Friday, 25 February 2011

എന്‍റെ കഥയും പത്രത്തില്‍ വന്നോ ..!
     ഒരു വിധം എന്‍റെ ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ എല്ലാവരും അറിഞ്ഞ കാര്യം ആണ് എങ്കിലും ഇവിടെയും കിടക്കട്ടെ ...സ്വന്തം ബ്ലോഗിലല്ലേ ഇതൊക്കെ ഇടാന്‍ പറ്റൂ ..


    ഇത് എന്‍റെ രണ്ടു സുഹൃത്തുക്കളുടെ കലാപരിപാടി ആണ്.സംഭവം എന്തെന്ന് വെച്ചാല്‍ എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു ഉസ്താദ്‌ ഉണ്ട് ..അഷ്‌റഫ്‌ എന്നാണു മൂപ്പരുടെ പേര്..ഞങ്ങള്‍ എല്ലാവരും ഉസ്താദ്‌ എന്ന് വിളിക്കും.നാട്ടില്‍ മദ്രസയില്‍ പഠിപ്പിക്കുകയും പള്ളിയില്‍ ഇമാമു നില്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.മറ്റൊരാള്‍ ഷാഹിര്‍.രണ്ടാളും കണ്ണൂര്‍,പാനൂരുകാരാണ്.{കാലു വെട്ടുക,തല വെട്ടുക എന്നതൊക്കെ പാനൂരുകാര്‍ക്ക് വെറും തമാശ ആണ് എന്നാണു അവര്‍ പറയുന്നത്.നമ്മള്‍ ഈ മലപ്പുറക്കാര്‍ക്ക് അതൊന്നും അറിയില്ല.ഞങ്ങള്‍ പാവങ്ങള്‍...!}.ഇതില്‍ ഉസ്താദ്‌ എല്ലാ ദിവസവും റൂമില്‍ പത്രം വാങ്ങിക്കും.അദ്ദേഹം ആകെ ഒരു പത്രം മാത്രമേ വായിക്കൂ ..സിറാജ് പത്രം മാത്രം .മറ്റുള്ളവരെല്ലാം അതെടുത്ത് സ്പോട്സ് പേജ് നോക്കും എങ്കിലും മറ്റു പത്രങ്ങള്‍ ഒന്നും ആരും വാങ്ങാറില്ല.എല്ലാവരും ഓണ്‍ലൈന്‍ വായന മാത്രം..

  ഇത് പോലെ ഒരു ദിവസം ആ പത്രത്തില്‍ അഞ്ചല്‍ക്കാരന്‍റെ ഒരു അനുഭവം,ഒരു അച്ചായനെ കുറിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ അച്ചടിച്ച്‌ വന്നിരുന്നു.അത് കണ്ടു ഞാന്‍ അവര്‍ക്ക് അഞ്ചല്‍ക്കാരന്റെ ബ്ലോഗ്‌ കാണിച്ചു കൊടുത്തിരുന്നു.അപ്പോള്‍ അവര്‍ക്കും ഒരു പൂതി.നിന്‍റെ ഏതെങ്കിലും പോസ്റ്റ്‌ നിനക്കും അയച്ചു കൂടെ എന്ന്..ഞാന്‍ എന്ത് പറയാന്‍.പത്രത്തിലേക്ക് അയക്കുന്നത് പോയിട്ട് മര്യാദക്ക് രണ്ടു പേര്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്നെ പറ്റില്ല എന്‍റെ മലയാളം എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ ..ഞാന്‍ പറഞ്ഞു അതൊന്നും പറ്റില്ല.അതൊക്കെ അത്യാവശ്യം എഴുതാന്‍ അറിയുന്നവര്‍ക്ക് പറ്റിയ പണിയാണ്,നമ്മുടെ പോസ്റ്റൊന്നും അതിനു പറ്റില്ലേ എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു ..

