![]() |
ഒരു ബദവി |
കഴിഞ്ഞ പോസ്റ്റില്‍ എന്റെ ചില ആരാധകര{??}പറഞ്ഞത് പോലെ ഇത്തിരി കുറഞ്ഞു പോയോ എന്ന് എനിക്കും സംശയം ഉള്ളത് കൊണ്ട് കുറച്ചും കൂടി എഴുതാം ...ആരെങ്കിലും വായിച്ചു ചിരിച്ചാലോ ???...ചിരി വരുന്നുണ്ടോ എന്ന് നോക്കൂ ...
ഒരിക്കല്‍ ഒരു ഇന്ത്യക്കാരനും ഒരു കഴുതയും കൂടി നടന്നു പോകുമ്പോ ജവാസാത്ത് വന്നു ഇഖാമ ചോദിച്ചു .ഇന്ത്യക്കാരന്‍ ഇഖാമ എടുത്തു കാണിച്ചു ..ജവാസാത്തുകാരന്‍ ;കഴുതയുടെ ഇഖാമ എവിടെ ?..ഇന്ത്യക്കാരന്‍ ; കഴുത സൗദി ആണ് സര്‍ !!!!!..{ഇത് ഇറക്കിയതിനു എന്റെ ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍ ചെലവായി }..
രണ്ടു ബദവികളെ വധ ശിക്ഷക്ക് വിധിച്ചു ..ഒരുത്തന്‍ അസൂയക്കാരന്‍ ആയിരുന്നു ..കൊല്ലുന്നതിനു മുന്‍പ് ഒരാളോട് ;എന്താ അവസാന ആഗ്രഹം ?.ഉമ്മയെ കാണണം ..മറ്റവനോട് എന്താ നിന്റെ അവസാന ആഗ്രഹം ; അവനു ഉമ്മയെ കാണിച്ചു കൊടുക്കരുത് !!!!!!!..
ഒരു ബദവി സൂപ്പര്‍ മാര്‍ക്കറ്റില് കയറി ..എന്നിട്ട് കടക്കാരനോട് ;ഇവിടെ അമ്പത് പൈസയുടെ ജൂസ് ഉണ്ടോ ?..കടക്കാരന്‍ ;ഉണ്ട് ..ബദവി ;എത്രയാ ??...!!!
ബദവികളുടെ ഗല്ലിയില്‍ ഒരു വലിയ കുഴി ഉണ്ടായിരുന്നു ..എന്നും ആരെങ്കിലും അതില് വീണു പരിക്ക് പറ്റും ..അവസാനം ബദുക്കള് എല്ലാവരും കൂടി ഒരു യോഗം കൂടി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ..അവസാനം മൂന്നു തീരുമാനങ്ങളില്‍ എത്തി ..അതില്‍ നിന്ന് ഏതെന്കിലും ഒന്ന് സ്വീകരിക്കാനും തീരുമാനംആയി ..ഒന്ന്, ഒരു ആംബുലന്‍സ് ഇപ്പോഴും കുഴിയുടെ അടുത്ത് നിര്‍ത്തിയിടുക..അല്ലെങ്കില്‍ കുഴിയുടെ അടുത്ത് ഒരു ഹോസ്പിറ്റല്‍ പണിയുക ,അല്ലെങ്കില്‍ ആ കുഴി തൂര്‍ത്തു അടുത്തുള്ള ഹോസ്പിറ്റലിന്റെ അടുത്ത് വേറെ ഒന്ന് കുഴിക്കുക ..!!!!!!!
രണ്ടു ബദുക്കള്‍ രാത്രി ഒരു ടെന്റു കെട്ടി അതില്‍ കിടന്നുറങ്ങി..കുറച്ചു കഴിഞ്ഞു
ഒരുത്തന്‍ എണീറ്റ് ആകാശത്തേക്ക് നോക്കി കിടന്നു ..അപ്പൊ രണ്ടാമന്‍ ;എന്താടാ നോക്കുന്നത് ?..ഒന്നാമന്‍;ഞാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുകയാണ് ,ഇതൊക്കെ എന്താണ് തെളിയിക്കുന്നത് എന്നറിയുമോ ?..രണ്ടാമന്‍ ;;അതെ ,നമ്മളല്ലാതെ ഒരു പാട് ഗോളങ്ങളും നക്ഷത്രങ്ങളും എല്ലാം ഉണ്ട് ഈ പ്രപഞ്ചത്തില്‍ എന്ന് ..അപ്പൊ ഒന്നാമന്‍ ;;എടൊ മരങ്ങോടാ,ഇത് തെളിയിക്കുന്നത് ഇന്നലെ രാത്രി നമ്മുടെ ടെന്റു ആരോ അടിച്ചു മാറ്റി എന്നാ ..!!!!!!!!!!
