Monday, 22 November 2010
ഒരു പിച്ചക്കാരന്റെ ലാപ്ടോപ്
'എടാ അനീസേ നീ ഒരു ലെഗ് പീസ് ഇങ്ങെടുക്കെടാ'..കുഞ്ഞിമോന്‍ കച്ചപ്പു കടിച്ചു തുറക്കുന്നതിനിടയില്‍് അലറി.....'ന്റെ റബ്ബേ kfc ബക്കറ്റ് ആ അമീറിന്റെ അടുത്താ വെച്ചത്,,ന്നാ ഞ്ഞി നോക്കണ്ടാ ,ഡാ ഫൈസൂ ,അടുത്ത ബക്കറ്റിന് പറയടാ' ശുഐബിന്റെ വക ...'നീ പോടാ ഞാന്‍ ബക്കറ്റിന് മുന്നില്‍ ആണോ അല്ലയോ എന്ന് നോക്കുന്നതിനു മുമ്പ് നീ തിന്നതിന്റെ എല്ല് അടുത്ത റൂമില്‍ ഇടാന്‍ സ്ഥലം കിട്ടുമോ ന്നു പോയി നോക്കെടാ'..അമീര്‍ ചൂടാവുന്നു ....'ഡാ ഫൈസൂ കുറച്ചു പെപ്സി ഒഴിക്കെടാ' അസീസ്ക്ക ആണ് ...അസീസ്ക്കാ അധികം തണുത്തത് കുടിക്കണ്ടാ,നല്ലതല്ല എന്ന്പറഞ്ഞു നോക്കി .'സാരമില്ലടാ വല്ലപ്പോഴും ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താടാ ഈ ജബല്‍ അലിയില്‍ ഒരു രസം ഉള്ളത്',എന്ന് അസീസ്ക്ക..'മൂപ്പര്‍ക്ക് അതൊന്നും പ്രശ്നമില്ല,ഒഴിച്ച് കൊടുക്കെടാ' എന്ന് റഷീദ്,..ആകെപ്പാടെ റൂമില്‍ തമാശയും പൊട്ടിച്ചിരികളും...അതിനിടയില്‍ നിന്ന് പതുക്കെ ഒരു കാള്‍ ചെയ്യാനുണ്ട് എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങി..
പുറത്തിറങ്ങി ഞങ്ങളുടെ ബില്ടിങ്ങിനു പിന്നില്‍ നിര്ത്തിയിട്ട ലോറികളുടെ ഇടയില്‍ കൂടി ഒരു ഒഴിഞ്ഞ ഏരിയ നോക്കി നടന്നു ..എന്താ എന്നറിയില്ല ജീവിതത്തില്‍ മററ് ആരാണെങ്കിലും സന്തോഷിക്കുന്ന ഇന്ന് ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു.കാരണം ജീവിതത്തില്‍ എപ്പോഴെന്കിലും സൊന്തമാക്കണം എന്ന് ചെറുപ്പത്തിലെ ആഗ്രഹിച്ചിരുന്ന ഒന്നാണ് സൊന്തമാക്കിയത്..ഒരു ലാപ്ടോപ് ..അതിന്റെ പാര്‍ട്ടി ആണ് മുകളില്‍ എഴുതിയത്
ഞാന്‍ അവിടെ ഇരുന്നു ഒരു പാട് ആലോചിച്ചു ...എന്തായിരുന്നു ഉപ്പയുടെ മനസ്സില്‍ ??.മോന്‍ കമ്പ്യൂട്ടര്‍ ഉണ്ടായാല്‍ കേടുവരും എന്നുള്ള പേടി ആയിരുന്നോ ???.അതോ ഇന്ഗ്ലിഷും മലയാളവും അറിയാത്ത എനിക്ക് എന്തിനാ കമ്പ്യൂട്ടര്‍ എന്ന് കരുതിയിട്ടോ ?? അതോ ഒരു കമ്പ്യൂട്ടര്‍ വാങ്ങാനുള്ള കാഷ് ഇല്ലാഞ്ഞിട്ടോ ???..അതോ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ ഖുര്‍ആന്‍ മറക്കും എന്ന് കരുതിയിട്ടോ?????...മദീനയില്‍ ഉണ്ടായിരുന്നു എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സൊന്തം വീട്ടില്‍ ഇരുന്നു കമ്പ്യൂട്ടറും ഗൈമുകളും കളിക്കുന്നത് കാണുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.പലപ്പോഴും ഞാന്‍ മനസ്സില്‍ ആഗ്രഹിചിട്ടുമുണ്ട് അവരുടെ ഉപ്പയെ പോലെ ആയിരുന്നു എന്റെ ഉപ്പ എങ്കില്‍ എന്ന് ..കാരണം എന്റെ വീട്ടില്‍ ഇതെല്ലാം ഹറാമായിരുന്നു ..മറ്റു കുട്ടികള്‍ സൊന്തം ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഇരുന്നു ടീവി കാണുമ്പോള്‍ എന്റെ വീട്ടില്‍ അതും പാടില്ലായിരുന്നു..
