![]() |
പാവപ്പെട്ട ഒരാളുടെ വീടിന്റെ മുന്‍വശം.മൊബൈലില്‍ എടുത്തത് .. |
ആദ്യത്തെ നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മുംബയില്‍ ഇറങ്ങി പിന്നെ തീവണ്ടിയില്‍ കേരളത്തിലേക്കുള്ള യാത്രയില്‍ കണ്ട അല്ലെങ്കില്‍ അനുഭവിച്ച കാര്യങ്ങള്‍ ആണല്ലോ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് ..എഴുതുകയാണെങ്കില്‍ ഇനിയും തീവണ്ടിയില്‍ വെച്ച് നടന്ന ഒരു പാട് കാര്യങ്ങള്‍ എഴുതാനുണ്ട് ..പക്ഷെ അതൊരു പോസ്റ്റ് ആക്കാന്‍ മാത്രം ഇല്ലാത്തതു കൊണ്ട് അത് ഇനി എഴുതുന്നില്ല ..അല്ലെങ്കിലും ഞാന്‍ പുളുവടിക്കുകയാണ് എന്നാണല്ലോ ചില അസൂയക്കാര് പറഞ്ഞു നടക്കുന്നത് ..!!!!!.
തീവണ്ടിയില്‍ വച്ച് തന്നെ നിസ്കരിക്കാന്‍ നിന്നപ്പോള്‍ മറിഞ്ഞു വീണതും മറ്റും എഴുതണം എന്ന് കരുതിയിരുന്നു ..പക്ഷെ ചില ആള്‍ക്കാരുടെ ആക്കി കൊണ്ടുള്ള ചിരി മനസ്സില്‍ ഓര്‍ത്തപ്പോള്‍ അതു കാന്‍സല്‍ ചെയ്തു ..അല്ലെങ്കിലും ഇവിടെ പാവങ്ങളോട് ആര്‍ക്കും എന്തും ആവാമല്ലോ !!!!!!...ഞാന്‍ പറയുന്നത് എല്ലാം പുളു..നിങ്ങള്‍ പറയുന്നതെല്ലാം സത്യവും ..ആയിക്കോട്ടെ ..ഇനിയും കുറച്ചും കൂടി പുളു എഴുതാന്‍ പോകുന്നു ..
എന്തൊക്കെ പറഞ്ഞാലും ഭയങ്കര രസമായിരുന്നു ആ യാത്ര...ഉപ്പ എവിടെപ്പോയാലും നിസ്ക്കാരം വിട്ടുള്ള യാതൊരു കളിയും ഇല്ല...സത്യത്തില്‍ മദ്രസയില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഉപകാരപ്പെടും എന്ന് കരുതാത്ത യാത്രയിലെ നിസ്ക്കാരത്തിന്റെ നിയമങ്ങള്‍ ആദ്യമായി ചെയ്യേണ്ടി വന്നതും ആ യാത്രയിലായിരുന്നു ...ഉദാഹരണത്തിന് ഭയന്നോടുന്നവന്റെയും യാത്രക്കാരന്റെയും നിസ്ക്കാരത്തില് കഅബക്ക് മുന്നിടല്‍ നിര്‍ബന്തമില്ല ..സൌദിയില്‍ ആണെങ്കില്‍ എവിടെ പോയാലും പള്ളികള് ഉള്ളത് കൊണ്ട് എത്ര ദൂര യാത്ര ആണെങ്കിലും ഈ നിയമം ഉപയോഗിക്കേണ്ടി വന്നിട്ടില്ല ...പക്ഷെ ആദ്യമായി ഈ ട്രെയിന്‍ യാത്രയില്‍ അതും ഉപയോഗിച്ചു...ഞങ്ങള്‍ ഒരു ഉച്ചക്കാണ് മുംബയില്‍ നിന്ന് യാത്ര തുടങ്ങിയത് ...അത് കൊണ്ട് തന്നെ എല്ലാ നിസ്ക്കരങ്ങളും ട്രെയിനില്‍ വെച്ച് തന്നെ നിസ്ക്കരിക്കേണ്ടി വന്നു ...ആദ്യം ഉപ്പ നിസ്ക്കരിക്കും ..അതെ മുസല്ലയില്‍ ഞാനും നിസ്ക്കരിക്കും ... ആദ്യത്തെ പ്രാവശ്യം ഞങ്ങള്‍ ഇരുക്കുന്നിടത്തു തന്നെ മുസല്ല വിന്‍ഡോയുടെ ഭാഗത്തേക്ക് തിരിച്ചു ഇട്ടു നിസ്കരിച്ചു ..ഞാന്‍ കരുതി ഉപ്പാക്ക് ആ സ്ഥലം അറിയുമായിരിക്കും ..ചെറുപ്പം മുതലേ മുംബയില്‍ വരുന്നതും പോകുന്നതും അല്ലെ എന്ന് .....പിന്നെ നോക്കുമ്പോ അടുത്ത നിസ്ക്കരത്തിനും അങ്ങോട്ട് തന്നെ ....ഞാന്‍ ചോദിച്ചു ..'അല്ലാ അങ്ങോട്ട് തന്നെ ആണോ ഇവിടെയും ഖിബ്‌ല '??...രൂക്ഷമായ ഒരു നോട്ടം കിട്ടിയപ്പോ പെട്ടെന്ന് ആ നിയമം ഓര്മ വന്നു ..യാത്രക്കാര്‍ക്ക് എങ്ങോട്ട് തിരിഞ്ഞും നിസ്ക്കരിക്കാമല്ലോ എന്ന് ..പോരാത്തതിന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ..!!!!!..
