Sunday, 28 November 2010

ആദ്യ തീവണ്ടി യാത്രയിലെ അനുഭവങ്ങള്‍ ...


മുമ്പ്‌ ഒരു പോസ്റ്റ്‌ എഴുതി  പിന്നെ മൂഡ്‌ പോയി പൂര്‍ത്തിയാക്കാതെ ഇരുന്ന എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള യാത്ര ഇപ്പൊ ഒരു മൂഡ്‌ വന്നപ്പോ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു ..ഇനിയും ഏതു നിമിഷവും നിന്നേക്കാം ..!!!!
      


   ആദ്യമായി നാട്ടില്‍ പോയപ്പോ  കണ്ട എല്ലാ കാര്യങ്ങളും വളരെ രസകരം ആയിരുന്നു.ഒരു രാത്രി മുംബയില്‍ താമസിച്ചു.പിറ്റേന്ന് തീവണ്ടിയില്‍ ആയിരുന്നു  നാട്ടിലേക്കുള്ള യാത്ര  ...ജീവിതത്തിലെ ആദ്യ തീവണ്ടി യാത്ര ..എത്ര വര്ണിച്ചാലും മതി വരില്ല ..അത്രക്കും രസകരമായിരുന്നു...എപ്പോഴാണ് മുംബയില്‍ നീന്ന് കയറിയത് എന്നൊന്നും ഓര്‍മയില്ല..അല്ലെങ്കിലും  ഒരിക്കല്‍ അതൊക്കെ ബ്ലോഗില്‍ എഴുതേണ്ടി വരും എന്ന് ആര്  കണ്ടു ...ഏതായാലും ഞങ്ങള്‍ തീവണ്ടിയില്‍ കയറി ഞങ്ങളുടെ സീറ്റ്‌  തിരഞ്ഞു പിടിച്ചു..ബാഗുകളും മറ്റും അടുക്കി വെച്ചതിനു ശേഷം കിട്ടിയ സീറ്റില്‍ ഇരുന്നു .ആ റൂമില്‍ {അതിനെന്താ പറയുക ?}ഞങ്ങളുടെ എതിരെയുള്ള സീറ്റില്‍ ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ മൂന്നു കുട്ടികളും പിന്നെ വേറെ രണ്ടു വലിയ പെണ്‍കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്....

      ഞങ്ങള്‍ അവസാനം വന്നത് കൊണ്ട് പുറത്തേക്കു  കാണാന്‍ വേണ്ടി വിന്‍ഡോയുടെ അടുത്ത് ഇരിക്കണം എന്നുള്ള എന്റെ ആഗ്രഹം നടന്നില്ല ..ആകെ ടെന്‍ഷന്‍ ആയി..നാട്ടില്‍ ആദ്യമായി പോകുന്നതിനാല്‍ നാട്ടിലെ രീതികള്‍ ഒന്നും അറിയാത്തത് കൊണ്ടും  പിന്നെ എല്ലാം ലേഡീസ്‌ ആയത് കൊണ്ടും ഞാന്‍ ഒന്നും പറയാതെ കിട്ടിയ സീറ്റില്‍ ഇരുന്നു...കേറി കുറച്ചു നേരം എല്ലാവരും അവരവരുടെ ലോകത്ത് മാത്രം ഒതുങ്ങി കൂടാന്‍ ശ്രമിച്ചു..വല്ലപ്പോഴും അറിയാതെ കണ്ണുകള്‍ തമ്മില്‍ ഒന്ന് മുട്ടിയാല്‍ ഒന്ന് ചിരിക്കും അത്ര മാത്രം....എനിക്കാണെങ്കില്‍ പുറം ലോകം കാണാന്‍ മുട്ടി നില്‍ക്കുന്നത് കൊണ്ട് ഇരുത്തം ഒന്നും ശരിയാവുന്നില്ല..പോരാത്തതിന് ഉപ്പയും ഉമ്മയും അടുത്ത് തന്നെ ഉണ്ട് താനും ..ഈ യാത്ര ഏതായാലും വേസ്റ്റ് ആയി എന്ന്  ഉറപ്പിച്ചു ..ഉപ്പ പറഞ്ഞത് അനുസരിച്ച് ഒരു ദിവസത്തെ യാത്ര ആണ് കേരളത്തിലേക്ക്..എങ്ങിനെ അട്ജെസ്റ്റ്‌ ചെയ്യും എന്ന് യാതൊരു ഐഡിയയും ഇല്ല..തല്ക്കാലം ഒന്നും മിണ്ടാതെ ഇരുന്നു..ഇടയ്ക്കിടയ്ക്ക് വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കി.നാട് കാണാന്‍ ഉള്ള ആകാംഷ ആയിരുന്നു ..

