Wednesday 10 November 2010

അവസാന പോസ്റ്റ്‌ {ബ്ലോഗു നിര്ത്തുന്നു }

    ഇനി എന്നെ കൊണ്ട് ആവും എന്ന് തോന്നുന്നില്ല ..മടുത്തു ..മലയാളം എഴുതി പഠിക്കാന്‍ വേണമെങ്കില്‍ ഇനിയുംഎഴുതാമായിരുന്നു...പക്ഷെ ഒരു പോസ്റ്റ്‌ ഇടാന്‍ തന്നെ ഒരു പാട് ടൈം ടൈപ്പ് ചെയ്യണം..ചില വാക്കുകള്‍ ഇപ്പോഴും എഴുതാന്‍ കഴിയുന്നില്ല..അവസാനം പൊട്ടന്‍ മൂക്ക് പിടിക്കുന്നത്‌ പോലെ ഒരു വാക്ക് പറയേണ്ടിടത്ത് കുറെ വാക്കുകള്‍ പറയേണ്ടി വരുന്നു ...പറഞ്ഞു വന്ന മദീനയിലെ കുട്ടിക്കാലം മുഴുവന്‍ തീര്‍ക്കണം എന്നുണ്ടായിരുന്നു..പക്ഷെ അത് അടുത്തൊന്നും തീരുന്ന ലക്ഷണവും കാണുന്നില്ല ..എഴുതുന്നതിനു അനുസരിച്ച് ഓര്മകള്‍ കൂടിക്കൂടി വരുന്നു..ഇത്ര കാര്യങ്ങള്‍ ഓര്മ ഉള്ള കാര്യം എനിക്ക് തന്നെ അറിയില്ലായിരുന്നു ..അറബിയില്‍ ആയിരുന്നെങ്കില്‍ കുറെ കൂടി എളുപ്പം ആയിരുന്നു ..



  ഇത്ര കാലം പറഞ്ഞതിന് ഒരു തെളിവ് വേണമല്ലോ ..ഇതാണ് എന്റെ സര്‍ട്ടിഫിക്കറ്റ്..ഇതിന്റെ ഒറിജിനല്‍ കോപ്പി ഉമ്മയുടെ അടുത്ത് ആണ്..ഇത് ഞാന്‍ ദുബായിലേക്ക് പോരുമ്പോള്‍ വെറുതെ ഒരു പ്രിന്റ്‌ എടുത്തത്‌ ..ഇവിടെയും ഉണ്ട് ..എന്റെ പരീക്ഷ ആവുന്നതിന്റെ ഒരു വര്ഷം മുമ്പ്‌ വരെ ഒരു സന്നദ്ധ സംഘടയുടെ കീഴില്‍ ആയിരുന്നു ഹറമിലെ ഖുര്‍ആന്‍ ക്ലാസ്സുകള്‍..പിന്നെ രണ്ടു ഹരമുകളുടെയും കാര്യങ്ങള്‍ നോക്കുന്ന മന്ത്രാലയം ഏറ്റെടുത്തു ..അന്ന് മുതല്‍ ആണ് ഹറമിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയത് ....അത് വരെ ആ സംഘടന ആയിരുന്നു സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നത്..ആദ്യമായി ഹറമില്‍ വച്ച് പരീക്ഷ നടത്തിയത് ഞാനുല്പ്പെട്ട ബാച്ചിനെ ആയിരുന്നു ..മദീനയിലെ നൂറോളം മദ്രസകളിലെ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത ആ പരീക്ഷയില്‍ മൂന്നാം സ്ഥാനം എനിക്കായിരുന്നു ..അന്ന് കിട്ടിയ ശഹാദ{സര്‍ട്ടിഫിക്കറ്റ്}ആണ് മുകളില്‍ ഉള്ളത്...അന്ന് സൌദിയില്‍ ഇറങ്ങുന്ന മലയാളം ന്യൂസ് എന്നാ പത്രത്തില്‍ എന്നെ പറ്റി ഒരു വാര്‍ത്തയും വന്നിരുന്നു..അതിന്റെ കട്ടിങ്ങും ഉമ്മയുടെ അടുത്ത് ആണ്..കൊന്നാലും തരില്ല എന്നുള്ളത് കൊണ്ട് ചോദിച്ചില്ല ..{ഇതോന്നും പറയാന്‍ എനിക്കിഷ്ട്ടമില്ല..എന്നാലും നേരിട്ട് ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത നിങ്ങള്‍ എന്നെ വിശ്യോസിക്കാന്‍ ഇത്ര എങ്കിലും പറയണം എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം...എന്നെ പൊക്കി പറയുന്നത് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു കാര്യം ആണ്}..
 
