Thursday 11 November 2010

നിരക്ഷരന്‍ ചേട്ടന് പാരയുമായി ഫൈസുവിന്റെ യാത്രകള്‍ .!!!!..

{ഈ പോസ്റ്റ്‌ ഞാന്‍ നമ്മുടെ എല്ലാവരുടെയും ഇഷ്ട്ട ബ്ലോഗര്‍ നിരക്ഷരന്‍ ചേട്ടന് സമര്‍പ്പിക്കുന്നു.അദ്ധേഹത്തിന്റെ ബ്ലോഗു വായിച്ചു കൊണ്ടിരുന്നപ്പോ ആണ് ആ ബ്ലോഗു കാണുന്നതിനു മുമ്പ്‌ ഞാന്‍ പോയ യാത്ര എനിക്കോര്‍മ്മ വന്നത്..അങ്ങിനെ ആണ് ഈ പോസ്റ്റ്‌ എഴുതിയത്.}

  

      നാടെന്താ, നാട്ടുകാര്‍ എന്താ എന്ന് മനസ്സിലാവുന്നതിനു മുമ്പ്‌ തന്നെ കേരളത്തില്‍ നിന്ന് പോയതിനു ശേഷം നീണ്ട പതിനെട്ടു വര്‍ഷത്തിനു ശേഷം ആദ്യമായി കേരളത്തില്‍ വന്നപ്പോഴുള്ള ചെറിയ അനുഭവങ്ങള്‍ എഴുതണം എന്ന് കരുതിയിരുന്നു ..അങ്ങിനെ വെറുതെ എഴുതിയതാണ് ഇത്. 

    മദീന വാസത്തിനിടെ ഇടയ്ക്കു ഉപ്പയും ഉമ്മയും രണ്ടു മൂന്നു പ്രാവശ്യം നാട്ടില്‍ പോയി വന്നിരുന്നു ..അവര്‍ പോകുമ്പോ എനിക്ക് വല്ല പരീക്ഷയോ മറ്റോ ഉണ്ടാവും ..അങ്ങിനെ ഞാന്‍ മാത്രം പതിനെട്ടു വര്ഷം നാട്ടില്‍ പോകാതെ സൌദിയില്‍ തന്നെ കഴിഞ്ഞു ...അവസാനം രണ്ടു വര്ഷം മുന്‍പ്‌ ആദ്യമായി ഞാനും നാട്ടിലേക്ക് പോയി ..ബോംബെ വഴി ആയിരുന്നു യാത്ര..ഉപ്പയും ഞാനും ഉമ്മയും കൂടി ആയിരുന്നു..ജീവിതത്തില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച യാത്ര എന്നും അതായിരിക്കും ..


    പുലര്‍ച്ചെ ആയിരുന്നു മദീനയില്‍ നിന്നുള്ള ഫ്ലയ്റ്റ്.....സൗദി എയര്‍ലൈന്‍സില്‍ ആയിരുന്നു യാത്ര .ടൈം ഒന്നും ഓര്മ ഇല്ല .. വിമാനത്തില്‍ വിന്ഡോയുടെ അടുത്ത് തന്നെ ഇരുന്നു.കേരളത്തെ കുറിച്ച് അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ച് വായിച്ചും പറഞ്ഞും വല്ലപ്പോഴും കാണുന്ന സിനിമയില്‍ കൂടിയും മാത്രം മനസ്സിലാക്കിയിരുന്ന എന്റെ ആദ്യത്തെ കേരള യാത്രയില്‍ ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള മലയാളം എനിക്കരിയുമായിരുന്നെന്കില്‍ ഒരു ക്ലാസ്സിക്‌ പോസ്റ്റ്‌ തന്നെ ഉണ്ടാകുമായിരുന്നു{ചെറുവാടീ ചിരിക്കരുത്.ഇത് ലോക്കല്‍ ഹത്തയിലേക്ക് ടൂര്‍ പോയതല്ല..!!!!!! }..അങ്ങിനെ ആദ്യമായി ബുദ്ധി ഉറച്ചതിനു ശേഷം ഉള്ള വിമാന യാത്രയും കഴിഞ്ഞു ബോംബെയില്‍ ഇറങ്ങി..എയര്‍പോര്‍ട്ട് ഫോര്മാലിട്ടികള്‍ എല്ലാം കഴിഞ്ഞു പുറത്തേക്കു നടന്നു..പുറത്തിറങ്ങിയിട്ടും വിശ്യോസം വരുന്നില്ല..ഞാന്‍ ഇന്ത്യയില്‍ എത്തി എന്നത്..കുറച്ചു നേരം അന്തം വിട്ടു നിന്നു..എവിടെയോ വായിച്ച ഒരു മുനി കുമാരന്റെ  {സ്ത്രീകളെ കാണിക്കാതെ വളര്‍ത്തിയ} അവസ്ഥയില്‍ ആയിരുന്നു ഞാന്‍. 