       കുറച്ചു കഴിഞ്ഞപ്പോ എന്റെ  നോട്ടം കണ്ടു തെറ്റിദ്ധരിച്ചു വിന്‍ഡോയുടെ അടുത്തിരുന്ന നേരത്തെ പറഞ്ഞ യുവതികളില്‍ നിന്ന് ഒരുത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി.{സത്യായിട്ടും ഞാന്‍ അവളെ നോക്കിയിട്ടില്ലായിരുന്നു..ഞാന്‍ ആ ടൈപ്പല്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ.!!}അവളെ മൈന്‍ഡ് ചെയ്യാതെ വീണ്ടും വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരിന്നു..കുറച്ചു കഴിഞ്ഞപ്പോ എന്നെ സഹിക്കാന്‍ കഴിയാഞ്ഞിട്ടോ എന്തോ അവള്‍ അടുത്തിരിക്കുന്ന  തന്റെ കൂട്ടുകാരിയുടെ കാതില്‍ എന്തോ പറഞ്ഞു.അവളും എന്നെ നോക്കുന്നു..എനിക്കെന്തോ പന്തിക്കേട്‌ തോന്നി.ആദ്യമായി നാട് കാണുന്നത് കൊണ്ട് മനസ്സ് കൊണ്ട് ഒരു കൊച്ചു കുട്ടി ആണെങ്കിലും ശരീരം ഒരു പുരുഷന്റെതാണ് എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്‌...ഒരു പ്രശ്നം ഉണ്ടായാല്‍ ആദ്യ ചവിട്ടു ഉപ്പയുടേത്  തന്നെ ആവും എന്നുള്ളത് കൊണ്ടും ആദ്യത്തെ വരവില്‍ തന്നെ നാറണ്ടാ എന്ന് കരുതിയും ആ വിന്‍ഡോയില്‍ കൂടി പുറം ലോകം കാണാനുള്ള ആഗ്രഹത്തിന് തല്‍ക്കാലം ഞാന്‍ കടിഞ്ഞാണിട്ടു.അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തിയും ശരിയല്ല.നമ്മള്‍ ഒന്ന് നോക്കിയാല്‍ എന്താ പ്രശ്നം.അവര്‍ക്ക് എത്ര നേരം വേണമെങ്കിലും നമ്മളെ നോക്കാം നമ്മള്‍ തിരിച്ചു ഒന്ന് നോക്കിപ്പോയാല്‍ പ്രശ്നം !!!!!..{എന്റെ ബ്ലോഗു വായിക്കുന്ന ആരും ഇതില്‍ പെടില്ല.നിങ്ങളൊന്നും ആ ടൈപ് അല്ലാ എന്ന് എനിക്കറിയാം !!!..}..

    കുറെ നേരം അങ്ങിനെ കടന്നു പോയി..പുറത്തൊക്കെ കുറെ ഒഴിഞ്ഞ സ്ഥലങ്ങള്‍  ഇടയ്ക്കു കാണുന്നുണ്ട്.ആ അറ്റത്തിരുന്ന  രണ്ടു മാരണങ്ങള്‍ കാരണം അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ ഉമ്മ മുന്നിലിരുന്ന ആ ഫാമിലിയെ പരിചയപ്പെട്ടിരുന്നു അവര്‍ ഒരു ഹിന്ദു ഫാമിലി ആയിരുന്നു..അച്ഛനും  അമ്മയും  പിന്നെ  പതിനഞ്ചും  പത്തും ഏഴും വയസ്സുള്ള  മൂന്നു പെണ്‍കുട്ടികളും.. അച്ഛന്‍  ബോംബെയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു .അമ്മ ടീച്ചര്‍ ആണ്..ലീവിന് നാട്ടിലേക്ക് പോകുന്നു..മൂന്നു കുട്ടികളും മുംബയില്‍ പഠിക്കുന്നു .ചെറിയ കുട്ടിയുടെ പേര് മാത്രം ഓര്‍മയുണ്ട് ..ശ്രീക്കുട്ടി .. പിന്നെ ഉണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍{ശത്രു പക്ഷം!!}  അവര്‍ ബോംബയില്‍ ഏതോ കോളേജില്‍  പഠിക്കുന്ന കുട്ടികള്‍ ആണ്..അവര്‍ മലയാളികള്‍ അല്ല .മലയാളം അറിയില്ല ഹിന്ദി മാത്രമേ അറിയൂ.വഴിയില്‍ എവിടെയോ ഇറങ്ങി ..സ്ഥലം ഓര്മയില്ല ..