ബദവി ചെക്കന്‍ കരഞ്ഞു കൊണ്ട് വീട്ടില്‍ ചെന്ന് ഉമ്മയോട് ;സൂയസ് കനാല്‍ ആരാ കുഴിച്ചത് എന്നു പറയാത്തതിന് എന്നെ ഉസ്താദ് തല്ലി..ഉമ്മ ; നീയെന്തിനാ അതു കുഴിക്കാന്‍ പോയത് ???
കഴിഞ്ഞു ..അങ്ങിനെ ഇതും മടുത്തു ....ഇനി അടുത്ത പരിപാടി എന്താ എന്നറിയില്ല ....എന്തെങ്കിലും കണ്ടെത്തിയിട്ടു വേണം ....
ഹ ഹ. കൊള്ളാം. ചിലതൊക്കെ കേട്ടു പരിചയമുള്ളതാണ്. എങ്കിലും രസിപ്പിച്ചു.
ReplyDeleteവേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് എഴുതി വിട്ടതാ ....ഒരു പാട് ഉണ്ട് ഇമ്മാതിരി തമാശകള്‍ ..പക്ഷെ മലയാളത്തിലേക്ക് തര്‍ജുമ ചെയ്യുമ്പോ ഒരു സുഖം കിട്ടുന്നില്ല ..ഒന്നാമത് അത് മലയാളത്തില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് എനിക്കില്ല ശ്രീ ...കുറെ നോക്കി അവസാനം ചടച്ചു ഒഴിവാക്കി ..
ReplyDeleteനമ്മുടെ 'ജീവിത ഗാഥ' രണ്ടാം ഭാഗം വിപണിയില്‍ ഉണ്ട് വായിച്ചോ ?..ഇല്ലെങ്കില്‍ പെട്ടെന്ന് ചെല്ലൂന്നെ..തീര്‍ന്നു പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
ReplyDelete.....,...,....,
ReplyDeleteضحاك...!! جدا
ReplyDeleteوهناك بدوي آخر...صح،،والله
sangathy kalakki ketto..... aashamsakal.....
ReplyDeleteഗൊള്ളാം തമ്പീ.
ReplyDeleteഎന്തോന്നാഡേയ്...ഇത്...?
ReplyDeleteറിയാസ് ഭായ് ..കൊല്ലരുത് ,പേടിപ്പിച്ചു വിട്ടാല്‍ മതി !!!!!!!!
ReplyDeleteകൊല്ലുന്നതിനു മുന്‍പ് ഒരാളോട് ;എന്താ അവസാന ആഗ്രഹം ?.ഉമ്മയെ കാണണം ..മറ്റവനോട് എന്താ നിന്റെ അവസാന ആഗ്രഹം ; അവനു ഉമ്മയെ കാണിച്ചു കൊടുക്കരുത് !!!!!!!..
ReplyDeleteമുടുക്കന്മാർ തന്നെ!
ഞാന്‍ ഒരിക്കല്‍ ഒരു ബടവിയുടെ ടാക്സിയില്‍ കയറി കുറച്ചു ദൂരെയുള്ള ഒരു സ്ഥലത്തേക്ക് പോയി ..ഇരുപതു റിയാല്‍ ആണ് പറഞ്ഞത്..അവിടെ എത്തിയപ്പോ ബദവി 25 തരണം എന്ന് ..തര്‍ക്കമായി ..അവസാനം അയാള്‍ എന്താ ചെയ്തത് എന്നറിയോ..ഞാന്‍ എവിടെ നിന്നാണോ കയറിയത് അവിടെ തന്നെ തിരിച്ചു ഇറക്കി തന്നു ....ബദുക്കള്‍ ഒരു സംഭവമാണ് ഡോക്റ്ററെ
ReplyDeleteബദുക്കള്‍ തമാശക്കാര്‍ മാത്രമല്ല, നല്ല ദേഷ്യക്കാരും കൂടിയാണ്.
ReplyDeleteഭയങ്കര ചിരി അല്ലെങ്കിലും അത്യാവശ്യം ചിരിപ്പിച്ചു.
