Sunday 31 October 2010

ഇങ്ങനെ ഒരു മഴ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ???...

 

        ഇന്നലെ ചെരുവാടി എഴുതിയ മഴയെ കുറിച്ചുള്ള ഒരു ലേഖനം വായിച്ചു ..അപ്പൊ മനസ്സില്‍ തോന്നിയതാ മഴയെ കുറിച്ച് എനിക്കും എഴുതണം എന്ന് ..മഴയെ കുറിച്ച് ഞാന്‍ എഴുതുക എന്ന് പറഞ്ഞാല്‍ അത് മഴ നനഞ്ഞതും മഴയത്തു കുളിച്ചതും കാലു വഴുതി വീണതും ഒന്നും അല്ല.മറിച്ചു അതൊന്നും അനുഭവിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അതിനു അനുവദിക്കാതിരുന്ന എന്നെ കുറിച്ചാണ് ..വളരെ ചെറുപ്പത്തില്‍ തന്നെ മദീനയി{സൗദി}ലേക്ക് കുടിയേറിയ ഒരു കുടുംബം ആണ് എന്റേതു ..ജീവിതത്തില്‍ മര്യാദക്ക് ഒരു മഴ പോലും അനുഭവിക്കാന്‍ കഴിയാത്ത ഒരു നിര്‍ഭാഗ്യവാന്‍ ..

    നാലാം വയസ്സില്‍ കുടുംബത്തോടെ മദീനയിലേക്ക് പോയ ഞാന്‍ പിന്നെ കേരളം ആകെ കണ്ടത് വെറും ഒരു മാസം ആണ് ..അതും രണ്ടു വര്ഷം മുമ്പ്‌ ആദ്യമായി ലീവിന് വന്നപ്പോ ..അത് ഒരു ചൂട് കാലത്ത് ആയിരുന്നു ..ഒരു മാസം മാത്രം ആണ് അന്ന് കേരളത്തില്‍ നിന്നത് ..ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്തൊന്‍പതു വര്ഷം ഞാന്‍ ചിലവഴിച്ചത് മദീന{സൗദി}യില്‍ ആയിരുന്നു..ആ കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും കേരളത്തില്‍ വരാന്‍ കഴിഞ്ഞിട്ടില്ല ...അതൊരു വലിയ കഥ ആണ് ..അത് പിന്നെ പറയാം ..
   
         മദീനയില്‍ വല്ലപ്പോഴും പെയ്യുന്ന ഒരു മഴ ആയിരുന്നു ആകെ എനിക്ക് മഴയും ആയി ഉള്ള ഒരേയൊരു ബന്ധം ..അത് തന്നെ കൊല്ലത്തില്‍ വല്ലപ്പോഴും മാത്രം ഉണ്ടാകാറുള്ളൂ ..പക്ഷെ അവിടത്തെ മഴ എന്ന് പറഞ്ഞാല്‍ വളരെ കുറച്ചു നേരം മാത്രമേ ഉണ്ടാകൂ ..നമ്മള്‍ മഴ  കാണണം എന്ന് കരുതി  പുറത്തു ഇറങ്ങുംപോഴേക്കും മഴ നിന്നിട്ടുണ്ടാവും ..ഒരിക്കല്‍ രണ്ടു മൂന്നു ദിവസം ഇടയ്ക്കിടക്ക് ആയി മഴ പെയ്തിരുന്നു...പിന്നെ അവിടെ മഴ പെയ്താല്‍ ആകെ പ്രശനം ആണ് ..മഴ ഒന്ന് ചാറ്റിയാല്‍ തന്നെ റോഡാകെ കൊളം പോലെ ആകും ..നാട്ടിലെ പോലെ  അല്ല മരുഭൂമി ആയത് കൊണ്ട് ഭൂമി വെള്ളം വലിചെടുക്കില്ല അത്രെ ....അതുണങ്ങാന്‍ തന്നെ കുറെ ദിവസം എടുക്കും.അല്ലെങ്കില്‍ മുനിസ്സിപ്പാലിട്ടിയുടെ ഒരു പ്രത്യേഗ വെള്ളം വലിച്ചെടുക്കുന്ന വണ്ടി വന്നു റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം എല്ലാം വലിച്ചെടുത്തു കൊണ്ട് പോകും ..മഴ പെയ്താല്‍ അവിടെയും ഇവിടെയും ഒക്കെ ചില്ലറ ആക്സിടന്റും ഉണ്ടാവും ..എന്നാലും അറബികളും വിദേശികളും ഒക്കെ വല്ലപ്പോഴും പെയ്യുന്ന മഴയെ വളരെ സന്തോഷത്തോടെ തന്നെ കാണുമായിരുന്നു കൂടെ ഞാനും ..

     അന്നൊക്കെ {ഇപ്പോഴും}എന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞാല്‍ നാട്ടില്‍ ഒരു മഴക്കാലത്തു പോയി നില്‍ക്കണം എന്നാണു..നല്ല ഒരു മഴ കാണണം ..നല്ല ഒരു മഴ കൊള്ളണം ..മഴ പെയ്യുന്ന സമയത്ത് കുട ഒന്നും എടുക്കാതെ വെറുതെ പാടത്തു കൂടെ ഒന്ന് നടക്കണം ..അങിനെ ഒരു പാട് ആഗ്രഹങ്ങള്‍ ഉണ്ട് ..ഇനി എന്നാണ്  ഞാന്‍ നാട്ടില്‍ പോകുക എന്നറിയില്ല ..ഏതായാലും അതൊരു മഴക്കാലത്ത് ആയിരിക്കും ..എന്നിട്ട് വേണം മഴ ഒക്കെ അനുഭവിച്ചു അതിന്റെ കുറെ ഫോട്ടോ ഒക്കെ എടുത്തു നല്ല ഒരു പോസ്റ്റ്‌ ഇടാന്‍{ഇപ്പൊ എന്ത് കണ്ടാലും അതൊരു പോസ്റ്റ്‌ ആക്കാന്‍ പറ്റുമോ എന്ന് ആണ് നോക്കുന്നത്}...


