Wednesday, 3 November 2010
എം ടി യുടെ രണ്ടാമൂഴവും പാവം ഞാനും !!!!..
എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി വായിച്ച നോവല്‍ ആണ് രണ്ടാമൂഴം ..എം ടി വാസുദേവന്‍ നായരുടെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നോവല്‍ {ഒരു പക്ഷെ അദ്ദേഹം അതിലും നല്ല നോവല്‍ എഴുതിയിട്ടുണ്ടാകാം..അദ്ധേഹത്തിന്റെ എല്ലാ നോവലും ഞാന്‍ വായിച്ചിട്ടില്ല} ആണ് അത് ..ഒരു പക്ഷെ ഞാന്‍ ആദ്യമായി വായിക്കുന്ന അല്ലെങ്കില്‍ കാണുന്ന ഒരു മലയാളം നോവല്‍ ആയതു കൊണ്ടും ആവാം ..എനിക്ക് പറയാന്‍ ഉള്ളത് ആ നോവലിനെ കുറിച്ച് അല്ല .അതിനെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍ .വയലാര്‍ അവാര്‍ഡു കിട്ടിയ ഒരു കൃതിയെ കുറിച്ച് മലയാളം മര്യാദക്ക് എഴുതാന്‍ അറിയാത്ത ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിലും ഭേദം പോയി തൂങ്ങി ചാവുന്നതല്ലേ ..
ഞാന്‍ പറയാന്‍ പോകുന്നത് ആ കൃതി കാരണം എനിക്കുണ്ടായ മാറ്റങ്ങള്‍ ആണ് ..പൊതുവേ അറബി സ്കൂളില്‍ പഠിച്ചു മലയാളത്തേക്കാള്‍ അറബി അറിയുന്ന,അറബി പത്രവും അറബി പുസ്തകങ്ങളും മാത്രം വായിച്ചു അറബി വേഷവും ഇട്ടു സൗദി പിള്ളേരുടെ കൂടെ അറബിയും സംസാരിച്ചു നടന്നിരുന്ന എന്നെ മലയാളം നോവലുകളെയും കഥകളുടെയും ലോകത്തേക്ക് ആകര്ഷിപ്പിച്ച ഒരു കൃതി ആണ് അത് ..
മര്യാദക്ക് മലയാളം എഴുതാനും വായിക്കാനും അറിയാതിരുന്ന{കുറച്ചൊക്കെ അറിയാം} അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലാ എന്ന് വിചാരിച്ചു നടന്നിരുന്ന എന്നെ മലയാളം വായിക്കണം പറ്റുമെങ്കില്‍ എഴുതണം{നോവല്‍ അല്ല .തറ പറ എന്ന് }എന്ന് പറഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ച ഒരാളുണ്ടായിരുന്നു മദീനയില്‍ ..ആ വലിയ മനുഷ്യന്‍ ആണ് ഞാന്‍ ഇന്ന് ഇങ്ങനെ എങ്കിലും മലയാളം എഴുതുന്നുണ്ടെങ്കില്‍ അതിനു കാരണക്കാരന്‍ ..പീ ടി മൂസക്കോയ എന്നായിരുന്നു അദ്ധേഹത്തിന്റെ പേര് .സൌദിയില്‍ ഇറങ്ങുന്ന മലയാളം ന്യൂസ് എന്ന പത്രത്തിന്റെ മദീന റിപ്പോട്ടെര്‍ ആയിരുന്നു അദ്ദേഹം..മദീനയില്‍ അദ്ദേഹം ഒരു മസ്റ;അ{ഈത്തപ്പന തോട്ടം}യില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത് ..ആ വലിയ മസ്റ;അയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അദ്ദേഹം ആയിരുന്നു ..