അതിലും രസകരമായിരുന്നു ഞങ്ങള്‍ നിസ്ക്കരിക്കാന്‍ നിന്നാല്‍ ട്രെയിനില്‍ ഉള്ളവരെല്ലാം ഞങ്ങളെ നോക്കും ...ഞങ്ങള്‍ അല്ലാതെ വേറെ ആരും ആ ട്രെയിനില്‍ നിസ്കരിക്കുന്നത് കണ്ടില്ല ..ഒരു പക്ഷെ ഉപ്പ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാനും നിസ്കരിക്കില്ലയിരുന്നു എന്ന് തോന്നുന്നു ..!!!!!..പോരാത്തതിന് ഉപ്പ വുളൂ എടുത്തു വരുന്നത് കണ്ടാല്‍ ആ ടീച്ചറും കുട്ടികളും അവരുടെയും ഞങ്ങളുടെയും സാധനങ്ങള്‍ എല്ലാം എടുത്തു നിസ്ക്കാരം കഴിയുന്നത് വരെ എണീറ്റ് പുറത്തു നില്‍ക്കും ...ഞാനും ഉമ്മയും കുറെ പറയും 'അവിടെ ഇരുന്നോളൂ ,അതൊന്നും
പ്രശ്നമില്ലാ' എന്ന്..ഞങ്ങള്‍ക്ക് അതൊരു വിഷമം ആയിരുന്നു ....പക്ഷെ അവര് അതൊന്നും കേള്‍ക്കില്ല ..ഞങ്ങള്‍ നിസ്ക്കാരം കഴിയുന്നത് വരെ അവര് ഒന്നും മിണ്ടാതെ കാത്തു നില്‍ക്കും..ഇടയ്ക്കു ഉപ്പ വേറെ എന്തിനെങ്കിലും എണീക്കുകയോ മറ്റോ ചെയ്‌താല്‍ അവര് ചോദിക്കും ..'പ്രാര്‍ത്ഥിക്കാന്‍ സമയമായോ എന്ന് ??........
അങ്ങിനെ ഓര്മിച്ചിരിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ തന്നു കൊണ്ട് ആ യാത്ര കോഴിക്കോട് റെയില്‍വേ സ്റ്റെഷനില്‍ അവസാനിക്കുമ്പോള്‍ ആ ടീച്ചറും കുട്ടികളും അവരുടെ ഭര്‍ത്താവും എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ആള്‍ക്കാരായി മാറിയിരുന്നു..അവസാനം വിട പറഞ്ഞപ്പോള്‍ അവര് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു ..ഞാന്‍ അവരുടെയും.. ...ഒരു ദിവസം ഉറപ്പായിട്ടും അവരുടെ വീട്ടിലേക്കു വരാം എന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടെ അവര്‍ എന്നെ വിട്ടൊള്ളൂ ..എനിക്ക്നാട്ടിലെ സ്ഥലങ്ങള്‍ ഒന്നും അറിയില്ലാ എന്ന് പറഞ്ഞപ്പോള്‍ അവര്‍ അവരുടെ സ്ഥലപ്പേരും അവിടേക്കുള്ള വഴിയും ഒക്കെ എനിക്ക് ഒരു പേപ്പറില്‍ എഴുതി തന്നു ..!!!!!!!!!!!!..
