Tuesday 30 November 2010

മറക്കാനാവാത്ത തീവണ്ടി യാത്ര ..മൂന്നാം ഭാഗം ..


      


        ഞങ്ങളെല്ലാവരും പിറ്റേന്ന് രാവിലെ തന്നെ ആ പള്ളിയുടെ അടുത്ത് ഒത്തു ചേര്‍ന്നിരുന്നു...കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും  ബന്ധുക്കളും പിന്നെ സംഭവമറിഞ്ഞ് എത്തിയ ഒരു പാട് ആള്‍ക്കാരും അവിടെ തടിച്ചു കൂടിയിരുന്നു ..ഏകദേശം ഒരു ഒന്‍പതു മണിയായപ്പോള്‍ അവിടെ കാവല്‍ നിന്ന പോലീസുകാരെ കൂടാതെ ഒരു കൂട്ടം പോലീസുകാര്‍ പിന്നെയും എത്തി..ആള്‍ക്കാര്‍ എല്ലാം നിശബ്ദരായിരുന്നു..മുതിര്‍ന്ന ഉദ്വോഗസ്തരും സംഭവ സ്ഥലത്തെത്തി..പിന്നെ കാഴ്ചക്കാരെ കുറെ പിന്നിലേക്ക്‌ തള്ളി നീക്കി പോലീസുകാര്‍ അവിടെ ഒരു കയറു കെട്ടി അതിനു മുന്നില്‍ നിലയുറപ്പിച്ചു..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തില്‍ കുറച്ചു കോടതി ഉദ്വാഗസ്തരും എത്തി..അതിനു ശേഷം ഒരു പോലീസുകാരന്‍ പള്ളിയുടെ മുന്നിലുള്ള ഒരു ചെറിയ തറയില്‍ ഒരു മുസല്ല വിരിച്ചു..അപ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ മുങ്ങിയിരുന്നു..കുറച്ചും കൂടി ധൈര്യമുള്ളവര്‍ പിന്നെയും അവിടെ തന്നെ നിന്നു..

         കുറച്ചു കഴിഞ്ഞപ്പോള്‍ കറുത്ത വരയുള്ള ഒരു ജയില്‍ വാഹനം അവിടെ വന്നു നിന്നു ..അതില്‍ നിന്നും പ്രതിയെ പുറത്തേക്കു കൊണ്ട് വന്നു മുസല്ലയില്‍ ഇരുത്തി..പിന്നെ ‌പ്രതി ചെയ്ത ശിക്ഷകള്‍ ഒരു കോടതി ഉദ്വോഗസ്തന്‍ ഉറക്കെ വായിച്ചു ..അയാള്‍ മൂന്നു സ്ത്രീകളെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തി അവരുടെ ആഭരണങ്ങള്‍ മോഷ്ട്ടിച്ചു അവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ആണ്...ഇത് കഴിഞ്ഞ ഉടനെ തന്നെ ജയില്‍ വാഹനത്തില്‍ നിന്നും ഒരു അറബി ഡ്രസ്സ്‌ ഇട്ട മുഖം ഷാള് കൊണ്ട് മറച്ച ഒരാള്‍ പുറത്തേക്കു വന്നു .അയാളുടെ അരയില്‍ വാള്‍  ഉണ്ടായിരുന്നു..അയാള്‍ നേരെ വന്നു പ്രതിയുടെ അടുത്ത് വന്നു എന്തോ പറഞ്ഞു..{ശഹാദത്ത് ചെല്ലാന്‍ ആണ് എന്ന് പിന്നെ അറിഞ്ഞു}.പിന്നെ പതുക്കെ വാള്‍ അരയില്‍ നിന്നെടുത്തു പ്രതിയുടെ പിന്‍ കഴുത്തില്‍ ചെറുതായി ഒന്ന് കുത്തി.പ്രതി ഒന്ന് തല ഉയര്‍ത്തുന്നത് കണ്ടിരുന്നു..പിന്നെ കാണുന്നത് തല ഒരു ഭാഗത്തും വിറച്ചു കൊണ്ട് ഉടല്‍ ഇരിക്കുന്നതും ആണ്..അപ്പോഴേക്കും ഞങ്ങള്‍ ഓടി കുറെ ദൂരം പിന്നിരുന്നു ..!!!!!!!!!!!!!!!!!!!


       ഇത്രയും പറഞ്ഞു ഞാന്‍ എണീറ്റ്‌ മൂത്രം ഒഴിക്കാന്‍ പോയി...മൂത്രം ഒഴിച്ച് തിരിച്ചു വരുമ്പോ കുറെ ആള്‍ക്കാര്‍ ട്രെയിനിന്റെ ഡോറില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നു ..ഞാനും അവിടെ നിന്നു..നല്ല കാറ്റും കൊണ്ട് പുറത്തേക്കു നോക്കി അവിടെ നില്ക്കാന്‍ നല്ല രസമാണ് .. ഞാന്‍ വരാത്തത് കൊണ്ട് ആ ടീച്ചറുടെ ഭര്‍ത്താവ് എന്നെ വിളിക്കാന്‍ വന്നു....ഞാന്‍ ഇവിടെ നിന്നോളാം എന്ന് പറഞ്ഞു എങ്കിലും എന്നോട് കൂടെ വരാന്‍ പറഞ്ഞു..ഞാന്‍ ചെന്നപ്പോ എനിക്ക് വേണ്ടി വിന്‍ഡോയുടെ അടുത്തുള്ള സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു എല്ലാവരും കൂടി ..വേണ്ടാ എന്നൊക്കെ പറഞ്ഞു നോക്കി..പക്ഷെ അവരെല്ലാവരും എന്നെ നിര്‍ബന്തിച്ചു അവിടെ ഇരുത്തി ....

    പിന്നെ അവിടന്നങ്ങോട്ട് വളരെ രസകരമായിരുന്നു യാത്ര....പോകുന്ന സ്ഥലമെല്ലാം കുട്ടികള്‍ എനിക്ക് പറഞ്ഞു തരും ..അവര്‍ക്കു  ഇടയ്ക്കിടയ്ക്ക് പോയി പരിചയമായിരുന്നു എല്ലാ സ്ഥലവും...എനിക്കും കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ട്ടമാണ്...ഇടയ്ക്കു ടീച്ചര്‍ ഞങ്ങള്‍ക്ക് തിന്നാന്‍ കടലയും തന്നു ..അവര്‍ വീട്ടില്‍ ഉണ്ടാകിയതാണ് എന്ന് തോന്നുന്നു..കടലയും കൊറിച്ചു പുറത്തേക്കു നോക്കിയുള്ള ആ ട്രെയിന യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ..


                                                                                                                                   {നിര്‍ത്തി}....



സത്യം പറഞ്ഞാല്‍ ഇന്ന് എഴുതാന്‍ ഒരു മൂഡും ഇല്ലായിരുന്നു ..പിന്നെ കഴിഞ്ഞ പോസ്റ്റ്‌ നിര്‍ത്തിയ സ്ഥലം അമ്മാതിരി ആയത് കൊണ്ട് അങ്ങ് പൂര്‍ത്തിയാക്കി എന്ന് മാത്രം ...

Monday 29 November 2010

മറക്കാനാവാത്ത തീവണ്ടി യാത്ര ..രണ്ടാം ഭാഗം

     

കഴിഞ്ഞ പോസ്റ്റ്‌ എഴുതി തുടങ്ങുമ്പോള്‍ മൊത്തം യാത്ര ഒറ്റ പോസ്റ്റ്‌ ആക്കണം എന്നായിരുന്നു വിചാരിച്ചത്..പക്ഷെ മലയാളം ശരിയായി എഴുതാന്‍ അറിയാത്തതും എന്നും അതി രാവിലെ എണീക്കണം എങ്കില്‍ നേരത്തെ ഉറങ്ങണം എന്നുള്ളത് കൊണ്ടും എഴുതി കുറച്ചു കഴിഞ്ഞപ്പോ കുറെ ആയ പോലെ തോന്നി..അവിടെ വച്ച് നിര്‍ത്തി 'തുടരും'ഇട്ടതാണ്...അപ്പൊ തുടങ്ങാം ...



    'കുറച്ചു നേരത്തേക്ക് ആരും ഒന്ന് മിണ്ടിയില്ല ..തീവണ്ടിയുടെ കടകട ശബ്ദം മാത്രം ...ടീച്ചറും ഭര്‍ത്താവും കുട്ടികളും താടിക്ക് കയ്യും കൊടുത്തു എന്നെ തന്നെ നോക്കി ഇരിക്കുന്നു..ഞാന്‍ കൈ രണ്ടും  പിന്നിലേക്ക്‌ ഉയര്‍ത്തി തലയ്ക്കു പിന്നില്‍ വെച്ച് വെറുതെ പുറത്തേക്കു നോക്കിയിരിക്കുന്നു..മറ്റു രണ്ടെണ്ണം{ശത്രു രാജ്യക്കാര്‍} ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്നു...ഉപ്പ മാത്രം 'ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ' എന്ന നിലക്ക് തന്റെ സ്വലാത്തില്‍ മാത്രം ശ്രദ്ധിച്ചു ഇരിക്കുന്നു..ഉമ്മ വിഷയം മാറ്റാന്‍ വേണ്ടി 'മദീനയില്‍ ഇതൊക്കെ വല്ലപ്പോഴും മാത്രമേ നടക്കാറുള്ളൂ എന്നൊക്കെ പറഞ്ഞെങ്കിലും കുറച്ചു നേരം എല്ലാവരും ആ നിലയില്‍ തന്നെ ആയിരുന്നു ..

    സംഭവം എന്തെന്ന് വെച്ചാല്‍ ടീച്ചര്‍ മദീനയെ കുറിച്ച് എന്തൊക്കെയോ ചോദിച്ച കൂട്ടത്തില്‍ 'അവിടെ ഒക്കെ ഇപ്പോഴും ആള്‍ക്കാരെ തെറ്റ് ചെയ്‌താല്‍ തല വെട്ടലല്ലേ' എന്നും ചോദിച്ചിരുന്നു..അവരുടെ ധാരണ അവിടെ എന്ത് ചെയ്താലും ഉടനെ കൊണ്ട് പോയി തലവെട്ടും എന്നൊന്നും അല്ലെങ്കിലും ഒരു വിധം വലിയ തെറ്റിനൊക്കെ തല വെട്ടും എന്നായിരുന്നു എന്ന് തോന്നുന്നു...അതിനെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ എനിക്കറിയാവുന്ന പോലെ അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ..
 
      ഒരാളെ മനപ്പൂര്‍വ്വം കൊല്ലുകയോ, മയക്കു മരുന്ന് കടത്തു ,രാജ്യദ്രോഹം എന്നിങ്ങനെയുള്ള കടുത്ത തെറ്റുകള്‍ ചെയ്യുകയും അത് തന്നെ നൂറു ശതമാനം തെളിയുകയും പ്രതി കുറ്റം സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍  മാത്രമേ ഒരാളെ വധ ശിക്ഷക്ക് വിധിക്കുകയുള്ളൂ ..പോരാത്തതിന് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാം..അവിടെയും വിധി എതിരായാല്‍ രാജാവിന് ദയാ ഹരജി കൊടുക്കാം ..അതും തള്ളിയാല്‍ മാത്രമേ വധ ശിക്ഷ നടപ്പാക്കൂ ..പോരാത്തതിന് ഒരാളെ കൊന്ന കേസാണെന്കില്‍ കൊല്ലപ്പെട്ട ആളുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രതിക്ക് മാപ്പ് കൊടുക്കാന്‍ വരെ അധികാരം ഉണ്ടാവും എന്നെല്ലാം പറഞ്ഞു ..

       മാപ്പ് കൊടുക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്  എന്നും 'പെരുമഴക്കാലം'എന്ന പടത്തിന്റെ പ്രമേയം തന്നെ അതാണ്‌ എന്നും ഇടയ്ക്കു അവരുടെ ഭര്‍ത്താവ് പറഞ്ഞു..ഉപ്പ അടുത്തിരിക്കുന്നത് കൊണ്ട് അത് സമ്മതിക്കാന്‍ നിര്‍വാഹമില്ലാത്തത്  കൊണ്ട്  'ആണോ,അങ്ങിനെ ഒരു പടവും ഉണ്ടോ,മലയാളം ആണോ ‍' എന്നൊക്കെയുള്ള പൊട്ടന്‍ ചോദ്യം ചോദിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു..ഞാനാണെങ്കില്‍ ആ പടം രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്..ആദ്യ പ്രാവശ്യം മുഴുവന്‍ കണ്ടിട്ടില്ല എങ്കിലും അതിലെ മഴ സീനുകള്‍{എന്റെ മഴ ഭ്രാന്ത് നിങ്ങള്ക്ക് അറിയാമല്ലോ,ഇല്ലെങ്കില്‍ ഇവിടെ ഉണ്ട്} കാണാന്‍ വേണ്ടി രണ്ടാമത് വീണ്ടും കണ്ടു..

      പക്ഷെ ഇതൊക്കെ അവിടെ പറഞ്ഞാല്‍ അടിച്ചു തകര്‍ക്കാന്‍ രണ്ടു കോട്ടിലും പല്ലില്ലാത്തത് കൊണ്ട്{അക്കഥ ഇവിടെ} ഉപ്പ ചവിട്ടി നട്ടെല്ല് തകര്‍ക്കാന്‍ ആയിരിക്കും ആദ്യമേ ശ്രമിക്കുക എന്ന് അറിയാവുന്നത് കൊണ്ട്  'ഏയ്‌ ഞാന്‍ സിനിമ ഒന്നും കാണാറില്ല,സിനിമ ഞങ്ങള്‍ക്ക് ഹറാം ആണ്'എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ്‌ ചെയ്തു ..അത് കേട്ട് ആ ടീച്ചറുടെ  കുട്ടികള്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെന്കിലും മൂത്തവള്‍ 'അപ്പൊ നിങ്ങള്‍ ഇത്ര കാലായിട്ടും ഒരു സിനിമയും കണ്ടില്ലേ എന്ന് ചോദിച്ചു..കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു  മുമ്പ്‌ കയ്യും കണ്ണും ഉപയോഗിച്ച് ഉപ്പ തല്ലും എന്ന് ആന്ഗ്യം  കാണിച്ചു .അവള്‍ കൈ കൊണ്ട് വായ പൊത്തി ഓക്കെ എന്ന് തലയാട്ടി .. ...!!!!!!.

    എന്റെ സംസാരം കേള്‍ക്കാനുള്ള രസം {??} കൊണ്ടോ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ടോ എന്തോ അവര്‍ പിന്നേയും എന്നെ വിടാനുള്ള ഭാവം ഇല്ലായിരുന്നു..'തല വെട്ടുന്നത് എപ്പോഴെന്കിലും നേരിട്ട് കണ്ടിട്ടുണ്ടോ' എന്നായി അടുത്ത ചോദ്യം ??..തെറ്റ് അവരുടെ ഭാഗത്തായിരുന്നു .എനിക്കറിയാത്ത ഞാന്‍ കാണാത്ത ഒന്നും ഈ ലോകത്തില്ലാ എന്നുള്ള കാര്യം അവര്‍ ആദ്യമേ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണമായിരുന്നു ..!!!!!..അങ്ങിനെ ഞാന്‍ ചെറുപ്പത്തില്‍ മദീനയില്‍ വെച്ച് കണ്ട ഒരു തലവെട്ടു എനിക്കറിയാവുന്ന മലയാളത്തില്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു ..


      മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ വലതു ഭാഗത്ത്‌ ഒരു പള്ളിയുണ്ട് ..മസ്ജിദ്‌ അല്‍ ഗമാമ{ഇവടെ }..അതിനടുത് ഒരു വലിയ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരുന്നു {ഞാന്‍ പോരുമ്പോള്‍ അവിടെ എന്തോ നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ടി അടച്ചിട്ടിരിക്കുന്നു..ഇപ്പൊ വേറെ സ്ഥലത്ത് വെച്ചാണ് ശിക്ഷ കൊടുക്കല്‍ }..ആ പള്ളിയുടെ മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കല്‍ ..ശിക്ഷ നടപ്പാക്കുന്നതിനു തലേന്നാള്‍ മുതല്‍ അവിടെ വണ്ടികള്‍ പാര്‍ക്ക്‌ ചെയ്യുന്നത് നിരോധിച്ചു കൊണ്ട് പോലീസ്‌ കാവല്‍  ഉണ്ടാവും..അപ്പൊ തന്നെ മനസിലാക്കാം നാളെ ഒരാളെ തലവെട്ടുന്നുണ്ട് എന്ന്..എനിക്കന്നു പതിനഞ്ചു ,പതിനാറു വയസ്സ് കാണും ...തലേന്നേ ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞിരുന്നു സംഭവം ..പോരാത്തതിന് ക്ലാസ്സില്‍ ആരും ഇത് വരെ അത് കണ്ടിട്ടും ഇല്ല ...ഞങ്ങള്‍ കുറച്ചു പയ്യന്മാര്‍ അത് കാണാന്‍  വേണ്ടി പിറ്റേന്ന് ക്ലാസ്സില്‍ വരാതെ മുങ്ങാന്‍ പ്ലാനിട്ടു ...                                                  {തുടരും }


                                                                                                                        

        ഇപ്പൊ ഒരു" തുടരും' വളരെ ബോറായിരിക്കും എന്ന് എനിക്കറിയാം പക്ഷെ വേറെ മാര്‍ഗമില്ല മക്കളെ ...ഞാന്‍ എനിക്ക് അനുവദിച്ച സമയം ഇപ്പൊ കഴിയും ..അതിനു മുമ്പ്‌ ഇത് എഡിറ്റു ചെയ്തു പോസ്റ്റ്‌ ചെയ്യണം ....നിങ്ങളെ പോലെ അല്ല ..സുബഹിക്ക് മുമ്പ്‌ എണീക്കാന്‍ ഉള്ളതാ ...........അപ്പൊ ബാക്കി അടുത്ത പോസ്റ്റില്‍ ..ബോറടിക്കുന്നെന്കില്‍ പറയണം ..ട്രെയിന്‍ ചിലരുടെ നോവല്‍ പോലെ സ്പീഡ്‌ കൂട്ടാം ...നാട്ടില്‍ ചെന്നിട്ട് ഇനിയും ഉണ്ട് ഒരു പാട് മണ്ടത്തരങ്ങള്‍ ..

       

Sunday 28 November 2010

ആദ്യ തീവണ്ടി യാത്രയിലെ അനുഭവങ്ങള്‍ ...


മുമ്പ്‌ ഒരു പോസ്റ്റ്‌ എഴുതി  പിന്നെ മൂഡ്‌ പോയി പൂര്‍ത്തിയാക്കാതെ ഇരുന്ന എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള യാത്ര ഇപ്പൊ ഒരു മൂഡ്‌ വന്നപ്പോ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു ..ഇനിയും ഏതു നിമിഷവും നിന്നേക്കാം ..!!!!
      


   ആദ്യമായി നാട്ടില്‍ പോയപ്പോ  കണ്ട എല്ലാ കാര്യങ്ങളും വളരെ രസകരം ആയിരുന്നു.ഒരു രാത്രി മുംബയില്‍ താമസിച്ചു.പിറ്റേന്ന് തീവണ്ടിയില്‍ ആയിരുന്നു  നാട്ടിലേക്കുള്ള യാത്ര  ...ജീവിതത്തിലെ ആദ്യ തീവണ്ടി യാത്ര ..എത്ര വര്ണിച്ചാലും മതി വരില്ല ..അത്രക്കും രസകരമായിരുന്നു...എപ്പോഴാണ് മുംബയില്‍ നീന്ന് കയറിയത് എന്നൊന്നും ഓര്‍മയില്ല..അല്ലെങ്കിലും  ഒരിക്കല്‍ അതൊക്കെ ബ്ലോഗില്‍ എഴുതേണ്ടി വരും എന്ന് ആര്  കണ്ടു ...ഏതായാലും ഞങ്ങള്‍ തീവണ്ടിയില്‍ കയറി ഞങ്ങളുടെ സീറ്റ്‌  തിരഞ്ഞു പിടിച്ചു..ബാഗുകളും മറ്റും അടുക്കി വെച്ചതിനു ശേഷം കിട്ടിയ സീറ്റില്‍ ഇരുന്നു .ആ റൂമില്‍ {അതിനെന്താ പറയുക ?}ഞങ്ങളുടെ എതിരെയുള്ള സീറ്റില്‍ ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ മൂന്നു കുട്ടികളും പിന്നെ വേറെ രണ്ടു വലിയ പെണ്‍കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്....

      ഞങ്ങള്‍ അവസാനം വന്നത് കൊണ്ട് പുറത്തേക്കു  കാണാന്‍ വേണ്ടി വിന്‍ഡോയുടെ അടുത്ത് ഇരിക്കണം എന്നുള്ള എന്റെ ആഗ്രഹം നടന്നില്ല ..ആകെ ടെന്‍ഷന്‍ ആയി..നാട്ടില്‍ ആദ്യമായി പോകുന്നതിനാല്‍ നാട്ടിലെ രീതികള്‍ ഒന്നും അറിയാത്തത് കൊണ്ടും  പിന്നെ എല്ലാം ലേഡീസ്‌ ആയത് കൊണ്ടും ഞാന്‍ ഒന്നും പറയാതെ കിട്ടിയ സീറ്റില്‍ ഇരുന്നു...കേറി കുറച്ചു നേരം എല്ലാവരും അവരവരുടെ ലോകത്ത് മാത്രം ഒതുങ്ങി കൂടാന്‍ ശ്രമിച്ചു..വല്ലപ്പോഴും അറിയാതെ കണ്ണുകള്‍ തമ്മില്‍ ഒന്ന് മുട്ടിയാല്‍ ഒന്ന് ചിരിക്കും അത്ര മാത്രം....എനിക്കാണെങ്കില്‍ പുറം ലോകം കാണാന്‍ മുട്ടി നില്‍ക്കുന്നത് കൊണ്ട് ഇരുത്തം ഒന്നും ശരിയാവുന്നില്ല..പോരാത്തതിന് ഉപ്പയും ഉമ്മയും അടുത്ത് തന്നെ ഉണ്ട് താനും ..ഈ യാത്ര ഏതായാലും വേസ്റ്റ് ആയി എന്ന്  ഉറപ്പിച്ചു ..ഉപ്പ പറഞ്ഞത് അനുസരിച്ച് ഒരു ദിവസത്തെ യാത്ര ആണ് കേരളത്തിലേക്ക്..എങ്ങിനെ അട്ജെസ്റ്റ്‌ ചെയ്യും എന്ന് യാതൊരു ഐഡിയയും ഇല്ല..തല്ക്കാലം ഒന്നും മിണ്ടാതെ ഇരുന്നു..ഇടയ്ക്കിടയ്ക്ക് വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കി.നാട് കാണാന്‍ ഉള്ള ആകാംഷ ആയിരുന്നു ..

