Monday 29 November 2010

മറക്കാനാവാത്ത തീവണ്ടി യാത്ര ..രണ്ടാം ഭാഗം

     

കഴിഞ്ഞ പോസ്റ്റ്‌ എഴുതി തുടങ്ങുമ്പോള്‍ മൊത്തം യാത്ര ഒറ്റ പോസ്റ്റ്‌ ആക്കണം എന്നായിരുന്നു വിചാരിച്ചത്..പക്ഷെ മലയാളം ശരിയായി എഴുതാന്‍ അറിയാത്തതും എന്നും അതി രാവിലെ എണീക്കണം എങ്കില്‍ നേരത്തെ ഉറങ്ങണം എന്നുള്ളത് കൊണ്ടും എഴുതി കുറച്ചു കഴിഞ്ഞപ്പോ കുറെ ആയ പോലെ തോന്നി..അവിടെ വച്ച് നിര്‍ത്തി 'തുടരും'ഇട്ടതാണ്...അപ്പൊ തുടങ്ങാം ...



    'കുറച്ചു നേരത്തേക്ക് ആരും ഒന്ന് മിണ്ടിയില്ല ..തീവണ്ടിയുടെ കടകട ശബ്ദം മാത്രം ...ടീച്ചറും ഭര്‍ത്താവും കുട്ടികളും താടിക്ക് കയ്യും കൊടുത്തു എന്നെ തന്നെ നോക്കി ഇരിക്കുന്നു..ഞാന്‍ കൈ രണ്ടും  പിന്നിലേക്ക്‌ ഉയര്‍ത്തി തലയ്ക്കു പിന്നില്‍ വെച്ച് വെറുതെ പുറത്തേക്കു നോക്കിയിരിക്കുന്നു..മറ്റു രണ്ടെണ്ണം{ശത്രു രാജ്യക്കാര്‍} ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്നു...ഉപ്പ മാത്രം 'ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ' എന്ന നിലക്ക് തന്റെ സ്വലാത്തില്‍ മാത്രം ശ്രദ്ധിച്ചു ഇരിക്കുന്നു..ഉമ്മ വിഷയം മാറ്റാന്‍ വേണ്ടി 'മദീനയില്‍ ഇതൊക്കെ വല്ലപ്പോഴും മാത്രമേ നടക്കാറുള്ളൂ എന്നൊക്കെ പറഞ്ഞെങ്കിലും കുറച്ചു നേരം എല്ലാവരും ആ നിലയില്‍ തന്നെ ആയിരുന്നു ..

    സംഭവം എന്തെന്ന് വെച്ചാല്‍ ടീച്ചര്‍ മദീനയെ കുറിച്ച് എന്തൊക്കെയോ ചോദിച്ച കൂട്ടത്തില്‍ 'അവിടെ ഒക്കെ ഇപ്പോഴും ആള്‍ക്കാരെ തെറ്റ് ചെയ്‌താല്‍ തല വെട്ടലല്ലേ' എന്നും ചോദിച്ചിരുന്നു..അവരുടെ ധാരണ അവിടെ എന്ത് ചെയ്താലും ഉടനെ കൊണ്ട് പോയി തലവെട്ടും എന്നൊന്നും അല്ലെങ്കിലും ഒരു വിധം വലിയ തെറ്റിനൊക്കെ തല വെട്ടും എന്നായിരുന്നു എന്ന് തോന്നുന്നു...അതിനെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ എനിക്കറിയാവുന്ന പോലെ അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ..
 