അങ്ങിനെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ജനിച്ച നാട്ടിലേക്ക് ...കരിപ്പൂരില്‍ നിന്നും കാറില്‍ നേരെ ഓമാനൂരിലേക്ക് ..ഒരു മണിക്കൂര്‍ എടുത്തില്ല എന്ന് തോന്നുന്നു വീട്ടിലേക്കു ...ആദ്യമായി മുംബയില്‍ ഇറങ്ങിയപ്പോഴുള്ള അതെ ഫീലിംഗ് തന്നെ ആയിരുന്നു കേരളത്തില്‍ ഇറങ്ങിയപ്പോഴും ..ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കോ എന്നറിയില്ലെങ്കിലും ഞാന്‍ ട്രെയിനില്‍ നിന്നു ഇറങ്ങിയത് മുതല്‍ ഓരോന്ന് കാണിച്ചു തന്നു ഉമ്മയും നാട്ടിലുള്ള മൂത്ത പെങ്ങളും അത് ഇതാണ്,അല്ലെങ്കില്‍ ഇത് കൊണ്ടോട്ടി ആണ്,എന്നൊക്കെ പറയുമ്പോ ഞാന്‍ എന്റെ കയ്യില്‍ നുള്ളി നോക്കുകയായിരുന്നു ..ഞാന്‍ സ്വപ്നം കാണുകയല്ലല്ലോ എന്നുറപ്പിക്കാന്‍ ...!!!!!!!!!!!!!!!!!!!!!..അത് പോലെ തന്നെ ഞങ്ങളെ സ്വീകരിക്കാന്‍ വന്നവരില്‍ പെങ്ങളെയും വല്യുപ്പയെയും{ഹജ്ജിനു വന്നിരുന്നു} ഒഴിച്ച് വേറെ ആരെയും ഞാന്‍ അറിയില്ല ..അവര്‍ക്കാര്‍ക്കും എന്നെയും കണ്ടു പരിചയമില്ല ..പെങ്ങള് ഓരോരുത്തരെ ആയി പരിചയപ്പെടുത്തി തന്നു ..അവസാനം ഞങ്ങളുടെ വണ്ടിയുടെ
ഡ്രൈവര്‍ ഒരു വയസ്സായ ആളു വന്നു എനിക്ക് കൈ തന്നു ചോദിച്ചു 'അന്‍ക്ക് ഇന്നേ പരിചയം ഇന്‍ടോ ??..ഞാന്‍ ഒരു പൊട്ടന്‍ ചിരി ചിരിച്ചു .അല്ലെങ്കിലും അങ്ങിനെയുള്ള അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈക്കിളില്‍ നിന്ന് വീണ ചിരി എന്ന പേരില്‍ അറിയപ്പെടുന്ന സാധനം മുഖത്ത് ഒട്ടിക്കുകയല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ലല്ലോ.ഒരു മാസം കഴിഞ്ഞു തിരിച്ചു പോരുന്നത് വരെ ആ ചിരി അവിടെ തന്നെ ഉണ്ടായിരുന്നു !!!!!! ...അപ്പൊ അയാള് പറയുകയാ ..'ഇജും ഇമ്മിം പെങ്ങളും ആദ്യായിട്ട് ഗള്‍ഫ്ക്ക് പോയത് ഇന്റെ ബന്‍ടീലാ,ഓര്മണ്ടോ അന്‍ക്ക് ??...ഓര്മാണ്ടവൂല കാരണം ജ്ജ് അന്ന് ചെറിയ കുട്യല്ലേ .' ...ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞത് കൊണ്ട് എനിക്കൊന്നും പറയേണ്ടി വന്നില്ല ...
അവസാനം ഞാന്‍ നാട്ടില്‍ എന്റെ വീട്ടില്‍ വന്നിറങ്ങി ..ഞാന്‍ വന്നു എന്ന വാര്‍ത്ത കേട്ട് നാട് ഞെട്ടി{വെറുതെ കിടക്കട്ടെ} ..അടുത്ത വീട്ടിലുള്ള പെണ്ണുങ്ങള്‍ മുടി വാരിക്കെട്ടി കുഞ്ഞുങ്ങളെയും എടുത്തു എന്റെ വീട്ടിലേക്കു ഓടി വരുന്നു.'ഛെ ഈ പെണ്ണുങ്ങള്‍ക്കൊന്നും ഒരു നാണവും ഇല്ലേ ,സംഭവം ഞാന്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണെങ്കിലും വന്നു കാലു കുത്തുന്നതിനു മുമ്പ് ഇവര്‍ക്കെല്ലാം എന്നെ കാണണം എന്ന് വിചാരിച്ചാല്‍ എങ്ങിന്നാ ,,ഒന്നുമില്ലെന്കില്‍ ഞാന്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വരുകയല്ലേ ,സാരമില്ല പാവങ്ങള്‍,അവര് കാണുന്നെങ്കില്‍ കണ്ടോട്ടെ" എന്ന് കരുതി ഡ്രസ്സ് ഒന്നും മാറാന്‍ നില്കാതെ ഞാന്‍ വീടിന്റെ മുന്നില്‍ തന്നെ മുറ്റം ഒക്കെ ആദ്യമായി കാണുന്ന പോലെ നിന്നു...പക്ഷെ കുറച്ചു കഴിഞ്ഞപ്പോ വന്ന പെണ്ണുങ്ങളൊന്നും പൂമുഖതേക്ക് നോക്കുക പോലും ചെയ്യാതെ നേരെ വീടിനു പിന്നിലേക്ക് പോക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഇടയ്ക്കു പോകുന്ന ആരോ പറയുന്നത് കേട്ടു,,,'എടീ താത്താക്ക് ഞമ്മളെ ഒക്കെ ഓര്മണ്ടാവോ..എത്ര കാലായി പോയിട്ട് .....എന്ന്
ഓ അപ്പൊ എല്ലാരും ഉമ്മാനെ കാണാന്‍ ആണ് അല്ലെ ,ഞാന്‍ കരുതി ......................!!!!!!!!!!!!!!!!!!!!!!....