മദീനയില്‍ പ്രവാചകന്റെ പുണ്യ സ്പര്‍ശം ഏറ്റ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ട്ടം അദ്ധേഹത്തിന്റെ റൂമും ആ കാരക്ക തോപ്പും ആയിരുന്നു ..അദ്ധേഹത്തിന്റെ ആ ചെറിയ റൂമില്‍ ആകെ ഉണ്ടായിരുന്നത് ഒരു കട്ടിലും ഒരു സോഫയും പിന്നെ ഒരു ടീവിയും ഒരു മരത്തിന്റെ ഷെല്‍ഫും ഒരു ചെറിയ എഴുത്ത് മേശയും ആയിരുന്നു.{ഇന്നും എന്റെ മനസ്സില്‍ ഒരു റൂം എന്ന് പറഞ്ഞാല്‍ അങ്ങിനെ ആവണം എന്നാണ്}..ഇത്ര ഒക്കെ ഉണ്ടെങ്കിലും ആ റൂമില്‍ കയറി ഒന്ന് ഇരിക്കണം എന്നുണ്ടെങ്കില്‍ കട്ടില്‍ തന്നെ ശരണം ..കാരണം സോഫ നിറയെ മാത്രുഭുമി ,കേരള ശബ്ദം പോലുള്ള മാസികകള്‍,പത്രങ്ങള്‍,ഷെല്‍ഫ് നിറയെ നോവലുകള്‍,കവിതകള്‍,ചരിത്ര ഗ്രന്ഥങ്ങള്‍,കഥകള്‍ എന്നിവയും എഴുത്ത് മേശക്കു മുകളില്‍ നിറയെ പത്രം ഓഫീസിലേക്ക് അയക്കാന്‍ ഉള്ള വാര്‍ത്തകളും അദ്ദേഹം എഴുതുന്ന ലേഖനങ്ങളും ആയിരിക്കും ..
അദ്ദേഹം എന്റെ ഉപ്പയുടെ സുഹുര്‍ത്ത് ആയിരുന്നു ..ഞാന്‍ മദീനയില്‍ എത്തുന്ന സമയത്ത് അദ്ദേഹം മദീനയില്‍ ഉണ്ട് .കഴിഞ്ഞ വര്ഷം അദ്ദേഹം പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോയി ..അദ്ധേഹത്തെ കുറിച്ച് എഴുതുവാനാണെങ്കില്‍ ഒരു പത്തു പതിനഞ്ചു പോസ്റ്റ് ഇടാന്‍ ഉള്ള വകുപ്പുണ്ട്.. അത് പിന്നെ പോസ്റ്റാം ..{എന്തോരം വിഷയങ്ങളാ..എല്ലാം ഞാന്‍ തന്നെ എഴുതണം എന്ന് വെച്ചാല്‍..ആകെ അറിയാവുന്ന കുറച്ചു മലയാളം വെച്ച് ഇതൊക്കെ എഴുതണം അല്ലോ ന്റെ കര്‍ത്താവേ ........}..പിന്നെ അദ്ധേഹത്തിന്റെ മസ്റ;അയില്‍ ഉണ്ടായിരുന്ന ഒരു സംഭവം ആയിരുന്നു സിമെന്റ് കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുളം പോലത്തെ ഒരു കുളം{ഇത്ര മലയാളം ഒക്കെ എനിക്കറിയൂ} ..അതില്‍ നിന്നാണ് തോപ്പിലേക്ക് ആവശ്യമുള്ള വെള്ളം എല്ലാം സപ്പ്ലൈ ചെയ്തിരുന്നത് ...ആഴ്ചയില്‍ ഒരു ദിവസം അവിടെ പോയി കുളിക്കുക എന്നത് എന്റെ ഒരു സ്ഥിരം ഏര്‍പ്പാടാണ് ..ആദ്യം ഒക്കെ അവിടെ പോയി കുളിച്ചു അദ്ദേഹം ഉണ്ടാക്കി തരുന്ന ഒരു കട്ടനും കുടിച്ചു അദ്ദേഹവുമായി കുറച്ചു വര്‍ത്താനം ഒക്കെ പറഞ്ഞു തിരിച്ചു പോരും ..ഇടയ്ക്കു മലയാളം പത്രം ഒക്കെ നോക്കുകയും ചെയ്യും ..ചെറുപ്പത്തിലെ വായന എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു സംഭവം ആണ് ..എന്ത് കിട്ടിയാലും വായിക്കും ..
