![]() |
ബദു |
മദീനയില്‍ ഉള്ള സമയത്തു ഞങ്ങള്‍ അടിച്ചിറക്കിയിരുന്ന ചില അറബി തമാശകള്‍ ഞാന്‍ മലയാളത്തിലേക്ക് തര്‍ജുമ ചെയ്യുന്നു ..എത്രത്തോളം അത് മലയാളത്തില്‍ വോര്‍ക്കൌട്ട് ആവും എന്നറിയില്ല ..എന്നാലും വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം .ഇനി ഇതൊക്കെ മലയാളത്തില്‍ ഉള്ളതാണ് എങ്കില്‍ അത് എന്റെ പ്രശ്നം അല്ല .ആദ്യ കമെന്റ്റ് ഇടുന്ന ആളുടെ ആണ് !!!!!!!..
നാട്ടില്‍ പൊതുവേ എല്ലാ തമാശകളും വല്ല സര്ദാരിന്റെയും തലയില്‍ കെട്ടി വെക്കുമ്പോള്‍ സൌദിയില്‍ അത് പാവം ബദുക്കളുടെ തലയില്‍ ആണ് കെട്ടി വെക്കല്‍ ...ആ പേരും പറഞ്ഞു ഇടയ്ക്കു ക്ലാസ്സില്‍ വെച്ച് ഗംഭീര അടിയും നടക്കാറുണ്ട്...ബദുക്കള്‍ ഒന്ന് പറഞ്ഞു രണ്ടാമത്തതിനു തല്ലു തുടങ്ങും ..ഞങ്ങളും വിടുമോ സ്പോട്ടില്‍ പുതിയ കോമഡി അടിച്ചിറക്കും...അതില്‍ നിന്ന് ഒര്മയുള്ളത് പറയാം ..എല്ലാം പറയാന്‍ പറ്റില്ല..കാരണം ചിലത് മലയാളത്തില്‍ ആക്കിയാല്‍ കോമഡി അല്ലാതാവും അത് അറബിയില്‍ തന്നെ പറയണം .. അപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കാം
1 /.... കാര്‍ മെക്കാനിക്കായ ബദു കട്ടില്‍ വാങ്ങി ..അടിയില്‍ കിടന്നുറങ്ങി!!!!!.
2 /...മുയല് വില്‍ക്കുന്ന ബദുവിന്റെ അടുത്ത് ചെന്ന് ഒരുത്തന്‍ ; കുരങ്ങിന് എന്താ വില ?.ബദു;അനിയാ ഇത് കുരങ്ങല്ലാ മുയലാണ്..വന്നവന്‍ ;'ഞാന്‍ മുയലിനോടാണ് ചോദിച്ചത്'!!!!!!!!!!!!
3/..ടാക്സിയില്‍ കയറിയ ബദു ഭാര്യയെ മുന്‍സീറ്റില്‍ ഇരുത്തി ..ഡ്രൈവര്‍ കണ്ണാടിയില്‍ കൂടി നോക്കുന്നത് പേടിച്ച് !!!!!!!!!!!!!!!
4/.. രണ്ടു ബദുക്കള്‍ ഒരു ദൂര യാത്ര പോയതായിരുന്നു..തിരിച്ചു വരുമ്പോള്‍ ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഒരുത്തന്‍ പെപ്സി വാങ്ങാനും മറ്റവന്‍ ടോയിലറ്റിലും പോയി..പെപ്സി വാങ്ങാന്‍ പോയവന്‍ രണ്ടു പെപ്സിയും വാങ്ങി കാറും എടുത്തു വീട്ടില്‍ പോയി..പിറ്റേന്ന് മറ്റവന്റെ വീട്ടുകാര്‍ വിളിച്ചു ;എടാ നിന്റെ കൂടെ വന്നവന്‍ ഇത് വരെ വീട്ടില്‍ വന്നിട്ടില്ല..ബദു ;;ഓ ഞാനും ഇന്നലെ മുതല്‍ ആലോചിക്കുവാ ,രണ്ടാമത്തെ പെപ്സി ആര്‍ക്കു വാങ്ങിയതാ എന്ന് !!!!!!!!!!!!!!!..
