Tuesday, 26 July 2011

കല്യാണ പാരകള്‍ ...{തിരിച്ചു വരവ് }


ബ്ലോഗര്‍ അമീര്‍ ഖാന്‍റെ പാര {ചിത്രത്തില്‍ ഉള്ള പെണ്‍കുട്ടി അവന്റെ മുന്‍ കാമുകി ആണ് പോലും.ഞാന്‍ അറിയില്ല }


ഒരു പെണ്ണുകാണല്ചടങ്ങ്.{ബ്ലോഗര്‍ അസീസ്ക്ക പണി തന്നത് ...!} 

"പെണ്കുട്ടിയുടെ വീട്, ഇന്റീരിയര്ഫൈസുവും ബ്രോക്കറും പെണ്കുട്ടിയുടെ ഉപ്പയും . പതിവിനു വിരുദ്ധമായി ചെറുതായൊന്നൊരുങ്ങിയിട്ടുണ്ട് ഫൈസു . പക്ഷേ, ബുദ്ധിജീവിയുടെ ഗൗരവം വിട്ടിട്ടില്ല. അയാളുടെ പ്രകൃതം നന്നായറിയാവുന്നതുകൊണ്ട് ചെറിയൊരു പരിഭ്രമം കാണാനുളളത് ബ്രോക്കര്ക്ക് ആണ് .
ട്രേയില്ചായക്കപ്പുകളുമായി പെണ്കു്ട്ടിയെ അവര്ക്കിടയിലേക്കാനയിച്ച് ഉമ്മ വാതിലിനപ്പുറം മറഞ്ഞു. സുന്ദരിയായ പെണ്കുട്ടി.
കുട്ടി ടീപ്പോയില്ചായക്കപ്പുകള്എടുത്തുവയ്ക്കുന്നതിനിടയില്അടക്കത്തില്ബ്രോക്കര്‍ (ഫൈസുവിനോട്): ശരിക്കും നോക്കിക്കോളൂ .
അപ്പം പറഞ്ഞതൊക്കെ ഓര്മയുണ്ടല്ലോ. ബ്ലോഗിന്റെ കാര്യം മിണ്ടരുത്. ദുബായിലാണ് , വലിയ ബിസിനസ്സ്കാരനാണ് എന്നൊക്കെയാ പറഞ്ഞിട്ടുളളത്.
ഫൈസു (ഗൗരവത്തില്‍): അങ്ങനെ നുണ പറയേണ്ട കാര്യമൊന്നുമെനിക്കില്ല.
അവരുടെ സംസാരം ശ്രദ്ധിച്ച് പെണ്കുട്ടിയുടെ ഉപ്പ : എന്താ?
ബ്രോക്കര്‍ : ഒന്നുമില്ല, ചില ബിസിനസ് കാര്യങ്ങള്പറയുകയായിരുന്നു.
തികഞ്ഞ ഗൗരവം പാലിച്ച് ഫൈസു : അല്ല. മലയാളത്തിലെ പ്രശസ്തനായ ഒരു ബ്ലോഗ്ഗര്ആണ് ഞാന്‍.അന്തരീക്ഷം ഒന്നു ലഘൂകരിക്കാനായി ബ്രോക്കര്‍ : ഒരു തമാശയ്ക്ക്-സൈഡായിട്ട്-ഉണ്ട്.
ഫൈസു (അതിഷ്ടപ്പെടാതെ): തമാശയ്ക്കൊ.(പെണ്കുുട്ടിയുടെ ഉപ്പയോടു ) ബ്ലോഗ്എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്കുട്ടിയോട് ചില കാര്യങ്ങള്ചോദിച്ചറിയാനുണ്ട്.
പെണ്കുട്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു.
ഫൈസു (അവളോട്): സര്ഗ്ഗവാസനകളുടെ സ്വതന്ത്ര ആവിഷ്കാരമായ ബൂലോകവുമായി തോളോടുതോള്ചേര്ന്ന് പ്രവര്ത്തിക്കാന്തയാറാണോ.
പെണ്കുട്ടിയുടെ ചിരി മാഞ്ഞു. ഉപ്പയുടെ മുഖത്തും പകപ്പ്. ബ്രോക്കര്ഉമിനീരിറക്കി.
മറുപടി ഇല്ലെന്നു കണ്ട് ഫൈസു : വേണ്ട, ഞാന്തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.
ചെറിയൊരു പരുങ്ങലിലാണ് ബ്രോക്കര്
ഒന്നിളകിയിരുന്ന് ഫൈസു: “ഫൈസുവിന്റെ ബ്ലോഗ്‌” എന്ന ബ്ലോഗ്വായിച്ചിട്ടുണ്ടോ? അല്ലെങ്കില്ബെര്ളിത്തരങ്ങള്‍ ? വള്ളിക്കുന്ന് ഡോട്ട് കോം ? അതുമല്ലെങ്കില്കൊടകരപുരാണം ?
പെണ്കുട്ടി മൗനം
ഫൈസു : എന്താ വായനാശീലം ഇല്ലേ?
ഉപ്പ (അഭിമാനത്തോടെ): അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങള്എല്ലാവരും വായിക്കാറുണ്ട്.
ബ്രോക്കര്ക്ക് തല്ക്കാലത്തേക്ക് സമാധാനമായി. പക്ഷേ, ഫൈസു വിടുന്ന മട്ടില്ല.