    സംസാരത്തിനിടയില്‍ ഞങ്ങള്‍  സൌദിയില്‍ നിന്ന് വരികയാണ് എന്നും മറ്റും ഉമ്മ  ആ ടീച്ചറോട് പറഞ്ഞിരുന്നു ..കൂട്ടത്തില്‍ എന്തോ പറഞ്ഞപ്പോ ഞാന്‍ ആദ്യമായി ആണ് നാട്ടില്‍ വരുന്നത് എന്നും പറഞ്ഞു .. .ഞാന്‍ ആദ്യമായി ആണ് ഇന്ത്യയില്‍ വരുന്നത് എന്ന് കേട്ടപ്പോ എല്ലാവര്ക്കും  കൌതുകം ..ഇത്ര വലുതായിട്ട് ആദ്യമായി നാട്ടില്‍ വരുന്ന എന്നെ അവര്‍ അത്ഭുതത്തോടെ നോക്കി ...എന്നിട്ട് ആ ചേച്ചി പറഞ്ഞു ..ഞാനും കുറെ നേരമായി ഇവനെ ശ്രദ്ധിക്കുന്നു ..വന്നപ്പോ ‍മുതല്‍ ഇവന്‍ കിട്ടുന്ന ഗ്യാപ്പില്‍ കൂടി ഒക്കെ പുറത്തേക്കു നോക്കുന്നു ..ഞാന്‍ കരുതി ഇവന്‍ ആദ്യമായിട്ടാ മുംബയില്‍ വരുന്നത് എന്ന് ..കൂടെ ഉപ്പയുടെ ഇരുത്തി കൊണ്ടുള്ള ഒരു നോട്ടവും കൂടി ആയപ്പോ ചമ്മി പണ്ടാരമടങ്ങാന്‍  വേറെ എവിടെയെങ്കിലും പോണോ ??..

         അതിനിടയില്‍ എന്റെ ശത്രു പക്ഷവും  എന്റെ ഹിസ്റ്ററി എല്ലാം ആ ടീച്ചറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു ..അതിനു ശേഷം ഞാന്‍ അറിയാതെ അവരെ എങ്ങാന്‍ നോക്കിയാല്‍ അവര്‍ മനോഹരമായി പുഞ്ചിരിക്കും ..എനിക്കാണെങ്കില്‍ നേരെത്തെ നടന്ന സംഭവം മനസ്സില്‍ ഉള്ളത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ആണ് തോന്നുക ..കുറച്ചു കഴിഞ്ഞപ്പോ ആ ടീച്ചര്‍ എന്നോട് എന്താ ഫൈസൂ{ഉമ്മ വിളിക്കുന്നത്‌ കേട്ടതാ}ഇത്ര കാലവും നാട്ടില്‍ വരാതിരുന്നത് ..നാട് കാണാന്‍ പൂതിയില്ലയിരുന്നോ എന്നൊക്കെ ചോദിച്ചു ..ഇതിനൊക്കെ കാരണം ഈ പുള്ളി ആണ് എന്ന രീതിയില്‍ ഞാന്‍ അര്‍ത്ഥവത്തായി ഉപ്പയെ  നോക്കി ..ഇതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും നമ്മള്‍ ഈ നാട്ടുകാരനേ അല്ല  എന്നെ നിലയില്‍ പുള്ളി ഭയങ്കര ഗൌരവത്തില്‍ ഇരുന്നു സ്വലാത്ത് ചെല്ലുന്നു ....