       അപ്പൊ ഇനി നിങ്ങളുടെ എല്ലാം പോസ്റ്റില്‍ കമെന്റ്റ്‌ ഇട്ടു ഞാന്‍ ഇവിടെ ഒക്കെ ഉണ്ടാവും ..അതാവുമ്പോ കുറച്ചു എഴുതിയാല്‍ മതി അല്ലോ .......



കഴിഞ്ഞ പോസ്റ്റില്‍ നന്ദി പറഞ്ഞപ്പോ മനപ്പൂര്‍വ്വം രണ്ടു പേരെ വിട്ടു കളഞ്ഞിരുന്നു ..ഒന്ന് ആദ്യം ഒരു പോസ്റ്റില്‍ വന്നു "കുപ്പിയുമായി എപ്പോഴാ ഇക്കാ നരകത്തില്‍ പോകുന്നത്"എന്ന് ചോദിച്ചു പിന്നെ മുങ്ങി അവസാനം ഞാന്‍ ഭീഷണിപ്പെടുത്തിയപ്പോ പിന്നെ എല്ലാ പോസ്റ്റിലും വന്നു 'ഇതും വായിച്ചു,അടുത്തത് 'എന്ന് പറഞ്ഞു വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ച എന്റെയും നിങ്ങളുടെയും എല്ലാം കൊച്ചനിയത്തി കുത്തിവര ഹൈനക്കുട്ടി...പിന്നെ ജസ്മിക്കുട്ടി..ഒരു മൂത്ത പെങ്ങളുടെ അടുത്തുള്ള എല്ലാ സോതന്ത്ര്യവും ഞാന്‍ എടുത്തിരുന്നു നിങ്ങള്ക്ക് മറുപടി എഴുതുമ്പോഴും നിങ്ങളുടെ പോസ്റ്റില്‍ കമെന്റ്റ്‌ ഇടുമ്പോഴും ...താങ്ക്സ് ഫോര്‍ ഓള്‍ ...............


അപ്പൊ ഞാന്‍ പോട്ടെ ...കുറച്ചു ദിവസം ആണെങ്കിലും സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര രസകരം ആയിരുന്നു ...മലയാളം എഴുതാന്‍ ഉള്ള ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഒരു പാട് പോസ്റ്റ്‌ ഇടുമായിരുന്നു ....

19 comments:

  1. എന്തിനാ ഇപ്പോൾ പോകുന്നതു .സാവധാനം ഒക്കെ പോസ്റ്റ് ചെയ്താൽ മതിയല്ലോ തിരക്കന്താണ്. മാസത്തിൽ ഒന്ന് അല്ലങ്കിൽ രണ്ട് ഒക്കെ മതി . പിന്നെ എനിക്ക് സ്കൂൾ രണ്ട് ആഴ്ച അവധിയാണ് .ബ്ലോഗ് തുടരൂ.

    ReplyDelete
  2. ഇവനെകൊണ്ട് തോറ്റു.
    അല്പനാളത്തെ പരിചയം ആണേലും ഏതോ ഒരുപാട് തവണ കണ്ട പോലെ സൗഹൃദ ഭാവം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
    നിര്‍ത്തരുത് എന്നതിന് കാരണം ഞാന്‍ നിന്റെ മുന്നത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
    ബ്ലോഗ്‌ നല്‍കുന്ന സ്വാതന്ത്ര്യം നമുക്ക് എന്തും എഴുതാം എന്നാണ്. ഇപ്പോഴും എഴുതണമെന്നില്ല. സമയവും സൌകര്യവും പോലെ.
    അതൊകൊണ്ട് വല്ലപ്പോഴും വാ നല്ല രചനകളുമായി.

    ReplyDelete
  3. അതു ശരി..അപ്പോ പറഞ്ഞത് അനുസരിക്കാനുള്ള പരിപാടിയില്ല അല്ലേ?

