Wednesday 10 November 2010

മദീനയിലെ കുട്ടിക്കാലം ...ഫൈസു {മൂന്നു}


        ഇടയ്ക്കു പോയി തന്റെ ഉസ്താദിനെ{ഷെയ്ഖ്‌ അഹ്മദ്‌} സിയാറത്ത് ചെയ്യുകയും അദ്ധേഹത്തിനു മുന്നില്‍ കുറച്ചു ഓതുകയും ചെയ്യുക എന്നുള്ളത് എന്റെ ഉസ്താദിന് ഭയങ്കര ഇഷ്ട്ടമായിരുന്നു..ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും രണ്ടാള്‍ക്കും ഒന്ന് കാണണം.അത്രക്കും ഇഷ്ട്ടമായിരുന്നു രണ്ടു പേര്‍ക്കും..മദീനാ ഹറമിലും വേറെ പല പള്ളികളിലും ഉള്ള ഏകദേശം നൂറോളം ഖുര്‍ആന്‍ ക്ലാസ്സുകളില്‍ ഉള്ള ഉസ്താദുമാരില്‍ നിന്ന്  നീണ്ട അഞ്ചു വര്ഷം ഏറ്റവും മികച്ച ഉസ്താദിനുള്ള അവാര്‍ഡു വാങ്ങിയ,ഖുര്‍ആനുമായി ബന്തപ്പെട്ട ഏതു വിഷയത്തിലും{തജവീദ്,തഫ്സീര്‍,തുടങ്ങിയ} അഗാധ പാണ്ഡിത്യം ഉള്ള എന്റെ ഉസ്താദ്‌ എന്നാലും ആഴ്ചയില്‍ ഒരു ദിവസം പരീക്ഷ അടുത്ത കുട്ടിയെ പോലെ അന്ന് രാവിലെ മുതല്‍ തന്റെ ഉസ്താദിന് മുന്നില്‍ ഒതേണ്ട സൂറത്ത് നിരവധി പ്രാവശ്യം ഓതി ഇടയ്ക്കു എന്നെ കൊണ്ട് നോക്കിക്കുകയും ചെയ്യുമായിരുന്നു എന്നത് വളരെ കൌതുകപരമായിരുന്നു..

          എത്ര ശരിയാക്കിയാലും ഷെയ്ഖ്‌ അഹ്മദ്‌ ചില ആയത്തുകള്‍ വീണ്ടും വീണ്ടും ഓതിക്കും..ചിലപ്പോ എന്റെ ഉസ്താദ് ദേഷ്യം പിടിക്കുന്ന മാതിരി അഭിനയിച്ചു പറയും.'ഞാന്‍ ക്ലിയര്‍ ആയി തന്നെ ആണ് ഒതിയത്‌' എന്ന് ..ഷെയ്ഖും വിട്ടു കൊടുക്കില്ല 'ഞാനാണോ ഉസ്താദ്‌ അല്ല നീയാണോ"എന്നും ചോദിച്ചു വീണ്ടും ആ ആയത് തന്നെ ഓതിക്കും..രണ്ടു പേരും തമ്മില്‍ ഇടയ്ക്കു ചില നിയമങ്ങളില്‍ ഉടക്കും.എന്നെയും ഉസ്താദിന്റെ മോനുന്ടെന്കില്‍ അവനെയും മാത്രമേ ശൈഖിനെ കാണാന്‍ പോകുമ്പോള്‍ കൊണ്ട് പോകാറുള്ളൂ ..എന്നെ ഒരു പാട് ഇഷ്ട്ടമായിരുന്നു ഉസ്താദിന്.എനിക്ക് ഉസ്താദിനെയും ....