     ഇപ്പോഴും ആരെങ്കിലും മഴയെ കുറിച്ച് പറയുകയോ അല്ലെങ്കില്‍ നല്ല ഒരു മഴ ചിത്രം കാണുകയോ ചെയ്‌താല്‍ എനിക്ക് ആകെ ടെന്‍ഷന്‍ ആകും ..അന്ന് പിന്നെ ആകെ ഞാന്‍ മൂഡ്‌ ഒഫായിരിക്കും ..കാരണം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോ ഒന്ന് നഷ്ട്ടപ്പെട്ട പോലെ ആണ്‌ അത് ..ഒരിക്കലും എന്റെ ജീവിതത്തില്‍  മഴ നനഞുള്ള ഒരു സ്കൂളില്‍ പോക്കോ അല്ലെങ്കില്‍ ചെറുവാടി പറഞ്ഞ പോലെ മഴയതുള്ള ഒരു കളിയോ ഒന്നും വെറുതെ ഒന്ന് അയവിറക്കാന്‍ അല്ലെങ്കില്‍ എല്ലാവരും പറയുന്ന പോലെ മധുരമാര്‍ന്ന അങ്ങിനെയുള്ള ഒരു കുട്ടിക്കാലമോ ഒന്നും എനിക്കില്ല ..എന്ത് ചെയ്യാന്‍ അങ്ങിനെ ഒക്കെ ആയിപ്പോയി ..ഇനി വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ അല്ലെ ???...


      ആരും ചിരിക്കില്ലെന്കില്‍ ഒരു കാര്യം ഞാന്‍ പറയാം ..മദീനയില്‍ കമ്പ്യൂട്ടറും നെറ്റും ഒക്കെ ആയതിനു ശേഷം എനിക്ക് ഇടക്കുള്ള ഒരു ഹോബി എന്തായിരുന്നു എന്നരിയോ ..എന്റെ വീട്ടിനടുത്തുള്ള ഒരു നെറ്റു കഫേയില്‍ പോയി മണിക്കൂറിനു മൂന്നു റിയാല്‍ കൊടുത്തു വെറുതെ ഈ സൈറ്റ് നോക്കിയിരിക്കുമായിരുന്നു .മഴതുള്ളി ഡോട്ട് കോമില്‍ ..എനിക്ക് മഴ എന്ന് കേട്ടാല്‍ തന്നെ വട്ടാണ് എന്ന് മനസ്സിലായില്ലേ ..

  ഇനിയുംഒരു സംഭവവും കൂടി ഞാന്‍ ജീവിതത്തില്‍ മിസ്സ്‌ ചെയ്യുന്നുണ്ട് ..അല്ലെങ്കില്‍ എനിക്ക് കിട്ടിയിട്ടില്ല ..അത് അടുത്ത പോസ്റ്റില്‍ ..എന്റെ സംഭവ ബഹുലമായ ജീവിതം ഇത്ര കാലവും ഞാന്‍ ആരോടും പറയാതെ അടക്കി പിടിച്ചു കൊണ്ട് നടന്ന ആ കഥകള്‍ ഞാന്‍ ഇവിടെ എഴുതും ..ഒന്നിനും അല്ല ..എനിക്ക് ഇതൊന്നും പറയാന്‍ അല്ലെങ്കില്‍ എന്നോട് ഇതൊന്നും ചോദിക്കാന്‍ ആരും ഇല്ല ..അത് കൊണ്ടാണ് ....എന്നെങ്കിലും എനിക്ക് തന്നെ വായിക്കാമല്ലോ ...

Saturday 30 October 2010

ഇത് ഞമ്മളോട് മാണ്ടേനി ജയന്‍ ഡോക്ടറെ.....!!!..

 
    ഇന്നാലും ഇന്റെ ജയന്‍ ഡോക്ടറെ ,ഇത് ഞമ്മളോട് മാന്ണ്ടേനു ..ഇങ്ങള് പറയുന്നതും കേട്ട് ബ്ലോഗു എയ്താന്‍ എര്‍ങ്ങിയ നമ്മളോട് തന്നെ ഇത് മാണ്ടീനി ..എന്തോകെയേനി ഇങ്ങള് പറഞ്ജീനെ ...എല്ലാരും ബസ്സും നിര്‍ത്തി ബ്ലോഗിക്ക് ബരീ ..അവിടെ ആനണ്ട്,ചേമ്ബണ്ട് ,എന്നൊക്കെ പറഞ്ഞു നമ്മളെ പിരി കേറ്റിയാട്ട് ..ഇപ്പൊ ഇബടെ ആനേം ഇല്ല ചേമ്പും ഇല്ല ..ഇതൊക്കെ പറഞ്ഞ ഇങ്ങളെ പോലും ഇങ്ങട്ട് കാണുന്നും ഇല്ല ..പണ്ട് ബസ്സില്‍ മുണ്ടിം പര്ഞ്ഞും ഇര്ക്കാന്‍ എങ്കിലും ആരെങ്കിലും ഇന്ടായീനി .ഇതിപ്പോ കബര്സ്ഥാനിലേക്ക് സലാം പറ്ഞ്ഞ പോലെ ഞമ്മള്‍ പോസ്റ്റ്‌ അങ്ങിനെ ഇടണ് എന്നല്ലാതെ ആരും തിരിച്ചു കമാ എന്ന് പരയിനില്ലാ ...ഇന്നാലും ഇങ്ങള് ഇന്നോട് ഇത് ചെയ്യേര്തായിരുന്നു ..അല്ലെങ്കിലും ഇബടെ പാവങ്ങളോട് ആര്‍ക്കും എന്ത് ആവാല്ലോ ..ഇങ്ങളെ സ്നേഹിചൂന്നുള്ള ഒരു തെറ്റല്ലേ ഡോക്റ്ററെ ഞമ്മള്‍ ചെയ്തുള്ളൂ ...ഇങ്ങക്ക് പത്തും നൂറും കമന്റ് കിട്ടുന്നുന്ടീന്നു ഞമ്മക്ക് അറിയാം ..കൊറച്ച് ആള്‍ക്കാരെ ഇങ്ങട്ടും ബിടീന്നു..ഞമ്മക്കും മാണ്ടെ ജീവിക്കാ ..ഇല്ലെന്കീ ഞമ്മള്‍ ഇഞ്ഞും ബസ്സിലേക്ക് തന്നെ പോയെണ്ടി ബരും..പിന്നെ ഇങ്ങള് നോലോല്ച്ചിട്ടു കാര്യം ഇന്ടാവില്ല ..പര്‍ന്ജീല്ലാന്നു മാണ്ട...
     
