Tuesday, 30 November 2010

മറക്കാനാവാത്ത തീവണ്ടി യാത്ര ..മൂന്നാം ഭാഗം ..


      


        ഞങ്ങളെല്ലാവരും പിറ്റേന്ന് രാവിലെ തന്നെ ആ പള്ളിയുടെ അടുത്ത് ഒത്തു ചേര്‍ന്നിരുന്നു...കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും  ബന്ധുക്കളും പിന്നെ സംഭവമറിഞ്ഞ് എത്തിയ ഒരു പാട് ആള്‍ക്കാരും അവിടെ തടിച്ചു കൂടിയിരുന്നു ..ഏകദേശം ഒരു ഒന്‍പതു മണിയായപ്പോള്‍ അവിടെ കാവല്‍ നിന്ന പോലീസുകാരെ കൂടാതെ ഒരു കൂട്ടം പോലീസുകാര്‍ പിന്നെയും എത്തി..ആള്‍ക്കാര്‍ എല്ലാം നിശബ്ദരായിരുന്നു..മുതിര്‍ന്ന ഉദ്വോഗസ്തരും സംഭവ സ്ഥലത്തെത്തി..പിന്നെ കാഴ്ചക്കാരെ കുറെ പിന്നിലേക്ക്‌ തള്ളി നീക്കി പോലീസുകാര്‍ അവിടെ ഒരു കയറു കെട്ടി അതിനു മുന്നില്‍ നിലയുറപ്പിച്ചു..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തില്‍ കുറച്ചു കോടതി ഉദ്വാഗസ്തരും എത്തി..അതിനു ശേഷം ഒരു പോലീസുകാരന്‍ പള്ളിയുടെ മുന്നിലുള്ള ഒരു ചെറിയ തറയില്‍ ഒരു മുസല്ല വിരിച്ചു..അപ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ മുങ്ങിയിരുന്നു..കുറച്ചും കൂടി ധൈര്യമുള്ളവര്‍ പിന്നെയും അവിടെ തന്നെ നിന്നു..

         കുറച്ചു കഴിഞ്ഞപ്പോള്‍ കറുത്ത വരയുള്ള ഒരു ജയില്‍ വാഹനം അവിടെ വന്നു നിന്നു ..അതില്‍ നിന്നും പ്രതിയെ പുറത്തേക്കു കൊണ്ട് വന്നു മുസല്ലയില്‍ ഇരുത്തി..പിന്നെ ‌പ്രതി ചെയ്ത ശിക്ഷകള്‍ ഒരു കോടതി ഉദ്വോഗസ്തന്‍ ഉറക്കെ വായിച്ചു ..അയാള്‍ മൂന്നു സ്ത്രീകളെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തി അവരുടെ ആഭരണങ്ങള്‍ മോഷ്ട്ടിച്ചു അവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ആണ്...ഇത് കഴിഞ്ഞ ഉടനെ തന്നെ ജയില്‍ വാഹനത്തില്‍ നിന്നും ഒരു അറബി ഡ്രസ്സ്‌ ഇട്ട മുഖം ഷാള് കൊണ്ട് മറച്ച ഒരാള്‍ പുറത്തേക്കു വന്നു .അയാളുടെ അരയില്‍ വാള്‍  ഉണ്ടായിരുന്നു..അയാള്‍ നേരെ വന്നു പ്രതിയുടെ അടുത്ത് വന്നു എന്തോ പറഞ്ഞു..{ശഹാദത്ത് ചെല്ലാന്‍ ആണ് എന്ന് പിന്നെ അറിഞ്ഞു}.പിന്നെ പതുക്കെ വാള്‍ അരയില്‍ നിന്നെടുത്തു പ്രതിയുടെ പിന്‍ കഴുത്തില്‍ ചെറുതായി ഒന്ന് കുത്തി.പ്രതി ഒന്ന് തല ഉയര്‍ത്തുന്നത് കണ്ടിരുന്നു..പിന്നെ കാണുന്നത് തല ഒരു ഭാഗത്തും വിറച്ചു കൊണ്ട് ഉടല്‍ ഇരിക്കുന്നതും ആണ്..അപ്പോഴേക്കും ഞങ്ങള്‍ ഓടി കുറെ ദൂരം പിന്നിരുന്നു ..!!!!!!!!!!!!!!!!!!!