  പിന്നെ ഇടക്കിടക്കുള്ള ഉപ്പയുടെ മുരടനക്കലുകളും ചുമക്കലുകളും{അന്യ സ്ത്രീകളോട് സംസാരിക്കുന്നത് ശരിയല്ല എന്നുള്ള സൂചന}  അവഗണിച്ചു ഞാനും അവരുമായി  സംസാരം തുടങ്ങി.ഞങ്ങളുടെ സംസാരത്തില്‍ അവരുടെ ഭര്‍ത്താവും കൂടി..അവര്‍ സൌദിയെ കുറിച്ചും മദീനയെ കുറിച്ചും ഒക്കെ ചോദിച്ചു ..എനിക്കാണെങ്കില്‍ ആരെങ്കിലും മദീനയെ പറ്റി ചോദിച്ചാല്‍ പിന്നെ ലക്കും ലഗാനും ഉണ്ടാവില്ല ..ആ ടീച്ചര്‍ ഒരു പാട് കാര്യങ്ങള്‍ സൌദിയെ കുറിച്ചും മറ്റും ചോദിച്ചു മനസ്സിലാക്കി..അവര്‍ക്ക്  സൌദിയെ കുറിച്ച് ഒരു പാട് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ..ഞാന്‍ എനിക്കറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തു ..ഇടയ്ക്കു സൌദിയില്‍ നടപ്പാക്കുന്ന  തലവെട്ടു ശിക്ഷയുടെ  കാര്യം വന്നപ്പോ ആ ടീച്ചറുടെ കുട്ടികളും ആകാംഷയോടെ എന്റെ വാചകമടി ശ്രദ്ധിക്കാന്‍ തുടങ്ങി  ....                                                                                                                                    തുടരും ... 

41 comments:

 1. നന്നായിരുക്കുന്നു. അതെന്താ അത്രനാളും നാടുകാണാന്‍ വരാഞ്ഞേ....

  ReplyDelete
 2. അതൊക്കെ ഒരു കഥയാണ്‌ ന്റെ കണ്ണാ ....

  ReplyDelete
 3. @ മുമ്പ്‌ ഒരു പോസ്റ്റ്‌ എഴുതി പിന്നെ മൂഡ്‌ പോയി പൂര്‍ത്തിയാക്കാതെ ഇരുന്ന എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള യാത്ര ഇപ്പൊ ഒരു മൂഡ്‌ വന്നപ്പോ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു ..ഇനിയും ഏതു നിമിഷവും നിന്നേക്കാം ..!!!!

  = ഇതെന്താ ഇങ്ങനെ...ഏതിലെങ്കിലും ഒന്നുറച്ച് നിന്നൂടെ...?

  @ കുറച്ചു കഴിഞ്ഞപ്പോ എന്റെ നോട്ടം കണ്ടു തെറ്റിദ്ധരിച്ചു വിന്‍ഡോയുടെ അടുത്തിരുന്ന നേരത്തെ പറഞ്ഞ യുവതികളില്‍ നിന്ന് ഒരുത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി.{സത്യായിട്ടും ഞാന്‍ അവളെ നോക്കിയിട്ടില്ലായിരുന്നു..ഞാന്‍ ആ ടൈപ്പല്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ.!!}

  = എനിക്കിത് വിശ്വസിക്കാനാവില്ല...

  @ എനിക്കാണെങ്കില്‍ പുറം ലോകം കാണാന്‍ മുട്ടി നില്‍ക്കുന്നത് കൊണ്ട് ഇരുത്തം ഒന്നും ശരിയാവുന്നില്ല..
  = ഇതിനു പറയുന്നത് പൊട്ടന്‍ പൂരം കണ്ട പോലെ എന്നു...

  @ സൌദിയില്‍ നടപ്പാക്കുന്ന തലവെട്ടു ശിക്ഷയുടെ കാര്യം വന്നപ്പോ ആ ടീച്ചറുടെ കുട്ടികളും ആകാംഷയോടെ എന്റെ വാചകമടി ശ്രദ്ധിക്കാന്‍ തുടങ്ങി ....

  = അതെ...അവര്‍ ഈ ജന്മത്ത് മറക്കൂല...നിന്റെ വാചകമടി കേട്ട് അവര്‍ വിചാരിച്ചിട്ടുണ്ടാവും സൌദിയിലെ തലവെട്ടായിരുന്നു ഇതിലും നല്ലതെന്നു..

  ReplyDelete
 4. സുഹൃത്തേ നന്നായിട്ടുണ്ട് തുടരട്ടെ!!