   പിന്നെ ഒരു ദിവസം ഉച്ചക്ക് ഷോപ്പില്‍ ചെന്നപ്പോള്‍ എല്ലാവരും കൂടി 'എപ്പോഴാണ് പാര്‍ട്ടി,കെ എഫ് സിക്ക് വിളി ,എന്നൊക്കെ ചോദിച്ചു ഭയങ്കര ബഹളം.പെട്ടെന്ന് കാര്യം മനസ്സിലായില്ല.പിന്നെയാണ് അറിഞ്ഞത് മുകളില്‍ പറഞ്ഞ രണ്ടു പേരും എന്‍റെ ഒരു പോസ്റ്റ്‌ പത്രത്തിന് അയച്ചു എന്നും അത് പത്രത്തില്‍ അച്ചടിച്ചു വന്നു എന്നും..!

  അങ്ങിനെ എന്‍റെ എഴുത്തും മഷി പുരണ്ടു ....!

Sunday, 20 February 2011

ബ്ലോഗു മീറ്റും അറബി ഫുഡും-രണ്ടാം ഭാഗം     അങ്ങിനെ ഞാന്‍ കുറച്ചു നേരം വീണ്ടും വിളിക്കാന്‍ ശ്രമിച്ചു ..അവസാനം ആള്‍ ഫോണ്‍ എടുത്തു ..എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു 'മീറ്റിങ്ങില്‍ ആണ് ..കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന്.അങ്ങിനെ കുറച്ചും നേരം കഴിഞ്ഞപ്പോള്‍ അതാ വിളി വരുന്നു..ഞാന്‍ ജബല്‍ അലി ഫ്രീസോണി{പോര്‍ട്ട്‌}ല്‍ ഉണ്ട്.നീ എവിടെയാ ഉള്ളത് എന്നും ചോദിച്ച്.അങ്ങിനെ രണ്ടാളും ഒരു സ്ഥലം നിശ്ചയിച്ചു..ഗേറ്റ് നമ്പര്‍ ഫൈവ് ..{തുടരും ഇടാന്‍ പറ്റിയ സ്ഥലം.}അങ്ങിനെ ഞാന്‍ മഗരിബ് നിസ്ക്കാരം കഴിഞ്ഞു ജബല്‍ അലിയില്‍ നിന്നും ഒരു ടാക്സി പിടിച്ചു നേരെ അങ്ങോട്ട്‌.അവിടെ എത്തിയപ്പോള്‍ ആള്‍ എത്തിയിട്ടില്ല..കുറച്ചു നേരം കാത്തിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു കാള്‍ ..ഞാന്‍ ഗേറ്റില്‍ ഉണ്ട്,നീ എവിടെയാ ?..ഞാന്‍ പറഞ്ഞു.ഞാനും ഗേറ്റില്‍ തന്നെയുണ്ട്.ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരാള്‍ കയ്യുയര്‍ത്തി മൊബൈലും പിടിച്ചു നില്‍ക്കുന്നു..