തുടരും ...
അടുത്തത് നാട്ടില്‍ പോയിട്ടില്ലാത്ത ഒരാള്‍ ആദ്യമായി നാട്ടില്‍ പോയപ്പോള്‍ സംഭവിച്ച ചില പൊട്ടത്തരങ്ങള്‍ ആണ് ...!!!
ReplyDeleteഇങ്ങനെ കൊല്ലല്ലേ................. പ്ളീസ്.............................................
ReplyDeleteഇത് വരെ ആരെയും കൊന്നിട്ടില്ല ,,ഈ പോക്ക് പോയാല്‍ അഞ്ജുവിനെ ഞാന്‍ തച്ച് കൊല്ലും ..പറഞ്ഞില്ലാ എന്ന് വേണ്ട ..............!!!.മര്യാദക്ക് കൊള്ളാം എന്നോ ഗംഭീരം എന്നോ മാത്രം പറഞ്ഞാല്‍ മതി ..അല്ലെങ്കില്‍ തന്നെ ഈ പോസ്റ്റിനു എന്താ ഒരു കുറവ് ????..
ReplyDeleteകുറച്ച് വിഷം വാങ്ങി എനിക്ക് താടാ..പ്ലീസ്...
ReplyDeleteഅല്ലാ ..സത്യത്തില്‍ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഈ പോസ്റ്റില്‍ ???..ഡിലീറ്റ് അടിക്കണോ ???..
ReplyDeleteഎല്ലാവരും ഇത് വായിച്ചു മരണത്തെ കുറിച്ച് തന്നെ പറയുന്നു ???????..
ReplyDeleteഈ പോസ്റ്റ് വായിച്ചു ആരെങ്കിലും ആത്മഹത്യ ചെയ്‌താല്‍ അതിന്റെ യാതൊരു ഉത്തരവതിത്വവും എനിക്കോ എന്റെ ഈ ഒണക്ക ബ്ലോഗിനോ ഉണ്ടായിരിക്കില്ല ...എല്ലാവരും അവനവന്റെ സൊന്തം രിസ്ക്കില്‍ മരിക്കുക ..പ്ലീസ് ..!!!!!!!!!!!!!!!..
ReplyDeleteസന്തോഷം കൊണ്ടാണ് കൊല്ലാന്‍ പറയുന്നത്.
ReplyDeleteഎഴുത്തിന്റെ രസം നോക്കുമ്പോള്‍ ഫൈസു ഇത്തരം അനുഭവങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് വിസ്വിക്കാന്‍ പ്രയാസം തോന്നുന്നു. അത്രയും നല്ല വിവരണമാണ് നടത്തുന്നത്.
വളരെ നന്നായി.
straight from heart. keep good going faisu.
ReplyDeleteഹമ്മോ ..സമാധാനമായി ..താങ്ക്സ് പട്ടെപ്പാടം ആന്‍ഡ് ചെറുവാടി
ReplyDeleteകിടു പോസ്റ്റ്... ചാകാന്‍ പോന്നവര്‍ ചാകട്ടെ ഫൈസുക്കാ.. തുടര്‍ച്ചക്കായി കാത്തിരിക്കുന്നു...
ReplyDelete"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത
ReplyDeleteകേള്‍ക്കുമ്പോള്‍ ഗ്രാമം ഞെട്ടാരുണ്ടെന്നും"
ല്ലേ?
എന്തായാലും മനോഹരം ...
ഒമാനൂരിന്റെ ഓമന പുത്രന് ആശംസകള്‍
(പിന്നെ അവിടെ ഒരു ലിങ്ക് കൊടുക്കാമായിരുന്നു, അങ്ങനെയെങ്കിലും
പത്തു പേര്‍ ഈ പാവത്തിന്റെ ബ്ലോഗ് കാണട്ടെന്ന്)
ഇനി ഞാനുമുണ്ട് പിന്തുടരാന്‍, കേട്ടോ
ഡാ കണ്ണന്‍ ദേവന്‍ ടീ ...ഇരുപത്തിമൂന്നു വയസ്സുള്ള ഞാന്‍ എങ്ങിനാടാ ഇരുപത്തഞ്ചു വയസ്സുള്ള നിനക്ക് ഫൈസുക്ക ആവുന്നത് ...ഫൈസു എന്ന് മതി ..സംഭവം എന്റെ പക്വതയും വിവരവും{!!!}ഒക്കെ കാണുമ്പോ അങ്ങനെ വിളിക്കാന്‍ തോന്നും എങ്കിലും തല്‍ക്കാലം ഇപ്പൊ അങ്ങിനെ വിളിക്കണ്ട..ഞാന്‍ ഒരു കല്യാണം ഒക്കെ കഴിക്കട്ടെ..എന്നിട്ട് നോക്കാം...അണ്ടര്‍ സ്റ്റാന്റ്..ഫാഹിം വല്ല ലാ ???
