![]() |
{ഇത് ജാബിരിന്റെ ബ്ലോഗില്‍ നിന്നും സമ്മതം കൂടാതെ പോക്കിയതാ..} |
ഇന്ന് വെറുതെ മറ്റുള്ളവരുടെ ബ്ലോഗ് തെണ്ടുന്നതിനിടയിലാണ് നമ്മുടെ ജാബിരിന്റെ ബ്ലോഗ് കാണുന്നതും അതില്‍ അവന്‍ നടത്തിയ ഒരു യാത്രയെ കുറിച്ച് വായിക്കുന്നതും.ജാബിരിനെ അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇതാണ് ജാബിര്‍ .അത് വായിച്ചപ്പോ മുതല്‍ ഭയങ്കര ടെന്‍ഷന്‍ ആണ് ..കാരണം എന്താ എന്ന് എനിക്കും അറിയില്ല...ചിലപ്പോ നിങ്ങള്ക്ക് തോന്നും ഇവന് മുഴുവട്ടാണ് എന്ന്..എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടണം എന്ന് ആഗ്രഹമുള്ള ഒരു കാര്യം മറ്റുള്ളവര്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തരം അസൂയ ആണോ അത് എന്നും അറിയില്ല.ഒരു പക്ഷെ ചെറുപ്പത്തില്‍ തന്നെ നാട് വിട്ടു പോയത് കൊണ്ടുള്ള നഷ്ട്ടബോധം കൊണ്ടായിരിക്കും.{കലാഭവന്‍ മണി ചെറുപ്പത്തില്‍ പട്ടിണി കിടന്ന കഥ പറയുന്നത് പോലെ എന്തിനാ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നാട് വിട്ടു പോയ കഥ പറയുന്നത് എന്ന് ചോദിക്കരുത്.അത് അറിയാതെ വരുന്നതാ} ..ജാബിരും അവന്റെ ഫ്രെണ്ട്സും കൂടി നടത്തിയ മനോഹരമായ യാത്ര ആയിരുന്നു ആ പോസ്റ്റില്‍ ഉണ്ടായിരുന്നത്..ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാവാത്ത അല്ലെങ്കില്‍ ഇനി ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലാത്ത ഒരു യാത്ര..
എന്റെ ജീവിതം ഇങ്ങനെ കട്ടപ്പൊക ആയതിനു ആരാ ഉത്തരവാദി...നാലാം വയസ്സില്‍ സൌദിയിലേക്ക് കൊണ്ട് പോയ ബാപ്പയോ,അതോ തലയിലെഴുത്തോ...എനിക്ക് എന്ത് കൊണ്ട് അവരെപ്പോലെ ഒരു ജീവിതം ഇല്ലാതായി ..ഞാന്‍ എന്ത് തെറ്റ് ചെയ്തു...എനിക്കും ആഗ്രഹങ്ങള്‍ ഇല്ലേ ...അവരെ ഒക്കെ പോലെ ഫ്രെണ്ട്സുമായി കറങ്ങാന്‍ എനിക്കും ആഗ്രഹം ഇല്ലേ ...സ്കൂളില്‍ പോകാന്‍,മഴ കൊള്ളാന്‍,പത്താം ക്ലാസില്‍ പിരിയാന്‍ നേരം ഒരു ഓട്ടോഗ്രാഫ് കൊടുക്കാന്‍,അല്ലെങ്കില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങാന്‍,കോളേജില്‍ പോവാന്‍,,ജാബിരിനെ പ്പോലെ ഫ്രെണ്ട്സുമായി അടിച്ചു പൊളിക്കാന്‍.എന്തിനു വെറുതെ ആര്കെങ്കിലും എതിരെ ഒന്ന് സമരം ചെയ്യാന്‍,വെറുതെ മല കാണാന്‍,പുഴ കാണാന്‍,സ്കൂളില്‍ നിന്ന് എല്ലാവരുടെയും കൂടെ ഒന്ന് ടൂര്‍ പോകാന്‍,മര്യാദക്ക് ഒരു കുളത്തില്‍ ഇറങ്ങി ഒന്ന് കുളിക്കാന്‍,ഒന്ന് ബൈക്കൊടിക്കാന്‍,ജീവിതത്തില്‍ തിയ്യേറ്ററില്‍ പോയി ഒരു സിനിമ കാണാന്‍ {ഇത് വരെ ഇങ്ങനെയും ഒരു സംഭവം നടന്നിട്ടില്ല..അത് ഞാന്‍ ഒരു സംഭവം ആയത് കൊണ്ട അല്ല.ഒന്നാമത് മദീനയില്‍ സിനിമ തിയ്യേറ്റര്‍ ഇല്ല.നാട്ടില്‍ പോയപ്പോ കൊണ്ടോട്ടി എവിടാ കോഴിക്കോട് എവിടാ എന്നരിയാത്തത് കൊണ്ട് അവിടെ നിന്നും പോകാന്‍ കഴിഞ്ഞില്ല ..ദുബായില്‍ എത്തിയപ്പോ അതിനു മൂഡും ഇല്ല.}..ഞാന്‍ മാത്രം എങ്ങിനാ ഇങ്ങനെ ആയത്??.അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ ഉള്ള കഴിവ് എന്തിനു തന്നു !!!!..
