Friday 28 January 2011

വീണ്ടും ചില മദീനാ വിശേഷങ്ങള്‍ ....!!



 

           






         ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നു പെട്ടത് കാരണം ബ്ലോഗ്‌
 നോക്കാനോ പുതിയ പോസ്റ്റ്‌ ഇടാനോ ആരുടേയും ബ്ലോഗ്‌ വായിക്കാനോ കഴിഞ്ഞില്ല.അല്ലെങ്കില്‍ ഒന്നിനും മൂഡ്‌ ഇല്ലായിരുന്നു.ഒന്നാമത്
 യാതൊരു മുന്നറിയിപ്പും തരാതെ ഒരു സുപ്രഭാതത്തില്‍ വെറും സെയില്‍സ്‌ മാന്‍ ആയിരുന്ന എന്നെ പിടിച്ചു ഒരു വലിയ ഷോപ്പിന്‍റെ മൊത്തം ചുമതലയും ഏല്‍പ്പിച്ചു എന്ന് മാത്രമല്ല ഷോപ്പ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെയുള്ള എല്ലാ പഴയ പുതിയ കണക്കുകളും സ്റ്റോക്ക്
 ക്ലിയരിങ്ങും അടക്കം സകല ഗുലുമാലുകളും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവും തന്നാല്‍ ഞാനെന്നല്ല ആരും ഇത്തിരി ബിസി ആയിപ്പോവും.അത് കൊണ്ടൊക്കെ തന്നെ ബ്ലോഗും ലാപ്ടോപും ഒന്നും തൊടാന്‍ സമയവും കിട്ടിയില്ല.ഇന്നും ഷോപ്പില്‍ നിന്ന് എത്തിയപ്പോള്‍ വളരെ ക്ഷീണിച്ചിരുന്നു.പക്ഷെ ഇന്ന് എന്ത് ക്ഷീണം ഉണ്ടെങ്കിലും എന്തെങ്കിലും എഴുതും എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല ഇന്ന് എനിക്ക് കിട്ടിയ ഒരു മെയില്‍ തന്നെ.അതിന്‍റെ ഉള്ളടക്കം എന്ത് എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല.അതെഴുതിയത് എന്‍റെ സുഹൃത്ത് സമീര്‍ തിക്കോടി ആയിരുന്നു.ഈ പോസ്റ്റ്‌ ഞാന്‍ ആ നല്ല സുഹുര്ത്തിനു സമര്‍പ്പിക്കുന്നു.ഞാന്‍ മറ്റെന്തു എഴുതുന്നതിനേക്കാളും മദീനയെ പറ്റി എഴുതുന്നത്‌ ഇഷ്ട്ടപ്പെടുന്ന സമീര്‍ ഭായിക്ക് വേണ്ടി മദീനയില്‍ വെച്ച് എനിക്ക് കിട്ടിയ ഒരു വലിയ പാഠം...!

       ഇത് വളരെ ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്.ചെയ്യുന്ന തെറ്റിന്‍റെ വലിപ്പം മനസ്സിലാക്കാന്‍ മാത്രം അന്ന് ബുദ്ധി ഉണ്ടായിരുന്നില്ല.അല്ലെങ്കില്‍ അതൊരു തെറ്റാണ് എന്ന് മനസ്സിലാക്കാന്‍ മാത്രമുള്ള വിവരം ഇല്ലായിരുന്നു എന്ന് വേണമെങ്കിലും പറയാം.ഞാന്‍ മദീന ഹറമില്‍ പഠിക്കുന്ന സമയത്ത് എന്‍റെ ക്ലാസ്സില്‍ ഒരു മുപ്പത്തഞ്ചു നാല്‍പ്പതു കുട്ടികള്‍ ഉണ്ടായിരിക്കും.ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളതും എന്‍റെ ഉസ്താദിന്‍റെ അടുത്ത് തന്നെ..മറ്റു ഉസ്താദുമാരുടെ ക്ലാസ്സുകളില്‍ പത്തും ഇരുപതും കുട്ടികള്‍ ഉണ്ടാവുന്ന സ്ഥാനത്താണ് എന്‍റെ ഉസ്താദിന്‍റെ അടുത്ത് ഇത്രയും കുട്ടികള്‍.മദീന പള്ളിയിലെ ഖുര്‍ആന്‍ ക്ലാസുകള്‍ എന്ന് പറഞ്ഞാല്‍ ഒരു തൂണിനോട് ചാരി ഒരു ഉസ്താദ് ഇരിക്കുന്നുണ്ടാവും.അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു വൃത്താകൃതിയില്‍ കുട്ടികളും ഇരുന്നു ഓതുന്നുണ്ടാവും.എല്ലാവരുടെ മുന്നിലും ഒരു മുസ്ഹഫും അത് വെക്കാനുള്ള ഒരു കുര്‍സിയും{മരപ്പലക കൊണ്ട് ഉണ്ടാക്കിയ ഖുര്‍ആന്‍ സ്റ്റാന്റ്}ഉണ്ടാവും..എല്ലാവരും ഇരുന്നു ഓതി പഠിക്കുന്നു..പഠിച്ചു കഴിഞ്ഞവര്‍ കുര്‍സിയും മുസ്ഹഫും എടുത്തു ഉസ്താദിന്റെ അടുത്ത് പോയിരുന്നു ഓതി കൊടുക്കും .കഴിഞ്ഞാല്‍ വീണ്ടും പഴയ സ്ഥാനത്തു തന്നെ വന്നിരിക്കും.
ഏകദേശം ഇത് പോലെ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ {ഇത് നെറ്റില്‍ നിന്ന് കിട്ടിയത് }


  പറയാന്‍ വന്ന വിഷയം എന്തെന്ന് വെച്ചാല്‍ ഞങ്ങള്‍ പഠിക്കുന്ന എല്ലാവര്ക്കും ഒരു സ്വഭാവം ഉണ്ടായിരുന്നു.ക്ലാസ്സില്‍ ഇരിക്കുന്ന സമയത്ത് എല്ലാവരും ഖുര്‍ആനിലേക്ക് നോക്കി തലയും താഴ്ത്തി ഇരുന്നാണല്ലോ ഓതുക.ആ സമയത്ത് എന്തെങ്കിലും കാരണത്തിന് മറ്റൊരുത്തനെ ഒന്ന് വിളിക്കണം അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് എന്തെങ്കിലും കാണിച്ചു കൊടുക്കണം എന്നുണ്ടെങ്കില്‍ അന്നൊക്കെ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു കോഡ് ഉണ്ടായിരുന്നു.അതെന്തെന്നു വെച്ചാല്‍ ഒരുദാഹരണത്തിന് ഒരുത്തന്‍ ക്ലാസ്സില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു എന്ന് കരുതുക.ഞാന്‍ അത് കണ്ടു.അത് മറ്റൊരുത്തനെ അറിയിക്കണം.അല്ലെങ്കില്‍ ഉറങ്ങുന്ന ആളെ ഒന്ന് വിളിക്കണം എന്നുണ്ടെങ്കില്‍ ആ ആളുടെ പേര് വരുന്ന ആയത്തോ അല്ലെങ്കില്‍ ആ ആളുടെ പേരിനോട് സാമ്യം വരുന്ന ഏതെങ്കിലും വാക്കുകളുള്ള ആയത്തോ കുറച്ചു ഉച്ചത്തില്‍ ഓതും.എന്‍റെ പേരിനോട് സാമ്യമുള്ള അല്ലെങ്കില്‍ എന്‍റെ പേരുള്ള ഏതെന്കിലും ആയത്തു ആരെങ്കിലും കുറച്ചു ഉറക്കെ ഓതുന്നത് കേട്ടാല്‍ മനസ്സിലാക്കാം.അവന്‍ എന്നെ വിളിക്കുന്നു എന്ന്.അപ്പൊ നമ്മള്‍ അവനെ നോക്കും.ഇതായിരുന്നു  ഉസ്താദ്‌ അറിയാതെ ക്ലാസ്സില്‍ ഒരാളെ വിളിക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്ന കോഡ് ...!

  ഒരു ഹജ്ജ്‌ കാലത്ത് ഞാനും ഇത് പോലെ ഇരുന്നു ഓതുന്നതിനിടയില്‍  ഒരു ഇന്തോനേഷ്യക്കാരന്‍ ഹാജി ഹറമില്‍ വന്നു ഖിബ്‌ലക്ക് പിന്തിരിഞ്ഞു നിന്ന് നിസ്ക്കരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.അത് ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന കാര്യമാണ്.പ്രത്യേകിച്ചും ആദ്യമായി മദീന ഹറമില്‍ വരുന്ന ആള്‍ക്കാര്‍ക്ക്.രാവിലെ ഒരു ഒമ്പത്,പത്തു മണിക്കൊക്കെ ഹറമിന്‍റെ മുന്‍ഭാഗത്തു രൌളയുടെ{പ്രവാചകന്‍റെ ഖബറിന്‍റെ അടുത്ത്} അടുത്ത് മാത്രമേ തിരക്കുണ്ടാവൂ.ഞങ്ങളുടെ ക്ലാസ്സ്‌ നടക്കുന്ന ബാക്ക് ഭാഗത്ത് ആ സമയത്ത് അധികം ആരുമുണ്ടാവില്ല..ചില ആള്‍ക്കാര്‍ ആദ്യമായി വരുന്നത് കൊണ്ടും എല്ലാ തൂണും,ചുമരും,ഗേറ്റും ഒരു പോലെ ഇരിക്കുന്നത് കൊണ്ടും എങ്ങോട്ടാണ് ഖിബ്‌ല എന്നറിയാതെ എവിടേക്കെങ്കിലും തിരിഞ്ഞു നിന്ന് നിസ്ക്കരിക്കും.ഞങ്ങള്‍ ആരെങ്കിലും കണ്ടാല്‍ അയാളെ പിടിച്ചു ഖിബ്‌ലയിലേക്ക് തിരിച്ചു നിര്‍ത്തും.അന്നും അത് പോലെ ആ ഹാജി എന്‍റെ ഓപ്പോസിറ്റ് ഇരുന്നു ഓതുന്ന ഒരു സുഹൃത്തിന്‍റെ പിന്നില്‍ നിന്ന് ഖിബ്‌ല തെറ്റി നിസ്ക്കരിക്കുകയായിരുന്നു.അവന്‍ അതറിഞ്ഞിരുന്നില്ല.അവനു അത് കാണിച്ചു കൊടുക്കാനും അയാളെ തിരിച്ചു നിര്‍ത്താനും വേണ്ടി അവനെ വിളിക്കാന്‍ ഞാന്‍ ഞങ്ങളുടെ  കോഡ് ഉപയോഗിച്ചു.ഒന്ന് രണ്ടു വട്ടം അവന്‍റെ പേരുള്ള ആയത് ഉറക്കെ ഓതി.അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി.ഞാന്‍ തല കൊണ്ട് പിന്നിലേക്ക്‌ ആഗ്യം കാണിച്ചു,അവന്‍ പിന്നിലേക്ക്‌ നോക്കി കാര്യം മനസ്സിലാക്കി എണീറ്റ്‌ അയാളെ തിരിച്ചു നിര്‍ത്തി.പിന്നെയും ഞങ്ങള്‍ ഇരുന്നു ഓത്തു തുടങ്ങി....!

  പക്ഷെ ഇതൊക്കെ മറ്റൊരാള്‍ കാണുന്നുണ്ടായിരുന്നു.മറ്റാരുമല്ല എന്‍റെ ഉസ്താദ്‌.കാരണം ഞാന്‍ അന്ന് പഠിക്കേണ്ടത് സൂറത്ത് മര്‍യം{     } ആണ്.അത് ഖുര്‍ആനിന്‍റെ ഏകദേശം നടുക്കാണ്.പക്ഷെ ഞാന്‍ വിളിച്ച സുഹൃത്തിന്‍റെ പേരുള്ള ആയത്തു അല്‍ ബഖറ{      } സൂറത്തിലും.അതാണെങ്കില്‍ ഖുര്‍ആനിന്‍റെ തുടക്കത്തിലും...ആ ആയത്തു ഞാന്‍ ഒതേണ്ട ഒരു കാര്യവും അന്നില്ല.കാര്യങ്ങള്‍ ഉസ്താദിന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.പിന്നെ അവിടെ നടന്നത് ഒരു വല്ലാത്ത സംഭവം തന്നെയായിരുന്നു.സംഭവം എന്‍റെ കയ്യിലിരിപ്പ് നിങ്ങള്‍ക്കൊക്കെ അറിയാവുന്നത് പോലെ മഹാ മോശമായിരുന്നെങ്കിലും അന്ന് വരെ ഉസ്താദ്‌ എന്നെ തല്ലിയിരുന്നില്ല.പോരാത്തതിന് ഉസ്താദ്‌ ഹറമില്‍ വെച്ച് ആരെയും തല്ലാറുമില്ലായിരുന്നു.

   'നീ എന്താ അള്ളാനെ കളിയാക്കാ..അവന്‍റെ കലാമിനെ കളിയാക്കാ.നീ ആരാ.
നീ എന്താ ഖുര്‍ആനിനെ കുറിച്ച് മനസ്സിലാക്കിയത്‌.എന്നൊക്കെ ചോദിച്ചു എല്ലാവരുടെയും മുന്നിലിട്ടു എന്നെ ഹലാക്കിന്‍റെ അടി.അടിയും ഒച്ചപ്പാടും ഒക്കെ കേട്ട് അടുത്തുള്ള ഉസ്താദുമാരും ഹറമില്‍  നിസ്ക്കരിക്കാന്‍ വന്ന ഹാജിമാരും ഒക്കെ വന്നു.ഉസ്താദ് എന്നിട്ടും നിര്‍ത്തുന്നില്ല.അന്നാണ് ഞാന്‍ എന്‍റെ ഉസ്താദ് അത്രയ്ക്ക് ദേഷ്യം പിടിക്കുന്നത്‌ കണ്ടത്..ഏതായാലും ഹാജിമാരും ഹറമിലെ പണിക്കാരും മറ്റു ഉസ്താദുമാരും ഒക്കെ വന്നു ഉസ്താദിനെ ഒരു വിധം സമാധാനിപ്പിച്ചു.ഞാനാണെങ്കില്‍ ആകെ ഒന്ന് കരയാന്‍ പോലുമാവാത്ത അവസ്ഥയിലും.തല്ലും കുത്തും ഒന്നും എനിക്ക് പുത്തരിയല്ല.കാരണം അത് ഡെയിലി ഉപ്പ കണ്ടറിഞ്ഞു തന്നിരുന്നു .പ്രശ്നം എല്ലാവരും ഒരു കുറ്റവാളിയെ പോലെ എന്നെ നോക്കുന്നു.ആര്‍ക്കും അറിയില്ല എന്താ കാര്യം എന്ന്.പക്ഷെ ഉസ്താദിന്റെ സംസാരത്തില്‍ നിന്നും ഞാന്‍ മോശമായ എന്തോ ചെയ്തു എന്ന് എല്ലാവര്ക്കും മനസ്സിലായി.കുറച്ചു കഴിഞ്ഞു ഉസ്താദ് എണീറ്റ്‌ പോയി  ഹറമിന്‍റെ ഗേറ്റിന്‍റെ അടുത്ത് വെച്ചിരുന്ന വെള്ളത്തിന്‍റെ വലിയ ബോട്ടിലില്‍ നിന്നും രണ്ടു ക്ലാസ്സ്‌ സംസം വെള്ളം എടുത്തു കൊണ്ട് വന്നു എന്‍റെ അടുത്തിരുന്നു എന്നോട് കുടിക്കാന്‍ പറഞ്ഞു.ആ അവസ്ഥയില്‍ "എനിക്ക് വേണ്ടാ" എന്ന് പറഞ്ഞു.' നീ കുടിക്കുന്നോ അതോ ഇത് നിന്‍റെ തലയില്‍ ഒഴിക്കണോ'എന്നായി ഉസ്താദ്‌..വീണ്ടും നിര്‍ബന്തിച്ചപ്പോള്‍ ഞാന്‍ ഒരു ക്ലാസ്സ്‌ എടുത്തു കുടിച്ചു..പിന്നെ ഉസ്താദിന്റെ വക ഒരു ക്ലാസ്സ്‌ ആയിരുന്നു..ഞാന്‍ ചെയ്ത തെറ്റ്,അത് എവിടെയൊക്കെ പോയി കൊള്ളുന്നു,എത്ര മോശപ്പെട്ട കാര്യമാണ് ഞാന്‍ ചെയ്തത്,പിന്നെ ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍,ആ ഒരൊറ്റ പ്രവര്‍ത്തി കൊണ്ട് ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്നത് ,തുടങ്ങി ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഇപ്പോഴും ഉപകാരപ്പെടുന്ന ഒരു പ്രസംഗം,ഒരു ഉപദേശം..എല്ലാം കഴിഞ്ഞു അവസാനം തലയില്‍ കൈ വെച്ച് കൊണ്ട് ഒരു ചോദ്യവും ..ഹല്‍ അന്‍ത്ത സഅലാന്‍ മിന്നി യാ ഫൈസല്‍ {നിനക്ക് എന്നോട് ദേഷ്യമുണ്ടോ ഫൈസല്‍ ..?}......അത് വരെ പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല  ........!!!!!!!

ഇതാണ് മദീനയിലെ സംസം നിറച്ചു വെക്കുന്ന ബോട്ടില്‍ .. 


 {മദീന ചിത്രങ്ങള്‍ എല്ലാം നമ്മുടെ നൌഷാദ് അകമ്പാടത്തിന്‍റെ ഫേസ്ബുക്കില്‍ നിന്നും എടുത്തത്‌ ..കൂടുതല്‍ മദീന ചിത്രങ്ങള്‍ കാണാന്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക്‌ കാണുക ....}

Sunday 23 January 2011

ഒരു വ്യത്യസ്തമായ സമ്മാനം .....!!!!!!!



   നമ്മുടെ ഹൈനാസ് 'നാട്ടുകാരിയാണ്‌ എന്ന് പറഞ്ഞു എനിക്ക് പരിചയപ്പെടുത്തിയ ഒരു ബ്ലോഗറാണ് shabnaponnad. സംഭവം പൊന്നാട് എന്ന സ്ഥലം എന്‍റെ വീട്ടിന്‍റെ അടുത്താണ് എന്ന് അറിയാം എന്നല്ലാതെ അവിടെ ഞാന്‍ പോയിട്ടില്ല.അവിടെ നിന്നുള്ള ഒരു ബ്ലോഗര്‍ ആണ് ശബ്ന.ചെറുപ്പത്തിലേ പനി വന്നു  നടക്കാന്‍ കഴിയാത്ത ശബ്ന ഇന്ന് വളരെ രസകരമായ അല്ലെങ്കില്‍ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ഇട്ടു.അത് കാണുക ,അതില്‍ പറഞ്ഞ പോലെ ചെയ്യുക ,സമ്മാനം നേടുക ....!!