     തന്റെ പഠനം പൂര്‍ത്തിയാക്കിയതിനു ഒരു കോളേജില്‍ പ്രൊഫസര്‍ ആയി ഏകദേശം ആറു വര്‍ഷത്തോളം ജോലി ചെയ്ത ഉസ്താദ്‌ അവസാനം വെറും ഒരു ഖുര്‍ആന്‍ അദ്യാപകന്‍ എന്നാ നിലയിലേക്ക് എത്തിയതിനെ പിന്നിലും വളരെ രസകരമായ ഒരു സംഭവം ആയിരുന്നു..കോളെജില്‍ ആയിരുന്ന സമയത്ത്  ഉസ്താദിന് നാല്‍പ്പതിനായിരം റിയാല്‍ മാസ ശമ്പളം ഉണ്ടായിരുന്നു..ഒരു ദിവസം സൊന്തം ഉപ്പയുടെ മുന്നില്‍ വെച്ച് ഉസ്താദ് എന്തോ കാര്യത്തിനു 'വേറെ എന്തെങ്കിലും ബിസിനെസ്സ്‌ നോക്കണം ഇത് കൊണ്ട് ഒന്നും ആവുന്നില്ല' എന്ന് പറഞ്ഞു പോലും..അന്ന് ഉസ്താദിന്റെ ഉപ്പ പറഞ്ഞുവത്രെ ..'അബ്ദുറഹ്മാനെ,നിനക്ക് ഞാന്‍ ചെരുപ്പത്തില്‍ തന്നെ ഖുര്‍ആനും തഫ്സീരും പഠിപ്പിച്ചു തന്നത് നീ ഇങ്ങനെ വല്ല കോളേജിലും പോയി സാമൂഹ്യവും ശാസ്ത്രവും പഠിപ്പിക്കാന്‍ അല്ല.പോയി ഖുര്‍ആന്‍ പഠിപ്പിക്ക്‌ എന്നിട്ട് കിട്ടുന്ന പൈസ നിനക്ക് തികയുന്നില്ലെന്കില്‍ എന്നോട് പറ.നിനക്കും നിന്റെ പത്തു തലമുറക്കും കഴിയാന്‍ ഉള്ളത് ഞാന്‍ തരാം' എന്ന്..പിറ്റേന്ന് തന്നെ പ്രൊഫസര്‍ സ്ഥാനം രാജി വെച്ച് അദ്ദേഹം ഹറമില്‍ പോയി ഖുര്‍ആന്‍ ക്ലാസ് തുടങ്ങുകയായിരുന്നു.ഇപ്പൊ ഉസ്താദിന് ഹറമില്‍ കിട്ടുന്ന സാലറി വെറും നാലായിരത്തി അഞ്ഞൂറ് രൂപ.പക്ഷെ ഉസ്താദ് ഇപ്പോഴും പറയും.'അന്നെനിക്ക് കിട്ടിയിരുന്ന സാലറി കൂടുതല്‍
ആയിരുന്നു എന്നാലും ഒന്നിനും തികയില്ലായിരുന്നു ..ഇപ്പൊ എല്ലാം കഴിച്ചിട്ടും ബാക്കിയാവുന്നു'. !!!!!!!

     ഉസ്താദിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ ഒന്നും നില്‍ക്കില്ല.പത്തോ അഞ്ഞൂറോ പോസ്റ്റ്‌ ഇടേണ്ടി വരും ..അത്രക്കും അനുഭവങ്ങള്‍ ഉണ്ട് ആ വലിയ മനുഷ്യനുമായി എനിക്ക് ..രാവും പകലും ആ മഹാന്റെ കൂടെ ഖുര്‍ആനും ഓതി കൊണ്ട് നടക്കുകയായിരുന്നു നീണ്ട അഞ്ചു വര്‍ഷത്തോളം എന്റെ പണി..ഉസ്താദിനെ പറ്റി ഇനി ഇടയ്ക്കു പറയാം അല്ലെങ്കില്‍ എന്റെ കുട്ടിക്കാലം പറയാന്‍ സമയം കിട്ടില്ല ..നീണ്ട അഞ്ചു വര്ഷം രാവിലെ സുബഹി തൊട്ടു ദുഹ്ര്‍ നിസ്ക്കാരം വരെ ഹറമിലും വൈകീട്ട് അസര്‍ തൊട്ടു രാത്രി പത്തു മണി വരെയും ഉസ്താദിന്റെ പള്ളിയിലും ആയി ഞാന്‍ ഉസ്താദിന്റെ കൂടെ ഉണ്ടായിരുന്നു..അത് പിന്നെ പറയാം