    (ദുബായില്‍ ക്വാട്ടേഷന്‍ സംഘത്തിന്റെ നംബര്‍ ആരുടേയെങ്കിലും കയ്യിലുണ്ടോ????)

    ReplyDelete
  4. ഇനിയും തന്നെ കൊണ്ട് എഴുതാന്‍ ആവും.കുറച്ചു ഒക്കെ മേനക്കെടന്നെ ഞങ്ങള്‍ ഒക്കെ ഇല്ലേ ഇടക്കൊക്കെ എന്റെ ബ്ലോഗിലോട്ടും വരണേ

    ReplyDelete
  5. ഫൈസല്‍...
    എന്തായിത്...??
    കഥയെഴുത്ത്, കവിതയെഴുത്ത്, ചിത്ര രചന ഇതൊക്കെ
    എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല..ആ ഭാഗ്യം തനിക്ക് നല്ലോണമുണ്ട്.എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണെഴുതി തെളിയുന്നത്...
    പിന്നെ എഴുതാനുള്ള മടി കൊണ്ടാണു പിന്മാറുന്നതെങ്കില്‍
    അതിനു നല്ല അടിയുടെ കുറവാണെന്നേ ഞാന്‍ പറയൂ...
    താന്‍ ഖുര്‍ആന്‍ മനപ്പാടമാക്കിയ ആളല്ലേ...മടി,
    അലസത.ഇതിനെ കുറിച്ചൊക്കെ
    ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ....?
    എന്നിട്ടും ഇങ്ങനെയൊരു തീരുമാനം എടുത്തത് വളരെ
    മോശമായി എന്നേ എനിക്കു പറയാനുള്ളൂ...എപ്പോഴും വേണമെന്നില്ല..മാസത്തില്‍ രണ്ട് പോസ്റ്റ്,അല്ലങ്കില്‍ ഒരു പോസ്റ്റ്...
    ഒന്നു ശ്രമിച്ചു കൂടെ...?
    പരിശുദ്ധമായ ഹജ്ജ് മാസം,നല്ലൊരു മാസത്തിലൂടെയാണു നമ്മള്‍
    ഇപ്പൊ കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഇങ്ങനെ എടുത്ത് ചാടി
    തെറ്റായ തീരുമാനം എടുക്കാതിരിക്കുക
    ഇനിയും നല്ല നല്ല രചനകളുമായി മുന്നോട്ട് പോകുക..ആശംസകള്‍

    ReplyDelete
  6. എന്റീശോയേ...
    നീയെവിടന്നാടാ റിയാസേ ഈ കാര്യങ്ങളൊക്കെ മത പ്രഭാഷണമൊക്കെ പഠിച്ചത്?
    :)

    ReplyDelete
  7. എന്തായിത്? ഒരു വരവും ഒരു പോക്കും... എന്താ കുട്ടിക്കളിയാ ബ്ലോഗിങ്?? വായിക്കാനല്ലാതെ (ചിലപ്പോള്‍ ആസ്വദിക്കാനും വിലയിരുത്താനും ) മാത്രം അറിയാവുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഒരു നിരാശ തന്നെ .... തീരുമാനം പുന: പരിശോധിക്കണം എന്ന് ശക്ക്‌തമായും യുക്ക് തമായും ഊന്നി ഊന്നി പറയുന്നു... അഭ്യര്‍ത്ഥിക്കുന്നു .... പോരേല്‍ അപേക്ഷിക്കുക കൂടി ചെയ്യുന്നു...(അല്ലാഹു അനുഗ്രഹിക്കട്ടെ...പ്രാര്‍ത്ഥന എന്നുമുണ്ടാകും)

    ReplyDelete
  8. ഇതൊക്കെ ഫൈസുവിന്റെ ഒരു നമ്പര്‍ അല്ലെ ..നിങ്ങള്‍ ഒന്ന് അടങ്ങു ..അവന്‍
    അതും ഇതും ഒക്കെ ഓര്‍ത്തും പറഞ്ഞും ഇവിടൊക്കെ തന്നെ ഉണ്ടാകും ..അത്ര പെട്ടെന്ന് പോകാന്‍ പറ്റില്ല അല്ലെ ഫയ്സു?
    എല്ലാരും കൂടി ഒന്ന് പ്രോല്സാഹിപ്പിക്കിന്‍ :)

    ReplyDelete
  9. എന്താ ചങ്ങാതി ഇങ്ങനെയുള്ള തീരുമാനമൊന്നും എടുക്കാതെ ...