       കുറച്ചു കഴിഞ്ഞപ്പോ എന്റെ  നോട്ടം കണ്ടു തെറ്റിദ്ധരിച്ചു വിന്‍ഡോയുടെ അടുത്തിരുന്ന നേരത്തെ പറഞ്ഞ യുവതികളില്‍ നിന്ന് ഒരുത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി.{സത്യായിട്ടും ഞാന്‍ അവളെ നോക്കിയിട്ടില്ലായിരുന്നു..ഞാന്‍ ആ ടൈപ്പല്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ.!!}അവളെ മൈന്‍ഡ് ചെയ്യാതെ വീണ്ടും വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരിന്നു..കുറച്ചു കഴിഞ്ഞപ്പോ എന്നെ സഹിക്കാന്‍ കഴിയാഞ്ഞിട്ടോ എന്തോ അവള്‍ അടുത്തിരിക്കുന്ന  തന്റെ കൂട്ടുകാരിയുടെ കാതില്‍ എന്തോ പറഞ്ഞു.അവളും എന്നെ നോക്കുന്നു..എനിക്കെന്തോ പന്തിക്കേട്‌ തോന്നി.ആദ്യമായി നാട് കാണുന്നത് കൊണ്ട് മനസ്സ് കൊണ്ട് ഒരു കൊച്ചു കുട്ടി ആണെങ്കിലും ശരീരം ഒരു പുരുഷന്റെതാണ് എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്‌...ഒരു പ്രശ്നം ഉണ്ടായാല്‍ ആദ്യ ചവിട്ടു ഉപ്പയുടേത്  തന്നെ ആവും എന്നുള്ളത് കൊണ്ടും ആദ്യത്തെ വരവില്‍ തന്നെ നാറണ്ടാ എന്ന് കരുതിയും ആ വിന്‍ഡോയില്‍ കൂടി പുറം ലോകം കാണാനുള്ള ആഗ്രഹത്തിന് തല്‍ക്കാലം ഞാന്‍ കടിഞ്ഞാണിട്ടു.അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തിയും ശരിയല്ല.നമ്മള്‍ ഒന്ന് നോക്കിയാല്‍ എന്താ പ്രശ്നം.അവര്‍ക്ക് എത്ര നേരം വേണമെങ്കിലും നമ്മളെ നോക്കാം നമ്മള്‍ തിരിച്ചു ഒന്ന് നോക്കിപ്പോയാല്‍ പ്രശ്നം !!!!!..{എന്റെ ബ്ലോഗു വായിക്കുന്ന ആരും ഇതില്‍ പെടില്ല.നിങ്ങളൊന്നും ആ ടൈപ് അല്ലാ എന്ന് എനിക്കറിയാം !!!..}..

    കുറെ നേരം അങ്ങിനെ കടന്നു പോയി..പുറത്തൊക്കെ കുറെ ഒഴിഞ്ഞ സ്ഥലങ്ങള്‍  ഇടയ്ക്കു കാണുന്നുണ്ട്.ആ അറ്റത്തിരുന്ന  രണ്ടു മാരണങ്ങള്‍ കാരണം അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ ഉമ്മ മുന്നിലിരുന്ന ആ ഫാമിലിയെ പരിചയപ്പെട്ടിരുന്നു അവര്‍ ഒരു ഹിന്ദു ഫാമിലി ആയിരുന്നു..അച്ഛനും  അമ്മയും  പിന്നെ  പതിനഞ്ചും  പത്തും ഏഴും വയസ്സുള്ള  മൂന്നു പെണ്‍കുട്ടികളും.. അച്ഛന്‍  ബോംബെയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു .അമ്മ ടീച്ചര്‍ ആണ്..ലീവിന് നാട്ടിലേക്ക് പോകുന്നു..മൂന്നു കുട്ടികളും മുംബയില്‍ പഠിക്കുന്നു .ചെറിയ കുട്ടിയുടെ പേര് മാത്രം ഓര്‍മയുണ്ട് ..ശ്രീക്കുട്ടി .. പിന്നെ ഉണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍{ശത്രു പക്ഷം!!}  അവര്‍ ബോംബയില്‍ ഏതോ കോളേജില്‍  പഠിക്കുന്ന കുട്ടികള്‍ ആണ്..അവര്‍ മലയാളികള്‍ അല്ല .മലയാളം അറിയില്ല ഹിന്ദി മാത്രമേ അറിയൂ.വഴിയില്‍ എവിടെയോ ഇറങ്ങി ..സ്ഥലം ഓര്മയില്ല ..

    സംസാരത്തിനിടയില്‍ ഞങ്ങള്‍  സൌദിയില്‍ നിന്ന് വരികയാണ് എന്നും മറ്റും ഉമ്മ  ആ ടീച്ചറോട് പറഞ്ഞിരുന്നു ..കൂട്ടത്തില്‍ എന്തോ പറഞ്ഞപ്പോ ഞാന്‍ ആദ്യമായി ആണ് നാട്ടില്‍ വരുന്നത് എന്നും പറഞ്ഞു .. .ഞാന്‍ ആദ്യമായി ആണ് ഇന്ത്യയില്‍ വരുന്നത് എന്ന് കേട്ടപ്പോ എല്ലാവര്ക്കും  കൌതുകം ..ഇത്ര വലുതായിട്ട് ആദ്യമായി നാട്ടില്‍ വരുന്ന എന്നെ അവര്‍ അത്ഭുതത്തോടെ നോക്കി ...എന്നിട്ട് ആ ചേച്ചി പറഞ്ഞു ..ഞാനും കുറെ നേരമായി ഇവനെ ശ്രദ്ധിക്കുന്നു ..വന്നപ്പോ ‍മുതല്‍ ഇവന്‍ കിട്ടുന്ന ഗ്യാപ്പില്‍ കൂടി ഒക്കെ പുറത്തേക്കു നോക്കുന്നു ..ഞാന്‍ കരുതി ഇവന്‍ ആദ്യമായിട്ടാ മുംബയില്‍ വരുന്നത് എന്ന് ..കൂടെ ഉപ്പയുടെ ഇരുത്തി കൊണ്ടുള്ള ഒരു നോട്ടവും കൂടി ആയപ്പോ ചമ്മി പണ്ടാരമടങ്ങാന്‍  വേറെ എവിടെയെങ്കിലും പോണോ ??..

         അതിനിടയില്‍ എന്റെ ശത്രു പക്ഷവും  എന്റെ ഹിസ്റ്ററി എല്ലാം ആ ടീച്ചറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു ..അതിനു ശേഷം ഞാന്‍ അറിയാതെ അവരെ എങ്ങാന്‍ നോക്കിയാല്‍ അവര്‍ മനോഹരമായി പുഞ്ചിരിക്കും ..എനിക്കാണെങ്കില്‍ നേരെത്തെ നടന്ന സംഭവം മനസ്സില്‍ ഉള്ളത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ആണ് തോന്നുക ..കുറച്ചു കഴിഞ്ഞപ്പോ ആ ടീച്ചര്‍ എന്നോട് എന്താ ഫൈസൂ{ഉമ്മ വിളിക്കുന്നത്‌ കേട്ടതാ}ഇത്ര കാലവും നാട്ടില്‍ വരാതിരുന്നത് ..നാട് കാണാന്‍ പൂതിയില്ലയിരുന്നോ എന്നൊക്കെ ചോദിച്ചു ..ഇതിനൊക്കെ കാരണം ഈ പുള്ളി ആണ് എന്ന രീതിയില്‍ ഞാന്‍ അര്‍ത്ഥവത്തായി ഉപ്പയെ  നോക്കി ..ഇതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും നമ്മള്‍ ഈ നാട്ടുകാരനേ അല്ല  എന്നെ നിലയില്‍ പുള്ളി ഭയങ്കര ഗൌരവത്തില്‍ ഇരുന്നു സ്വലാത്ത് ചെല്ലുന്നു ....

  പിന്നെ ഇടക്കിടക്കുള്ള ഉപ്പയുടെ മുരടനക്കലുകളും ചുമക്കലുകളും{അന്യ സ്ത്രീകളോട് സംസാരിക്കുന്നത് ശരിയല്ല എന്നുള്ള സൂചന}  അവഗണിച്ചു ഞാനും അവരുമായി  സംസാരം തുടങ്ങി.ഞങ്ങളുടെ സംസാരത്തില്‍ അവരുടെ ഭര്‍ത്താവും കൂടി..അവര്‍ സൌദിയെ കുറിച്ചും മദീനയെ കുറിച്ചും ഒക്കെ ചോദിച്ചു ..എനിക്കാണെങ്കില്‍ ആരെങ്കിലും മദീനയെ പറ്റി ചോദിച്ചാല്‍ പിന്നെ ലക്കും ലഗാനും ഉണ്ടാവില്ല ..ആ ടീച്ചര്‍ ഒരു പാട് കാര്യങ്ങള്‍ സൌദിയെ കുറിച്ചും മറ്റും ചോദിച്ചു മനസ്സിലാക്കി..അവര്‍ക്ക്  സൌദിയെ കുറിച്ച് ഒരു പാട് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ..ഞാന്‍ എനിക്കറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തു ..ഇടയ്ക്കു സൌദിയില്‍ നടപ്പാക്കുന്ന  തലവെട്ടു ശിക്ഷയുടെ  കാര്യം വന്നപ്പോ ആ ടീച്ചറുടെ കുട്ടികളും ആകാംഷയോടെ എന്റെ വാചകമടി ശ്രദ്ധിക്കാന്‍ തുടങ്ങി  ....



                                                                                                                                    തുടരും ... 

Friday 26 November 2010

വീണ്ടും ചില ബദവി തമാശകള്‍ ..

ഒരു ബദവി 

         കഴിഞ്ഞ പോസ്റ്റില്‍ എന്റെ ചില ആരാധകര{‍??}പറഞ്ഞത് പോലെ ഇത്തിരി കുറഞ്ഞു പോയോ എന്ന് എനിക്കും സംശയം ഉള്ളത് കൊണ്ട് കുറച്ചും കൂടി എഴുതാം ...ആരെങ്കിലും വായിച്ചു ചിരിച്ചാലോ ???...ചിരി വരുന്നുണ്ടോ എന്ന് നോക്കൂ ...

ഒരിക്കല്‍ ഒരു ഇന്ത്യക്കാരനും ഒരു കഴുതയും കൂടി നടന്നു പോകുമ്പോ ജവാസാത്ത് വന്നു ഇഖാമ ചോദിച്ചു .ഇന്ത്യക്കാരന്‍ ഇഖാമ എടുത്തു കാണിച്ചു ..ജവാസാത്തുകാരന്‍ ;കഴുതയുടെ ഇഖാമ എവിടെ ?..ഇന്ത്യക്കാരന്‍ ; കഴുത സൗദി ആണ് സര്‍ !!!!!..{ഇത് ഇറക്കിയതിനു എന്റെ ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍ ചെലവായി }..

രണ്ടു ബദവികളെ  വധ ശിക്ഷക്ക് വിധിച്ചു ..ഒരുത്തന്‍ അസൂയക്കാരന്‍ ആയിരുന്നു ..കൊല്ലുന്നതിനു മുന്‍പ്‌ ഒരാളോട് ;എന്താ അവസാന ആഗ്രഹം ?.ഉമ്മയെ കാണണം ..മറ്റവനോട് എന്താ  നിന്റെ അവസാന ആഗ്രഹം ; അവനു ഉമ്മയെ കാണിച്ചു കൊടുക്കരുത് !!!!!!!..

ഒരു ബദവി സൂപ്പര്‍ മാര്‍ക്കറ്റില് കയറി ..എന്നിട്ട് കടക്കാരനോട് ;ഇവിടെ അമ്പത് പൈസയുടെ ജൂസ്‌ ഉണ്ടോ ?..കടക്കാരന്‍ ;ഉണ്ട് ..ബദവി ;എത്രയാ ??...!!!

ബദവികളുടെ ഗല്ലിയില്‍ ഒരു വലിയ കുഴി ഉണ്ടായിരുന്നു ..എന്നും ആരെങ്കിലും  അതില് വീണു പരിക്ക് പറ്റും ..അവസാനം ‍ ബദുക്കള് എല്ലാവരും കൂടി ഒരു യോഗം കൂടി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ..അവസാനം മൂന്നു തീരുമാനങ്ങളില്‍ എത്തി ..അതില്‍ നിന്ന് ഏതെന്കിലും ഒന്ന് സ്വീകരിക്കാനും  തീരുമാനംആയി ..ഒന്ന്, ഒരു ആംബുലന്‍സ് ഇപ്പോഴും കുഴിയുടെ അടുത്ത് ‍ നിര്‍ത്തിയിടുക..അല്ലെങ്കില്‍ കുഴിയുടെ അടുത്ത് ഒരു ഹോസ്പിറ്റല്‍ പണിയുക ,അല്ലെങ്കില്‍ ആ കുഴി തൂര്‍ത്തു അടുത്തുള്ള ഹോസ്പിറ്റലിന്റെ അടുത്ത് വേറെ ഒന്ന് കുഴിക്കുക ..!!!!!!!

രണ്ടു ബദുക്കള്‍ രാത്രി ഒരു ടെന്റു കെട്ടി  അതില്‍ കിടന്നുറങ്ങി..കുറച്ചു  കഴിഞ്ഞു
ഒരുത്തന്‍  എണീറ്റ്‌ ‌ ആകാശത്തേക്ക് നോക്കി കിടന്നു ..അപ്പൊ രണ്ടാമന്‍ ;എന്താടാ നോക്കുന്നത് ?..ഒന്നാമന്‍;ഞാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുകയാണ് ,ഇതൊക്കെ എന്താണ് തെളിയിക്കുന്നത് എന്നറിയുമോ ?..രണ്ടാമന്‍ ;;അതെ ,നമ്മളല്ലാതെ ഒരു പാട് ഗോളങ്ങളും നക്ഷത്രങ്ങളും എല്ലാം ഉണ്ട് ഈ പ്രപഞ്ചത്തില്‍ എന്ന് ..അപ്പൊ ഒന്നാമന്‍ ;;എടൊ മരങ്ങോടാ,ഇത് തെളിയിക്കുന്നത് ഇന്നലെ രാത്രി നമ്മുടെ ടെന്റു ആരോ അടിച്ചു മാറ്റി എന്നാ ..!!!!!!!!!!

ബദവി ചെക്കന്‍  കരഞ്ഞു കൊണ്ട് വീട്ടില്‍ ചെന്ന് ഉമ്മയോട് ;സൂയസ് കനാല്‍ ആരാ  കുഴിച്ചത് എന്നു പറയാത്തതിന് എന്നെ ഉസ്താദ്‌ തല്ലി..ഉമ്മ ; നീയെന്തിനാ അതു കുഴിക്കാന്‍ പോയത് ???


കഴിഞ്ഞു ..അങ്ങിനെ ഇതും മടുത്തു ....ഇനി അടുത്ത പരിപാടി എന്താ എന്നറിയില്ല ....എന്തെങ്കിലും കണ്ടെത്തിയിട്ടു വേണം ....

Wednesday 24 November 2010

ചില അറബി തമാശകള്‍ ...

   
ബദു 



         മദീനയില്‍ ഉള്ള സമയത്തു  ഞങ്ങള്‍ അടിച്ചിറക്കിയിരുന്ന ചില  അറബി തമാശകള്‍ ഞാന്‍ മലയാളത്തിലേക്ക് തര്‍ജുമ ചെയ്യുന്നു ..എത്രത്തോളം അത് മലയാളത്തില്‍ വോര്‍ക്കൌട്ട് ആവും എന്നറിയില്ല ..എന്നാലും വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം .ഇനി ഇതൊക്കെ മലയാളത്തില്‍ ഉള്ളതാണ് എങ്കില്‍ അത് എന്റെ പ്രശ്നം അല്ല .ആദ്യ കമെന്റ്റ്‌ ഇടുന്ന ആളുടെ ആണ് !!!!!!!..


    നാട്ടില്‍ പൊതുവേ എല്ലാ തമാശകളും വല്ല സര്ദാരിന്റെയും തലയില്‍ കെട്ടി വെക്കുമ്പോള്‍ സൌദിയില്‍ അത് പാവം ബദുക്കളുടെ തലയില്‍ ആണ് കെട്ടി വെക്കല്‍ ...ആ പേരും പറഞ്ഞു ഇടയ്ക്കു ക്ലാസ്സില്‍ വെച്ച് ഗംഭീര അടിയും നടക്കാറുണ്ട്...ബദുക്കള്‍ ഒന്ന് പറഞ്ഞു രണ്ടാമത്തതിനു തല്ലു തുടങ്ങും ..ഞങ്ങളും വിടുമോ സ്പോട്ടില്‍ പുതിയ കോമഡി അടിച്ചിറക്കും...അതില്‍ നിന്ന് ഒര്മയുള്ളത് പറയാം ..എല്ലാം പറയാന്‍ പറ്റില്ല..കാരണം ചിലത്  മലയാളത്തില്‍ ആക്കിയാല്‍ കോമഡി അല്ലാതാവും അത് അറബിയില്‍ തന്നെ പറയണം .. അപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കാം


  1 /.... കാര്‍ മെക്കാനിക്കായ ബദു കട്ടില്‍ വാങ്ങി ..അടിയില്‍ കിടന്നുറങ്ങി!!!!!.

2 /...മുയല് വില്‍ക്കുന്ന ബദുവിന്റെ അടുത്ത് ചെന്ന് ഒരുത്തന്‍ ; കുരങ്ങിന് എന്താ വില ?.ബദു;അനിയാ ഇത് കുരങ്ങല്ലാ മുയലാണ്..വന്നവന്‍ ;'ഞാന്‍ മുയലിനോടാണ് ചോദിച്ചത്'!!!!!!!!!!!!

3/..ടാക്സിയില്‍ കയറിയ ബദു  ഭാര്യയെ മുന്‍സീറ്റില്‍ ഇരുത്തി ..ഡ്രൈവര്‍ കണ്ണാടിയില്‍ കൂടി നോക്കുന്നത് പേടിച്ച് !!!!!!!!!!!!!!!

 4/.. രണ്ടു ബദുക്കള്‍ ഒരു ദൂര യാത്ര പോയതായിരുന്നു..തിരിച്ചു വരുമ്പോള്‍ ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഒരുത്തന്‍  പെപ്സി വാങ്ങാനും മറ്റവന്‍ ടോയിലറ്റിലും പോയി..പെപ്സി വാങ്ങാന്‍ പോയവന്‍ രണ്ടു പെപ്സിയും വാങ്ങി കാറും എടുത്തു വീട്ടില്‍ പോയി..പിറ്റേന്ന് മറ്റവന്റെ വീട്ടുകാര്‍ വിളിച്ചു ;എടാ നിന്റെ കൂടെ വന്നവന്‍ ഇത് വരെ വീട്ടില്‍ വന്നിട്ടില്ല..ബദു ;;ഓ ഞാനും ഇന്നലെ  മുതല്‍ ആലോചിക്കുവാ ,രണ്ടാമത്തെ പെപ്സി ആര്‍ക്കു വാങ്ങിയതാ എന്ന് !!!!!!!!!!!!!!!..

 5/..  ടാക്സി ഡ്രൈവര്‍ ആയ ബദുവിന്റെ കാറില്‍ മൂന്ന് വയസ്സന്മാര്‍ കയറി ..അടുത്തുള്ള പട്ടണത്തില്‍ പോകാന്‍ ...ഓരോ പത്തു കിലോമീറ്റര്‍ കഴിയുമ്പോഴും അവര്‍ മൂത്രം ഒഴിക്കാന്‍ നിര്ത്തിക്കും...അവസാനം പട്ടണത്തിനു ഏകദേശം മുപ്പതു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ ഒരു വയസ്സന്‍;യാ  സവ്വാക്{ഹേ ഡ്രൈവര്‍}.ഇനി എത്ര കിലോമീറ്റര്‍ ബാക്കി ഉണ്ട് ??..ബദു ; 'മൂന്നു മൂത്രമൊഴിക്കല്‍'!!!!!


ക്ലാസ്സില്‍ പറയുന്നത് ആയത് കൊണ്ട് അധികവും ഇവിടെ പറയാന്‍ കൊള്ളാത്ത ഐറ്റംസ് ആണ് ...ബാക്കി പിന്നെ പറയാം ....ഇപ്പൊ അഞ്ചു എണ്ണം മതി ...