      ഞാന്‍ എന്നെ മാഹാ സംഭവത്തിലേക്ക്{!!!!} തിരിച്ചു വരാം..പിറ്റേന്ന് രാവിലെ തന്നെ പുതിയ തോപും തൊപ്പിയും ഒക്കെ ഇട്ടു ആറരക്കു തന്നെ ഹറമില്‍ എത്തി.എല്ലാ പ്രാവശ്യവും ചെയ്യുന്ന പോലെ ഹബീബിനെ{സ}സിയാറത്ത് ചെയ്തു ക്ലാസ്‌ നടക്കുന്ന അവിടേക്ക് ചെന്നു...ചില കുട്ടികള്‍ എത്തിയിട്ടുണ്ട് ,ഉസ്താദ്‌ എത്തിയിട്ടില്ല..ക്ലാസ്സില്‍ പോയാല്‍ ഏതെന്കിലും കുട്ടികള്‍ അറബിയില്‍ എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചു  ഉസ്താദ്‌ വരുന്നത് വരെ ഒരു തൂണിന്റെ മറവില്‍ ഒളിച്ചിരുന്നു....
       

 





       {തുടരും എന്ന് പറയുന്നില്ല.കാരണം എനിക്ക് മടുത്തു..ചിലപ്പോ ഇത് അവസാനത്തെ പോസ്റ്റ്‌ ആയിരിക്കും ..ഒന്നിനും മൂഡില്ല ..ബ്ലോഗു തന്നെ നിര്‍ത്തിയാലോ എന്ന് ആലോചിക്കുന്നു ..ഓര്‍മകളും അനുഭവങ്ങളും ഒരു പാടുണ്ട് എനിക്ക് മദീനയെ കുറിച്ച്.മദീന എനിക്ക് ഒരു പാട് മിസ്സ്‌ ചെയ്യുന്നു .ദുബായ് എനിക്ക് പറ്റിയ സ്ഥലം അല്ല്ല ..മദീനയിലേക്ക് തിരിച്ചു പോകണം ഇന്ഷാ അല്ലാ.ഇനിയും എഴുതണം എന്നുണ്ട് ..പക്ഷെ അത് മലയാളത്തില്‍ എഴുതണമല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ തല പെരുക്കുന്നു..ഇത്ര കാലം എന്നെ സഹിച്ച എല്ലാവര്ക്കും നന്ദി ഉണ്ട് ..ആദ്യ പോസ്റ്റ്‌ മുതല്‍ ഇന്ന് വരെ സപ്പോട്ടു ചെയ്ത ചെറുവാടി,റിയാസ്‌{മിഴിനീര്‍ തുള്ളി},ഇസ്മാഈല്‍{തണല്‍},ഷാജിഖത്തര്‍,നൌഷാദ്,അലി,മിസ്‌രിയനിസാര്‍,അവസാന പോസ്റ്റില്‍ അവസാനം വന്ന ഉമ്മു അമ്മാര്‍,ഒരിക്കല്‍ വന്നു ദ്വയാര്‍ത്ഥം എന്ന വാക്ക് പഠിപ്പിച്ചു തന്നു മുങ്ങിയ വല്യമ്മായി,തുടങ്ങി ഒരിക്കല്‍ കമെന്റ്റ്‌ ഇട്ടവര്‍ക്കും ഈ ബ്ലോഗില്‍ വന്ന എല്ലാവര്ക്കും എന്റെ ഒരു പാട് നന്ദി ഉണ്ട് .}  താങ്ക്സ് ..                                                                                                  

9 comments:

  1. മദീനയില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുക!
    മഹാ ഭാഗ്യവാന്‍ ആണല്ലോ..
    മദീന വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്.അതിനാല്‍ blog നിര്‍ത്തരുത്.
    ആശംസകളോടെ..