ശബ്നയെ കുറിച്ചറിയാന്‍ ഇതില്‍ ക്ലിക്കുക ......ഒരു വാക്ക്‌ 

സമ്മാനം നേടാന്‍ ഇതില്‍ ക്ലിക്കുക  .{വല്ലതും അടിച്ചാല്‍ ഫിഫ്റ്റി ഫിഫ്റ്റി.ഞമ്മക്ക്‌ മലയാളം അറിയാത്തത് ഇങ്ങളെ ഭാഗ്യം  ...!!!}


കൂടുതല്‍ എനിക്കൊന്നും പറയാനില്ല .........താങ്ക്സ്  ..








Saturday 22 January 2011

ഇതോടെ ഈ എടപാട് ഞമ്മള് നിര്‍ത്തി ....


പട്ടേപ്പാടം പോകരുത് പ്ലീസ് ...ഇതും കൂടിയേ ഉള്ളൂ .ഇതോടെ ഇക്കളി നിര്‍ത്താന്‍ പോകുവാ ...{സത്യായിട്ടും }


ആദ്യ ചോദ്യം മുഹമ്മദ്‌ റഫീക്ക്.vk .

ഫൈസു താങ്കളുടെ ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടാങ്കില്‍ എത്ര പ്രണയം ഉണ്ടായിട്ടുണ്ട് ? എത്ര പെണ്‍ക്കുട്ടികളെ താങ്കള്‍ പറ്റിച്ചു? എത്ര പെണ്‍കുട്ടികള്‍ താങ്കളെ പറ്റിച്ചു? താങ്കള്‍ ഹഫീസ് ആണെന്ന് കേട്ടിട്ടുണ്ട് ....മമ്മൂട്ടിയുടെ കൂടി ഒരു സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമോ...?

പ്രേമിക്കണം പ്രേമിക്കണം എന്ന് കരുതി കുറെ നടന്നതാ ..പക്ഷെ എന്ത് ചെയ്യാന്‍ ..നമ്മളെ അറിയുന്ന ഒരു കുട്ടിയും നമ്മളെ പ്രേമിക്കെണ്ടേ .എനിക്ക് അവരെ കണ്ടാല്‍ പ്രേമിചാലോ എന്ന് തോന്നുമെങ്കിലും അവര്‍ക്ക് എന്നെ കാണുമ്പോള്‍ മക്കയും മദീനയും ഖുറാനും ഒക്കെയാണ് ഓര്മ വരിക.ഞാന്‍ പ്രേമിക്കാം എന്ന് കരുതി ചെല്ലുമ്പോള്‍ അവര് തട്ടം ഒക്കെ ശരിയാക്കി ഖുറാനിലെ ഏതെങ്കിലും ആയതിനെ പറ്റിയോ മദീനയെ പറ്റിയോ ചോദിക്കും.അതോടെ കാമുകനായി പോയ ഞാന്‍ 'ഉസ്താദ്‌' ആയി മാറും.ഐ ലവ് യു പറയാന്‍ പോയ ഞാന്‍ വല്ല ആയത്തും ഓതി തിരിച്ചു പോരും ....!!!..
പിന്നെ ഹഫീസ്‌ ഞാനല്ല .അത് എന്‍റെ ഫ്രെണ്ട് ആണ്. പിന്നെ സിനിമ 'ങ്ഹും ഹറാം !!

രണ്ടാം ചാന്‍സ് നമ്മുടെ ഉസ്മാന്‍ മാഷിന് കൊടുക്കുന്നു...{ബല്യ സംഭവാത്രെ...}

1) ഫൈസു മദീന എന്ന പേര് കണ്ടപ്പോഴേ ഒരു കൌതുകം തോന്നി. സാധാരണ എല്ലാവരും (എന്നെപ്പോലെ) ഏത് തല്ലിപ്പൊളി നാട്ടില്‍ പിറന്നവനാ ണെങ്കിലും സ്വന്തം നാടിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് നടക്കാറ്. ഷംസു മക്ക, ഹംസു തായിഫ്, ഉസ്മാന്‍ ജിദ്ദ എന്നൊന്നും പറയാറില്ല ; ഫൈസു എന്തേ നാടിനെ നിഷ്കരുണം മൊഴി ചൊല്ലിയത്..?

'ഓന്‍ മദീനത്ത് വളര്‍ന്നോനാ' എന്ന് എല്ലാവരും പറയുന്നത് കേട്ട് മനസ്സില്‍ ഞാനും ഒരു മദീനക്കാരന്‍ ആണ്.പിന്നെ ഇരിങ്ങാട്ടിരി എന്ന നാടിനെ കുറിച്ച് നിങ്ങള്ക്ക് എല്ലാം അറിയാം.കാരണം നിങ്ങള്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണ്.പക്ഷെ ഫൈസു ഓമാനൂര്‍ എന്നിട്ടാല്‍ ആരെങ്കിലും ഒമാനൂരിനെ കുറിച്ച് എന്തെങ്കിലും  ചോദിച്ചാല്‍ എനിക്കൊന്നും പറയാന്‍ കഴിയില്ല.നേരെ മറിച്ചു മദീനയെ പറ്റി ചോദിച്ചാല്‍ ഇഷ്ട്ടം പോലെ പറയാനും കഴിയും....!!

2) എനിക്ക് ഒരു പാട് ഹാഫിള് കളെ അറിയാം. ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒരു ഹിഫ്ളുല്‍ ഖുറാന്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നു. അവിടുത്തെ അധ്യാപകരും കുട്ടികളും ഏത് നേരവും ഖുര്‍ആനില്‍ തന്നെ ആവും.. മന:പാഠമാക്കലും ഓത്തു നന്നാക്കലുമായി..ഇവിടെ ഒരു ഹാഫിള് ഇരുപത്തി നാല് മണിക്കൂറും ചാറ്റ് റൂമില്‍ കൊത്തി യും
കൊത്ത് വാങ്ങിയും സജീവമാണ്. ഈ വൈരുദ്ധ്യത്തെ എങ്ങിനെ കാണുന്നു.?

നീണ്ട പതിനെട്ടു വര്ഷം മദീനയില്‍ നിങ്ങള്‍ പറഞ്ഞ പോലെ പഠിച്ചും പഠിപ്പിച്ചും നടന്ന ആളാണ്‌ ഞാനും..ഇപ്പൊ രണ്ടു വര്‍ഷമായി ദുബായില്‍ അതും ജബല്‍ അലിയില്‍ ആയത് കൊണ്ട് അതിനൊന്നും പറ്റിയ ഒരു കാലാവസ്ഥ അല്ല.ജോലിയും അത് പോലത്തെ ആണ്.പിന്നെ പഠിച്ചത് മറക്കാതിരിക്കാന്‍ ആഴ്ചയില്‍ 'ഖത്തം' തീര്‍ക്കും.അത് സുബഹിക്ക് തീരും...പിന്നെ മറ്റുള്ളവര്‍ ക്ലബ്ബുകളിലും ഡാന്‍സ്‌ ബാറുകളിലും സിനിമക്കും മറ്റും പോകുമ്പോള്‍ അതിനൊന്നും പോകാന്‍ കഴിയാതെ ബോറടിക്കുമ്പോള്‍ ബ്ലോഗിലും നമ്മുടെ ഗ്രൂപ്പിലും ഒക്കെ കറങ്ങി നടക്കും.അതും പാടില്ലേ ??പിന്നെ ഇരുപത്തിനാല് മണിക്കൂറും എന്നത് ശരിയല്ല.ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നതാ......

3) ഫൈസു ഒരു മരം കൊത്തിയാണെന്ന് പറഞ്ഞാല്‍ ചൂടാകുമോ?
കാരണം ഫൈസുവിന്റെ കൊത്തു കിട്ടാത്തവര്‍ കുറവാണ്. എനിക്കും കിട്ടിയിട്ടുണ്ട്. ‘വൈരം മറന്നാലും സ്വൈരം മറക്കില്ല .’

ഞാന്‍ ഒരു മരം കൊത്തി ആണെങ്കിലും എനിക്കിഷ്ട്ടപ്പെടുന്നവരെ മാത്രമേ ഞാന്‍ 'കൊത്താറുള്ളൂ'..!!!..

4) സരസ കുമാരന്‍ എന്ന് താങ്കള്‍ക്ക് ഒരു ഇരട്ടപ്പേര് ഇടാമെന്നു തോന്നുന്നു. ആ പേരിനോട് താങ്കള്‍ യോജിക്കുമോ? അതൊ ഞണ്ട് കുമാരന്‍ എന്നാണോ കൂടുതല്‍ ഇഷ്ടം ?

'തെണ്ടി' കുമാരന്‍ എന്ന് വിളിക്കാതിരുന്നാല്‍ മതി ....!!!

5) മദീനത്ത് ജനിച്ചു വളര്‍ന്ന താങ്കള്‍ എങ്ങിനെ ഒരു മലയാളി ബ്ലോഗര്‍ ആയി, സകലവിധ 'ഞെണ്ടുത്തരങ്ങളും ' എങ്ങിനെ ഇങ്ങിനെ നന്നായി എഴുതുന്നു?
ഈ രംഗത്ത് കുടുംബ പരമായി വല്ല 'വാസനയും' മണവും ഉള്ളവര്‍ ഉണ്ടായിരുന്നോ?

വായനയോടുള്ള ഇഷ്ട്ടം ആണ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയത്.വായനയില്‍ നിന്നായിരിക്കും എഴുത്ത് വരുന്നത്.....കുടുംബത്തില്‍ എഴുതുന്ന ആരെയും എനിക്ക് പരിചയമില്ല.

6) കവിത , കവി, എന്നൊക്കെ കേള്‍ക്കുമ്പോഴേ താങ്കള്‍ക്ക് ശുണ്ടി എടുക്കുന്നു അതെന്തു കൊണ്ടാണ്?

നിങ്ങളെ പരിചയപ്പെട്ട ശേഷമാണു എനിക്കാ അസുഖം തുടങ്ങിയത്..അതിനു മുമ്പ്‌ കവിത ,കവി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ആരാധനയും ഇഷ്ട്ടവുമായിരുന്നു മനസ്സില്‍...നിങ്ങള്‍ വന്ന ശേഷം എല്ലാവരും കവിതയോ കവിത..മിണ്ടിയാല്‍ പൊറാട്ട എന്ന പറഞ്ഞ പോലെ വായ് തൊറന്നാല്‍ എല്ലാവര്ക്കും കവിത..അവസാനം എനിക്ക് വരെ വല്ലതും മിണ്ടണമെങ്കില്‍ 'പ്രാസം' ഒപ്പിക്കേണ്ട ഗതി കെട് വന്നു..ഇനി ഇത് തുടര്‍ന്നാല്‍ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌' എന്നുള്ളത് മലയാളം 'ഗവിതേര്സ്‌ ഗ്രൂപ്പ്‌' എന്നാക്കേണ്ടി വരുമോ എന്ന് പേടിച്ചാണ് ഞാന്‍ എവിടെ കവിത കണ്ടാലും വാളെടുക്കാന്‍ തുടങ്ങിയത് ...!!

7) അകത്തു ഖുര്‍'ആനും പുറത്തു ഇത്തിരി കുറുമ്പും ഇതില്‍ ഒരു അസ്വാഭാവികതയില്ലേ  ?

അകത്തു മാത്രമല്ല പുറത്തും അതുണ്ട്..പിന്നെ കുറുമ്പ്..ചെറുപ്പത്തില്‍ കുറുമ്പ് കാട്ടാന്‍ ചാന്‍സ് കിട്ടിയില്ല{വല്യ ഷെയ്ഖ്‌ അടിക്കും} ..അത് കൊണ്ടാ ഇപ്പൊ കാട്ടുന്നത് ....!!!

8) കുറുമ്പന്‍ ആണെങ്കിലും ഫൈസു കറുമ്പന്‍ അല്ല. ഒരു ചോക്ലേറ്റ് പയ്യന്‍. ചോക്ലേറ്റ് ഇഷ്ടമാണോ?

ഉവ്വ ..

9) എനിക്ക് ഒരു മകളുണ്ട്. കെട്ടിച്ചു തരട്ടെ? പക്ഷെ ഒരു കുഴപ്പമുണ്ട്. കവയത്രിയാണ്. സ്വൈരം കൊടുക്കണം. ഏറ്റോ?

മഹറായിട്ട്ഒരു  പത്തു ‍പവന്‍  'കവിത' മതിയോ ?... പിന്നെ കവിയത്രിയുടെ കഴുത്തിലും കയ്യിലുമൊക്കെ നല്ലവണ്ണം 'വൈരം' ഉണ്ടാവുമെങ്കില്‍ നോക്കാം ....!!

10) കവിതയിലൂടെ അല്ലാതെ ഒരിക്കല്‍ ഞാനൊരു കമന്റ് എഴുതിയപ്പോള്‍, എന്നെ ആരാധിക്കുന്നു എന്ന് സോപ്പിട്ടു പറയുന്നത് കേട്ടു..കവിത താങ്കളുടെ ആജന്മ ശത്രുവാണോ?

അന്നാണ് ഞാന്‍ ആദ്യമായി നിങ്ങളിലെ കവിയെ കണ്ടത്..എല്ലാവരും അക്ബര്‍ ബായി പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ മാത്രം വ്യത്യസ്തമായി അഭിപ്രായം പറഞ്ഞു.കവിതയെ സ്നേഹിക്കുന്ന കവിത എന്താണ് എന്നറിയാവുന്ന ഒരാള്‍ക്ക്‌ മാത്രം പറയാന്‍ കഴിയുന്ന  വാക്കുകള്‍.നിങ്ങള്‍ എഴുതിയ കവിതകളേക്കാളും കഥകളേക്കാളും എനിക്കിന്നും ഇഷ്ട്ടം അന്ന് നിങ്ങള്‍ എഴുതിയ ആ കുറിപ്പാണ്..

11) ബ്ലോഗിണി മാര്‍ക്കൊക്കെ ഫൈസു വിനെ വലിയ കാര്യമാണ്.. എന്താണ് കാര്യം ?

എനിക്കറിയില്ല .വേണമെങ്കില്‍ നമ്പര്‍ തരാം നേരിട്ട് ചോദിച്ചോളൂ ...

12) എന്താണ് ഈ ഗ്ലാമറിന്റെ രഹസ്യം? മുസ്ലിപവറോ മുസ്ലിയാരുടെ പവറോ ?

ഫോട്ടോ ഷോപ്പിന്‍റെ പവറാ....!!!

ഇനി നമ്മുടെ സലീമ്ക്ക ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ....

ഫൈസൂ, ആദ്യമായി താങ്കളില്‍ നല്ലൊരു കൂട്ടുകാരനെയും അനുജനെയും ദര്‍ശിക്കാന്‍ സാധിച്ചത് ഇവിടെ സ്മരിക്കുകയാണ്. മറ്റെന്തൊക്കെയോ ഒരു നിഗൂഡത താങ്കളെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. അത് പൊളിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത് ......
1 -താങ്കള്‍ മദീന പള്ളിയില്‍ നിന്നും ആദ്യമായി ഹാഫിദ് ആയ മലയാളിയാണല്ലോ...ആ അനുഭവം പ്രേക്ഷകര്‍ക്കായി പങ്കു വെക്കുവാന്‍ ബുദ്ധിമുട്ടുണ്ടോ... ....?

കുറച്ചു ഞാന്‍ 'ഉപ്പയുടെ ഒരു കാര്യം'എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്..കൂടുതല്‍ ഞാന്‍ ഒരു പോസ്റ്റ്‌ ആയി ഇടാം ....

2 - അറബി സംസാര ഭാഷ നന്നായി അറിയാവുന്ന താങ്കള്‍, ഗള്‍ഫ് പ്രവാസികള്‍ക്കായി മലയാള ലിപിയില്‍ അറബിയില്‍ സംവദിക്കുന്ന ഒരു പോസ്റ്റു ഇടുമോ..?


'മലയാള ലിപിയില്‍ അറബിയില്‍ സംവദിക്കുന്ന'..എന്ന് പറഞ്ഞാല്‍ എന്താ എന്ന് എനിക്കറിയില്ല..ഇത്ര കട്ടി ഭാഷ എനിക്ക് മനസ്സിലാവില്ല ...സോറി ..{ഇതൊന്നു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഉത്തരം പറയാം }

3 - മദീനയെ പറ്റി പറയുമ്പോള്‍ വാചാലനും രോമാഞ്ചനും ആയിട്ടും അവിടേക്ക് തിരിച്ചു പോവാതെ ദുബായിലേക്ക് വെച്ച് പിടിച്ചത്, അവിടെ ചെയ്തു വെച്ച പരാക്രമങ്ങള്‍ വല്ലതുമാണെന്ന് ഒരാള്‍ വിചാരിച്ചാല്‍ അയാളെ കുറ്റപ്പെടുത്താന്‍ തോന്നുമോ.....?

ഇല്ല കുറ്റപ്പെടുത്തില്ല .കാരണം എന്നെ പോലെ ഒരു വൃത്തികെട്ടവന്‍ അല്ലാഹുവിന്‍റെ ഹബീബ്‌{സ} നടന്ന ഭൂമിയില്‍ നടന്നു എന്നത് തന്നെ വലിയ തെറ്റാണ്.ഹബീബ്‌ നെറ്റി വെച്ച് നിസ്ക്കരിച്ച സ്ഥലത്ത് എന്‍റെ വൃത്തികെട്ട നെറ്റി വെച്ചവനാണ് ഞാന്‍.എന്‍റെ ഹബീബ്‌ ആറടി മണ്ണില്‍ കിടക്കുമ്പോള്‍ ഭൂമിയുടെ മുകളില്‍ കൂടി നടന്നവനാണ് ഞാന്‍.എല്ലാവരും മദീന ഒരു നോക്ക് കാണാന്‍ കൊതിക്കുമ്പോള്‍ അവിടെ വളര്‍ന്നിട്ടു പോലും മദീനയെ സ്നേഹിക്കേണ്ട പോലെ സ്നേഹിക്കാന്‍ കഴിയാത്തവനാണ് ഞാന്‍.മദീനയില്‍ വളര്‍ന്നിട്ടും 'എന്നെക്കാളും എന്‍റെ മറ്റെന്തിനെക്കാളും ഹബീബിനെ സ്നേഹിച്ചാല്‍ മാത്രമേ ഈമാന്‍ പൂര്‍ത്തിയാകൂ' എന്നറിഞ്ഞിട്ടും എന്നേക്കാള്‍ ഹബീബിനെ സ്നേഹിക്കാന്‍ കഴിയാത്തവനാണ് ഈ പൊട്ടന്‍.ഇതിലും വലിയ എന്ത് പോക്കിരിത്തരമാണ് സലീമ്ക്ക ഉള്ളത്.പിന്നെങ്ങനെ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തും....!