  ReplyDelete
 5. നടക്കട്ടെ നടക്കട്ടെ ഗൊച്ചു ഗള്ളാ...
  ആദ്യത്തെ പോക്കില്‍ തന്നെ തുടങ്ങി അല്ലെ ലൈനടി. ഇതിനൊക്കെ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളെ കാണൂ. ഇപ്പോള്‍ ശീലമായില്ലേ. ഇല്ലേല്‍ റിയാസ് ട്യൂഷന്‍ തരും. താല്പര്യമുണ്ടെങ്കില്‍ ദക്ഷിണ വെച്ച് അവന്‍റെ കൂടെ ചേര്‍ന്നോ.
  ഏതായാലും നിന്‍റെ വാചകമടിയേക്കാള്‍ ഭേദം സൌദിയിലെ തലവെട്ട് ആണെന്ന റിയാസിന്റെ കമ്മന്റ് ചിരിപ്പിച്ചു.
  നാട്ടു വിശേഷം തുടരുക

  ReplyDelete
 6. നല്ല ട്രെയിന്‍യാത്ര ഫൈസു അല്ല പകരം ഞാനാണ് ട്രെയിനില്‍ ഉണ്ടായിരുന്നത് എന്ന് തോനുന്നു

  ReplyDelete
 7. കൊള്ളാം, എന്നിട്ട് ..

  ReplyDelete
 8. കാത്തിരിക്കുക

  ReplyDelete
 9. മുംബൈ-കേരളം ട്രെയിന്‍ യാത്ര ഒരു പ്രത്യേക രസം തന്നെയാണ്.... പ്രത്യേകിച്ച് ജയന്തിയിലെ യാത്ര..... ചൂട് കാലത്താണെങ്കില്‍ പറയുകയും വേണ്ട... ഇത് കൊങ്കണ്‍ യാത്രയാണോ? :)

  ReplyDelete
 10. ആണെന്നാണ് ഓര്‍മ്മ ..

  ReplyDelete
 11. ഇഷ്ടപ്പെട്ടു. ഫൈസു നാട്ടില്‍ ഏറ്റവും കൂടുതല്‍ ട്രെയിന്‍ യാത്ര ചെയ്ത വ്യക്തി ആരാണെന്നു ചോദിച്ചാല്‍ വനിത എന്നു പറയേണ്ടി വരും. കാരണം നാട്ടിലുണ്ടായിരുന്നപ്പോള്‍ അത്രമാത്രം ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ആണ് എനിക്ക് അതെല്ലാം ഓര്‍ക്കുമ്പോള്‍. രസകരമായ ഓര്‍മ്മകള്‍ നിരവധിയുണ്ട്. ട്രെയിന്‍ യാത്ര വഴി ലഭിച്ച സുഹൃത്തുക്കളും ധാരാളമാണ്. ആശംസകള്‍. തുടരുക. കാത്തിരിക്കുന്നു.

  ReplyDelete
 12. ഓമാര്കാരാ,
  താങ്കളുടെ മൂഡ് എപ്പോഴും സജീവമായി നിലനില്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു!

  ReplyDelete
 13. രസകരമായി വായിച്ചു. തുടരുക.

  ReplyDelete
 14. കൂ..കൂ..കൂ തീവണ്ടി

  കൂകിപ്പായും തീവണ്ടി..

  ഒരു നാള്‍ ഒരു ചെറു കുഞ്ഞാപ്പു..

  കൂകും വണ്ടിയില്‍ കേറിയപ്പം...

  കിട്ടീ നല്ലൊരു നെയ്യപ്പം....

  നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം...

  അപ്പവും തിന്നാം ബ്ലോഗും എഴുതാം.........

  ReplyDelete
 15. നന്നായിട്ടുണ്ട് തുടരുക

  ReplyDelete
 16. ആഹ.. അപ്പൊ അതിന്നിടയില്‍ അങ്ങിനെയും സംഭവിച്ചല്ലേ...!

  ReplyDelete
 17. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട നാട് എങ്ങനെ എന്ന് അടുത്ത പോസ്റ്റിലൂ ടെ അറിയാന്‍ ആഗ്രഹം.
  എന്നിട്ട്...എന്നിട്ട്..

  ReplyDelete
 18. ആരൊക്കെയാ ഈ വന്നിരിക്കുന്നത് !!!!!!!!..

  @റഫീക്ക്‌ പൊന്നാനി ...തുടരാം...താങ്ക്സ്

  @അന്വേഷി ..ഹേയ്,അങ്ങിനെ വരാന്‍ സാധ്യത ഇല്ല..എന്റെ ഓര്മ ശരിയാണെങ്കില്‍ ഞാന്‍ തന്നെ ആയിരുന്നു{?}..താങ്ക്സ് മാന്‍

  @വനിത..നിങ്ങളൊക്കെ ഒരു പാട് തവണ തീവണ്ടിയില്‍ കയറി ഒരു പാട് ഫ്രെണ്ട്സിനെ ഉണ്ടാക്കി എടുത്തു അല്ലെ ..ഞാന്‍ ആകെ ഒരു പ്രാവശ്യം മാത്രമേ കയറിയിട്ടോള്ളൂ എങ്കിലും ആ ട്രെയിന്‍ യാത്ര ഈ ബ്ലോഗില്‍ ഓട്ടി ഞാനും കുറെ ഫ്രെണ്ട്സിനെ ഉണ്ടാകി എടുക്കും...കാണുക ...