ഇങ്ങള് ഈ പാട്ട് കേടീല്യെ ..ഇല്ലെങ്കി ഇപ്പൊ കേക്കണം ..ഇബിടെ അടിക്കിന്‍ ഡോക്റ്ററെ





       { ഇത് മനസ്സില്‍ ആകാത്തവര്‍ക്ക് വേണ്ടി ഇതിനെ മലയാളത്തിലേക്ക് തര്‍ജുമ    ചെയ്തു             കൊടുക്കുന്നതായിരിക്കും }

സുലൈമാനും 'മുലകുടി' ബന്ധവും .....

 
                 ഇതും ഒരു നടന്ന കഥ തന്നെ ആണ് ..പ്രത്യേകം പറയണ്ടല്ലോ ഇതിലും നായകന്‍ ഞാന്‍ അല്ലാ ..സത്യായിട്ടും ഞാന്‍ അല്ല ..ഇനി ആരും സംശയിക്കരുത് ..ഇനിയും സംശയിക്കുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത് 'എന്നാ ഞാന്‍ തന്നെ ,ഇങ്ങള്‍ എന്താ ചെയ്യാ' മനുഷ്യന്‍ സത്യം പറഞ്ഞാലും വിശ്യോസിക്കില്ല എന്ന് വെച്ചാല്‍ .......
      
           ഇതിലെ കഥാനായകന്‍ സുലൈമാന്‍ ആളു എന്നെ പോലെ പച്ച പാവം ആണ് ..കല്യാണം ഒക്കെ കഴിച്ചു രണ്ടു മൂന്നു കുട്ടികളും ഉണ്ട് ..ആളു എന്നെ പോലെ പ്രാവാസിയും ആണ് ..എന്നാ വിവരവും വിദ്യാഭ്യാസവും എന്നെ പോലെ അല്ല തീരെ ഇല്ല ..സുലൈമാന്‍ ആള് പാവം ആയത് കൊണ്ട് സുലൈമാനെ കോഴി ആക്കാനും എപ്പോളും ആരെങ്കിലും ഉണ്ടാവും ..സുലൈമാന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനി ഒരു വലിയ കമ്പനി ആയിരുന്നു ..ഇഷ്ട്ടം പോലെ സ്ടാഫ്ഫ്‌ ഉള്ള ഒരു കമ്പനി .അവരുടെ ക്യാമ്പില്‍ ഇടയ്ക്കിടയ്ക്ക് ചില സംഗടനകള്‍ മത പ്രഭാഷണം നടത്താറുണ്ട് ..സുലൈമാന്‍ ഒരു സംഘടനയിലും അംഗമല്ലാത്തത് കൊണ്ട് എല്ലാ പ്രഭാഷണത്തിനും പോകും ..
              
                   അങ്ങിനെ ഒരു ക്ലാസ്സില്‍ ഒരു ഉസ്താദ്‌ മുലകുടി ബന്ധത്തെ കുറിച്ചായിരുന്നു അന്നത്തെ പ്രഭാഷണം ഇസ്ലാമില്‍ മുലകുടി ബന്തത്തിനു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത് ,രണ്ടു വയസ്സ് ആവുന്നതിനു മുമ്പ് ഒരു കുട്ടി സൊന്തം ഉമ്മയല്ലാത്ത ഒരു സ്ത്രീയുടെ പാല് മൂന്നു പ്രാവശ്യം വയര് നിറയെ കുടിച്ചാല്‍ ആ സ്ത്രീ ഇസ്ലാമിക വീക്ഷണത്തില്‍ ആ കുട്ടിക്ക് ഉമ്മയാണ് ,പിന്നെ ആ സ്ത്രീയെ വിവാഹം കഴിക്കല്‍ ഹറാമാണ് ..ആ സ്ത്രീയുടെ കുട്ടികള്‍ അവനു മുലകുടി ബന്തത്തില്‍ ഉള്ള സഹോദരങ്ങള്‍ ആണ്,അവരെയും കല്യാണം കഴിക്കലും മറ്റും ഹറാം ആണ് ,എന്നൊക്കെ പറഞ്ഞു ഗന്ഭീര പ്രസംഗം ആണ് ..നമ്മളുടെ സുലൈമാന്‍ എല്ലാം കേട്ടു ഏറ്റവും പിന്നില്‍ നില്ക്‌ുന്നുണ്ടായിരുന്നു ..ഉസ്താദിനും കൂട്ടര്‍ക്കും ഫുഡ്‌ ഉണ്ടാക്കുന്ന്തിന്റെ ചാര്‍ജ്  കൂടി ഉണ്ടായിരുന്നത് കൊണ്ട് ഇടയ്ക്കു അതും നോക്കാന്‍ ഉള്ളത് കൊണ്ട് സുലൈമാന്‍ ഡോറിന്റെ അടുത്തെ നില്‍ക്കൂ ..ഇടയ്ക്കു പോകുന്നത് കൊണ്ട് പ്രസംഗത്തിന്റെ  അവിടെയും ഇവിടെയും മിസ്സ്‌ ആകുകയും ചെയ്യും ..


