Monday, 8 November 2010
മദീനയിലെ കുട്ടിക്കാലം ..ഫൈസു { 2 }
'അദ്ദേഹം തന്റെ മുന്നില്‍ ഉണ്ടായിരുന്ന കുട്ടിയുടെ സംശയങ്ങള്‍ തീര്‍ത്ത ശേഷം അടുത്ത് വെച്ചിരുന്ന ഗ്ലാസില്‍ നിന്ന് കുറച്ചു കുടിച്ചു{സംസം വെള്ളം}.എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു ഒന്നും കൂടി ഉപ്പക്കു കൈ കൊടുത്തു .എന്നിട്ട് വിശേഷങ്ങള്‍ എല്ലാം ചോദിച്ചു ..ഏതു രാജ്യക്കാരന്‍ ആണ് ,എവിടെ വര്‍ക്ക് ചെയ്യുന്നു,എന്നല്ലാം ചോദിച്ചതിനു ശേഷം എന്നോട് അറബിയില്‍ എന്തോ ചോദിച്ചു .. എനിക്ക് അദ്ദേഹം ചോദിച്ചത് മനസ്സിലായില്ല ..ഞാന്‍ ഒരു പൊട്ടനെ പോലെ ഉപ്പയെ നോക്കി.ഉപ്പ മലയാളത്തില്‍ എന്നോട് 'നിന്റെ പേരാണ് ചോദിച്ചത്' എന്ന് പറഞ്ഞു.ഞാന്‍ പറഞ്ഞു 'എന്റെ പേര് ഫൈസല്‍' അത് കേട്ട് അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു.അറബി അറിയില്ല അല്ലെ ?.ഞാന്‍ ഇല്ല എന്ന് തലയാട്ടി. അദ്ദേഹം പറഞ്ഞു .മാഫി മുഷ്ക്കില,{പ്രശ്നം ഇല്ല}പിന്നെ പറഞ്ഞത് എനിക്ക് മനസ്സിലായത് ഇങ്ങനെ ആണ്.."ഖുര്‍ആനിന് ഭാഷ ഇല്ല ഫൈസല്‍ അത് അല്ലാഹുവിന്റെ 'കലാം" ആണ്,അത് അവനു ഇഷ്ട്ടം ഉള്ളവര്‍ക്ക് അവന്‍ കൊടുക്കും"..
അന്ന് അദ്ദേഹം പറഞ്ഞ ആ 'മാഫി മുഷ്ക്കില'യും അദ്ധേഹത്തിന്റെ ആ മനോഹരമായ പുഞ്ചിരിയിലും മയങ്ങിയ ഞാന്‍ അത് വരെ 'അവിടെ എടുക്കല്ലേ' എന്ന് പ്രാര്‍ഥിച്ചത് 'ഇവിടെ തന്നെ എടുക്കണമേ' എന്നാക്കി മാറ്റി ....അത്രക്കും മനോഹരം ആയിരുന്നു അദ്ധേഹത്തിന്റെ സംസാരം..ഏതായാലും അദ്ദേഹം പറഞ്ഞു .ഒരു കാര്യം ചെയ്യൂ ..ഒരു ഓഫീസ് ചൂണ്ടി കാട്ടിയിട്ടു, ആ ഓഫീസില്‍ പോയി നിങ്ങളുടെ ഇഖാമയുടെ കോപ്പിയും നാല് ഫോട്ടോയും കൊടുത്തു റജിസ്റ്റര്‍ ചെയ്തോളൂ എന്ന് പറഞ്ഞു ..അവിടെ പോയി അതെല്ലാം ചെയ്തു.അവര്‍ ചോദിച്ചു ഏതു ഉസ്താദിന്റെ അടുത്താണ് വേണ്ടത് എന്ന്..ഉപ്പ അദ്ധേഹത്തിന്റെ പേര് ആദ്യമേ ചോദിച്ചിരുന്നു ..അത് കൊണ്ട് അദ്ധേഹത്തിന്റെ പേര് പറഞ്ഞു ..അങ്ങിനെ അവിടെ നിന്നും അദ്ധേഹത്തിനു കൊടുക്കാന്‍ ഒരു പേപ്പറും വാങ്ങി തിരിച്ചു ക്ലാസ്സിലേക്ക് തന്നെ ചെന്നു..ആ പേപ്പര്‍ അദ്ധേഹത്തിനു കൊടുത്തു .അതൊന്നു ഓടിച്ചു നോക്കിയിട്ട് അദ്ദേഹം പറഞ്ഞു ..നാളെ രാവിലെ മുതല്‍ തുടങ്ങാം.നാളെ രാവിലെ ഏഴു മണിക്ക് ഇവിടെ എത്തുക..നാളെ വരാം എന്നും പറഞ്ഞു ഒരു സലാമും പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു .....