Monday 22 November 2010

ഒരു പിച്ചക്കാരന്റെ ലാപ്ടോപ്

 


       'എടാ അനീസേ നീ ഒരു ലെഗ് പീസ്‌ ഇങ്ങെടുക്കെടാ'..കുഞ്ഞിമോന്‍ കച്ചപ്പു കടിച്ചു തുറക്കുന്നതിനിടയില്‍് അലറി.....'ന്റെ റബ്ബേ  kfc ബക്കറ്റ്‌ ആ അമീറിന്റെ അടുത്താ വെച്ചത്,,ന്നാ ഞ്ഞി നോക്കണ്ടാ ,ഡാ ഫൈസൂ ,അടുത്ത ബക്കറ്റിന് പറയടാ' ശുഐബിന്റെ വക ...'നീ പോടാ ഞാന്‍ ബക്കറ്റിന് മുന്നില്‍ ആണോ അല്ലയോ എന്ന് നോക്കുന്നതിനു മുമ്പ്‌ നീ തിന്നതിന്റെ എല്ല് അടുത്ത റൂമില്‍ ഇടാന്‍ സ്ഥലം കിട്ടുമോ ന്നു പോയി നോക്കെടാ'..അമീര്‍ ചൂടാവുന്നു ....'ഡാ ഫൈസൂ കുറച്ചു പെപ്സി ഒഴിക്കെടാ' അസീസ്ക്ക  ആണ് ...അസീസ്ക്കാ അധികം തണുത്തത് കുടിക്കണ്ടാ,നല്ലതല്ല എന്ന്പറഞ്ഞു നോക്കി .'സാരമില്ലടാ വല്ലപ്പോഴും ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താടാ ഈ ജബല്‍ അലിയില്‍ ഒരു രസം ഉള്ളത്',എന്ന് അസീസ്ക്ക..'മൂപ്പര്‍ക്ക് അതൊന്നും പ്രശ്നമില്ല,ഒഴിച്ച് കൊടുക്കെടാ' എന്ന് റഷീദ്‌,..ആകെപ്പാടെ റൂമില്‍ തമാശയും പൊട്ടിച്ചിരികളും...അതിനിടയില്‍ നിന്ന് പതുക്കെ ഒരു കാള്‍ ‍ ചെയ്യാനുണ്ട് എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങി..

    പുറത്തിറങ്ങി ഞങ്ങളുടെ  ബില്ടിങ്ങിനു പിന്നില്‍ നിര്ത്തിയിട്ട ലോറികളുടെ ഇടയില്‍ കൂടി ഒരു ഒഴിഞ്ഞ ഏരിയ നോക്കി നടന്നു ..എന്താ എന്നറിയില്ല  ജീവിതത്തില്‍ മററ് ആരാണെങ്കിലും സന്തോഷിക്കുന്ന ഇന്ന് ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു.കാരണം ജീവിതത്തില്‍ എപ്പോഴെന്കിലും സൊന്തമാക്കണം എന്ന് ചെറുപ്പത്തിലെ ആഗ്രഹിച്ചിരുന്ന ഒന്നാണ് സൊന്തമാക്കിയത്..ഒരു ലാപ്ടോപ് ..അതിന്റെ പാര്‍ട്ടി ആണ് മുകളില്‍ എഴുതിയത്

   ഞാന്‍ അവിടെ ഇരുന്നു ഒരു പാട് ആലോചിച്ചു ...എന്തായിരുന്നു ഉപ്പയുടെ മനസ്സില്‍ ??.മോന്‍ കമ്പ്യൂട്ടര്‍ ഉണ്ടായാല്‍ കേടുവരും എന്നുള്ള പേടി ആയിരുന്നോ ???.അതോ ഇന്ഗ്ലിഷും മലയാളവും അറിയാത്ത എനിക്ക്  എന്തിനാ കമ്പ്യൂട്ടര്‍ എന്ന് കരുതിയിട്ടോ ?? അതോ ഒരു കമ്പ്യൂട്ടര്‍ വാങ്ങാനുള്ള കാഷ്‌ ഇല്ലാഞ്ഞിട്ടോ ???..അതോ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ ഖുര്‍ആന്‍ മറക്കും എന്ന് കരുതിയിട്ടോ?????...മദീനയില്‍ ഉണ്ടായിരുന്നു എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സൊന്തം വീട്ടില്‍ ഇരുന്നു കമ്പ്യൂട്ടറും ഗൈമുകളും കളിക്കുന്നത് കാണുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.പലപ്പോഴും ഞാന്‍ ‍ മനസ്സില്‍ ആഗ്രഹിചിട്ടുമുണ്ട് അവരുടെ ഉപ്പയെ പോലെ ആയിരുന്നു എന്റെ  ഉപ്പ എങ്കില്‍ എന്ന് ..കാരണം എന്റെ  വീട്ടില്‍ ഇതെല്ലാം ഹറാമായിരുന്നു ..മറ്റു കുട്ടികള്‍ സൊന്തം ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഇരുന്നു ടീവി കാണുമ്പോള്‍ എന്റെ വീട്ടില്‍ അതും പാടില്ലായിരുന്നു..

      ഉപ്പാനോട് എനിക്കൊരു കമ്പ്യൂട്ടര്‍ വാങ്ങി തര്വോ എന്ന് ചോദിച്ചാല്‍ ‍ 'നിനക്കെന്തിനാ ഇപ്പൊ കമ്പ്യൂട്ടര്‍,പോയിരുന്നു ഖുര്‍ആന്‍  ഓതെടാ എന്നും ഉമ്മനോട് പറഞ്ഞാല്‍ 'ഓലൊക്കെ ബാല്യ പൈസക്കരാ,ഓല്‍ക്കൊക്കെ അത് ഇന്ടായിക്കോട്ടേ ,ഞമ്മള് പാവപ്പെട്ടോല് അതൊന്നും മാണ്ടടാ എന്നും ഉത്തരം കിട്ടുമായിരുന്നു അന്നൊക്കെ ...

        എന്നാലും ഉപ്പ അറിയാതെ അന്നും എന്റെ  സുഹുര്തുക്കളുടെ വീടുകളില്‍ പോയി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് പഠിക്കുകയും ടീവി കാണുകയും ചെയ്യുമായിരുന്നു.അന്ന് മുതലേ  ഉള്ള ഒരു ആഗ്രഹം ആണ് സൊന്തമായി ഒരു കമ്പ്യൂട്ടര്‍ വേണം എന്നുള്ളത്..ഒരിക്കല്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി കുറെ കടം ഒക്കെ വാങ്ങി ഒരു കമ്പ്യൂട്ടര്‍ സംഘടിപ്പിച്ചു വീട്ടില്‍ കൊണ്ട് വന്നെങ്കിലും വാതില്‍ക്കല്‍ വെച്ച് ഒന്നുകില്‍ നീ അല്ലെങ്കില്‍ നിന്റെ കമ്പ്യൂട്ടര്‍ എന്നുള്ള ഉപ്പയുടെ അവസാന വാക്ക് കേട്ട് തിരിച്ചു കൊണ്ട് കൊടുക്കേണ്ടിയും വന്നു .അതിനു പിറ്റേന്ന് സുബഹിന്റെ മുന്നേ വിളിച്ചുണര്‍ത്തി അഞ്ചു ജൂസ്ഉ കാണാതെ ഓതിപ്പിക്കുകയും തെറ്റിയപ്പോ അടിച്ചു ഇടത്തെ കോട്ടിലെ പല്ല് പുറത്തു എടുക്കുകയും ചെയ്തു{വലത്തേ കോട്ടില്‍ പല്ല് പണ്ടേ ഇല്ല.ഏതോ ഒരു സൂറത്ത് ഉപ്പയ്ക്ക് ഒതിക്കൊടുക്കാന്‍ തുടങ്ങുമ്പോ അതുണ്ടായിരുന്നു.പക്ഷെ സൂറത്ത് കഴിഞ്ഞപ്പോ അത് കാണാതായി !!!!}

     വേറെ ഒരിക്കല്‍ മദീനയില്‍ ഒരു മാള്‍ ഓപ്പണ്‍ ചെയ്തപ്പോ ഭയങ്കര ഓഫര്‍ ഉണ്ടായിരുന്നു ലാപ്ടോപിന്..അന്ന് ഞാന്‍ ഉസ്താദിന്റെ സഹായി ആയി ആണ് ..മാസത്തില്‍ കുറച്ചു പൈസ ഒക്കെ കിട്ടും ..അതില്‍ നിന്ന് ഞാന്‍ കൂട്ടി വെച്ചതും കുറച്ചു കടം വാങ്ങിയും വീട്ടില്‍ ചെന്ന് ഞാന്‍ ഒരു ലാപ്‌ വാങ്ങട്ടെ എന്ന് ചോതിച്ചപ്പോ '
 ഇവിടെ ഇപ്പൊ വാടക കൊടുക്കാന്‍ പൈസ ഇല്ലാതെ നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ഒണക്ക ലാപ്ടോപ്‌'എന്നുള്ള  ഡയലോഗ് കേട്ട് പൈസ ഒക്കെ അവിടെ തന്നെ എറിഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങി പോയി ...


    അങ്ങിനെ ഒക്കെ ഏകദേശം എട്ടു പത്തു വര്ഷം മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം ആണ് ഇന്ന് സഫലമായത് ...അങ്ങിന ഇന്ന് ഞാന്‍ ഒരു ചെറിയ ലാപ്ടോപ് മുതലാളി ആണ് .കിട്ടിയ സാലരിയില്‍ നിന്ന് ഉമ്മാക്ക് പെരുന്നാള്‍ പൈസ അയച്ചു ബാക്കി ഉള്ളതും കുറച്ചു കടം വാങ്ങിയും ഒരു പുതിയ ലാപ്‌ ഒപ്പിച്ചു ....



ഇന്ന് മുതല്‍ ബൂലോകത്തുള്ള സകല ബ്ലോഗുകളിലും എന്റെ കമെന്റുകള്‍ കാണാം .ആരും സംശയിക്കണ്ടാ അത് ഞാന്‍ തന്നെ ആയിരിക്കും...

{ഇന്ന് ആദ്യമായി എന്റെ{!!} ലാപ്ടോപില്‍ ഞാന്‍ ആദ്യം എന്റെ ബ്ലോഗു തുറന്നു ..കമെന്റുകള്‍ വായിച്ചു ..പിന്നെ നേരെ ജാലകത്തിലേക്ക് കയറി ...വളരെ ആകസ്മികം എന്ന് വേണമെങ്കില്‍ പറയാം ..ഞാന്‍ ആദ്യം കണ്ട പോസ്റ്റ്‌ ഇതായിരുന്നു .ഇത് കണ്ടപ്പോള്‍ ആണ് ഞാന്‍ ഉപ്പയെ ഓര്‍ത്തത്‌..ഒരു പക്ഷെ ഉപ്പ ഈ ലാപ്ടോപ് കണ്ടാല്‍ ആദ്യം പറയുക ഇതായിരിക്കും  അത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിനു ഈ പേര് നല്‍കിയത് !!!!!!!!!!!!!!!!!!!!!!!!}


{ഒരു കാര്യം കൂടി..എന്നെയും ഉപ്പയും അറിയുന്ന ആരെങ്കിലും ഈ പോസ്റ്റ്‌ വായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതിയിട്ടും ഇല്ല ,ഞാന്‍ ലാപ്ടോപ്‌ വാങ്ങിയിട്ടും ഇല്ല}




Saturday 20 November 2010

മദീനയിലെ ഓര്‍മകളിലൂടെ ..

ഇതാണ് മസ്ജിദ്‌ ഖുബാ


     കുറച്ചു ദിവസം ആയി ബ്ലോഗില്‍ വല്ലതും എഴുതിയിട്ട്..പെരുന്നാളിന്റെ തിരക്ക് കാരണം സമയം കിട്ടിയില്ല..ഇന്നലെ രാത്രി എഴുതാന്‍ വേണ്ടി ഇരുന്നപ്പോഴാണ് ചില ആള്‍ക്കാര്‍ നമുക്കിട്ടു നല്ല ഉഗ്രന്‍ പണി തന്നത് കാണുന്നത്. അതോടെ ഇന്നലത്തെ ആവേശം മൈക്കല്‍ ജാക്സണ്‍ കൊണ്ട് പോയി.ഇപ്പൊ എന്റെ ജീവിതത്തിലും പോപ്‌ രാജാവിന് മോശമില്ലാത്ത ഒരു സ്ഥാനം ഉണ്ട്. ..അല്ലെങ്കിലും പാവങ്ങളോട് ആര്‍ക്കും എന്തും ആവാല്ലോ !!!!..ഇന്നും എഴുതാന്‍ ഇരുന്നപ്പോ ആലോചിച്ചു എന്ത് എഴുതണം എന്ന് ....കഥ എഴുതിയാലോ,നോ രക്ഷ ജീവിതത്തില്‍ ഒരു കഥ പോലും എഴുതിയിട്ടില്ല...എന്നാ കവിത ആക്കാം എന്ന് കരുതിയാല്‍ മിനിമം കടല വില്‍ക്കാനെന്കിലും സ്കൂളില്‍ പോവണം അത്രേ ...എന്നാ പിന്നെ നമ്മുടെ സൊന്തം അനുഭവങ്ങള്‍ തന്നെ അങ്ങ് എഴുതാം എന്ന് കരുതി..അതാകുമ്പോള്‍ ആരെയും പേടിക്കണ്ടല്ലോ ...!!!!!!..


    പോസ്റ്റിടാന്‍ പറ്റിയ വല്ലതും കിട്ടുമോ എന്ന് നോക്കാന്‍ വേണ്ടി മദീനയിലെ ഗല്ലികളില്‍ കൂടി പഴയ ഫൈസുവായി കുറച്ചു നേരം നടന്നു.എന്തെല്ലാം ഓര്‍മ്മകള്‍.ചിലത് ഓര്‍ക്കുമ്പോള്‍ വെറുതെ ചിരി വരുന്നു.ചിലത് ഓര്‍ക്കുമ്പോള്‍ തൊലി ഉരയുന്നു..അതില്‍ നിന്ന് ഒന്നു പറയാം.ഇഷ്ട്ടപ്പെട്ടാല്‍ അത് എന്റെ കഴിവാണ്...ഇനി അത് മനസ്സിലായില്ല എന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഇതൊക്കെ എന്ത് എന്ന് തോന്നുന്നെങ്കില്‍ അത് എന്റെ കുഴപ്പം അല്ല..ആദ്യ കമെന്റ്റ്‌ ഇടുന്നവന്റെ മാത്രം കുഴപ്പം ആണ്.അതിനു ഞാന്‍ ഉത്തരവാദി അല്ല ..

   എന്റെ ഉസ്താദ്‌ ഇമാം നില്‍ക്കുന്ന ഒരു പള്ളി ഉണ്ട് മദീനയില്‍..ഖുബാ മസ്ജിദിന്റെ അടുത്താണ് ആ പള്ളി...റസൂല്‍ മദീനയില്‍ എത്തിയപ്പോള്‍ മദീനക്കാര്‍ എല്ലാവരും അവരവരുടെ വീട്ടിലേക്കു ഹബീബിനെ വിളിച്ചപ്പോള്‍ അതിനു ഒരു തീര്‍പ്പു എന്ന നിലയില്‍ റസൂല്‍ പറഞ്ഞു..എന്റെ ഒട്ടകം മുട്ട് കുത്തുന്ന സ്ഥലത്ത് ആയിരിക്കും ഞാന്‍ താമസിക്കുക എന്ന്..അങ്ങിനെ ആ ഒട്ടകം മുട്ടു കുത്തിയ സ്ഥലത്ത് റസൂല്‍ ആദ്യമായി ഉണ്ടാക്കിയ പള്ളി ആണ് മസ്ജിദ്‌ ഖുബാ...അതിനടുത്തു ഒരു മസ്റഅ{തോട്ടം} ഉണ്ട് ഉസ്താദിന്..അതിനടുത്തു തന്നെയാണ് ഉസ്താദിന്റെ പള്ളിയും..ഉസ്താദ് ഇല്ലാത്തപ്പോഴോ അല്ലെങ്കില്‍ ഉസ്താദിന് എവിടെയെങ്കിലും പോകാന്‍ ഉണ്ടെങ്കിലോ എന്നെ പിടിച്ചു ഇമാം നിര്‍ത്തും...അങ്ങിനെ നിന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്..

    ഞാന്‍ ഇമാമായി ഇഷാ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു ...ഒരു നാല് സഫ്ഫ്‌ ഉണ്ട് പിന്നില്‍..ആദ്യം ഫാത്തിഹ ഓതി.ഫാത്തിഹയുടെ അവസാനം ഉള്ള വലള്ളല്ലീന്‍ { وَلاَ الضَّالِّين}ഓതിയപ്പോ എല്ലാവരും ആമീന്‍ പറഞ്ഞു..അന്നൊക്കെ ആദ്യം മനസ്സില്‍ വരുന്ന സൂറത്ത് ആണ് പിന്നെ ഓതാരുള്ളത്..അന്ന് ശുഅറാഅ' എന്ന സൂറത്ത് ആണ് നാവില്‍ വന്നത് ..അതില്‍ ഇബ്രാഹിം{അ}തന്റെ നാഥനോട് ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിച്ചു എന്ന് അള്ളാഹു നമുക്ക് പറഞ്ഞു തരുന്ന ഒരു പാട് ആയത്തുണ്ട്...അത് ഓതാന്‍ നല്ല രസം ആണ്{ഖുര്‍ആന്‍ മൊത്തം രസം ആണ്.എന്നാലും ചില സ്ഥലങ്ങള്‍,ചില ആയത്തുകള്‍ നമുക്ക് പ്രത്യേകം ഇഷ്ട്ടമായി  ഉണ്ടാവും}.അതില്‍ ഒരു ആയത്തുണ്ട്{86}..ആ ആയതിന്റെ അവസാനം 'ഇന്നഹു കാന മിനല്ലാള്ളീന്‍'{إِنَّهُ كَانَ مِنَ الضَّالِّينَ }എന്നാണു ....ഞാന്‍ അത് വളരെ നന്നായി തന്നെ ഓതി..ഒരാള്‍ പിന്നില്‍ നിന്ന് ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു..അയാള്‍ ആകെ കേട്ടത് "ള്ളാല്ലീന്‍" എന്ന് മാത്രമാണ്.അദ്ദേഹം ഉടന്‍ തന്നെ ഉറക്കെ ആമീന്‍ എന്നും ...ഒരു നിമിഷം എല്ലാവരും ഞെട്ടി ..ഞാനും ഞെട്ടി ...പിന്നെ ആ നിസ്ക്കാരം എങ്ങിനെ പൂര്‍ത്തിയാക്കി എന്നത് എനിക്കിപ്പോഴും അറിയില്ല.

      പിന്നില്‍ നിന്ന് ചിലര്‍ ശ്രീനിവാസന്‍ ഏതോ ഒരു പടത്തില്‍ ചിരിക്കുന്ന പോലെ ഇടയ്ക്കിടയ്ക്ക്  നിര്‍ത്തി നിര്‍ത്തി ചിരിക്കുന്നു..ചിലര്‍ പള്ളിയില്‍ വെച്ച് എങ്ങിനെ ചിരിക്കും എന്നറിയാതെ സലാം വീട്ടി പുറത്തേക്കു ഓടി അത്രെ ...തുടങ്ങുമ്പോ നാല് സഫ്ഫ്‌ ഉണ്ടായിരുന്ന പള്ളിയില്‍ സലാം വീട്ടിയപ്പോ ആകെ ഞാനും നമ്മുടെ ആമീന്‍ ചൊല്ലിയ കക്ഷിയും പിന്നെ ഓടാന്‍ കഴിയാത്ത ഒരു വയസ്സായ്‌ ആളും മാത്രമേ ഉണ്ടായിരുന്നോള്ളൂ !!!!!!!!!!....

{ വല്ലതും മനസ്സിലായോ ആവൊ .ഇല്ലെങ്കില്‍ എന്റെ മൊബൈലിലേക്ക് വിളിക്കുക.ഞാന്‍ പറഞ്ഞു തരാം}..

Monday 15 November 2010

എല്ലാവര്ക്കും ഈദ്‌ ആശംസകള്‍ .........

         




 ഹൈനക്കുട്ടിയെ പോലെ വരച്ചു കൊണ്ട് നിങ്ങള്ക്ക് പെരുന്നാള്‍ ആശംസിക്കാം എന്ന് വിചാരിച്ചാല്‍ എനിക്ക് വരക്കാന്‍ അറിയില്ല ...റിയാസിനെപ്പോലെ,ചെരുവാടിയെപ്പോലെ, മനോഹരമായ വാക്കുകളാല്‍ ആശംസിക്കാനും അറിയില്ല ...ഉമ്മു അമ്മാരിനെ പോലെ കവിത എഴുതാനും അറിയില്ല ..സാബിയെ പോലെ നല്ലൊരു അനുഭവം എഴുതാനും ഇല്ല ..ഒരു കഴിവും ഇല്ലാത്ത ഒരു പാവം മനുഷ്യന്റെ ഹൃദയം കൊണ്ടുള്ള ആശംസകള്‍ മാത്രം ആണ് എനിക്ക് നിങ്ങള്ക്ക്  തരാന്‍ ഉള്ളത് .......എല്ലാവര്ക്കും എന്റെ ബലി പെരുന്നാള്‍ ആശംസകള്‍ ...............


     മലയാളം മര്യാദക്ക് എഴുതാന്‍ അറിയാത്ത എന്റെ ഈ കൂതറ ബ്ലോഗില്‍ സ്ഥിരമായി വരികയും ഞാന്‍ എഴുതിയ ചവറുകള്‍ വായിച്ചു കമെന്റ്റ്‌ ഇടുകയും ചെയ്തു എന്നെ സഹിക്കുന്ന എന്റെ എല്ലാ ഫ്രെണ്ട്സിനും വായിച്ചു കമെന്റ്റ്‌ ഇടാതെ പോകുന്ന അല്ലെങ്കില്‍ വഴി തെറ്റി ഇവിടെ വന്നവര്‍ക്കും എല്ലാം എന്റെ പെരുന്നാള്‍ ആശംസകള്‍....