ഉപ്പാനോട് എനിക്കൊരു കമ്പ്യൂട്ടര്‍ വാങ്ങി തര്വോ എന്ന് ചോദിച്ചാല്‍ 'നിനക്കെന്തിനാ ഇപ്പൊ കമ്പ്യൂട്ടര്‍,പോയിരുന്നു ഖുര്‍ആന്‍ ഓതെടാ എന്നും ഉമ്മനോട് പറഞ്ഞാല്‍ 'ഓലൊക്കെ ബാല്യ പൈസക്കരാ,ഓല്‍ക്കൊക്കെ അത് ഇന്ടായിക്കോട്ടേ ,ഞമ്മള് പാവപ്പെട്ടോല് അതൊന്നും മാണ്ടടാ എന്നും ഉത്തരം കിട്ടുമായിരുന്നു അന്നൊക്കെ ...
എന്നാലും ഉപ്പ അറിയാതെ അന്നും എന്റെ സുഹുര്തുക്കളുടെ വീടുകളില്‍ പോയി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് പഠിക്കുകയും ടീവി കാണുകയും ചെയ്യുമായിരുന്നു.അന്ന് മുതലേ ഉള്ള ഒരു ആഗ്രഹം ആണ് സൊന്തമായി ഒരു കമ്പ്യൂട്ടര്‍ വേണം എന്നുള്ളത്..ഒരിക്കല്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി കുറെ കടം ഒക്കെ വാങ്ങി ഒരു കമ്പ്യൂട്ടര്‍ സംഘടിപ്പിച്ചു വീട്ടില്‍ കൊണ്ട് വന്നെങ്കിലും വാതില്‍ക്കല്‍ വെച്ച് ഒന്നുകില്‍ നീ അല്ലെങ്കില്‍ നിന്റെ കമ്പ്യൂട്ടര്‍ എന്നുള്ള ഉപ്പയുടെ അവസാന വാക്ക് കേട്ട് തിരിച്ചു കൊണ്ട് കൊടുക്കേണ്ടിയും വന്നു .അതിനു പിറ്റേന്ന് സുബഹിന്റെ മുന്നേ വിളിച്ചുണര്‍ത്തി അഞ്ചു ജൂസ്ഉ കാണാതെ ഓതിപ്പിക്കുകയും തെറ്റിയപ്പോ അടിച്ചു ഇടത്തെ കോട്ടിലെ പല്ല് പുറത്തു എടുക്കുകയും ചെയ്തു{വലത്തേ കോട്ടില്‍ പല്ല് പണ്ടേ ഇല്ല.ഏതോ ഒരു സൂറത്ത് ഉപ്പയ്ക്ക് ഒതിക്കൊടുക്കാന്‍ തുടങ്ങുമ്പോ അതുണ്ടായിരുന്നു.പക്ഷെ സൂറത്ത് കഴിഞ്ഞപ്പോ അത് കാണാതായി !!!!}
വേറെ ഒരിക്കല്‍ മദീനയില്‍ ഒരു മാള്‍ ഓപ്പണ്‍ ചെയ്തപ്പോ ഭയങ്കര ഓഫര്‍ ഉണ്ടായിരുന്നു ലാപ്ടോപിന്..അന്ന് ഞാന്‍ ഉസ്താദിന്റെ സഹായി ആയി ആണ് ..മാസത്തില്‍ കുറച്ചു പൈസ ഒക്കെ കിട്ടും ..അതില്‍ നിന്ന് ഞാന്‍ കൂട്ടി വെച്ചതും കുറച്ചു കടം വാങ്ങിയും വീട്ടില്‍ ചെന്ന് ഞാന്‍ ഒരു ലാപ് വാങ്ങട്ടെ എന്ന് ചോതിച്ചപ്പോ '
ഇവിടെ ഇപ്പൊ വാടക കൊടുക്കാന്‍ പൈസ ഇല്ലാതെ നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ഒണക്ക ലാപ്ടോപ്'എന്നുള്ള ഡയലോഗ് കേട്ട് പൈസ ഒക്കെ അവിടെ തന്നെ എറിഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങി പോയി ...