അന്ന് ഞാന്‍ കണ്ട,പരിചയപ്പെട്ട ആ മഹാനായ ഉസ്താദിന്റെ പേര് ഉസ്താദ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുള്ള അല്‍ ഹിന്ദി ...ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട അല്ലെങ്കില്‍ പരിചയപ്പെട്ട മനുഷ്യരില്‍ ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല എന്ന് മാത്രമല്ല ഇനി കാണില്ല എന്ന് എനിക്ക് ഉറപ്പും ആണ് ..എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ എന്റെ ആ ഉസ്താദ് ആണ് ...എന്റെ ജീവിതത്തില്‍,എന്തിനു എന്റെ സംസാരത്തില്‍ ,നടത്തത്തില്‍,ഡ്രസ്സിങ്ങില്‍ വരെ ഇത്ര സ്വാധീനം ചെലുത്തിയ ഒരു വ്യക്തി വേറെ ഇല്ല ..എല്ലാ കാര്യത്തിലും അദ്ദേഹം എനിക്ക് ഒരു നല്ല മാതൃക ആയിരുന്നു.ഖുര്‍ആന്‍ കഴിഞ്ഞേ അദ്ധേഹത്തിനു വേറെ എന്തും ഉള്ളൂ ..അദ്ധേഹത്തിന്റെ വലിയുപ്പ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു ..അദ്ദേഹം മദീനയില്‍ വന്നു സൗദി പൌരത്വം എടുക്കുകയായിരുന്നു.എന്റെ ഉസ്താദിന്റെ ഉപ്പയും ഉസ്താദും എല്ലാം മദീനയില്‍ ജനിച്ചു വളര്‍ന്ന ഒറിജിനല്‍ സൌദികളും ..എന്നാലും എപ്പോഴും ഉസ്താദ് പറയും"രേഖകളില്‍ ഞാന്‍ ഒരു സൗദി ആയിരിക്കും,പക്ഷെ മനസ്സ് കൊണ്ട് ഞാന്‍ ഒരു ഹിന്ദി{ഇന്ത്യക്കാരന്‍} ആണ് എന്ന്..
അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സൊന്തം ഉപ്പയുടെ അടുത്ത് നിന്നും ഖുര്‍ആന്‍ മനപ്പാഠം പഠിച്ചിരുന്നു.പിന്നെ ഒരു പാട് ശൈഖുമാരുടെ അടുത്ത് നിന്നും തജ്വീദും തഫ്സീരും മറ്റു ഖിരാഅത്തുകളും{നമ്മള്‍ പൊതുവേ ഓതുന്ന ഒരു ശൈലി അല്ലാതെ ഖുര്‍ആന്‍ വേറെ ഒരു പാട് ശൈലികളില്‍ ഓതാരുണ്ട്.പിന്നെ എപ്പോഴെന്കിലും വിശദമായി എഴുതാം.ഉദാ;} എല്ലാം അദ്ദേഹം വളരെ ചെരുപ്പത്തില്‍ തന്നെ പഠിച്ചിരുന്നു..മദീനയില്‍ അപൂര്‍വ്വം ചിലര്‍ക്കുള്ള റസൂല്‍ വരെ എത്തുന്ന ഒരു ഗംഭീര പരമ്പരയും അദ്ധേഹത്തിനു ഉണ്ട് .ഞാന്‍ മദീനയില്‍ കണ്ട ആ പരമ്പര ഉള്ള മറ്റൊരാള്‍ മദീന പള്ളിയിലെ ഇമാമായിരുന്ന ഷെയ്ഖ് അലി ബിന്‍ അബ്ദുരഹമാന്‍ അല്‍ ഹുദൈഫി ആണ്.രണ്ടു പേരുടെയും ഉസ്താദ് ഒന്നാണ് ഷെയ്ഖ് അഹ്മദ്...