      ഒരാളെ മനപ്പൂര്‍വ്വം കൊല്ലുകയോ, മയക്കു മരുന്ന് കടത്തു ,രാജ്യദ്രോഹം എന്നിങ്ങനെയുള്ള കടുത്ത തെറ്റുകള്‍ ചെയ്യുകയും അത് തന്നെ നൂറു ശതമാനം തെളിയുകയും പ്രതി കുറ്റം സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍  മാത്രമേ ഒരാളെ വധ ശിക്ഷക്ക് വിധിക്കുകയുള്ളൂ ..പോരാത്തതിന് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാം..അവിടെയും വിധി എതിരായാല്‍ രാജാവിന് ദയാ ഹരജി കൊടുക്കാം ..അതും തള്ളിയാല്‍ മാത്രമേ വധ ശിക്ഷ നടപ്പാക്കൂ ..പോരാത്തതിന് ഒരാളെ കൊന്ന കേസാണെന്കില്‍ കൊല്ലപ്പെട്ട ആളുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രതിക്ക് മാപ്പ് കൊടുക്കാന്‍ വരെ അധികാരം ഉണ്ടാവും എന്നെല്ലാം പറഞ്ഞു ..

       മാപ്പ് കൊടുക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്  എന്നും 'പെരുമഴക്കാലം'എന്ന പടത്തിന്റെ പ്രമേയം തന്നെ അതാണ്‌ എന്നും ഇടയ്ക്കു അവരുടെ ഭര്‍ത്താവ് പറഞ്ഞു..ഉപ്പ അടുത്തിരിക്കുന്നത് കൊണ്ട് അത് സമ്മതിക്കാന്‍ നിര്‍വാഹമില്ലാത്തത്  കൊണ്ട്  'ആണോ,അങ്ങിനെ ഒരു പടവും ഉണ്ടോ,മലയാളം ആണോ ‍' എന്നൊക്കെയുള്ള പൊട്ടന്‍ ചോദ്യം ചോദിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു..ഞാനാണെങ്കില്‍ ആ പടം രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്..ആദ്യ പ്രാവശ്യം മുഴുവന്‍ കണ്ടിട്ടില്ല എങ്കിലും അതിലെ മഴ സീനുകള്‍{എന്റെ മഴ ഭ്രാന്ത് നിങ്ങള്ക്ക് അറിയാമല്ലോ,ഇല്ലെങ്കില്‍ ഇവിടെ ഉണ്ട്} കാണാന്‍ വേണ്ടി രണ്ടാമത് വീണ്ടും കണ്ടു..

      പക്ഷെ ഇതൊക്കെ അവിടെ പറഞ്ഞാല്‍ അടിച്ചു തകര്‍ക്കാന്‍ രണ്ടു കോട്ടിലും പല്ലില്ലാത്തത് കൊണ്ട്{അക്കഥ ഇവിടെ} ഉപ്പ ചവിട്ടി നട്ടെല്ല് തകര്‍ക്കാന്‍ ആയിരിക്കും ആദ്യമേ ശ്രമിക്കുക എന്ന് അറിയാവുന്നത് കൊണ്ട്  'ഏയ്‌ ഞാന്‍ സിനിമ ഒന്നും കാണാറില്ല,സിനിമ ഞങ്ങള്‍ക്ക് ഹറാം ആണ്'എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ്‌ ചെയ്തു ..അത് കേട്ട് ആ ടീച്ചറുടെ  കുട്ടികള്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെന്കിലും മൂത്തവള്‍ 'അപ്പൊ നിങ്ങള്‍ ഇത്ര കാലായിട്ടും ഒരു സിനിമയും കണ്ടില്ലേ എന്ന് ചോദിച്ചു..കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു  മുമ്പ്‌ കയ്യും കണ്ണും ഉപയോഗിച്ച് ഉപ്പ തല്ലും എന്ന് ആന്ഗ്യം  കാണിച്ചു .അവള്‍ കൈ കൊണ്ട് വായ പൊത്തി ഓക്കെ എന്ന് തലയാട്ടി .. ...!!!!!!.