ഒരു ദിവസം ഇത് പോലെ അദ്ധേഹത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ അദ്ദേഹം വായിച്ചു കൊണ്ടിരുന്ന മാത്രുഭുമി മാസിക എടുത്തു വെറുതെ അദ്ദേഹം നിര്‍ത്തിയ ഇടത്തു നിന്നും വായിച്ചു നോക്കി.ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ ഇരുന്നു വായിച്ചു ..{അന്നും ഇന്നും മാത്രുഭുമി മാസിക എനിക്കിഷ്ട്ടമില്ല.ചിത്രകാരന്റെ ബ്ലോഗില്‍ പോയ പോലെ എനിക്കത് വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല }..അത് കണ്ടു അദ്ദേഹം എന്നോട് പറഞ്ഞു ..'എവിടെ നിന്നെങ്കിലും എന്തെങ്കിലും വായിച്ചിട്ട് കാര്യമില്ല ഒരു കാര്യം വായിക്കുമ്പോ അത് തുടക്കം മുതല്‍ വായിക്കണം'എന്ന് ..അദ്ദേഹം എനിക്ക് ഒരു നോവല്‍ എടുത്തു തന്നു..എന്നിട്ട് പറഞ്ഞു .'ഇത് മുഴുവന്‍ വായിക്ക്'..ഞാന്‍ മലയാളം വായിക്കാന്‍ ഉള്ള മടി കാരണം ഞാന്‍ ആദ്യം ഒന്ന് മടിച്ചു ..എന്നാലും അദ്ധേഹത്തെ പിണക്കണ്ടാ എന്ന് കരുതി അതും വാങ്ങി വീട്ടില്‍ വന്നു ..അന്ന് രാത്രി വെറുതെ അതെടുത്തു വായിച്ചു തുടങ്ങി ..തുടക്കം എനിക്കൊന്നും മനസ്സിലായില്ല..ആരോ എവിടെക്കോ വരുന്നു എന്നൊക്കെ..എന്നാലും വിട്ടില്ല ..പതുക്കെ പതുക്കെ ഞാനും ഭീമസേനന്റെ പിന്നാലെ നടന്നു തുടങ്ങി {എങ്ങിനെയുണ്ട്??.വല്ല അഭിപ്രായവും പറയൂന്നെ!!.} ..അവസാനം അന്ന് രാത്രി അത് മൊത്തം അങ്ങ് വായിച്ചു തീര്‍ത്തു.!!!!!.വായിച്ചു തീര്‍ത്തു പോയി മൂത്രം ഒഴിച്ച് വന്നപ്പോഴേക്കും സുബഹി ബാങ്ക് വിളിക്കുന്നു അടുത്തുള്ള പള്ളിയില്‍ നിന്ന് ..ആ നോവല്‍ ഏതായിരുന്നു എന്നറിയുമോ അതായിരുന്നു രണ്ടാമൂഴം ..
അന്ന് ഉച്ചക്ക് അതിലെ ഇഷ്ട്ടപ്പ്ട്ട ചില ഭാഗങ്ങള്‍ വീണ്ടും വായിച്ചു വൈകീട്ട് ഒരു ടാക്സി പിടിച്ചു അതുമായി തിരിച്ചു പീ ടി യുടെ മസ്റ;അയിലേക്ക് .. സാധാരണ പോയാല്‍ പിന്നെ ഒരാഴ്ച കഴിഞ്ഞു വരുന്ന എന്നെ പിറ്റേന്ന് തന്നെ കണ്ടപ്പോ എന്തോ കാര്യമുണ്ടാവും എന്ന് കരുതി അടുത്ത് വന്ന പീ ടിയോട് രണ്ടാമൂഴം വച്ച് നീട്ടിയിട്ട് ഞാന്‍ പറഞ്ഞു ."പീ ടി ഇത് വായിച്ചു കഴിഞ്ഞു വേറെ നോവല്‍ തരൂ"{"ഇത് വായ്ച്ചു കയിന്ജ്.അട്ത്തത് ഇടിക്കീ" എന്നാണ് സത്യത്തില്‍ പറഞ്ഞത്}..അന്തം വിട്ട അദ്ദേഹം ഞാന്‍ വായിചിട്ടുണ്ടാവില്ല എന്ന് ഉറപ്പാക്കി എന്നോട് ചോതിച്ചു .'സത്യത്തില്‍ നീ ഇത് ഫുള്‍ വായിച്ചോ '..ഞാന്‍ പറഞ്ഞു .'അതെ ഞാന്‍ ഇന്നലെ രാത്രി ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു എന്ന് ..പിന്നെ അദ്ദേഹം ഇടയ്ക്കു അത് എടുത്തു പറയുമായിരുന്നു ..
