![]() |
ഇതാണ് മസ്ജിദ് ഖുബാ |
കുറച്ചു ദിവസം ആയി ബ്ലോഗില്‍ വല്ലതും എഴുതിയിട്ട്..പെരുന്നാളിന്റെ തിരക്ക് കാരണം സമയം കിട്ടിയില്ല..ഇന്നലെ രാത്രി എഴുതാന്‍ വേണ്ടി ഇരുന്നപ്പോഴാണ് ചില ആള്‍ക്കാര്‍ നമുക്കിട്ടു നല്ല ഉഗ്രന്‍ പണി തന്നത് കാണുന്നത്. അതോടെ ഇന്നലത്തെ ആവേശം മൈക്കല്‍ ജാക്സണ്‍ കൊണ്ട് പോയി.ഇപ്പൊ എന്റെ ജീവിതത്തിലും പോപ് രാജാവിന് മോശമില്ലാത്ത ഒരു സ്ഥാനം ഉണ്ട്. ..അല്ലെങ്കിലും പാവങ്ങളോട് ആര്‍ക്കും എന്തും ആവാല്ലോ !!!!..ഇന്നും എഴുതാന്‍ ഇരുന്നപ്പോ ആലോചിച്ചു എന്ത് എഴുതണം എന്ന് ....കഥ എഴുതിയാലോ,നോ രക്ഷ ജീവിതത്തില്‍ ഒരു കഥ പോലും എഴുതിയിട്ടില്ല...എന്നാ കവിത ആക്കാം എന്ന് കരുതിയാല്‍ മിനിമം കടല വില്‍ക്കാനെന്കിലും സ്കൂളില്‍ പോവണം അത്രേ ...എന്നാ പിന്നെ നമ്മുടെ സൊന്തം അനുഭവങ്ങള്‍ തന്നെ അങ്ങ് എഴുതാം എന്ന് കരുതി..അതാകുമ്പോള്‍ ആരെയും പേടിക്കണ്ടല്ലോ ...!!!!!!..
പോസ്റ്റിടാന്‍ പറ്റിയ വല്ലതും കിട്ടുമോ എന്ന് നോക്കാന്‍ വേണ്ടി മദീനയിലെ ഗല്ലികളില്‍ കൂടി പഴയ ഫൈസുവായി കുറച്ചു നേരം നടന്നു.എന്തെല്ലാം ഓര്‍മ്മകള്‍.ചിലത് ഓര്‍ക്കുമ്പോള്‍ വെറുതെ ചിരി വരുന്നു.ചിലത് ഓര്‍ക്കുമ്പോള്‍ തൊലി ഉരയുന്നു..അതില്‍ നിന്ന് ഒന്നു പറയാം.ഇഷ്ട്ടപ്പെട്ടാല്‍ അത് എന്റെ കഴിവാണ്...ഇനി അത് മനസ്സിലായില്ല എന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഇതൊക്കെ എന്ത് എന്ന് തോന്നുന്നെങ്കില്‍ അത് എന്റെ കുഴപ്പം അല്ല..ആദ്യ കമെന്റ്റ് ഇടുന്നവന്റെ മാത്രം കുഴപ്പം ആണ്.അതിനു ഞാന്‍ ഉത്തരവാദി അല്ല ..
എന്റെ ഉസ്താദ് ഇമാം നില്‍ക്കുന്ന ഒരു പള്ളി ഉണ്ട് മദീനയില്‍..ഖുബാ മസ്ജിദിന്റെ അടുത്താണ് ആ പള്ളി...റസൂല്‍ മദീനയില്‍ എത്തിയപ്പോള്‍ മദീനക്കാര്‍ എല്ലാവരും അവരവരുടെ വീട്ടിലേക്കു ഹബീബിനെ വിളിച്ചപ്പോള്‍ അതിനു ഒരു തീര്‍പ്പു എന്ന നിലയില്‍ റസൂല്‍ പറഞ്ഞു..എന്റെ ഒട്ടകം മുട്ട് കുത്തുന്ന സ്ഥലത്ത് ആയിരിക്കും ഞാന്‍ താമസിക്കുക എന്ന്..അങ്ങിനെ ആ ഒട്ടകം മുട്ടു കുത്തിയ സ്ഥലത്ത് റസൂല്‍ ആദ്യമായി ഉണ്ടാക്കിയ പള്ളി ആണ് മസ്ജിദ് ഖുബാ...അതിനടുത്തു ഒരു മസ്റഅ{തോട്ടം} ഉണ്ട് ഉസ്താദിന്..അതിനടുത്തു തന്നെയാണ് ഉസ്താദിന്റെ പള്ളിയും..ഉസ്താദ് ഇല്ലാത്തപ്പോഴോ അല്ലെങ്കില്‍ ഉസ്താദിന് എവിടെയെങ്കിലും പോകാന്‍ ഉണ്ടെങ്കിലോ എന്നെ പിടിച്ചു ഇമാം നിര്‍ത്തും...അങ്ങിനെ നിന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്..