    ReplyDelete
  2. pls do not stop..... like to read ur experience and valuables to know ...
    and dont assess the post only from the comments u receive...

    ReplyDelete
  3. എവിടെ പോവുന്നെടെയ്....? ഞാനും ഒന്നോ രണ്ടോ എഴുതി മുങ്ങാന്‍ നിന്നതാ..
    പക്ഷെ എന്റെ നിയോഗം വായനക്കാരെ ദ്രോഹിക്കുക എന്നാണേല്‍ നമ്മളത് ചെയ്യണം.
    നീ ഇപ്പോള്‍ കുട്ടിക്കാലം പറഞ്ഞിട്ടല്ലേ ഉള്ളൂ. ഇനിയെത്ര വരാനിരിക്കുന്നു. മദീനയെ പറ്റി തന്നെ എഴുതാന്‍ കാണും ഒരുപാട്.
    അതുകൊണ്ട് ഒരു സുലൈമാനി അടിച്ചു ഫ്രഷ്‌ ആയി വീണ്ടും തുടരുക.
    ആശംസകള്‍.

    ReplyDelete
  4. ങാഹ ..ഇത് നിറുത്താനോ..
    നിറുത്തിയാല്‍ തട്ടിക്കളയും ഞാന്‍ !

    വെറും ഇല്ലാക്കോമഡിയും യാത്രാവിവരണവും യുക്തിവാദ കോലാഹലങ്ങലും സിനിമാക്കഥകളും കൊണ്ട്
    നിറഞ്ഞ ബൂലോകത്ത് ഫൈസുവിന്റെ ബ്ലോഗ്ഗ് വേറിട്ട ശബ്ദമുയര്‍ത്തുന്നത് അത് വിശുദ്ധമദീനയുമായി ബന്ധപ്പെട്ടുകിടക്കുന്നത് കൊണ്ടാണു..

    നമ്മളില്‍ അധികമാര്‍ക്കുമില്ലാത്ത സൗഭാഗ്യം കിട്ടിയവനാണു ഫൈസു..
    അനുഭവങ്ങള്‍ക്കുമുണ്ട് അതിന്റെതായ ചൈതന്യം..

    ജമ‌ഇയ തഹ്ഫീള്‍ അല്‍ ഖുര്‍-ആനിന്റെ ഹെഡോഫീസില്‍ കുറച്ച് കാലം ഞാന്‍
    ജോലി ചെയ്തിരുന്നു..അവിടെ പൂമുഖത്ത് തന്നെ വലുതായി അറബിക് കാലിഗ്രാഫില്‍ എഴുതിവെച്ചത്
    " നിങ്ങളില്‍ ഖുര്‍‌ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമത്രേ ഉത്തമന്‍ "
    എന്ന വിശുദ്ധവചനമാണു..(അര്‍ത്ഥം അതുപോലെയല്ലേ..പിശകുണ്ടെങ്കില്‍ തിരുത്തുക)

    ദുബായി വിട്ട് മദീനയിലേക്കുള്ള വരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു..
    മദീനയുറ്റെ മഹത്വം മറ്റേതു മണ്ണിനുണ്ട്???!!

    ബ്ലോഗില്‍ മനം മടുക്കേണ്‍ട..
    എഴുത്ത് ഒരു ബാധ്യതയാവാതെ മനസ്സ് നിറയുമ്പോള്‍ എഴുതണം എന്നു തോന്നുമ്പോള്‍ എഴുതുക..
    ഈ കഥകള്‍ക്ക് കേള്വിക്കാര്‍ ഉണ്ടാവും..അത് കൂടിക്കൂടിവരികയും ചെയ്യും.