4 -ഒരാള്‍ ബ്ലോഗ്‌ തുടങ്ങിയാല്‍ അതയാളുടെ സ്വകാര്യ സ്വത്താണെന്ന് അറിയാവുന്ന സ്ഥിതിക്ക് "ഫൈസുവിന്റെ ബ്ലോഗ്‌" എന്ന പേരിടാന്‍ എന്താണ് കാരണം. സ്വന്തം ബ്ലോഗാണോന്നു സംശയം ഉള്ളത് കൊണ്ടാണോ...?

നല്ല പേരൊന്നും കിട്ടിയില്ല ..

5 - എന്നെ "സ്പെയിന്‍ സലീംക" എന്ന് വിളിക്കുന്ന താങ്കള്‍ക്ക് എന്നെ പറ്റിയുള്ള യഥാര്‍ത്ഥ അഭിപ്രായം എന്താണ്..?

ഒരു പാവം കോടീശ്വരന്‍....!!!

6-ഇഷ്ട്ടപെട്ട കറി ഞെണ്ട് കകറിയാണെന്നു കേട്ടിട്ടുണ്ട്. ഇഷ്ട്ടപെട്ട അറബി ഭക്ഷണം ഏതാണ്...?

ഭക്ഷണ പ്രിയനായ എനിക്ക് ഒന്ന് മാത്രം സെലക്ട്‌ ചെയ്യാന്‍ പറഞ്ഞാല്‍ കഴിയില്ല .എല്ലാ അറബി ഫുഡും ഇഷ്ട്ടമാണ്...

Danish K. Daniel

താങ്കളുടെ പോസ്റ്റുകള്‍ കൂടുതലും ഹാസ്യാത്മാകമാണ്. താങ്കള്‍ ജീവിതത്തിലും അങ്ങനെ തന്നെയോ? താങ്കളുടെ തന്നെ പോസ്റ്റുകളില്‍ ഏതാണ് താങ്കള്‍ക്കു ഏറ്റവും പ്രിയപ്പെട്ടത്?

ജീവിതത്തിലും അങ്ങിനെ തന്നെയാണ് ..എല്ലാ പോസ്റ്റും ഇഷ്ട്ടം തന്നെ ..

Noushad Koodaranhi{നൌഷാദ കൂടരഞ്ഞി }
ഒന്നു൦) താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം.?

കിട്ടിയ അറിവ് കൊണ്ടും വളര്‍ന്ന സാഹചര്യവും സ്ഥലങ്ങളും കൊണ്ടും അസാധാരനക്കാരന്‍ ആയ ഞാന്‍ ഒരു സാധാരണക്കാരനെ പോലെ നടക്കുന്നത് ...!!{വല്ലതും മനസ്സിലായോ ആവൊ ?}

രണ്ടു) ജീവിതത്തിലെ ഏറ്റവും വലിയ പാഠം നല്‍കിയ ആള്‍..? സംഭവം..?

ഉപ്പയുടെയും ഉസ്താദിന്റെയും ജീവിതങ്ങള്‍ തന്നെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠങ്ങള്‍.രണ്ടാളും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കരാഹത് പോലും ചെയ്യുന്നത് ഞാന്‍ കണ്ടില്ല.അത്രക്ക് സൂക്ഷ്മമായി ജീവിക്കുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.{ഉപ്പ എന്നെ കുറെ മേടുമായിരുന്നെങ്കിലും..!!}.

നാല്) ജീവിതത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം..?

മരിക്കുന്നത് വരെ ഖുര്‍ആന്‍ മറക്കാതിരിക്കുക ...

അഞ്ചു) താങ്കളില്‍ നിന്ന് മഹാനിലേക്കുള്ള ദൂരമെത്ര..? (തര്‍ക്കുത്തരം പറഞ്ഞാല്‍ നല്ല കിഴുക്കു കിട്ടും.)

അതാരാ ?

ആറു) എപ്പോഴെങ്കിലും ലോകത്തെ ഒന്ന് നന്നാക്കി കളയാം എന്ന് തോന്നിയിട്ടുണ്ടോ..? എങ്കില്‍ താങ്കള്‍ എന്ത് കൊണ്ടാണ് എന്റെ സഹായം തേടാതിരുന്നത്..?

ഇങ്ങളാനല്ലേ അയിന്റെ ആള് ....ഞമ്മക്ക് അരീലേനീ ..ഇഞ്ഞി അങ്ങനെ തോന്നുമ്പം ഇങ്ങളെ ബുള്ച്ചട്ടോ......!!

ഏഴു) വായന മരിക്കുന്നതോ, വായിക്കുന്നവര്‍ മരിക്കുന്നതോ കൂടുതല്‍ വേദനാജനകം.?

വായിക്കുന്നവര്‍ മരിക്കുന്നത്...!!

എട്ടു) എട്ടു നിലയില്‍ പൊട്ടിയ ജീവിതത്തിലെ ആ മഹാ സംഭവം എന്തായിരുന്നു..? (അങ്ങിനെ ഒന്നില്ലാന്നു പറഞ്ഞാല്‍, ഒരു മദീനക്കാരന്‍ എന്നാ നിലക്ക് ചിലതെല്ലാം തുറന്നു പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകും എന്ന് ഓര്‍ക്കുന്നത് കൊള്ളാം...അകംബാടം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.ചില്ലറ ഫോട്ടോസ് ഒക്കെ ഞങ്ങള്‍ പൊക്കി എടുത്തിട്ടും ഉണ്ട്...)

ഇങ്ങള് രണ്ടു മദീനക്കാര് കാരണം ബാക്കിയുള്ളവര്‍ക്ക് ഇവിടെ സ്വസ്സ്ഥായിട്ടു ഒന്ന് ബ്ലോഗാനും പറ്റില്ല എന്ന് വെച്ചാല്‍ ...{ഷെയ്ഖ്‌ ചൂടാവുന്നു ,,,}

ഒമ്പത്) മദീന നിങ്ങളെ വിളിക്കുന്നതെപ്പോഴെല്ലാമാണ്..?

ഖുര്‍ആന്‍ ഓതുമ്പോള്‍,ബ്ലോഗുമ്പോള്‍,ഉപ്പയേയും ഉമ്മയെയും ഓര്‍ക്കുമ്പോള്‍,തുടങ്ങി
എല്ലാ അനക്കത്തിലും അടക്കത്തിലും മദീന എന്നെ വിളിക്കുന്നു ...!!

പത്തു) ഭാവിയില്‍ ആരോളം വലിയ എഴുത്തുകാരനായിട്ടാവും താങ്കളെ ഞങ്ങള്‍ കാണുക..

ബഹുമാനപ്പെട്ട ഷെയ്ഖ്‌ ഫൈസു അവര്‍കളുടെ ....

Sundar Raj Sundar {മാഷാണ് }

ഫൈസുവിനു ഖുര്‍ -ആനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആയത്ത് ഏതാണ്? ഏതു സൂറ ? കാരണം..?

ഇതിനു ഉത്തരം ഞാന്‍ കുറെ ആലോചിച്ചു .പക്ഷെ ശരിയായ ഒരുത്തരം കിട്ടിയില്ല .എല്ലാ ആയതും എനിക്കിഷ്ട്ടമാണ്..!

ഇതോടെ ഈ പരിപാടി കഴിഞ്ഞിരിക്കുകയാണ് ........ഇത് വരെ സഹിച്ച എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിച്ച എല്ലാവര്ക്കും താങ്ക്സ് ....

.

Wednesday 19 January 2011

അഭിമുഖം അവസാന ഭാഗത്തിന്റെ ഒന്നാം ഭാഗം ....!!!

   കുറെ ദിവസമായി മനുഷ്യനെ വട്ടാക്കുന്ന ഈ പരിപാടി ഇന്നത്തോടെ അവസാനിക്കാന്‍ പോകുന്നു.അല്ലെങ്കില്‍ എന്നും ചോദ്യവും ഉത്തരവുമായി ചോദ്യോത്തര പംക്തി തുടങ്ങേണ്ടി വരും.ബ്ലോഗിന്‍റെ പേര് 'ചൈഖിനോട് ചോയ്ച്ചൂ' എന്നാക്കേണ്ടി വരും എന്നുള്ള പേടി കാരണവും ഇനിയും പുറത്തു വരാത്ത എന്‍റെ ജീവിതത്തിലെ വിമ്ബ്രജിപ്പിക്കുന്ന{അറബി വാക്കാണ്} സംഭവങ്ങള്‍ എഴുതാന്‍ വേറെ ബ്ലോഗ്‌ തുടങ്ങേണ്ടി വരും എന്നത് കൊണ്ടും ഈ പരിപാടി ഇന്നത്തോടെ നിര്‍ത്താന്‍ ആണ് കമ്മിറ്റി തീരുമാനം.

ഈ അവസാന ഭാഗത്തില്‍ ആദ്യം ചോദ്യങ്ങള്‍ ചോദിക്കുന്നത് നമ്മുടെ നൌഷാദ് അകമ്പാടം...

‎(1) ബ്ലോഗ്ഗ് തുടങ്ങി നാലു ദിവസം കഴിഞ്ഞ ഉടനെ "ഞാനിതാ ബ്ലോഗ്ഗ് നിറുത്തും.. നിറുത്തും" എന്ന് പറഞ്ഞ് താങ്കള്‍ പോസ്റ്റിട്ടു.പലതവണ എഴുതുകയും ചെയ്തു.
സത്യത്തില്‍ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
എന്തുകൊണ്ടാണു ഇതിങ്ങനെ ഇടക്കിടെ പറഞ്ഞ് മറ്റുള്ളവരെ... മോഹിപ്പിക്കുന്നത്?
കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാവരും ജോലി കഴിഞ്ഞു വന്നു കുറച്ചു നേരം ടീവിയും കണ്ടു കിടന്നുറങ്ങുമ്പോള്‍ ഞാന്‍ മാത്രം ലാപും പിടിച്ചു ബ്ലോഗ്‌ എഴുതുന്നു.പലപ്പോഴും ഉറങ്ങാന്‍ വളരെ ലൈറ്റ്‌ ആവുന്നു.ചിലപ്പോ രാത്രി എഴുതാനും മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കാനും ഇരുന്നാല്‍ പിന്നെ പുലര്‍ച്ചെ വരെ ആ ഇരുത്തം ഇരിക്കും.ഷോപ്പിലെ ജോലി ആയത് കൊണ്ട് രാത്രി മാത്രമേ ബ്ലോഗ് എഴുതാനും കഴിയൂ.പൊതുവേ ഉറക്കം എന്‍റെ ഒരു വീക്നെസ് ആയത് കൊണ്ട് പലപ്പോഴും തോന്നും ഇതൊക്കെ നിര്‍ത്തിയാലോ എന്ന്.പിന്നെ മലയാളം അറിയാത്തതിന്റെ വിഷമവും.പിന്നെ ആകെ ഒരു പോസ്റ്റ്‌ മാത്രമാണ് നിര്‍ത്തുകയാണ് എന്ന് പറഞ്ഞു ഇട്ടതു ....!!!


(2) മലയാളം എനിക്കറിയില്ല പദശേഖരം കുറവ് എന്നൊക്കെ വേവലാതി പറഞ്ഞിട്ട് ഇവിടെയുള്ള മലയാളമണ്ണിന്റെ മണം മാറാത്ത
ബ്ലോഗ്ഗേഴ്സിനേക്കാളും വാക്സാമര്‍ത്ഥ്യവും രചനാ കൗശലവും താങ്കള്‍ കാണിക്കുന്നുണ്‍ടല്ലോ..
അതൊരു ജന്മ സിദ്ധിയോ അതോ വായനയിലൂടെ നേടിയെടുത്തതോ?..


വാക്സാമര്‍ത്ഥ്യവും രചനാ കൗശലവും എനിക്കുണ്ട് എന്ന് തോന്നുന്നില്ല.കാരണം ഈ'വാക്സാമര്‍ത്ഥ്യവും'എന്നത് പോലും നിങ്ങളുടെ ചോദ്യത്തില്‍ നിന്ന് കട്ട് ചെയ്തു പേസ്റ്റ്‌ ചെയ്തതാണ്.ആ വാക്ക് പോലും എനിക്ക് മലയാളത്തില്‍ എഴുതാന്‍ അറിയില്ല.പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വായനയില്‍ കൂടി കിട്ടിയതായിരിക്കും..


(3)മദീനയില്‍ നിന്നൊരു മലയാളി ഹാഫീള് (ഖുര്‍‌ആന്‍ മന:പാഠമാക്കിയ ആള്‍) ബ്ലോഗ്ഗ് രംഗത്തേക്ക് എന്നൊരു തിരിച്ചറിവ് ഞങ്ങള്‍ മദീനക്കാരില്‍ വലിയ ആവേശമുയര്‍ത്തിയെങ്കിലും താങ്കള്‍ അവരുടെ പ്രതീക്ഷക്കൊത്തുയര്‍ന്ന് ആ വിശുദ്ധമണ്ണിന്റെ ശ്റേയസ്സിനു ചേര്‍ന്നതോ താങ്കളുടെ പദവിക്ക് (തീര്‍ച്ചയായും അതൊരു മഹത്തായ പദവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഞാനാദ്യമെഴുതിയ കമന്റില്‍ അതു പറഞ്ഞിട്ടുമുണ്ട്) യോജിച്ചതോ ആയ ഒരു പോസ്റ്റ് ഇനിയും താങ്കളില്‍ നിന്നും വന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ലേ?


ശരിയാണ്.അങ്ങിനെ ഒരു പോസ്റ്റ്‌ എഴുതാന്‍ മാത്രമുള്ള കഴിവ് മലയാള ഭാഷയില്‍ എനിക്കില്ല.ഖുര്‍ആന്‍,മദീന,എന്നൊക്കെയുള്ള വിഷയങ്ങള്‍ തൊടുമ്പോള്‍ പേടിക്കണം..അത് കളിയല്ല..തമാശ അല്ല..ഒരു ചിത്രം വരയ്ക്കുന്ന പോലെയോ കോമഡി പറയുന്ന പോലെയോ അല്ല അത്.വായില്‍ വരുന്നത് പറയാന്‍ പറ്റില്ല..പിന്നെ ആ പുണ്യ മണ്ണിനെ പറയിപ്പിക്കുന്നതോ അല്ലെങ്കില്‍ ഖുര്‍ആനിനെ പറയിപ്പിക്കുന്നതോ ആയ വല്ലതും എന്‍റെ ബ്ലോഗിലോ എന്‍റെ സംസാരത്തിലോ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?...{തമാശ അല്ലാത്ത}.....ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചു തരിക.പിന്നെ ഞാന്‍ ഒരു ഹാഫിള് ആണ് എന്നത് പൊതുവേ ഞാന്‍ ആരോടും പറയാന്‍ ആഗ്രഹിക്കാത്ത ഒന്നാണ്..എനിക്കെഴുതാന്‍ വേറെ ഒന്നും ഇല്ലാത്തതു കൊണ്ടാണ് മദീനയില്‍ വെച്ച് ഞാന്‍ ഹാഫിള് ആയത് എഴുതിയത്.അതും എന്‍റെ റബ്ബിനുള്ള ഒരു ശുക്ര്‍ എന്ന നിലക്ക്.പിന്നെ എന്‍റെ ഉസ്താദിനെ കുറിച്ച് എഴുതാനും.ഞാന്‍ ഒരിക്കലും ഈ  ബ്ലോഗില്‍ കൂടി ഖുര്‍ആന്‍ അറിവുകള്‍ പങ്കു വെക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല.ഈ ബ്ലോഗില്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് എന്‍റെ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങള്‍ മാത്രമാണ്.പിന്നെ എന്‍റെ ജീവിതം എഴുതുമ്പോള്‍ അതില്‍ നിന്ന് ഖുര്‍ആനും മദീനയും ഒഴിവാക്കിയാല്‍ വട്ടപൂജ്യം ആയിരിക്കും.കാരണം അത് രണ്ടുമായി എന്‍റെ ജീവിതം അത്രക്ക് കൂടിക്കുഴഞ്ഞിരിക്കുന്നു.അല്ലാതെ ഞാന്‍ ഒരു സംഭവം ആണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നതും എന്നില്‍ നിന്ന് ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതും എന്‍റെ തെറ്റാണോ ..?.ഒരു ഉദാഹരണം പറയാം.അകമ്പാടം,നിങ്ങള്‍ ഒരു മുസ്ലിം ആണ്,മദീനയില്‍ ജീവിക്കുന്ന ആളാണ്‌,വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്‌,വരക്കാന്‍ കഴിവുള്ള എഴുതാന്‍ കഴിവുള്ള മനുഷ്യന്‍ ആണ്..നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് ഇപ്പൊ നിങ്ങള്‍ എഴുതുന്ന അല്ലെങ്കില്‍ വരയ്ക്കുന്ന ഈ ടൈപ്പ് അല്ല എന്നും മറിച്ചു മദീനയെ കുറിച്ചും ഇസ്ലാമിക കാര്യങ്ങളെ കുറിച്ചും ആണ് എന്ന് പറഞ്ഞാല്‍?.നിങ്ങളുടെ പദവിക്കും നിങ്ങള്‍ ഇപ്പൊ താമസിക്കുന്ന സ്ഥലത്തിനും യോജിച്ച കാര്യങ്ങള്‍ ആണോ നിങ്ങള്‍ ഇപ്പൊ ബ്ലോഗില്‍ കൂടി ചെയ്യുന്നത് ?..ഇതാണോ മദീന എന്ന പുണ്യഭൂമിയില്‍ രാപ്പകല്‍ ജീവിക്കുന്ന ഒരു മുസ്ലിമില്‍{ തീര്‍ച്ചയായും അതൊരു മഹത്തായ പദവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.}നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?.എന്നൊക്കെ ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്ത് മറുപടി പറയും.അത് പോലെ തന്നെ എന്‍റെ കാര്യവും.ഞാന്‍ ബ്ലോഗില്‍ കൂടി നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നത് എന്‍റെ ഖുര്‍ആന്‍ അറിവുകള്‍ അല്ല..അതിനു പുറത്തുള്ള എന്നെ ആണ്.എന്‍റെ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങള്‍,നിങ്ങളുടെ എല്ലാവരുടെയും കൂടെ തമാശ ഒക്കെ പറഞ്ഞു,പാര ഒക്കെ വെച്ച് ജീവിതത്തില്‍ ഇത്ര കാലവും അനുഭവിക്കാന്‍ ഭാഗ്യം കിട്ടാത്ത ആ സുഹൃത്ത് വലയത്തിനുള്ളിലെ ജീവിതം{ഇതിന്‍റെ വില മനസ്സിലാകണം എങ്കില്‍ എന്‍റെ ജീവിതം നിങ്ങള്‍ ജീവിക്കണം},അതൊക്കെ ആണ് ഈ ബ്ലോഗില്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നത്.അത് എനിക്ക് ഇവിടെ നിന്ന് കിട്ടുന്നും ഉണ്ട്.


