Sunday, 7 November 2010
മദീനയിലെ കുട്ടിക്കാലം ..ഫൈസു ...
{എന്റെ ജീവിതത്തില്‍ എന്റെ റബ്ബ് എനിക്ക് ചെയ്തു തന്ന ഏറ്റവും വലിയ സൌഭാഗ്യം ആണ് മദീന ഹറമില്‍ വെച്ച് എന്റെ റസൂലിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ കാണാതെ പഠിക്കാന്‍ കഴിഞ്ഞു എന്നത് ..ജീവിതത്തില്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ആലോചിക്കുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ കേരളത്തില്‍ നിന്ന് പോയത് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ എനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട് ..എല്ലാവരും പറയുന്ന പോലെ ഓര്‍ക്കാനും അയവിറക്കാനും ഉള്ള നല്ല ഒരു കുട്ടിക്കാലം,നല്ല മഴയത്തുള്ള കുട ഒക്കെ ചൂടി കൊണ്ടുള്ള ഒരു സ്കൂളില്‍ പോക്ക് ,നമ്മെ മനസ്സിലാക്കുന്ന നമുക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഒന്ന് തുറന്നു പറയാന്‍ കഴിയുന്ന ആത്മസുഹുര്ത്തുക്കള്‍,ഒറ്റപ്പെട്ടു വളര്‍ന്നത് കാരണം ഇപ്പോഴും ഒരു സദസ്സില്‍ പോകാന്‍ ഉള്ള മടി,സൊന്തം കുടുംബത്തില്‍ തന്നെ എല്ലാവരെയും അറിയാത്തത്,അങ്ങിനെ എണ്ണിയാല്‍ തീരാത്ത ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഈ ഒരൊറ്റ കാര്യം മതി എനിക്ക് എന്റെ റബ്ബിനെ എന്നും സ്നേഹിക്കാന്‍ ......}...
ചെറുപ്പത്തില്‍ തന്നെ മദീനയില്‍ എത്തിയിരുന്നെങ്കിലും എന്റെ പതിമൂന്നാമത്തെ വയസ്സില്‍ ആണ് ഉപ്പ എന്നെ ഹറമില്‍ ഉള്ള ഖുറാന്‍ ക്ലാസ്സില്‍ ചേര്‍ത്തത്.ഉപ്പയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു വീട്ടില്‍ ആരെങ്കിലും ഒരാള്‍ ഹാഫിസ് ആകുക എന്നത്..ഉപ്പയുടെ അടിയും കുത്തും ശകാരവും ഒക്കെ ഏറ്റവും കൂടുതല്‍ കിട്ടിയത് എനിക്കാണെങ്കിലും ഉപ്പക്കു ഏറ്റവും ഇഷ്ട്ടം എന്നോടാണ് എന്നാണ് എനിക്ക് തോന്നുന്നത്{പെങ്ങളോടു ഇത് പറഞ്ഞപ്പോ അവളും ഇത് തന്നെ ആണ് കരുതുന്നത് അത്രെ!!.അല്ലെങ്കിലും അവള്‍ എന്നും എനിക്ക് പാര വെച്ചിട്ടെ ഉള്ളൂ.അല്ലെങ്കിലും ഈ പെണ്‍ വര്‍ഗത്തെ പണ്ടേ എനിക്ക് ഇഷ്ട്ടമില്ല.!!!!!!!.}..