ബദവി ചെക്കന്‍ കരഞ്ഞു കൊണ്ട് വീട്ടില്‍ ചെന്ന് ഉമ്മയോട് ;സൂയസ് കനാല്‍ ആരാ കുഴിച്ചത് എന്നു പറയാത്തതിന് എന്നെ ഉസ്താദ് തല്ലി..ഉമ്മ ; നീയെന്തിനാ അതു കുഴിക്കാന്‍ പോയത് ???
ReplyDeleteചിരിച്ചു ട്ടൊ...നന്നായി
എടാ ഫൈസു നീ ഇത് നിര്‍ത്തി ക്കളയരുത്. വായിച്ചിട്ട് ചിരിക്കാന്‍ കഴിയുന്ന പുതുമയുള്ള തമാശകള്‍ തന്നെ യാണിത് .ഇതും ഹൈന ക്കുട്ടി നേരത്തെ പറഞ്ഞത് പോലെ " ഉക്രനാ .."
ReplyDeleteകൊള്ളാല്ലോ.:)
ReplyDeleteശരിക്കും ആരാ ഈ ബദവി..സര്‍ദാര്‍മാരെയൊക്കെ പോലുള്ള ആള്‍ക്കാരാ?
ബദവി എന്ന് പറഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള കാട്ടറബികള്‍ ആണ്..അവര്‍ അധികവും മരുഭൂമിയില്‍ ആണ് താമസം ..ഒട്ടകവും ആടുമൊക്കെയായി..
ReplyDeleteഫൈസു.... താങ്ക്സ്
ReplyDeleteഇനി എപ്പോളും വരണം ....
വേര്‍ഡ് വെരിഫികേഷന്‍ എടുത്തു മാറ്റി ......വിറ്റുകള്‍ ഇറക്കുമ്പോള്‍ ...
ബട്ടന്‍സ് കളഞ്ഞാലും പല്ല് കളയാതെ സൂക്ഷിക്കുക......പ്രശ്നമൊന്നുമില്ല....സ്വര്‍ണ പ്പല്ല് വെക്കാനുള്ള രിയാലാത്ത് പോകെറ്റില്‍
ഉണ്ടാവുമല്ലോ അല്ലെ?
ടെന്റു തമാശ ഷെർലക് ഹോംസ് വകയായി കേട്ടിട്ടുണ്ട്. ബാക്കി പുതിയത് എല്ലാം കൊള്ളാം . ഷർട്ടിന്റെ ബട്ടൻ മൊത്തം പോയാലും ഇനിയും പോരട്ടെ
ReplyDeleteബദു കഥകള്‍ ഇനിയും പോരട്ടെ!
ReplyDeleteഇവിടെ വന്നു ബദവി കഥ വായിച്ചു കമെന്റ്റ് ഇട്ട എല്ലാവര്ക്കും എന്റെ നന്ദി ....ഇനിയും വരണം ...
ReplyDeleteഇങ്ങനെയൊക്കെ എഴുതിയതുകൊണ്ട് തടിക്കു കേടൊന്നും വരില്ലല്ലോ അല്ലെ? പോയ ബട്ടനൊക്കെ പോട്ടെ - ഷര്‍ട്ടിന്റെയല്ലേ, സാരമില്ല. ബാക്കിയുള്ള ബട്ടനൊക്കെ സൂക്ഷിക്കണേ!
ReplyDelete'അമ്പത് പൈസയുടെ ജൂസ് ഉണ്ടോ?'
ReplyDeleteനന്നായിട്ടുണ്ട്.
അടുത്ത പരിപാടി ഇതുവരേം കണ്ടു പിടിച്ചില്ലേ...?
ReplyDelete:)
ReplyDeleteഉണ്ട് ,,ഇപ്പൊ വരും ...
ReplyDeletethaanks..
ReplyDeleteഒന്ന് ഉടക്കിയത് കൊണ്ട് രണ്ടാം ഭാഗം മനോഹരമാക്കി അല്ലെ ...പിന്നെ എനിക്കിട്ടു താങ്ങിയത് വളരെ ഇഷ്ട്ടപ്പെട്ടു ...സന്തോഷം ..
ReplyDeleteGood jokes, pls continue.....
ReplyDeleteഇതൊക്കെ വായിച്ചപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി....ഫൈസു ഒരു ബടുക്കൂസ് ബദു ആണ്..
ReplyDeleteഎല്ലാണ്ടേ ഇത്ര കൃത്യമായി ഇതൊക്കെ എങ്ങനെ മനസ്സിലായി ...കൂയ്..പൂയ്..ഹോയ്..