    ReplyDelete
  10. സത്യം പറയാമല്ലോ എനിക്ക് മടുത്തു ..എഴുതാന്‍ ഒരു മൂഡും ഇല്ല...ഇന്ന് രാവിലെ മുതല്‍ തിരക്കിലായിരുന്നു ..അത് കൊണ്ടാ നിങ്ങളുടെ കമെന്റുകള്‍ക്ക് മറുപടി എഴുതാതിരുന്നത്...

    ReplyDelete
  11. ഫൈസൂ, എന്റെ അനിയാ, നീ ഇങ്ങോട്ട് നോക്ക് - എന്റെ മോന്തയ്ക്ക് നോക്ക് പഹയാ.

    ഈ മലയാളം ടൈപ്പ് ചെയ്യണ പണി വിഷമം തന്നെയാണ്. അനിയന്‍ പറഞ്ഞല്ലോ "ഒരു വാക്ക് പറയേണ്ടിടത്ത് കുറെ വാക്കുകള്‍ പറയേണ്ടി വരുന്നു" എന്ന്. എനിക്കും ഉള്ള പ്രശ്നമാണ് അത്. എന്റെ കഴിഞ്ഞ പോസ്റ്റ്‌ മൂന്ന് ഭാഗമായിട്ടാണ് എഴുതിത്തീര്‍ത്തത്. എന്റെ ആശ്വാസം എന്താണെന്നു വെച്ചാല്‍ സ്ഥിരബുദ്ധിയുള്ളവരാരും എന്റെ ബ്ലോഗ്‌ വായിക്കില്ല എന്നതാണ്. അപ്പ പിന്നങ്കട് ധൈര്യമായിട്ട് എഴുതുക തന്നെ!

    അനിയന് ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കടലാസില്‍ കൈകൊണ്ട് എഴുതി സ്കാന്‍ ചെയ്യ്. എന്നിട്ട് എനിക്ക് അയച്ചു താ. ഞാന്‍ ടൈപ്പ് ചെയ്തു തരാം. ഈ കൊല്ലം ഒന്ന് കഴിഞ്ഞോട്ടെ അപ്പോഴേക്കും പണിത്തിരക്ക് കുറയും. ഞാന്‍ ഉറപ്പായും സഹായിക്കാം. പാതി ങ്ങളെഴുത് പാതി ഞാന്‍ എഴുതിത്തരാം .

    എഴുത്ത് നിര്‍ത്തരുത്.

    ReplyDelete
  12. പ്രിയ ഫൈസ്....
    താങ്കള്‍ ഒരുപാട് ഭാഗ്യമുള്ള ആളാണ് ഒപ്പം കഴിവും...
    അത് കൊണ്ടാണ് താങ്കള്‍ക്ക് ചെറുപ്പം മുതല്‍ മദീനയില്‍ ഓരോ മുസ്ലിമും കൊതിക്കുന്ന തരത്തില്‍ ഒരു ജീവിതം റബ്ബ് തന്നത്,
    പിന്നെ ഖുര്‍ആന്‍ ഹിഫ്ളാക്കല്‍ അതിനും എല്ലാരെക്കൊണ്ടും കഴിയും എന്ന് തോന്നുന്നില്ല.., അതിനു എല്ലാ സാഹജര്യവും ഒത്തു വരണം.
    ആ അര്‍ത്ഥത്തില്‍ താങ്കള്‍ ഭാഗ്യം ചെയ്തവന്‍ തന്നെ. അത് മദീനയില്‍ വെച്ച്......,.
    താങ്കള്‍ എന്തായാലും ഇപ്പോള്‍ ചെയ്യുന്നത് ഒരു കൊല ചതിയാണ്..
    ഉറക്കത്തില്‍ നിന്നും വിളിച്ചു വരുത്തി ചോറ് ഇല്ല എന്ന് പറയുന്നത് പോലെ യാണ് താങ്കള്‍ ചെയ്തത്.
    എന്തായാലും തീരുമാനം മാറ്റി എഴുതുക. താങ്കളെ പ്പോലുള്ള ഹാഫിള് കള്‍ ആണ് ഞങ്ങളെ പ്പോലുള്ളവര്‍ക്ക് അനുഭവങ്ങള്‍ പകുത്തു തരേണ്ടവര്‍..
    ഇനി എഴുതിയാലും ഇല്ലെങ്കിലും ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വരും വല്ലതും ഉണ്ടോന്നു നോക്കാന്‍, അല്ലെങ്കിലോ എന്റെ ചില സംശയങ്ങള്‍ തീര്‍ക്കാന്‍..അസ്സലാമു അലൈകും . ഞാന്‍ ഇപ്പോള്‍ സൌദിയില്‍ ആണ് . താങ്കള്‍ ദുബായില്‍ യേത് ഭാഗത്ത്‌ ആണ്..സ്നേഹത്തോടെ മിസിരിയ നിസാര്‍