അങ്ങിനെ ഒക്കെ ഏകദേശം എട്ടു പത്തു വര്ഷം മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം ആണ് ഇന്ന് സഫലമായത് ...അങ്ങിന ഇന്ന് ഞാന്‍ ഒരു ചെറിയ ലാപ്ടോപ് മുതലാളി ആണ് .കിട്ടിയ സാലരിയില്‍ നിന്ന് ഉമ്മാക്ക് പെരുന്നാള്‍ പൈസ അയച്ചു ബാക്കി ഉള്ളതും കുറച്ചു കടം വാങ്ങിയും ഒരു പുതിയ ലാപ് ഒപ്പിച്ചു ....
ഇന്ന് മുതല്‍ ബൂലോകത്തുള്ള സകല ബ്ലോഗുകളിലും എന്റെ കമെന്റുകള്‍ കാണാം .ആരും സംശയിക്കണ്ടാ അത് ഞാന്‍ തന്നെ ആയിരിക്കും...
{ഇന്ന് ആദ്യമായി എന്റെ{!!} ലാപ്ടോപില്‍ ഞാന്‍ ആദ്യം എന്റെ ബ്ലോഗു തുറന്നു ..കമെന്റുകള്‍ വായിച്ചു ..പിന്നെ നേരെ ജാലകത്തിലേക്ക് കയറി ...വളരെ ആകസ്മികം എന്ന് വേണമെങ്കില്‍ പറയാം ..ഞാന്‍ ആദ്യം കണ്ട പോസ്റ്റ് ഇതായിരുന്നു .ഇത് കണ്ടപ്പോള്‍ ആണ് ഞാന്‍ ഉപ്പയെ ഓര്‍ത്തത്..ഒരു പക്ഷെ ഉപ്പ ഈ ലാപ്ടോപ് കണ്ടാല്‍ ആദ്യം പറയുക ഇതായിരിക്കും അത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിനു ഈ പേര് നല്‍കിയത് !!!!!!!!!!!!!!!!!!!!!!!!}
{ഒരു കാര്യം കൂടി..എന്നെയും ഉപ്പയും അറിയുന്ന ആരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയിട്ടും ഇല്ല ,ഞാന്‍ ലാപ്ടോപ് വാങ്ങിയിട്ടും ഇല്ല}
Subscribe to:
Post Comments (Atom)
അപ്പോള്‍ കേഫ്സി ഞങ്ങള്‍ക്കൊന്നുമില്ലേ.... എഴുത്ത് നന്നായിട്ടുണ്ട് ഫൈസു...
ReplyDeleteലാപ്‌ടോപ് മുതലാളീ... ആശംസകള്‍...
ReplyDeleteഇങ്ങനെ ഓരോരോ ആഗ്രഹങ്ങള്‍ സഫലമാകുന്നത് സന്തോഷകരം തന്നെ, അല്ലേ?
ഞാന്‍ പറഞ്ഞപോലെ എവിടുന്ന് മേടിച്ചു എന്ന് ഞാന്‍ അന്യോഷിക്കും ഫൈസൂ (അത് നമ്മള്‍ തമ്മിലുള്ള സ്വകാര്യം)
ReplyDeleteപിന്നെ എനിക്ക് കെ എഫ് സി വേണ്ട. ഞാന്‍ ബൂര്‍ഷ്വാ ഫുഡ് ബഹിഷ്കരണത്തിലാ.
അടിച്ചു നിന്‍റെ ഒരു പല്ല് എടുത്തു എന്നൊക്കെ പറയുമ്പോള്‍ നിന്‍റെ ഉപ്പയോട് ഒരു ബഹുമാനം തോന്നുന്നു.
എല്ലാ ബ്ലോഗ്ഗിലും കമ്മന്റിനോപ്പം നിന്‍റെ ബ്ലോഗ്ഗില്‍ പോസ്റ്റും തട്ട്.
ചെരുവാടീ ...ഈ പോസ്റ്റ് എങ്ങിനെ ഉണ്ട് ???തീരെ ശരിയായില്ലല്ലോ ???????????