  @ശങ്കര നാരായണന്‍ സര്‍..ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയില്‍ ഞാനും .....

  @രഞ്ജിത്ത് ..നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ തുടരും ..

  ReplyDelete
 19. @കുമാരന്‍ ...താങ്കളുടെ സന്ദര്‍ശനം കൊണ്ട് ഈ ബ്ലോഗ്‌ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ..ഇനിയും വരണം എന്ന് പറയുന്നില്ല..കാരണം നിങ്ങളെപ്പോലെയുള്ള പുലികള്‍ക്ക് വായിക്കാന്‍ പറ്റിയ ഐറ്റംസ് ഒന്നും ഇവിടെ കിട്ടില്ല ..താങ്ക്സ്

  @സിദ്ദീക്ക...നിങ്ങളെ അത്ര വരില്ലെങ്കിലും എനിക്കും ഉണ്ട് കുറെ അനുഭവങ്ങള്‍ .........വന്നതിനും കമെന്ട് ഇട്ടതിനും താങ്ക്സ് ..

  @റ്റോംസ് ..മറ്റുള്ളവര്‍ എല്ലാം കാത്തിരിക്കുന്നത് കണ്ടില്ലേ ...!!!

  ReplyDelete
 20. ഫൈസൂ, ട്രെയിന്‍ യാത്ര തുടക്കം ഗംഭീരം, ഇനിയും വരട്ടെ! ഇങ്ങനെ സസ്പെന്‍സ് വെക്കുന്നത് ശരിയല്ല, ഒരു കഥ മുഴുവനായും വായിക്കാനാണു രസം!!

  ReplyDelete
 21. ഈ പോസ്റ്റ്‌ ആ പെണ്ണുങ്ങള്‍ വായിക്കാന്‍ ഇടവരട്ടെ. അപ്പോഴറിയാം ഇതില്‍ എത്രത്തോളം ശരി എത്രത്തോളം പുളു ഉണ്ടെന്ന് ...

  ReplyDelete
 22. ഭയങ്കര രസമായി എഴുതി. ശരിക്കും യാത്ര ചെയ്യുന്ന അനുഭവം ലഭിച്ചു. പിന്നെ കൂടെ ഉള്ളവരുടെ ചലനങ്ങളും മനസ്സും വരെ കണ്ടുപിടിച്ച് പറഞ്ഞ നിലക്ക് ഞാന്‍ അത്തരക്കാരനല്ല എന്ന് പറയേണ്ടിയിരുന്നില്ല. എല്ലാവര്ക്കും മനസ്സിലാകുന്നുണ്ട്. വായനയുടെ രസം കിട്ടിയത്‌ കൊണ്ടാണോ എന്നറിയില്ല പെട്ടെന്നു തീര്‍ന്നത് പോലെ അനുഭാപ്പെട്ടു. എന്തായാലും ഇത് നിരുത്തണ്ട ഫൈസു. തുടര്‍ന്നോളു.

  ReplyDelete
 23. @ചെറുവാടി ..ചില ആള്‍ക്കാര്‍ ഇപ്പൊ വേറെ ഏതോ ലോകത്താ..ഒരു പൊട്ട നോവല്‍ എഴുതിയാല്‍ വല്യ സംഭവം ആയി എന്നാ വിചാരം..എന്നിട്ട് പോകുന്നിടത്തെല്ലാം കഥയും കവിതയും വാരി വിതറുന്നു..ഞമ്മളും കുറെ നോവല്‍ ഒക്കെ എഴുതിയതാ..പക്ഷെ ഇത്ര അഹങ്കാരം ഉണ്ടായിട്ടില്ല..'മരണ ഗാഥ' എന്ന എന്റെ നോവലിന് സൌദിയിലെ പരമോന്നത പുരസ്ക്കരമായ 'അല്‍ നോഫലല്‍ ബദവിയ്യ' എന്ന അവാര്‍ഡു വരെ കിട്ടിയിടുണ്ട്..!!!!!!!!!!!