ഇന്നലെ ജാബിരിന്റെ പോസ്റ്റ് വായിച്ചത് മുതല്‍ ആകെ ടെന്‍ഷന്‍ ആണ് ..ഇതൊക്കെ ആരോട് പറയും.ആര്‍ക്കു മനസ്സിലാകും..ഒറ്റയ്ക്ക് ഇരുന്നു കരയാം എന്നല്ലാതെ....ആരോടെങ്കിലും പറയുമ്പോള്‍ അവര്‍ അവരുടെ കുട്ടിക്കാലം പറയും ..വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ ആകും ..വേണ്ടാ ഞാന്‍ ആരോടും ഒന്നും പറയുന്നല്ല..ഞാന്‍ എന്നും ഒറ്റക്കാ ..ഇനിയും അങ്ങിനെ തന്നെ ആയിക്കോട്ടെ ..ആര്‍ക്കാ നഷ്ട്ടം..
ഇന്നലെ റൂമില്‍ ഇരുന്നിട്ട് ഒരു മൂഡ് കിട്ടാഞ്ഞിട്ട് വെറുതെ പുറത്തിറങ്ങി കുറച്ചു നേരം ഒറ്റയ്ക്ക് നില്‍ക്കണം എന്ന് വിചാരിച്ചു പുറത്തിറങ്ങിയപ്പോ ഒരുത്തന്‍ എന്താ ഫൈസൂ പ്രശനം എന്നും ചോദിച്ചു വന്നു.സംഭവം ഒക്കെ അവനോടു അങ്ങ് പറഞ്ഞു ..അതൊക്കെ കേട്ട് അവസാനം അവന്‍ പറയുവാ .ഫൈസൂ ,നീ പോയി ഒരു കല്യാണം കഴിക്ക്.നിന്റെ പ്രശ്നങ്ങള്‍ ഒക്കെ തീരും .ലൊട്ട,അവനോടൊക്കെ എന്ത് പറയാന്‍ ....
അവന്‍ ആളു സംഭവം ആണ്..അവന്‍ ഒരുത്തിയുമായി ഭയങ്കര പ്രേമത്തില്‍ ആണ്..ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ നേരെ കേറി കട്ടിലില്‍ കമിഴ്ന്നു കിടന്നു നാലും അഞ്ചും മണിക്കൂര്‍ അവളോട് മൊബൈലില്‍ സംസാരിക്കല്‍ ആണ് അവന്റെ പണി..എന്താണാവോ ഇത്ര സംസാരിക്കാന്‍ ഉള്ളത് !!!!!..ഇടയ്ക്കു പാട്ടൊക്കെ പാടുന്നത് കേള്‍ക്കാം..രണ്ടാള്‍ക്കും ഉറക്കം ഒന്നും ഇല്ലേ എന്ന് ചോദിച്ചാല്‍അവന്‍ എന്നെ കളിയാക്കും..ഫൈസൂ നിനക്ക് ഇതൊന്നും മനസ്സിലാവില്ല.പ്രേമിച്ചു തുടങ്ങിയാല്‍ ഉറക്കം ഒന്നും ഉണ്ടാവില്ല അത്രെ...