ReplyDeleteപിച്ചക്കാരന്റെ ലാപ്ടോപ്പ് ആണോ ഇത് .. നന്നായിട്ടുണ്ട് അവതരണം. ഖുറാൻ പഠിക്കാൻ വേണ്ടിയല്ലെ ഉപ്പ ഇങ്ങേയൊക്കെ ചെയ്തത് .നല്ല ഉപ്പ പക്ഷെ പല്ലുകളുടെ എണ്ണം കുറയുന്നതു കണ്ടപ്പോ സങ്കടമായി .. എട്ട് പത്ത് വർഷം മനസ്സിൽ കൊണ്ടു നടന്ന ഒരു ആഗ്രഹത്തിന്റെ പാർട്ടിയുടെ ബഹളത്തിനിടയിലും ഉപ്പയെ ഓർത്തല്ലോ… കെ.എഫ് .സി അധികം കഴിച്ചാൽ പിന്നെ കേരറ്റ് ജൂസ് ആകും കിട്ടുക അതോർത്തോ എല്ലാ ആർത്തിപണ്ടാരങ്ങളും പ്രാർത്ഥനയോടെ………
ReplyDeleteഇല്ലെടാ. ഒട്ടും ശരിയായില്ല. എന്തൊക്കെയാ നീ എഴുതി വെച്ചത്. ഇനി മേലില്‍ ഇതുപോലെയുള്ള പോസ്റ്റിടരുത്.
ReplyDeleteഎനിക്കിതില്‍ ആകെ ഇഷ്ടപ്പെട്ടത് ഉപ്പ നിന്‍റെ പല്ല് അടിച്ചു കൊഴിച്ച കാര്യമാ.
അപ്പോള്‍ പറഞ്ഞപോലെ ഞാന്‍ ചെയ്തിട്ടുണ്ട്. . നിങ്ങളായി നിങ്ങളെ പാടായി. ഞാന്‍ ഈ വഴിക്കേ ഇല്ല. ജാസ്മികുട്ടിയെ എനിക്കറിയുകയും ഇല്ല. (നിന്‍റെ മുമ്പത്തെ പോസ്റ്റില്‍ എനിക്കിട്ടു വെച്ചതാ. വെറുതെ വിടല്ലേ ട്ടോ. )
thanks cheruvaadee ..ബാക്കി ഞാന്‍ ഏറ്റു..രണ്ടു മൂന്നണ്ണം കൂടി ഇമ്മാതിരി കമെന്റ്റ് ഇങ്ങു പോരട്ടെ ...എന്നിട്ട് കാണിച്ചു കൊടുക്കാം ..
ReplyDeleteshree ..thanks man .......
ReplyDeleteummu ammar ...നിങ്ങള്‍ പറഞ്ഞാല്‍ വേറെ വര്‍ത്താനം ഇല്ലാ ..ആര്‍ക്കും കെഎഫ്സി ഉണ്ടായിരിക്കുന്നതല്ലാ
പുതിയ ലാപ്ടോപിന് ആശംസകള്‍.കമ്പ്യൂട്ടറും നെറ്റുമൊക്കെ ചീത്തകാര്യങ്ങള്‍ക്കുള്ളതാണെന്ന ധാരണ ഇന്നും പരക്കെ ഉണ്ട്,നമ്മുടെ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുക.vazhi.org സന്ദര്‍ശിച്ചിട്ടുണ്ടോ.അറിവിന്റെ വെളിച്ചം പരത്തുന്ന ഒരുപാട് സൈറ്റുകളില്‍ ഒന്ന്.
ReplyDeleteഡാഡി കൂള്‍!! ഇതാണല്ലെ തന്റെ ഡാഡി ഫോബിയക്ക് കാരണം.ഊട്ടിയിലായാലും ദുബായിലായലും ഡാഡിപ്പേടി.
ReplyDeleteപിന്നെ പോസ്റ്റ് നന്നായിട്ടുണ്ട്. ബ്ലോഗ് ഞാനിപ്പഴാടേയ് കാണുന്നത്.പിന്നെ താന്‍ ഭാഗ്യവാനാണു,പ്രവാചക നഗരിയില്‍ ഒരുപാട് കാലം.ഞാന്‍ വന്നിട്ടുണ്ട് മദീനയില്‍ അഞ്ചു കൊല്ലം മുന്നെ.ആശംസകളോടെ
എത്ര ചെറുതാണെങ്കില്‍ പോലും നമ്മള്‍ക്കിഷ്ടമുള്ളത് സ്വന്തമാക്കുമ്പോഴുള്ള ആ സന്തോഷം ഒന്നു വേറെ തന്നെ അല്ലേ.അപ്പോള്‍ ലാപ്പും,ബൂലോകവുമായി ചിര കാലം സന്തോഷമായി വാഴ്ക.:)
ReplyDeleteലാപ്ടോപ്പ് മഹാത്മ്യം കൊള്ളാം..കൂടുതല്‍ മഹാത്മ്യങ്ങള്‍ ലാപ്ടോപ്പിലൂടേ
ReplyDeleteപുറത്ത് കൊണ്ടുവരാന്‍ ആശംസിക്കുന്നു..
