Saturday, 13 November 2010

ايام كنت فى المدينة رسول اللة..മദീനയിലെ കുട്ടിക്കാലം..ഫൈസു ...{4}

              അന്ന് ഉസ്താദ്‌ വരുന്നത് വരെ ഹറമിലെ ഒരു തൂണിനു മറവില്‍ ഉപ്പ വാങ്ങി തന്ന ഖുര്‍ആനും കെട്ടിപ്പിടിച്ചിരുന്നു..കാരണം ക്ലാസ്സില്‍ പോയാല്‍ സീനിയര്‍മാര്‍ ഇന്നലെ തന്നെ നോക്കി വെച്ചിരുന്നു എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.വെറുതെ ആദ്യ ദിവസം തന്നെ അവരുമായി ഒരു ഉടക്കല്‍ വേണ്ടാ എന്ന് കരുതി.ഹറമില്‍ നിന്ന് മേട്ടം കിട്ടില്ലെങ്കിലും വല്ലപ്പോഴും മൂത്രം ഒഴിക്കാനും മറ്റും പുറത്തു പോകുമ്പോള്‍ അവന്മാര്‍ തല പിടിച്ചു കുത്തും{അനുഭവിച്ചതാ}..ഏതായാലും ഉസ്താദ് വന്നു ..ഞാന്‍ മെല്ലെ ചെന്ന് സലാം പറഞ്ഞു ..ഉസ്താദ്‌ സലാം മടക്കി 'കൈഫല്‍ ഹാല്‍' ചോദിച്ചു..ഞാന്‍ 'ഫൈന്‍' പറഞ്ഞു ..ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ഫാത്തിഹ പഠിക്കാന്‍ പറഞ്ഞു... ..

        അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ആയിരുന്നു എന്ന് അപ്പോള്‍ എനിക്ക്  അറിയില്ലായിരുന്നു..അല്ലെങ്കിലും ഇപ്പൊ ആലോചിക്കുമ്പോഴും മറ്റുള്ളവര്‍ പറയുമ്പോഴും ആണ് ഞാന്‍ അന്ന് എത്ര നല്ല സ്ഥലത്ത് ആയിരുന്നു ജീവിച്ചിരുന്നത് എന്ന് മനസ്സിലാകുന്നത്...അന്നൊക്കെ വിചാരിക്കും നാട്ടില്‍ എന്റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ സ്കൂളില്‍ ഒക്കെ പോയി ബാക്കി സമയം കളിയും മറ്റുമായി നടക്കുമ്പോള്‍ ഞാന്‍ മാത്രം കളിയും ഇല്ലാ,ഫ്രെണ്ട്സും ഇല്ലാ..ആകെ ഒരു കമ്പനി ഉള്ളത് പെങ്ങള്‍ മാത്രം..പിന്നെ ആകെ സംസാരിക്കാന്‍ പറ്റുന്നത് ഉമ്മയോടും ഉപ്പയോടും.പുറത്തു പോയി കളിക്കാം എന്ന് വിചാരിച്ചാല്‍ അവര്‍ ചോദിക്കുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും മനസ്സിലാവില്ല.വെറുതെ പോയി ഒരു കോമാളി ആവാന്‍ എനിക്കും ഇഷ്ട്ടമില്ലായിരുന്നു...

   അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് 'ഹയ്യല്‍ ഇജാബ' എന്നാ സ്ഥലത്ത് ആയിരുന്നു..ഹറമില്‍ നിന്ന് ഒരു പതിനഞ്ചു മിനിട്ട് നടക്കാന്‍ ഉള്ള ദൂരം..അതിനടുത്ത്‌ തന്നെയായിരുന്നു ഉപ്പയുടെ ചെരുപ്പ് കടയും.{ഇപ്പൊ അവിടെ കട ഒന്നും ഇല്ല..അതെല്ലാം പൊളിച്ചു മാറ്റി}..ആ സ്ഥലത്തിന് ആ പേരിടാന്‍ കാരണം അതിനടുത്തു തന്നെ ആയിരുന്നു 'മസ്ജിദ്‌ അല്‍ ഇജാബ' {مسجد لاجابة}..അഥവാ ഉത്തരം കിട്ടിയ പള്ളി ..റസൂലുല്ലാഹി{സ}ക്ക് പ്രാര്‍ത്ഥനയ്ക്ക് അപ്പൊ തന്നെ ഉത്തരം കിട്ടിയ പള്ളി...അന്ന് ഞങ്ങളുടെ ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു വലിയ റൂമും ഒരു ചെറിയ അടുക്കളയും ഒരു ടോയിലറ്റും കൂടി ഉള്ളതായിരുന്നു..ഏകദേശം മൂന്നു വര്‍ഷത്തോളം ആ ഫ്ലാറ്റില്‍ തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത് ..