         അങ്ങിനെ പ്രസംഗം ഒക്കെ കഴിഞ്ഞു ഉസ്താദ് പറഞ്ഞു ;ഇപ്പറഞ്ഞ വിഷയത്തില്‍ ആര്കെങ്കിലും വല്ല സംശയം ഉണ്ടെങ്കില്‍ ചോദിചോളൂ..കുറെ ആള്‍ക്കാര്‍ ഓരോ സംശയങ്ങള്‍ ഒക്കെ ചോദിച്ചു.ഉസ്താദ് ഉത്തരവും പറഞ്ഞു ..നമ്മുടെ സുലൈമാനും ഒരു സംശയം ..എന്തെന്ന് വെച്ചാല്‍ മൂന്നു പ്രാവശ്യം വയര് നിറയെ ഒരു സ്ത്രീയുടെ മുല കുടിച്ചാല്‍ ആ സ്ത്രീ ഉമ്മയെ പോലെ ആകും എന്നല്ലേ ഉസ്താദ് പറഞ്ഞത് .അവരെ വിവാഹം കഴിക്കല്‍ ഹറാമും ..സുലൈമാന് ആകെ ടെന്‍ഷന്‍ ആയി ..അടുത്തുള്ള ആത്മ സുഹുര്തും സുലൈമാനെ 'ആക്കുന്നതില്‍' ബിരുദവും പത്താം ക്ലാസ്സും പാസായ മോയിദീനോട് ചോദിച്ചു ..'അല്ല മോഇദീനെ അപ്പൊ നമ്മുടെ  മറ്റേ കുടി ഒക്കെ ഇതില്‍ പെടില്ലേ{ഇത് ഏതു കുടി ആണെന്ന് എനിക്കും അറിയില്ല ,ഞാന്‍ കല്യാണം കഴിച്ചിട്ടില്ല !!.} ..അപ്പൊ അവര് നമുക്ക് ഉമ്മ ആവില്ലേ.അപ്പൊ അവരെ ഭാര്യ ആക്കി കൊണ്ട് നടക്കാന്‍ പറ്റുമോ'..മോഇദീന്‍ ആദ്യം ഒന്ന് ഞെട്ടി..പിന്നെ കിട്ടിയ ചാന്‍സ് നല്ല രീതിയില്‍ തന്നെ അങ്ങ് മുതലാക്കി ..മോഇദീന്‍ ഒന്നും അറിയാത്ത പോലെ പറഞ്ഞു ..'ശരിയാ സുലൈമാനെ,ഞാന്‍ അത്രക്ക് അങ്ങ് ആലോചിച്ചില്ല,നീ ഒരു കാര്യം ചെയ്യ് ,നമുക്ക് ഉസ്താദിനോട് ചോദിക്കാം..സുലൈമാന്‍ ;അത് പിന്നെ ഇതൊക്കെ എങ്ങിനാ ചോദിക്കുന്നത് ?..മോഇദീന്‍ ;'ഇത് ദീനിന്റെ കാര്യമാ,കളിയ്ക്കാന്‍ പാടില്ല,നീ ചോയിക്ക് സുലൈമാനെ ..അവസാനം സുലൈമാന്‍  ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു ..

സുലൈമാന്‍{ഡോറിന്റെ അടുത്ത് നിന്നും}; ഉസ്താദേ....ഇനിക്കും  ഒരു സംശയം ?.{ഉറക്കെ ആയത് കൊണ്ട് റൂമില്‍ ഉള്ള എല്ലാവരും തിരിഞ്ഞു നോക്കുന്നു }

ഉസ്താദ്‌ ;.എന്താ സുലൈമാനെ ,ധൈര്യം ആയിട്ട് ചോതിക്കൂ ..

സുല..അല്ല ഉസ്താദേ .ഞമ്മള്‍  ഒക്കെ ഉണ്ടല്ലോ ...{ഉരുണ്ടു കളിക്കുന്നു,തല ചൊരിയുന്നു}.

ഉസ്താദ് ; 'നമ്മള്‍' അല്ലാ നീ ..എന്നെ കൂട്ടണ്ടാ ..നിനക്കെന്ദെങ്കിലും ചോദിയ്ക്കാന്‍ ഉണ്ടെങ്കി ചോയിക്ക..

സുലു;. അല്ല ഉസ്താദേ..ഈ...ഞമ്മല്‍....ഒക്കെ 'അല്ല'... ഞാന്‍ ഒക്കെ കല്യാണം കയിച്ചോലാണല്ലോ ..കുട്ട്യോളും ഉണ്ടല്ലോ ..അപ്പൊ നമ്മള്‍ ....ഒക്കെ ....അതൊക്കെ ....കുടിക്കൂലെ ..അല്ല അപ്പൊ ..ഉസ്താദ് പറഞ്ഞത്  വെച്ച് നോക്കുമ്പോ ഞമ്മള്‍ ഓലെ കല്യാണം കഴിക്കല്‍ ഹറാമും അല്ലെ ..ഇഞ്ഞി എന്താ ചെയ്യാ ..

        ആത്മാര്‍ഥമായി മനസ്സില്‍ തട്ടി ഉള്ള  ആ നിഷ്കളന്കമായ ചോദ്യം കേട്ട് ഉസ്താദ് ഞെട്ടി ..സദസ്സ് ഞെട്ടി മോഇദീന്‍ ഞെട്ടി.കല്യാണം കഴിക്കാത്ത ഞാന്‍ വരെ ഞെട്ടി {കിടക്കട്ടെ}.എന്തിനു എന്ത് കേട്ടാലും ഞെട്ടാത്ത സുലൈമാന്‍ പോലും എല്ലാവരും ഞെട്ടുന്നത് കണ്ടു ഒരു ഫോര്മാലിറ്റിക്ക് ചെറുതായിട്ട് ഒന്ന് ഞെട്ടുന്ന മാതിരി അഭിനയിച്ചു ....
   
കുറച്ചു സമയം കഴിഞ്ഞു ഉസ്താദു സംഭവം കുറച്ചു ആയത്തൊക്കെ ഓതി' അങ്ങിനെയല്ല്ല സുലൈമാനെ അത് രണ്ടു വയസ്സിനു മുന്ബ്‌ കുടിക്കുന്നതിനെ കുറിച്ചാണെന്നും മറ്റും പറഞ്ഞു സദസ്സ് ക്ലിയര്‍ ആക്കി ..എന്നിട്ട് അവസാനം സുലൈമാനോട് പറഞ്ഞു ..


  "സുലൈമാനെ.അതൊക്കെ  ഇജ്ജന്നെ കുടിച്ചു തീര്‍ത്താല്‍ അന്റെ കുട്ട്യേക്ക് എന്താ കിട്ടാ ..അത് അയിറ്റ കുടിച്ചോട്ടെ സുലൈമാനെ,അനക്ക് വേറെ എന്തൊക്കെയുണ്ട് സുലൈമാനെ കുടിക്കാന്‍ .ഇജ്ജി അതന്നെ കുടിക്കണോ ....?. ..........."..

Thursday 28 October 2010

കുപ്പിയിലാക്കി നരകത്തില്‍ ഇടല്‍ !!!!!!!!!!!..

      ഒരു നടന്ന സംഭവം ആണ് .ആര് എവിടെ എന്നൊന്നും പറയാന്‍ നിവിര്തിയില്ല ..കാരണം ഇതിലെ നായകന്‍ ചില സമയത്ത് ബ്ലോഗു വായിക്കാറുണ്ട് ..

