ഫൈസുവിനു ഖുര്‍ -ആനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആയത്ത് ഏതാണ്? ഏതു സൂറ ? കാരണം..?
ഇതായിരുന്നു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് നടത്തിയ ബ്ലോഗേര്‍സ് അഭിമുഖത്തില്‍ മാഷ് എന്നോട് ചോദിച്ച ഏക ചോദ്യം ..!
പക്ഷെ സുന്ദര്‍ രാജ് മാഷിന്റെ ചോദ്യം അവസാനമായിരുന്നത് കൊണ്ടും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതിനാലും അവസാനം എത്തിയപ്പോഴേക്കും ഞാന്‍ ഉത്തരം എഴുതി മടുത്തിരുന്നു .അത് കൊണ്ട് തന്നെ മാഷിന്റെ ചോദ്യം അതിന്റെ ഗൌരവത്തില്‍ എടുക്കാനോ അദ്ദേഹം പ്രതീക്ഷിച്ച ഒരുത്തരം നല്‍കാനോ എനിക്ക് കഴിഞ്ഞില്ല .
മാഷിനെ കുറിച്ച് ഒരു പാട് പേര് അനുസ്മരണ പോസ്റ്റുകള്‍ എഴുതിയതിനാലും അദ്ധേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല .പരിചയപ്പെട്ടത് മുതല്‍ അദ്ദേഹത്തിനും എന്നെ വല്യ ഇഷ്ട്ടായിരുന്നു .അതിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു .അദ്ധേഹത്തിനു ഖുര്‍ആന്‍ ഭയങ്കര ഇഷ്ട്ടമായിരുന്നു .ഇടയ്ക്കിടയ്ക്ക് അത് പറയുമായിരുന്നു അദ്ദേഹം.ഞാന്‍ ഒരു ഹാഫിസ് അല്ലേ എന്ന് കരുതി അദ്ദേഹം എന്നോട് ഖുര്‍ആനിനെ കുറിച്ച് ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.പക്ഷെ എന്റെ മലയാളം ഭാഷയുടെ പരിമിധി മൂലം
പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നില്ല .അദേഹത്തിന്റെ ഖുര്‍ആന്‍ അറിവുകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.എന്തിനു സ്വന്തം ബ്ലോഗ് പ്രൊഫൈലില്‍ വരെ അദ്ദേഹം ഫെവെരിറ്റ് ബുക്സ് എന്നിടത്ത് ഖുര്‍ആന്‍ എന്ന് മാത്രമാണ് കൊടുത്തിരുന്നത്......!
ഞങ്ങള്‍ തമ്മില്‍ അധികവും സംസാരിച്ചിരുന്നത് ഖുര്‍ആന്‍ വിഷയങ്ങള്‍ മാത്രമായിരുന്നു ...അദ്ദേഹം എന്ത് കൊണ്ടും ഒരു നല്ല മനുഷ്യനായിരുന്നു .ഒരു മാഷാണ് ,വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ് എന്നുള്ള ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സാധാരണക്കാരന് ..അദ്ദേഹം നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല.ഫേസ് ബുക്കില്‍ ഏതു സമയത്തും വാരാവുന്ന ഒരു ചാറ്റ് ബോക്സ് ,ഫൈസു തിരക്കിലാണോ എന്നുള്ള ഒരു ചോദ്യം,ഇതൊന്നും ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ .............
മാഷിനെ കുറിച്ച് ബഷീര്‍ക്ക {വള്ളിക്കുന്ന് }എഴുതിയത് ..ബ്ലോഗര്‍ സുന്ദര്‍ രാജ് - ഇനി ഓര്മ മാത്രം
ശ്രീജിത്ത് കൊണ്ടോട്ടി -പ്രിയ ബ്ലോഗ്ഗര്‍ സുന്ദര്‍ രാജ് മാഷിനെ ഓര്‍ക്കുമ്പോള്‍...
ഖുര്‍ആനിനെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗ്രന്ഥം ആയി കണക്കാക്കുന്നത് എന്ത് കൊണ്ട് എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്കിയ ഉത്തരം ഇങ്ങനെ ആയിരുന്നു .....
"മതം, മാര്‍ക്സിസം ,മനുഷ്യന് ഇവയുടെ ആകര്‍ഷണവും വികര്‍ഷണവും പൊതുരംഗത്തു എന്റെ വിഷയങ്ങളായിരുന്നു. മാര്‍ക്സിസത്തിന്റെ
ചതുര കള്ളിയില്‍ മനുഷ്യനെയും മതങ്ങളെയും നിര്‍വചിക്കാന്‍ ബൈബിള്‍ (പഴയ നിയമം ), കുര് ആന്‍ തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ ഏറെ പരതിയിട്ടുണ്ട്.
ആ വായന തികച്ചും ഉപരിപ്ലവമായിരുന്നു..എന്നാല്‍ കുര് ആനിലെ അന്ന് വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിന്നീട് ഒരു നിയോഗം പോലെ വായിക്കാന്‍ ഇടയായപ്പോള്‍ ചില സൂക്തങ്ങള്‍ (ആയത്തുകള്‍ ) എന്റെ പൊള്ളുന്ന ജീവിതാവസ്ഥകളോട് സംവേദനം നടത്തുന്നതായി
തോന്നുകയും കുര് ആന്റെ വിവിധ പരിഭാഷകള്‍, അനുബന്ധ ഗ്രന്ഥങ്ങള്‍,ചരിത്രം , സാമൂഹ്യ യാഥാ ര്‍ത്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിലേക്ക്
അതെന്നെ നയിക്കുകയും ചെയ്തു. അങ്ങിനെ ചെയ്തപ്പോള്‍ മനുഷ്യനെ മുന്നില്‍ നിര്‍ത്തി അവന്റെ ആത്മീയവും ഭൌതികവുമായ ചോദനകളെ താരതമ്യേന തൃപ്തികരമായി വിശകലനം ചെയ്യാന്‍ കുര് ആന്‍ ശ്രമിക്കുകയും അവന്റെ മുന്നില്‍ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയുടെ പ്രാഗ് രൂപം അവതരിപ്പിക്കുകയും ചെയ്തു എന്നതാണ്
കുര് ആനില്‍ ഞാന്‍ കണ്ട സവിശേഷ വാര്‍ത്ത. അത് കൊണ്ട് തന്നെ കുര് ആന്‍ എനിക്കിഷ്ടപ്പെട്ട മഹത് ഗ്രന്ഥവുമായി.'.........!
ബഷീര്‍ക്കാന്റെ വാക്കുകള്‍ കടമെടുക്കുന്നു....അദ്ദേഹത്തിന്റെ കുടുംബാംഗങങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹം പഠിപ്പിച്ച പ്രിയ വിദ്യാര്‍ഥികളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. രാജിന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ ബ്ലോഗ് നമ്മോടോപ്പമുണ്ടാകും. ഒരു പിടി കണ്ണീര് പൂക്കള്‍.. !
.