     ആദ്യം  മുതലേ എന്റെ ബ്ലോഗു വായിക്കുകയും തെറ്റുകള്‍ പറഞ്ഞു തരികയും ചെയ്ത ഇസ്മാഈല്‍{തണല്‍}, അലി,ഷാജി ഖത്തര്‍..{രണ്ടാളും ഇപ്പൊ എവിടെയാണാവോ}..മദീനയെ കുറിച്ച് കവിതകള്‍ എഴുതുന്ന ജാബിര്‍,നമ്മുടെ എല്ലാവരുടെയും സുഹുര്‍ത്തു രമേശ്‌ അരൂര്‍, ജയന്‍ ഡോക്റ്റര്‍, നിരക്ഷരന്‍ ചേട്ടന്‍, പോന്നുസ്‌, കരീം മാഷ്‌, പാവം ഞാന്‍, എനിക്ക് ആദ്യ കമെന്റ്റ്‌ ഇട്ട ആദിത്യ , അബ്കാരി, വല്യമ്മായി, ജുവൈരിയ സലാം,  നല്ലി, ക്യാപ്ടന്‍, പഥികന്‍,  മുസ്തഫ, കാച്ചരഗോടന്‍, ഷമീര്‍, കട്ടുരുവന്‍, അപ്പച്ചനോഴക്കള്‍, ചിത്രകാരന്‍ , മനോരാജ്, ഒഴാക്കന്‍, കൊച്ചു കൊചീച്ചി{എന്നാ പേരാ അളിയാ ഇത്?}, ഏറനാടന്‍, അബ്ദുല്‍ കാദര്‍, കിരണ്‍, മിസ്‌രിയ നിസാര്‍, സ്നേഹപൂര്‍വ്വം അനസ്‌, സമീര്‍ തിക്കോടി, അഭി, മൈ ഫ്ലാവേര്സ്, വിരല്‍ തുമ്പ്‌, തുടങ്ങി ഒരിക്കല്‍ വരികയോ അല്ലെങ്കില്‍ ഇപ്പോഴും വരികയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ .....

          മദീന നൌഷാദ് ബായി ഇപ്പൊ തിരക്കില്‍ ആണ് എന്ന് തോന്നുന്നു..ഒരു ഈദ്‌ മുബാറക്‌ ഉണ്ട് കേട്ടോ ..പിന്നെ ഞാന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ആണോ എന്നറിയില്ല,ഇനി തിരക്കില്‍ ആയത് കൊണ്ടാണോ എന്നും അറിയില്ല എല്ലാ പോസ്റ്റിലും വന്നു തെറ്റുകള്‍ ചൂണ്ടി കാണിച്ചു തരികയും തെറ്റില്ലെന്കില്‍ നന്നായി എന്ന് പറയുകയും ചെയ്തിരുന്ന ജസ്മിക്കുട്ടി,,അവസാന ബ്ലോഗില്‍ വന്ന ജുനൈത്...എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഒരു ഈദ്‌ മുബാറക്‌ ......




മതകാര്യ പോലീസും ഫൈസുവും.{കോമഡി}.....

    
          മദീനയിലെ ഓര്‍മകളില്‍ ചില രസകരമായ അനുഭവങ്ങളും ഉണ്ടായിരുന്നു..എപ്പോ ഓര്‍ത്താലും ചിരി പൊട്ടുന്ന ഓര്‍മ്മകള്‍..എത്ര രസകരമായിരുന്നു അന്നത്തെ കാലം ..ഹബീബി{സ}ന്റെ മുന്നില്‍ കളിച്ചു വളര്‍ന്നത്‌ കൊണ്ട് നിങ്ങള്‍ക്കൊക്കെ മദീന എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു അനുഭൂദി ഒന്നും എനിക്കുണ്ടാവാറില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്നാലും പ്രശ്നമില്ല.ഞാന്‍ സ്നേഹിക്കുന്ന അത്രക്ക് ഒരിക്കലും നിങ്ങള്ക്ക് റസൂലിനെ സ്നേഹിക്കാന്‍ കഴിയില്ല ..അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് എന്റെ ഹബീബിനെ............................{ഓരോരുത്തരും ഇങ്ങനെ തന്നെ കരുതുക}

    അന്നത്തെ വളരെ രസകരമായ ഒരു അനുഭവം ആണ് ഞാന്‍ പറയാന്‍ പോകുന്നത്..ഇത് നടന്നത് എന്നാണ് എന്ന് കൃത്യമായ ഓര്മ ഇല്ല.എന്നാലും എന്റെ ഹിഫ്സ്‌ കോഴ്സ്‌ കഴിഞ്ഞു ഹറമില്‍ തന്നെ എന്റെ ഉസ്താദിന്റെ കീഴില്‍ ഖുര്‍ആന്‍ ക്ലാസ് എടുക്കുന്ന സമയത്ത് ആണ്{എന്നെ പൊക്കിയത് അല്ല.സമയം ആകെ ഓര്മ ഉള്ളത് ഇത് മാത്രം ആണ്}..അന്നൊക്കെ അവിടെ മതകാര്യ പോലീസ്‌{മുതവ്വ} എന്ന ഒരു വിഭാഗം ഉണ്ടായിരുന്നു..ഇപ്പോഴും ഉണ്ട്.പണ്ടത്തെ പോലെ അത്ര ശക്തമല്ലങ്കിലും...അവര്‍ക് പോലീസിനെ പോലെ ഒരാളെ അറസ്റ്റ്‌ ചെയ്യാനൊന്നും അധികാരം ഇല്ലെങ്കിലും മതത്തിനു എതിരായി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അവര്‍ക്ക് ഇടപെടാം..ആ വകുപ്പിന്റെ ലക്‌ഷ്യം തിന്മയെ എതിര്‍ക്കുകയും നന്മയെ കല്പ്പിക്കലും ആണ് എന്നാണ് വെപ്പ്..

     അവരു ചെയ്യുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് നിസ്കാര സമയത്ത് മദീനയിലെ മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളില്‍ കൂടിയും റോന്ത് ചുറ്റുക എന്നുള്ളത്.മദീനയിലെ പൊതുവേ സൌദിയിലെ എല്ലായിടത്തും ഉള്ള ഒരു കാര്യം ആണ് ബാങ്ക് വിളിച്ചാല്‍ കടകളും മറ്റും അടക്കുക എന്നുള്ളത് .അങ്ങിനെ ആരെങ്കിലും അടക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരോടു അടക്കാന്‍ പറയുക.{ചിലപ്പോ ഒരു അഞ്ഞൂറ് റിയാല്‍ പിഴയും കൊടുക്കും}..ആരെങ്കിലും പള്ളിയില്‍ പോകാതെ റോഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ അവരോടു പള്ളിയിലേക്ക് പോകാന്‍ പറയുക.എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആണ് അവര്‍ പൊതുവേ ചെയ്യുന്നത്...

   ചില ആള്‍ക്കാര്‍ അവര്‍ പറഞ്ഞാലും പള്ളിയില്‍ പോകില്ല..അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ പിടിച്ചു കൊണ്ട് പോയി അവരുടെ ഓഫീസില്‍ ഇരുത്തും..പിന്നെ വളരെ രസകരമായ ശിക്ഷ ആണ്..അങ്ങിനെ പിടിച്ചു കൊണ്ട് വന്ന കുറെ ആള്‍ക്കാരുണ്ടാവും..അവരോടു എല്ലാവരോടും വുളു ഉണ്ടാക്കാന്‍ പറയും.എന്നിട്ട് ഒരു ഹാള്‍ ഉണ്ട്.അവിടെ ഒരു മുസല്ല ഇട്ടു കൊടുത്തിട്ട് നിസ്ക്കാരം തുടങ്ങാന്‍ പറയും..പിന്നെ നിസ്ക്കാരം തന്നെ നിസ്ക്കാരം...രണ്ടു റകഅത്തു സുന്നത് നിസ്കരിക്കാന്‍ പറയും ..ഒരു മുതവ്വ പിന്നില്‍ ഉണ്ടാവും..അത്തഹിയ്യാത് കഴിഞ്ഞാല്‍ ഉടനെ തന്നെ എണീറ്റ്‌ വീണ്ടും രണ്ടു റകഅത്തു..ഇല്ലെങ്കില്‍ അടി കിട്ടും...അങ്ങിനെ ഓരോരുത്തരുടെ ആരോഗ്യം പോലെ ഇരുപതും മുപ്പതും നാപ്പതും വരെ നിസ്കരിപ്പിക്കും.എന്നിട്ട് അവരെ കൊണ്ട് ഇനി മേലാല്‍ നിസ്ക്കാര സമയത്ത് പുറത്തു കാണില്ല എന്നും പള്ളിയില്‍ കറക്റ്റ് ആയി പോകും എന്നും എഴുതി വാങ്ങും.പിന്നെ ജന്മത്തില്‍ ആ ആളെ നിസ്ക്കാര സമയത്ത് പുറത്തു കാണില്ല..

   ഒരു ദിവസം ഇതേ പോലെ എന്റെ ഒരു സുഹുര്‍ത്തു കുറെ ദൂര നിന്നും എന്റെ വീട്ടിലേക്കു വരുന്നുണ്ടായിരുന്നു..അവ്നാണെന്കില്‍ എന്റെ വീട് എവിടെയാ എന്നറിയുകയും ഇല്ല്ല ..അത് കൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങി റോഡില്‍ അവനെ കാത്തു നില്‍ക്കുകയായിരുന്നു.അപ്പൊ ആണ് മഗരിബ് ബാങ്ക് വിളിക്കുന്നത്..അവനാണെന്കില്‍ എത്താനായിട്ടും ഉണ്ട്..ഞാന്‍ മൊബൈലില്‍ അവനു വഴി പറഞ്ഞു കൊടുകുമ്പോഴാണ് മുതവ്വകള്‍ വരുന്നത്..അവര്‍ അവരുടെ കാറില്‍ ഇരുന്നു എന്നോട് പള്ളിയിലേക്ക് പോകാന്‍ ആന്ഗ്യം കാണിച്ചു.ഞാന്‍ 'ദാ ഒരു മിനുറ്റ്,ഇപ്പൊ പോകാം' എന്നും കാണിച്ചു.അവര്‍ പോയി..കുറച്ചു കഴിഞ്ഞു അവര്‍ ഒരു റൌണ്ട് അടിച്ചു തിരിച്ചു വന്നു.അപ്പോഴും ഞാന്‍ അവനെ വെയിറ്റ് ചെയ്യുകയായിരുന്നു.അവര് വേറെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല.നേരെ പിടിച്ചു വണ്ടിയില്‍ കയറ്റി..ഞാന്‍ പരമാവധി പറഞ്ഞു നോക്കി..നോ രക്ഷ ..
     എന്നെ കയറ്റിയ വണ്ടിയില്‍ വേറെ ഒരാളും കൂടി ഉണ്ടായിരുന്നു.അയാള്‍ എന്റെ ഉസ്താദിന്റെ ഒരു ഫ്രെണ്ട് കൂടി ആണ് . ഇതേ പോലെ വേറെ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയപ്പോ അവര് പിടിച്ചതാ ..അയാള്‍ ആണെങ്കില്‍ മുടിഞ്ഞ ഡയലോഗും പോലീസുകാരോട്..ഞാനും വിട്ടു കൊടുക്കോ..ഞാനും അടിച്ചു കുറെ ഡയലോഗ്..റസൂല്‍ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല,ഖുര്‍ആനില്‍ ഇങ്ങനെ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു..ആര് കേള്‍ക്കാന്‍..അവസാനം ഞങ്ങളെയും ഓഫീസില്‍ കൊണ്ട് പോയി.ഇശാ ബാങ്ക് വിളിക്കുന്നത്‌ വരെ നിസ്ക്കരിപ്പിച്ചു.{അപ്പൊ തന്നെ പതിമൂന്നു റകഅത്തു ആയിരുന്നു}.ഇനി ഇശാ നിസ്കാരത്തിനു ശേഷം തുടരും എന്നും പറഞ്ഞു..എന്റെ ഓത്തു കേട്ടിട്ടോ എന്തോ എന്റെ പിന്നില്‍ വടിയുമായി നില്‍ക്കുന്ന പോലീസുകാരന്‍ എന്നോട് നീ ഹാഫിസ്‌ ആണോ എന്ന് ചോദിച്ചിരുന്നു.ഞാന്‍ ആണ് എന്നും പറഞ്ഞിരുന്നു..അത് മനസ്സില്‍ ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി ജമാഅത്ത് ആയി ഇശാ നിസ്കരിക്കാന്‍ നിന്നപ്പോ അയാള്‍ എന്നോട് ഇമാം നില്‍ക്കാന്‍ പറഞ്ഞു..ഞാന്‍ അവരോടുള്ള ദേഷ്യം കൊണ്ട് നിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു..അവരുടെ മെയിന്‍ മുതവ്വയും ഉണ്ടായിരുന്നു അവിടെ..അയാള്‍ ചൂടായി.'നിന്നോട അല്ലേ നില്ക്കാന്‍ പറഞ്ഞത്,ഇനി നിന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജയിലിലേക്ക് അയക്കും' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി..

      കൂടെ ഉണ്ടായിരുന്ന ചില ആള്‍ക്കാരും കൂടി സ്നേഹത്തോടെ നിര്‍ബന്തിച്ചപ്പോള്‍ ഞാന്‍ കേറി ഇമാം നിന്നു..അവര്‍ക്കിട്ടു ഒരു പണി കൊടുക്കണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു..ഏതായാലും ഫാത്തിഹ ഓതി കഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു.ഏതു സൂറത്ത് ഓതും എന്ന്.അവസാനം എന്റെ ഫേവറൈറ്റ് സൂറത്തായ സൂറത്ത് അല്‍ അന്‍ഫാല് അങ്ങ് തുടങ്ങി{വലിയ സൂറത്ത് ആണ്}..ആദ്യ റകഅത്തില്‍ മൂന്നര പേജു അങ്ങ് ഓതി..അപ്പൊ തന്നെ ചില ആള്‍ക്കാര്‍ പിന്നില്‍ നിന്ന് 'ചുമക്കല്‍' തുടങ്ങിയിരുന്നു..രണ്ടാമത്തെ റകഅത്തില്‍ നാലു പേജും അങ്ങ് ഓതി..അതും നല്ല തജ്'വീദു പ്രകാരം..നീട്ടി മാനിച്ചു അങ്ങ് ക്ലിയര്‍ ആയി തന്നെ ഓതി..അങ്ങിനെ പത്തു മിനിട്ട് കൊണ്ട് കഴിയേണ്ട നിസ്ക്കാരം മുക്കാ മണിക്കൂര്‍ കഴിഞ്ഞാണ് തീരുമാനം ആയത്.!!!
   നിസ്ക്കാരം കഴിഞ്ഞു .എല്ലാവരും അന്തം വിട്ടു എന്നെ തന്നെ നോക്കി നില്‍ക്കുന്നു..പോലീസുകാരെ ഞാന്‍ നോക്കിയില്ല..അവര്‍ അല്ലെങ്കില്‍ തന്നെ നിന്ന് കുഴഞ്ഞിട്ടുണ്ടാകും എന്ന് എനിക്കറി യാമായിരുന്നു..ഏതായാലും കുറച്ചു കഴിഞ്ഞപ്പോ എന്നെ ആ മുദീര്‍{മെയിന്‍ മുതവ്വ} അയാളുടെ ഓഫീസിലേക്ക് വിളിപ്പിച്ചു..കാര്യങ്ങള്‍ എല്ലാം ചോദിച്ചു.ഞാന്‍ എല്ലാം അയാളോട് തുറന്നു പറഞ്ഞു..അവസാനം അയാള്‍ സോറി പറഞ്ഞു എന്നോട് പോകാന്‍ പറഞ്ഞു..പോകുമ്പോ ചിരിച്ചു കൊണ്ട് "ഇനി എവിടെയും പോയി ഇമാമു നില്‍ക്കല്ലേ' എന്നും കൂടി പറഞ്ഞു എന്ന് മാത്രം !!!!!!!!!!!!!!!...

    അതിലും രസകരമായത് ഇക്കാര്യം എന്റെ ഉസ്താദിന്റെ ഫ്രെണ്ട് വള്ളി പുള്ളി വിടാതെ ഉസ്താദിനോട് പറഞ്ഞിരുന്നു..പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ ചെന്നപ്പോ ഉസ്താദിന്റെ കയ്യില്‍ നിന്ന് വയര്  നിറച്ചും തെറി കേട്ടു..'നീയെന്താ നിസ്ക്കാരം വെച്ച് കളിക്കാ,ഇതിനാണോ ഞാന്‍ നിനക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു തന്നത് എന്നൊക്കെ പറഞ്ഞു"ഗംഭീര ഡയലോഗ്...ഞാന്‍ ഒന്നും പറഞ്ഞില്ല.. പിന്നെ ഞാന്‍ അറിഞ്ഞു ഉസ്താദ് തന്നെ ഞാന്‍ വരുന്നത് വരെ അതും പറഞ്ഞു ചിരിക്കുകയായിരുന്നു  എന്ന് .!!!!!!!!!!!!..

Sunday 14 November 2010

ഫൈസുവിന്റെ വേപഥു{?}അല്ലെങ്കില്‍ ആത്മ സങ്കടങ്ങള്‍........

  
{ഇത് ജാബിരിന്റെ ബ്ലോഗില്‍ നിന്നും സമ്മതം കൂടാതെ പോക്കിയതാ..}


        ഇന്ന് വെറുതെ മറ്റുള്ളവരുടെ ബ്ലോഗ്‌ തെണ്ടുന്നതിനിടയിലാണ് നമ്മുടെ ജാബിരിന്റെ ബ്ലോഗ്‌ കാണുന്നതും അതില്‍ അവന്‍ നടത്തിയ ഒരു യാത്രയെ കുറിച്ച് വായിക്കുന്നതും.ജാബിരിനെ അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇതാണ് ജാബിര്‍ .അത് വായിച്ചപ്പോ മുതല്‍ ഭയങ്കര ടെന്‍ഷന്‍ ആണ് ..കാരണം എന്താ എന്ന് എനിക്കും അറിയില്ല...ചിലപ്പോ നിങ്ങള്ക്ക് തോന്നും ഇവന് മുഴുവട്ടാണ് എന്ന്..എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടണം എന്ന് ആഗ്രഹമുള്ള ഒരു കാര്യം മറ്റുള്ളവര്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തരം അസൂയ ആണോ അത് എന്നും അറിയില്ല.ഒരു പക്ഷെ ചെറുപ്പത്തില്‍ തന്നെ നാട് വിട്ടു പോയത് കൊണ്ടുള്ള നഷ്ട്ടബോധം കൊണ്ടായിരിക്കും.{കലാഭവന്‍ മണി ചെറുപ്പത്തില്‍ പട്ടിണി കിടന്ന കഥ പറയുന്നത് പോലെ എന്തിനാ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നാട് വിട്ടു പോയ കഥ പറയുന്നത് എന്ന് ചോദിക്കരുത്.അത് അറിയാതെ വരുന്നതാ} ..ജാബിരും അവന്റെ ഫ്രെണ്ട്സും കൂടി നടത്തിയ മനോഹരമായ യാത്ര ആയിരുന്നു ആ പോസ്റ്റില്‍ ഉണ്ടായിരുന്നത്..ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാവാത്ത അല്ലെങ്കില്‍ ഇനി ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലാത്ത ഒരു യാത്ര..

     എന്റെ ജീവിതം ഇങ്ങനെ കട്ടപ്പൊക ആയതിനു ആരാ ഉത്തരവാദി...നാലാം വയസ്സില്‍ സൌദിയിലേക്ക് കൊണ്ട് പോയ ബാപ്പയോ,അതോ തലയിലെഴുത്തോ...എനിക്ക് എന്ത് കൊണ്ട് അവരെപ്പോലെ ഒരു ജീവിതം ഇല്ലാതായി ..ഞാന്‍ എന്ത് തെറ്റ് ചെയ്തു...എനിക്കും ആഗ്രഹങ്ങള്‍ ഇല്ലേ ...അവരെ ഒക്കെ പോലെ ഫ്രെണ്ട്സുമായി കറങ്ങാന്‍ എനിക്കും ആഗ്രഹം  ഇല്ലേ ...സ്കൂളില്‍ പോകാന്‍,മഴ കൊള്ളാന്‍,പത്താം ക്ലാസില്‍ പിരിയാന്‍ നേരം ഒരു ഓട്ടോഗ്രാഫ് കൊടുക്കാന്‍,അല്ലെങ്കില്‍ ഒരു ഓട്ടോഗ്രാഫ്‌ വാങ്ങാന്‍,കോളേജില്‍ പോവാന്‍,,ജാബിരിനെ പ്പോലെ ഫ്രെണ്ട്സുമായി അടിച്ചു  പൊളിക്കാന്‍.എന്തിനു വെറുതെ ആര്കെങ്കിലും എതിരെ ഒന്ന് സമരം ചെയ്യാന്‍,വെറുതെ മല കാണാന്‍,പുഴ കാണാന്‍,സ്കൂളില്‍ നിന്ന് എല്ലാവരുടെയും  കൂടെ ഒന്ന് ടൂര്‍ പോകാന്‍,മര്യാദക്ക് ഒരു കുളത്തില്‍ ഇറങ്ങി ഒന്ന് കുളിക്കാന്‍,ഒന്ന് ബൈക്കൊടിക്കാന്‍,ജീവിതത്തില്‍ തിയ്യേറ്ററില്‍ പോയി ഒരു സിനിമ കാണാന്‍ {ഇത് വരെ ഇങ്ങനെയും ഒരു സംഭവം നടന്നിട്ടില്ല..അത് ഞാന്‍ ഒരു സംഭവം ആയത് കൊണ്ട അല്ല.ഒന്നാമത് മദീനയില്‍ സിനിമ തിയ്യേറ്റര്‍ ഇല്ല.നാട്ടില്‍ പോയപ്പോ കൊണ്ടോട്ടി എവിടാ കോഴിക്കോട് എവിടാ എന്നരിയാത്തത് കൊണ്ട് അവിടെ നിന്നും പോകാന്‍ കഴിഞ്ഞില്ല ..ദുബായില്‍ എത്തിയപ്പോ അതിനു മൂഡും ഇല്ല.}..ഞാന്‍ മാത്രം എങ്ങിനാ ഇങ്ങനെ ആയത്??.അല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ ഉള്ള കഴിവ് എന്തിനു തന്നു !!!!..