     നമ്മുടെ കഥാ നായകന്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് {സത്യായിട്ടും ഞാനല്ല}..അവന്‍ ചെറുപ്പത്തിലെ ഒരു ശപഥം എടുത്തിരുന്നു .{ആരോ അവനെ കൊണ്ട് എടുപ്പിച്ചതാവാനും സാധ്യത ഉണ്ട്} ..ഒരിക്കലും നുണ പറയില്ല എന്ന് .കാരണം നുണ പറഞ്ഞാല്‍ ദൈവം പിടിച്ചു നരകത്തില്‍ ഇടും എന്ന് പേടിച്ചായിരുന്നു അത് ..ആദ്യം ഒക്കെ ലവന്‍ സത്യം മാത്രമേ പറയാറുള്ളൂ ..പിന്നെ പിന്നെ വലുതാകുംതോറും നുണയുടെ ആവശ്യം കൂടിക്കൂടി വന്നു .അവസാനം അവന്‍ ഒരു ഉപായം കണ്ടു പിടിച്ചു ..നുണ പറയില്ല .എന്നാ എല്ലായിടത്തും സത്യവും പറയില്ല ..ഉദാഹരണത്തിന് അവന്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പെല്ലാം നിര്‍ത്തി{വീണ്ടും ഞാനല്ല നായകന്‍}ഒരു ചെറിയ ജോലിക്ക് കയറി .അവന്റെ എളാപ്പയുടെ കടയില്‍ ...അയാള്‍ക്കാനെന്കില്‍  ഒരു ചാന്‍സ് കിട്ടിയാല്‍ ഇവനെ ഒഴിവാക്കണം എന്നുള്ള വിചാരം മാത്രവും ..{അയാള്‍ക്കുള്ളത്  തന്നെ ആ കടയില്‍ നിന്ന് കിട്ടുന്നില്ലായിരുന്നു.പിന്നെ നമ്മുടെ നായകന്റെ ഉമ്മയുടെ കരച്ചില്‍ കാണാന്‍ കഴിയാത്തത് കൊണ്ട് ആണ് അവനെ പണിക്ക് വെച്ചത് }.ഒരു ദിവസം അവന്‍ മടി കാരണം ജോലിക്ക് പോയില്ല ..അതറിഞ്ഞാല്‍ എളാപ്പ അവനെ ഒഴിവാക്കും എന്ന് അവനു ഉറപ്പാ.അവസാനം അവന്‍ ഒരു വഴി കണ്ടെത്തി . ..പിറ്റേന്ന് രാവിലെ അവന്‍ കുളിച്ചു മാറ്റി കടയില്‍ പോയി.

   ഇന്നത്തോടെ ഇവന്റെ ശല്യം ഒഴിവാകുമല്ലോ എന്നോര്‍ത്ത് എളാപ്പയും അതിരാവിലെ തന്നെ വന്നിരുന്നു.ഇവന്‍ സത്യം മാത്രെ പരയൂന്നാ എളാപ്പാന്റെ വിചാരം..അവന്‍ സത്യം പറഞ്ഞാല്‍ അത് വെച്ച് അവനെ ഒഴിവാക്കുകയും ചെയ്യാം .ഇനി കടയിലേക്ക്

അവന്‍ വന്ന ഉടനെ എളാപ്പ: അല്ല ശുക്കൂരെ{ഇപ്പൊ മനസ്സിലായില്ലേ ഞാനല്ല എന്ന്},ഇജ്ജി ഇന്നലെ എവിടേന്യഡാ..

സുക്കൂര് : ഇന്നലെ ഇന്റെ പെരന്റെ എട്തുള്ള അയമാക്ക മരിച്ചു

എളാപ്പ :ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി ............ഇന്നാ ഇജ്ജി ഒരു വാക്ക് പറയണ്ടേ

ഇപ്പൊ എന്തായി.സത്യത്തില്‍ അയമാക്ക എന്നയാള് മരിച്ചിട്ടുണ്ട് .പക്ഷെ അതും സുക്കൂര് വരാത്തതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല .. ..എളാപ്പാക്ക് ഒന്നും പറയാനും കഴിയില്ല ..എന്നാ സുക്കൂര് ഒട്ടു നുണ പറഞ്ഞിട്ടും ഇല്ല..ഇങ്ങനെ നുണ പറയേണ്ട സ്ഥലത്തെല്ലാം ഇമ്മാതിരി ഓരോ 'സത്യങ്ങള്‍' പറഞ്ഞു സുക്കൂര്‍ അട്ജെസ്റ്റ്‌ ചെയ്തു പോയി .ഒരു ദിവസം ആരോ പറഞ്ഞു സുക്കൂരെ ഇത് കൊണ്ടൊന്നും നീ ദൈവത്തിന്റെ മുന്നില്‍ രക്ഷപ്പെടില്ല എന്ന് .അവന്‍ എല്ലാം അറിയുന്നവനാനെന്നു ..സുക്കൂരിനു പേടിയായി ..അവസാനം ഒരു ഉസ്താദിനോട് ചോദിക്കാം എന്നായി ..അങ്ങിനെ സുക്കൂര് പള്ളിയിലെ ഉസ്താദിന്റെ അടുത്ത് പോയി സലാം ചൊല്ലി ഉസ്താദിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ..എന്നിട്ട് ചോദിച്ചു :അല്ല ഉസ്താദേ ഞാന്‍ നുണ ഒന്നും പറഞ്ഞില്ലല്ലോ .എന്നെയും നരകത്തില്‍ ഇടോ?.ഉസ്താദ്‌ :ഇല്ല മോനെ ,നിന്നെ നരകത്തില്‍ ഇടില്ല .നീ നുണ ഒന്നും പറഞ്ഞില്ലല്ലോ ..സുക്കൂറിനു സമാധാനം ആയി .ഇനി പേടിക്കനില്ലല്ലോ എന്ന് കരുതി സലാമും ചൊല്ലി തിരിച്ചു നടന്നു ..പള്ളിയുടെ വാതിക്കല്‍ എത്തിയപ്പോ ഉസ്താദ് അവനെ വിളിച്ചു .എന്നിട്ട് പറഞ്ഞു

       'മോനെ ഒരു കാര്യം പറയാന്‍ വിട്ടു,ദൈവം നിന്നെ നേരെ നരകത്തില്‍ ഇടില്ലാ' എന്നേ ഞാന്‍ പറഞൊള്ളു .കാരണം നിന്നെ നേരെ നരകത്തിലോട്ടു ഇട്ടാല്‍ നീ പറയും  .ഞാന്‍ നുണ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ..അത്  കൊണ്ട് ദൈവം നിന്നെ ഒരു  കുപ്പിയില്‍ ആക്കി എന്നിട്ട് ആ കുപ്പി നരകത്തിലേക്ക് ഇടും .എന്നിട്ട് പറയും നിന്നെ ഞാനും നരകത്തിലേക്ക് ഇട്ടിട്ടില്ല .ഞാന്‍ ഒരു കുപ്പി ആണ് നരകത്തിലേക്ക് ഇട്ടതു എന്ന് ..'