       ഇത്രയും പറഞ്ഞു ഞാന്‍ എണീറ്റ്‌ മൂത്രം ഒഴിക്കാന്‍ പോയി...മൂത്രം ഒഴിച്ച് തിരിച്ചു വരുമ്പോ കുറെ ആള്‍ക്കാര്‍ ട്രെയിനിന്റെ ഡോറില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നു ..ഞാനും അവിടെ നിന്നു..നല്ല കാറ്റും കൊണ്ട് പുറത്തേക്കു നോക്കി അവിടെ നില്ക്കാന്‍ നല്ല രസമാണ് .. ഞാന്‍ വരാത്തത് കൊണ്ട് ആ ടീച്ചറുടെ ഭര്‍ത്താവ് എന്നെ വിളിക്കാന്‍ വന്നു....ഞാന്‍ ഇവിടെ നിന്നോളാം എന്ന് പറഞ്ഞു എങ്കിലും എന്നോട് കൂടെ വരാന്‍ പറഞ്ഞു..ഞാന്‍ ചെന്നപ്പോ എനിക്ക് വേണ്ടി വിന്‍ഡോയുടെ അടുത്തുള്ള സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു എല്ലാവരും കൂടി ..വേണ്ടാ എന്നൊക്കെ പറഞ്ഞു നോക്കി..പക്ഷെ അവരെല്ലാവരും എന്നെ നിര്‍ബന്തിച്ചു അവിടെ ഇരുത്തി ....

    പിന്നെ അവിടന്നങ്ങോട്ട് വളരെ രസകരമായിരുന്നു യാത്ര....പോകുന്ന സ്ഥലമെല്ലാം കുട്ടികള്‍ എനിക്ക് പറഞ്ഞു തരും ..അവര്‍ക്കു  ഇടയ്ക്കിടയ്ക്ക് പോയി പരിചയമായിരുന്നു എല്ലാ സ്ഥലവും...എനിക്കും കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ട്ടമാണ്...ഇടയ്ക്കു ടീച്ചര്‍ ഞങ്ങള്‍ക്ക് തിന്നാന്‍ കടലയും തന്നു ..അവര്‍ വീട്ടില്‍ ഉണ്ടാകിയതാണ് എന്ന് തോന്നുന്നു..കടലയും കൊറിച്ചു പുറത്തേക്കു നോക്കിയുള്ള ആ ട്രെയിന യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ..


                                                                                                                                   {നിര്‍ത്തി}....സത്യം പറഞ്ഞാല്‍ ഇന്ന് എഴുതാന്‍ ഒരു മൂഡും ഇല്ലായിരുന്നു ..പിന്നെ കഴിഞ്ഞ പോസ്റ്റ്‌ നിര്‍ത്തിയ സ്ഥലം അമ്മാതിരി ആയത് കൊണ്ട് അങ്ങ് പൂര്‍ത്തിയാക്കി എന്ന് മാത്രം ...

40 comments:

 1. അങ്ങിനെ ഇതും കഴിഞ്ഞു ...ഇനിയെന്ത് ???..

  ReplyDelete
 2. ട്രെയിന്‍ യാത്ര തകക്കുന്നുണ്ട് ഫൈസു , അപ്പോള്‍ തല വെട്ടുന്നത് കണ്ട ധീരനാണ് അല്ലെ..
  അങ്ങോട്ട്‌ തുടരട്ടെ ട്രെയിന്‍ യാത്ര..പിന്നെ ആദ്യ കമന്റ് ഇട്ടതിനു എന്റെ തല വെട്ടല്ലേ...രൊക്കം ഒരു ഭാര്യയും കുഞ്ഞും ഉള്ളതാ..