ഞാന്‍ ഇമാമായി ഇഷാ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു ...ഒരു നാല് സഫ്ഫ് ഉണ്ട് പിന്നില്‍..ആദ്യം ഫാത്തിഹ ഓതി.ഫാത്തിഹയുടെ അവസാനം ഉള്ള വലള്ളല്ലീന്‍ { وَلاَ الضَّالِّين}ഓതിയപ്പോ എല്ലാവരും ആമീന്‍ പറഞ്ഞു..അന്നൊക്കെ ആദ്യം മനസ്സില്‍ വരുന്ന സൂറത്ത് ആണ് പിന്നെ ഓതാരുള്ളത്..അന്ന് ശുഅറാഅ' എന്ന സൂറത്ത് ആണ് നാവില്‍ വന്നത് ..അതില്‍ ഇബ്രാഹിം{അ}തന്റെ നാഥനോട് ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിച്ചു എന്ന് അള്ളാഹു നമുക്ക് പറഞ്ഞു തരുന്ന ഒരു പാട് ആയത്തുണ്ട്...അത് ഓതാന്‍ നല്ല രസം ആണ്{ഖുര്‍ആന്‍ മൊത്തം രസം ആണ്.എന്നാലും ചില സ്ഥലങ്ങള്‍,ചില ആയത്തുകള്‍ നമുക്ക് പ്രത്യേകം ഇഷ്ട്ടമായി ഉണ്ടാവും}.അതില്‍ ഒരു ആയത്തുണ്ട്{86}..ആ ആയതിന്റെ അവസാനം 'ഇന്നഹു കാന മിനല്ലാള്ളീന്‍'{إِنَّهُ كَانَ مِنَ الضَّالِّينَ }എന്നാണു ....ഞാന്‍ അത് വളരെ നന്നായി തന്നെ ഓതി..ഒരാള്‍ പിന്നില്‍ നിന്ന് ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു..അയാള്‍ ആകെ കേട്ടത് "ള്ളാല്ലീന്‍" എന്ന് മാത്രമാണ്.അദ്ദേഹം ഉടന്‍ തന്നെ ഉറക്കെ ആമീന്‍ എന്നും ...ഒരു നിമിഷം എല്ലാവരും ഞെട്ടി ..ഞാനും ഞെട്ടി ...പിന്നെ ആ നിസ്ക്കാരം എങ്ങിനെ പൂര്‍ത്തിയാക്കി എന്നത് എനിക്കിപ്പോഴും അറിയില്ല.
പിന്നില്‍ നിന്ന് ചിലര്‍ ശ്രീനിവാസന്‍ ഏതോ ഒരു പടത്തില്‍ ചിരിക്കുന്ന പോലെ ഇടയ്ക്കിടയ്ക്ക് നിര്‍ത്തി നിര്‍ത്തി ചിരിക്കുന്നു..ചിലര്‍ പള്ളിയില്‍ വെച്ച് എങ്ങിനെ ചിരിക്കും എന്നറിയാതെ സലാം വീട്ടി പുറത്തേക്കു ഓടി അത്രെ ...തുടങ്ങുമ്പോ നാല് സഫ്ഫ് ഉണ്ടായിരുന്ന പള്ളിയില്‍ സലാം വീട്ടിയപ്പോ ആകെ ഞാനും നമ്മുടെ ആമീന്‍ ചൊല്ലിയ കക്ഷിയും പിന്നെ ഓടാന്‍ കഴിയാത്ത ഒരു വയസ്സായ് ആളും മാത്രമേ ഉണ്ടായിരുന്നോള്ളൂ !!!!!!!!!!....
{ വല്ലതും മനസ്സിലായോ ആവൊ .ഇല്ലെങ്കില്‍ എന്റെ മൊബൈലിലേക്ക് വിളിക്കുക.ഞാന്‍ പറഞ്ഞു തരാം}..