വല്യമ്മായി ............ആ ബ്ലോഗ് കണ്ടു കേട്ടോ ..താങ്ക്സ്
ReplyDeleteറോസ് താങ്ക്സ്
മുനീര്‍ ...ഇവിടെ ഒക്കെ ഉണ്ടാവും
മുല്ല ..........ഉപ്പയെ ഇപ്പോഴും പേടി തന്നെ.ഇപ്പോഴും ഫോണ്‍ വിളിച്ചാല്‍ ഉപ്പ എടുത്താല്‍ മെല്ലെ ഫോണ്‍ കട്ട് ചെയ്യും ..ഉമ്മയോട് മാത്രമേ സംസാരം ഉള്ളൂ ......ഉപ്പ എങ്ങാന്‍ ഫോണ്‍ എടുത്താല്‍ ആകെ രണ്ടു ചോദ്യം മാത്രം ...ഖുര്‍ആന്‍ ഒതെണ്ടോ ?,നിസ്ക്കാരം ഒക്കെ ഇല്ലേ എന്ന് മാത്രം ...വേറെ ഒന്നും ഇല്ല ....പക്ഷെ എനിക്ക് ഉപ്പയെ ഒരു പാട് ഇഷ്ട്ടം ആണ് ........................
ReplyDeleteഫൈസു,സ്വന്തം കുട്ടികള്‍ മോശമായി പോകേണ്ടെന്നു കരുതി ചില പിതാക്കള്‍ ഉള്ള സ്നേഹം മറച്ചുവെച്ചും,ഇഷ്ട്ടമുള്ള സാധനങ്ങള്‍ മുഴുവനും വാങ്ങികൊടുക്കാതെയും ഇരിക്കാറുണ്ട്.കുട്ടിയാകുമ്പോള്‍ കിട്ടേണ്ടവ അപ്പോള്‍ തന്നെ കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍..പണ്ട് കിട്ടാത്തത് പലതും വളര്‍ന്നു കഴിഞ്ഞു കിട്ടുമ്പോള്‍(സ്വയം നേടുമ്പോള്‍) അവയ്ക്ക് യാതൊരു മൂല്യവും തോന്നാതിരിക്കുന്നത് സ്വാഭാവികം.
ReplyDeleteനമ്മുടെ നന്മയായിരുന്നു പിതാവിന്റെ ലക്‌ഷ്യം എന്ന് കരുതി അദ്ദേഹത്തെ സ്നേഹിക്കാം.. അല്ലേ?
അറിയാം ഉമ്മു ജാസ്മിന്‍ ...........ഇതിനൊക്കെ ഒരു മറുവശം കൂടി ഉണ്ട് ...എനിക്കൊരു ലാപ് ഒന്നും വാങ്ങി തരാന്‍ ഉള്ള പൈസ ഒരിക്കലും ഉപ്പയുടെ അടുത്ത് ഇല്ലായിരുന്നു എന്ന് എനിക്കറിയാം ..എന്ന്നാലും എനിക്ക് എന്റെ ഉപ്പയെ അല്ലെ കുറ്റം പറയാന്‍ പറ്റൂ ..
ReplyDeleteപുതിയ പോസ്റ്റ് ഒരു മാസം കഴിഞ്ഞേ ഉള്ളൂ ???..അങ്ങിനെ എവിടെയോ പറയുന്നത് കേട്ടുവല്ലോ ????..
ReplyDeleteഫൈസു,ഹൈനയുടെയും,ചിപ്പിയുടെയും,ബ്ലോഗ് ലിങ്ക് താഴെ കൊടുത്തപോലെ ജാസ്മിക്കുട്ടിയുടെ എന്താ കൊടുക്കാത്തെ???????