  ReplyDelete
 3. പിന്നെ രമേശ്‌ ചേട്ടന്‍ പറഞ്ഞത് പോലെ ഇതൊന്നും സൌദിയുടെ സീക്രട്ട് കാര്യങ്ങള്‍ അല്ല ..അവിടെ ഓപ്പണ്‍ ആയി ആര്‍ക്കു വേണമെങ്കിലും കാണാം എന്നാ നിലക്ക് ചെയ്യുന്ന കാര്യങ്ങള്‍ ആണ്.ഇപ്പൊ ചിലര്‍ അത് മൊബൈലില്‍ പകര്‍ത്തുന്നു വരെ ഉണ്ട് ...പിന്നെ ഞാന്‍ മദീനയില്‍ ഉണ്ടായിരുന്ന പതിനെട്ടു വര്‍ഷത്തില്‍ ആകെ രണ്ടാളെ ആണ് വധ ശിക്ഷക്ക വിധേയരാക്കിയത്..ഇതൊരിക്കല്‍ നേരിട്ട് കണ്ടവര്‍ പിന്നെ അറിയാതെ പോലും ഒരു തെറ്റും ചെയ്യില്ല ...

  ReplyDelete
 4. തലവെട്ടുന്നതു വായിച്ചിട്ടു തന്നെ തലകറങ്ങുന്നു. കോഴിയെക്കൊല്ലുന്നതുപോലും നോക്കിനില്‍ക്കാനുളള കരുത്ത് എന്റെ മനസ്സിനില്ല. തലയില്ലാതെ വിറക്കുന്ന ഉടല്‍ കണ്ടതുപോലൊരു ഫീലിംഗ്. ഇന്നു ദു:സ്വപ്നം കണ്ടു നിലവിളിക്കുമെന്നതു 100% ഉറപ്പ്. നല്ല അവതരണം. ആശംസകള്‍

  ReplyDelete
 5. I Have also a similar situation when i was in Saudi(Riyad). It will be posted soon in THATTAKAM. wait & See.
  Allane ur writing are pritty much (no....) always in good mood to read and comfort to handle.
  Good Luck
  Toms

  ReplyDelete
 6. രണ്ടാം ഭാഗമാ പക്ഷെ നന്നായത്. ആദ്യ ഭാഗം മൊതം പുളുവടിയായിരുന്നു. ഞാൻ പുതിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കണേ. മനസ്സിലാകും. ഉറപ്പ്. മറക്കണ്ട http://anju-aneesh.blogspot.com/

  ReplyDelete
 7. തീവണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പൊ ഞാനിവിടെ ഉണ്ടായിരുന്നില്ല. മഞ്ഞ് കാണാന്‍ പോയി,കുടകില്‍. അതോണ്ട് സംഭവം അങ്ങട് പിടികിട്ടിയില്ല. തപ്പി പിടിച്ച് വായിച്ചോളാം.

  ReplyDelete
 8. thala vettukayo...? bhavana kollam

  ReplyDelete
 9. @mulla ..അപ്പൊ ഉടന്‍ തന്നെ ഒരു കുടക് യാത്ര വായിക്കമല്ലേ ...

  ReplyDelete
 10. തീവണ്ടി യാത്ര നീ നിര്‍ത്തിയെങ്കില്‍ ഞാന്‍ തുടങ്ങാം. പക്ഷെ യാത്രയല്ല. അതുപോലൊരെണ്ണം.
  ഏതായാലും മൂന്നു യാത്രകളും നന്നായി.
  ആശംസകള്‍.
  (ഇനി നിനക്ക് ഉറങ്ങാന്‍ വിഷമം ആവില്ലല്ലോ)

  ReplyDelete
 11. അടുത്ത ഭാഗം വേഗം പോരട്ടെ ഫൈസു...നമ്മുടെ നാടിനെ പറ്റിയുള്ള ഫൈസുവിന്റെ അഭിപ്രായം അറിയാന്‍ എല്ലാവരെ പോലെയും എനിക്കും ആകാംഷയുണ്ട്.

  ReplyDelete
 12. അപ്പൊ നിങ്ങളല്ലേ പറഞ്ഞത് ബോറടിക്കുന്നു എന്ന് ...അതും കേട്ട് എഴുതി വച്ചതൊക്കെ ഡിലീറ്റ് ചെയ്ത ഞാന്‍ ഇപ്പൊ ആരായി ????????????????????

  ReplyDelete
 13. എനിക്ക് ഈ പോസ്റ്റിനേക്കാള്‍ ഇഷ്ടമായത് ഫൈസുവിന്‍റെ ഇതിലെ രണ്ടാമത്തെ കമന്റാണ്.

  ReplyDelete
 14. എന്തെ നിര്‍ത്തിയത്‌?
  നിര്ത്തണ്ടായിരുന്നു.