        ആദ്യ ഒന്ന് രണ്ടു ദിവസം ഉസ്താദ് എന്നോട് ഒന്നും ചോദിച്ചുമില്ല.ഞാന്‍ പോയി ക്ലാസില്‍ ഇരിക്കും.ഫാത്തിഹ പഠിക്കും ഉച്ച ആകുമ്പോ തിരിച്ചു വീട്ടിലേക്കു പോരും..മൂന്നാം നാള്‍ എന്നെ വിളിച്ചു ഫാത്തിഹ ഓതാന്‍ പറഞ്ഞു..ഞാന്‍ ഓതി..പേടി കൊണ്ടോ എന്തോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ഉസ്താദ്‌ ഒന്നും പറഞ്ഞില്ല.പോയി വീണ്ടും പഠിക്കാന്‍ പറഞ്ഞു..പിന്നെ ഒരാഴ്ചയോളം എനിക്ക് ഫാത്തിഹ പഠിക്കല്‍ ആയിരുന്നു പണി..അങ്ങിനെ പതുക്കെ പതുക്കെ അങ്ങ് തുടങ്ങുകയായിരുന്നു..പിന്നെ ഓരോരോ ആയത്തു ആയി സൂറത്ത് ആയി ഓരോ ഹിസ്ബ് ആയി ഓരോ ജൂസ്'ഉ ആയി നീണ്ട രണ്ടര വര്ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ അങ്ങ് കാണാതെ പഠിച്ചു.{ഉസ്താദും ഉപ്പയും കൂടി അടിച്ചും കുത്തിയുംഅങ്ങ് പഠിപ്പിച്ചു എന്നും പറയാം !!!!.}{അല്‍ഹംദുലില്ലാഹ്}.അതിനിടയില്‍ അറബിയും പഠിച്ചു...

 ഞാന്‍ ഹാഫിസ്‌ ആയ അന്ന് രാത്രി വീട്ടില്‍ ചെറിയ ഒരു പാര്‍ട്ടി നടത്തിയിരുന്നു..വളരെ അടുത്ത കുറച്ചാളുകള്‍ വന്നിരുന്നു.അന്ന് എല്ലാവരും എന്നെ അനുമോദിച്ചു...ചിലരെല്ലാം ഗിഫ്റ്റ്‌ തന്നു.{ഇത് വായിക്കുന്ന നിങ്ങള്‍ക്കും വില പിടിപ്പുള്ള ഗിഫ്റ്റുകള്‍ അയക്കാവുന്നതാണ്.ഇനിയും ഞാന്‍ ഗിഫ്റ്റ്‌ സീകരിക്കാന്‍ തയ്യാറാണ്.നിങ്ങളുടെ സന്തോഷം അല്ലെ എന്റെ ....}..അന്ന് പരിപാടി എല്ലാം കഴിഞ്ഞു ഫുഡ്‌ ഒക്കെ അടിച്ചു എല്ലാവരും വെറുതെ ഇരുന്നു തമാശ പറയുകയായിരുന്നു..അതിനിടക്ക് ഒരാള്‍ അടിച്ച കമെന്റ്റ്‌ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ..

{'സംഭവം ഞമ്മളെ ഫൈസു ഒക്കെ ആണ്,ഇന്നാലും ഓന്‍ ഹാഫിസായത്‌ ഓന്റെ കയിവാണ്‌ എന്ന് ഞാന്‍ സമ്മയ്ച്ച് തരൂല ,അത് ഓന്റെ ബാപ്പാന്റെ കയ്യിന്റെ ഊക്കൊണ്ടാന്നെ ഞാന്‍ പരയോള്ളൂ'}...

നിങ്ങള്‍ കരുതും ഇത് തീര്‍ന്നു കിട്ടി എന്ന്..ഇല്ല മക്കളെ ഇത് ഇവിടെ അടുത്തൊന്നും തീരില്ല..നിങ്ങളെ എല്ലാവരെയും കൊണ്ടേ ഞാന്‍ പോകൂ..

                                                                                                       

                                                                                                                      തുടരും .