ReplyDeleteഎവിടെ അരുണ്‍ ??..
ReplyDeleteഓഹോ നിനക്ക് ഇരുപത്തി മൂന്നേ ഉള്ളോ.. പഹയാ സെയിം പിച്ചേ ... ഞനും 1987 ലെ പ്രോടക്ടാ...
ReplyDeleteBakwaas
ReplyDeleteഫയിസു,, തുടരുക, നിങ്ങളുടെ എഴുത്തും ഇതില്‍ വന്നിട്ടുള്ള ഓരോ കമന്റും ശരിക്കും ചിരിപ്പിക്കുന്നവയാകുന്നു. നല്ല രസം....
ReplyDeleteപാവപെട്ടവന്റെ വീടിന്റെ മുന്‍ വശം കൊടുത്തതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയിട്ടില്ല ട്ടോ... ഹി ഹി ...
വീട് കൊടുക്കാന്‍ കഴിയില്ല ..കാരണം അത് കണ്ടാല്‍ നിങ്ങള്‍ ഉടനെ ഒരു പിരിവു എടുക്കേണ്ടി വരും !!!!!!!!!!!!!!..
ReplyDeleteഖുറാന്‍ മൊത്തം മനപ്പാഠം ആക്കിയ ആള്‍ ഇത്ര ഒഴുക്കോടെ എഴുതുന്നത് അത്ര അത്ഭുതമോന്നുമല്ലെങ്കിലും ഇത്ര നന്നായി ഹാസ്യം ചേര്‍ക്കാന്‍ കഴിയുന്നത് ഒരു പ്ലസ് പോയിന്റ് തന്നെ! പിന്നെ എനിക്ക് ആ വീടും അതിലേക്കുള്ള വഴിയും പെരുത്ത് ഇഷ്ട്ടമായി...
ReplyDeleteഫൈസൂ, നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ മുങ്ങി നടക്കുന്ന ആണുങ്ങളെ ഇഷ്ട്ടമല്ല..അതോണ്ട അവര്‍ ഓടി രക്ഷപ്പെട്ടത്..എല്ലാതെ നിന്‍റെ പൊട്ടിയ കോപ്പ പോലുള്ള മോന്തയും കണ്ടിട്ട് മാത്രമല്ല...
ReplyDeleteവല്ലഭനു പുല്ലും ആയുധം..ഇങ്ങനെ പോസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ എന്നെ പോലെയുള്ള ബ്ലോഗര്‍മാര്‍ ഒക്കെ വഴിയാധരമാകുമല്ലോ..!
നാട്ടിലെ വിക്രസുകള്‍ കേള്‍ക്കാന്‍ ഇനിയും ഈ ചന്തുവിന്റെ ജീവിതം ബാക്കി..കാത്തിരിക്കാം.......!
ഫൈസു,
ReplyDeleteനല്ല ഭാഷ..പിന്നെ ഇതെല്ലം സപ്ഷടമായി ഓര്തിരിക്കുന്നതിനു പ്രത്യേകം അഭിനന്ദനം.
തുടരുക... നല്ല രസം...
rasakaramayittundu, adutha bhagathinayi kaathirikkunnu...... aashamsakal.........
ReplyDeleteഒമാനൂരിൽ ഒരു ബോഗർ ഇത്തയുണ്ട് അറിയുമോ.ഷബ്ന.ലിങ്ക്. ഒർക്കുന്നില്ല.
ReplyDeleteഹൈനാസേ...എനിക്കീ പെണ്ണുങ്ങളെ ഒന്നും അറിയില്ല ..പെണ്ണുങ്ങളുടെ ബ്ലോഗ് ഒന്നും ഞാന്‍ നോക്കാറില്ല ..{ലിങ്ക് കിട്ടിയാല്‍ മെയില്‍ അയക്കുക!!!..}താങ്ക്സ് ...
ReplyDeleteഎഴുത്ത് രസമായി, ഒരു ബഷീറിയന്‍ ഫീല്‍ . പക്ഷേ കരിപ്പൂരില്‍ തീവണ്ടിയിറങ്ങിയത് എത്ര ആലോചിച്ചിട്ടും അങ്ങട്ട് ദഹിക്കുന്നില്ല!