          ഇത്ര കാലവും ഞാന്‍ കാണാത്ത ഒരു പാട് കാര്യങ്ങള്‍ ഒരുമിച്ചു കണ്ടപ്പോള്‍ ഏതു നോക്കണം എന്നറിയാത്ത അവസ്ഥ..എല്ലാം പുതുമയുള്ള കാര്യങ്ങള്‍ ആയിരുന്നു എനിക്ക്..ആദ്യം തന്നെ ശ്രദ്ധിച്ച കാര്യം തീരെ വൃത്തി ഇല്ലാത്ത പരിസരം,പല കോലത്തില്‍ ഉള്ള ആള്‍ക്കാര്‍,ഒന്ന് ചിരിക്കാന്‍ പോലും സമയം ഇല്ലാ,എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടിട്ടോ എന്തോ ചില ആള്‍ക്കാര്‍ എന്നെ ഒരു മാതിരി പേടിപ്പിക്കുന്ന മാതിരി നോക്കി,വല്ലപ്പോഴും ഉപ്പ അറിയാതെ കണ്ട ഹിന്ദി പടങ്ങളിലെ വില്ലന്മാരെ പോലെ ഉള്ളത് കൊണ്ട് അധികം നോക്കാന്‍ പോയില്ല{അവനൊക്കെ മദീനയില്‍ വന്നു എങ്ങാന്‍ ആണ് ആ നോട്ടം നോക്കിയത് എന്നുണ്ടെങ്കില്‍ കുടല്‍ മാല ഞാന്‍ പുറത്തെടുക്കുമായിരുന്നു},പിന്നെ നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സികളുടെ കോലം,ഹമ്മോ ഞാന്‍ അമ്മാതിരി ഞെട്ടല്‍ പിന്നെ ഞെട്ടിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല..അതിനും കാര്‍ എന്ന് പറയുമോ ???..ഒരു ചെറിയ ബോക്സിനു ടയര്‍ പിടിപ്പിച്ച പോലെ ഉള്ള കുറെ കാറുകള്‍..അത് സഹിക്കാം എന്ന് വെക്കാം..എന്നാല്‍ അതിന്റെ അടുത്ത് ചെന്ന് ഡോര്‍ തുറക്കാന്‍ നോക്കിയപ്പോ വീണ്ടും ഞെട്ടി.ഞാന്‍ കണ്ട കാറുകള്‍ എല്ലാം പിന്നില്‍ നിന്ന് മുന്നിലേക്ക് ആണ് ഡോര്‍ തുറക്കുക.ഇത് ബാക്ക് ഡോര്‍ മുന്നില്‍ നിന്നു പിന്നിലേക്ക്‌ തുറക്കുന്നു.മുന്‍പിലെ ഡോര്‍ പിന്നിലേക്ക്‌ തുറക്കുന്നു ..ആകെ കന്ഫ്യുഷന്‍..