അന്ന് തുടങ്ങിയ വായന ആയിരുന്നു ..അവസാനം അദ്ധേഹത്തിന്റെ സകല കളക്ഷന്‍സും വായിച്ചു തീര്‍ത്തിട്ടെ ഞാന്‍ അടങ്ങിയുള്ളൂ ...അങ്ങിനെ ആയിരുന്നു ഞാന്‍ മലയാളം വായിക്കാന്‍ തുടങ്ങിയത് ..അങ്ങിനെ ഒക്കെ പഠിച്ച മലയാളം ആണ് ഇവിടെ ഇട്ടു കളിക്കുന്നത് ...പിന്നെ ഒരു സംഭവം ഉള്ളത് "ഒരു സങ്കീര്‍ത്തനം പോലെ" വായിച്ചതാ ..അത് പിന്നെ പറയാം ..അതും ഒരു സംഭവം ആണ് ...
Subscribe to:
Post Comments (Atom)
ഫൈസു,രണ്ടാമൂഴം ഉഷാറായി.ഇനി അടുത്തതിനെ കുറിച്ചും പോരട്ടെ..
ReplyDeleteബാപ്പാന്റെ ചങ്ങാതി കാരണം ഫൈസു മലയാളഭാഷക്കൊരു മുതല്‍കൂട്ടായി..
അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ!
ജാസ്മി ...കളിയാക്കല്ലേ ..നമ്മളും ജീവിച്ചു പോട്ടെ ..
ReplyDeleteഇത് കലക്കി മോനെ കലക്കി.ഇത് തന്നെ മലയാളം.അഭിനന്ദനം,തുടരൂ ധൈര്യമായി.
ReplyDeleteപി ടി ക്ക് ഒരു മുട്ടന്‍ അഭിവാദ്യം.
അപ്പോള്‍ തുടക്കം തന്നെ ഇടിവെട്ട് സംഗതിയിലായിരുന്നു അല്ലെ?
ReplyDeleteവിശേഷങ്ങളുമായി വീണ്ടും എത്തുക.
'അട്ടക്ക് കണ്ണ് കൊടുത്താല്‍ ഉറിയില്‍ കലം വച്ചുകൂടാ' എന്നൊരു ചൊല്ലുണ്ട്.
ReplyDeleteതനിക്ക് ശരിക്ക് മലയാളവും കൂടി അറിഞ്ഞിരുന്നേല്‍ എല്ലാരേം അടിച്ചു നിരപ്പാക്കിയേനെ.ഈ ഉള്ള മലയാളം വച്ച് എന്നാ കീറാ കീറുന്നത്! എഴുത്തും വായനയും നിര്‍ത്തണ്ട.പഠിച്ച അറബി മറക്കുകയും വേണ്ട.
ലോകപ്രശസ്ത സാഹിത്യകാരന്‍മാരുടെ കൃതികള്‍ വായിക്കുന്നതിനിടയില്‍ എന്നെ പോലത്തെ മിസ്കീന്മാരുടെ ബ്ലോഗുകളും വായിക്കാന്‍ സമയം കണ്ടെത്തണം കേട്ടോ.
തുടരുക ..ആശംസകള്‍.
ഈ കൊടും പാതകം ചെയ്ത പി ടിക്ക് ജീവപര്യന്തം കൊടുക്കണം.
ReplyDeleteതാങ്ക്സ് ..ഷാജി ..എന്റെ സ്ഥിരം വായനക്കാരന്‍ അവന്ട കേട്ടോ ..ഉള്ള മലയാളം കൂടി മറക്കും ..!!!!!!!!!!!!
ReplyDeleteചെറുവാടി ..തുടങ്ങിയത് മുതല്‍ എന്നെ ഇത്ര സപ്പോട്ട് ചെയ്യുന്നതിന് ഞാന്‍ നിങ്ങള്ക്ക് എന്താ ചെയ്തു തരേണ്ടത് ...
ismaaeel ..............വരവ് വെച്ചിരിക്കുന്നു ..കാണിച്ചു തരാം ..കേള്‍ക്കാന്‍ സുഖമുള്ള ഒരു 'ആക്കല്‍' ആയിപ്പോയി ..