ReplyDeleteപോസ്റ്റ് കൊള്ളാമല്ലോ... ഫൈസൂ... ഉപ്പാടെ കയ്യില്‍ ഇല്ലാഞ്ഞിട്ടു തന്നയാ ലാപ്ടോപ്പൊന്നും വാങ്ങിതരാതിരുന്നത് സ്നേഹമുള്ള ഉപ്പ തന്നയാ.. മോന്‍ നന്നായി കാണണം എന്ന് ആഗ്രഹമുള്ള ഉപ്പ തന്നെ.. ഇപ്പോള്‍ ലാപ്ടോപ്പ് മുതലാളി ആയതും ആ ഉപ്പാടെ അനുഗ്രഹം കൊണ്ട് തന്നെ....
ReplyDeleteപിന്നെ പാര്‍ട്ടി ഞങ്ങള്‍ക്കും വേണം എനിക്ക് . കെ.എഫ്.സി ഇഷ്ടമില്ല.. അല്‍ബൈക്ക് മതി..
----------------------------------------
പിച്ചക്കാരന്‍റെ ലാപ്പ്ടോപ്പ് നീ ഇട്ട ലിങ്കിലൂടെ അവിടെ പോയി നോക്കി.. അത് രസകരമായിരിക്കുന്നു ആ ഫോട്ടോകള്‍...
കുട്ടികള്‍ക്ക് സൌജന്യമാണ് ...വലിയവര്‍ പരസ്യത്തിന്റെ പൈസ തരണം ..നിങ്ങളൊക്കെ വലിയ കാറും ഇഷ്ട്ടം പോലെ പൈസ ഒക്കെ ഉള്ളവര്‍ അല്ലെ,കുറച്ചു നമുക്കും തന്നൂടെ ...കാഷ് തന്നാല്‍ അടിയില്‍ അല്ല ഈ ബ്ലോഗിന്റെ മുകളില്‍ തന്നെ കൊടുക്കും ..
ReplyDeleteപിന്നെ എനിക്ക് ഈ ബ്ലോഗു കൊണ്ട് വലിയ ഉപകാരം ഒന്നും ഇല്ലാ ..ആ ഹൈനക്കുട്ടിക്കും നൈനക്കുട്ടിക്കും ഒക്കെ വല്ല പ്രോത്സാഹനവും ഇത് കൊണ്ട് കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്ന് കരുതി ഇട്ടതാ ....ഒരു കുട്ടിയെ കൂടി ചേര്‍ക്കുന്നുണ്ട് ...
പേരിലെങ്കിലും ഒരു കുട്ടിയുള്ളത് കൊണ്ട് ആ കുട്ടി ഞാന്‍ തന്നെയാവുമെന്ന് കരുതുന്നു..പിന്നെ പൈസക്കൊന്നും ഒരു വിലയുമില്ലെന്നെ...പണം കൊടുത്താല്‍ എല്ലാം നേടാന്‍ കഴിയില്ല...ഇത് ഞാന്‍ പറഞ്ഞതല്ല മിനിയാന്ന് മനോരമ ന്യുസില്‍ യുസുഫലി പറയുന്നത് കേട്ടതാ...
ReplyDeleteഫൈസൂ ലാപ്‌ടോപ് വാങ്ങിയിട്ടില്ല
ReplyDeleteഞാന്‍ ഫൈസുവിന്റെ ബ്ലോഗ് കണ്ടിട്ടില്ല
പോസ്റ്റ് വായിച്ചിട്ടില്ല
ബാപ്പാനെ പരിചയമില്ല
ഇതില്‍ കമന്റ് ഇട്ടിട്ടുമില്ല
പോരെ?
(പല്ലിന്റെ കാര്യം പുളുവാണെന്ന് എല്ലാര്‍ക്കുമറിയാം)
എനിക്കറിയാം പല്ലിന്റെ കാര്യം നിങ്ങള്‍ വിശ്വോസിക്കില്ലാ എന്നത് ...ഒരു സത്യം അറിയൂ ..ഞാന്‍ മര്യാദക്ക് നല്ലവണ്ണം ഒന്ന് കിടന്നു ഉറങ്ങിയത് തന്നെ ദുബായില്‍ വന്നതിനു ശേഷം ആണ് ..മദീനയില്‍ ആയിരുന്ന സമയത്ത് സുബഹിന്റെ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് തന്നെ എനീല്‍ക്കണം ഏതു തണുപ്പത്തും..എന്നിട്ട് കുളിച്ചു വുള് ഉണ്ടാക്കി സുബഹി ആകുന്നതിനു മുമ്പ് ഒരു രണ്ടു ജൂസ്ഉ എങ്കിലും ഉപ്പയ്ക്ക് ഓതി കൊടുക്കണം..അങ്ങിനെ ഏകദേശം എട്ടു വര്‍ഷത്തോളം എന്റെ ഇഷ്ട്ടതിനു ഒന്ന് ഉറങ്ങാന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല ....