   നേരെ നടന്നു ..അടുത്തെത്തിയപ്പോള്‍ കണ്ടു ഒരു ജെന്റില്‍മാന്‍,കറുത്ത പാന്റും കോട്ടും,വലത്തേ ചുമലില്‍ വിലപിടിപ്പുള്ള{ആയിരിക്കും} ലാപ്ടോപ്,ഇടതു കയ്യില്‍ ഏതോ വലിയ കമ്പനിയുടെ വെളുത്ത കവര്‍,കയ്യില്‍ നോകിയയുടെ ലേറ്റെസ്റ്റ് മോഡല്‍ മൊബൈല്‍ ഫോണ്‍......തിരിച്ചു ഓടിയാലോ എന്ന് ഒരു നിമിഷം ആലോചിച്ചു.എന്‍റെ കയ്യില്‍ ആണെങ്കില്‍ ഒരു പെപ്സി കുപ്പി പോലും ഇല്ല .പിന്നെ വരുന്നത് വരട്ടെ എന്ന് കരുതി അടുത്ത് ചെന്ന് സലാം പറഞ്ഞു കെട്ടിപ്പിടിച്ചു.ആ നിമിഷം മുതല്‍ എന്‍റെ ആദ്യ ബ്ലോഗ്‌ മീറ്റ്‌ ആരംഭിക്കുകയായിരുന്നു .പിന്നെ ഞങ്ങള്‍ പലതും സംസാരിച്ചു ..ഇടയ്ക്കിടയ്ക്ക് ലോകോത്തര കമ്പനികളില്‍{മൂപ്പര് തന്നെ പറഞ്ഞതാ }നിന്ന് അദ്ദേഹത്തിന് കോളുകള്‍ വരികയും അതെല്ലാം 'ബ്ലോഗ്‌ മീറ്റിനു' വേണ്ടി അദ്ദേഹം  ഒഴിവാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഇടയ്ക്കു എനിക്കും  എന്‍റെ ലോക്കല്‍ കമ്പനിയില്‍{നമ്മള്‍ പാവങ്ങള്‍} നിന്നും കോളുകള്‍ വരുന്നുണ്ടായിരുന്നു. 'മൂത്രം ഒഴിക്കാന്‍ എന്നും പറഞ്ഞു പോയ നീ ഏതു .......................പോയി കിടക്കുവാ' എന്നും ചോദിച്ചു എന്‍റെ ആത്മാര്‍ത്ഥ സുഹ്രുത്തും ഞങ്ങളുടെ പഴയ മാനേജറും{ഇപ്പൊ ആരാ ..?..ചോയ്ക്കി ,ചോയ്ക്കി } ആയിരുന്ന അനീസ്‌ എന്നെ വിളിച്ചു ഞെട്ടിക്കുന്നുണ്ടായിരുന്നു .ഒരു ലോകോത്തര കമ്പനിയിലെ ഏതോ വലിയ പോസ്റ്റില്‍ ഇരിക്കുന്ന ഒരാളുമായി ഞാന്‍ ബ്ലോഗ്‌ ചര്‍ച്ചയിലാണ് എന്നൊക്കെ പറഞ്ഞു അവനെ ഒതുക്കി...!.പാവം,ഞാന്‍ വന്നിട്ട് വേണം ചായ കുടിക്കാന്‍ പോകാന്‍ എന്നും കരുതി ഇരിക്കുകയായിരുന്നു....!

   അങ്ങിനെ അതിഗംഭീരമായ ചര്‍ച്ചകള്‍ക്ക്{പുറത്തു പറയില്ല}ശേഷം അദ്ദേഹം കാശ് കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം{നമ്മുടെ ഓട്ട കീശയില്‍ എന്തുണ്ട്} ഞങ്ങള്‍ ഒരു ടാക്സി പിടിച്ചു അവിടെ നിന്നും  നേരെ ദേരയിലേക്ക് പോവുകയും അവിടെ എത്തി എന്‍റെ മറ്റൊരു സുഹൃത്തിനെ കൂടി വിളിച്ചു വരുത്തി അടുത്ത് കണ്ട ഒരു അറബി ഹോട്ടലില്‍ കയറി.പിന്നെ എനിക്കൊന്നും ഓര്‍മയില്ലായിരുന്നു..!{ചില ആള്‍ക്കാര്‍ വെറും സമൂസയും കട്ടന്‍ ചായയും കൊണ്ട് 'കടിച്ചമര്‍ത്തിയ' ബ്ലോഗ്‌ മീറ്റ്‌ സങ്കടിപ്പിച്ചു പോലും .ഞങ്ങള്‍ ദുബയിക്കാരെ കണ്ടു പഠിച്ചു കൂടെ ?}

   എനിക്കോര്‍മ തിരിച്ചു കിട്ടുമ്പോള്‍ കറുത്ത കോട്ടിട്ട ആള്‍ ഒരു സിഗരറ്റും വലിച്ചു എന്‍റെ ഫ്രെണ്ടിനോട് എന്തോ സംസാരിച്ചു ഹോട്ടലിനു പുറത്തു നില്‍ക്കുവായിരുന്നു.{കാശൊക്കെ ആര് കൊടുത്തു ആവോ ?} ഞങ്ങള്‍ വീണ്ടും ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.അവസാനം പിരിയാന്‍ നേരമായപ്പോള്‍ എന്നാല്‍ ഇനി ഇഷാ നിസ്ക്കരിച്ചു പോവാം എന്ന തീരുമാനം വരികയും അടുത്തുള്ള പള്ളിയില്‍ കയറി നിസ്ക്കരിക്കുകയും ചെയ്തു.