    ReplyDelete
  13. മലയാളം പഠിക്കേണ്ട എന്നു തന്നെ തീരുമാനിച്ചോ?
    ഒന്നുകൂടെ നന്നായി ആലോചിക്കുക.

    ReplyDelete
  14. അങ്ങനെ പെട്ടന്ന് അവസാനിപ്പിച്ചു പോവാന്‍ കഴിയുമോ?

    ഇത്ര പോലും മലയാളം എഴുതാന്‍ അറിയാത്ത ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം പോവാന്‍ കരുതിയിട്ടില്ല പിന്നെ എന്തിനു മാഷെ ....

    ReplyDelete
  15. പോകല്ലേ പൈസൂ പോകല്ലേ!!!
    പോകല്ലേ പൈസൂ പോകല്ലേ.....

    എല്ലാ കമന്സുമാരും ഇങ്ങനെ മുറവിളികൂട്ടുന്നു...

    എന്തായിത്? കഷ്ടം!!! ഇത് ഒരുമാതിരി...

    പോവുന്നെങ്കില്‍ പോകട്ടെ മാഷേ... ഇന്നലെ കാണുന്നവനെ ഇന്ന് കാണുന്നില്ല... ആ ലൈനില്‍ അങ്ങ് പിടിച്ചേക്കാ.... ബസ്‌...!!!

    ReplyDelete
  16. ആരും തെറി പറയരുത് ......ഞാന്‍ പോകുന്നില്ല..കുറച്ചു കഷ്ട്ടപ്പെട്ടാലും സാരമില്ല ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ..നിങ്ങളെ എല്ലാവരെയും കൊന്നിട്ടെ ഇനി ഞാന്‍ പോകുന്നോള്ളൂ ..എന്റെ വിഷമം നിങ്ങള്ക്ക് മനസ്സിലാവില്ല ..അതിനു സെന്സ് വേണം അല്ലെങ്കില്‍ ജീവിതത്തില്‍ സ്കൂളില്‍ പോകാതെ മലയാളം പഠിക്കണം..
    @
    കൊചീച്ചി ..ഇത് എഴുതുന്നത് തന്നെ ഞാന്‍ പാതിയും ഗൂഗിള്‍ പാതിയും ആയത് കൊണ്ടാ..അങ്ങിനത്തെ ഞാന്‍ ഇതൊക്കെ ഒരു പേപ്പറില്‍ എഴുതി നിങ്ങള്ക്ക് അയച്ചു തരാം ..എന്നിട്ട് ഒരു ടാക്സിയും പിടിച്ചു അവിടെ വന്നു വായിച്ചും തരാം..അല്ലാതെ ഞാന്‍ എഴുതിയത് എനിക്ക് തന്നെ മനസ്സിലാകില്ല എന്നിട്ടല്ലേ നിങ്ങള്ക്ക് ..
    @ ചെരുവാടിക്ക് ഞാന്‍ വേറെ വെച്ചിട്ടുണ്ട് ..സമയം ആകുമ്പോ വന്നു വാങ്ങുക .....

    അടുത്ത പോസ്റ്റ്‌ ഉടന്‍ തന്നെ ഉണ്ടാവും ...അസ്സലാആആമു ആലൈക്കും .........

    ReplyDelete
  17. എന്‍റെ ഫൈസൂ നിയ്യീ പറയുന്നത് കേട്ടാല്‍ ഞങ്ങളൊക്കെ മലയാളത്തില്‍ ഡോക്ട്രേറ്റ് എടുത്തവരാണെന്നു തോന്നുമല്ലോ...