ReplyDeleteപുല്‍ച്ചാടി ....താങ്ക്സ് ....എനിക്ക് ഒരു പാടു സന്തോഷം തോന്നുന്നു ...നിങ്ങളെ പോലെ ഒരാള്‍ ഈ ബ്ലോഗ് വായിക്കുന്നു എന്നതില്‍ ....കാരണം തെറ്റുകള്‍ ചൂണ്ടി കാണിക്കുക തന്നെ വേണം ആരായാലും ...നല്ലവണ്ണം മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു തെറ്റാണ് നിങ്ങള്‍ കാണിച്ചു തന്നിരിക്കുന്നത് .....ആദ്യം ഞാന്‍ കരുതി അത് എഡിറ്റു ചെയ്യാം എന്ന്..പിന്നെ തോന്നി ഞാന്‍ അത് എഡിറ്റു ചെയ്‌താല്‍ നിങ്ങള്‍ പറയുന്നത് എന്താണ് എന്ന് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല എന്ന് ..അത് കൊണ്ട് ആ തെറ്റ് ഒരു തെറ്റായി അവിടെ കിടക്കട്ടെ ..എന്റെ പോസ്റ്റിനേക്കാളും നിങ്ങളുടെ കമെന്റിനു ഞാന്‍ വില കല്‍പ്പിക്കുന്നു .......താങ്ക്സ്
ReplyDeleteഫൈസു നന്നായിരിക്കുന്നു...
ReplyDeleteപിന്നെ ഡ്രസ്സ് മാറാതെ നിന്നത് നന്നായി..അല്ലെങ്കില്‍ ഹോ ആലോചിക്കാനേ വയ്യ..
പിന്നെ ബഷീറിയന്‍ ഫീല്‍ എന്നൊക്കെ പറഞ്ഞുള്ള ആ ഊത്തും എനിക്കിഷ്ട്ടപ്പെട്ടു ...ആ ചെരുവാടിയും ടീമും കേള്‍ക്കണ്ട..അവര്‍ വല്ല ട്രെയിനിനും ചാടി ആത്മഹത്യ ചെയ്യും .. ..!!!!!!!!!!!!!..
ReplyDeleteനല്ല ഒരു മനസ്സാണതു കാണിക്കുന്നത്, എന്റെ എല്ലാ ആശംസകളും!! വേറെ ആരെങ്കിലും മുന്പേത്തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകാണും എന്നു കരുതി. ആര്‍ക്കായാലും പറ്റുന്ന തെറ്റുകളല്ലേ!
ReplyDeleteഈ ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി കണ്ടിട്ടുണ്ട്, ഓമാനൂര്‍ കണ്ടിട്ടില്ല. നാടിനെപ്പറ്റി വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.
നടന്നത് തന്നെ ..ഒമാനൂരിനെ കുറിച്ച് അധികം ഒന്നും എനിക്കറിയില്ല ..കാരണം ഞാന്‍ ഒമാനൂരില്‍ ആകെ നിന്നത് ഒരു മാസം ആണ് ...പിന്നെ ഉമ്മ ഒക്കെ പരഞ്ഞു കേട്ട കുറെ കഥകള്‍ ഉണ്ട് പക്ഷെ അതൊന്നും ആധികാരികമായി എഴുതാന്‍ പറ്റില്ല ...ഓമാനൂര്‍ ശുഹതാക്കളെ കുറിച്ച് വ്യക്തമായി പറയുന്ന ഒരു പുസ്തകം ഞാന്‍ എപ്പോഴോ വായിച്ചതോര്‍മയുണ്ട് ..അത് കിട്ടുമോ എന്ന് നോക്കട്ടെ ...!!!
ReplyDeleteനല്ല അവതരണം. പിന്നെ , കോഴിക്കോട് ഇറങ്ങിയ ആള്‍ കരിപ്പൂരില്‍ നിന്നും കാറില്‍ കയറേ!! സ്ഥല പരിചയം ഇല്ലാത്തോണ്ട് മാറിപ്പോയതാവും ല്ലേ. ഏതായാലും കലക്കിയിട്ടുണ്ട്. ആശംസകള്‍.
ReplyDeleteഅഞ്ജുവിന്റെ ആ മഴക്കഥ എത്രയായിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല ..ഒരു പക്ഷെ അങ്ങിനെ ഒരു മഴ കൊണ്ടുള്ള ഒരു വൈകുന്നേരം ഒരു പാട് ആഗ്രഹിക്ക്കുന്നതിനലാവണം..അത് കഥ ആണോ ??
ReplyDeleteഫൈസു ഭായ്...
ReplyDeleteനല്ല രസമുള്ള വായന സമ്മാനിച്ചു.. താങ്ക്സ്..
പിന്നെ പുല്‍ച്ചാടിക്ക് ഫൈസു കൊടുത്ത കമന്റ് എനിക്ക് വളരെ ഇഷ്ടമായി.
ആദ്യം ഉരുണ്ട് കളിക്കുകയാണെന്ന് തോന്നി. പക്ഷെ,
ഈ വരി വായിച്ചപ്പോള്‍ അതിലെ ആത്മാര്‍ഥത തെളിഞ്ഞു കണ്ടു.
