Monday 15 November 2010

എല്ലാവര്ക്കും ഈദ്‌ ആശംസകള്‍ .........

         




 ഹൈനക്കുട്ടിയെ പോലെ വരച്ചു കൊണ്ട് നിങ്ങള്ക്ക് പെരുന്നാള്‍ ആശംസിക്കാം എന്ന് വിചാരിച്ചാല്‍ എനിക്ക് വരക്കാന്‍ അറിയില്ല ...റിയാസിനെപ്പോലെ,ചെരുവാടിയെപ്പോലെ, മനോഹരമായ വാക്കുകളാല്‍ ആശംസിക്കാനും അറിയില്ല ...ഉമ്മു അമ്മാരിനെ പോലെ കവിത എഴുതാനും അറിയില്ല ..സാബിയെ പോലെ നല്ലൊരു അനുഭവം എഴുതാനും ഇല്ല ..ഒരു കഴിവും ഇല്ലാത്ത ഒരു പാവം മനുഷ്യന്റെ ഹൃദയം കൊണ്ടുള്ള ആശംസകള്‍ മാത്രം ആണ് എനിക്ക് നിങ്ങള്ക്ക്  തരാന്‍ ഉള്ളത് .......എല്ലാവര്ക്കും എന്റെ ബലി പെരുന്നാള്‍ ആശംസകള്‍ ...............


     മലയാളം മര്യാദക്ക് എഴുതാന്‍ അറിയാത്ത എന്റെ ഈ കൂതറ ബ്ലോഗില്‍ സ്ഥിരമായി വരികയും ഞാന്‍ എഴുതിയ ചവറുകള്‍ വായിച്ചു കമെന്റ്റ്‌ ഇടുകയും ചെയ്തു എന്നെ സഹിക്കുന്ന എന്റെ എല്ലാ ഫ്രെണ്ട്സിനും വായിച്ചു കമെന്റ്റ്‌ ഇടാതെ പോകുന്ന അല്ലെങ്കില്‍ വഴി തെറ്റി ഇവിടെ വന്നവര്‍ക്കും എല്ലാം എന്റെ പെരുന്നാള്‍ ആശംസകള്‍....

     ആദ്യം  മുതലേ എന്റെ ബ്ലോഗു വായിക്കുകയും തെറ്റുകള്‍ പറഞ്ഞു തരികയും ചെയ്ത ഇസ്മാഈല്‍{തണല്‍}, അലി,ഷാജി ഖത്തര്‍..{രണ്ടാളും ഇപ്പൊ എവിടെയാണാവോ}..മദീനയെ കുറിച്ച് കവിതകള്‍ എഴുതുന്ന ജാബിര്‍,നമ്മുടെ എല്ലാവരുടെയും സുഹുര്‍ത്തു രമേശ്‌ അരൂര്‍, ജയന്‍ ഡോക്റ്റര്‍, നിരക്ഷരന്‍ ചേട്ടന്‍, പോന്നുസ്‌, കരീം മാഷ്‌, പാവം ഞാന്‍, എനിക്ക് ആദ്യ കമെന്റ്റ്‌ ഇട്ട ആദിത്യ , അബ്കാരി, വല്യമ്മായി, ജുവൈരിയ സലാം,  നല്ലി, ക്യാപ്ടന്‍, പഥികന്‍,  മുസ്തഫ, കാച്ചരഗോടന്‍, ഷമീര്‍, കട്ടുരുവന്‍, അപ്പച്ചനോഴക്കള്‍, ചിത്രകാരന്‍ , മനോരാജ്, ഒഴാക്കന്‍, കൊച്ചു കൊചീച്ചി{എന്നാ പേരാ അളിയാ ഇത്?}, ഏറനാടന്‍, അബ്ദുല്‍ കാദര്‍, കിരണ്‍, മിസ്‌രിയ നിസാര്‍, സ്നേഹപൂര്‍വ്വം അനസ്‌, സമീര്‍ തിക്കോടി, അഭി, മൈ ഫ്ലാവേര്സ്, വിരല്‍ തുമ്പ്‌, തുടങ്ങി ഒരിക്കല്‍ വരികയോ അല്ലെങ്കില്‍ ഇപ്പോഴും വരികയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍ .....