ബഷീര്‍ക്കാ{അത് ഇഷ്ട്ടമില്ലെങ്കില്‍ ബഷീര്‍ ബായ്}..എന്നെ പറ്റി എന്തും പറഞ്ഞോ ..പക്ഷെ പീ ടി യെ കുറിച്ച് പറഞ്ഞാല്‍ ....
ReplyDeleteസത്യത്തില്‍ നിങ്ങള്‍ വരും എന്ന് ഞാന്‍ സോപ്നതില്‍ പോലും കരുതിയില്ല ..സന്തോഷമായി ..താങ്ക്സ്
ആശംസകള്‍
ReplyDeleteരഞ്ജി ..താങ്ക്സ് ഫോര്‍ കമിംഗ്
ReplyDeleteഫൈസു,കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കു..അറബി ഭാഷയില്‍ പഠിച്ച ഫൈസു മലയാളം വായിക്കുന്നതും,എഴുതുന്നതും വലിയ കാര്യം തന്നെയാണ്..
ReplyDeleteകളിയാക്കിയതല്ല.അത് ഇഷ്ട്ടവുമില്ല.ആരും പെര്‍ഫെക്ട്ട് അല്ലല്ലോ...
ജസ്മി ..എനിക്കറിയാം നിങ്ങള്‍ കളിയാക്കിയതല്ലാ എന്ന് ..എന്നാലും മലയാളം ഭാഷക്ക് ഒരു മുതല്‍ കൂട്ടായി എന്ന് പറഞ്ഞപ്പോ ഇത്തിരി കൂടിപ്പോയില്ലേ എന്ന് ഒരു സംശയം ..ഞാന്‍ ഒരു തമാശ പരഞതാ ..ഞാന്‍ അങ്ങിനെ ആണ് ..എന്തും ഒരു തമാശ ആയിട്ടെ എടുക്കൂ ..എന്നെ പറ്റി എല്ലാരും പറയുന്ന ഒരു കാര്യം ഞാന്‍ ഒന്നും സീരിയസ് ആയി എടുക്കാറില്ല എന്നുള്ളതാ ..എന്തും ഒരു തമാശ ആയിട്ടെ എടുക്കൂ ..ഇനി നിങ്ങള്ക്ക് അങ്ങിനെ തോന്നി എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു ..ജസ്മി..ഞാന്‍ ഒരു പൊട്ടന്‍ കുഞ്ഞാപ്പു ആണ് ..ആള്‍ക്കാരോട് എങ്ങിനെ ആണ് സംസാരിക്കണ്ടത് എന്നൊന്നും അറിയില്ല ..ഓക്കേ ..ഇത്തവണ മാപ്പ് ...
ReplyDeleteഇപ്പം സ്വന്തമായി ഒരു പേരും സംഭാവന ചെയ്തു ഇനിയിപ്പം ഫൈസുന്നു മാറ്റിക്കോ...
ReplyDeleteമാപ്പൊക്കെ പറയാ അയ്യേ ഇയാളൊരു കുഞ്ഞാപ്പു തന്നെ...
yes jasmi ..me a real കുഞ്ഞാപ്പു ..{ആകെ രണ്ടാളാ വരുന്നത് .അതില്‍ ഒരാള്‍ ഇപ്പെരും പറഞ്ഞു പോയാല്‍ ഉള്ള വെഷമം ഞാന്‍ തന്നെ സഹിക്കണ്ടേ}..താങ്ക്സ്
ReplyDeleteഇതും വായിച്ചു
ReplyDeleteഫൈസു എഴുത്ത് കലക്കുന്നുണ്ട് ,മദീനയിലെ നിങ്ങളുടെ ഓരോ അനുഭവവും വയികുമ്പോള്‍ ഒരു വല്ലാത്ത സ്വപ്നം പോലെ മദീന വിളിക്കുന്നു ,ഇന്‍ശാ അല്ലാ ഇ മാസം എന്തായാലും അവിടെ വരണം .
ReplyDeleteവിവരണം വളരെ രസകരമാണ് എല്ലാവിധ സ്നേഹശംസകളും നേരുന്നു