    ഉപ്പ കളിച്ചു വളര്‍ന്ന സ്ഥലം ആയത് കൊണ്ട് ആവാം ഉപ്പയ്ക്ക് ബോബെയില്‍ എത്തിയതിന്റെ ഒരു അങ്കലാപ്പും ഉണ്ടായിരുന്നില്ല ..എല്ലാം ചടപടാന്ന് ചെയ്തു തീര്‍ത്തു 'ഞാന്‍ ഇപ്പൊ ടാക്സി എടുത്തു വരാം നിങ്ങള്‍ ഇവിടെ നില്‍ക്കൂ'എന്നും പറഞ്ഞു ഉപ്പ പോയി .ഞാന്‍ വിചാരിച്ചു ഇപ്പൊ പോയി വല്ല ഏസിയും ഉള്ള സെറ്റപ്പ് വണ്ടി ആയിരിക്കും വരിക എന്ന്..വന്നതോ മുകളില്‍ പറഞ്ഞ ആ സാധനം.ഇത് ഞങ്ങളോട് വേണമായിരുന്നോ എന്ന് ചോദിക്കണം എന്ന് കരുതിയപ്പോഴേക്കും ഉമ്മ കാറിനു അടുത്തെത്തിയിരുന്നു..അല്ലെങ്കിലും ബാപ്പാര് ഏതു നരകത്തിലേക്ക് വിളിച്ചാലും ആദ്യം പോവുക ഉമ്മമാര് ആയിരിക്കും അല്ലോ.ഇതെങ്കി ഇത് കിട്ടുന്ന അനുഭവങ്ങള്‍ എല്ലാം പുതിയത് ആയിരുന്നത് കൊണ്ട് എന്റെ ഒറിജിനല്‍ സൊഭാവം ഞാന്‍ എടുത്തില്ല{എടുത്തിട്ടും വലിയ കാര്യം ഒന്നും ഇല്ല.ഉപ്പയുടെ അടുത്ത് അതൊന്നും ഏശില്ല.}

      ഞങ്ങള്‍ കയറിയ ടാക്സിയിലാണെങ്കില്‍ വണ്ടിയെക്കാളും വലിയ ഡ്രൈവറും വണ്ടിയുടെ മുന്‍ ഭാഗത്ത് ഗണപതി തൊട്ടു സകല ദൈവങ്ങളുടെയും ഫോട്ടോ,ചെറിയ വിഗ്രഹങ്ങള്‍,മുല്ലപ്പൂവുകള്‍ തുടങ്ങി ഒരു വണ്ടിക്കുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു.എന്നാലും വണ്ടി പഴയത് ആണെങ്കിലും വേഗതക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.ആള്‍ക്കാരുടെയും തെരുവ് പട്ടികളുടെയും എല്ലാം ഇടയിലൂടെ വളരെ ഈസിയായി അയാള്‍ ആ സാധനം പറത്തിച്ചു..ഇപ്പൊ മുട്ടും എന്ന് കാത്തിരുന്ന അല്ലെങ്കില്‍ പേടിച്ചിരുന്ന എന്നെ അയാള്‍ പുല്ലു പോലെ തോല്‍പ്പിച്ചു .. അവിടെ ഉള്ള ഉപ്പയുടെ ഒരു സുഹുര്തിന്റെ ഹോട്ടലിലേക്ക് പോയി..ഞാനാണെങ്കില്‍ ആകെ എന്തോ അവസ്ഥയിലും ..എവിടേക്ക് നോക്കണം എന്നറിയാത്ത അവസ്ഥ ..വായിച്ചും കേട്ടും സിനിമയില്‍ കണ്ടും മാത്രം പരിചയം ഉള്ള ബോംബെ നേരിട്ട് കാണുകയായിരുന്നു ഞാന്‍ .........