സത്യം സലിം ഭായ് ...
ReplyDeleteഎന്റെ സലിം ഭായ്. അതിപ്പോഴാ മനസ്സിലായേ..?
ReplyDeleteചെരുവാടീ ...വേണ്ട വേണ്ട ..മറ്റേ കാര്യം ഞാന്‍ ഞാന്‍ എല്ലാവരോടും പറയും ...!!!!!!!..പിന്നെ എന്നാലും നീ അത് ചെയ്തല്ലോ എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല ...
ReplyDeleteരെജിസ്ട്രേഷന്‍ 514/12 ഓമാനൂര്‍ കള്ള് ഷാപ്പില് ഞാന്‍ കറി വെക്കാന്‍ നിന്ന കാര്യമല്ലേ. അത് ഞാനായിട്ട് തന്നെ പറയുന്നു. പക്ഷെ നീ അവിടെ വന്ന കാര്യം ഞാന്‍ പറയില്ല ട്ടോ. പേടിക്കേണ്ട.
ReplyDeleteഡാ ഫൈസൂ...നീ വന്നു വന്നു ബദവികളേക്കാളും മോശമായല്ലോ...?
ReplyDeleteനിന്നെ കുറിച്ച് ഞാനെന്തൊക്കെയാ കേള്‍ക്കുന്നത്...
നിന്നെപറ്റിയുള്ള എല്ലാ മതിപ്പും പോയല്ലോടാ ചെക്കാ. ഷാപ്പില്‍ കറി വെക്കുന്നതിനേക്കാള്‍ മോശമാ അവിടെ കയറുന്നത്. ന്നാലും ഞാനിത്രക്ക് പ്രതീക്ഷിച്ചില്ല. '
ഇത് ഈ.........ക്ക് .........ട്ടി കൂട്ട് എന്നു പറഞ്ഞ പോലെ രണ്ടും ഫുള്‍ ടൈം ഒരുമിച്ചാണല്ലോ..????..
ReplyDeleteഒരു സംശയം ...സത്യത്തില്‍ ഓമാനൂര്‍ കള്ളുഷാപ്പ് എവിടെയായിട്ടു വരും ???..ഒന്നരിഞ്ഞിരിക്കാനാ ...
ReplyDeleteബദവിയും,ഫൈസുവും. നന്നായിട്ടുണ്ട്.
ReplyDeleteഅതെല്ലാവരുടെയും അസുഖമാ. കുടിക്കുന്നത് വരെ എവിടെയെന്നു ഓര്‍മ്മ കാണും. എപ്പോഴും ഓളത്തില്‍ ആയിരുന്നാല്‍ ഒന്നും ഓര്‍മ്മ കാണില്ല.
ReplyDeleteഫൈസൂ...സന്തോഷായില്ലേ...
ReplyDeleteദേ ഹൈനക്കുട്ടി വരെ നിന്നെ ബദവിയാക്കി
ഇപ്പൊ ഞാന്‍ പറഞ്ഞത് ശരിയായില്ലേ...?
പോയെ പോയെ ..എല്ലാവരും അവനവന്റെ ബ്ലോഗില്‍ പോയി കളിക്കിന്‍ ..ഇതെന്താ യാഹൂ ചാറ്റ് റൂമോ ????
ReplyDeleteennaalum oru haafiline cheruvaadi kudiyanaakkiyallo....kashttaaayi poyi:(
ReplyDeleteഈയൊരു മറുപടി ആരേലും ഒന്ന് പറയും എന്ന് ഞാന്‍ കരുതിയതാ. തമാശ ആയി എടുത്താല്‍ മതി. ഫൈസൂന് വിഷമം തോന്നിയില്ല എന്ന് കരുതുന്നു.
ReplyDeleteഎന്നാലും ജാസ്മികുട്ടിയുമായി ഒരു ഒത്തുതീര്‍പ്പിനും ഇല്ല. എന്നെ നേരെയാകാന്‍ ഒരു തളിക്കുളം ബ്ലോഗ് ഗുണ്ടക്ക് കൊട്ടേഷന്‍ കൊടുത്തതിന്‍റെ പുലിവാല് നിങ്ങള്‍ക്കറിയില്ലല്ലോ. അവന്‍റെ ഉപദേശം കാരണം ഞാന്‍ പതിനഞ്ചു കിലോ കുറഞ്ഞു. നിങ്ങളെ ബ്ലോഗ് വായിക്കുന്നതിനു ഇത്രയും വലിയ ശിക്ഷ നല്‍കരുത്.