"അത് കൊണ്ട് ആ തെറ്റ് ഒരു തെറ്റായി അവിടെ കിടക്കട്ടെ ..എന്റെ പോസ്റ്റിനേക്കാളും നിങ്ങളുടെ കമെന്റിനു ഞാന്‍ വില കല്‍പ്പിക്കുന്നു .......താങ്ക്സ്"
ഒരു കാര്യം കൂടി.
ReplyDeleteവിമാനത്തിലും ട്രെയിനിലും മഞ്ഞ കാറിലും ഒക്കെ കയറിയ ഫൈസു ഭായ് ..
പാവപ്പെട്ടവന്റെ പാവപ്പെട്ട വീട്ടിലേക്കു പോകാന്‍ "ട്രാക്ടര്‍" ഉപയോഗിക്കേണ്ടി വന്നോ എന്നൊരു ശങ്ക.......
നിസാര്‍..ഇനിയും ഇവിടെ കമെന്റ്റ് ഇട്ടു കൂടാതെ പോയി നിങ്ങളുടെ ബ്ലോഗിന്റെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ..നിങ്ങളുടെ മരണം എന്റെ കയ്യ് കൊണ്ടായിരിക്കും എന്നാ തോന്നുന്നത് ..!!!!!!!!!!!.
ReplyDeleteനന്ദി.. സംഭവങ്ങള്‍ ഓര്‍മയില്‍ വേവിച്ചെടുത്ത് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിളമ്പുന്ന ഈ nostalgic സദ്യ ഗംഭീരമാവുന്നുണ്ട്..
ReplyDeleteഒപ്പം താങ്കളുടെ ഭാഷാ നിപുണത ഒരു പാട് വളര്‍ന്നിരിക്കുന്നു ... എന്നും പറയുമ്പോലെ .. waiting for the rest ..
പ്രാര്‍ഥനയോടെ ...
Nice !
ReplyDeleteടിംഗ് ടിംഗ് ടിടിം...നാല്പതാം കമെന്റ് ഞാനിതാ ഉത്ഘാടനം ചെയ്തിരിക്കുന്നു..
ReplyDeleteനിലയ്ക്കാതെ ഒഴുകട്ടെ അനസ്യുതമീ ബ്ലോഗുലകത്തില്‍..ഫൈസുവും ബ്ലോഗും....
Really interesting.
ReplyDeleteGo on faisu.....
Best wishes
പണ്ടത്തെപ്പോലെയല്ല ഫൈസൂ ..നാട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ വിവരം വെച്ചു!!
ReplyDeleteപ്രിയ ഫൈസൂ,
ReplyDeleteഞാന്‍ ഇന്നു അവിചാരിതമായിട്ടാണ് തങ്കളുടെ ബ്ലോഗ് കണ്ടത്. അത് വായിച്ചു തീര്‍ന്നപ്പോള്‍, താങ്കള്‍ മുന്‍പ് എഴുതിയവ കൂടി വായിച്ചു. ഫൈസൂ താങ്കള് ഒരു അനുഗ്രഹീത എഴുത്തുകാരന്‍ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥ വായിച്ചു തീര്‍ത്ത ഒരു പ്രതീതി. എഴുത്തിന്റെ വഴിയില്‍ താങ്കള്‍ക്ക് എനിയും ഒരുപാട് നടക്കാനുണ്ട്. മലയാളി നെഞ്ചേറ്റുന്ന പ്രിയപ്പെട്ട എഴുത്തുകാര്‍ക്കൊപ്പം താങ്കളും നടന്ന് കയറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
ഫൈസൂ...
ReplyDeleteവരാന്‍ അല്‍പ്പം വൈകി....സാദരം ക്ഷമിക്കുക...
ഇനി മുതല്‍ ഞാന്‍ ലേറ്റായേ വരൂ...ലേറ്റായി വന്താലും ലേറ്റെയ്സ്റ്റായി വരുവേന്‍...എന്ന് "രജനിയണ്ണന്‍" പറഞ്ഞത് പോലെ....പോസ്റ്റ് വായിച്ചു....നന്നായിരിക്കുന്നു..
ശരീരവും മനസും ഒരുമിച്ച് ഈ മരുഭൂമിയില്‍ തളച്ചിടാന്‍ ശ്രമിക്കുമ്പോഴും മനസ് എന്റെ കൈ വിട്ടു പോകുന്നു...അതു മരുഭൂമിയുടെ മരവിപ്പില്‍ നിന്നും എന്റെ നാടിന്റെ പച്ചപ്പിലേക്ക് എന്നെ കൂട്ടി കൊണ്ട് പോകുന്നു. ഒരായിരം നന്ദി....