ശരിയാണ് ഫൈസുവിനെ അതൊന്നും മനസ്സിലാവില്ല.വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഇത്ര കാലം പ്രേമിക്കാത്തത് കൊണ്ട് തന്നെ ..പ്രേമം പോയിട്ട് ഒരു പെണ്‍കുട്ടിയുമായി മര്യാദക്ക് ഒന്ന് സംസാരിക്കാന്‍ പോലും ഇത്ര കാലത്തെ ജീവിതത്തിനിടക്ക് എനിക്ക് കഴിഞ്ഞിട്ടില്ല..എന്നിട്ടല്ലേ പ്രേമിക്കല്‍..മദീനയിലായിരുന്നത് കൊണ്ട് അതിനും ചാന്‍സ് കിട്ടിയില്ല..അവിടെ ഒക്കെ ആണ്‍കുട്ടികള്‍ക്ക് വേറെ സ്കൂളും പെണ്‍കുട്ടികള്‍ക്ക് വേറെ സ്കൂളും ആണ് ...പെണ്‍കുട്ടികളുടെ സ്കൂളിന് അടുത്ത് പോയി വെറുതെ തൊള്ളയും കാട്ടി നിന്നാല്‍ മതകാര്യ പോലീസ് പിടിച്ചു കൊണ്ട് പോയി നല്ല പിട തരും..അതും ഓപണ്‍ ആയിട്ട്.അവിടെ അങ്ങിനെ ആണ്..പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ അവിടെ കിട്ടുന്ന ശിക്ഷ അത് ആണ്.പിടിക്കപ്പെടുന്ന പൂവാലനെ എല്ലാ ലേഡീസ് കോളേജിനു മുന്നിലും കൊണ്ട് പോയി അവന്‍ ചെയ്ത തെറ്റ് ഒരാള്‍ ഉറക്കെ വായിക്കും.എന്നിട്ട് അവനു കോടതി ഇത്ര അടി ആണ് വിധിച്ചിരിക്കുന്നത് എന്നും പറയും .അതില്‍ നിന്ന് ഇത്ര അടി ഇവിടെ വച്ച് കൊടുക്കുന്നു എന്നും പറയും..അതിനു ശേഷം ഒരു പോലീസുകാരന്‍ നല്ല ഉഗ്രന്‍ വടി കൊണ്ട് ചന്തിക്കിട്ട് നല്ല പൂശു കൊടുക്കും{സത്യായിട്ടും ഞാന്‍ ഇത് അനുഭവിച്ചിട്ടില്ല.കണ്ടിട്ട് മാത്രമേ ഉള്ളൂ}..എന്നിട്ട് അടുത്ത കോളെജിലേക്ക്..അവിടെയും സെയിം പരിപാടി ..ഇതറിയാവുന്ന ആരും പിന്നെ ആ പരിപാടിക്ക് നില്‍ക്കില്ല.....
ഇതിവിടെ ഒന്നും നില്‍ക്കില്ല എന്റെ ടെന്‍ഷന്‍ മൊത്തം മാറുന്നത് വരെ എഴുതി കൊണ്ടിരിക്കും ..എനിക്ക് വട്ടാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കില്‍ അത് നൂറു ശതമാനം ശരിയാണ് ..എനിക്ക് ചില സമയത്ത് ഇമ്മാതിരി വട്ടു ആകാറുണ്ട്...ഇത് വെറുതെ അങ്ങ് എഴുതിയതാ ഇതിനു വല്ല മരുന്നും നിങ്ങളുടെ അടുത്ത് ഉണ്ട് എങ്കില്‍ അറിയിക്കുക..അത് നമ്മുടെ ചെരുവാടിയെ{നിങ്ങളെ ഞാന്‍ വെറുതെ വിടും എന്ന് യാതൊരു പേടിയും പേടിക്കണ്ടാ} ഏല്‍പ്പിക്കുക..അദ്ദേഹം ഇടയ്ക്കിടയ്ക്ക് ജബല്‍ അലിയില്‍ വരാറുണ്ട് അത്രെ .....
ഇത് പറഞ്ഞപ്പോഴാണ് എന്നെ ഒരിക്കല്‍ മതകാര്യ പോലീസ് പിടിച്ചതും ഞാന്‍ അവര്‍ക്ക് ചെറിയ ഒരു പണി കൊടുത്തതും ഓര്മ വന്നത് ..അത് അടുത്ത പോസ്റ്റില്‍ ...അപ്പൊ അസ്സലാമു അലൈക്കും ..
ജസ്മിക്കുട്ടി എന്ന ബ്ലോഗര്‍ ഇനി മുതല്‍ ഇവിടെ കമെന്റ്റ് ഇടാന്‍ പാടുള്ളതല്ല...എന്നെയും എന്റെ ഈ ബ്ലോഗിനെയും അപമാനിച്ച അവരെ ഇനി എനിക്ക് കാണണ്ട .....
ReplyDeleteഫൈസൂ...ഈ ചെറുവാടിയും താനും എന്തെങ്കിലും പ്രശ്നമുണ്ടോ...?എല്ലാ താങ്ങും ചെറുവാടിക്കിട്ടാണല്ലോ..ഞാനിങ്ങനെ പറഞ്ഞൂന്ന് വെച്ച് അടുത്തത് എനിക്കിട്ടു താങ്ങല്ലേ മോനേ..നമ്മള്‍ സെറ്റല്ലേ...?
ReplyDeleteആഹാ അതിനിടക്ക് ജാസ്മിക്കുട്ടിയുമായി തെറ്റിയോ...?