          മദീന നൌഷാദ് ബായി ഇപ്പൊ തിരക്കില്‍ ആണ് എന്ന് തോന്നുന്നു..ഒരു ഈദ്‌ മുബാറക്‌ ഉണ്ട് കേട്ടോ ..പിന്നെ ഞാന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ആണോ എന്നറിയില്ല,ഇനി തിരക്കില്‍ ആയത് കൊണ്ടാണോ എന്നും അറിയില്ല എല്ലാ പോസ്റ്റിലും വന്നു തെറ്റുകള്‍ ചൂണ്ടി കാണിച്ചു തരികയും തെറ്റില്ലെന്കില്‍ നന്നായി എന്ന് പറയുകയും ചെയ്തിരുന്ന ജസ്മിക്കുട്ടി,,അവസാന ബ്ലോഗില്‍ വന്ന ജുനൈത്...എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഒരു ഈദ്‌ മുബാറക്‌ ......




35 comments:

  1. ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ഇനിയും ചേര്‍ക്കുന്നതായിരിക്കും .....

    ReplyDelete
  2. ഈദ് മുബാറക് മോന്‍സ്..

    ReplyDelete
  3. ഒരു പേരിലെന്തിരിക്കുന്നു അനിയാ. അതിങ്ങനെ ആള്‍ക്കാര്‍ക്ക് എടുത്തിട്ടു പെരുമാറാന്‍ ഉള്ളതല്ലേ. അതങ്ങനെ കെടക്കട്ടെ!

    ഹൃദയത്തിലാണ് കാര്യം. അതുകൊണ്ട് നിങ്ങള്‍ എന്റെ പേരെടുത്ത് പെരുന്നാള്‍ ആശംസിച്ചില്ലേ. സന്തോഷായി!

    നിങ്ങടെ ഹൃദയം എന്റെ പേരിനേക്കാള്‍ എക്കാലവും വലുതായിരിക്കട്ടെ!

    ReplyDelete
  4. സ്നേഹനിര്‍ഭരമായ പെരുന്നാള്‍ ആശംസകള്‍!

    ReplyDelete
  5. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  6. പെരുന്നാള്‍ ആശംസകള്‍ :)

    ഞാന്‍ ഇവിടോക്കെ ഇന്റഷ്ടാ :))സമയം ഒരു പ്രശ്നാ ഘടീ :))

    ReplyDelete
  7. ഫൈസുവിന്‌ എന്റെ ഈദ്‌ ആശംസകള്‍.
    എന്റെ ബ്ലോഗില്‍ വന്നതിനും ആശംസ നേര്‍ന്നതിനും ഒരുപാട് നന്ദി.

    ReplyDelete
  8. മച്ചൂ .... നീ ഞമ്മന്‍റെ കുട്ടിയാടാ.....

    നിനക്ക് വേണ്ടി ഇതാ ഞാന്‍ എന്റെ പോസ്റ്റ്‌ ഇവിടെ ഇടുന്നു....

    http://viralthumbu.blogspot.com/2010/11/blog-post_15.html

    ReplyDelete
  9. ഫൈസുവിനും കുടുംബത്തിനും ഹൃദ്യമായ ഈദു ആശംസകള്‍..!

    ReplyDelete
  10. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നമുക്ക് പരിചയപ്പെടാം അല്ലേ?

    ReplyDelete
  11. പൊരുന്നാൾ ആശംസകൾ

    ReplyDelete
  12. ഫൈസൂ.
    ദാ പിടി എന്റെ വകയും ഒരു "ഈദ്‌ മുബാറക്‌"

    ഇങ്ങനെയൊക്കെ അല്ലെ പരിചയപ്പെടുക .. :)

    വീണ്ടും വരാം.

    ReplyDelete
  13. .ഈദ് ആശംസകള്‍ ഹൃദയത്തില്‍ നിന്നും .

    ReplyDelete
  14. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ഫൈസൂ

    ReplyDelete
  15. ഹി,ഫൈസു ഈദു മുബാറക്.
    ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.

    ReplyDelete
  16. ഫൈസുവിന്റെ 'വേപഥു' പോസ്റ്റ്‌ കമെന്റ് ഇന്നാണ് വായിച്ചത്.എന്‍റെ ബ്ലോഗ്‌ ജീവിതം തുടങ്ങുന്ന സമയത്തെ എന്നെ പ്രോല്സാഹിപ്പിച്ചവരുടെ കാര്യം (പേര്) മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്..അതിലെഴുതിയ എല്ലാ എഴുത്തുകാരികളും എന്‍റെ ബ്ലോഗ്‌ വായിക്കുന്നവര്‍ അല്ല.ആണുങ്ങളെ എഴുതിയാല്‍ തീരില്ല അത്രയധികം ഉണ്ട്.അതാ ഫൈസുവടക്കം ഉള്ള വന്‍ പുലികളെ കുറിച്ച് എഴുതാതിരുന്നത്..ശരഫിയ്യക്കാരന്‍ സലിം ഭായ്യെ കണ്ടു പഠിക്കെന്റെ കുഞ്ഞാപ്പു...
    ഫൈസു ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്..ഇനിയും ഉണ്ടാവും..
    പിന്നെ രമേശ്‌ സാര്‍ പറഞ്ഞത് കൊണ്ട് ബ്ലോഗ്‌ അധികം താമസിപ്പിക്കേണ്ട ഇടയ്ക്കിടെ എഴുതു..