.അടുത്ത വീട്ടിലുള്ള പെണ്ണുങ്ങള്‍ മുടി വാരിക്കെട്ടി കുഞ്ഞുങ്ങളെയും എടുത്തു എന്റെ വീട്ടിലേക്കു ഓടി വരുന്നു'
ReplyDeleteഎടാ ഫൈസു..ദിതാണ് എഴുത്ത് ...നീ പുലിക്കുട്ടിയായി കഴിഞ്ഞു ..ഇനി മുരളല്‍ അല്ല വേണ്ടത് ..അമറല്‍ ..ബൂലോകം മുഴക്കുന്ന അമറല്‍ ..ഗോ എഹഡ ഡാ ..
പാവം ഫൈസുവെന്നേ ഞാന്‍ പറയൂ.
ReplyDeleteഅടുത്ത ലക്കത്തില്‍ നാട്ടിലെ സ്റ്റാര്‍ ആയി കണ്ടേക്കാനും മതി.
തുടരൂ കിടിലന്‍ ബഷീറിയന്‍ സ്റ്റൈല്‍.
ഇതിലും ഭേദം എല്ലാവരും കൂടി എന്നെ അങ്ങ് കൊല്ലുന്നതാ ...!!!
ReplyDeleteഫൈസു, നല്ല രസകരമായ എഴുത്ത്. പല സ്ഥലത്തും ചിരിച്ചു. തുടരുക. വീണ്ടും വരാം.
ReplyDeleteവന്ന പെണ്ണുങ്ങളൊന്നും പൂമുഖതേക്ക് നോക്കുക പോലും ചെയ്യാതെ നേരെ വീടിനു പിന്നിലേക്ക് പോക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഇടയ്ക്കു പോകുന്ന ആരോ പറയുന്നത് കേട്ടു,,,'എടീ താത്താക്ക് ഞമ്മളെ ഒക്കെ ഓര്മണ്ടാവോ..എത്ര കാലായി പോയിട്ട് .....എന്ന്
ReplyDeleteഹ ഹ ഹ ...‘ഒടുക്കത്തെ ഗ്ളാമറുളള’ ആ മുഖത്തെ വളിച്ച ചിരി ഈ വരികളില്‍ എനിക്കു കാണാനായി ...
ഇങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയല്ലേ,..ESPECIALLY ‘ഒടുക്കത്തെ ഗ്ളാമറുളള’എന്നൊക്കെ പറഞ്ഞത്
ReplyDeleteഅല്ലെങ്കിലും നിങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങിനെ പറയൂ ...!!!!!!!!
ReplyDeleteപാവം എന്തൊക്കെ മോഹങളായിരുന്നു :)
ReplyDeleteഅള്ളോ ..ഇതാരാ ഭയിയോ ???...എനിക്ക് വിശ്യോസിക്കാന്‍ കഴിയുന്നില്ല .....!!!!!!!
ReplyDeletehttp://shabnaponnad.blogspot.com/
ReplyDeletemail ayakkaan addres ariyilla.enik oru mail ayak njaan oru sadanam ayachchutharam...
ഓക്കേ ..ഹൈന ..അപ്പൊ നീ ഇതും മനസ്സില്‍ വെച്ച് നടക്കുവായിരുന്നോ ???മെയില്‍ എപ്പോ അയച്ചു എന്ന് നോക്കിയാല്‍ മതി ...
ReplyDeleteThose ladies who walked past you to see your Umma might have a passing glance at you definitely. So don't worry. these ladies are like that. You cant see when they figure out you. Men have failed in this from time immemorial
ReplyDeleteഹൈനാസേ...എന്റെ മെയില്‍ ഐഡി..faisu.madeena@gamail.com..ഇപ്പൊ നിനക്ക് മെയില്‍ അയച്ചത് എന്റെ ഹോട്ട്മയിലില്‍ ആണ് ...അത് ആര്‍ക്കും കൊടുക്കരുത് ..ഓക്കേ !!!
ReplyDeleteപ്രായം കൊണ്ട് പക്വതയില്ലെങ്കിലും ,എഴുത്തിൽ നല്ല പക്വതകാണുന്നൂ....നീ ബല്ല്യേ ആളാവും കേട്ടൊ ഗെഡീ
ReplyDeleteorupaadishtappettu. vaikiyanenghilum nintey ella Leghananghalum vayichu.
ReplyDeletenee nannavum. theercha...
lokam kanda unnatha sahithyam nintey hridayathililley...Quraan?.
EZHUTHUKA...EZHUTHUKA, ENNU BASHEERIYAN STAIL ENNU PINDHUDARUNNAVAR PARAYUNNUNDANGHIL NALATHEY THALAMURA FAISU STAIL ENNU PARAYAN ADHIKAM KATHU NILKANDA
ഒരു കാര്യം ചോദിയ്ക്കാന്‍ എല്ലാരും വിട്ടുപോയി,,, എന്ത് കൊണ്ട് നീണ്ട 18 വര്ഷം എടുത്തു, സ്വന്തം നാട്ടിലേക്ക് ഒന്ന് വന്നു പോകാന്‍ ...?
ReplyDelete