   ഇതായിരുന്നു എന്‍റെ ആദ്യ ബ്ലോഗ്‌ മീറ്റ്‌.ജീവനുള്ള ഒരു ബ്ലോഗറെ{കടപ്പാട്,തെച്ചിക്കോടന്‍} ആദ്യമായാണ് ഞാന്‍ കാണുന്നത്.സംഭവം എന്തൊക്കെ തന്നെ ആയാലും എന്‍റെ ആദ്യ പോസ്റ്റിനു കമെന്റ്റ്‌ ഇടുകയും എന്നും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഒരാളെ തന്നെ ആദ്യം മീറ്റ്‌ ചയ്യാന്‍ കഴിഞ്ഞു എന്നത് തികച്ചും തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു .ആളെ നിങ്ങള്‍ക്കെല്ലാം മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.ചെറുവാടി എന്ന് നമ്മള്‍ എല്ലാവരും വിളിക്കുന്ന മന്‍സൂര്‍ ചെറുവാടി ആയിരുന്നു ആ ബ്ലോഗര്‍ .....!


                                                                                                   തുടരും ....

   

   

Sunday, 13 February 2011

അങ്ങിനെ എനിക്കും 'ബ്ലോഗ്പൂര്‍ത്തി' ആയി ......!!!  ഞാന്‍ കുറച്ചു ദിവസമായി തിരക്കിലായിരുന്നു .എല്ലാവരുടെയും  ബ്ലോഗ്‌ വായിക്കുമായിരുന്നെന്കിലും  കമെന്റ്റ്‌ ഇടാന്‍ കഴിയില്ലായിരുന്നു..കാരണം ഇപ്പൊ ജോലി ചെയ്യുന്നത് കുറച്ചു ഓപണ്‍ ഏരിയയില്‍ ആണ്..പോരാത്തതിന് മേനേജരും...ഞാന്‍ ബ്ലോഗും വായിച്ചു കമെന്റും ഇട്ടിരുന്നാല്‍ ബാക്കി സ്റ്റാഫുകള്‍ ഉടന്‍ തന്നെ എനിക്ക് വായിക്കാനും കമെന്റ്റ്‌ ഇടാനും ബ്ലോഗ്‌ ഉണ്ടാക്കി തരാന്‍ മടിക്കില്ല എന്നത് കൊണ്ടും കിട്ടിയ മാനേജര്‍ സ്ഥാനം ആണ്‍കുട്ടികള്‍ അടിഛെടുക്കും എന്ന പേടി ഉള്ളതിനാലും ഡ്യൂട്ടി സമയത്ത് കമെന്റ്റ്‌ ഇടാന്‍ തുനിയാറില്ല ....!പക്ഷെ ഇന്ന് മുതല്‍ ബ്ലോഗ്‌ വായന,എഴുത്ത് തുടങ്ങിയ കാര്യങ്ങള്‍ രാത്രികളിലേക്ക് മാറ്റി വെച്ചിരിക്കുന്നു..അത് കൊണ്ട് ഇനി മുതല്‍ ഞാന്‍ വീണ്ടും .......................!