         ഇതിന്റെ ബാക്കി ഭാഗം അറബിയില്‍ ആയിരിക്കും.ബാക്കി വായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍  പോയി അറബി പഠിക്കുക...

      ഒരു അപേക്ഷ ഉണ്ട് ...ആരും എന്നെ തെറി വിളിക്കരുത്..സത്യമായിട്ടും ഇത് ഞാന്‍ ഇന്ന് എഴുതിയതല്ല....ഒരു മാസം മുമ്പ്‌ എഴുതിയതാണ് ..ഇപ്പൊ പോസ്റ്റുന്നു എന്ന് മാത്രം.....

13 comments:

  1. ആരും തെറി പറയരുത് ......ഞാന്‍ പോകുന്നില്ല..കുറച്ചു കഷ്ട്ടപ്പെട്ടാലും സാരമില്ല ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ..നിങ്ങളെ എല്ലാവരെയും കൊന്നിട്ടെ ഇനി ഞാന്‍ പോകുന്നോള്ളൂ ..എന്റെ വിഷമം നിങ്ങള്ക്ക് മനസ്സിലാവില്ല ..അതിനു സെന്സ് വേണം അല്ലെങ്കില്‍ ജീവിതത്തില്‍ സ്കൂളില്‍ പോകാതെ മലയാളം പഠിക്കണം..
    @
    കൊചീച്ചി ..ഇത് എഴുതുന്നത് തന്നെ ഞാന്‍ പാതിയും ഗൂഗിള്‍ പാതിയും ആയത് കൊണ്ടാ..അങ്ങിനത്തെ ഞാന്‍ ഇതൊക്കെ ഒരു പേപ്പറില്‍ എഴുതി നിങ്ങള്ക്ക് അയച്ചു തരാം ..എന്നിട്ട് ഒരു ടാക്സിയും പിടിച്ചു അവിടെ വന്നു വായിച്ചും തരാം..അല്ലാതെ ഞാന്‍ എഴുതിയത് എനിക്ക് തന്നെ മനസ്സിലാകില്ല എന്നിട്ടല്ലേ നിങ്ങള്ക്ക് ..
    @ ചെരുവാടിക്ക് ഞാന്‍ വേറെ വെച്ചിട്ടുണ്ട് ..സമയം ആകുമ്പോ വന്നു വാങ്ങുക .....

    അടുത്ത പോസ്റ്റ്‌ ഉടന്‍ തന്നെ ഉണ്ടാവും ...അസ്സലാആആമു ആലൈക്കും .........

    ReplyDelete
  2. ഇത്തിരി എഡിറ്റു നടത്തി ഇറക്കിയ പോസ്റ്റ് ആണ് ഇത് ..

    ReplyDelete
  3. അപ്പോള്‍ ശല്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു...? :)

    ReplyDelete
  4. അങ്ങിനെ വഴിക്കു വാ മകനേ...

    കൊള്ളാം ..ബാക്കി കഥകള്‍ കൂടി പോരട്ടേ...

    ReplyDelete
  5. എനിക്ക് ചിരിയടക്കാന്‍ വയ്യേ...കുറെ ഇക്കമാരെയും,ഇത്തമാരെയും ഹൈനക്കുട്ടിയെയും ഒക്കെ വിട്ടു ഫൈസു പോവില്ലാന്ന് ആദ്യമേ അറിയാമായിരുന്നു..ഞാനിത് വരെ ഫസ്റ്റ് ലാംഗ്വേജ് അറബിയാ പഠിച്ചത്,,കളി ഞമ്മളോട് വേണ്ട മോനെ..ബാക്കി വായിക്കാന്‍ ഞാനും ഉണ്ടാവും..
    ലൊട്ടുലോടുക്കന്‍ വണ്ടി കഥ വേഗം പോരട്ടെ..