@ ഫൈസു, ഇതൊരു ചാറ്റ് റൂം ആകുന്നതു നല്ല കാര്യമാ ചങ്ങായീ . ഒരു രസല്ലേ അത് .
@ജസ്മിക്കുട്ടീ..അപ്പൊ ഇതൊരു സ്ഥിരം പരിപാടി ആണ് അല്ലെ ...
ReplyDelete@ചെറുവാടി ..തമാശകള്‍ തമാശകളായി എടുക്കാന്‍ എനിക്കരിയില്ലെന്കില്‍ പിന്നെ ഞാനുമായുള്ള ഫ്രെണ്ട്ഷിപ്പ് ഒഴിവാക്കുന്നതായിരിക്കും നിങ്ങള്ക്ക് നല്ലത് ....നമ്മുടെ ഇടയില്‍ എന്തിനാ ഒരു ജാമ്യം എടുക്കല്‍..നിങ്ങള്‍ ഒക്കെ എന്റെ ബ്ലോഗില്‍ വന്നു ഇത്ര അധികാരത്തോടെ സംസാരിക്കുമ്പോ എനിക്ക് എത്ര സന്ദോഷം ആണ് എന്നറിയോ..
പിന്നെ എന്തോ ഗുണ്ടകളുടെ കാര്യം പറയുന്നത് കേട്ടല്ലോ ..ഞാന്‍ ഇടപെടാണോ..??ഞാന്‍ പഴയ കുങ്ങ്ഫു ആണ്..
ഫൈസു, ഗദകള്‍ നന്നാവുന്നുണ്ട്.
ReplyDeleteകേട്ട് പരിചയമുള്ളത് ഒന്ന് കൂടി കേട്ടപ്പോള്‍ അതിയായ സന്തോഷം .
ഞാന്‍ മൂന്നു കൊല്ലം ജിദ്ദയില്‍ ഉണ്ടായിരുന്നു
സദാ സമയവും മിഴിനീര് പൊഴിച്ച് നടക്കണ ഈ പാവമായ എന്നെ ചിലര് ഇവിടെ ഗുണ്ട എന്ന് വിളിച്ചിരിക്കുന്നു...ഹും....എനിക്കിതു തന്നെ കിട്ടണം...
ReplyDeleteജാസ്മിക്കുട്ടിക്ക് ഇപ്പോ സമാധാനമായല്ലോ...? എന്നെ തല്ലണ്ടാമ്മാവാ ഞാന് നേരെയാവൂല എന്ന ചിന്താഗതിയുമായി നടക്കുന്നവരെ ഈ പാവം ഞാന് വിചാരിച്ചാലൊന്നും നേരെയാക്കാന് പറ്റില്ല...
പിന്നെ പതിനഞ്ചു കിലോ ഭാരം കുറഞ്ഞതിനെ കുറിച്ച് : അത് കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടാണ്...അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
അങ്ങിനെയെങ്കിലും ഒരു പതിനഞ്ചു കുറഞ്ഞു കിട്ടിയല്ലോ ..!!!!!!..അപ്പൊ റിയാസ് ആണല്ലേ ആ ഗുണ്ട ...ഹമ്മോ കണ്ടിട്ട് തന്നെ പേടി ആവുന്നു ...
ReplyDeleteവളരെ നന്നയിട്ടുണ്ട്. ഇവടെ ബഹറിനില്‍ ബദുക്കളെ ഒന്നും കാണാനില്ല. ഇതുപോലത്തെ കഥകളൊക്കെ ബംഗാളികളുടെ പേരിലാ ഇവിടെ.
ReplyDeleteഫൈസൂ വരാന്‍ വൈകി. ഇത് കലക്കിയല്ലോ :)) ഇനിയും പോരട്ട് :))
ReplyDeleteഇതൊക്കെ പഴയതല്ലെ. പുതിയതൊന്നുമില്ലേ. ഞാൻ പുതിയ ബ്ലോഗ് തുടങ്ങി. http://anju-aneesh.blogspot.com/ ഇടക്കൊക്കെ വരണേ
ReplyDeleteഞാനും വരാന്‍ വൈകി. ഫൈസു മരുപ്പൂക്കള്‍ക്കിടയില്‍ കിടന്നുള്ള ആ പോസ് ഉക്രന്‍...
ReplyDelete