  പക്ഷെ വീണ്ടും ഒരു പ്രശ്നം എന്തെഴുതും.എഴുതാന്‍ ഒന്നും കിട്ടുന്നില്ല .ഓ കിട്ടി ....!  
   കുറച്ചു ദിവസം മുമ്പ്‌ ഞാനും ലക്ഷണമൊത്ത ഒരു ബ്ലോഗര്‍ ആയി.ഇനി എനിക്കും രണ്ടാളോട് ധൈര്യമായി പറയാം ഞാനും ഒരു ഒന്നൊന്നര ബ്ലോഗര്‍ ആണ് എന്ന്,ബ്ലോഗ് പുലിയാണെന്ന്.ഒരു ബ്ലോഗര്‍ക്ക് അല്ലെങ്കില്‍ ബ്ലോഗ്‌ പുലികള്‍ക്ക് വേണ്ട മിനിമം യോഗ്യതകള്‍ ഞാന്‍ അങ്ങിനെ വളരെ കഷ്ട്ടപ്പെട്ട് നേടിയെടുത്തു.ഇനി തിരിഞ്ഞു നോട്ടമില്ല .സംഭവം എന്തെന്ന് പറഞ്ഞാല്‍ സംഭവ 'ബഹളമായ' എന്‍റെ ജീവിതത്തില്‍ ബ്ലോഗ്‌ വരുത്തിയ ഒരുപാടു മാറ്റങ്ങള്‍ പലപ്പോഴായി ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നല്ലോ.{ആരെ ?}.ഇനി അറിയിച്ചില്ല എങ്കില്‍ പിന്നീട് അറിയിക്കുന്നതായിരിക്കും ....!

   അപ്പൊ കാര്യത്തിലേക്ക് കടക്കാം..ഒന്നാമത് ഒരു ബ്ലോഗ്‌ പുലി ആവണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു മോഷണം ആണ് ..അതായത് നമ്മുടെ ഏതെങ്കിലും ഒരു പോസ്റ്റോ അല്ലെങ്കില്‍ മൊത്തം ബ്ലോഗോ ആരെങ്കിലും അടിച്ചു മാറ്റണം ..എന്നിട്ട് അത് കണ്ടെത്തി അതിനെതിരെ നമ്മള്‍ അതി ശക്തമായി പ്രതികരിക്കണം .അപ്പോഴാണ് നമ്മെ രണ്ടു പേര്‍ ശ്രദ്ധിക്കൂ..എന്തോ ഭാഗ്യത്തിന് ഏതോ ഒരു 'തളിക്കുളത്തു'ക്കാരന്‍ എന്‍റെ ഒരു പോസ്റ്റ്‌ അടിച്ചു മാറ്റി.പ്രവാസിയുടെ ഡയറി കുറിപ്പ്‌ എന്നാ പോസ്റ്റ്‌.സംഭവം ഞാന്‍ എഴുതിയതില്‍ ആകെ കൊള്ളാവുന്നത് എന്ന് പറയാന്‍ അത് മാത്രമേ ഉണ്ടായിരുന്നൂ എന്നത് മറ്റൊരു കാര്യം .എന്തൊക്കെ ആയാലും അങ്ങിനെ എന്‍റെ ഒരു  പോസ്റ്റ്‌ ആദ്യമായി മോഷ്ട്ടിക്കപ്പെട്ടു.സത്യത്തില്‍ സ്വന്തം പോസ്റ്റ്‌ മോഷ്ട്ടിക്കപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ദേഷ്യം ആണ് ആദ്യം വരിക എങ്കിലും എനിക്ക് അന്ന് വളരെ സന്തോഷമാണ് തോന്നിയത് .കാരണം പത്തു നാപ്പത്താറു പോസ്റ്റ്‌ എഴുതിയിട്ട് അതില്‍ ഒന്നെങ്കിലും കള്ളനാണെങ്കിലും അവന്‍ അടിച്ചു മാറ്റാന്‍ കൊള്ളാം എന്ന് തെളിയിച്ചല്ലോ ...നന്ദി തളിക്കുളത്തുകാരാ.നിങ്ങളെ പോലുള്ള നല്ല കള്ളന്മാരെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് ..ഇനിയും ഇടയ്ക്കിടയ്ക്ക് എന്‍റെ പോസ്റ്റുകള്‍ ചെക്ക്‌ ചെയ്യണം എന്നും ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ആണെങ്കില്‍ അട്ജെസ്റ്റ്‌ ചെയ്തു ഇനിയും മോഷ്ട്ടിക്കണം എന്നും താങ്കളോട് ഞാന്‍ വളരെ വിനീതമായി അപേക്ഷിക്കുന്നു .....!