ഈ പോസ്റ്റ് ചിരിപ്പിച്ചു. കൊട്ടുമ്പോള്‍ ഇങ്ങിനെ കൊട്ടണം. ഈ പോസ്റ്റിനു ആദ്യം കമ്മന്റിട്ട വകയില്‍ വാരാനുള്ള എന്തും ഞാന്‍ ഏറ്റു
ReplyDeleteഎന്നാലും ബ്ലോഗില്‍ ഇമ്മാതിരി ഒരു പണി കിട്ടും എന്ന് സോപ്നതില്‍ പോലും കരുതിയില്ലളിയാ........
ReplyDeleteഫൈസു ഇങ്ങനെ തന്നെ എഴുതിയാല്‍ മതിയല്ലോ..എഴുതാന്‍ വേണ്ടിയല്ലാതെ,വരുന്നത് എഴുതുക..
ReplyDeleteനിസ്കാരത്തിനിടെ ഉറങ്ങുന്നവന് ഇങ്ങനൊക്കെ അബദ്ധങ്ങള്‍ പറ്റും..
ഏതായാലും എഴുത്ത് സോ കൂള്‍ .....
ഫൈസൂ...
ReplyDeleteബൂലോകത്ത് പുതിയ ആളായത് കൊണ്ടാ അറിയാതിരുന്നത്
ഇപ്പോ മനസിലായോ..കൊടുത്താ കൊല്ലത്തും കിട്ടുംഎന്ന്...
നന്നായി എഴുതിട്ടാ...
ഞാന്‍ കൊടുക്കാതെയാ കിട്ടിയത് !!!!!!!!!!!!!..
ReplyDeleteഎന്തൊരു തമാശ! എന്തൊരു തമാശ!
ReplyDeleteസത്യം പറഞ്ഞാല്‍ എന്റെ ഫ്രെണ്ട്സിന്റെ എല്ലാ ബ്ലോഗിലും കൈ വളരുന്നുണ്ടോ കാലു വളരുന്നുണ്ടോ സോറി പുതിയ പോസ്ട്ടുണ്ടോ പുതിയ കമെന്റ്റ് ഉണ്ടോ എന്ന് നോക്കിയിരിക്കുംബോഴാന് ആ പോസ്റ്റ് കാണുന്നത്..വായിച്ചു,കമെന്റും ഇട്ടു...പക്ഷെ പിന്നെയാണ് അറിഞ്ഞത് ആദ്യ കമെന്റ്റ് ഇടുന്നവന് ആ പോസ്റ്റിന്റെ മേല്‍ കനത്ത ഉത്തരവാദിത്വം ഉണ്ട് എന്നുള്ളത് ..ഇനി കൊന്നാ ഞാന്‍ എവിടെയും ആദ്യ കമെന്റ്റ് ഇടൂലായേ ....
ReplyDeleteente kuththivarayilvaruuuuuuuuuuuuuu
ReplyDeleteമദീനയിലെ എന്‍റെ ഒരനുഭവം ഇവിടെ പങ്കു വെയ്ക്കട്ടെ..
ReplyDeleteമദീനയിലെ ഒരു ഹോട്ടലിന്റെ സ്റ്റെപ്പില്‍ നിന്നും വഴുതി റോഡിലേക്ക് തെറിച്ചൊരു വീഴ്ച വീണു ഞാന്‍...ശരിക്ക് പറഞ്ഞാല്‍ ഡിസ്ക്കും,നട്ടും,വോള്‍ട്ടും മാറ്റെണ്ടത്ര വലിയ വീഴ്ച...ഫൈസു അത്ഭുതം എന്നല്ലാതെ എന്താ പറയാ..ഒന്നും സംഭവിച്ചില്ല.
മുത്തുനബിയുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാടല്ലെ..അവിടെ സിയാരത്തിന് ചെന്നത് കൊണ്ടാവാം ഒന്നും പറ്റാതിരുന്നത്.
ഫൈസു ഇമാം നിന്നു എന്ന് വായിച്ചപ്പോഴേ എന്‍റെ ചങ്കിടിക്കാന്‍ തുടങ്ങിയിരുന്നു ..കാരണം പിന്നില്‍ നിന്നള്ള അടി എപ്പോ വരുമെന്ന് മാത്രം അറിഞ്ഞാല്‍ മതിയായിയിരുന്നു..വലിയൊരു ആപത്തു ഒരു 'ആമേന്‍' ആയി ചുരുങ്ങിയത്തിനു ഒരു സ്വലാത്ത്...
ReplyDeleteകലക്കി കേട്ടോ...ഇനി ഇമാം നില്‍ക്കുമ്പോള്‍ ആ ആയത് തന്നെ വെച്ച് കാച്ച്...ഞങ്ങള്‍ക്ക് ഒരു പോസ്റ്റു കിട്ടുമല്ലോ...