(4) എന്തുകൊണ്ടാണു ഖുര്‍-ആനില്‍ നിന്നും താങ്കള്‍ നേടിയ അറിവിന്റെ ഒരു ചെറിയ ശതമാനം പോലും
ബ്ലോഗ്ഗിലൂടെ വായനക്കാര്‍ക്ക് നല്‍കാനാവാതെ പോവുന്നത്?
അതിനായി ബോധപൂര്‍‌വ്വമുള്ള എന്തെങ്കിലും പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ അതോ ഉണ്ടാവുമോ?


പലരും എന്നോട് ചോദിച്ച,ചോദിയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ചോദ്യം ആണ് ഇതും.ആദ്യം ഞാന്‍ മലയാളം നന്നായി പഠിക്കട്ടെ..എന്നിട്ട് ഇന്ഷാ അല്ലാഹ് നമുക്ക് ഖുര്‍ആന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റും വേറെ ഒരു ബ്ലോഗ്‌ ഉണ്ടാക്കാം..അവിടെ നിങ്ങള്ക്ക് വേറെ ഒരു ഫൈസലിനെ ഞാന്‍ കാണിച്ചു തരാം..അള്ളാഹു തൗഫീഖ് ചെയ്യട്ടെ.അകമ്പാടം ദുആ ചെയ്യുക.


(5) ബ്ലോഗ്ഗറായ ഫൈസുവിനേക്കാള്‍ ആയിരം മടങ്ങ് ഹാഫിളായ ഫൈസുവിനെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന സത്യം താങ്കള്‍ക്കറിയുമോ?
അറിയുമെങ്കില്‍ അതിനുതകും വിധം താങ്കളില്‍ നിന്നും ബ്ലോഗ്ഗിലൂടെ ഞങ്ങള്‍ എന്താണു പ്രതീക്ഷിക്കേണ്ടത്?


ഒന്നാമത്  ബ്ലോഗര്‍ ഫൈസുവും ഹാഫിള് ഫൈസുവും രണ്ടല്ല ഒന്നാണ്.എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ കഴിയുമെങ്കില്‍ ഫൈസു എന്ന ഈ എന്നെ മാത്രം സ്നേഹിക്കുക.എന്‍റെ കഴിവുകളും കോട്ടങ്ങളും തല്ക്കാലം മറക്കുക.നിങ്ങളെ പോലെ ഒരാളായി എന്നെയും കാണുക.ചിരിക്കാനും തമാശ പറയാനും കളിയാക്കാനും കളിയാക്കപെടാനും ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍.ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല.


(6)ഖുര്‍‌ആന്‍ പഠനം താങ്കളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഞങ്ങള്‍ക്കായി ഒന്നു വിശദീകരിക്കാമോ?


അങ്ങിനെ ഒരു മാറ്റം എനിക്കൊരിക്കലും തോന്നിയിട്ടില്ല.കാരണം ചെറുപ്പം മുതലേ ജീവിക്കുന്നത് മദീനയില്‍ ആയത് കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ പഠിക്കാന്‍ കഴിഞ്ഞതും കൊണ്ട് ജീവിച്ചതൊക്കെ ഏകദേശം ഒരേ പോലെ തന്നെയായിരുന്നു.അല്ലാതെ മുമ്പ്‌ വേറെ ഒരു ജീവിതവും ഖുര്‍ആന്‍ പഠിച്ച ശേഷം മറ്റൊരു ജീവിതവും എനിക്കുണ്ടായിട്ടില്ല.പിന്നെ ഖുര്‍ആന്‍ ഹാഫിള് ആയത് കൊണ്ട് എനിക്ക് സ്വയം തെറ്റ് ചെയ്യനോ മറ്റുള്ളവര്‍ എന്നെ തെറ്റ് ചെയ്യിപ്പിക്കാനോ ശ്രമിക്കാറില്ല എന്നൊരു സുഖം ഉണ്ട്.ഏതു 'ദുബായില്‍' ആണെങ്കിലും ..


(7) ഇത്രയും നര്‍മ്മ മധുരമായി ചാറ്റ് ബോക്സില്‍ വിലസുന്ന താങ്കള്‍ സത്യത്തില്‍ എന്നേപോലെ ഒരു തികഞ്ഞ ഗൗരവക്കാരനല്ലേ?


ഒരിക്കലും അല്ല.എന്നെ അറിയുന്ന ആരോടും അന്വേഷിക്കാം..ഒറ്റ മുഖം മാത്രം.എല്ലായിടത്തും ...!!!


(8) നൗഷാദ് കൂടരഞ്ഞി,നൗഷാദ് അകമ്പാടം തുടങ്ങിയ ബ്ലോഗ്ഗ് ഫുലികള്‍ വിലസുന്ന മദീന കാട്ടിലേക്ക് താങ്കള്‍ അടുത്തെങ്ങാനും കെട്ടിയെടുത്ത് മദീന വായനക്കാര്‍ക്കിടയിലെ പേരും പെരുമയും താങ്കള്‍ തട്ടിയെടുക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു...
അവര്‍ക്കായി എന്തെങ്കിലും സന്ദേശം??.


എവിടെയൊക്കെ പോയാലും ഒരു നാള്‍ ഞാന്‍ എന്‍റെ ഹബീബിന്റെ കാല്‍ക്കലേക്ക് തിരിച്ചു വരും.പിന്നെ പേരും പെരുമയും തട്ടിയെടുക്കും എന്നാ പേടി വേണ്ടാ.കാരണം രണ്ടിനും അതുണ്ടായിട്ടു വേണ്ടേ{ഉവ്വ,ഉവ്വ}..........


ഇനി ഒരു സ്വകാര്യ ചോദ്യം:
പന്ത്രണ്ടു വര്‍ഷമായി മദീനയിലുള്ള പ്രസിദ്ധമായ സൂപ്പര്‍ തല്ലിപ്പൊളി ബ്ലോഗ്ഗ് 2010 അവാര്‍ഡ് നേടിയ "എന്റെ വര" എന്ന ബ്ലോഗ്ഗിന്റെ അഡ്മിനിസ്റ്റ്റേറ്ററെ (സോറി പേര് പറയാന്‍ നിര്‍‌വാഹമില്ല ) താങ്കള്‍ മുന്‍പ് അറിയില്ല എന്നു പറയുന്നു. മദീനയിലെ മലയാളികളുടെ കണ്ണിലുണ്ണി എന്നു വരേ ഞാന്‍ വിശേഷിപ്പിക്കുന്ന മഹാനായ ..
അത്രയും കുപ്രസിദ്ധനായ ഒരു വ്യക്തിയെ താങ്കള്‍ അറിയില്ല എന്നു പറയുന്നത്
" മമ്മൂട്ടിയോ അതാരാ ' എന്നു ചോദിക്കുന്നതിനു തുല്യമല്ലേ?
അതോ മമ്മൂട്ടിയേയും താങ്കള്‍ അറിയില്ലേ?.


അധികവും ഖുര്‍ആനും ഹറമും ആയും പിന്നെ ഉപ്പയുടെ കര്‍ശന നിയന്ത്രണങ്ങളും ഉള്ളത് കൊണ്ട് അധികം മലയാളികളുമായി എനിക്ക് മദീനയില്‍ ബന്ധമുണ്ടായിരുന്നില്ല.ആകെ ഉണ്ടായിരുന്നത് നമ്മുടെ പീട്ടിയുമായി മാത്രമാണ്.പിന്നെ ഞാന്‍ ഒരു കുട്ടിയും നിങ്ങള്‍ ഒക്കെ വലിയ സംഭവങ്ങളും ആയത് കൊണ്ടു നിങ്ങളും കൂടരഞ്ഞിയും ഒന്നും എന്നെ അറിഞ്ഞാലും മൈന്‍ഡ് ചെയ്യില്ലല്ലോ.നിങ്ങളൊക്കെ വലിയ ആള്‍ക്കാര്‍ അല്ലെ.കൂടരഞ്ഞി സാബ് ഡെയിലി മോളെ മദ്രസയില്‍ നിന്ന് കൂട്ടാന്‍ എന്‍റെ വീട്ടിന്‍റെ അടിയില്‍ വരെ വരും.പക്ഷെ വലിയ കാറും മറ്റും ഒക്കെ ഉള്ളത് കൊണ്ട് ഒരു കീറിയ തോപ്പും ഇട്ടു അവിടെ ബില്ടിങ്ങിന് മുന്നില്‍ നില്‍ക്കുന്ന എന്നെ മൈന്‍ഡ് ചെയ്യുക പോലും ഇല്ല.പക്ഷെ മോള് നല്ല കുട്ടിയാ.എന്നെ കണ്ടാല്‍ ഒന്ന് ചിരിക്കും.!!!!


അടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത്..കേച്ചേരി..{pushpamgadan kecheri}


1-ഫൈസുവിനെ പലരും പലപ്പോഴും ആക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .
ആ സമയം ബോധം പോകുന്നതുപോലെ തോന്നിയിട്ടില്ലല്ലോ ?


ഇല്ല.ഒരിക്കലുമില്ല ..കാരണം 'അതുണ്ടായിട്ടു' വേണ്ടേ പോകാന്‍ ...!!!!


അടുത്ത ചോദ്യ കര്‍ത്താവു.{കര്‍ത്താവി..!} സിയ.കവിയത്രി ആണ്..{zephyr ziya}..

1-
ഉരുളക്കുപ്പേരി കൊടുക്കുന്നതിൽ training എടുത്തതെവിടെനിന്നാ ഫൈസൂ?

'അല്‍ ഉരുളത്തുല്‍ഉപ്പേരിയ്യ' ട്രെയിനിംഗ് കോളേജ്...!!

ഇനി നമ്മുടെ കുക്കൂസിന്‍റെ ആക്രമണം ....!!!!

1.മലയാളം അറിയില്ലെന്ന് എപ്പോഴും പറയുമ്പോഴും മലയാളത്തില്‍ ഇങ്ങനെ എഴുതുന്നതെങ്ങനെ?

ഞാന്‍  ഈ എഴുതുന്നത്‌ ഒക്കെ ആണോ മലയാളം..നിങ്ങളോക്കെ എഴുതുന്ന കവിതകള്‍ ഒക്കെ അല്ലെ മലയാളം ?..മലയാളം അറിയാം.പദശേഖരം{കടപ്പാട്;അകമ്പാടം},എന്ന് പറയുന്ന സാധനം കുറവാണ്.സംസാരിക്കുന്ന പോലെ എഴുതുന്നു...

2.മദീനയാണോ നാടാണോ കൂടുതലിഷ്ടം?

ഈ  ചോദ്യോത്തര പംക്തിയില്‍ എനിക്ക് ഉത്തരം മുട്ടിയ ഏക ചോദ്യം..!!..ചോദ്യം സൌദിയാണോ നാടാണോ എന്നായിരുന്നെങ്കില്‍ ഒറ്റ വാക്കില്‍ ഉത്തരം.എന്‍റെ മനോഹരമായ ഞാന്‍ കാണാന്‍ എപ്പോഴും കൊതിക്കുന്ന എന്‍റെ ജന്മനാട്.എന്‍റെ കേരളം.എന്‍റെ ഭാരതം.പക്ഷെ ചോദ്യത്തില്‍ മദീന വന്നാല്‍ ഞാന്‍ കുടുങ്ങും..ഒന്നെന്‍റെ പെറ്റമ്മ ആണെങ്കില്‍ മറ്റത് എന്‍റെ പോറ്റമ്മ ആണല്ലോ.മദീനയോടുള്ള ഇഷ്ട്ടവും നാടിനോടുള്ള ഇഷ്ട്ടവും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല.രണ്ടും രണ്ടു ലോകം.

3.ഈ ഗ്ലാമര്‍ ഇങ്ങനെ നിലനിര്‍ത്തുന്നതെങ്ങനെ?

 ഏതു ഗ്ലാമര്‍ ..!!  പിന്നെ കുക്കൂസിന്‍റെ അത്ര ഗ്ലാമര്‍ ഉള്ള ആരാ ഇവിടെ ഉള്ളത്..നീ എങ്ങിനാ അത് നിലനിര്‍ത്തുന്നത് എന്ന് അങ്ങോട്ട്‌ ചോദിക്കാന്‍ നില്‍ക്കുവായിരുന്നു ഞാന്‍..!!! 

നെക്സ്റ്റ് ചോദിക്കുന്നത് ...നിലാമഴനില.....

1-ജീവിതം മനോഹരമാണോ ..?

അല്ല .ഒരു പെണ്ണ് കെട്ടി മനോഹരം ആക്കണം ....ന്തേയ്.......!!!..

നൌഷാദ് വടക്കല്‍--

1-'നിക്കത്ര പുടിചീലാ ;) ' എന്ന താങ്കളുടെ ബ്ലോഗിലെ എന്റെ കമന്റ്‌ ആണോ താങ്കളെ ഈ ഗ്രൂപ്പില്‍ ഏറവും കുറച്ചു ഇഷ്ടമുള്ള അംഗമായി എന്നെ മാറ്റുവാന്‍ കാരണം ...?

പേഴ്സണലായി നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.എന്നെക്കാളും വിവരമുള്ള മനുഷ്യന്‍ എന്നെ നിലക്ക് നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു ...
പക്ഷെ 'ഗ്രൂപ്പ്‌'ഇല്‍ നിങ്ങളെ ഞാന്‍ സ്നേഹിക്കണമെങ്കില്‍ ഇത് നിങ്ങള്‍ ചെയ്യണം...

{ وشاورهم في الأمر } ....... عن رسول الله صلى الله عليه وسلم أنه قال { : ما تشاور قوم إلا هداهم الله عز وجل لأرشد أمورهم } 


ഗ്രൂപ്പില്‍ മാത്രമല്ല.ജീവിതത്തിലും ഇതുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെടും.....!!!!

അടുത്ത ചോദ്യം നമ്മുടെ ഹംസക്ക ...

1. ബൂലോകത്ത് ചോക്ലേറ്റ് നായകനായി എത്തിയ താങ്കള്‍ക്ക് ബ്ലോഗിണിമാരില്‍ നിന്നും ധാരാളം പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടാവും എന്നറിയാം .. അതിനു താങ്കള്‍ കൊടുക്കുന്ന മറൂപടി ?


എനിക്ക് താല്പര്യമില്ല..ഞാന്‍ ഭയങ്കര ദീസന്റ്റ്‌ ആണ് എന്ന് പറയും.{ഉവ്വ.ഉവ്വ }


2. ബൂലോകത്ത് താങ്കള്‍ക്ക് തോന്നിയ പ്രണയം ?

ചില  മനോഹരമായ പോസ്റ്റുകളോട് ..അത് പോലെ മഴ ചിത്രങ്ങളോട്,മഞ്ഞ് ചിത്രങ്ങളോട്,
{തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടൂ..വിശദ വിവരങ്ങള്‍ക്ക് ഞാന്‍ മെയില്‍ അയക്കാം..!!!!}

                                                                      കഴിഞ്ഞിട്ടില്ല ...അവസാന പോസ്റ്റ്‌ നാളെ ....



.




Sunday 16 January 2011

'ഷെയ്ഖ്‌' ഫൈസു-അഭിമുഖം -രണ്ടാം ഭാഗം

 ശബരിമലയില്‍ നടന്ന ദാരുണമായ അപകടത്തില്‍ മരിച്ച നമ്മുടെ സഹോദരങ്ങളായ അയ്യപ്പ ഭക്തര്‍ക്ക് ആദരാഞ്ജലികള്‍ ..ഇനിയും ഇത് പോലെയുള്ള അപകടങ്ങള്‍ എവിടെയും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


 അപ്പൊ തുടങ്ങാം ഷാനു ..ഷാനവാസ്‌ എളയോടന്‍..

2 . ഈ ഗ്രൂപ്പിന്റെ ഏറ്റവും നല്ല പ്ലസ് പൊയന്റും, മൈനസ് പോയിന്റും എന്താകുന്നു?

നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്‍റെ പ്ലസ്‌ പോയന്‍റ് എന്ന് എനിക്ക് തോന്നുന്നത് അതിന്‍റെ അഡ്മിന്‍ ഇംതിയാസ്‌{ആചാര്യന്‍} തന്നെയാണ്.കാരണം ഇത്ര വലിയ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയ ഒരാളുടെ തലക്കനമോ അഹങ്കാരമോ ഒന്നും ഇല്ലാതെ നമ്മുടെ കൂട്ടത്തില്‍ ഒരാളായി ഒരു പക്ഷെ നമ്മളെക്കാള്‍ പാവമായി എല്ലാ ചെറിയ വലിയ കാര്യങ്ങളിലും സഹകരിക്കുന്ന ഇംതി തന്നെയാണ് ഈ ഗ്രൂപ്പിന്റെ താരം..പിന്നെ എല്ലായിടത്തും കേറി വായില്‍ വരുന്നത് വിളിച്ചു കൂവി നടക്കുന്ന ഞാന്‍ തന്നെയാണ് നമ്മുടെ ഗ്രൂപ്പിന്‍റെ ആകെയുള്ള മൈനസ്‌ പോയന്‍റ് ..!!!