  ReplyDelete
 15. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ ഫൈസൂ ..ഞാന്‍ നിന്റെ വെരി വെരി ജുനിയറാ ..ഓണ്‍ലി ട്വു ഇയെര്സ് ഇന്‍ സൗദി ..നീ മദീനയുടെ പ്രോടക്റ്റ് അല്ലെ !...മൈഡ് ഇന്‍ ഇന്ത്യ നര്‍ചേര്‍ട് ഇന്‍ മദീന ..സൊ ക്യാരി ഓണ്‍ ...യുവര്‍ സ്റ്റോറി..

  ReplyDelete
 16. രമേശ്‌ ചേട്ടാ...ഞാന്‍ നിങ്ങള്‍ പറഞ്ഞതിന് ഉത്തരം പറഞ്ഞതാ ...ചില കാര്യങ്ങള്‍ പറയുമ്പോള്‍ പേടിക്കണം..പക്ഷെ ഇതൊന്നും അതില്‍ പെടില്ല എന്നാണ് തോന്നുന്നത് ...

  ReplyDelete
 17. നിര്‍ത്തി അല്ലെ !!! ഛെ അത് വേണ്ടായിരുന്നു !!!

  ReplyDelete
 18. writer's block ആണോ. ഇനിയും എഴുതൂ

  ReplyDelete
 19. നന്നായിട്ടുണ്ടു.... ഒന്നുകൂടീ ഓര്‍ത്തുനോക്കൂ ആ രസകരമായ യാത്രയുടെ കുറേ ഭാഗങ്ങള്‍ കൂടി കിട്ടും .....

  ReplyDelete
 20. അയ്യോ ഫൈസു നിര്‍ത്തല്ലേ,,,
  ,,,അയ്യോ ഫൈസു നിര്‍ത്തല്ലേ,,,
  ചിലര്‍ക്ക് അങ്ങനാ ഫൈസു, പുളുവടിച്ചാല്‍ മൂത്രമൊഴിക്കാന്‍ മുട്ടും. കുറച്ചു നേരം മിണ്ടാതിരിക്കട്ടെ എന്ന് വിചാരിച്ചാണോ ആ ടീച്ചര്‍ കടല തന്നത്.
  എന്തായാലും ഫൈസുവിന്റെ ആദ്യ തീവണ്ടി യാത്ര മനോഹരമായി ...
  അടുത്തത് ആദ്യ ഓട്ടോറിക്ഷ യാത്ര ആണോ

  ReplyDelete
 21. കമെന്റ്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി .....

  ReplyDelete
 22. ഫൈസു,ഒറ്റപ്രാവശ്യം കമന്റിട്ടാല്‍ പിന്നെ കമാന്ന് മിണ്ടാന്‍ പറ്റില്ല എന്ന് ഫൈസു പറഞ്ഞത് കൊണ്ടു മിണ്ടാന്‍ പേടിയാകുന്നു...
  ഞാന്‍ ബോറടിക്കുന്നു എന്ന് തമാശ പറഞ്ഞതല്ലേ..അത് വെച്ചു മുതലാക്കാതെ വേഗം
  എഴുത്ത് തുടരാന്‍ നോക്ക്...

  ReplyDelete
 23. അപ്പൊ പുതിയ പോസ്റ്റ്‌ ഇടാല്ലേ ???

  ReplyDelete
 24. അപ്പൊ പുതിയ പോസ്റ്റ് നാളെ വായിക്കാം അല്ലെ?

  ReplyDelete
 25. ഞാന്‍ ട്രയിനില്‍ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാ ബോഗിയിലും കയറി വരാം. ചില്ലറ അക്ഷരത്തെറ്റുകള്‍ അതുകൂടി ഒഴിവാക്കിയാല്‍ കൂടുതല്‍ മനോഹരമാവും.

  ഓ.ടോ. ബ്ലോഗു പൂട്ടി ബസ്സിലും കാറിലുമൊക്കെ യാത്ര തുടങ്ങിയ “ബ്ലോഗര്‍മാരുടെ” തലവെട്ടാന്‍ വല്ല നിയമവും...?