   ഇന്നലെ ജാബിരിന്റെ  പോസ്റ്റ്‌ വായിച്ചത് മുതല്‍ ആകെ ടെന്‍ഷന്‍ ആണ് ..ഇതൊക്കെ ആരോട് പറയും.ആര്‍ക്കു മനസ്സിലാകും..ഒറ്റയ്ക്ക് ഇരുന്നു കരയാം എന്നല്ലാതെ....ആരോടെങ്കിലും പറയുമ്പോള്‍ അവര്‍ അവരുടെ കുട്ടിക്കാലം പറയും ..വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ ആകും ..വേണ്ടാ ഞാന്‍ ആരോടും ഒന്നും പറയുന്നല്ല..ഞാന്‍ എന്നും ഒറ്റക്കാ ..ഇനിയും അങ്ങിനെ തന്നെ ആയിക്കോട്ടെ ..ആര്‍ക്കാ നഷ്ട്ടം..

      ഇന്നലെ റൂമില്‍ ഇരുന്നിട്ട് ഒരു മൂഡ്‌ കിട്ടാഞ്ഞിട്ട് വെറുതെ പുറത്തിറങ്ങി കുറച്ചു നേരം ഒറ്റയ്ക്ക് നില്‍ക്കണം എന്ന് വിചാരിച്ചു പുറത്തിറങ്ങിയപ്പോ ഒരുത്തന്‍ എന്താ ഫൈസൂ പ്രശനം എന്നും ചോദിച്ചു വന്നു.സംഭവം ഒക്കെ അവനോടു അങ്ങ് പറഞ്ഞു ..അതൊക്കെ കേട്ട് അവസാനം അവന്‍ പറയുവാ .ഫൈസൂ ,നീ പോയി ഒരു കല്യാണം കഴിക്ക്.നിന്റെ പ്രശ്നങ്ങള്‍ ഒക്കെ തീരും .ലൊട്ട,അവനോടൊക്കെ എന്ത് പറയാന്‍ ....

    അവന്‍ ആളു സംഭവം ആണ്..അവന്‍ ഒരുത്തിയുമായി ഭയങ്കര പ്രേമത്തില്‍ ആണ്..ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ നേരെ കേറി കട്ടിലില്‍ കമിഴ്ന്നു കിടന്നു നാലും അഞ്ചും മണിക്കൂര്‍ അവളോട്‌ മൊബൈലില്‍ സംസാരിക്കല്‍ ആണ് അവന്റെ പണി..എന്താണാവോ ഇത്ര സംസാരിക്കാന്‍ ഉള്ളത് !!!!!..ഇടയ്ക്കു പാട്ടൊക്കെ പാടുന്നത് കേള്‍ക്കാം..രണ്ടാള്‍ക്കും ഉറക്കം ഒന്നും ഇല്ലേ എന്ന് ചോദിച്ചാല്‍അവന്‍ എന്നെ കളിയാക്കും..ഫൈസൂ നിനക്ക് ഇതൊന്നും മനസ്സിലാവില്ല.പ്രേമിച്ചു തുടങ്ങിയാല്‍ ഉറക്കം ഒന്നും ഉണ്ടാവില്ല അത്രെ...

    ശരിയാണ് ഫൈസുവിനെ അതൊന്നും മനസ്സിലാവില്ല.വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഇത്ര കാലം പ്രേമിക്കാത്തത് കൊണ്ട് തന്നെ ..പ്രേമം പോയിട്ട് ഒരു പെണ്‍കുട്ടിയുമായി മര്യാദക്ക് ഒന്ന് സംസാരിക്കാന്‍ പോലും ഇത്ര കാലത്തെ ജീവിതത്തിനിടക്ക് എനിക്ക് കഴിഞ്ഞിട്ടില്ല..എന്നിട്ടല്ലേ പ്രേമിക്കല്‍..മദീനയിലായിരുന്നത് കൊണ്ട് അതിനും ചാന്‍സ് കിട്ടിയില്ല..അവിടെ ഒക്കെ ആണ്‍കുട്ടികള്‍ക്ക് വേറെ സ്കൂളും പെണ്‍കുട്ടികള്‍ക്ക് വേറെ സ്കൂളും ആണ് ...പെണ്‍കുട്ടികളുടെ സ്കൂളിന് അടുത്ത് പോയി വെറുതെ തൊള്ളയും കാട്ടി നിന്നാല്‍ മതകാര്യ പോലീസ്‌ പിടിച്ചു കൊണ്ട് പോയി നല്ല പിട തരും..അതും ഓപണ്‍ ആയിട്ട്.അവിടെ അങ്ങിനെ ആണ്..പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ അവിടെ കിട്ടുന്ന ശിക്ഷ അത് ആണ്.പിടിക്കപ്പെടുന്ന പൂവാലനെ എല്ലാ ലേഡീസ്‌ കോളേജിനു മുന്നിലും കൊണ്ട് പോയി അവന്‍ ചെയ്ത തെറ്റ് ഒരാള്‍ ഉറക്കെ വായിക്കും.എന്നിട്ട് അവനു കോടതി ഇത്ര അടി ആണ് വിധിച്ചിരിക്കുന്നത് എന്നും പറയും .അതില്‍ നിന്ന് ഇത്ര അടി ഇവിടെ വച്ച് കൊടുക്കുന്നു എന്നും പറയും..അതിനു ശേഷം ഒരു പോലീസുകാരന്‍ നല്ല ഉഗ്രന്‍ വടി കൊണ്ട് ചന്തിക്കിട്ട് നല്ല പൂശു കൊടുക്കും{സത്യായിട്ടും ഞാന്‍ ഇത് അനുഭവിച്ചിട്ടില്ല.കണ്ടിട്ട് മാത്രമേ ഉള്ളൂ}..എന്നിട്ട് അടുത്ത കോളെജിലേക്ക്..അവിടെയും സെയിം പരിപാടി ..ഇതറിയാവുന്ന ആരും പിന്നെ ആ പരിപാടിക്ക് നില്‍ക്കില്ല.....

   ഇതിവിടെ ഒന്നും നില്‍ക്കില്ല എന്റെ ടെന്‍ഷന്‍ മൊത്തം മാറുന്നത് വരെ എഴുതി കൊണ്ടിരിക്കും ..എനിക്ക് വട്ടാണ്  എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കില്‍ അത് നൂറു ശതമാനം ശരിയാണ് ..എനിക്ക് ചില സമയത്ത് ഇമ്മാതിരി വട്ടു ആകാറുണ്ട്...ഇത് വെറുതെ അങ്ങ് എഴുതിയതാ ഇതിനു വല്ല മരുന്നും നിങ്ങളുടെ അടുത്ത് ഉണ്ട് എങ്കില്‍ അറിയിക്കുക..അത് നമ്മുടെ ചെരുവാടിയെ{നിങ്ങളെ ഞാന്‍ വെറുതെ വിടും എന്ന് യാതൊരു പേടിയും പേടിക്കണ്ടാ} ഏല്‍പ്പിക്കുക..അദ്ദേഹം ഇടയ്ക്കിടയ്ക്ക് ജബല്‍ അലിയില്‍ വരാറുണ്ട് അത്രെ .....

ഇത് പറഞ്ഞപ്പോഴാണ് എന്നെ ഒരിക്കല്‍ മതകാര്യ പോലീസ്‌ പിടിച്ചതും ഞാന്‍ അവര്‍ക്ക് ചെറിയ ഒരു പണി കൊടുത്തതും ഓര്മ വന്നത് ..അത് അടുത്ത പോസ്റ്റില്‍ ...അപ്പൊ അസ്സലാമു അലൈക്കും ..
 
 

Saturday 13 November 2010

ايام كنت فى المدينة رسول اللة..മദീനയിലെ കുട്ടിക്കാലം..ഫൈസു ...{4}

    



          അന്ന് ഉസ്താദ്‌ വരുന്നത് വരെ ഹറമിലെ ഒരു തൂണിനു മറവില്‍ ഉപ്പ വാങ്ങി തന്ന ഖുര്‍ആനും കെട്ടിപ്പിടിച്ചിരുന്നു..കാരണം ക്ലാസ്സില്‍ പോയാല്‍ സീനിയര്‍മാര്‍ ഇന്നലെ തന്നെ നോക്കി വെച്ചിരുന്നു എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.വെറുതെ ആദ്യ ദിവസം തന്നെ അവരുമായി ഒരു ഉടക്കല്‍ വേണ്ടാ എന്ന് കരുതി.ഹറമില്‍ നിന്ന് മേട്ടം കിട്ടില്ലെങ്കിലും വല്ലപ്പോഴും മൂത്രം ഒഴിക്കാനും മറ്റും പുറത്തു പോകുമ്പോള്‍ അവന്മാര്‍ തല പിടിച്ചു കുത്തും{അനുഭവിച്ചതാ}..ഏതായാലും ഉസ്താദ് വന്നു ..ഞാന്‍ മെല്ലെ ചെന്ന് സലാം പറഞ്ഞു ..ഉസ്താദ്‌ സലാം മടക്കി 'കൈഫല്‍ ഹാല്‍' ചോദിച്ചു..ഞാന്‍ 'ഫൈന്‍' പറഞ്ഞു ..ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ഫാത്തിഹ പഠിക്കാന്‍ പറഞ്ഞു... ..

        അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ആയിരുന്നു എന്ന് അപ്പോള്‍ എനിക്ക്  അറിയില്ലായിരുന്നു..അല്ലെങ്കിലും ഇപ്പൊ ആലോചിക്കുമ്പോഴും മറ്റുള്ളവര്‍ പറയുമ്പോഴും ആണ് ഞാന്‍ അന്ന് എത്ര നല്ല സ്ഥലത്ത് ആയിരുന്നു ജീവിച്ചിരുന്നത് എന്ന് മനസ്സിലാകുന്നത്...അന്നൊക്കെ വിചാരിക്കും നാട്ടില്‍ എന്റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ സ്കൂളില്‍ ഒക്കെ പോയി ബാക്കി സമയം കളിയും മറ്റുമായി നടക്കുമ്പോള്‍ ഞാന്‍ മാത്രം കളിയും ഇല്ലാ,ഫ്രെണ്ട്സും ഇല്ലാ..ആകെ ഒരു കമ്പനി ഉള്ളത് പെങ്ങള്‍ മാത്രം..പിന്നെ ആകെ സംസാരിക്കാന്‍ പറ്റുന്നത് ഉമ്മയോടും ഉപ്പയോടും.പുറത്തു പോയി കളിക്കാം എന്ന് വിചാരിച്ചാല്‍ അവര്‍ ചോദിക്കുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും മനസ്സിലാവില്ല.വെറുതെ പോയി ഒരു കോമാളി ആവാന്‍ എനിക്കും ഇഷ്ട്ടമില്ലായിരുന്നു...

   അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് 'ഹയ്യല്‍ ഇജാബ' എന്നാ സ്ഥലത്ത് ആയിരുന്നു..ഹറമില്‍ നിന്ന് ഒരു പതിനഞ്ചു മിനിട്ട് നടക്കാന്‍ ഉള്ള ദൂരം..അതിനടുത്ത്‌ തന്നെയായിരുന്നു ഉപ്പയുടെ ചെരുപ്പ് കടയും.{ഇപ്പൊ അവിടെ കട ഒന്നും ഇല്ല..അതെല്ലാം പൊളിച്ചു മാറ്റി}..ആ സ്ഥലത്തിന് ആ പേരിടാന്‍ കാരണം അതിനടുത്തു തന്നെ ആയിരുന്നു 'മസ്ജിദ്‌ അല്‍ ഇജാബ' {مسجد لاجابة}..അഥവാ ഉത്തരം കിട്ടിയ പള്ളി ..റസൂലുല്ലാഹി{സ}ക്ക് പ്രാര്‍ത്ഥനയ്ക്ക് അപ്പൊ തന്നെ ഉത്തരം കിട്ടിയ പള്ളി...അന്ന് ഞങ്ങളുടെ ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു വലിയ റൂമും ഒരു ചെറിയ അടുക്കളയും ഒരു ടോയിലറ്റും കൂടി ഉള്ളതായിരുന്നു..ഏകദേശം മൂന്നു വര്‍ഷത്തോളം ആ ഫ്ലാറ്റില്‍ തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത് ..

        ആദ്യ ഒന്ന് രണ്ടു ദിവസം ഉസ്താദ് എന്നോട് ഒന്നും ചോദിച്ചുമില്ല.ഞാന്‍ പോയി ക്ലാസില്‍ ഇരിക്കും.ഫാത്തിഹ പഠിക്കും ഉച്ച ആകുമ്പോ തിരിച്ചു വീട്ടിലേക്കു പോരും..മൂന്നാം നാള്‍ എന്നെ വിളിച്ചു ഫാത്തിഹ ഓതാന്‍ പറഞ്ഞു..ഞാന്‍ ഓതി..പേടി കൊണ്ടോ എന്തോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ഉസ്താദ്‌ ഒന്നും പറഞ്ഞില്ല.പോയി വീണ്ടും പഠിക്കാന്‍ പറഞ്ഞു..പിന്നെ ഒരാഴ്ചയോളം എനിക്ക് ഫാത്തിഹ പഠിക്കല്‍ ആയിരുന്നു പണി..അങ്ങിനെ പതുക്കെ പതുക്കെ അങ്ങ് തുടങ്ങുകയായിരുന്നു..പിന്നെ ഓരോരോ ആയത്തു ആയി സൂറത്ത് ആയി ഓരോ ഹിസ്ബ് ആയി ഓരോ ജൂസ്'ഉ ആയി നീണ്ട രണ്ടര വര്ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ അങ്ങ് കാണാതെ പഠിച്ചു.{ഉസ്താദും ഉപ്പയും കൂടി അടിച്ചും കുത്തിയുംഅങ്ങ് പഠിപ്പിച്ചു എന്നും പറയാം !!!!.}{അല്‍ഹംദുലില്ലാഹ്}.അതിനിടയില്‍ അറബിയും പഠിച്ചു...

 ഞാന്‍ ഹാഫിസ്‌ ആയ അന്ന് രാത്രി വീട്ടില്‍ ചെറിയ ഒരു പാര്‍ട്ടി നടത്തിയിരുന്നു..വളരെ അടുത്ത കുറച്ചാളുകള്‍ വന്നിരുന്നു.അന്ന് എല്ലാവരും എന്നെ അനുമോദിച്ചു...ചിലരെല്ലാം ഗിഫ്റ്റ്‌ തന്നു.{ഇത് വായിക്കുന്ന നിങ്ങള്‍ക്കും വില പിടിപ്പുള്ള ഗിഫ്റ്റുകള്‍ അയക്കാവുന്നതാണ്.ഇനിയും ഞാന്‍ ഗിഫ്റ്റ്‌ സീകരിക്കാന്‍ തയ്യാറാണ്.നിങ്ങളുടെ സന്തോഷം അല്ലെ എന്റെ ....}..അന്ന് പരിപാടി എല്ലാം കഴിഞ്ഞു ഫുഡ്‌ ഒക്കെ അടിച്ചു എല്ലാവരും വെറുതെ ഇരുന്നു തമാശ പറയുകയായിരുന്നു..അതിനിടക്ക് ഒരാള്‍ അടിച്ച കമെന്റ്റ്‌ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ..

{'സംഭവം ഞമ്മളെ ഫൈസു ഒക്കെ ആണ്,ഇന്നാലും ഓന്‍ ഹാഫിസായത്‌ ഓന്റെ കയിവാണ്‌ എന്ന് ഞാന്‍ സമ്മയ്ച്ച് തരൂല ,അത് ഓന്റെ ബാപ്പാന്റെ കയ്യിന്റെ ഊക്കൊണ്ടാന്നെ ഞാന്‍ പരയോള്ളൂ'}...

നിങ്ങള്‍ കരുതും ഇത് തീര്‍ന്നു കിട്ടി എന്ന്..ഇല്ല മക്കളെ ഇത് ഇവിടെ അടുത്തൊന്നും തീരില്ല..നിങ്ങളെ എല്ലാവരെയും കൊണ്ടേ ഞാന്‍ പോകൂ..

                                                                                                       

                                                                                                                      തുടരും .

Thursday 11 November 2010

നിരക്ഷരന്‍ ചേട്ടന് പാരയുമായി ഫൈസുവിന്റെ യാത്രകള്‍ .!!!!..

{ഈ പോസ്റ്റ്‌ ഞാന്‍ നമ്മുടെ എല്ലാവരുടെയും ഇഷ്ട്ട ബ്ലോഗര്‍ നിരക്ഷരന്‍ ചേട്ടന് സമര്‍പ്പിക്കുന്നു.അദ്ധേഹത്തിന്റെ ബ്ലോഗു വായിച്ചു കൊണ്ടിരുന്നപ്പോ ആണ് ആ ബ്ലോഗു കാണുന്നതിനു മുമ്പ്‌ ഞാന്‍ പോയ യാത്ര എനിക്കോര്‍മ്മ വന്നത്..അങ്ങിനെ ആണ് ഈ പോസ്റ്റ്‌ എഴുതിയത്.}

  

      നാടെന്താ, നാട്ടുകാര്‍ എന്താ എന്ന് മനസ്സിലാവുന്നതിനു മുമ്പ്‌ തന്നെ കേരളത്തില്‍ നിന്ന് പോയതിനു ശേഷം നീണ്ട പതിനെട്ടു വര്‍ഷത്തിനു ശേഷം ആദ്യമായി കേരളത്തില്‍ വന്നപ്പോഴുള്ള ചെറിയ അനുഭവങ്ങള്‍ എഴുതണം എന്ന് കരുതിയിരുന്നു ..അങ്ങിനെ വെറുതെ എഴുതിയതാണ് ഇത്. 

    മദീന വാസത്തിനിടെ ഇടയ്ക്കു ഉപ്പയും ഉമ്മയും രണ്ടു മൂന്നു പ്രാവശ്യം നാട്ടില്‍ പോയി വന്നിരുന്നു ..അവര്‍ പോകുമ്പോ എനിക്ക് വല്ല പരീക്ഷയോ മറ്റോ ഉണ്ടാവും ..അങ്ങിനെ ഞാന്‍ മാത്രം പതിനെട്ടു വര്ഷം നാട്ടില്‍ പോകാതെ സൌദിയില്‍ തന്നെ കഴിഞ്ഞു ...അവസാനം രണ്ടു വര്ഷം മുന്‍പ്‌ ആദ്യമായി ഞാനും നാട്ടിലേക്ക് പോയി ..ബോംബെ വഴി ആയിരുന്നു യാത്ര..ഉപ്പയും ഞാനും ഉമ്മയും കൂടി ആയിരുന്നു..ജീവിതത്തില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച യാത്ര എന്നും അതായിരിക്കും ..


    പുലര്‍ച്ചെ ആയിരുന്നു മദീനയില്‍ നിന്നുള്ള ഫ്ലയ്റ്റ്.....സൗദി എയര്‍ലൈന്‍സില്‍ ആയിരുന്നു യാത്ര .ടൈം ഒന്നും ഓര്മ ഇല്ല .. വിമാനത്തില്‍ വിന്ഡോയുടെ അടുത്ത് തന്നെ ഇരുന്നു.കേരളത്തെ കുറിച്ച് അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ച് വായിച്ചും പറഞ്ഞും വല്ലപ്പോഴും കാണുന്ന സിനിമയില്‍ കൂടിയും മാത്രം മനസ്സിലാക്കിയിരുന്ന എന്റെ ആദ്യത്തെ കേരള യാത്രയില്‍ ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള മലയാളം എനിക്കരിയുമായിരുന്നെന്കില്‍ ഒരു ക്ലാസ്സിക്‌ പോസ്റ്റ്‌ തന്നെ ഉണ്ടാകുമായിരുന്നു{ചെറുവാടീ ചിരിക്കരുത്.ഇത് ലോക്കല്‍ ഹത്തയിലേക്ക് ടൂര്‍ പോയതല്ല..!!!!!! }..അങ്ങിനെ ആദ്യമായി ബുദ്ധി ഉറച്ചതിനു ശേഷം ഉള്ള വിമാന യാത്രയും കഴിഞ്ഞു ബോംബെയില്‍ ഇറങ്ങി..എയര്‍പോര്‍ട്ട് ഫോര്മാലിട്ടികള്‍ എല്ലാം കഴിഞ്ഞു പുറത്തേക്കു നടന്നു..പുറത്തിറങ്ങിയിട്ടും വിശ്യോസം വരുന്നില്ല..ഞാന്‍ ഇന്ത്യയില്‍ എത്തി എന്നത്..കുറച്ചു നേരം അന്തം വിട്ടു നിന്നു..എവിടെയോ വായിച്ച ഒരു മുനി കുമാരന്റെ  {സ്ത്രീകളെ കാണിക്കാതെ വളര്‍ത്തിയ} അവസ്ഥയില്‍ ആയിരുന്നു ഞാന്‍. 