അദ്ദേഹം രണ്ടു കണ്ണിനും കാഴ്ച ശക്തി ഇല്ലാത്ത ആളാണ്..പക്ഷെ അദ്ധേഹത്തിനു ഒരു അക്ഷരം കേട്ടാല്‍ തന്നെ അറിയും അത് എവിടെ നിന്നാണ് വന്നത് എന്ന്.{ഖുര്‍ആന്‍ ഓതുമ്പോള്‍ ചില അക്ഷരങ്ങള്‍ തൊണ്ടയില്‍ നിന്ന് വരണം,ചിലത് നാവില്‍ നിന്ന് വരണം,അങ്ങിനെ ഒരു പാട് നിയമങ്ങള്‍ ഉണ്ടു}.അധിക അക്ഷരങ്ങളും നമുക്ക് നാവു കൊണ്ട് തന്നെ എടുക്കാന്‍ കഴിയും ...കേള്‍ക്കാന്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല എന്നാലും അദ്ധേഹത്തിനു അത് മനസ്സിലാവുമായിരുന്നു..ഒരിക്കല്‍ എന്റെ ഉസ്താദിന്റെ കരുണ കൊണ്ട് എനിക്കും അദ്ധേഹത്തിനു മുന്നില്‍ ഓതാന്‍ അവസരം കിട്ടിയിരുന്നു .എന്നെ പോലെ ഒരാള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുന്നതിനു അപ്പുറം ആയിരുന്നു അത് ..
{എഴുതിയത് എഡിറ്റു ചെയ്തു ചെയ്തു എന്റെ കൈ വേദനിക്കാന്‍ തുടങ്ങി.മലയാളം അറിയാത്തതിന്റെ ഓരോ ബുദ്ധിമുട്ടുകള്‍}
{തുടരും}
Subscribe to:
Post Comments (Atom)
ആ പവിത്ര ഭൂമിയിലെ വിശേഷങ്ങള്‍ ഇനിയും എഴുതണം ......ആശംസകള്‍
ReplyDeleteഇത് ഞാന്‍ എഴുതുന്നത് ഞാന്‍ ഒരു സംഭവം ആണ് എന്ന് ആരെയെങ്കിലും അറിയിക്കാനോ അല്ലെങ്കില്‍ ആരുടെയെങ്കിലും ബഹുമാനം പിടിച്ചു വാങ്ങാനോ അല്ല..ബ്ലോഗു തുടങ്ങുമ്പോള്‍ ഇങ്ങനെ ഒന്ന് എഴുതണം എന്ന് സോപ്നതില്‍ പോലും വിചാരിച്ചിരുന്നില്ല.എങ്ങനെയൊക്കെയോ ഇതും എഴുതി തുടങ്ങി.എന്റെ ജീവിതത്തില്‍ മറ്റെല്ലാ കാര്യങ്ങളും സംഭവിച്ച പോലെ ഇതും അങ്ങ് സംഭവിച്ചു.അല്ലെങ്കിലും കുട്ടികാലം മുതലേ എല്ലാം അങ്ങിനെ ആയിരുന്നല്ലോ...!!!!
ReplyDelete@ജസ്മിക്കുട്ടി..കഴിഞ്ഞ പോസ്റ്റില്‍ നിങ്ങള്ക്ക് മറുപടി എഴുതിയില്ല ..നിങ്ങള്‍ ഈ പോസ്റ്റും വായിക്കും എന്നുള്ളത് കൊണ്ട് ഇവിടെ എഴുതാം.എല്ലാവരും ഉഷാര്‍,നന്നായി,ഇനിയും എഴുതുക എന്നൊക്കെ പറയുമ്പോ "അതങ്ങനെ അല്ല കുഞ്ഞപ്പോ ഇങ്ങനെ ആണ് എഴുതുക" എന്ന് പറയാന്‍ നിങ്ങളെങ്കിലും ഉണ്ടാവും എന്ന് കരുതിയിരുക്കുകയായിരുന്നു ഞാന്‍..അപ്പൊ ദെ നിങ്ങളും എന്നെ നമിക്കുന്നു..അപ്പൊ ഇനി എന്നെ ആര് തിരുത്തും.?????..