ഫൈസു : അത്രയേ ഉളളൂ. ശരി വായിച്ച നോവലില്ഏറ്റവും ഇഷ്ടപ്പെട്ട നോവല്ഏതാണ്?
  പെണ്‍കുട്ടി നിന്നു വിയര്ക്കുകയാണ്.
ഉപ്പ : ഏതാ മോളേ?
എന്തുപറയണമെന്നറിയാതെ പെണ്കുട്ടി: അത്-
ഫൈസു : അത്…?
ഉപ്പ : എന്തായാലും പറഞ്ഞേക്ക്.
പെണ്കുട്ടി (നാണത്തോടെ): ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാബീച്ച്.
തീരെ രുചിക്കാതെ ഫൈസു : ഹവ്വാബീച്ചോ? അതെന്തു ബീച്ച്?
ഫൈസുവിന്റെ വിചാരണയില്നിന്നും രക്ഷപ്പെടാനായി, ഇടയ്ക്കുകയറി ബ്രോക്കര്‍ : അതേതെങ്കിലും ഫോറിന്ബീച്ചായിരിക്കും.
ഉപ്പ (അഭിമാനത്തോടെ): കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തെയും മോള്ക്കു വലിയ ഇഷ്ടമാണ്.
ഫൈസു പേരുകള്ആദ്യമായിട്ട് കേള്ക്കു കയാണ്. സംശയത്തോടെ
ഫൈസു : ഇഷ്ടം.... ന്നു പറഞ്ഞാല്‍-? (ഒന്നു നിര്ത്തിത) അതുപോട്ടെ, എനിക്കു ചില നിബന്ധനകള്മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിന് ആര്ഭാ്ടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ ബ്ലോഗേഴ്സ് ഗ്രൂപ്പില്വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാന്എന്റെ ഒരു പോസ്റ്റ്വായിച്ചു കേള്പ്പി ക്കും . കുട്ടി അതിനു ഒരു കമന്റു പറയണം . അതിനുശേഷം അരമണിക്കൂര്എന്റെ സഹ ബ്ലോഗ്ഗര്മാ ര്ചില ബ്ലോഗ്കവിതകള്ഉറക്കെ ചൊല്ലും.പിന്നെ ഒരു ഗ്ലാസ് .നാരങ്ങാവെളളം. ചടങ്ങ് തീര്ന്നു .
വിരണ്ടു നില്ക്കുകയാണ് ഉപ്പയും മകളും. അമ്പരപ്പോടെ ഉപ്പ ബ്രോക്കറെ നോക്കി, അയാളൊരു ഇളിഭ്യച്ചിരി ചിരിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ തുടരുന്ന ഫൈസു : ഞാനധികവും ബൂലോകത്തായിരിക്കും . നെറ്റില്‍ . ശ്രീമാന്ബെര്ളി തോമസ്സിന്റെ ബെര്ളി്ത്തരങ്ങള്വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും എന്റേത് . ഗൂഗിള്ബസ്സുകാരും ഫേസ്ബുക്കുകാരും ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോള്ലോക്കപ്പിലോ ജയിലിലോ ആയെന്നും വരാം.
പെണ്‍കുട്ടിയുടെ തൊണ്ടവരണ്ടപോലെ.
തീവ്രമായ വിപ്ലവച്ചുവയില്ഫൈസു : ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്തും സഹിക്കാന്പ്രാപ്തയായിരിക്കണം. ചിലപ്പോള്കുട്ടി തെറി കമന്റുകള്നേരിടേണ്ടി വന്നേക്കാം. അപ്പോള്ചെവി വെച്ച് കൊടുക്കണം. ......."{ഇത് അസീസ്ക്ക എഴുതിയത് കോപ്പി ചെയ്തതാണ് ,ഇതില്‍ വന്ന അക്ഷര തെറ്റുകള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല ..താങ്ക്സ് }അങ്ങിനെ  കല്യാണവും മൂന്നു മാസത്തെ അവധിയും ഒക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നിരിക്കുന്നു ...ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം ...എന്നെ ഓര്‍മ ഉള്ള ആരെങ്കിലും ഉണ്ടോ ആവോ !!!!!