          ഇത്ര കാലവും ഞാന്‍ കാണാത്ത ഒരു പാട് കാര്യങ്ങള്‍ ഒരുമിച്ചു കണ്ടപ്പോള്‍ ഏതു നോക്കണം എന്നറിയാത്ത അവസ്ഥ..എല്ലാം പുതുമയുള്ള കാര്യങ്ങള്‍ ആയിരുന്നു എനിക്ക്..ആദ്യം തന്നെ ശ്രദ്ധിച്ച കാര്യം തീരെ വൃത്തി ഇല്ലാത്ത പരിസരം,പല കോലത്തില്‍ ഉള്ള ആള്‍ക്കാര്‍,ഒന്ന് ചിരിക്കാന്‍ പോലും സമയം ഇല്ലാ,എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടിട്ടോ എന്തോ ചില ആള്‍ക്കാര്‍ എന്നെ ഒരു മാതിരി പേടിപ്പിക്കുന്ന മാതിരി നോക്കി,വല്ലപ്പോഴും ഉപ്പ അറിയാതെ കണ്ട ഹിന്ദി പടങ്ങളിലെ വില്ലന്മാരെ പോലെ ഉള്ളത് കൊണ്ട് അധികം നോക്കാന്‍ പോയില്ല{അവനൊക്കെ മദീനയില്‍ വന്നു എങ്ങാന്‍ ആണ് ആ നോട്ടം നോക്കിയത് എന്നുണ്ടെങ്കില്‍ കുടല്‍ മാല ഞാന്‍ പുറത്തെടുക്കുമായിരുന്നു},പിന്നെ നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സികളുടെ കോലം,ഹമ്മോ ഞാന്‍ അമ്മാതിരി ഞെട്ടല്‍ പിന്നെ ഞെട്ടിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല..അതിനും കാര്‍ എന്ന് പറയുമോ ???..ഒരു ചെറിയ ബോക്സിനു ടയര്‍ പിടിപ്പിച്ച പോലെ ഉള്ള കുറെ കാറുകള്‍..അത് സഹിക്കാം എന്ന് വെക്കാം..എന്നാല്‍ അതിന്റെ അടുത്ത് ചെന്ന് ഡോര്‍ തുറക്കാന്‍ നോക്കിയപ്പോ വീണ്ടും ഞെട്ടി.ഞാന്‍ കണ്ട കാറുകള്‍ എല്ലാം പിന്നില്‍ നിന്ന് മുന്നിലേക്ക് ആണ് ഡോര്‍ തുറക്കുക.ഇത് ബാക്ക് ഡോര്‍ മുന്നില്‍ നിന്നു പിന്നിലേക്ക്‌ തുറക്കുന്നു.മുന്‍പിലെ ഡോര്‍ പിന്നിലേക്ക്‌ തുറക്കുന്നു ..ആകെ കന്ഫ്യുഷന്‍..

    ഉപ്പ കളിച്ചു വളര്‍ന്ന സ്ഥലം ആയത് കൊണ്ട് ആവാം ഉപ്പയ്ക്ക് ബോബെയില്‍ എത്തിയതിന്റെ ഒരു അങ്കലാപ്പും ഉണ്ടായിരുന്നില്ല ..എല്ലാം ചടപടാന്ന് ചെയ്തു തീര്‍ത്തു 'ഞാന്‍ ഇപ്പൊ ടാക്സി എടുത്തു വരാം നിങ്ങള്‍ ഇവിടെ നില്‍ക്കൂ'എന്നും പറഞ്ഞു ഉപ്പ പോയി .ഞാന്‍ വിചാരിച്ചു ഇപ്പൊ പോയി വല്ല ഏസിയും ഉള്ള സെറ്റപ്പ് വണ്ടി ആയിരിക്കും വരിക എന്ന്..വന്നതോ മുകളില്‍ പറഞ്ഞ ആ സാധനം.ഇത് ഞങ്ങളോട് വേണമായിരുന്നോ എന്ന് ചോദിക്കണം എന്ന് കരുതിയപ്പോഴേക്കും ഉമ്മ കാറിനു അടുത്തെത്തിയിരുന്നു..അല്ലെങ്കിലും ബാപ്പാര് ഏതു നരകത്തിലേക്ക് വിളിച്ചാലും ആദ്യം പോവുക ഉമ്മമാര് ആയിരിക്കും അല്ലോ.ഇതെങ്കി ഇത് കിട്ടുന്ന അനുഭവങ്ങള്‍ എല്ലാം പുതിയത് ആയിരുന്നത് കൊണ്ട് എന്റെ ഒറിജിനല്‍ സൊഭാവം ഞാന്‍ എടുത്തില്ല{എടുത്തിട്ടും വലിയ കാര്യം ഒന്നും ഇല്ല.ഉപ്പയുടെ അടുത്ത് അതൊന്നും ഏശില്ല.}

      ഞങ്ങള്‍ കയറിയ ടാക്സിയിലാണെങ്കില്‍ വണ്ടിയെക്കാളും വലിയ ഡ്രൈവറും വണ്ടിയുടെ മുന്‍ ഭാഗത്ത് ഗണപതി തൊട്ടു സകല ദൈവങ്ങളുടെയും ഫോട്ടോ,ചെറിയ വിഗ്രഹങ്ങള്‍,മുല്ലപ്പൂവുകള്‍ തുടങ്ങി ഒരു വണ്ടിക്കുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു.എന്നാലും വണ്ടി പഴയത് ആണെങ്കിലും വേഗതക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.ആള്‍ക്കാരുടെയും തെരുവ് പട്ടികളുടെയും എല്ലാം ഇടയിലൂടെ വളരെ ഈസിയായി അയാള്‍ ആ സാധനം പറത്തിച്ചു..ഇപ്പൊ മുട്ടും എന്ന് കാത്തിരുന്ന അല്ലെങ്കില്‍ പേടിച്ചിരുന്ന എന്നെ അയാള്‍ പുല്ലു പോലെ തോല്‍പ്പിച്ചു .. അവിടെ ഉള്ള ഉപ്പയുടെ ഒരു സുഹുര്തിന്റെ ഹോട്ടലിലേക്ക് പോയി..ഞാനാണെങ്കില്‍ ആകെ എന്തോ അവസ്ഥയിലും ..എവിടേക്ക് നോക്കണം എന്നറിയാത്ത അവസ്ഥ ..വായിച്ചും കേട്ടും സിനിമയില്‍ കണ്ടും മാത്രം പരിചയം ഉള്ള ബോംബെ നേരിട്ട് കാണുകയായിരുന്നു ഞാന്‍ .........


         ഇതിന്റെ ബാക്കി ഭാഗം അറബിയില്‍ ആയിരിക്കും.ബാക്കി വായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍  പോയി അറബി പഠിക്കുക...

      ഒരു അപേക്ഷ ഉണ്ട് ...ആരും എന്നെ തെറി വിളിക്കരുത്..സത്യമായിട്ടും ഇത് ഞാന്‍ ഇന്ന് എഴുതിയതല്ല....ഒരു മാസം മുമ്പ്‌ എഴുതിയതാണ് ..ഇപ്പൊ പോസ്റ്റുന്നു എന്ന് മാത്രം.....

Wednesday 10 November 2010

അവസാന പോസ്റ്റ്‌ {ബ്ലോഗു നിര്ത്തുന്നു }

    ഇനി എന്നെ കൊണ്ട് ആവും എന്ന് തോന്നുന്നില്ല ..മടുത്തു ..മലയാളം എഴുതി പഠിക്കാന്‍ വേണമെങ്കില്‍ ഇനിയുംഎഴുതാമായിരുന്നു...പക്ഷെ ഒരു പോസ്റ്റ്‌ ഇടാന്‍ തന്നെ ഒരു പാട് ടൈം ടൈപ്പ് ചെയ്യണം..ചില വാക്കുകള്‍ ഇപ്പോഴും എഴുതാന്‍ കഴിയുന്നില്ല..അവസാനം പൊട്ടന്‍ മൂക്ക് പിടിക്കുന്നത്‌ പോലെ ഒരു വാക്ക് പറയേണ്ടിടത്ത് കുറെ വാക്കുകള്‍ പറയേണ്ടി വരുന്നു ...പറഞ്ഞു വന്ന മദീനയിലെ കുട്ടിക്കാലം മുഴുവന്‍ തീര്‍ക്കണം എന്നുണ്ടായിരുന്നു..പക്ഷെ അത് അടുത്തൊന്നും തീരുന്ന ലക്ഷണവും കാണുന്നില്ല ..എഴുതുന്നതിനു അനുസരിച്ച് ഓര്മകള്‍ കൂടിക്കൂടി വരുന്നു..ഇത്ര കാര്യങ്ങള്‍ ഓര്മ ഉള്ള കാര്യം എനിക്ക് തന്നെ അറിയില്ലായിരുന്നു ..അറബിയില്‍ ആയിരുന്നെങ്കില്‍ കുറെ കൂടി എളുപ്പം ആയിരുന്നു ..



  ഇത്ര കാലം പറഞ്ഞതിന് ഒരു തെളിവ് വേണമല്ലോ ..ഇതാണ് എന്റെ സര്‍ട്ടിഫിക്കറ്റ്..ഇതിന്റെ ഒറിജിനല്‍ കോപ്പി ഉമ്മയുടെ അടുത്ത് ആണ്..ഇത് ഞാന്‍ ദുബായിലേക്ക് പോരുമ്പോള്‍ വെറുതെ ഒരു പ്രിന്റ്‌ എടുത്തത്‌ ..ഇവിടെയും ഉണ്ട് ..എന്റെ പരീക്ഷ ആവുന്നതിന്റെ ഒരു വര്ഷം മുമ്പ്‌ വരെ ഒരു സന്നദ്ധ സംഘടയുടെ കീഴില്‍ ആയിരുന്നു ഹറമിലെ ഖുര്‍ആന്‍ ക്ലാസ്സുകള്‍..പിന്നെ രണ്ടു ഹരമുകളുടെയും കാര്യങ്ങള്‍ നോക്കുന്ന മന്ത്രാലയം ഏറ്റെടുത്തു ..അന്ന് മുതല്‍ ആണ് ഹറമിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയത് ....അത് വരെ ആ സംഘടന ആയിരുന്നു സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നത്..ആദ്യമായി ഹറമില്‍ വച്ച് പരീക്ഷ നടത്തിയത് ഞാനുല്പ്പെട്ട ബാച്ചിനെ ആയിരുന്നു ..മദീനയിലെ നൂറോളം മദ്രസകളിലെ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത ആ പരീക്ഷയില്‍ മൂന്നാം സ്ഥാനം എനിക്കായിരുന്നു ..അന്ന് കിട്ടിയ ശഹാദ{സര്‍ട്ടിഫിക്കറ്റ്}ആണ് മുകളില്‍ ഉള്ളത്...അന്ന് സൌദിയില്‍ ഇറങ്ങുന്ന മലയാളം ന്യൂസ് എന്നാ പത്രത്തില്‍ എന്നെ പറ്റി ഒരു വാര്‍ത്തയും വന്നിരുന്നു..അതിന്റെ കട്ടിങ്ങും ഉമ്മയുടെ അടുത്ത് ആണ്..കൊന്നാലും തരില്ല എന്നുള്ളത് കൊണ്ട് ചോദിച്ചില്ല ..{ഇതോന്നും പറയാന്‍ എനിക്കിഷ്ട്ടമില്ല..എന്നാലും നേരിട്ട് ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത നിങ്ങള്‍ എന്നെ വിശ്യോസിക്കാന്‍ ഇത്ര എങ്കിലും പറയണം എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം...എന്നെ പൊക്കി പറയുന്നത് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു കാര്യം ആണ്}..
 
       അപ്പൊ ഇനി നിങ്ങളുടെ എല്ലാം പോസ്റ്റില്‍ കമെന്റ്റ്‌ ഇട്ടു ഞാന്‍ ഇവിടെ ഒക്കെ ഉണ്ടാവും ..അതാവുമ്പോ കുറച്ചു എഴുതിയാല്‍ മതി അല്ലോ .......



കഴിഞ്ഞ പോസ്റ്റില്‍ നന്ദി പറഞ്ഞപ്പോ മനപ്പൂര്‍വ്വം രണ്ടു പേരെ വിട്ടു കളഞ്ഞിരുന്നു ..ഒന്ന് ആദ്യം ഒരു പോസ്റ്റില്‍ വന്നു "കുപ്പിയുമായി എപ്പോഴാ ഇക്കാ നരകത്തില്‍ പോകുന്നത്"എന്ന് ചോദിച്ചു പിന്നെ മുങ്ങി അവസാനം ഞാന്‍ ഭീഷണിപ്പെടുത്തിയപ്പോ പിന്നെ എല്ലാ പോസ്റ്റിലും വന്നു 'ഇതും വായിച്ചു,അടുത്തത് 'എന്ന് പറഞ്ഞു വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ച എന്റെയും നിങ്ങളുടെയും എല്ലാം കൊച്ചനിയത്തി കുത്തിവര ഹൈനക്കുട്ടി...പിന്നെ ജസ്മിക്കുട്ടി..ഒരു മൂത്ത പെങ്ങളുടെ അടുത്തുള്ള എല്ലാ സോതന്ത്ര്യവും ഞാന്‍ എടുത്തിരുന്നു നിങ്ങള്ക്ക് മറുപടി എഴുതുമ്പോഴും നിങ്ങളുടെ പോസ്റ്റില്‍ കമെന്റ്റ്‌ ഇടുമ്പോഴും ...താങ്ക്സ് ഫോര്‍ ഓള്‍ ...............


അപ്പൊ ഞാന്‍ പോട്ടെ ...കുറച്ചു ദിവസം ആണെങ്കിലും സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര രസകരം ആയിരുന്നു ...മലയാളം എഴുതാന്‍ ഉള്ള ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഒരു പാട് പോസ്റ്റ്‌ ഇടുമായിരുന്നു ....

മദീനയിലെ കുട്ടിക്കാലം ...ഫൈസു {മൂന്നു}


        ഇടയ്ക്കു പോയി തന്റെ ഉസ്താദിനെ{ഷെയ്ഖ്‌ അഹ്മദ്‌} സിയാറത്ത് ചെയ്യുകയും അദ്ധേഹത്തിനു മുന്നില്‍ കുറച്ചു ഓതുകയും ചെയ്യുക എന്നുള്ളത് എന്റെ ഉസ്താദിന് ഭയങ്കര ഇഷ്ട്ടമായിരുന്നു..ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും രണ്ടാള്‍ക്കും ഒന്ന് കാണണം.അത്രക്കും ഇഷ്ട്ടമായിരുന്നു രണ്ടു പേര്‍ക്കും..മദീനാ ഹറമിലും വേറെ പല പള്ളികളിലും ഉള്ള ഏകദേശം നൂറോളം ഖുര്‍ആന്‍ ക്ലാസ്സുകളില്‍ ഉള്ള ഉസ്താദുമാരില്‍ നിന്ന്  നീണ്ട അഞ്ചു വര്ഷം ഏറ്റവും മികച്ച ഉസ്താദിനുള്ള അവാര്‍ഡു വാങ്ങിയ,ഖുര്‍ആനുമായി ബന്തപ്പെട്ട ഏതു വിഷയത്തിലും{തജവീദ്,തഫ്സീര്‍,തുടങ്ങിയ} അഗാധ പാണ്ഡിത്യം ഉള്ള എന്റെ ഉസ്താദ്‌ എന്നാലും ആഴ്ചയില്‍ ഒരു ദിവസം പരീക്ഷ അടുത്ത കുട്ടിയെ പോലെ അന്ന് രാവിലെ മുതല്‍ തന്റെ ഉസ്താദിന് മുന്നില്‍ ഒതേണ്ട സൂറത്ത് നിരവധി പ്രാവശ്യം ഓതി ഇടയ്ക്കു എന്നെ കൊണ്ട് നോക്കിക്കുകയും ചെയ്യുമായിരുന്നു എന്നത് വളരെ കൌതുകപരമായിരുന്നു..

          എത്ര ശരിയാക്കിയാലും ഷെയ്ഖ്‌ അഹ്മദ്‌ ചില ആയത്തുകള്‍ വീണ്ടും വീണ്ടും ഓതിക്കും..ചിലപ്പോ എന്റെ ഉസ്താദ് ദേഷ്യം പിടിക്കുന്ന മാതിരി അഭിനയിച്ചു പറയും.'ഞാന്‍ ക്ലിയര്‍ ആയി തന്നെ ആണ് ഒതിയത്‌' എന്ന് ..ഷെയ്ഖും വിട്ടു കൊടുക്കില്ല 'ഞാനാണോ ഉസ്താദ്‌ അല്ല നീയാണോ"എന്നും ചോദിച്ചു വീണ്ടും ആ ആയത് തന്നെ ഓതിക്കും..രണ്ടു പേരും തമ്മില്‍ ഇടയ്ക്കു ചില നിയമങ്ങളില്‍ ഉടക്കും.എന്നെയും ഉസ്താദിന്റെ മോനുന്ടെന്കില്‍ അവനെയും മാത്രമേ ശൈഖിനെ കാണാന്‍ പോകുമ്പോള്‍ കൊണ്ട് പോകാറുള്ളൂ ..എന്നെ ഒരു പാട് ഇഷ്ട്ടമായിരുന്നു ഉസ്താദിന്.എനിക്ക് ഉസ്താദിനെയും ....

     തന്റെ പഠനം പൂര്‍ത്തിയാക്കിയതിനു ഒരു കോളേജില്‍ പ്രൊഫസര്‍ ആയി ഏകദേശം ആറു വര്‍ഷത്തോളം ജോലി ചെയ്ത ഉസ്താദ്‌ അവസാനം വെറും ഒരു ഖുര്‍ആന്‍ അദ്യാപകന്‍ എന്നാ നിലയിലേക്ക് എത്തിയതിനെ പിന്നിലും വളരെ രസകരമായ ഒരു സംഭവം ആയിരുന്നു..കോളെജില്‍ ആയിരുന്ന സമയത്ത്  ഉസ്താദിന് നാല്‍പ്പതിനായിരം റിയാല്‍ മാസ ശമ്പളം ഉണ്ടായിരുന്നു..ഒരു ദിവസം സൊന്തം ഉപ്പയുടെ മുന്നില്‍ വെച്ച് ഉസ്താദ് എന്തോ കാര്യത്തിനു 'വേറെ എന്തെങ്കിലും ബിസിനെസ്സ്‌ നോക്കണം ഇത് കൊണ്ട് ഒന്നും ആവുന്നില്ല' എന്ന് പറഞ്ഞു പോലും..അന്ന് ഉസ്താദിന്റെ ഉപ്പ പറഞ്ഞുവത്രെ ..'അബ്ദുറഹ്മാനെ,നിനക്ക് ഞാന്‍ ചെരുപ്പത്തില്‍ തന്നെ ഖുര്‍ആനും തഫ്സീരും പഠിപ്പിച്ചു തന്നത് നീ ഇങ്ങനെ വല്ല കോളേജിലും പോയി സാമൂഹ്യവും ശാസ്ത്രവും പഠിപ്പിക്കാന്‍ അല്ല.പോയി ഖുര്‍ആന്‍ പഠിപ്പിക്ക്‌ എന്നിട്ട് കിട്ടുന്ന പൈസ നിനക്ക് തികയുന്നില്ലെന്കില്‍ എന്നോട് പറ.നിനക്കും നിന്റെ പത്തു തലമുറക്കും കഴിയാന്‍ ഉള്ളത് ഞാന്‍ തരാം' എന്ന്..പിറ്റേന്ന് തന്നെ പ്രൊഫസര്‍ സ്ഥാനം രാജി വെച്ച് അദ്ദേഹം ഹറമില്‍ പോയി ഖുര്‍ആന്‍ ക്ലാസ് തുടങ്ങുകയായിരുന്നു.ഇപ്പൊ ഉസ്താദിന് ഹറമില്‍ കിട്ടുന്ന സാലറി വെറും നാലായിരത്തി അഞ്ഞൂറ് രൂപ.പക്ഷെ ഉസ്താദ് ഇപ്പോഴും പറയും.'അന്നെനിക്ക് കിട്ടിയിരുന്ന സാലറി കൂടുതല്‍
ആയിരുന്നു എന്നാലും ഒന്നിനും തികയില്ലായിരുന്നു ..ഇപ്പൊ എല്ലാം കഴിച്ചിട്ടും ബാക്കിയാവുന്നു'. !!!!!!!

     ഉസ്താദിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ ഒന്നും നില്‍ക്കില്ല.പത്തോ അഞ്ഞൂറോ പോസ്റ്റ്‌ ഇടേണ്ടി വരും ..അത്രക്കും അനുഭവങ്ങള്‍ ഉണ്ട് ആ വലിയ മനുഷ്യനുമായി എനിക്ക് ..രാവും പകലും ആ മഹാന്റെ കൂടെ ഖുര്‍ആനും ഓതി കൊണ്ട് നടക്കുകയായിരുന്നു നീണ്ട അഞ്ചു വര്‍ഷത്തോളം എന്റെ പണി..ഉസ്താദിനെ പറ്റി ഇനി ഇടയ്ക്കു പറയാം അല്ലെങ്കില്‍ എന്റെ കുട്ടിക്കാലം പറയാന്‍ സമയം കിട്ടില്ല ..നീണ്ട അഞ്ചു വര്ഷം രാവിലെ സുബഹി തൊട്ടു ദുഹ്ര്‍ നിസ്ക്കാരം വരെ ഹറമിലും വൈകീട്ട് അസര്‍ തൊട്ടു രാത്രി പത്തു മണി വരെയും ഉസ്താദിന്റെ പള്ളിയിലും ആയി ഞാന്‍ ഉസ്താദിന്റെ കൂടെ ഉണ്ടായിരുന്നു..അത് പിന്നെ പറയാം

      ഞാന്‍ എന്നെ മാഹാ സംഭവത്തിലേക്ക്{!!!!} തിരിച്ചു വരാം..പിറ്റേന്ന് രാവിലെ തന്നെ പുതിയ തോപും തൊപ്പിയും ഒക്കെ ഇട്ടു ആറരക്കു തന്നെ ഹറമില്‍ എത്തി.എല്ലാ പ്രാവശ്യവും ചെയ്യുന്ന പോലെ ഹബീബിനെ{സ}സിയാറത്ത് ചെയ്തു ക്ലാസ്‌ നടക്കുന്ന അവിടേക്ക് ചെന്നു...ചില കുട്ടികള്‍ എത്തിയിട്ടുണ്ട് ,ഉസ്താദ്‌ എത്തിയിട്ടില്ല..ക്ലാസ്സില്‍ പോയാല്‍ ഏതെന്കിലും കുട്ടികള്‍ അറബിയില്‍ എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചു  ഉസ്താദ്‌ വരുന്നത് വരെ ഒരു തൂണിന്റെ മറവില്‍ ഒളിച്ചിരുന്നു....
       