3 ) വിപുലമായ് താങ്കളുടെ സുഹൃത്ത്‌ ബന്ധത്തെ എങ്ങെനെ കാണുന്നു?

വിപുലമായ ഒരു സുഹൃത്ത് ബന്ധം എന്ന് പറയാന്‍ മാത്രം ഒന്നും ബ്ലോഗിന് പുറത്തു എനിക്കില്ല.ഒന്നാമത് ചെറുപ്പം മുതലേ നാട്ടില്‍ നിന്ന് പോയത് കൊണ്ട് നാട്ടില്‍ എനിക്ക് അധികം കൂട്ടുകാര്‍ ഒന്നും ഇല്ല.പിന്നെ ഉള്ളത് മദീനയില്‍ എന്‍റെ കൂടെ പഠിച്ചവരാണ്.അവരില്‍ തന്നെ വളരെ കുറച്ചു പേര് മാത്രമേ ഇപ്പോഴും ബന്ധപ്പെടാറുള്ളൂ..ചിലര്‍ വിളിക്കും,ചിലര്‍ മെയില്‍ അയക്കും,അത്ര തന്നെ.പിന്നെ ഉള്ളത് മദീനയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന ജാബുഎന്നാ ജാബിര്‍{കഴിഞ്ഞ രണ്ടു പോസ്റ്റില്‍ അവന്‍ വന്നു കമെന്റ്റ്‌ ഇട്ടിരുന്നു.അവനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിട്ടുണ്ട്}.പിന്നെ ഷാഹു എന്നാ ഷഹീര്‍{ഇവന്‍ ഇപ്പോള്‍ എന്‍റെ കൂടെ ദുഫാ'യില്‍ ഉണ്ട്.ഇവന്‍റെ മെയിന്‍ പണി എന്‍റെ ബ്ലോഗ്‌ അവന്‍റെ കൂട്ടുകാരെ കൊണ്ട് നിര്‍ബന്ധിച്ചു വായിപ്പിക്കുക എന്നതാണ്.'പാര' എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട് }പിന്നെ ശുഐബ്‌{പൈസക്കാരനാ,അതിന്‍റെ എല്ലാ "കൊണങ്ങളും' ഉണ്ട് ..}തുടങ്ങി വളരെ കുറച്ചു മലയാളി ഫ്രെണ്ട്സും ഉണ്ട്..ബ്ലോഗില്‍ പിന്നെ നിങ്ങള്‍ക്കറിയാമല്ലോ എല്ലാരും എന്‍റെ ഫ്രെണ്ട്സ് ആണ്....

പൈസക്കാരനും{'ജിംനാഷ്ട്യം'.ഇവന്‍ കുപ്പായമിട്ട ചിത്രം കിട്ടാനില്ല.സോറി } മാനേജരും .........


4 . ചില പോസ്റ്റിലെല്ലാം, കുളക്കടവില്‍ താങ്കള്‍ ചുറ്റി പറ്റി നടന്നതായി കണ്ടു. ആരെങ്കിലും അന്ന് എടുത്തു പെരുമാറിയിരുന്നുവോ?

ഈ കുളിക്കടവ് കുളിക്കടവ് എന്ന് പറയുമ്പോള്‍ എനിക്കോര്‍മ വരുന്നത്.... അല്ലെങ്കില്‍ വേണ്ടാ ..ഈ ചോദ്യത്തിന് നമ്മുടെ 'ഉവ്വ ' കൊടുക്കാം.അതാ നല്ലത്..!

5 താങ്കള്‍ക്ക് ഇഷ്ട്ടമായ താങ്കളുടെ ഏറ്റവും നല്ല ഒരു പോസ്റ്റ്‌ ഏതാണെന്ന് പറയാമോ?

ഒരു നല്ല പോസ്റ്റ്‌ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന ഒന്ന് ഞാന്‍ ഇത് വരെ എഴുതിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് ഇഷ്ട്ടപ്പെട്ടത്‌  എന്‍റെ ഉപ്പയുടെ ഒരു കാര്യം എന്ന പോസ്റ്റും  ഹൈനാസിനു ഞാന്‍ എഴുതിയ കത്തുംആണെന്ന് തോന്നുന്നു പിന്നെ പ്രവാസിയുടെ ഡയറി കുറിപ്പും.എനിക്ക് എല്ലാം ഇഷ്ട്ടമാണ്.

6 . താങ്കള്‍ എന്നെങ്കിലും വിവാഹിതാനാവുകയാണെങ്കില്‍ സങ്കല്‍പ്പത്തിലെ വധു എപ്രകാരമാകുന്നു?

'എന്താ ഇത്,ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലേ .ഇങ്ങനത്തെ
ചോദ്യം ആണെങ്കില്‍ ഞാന്‍ കളിയ്ക്കാന്‍ ഇല്ല്യ.ഞാന്‍ പോവ്വ്യാ.കൊച്ചു കുട്ട്യോളോട് ഇമ്മാതിരി ചോദ്യം ഒക്കെ ചോദിക്ക്യാ ..!!!..{അധികം സങ്കല്പം ഒന്നും ഇല്ല.ഉണ്ടായിട്ടും വലിയ കാര്യമില്ല .വല്യ ഷെയ്ഖ്‌ സമ്മതിക്കൂലാ.എന്‍റെ ഉപ്പയേയും ഉമ്മയേയും സ്നേഹിക്കാന്‍ കഴിയുന്ന ഒരു കുട്ടി ആവണെ എന്നുള്ള പ്രാര്‍ത്ഥന മാത്രം..{ഇനി ഇതിമ്മേല്‍ ആരും വണ്ടിയെടുത്തു കൂടണ്ടാ.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.}.

7 . പിന്നെ ഫയിസുവിന്റെ ഈ ഒടുക്കത്തെ ഗ്ലാമറിന്റെ രഹസ്യം എന്താണ്? ഞണ്ട് തീറ്റിയാണോ?

ഗൊച്ചു ഗള്ളാ ...കല്യാണം കഴിച്ചു നാലഞ്ചു{കിടക്കട്ടെ.ഒരു വഴിക്ക്‌ പോവല്ലേ}കുട്ടികള്‍ ഒക്കെ ആയിട്ടും ഇനിയും ഗ്ലാമര്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കി നടക്കുകയാണ് അല്ലെ..വീട്ടിലെ നമ്പര്‍ എത്രയാന്നാ പറഞ്ഞത് .....!!!!

അടുത്തതായി നമ്മോട് ചോദ്യം ചോദിക്കുന്നത് നമ്മുടെ പ്രിയങ്കരനായ നേതാവ് ഹഫീസ്‌{കണ്ടാല്‍ പറയില്ലെങ്കിലും ആളു സംഭവമാണ്..}

1.പെണ്ണ് കെട്ടി നാട്ടില്‍ കൂടാന്‍ ആഗ്രഹമില്ലേ ? ഇനിയും എത്ര കാലം മദീനയില്‍ തുടരാനാണ് പ്ലാന്‍ ?

പെണ്ണ് കെട്ടാന്‍ നല്ല ആഗ്രഹമുണ്ട്.!.പക്ഷെ നാട്ടില്‍ കൂടാന്‍ അത്ര ആഗ്രഹം ഇല്ല.{ഞാനൊരു പൈസക്കാരന്‍ ആവട്ടെ എന്നിട്ട് നാട്ടില്‍ വന്നു താമസിക്കും .ഇന്ഷാ അല്ലാഹ് }പിന്നെ മദീന എനിക്കൊരിക്കലും മടുക്കില്ല ജീവിതകാലം മുഴുവന്‍ മദീനയില്‍ താമസിക്കാന്‍ ആണ് ആഗ്രഹം.അവിടെ മരിക്കാനും.

2. താന്കള്‍ ഏതെന്കിലും പോസ്റ്റില്‍ എതിരഭിപ്രായം രേഖപ്പെടുത്താറൂണ്ടോ ? അതോ എപ്പോഴും ബ്ലോഗറെ ശരിവക്കുമോ ?

ബ്ലോഗറെ ശരി വെക്കും.കാരണം പൊതുവേ ബ്ലോഗ്‌ എഴുതുന്ന എല്ലാവരും എന്നെക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരും നല്ല എഴുത്തുകാരും ആണ്.{ആദ്യ ചോദ്യം മനസ്സിലായില്ല.അത് കൊണ്ട് ഉത്തരവും ഇല്ല}

അടുത്തതായി ചോദ്യം ചെയ്യാന്‍ വരുന്നത് നമ്മുടെ മലയാളം ബ്ലോഗിന്‍റെ അഭിമാന താരം,സൂപ്പര്‍ ബ്ലോഗര്‍,നമ്മുടെ ബഷീര്‍ക്ക.കടന്നു വരൂ ,കടന്നു വരൂ .ശ്രീ ബഷീര്‍ വള്ളിക്കുന്നിന് ഈ ബ്ലോഗിലേക്ക് ഹാര്‍ഥവമായ സ്വാഗതം ..

1.മുകളില്‍ വന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞിട്ടും ഫൈസു ബാക്കിയുണ്ടാവുമെങ്കില്‍ എന്റെ ചോദ്യങ്ങള്‍ അപ്പോള്‍ തരാം.

"ഇപ്പൊ ചോദ്യങ്ങള്‍ ഒന്നും ഇല്ല അല്ലേ ....രക്ഷപ്പെട്ടു .....!!"

അടുത്തതായി ഷെയ്ക്കിനെ കൊമ്പ് കുത്തിക്കാന്‍ ഇറങ്ങുന്നതു കൊമ്പന്‍ മൂസ ..

1. ഫൈസു വായിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട ബ്ലോഗ്‌ ആരുടെതാണ്

ഒരു പാടുണ്ട് കൊമ്പന്‍ നിങ്ങളുടെ ബ്ലോഗടക്കം ....ഒന്ന് മാത്രം സെലക്ട്‌ ചെയ്യാന്‍ കഴിയില്ല.

അടുത്തതായി റാണിപ്രിയ അല്ലെങ്കില്‍ വേണ്ടാ 'ദേവൂട്ടി പറയട്ടെ' .......!!!

ഫൈസൂ...ബ്ലോഗ്‌ തുടങ്ങാനുണ്ടായ "പ്രചോദനം" ആരായിരുന്നു?

ഞാന്‍ ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ്‌ തന്നെ മലയാളം ബ്ലോഗുകള്‍ വായിക്കുമായിരുന്നു .ഇടക്കെപ്പോഴോ തോന്നി എനിക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കണം എന്ന്.അങ്ങനെ അങ്ങ് തുടങ്ങി.ഇപ്പൊ ഇത് വരെ ആയി ..

അടുത്തതായി അഞ്ജു അനീഷ്‌..പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ.ഇവളെ അറിയാത്തവര്‍ കുറവായിരിക്കും.

ഫൈസുക്കാ.... 1.ഫൈസുക്ക സരസനായ ഒരു സുഹൃത്തായതു കൊണ്ട് ഞങ്ങൾ പലരും പലപ്പോഴായി പാര വെച്ചിട്ടുണ്ട്.. പാരകൾ നന്നായി ആസ്വദിക്കാറുണ്ടോ?എപ്പോഴെങ്കിലും വിഷമമായിട്ടുണ്ടോ?

എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് എല്ലാവരും എനിക്കെതിരെ  പാര വെക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയത്.ഞാന്‍ അത് എപ്പോഴും എന്ജോയ്‌ ചെയ്യുന്നു.ഇത്തരം ചെറിയ ചെറിയ തമാശകള്‍ അല്ലെ ബ്ലോഗിങ്ങിന്റെ ഒരു രസം.പക്ഷെ നീ എന്തിനാ ഇടയ്ക്കിടയ്ക്ക് എനിക്ക് പാര വെക്കുന്നത് എന്നാണു എനിക്ക് മനസ്സിലാകാത്തത് ....?

2. ഫൈസുക്കാന്റെ പോസ്റ്റുകൾ എല്ലാം പെട്ടന്നു ജനപ്രീതി നേടിയ്ർടുക്കാറുണ്ടല്ലോ? ഫൈസുക്കാന്റെ അഭിപ്രായത്തിൽ എന്താവാം കാരണം?

എന്നെ പോലെ ഒരു അനുഗ്രഹീത എഴുത്തുകാരന്‍ വേറെ ഉണ്ടോ ?ഉണ്ടോന്ന്..കുട്ടിക്കറിയോ എന്‍റെ ആരാധകര്‍ എന്‍റെ പോസ്റ്റ്‌ വായിക്കാന്‍ അല്ല വരുന്നത്.മറിച്ചു എന്നെ ഇടയ്ക്കിടെ കാണാന്‍ വേണ്ടി ആണ്.അവര്‍ക്ക് എപ്പോഴും എനിക്കെതിരെ എന്ത് പാര വെക്കാം എന്നുള്ള ചിന്ത മാത്രമാണ്.ഉദാഹരണം 'കുട്ടി' തന്നെ ഒരു ദിവസം എത്ര പ്രാവശ്യം എന്‍റെ ബ്ലോഗില്‍ വരും.പറയൂ തുറന്നു പറയൂ.{ഉവ്വ .ഉവ്വ }..

3. പുതിയ ബ്ളോഗെഴ്സിനെ (എന്നെയടക്കം) ബൂലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതിൽ അതീവതല്പ്പരനാണല്ലോ ഫൈസുക്ക. ബ്ളൊഗേഴ്സ് തമ്മിലുള്ള അനാരോഗ്യകരമായ, അനാവശ്യമായ മത്സരപ്രവണതയെ എങ്ങനെ നോക്കി കാണുന്നു?

ബ്ലോഗേഴ്സ് തമ്മില്‍ അങ്ങിനെ ഒരു മത്സരമുള്ളതായി എനിക്കറിയില്ല ,നിനക്ക് അറിയുമെങ്കില്‍ എന്നെയും ആ മല്‍സരത്തിനു കൂട്ടണം .ഓക്കേ .!!.പിന്നെ എല്ലാവരും എഴുതുന്നത്‌ ഓരോരോ വിഷയങ്ങള്‍ ആണ്.അത് കൊണ്ട് തന്നെ അങ്ങിനെ ഒരു പ്രവണത ഉണ്ടാവാന്‍ സാധ്യത ഇല്ല.ഉദാഹരണം നീ എഴുതുന്ന പോലെ എഴുതാന്‍ ഞാന്‍ ഈ ജന്മം മുഴുവന്‍ ശ്രമിച്ചാലും കഴിയുമെന്ന് തോന്നുന്നില്ല.അതെ പോലെ എന്‍റെ വിഷയങ്ങള്‍ നിനക്കും .പിന്നെ ഞാന്‍ നിന്നോട് എങ്ങിനെ മത്സരിക്കും ..

പിന്നെ പരിചയപ്പെടുത്തല്‍ ..പാവമല്ലേ,ഈ കുട്ടിന്‍റെ കവിത വായിക്കാന്‍ ആരുമില്ലല്ലോ' എന്ന് കരുതി നിന്നെ മലയാളം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു എന്ന തെറ്റ് മാത്രമേ  ഞാന്‍ ചെയ്തുള്ളൂ.ഇപ്പൊ നിനക്കൊന്നും എന്നെ ഒരു മൈന്‍ഡ് ഇല്ലല്ലോ ...സ്മരണ വേണം കുട്ടീ സ്മരണ ......!!!!![ഹൊ,ഇവളില്‍ നിന്ന് രക്ഷപ്പെട്ടു }

അടുത്തയാള്‍ നമ്മുടെ എല്ലാമെല്ലാ 'മായ' നമ്മുടെ ഗ്രൂപ്പിന്റെ പൊന്നോമന പുത്രന്‍ എഞ്ചിനീയര്‍{അവന്‍ പറഞ്ഞതാ}കിരണ്‍ രാധാകൃഷ്ണന്‍.

1. ഗൂഗിള്‍ ബ്ലോഗ്‌ തുടങ്ങിയിരുന്നില്ലയിരുന്നനെങ്കില്‍ എന്താവുമായിരുന്നു താങ്കളുടെ നേരമ്പോക്ക് .?

'താങ്കള്‍' നന്നായി ഉറങ്ങുമായിരുന്നു.പിന്നെ അത്യാവശ്യം കളിക്കുമായിരുന്നു .പിന്നെ ഉപ്പ അയച്ച കിതാബുകള്‍ വായിച്ചു നോക്കുമായിരുന്നു ..

2. എങ്ങനെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു നല്ല ബ്ലോഗ്ഗരാകാന്‍ കഴിഞ്ഞു..

അതൊരു സീക്രട്ട് ആണ്.പുറത്തു പറയില്ല.ആ കണ്ണനൊക്കെ അറിഞ്ഞാല്‍ പിന്നെ നമ്മുടെ സ്ഥാനം പോവില്ലേ ??

3. ആരെങ്കിലും തങ്ങളുടെ ബ്ലോഗില്‍ നിന്നും നിന്‍റെ കമന്റ്സ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ. അങ്ങനെ കമന്റ്സ് ഡിലീറ്റ് ചെയ്താല്‍ എന്തായിരിക്കും നിന്‍റെ മാനസികാവസ്ഥ.?

ഞാന്‍ ഒരു ബ്ലോഗില്‍ കമെന്റ്റ്‌ ഇട്ടാല്‍ പിന്നെ ആ വഴിക്ക് പോകാറില്ല .അടുത്ത പോസ്റ്റ്‌ ഇട്ടാല്‍ മാത്രമേ പിന്നെ പോകൂ.അല്ലെങ്കില്‍ ആര്‍ക്കെങ്കിലും വല്ല പണിയും കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ തിരിച്ചു പണിഞ്ഞോ എന്നറിയാന്‍ പോയി നോക്കാറുണ്ട്.അത് കൊണ്ട് തന്നെ ആരെങ്കിലും ഡിലീറ്റ്‌ ചെയ്‌താല്‍ അറിയാറില്ല.പിന്നെ ഡിലീറ്റ്‌ ചെയ്താലുള്ള മാനസികാവസ്ഥ അത് ഡിലീറ്റ്‌ ചെയ്താലല്ലേ അറിയൂ....
{പിന്നെ ഒരാള്‍ എന്‍റെ കമെന്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.ആളെ പറയില്ല.ആ ആള്‍ക്കും എനിക്കും മാത്രമേ അറിയൂഅങ്ങിനെ ഒരു സംഭവം നടന്നത്.}

4. നിന്‍റെ ഇന്റര്‍നെറ്റ്‌ ബില്‍ എത്ര ആണ്?