{രണ്ട് അര്‍ഥം വരുന്ന മലയാള വാക്കിന് എന്തോ ഒന്ന് പറയാറുണ്ടല്ലോ .അതെന്താണെന്ന് ആരെങ്കിലും പറഞ്ഞു തരോ}

Wednesday 27 October 2010

പ്രവാസികളെ ,വീട്ടില്‍ എങ്ങിനെ സെക്സ് വീഡിയോ ഷൂട്ട് ചെയ്യാം ..

          
           ഞാന്‍ ജബല്‍ അലിയില്‍ എത്തിയിട്ട് ഏകദേശം രണ്ടു വര്ഷം തികഞ്ഞു ..ദുബായില്‍ ജബല്‍ അലി എന്ന് പറഞ്ഞാല്‍ ഒരു സംഭവം തന്നെ ആണ് ..ഞാന്‍ സൌദിയില്‍ നിന്ന് ദുബായിലേക്ക് പോരുമ്പോള്‍ ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു ..ദുബായ് ക്രീക്ക് ,വലിയ വലിയ ബില്‍ഡിന്ഗുകള്‍ ,മനോഹരമായ പാര്‍ക്കുകള്‍,ബീച്ചുകള്‍,ഭയങ്കര ഷോപ്പിംഗ്‌ മാളുകള്‍ ,ദിഎസ്സഫ് ,ഇതൊക്കെ ആണല്ലോ ദുബായ് .ഇതൊക്കെ കണ്ടു ആസ്വദിക്കാം എന്നൊക്കെ കരുതി ആണ് ദുബായിലേക്ക് കെട്ടി എടുത്തത്‌ ...പക്ഷെ ഇതിനൊക്കെ ഒരു മറുവശം കൂടി ഉണ്ടാവും എന്ന് ആര് അറിയാന്‍ ..
            ഏതായാലും എനിക്ക് ജോലി കിട്ടിയത് ജബല്‍ അലി എന്ന സ്ഥലത്ത് ആണ് ..ജബല്‍ അലിയെ പറ്റി പറയുകയാണെങ്കില്‍ ഇവിടെ ജീവിക്കുന്ന ഒരാള്‍ക്ക് ഇതൊരു അറബ് രാജ്യമാണെന്ന് ഒരിക്കലും തോന്നില്ല ..കാരണം ഇവിടെ ഒരു അറബിയെ പോലും മഷിയിട്ടാല്‍ എന്നല്ല എന്തിട്ടാലും കാണാന്‍ പറ്റില്ല .നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ലേബര്‍ ക്യാമ്പുകള്‍,അതിനിടയില്‍ അവിടെ ഇവിടെ ആയിട്ട് കുറച്ചു സൂപ്പര്‍ മാര്കെറ്റുകളും പിന്നെ ഇഷ്ട്ടം പോലെ നിര്‍ത്തിയിട്ടിരിക്കുന്ന തീട്ടം വണ്ടികളും{സോറി,ഇതിനു മലയാളത്തില്‍ വേറെ എന്താ പറയുക എന്നറിയില്ല,എല്ലാ ക്യാമ്പിലും രാവിലെയും വൈകീട്ടും വന്നു ആ 'സാധനം'എടുക്കുന്ന വലിയ ടാങ്കര്‍ ലോറികള്‍},പല തരം ട്രന്കര ലോറികളും  പിന്നെ ജീവിതത്തില്‍ കുളി നന എന്ന് പറഞ്ഞാല്‍ എന്താ എന്നറിയാത്ത കുറെ കൂതറ പച്ചകളും പിന്നെ എല്ലാ അറബ രാജ്യത്തും ഇഷ്ട്ടം പോലെ കാണുന്ന ബന്ഗാളികളും സകല  സംസ്ഥാനത്തു നിന്നും ഉള്ള ഇന്ത്യക്കാരും സൊന്തം രാജ്യതെന്ന പോലെ ജീവിക്കുന്ന സ്ഥലം ആണ് ജബല്‍ അലി ..
 