  രണ്ടാമത്തെ കാര്യം എന്തെന്ന് പറഞ്ഞാല്‍ എല്ലാ ബ്ലോഗ്പുലികളും ഇടയ്ക്കിടയ്ക്ക് മീറ്റ്‌ നടത്തുകയും അതിന്‍റെ ചിത്രങ്ങള്‍ എടുത്തു 'ദേ,കണ്ടില്ലേ ഞങ്ങള്‍ പുലികള്‍ ഒത്തുകൂടി' എന്നും പറഞ്ഞു ഇടയ്ക്കിടയ്ക്ക് പോസ്റ്റ്‌ ഇടുകയും വേണം.നാട്ടില്‍ വന്നാല്‍ വിളിക്കണം,ഒന്ന് കാണണം എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ദുബായില്‍ വെച്ച് ഒരു ബ്ലോഗറെ 'മീറ്റ്‌' ചെയ്യും എന്ന് ഞാന്‍ കരുതിയിരുന്നില്ല.എന്ത് ചെയ്യാന്‍ എന്നെ ബ്ലോഗ്‌ പുലിയാക്കിയേ അടങ്ങൂ എന്ന് നിയ്യത്തെടുത്തു നടക്കുന്ന ആള്‍ക്കാരോട് ഞാന്‍ എന്ത് പറയാന്‍,അതും ബഹ്‌റൈനില്‍ നിന്നും ഫ്ലൈറ്റില്‍ വന്നു എന്നെ മീറ്റ്‌ ചെയ്യുന്നവരോടു ...!!

   അന്നും പതിവ് പോലെ ഞാന്‍ ഉച്ച മയക്കത്തിലായിരുന്നു.ഏകദേശം വൈകുന്നേരം ഒരു നാല് മണിക്ക് മൊബൈല്‍ റിംഗ് ചെയ്യുന്നു..പരിചയമില്ലാത്ത നമ്പര്‍.എടുത്തു സംസാരിച്ചപ്പോള്‍ മറുവശത്ത് നല്ല പരിചയമുള്ള ശബ്ദം.'എടാ ഞാന്‍ നിന്‍റെ ജബല്‍ അലിയില്‍ ഉണ്ട് ഇപ്പോള്‍,നീ എവിടെയാണ് ?.പിന്നെ ഒന്നും കേള്‍ക്കുന്നില്ല..ഞാന്‍ കുറെ നേരം ഹല്ലോ ഹല്ലോ എന്ന് പറഞ്ഞു നോക്കി ..ഇല്ല ഒരു ശബ്ദവും കേള്‍ക്കുന്നില്ല.പെട്ടെന്നാണ് എനിക്കോര്‍മ വന്നത് എന്‍റെ കയ്യിലുള്ള മൊബൈല്‍ തലേന്ന് ഒരു ബംഗാളി റിപ്പയരിങ്ങിനു കൊണ്ട് വന്ന മൊബൈല്‍ ആണ് എന്ന്.സംസാരിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ആകുന്ന പ്രോബ്ലം ആണ് അതിനു..തല്ക്കാലം സ്വന്തമായി മൊബൈല്‍ ഇല്ലാത്തതിനാല്‍ അലാറം വെക്കാന്‍ എടുത്തതായിരുന്നു അത് ..ഇനിയെന്ത് ചെയ്യും.ഉടനെ തന്നെ എണീറ്റ്‌ പോയി കുളിച്ചു{ഉവ്വ ഉവ്വ } ഡ്രസ്സ്‌ മാറി നേരെ ഷോപ്പില്‍ പോയി പുതിയ ഒരു മൊബൈല്‍ എടുത്തു അതില്‍ സിം ഇട്ടു തിരിച്ചു വിളിച്ചു നോക്കി..നമ്പര്‍ ബിസി..

                                                                     

                                                                                                                   {തുടരും..}