ഇരുപതു ദിര്‍ഹം ഒരു മാസത്തില്‍

5. കുട്ടി ബ്ലോഗ്ഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ. അവര്‍ക്ക് കൂടുതല്‍ കമന്റ്സ് കിട്ടുമ്പോള്‍ അവര്‍ ബ്ലോഗില്‍ സജീവമാകാന്‍ കൂടുതല്‍ താല്പര്യം കാണിക്കില്ലേ.. അപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കുറയില്ലേ...

ഞാന്‍ മനസ്സിലാക്കിയടത്തോളം  എല്ലാ കുട്ടി ബ്ലോഗര്‍മാരും ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ എന്ന നിലക്കാണ് പോസ്റ്റിടുന്നത്.അത് ഒരിക്കലും അവരുടെ പഠിത്തത്തെ ബാധിക്കില്ല.പിന്നെ ഞാന്‍ അവരുടെ കഴിവിനെ ആണ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത്.അല്ലാതെ അവരുടെ ബ്ലോഗിനെ അല്ല.അത് കൊണ്ട് തന്നെ അവര്‍ അവരുടെ കഴിവിനെ{വര ,പാട്ട് ,കവിത,}കൂടുതല്‍ നന്നാക്കാന്‍ അല്ലെ താല്പര്യം കാണിക്കുക.നമ്മള്‍ അവരോടു പറയുന്നത് 'കുട്ടിയുടെ വര,അല്ലെങ്കില്‍ പാട്ട്,അല്ലെങ്കില്‍ മറ്റെന്തെങ്കിലും വളരെ നന്നായിട്ടുണ്ട്.ഇനിയും നന്നായി ചെയ്യൂ എന്നല്ലേ.അല്ലാതെ ഇനിയും കൂടുതല്‍ എഴുതി ബ്ലോഗില്‍ സജീവമാകൂ എന്നല്ലല്ലോ.പിന്നെ ഒരു കുട്ടിയും അവരുടെ അച്ഛനും അമ്മയും അറിയാതെ അല്ല ബ്ലോഗുന്നത്.അവര്‍ക്കില്ലാത്ത ഒരു ആധി നമ്മള്‍ വെച്ച് പുലര്‍ത്തണോ.ഏതൊരു അച്ഛനും അമ്മയും തങ്ങളുടെ കുട്ടികളുടെ കഴിവിനെ പ്രോല്സാഹിപ്പിക്കുകയേ
ഉള്ളൂ.അവര്‍ അവരുടെ കുട്ടികളുടെ ഓരോ സൃഷ്ട്ടികള്‍ ബ്ലോഗില്‍ ഇട്ടു അത് നമുക്ക് കാണാന്‍ പാകത്തില്‍ ജാലകത്തിലും മറ്റും ആ ബ്ലോഗുകള്‍ ചേര്‍ക്കുന്നത് എന്തിന്നാ.നമ്മള്‍ എല്ലാവരും അവരുടെ കുട്ടികളുടെ കഴിവുകള്‍ കാണാന്‍.പ്രോല്‍സാഹിപ്പിക്കാന്‍.....
  പിന്നെ ഇതൊന്നും ശരിയല്ല എന്ന് നീ ഒരു വാക്ക് എന്നോട് പറഞ്ഞാല്‍ ഞാന്‍ ഇപ്പരിപാടി ഇന്നത്തോടെ നിര്‍ത്തും.കാരണം നീ പറഞ്ഞ ആ പഠിത്തം എന്ന സംഗതി എനിക്കില്ല.അത് കൊണ്ട് തന്നെ ഞാന്‍ കാരണം ഒരു കുട്ടിയും പഠിത്തത്തില്‍ നിന്ന് ശ്രദ്ധ പോവാന്‍ ഇട വരരുത് ...കിരണ്‍ ....

6.നിന്‍റെ രക്തത്തില്‍ 'ഹീമോഗ്ലോബിനേക്കാള്‍' കൂടുതല്‍, 'ഹീമോബ്ലോഗിന്‍' ആണോ എന്ന് ഒരു സംശയം. എന്താ ശരിയാണോ ?

അയ്യേ ..'ഹീമോകിലോബിന്‍' ഒന്നും എന്‍റെ രക്തത്തില്‍ ഇല്ല.വെറുതെ ഇല്ലാത്തതു പറഞ്ഞുണ്ടാക്കല്ലേ .പിന്നെ പെണ്ണ്‍ കിട്ടില്ല..ആകെ മനുഷ്യന്‍ അതിനാണ് ജീവിക്കുന്നത് ...ഒരു പെണ്ണ് കെട്ടാന്‍ ..നിന്‍റെ കാര്യം ഓക്കെയായത് കൊണ്ട് നിനക്കൊക്കെ എന്തും പറയാം..വേറെ ചോദിക്ക് ..........

7 . ഇനി വായിക്കില്ല എന്ന് തീരുമാനിച്ച ബ്ലോഗുകള്‍ ഉണ്ടോ ? പേര് പറയണമെന്നില്ല.

ഉണ്ട്..മതങ്ങളെയും ദൈവങ്ങളെയും കുറ്റം പറയുന്ന ഒരു ബ്ലോഗും വായിക്കില്ല എന്നാണു എന്‍റെ തീരുമാനം.എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു.അതിന്‍റെ ആള്‍ക്കാരെയും .......!!!

ഇനി നമ്മുടെ ദീപക്‌ വിജയ്‌ ആണ് ചോദ്യം ചോദിക്കുന്നത് .......

വളര കുപ്രസിദ്ധി ആര്‍ജിച്ച ബ്ലോഗറാണ് താങ്കള്‍ ....... എന്ന് പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം..?

എന്‍റെ ആരാധകര്‍ വരുന്നതിനു മുമ്പ്‌ സ്ഥലം വിട്ടോ.അതാ നിന്‍റെ ആരോഗ്യത്തിനു നല്ലത്.!!!!!!!!{പാവം ഓടി .ഇനി ചോദ്യം ഇല്ലത്രേ..}

ഈ ഭാഗം ഇവിടെ അവസാനിക്കുന്നു.അടുത്ത ഭാഗം ഉടന്‍ തന്നെ ഉണ്ടാവും.ജോലി കഴിഞ്ഞു കിട്ടുന്ന സമയത്ത് ആണ് ഇതൊക്കെ എഴുതി ഉണ്ടാക്കുന്നത്‌.അത് കൊണ്ടാണ് പെട്ടെന്ന് നിര്‍ത്തുന്നത്.പിന്നെ എഴുതിയത് വളരെ കുറച്ചു ആണെങ്കില്‍ ഇതെഴുതാന്‍ ഒരു പാട് സമയം എടുക്കുന്നു.മലയാളം അത്രക്കങ്ങു പിടി തരുന്നില്ല..പക്ഷെ പഴയതിനേക്കാള്‍ സ്പീഡ്‌ ഉണ്ട് ..ശരിയാവും ..{രാംജി സര്‍ }

പിന്നെ എനിക്കെതിരെ ചില 'ജാഹിലുകള്‍' അവരുടെ ബ്ലോഗില്‍ കൂടി പാര വെച്ച വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ ..അവരോടും,ഇനിയും  ഇവനൊരു പാര വെക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ ..എനിക്ക് നിങ്ങളെ തകര്‍ക്കാന്‍ ഒരു 3.75 രൂപയേ ചെലവുള്ളൂ{കടപ്പാട്;തോക്ക് സ്വാമി}ആ 3.75 കൊണ്ട് ഞാന്‍ നാരങ്ങാ മുട്ടായി 'മാങ്ങി'ത്തരാം..പാരകള്‍ ഇവിടെ വച്ച് അവസാനിപ്പിക്കുക.

റിയാസിന്‍റെ പാര സ്വീകരിച്ചു ശൈഖുനാ  തിരിച്ചു വന്നപ്പോഴേക്കും മറ്റു ചിലര്‍ വീഡിയോയില്‍ കൂടോത്രം ചെയ്തു 'ഒന്നുമറിഞ്ഞില്ല' എന്ന ഭാവത്തില്‍ നമുക്ക് സമര്‍പ്പിച്ചിരിക്കുന്നു.ആരും പ്രകോപിതരാവരുത് ..ഞാന്‍ അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു.....!!!!

.

Friday 14 January 2011

ശൈഖ് 'ഫൈസു' അല്‍ബ്ലോഗിയ്യ..അഭിമുഖം -1

   മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഫേസ് ബുക്ക്‌ മൈതാനത്ത് നടക്കുന്ന  കൂട്ട ചോദ്യം ചെയ്യല്‍ മല്‍സരം അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ .ആ മല്‍സരത്തിലേക്ക്  നിങ്ങളുടെ പൊന്നോമന ബ്ലോഗ് 'ഫൈസുവിന്‍റെ ബ്ലോഗും' അതിന്‍റെ എല്ലാമെല്ലാമായ ബഹുമാനപ്പെട്ട അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ   എന്ന ആ വലിയ മനുഷ്യനും  ആണ് കഴിഞ്ഞ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്  എന്ന വിവരം അടുത്ത ബോധം പോകുന്നതിനു മുമ്പ്‌ നിങ്ങളെ അറിയിച്ചു കൊള്ളുന്നു..ചില കണ്ണില്‍ ചോരയില്ലാത്ത ആള്‍ക്കാര്‍{എല്ലത്തിനും വെച്ചിട്ടുണ്ട്} ഉന്നയിച്ച ചില ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല എന്നാണു ഷെയ്ഖ് അല്‍ കമെന്റിയ്യ ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നെ ഉത്തരം കൊടുക്കാം എന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു .ഗ്രൂപ്പില്‍ നിന്ന് പുറത്താക്കും എന്ന ഭീഷണി ആണ് ഷെയ്ക്കിന്റെ മനം മാറ്റത്തിനു കാരണം എന്ന് വിശ്വസിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് ..യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല .

ആരോപണങ്ങളും ഷെയ്ഖ് ബ്ലോഗിയ്യയുടെ ഉത്തരങ്ങളും ........!!!!!

ആദ്യത്തെ ചോദ്യം ചോദിച്ചത് കണ്ണന്‍ അല്‍ നിക്കറൂരിയ്യ ബി എസ് എ{ബി എസ് എ അവന്‍റെ സൈക്കിളിന്‍റെ പേരാണ്.}

 1..പാവപ്പെട്ട മലയാളികളെ പിടിച്ചു ബ്ലോഗ്ഗര്‍ ആക്കുന്നതില്‍ തനിക്കുള്ള പങ്ക് വളരെ കൂടുതല്‍ ആണെന്ന് പറഞ്ഞാല്‍??

ഉത്തരം --ഇത് വരെ ഒരാള്‍ മാത്രമാണ് ഞാന്‍ കാരണം ബ്ലോഗ് തുടങ്ങിയത് .ഒരു പത്തു പേരോളം  പേര്‍ അടുത്ത് തന്നെ തുടങ്ങണം എന്ന് പറഞ്ഞു ലപ്ടോപിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌ ..അതൊരു തെറ്റാണോ ?

2..എന്താണ് എല്ലാവര്‍ക്കും താങ്കളെ ഇഷ്ടാവാന്‍ കാരണം,? ഒന്ന് ചുരുക്കി പറയാമോ?

ഉത്തരം.അറിയില്ല .ഇതിനു മറുപടി നിങ്ങള്‍ ആണ് പറയേണ്ടത്‌..പിന്നെ ഷെയ്ഖ്‌ ഇത്തിരി മന്ദബുദ്ധി ആണോ എന്ന് സംശയം ഉണ്ട് .അതായിരിക്കും ചിലപ്പോള്‍ കാരണം .....!!!

3..ആരെവിടെ തേങ്ങ ഉടക്കാന്‍ പോയാലും അങ്ങയുടെ തേങ്ങ അവിടെ പൊട്ടിക്കിടക്കുന്നത് കാണാം..ഇത് ശരി ആണോ?

ഉത്തരം..വായിക്കുക എന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള സംഗതി ആണ്.മദീനയില്‍ ആയിരുന്ന സമയത്ത് ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ എനിക്ക് വായിക്കാന്‍ ഇഷ്ട്ടം പോലെ പുസ്തകങ്ങള്‍ ലഭിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.പക്ഷെ ദുബായില്‍ വന്ന ശേഷം പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരു പാട് അന്വേഷിച്ചുവെങ്കിലും എവിടെയും ലഭിച്ചില്ല.നാട്ടില്‍ നിന്ന് വരുത്തി വായിക്കാന്‍ എനിക്ക് നാട്ടില്‍ അത്ര പരിചയം ഉള്ള ആരും ഇല്ല.പോരാത്തതിന് എനിക്ക് വായിക്കാന്‍ ഇഷ്ട്ടം പോലെ സമയം ഉണ്ട് എന്ന് വല്യ ശൈഖുന[ഉപ്പ }എങ്ങാന്‍ അറിഞ്ഞാല്‍ ലോകത്തുള്ള സകല 'കിതാബുകളും'{ഇപ്പൊ അയച്ചതിനു പുറമേ} വാങ്ങി അയച്ചു തരാന്‍ സാധ്യത ഉള്ളത് കൊണ്ട് നാട്ടില്‍ നിന്ന് വരുത്താനും കഴിയില്ല.ഇതൊക്കെ കൊണ്ട് തന്നെ സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകള്‍ വായിക്കും.വായിച്ചാല്‍ അതിനു നന്ദി എന്ന നിലക്ക് എന്തെങ്കിലും കമെന്റും ഇടും..ഇതായിരിക്കും നിങ്ങള്‍ പോകുന്ന ബ്ലോഗില്‍ ഒക്കെ എന്‍റെ കമെന്റ്റ്‌ കാണാന്‍ കാരണം .....

{ഒരു സംശയം.ആദ്യ ചോദ്യത്തില്‍ 'തനിക്ക്' എന്നും രണ്ടാമത്തെ ചോദ്യത്തില്‍ 'താങ്കള്‍ക്കു' എന്നും  അവസാന ചോദ്യത്തില്‍ 'അങ്ങ്' എന്നും പ്രയോഗിച്ചത് കണ്ടു.ഓരോ ചോദ്യം കഴിയുമ്പോഴും ബഹുമാനം കൂടി കൂടി വരികയായിരുന്നോ ?}

 അടുത്തതായി ശൈഖുനാ നമൂസ്‌ കവി മുസ്ലിയാര്‍ {കവി ആണ് }..

1..എനിക്കൊരു ചോദ്യമേ ഒള്ളൂ... എല്ലായ്പ്പോഴും പ്രസന്നവദനനായി ഇരിക്കുന്നതിന്‍റെ' ഗുട്ടന്‍സ്'...?

ഉത്തരം ..ചിന്തിക്കാന്‍ ഒരു പാട് വിഷയങ്ങളോ ചുമക്കാന്‍ ഒരു പാട് ഭാരങ്ങളോ ഇല്ലാത്തതു കൊണ്ടായിരിക്കും.ഖുര്‍ആന്‍ ചുമക്കുക എന്നതല്ലാതെ മറ്റൊന്നും ഇതു വരെ വല്യ ഷെയ്ഖ്‌ വിശ്വസിച്ചു ഏല്‍പ്പിച്ചിട്ടില്ല.അത് കൊണ്ട് കളിയും ചിരിയും ഒക്കെ ആയി അങ്ങ് പോകുന്നു .....!!

അടുത്തതായി ചെമ്മാട് എക്സ്പ്രസിന്‍റെ ഉടമയും ഏതോ പാവം പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അബുദാബിയിലേക്ക് കടന്നു കളഞ്ഞു എന്നാരോപണവിധേയനായ ഇസ്മായില്‍ ചെമ്മാട് ........‍

1..താങ്കളുടെ ബ്ലോഗ്‌ പ്രൊഫൈലില്‍ വിവരണത്തില്‍, കേരളത്തില്‍ കൂടുതല്‍
ചിലവഴിക്കാന്‍ കഴിയാത്തതിന്റെ നഷ്ട ബോധംനിഴലിക്കുന്നു .പക്ഷെ താങ്കളുടെ പോസ്റ്റില്‍
ഈ കുറവുകള്‍ കാണാനുമില്ല . ഇതൊന്നു വിശധ മാക്കാമോ?

ഉത്തരം ..ഏതു തരം കുറവുകള്‍ ആണ് താങ്കള്‍ ഉദ്ദേശിച്ചത് എന്നറിയില്ല.ഈ രണ്ടു പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ ...ഇതും  ഇതും 

2..താങ്കളിഷ്ടപ്പെടുന്ന ബ്ലോഗേഴ്സ് ആരൊക്കെ ?ബ്ലോഗ്‌ പോസ്റ്റ്‌ ഏതു ?ഇഷ്ട ബ്ലോഗുകള്‍?

ഉത്തരം.ഞാനിഷ്ട്ടപ്പെടുന്ന ബ്ലോഗേഴ്സിന്‍റെ പേരുകളും പോസ്റ്റുകളും ബ്ലോഗും ഒക്കെ എഴുതാന്‍ നിന്നാല്‍ എനിക്ക് അടുത്ത കുറെ ദിവസങ്ങളില്‍ വേറെ പണിയൊന്നും വേണ്ടി വരില്ല...

3..ഏതെങ്കിലും കമെന്റ് താങ്കളെ വേദനിപ്പിച്ചിട്ടുണ്ടോ ?
എതെകിലും കമെന്റ് ആസ്വദിച്ചിട്ടുണ്ടോ ?

ഉത്തരം.ഒരു കമെന്റും എന്നെ വേദനിപ്പിച്ചിട്ടില്ല ...എല്ലാ കമെന്റ്സും ഞാന്‍ ആസ്വദിക്കാറുണ്ട്...

4..പലബ്ലോഗ്ഗെര്സും പ്രത്യേകിച്ചു സ്ത്രീ ബ്ലോഗേഴ്സ് , ഒരനിയന്റെ സ്ഥാനം നിങ്ങള്ക്ക് നല്‍കുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്
താങ്കളുടെ പ്രതികരണം?