ഹറമിലെ വലതു ഭാഗത്തുള്ള ഒരു വലിയ ഏരിയ മൊത്തം രാവിലെയും വൈകുന്നേരവും ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കായി മാറ്റി വെച്ചിട്ടുണ്ടാവും ..അവിടെ എല്ലാ ഓരോ തൂണിനു അടുത്തും ഓരോ ഉസ്താദുമാരും അവര്‍ക്ക് ചുറ്റും അവരുടെ അടുത്ത് പഠിക്കുന്ന കുട്ടികളും ഉണ്ടാവും ..ഖുര്‍ആന്‍ കാണാതെ പഠിപ്പിക്കുക എന്നത് മാത്രം ആണ് അവിടെ നടക്കുന്നത് ..കിതാബുകളും മറ്റും പഠിപ്പിക്കാന്‍ വേറെ ക്ലാസ്സുകള്‍ ഉണ്ട്. ഓരോ ഉസ്താദിന്റെ അടുത്തും ഒരു ഇരുപതും ഇരുപത്തഞ്ചും കുട്ടികള്‍ ഉണ്ടാവും പഠിക്കാന്‍ ..പല രാജ്യത്തു നിന്നും ഉള്ളവര്‍..എല്ലാവരും ഓതുന്നത് ഓരോ ശൈലിയില്‍ ആയിരിക്കും..
ഒരു ദിവസം രാവിലെ ഉപ്പ എന്നെ വിളിച്ചുണര്‍ത്തി തോപും{നീളകുപ്പയം} തൊപ്പിയും ഇട്ടു കൂടെ വരാന്‍ പറഞ്ഞു ..നേരെ പോയത് ഹറമിലേക്ക് ..അവിടെ എത്തി എന്റെ ഹബീബിനെ{രസൂളുല്ലാഹി}സിയാറത്ത് ചെയ്തു നേരെ ആ ക്ലാസ്സുകള്‍ നടക്കുന്ന ഏരിയയിലേക്ക് നടന്നു.ആദ്യം കണ്ട ഒരു ഉസ്താദിന്റെ അടുത്ത് എന്നെ ചേര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു.എന്റെ കോലം കണ്ടിട്ടോ{അന്ന് ഞാന്‍ ഇത്രക്ക് ഗ്ലാമര്‍ ഇല്ലായിരുന്നു.ഇപ്പൊ ഒടുക്കത്തെ ഗ്ലാമര്‍ അല്ലെ.!!!.} അതോ ഒരു ഇന്ത്യക്കാരന്‍ ആണെന്ന് കരുതിയിട്ടോ അയാള്‍ മനപ്പൂര്‍വ്വം ഒഴിവായി ..ഇവിടെ ഇപ്പൊ എടുക്കുന്നില്ല എന്ന് പറഞ്ഞു ..എന്നിട്ട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അടുത്തുള്ള ഒരു കുട്ടിയെ ഓതിപ്പിക്കാന്‍ തുടങ്ങി.അയാള്‍ ഒരു സൗദി ആയിരുന്നു.ഉപ്പാക്കും എനിക്കും അത് വല്ലാത്ത ഒരു ഫീലിംഗ് ആയി.എന്നാലും ഒരു 'ശുക്രന്‍'{താങ്ക്സ്} അടിച്ചു അടുത്ത ഉസ്താദിന്റെ അടുത്തേക്ക് നടന്നു ..അദ്ദേഹം ഞങ്ങളെ കണ്ടപ്പോ തന്നെ ഒരു മനോഹരമായ പുഞ്ചിരി തന്നു ..ഉപ്പയും ഞാനും സലാം പറഞ്ഞു .അദ്ദേഹം സലാം മടക്കി ഇരിക്കാന്‍ പറഞ്ഞു ..ഞങ്ങള്‍ ഇരുന്നു ..അദ്ദേഹം ഒരു കുട്ടിക്ക് ഒരു ആയത്തു ക്ലിയര്‍ ചെയ്തു കൊടുക്കുകയായിരുന്നു .അത് കഴിയുന്നത് വരെ ഞങ്ങളോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു .
ഞാന്‍ വെറുതെ ക്ലാസ്സ് ഒക്കെ ഒന്ന് നോക്കി ..ഏകദേശം ഒരു ഇരുപത്തന്ജോളം കുട്ടികള്‍ ഇരുന്നു ഓതുന്നു ..പല പ്രായക്കാര്‍,പല രാജ്യക്കാര്‍, എല്ലാവരും ഓതുന്നത് ഒരു ഗ്രന്ഥം ..പുതിയതായി ചേരാന്‍ വന്ന ഞാന്‍ അവരെ നോക്കുന്നത് കണ്ടു ചില കറുപ്പന്മാരും സൗദി കുട്ടികളും എന്നെ ഒരു മാതിരി പേടിപ്പിക്കുന്ന മാതിരി ചില നോട്ടങ്ങളും അവര്‍ തമ്മില്‍ എന്തൊക്കെയോ ഉസ്താദ് കാണാതെ മൂര് മുറുക്കുകയും ചെയ്തു ..അത് കാണാത്ത മാതിരി ഇരുന്നെങ്കിലും അതോടെ എനിക്ക് ആ ക്ലാസ്സില്‍ ചേരാന്‍ ഉള്ള സകല മൂടും പോയിരുന്നു ..കാരണം അന്ന് എനിക്ക് അത്രക്ക് അറബി ഒന്നും അറിയില്ല ...പിന്നെ പൊതുവേ സൗദി പിള്ളാരുടെ സൊഭാവം തന്നെ പക്കാ 'ഡീസന്റ്' ആണ് എന്നറിയുന്നത് കൊണ്ടും ഇടയ്ക്കു ഒരു പ്രാവശ്യം ഹറമില്‍ പോയപ്പോ ചില കറുപ്പന്‍ കുട്ടികളോട് അവര്‍ അറബിയില്‍ എന്തോ ചോതിച്ചപ്പോ അറബി അറിയാത്ത ഞാന്‍ മിണ്ടാതെ ഡീസന്റായി നിന്നതിനു തലയ്ക്കു മേട്ടം കിട്ടിയ ഓര്‍മകളും ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ ദുആ ചെയ്യുകയായിരുന്നു 'ഇവിടെയും എന്നെ എടുക്കല്ലേ' എന്ന് ....പക്ഷെ പിന്നെ ഏകദേശം അഞ്ചു വര്‍ഷത്തോളം പലപ്പോഴായി പല രൂപത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ആ വലിയ മനുഷ്യന്‍ അവിടെയും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ...
{തുടരും}
{എഴുതാന്‍ ഇരുന്നപ്പോള്‍ എന്തോ മറന്നു പോയ പല കാര്യങ്ങളും ഇന്നലെ നടന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു ..ഇനി ഞാന്‍ എഴുതും..കാരണം ആ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുന്നു എന്നത് എന്നെ സംബന്തിച്ചു ഒരു വലിയ കാര്യം തന്നെ.കുറെ കാലം കഴിഞ്ഞു ഇതൊക്കെ മറന്നു പോയാല്‍ ഇടയ്ക്കു വായിക്കാമല്ലോ..}
Subscribe to:
Post Comments (Atom)
മദീനയിലൂടെ...
ReplyDeleteതുടരുക...
ആശംസകള്‍
അല്ലാഹു അനുഗ്രഹിക്കട്ടെ
താങ്ക്സ് ജാബിര്‍ ..നിന്റെ മദീന കവിതയോളം വരില്ല ..
ReplyDeleteassalayittundu... aashamsakal...............
ReplyDeletejayaraj....thanks man..........
ReplyDelete:) തുടരുക,ആശംസകള്‍
ReplyDeleteതുടരുക...
ReplyDeleteആശംസകള്‍
ഫൈസു വളരെ നന്നായി..ഇത്രക്കും വല്യ പുള്ളിയായിട്ടാ കുഞ്ഞാപ്പു എന്നൊക്കെ പറഞ്ഞത്..നമിക്കുന്നു ഈ കഴിവിന് മുന്നില്‍...എഴുത്ത് തുടരൂ..
ReplyDelete@ഷാജി....നിങ്ങള്‍ക്കും ചെരുവാടിക്കും ഇസ്മാഈലിനും ഒന്നും ഇനി താങ്ക്സ് ഇല്ല.ഈ ബ്ലോഗ് നിങ്ങളുടെയും കൂടി ആണ് ..ഇഷ്ട്ടം പോലെ വരികെ പോവ്വേ എന്ത് വേണേലും ആയിക്കോളൂ ..