ഭക്തിയോടെ വായിച്ചു തീർത്തു.അഭിനന്ദനം
ReplyDeleteഉമ്മു ജാസ്മിന്‍....നിങ്ങള്‍ മദീനയിലും പോയോ ?????
ReplyDeleteസലീം ഭായ്...ഇനി ഈ ബൂലോകത്ത് ആണ് ഇമാം ....
moideen...ഭക്തിയോടെ ഒന്നും വായിക്കാന്‍ ഉള്ളത് അല്ലാ..തമാശ ആണ് ....
പിന്നെ എനിക്കൊന്നും മദീനയില്‍ ഉള്ള സമയത്ത് ഒരു അസുഖം വന്നത് തന്നെ ഒര്മയില്ലാ..മദീന കാണണം മക്കളെ ..മദീനയില്‍ ജീവിക്കണം..ഒരു മലയാളി ആയി അല്ല,മറിച്ചു ഒരു മദീനക്കാരന്‍ ആയി ജീവിക്കണം ...ഇന്ഷാ അല്ലാഹ് മദീനയെ കുറിച്ച് ഇനിയും ഒരു പാട് എഴുതും ഞാന്‍ ..
ReplyDelete:)
ReplyDeleteഇനിയും വരട്ടെ.. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ അനുഭവങ്ങള്‍
ഫൈസു,അതിനിടയ്ക്ക് കണ്ണുരാന്‍ വന്നു കമെന്റിട്ടു അല്ലേ? ഈ ജാസ്മിക്കുട്ടിക്കും ചോദിക്കാനും പറയാനും ഒരാളുണ്ടെന്നു മനസ്സിലായല്ലോ..അല്ലേലും കണ്ണുരാന്‍ സ്നേഹമുള്ളവനാ..ആ ചെറുവാടിയെ പോലെയല്ല,'കൊട്ടുന്നെങ്കില്‍ ഇങ്ങനെ കൊട്ടണം എന്നല്ലേ പുള്ളി പറഞ്ഞത്' @റിയാസ്,ഈ ഫൈസുവിന്റെ കൂടെ കൂടി ചെറുവാടി അധികം വഷളാവും മുന്‍പേ ഒന്ന് പിടിച്ചോണേ...
ReplyDeleteഒരു കാര്യം മുമ്പ് തന്നെ ഞാന്‍ ഫൈസൂനോട് പറഞ്ഞതാ. കുരുത്തക്കേട് കുറച്ചെങ്കിലും ഇല്ലെങ്കില്‍ ഞാന്‍ കമ്പനി കൂടില്ല എന്ന്.
ReplyDeleteപക്ഷെ എനിക്കറിയാത്തത് അതല്ല. എന്ത് കണ്ടിട്ടാ ജാസ്മി എന്നെ നോക്കാന്‍ റിയാസിനെ ഏല്‍പ്പിച്ചത്. അതിലും ഭേദം ചാള്‍സ് ശോബരാജുമായി കൂടുന്നതാ.
ആമീന്‍ ...........
ReplyDelete@ ജാസ്മിക്കുട്ടീ...
ReplyDeleteഎന്റെ പൊന്നു പെങ്ങളേ..ചതിക്കല്ലേ...
വേറെ എന്തു വേണമെങ്കിലും പറഞ്ഞോ...
അമ്പിളി മാമനെ വേണോ...ഞാന്‍ പിടിച്ചു കൊണ്ടു വന്നു തരും
പക്ഷെ ചെറുവാടിയെ നോക്കണ കാര്യം മാത്രം എന്നോട് പറയരുത്..
അതിലും ഭേദം എന്നെയങ്ങട് കൊല്ലുന്നതാ...
ചെറുവാടീ ആരാ ഈ ചാള്‍സ് ശോഭരാജ്?
ReplyDeleteനമ്മുടെ ഫൈസു എവിടെ പോയി ആവൊ?'ഫൈസുവിനെ കാണ്മാനില്ല'?????
റിയാസേ അങ്ങനെയങ്ങ് പിന്മാറാന്‍ വരട്ടെ..നമ്മള്‍ക്ക് ഹഫിയെ എങ്ങനെയെങ്കിലും കോണ്ടാക്റ്റ് ചെയ്യാം..ഈ ചെറുവാടിയെ അങ്ങിനെ വിട്ടാല്‍ പോര..
ഞാന്‍ ഇല്ലാത്ത സമയത്ത് ആരാ എന്റെ ബ്ലോഗില്‍ കയറി കളിക്കുന്നത് ????...
ReplyDeleteഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ ???????..
ReplyDeleteആരാടാ...അവിടെ..കയറി കളിക്കണത്...
ReplyDeleteഓഹ്!!!!!!!!! ഫൈസുവായിരുന്നോ...?
ഇവിടെ ഉണ്ടായിരുന്നോ ?..
ReplyDeleteظلالت നു ആമീന്‍ പറഞ്ഞത് നിസ്കരിക്കുമ്പോള്‍ ഉറങ്ങിപ്പോയതാവാം... ഇനി ബ്ലോഗിലും അത്തരം "ظلالت" ഉണ്ടാവാതിരിക്കാന്‍ ഉറങ്ങാതെ ആയിരം ആമീന്‍ പറയുന്നു.. ചിരിപ്പിച്ചു ഫൈസു.... ഭാവുകങ്ങള്‍ ...
ReplyDeleteഡാ ഫൈസു നീ ഇവിടെ ബിരിയാണി വിളമ്പുന്നു എന്നറിഞ്ഞു വന്നതാണ് . പള്ളിക്കകത്ത് കയറി യിട്ടുണ്ടെങ്കിലും അവിടുത്തെ ചിട്ട വട്ടങ്ങള്‍ അറിഞ്ഞു കൂടാ ..ഏതായാലും ഉറക്കം തൂങ്ങിയുടെ അങ്കലാപ്പ് എന്താണെന്ന് അയ്യാള്‍ക്കറിയാം ,,നിനക്ക് ചിരി !!
ReplyDeleteരമേശ് സര്‍ ,ഇവിടെയാ ബിരിയാണിവിളബുന്നത്...:)
ReplyDeleteഞാന്‍ കുറച്ചു തിരക്കില്‍ ആണ് .....
ReplyDeleteനിങ്ങളുടെ പ്രാര്‍ത്ഥനകളെക്കുറിച്ച് വേണ്ടവിധം അറിയാത്തതുകൊണ്ടാകണം. എനിക്ക് ചിരിക്കാന്‍ തോന്നിയില്ല. ഞാന്‍ രണ്ടുതവണ അര്‍ത്ഥം അറിയാനായി വായിച്ചുനോക്കി. പിന്നെ ഞാനൊന്നുമാത്രം മനസ്സിലാക്കി നന്നായി എഴുതിയിരിക്കുന്നു. നല്ല വിവരണവും അതു മതിയല്ലോ. പിന്നെ മുകളിലത്തെ പോസ്റ്റ് സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് കഴിവുതന്നെയാണ്. ആശംസകള്‍.
ReplyDeleteസ്‌നേഹപൂര്‍വം
വനിത
അതൊന്നും പ്രശ്നമില്ല ....എനിക്ക് എഴുതാന്‍ ഇങ്ങനെയുള്ള ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ ..നിങ്ങളെ പോലെ നാടന്‍ ഒന്നും ഇല്ല ....ചെറുപ്പം മുതലേ ഇങ്ങനെയുള്ള ഒരു ചുറ്റുപാടില്‍ ജീവിച്ചത് കൊണ്ട് എഴുത്തിലും അതെ വരൂ
ReplyDeleteഫൈസൂ...എന്ത് പണിയാണ് കിട്ടയത് എന്ന് മനസ്സിലായില്ല ...
ReplyDeleteആമീന്‍ .ബിരിയാണി എന്നൊക്കെ പറയുന്നു എന്താ ?ലിങ്കില്‍ നോക്കിയപ്പോ പേജ് not ഫൌണ്ട് എന്ന് കണ്ടു . ഞാന്‍ ഒരു കഥ എഴുതി .സമയം കിട്ടിയാല്‍ അത് വഴി വരണേ
ReplyDeleteവല്ലാതെ ചിരിച്ചു.കൊള്ളാം മോനെ ഞാന്‍ പണ്ട് പാടിയതൊന്നു കുറിക്കട്ടെ
ReplyDelete"മദീനത്തെ മലര്‍വാടിക്കകത്താണെന്‍ പ്രതീക്ഷ
മഹ്ബൂബാം മുഹമ്മദ് നെബിയെന്ന സമസ്യ
മഹാ ശൌഖാല്‍ അവിടേക്ക് തുടിക്കുന്നെന്‍ മനസ്സാ
മഹാത്മാവേ തിരസ്ക്കരിക്കരുതെന്റെ അപേക്ഷ"
സാധിപ്പിച്ച നാഥന്നു നന്ദി.