    കമന്റുകള്‍ കുറയുന്നത് കൊണ്ടാവും ഒരു മടുപ്പ്..സാരമില്ല..എന്റെ ചില പഴയ പോസ്റ്റുകള്‍ ഇത് സംബന്ധിച്ച് ഇട്ടിട്ടുണ്ട്..രാവിലേയും രാത്രി കിടക്കാന്‍ നേരവും ഓരോ പോസ്റ്റ് വായിച്ച് നോക്കുക..മനസ്സിനും എഴുത്തിനും ഒക്കെ നല്ല ഉന്മേഷം കിട്ടും. ടൈപ്പ് ചെയ്യുമ്പോഴുള്ള കൈകടച്ചില്‍ ,അക്ഷരപ്പിശകുകള്‍ ഇതൊക്കെ മാറാന്‍ ഓരോ കമന്റ് വെച്ച് ഓരൊ പോസ്റ്റിനുമിടുക..എല്ലാം ശരിയാവും!.

    ReplyDelete
  5. ബ്ലോഗ്‌ നിര്ത്തുന്നു എന്ന് ജാലകത്തില്‍ കണ്ടത് കൊണ്ട് കേറിയതാണ്..
    ആദ്യമായാണ്‌ ഫൈസുവിന്റെ ബ്ലോഗില്‍..ഒറ്റയിരിപ്പിനു തന്നെ എല്ലാം വായിച്ചു തീര്‍ത്തു..വളരെ നല്ല ശൈലി.
    നൌഷാദ് ഭായ് പറഞ്ഞത് പോലെ നിര്‍ത്തിയാല്‍ അന്റെ മയ്യത്ത് എടുക്കും..ലഭിക്കുന്ന കമന്റുകളില്‍ അല്ല കാര്യം..എഴുതുമ്പോള്‍,എഴുതിയത് ഒന്ന് വായിച്ചു നോക്കുമ്പോള്‍ അനുഭവിക്കുന്ന സുഖത്തിലാണ് കാര്യം.. .
    പിന്നെ മലയാളത്തില്‍ ടൈപ് ചെയ്യുന്നതിന്റെ കാര്യം..ഖുറാന്‍ മനപ്പാടമാക്കിയ ഫൈസിനു അത് ശെരിയാക്കാന്‍ പ്രയാസമുണ്ടാവില്ല...ദുആകളില്‍ ഉള്‍പ്പെടുത്തുക..വീണ്ടും വരാം..

    ReplyDelete
  6. ഫൈസല്‍....
    ബ്ലോഗ് നിര്‍ത്തുന്നു എന്ന പോസ്റ്റാണു ഞാന്‍ ആദ്യം വായിച്ചത്..
    അതില്‍ ഞാനെന്റെ അഭിപ്രായം എഴുതിയിട്ടുമുണ്ട്..
    അത്ദേ...ഇവിടെയുണ്ട്

    ReplyDelete
  7. അയ്യോ..ഫൈസു പോവല്ലേ..അയ്യോ ഫൈസു പോവല്ലേ...
    ഫൈസു എല്ലാര്‍ക്കും എന്നെ എത്ര സ്നേഹമുണ്ടെന്ന് ടെസ്റ്റ് ചെയ്യുകയാ അല്ലേ?
    ഫൈസു പോവില്ല, ഫൈസുന് പോകാന്‍ കഴിയില്ല...അത്ര തന്നെ!

    ReplyDelete
  8. "'അന്നെനിക്ക് കിട്ടിയിരുന്ന സാലറി കൂടുതല്‍
    ആയിരുന്നു എന്നാലും ഒന്നിനും തികയില്ലായിരുന്നു ..ഇപ്പൊ എല്ലാം കഴിച്ചിട്ടും ബാക്കിയാവുന്നു'. !!!!!!!"
    ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍!

    ReplyDelete