ഉത്തരം ..നൂറു ശതമാനം സത്യമാണ് അത്.അത് സ്ത്രീകള്‍ മാത്രമല്ല ചെറുവാടി,സലീമ്ക്ക,സമീര്‍  തുടങ്ങി എല്ലാവരും എന്നെ ഒരു സുഹൃത്ത് എന്നതിലുപരി ഒരു അനിയനായി തന്നെയാണ് കാണുന്നത് എന്ന് എനിക്കറിയാം.അതിന്‍റെ കാരണം എനിക്കറിയില്ല .പക്ഷെ ഒന്നെനിക്കറിയാം.ഞാന്‍ അവരെ മനസ്സിലാക്കിയിട്ടുള്ളത് എന്‍റെ സഹോദരന്മ്മാരും സഹോദരിമാരും ആയിട്ടാണ്.എനിക്കവരെ കുറിച്ച് എന്തും പറയാം,അവരുടെ ബ്ലോഗില്‍ എന്ത് കമെന്റും ഇടാം,അവരെ എനിക്കിഷ്ട്ടമുള്ളത് പോലെ കളിയാക്കാം .ഒരു പക്ഷെ മറ്റൊരു ബ്ലോഗര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തന്നെയാണ് അത്.കുറച്ചു ദിവസം മുമ്പ്‌ എന്നോട് എന്‍റെ ഒരു ഫ്രെണ്ട് ചോദിച്ചു.'ആരാ ഈ എക്സ് പ്രവസിനി എന്ന്.നീ എന്താ അവരുടെ ബ്ലോഗില്‍ പോയി അമ്മാതിരി കമെന്റ്റ്‌ ഒക്കെ ഇടുന്നത്.അവര്‍ക്കതിഷ്ട്ടപ്പെടുമോ എന്നൊക്കെ.ഞാന്‍ പറഞ്ഞു അതെന്‍റെ എളാമ ആണ്.ഞങ്ങളുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു എന്ന്.അവന്‍ പോയി പ്രൊഫൈല്‍ ചെക്ക് ചെയ്തു.സംഭവം വിശ്വസിച്ചു ...!!!

5..മലയാളത്തില്‍ ബ്ലോഗിന് പുറത്തെ നിങ്ങളുടെ വായന , കൃതി , എഴുത്ത് കാരന്‍ ?

ഉത്തരം.മുകളില്‍ കണ്ണന് കൊടുത്ത ഉത്തരത്തില്‍ ഉണ്ട്  വായനയെ കുറിച്ച്..കയ്യില്‍ കിട്ടുന്ന എന്തും വായിക്കും.മതപരമായ ഗ്രന്ഥങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മലയാളത്തില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കൃതി 'ഒരു സങ്കീര്‍ത്തനം പോലെ'.ഇഷ്ട്ടപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍.

6..ബ്ലോഗില്‍ ഞണ്ട് എന്ന ഓമനപ്പേര്‍ താങ്കളുടെ ബ്ലോഗ്‌ ജീവിതത്തിനുള്ള ഒരന്ഗീകാരമായി തോന്നിയിട്ടുണ്ടോ?

ഉത്തരം ..ഉവ്വ ഉവ്വ .. {കയ്യടിക്കൂ.}

അടുത്തതായി ശൈഖിനെ ഉത്തരം മുട്ടിക്കാന്‍ ഇറങ്ങുന്നത് ഷാനവാസ്‌ എളയോടന്‍.{അതെ ,അയാള്‍ തന്നെ ആ കയ്യില്‍ കാമറ പിടിച്ച ...}

1.ഫയിസു: കുട്ടികളുടെ ബ്ലോഗിനെയും തുടക്കകാരായ പലരുടെയും ബ്ലോഗിനെയും താങ്കള്‍ എപ്പോഴും തിരഞ്ഞു പിടിച്ചു പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നു. ഇതിന്റെ പിന്നിലെ ചേതോ വികാരം?

ഉത്തരം.ഒന്നാമത് കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.അത് എന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല.പിന്നെ അവരുടെ ഓരോ കൊച്ചു കഴിവുകളും കാണുമ്പോള്‍ എനിക്ക് എന്‍റെ കുട്ടിക്കാലം ഓര്മ വരും.ഒരു പക്ഷെ എനിക്ക് എന്തെങ്കിലും കഴിവ് ഉണ്ടായിരുന്നോ എന്ന് നോക്കാനും ഉണ്ടായിരുന്നേല്‍ അതിനെ പ്രോത്സാഹിപ്പിക്കാനും ഒന്നും ആരും ഇല്ലായിരുന്നു.നമ്മുടെ വല്യ ശൈഖുനാക്ക്‌ ആകെ വേണ്ടിയിരുന്നത് ഇവന്‍ ഖുര്‍ആന്‍ കാണാതെ പഠിക്കണം എന്ന് മാത്രമായിരുന്നു...അത് കൊണ്ടൊക്കെ തന്നെ ഞാന്‍ കുട്ടികളുടെ ഓരോ ചെറിയ കഴിവിനെയും എന്നെ കൊണ്ട് കഴിയുന്ന പോലെ സപ്പോര്‍ട്ട് ചെയ്യും.,നന്നായിട്ടുണ്ട് എന്നൊരു വാക്ക് അവര്‍ക്ക് കൊടുത്താല്‍ നമുക്ക് എന്ത് നഷ്ട്ടം.

പിന്നെ പുതിയ ബ്ലോഗേഴ്സിനെ നമുക്ക് കഴിയുന്ന പോലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം.വലിയ ബ്ലോഗു പുലികളുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടുന്നതിനേക്കാള്‍ എനിക്ക് ഇഷ്ട്ടം പുതിയ ബ്ലോഗര്‍മാരുടെ ബ്ലോഗിലും ആരും ശ്രദ്ധിക്കാത്ത ബ്ലോഗിലും കമെന്റ്റ്‌ ഇടാനാണ്.ആ കമെന്റിനു ഒരു വില ഉണ്ടാവും.പുലികളുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടാന്‍ ഒരു പാട് പേരുണ്ടാവും.പക്ഷെ പുതിയ ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടാന്‍ ആരും അത്രക്ക് ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.


പിന്നെ കുട്ടികളുടെ കഴിവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിരുന്നു.അതിന്‍റെ പണിപ്പുരയില്‍ ആണ് ഞാന്‍.എനിക്കറിയാവുന്ന എല്ലാ കുട്ടിബ്ലോഗുകളും ഞാന്‍ അതില്‍ ആഡ് ചെയ്തു കൊണ്ടിരിക്കുകയാണ് .

നിങ്ങള്‍ക്കറിയാവുന്ന കുട്ടികളുടെ ബ്ലോഗുകള്‍ എന്നെ അറിയിക്കുക..പിന്നെ ഒരു കാര്യം ഷാനവാസ്‌ തന്ന പോലെ വല്ല മുഹമ്മദ്‌ 'കുട്ടി'യുടെയോ  ഇസ്മയില്‍ 'കുട്ടി'യുടെയോ ബ്ലോഗിന്‍റെ ലിങ്ക് അല്ല.ഒറിജിനല്‍ കുട്ടികളുടെ ബ്ലോഗ്‌ ലിങ്ക് മാത്രം .........!!!!!!

ശൈഖുനാ അല്‍ കിഡ്സ്‌ ബ്ലോഗിയ്യ ക്ഷീണിച്ചിരിക്കുന്നു ..ഒന്നാം ഭാഗം ഇവിടെ അവസാനിച്ചിരിക്കുന്നു .അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ വിപണിയില്‍ എത്തുന്നതായിരിക്കും ..എല്ലാവരും സഹകരിക്കുക .....!!!!!!

 ഇതാണ് ഞാന്‍ ഉണ്ടാക്കിയ കുട്ടി ബ്ലോഗ്‌ , ഇടയ്ക്കു വന്നു നോക്കൂന്നേ ...

 .

Thursday 13 January 2011

ഞാന്‍ കണ്ട ലോക നേതാക്കള്‍ ..!!

 


    ഇന്നലെ കുറെ നേരം ആലോചിച്ചു എന്തെങ്കിലും എഴുതാന്‍ വേണ്ടി .പക്ഷെ ഒന്നും കിട്ടിയില്ല ..അല്ലെങ്കില്‍ കിട്ടിയ വിഷയം ഞാന്‍ എഴുതിയാല്‍ നിങ്ങള്‍ക്കോ എനിക്ക് തന്നെയോ മനസ്സിലാകുമോ എന്നുറപ്പില്ലാത്തത് കൊണ്ട് എഴുതിയില്ല  .ഇന്നും എഴുതാന്‍ ഇരിക്കുന്ന ഈ സമയം വരെ എന്തെഴുതണം എന്നെനിക്കറിയില്ല .എന്തെങ്കിലും കിട്ടുമായിരിക്കും .അല്ലെങ്കിലും ഞാന്‍ എഴുതിയ എല്ലാ പോസ്റ്റും പെട്ടെന്ന് മനസ്സിലേക്ക് വന്ന ചില മദീനിയന്‍ ഓര്‍മ്മകള്‍ ആണല്ലോ.ചിലപ്പോ ആലോചിക്കും എന്തിനാ ഞാന്‍ ഇത്ര കഷ്ട്ടപ്പെട്ട് എഴുതുന്നത്‌ എന്ന്.പക്ഷെ എഴുതുമ്പോള്‍ എനിക്കെന്തോ ഒരു തരം മാനസിക സംതൃപ്തി കിട്ടുന്നുണ്ട്‌.അതിനു വേണ്ടി ആയിരിക്കും.അല്ലെങ്കില്‍ ഞാന്‍ എഴുതി പോസ്റ്റ്‌ ചെയ്ത ശേഷം നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ആകാംഷ കൊണ്ടായിരിക്കാനും സാധ്യതയുണ്ട് .എന്ത് കുന്തം ആയാലും എനിക്കിപ്പോ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും എഴുതണം.ഇല്ലെങ്കില്‍ എന്തോ ഒരു സമാധാനക്കേട്‌ ആണ്.നിങ്ങള്ക്ക് ബോറടിക്കുന്നു എങ്കില്‍ രഹസ്യമായി എന്നെ അറിയിക്കുക ..

     മദീനയിലെ കുട്ടിക്കാലം.അതൊരു മനോഹരമായ കാലം തന്നെയായിരുന്നു .അന്നത്തെ ഒരു ചെറിയ സംഭവം പറയാം.മദീനയിലുള്ള അധികം പേരും ചെയ്യുന്ന പോലെ ഞങ്ങളും  എല്ലാ ദിവസവും വൈകുന്നേരം ആയാല്‍ ഹറമില്‍ പോകുമായിരുന്നു.ഞാനും ഉമ്മയും പെങ്ങളും കൂടി.കടയില്‍ ജോലിയില്‍ ആവുന്നത് കൊണ്ട് ഉപ്പ ഞങ്ങളുടെ കൂടെ ഉണ്ടാവാറില്ല.എന്നാലും നിസ്ക്കാര സമയം ആവുമ്പോള്‍ ഹറമില്‍ വരും.ഇപ്പോഴും ഹറമില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കോര്‍മ വരിക ഞാന്‍ ഒരു തോപ്പും{അറബികള്‍ ഇടുന്ന നീളന്‍കുപ്പായം} ഒരു തൊപ്പിയും ഇട്ടു മുന്നിലും ഉമ്മയും അനിയത്തിയും പിന്നിലും ആയി ഉപ്പയുടെ കടയുടെ മുന്നില്‍ കൂടി പോകുന്ന ഒരു ദൃശ്യം ആണ്.ഉപ്പയുടെ കടയുടെ മുന്നില്‍ എത്തുന്നത്‌ വരെ ഞാനും പെങ്ങളും വല്ല അടിയും പിടിയും ഒക്കെയായിരിക്കും.ചിലപ്പോ ഞാന്‍ അവളെ ഒന്ന് കൊടുത്തു ഓടും .അവള്‍ കരഞ്ഞു കൊണ്ട് എന്‍റെ പിന്നാലെയും ഓടും.അങ്ങിനെ ഒക്കെ ആണെങ്കില്‍ ഉപ്പയുടെ കടയുടെ മുന്നില്‍ എത്തിയാല്‍ രണ്ടാളും മഹാ ദീസന്റ്റ്‌ ആയിരിക്കും.ഇല്ലെങ്കില്‍ അന്ന് ചിലപ്പോ ഹറമില്‍ പോക്ക് ഉണ്ടാവില്ല.റൂമില്‍ തന്നെ പോയിരിക്കേണ്ടി വരും.റൂമില്‍ പോയാല്‍ ഒരു ടീവിയോ റേഡിയോ പോലും ഇല്ലാതെ വെറുതെ ഇരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല{ടീവി അന്നും ഇന്നും ഇല്ല} ....അതൊക്കെ പിന്നെ പറയാം .......!!

  ഒരിക്കല്‍ ഞാന്‍ ഇത് പോലെ വൈകീട്ട് ഹറമില്‍ പോയി.ഉപ്പയെ പേടിച്ചു ഖുര്‍ആനും എടുത്തു ഒരു തൂണിന്റെ അടുത്ത് പോയിരുന്നു ഓതുകയായിരുന്നു.അധികവും ഉപ്പ വരുന്ന ഗൈറ്റിന്റെ അടുത്തായി ആണ് ഇരിക്കുക.ഉപ്പ വന്നു നോക്കുമ്പോള്‍ കണ്ടില്ലേല്‍ സംശയിക്കും.{എന്നെ ഒടുക്കത്തെ വിശ്വസം ആണ് ഉപ്പാക്ക്}ചിലപ്പോ ചോദ്യം ചെയ്യലും പ്രതീക്ഷിക്കാം.അങ്ങിനെ ഇരിക്കുമ്പോഴാണ് എന്റെ തൂണിന്റെ വലതു വശത്തുള്ള തൂണിനു മുന്നില്‍ കുറെ പാകിസ്ഥാനികള്‍ വരുന്നു പോകുന്നു.ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല.പിന്നെയും കുറെ ആള്‍ക്കാര്‍ വരുന്നു.വന്നവര്‍ തൂണിനു മുന്നില്‍ ഇരിക്കുന്ന ആളുടെ മുന്നില്‍ ഭവ്യതയോടെ വന്നു സലാം പറയുന്നു പോകുന്നു.കുറെ കഴിഞ്ഞപ്പോള്‍ സൌദികളും മറ്റും അങ്ങോട്ട്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.കൂട്ടത്തില്‍ ഞാനും.ഞാന്‍ ആ ആളെ സൂക്ഷിച്ചു നോക്കി. എവിടെയോ ചെറുതായി കണ്ടു പരിചയം ഉള്ള മുഖം.പക്ഷെ പെട്ടെന്ന് ഓര്മ വരുന്നില്ല.ക്ലീന്‍ ഷേവ് ചെയ്ത മുഖം ആയത് കൊണ്ട് ഒരു മത പണ്ഡിതന്‍ അല്ല എന്നുറപ്പായി.അദ്ധേഹത്തിനു സലാം പറഞ്ഞു എന്റെ അടുത്ത് വന്നിരുന്ന ഒരു പാകിസ്ഥാനിയോടു ഞാന്‍ ചോദിച്ചു..'ആരാ അത്' എന്ന്..പാകിസ്ഥാനി എന്‍റെ ഡ്രസ്സ്‌ കണ്ടിട്ടോ അതോ എന്‍റെ ശബ്ദസൌകുമാരികം{അര്‍ഥം ചോദിക്കരുത്.അറബി പദം ആണ്.നിങ്ങള്ക്ക് മനസ്സിലാവില്ല }കേട്ടിട്ടോ എന്നെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.'ഇത് ഞങ്ങളുടെ പ്രധാന മന്ത്രി ആണ്.പേര്...............


                                                                                                                                    തുടരും ...

 
 

Monday 10 January 2011

എന്‍റെ ബ്ലോഗ് വില്‍പ്പനയ്ക്ക്.താല്പര്യ.....

   
   നല്ല രീതിയില്‍ വായനക്കാറുള്ള എന്‍റെ പേരിലുള്ള  'ഫൈസുവിന്‍റെ ബ്ലോഗ്‌'  എന്ന ബ്ലോഗും അതിലെ പത്തറുപതു{ഡ്രാഫ്റ്റിലുള്ളതും കൂട്ടി} പോസ്റ്റുകളും ഒരു ആയിരത്തി അഞ്ഞൂറ്{ഇനിയും വരുമല്ലോ} കമെന്റും നൂറോളം ഫോല്ലോവേര്സിനെയും  ഉടന്‍ വില്‍പ്പനയ്ക്ക് .താല്പര്യമുള്ളവര്‍ ഉടന്‍ എന്നെ ബന്ധപ്പെടുക..

ഫോണ്‍ -0097155880744- {ലേഡീസ്‌ വിളിക്കാന്‍ പാടില്ല..ഹറാം ...!!}

ഓഫീസ്‌-ഉവ്വ .നമ്മളും തുറക്കും ഒരു ഓഫീസ്‌

ഇമെയില്‍ -faisu.madeena@gmail.com , madeenakkaran@gmail.com



   രാവിലെ ഒന്‍പതു മണി ..ഒരു ഫോണ്‍ കോള്‍ .....ഹോ ,ബ്ലോഗ്‌ വാങ്ങാനുള്ള ആരെങ്കിലും ആയിരിക്കും ......


 ഞാന്‍ - 'ഹലോ ,സലാം ..ആരാണ് ?

വ അലൈകുമുസ്സലാം , ഡാ ഞാനാടാ റിയാസ്‌

ഞാന്‍ - ഏതു റിയാസ്‌ ?

മിഴിനീര്തുള്ളി  റിയാസ്‌ ആണെടാ

ഞാന്‍ -ഈ 'മിഴിനീര്‍തുള്ളി  ' നിന്‍റെ വീട്ടു പേരാണോ ?

റിയാസ്‌ -പോടാ,ഡാ ഞാന്‍ വിളിച്ചതു അതിനല്ല ...!

ഞാന്‍ - മനസ്സിലായീ ഗൊച്ചു ഗള്ളാ ..പുതിയ പോസ്റ്റ്‌ ഇട്ടു അല്ലെ ..ഞാന്‍ വായിച്ചോളാം ....!!

റിയാസ്‌ -പോടാ ..നീ  വല്യ ആളാകുകയൊന്നും വേണ്ടാ.പണ്ട് എന്‍റെയും ചെറുവാടിന്റെയും ഒക്കെ ഓരോ കമെന്റ്റ്‌ കിട്ടാന്‍ നീയൊക്കെ കുറെ ഉറക്കം ഒഴിച്ചതാ..ഇപ്പൊ നിന്‍റെ ബ്ലോഗ് വായിക്കാന്‍ രണ്ടാളെ കിട്ടിയപ്പോ നിനക്ക് നമ്മളെ ഒന്നും കണ്ണില്‍ പിടിക്കില്ല അല്ലെടാ....സന്തോഷമായെടാ ..നീയൊക്കെ തന്നെ എന്നോടിതു പറയണം .{ശബ്ദം ഇടറുന്നു ..അതോ എന്‍റെ ചൈന മൊബൈല്‍ വീണ്ടും കംപ്ലൈന്റ്റ്‌ ആയോ ?}

ഞാന്‍ -റിയാസ്‌ രാവിലെ തന്നെ ഇമോഷന്‍ ആവല്ലേ ..ഞാന്‍ ഇടയ്ക്കിടയ്ക്ക് ഓണവും പെരുന്നാളും ഒക്കെ വരുമ്പോള്‍  നിങ്ങളെ രണ്ടിനെയും പൊക്കി പറയാറില്ലേ ..അത് പോരെ ......??