ReplyDeleteഫൈസൂ..
ReplyDeleteഅനുഭവ വിവരണം വളരെ ആകര്‍ഷകമാവുന്നുണ്ട്..
പ്രത്യേകിച്ച് ഈ പരിസര ഭൂമിയിലെ വിവരണങ്ങളിലെ എന്റെ സുപരിചിതത്വം തികച്ചും വായനാ താല്പര്യം വര്‍ദ്ധിപ്പിക്കുന്നു.
വ്യത്യസ്ഥമായ അനുഭവങ്ങള്‍ എഴുതുമ്പോള്‍ അതിനു കൗതുകമേറുന്നുണ്ട് തീര്‍ച്ചയായും..
അക്ഷരപിശകുകളും വഴങ്ങാത്ത ശൈലീ പ്രയോഗങ്ങളുമൊന്നും പ്രശനമാക്കാതെ മുന്നോട്ട് പോകൂ..
ഈ പുണ്യ ഭൂമിയിലൂടെ ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന മഹാഭാഗ്യം എന്റെ ചിന്തകള്‍കുമേലെ
എപ്പോഴും ഉണ്ടാകട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന...
(ഇന്‍ഷാഅല്ലാഹ്..മകനെ ഹജ്ജ് കഴിഞ്ഞ് ഖുര്‍ആന്‍ പഠനത്തിനായി ഹറമില്‍ ചേര്‍ക്കണം എന്നു വിചാരിക്കുന്നു!))
നന്മകള്‍ നേരുന്നു...
ഇതും വായിച്ചു അടൂത്തതിന്നായി കാത്തിരിക്കുന്നു.
ReplyDeleteഫൈസല്‍....മലയാളം എഴുതാന്‍ പഠിച്ചു വരുന്നതല്ലേയുള്ളൂ
ReplyDeleteസാരമില്ല..ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നുണ്ട്..
പോസ്റ്റ് ചെയ്യും മുമ്പ് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ താങ്കള്‍ക്കു തന്നെ
അതു നേരെയാക്കിയെടുക്കാം...
പോരെ...? ഇപ്പോ തല്‍ക്കാലം തിരുത്ത് ഇത്ര മതി...ല്ലേ...?
ബാക്കി അടുത്ത പോസ്റ്റില്‍..എന്തേയ്...?
ആ മനോഹരമായ..പുണ്യഭൂമിയിലെ ജീവിത വിശേഷങ്ങളുമായി വീണ്ടും വരിക
ഫൈസു,പരിശുദ്ധ ഖുറാന്‍ ഹൃദിസ്ഥമാക്കിയ ആ മനസ്സിനാണ് നമോവാകം..എന്‍റെ ഉള്ള അറിവ് വെച്ച് എന്നും ഫൈസുന്റെ തെറ്റുകള്‍ തിരുത്താന്‍ ഞാനുമുണ്ടാവും..ബ്ലോഗുലകത്തില്‍ ധീരതയോടെ മുന്നേറിക്കോളു..
ReplyDeleteനല്ല രസമുണ്ട് ഫൈസൂ നിന്റെ ഓര്‍മ്മകുറിപ്പുകള്‍ വായിച്ചിരിക്കാന്‍. പെട്ടന്നു മനസ്സിലേക്കെത്തുന്ന വരികള്‍.
ReplyDeleteഎല്ലാം ആശംസകളും നേരുന്നു.
അല്ലാഹു അവന്റെ പ്രിയപ്പെട്ടവർക്ക് കൊടുക്കുന്ന സൌഭാഗ്യമാണ് ഖുർആൻ മന:പാഠമാക്കൽ. മലയാളം എഴുതി പഠിക്കാൻ ഇതൊരു മാർഗ്ഗമാക്കാം.
ReplyDeleteആശംസകൾ!