    ReplyDelete
  6. നലല മലയാളത്തിൽ എഴുതിയില്ലങ്കിൽ അടികിട്ടും

    ReplyDelete
  7. അനിയാ, ഈ ദൂബായിലൊക്കെ വെള്ളത്തില്‍ക്കൂടി പോകുന്ന ടാക്സിയുണ്ടോ? അല്ല, ടാക്സി പിടിച്ചു വരണൂന്ന് പറഞ്ഞോണ്ട് ചോയ്ച്ചതാ.

    എന്റടുക്കെ വരണോങ്കി "ഒരു അമ്പതിനായിരം ഉറുപ്യ ഉണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍?" എന്ന് ചോദിക്കേണ്ടി വരും.

    ഗൂഗിളമ്മയെക്കൊണ്ട് ശരിക്ക് എഴുതിക്കാനുള്ള പല വഴികളും ഉണ്ട് കേട്ടോ. ഇത്തിരി മെനക്കേടാണ്, എന്നാലും സാധിക്കും.

    ഇനിയും മലയാളത്തില്‍ എഴുതണം. എന്നാ ഞാന്‍ വായിക്കും. വയസ്സുകാലത്ത് അറബി പഠിക്കാന്‍ പറയരുത്, പ്ലീസ്.

    ReplyDelete
  8. ഡാ ഫൈസു ഞാന്‍ അപ്പോളെ പറഞ്ഞില്ലേ പോകില്ലാ പോകില്ലാന്നു ...പോകില്ലാ പോകില്ലാന്നു !!!

    ReplyDelete
  9. ഞാന്‍ പോയാതാ ..പിന്നെ കരുതി..എന്തിനാ പോകുന്നത് എന്ന് ..നിങ്ങള്‍ ഒക്കെ ഒരു പോസ്റ്റ്‌ എഴുതുന്നതിന്റെ പത്തിരട്ടി സമയം വേണം എനിക്ക് ഒരു പോസ്റ്റ്‌ ഇടാന്‍ ...കുറെ ടൈം വെറുതെ പോകുന്നത് കൊണ്ട് ഇത് നിര്‍ത്താം എന്ന് കരുതി ..ഏതായാലും ഇനി പോകുനില്ല ...

    ReplyDelete
  10. ഡെയിലി രണ്ടും മൂന്നും മണിക്കൂര്‍ ഇതിനു വേണ്ടി ചെലാവാക്കേണ്ടി വരിക എന്നത് ഭയങ്കര സങ്കടം ആണ്..

    ReplyDelete
  11. വളരെ ഇഷ്ടപെട്ടു താടിയും മുടിയും നീട്ടിയ കുറെ ബുദ്ധിജീവി ‌‌- -അഭിനവ പൊറ്റക്കാടൻ മരെ കൊണ്ടു സഹികെട്ടപ്പോഴാണ് താങ്കളൂടെ വരവ് ....................മണ്ണിന്റെ മണ്ണമുള്ള എഴുത്ത്...തീർച്ചയായും തുടരണം

    ReplyDelete
  12. ഞങ്ങടെ 'ദേശീയ വാഹന'മായ ആ കാറിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ . അടുത്ത തവണ നാട്ടില്‍ വന്നാല്‍ വിവരമറിയും. പേടിചിട്ടല്ലേ ബാക്കി എഴുതാത്തത്.
    താങ്കളില്‍ നല്ലൊരു സഞ്ചാര സാഹിത്യകാരന്‍ ഒളിഞ്ഞിരിക്കുന്നു. നിരക്ഷരന്‍ ചേട്ടനെ നമുക്ക്‌ ഔട്ട്‌ ആക്കണം കേട്ടോ .

    ReplyDelete
  13. ഋഷ്യസ്രിംഗന്‍ നു മായുള്ള താദാത്മ്യം ഇഷ്ടമായി.നമ്മുടെ നാടിനെ കൂടുതല്‍ അടുത്തറിയാന്‍ അവസരമുണ്ടാവട്ടെ എന്നാശംസിക്കുന്നു......സസ്നേഹം

    ReplyDelete