ReplyDeleteനിസാര്‍....തുടരും എന്ന് മുകളില്‍ എഴുതുയിട്ടുണ്ടല്ലോ ..പിന്നെയും സംശയമുണ്ടോ ..{തമാശ ആണ്.ഇവിടെ തമാശ പറയാന്‍ പോലും പേടിയാ}...താങ്ക്സ് നിസാര്‍ ..
ReplyDeleteകൂടുതല്‍ അടിയും മേട്ടവും കിട്ടിയിരിക്കും എന്ന് കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും നിര്‍ത്തി. അടുത്ത ഭാഗത്തില്‍ ഉസ്താതിന്റെ കയില്‍ നിന്നും കിട്ടിയ എണ്ണം വെള്ളം ചേര്‍ക്കാതെ പറയണം.
ReplyDeleteالسلام عليكم
ReplyDeleteഈ പോസ്റ്റ് വായിച്ചപ്പോ പന്ധിതരോട് തോന്നുന്ന പോലെ ഒരു ബഹുമാനം. കാരണം പരിശുദ്ധ ഖുര്‍ആന്‍ മനപാഠം ആക്കുക എന്നത് വളരെ വലിയ കാര്യം തന്നെ ആയി ഞാന്‍ കരുതുന്നു. ഇനി മുതല്‍ ആ ബഹുമാനമര്യാദയോടെ മാത്രമേ ഞാന്‍ താങ്കളെ കാണൂ. പക്ഷെ താങ്കളുടെ പോസ്റ്റുകളിലും കമന്റുകളിലും ആ ഗ്രന്ഥത്തിന്റെ വെളിച്ചവും സുഗന്ധവും നഷ്ടപ്പെടാതിരിക്കട്ടെ എന്ന് എന്റെ എളിയ ഒരു ഉപദേശം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ സാധ്യത ഉണ്ട്.
പ്രാര്‍ഥനകളോടെ
ചെറുവാടി ..സത്യത്തില്‍ എന്നെ ഉസ്താദ് നീണ്ട അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രമേ അടിചിട്ടുള്ളൂ ..അത് ഞാന്‍ വിശദമായി പറയാം....
ReplyDeleteഇസ്മാഈല്‍..നിങ്ങള്‍ പറഞ്ഞത് എനിക്ക് മനസ്സില്‍ ആവുന്നുണ്ട്.പക്ഷെ എന്റെ കഥ മൊത്തം വായിക്കുമ്പോ നിങ്ങള്ക്ക് മനസ്സില്‍ ആകും ഞാന്‍ ആരാണ് എന്താണ് എന്ന് ..കാരണം എന്റെ പ്രൊഫൈലില്‍ തന്നെ ഞാന്‍ എഴുതുയിട്ടുണ്ട്.എന്നെ പോലെ ആരും ഉണ്ടാവില്ല എന്നും ഉണ്ടാവരുത് എന്ന് ആഗ്രഹവും ഉള്ള ഒരാളാണ് ഞാന്‍ എന്ന് ...അത് തമാശ അല്ല ..മൊത്തം വായിക്കൂന്നെ..എന്നിട്ട് പറയൂ ഞാന്‍ എപ്പടി എന്ന്..!!!!!!!!!.
ReplyDeleteഎല്ലാം വായിക്കാ എന്നിട്ട് പറയാം...
ReplyDeletefaisu ang ethra baagayavaan......
ReplyDeletepravaajaka snehikal chundil praarthanayum manassil swapanvumaayi kaathirikkunna madeena ... aaa punya boomiyil onn ethiyirunnengil ......aaa punya boomiyile oru man thariyaayirunnengil.....faisu ang ethra bagyavaan......kuttikkalath thanee pravajakante savithathilethi... qurhan padichu... ang baagyavaanaan faisu... lokathile ettavum valiya baagyavaan....aaaarum kodikkunna baagyam...