അടുത്ത കഥക്കായി കാത്തിരിക്കുന്നു
-------------------------------------
എനിക്കു നിന്റെ ജിമെയില്‍ അഡ്രസ്സ് വേണം
ഒരു മെയില്‍ അയക്കുമോ...?
mizhineerthully@gmail.com
കണ്ടകശനി കൊണ്ടേ പോകൂ എന്നല്ലേ. ഇവനെന്നെ കൊണ്ടേ പോകൂ.
ReplyDeleteഡാ ഫ്രീയായി ഒരുപദേശം തരാം. ദയവു ചെയ്ത് പ്രേമിക്കല്ലേ.
riyas ..ഞാന്‍ ഇവിടെ എല്ലാവരുമായും പ്രശ്നത്തിലാ ..ചെരുവാടിനെ കൊന്നാ വെറുതെ വിടില്ല..നിങ്ങള്ക്ക് എന്തിനാ എന്റെ ജിമെയില്‍ ???.
ReplyDeleteപിന്നെ ജാസ്മിന്‍ ..അതൊരു ഗംഭീര പ്രശനം ആണ് ..ഞാന്‍ അവര്‍ ഇന്ന് പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് എന്ന് കണ്ടു ഓടിച്ചെന്നു നോക്കിയതാ..നോക്കുമ്പോ സകല ആണിന്റെയും പെണ്ണിന്റെയും പേരും ഉണ്ട് പോസ്റ്റില്‍ ..എന്റെ വൃത്തി കെട്ട പേര് ഞാന്‍ കുറെ തിരഞ്ഞു ...ഇല്ല..എന്താ എന്റെ പേര് വെറുതെ ഇട്ടാല്‍ ..പൈസ വേണമെങ്കില്‍ ഞാന്‍ കൊടുക്കൂലെ ...അല്ലെങ്കിലും ആര്‍ക്കും എന്നെ ഇഷ്ട്ടമില്ലാ ...
അല്ല ഇവിടെയെന്താ പ്രശ്നം ... ഈ പോസ്റ്റു വായിച്ച് കഴിഞ്ഞപ്പോൽ തോന്നിയത് ഇയാളെ നാട്ടിലെ സ്കൂളിൽ പഠിപ്പിക്കാത്തതിലുള്ള അരിശമാണെന്നു തോന്നുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ഉണ്ടായിരുന്നെങ്കിൽ ... ചിലരൊക്കെ പണ്ടെ നന്നായേനെ അല്ലെ???????/..............
ReplyDeleteummu ammar ..ഇവിടെ ഇപ്പൊ പ്രശ്നം ഒന്നും ഇല്ല ...എല്ലാം ശരിയായി ..
ReplyDeleteചുമ്മാ ചോദിച്ചതാണു ഭായ്...ചൂടാവല്ലേ...
ReplyDeleteജിമെയില്‍ ഐഡി ഉണ്ടങ്കില്‍ വെറുതെയിരിക്കുമ്പോ ചുമ്മാ ചാറ്റാലോ എന്നു കരുതി..
ബലിപെരുന്നാള്‍ ആശംസകള്‍ .
ReplyDeleteഎന്നെ പേടിപ്പിക്കല്ലെട്ടോ ..
ഞാന്‍ ഇനിയും വന്നോട്ടെ ഇവിടെ .
പ്രിയ ഫൈസു,
ReplyDeleteഎന്തിനാണ് വിഷമം..എല്ലാത്തിനും ഓരോ സമയമുണ്ട്..
അപ്പോള്‍ എല്ലാം തന്നെ നടക്കും..സാലിഹായ ആഗ്രഹങ്ങള്‍ എല്ലാം തന്നെ..
കൂട്ടിലടക്കപെട്ട ബാല്യം കൌമാരത്തിലും യൌവ്വനാരംഭത്തിലും വിഷമകരം തന്നെയാരിക്കും..
പോട്ടെ.. സാരമില്ല എന്നാശ്വസിപ്പിക്കാനെ എനിക്കിവിടുന്നു കഴിയുകയുള്ളല്ലോ..
എല്ലാ വിധ നന്മകളും നേരുന്നു..
ഒപ്പം പെരുന്നാള്‍ ആശംസകളും..
സസ്നേഹം
ജുനൈദ്.
എനിക്ക് comment ഇടാലോ അല്ലേ
ReplyDeleteഅധികം കളിച്ചാല്‍ നിന്നെയും ബ്ലോക്കും ...
ReplyDeleteജുനൈദക്കയുടെ അഭിപ്രായത്തോടു യോജിക്കുന്നു
ReplyDelete