ReplyDeleteഅന്ന് അങ്ങിനെ ചെലാക്കിയത് കൊണ്ട് എത്ര ലൈറ്റയിട്ടു കിടന്നാലും സുബഹിക്ക് ഞാന്‍ എണീക്കും ..ഡെയിലി ഒരു മൂന്നു ജൂസു എങ്കിലും ഒതാതെ ഞാന്‍ സുബഹി നിസ്ക്കരിക്കാറില്ല ഇപ്പോഴും .{എന്നെ പൊക്കി പറയുക അല്ല,ഉപ്പയുടെ ഓരോ കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം }
ReplyDeleteഅല്ലാ ഫൈസൂ...ഒരു സംശയം...
ReplyDeleteഅതായത്...ഏതോ ഒരു സൂറത്ത് ഓതാനിരുന്നപ്പോ വലത്തെ കോട്ടിലെ പല്ലുണ്ടായിരുന്നു. ഓതി തീര്‍ന്നപ്പോ അതിവിടില്ല എന്നു പറഞ്ഞല്ലോ...പിന്നെ എട്ടു വര്‍ഷത്തോളം
ഉപ്പാക്ക് എന്നും സുബഹിക്ക് എണീറ്റ് സൂറത്ത് ഓതി കൊടുക്കും എന്നും പറഞ്ഞല്ലോ...
അങ്ങിനെയാണെങ്കില്‍ ഇപ്പോ ഫൈസൂന്റെ മൊത്തം പല്ലും വെപ്പു പല്ലായിരിക്കുമല്ലോ...? എന്റെ കയ്യില്‍ കാശില്ല.പകരം ഒരു കാര് തരാം.അതു മതിയോ...?
ആശംസകള്‍.
ReplyDeleteഒരു ലാപ്ടോപ്പ് വാങ്ങാന്‍ പെട്ട പാട്.. ഹോ ..എന്നാലെന്നാ ഇനി എപ്പോളും കുത്തി കൊണ്ടിരിക്കാമല്ലോ......ഹ ഹ ഹ ...
ReplyDeletemabroooooooook.. habeebeee...
ReplyDeleteinform your father abt the laptop... he will also say mabrook to you.. coz he know you well - how you was; how will be you are.... follow his expectations as much you can...
ഞാനും കണ്ടൂ ലാപ് ടോപ്പ്
ReplyDeleteഅതില്‍ നിന്റെ കുത്തിവര ആണ്
ReplyDeleteഎനിക്കും വേണം ഇനി ഒരു ലാപ് ടോപ്പ്. ഫൈസുക്ക ഒക്കെ ഇത് വാങ്ങിപ്പോ ഇനി ഞാൻ എന്തിനാ മടിച്ചു നിൽക്കുന്നത്.. ഉപ്പ!അതാണ് പ്രശ്നം എനിക്കും. പിന്നെ ലുലുവിൽ ചെന്നാൽ ഒരു ആപ്പിൾ തരാം എന്നു ചെറുവാടി പറഞ്ഞിട്ടുണ്ട്
ReplyDeleteവെറും ഒരു ആപ്പിള്‍ തരാം എന്നോ ????..കഷ്ട്ടം ..മോള് ജബല്‍ അലിയിലേക്ക് വന്നാല്‍ ഞാന്‍ ഒരു രണ്ടു കിലോ ആപ്പിള്‍ തരാം .........
ReplyDeleteമനസ്സിലായില്ല അല്ലേ(ആപ്പിൾ ലാപ്പ്ടോപ്പ്)
ReplyDeleteഓ പിന്നെ..ചെറുവാടിയല്ലേ...ആപ്പിള്‍ ലാപ്പ്ടോപ്പ് പോയിട്ട് ആപ്പിള്‍ പോലും തരാന്‍ പോണില്ല.ഹൈനക്കുട്ടിയെ പറ്റിച്ചതാ...
ReplyDeleteചെറുവാടി ,അതും ആപ്പിള്‍ ലാപ്ടോപ്...ഹൈനക്കുട്ടിക്കു എന്താ വട്ടുണ്ടോ ????..വല്ല ആപ്പിളും തരുന്ന കാര്യം ആയിരിക്കും ......