റിയാസ്‌ -അത് പോട്ടെ .നീ നിന്‍റെ ബ്ലോഗ് കൊടുക്കാന്‍ പോകുന്നു എന്ന് കേട്ടു ?

ഞാന്‍ - എന്തേ ,റിയാസിന് വേണോ ?

റിയാസ്‌ -ആര്‍ക്കു വേണമെടോ നിന്‍റെ ഒണക്ക 'ബില്യോഗ് '..ഉള്ള രണ്ടെണ്ണം തന്നെ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല ...!!,,

ഞാന്‍ - കുറെ വായനക്കാര്‍ ഉണ്ട് .......

റിയാസ്‌ -പോടാ ..അവന്‍റെ ഒരു 'ബായനക്കാര്‍ ' ,നീ എങ്ങിനാ ബ്ലോഗുന്നത് എന്ന് എല്ലാവര്ക്കും അറിയാമെടാ ...നിന്‍റെ പോസ്റ്റ്‌ എല്ലാം ഉഡായിപ്പ് {അടിച്ചു മാറ്റല്‍} അല്ലെടാ ....?

ഞാന്‍ -ഉവ്വ ഉവ്വ

റിയാസ്‌ -കാര്യം പറയെടാ ..എന്തിനാ നീ ബ്ലോഗ്‌ കൊടുക്കുന്നത് ?

ഞാന്‍ -അപ്പൊ കാര്യങ്ങള്‍ ഒന്നും നീ അറിഞ്ഞില്ലേ ?

റിയാസ്‌ -ഇല്ലെടാ .ഞാന്‍ ഒരു വിദേശ യാത്രയില്‍ ആയിരുന്നു ..ചിത്രങ്ങള്‍ കണ്ടില്ലേ ?

ഞാന്‍ - ങാ , പെണ്പിള്ളേര്‍ ചാടുന്നതല്ലേ ?

അതെ ...എങ്ങിനെയുണ്ട് ?

ഞാന്‍ - ഛെ , എന്നോട് ഇങ്ങനെ ഒക്കെ  ചോദിക്കാന്‍ നിനക്ക് നാണമില്ലേ ?.

റിയാസ്‌ -പോടാ..ആ ഷോട്ട് എങ്ങിനെ ഉണ്ട് എന്നാണു ഞാന്‍ ചോദിച്ചത് ?

ഞാന്‍ -ഓ അങ്ങനെ .ഷോട്ട് കലക്കന്‍ ...

റിയാസ്‌ -കാര്യം പറയെടാ ..എന്താ പ്രശ്നം ?

ഞാന്‍ - എടാ ഞാന്‍  കഴിഞ്ഞ പോസ്റ്റില്‍ ഇട്ട ആ  ലേഖനം ഇല്ലേ .അതിന്‍റെ ഉടമസ്ഥന്‍ അത് കണ്ടെടാ ......

റിയാസ്‌ -എന്നിട്ട് ...?

ഞാന്‍ - എന്നിട്ടെന്താ ,അതിനു കിട്ടിയ കമെന്റ്റ്‌ ഒക്കെ മൂപ്പര് വായിച്ചു .

റിയാസ്‌ -എന്നിട്ട് ?

ഞാന്‍ - എന്നിട്ടെന്താ ...ഇന്നലെ മുതല്‍ മൂപ്പരും സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി .ഇത്ര ആള്‍ക്കാരു വായിച്ചു അഭിപ്രായം പറയും എങ്കില്‍ ഇനി മുതല്‍ മദീനയെ പറ്റി മൂപ്പരും എഴുതുകയാനത്രേ .....!!!
ഇനി ഞാന്‍ എന്ത് ചെയ്യും ..ആകെ എഴുതാന്‍ ഉണ്ടായിരുന്നത് മദീനയെ കുറിച്ചാണ് .അത് എന്നെക്കാള്‍ നന്നായി മൂപ്പര് എഴുതും.ഇനി ഞാന്‍ ഈ ബ്ലോഗും പിടിച്ചിരുന്നിട്ടു എന്ത് കാര്യം ...അതാ കൊടുക്കാം എന്ന് കരുതിയത്‌ ...!!!

റിയാസ്‌ -ഹഹഹഹ ..നിനക്കിത് കിട്ടണമെടാ ..എനിക്ക് സന്തോഷമായി .....ഹിഹിഹിഹി

ഞാന്‍ -എടാ റിയാസേ ..ഖത്തറില്‍ യൂസ്ഡ് ലാപ്ടോപിനു നല്ല വില കിട്ടും എന്ന് കേട്ടു ഉള്ളതാണോ ?.ഒരു മൂന്നു മാസം ഉപയോഗിച്ച ഒന്ന് കൊടുക്കാന്‍ ഉണ്ടായിരുന്നു ....!!!

റിയാസ്‌ -ഉവ്വ ഉവ്വ ...പോടാ നീയും നിന്‍റെ ഒരു ലാപ്ടോപും ....ഞാന്‍ പോയി മൂപ്പരുടെ ബ്ലോഗ് വായിക്കട്ടെ ....ബൈ


ഞാന്‍ -റിയാസേ ...അങ്ങോട്ട്‌ പോകരുത് .....

റിയാസ്‌ -നീ പോടാ........ഛെ ,അവന്‍ പോയി ....!!!


  എന്‍റെ ബ്ലോഗില്‍ വരുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന ...

ദയവു ചെയ്തു ആരും അങ്ങോട്ട്‌ പോവുകയോ പോയാല്‍ തന്നെ ഫോളോ ചെയ്തു അവിടെ കൂടരുത് ...ഇനിയും നല്ല നല്ല 'സംഭവങ്ങളുമായി 'നമുക്ക് ഇവിടെ കൂടാം 




Saturday 8 January 2011

അല്‍ ബൈദ ...കാന്തിക പര്‍വ്വത നിരകള്‍ ....



     പതിനെട്ടു വര്‍ഷമായി മദീനയില്‍ ജീവിക്കുന്ന ഞാന്‍ ഗൂഗിള്‍ എര്‍ത്തില്‍ മദീന പട്ടണം സൂക്ഷമമായി നിരീക്ഷിക്കുന്നതിടയില്‍ മസ്ജിദുന്നബവിക്കു വലതു ഭാഗത്തായി മാഗ്നറ്റിക്‌ മൌണ്ടന്‍ എന്ന് എന്നെഴുതി അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടു.മദീനക്കു 150 കിലോമീറ്റര്‍ അടുത്ത് മഹദ്‌ എന്ന സ്ഥലത്ത് സ്വര്‍ണഖനികള്‍ നിറഞ്ഞ മലനിരകള്‍ സന്തര്‍ശിച്ച എനിക്ക് മസ്ജിദുന്നബവിക്കു സമീപമായുള്ള ഈ കാന്തിക പര്‍വ്വത നിരകള്‍ കാണാനുള്ള ആകാംഷ ഉടലെടുത്തു..ഗൂഗിളില്‍ കൂടി വഴി മനസ്സിലാക്കി മസ്ജിദുന്നബവിക്കു വടക്ക് ഭാഗത്തായി ഉഹുദ്‌ മലക്ക് സമാന്തരമായി വടക്കോട്ട് തന്നെ പോകുന്ന റോഡിലൂടെ മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഒരു ചത്വരത്തില്‍ ചെന്നവസാനിക്കുകയായിരുന്നു.

   വണ്ടിയില്‍ നിന്നിറങ്ങി ചുറ്റും കണ്ണോടിച്ചു.വിസ്മയകരമായ ഒരു കാഴ്ച ആയിരുന്നു അത്.വിശാലമായ മൈതാനത്തിനു ചുറ്റും കുത്തനെയുള്ള മലനിരകള്‍.ഏതു വഴിയില്‍ കൂടിയാണ് ഇങ്ങോട്ട് പ്രവേശിച്ചത് എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചുറ്റും പര്‍വ്വത പംക്തികളാല്‍ അടക്കപ്പെട്ട ഒരു സ്റ്റേഡിയം പോലെയായിരുന്നു അത്.അങ്ങിങ്ങായി മരുഭൂമിയില്‍ കാണപ്പെടുന്ന പച്ചപ്പ് കുറഞ്ഞ ചെറിയ മരങ്ങള്‍.തെക്ക് കിഴക്ക് ഭാഗത്തായി മൂന്നു മുറികളുള്ള ചെറിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടവും പ്രഥമികാവശ്യങ്ങള്‍ക്കുള്ള ഒരല്‍പം വലിയ ബാത്ത്‌റൂം സൌകര്യവും ഇവിടേയ്ക്ക് വന്ന ടാറിട്ട റോഡും ഒഴിച്ചാല്‍ ആധുനിക മനുഷ്യന്‍റെ യാതൊരു ഇടപെടലും നടക്കാത്ത ഒരു ഭൂമി ..


  തിങ്കളാഴ്ച ദിവസം ആയിരുന്നു അന്ന്.ഒരു മനുഷ്യ കുഞ്ഞിനേയും എവിടെയും കാണുന്നില്ല.ചെറിയ ഭയപ്പാടോടെ ആ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യമാക്കി നടന്നു.അടുക്കും ചിട്ടയുമില്ലാത്ത ചെറിയ ഒരു കച്ചവട സ്ഥാപനം ആയിരുന്നു അത്.കടയുടെ മുന്നില്‍ പലകക്ക് പകരം കയറു കൊണ്ട് മെടഞ്ഞ കട്ടിലില്‍ ഹുക്ക വലിച്ചു കൊണ്ട് ഒരു കറുത്ത കുറിയ മനുഷ്യന്‍ ഇരിക്കുന്നു.സലാം ചൊല്ലി ഞാനടുത്തെക്ക് ചെന്നു.പുഞ്ചിരിയോടെ അദ്ദേഹം സലാം മടക്കി.പതുക്കെ ഞങ്ങള്‍ പരിചയപ്പെട്ടു.ആദില്‍ അബ്ദുള്ള അന്‍സാരി എന്നായിരുന്നു അദ്ധേഹത്തിന്‍റെ പേര്.റസൂലുള്ള{സ }മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ മര്‍ഹബ പാടി സ്വീകരിച്ച അന്സാരികളുടെ കുലീനത എനിക്കദ്ധേഹത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു .

  ആ പ്രദേശത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ അദേഹത്തോടു ചോദിച്ചറിഞ്ഞു.'വെളുത്തത്',കോഴിമുട്ട എന്നൊക്കെ അര്‍ഥം വരുന്ന അല്‍ ബൈദ എന്നാണു ആ സ്ഥലത്തിന്‍റെ പേര്.നല്ല ചൂട് കാലത്തും ഇരുപത്തഞ്ചു ഡിഗ്രിക്ക് മുകളില്‍ ചൂട് വരാറില്ലത്രെ.മദീന നഗരത്തില്‍  24 ഡിഗ്രി ചൂടുള്ളപ്പോള്‍ ഇവിടെ പത്തു ഡിഗ്രി ചൂടെ അനുഭവപ്പെടൂ.അത് കൊണ്ട് തന്നെ മദീനയിലുള്ള സ്വദേശികളും സഞ്ചാരികളും ബുധന്‍ ,വ്യാഴം ദിവസങ്ങളിലും വേനലവധിക്കാലങ്ങളിലും
കുടുംബസമേതം ഇവിടെ വന്നു ടെന്റുകള്‍ കെട്ടി താമസിക്കാറുണ്ട്.അടച്ചിട്ട ഫ്ലാറ്റ് ജീവിതത്തില്‍ നിന്നും സ്വസ്ഥതക്കായി വന്നിരിക്കുന്നതിനു പുറമേ കാന്തിക പ്രതിഭാസം നിറഞ്ഞ മലനിരകള്‍ ചുറ്റുമുള്ളത് കൊണ്ട് ഇവിടെ വന്നിരിക്കുന്നത് രക്തസമ്മര്‍ദ രോഗികള്‍ക്കും മറ്റും ഗുണകരമായും കരുതുന്നു..

  കാന്തിക ശക്തിയുടെ തെളിവിനായി അദ്ദേഹം കാണിച്ചു തന്ന സ്ഥലം പരിശോധിച്ചപ്പോള്‍ അത്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു.ഇവിടെ നിന്നും മദീനയിലേക്ക് തിരിച്ചു പോകുന്ന റോഡില്‍ നാലര കിലോമീറ്ററോളം ചെറിയ ഇറക്കമുള്ള ഇടമാണ്.ആ ഇറക്കം കഴിഞ്ഞാല്‍ ഒരു അമ്പതു മീറ്റര്‍ ദൂരം ചെറിയൊരു കയറ്റമാണ്.ആ കയറ്റത്തിന്‍റെ തുടക്കത്തില്‍ വണ്ടി നിര്‍ത്തി ന്യൂട്ടറാക്കി ഹാന്‍ഡ്‌ ബ്രേക്ക്‌ ഒഴിവാക്കിയാല്‍ വണ്ടി താനേ മുകളിലേക്ക് കയറുന്നത് കാണാം.


  സാധാരണയില്‍ നിന്ന് വ്യത്യസ്തമായി താഴേക്കു ഉരുളുന്നതിനു പകരം വണ്ടി മേലോട്ടുരുളുന്നത് കണ്ട എന്നിലെ അന്വേഷണത്വരക്ക് വേഗം കൂടി.വണ്ടിയില്‍ നിന്നും ഇരുമ്പിന്‍റെ ഒരു സ്പാനെര്‍ എടുത്തു
ആ പരിസരത്തെല്ലാം തൊടുവിച്ചു നോക്കിയെങ്കിലും പ്രത്യേക ആകര്ഷണമോ വികര്‍ഷണമോ അനുഭവപ്പെട്ടില്ല.എന്നാല്‍ ഒരു ഉരുണ്ട മാര്‍ബിള്‍ കഷ്ണവും വെള്ളത്തിന്‍റെ ബോട്ടിലും ആ കയറ്റത്തില്‍ വെച്ച് പതുക്കെ മുകളിലേക്ക് തട്ടിയപ്പോള്‍ മുകളിലേക്ക് ഉരുണ്ടു കയറുന്നുമുണ്ട്.ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് വെറും കാന്തിക ശക്തിയല്ല ഇത് എന്നും മറിച്ചു ഭൂമിശാസ്ത്രപരമായുള്ള മറ്റെന്തോ പ്രതിഭാസമാണ് ഇതെന്നുമാണ്.അത് പരിശോധനയില്‍ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.പിന്നീട് ചുറ്റുമുള്ള കാന്തിക പര്‍വ്വതങ്ങളില്‍ പല ഭാഗത്തും ഇരുമ്പ് കഷ്ണം കൊണ്ട് പരീക്ഷണം നടത്തി നോക്കി എങ്കിലും പ്രത്യേകത ഒന്നും കണ്ടെത്തിയില്ല.

   ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രീയമായി വല്ലതും കണ്ടെത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി ഇന്റര്‍നെറ്റ് അരിച്ചു പൊറുക്കിയെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല.എന്നാല്‍ മാഗ്നറ്റിക്‌ മൌണ്ടന്‍ എന്നറിയപ്പെടുകയും വസ്തുക്കള്‍ മേലോട്ടുരുളുകയും ചെയ്യുന്ന ഇത്തരം സ്ഥലങ്ങള്‍ സൗദി അറേബ്യയിലെ മറ്റു ചില പ്രദേശങ്ങളിലും ഫിലിപ്പെന്‍സ്,തായ്‌ലന്‍ഡ്,കാനഡ എന്നീ രാജ്യങ്ങളിലും ഉള്ളതായി ചില വീഡിയോ ക്ലിപ്പുകളും കുറിപ്പുകളും കാണുന്നുണ്ട്.ശാസ്ത്രത്തില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തെപ്പറ്റി ഗവേഷണം നടത്തിയ ഫിലിപ്പെന്‍സിലെ ലോസ് ബനോസ്‌ സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ ശക്തമായ കാന്തിക വലയങ്ങളാവാം വസ്തുക്കളെ താഴെ നിന്നും മേലോട്ടെത്തിക്കുന്നെതെന്നു അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ഇത്തരം വാദഗതികള്‍ക്ക് പൂര്‍ണ്ണ പിന്‍ബലം ലഭിച്ചില്ല.കാരണം, ഇരുമ്പിന്‍റെ അംശമില്ലാത്ത മറ്റു വസ്തുക്കളും ഇങ്ങനെ ആകര്ഷിക്കപ്പെടുന്നുണ്ട്.

  മതപരമായോ ചരിത്രപരമായോ വല്ല പ്രത്യേകതയും ഈ സ്ഥലത്തിനുണ്ടോ എന്നും ഞാന്‍ അന്വേഷിച്ചു.മതപണ്ഡിതന്മാരുമായും സ്വദേശികളായ പഴയകാല മദീനാ നിവാസികളുമായും ബന്തപ്പെട്ടു.വ്യക്തമായ ചരിത്ര രേഖകളിലൊന്നും അല്‍ ബൈദിനെ കുറിച്ച് പരാമര്‍ശമില്ല എന്ന മറുപടി ആണ് കിട്ടിയത്.എന്നാല്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത ചില 'ജിന്ന്' കഥകള്‍ ചില വെബ്സൈറ്റുകളില്‍ കണ്ടു. ഒരു അമ്യൂസ്മെന്റ്റ് പാര്‍ക്കിനു അനുയോജ്യമായ എല്ലാ ലക്ഷണങ്ങളുമുള്ള ഈ സ്ഥലം ടൂറിസം വകുപ്പ് മനസ്സ് വെച്ചാല്‍ രാജ്യത്തിനും വിശേഷിച്ച് മദീനാ നിവാസികള്‍ക്കും ഒരു മുതല്‍ക്കൂട്ടായിതീരും എന്നാണു മടക്ക യാത്രയില്‍ ചിന്തിച്ചത് ,,,,,,,,!