    നോക്കൂ നിങ്ങളുടെ കഴിവെന്താണെന്ന് നിങ്ങള്‍ക്കറിയില്ല... എന്‍റെ ലോഹിച്ചേട്ടന്‍ പറഞ്ഞതുപോലെ ''ചോക്ക് മലയുടെ മുകളിരിക്കുന്നവന്‍ ചോക്ക്‌ അന്യേഷിച്ച് നടകുന്നതുപോലെ''

    കുറ്റങ്ങളും കുറവുകളും ഇല്ലാത്തവര്‍ ലോകത്തുണ്ടാവില്ല..ഇപ്പറഞ്ഞ മദീനയില്‍ പോലും...
    മറക്കാനും പൊറുക്കാനും സ്നേഹിക്കാനും കഴിയുമെങ്കില്‍ ഭാഷക്കൊക്കെ എന്ത് അതിര്‍വരമ്പാടോ ഉള്ളത്?.....

    ഇനിയും എഴുതണം....

    ReplyDelete
  18. ഹെലോ ഫൈസു....ഈ സൗദി അറേബ്യയില്‍ വന്നു കാലു കുത്തി നേരെ ഓഫീസിലേക്ക് ചെന്നപ്പോ ദേ ഇരിക്കുന്നു സിറിയ കാരന്‍ ആയ മാനെജെര്‍( ഈ ജോലി പുള്ളിക്ക് കിട്ടിയത് യോഗ്യത കൊണ്ടല്ല മരിച്ചു നമ്മുടെ കമ്പനി ഓണരുടെ ബന്ധു വായത്‌ കൊണ്ട് മാത്രം ) കൂടെ കുറെ ഈജിപ്ഷ്യന്‍ മാരും..ചെന്ന് കണ്ടയുടനെ കട്ട അറബി പ്രയോഗം എനിക്ക് നേരെ ..ഒന്നും മനസ്സില്‍ ആയില്ല തല യാട്ടി എല്ലാറ്റിനും ..ഇംഗ്ലീഷില്‍ പറയാം എന്ന് വച്ചാല്‍ ഇവര്‍ക്ക് അറിയാവുന്ന ഇംഗ്ലീഷ് വാക്ക്കള്‍ "നോ പ്രോബ്ലം " 'ചെക്ക്‌ "താങ്ക്സ് ' ഇങ്ങനെയൊക്കെയുള്ള ചില പ്രയോഗങ്ങള്‍ മാത്രം ...പുറത്തേക്കിറങ്ങി ഉടനെ തിരിച്ചു നാട്ടിലേക്ക് എസ്കേപ്പ് ചെയ്യണം എന്ന് കരുതി നില്‍ക്കുമ്പോള്‍ നമ്മുടെ കമ്പനി ജോലിക്കാരന്‍ അബ്ദുല്ലക്ക പറഞ്ഞു ..എടാ അറബി ഈസി ആയി പഠിക്കാം എന്ന് ..ഒരു സാമ്പിളും പറഞ്ഞു ...എന്റെ കയ്യില്‍ പൈസ ഇല്ലല്ലോ നാട്ടില്‍ നിന്ന് വരികയല്ലേ ..അപ്പോള്‍ അഡ്വാന്‍സ്‌ വാങ്ങാന്‍ പറഞ്ഞു ...അറബി ദേ ഇങ്ങനെ "ആക്കല്‍ മാഫി പുല്ലൂസ് ജീബ് മിയ റിയാല്‍ " ഇത്രേ ഉള്ളു ...ഞാന്‍ അത് കാണാതെ പഠിച്ചു പോയി ഓഫീസില്‍ അറബികളോട് പറഞ്ഞു പൈസയും കിട്ടി ...അന്ന് മുതല്‍ എന്റെ അറബി ഗുരുവായ അബ്ദുല്ലാക്കയെ മനസ്സില്‍ ധ്യാനിച്ച്‌ അങ്ങ് തുടങ്ങി .... ഇപ്പോള്‍ പത്തു വര്ഷം കഴിഞ്ഞു ....അറബി മണി മണി പോലെ പറയും

    അത് പോലെ അങ്ങ് കാച്ചന്നെ ...മണി മണി പോലെ വരും മലയാളം

    ReplyDelete