 





       {തുടരും എന്ന് പറയുന്നില്ല.കാരണം എനിക്ക് മടുത്തു..ചിലപ്പോ ഇത് അവസാനത്തെ പോസ്റ്റ്‌ ആയിരിക്കും ..ഒന്നിനും മൂഡില്ല ..ബ്ലോഗു തന്നെ നിര്‍ത്തിയാലോ എന്ന് ആലോചിക്കുന്നു ..ഓര്‍മകളും അനുഭവങ്ങളും ഒരു പാടുണ്ട് എനിക്ക് മദീനയെ കുറിച്ച്.മദീന എനിക്ക് ഒരു പാട് മിസ്സ്‌ ചെയ്യുന്നു .ദുബായ് എനിക്ക് പറ്റിയ സ്ഥലം അല്ല്ല ..മദീനയിലേക്ക് തിരിച്ചു പോകണം ഇന്ഷാ അല്ലാ.ഇനിയും എഴുതണം എന്നുണ്ട് ..പക്ഷെ അത് മലയാളത്തില്‍ എഴുതണമല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ തല പെരുക്കുന്നു..ഇത്ര കാലം എന്നെ സഹിച്ച എല്ലാവര്ക്കും നന്ദി ഉണ്ട് ..ആദ്യ പോസ്റ്റ്‌ മുതല്‍ ഇന്ന് വരെ സപ്പോട്ടു ചെയ്ത ചെറുവാടി,റിയാസ്‌{മിഴിനീര്‍ തുള്ളി},ഇസ്മാഈല്‍{തണല്‍},ഷാജിഖത്തര്‍,നൌഷാദ്,അലി,മിസ്‌രിയനിസാര്‍,അവസാന പോസ്റ്റില്‍ അവസാനം വന്ന ഉമ്മു അമ്മാര്‍,ഒരിക്കല്‍ വന്നു ദ്വയാര്‍ത്ഥം എന്ന വാക്ക് പഠിപ്പിച്ചു തന്നു മുങ്ങിയ വല്യമ്മായി,തുടങ്ങി ഒരിക്കല്‍ കമെന്റ്റ്‌ ഇട്ടവര്‍ക്കും ഈ ബ്ലോഗില്‍ വന്ന എല്ലാവര്ക്കും എന്റെ ഒരു പാട് നന്ദി ഉണ്ട് .}  താങ്ക്സ് ..                                                                                                  

Monday 8 November 2010

മദീനയിലെ കുട്ടിക്കാലം ..ഫൈസു { 2 }

  
           'അദ്ദേഹം തന്റെ മുന്നില്‍ ഉണ്ടായിരുന്ന കുട്ടിയുടെ സംശയങ്ങള്‍ തീര്‍ത്ത ശേഷം അടുത്ത് വെച്ചിരുന്ന ഗ്ലാസില്‍ നിന്ന് കുറച്ചു കുടിച്ചു{സംസം വെള്ളം}.എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു ഒന്നും കൂടി ഉപ്പക്കു കൈ കൊടുത്തു .എന്നിട്ട് വിശേഷങ്ങള്‍ എല്ലാം ചോദിച്ചു ..ഏതു രാജ്യക്കാരന്‍ ആണ് ,എവിടെ വര്‍ക്ക്‌ ചെയ്യുന്നു,എന്നല്ലാം ചോദിച്ചതിനു ശേഷം എന്നോട് അറബിയില്‍ എന്തോ ചോദിച്ചു .. എനിക്ക് അദ്ദേഹം ചോദിച്ചത് മനസ്സിലായില്ല ..ഞാന്‍ ഒരു പൊട്ടനെ പോലെ ഉപ്പയെ നോക്കി.ഉപ്പ മലയാളത്തില്‍ എന്നോട് 'നിന്റെ പേരാണ് ചോദിച്ചത്' എന്ന് പറഞ്ഞു.ഞാന്‍ പറഞ്ഞു 'എന്റെ പേര് ഫൈസല്‍' അത് കേട്ട് അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു.അറബി അറിയില്ല അല്ലെ ?.ഞാന്‍ ഇല്ല എന്ന് തലയാട്ടി. അദ്ദേഹം പറഞ്ഞു .മാഫി മുഷ്ക്കില,{പ്രശ്നം ഇല്ല}പിന്നെ പറഞ്ഞത്‌ എനിക്ക് മനസ്സിലായത്‌ ഇങ്ങനെ ആണ്.."ഖുര്‍ആനിന് ഭാഷ ഇല്ല ഫൈസല്‍ അത് അല്ലാഹുവിന്റെ 'കലാം" ആണ്,അത് അവനു ഇഷ്ട്ടം ഉള്ളവര്‍ക്ക് അവന്‍ കൊടുക്കും"..

           അന്ന് അദ്ദേഹം പറഞ്ഞ ആ 'മാഫി മുഷ്ക്കില'യും അദ്ധേഹത്തിന്റെ ആ മനോഹരമായ പുഞ്ചിരിയിലും മയങ്ങിയ ഞാന്‍ അത് വരെ 'അവിടെ എടുക്കല്ലേ' എന്ന് പ്രാര്‍ഥിച്ചത് 'ഇവിടെ തന്നെ എടുക്കണമേ' എന്നാക്കി മാറ്റി ....അത്രക്കും മനോഹരം ആയിരുന്നു അദ്ധേഹത്തിന്റെ സംസാരം..ഏതായാലും അദ്ദേഹം പറഞ്ഞു .ഒരു കാര്യം ചെയ്യൂ ..ഒരു ഓഫീസ്‌ ചൂണ്ടി കാട്ടിയിട്ടു, ആ ഓഫീസില്‍ പോയി നിങ്ങളുടെ ഇഖാമയുടെ കോപ്പിയും നാല് ഫോട്ടോയും കൊടുത്തു റജിസ്റ്റര്‍ ചെയ്തോളൂ എന്ന് പറഞ്ഞു ..അവിടെ പോയി അതെല്ലാം ചെയ്തു.അവര്‍ ചോദിച്ചു ഏതു ഉസ്താദിന്റെ അടുത്താണ് വേണ്ടത് എന്ന്..ഉപ്പ അദ്ധേഹത്തിന്റെ പേര് ആദ്യമേ ചോദിച്ചിരുന്നു ..അത് കൊണ്ട് അദ്ധേഹത്തിന്റെ പേര് പറഞ്ഞു ..അങ്ങിനെ അവിടെ നിന്നും അദ്ധേഹത്തിനു കൊടുക്കാന്‍ ഒരു പേപ്പറും വാങ്ങി തിരിച്ചു ക്ലാസ്സിലേക്ക് തന്നെ ചെന്നു..ആ പേപ്പര്‍ അദ്ധേഹത്തിനു കൊടുത്തു .അതൊന്നു ഓടിച്ചു നോക്കിയിട്ട് അദ്ദേഹം പറഞ്ഞു ..നാളെ രാവിലെ മുതല്‍ തുടങ്ങാം.നാളെ രാവിലെ ഏഴു മണിക്ക് ഇവിടെ എത്തുക..നാളെ വരാം എന്നും പറഞ്ഞു ഒരു സലാമും പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു .....

         അന്ന് ഞാന്‍ കണ്ട,പരിചയപ്പെട്ട ആ മഹാനായ ഉസ്താദിന്റെ പേര് ഉസ്താദ്‌ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുള്ള അല്‍ ഹിന്ദി ...ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട അല്ലെങ്കില്‍ പരിചയപ്പെട്ട മനുഷ്യരില്‍ ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല എന്ന് മാത്രമല്ല ഇനി കാണില്ല എന്ന് എനിക്ക് ഉറപ്പും ആണ് ..എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ എന്റെ ആ ഉസ്താദ് ആണ് ...എന്റെ ജീവിതത്തില്‍,എന്തിനു എന്റെ സംസാരത്തില്‍ ,നടത്തത്തില്‍,ഡ്രസ്സിങ്ങില്‍ വരെ  ഇത്ര സ്വാധീനം ചെലുത്തിയ ഒരു വ്യക്തി വേറെ ഇല്ല ..എല്ലാ കാര്യത്തിലും അദ്ദേഹം എനിക്ക് ഒരു നല്ല മാതൃക ആയിരുന്നു.ഖുര്‍ആന്‍ കഴിഞ്ഞേ അദ്ധേഹത്തിനു വേറെ എന്തും ഉള്ളൂ ..അദ്ധേഹത്തിന്റെ വലിയുപ്പ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു ..അദ്ദേഹം മദീനയില്‍ വന്നു സൗദി പൌരത്വം എടുക്കുകയായിരുന്നു.എന്റെ ഉസ്താദിന്റെ ഉപ്പയും ഉസ്താദും എല്ലാം മദീനയില്‍ ജനിച്ചു വളര്‍ന്ന ഒറിജിനല്‍ സൌദികളും ..എന്നാലും എപ്പോഴും ഉസ്താദ് പറയും"രേഖകളില്‍ ഞാന്‍ ഒരു സൗദി ആയിരിക്കും,പക്ഷെ മനസ്സ് കൊണ്ട് ഞാന്‍ ഒരു ഹിന്ദി{ഇന്ത്യക്കാരന്‍} ആണ് എന്ന്..

     അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സൊന്തം ഉപ്പയുടെ അടുത്ത് നിന്നും ഖുര്‍ആന്‍ മനപ്പാഠം പഠിച്ചിരുന്നു.പിന്നെ ഒരു പാട് ശൈഖുമാരുടെ അടുത്ത് നിന്നും തജ്വീദും തഫ്സീരും മറ്റു ഖിരാഅത്തുകളും{നമ്മള്‍ പൊതുവേ ഓതുന്ന ഒരു ശൈലി അല്ലാതെ ഖുര്‍ആന്‍ വേറെ ഒരു പാട് ശൈലികളില്‍ ഓതാരുണ്ട്.പിന്നെ എപ്പോഴെന്കിലും വിശദമായി എഴുതാം.ഉദാ;} എല്ലാം അദ്ദേഹം വളരെ ചെരുപ്പത്തില്‍ തന്നെ പഠിച്ചിരുന്നു..മദീനയില്‍ അപൂര്‍വ്വം ചിലര്‍ക്കുള്ള റസൂല്‍ വരെ എത്തുന്ന ഒരു ഗംഭീര പരമ്പരയും അദ്ധേഹത്തിനു ഉണ്ട് .ഞാന്‍ മദീനയില്‍ കണ്ട ആ പരമ്പര ഉള്ള മറ്റൊരാള്‍ മദീന പള്ളിയിലെ ഇമാമായിരുന്ന ഷെയ്ഖ്‌ അലി ബിന്‍ അബ്ദുരഹമാന്‍ അല്‍ ഹുദൈഫി ആണ്.രണ്ടു പേരുടെയും ഉസ്താദ് ഒന്നാണ് ഷെയ്ഖ്‌ അഹ്മദ്‌...അദ്ദേഹം രണ്ടു കണ്ണിനും കാഴ്ച ശക്തി ഇല്ലാത്ത ആളാണ്‌..പക്ഷെ അദ്ധേഹത്തിനു ഒരു അക്ഷരം കേട്ടാല്‍ തന്നെ അറിയും അത് എവിടെ നിന്നാണ് വന്നത് എന്ന്.{ഖുര്‍ആന്‍ ഓതുമ്പോള്‍  ചില അക്ഷരങ്ങള്‍ തൊണ്ടയില്‍ നിന്ന് വരണം,ചിലത് നാവില്‍ നിന്ന് വരണം,അങ്ങിനെ ഒരു പാട് നിയമങ്ങള്‍ ഉണ്ടു}.അധിക അക്ഷരങ്ങളും നമുക്ക് നാവു കൊണ്ട് തന്നെ എടുക്കാന്‍ കഴിയും ...കേള്‍ക്കാന്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല എന്നാലും അദ്ധേഹത്തിനു അത് മനസ്സിലാവുമായിരുന്നു..ഒരിക്കല്‍ എന്റെ ഉസ്താദിന്റെ കരുണ കൊണ്ട് എനിക്കും അദ്ധേഹത്തിനു മുന്നില്‍ ഓതാന്‍ അവസരം കിട്ടിയിരുന്നു .എന്നെ പോലെ ഒരാള്‍ക്ക്‌ ആലോചിക്കാന്‍ പോലും കഴിയുന്നതിനു അപ്പുറം ആയിരുന്നു അത് ..


{എഴുതിയത് എഡിറ്റു ചെയ്തു ചെയ്തു എന്റെ കൈ വേദനിക്കാന്‍ തുടങ്ങി.മലയാളം    അറിയാത്തതിന്റെ ഓരോ ബുദ്ധിമുട്ടുകള്‍}


                                                                                                             {തുടരും}

Sunday 7 November 2010

മദീനയിലെ കുട്ടിക്കാലം ..ഫൈസു ...


        {എന്റെ ജീവിതത്തില്‍ എന്റെ റബ്ബ് എനിക്ക് ചെയ്തു തന്ന ഏറ്റവും വലിയ സൌഭാഗ്യം ആണ് മദീന ഹറമില്‍ വെച്ച് എന്റെ റസൂലിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ കാണാതെ പഠിക്കാന്‍ കഴിഞ്ഞു എന്നത് ..ജീവിതത്തില്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ആലോചിക്കുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ കേരളത്തില്‍ നിന്ന് പോയത് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ എനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട് ..എല്ലാവരും പറയുന്ന പോലെ ഓര്‍ക്കാനും അയവിറക്കാനും ഉള്ള നല്ല ഒരു കുട്ടിക്കാലം,നല്ല മഴയത്തുള്ള കുട ഒക്കെ ചൂടി കൊണ്ടുള്ള ഒരു സ്കൂളില്‍ പോക്ക് ,നമ്മെ മനസ്സിലാക്കുന്ന നമുക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഒന്ന് തുറന്നു പറയാന്‍ കഴിയുന്ന ആത്മസുഹുര്ത്തുക്കള്‍,ഒറ്റപ്പെട്ടു വളര്‍ന്നത്‌ കാരണം ഇപ്പോഴും ഒരു സദസ്സില്‍ പോകാന്‍ ഉള്ള മടി,സൊന്തം കുടുംബത്തില്‍ തന്നെ എല്ലാവരെയും അറിയാത്തത്,അങ്ങിനെ എണ്ണിയാല്‍ തീരാത്ത ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഈ ഒരൊറ്റ കാര്യം മതി എനിക്ക് എന്റെ റബ്ബിനെ എന്നും സ്നേഹിക്കാന്‍ ......}...

  
ചെറുപ്പത്തില്‍ തന്നെ മദീനയില്‍ എത്തിയിരുന്നെങ്കിലും എന്റെ പതിമൂന്നാമത്തെ വയസ്സില്‍ ആണ് ഉപ്പ എന്നെ ഹറമില്‍ ഉള്ള ഖുറാന്‍ ക്ലാസ്സില്‍ ചേര്‍ത്തത്.ഉപ്പയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു വീട്ടില്‍ ആരെങ്കിലും ഒരാള്‍ ഹാഫിസ്‌ ആകുക എന്നത്..ഉപ്പയുടെ അടിയും കുത്തും ശകാരവും ഒക്കെ ഏറ്റവും കൂടുതല്‍ കിട്ടിയത് എനിക്കാണെങ്കിലും ഉപ്പക്കു ഏറ്റവും ഇഷ്ട്ടം എന്നോടാണ് എന്നാണ് എനിക്ക് തോന്നുന്നത്{പെങ്ങളോടു ഇത് പറഞ്ഞപ്പോ അവളും ഇത് തന്നെ ആണ് കരുതുന്നത് അത്രെ!!.അല്ലെങ്കിലും അവള്‍ എന്നും എനിക്ക് പാര വെച്ചിട്ടെ ഉള്ളൂ.അല്ലെങ്കിലും ഈ പെണ്‍ വര്‍ഗത്തെ പണ്ടേ എനിക്ക് ഇഷ്ട്ടമില്ല.!!!!!!!.}..

        ഹറമിലെ വലതു ഭാഗത്തുള്ള ഒരു വലിയ ഏരിയ മൊത്തം രാവിലെയും വൈകുന്നേരവും ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കായി മാറ്റി വെച്ചിട്ടുണ്ടാവും ..അവിടെ എല്ലാ ഓരോ തൂണിനു അടുത്തും  ഓരോ ഉസ്താദുമാരും അവര്‍ക്ക് ചുറ്റും അവരുടെ അടുത്ത് പഠിക്കുന്ന കുട്ടികളും ഉണ്ടാവും ..ഖുര്‍ആന്‍ കാണാതെ പഠിപ്പിക്കുക എന്നത് മാത്രം ആണ് അവിടെ നടക്കുന്നത് ..കിതാബുകളും മറ്റും പഠിപ്പിക്കാന്‍ വേറെ ക്ലാസ്സുകള്‍ ഉണ്ട്. ഓരോ ഉസ്താദിന്റെ അടുത്തും ഒരു ഇരുപതും ഇരുപത്തഞ്ചും കുട്ടികള്‍ ഉണ്ടാവും പഠിക്കാന്‍ ..പല രാജ്യത്തു നിന്നും ഉള്ളവര്‍..എല്ലാവരും ഓതുന്നത് ഓരോ ശൈലിയില്‍ ആയിരിക്കും..

         ഒരു ദിവസം രാവിലെ ഉപ്പ എന്നെ വിളിച്ചുണര്‍ത്തി തോപും{നീളകുപ്പയം} തൊപ്പിയും ഇട്ടു കൂടെ വരാന്‍ പറഞ്ഞു ..നേരെ പോയത് ഹറമിലേക്ക് ..അവിടെ എത്തി എന്റെ ഹബീബിനെ{രസൂളുല്ലാഹി}സിയാറത്ത് ചെയ്തു നേരെ ആ ക്ലാസ്സുകള്‍ നടക്കുന്ന ഏരിയയിലേക്ക് നടന്നു.ആദ്യം കണ്ട ഒരു ഉസ്താദിന്റെ അടുത്ത് എന്നെ ചേര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു.എന്റെ കോലം കണ്ടിട്ടോ{അന്ന് ഞാന്‍ ഇത്രക്ക് ഗ്ലാമര്‍ ഇല്ലായിരുന്നു.ഇപ്പൊ ഒടുക്കത്തെ ഗ്ലാമര്‍ അല്ലെ.!!!.} അതോ ഒരു ഇന്ത്യക്കാരന്‍ ആണെന്ന് കരുതിയിട്ടോ അയാള്‍ മനപ്പൂര്‍വ്വം ഒഴിവായി ..ഇവിടെ ഇപ്പൊ എടുക്കുന്നില്ല എന്ന് പറഞ്ഞു ..എന്നിട്ട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അടുത്തുള്ള ഒരു കുട്ടിയെ ഓതിപ്പിക്കാന്‍ തുടങ്ങി.അയാള്‍ ഒരു സൗദി ആയിരുന്നു.ഉപ്പാക്കും എനിക്കും അത് വല്ലാത്ത ഒരു ഫീലിംഗ് ആയി.എന്നാലും ഒരു 'ശുക്രന്‍'{താങ്ക്സ്} അടിച്ചു അടുത്ത ഉസ്താദിന്റെ അടുത്തേക്ക് നടന്നു ..അദ്ദേഹം ഞങ്ങളെ കണ്ടപ്പോ തന്നെ ഒരു മനോഹരമായ പുഞ്ചിരി തന്നു ..ഉപ്പയും ഞാനും സലാം പറഞ്ഞു .അദ്ദേഹം സലാം മടക്കി ഇരിക്കാന്‍ പറഞ്ഞു ..ഞങ്ങള്‍ ഇരുന്നു ..അദ്ദേഹം ഒരു കുട്ടിക്ക് ഒരു ആയത്തു ക്ലിയര്‍ ചെയ്തു കൊടുക്കുകയായിരുന്നു .അത് കഴിയുന്നത് വരെ ഞങ്ങളോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു .

   ഞാന്‍ വെറുതെ ക്ലാസ്സ്‌ ഒക്കെ ഒന്ന് നോക്കി ..ഏകദേശം ഒരു ഇരുപത്തന്ജോളം കുട്ടികള്‍ ഇരുന്നു ഓതുന്നു ..പല പ്രായക്കാര്‍,പല രാജ്യക്കാര്‍, എല്ലാവരും ഓതുന്നത് ഒരു ഗ്രന്ഥം ..പുതിയതായി ചേരാന്‍ വന്ന ഞാന്‍ അവരെ നോക്കുന്നത് കണ്ടു ചില കറുപ്പന്മാരും സൗദി കുട്ടികളും എന്നെ ഒരു മാതിരി പേടിപ്പിക്കുന്ന മാതിരി ചില നോട്ടങ്ങളും അവര്‍ തമ്മില്‍ എന്തൊക്കെയോ ഉസ്താദ് കാണാതെ മൂര് മുറുക്കുകയും ചെയ്തു ..അത് കാണാത്ത മാതിരി ഇരുന്നെങ്കിലും അതോടെ എനിക്ക് ആ ക്ലാസ്സില്‍ ചേരാന്‍ ഉള്ള സകല മൂടും പോയിരുന്നു ..കാരണം അന്ന് എനിക്ക് അത്രക്ക് അറബി ഒന്നും അറിയില്ല ...പിന്നെ പൊതുവേ സൗദി പിള്ളാരുടെ സൊഭാവം തന്നെ പക്കാ 'ഡീസന്റ്' ആണ് എന്നറിയുന്നത് കൊണ്ടും ഇടയ്ക്കു ഒരു പ്രാവശ്യം ഹറമില്‍ പോയപ്പോ ചില കറുപ്പന്‍ കുട്ടികളോട് അവര്‍ അറബിയില്‍ എന്തോ ചോതിച്ചപ്പോ അറബി അറിയാത്ത ഞാന്‍ മിണ്ടാതെ ഡീസന്റായി നിന്നതിനു തലയ്ക്കു മേട്ടം കിട്ടിയ ഓര്‍മകളും ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ ദുആ ചെയ്യുകയായിരുന്നു 'ഇവിടെയും എന്നെ എടുക്കല്ലേ' എന്ന് ....പക്ഷെ പിന്നെ ഏകദേശം അഞ്ചു വര്‍ഷത്തോളം പലപ്പോഴായി പല രൂപത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ആ വലിയ മനുഷ്യന്‍ അവിടെയും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ...



                                                                                            {തുടരും}


{എഴുതാന്‍ ഇരുന്നപ്പോള്‍ എന്തോ മറന്നു പോയ പല കാര്യങ്ങളും ഇന്നലെ നടന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു ..ഇനി ഞാന്‍ എഴുതും..കാരണം ആ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുന്നു എന്നത് എന്നെ സംബന്തിച്ചു ഒരു വലിയ കാര്യം തന്നെ.കുറെ കാലം കഴിഞ്ഞു ഇതൊക്കെ മറന്നു പോയാല്‍ ഇടയ്ക്കു വായിക്കാമല്ലോ..}

Friday 5 November 2010

ജബല്‍ അലിയില്‍ നിന്നും ദീപാവലി ആഘോഷങ്ങളുമായി.......

"മിസ്റ്റര്‍ രാകേഷ്‌ ,കേള്‍ക്കുന്നുണ്ടോ"....

രാകേഷ്‌ ;'അതെ കേള്‍ക്കുന്നുണ്ട് പറയൂ ഫൈസൂ'...

   .താങ്ക്യു മിസ്റ്റര്‍ രാകേഷ്‌ ...ഞാന്‍ ഇപ്പൊ നില്‍ക്കുന്നത് ദുബായിലെ ജബല്‍ അലി എന്ന സ്ഥലത്താണ് ..ഇവിടെ ഇപ്പൊ ഗംഭീര ദീപാവലി ആഘോഷം പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു  ....അധിക ക്യാമ്പുകളിലും പ്രവാസികളായ ഇന്ത്യക്കാര്‍ ദീപാവലി ആഖോഷിച്ചു കൊണ്ടിരിക്കുകയാണ് ..എല്ലാ കാംപിലും ഇന്നലെ മുതല്‍ അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു ..സൊന്തം റൂമുകള്‍ മോടി പിടിപ്പിച്ചും തോരണങ്ങള്‍ തൂക്കിയും റൂമിനു മുന്നില്‍ എല്ലാവര്ക്കും ദീപാവലി ആശംസകള്‍ പല ഭാഷയില്‍ സൊന്തം കൈ കൊണ്ട് എഴുതി ഒട്ടിച്ചും ഇന്നലെ തന്നെ പല സംസ്ഥാനത് നിന്നുള്ളവര്‍ ആഘോഷം ആരംഭിച്ചിരുന്നു ..ചില ആള്‍ക്കാര്‍ ഇന്നലെ സൊന്തം മെമ്മറി കാര്‍ഡില്‍ നല്ല ടപ്പാന്‍ കൂത്ത്‌ പാട്ടുകള്‍ കയറ്റി വെച്ചിരുന്നു ..ഒരു അറബ് രാജ്യത്തിന്റെ പരിമിതികളില്‍ നിന്ന് കൊണ്ട് സാമാന്യം നല്ല ആഘോഷം തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്  രാകേഷ്‌ ...

രാകേഷ്‌ ; ഫൈസു, കാര്യമായിട്ടു എന്തൊക്കെ തരം ആഘൊഷങ്ങള്‍ ആണ് അവിടെ കാണുന്നത് ...

ഫൈസു ; രാകേഷ്‌ ,കാര്യ പരിപാടികള്‍ എന്തൊക്കെ എന്ന് കറക്റ്റ് ആയിട്ട് അറിയില്ല .ഇന്ന് ദീപാവലി കാരണം ഷോപ്പില്‍ ഗംഭീര തിരക്ക് ആയിരുന്നു .അത് കാരണം അധികം പുറത്തു പോകാന്‍ കഴിഞ്ഞില്ല ..രാകേഷ്‌ ..

രാകേഷ്‌;എന്നാലും നിസ്കരിക്കാനും ചായ കുടിക്കാനും കിട്ടുന്ന ഗ്യാപ്പില്‍ കണ്ട കാര്യങ്ങള്‍ പറയൂ ...

ഫൈസു; ആ രാകേഷ്‌ .പറയാം ..വൈകീട്ട് തന്നെ എല്ലാവരും ആഘോഷത്തിനു തുടക്കം കുറിച്ചിരുന്നു ..റൂമില്‍ ഒരുക്കിയ ചെറിയ ദുര്‍ഗ ദേവിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയും കാണിക്ക വെച്ചും{കുറെ പൈസയും പഴവും ഒക്കെ ഉണ്ട്.} മറ്റും ആയിരുന്നു തുടക്കം ..പിന്നെ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയ ആഘോഷം പിന്നീട് പിടിത്തം വിടുകയായിരുന്നു ..പിന്നീട് ഇന്നലെയും ഇന്നും കൂടി വാങ്ങി കൂട്ടിയ 'കുടി വെള്ളം' തീര്‍ക്കുക എന്ന കര്‍മ്മം ആയിരുന്നു അധിക പേരും ചെയ്തത് ..അതിനു ശേഷം ആയിരുന്നു ഡാന്‍സും പാട്ടും ഒക്കെ ...രാകേഷ്‌ ..


രാകേഷ്‌; എടൊ മൊത്തത്തില്‍ അങ്ങ് പറഞ്ഞു തൊലക്കടോ ...

ഫൈസ്;  പോടെയ്‌ ..ആകെ കിട്ടിയ അര മണിക്കൂറില്‍ ഇത്ര അല്ലാതെ എത്രയാടാ കൂതരെ കാണുക  .എന്നാലും പറയാം ..പിന്നെ സകല ക്യാമ്പുകളില്‍ നടന്നത് കൂട്ട ഡാന്‍സുകളും പരസ്പര വീഡിയോ എടുക്കലും ആയിരുന്നു ..പല ഭാഷകളില്‍ ഉള്ള പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു ..അധികവും പഞാബികളും ബീഹാറികളും തമിഴന്മാരും ഗുജറാത്തികളും ഒക്കെ ആയിരുന്നു സജീവമായി ദീപാവലി ആഘോഷിച്ചത് ..രാകേഷ്‌ ..


    ഇത്രയും ആണ് ജബല്‍ അലിയില്‍ ഞാന്‍ കണ്ട ദീപാവലി ആഘോഷം ..സൊന്തം                   കാമറയുമായി  ദുബായ് ജബല്‍ അലിയില്‍ നിന്നും ദി ഗ്രേറ്റ്‌ ഫൈസു..




            ജീവിതത്തില്‍ ഒരിക്കല്‍ പോലും ദീപാവലി ആഘോഷിക്കാത്ത ഒരു പാവത്തിന്റെ വക    എല്ലാവര്ക്കും ദീപാവലി ആശംസകള്‍ .......ഫോട്ടോ കാണേണ്ടവര്‍ അടുത്ത പോസ്റ്റും കൂടി കാണുക ..

Wednesday 3 November 2010

എം ടി യുടെ രണ്ടാമൂഴവും പാവം ഞാനും !!!!..

             


          എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി വായിച്ച നോവല്‍ ആണ് രണ്ടാമൂഴം ..എം ടി വാസുദേവന്‍ നായരുടെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നോവല്‍ {ഒരു പക്ഷെ അദ്ദേഹം അതിലും നല്ല നോവല്‍ എഴുതിയിട്ടുണ്ടാകാം..അദ്ധേഹത്തിന്റെ എല്ലാ നോവലും ഞാന്‍ വായിച്ചിട്ടില്ല} ആണ് അത് ..ഒരു പക്ഷെ ഞാന്‍ ആദ്യമായി വായിക്കുന്ന അല്ലെങ്കില്‍ കാണുന്ന  ഒരു മലയാളം നോവല്‍ ആയതു കൊണ്ടും ആവാം ..എനിക്ക് പറയാന്‍ ഉള്ളത് ആ നോവലിനെ കുറിച്ച് അല്ല .അതിനെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍ .വയലാര്‍ അവാര്‍ഡു കിട്ടിയ ഒരു കൃതിയെ കുറിച്ച് മലയാളം മര്യാദക്ക്  എഴുതാന്‍ അറിയാത്ത ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിലും ഭേദം പോയി തൂങ്ങി ചാവുന്നതല്ലേ ..
        
     ഞാന്‍ പറയാന്‍ പോകുന്നത് ആ കൃതി കാരണം എനിക്കുണ്ടായ മാറ്റങ്ങള്‍ ആണ് ..പൊതുവേ അറബി സ്കൂളില്‍ പഠിച്ചു മലയാളത്തേക്കാള്‍ അറബി അറിയുന്ന,അറബി പത്രവും അറബി പുസ്തകങ്ങളും മാത്രം വായിച്ചു അറബി വേഷവും ഇട്ടു സൗദി പിള്ളേരുടെ കൂടെ അറബിയും സംസാരിച്ചു നടന്നിരുന്ന എന്നെ മലയാളം നോവലുകളെയും കഥകളുടെയും ലോകത്തേക്ക് ആകര്ഷിപ്പിച്ച ഒരു കൃതി ആണ് അത് ..
       
          മര്യാദക്ക് മലയാളം എഴുതാനും വായിക്കാനും അറിയാതിരുന്ന{കുറച്ചൊക്കെ അറിയാം} അല്ലെങ്കില്‍ അതിലൊന്നും വലിയ  കാര്യമില്ലാ എന്ന് വിചാരിച്ചു നടന്നിരുന്ന എന്നെ മലയാളം വായിക്കണം പറ്റുമെങ്കില്‍ എഴുതണം{നോവല്‍ അല്ല .തറ പറ എന്ന് }എന്ന് പറഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ച ഒരാളുണ്ടായിരുന്നു മദീനയില്‍ ..ആ വലിയ മനുഷ്യന്‍ ആണ് ഞാന്‍ ഇന്ന് ഇങ്ങനെ എങ്കിലും മലയാളം എഴുതുന്നുണ്ടെങ്കില്‍ അതിനു കാരണക്കാരന്‍ ..പീ ടി മൂസക്കോയ എന്നായിരുന്നു അദ്ധേഹത്തിന്റെ പേര് .സൌദിയില്‍ ഇറങ്ങുന്ന മലയാളം ന്യൂസ്‌ എന്ന പത്രത്തിന്റെ മദീന റിപ്പോട്ടെര്‍ ആയിരുന്നു അദ്ദേഹം..മദീനയില്‍ അദ്ദേഹം ഒരു മസ്റ;അ{ഈത്തപ്പന തോട്ടം}യില്‍ ആയിരുന്നു വര്‍ക്ക്‌ ചെയ്തിരുന്നത് ..ആ വലിയ  മസ്റ;അയുടെ എല്ലാ  കാര്യങ്ങളും നോക്കിയിരുന്നത് അദ്ദേഹം ആയിരുന്നു ..
    
    മദീനയില്‍ പ്രവാചകന്റെ പുണ്യ സ്പര്‍ശം ഏറ്റ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ട്ടം അദ്ധേഹത്തിന്റെ റൂമും ആ കാരക്ക തോപ്പും ആയിരുന്നു ..അദ്ധേഹത്തിന്റെ ആ ചെറിയ റൂമില്‍ ആകെ ഉണ്ടായിരുന്നത് ഒരു കട്ടിലും ഒരു സോഫയും പിന്നെ ഒരു ടീവിയും ഒരു മരത്തിന്റെ ഷെല്‍ഫും ഒരു ചെറിയ എഴുത്ത് മേശയും ആയിരുന്നു.{ഇന്നും എന്റെ മനസ്സില്‍ ഒരു റൂം എന്ന് പറഞ്ഞാല്‍ അങ്ങിനെ ആവണം എന്നാണ്}..ഇത്ര ഒക്കെ ഉണ്ടെങ്കിലും ആ റൂമില്‍ കയറി ഒന്ന് ഇരിക്കണം എന്നുണ്ടെങ്കില്‍ കട്ടില്‍ തന്നെ ശരണം ..കാരണം സോഫ നിറയെ മാത്രുഭുമി ,കേരള ശബ്ദം പോലുള്ള മാസികകള്‍,പത്രങ്ങള്‍,ഷെല്‍ഫ് നിറയെ നോവലുകള്‍,കവിതകള്‍,ചരിത്ര ഗ്രന്ഥങ്ങള്‍,കഥകള്‍ എന്നിവയും എഴുത്ത് മേശക്കു മുകളില്‍ നിറയെ പത്രം ഓഫീസിലേക്ക് അയക്കാന്‍ ഉള്ള വാര്‍ത്തകളും അദ്ദേഹം എഴുതുന്ന ലേഖനങ്ങളും ആയിരിക്കും ..
           
        അദ്ദേഹം എന്റെ ഉപ്പയുടെ സുഹുര്‍ത്ത് ആയിരുന്നു ..ഞാന്‍ മദീനയില്‍ എത്തുന്ന സമയത്ത് അദ്ദേഹം മദീനയില്‍ ഉണ്ട് .കഴിഞ്ഞ വര്ഷം അദ്ദേഹം പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോയി ..അദ്ധേഹത്തെ കുറിച്ച് എഴുതുവാനാണെങ്കില്‍  ഒരു പത്തു പതിനഞ്ചു പോസ്റ്റ്‌ ഇടാന്‍ ഉള്ള വകുപ്പുണ്ട്.. അത് പിന്നെ പോസ്റ്റാം ..{എന്തോരം വിഷയങ്ങളാ..എല്ലാം ഞാന്‍ തന്നെ എഴുതണം എന്ന് വെച്ചാല്‍..ആകെ അറിയാവുന്ന കുറച്ചു മലയാളം വെച്ച് ഇതൊക്കെ എഴുതണം അല്ലോ ന്റെ  കര്‍ത്താവേ ........}..പിന്നെ അദ്ധേഹത്തിന്റെ മസ്റ;അയില്‍ ഉണ്ടായിരുന്ന ഒരു സംഭവം ആയിരുന്നു സിമെന്റ് കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുളം പോലത്തെ ഒരു കുളം{ഇത്ര മലയാളം ഒക്കെ എനിക്കറിയൂ} ..അതില്‍ നിന്നാണ് തോപ്പിലേക്ക് ആവശ്യമുള്ള വെള്ളം എല്ലാം സപ്പ്ലൈ ചെയ്തിരുന്നത് ...ആഴ്ചയില്‍ ഒരു ദിവസം അവിടെ പോയി കുളിക്കുക എന്നത് എന്റെ ഒരു സ്ഥിരം ഏര്‍പ്പാടാണ് ..ആദ്യം ഒക്കെ അവിടെ പോയി കുളിച്ചു അദ്ദേഹം ഉണ്ടാക്കി തരുന്ന ഒരു കട്ടനും കുടിച്ചു അദ്ദേഹവുമായി കുറച്ചു വര്‍ത്താനം ഒക്കെ പറഞ്ഞു തിരിച്ചു പോരും ..ഇടയ്ക്കു മലയാളം പത്രം ഒക്കെ നോക്കുകയും ചെയ്യും ..ചെറുപ്പത്തിലെ വായന എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു സംഭവം ആണ് ..എന്ത് കിട്ടിയാലും വായിക്കും ..
             
             ഒരു ദിവസം ഇത് പോലെ അദ്ധേഹത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ അദ്ദേഹം വായിച്ചു കൊണ്ടിരുന്ന മാത്രുഭുമി മാസിക എടുത്തു വെറുതെ അദ്ദേഹം നിര്‍ത്തിയ ഇടത്തു നിന്നും വായിച്ചു നോക്കി.ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ ഇരുന്നു വായിച്ചു ..{അന്നും ഇന്നും മാത്രുഭുമി മാസിക എനിക്കിഷ്ട്ടമില്ല.ചിത്രകാരന്റെ ബ്ലോഗില്‍ പോയ പോലെ എനിക്കത് വായിച്ചാല്‍ ഒന്നും  മനസ്സിലാവില്ല }..അത് കണ്ടു അദ്ദേഹം എന്നോട് പറഞ്ഞു ..'എവിടെ നിന്നെങ്കിലും എന്തെങ്കിലും വായിച്ചിട്ട് കാര്യമില്ല ഒരു കാര്യം വായിക്കുമ്പോ അത് തുടക്കം മുതല്‍ വായിക്കണം'എന്ന് ..അദ്ദേഹം എനിക്ക് ഒരു നോവല്‍ എടുത്തു തന്നു..എന്നിട്ട് പറഞ്ഞു .'ഇത് മുഴുവന്‍ വായിക്ക്‌'..ഞാന്‍ മലയാളം വായിക്കാന്‍ ഉള്ള മടി കാരണം ഞാന്‍ ആദ്യം ഒന്ന് മടിച്ചു ..എന്നാലും അദ്ധേഹത്തെ പിണക്കണ്ടാ എന്ന് കരുതി അതും വാങ്ങി വീട്ടില്‍ വന്നു ..അന്ന് രാത്രി വെറുതെ അതെടുത്തു വായിച്ചു തുടങ്ങി ..തുടക്കം എനിക്കൊന്നും മനസ്സിലായില്ല..ആരോ എവിടെക്കോ വരുന്നു എന്നൊക്കെ..എന്നാലും വിട്ടില്ല ..പതുക്കെ പതുക്കെ ഞാനും ഭീമസേനന്റെ പിന്നാലെ നടന്നു തുടങ്ങി {എങ്ങിനെയുണ്ട്??.വല്ല അഭിപ്രായവും പറയൂന്നെ!!.} ..അവസാനം അന്ന് രാത്രി അത് മൊത്തം അങ്ങ് വായിച്ചു തീര്‍ത്തു.!!!!!.വായിച്ചു തീര്‍ത്തു പോയി മൂത്രം ഒഴിച്ച് വന്നപ്പോഴേക്കും സുബഹി ബാങ്ക് വിളിക്കുന്നു അടുത്തുള്ള പള്ളിയില്‍ നിന്ന് ..ആ നോവല്‍ ഏതായിരുന്നു എന്നറിയുമോ അതായിരുന്നു രണ്ടാമൂഴം ..
       
              അന്ന് ഉച്ചക്ക് അതിലെ ഇഷ്ട്ടപ്പ്ട്ട  ചില ഭാഗങ്ങള്‍ വീണ്ടും വായിച്ചു വൈകീട്ട് ഒരു ടാക്സി പിടിച്ചു അതുമായി തിരിച്ചു പീ ടി യുടെ മസ്റ;അയിലേക്ക് .. സാധാരണ പോയാല്‍ പിന്നെ ഒരാഴ്ച കഴിഞ്ഞു വരുന്ന എന്നെ പിറ്റേന്ന് തന്നെ കണ്ടപ്പോ എന്തോ കാര്യമുണ്ടാവും എന്ന് കരുതി അടുത്ത് വന്ന പീ ടിയോട് രണ്ടാമൂഴം വച്ച് നീട്ടിയിട്ട്‌ ഞാന്‍ പറഞ്ഞു ."പീ ടി ഇത് വായിച്ചു കഴിഞ്ഞു വേറെ നോവല്‍ തരൂ"{"ഇത് വായ്ച്ചു കയിന്ജ്.അട്ത്തത്‌ ഇടിക്കീ" എന്നാണ് സത്യത്തില്‍ പറഞ്ഞത്}..അന്തം വിട്ട അദ്ദേഹം ഞാന്‍ വായിചിട്ടുണ്ടാവില്ല എന്ന് ഉറപ്പാക്കി എന്നോട് ചോതിച്ചു .'സത്യത്തില്‍ നീ ഇത് ഫുള്‍ വായിച്ചോ '..ഞാന്‍ പറഞ്ഞു .'അതെ ഞാന്‍ ഇന്നലെ രാത്രി ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു എന്ന് ..പിന്നെ അദ്ദേഹം ഇടയ്ക്കു അത് എടുത്തു പറയുമായിരുന്നു ..
        
      അന്ന് തുടങ്ങിയ വായന ആയിരുന്നു ..അവസാനം അദ്ധേഹത്തിന്റെ സകല കളക്ഷന്‍സും വായിച്ചു തീര്‍ത്തിട്ടെ ഞാന്‍ അടങ്ങിയുള്ളൂ ...അങ്ങിനെ ആയിരുന്നു ഞാന്‍ മലയാളം വായിക്കാന്‍ തുടങ്ങിയത് ..അങ്ങിനെ ഒക്കെ പഠിച്ച മലയാളം ആണ് ഇവിടെ ഇട്ടു കളിക്കുന്നത് ...പിന്നെ ഒരു സംഭവം ഉള്ളത് "ഒരു സങ്കീര്‍ത്തനം പോലെ" വായിച്ചതാ ..അത് പിന്നെ പറയാം ..അതും ഒരു സംഭവം ആണ് ...