   വിഷയത്തിലേക്ക് വരാം .ഞാന്‍ ജബല്‍ അലിയി{വീണ്ടും ജബലലി}ല്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ആണ് കഴിഞ്ഞ രണ്ടു വര്‍ഷമായി വര്‍ക്ക്‌ ചെയ്യുന്നത് ..ഷോപ്പില്‍ റിപ്പയരിങ്ങിനായും ചിലപ്പോ വൈരെസ്‌ എടുക്കാനായും ചിലപ്പോ പാട്ട് കയറ്റാനായും ഇഷ്ട്ടം പോലെ മൊബൈലുകളും മെമ്മോറി കാര്‍ഡുകളും വരും ...പൊതുവേ അതില്‍ ഒക്കെ കാണപ്പെടുന്ന ഒന്നാണ് ഒരു ഫോള്‍ഡര്‍{അധികവും no entry,empty,family,ഇങ്ങനെ ഒക്കെ ആയിരിക്കും ആ ഫോല്ടരിന്റെ പേര്}..അതു കാണുമ്പോഴേ അറിയാം അത് നിറയെ എന്താണ് എന്ന് ..അത് പോട്ടെ അത് ഒരൂരുത്തരുടെ സൊന്തം കാര്യം .കാണുകയോ കാണാതിരിക്കുകയോ അവരുടെ ഇഷ്ട്ടം ..പക്ഷെ ആ വീഡിയോസുകളില്‍ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് ഫാമിലി വീഡിയോസ്..എന്ന് വെച്ചാല്‍ സൊന്തം ഭാര്യയുമായി നടത്തുന്ന രതിലീലകള്‍ സൊന്തം മൊബൈലില്‍ എടുക്കുന്ന രീതി  ..അതില്‍ തന്നെ അധികവും പ്രവാസികളായ മലയാളികള്‍ എടുക്കുന്നതും ..അത് കാണുമ്പോ ഭയങ്കര സങ്കടം തോന്നാറുണ്ട് ..അധികവും ഭാര്യമാരുടെ സമ്മതം കൂടാതെ അവരുടെ എതിര്‍പ്പിനെ വക വെക്കാതെ എടുക്കുന്നതായിരിക്കും ..എടുക്കുന്ന ആളുടെ ഉദ്ദേശം എന്തായിരുന്നാലും, ഒരു പക്ഷെ തിരിച്ചു ഗള്‍ഫില്‍ വന്നിട്ട് ഇടയ്ക്കിടയ്ക്ക് കാണാന്‍ ആയിരിക്കും.സൊന്തം ഭാര്യയും ഞാനും അല്ലെ അതില്‍ ഒരു തെറ്റും ഇല്ല എന്നുള്ള വിശ്യാസം കൊണ്ടായിരിക്കും
            പക്ഷെ അവര്‍ ആലോചിക്കുന്നില്ല  മൊബൈലില്‍ എടുക്കുന്ന വീഡിയോകള്‍ ഒരിക്കലും സേഫ് അല്ല എന്ന്  ..എന്തിനു ഡിലീറ്റ് ചെയ്‌താല്‍ വരെ തിരിച്ചു എടുക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഉള്ള ഇക്കാലത്ത് . ..പിന്നെ മൊബൈല്‍ ആയത് കൊണ്ട് അത് ബാഗില്‍ വെച്ച് പൂട്ടാനും കഴിയില്ല..പ്രത്യേകിച്ചും ഇവിടെ ഒക്കെ ഒരു റൂമില്‍ ആറും ഏഴും ആള്‍ക്കാര്‍ ഒരുമിച്ചു താമസിക്കുന്ന അവസ്ഥയില്‍ മൊബൈലില്‍ ഉള്ള ഒന്നും ഒരിക്കലും സേഫ് അല്ല ..പ്രത്യേകിച്ചും ഒരിമിച്ചു കിടന്നു ഒരുമിച്ചു ജോലിക്ക്  പോകുന്നഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ആള്‍ക്കാരില്‍ നിന്നും ഒരു മൊബൈല്‍ എത്ര ദിവസം മാറ്റി വെക്കാന്‍ കഴിയും .. ഇനി മൊബൈലിനു പാസ്സ്‌വേര്‍ഡ്‌ ഇട്ടാല്‍ തന്നെ എന്തെങ്കിലും കംപ്ലൈന്റ് വരുമ്പോ ,ഉദാഹരണത്തിന് മൊബൈല്‍ പെട്ടെന്ന് അങ്ങ് സോഫ്റ്റ്‌വെയര്‍ കംപ്ലൈന്റ് വന്നു ഓഫായാല്‍ ,അല്ലെങ്കില്‍ വൈരെസ്‌ കയറി ഹാങ്ങ്‌ ആയാല്‍ ഏതെന്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുക്കല്‍ നിര്‍ബന്തം ആകും ..അവിടെ നിന്നും അത് ചോരും..
                  
                     അത് കൊണ്ട് സൊന്തം ഭാര്യയെ മറ്റൊരാള്‍ നോക്കുന്നത് പോലും താങ്ങാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങിനെയാണ് അവരുടെ നഗ്ന മേനി മറ്റുള്ളവര്‍ കണ്ടു രസിക്കുന്നതിനു ഇട്ടു കൊടുക്കാന്‍ കഴിയുന്നത് ..ഞാന്‍ നിങ്ങള്ക്ക് ഉറപ്പു തരാം നിങ്ങള്‍ എത്ര സേഫ് ആയി വെച്ച വീഡിയോസും വളരെ ഈസിയായി തന്നെ എടുക്കാന്‍ കഴിയും ..അതിനു വലിയ പഠിപ്പും വിദ്യാഭ്യാസവും ഒന്നും വേണ്ട എന്നെ പോലെ ഒരു ഏഴാം ക്ലാസ്സ്‌ വരെ പഠിച്ചാല്‍ മതി ..

        ഈ പരിപാടി ചെയ്തവരോടും ഇനി ചെയ്യണം എന്ന് ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാന്‍ ഉള്ളത് ഇത്രയും ആണ് ..

 ഒന്ന്}..നിങ്ങളുടെ ഭാര്യയുടെയും കാമുകിമാരുടെയും നഗ്നശരീരം മറ്റുള്ളവര്‍ കാണുന്നതില്‍ നിങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ലെങ്കില്‍ മാത്രം 'പരിപാടി' ഷൂട്ട്‌ ചെയ്യുക ..

രണ്ടു}..നിഷ്കളങ്കരായ 'നിങ്ങള്‍ ദേഷ്യപ്പെടും' എന്ന് ഭയന്നു മാത്രം നിങ്ങളുടെ ഈ ചെറ്റത്തരത്തിനു കൂട്ട് നില്കേണ്ടി വരുന്ന പാവം സ്ത്രീകളെ കുറിച്ച് ഒരു നിമിഷം ആലോചിക്കുക .നിങ്ങളെ സ്നേഹിച്ചു എന്ന തെറ്റിനാണോ അവര്‍ക് ഇത്ര കഠിനമായ ശിക്ഷ നിങ്ങള്‍ കൊടുക്കുന്നത് ..????!!!!!!!!!.

മൂന്നു}..നാളെ നിങ്ങള്‍ ഒരു അമ്മയും അച്ഛനും  ആകുമ്പോള്‍ നിങ്ങള്‍ എടുത്ത വീഡിയോകള്‍ ഒരു പക്ഷെ നിങ്ങളുടെ കുട്ടികളുടെ കയ്യില്‍ കിട്ടിയാല്‍ എന്തായിരിക്കും അവര്‍ നിങ്ങളെ കുറിച്ച് കരുതുക .!!!!