5/.. ടാക്സി ഡ്രൈവര്‍ ആയ ബദുവിന്റെ കാറില്‍ മൂന്ന് വയസ്സന്മാര്‍ കയറി ..അടുത്തുള്ള പട്ടണത്തില്‍ പോകാന്‍ ...ഓരോ പത്തു കിലോമീറ്റര്‍ കഴിയുമ്പോഴും അവര്‍ മൂത്രം ഒഴിക്കാന്‍ നിര്ത്തിക്കും...അവസാനം പട്ടണത്തിനു ഏകദേശം മുപ്പതു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ ഒരു വയസ്സന്‍;യാ സവ്വാക്{ഹേ ഡ്രൈവര്‍}.ഇനി എത്ര കിലോമീറ്റര്‍ ബാക്കി ഉണ്ട് ??..ബദു ; 'മൂന്നു മൂത്രമൊഴിക്കല്‍'!!!!!
ക്ലാസ്സില്‍ പറയുന്നത് ആയത് കൊണ്ട് അധികവും ഇവിടെ പറയാന്‍ കൊള്ളാത്ത ഐറ്റംസ് ആണ് ...ബാക്കി പിന്നെ പറയാം ....ഇപ്പൊ അഞ്ചു എണ്ണം മതി ...
കുരങ്ങാ ഞാന്‍ ഫൈസുവിനോടാ ചോദിച്ചേ.. ഹഹഹ കലക്കി മാഷേ..
ReplyDeleteപാവം ബദുക്കൾ!
ReplyDeleteഅവരോട് ഞങ്ങൾക്കാർക്കും ഇതെപ്പറ്റി ചോദിക്കാനാവില്ലല്ലോ!
:)
ReplyDelete:)
ReplyDeleteബഹുത്ത് ശുക്ക്രിയാ ഫൈസുക്കാ..
ReplyDeleteചിരിപ്പിച്ചു
ReplyDeleteഇസ്മയീല്‍ക്ക എന്തോ പറയാന്‍ വന്നു മുങ്ങി അല്ലെ ???
ReplyDeleteസര്‍ദാര്‍ജി ജോക്കുകള്‍ കേട്ട് അവശരായിരിക്കുന്ന ഞങ്ങളോട് ഇത് തന്നെ ചെയ്യണം...
ReplyDeleteഇവിടെ മാര്‍ക്കിടേണ്ടത് ബദുവിനോ,ഫൈസുവിനോ...?
ReplyDeleteനല്ല തമാശകള്‍, ഇനിയും വരട്ടെ............
ReplyDeleteഉം അപ്പൊ ചിരിപ്പിക്കാന്‍ തന്നെ നിയ്യത്ത്..
ReplyDeleteഅറബി തമാശകള്‍ ഉക്രനായി.
ReplyDeleteഉക്രനായി ????????????????????????????
ReplyDeletekurachu koode aavaamaayirunnu :)
ReplyDeleteഅടുത്തത്ത് പോരട്ടെ
ReplyDeleteഫൈസുവാണ് താരം :)
ReplyDeleteഉക്രനായി എന്ന് പറഞ്ഞു ഹൈനയും ചിരിപ്പിച്ചു ? ഫൈസു പുറത്തു വന്നതിലും വലുതാണ് മാളത്തില്‍ ഇരിക്കുന്നത് >>:)
ReplyDeleteഹൈനക്കുട്ടി അറബിയില്‍ പറഞ്ഞതാണോ എന്ന് എനിക്ക് സംശയം ഉണ്ട് രമേശ് ഭായി .............!!!!!!!!!!
ReplyDeletei will try laughing for u r comedy laugh***********//////////// ha ha haa haaaa
ReplyDeletenice faisu.... keep unfold the rest... thanks
ReplyDeleteഇപ്പഴാ കണ്ടത് :)
ReplyDeleteഈ വക ജീവികളെ, ഞങ്ങളുടെ നാട്ടില്‍ 'കോത്താഴത്തുകാര്‍' എന്നാണു പറയുക!
ReplyDeleteനന്നായിട്ടുണ്ട്!
ugrannnnnnn...
ReplyDeleteവലിയ കുഴാപ്പമില്ല എന്നാലും അഞ്ചു എണ്ണത്തില്‍ നിറുത്തിയത് ശരിയായില്ല ..... ഈജിപ്തുകാരുടെ തമാശകള്‍ ഒന്നും ഇല്ലേ
ReplyDeleteമുകളിൽ "തമാശ" എന്നെഴുതിയത് നന്നായി
ReplyDelete