മലയാളം അറിയുന്ന ചില മലയാളീസിന്റെ ബ്ലോഗ് വായിച്ചാല്‍ മേലില്‍ പിന്നെ ആ വഴിക്ക് പോകില്ല .
ReplyDeleteതെറ്റുകള്‍ ആര്‍ക്കും സംഭവിക്കും പ്രത്യേഗിച്ചു കമ്പ്യൂട്ടര്‍ ടൈപ്പിംഗ് ആവുമ്പോള്‍.... മുഴുവനായും തിരുത്താന്‍ സമയവും ചിലപ്പോള്‍ കിട്ടില്ല. എന്നാലും അതിനൊക്കെ ഒരു പരിധിയില്ലേ ? എന്തായാലും അവരെക്കാളൊക്കെ നന്നായി എഴുതുന്നുണ്ട് ഫൈസു. നിസ്സാര തെറ്റുകള്‍ താനെ ഫൈസു തന്നെ തിരുത്തി വരും. അതിനു ഉത്തമം വായന തന്നെയാണ്..... ഞാന്‍ ഫൈസുവിന്റെ തെറ്റുകള്‍ കണ്ടില്ല.... ഒരൊഴുക്കില്‍ അങ്ങനെ വായിച്ചു പോയി.
മറ്റുള്ളവരുടെ കമന്റ് കണ്ടപ്പോഴ ഇങ്ങനൊരു മെസ്സേജ് ടൈപ് ചെയ്തത് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ഗുഡ് ലക്ക്... പിന്നൊരു കാര്യം വേര്‍ഡ് വരിഫയ് എടുത്തു കളയാന്‍ ഒരു അട്വൈസ് ഫൈസു തന്നിരുന്നു .. അത് എനിക്ക് മനസ്സിലായില്ല... ഞാനും ബ്ലോഗ്ഗില്‍ തുടക്കക്കാരനാണ്........
read this
ReplyDeletehttp://bloghelpline.cyberjalakam.com/2008/06/blog-post_08.html
മലയാളം അറിയില്ല എന്ന് തുറന്ന് പറയുന്നുണ്ടല്ലോ അത് തന്നെ മനസിന്റെ വിശാലത എന്നാലും പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് .. ..പുണ്യഭൂമിയിലെ ജീവിത വിശേഷങ്ങൾ ഇനിയും എഴുതുക വായിക്കുമ്പോൾ ശരിക്കും അവിടെയെത്തിയ ഒരു അനുഭൂതി … ഖുറാൻ മന:പാഠമാക്കുക എന്നത് ചിലർക്കുമാത്രം ദൈവം നൽകുന്ന ഒരു അനുഗ്രഹമാണു.. ആശംസകൾ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…ഭാവുകങ്ങൾ
ReplyDeleteഒരു പ്രാര്‍ത്ഥനയെ ഉള്ളൂ... (ഈ ബ്ലോഗ് പൂട്ടി വായനക്കാരെ നിരാശാപ്പെടുത്തരുത്... ) ഇനിയും ഒരു പാട് (അനുഭവങ്ങളും - മദീനയിലെ ജീവിതം - സാഹിത്യങ്ങളും ) എഴുതുവാനുള്ള മനസ്സും മൂഡും റബ്ബ് നല്‍കി അനുഗ്രഹിക്കുമാരാകട്ടെ ...
ReplyDeleteനോവല്‍ വായിച്ച പോലെ ഇത് വരെ താങ്കളുടെ പോസ്റ്റുകള്‍ (കണ്ടത് ഇന്നാണ് ഈ ബ്ലോഗ്) ആ ഒഴുക്കില്‍ തന്നെ വായിച്ചു (ഓഫീസില്‍ വെച്ച്) ... eagerly waiting ഫോര്‍ ദി നെക്സ്റ്റ് ...
faisu...........madeenayile visesam ariyaaanaan faisuvinte blogil varunnad......
ReplyDeletefaisu....madeenaye ppatti ethrakeettaaalum madiverunnilla.........faisu......madeeenaye pattiyaaan ang ezudunnadengil ente roooh thondakkuziyil ethunnad vare jaan eee bloginte sandarsakanaayirikkum.....faisuvine allahu anugrahikkatte....