17 comments:

 1. വളരെ നന്നായിട്ടുണ്ട് ഫൈസു...ടൈപ്പ് ചെയ്യാന്‍ ആളെ വെച്ചോ? തെറ്റുകള്‍ ഒന്നുമില്ലല്ലോ...തുടരു

  ReplyDelete
 2. തുടരും ഇനിയും തുടരും ...നിങ്ങളെ ആരെയും വെറുതെ വിടില്ല....ഇതൊക്കെ വെറും ചെറുത്‌ ..ഇനി വരാന്‍ ഉണ്ട് എന്റെ ഗംഭീര അബദ്ധങ്ങളും തല്ലു കൊള്ളിതരങ്ങളും എല്ലാം ...ഇപ്പൊ ഞാന്‍ ഭയങ്കര ദീസന്റ്റ്‌ ആയിട്ട ഉള്ളത് ...

  ReplyDelete
 3. ഗിഫ്റ്റ്‌ അയക്കേണ്ട വിലാസം ആവശ്യമുള്ളവര്‍ ഉടനെ ചെരുവാടിയെ ബന്തപ്പെടുക..മൂപ്പര്‍ക്കാണ് അതിന്റെ ചുമതല ...

  ReplyDelete
 4. അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു..അല്ല ഈ ചെറുവാടിയോടു എന്താ ഇത്ര കലിപ്പ്..?

  ReplyDelete
 5. കാര്യം നേരെയങ്ങ് പറഞ്ഞേക്കാം. തല്ലുകൊള്ളിത്തരവും കുരുത്തക്കേടും ഇല്ലെങ്കില്‍ നീ വേറെ വഴി നോക്ക്. ഞാന്‍ ഇതൊക്കെ ഇത്തിരി ഉള്ള കൂട്ടത്തിലാ.
  ഏതായാലും നിന്റെ വിശേഷങ്ങള്‍ നന്നാവുന്നുണ്ട്.

  ReplyDelete
 6. മലയാളം കുറച്ചൊക്കെ അറിയം എന്ന് പറഞ്ഞിട്ടാണോ മലപ്പുറം ഭാഷ അതി ഭങ്ങിയായി എടുത്തു വീശുന്നത്

  ReplyDelete
 7. tracking.... waiting for the next

  ReplyDelete
 8. بلوك എന്നുള്ളത് بلوج എന്നാക്കലല്ലേ ശരി? !! അറബിയില്‍ വലിയ (എന്നല്ല തീരെ ) അറിവില്ല എന്നാലും ചോദിച്ചൂന്ന് മാത്രം

  ReplyDelete
 9. കമന്റ് ഇട്ടു തിരിഞ്ഞേ ഉള്ളൂ... ദാകിടക്കുന്നു മലയാളത്തില്‍ ... എന്താ ചെയ്യ്വാ?

  ReplyDelete
 10. ഞാനാരാ മോന്‍ ............

  ReplyDelete
 11. ജാസ്മി പറഞ്ഞപ്പോളാ ഞാനും ശ്രദ്ധിച്ചത്. പോസ്റ്റില്‍ ഒറ്റ അക്ഷരത്തെറ്റും ഇല്ല! താഴെ കമെന്റില്‍ പിന്നെയും അക്ഷരത്തെറ്റ്!

  ഇതൊറപ്പാ. ഫൈസു മുതലാളി ടൈപിസ്റ്റിനെ നിയമിച്ചു.

  നന്നായിട്ടുണ്ട് കേട്ടോ. മനസ്സുപോലെത്തന്നെ ശുദ്ധമായ എഴുത്ത്.

  ReplyDelete
 12. അയാള്‍ പറഞ്ഞ കമന്റില്‍ ഒരു തെറ്റും ഇല്ല. ( അതല്ലെങ്കില്‍ കാണാമായിരുന്നു. രണ്ടര വര്ഷം പോയിട്ട് പത്തു വര്ഷം ഇരുന്നാലും ഹാഫിസ്‌ ആകുമെന്ന് താങ്കളെ കുറിച്ച് ഇത്രയും അറിഞ്ഞ സ്ഥിതിക്ക് എനിക്ക് തോന്നണില്ല)
  അടുത്തത് വേഗം പോരട്ടെ .
  പോസ്റ്റ്‌ ഇടുമ്പോള്‍ എല്ലാര്‍ക്കും ഒന്നിച്ചു ഒരു ലിങ്ക് വിട്ടു കൂടെ?

  ReplyDelete
 13. ഫൈസൂ...ബാക്കി കൂടി പോരട്ടന്നേയ്...

  ReplyDelete
 14. പോരും പോരും ..

  ReplyDelete
 15. പൊരുന്നൾ ആശംസകൾ

  ReplyDelete