  ReplyDelete
 26. യാത്രക്കാരുടെ ശ്രദ്ധക്ക്
  മദീനയില്‍ നിന്നും ഓമാനൂരിലേക്ക് പുറപ്പെട്ട ഫൈസു എക്സ്പ്രസ് 48 മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു.

  ReplyDelete
 27. പഹയാ ഇങ്ങനെ ഒരു തുടര്‍ക്കഥ എഴുതി പോസ്റ്റുമ്പോള്‍ ലിങ്ക് ഒന്ന് മൈല്‍ ചെയ്തുകൂടെ... ഇതിപ്പോള്‍ ഒറ്റ ഇരുപ്പിനു മൂന്നും വായിക്കണ്ട അവസ്ഥയിലായില്ലെ...

  ReplyDelete
 28. ഫൈസൂ, തലവെട്ടു ഒരേയൊരു തവണ ഞാനും കണ്ടിട്ടുണ്ട്. സൌദിയില്‍ എത്തി അടുത്തയാഴ്ച തന്നെ. 1990 കളില്‍. ജിദ്ദയില്‍ ബലദില്‍ ഉള്ള ഒരേയൊരു 'തലവെട്ടു പള്ളി' ഞങ്ങളുടെ റൂമിന്‍റെ അടുത്തായിരുന്നു. അവിടെ ജുമുആക്ക് പോയപ്പോഴേ ഭയങ്കര പോലീസ് ബന്തവസ്സ്‌. ഇരുപത്തിന്റെ തുടക്കക്കാരായ എനിക്കും കൂട്ടുകാരന്‍ മുനീറിനും ആദ്യത്തെ അനുഭവം. ജുമുആക്ക് ശേഷം ഒരു സ്റ്റേജ് പോലെ പൊന്തിച്ച തലവെട്ടു തറയില്‍ (ഇന്നതൊക്കെ നിര്‍ത്തി) രണ്ടു പേരെ കണ്ണ് കെട്ടി kaikal bandhichu കൊണ്ട് വന്നു. ഒരു ആഫ്രിക്കക്കാരനെയും ഒരു പാകിസ്ഥാനിയെയും. കുറ്റം യഥാക്രമം കൊലയും മയക്കു മരുന്നും തന്നെ എന്ന് ചോദിക്കാതെ തന്നെ അറിയാലോ. തറയില്‍ ഇരുത്തിയ ശേഷം ജഡ്ജ് ഒരാളുടെ കുറ്റപത്രം മൈക്കിലൂടെ വായിക്കുന്നു. അറബിയായതിനാല്‍ എനിക്ക് മുനീറിന് തിരിഞ്ഞതിനേക്കാള്‍ കൂടുതല്‍ ഒന്നും തിരിഞ്ഞില്ല. കുറ്റ പത്രം വായിച്ചു തീര്‍ന്നില്ല, ആജാനബാവുവായ ഒരു ആരാച്ചാര്‍ വെട്ടിത്തിളങ്ങുന്ന വാളുമായി കടന്നു വരുന്നു. അദ്ദേഹം ഫൈസു പറഞ്ഞ പോലെ കറുപ്പന്റെ തലയുടെ പിന്‍വശം വന്നു ബിസ്മി ചൊല്ലിയത് ഓര്‍മയുണ്ട്. അതിശ്രീഗ്രം അതാ കിടക്കുന്നു തല ശോണിതവുമണിഞ്ഞയ്യോ ... ഉടല്‍ മാത്രം എണീറ്റ്‌ നിന്ന ആ കാഴ്ച ഇന്നും ഭയമായി മനസ്സിന്റെ ഹാര്‍ഡ് ഡിസ്കില്‍ ഞാന്‍ സൂക്ഷിക്കുന്നു . രണ്ടാമതായി പകിസ്ഥാനിയുടെ കുറ്റപത്രവും വായിച്ചു വാള്‍ പ്രയോഗം നടത്തി. ആറര അടിയോളം നീളമുള്ള പാകിസ്ഥാനി തലയില്ലാതെ എണീറ്റ്‌ നിന്നപ്പോള്‍ ഒരു കുള്ളനെപ്പോലെ തോന്നിച്ചു..നിമിഷങ്ങള്‍ക്കകം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അപ്രത്യക്ഷമായി. തിങ്ങി നിറഞ്ഞ ജനക്കൂട്ടം കൈ കൊട്ടി നിയമത്തെ പിന്താങ്ങി..