നാല്}..പിന്നെ ഭാര്യമാരുടെ  പൂര്‍ണ്ണ സമ്മദത്തോടെ ആണെന്കി വീഡിയോ എടുക്കുമ്പോ രണ്ടാളുടെയും മുഖം അതില്‍ വരുന്നുണ്ടോ എന്നുറപ്പ് വരുത്തുക {അധികം വീഡിയോസിലും സ്ത്രീകളുടെ മുഖം മാത്രമേ കാണാറുള്ളൂ.രണ്ടാളും ആണെന്കി മിനിമം അവരെ അറിയുന്നവര്കെന്കിലും ഭാര്യയും ഭര്‍ത്താവും ആണ് എന്ന്  മനസ്സിലാക്കിക്കോലും ..അല്ലെങ്കി ആ പെണ്ണിനെ ആരെങ്കിലും സംശയിക്കും }

ഇനിയും ഒരു പാട് പറയാന്‍ ഉണ്ട് ..പക്ഷെ അതൊക്കെ നിങ്ങള്‍ക്കും ആലോചിക്കാവുന്നതാണ് ..ഇത്രയും കൂടി ഞാന്‍ പറയാം ..എന്തെങ്കിലും രക്ഷ ഉണ്ടെങ്കി പരമാവധി ബെഡ് റൂമില്‍ കാമറ ഒഴിവാക്കുക ..മനസ്സില്‍ മാത്രം ഷൂട്ട്‌ ചെയ്യുക ..എന്നിട്ട് കിട്ടുന്ന സുഖം ഒക്കെ മതി ..ഇല്ലെങ്കില്‍ നിങ്ങള്ക്ക് കിട്ടുന്ന സുഖം വേറെ പലര്‍ക്കും കിട്ടും അത് കാണുമ്പോള്‍ .!!!!!!!!!!!..


ഇത് ഇടയ്ക്കു കാണുമ്പോ ഉള്ള ഒരു വിഷമം കൊണ്ട് ആണ് ഇത് എഴുതുന്നത്‌ ..ഈ വിഷയത്തിലും മറ്റു ഏതു വിഷയത്തിലും എന്നാ പോലെ സ്ത്രീകള്‍ തന്നെ ആണ് അധികവും ബാലിയാടാകുന്നത് ..

Monday 18 October 2010

വിശാല മനസ്കന്റെ ജബല്‍ അലി {എന്റെയും}

 
       ഇതാണ് ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന നമ്മുടെ വിശാലേട്ടന്‍ ഡെയിലി പോയി വരുന്ന ജബല്‍ അലി ...മലയാളം ബൂലോകത്തിനു   ഒരിക്കലും ഒഴിവാക്കാനാകാത്ത അല്ലെങ്കില്‍ ഒരു കാലത്ത് പലര്‍ക്കും മലയാളം ബ്ലോഗു എന്ന് പറഞ്ഞാല്‍ കൊടകര പുരാണം ആയിരുന്നു അത്രെ ..ആ കൊടകര പുരാണം ഈ പരിസരത്ത് എവിടെയോ വെച്ചാണത്രെ എഴുതിയിരുന്നത് ..ഒരു തണുപ്പ് കാലത്ത് സാധാരണ എട്ടരക്ക് ട്യൂട്ടി തുടങ്ങുന്ന ഞാന്‍ എണീല്‍ക്കുമ്പോ തന്നെ ഒന്‍പതു മണി ആവുമെന്കില്‍ ഈ ഫോട്ടോ എടുക്കുന്നതിനു തലേന്നാള്‍ ഞാന്‍ എടുത്ത ഒരു കനത്ത ശപഥം കാരണം{എന്നും അതിരാവിലെ എണീല്ക്കുമെന്നും എക്സര്സൈസു ചെയ്യുമെന്നും}അന്ന് എട്ടു മണിക്ക് ഡ്യൂട്ടിക്ക് പോകുമ്പോ കണ്ട മഞ്ഞു വെറുതെ എന്റെ മൊബൈലില്‍ എടുത്തത്‌ ...പിറ്റേന്ന് പോയി നല്ല ക്ലിയര്‍ ആയി എടുക്കണം എന്ന് വിചാരിച്ചു ചെന്നപ്പോ മഞ്ഞു പോയിട്ട് ഒരു കുഞ്ഞു പോലും ഇല്ല {അല്ലെങ്കിലും ഒന്‍പതു മണി ആകുമ്പോഴേക്കും മഞ്ഞു എല്ലാം പോയിട്ടുണ്ടാകും }!!!!!!!!!!!!!!.
ജബല്‍ അലിയിലെ മറ്റൊരു അപൂര്‍വ്വ കാഴ്ച ഇതും എടുക്കാന്‍ എന്റെ പാവം മൊബൈല്‍ തന്നെ വേണ്ടി വന്നു ..ഇത് ജബല്‍ അലിയില്‍ ഞാന്‍ കണ്ട ആദ്യത്തെയും അവസാനത്തെയും മഴയ്ക്ക് ശേഷമുള്ള ഒരു വൈകുന്നേരം ...!!!!!!!!!!!.

Thursday 7 October 2010

ആദ്യത്തെ പോസ്റ്റ്‌ {ഒരു പക്ഷെ അവസാനെത്തെയും}

അങ്ങിനെ എല്ലാവരെയും പോലെ ഞാനും ഒരു ബ്ലോഗര്‍ ആയി ..ഇത്ര കാലവും വേണ്ട വേണ്ട എന്ന് കരുതി ഒഴിവാക്കുക ആയിരുന്നു ..ഇന്നെന്തോ ഒരു മൂഡ്‌ വന്നു ..ഒരു ബ്ലോഗു ഉണ്ടാക്കിയാലോ എന്ന്..അങ്ങിനെ ഉണ്ടാക്കി ..എന്തിനു എന്നൊന്നും അറിയില്ല ..വെറുതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് അങ്ങ് തുടങ്ങി ...വെറുതെ എന്നെ പറ്റി എഴിതിയാലോ എന്ന് ആലോചിച്ചു ..ഞാന്‍ ആരായിരുന്നു .ഇപ്പൊ ആരാ .ഇനി ആരാകും ..എന്നൊക്കെ ഒന്ന് എഴുതിയാലോ ..അതാകുമ്പോ എനിക്ക് തന്നെ വായിച്ചു രസിക്കാം ..അല്ലാതെ ഇതൊക്കെ ആര് വായിക്കാന്‍ ..അപ്പൊ ആദ്യ പോസ്റ്റ്‌ ഇത്ര മാത്രം ..