    ReplyDelete
  17. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി ഒരു ബലിപെരുന്നാള്‍ ആശംസകള്‍ അറിയിച്ചതിനും കമെന്റ് ഇട്ട ഫൈസുവിനെ തേടി വന്നതാണ്.ഇവിടെ വന്നപ്പോഴല്ലെ അറിയുന്നത് രസകരവും അതിലേറെ കാര്യവും കാണുന്നത്.ഒരുപാട് നന്ദിയുണ്ട് വഴികാണിച്ചതിന്ന്.എല്ലാവിധ ബലിപെരുന്നാള്‍ ആശംസകള്‍

    ReplyDelete
  18. ഇപ്പൊ ഇതാ നന്നായത്...ഇപ്പൊ ഞാനാരായി ?????????...

    ReplyDelete
  19. അതാരാ ശറഫിയ്യ സലിം ബായി ....?

    ReplyDelete
  20. നാലാം ???? പെരുന്നാള്‍ ആശംസകള്‍ .

    ReplyDelete
  21. @@
    മടിയന്മാര്‍ക്കും മൊശകോടന്‍മാര്‍ക്കും മാപ്പില്ല.
    ഈ പോസ്റ്റില്‍ എന്തുകൊണ്ട് കണ്ണൂരാന്റെ പേരില്ല!
    അതുകൊണ്ട് ബഹിഷ്കരിക്കുന്നു.,
    ഇന്ന് രാത്രിയത്തെ പത്തിരിയും ഇറച്ചിക്കറിയും കണ്ണൂരാന്‍ കൈകൊണ്ടു തൊടില്ല. ബ്ലോഗനാര്‍ കാവില്ലമ്മയാണെ സത്യം.

    (ഭായീ, ചതിക്കല്ലേ. ഒരു ഈദ്‌ ആശംസ കണ്ണൂരാനും കരുതിവെക്കൂ. പിന്നെ കണ്ണൂര്‍ ബ്ലോഗേര്സിനോട് കളിക്കരുത്. നല്ല ബ്ലോഗേര്‍സ് എല്ലാം കണ്ണൂരില്‍ നിന്നുള്ളവരാണ്. സംശയമുണ്ടോ?)

    (കണ്ണൂരില്‍ നിന്നും സ്നേഹത്തോടെ കണ്ണൂരാന്‍)

    **

    ReplyDelete
  22. കണ്ണൂരാന്‍ .........നിങ്ങളൊക്കെ വലിയ പുള്ളികള്‍ അല്ലെ ബ്ലോഗില്‍ ...........നമ്മളെ ഒന്നും അറിയില്ലാ എന്ന് കരുതി ..
    എനിവേ ..നിങ്ങള്‍ക്കും കുടുംബത്തിനും കഴിഞ്ഞു പോയ ഒരു ഗംഭീര പെരുന്നാള്‍ ആശംസകള്‍ ...
    അടുത്ത പെരുന്നാളിന് മറക്കാതെ എത്തിക്കാം ........

    ReplyDelete
  23. ഈ പോസ്റ്റില്‍ പരാമര്‍ശിച്ച എല്ലാവരും ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നു കമെന്റ്റ്‌ ഇട്ടു പോയവരാണ് ...

    ReplyDelete
  24. ജയരാജ്‌ ............ഒരിക്കല്‍ കിട്ടി ..ഇതെന്താ വാരി കൊടുക്കുവാണോ ഈദ്‌ മുബാറക്‌ ??????..

    ReplyDelete
  25. ഫൈസു...കുറച്ചു തിരക്കിലായിരുന്നു..ഇന്നാണ് കണ്ടത്..എന്തായാലും ഇരിക്കട്ടെ എന്റെ ഈദ് മുബാറക്...ആശംസക്ക് നന്ദി..

    ReplyDelete