ReplyDeleteജസ്മി ആണെന്കി പിന്നെയും കിട്ടിയേനെ{!!}...അവര്‍ക്ക് ഒരു കറങ്ങാന്‍ പോകുന്ന പൈസ ഉണ്ടെങ്കില്‍ നിനക്ക് ഒന്നോ രണ്ടോ ലാപ് വേടിക്കാം......അവിടെ ഒന്ന് മുട്ടി നോക്ക് !!!
അതൊക്കെ പോട്ടെ ..അടുത്ത കുത്തിവര എപ്പോഴാ ...????...
ReplyDeleteലാപ് നിറയെ ആശംസകള്‍ ഫൈസു..
ReplyDeleteലാപ്ടോപിനും ഫൈസുവിനും ആശംസകള്‍.
ReplyDeleteവലത്തേ കോട്ടില്‍ പല്ല് പണ്ടേ ഇല്ല.ഏതോ ഒരു സൂറത്ത് ഉപ്പയ്ക്ക് ഒതിക്കൊടുക്കാന്‍ തുടങ്ങുമ്പോ അതുണ്ടായിരുന്നു.പക്ഷെ സൂറത്ത് കഴിഞ്ഞപ്പോ അത് കാണാതായി !!!!}
ReplyDeleteഅറിയാതെ ചിരിച്ചുപോയി ഫൈസൂ..ഒരു ലാപ്ടോപ്പിനു വേണ്ടി ഇത്രയും യുദ്ധം ചെയ്തതും പോരാ...ചെലവും ചെയ്തോ? കഷ്ടം!
ഫൈസൂ ,, നിങ്ങളെല്ലാം ഇപ്പോള്‍ ഒന്നായി. നീയും അവരോടൊപ്പം കൂടി. എന്നെ ശരിയാക്കാന്‍ കൊട്ടേഷന്‍ കൊടുത്തവരോടൊപ്പം. ഇനി ഓണ്‍ലൈന്‍ ചാറ്റില്‍ നിന്നെ കണ്ടുപോകരുത്. ഇതോടെ തീര്‍ന്നു നീയുമായുള്ള ഗമ്പനി. ഡിം.
ReplyDeleteഎന്നാലും ആ പാവം കുട്ടി നിങ്ങളോട് എന്ത് തെറ്റ് ചെയ്തു ????
ReplyDeleteഇനി നമ്മുടെ ഉമ്മു ജാസ്മിന്‍ വാങ്ങി കൊടുത്തോളും ..
ഈ പോസ്റ്റ് കിടിലന്‍ ... താങ്ക്സ് പറഞ്ഞതിന് താങ്ക്സ് :)
ReplyDeleteഞാനും ഇന്ന് ലാപ്ടോപ് എടുത്തു.
ReplyDeleteഫൈസുവിന്റെ ഉപ്പയുടെ കഥ വായിച്ചപ്പോള്‍ എന്റെ ഉപ്പയെ ഓര്‍മ വന്നു, 'ആന തൂറുന്നതു കണ്ട് മുയലു തൂറരുതെന്ന്' ഉപദേശിച്ച ആ പഴയ പോലീസുകാരനെ! പ്രീഡിഗ്രീ കഴിഞ്ഞ് ഓള്‍ ഇന്ത്യ എന്‍ട്രന്സ് എഴുതാന്‍ തിരുവനന്തപുരത്തിനുപോകുന്നു, ഒരു ഷൂസു വാങ്ങണം. കാശുചോദിച്ചപ്പൊ കേട്ട മറുപടിയാണ്. അതുകൊണ്ടെന്താ, പണത്തിന്റെ വില നല്ലപോലെ അറിയാം.
ReplyDeleteലാപ്ടോപ്പിലൂടെ ലോകത്തെ അറിയാനും ലോകം ഫൈസുവിനെ അറിയാനും ഇടവരട്ടെ എന്നു പ്രാര്‍ഥിക്കുന്നു!
(ജബല്‍ അലിയില്‍ റംല ഹൈപര്‍ മാര്‍കെറ്റില്‍ ചെന്നാല്‍ സഞ്ജയ് എന്ന ഒരു തടിയനെ കാണാം, എന്റെ അനുജനാണ്. റിയാസിന്റെ അനുജനല്ലേ എന്നു ചോദിച്ചാല്‍ മതി.)
ലാപ്ടോപ്പ് സ്വന്തം!,അഭിനന്ദനങ്ങള്‍ . ആഗ്രഹിച്ചത് സ്വന്തമാക്കുമ്പോള്‍ ഒരു സുഖമുണ്ട് അല്ലേ. ആശംസകള്‍
ReplyDelete