  ReplyDelete
 24. @രാംജി സര്‍..എഴുതി കൊണ്ടിരുന്നപ്പോ ഒരു പാട് വലിപ്പം തോന്നി..പോസ്റ്റ്‌ ചെയ്തപ്പോ തീരെ കുറഞ്ഞു..അടത്ത ഭാഗം സൂപ്പര്‍ ആക്കാം..

  @പുല്‍ച്ചാടി..അടുത്ത ഭാഗം ഞാന്‍ ക്ലിയര്‍ ആക്കാം ..ഒക്കേ...

  @ഇസ്മാഈല്‍ ഭായ് ..നിങ്ങളുടെ പൂര്‍ണ്ണ മനസ്സോടെ ഉള്ള ഒരു കമെന്റ്റ്‌ കിട്ടിയിട്ട് വേണം ഈ ബ്ലോഗ്‌ നിര്‍ത്താന്‍ !!!!..നിങ്ങള്ക്ക് എന്നെ തീരെ വിശ്വാസം ഇല്ല അല്ലെ ???..അല്ല എനിക്ക് തന്നെ എന്നെ അത്ര വിശ്വാസം ഇല്ല എന്നിട്ടല്ലേ ........

  ReplyDelete
 25. ഇനിയിപ്പം ഈ കുട്ടിപ്പാട്ടിന്റെ കാര്യത്തില്‍ എന്നോട് കോര്‍ക്കാന്‍ വന്നേക്കല്ലേ...
  എന്‍റെ പേര് ആദ്യമായി അച്ചടിച്ചുവന്ന ഒരു ലേഖനത്തില്‍ തീവണ്ടിയാത്രയെ കുറിച്ച് പറഞ്ഞാ ഞാനും തുടങ്ങിയിരുന്നത്...(ഇപ്പോള്‍ തമാശ പറയാന്‍ കൂടി പേടിയാ..)
  പിന്നെ ഇവിടെ ആള്‍ക്കാര്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വെയിറ്റ് കുറക്കാന്‍ പറ്റുന്നില്ല. കാലണയുടെ ചിലവില്ലാതെ വെയിറ്റ് കുറച്ചുകൊടുത്ത പാവം മിഴിനീര്തുള്ളിയെ ഗുണ്ട എന്ന് വിളിച്ചു ആക്ഷേപിച്ച
  ചെറുവാടി എന്ന ഭീകരനെ നാം ഇതാ പുതിയ ശിക്ഷpost നല്‍കി അനുഗ്രഹിച്ചിരിക്കുന്നു.

  ReplyDelete
 26. ആഹാ ആഹാ പുളു ആണെങ്കിലും വായിക്കാൻ രസമുണ്ട് കേട്ടോ നന്നായി വരുന്നു എഴുത്തൊക്കെ… പിന്നെ അനുഭവം ഗുരു എന്നല്ലെ പലരുടേയും ശീലം ഇവിടെ മനസിലായി .സ്റ്റാർട്ടിങ് ട്രബിൽ ആയിരിക്കുമെന്ന് പറഞ്ഞു തന്ന സ്ഥിതിക്ക് ഇനി സംശയം എന്തെങ്കിലുമുണ്ടെങ്കിൽ അവിടെ ചോദിക്ക് അപ്പോ ഭീകരന്മാർക്കും ഇതിലൊക്കെ നല്ല അനുഭവമാ അല്ലെ… ഏതായാലും ഫൈസൂ എഴുത്ത് നന്നാകുന്നു അഭിനന്ദനങ്ങൾ….

  ReplyDelete
 27. എന്ത് പറ്റി സാര്‍ .. ജബല്‍ അലീല്‍ മഴ പെയ്തോ? മൂഡ്‌ വരാന്‍??
  വളരെ നന്നായി... മദീനാ വിശേഷങ്ങള്‍കായി കാത്തിരിക്കുന്നു...

  ReplyDelete
 28. ഫൈസൂ..അസ്സലാമുഅലൈക്കും!

  എന്‍റെ പുതിയ പോസ്റ്റിനു ആദ്യം കിട്ടിയ കമെന്‍റിനു
  നന്ദി പറയാന്‍ ആളെ തിരഞ്ഞെത്തിയതാണ്.
  ആള്‍ ആ ടൈപ്പല്ലാന്നു എനിക്ക് തോന്നുന്നില്ല.

  പിന്നെ തീവണ്ടിയില്‍ പോയോ?
  ഏതായാലും വാപ്പ ബ്ലോഗ്‌ വായിക്കാത്തത് ഫൈസൂന്‍റെ ഭാഗ്യം!!