  സത്യം പറഞ്ഞാല്‍ അത് പടച്ചവന്‍ എനിക്ക് കാണിച്ചു തന്നത് എത്ര നന്നായി എന്ന് എന്‍റെ നീണ്ട ഗള്‍ഫ്‌ ജീവിതത്തില്‍ എനിക്ക് ബോധ്യപ്പെട്ടു..ഇവിടെ കുറ്റത്തിന് നല്കൂന്ന ഈ ശിക്ഷ തന്നെയാണ് ഏറ്റവും കുറ്റ കൃത്യം കുറഞ്ഞ നാടെന്ന ഖ്യാതിക്ക് കാരണം..

  സോറി, ഫൈസു, ഇത്രയും സ്ഥലം അപഹരിച്ചതില്‍...പോസ്റ്റിനു ഒരു അവതാരിക ആയി കരുതിയാല്‍ മതി....

  ReplyDelete
 29. @ സലിം...ന്റമ്മോ.....എനിക്കിതൊന്നും കാണാന്‍ വയ്യേ .....

  ReplyDelete
 30. പാവം ചെക്കന്‍...കിരണേ നീ പോയി നമ്മുടെ വെള്ളരിക്ക പട്ടണം ബ്ലോഗ്‌ മാത്രം വായിച്ചാല്‍ മതി ...ഈ ബ്ലോഗ്‌ കുറച്ചു ധൈര്യ ശലികള്‍ക്ക് പറഞ്ഞതാ ...ഇനിയും ഉണ്ട് ഇമ്മാതിരി ഐറ്റംസ്...അടുത്തത് കാല് വെട്ടല്‍ ,,കയ്യ് വെട്ടല്‍ ...കണ്ണ് കുത്തിപ്പോട്ടിക്കല്‍...ഇമ്മാതിരി ഇനി വരനിരിക്കുന്നത്തെ ഉള്ളൂ !!!!

  ReplyDelete
 31. ഉം, പണി തന്നു അല്ലെ.

  ReplyDelete
 32. ഫയിസു: ജിദ്ദയില്‍ ആണെങ്കിലും തലവെട്ടു ഇത് വരെ കാണാന്‍ പോയിട്ടില്ല, അതിനുള്ള ധൈര്യമില്ലായ്മ തന്നെ കാരണം, ഫയിസു എഴുതിയ പോലെ കേട്ടു കേള്‍വി ഉണ്ടായിരുന്നു.

  ReplyDelete
 33. njaan moonnu bhagangalum vayichu.. adyathethe randennom super.. but ithu pettenn ang ezhuthi theerththa pole feel ayi... moodullappo ezhuthiyirunnel kurachoode rasakaram ayirunnene ennu thonnunnu... entayalum kidu aanu ketto.. ho ningale okke onnu kavachu vekkanm ennu karuthane enikku nirvaham ulloo... hmm nokkikko njnumezhuthan pova yathranubhavangal..hehe

  ReplyDelete
 34. ബെസ്റ്റ്‌ ഓഫ് ലക്ക് കണ്ണന്‍ ..........

  ReplyDelete
 35. എന്റെ ഫൈസൂ,,,,,,,,ആ തലവെട്ടുന്നതു കാണാന്‍ എന്താ ഒരു സുഖം.അറേബ്യന്‍ രാജ്യങ്ങളില്‍ തെറ്റു ചെയ്തിട്ടാണെങ്കില്‍.നമ്മുടെ നട്ടില്‍ ഒരു തെറ്റും ചെയ്യാതെ തലവെട്ടുന്നത് കണ്ട ഒരു പാവം ഇവിടെയുണ്ടേ!!!!!!!!!!!!!!!!!!സൂപ്പര്‍ യാത്ര.

  ReplyDelete
 36. എപ്പോ ??..എങ്ങിനെ ??

  ReplyDelete
 37. അപ്പോൾ മദീന ബോൺ & ബോട്ട് അപ്പ് ആയ ഒരാളോളം വരില്ലല്ലൊ,അവിടത്തെ കാര്യങ്ങളെ കുറിച്ച് ഒരു വായനക്കാരന്റെ അറിവുകൾ അല്ലേ

  ReplyDelete