  ReplyDelete
 29. @ഉമ്മു അമ്മാര്‍...സത്യായിട്ടും ഞാന്‍ ആ ടൈപ്പല്ല...എന്നെ ഇവരെല്ലാം കൂടി കേടു വരുത്തുന്നതാ ...ഞാന്‍ പാവമാണ്...

  @സമീര്‍ ..മദീന വിശേഷങ്ങള്‍ ഒരിക്കലും അവസാനിക്കില്ല ...ഇതൊക്കെ ഇടയ്ക്കു ഇല്ലെങ്കില്‍ ആര്ക്കായാലും ചടക്കും...

  @പ്രവാസിനീ...വ അലൈക്കുമുസ്സലാം..ഇവര് പറയുന്നത് നോക്കണ്ടാ ..ഞാന്‍ പാവമാണ് ...

  ReplyDelete
 30. തീവണ്ടി യാത്ര രസകരം തന്നെ. പക്ഷെ ബോംബയില്‍ നിന്നും നാട്ടില്‍ എത്തി കിട്ടാനുള്ള സമയമാണ് കഷ്ടം. എല്ലാവര്ക്കും ഫയിസൂനെ പോലെ പെണ്‍കുട്ടികളെ സഹയാത്രികരായി കിട്ടില്ലല്ലോ.. ആശംസകള്‍.

  ReplyDelete
 31. ഹല്ലോ മിസ്റ്റര്‍ ഫൈസൂ...
  ഞാനൊരു മെയില്‍ അയച്ചിരുന്നു..അതിനൊരു റിപ്ലേയ് കണ്ടില്ല...
  വെറുതെ എന്റെ മുതല കുഞ്ഞുങ്ങള്‍ക്കു തീറ്റിയാവാതെ മറുപടി അയക്കൂ...

  ReplyDelete
 32. ആദ്യമായിട്ടാണ് ഇവിടെ. യാത്രാ അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 33. അനുഭവം നല്ല ത്രില്ലടിച്ചു വരികയായിരുന്നു. ദേ വന്നു "തുടരും".....

  ഏതായാലും നാട് കാണാത്തവന്‍ നാട് കണ്ടാല്‍ എങ്ങനെയിരിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നു.

  ReplyDelete
 34. ഫൈസു ജോര്‍ ആകുന്നുന്നുണ്ട് കേട്ടോ.

  ReplyDelete
 35. രസകരമായിരിക്കുന്നു ഈ യാത്ര.തുടരൂ.:))

  ReplyDelete
 36. Faisu, waiting for more...

  ReplyDelete
 37. ഈ പെണ്ണുങ്ങള്‍ക്ക്‌ ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തിയും ശരിയല്ല.നമ്മള്‍ ഒന്ന് നോക്കിയാല്‍ എന്താ പ്രശ്നം.

  ഈ ഫൈസുവിന്റെ ഒരു കാര്യം...മനസ്സ് കൊച്ചുകുട്ടിയുടേതു തന്നെ! അതവര്‍ വെറുതേ ജാഡ കാണിച്ചതല്ലേ..നിന്റെ ഹിസ്റ്ററി മനസ്സിലായപ്പൊ മനോഹരമായി പുഞ്ചിരിച്ചതു നീ കണ്ടില്ലേ...

  നല്ല രസകരമായി എഴുതി.ആശംസകള്‍ ! വായിച്ചതു പോലെ തോന്നിയില്ല...ആദ്യായി നാട്ടില്‍ പോയൊരാള്‍ വിശേഷങ്ങള്‍ നേരിട്ട് പറയുന്നതു പോലെ തോന്നി. എന്തേ ട്രെയിനില്‍ തന്നെ നിന്നുകളഞ്ഞത്? നാടെത്താറായില്ലെ?

  ReplyDelete
 38. @ ഷിമി ........അതെന്റെ ഗ്ലാമര്‍ കണ്ടിട്ടായിരുന്നില്ലേ ???

  ReplyDelete
 39. ആണോ ഫൈസൂ...എനിക്കും സംശയം ഇല്ലാതില്ല. :)

  ReplyDelete
 40. ഫൈസു...സോറി...നേരം തെറ്റിയാണ് എന്‍റെ ട്രെയിന്‍ എത്തിയത്..
  പിന്നെ നമ്മള് ഒരു യൂറോപ്യന്‍ ടൂറില്‍ അനെന്നറിയാലോ ..അതോണ്ടാ..
  ഓ ...ട്രെയിന്‍ വന്നു..ഞാന്‍ പോട്ടെ..!

  ReplyDelete