    എന്റെ സംസാരം കേള്‍ക്കാനുള്ള രസം {??} കൊണ്ടോ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ടോ എന്തോ അവര്‍ പിന്നേയും എന്നെ വിടാനുള്ള ഭാവം ഇല്ലായിരുന്നു..'തല വെട്ടുന്നത് എപ്പോഴെന്കിലും നേരിട്ട് കണ്ടിട്ടുണ്ടോ' എന്നായി അടുത്ത ചോദ്യം ??..തെറ്റ് അവരുടെ ഭാഗത്തായിരുന്നു .എനിക്കറിയാത്ത ഞാന്‍ കാണാത്ത ഒന്നും ഈ ലോകത്തില്ലാ എന്നുള്ള കാര്യം അവര്‍ ആദ്യമേ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണമായിരുന്നു ..!!!!!..അങ്ങിനെ ഞാന്‍ ചെറുപ്പത്തില്‍ മദീനയില്‍ വെച്ച് കണ്ട ഒരു തലവെട്ടു എനിക്കറിയാവുന്ന മലയാളത്തില്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു ..


      മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ വലതു ഭാഗത്ത്‌ ഒരു പള്ളിയുണ്ട് ..മസ്ജിദ്‌ അല്‍ ഗമാമ{ഇവടെ }..അതിനടുത് ഒരു വലിയ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരുന്നു {ഞാന്‍ പോരുമ്പോള്‍ അവിടെ എന്തോ നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ടി അടച്ചിട്ടിരിക്കുന്നു..ഇപ്പൊ വേറെ സ്ഥലത്ത് വെച്ചാണ് ശിക്ഷ കൊടുക്കല്‍ }..ആ പള്ളിയുടെ മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കല്‍ ..ശിക്ഷ നടപ്പാക്കുന്നതിനു തലേന്നാള്‍ മുതല്‍ അവിടെ വണ്ടികള്‍ പാര്‍ക്ക്‌ ചെയ്യുന്നത് നിരോധിച്ചു കൊണ്ട് പോലീസ്‌ കാവല്‍  ഉണ്ടാവും..അപ്പൊ തന്നെ മനസിലാക്കാം നാളെ ഒരാളെ തലവെട്ടുന്നുണ്ട് എന്ന്..എനിക്കന്നു പതിനഞ്ചു ,പതിനാറു വയസ്സ് കാണും ...തലേന്നേ ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞിരുന്നു സംഭവം ..പോരാത്തതിന് ക്ലാസ്സില്‍ ആരും ഇത് വരെ അത് കണ്ടിട്ടും ഇല്ല ...ഞങ്ങള്‍ കുറച്ചു പയ്യന്മാര്‍ അത് കാണാന്‍  വേണ്ടി പിറ്റേന്ന് ക്ലാസ്സില്‍ വരാതെ മുങ്ങാന്‍ പ്ലാനിട്ടു ...                                                  {തുടരും }


                                                                                                                        

        ഇപ്പൊ ഒരു" തുടരും' വളരെ ബോറായിരിക്കും എന്ന് എനിക്കറിയാം പക്ഷെ വേറെ മാര്‍ഗമില്ല മക്കളെ ...ഞാന്‍ എനിക്ക് അനുവദിച്ച സമയം ഇപ്പൊ കഴിയും ..അതിനു മുമ്പ്‌ ഇത് എഡിറ്റു ചെയ്തു പോസ്റ്റ്‌ ചെയ്യണം ....നിങ്ങളെ പോലെ അല്ല ..സുബഹിക്ക് മുമ്പ്‌ എണീക്കാന്‍ ഉള്ളതാ ...........അപ്പൊ ബാക്കി അടുത്ത പോസ്റ്റില്‍ ..ബോറടിക്കുന്നെന്കില്‍ പറയണം ..ട്രെയിന്‍ ചിലരുടെ നോവല്‍ പോലെ സ്പീഡ്‌ കൂട്ടാം ...നാട്ടില്‍ ചെന്നിട്ട് ഇനിയും ഉണ്ട് ഒരു പാട് മണ്ടത്തരങ്ങള്‍ ..

       

25 comments:

  1. @റിയാസ്‌ ....മെയില്‍ നാളെ അയക്കാം ..നിങ്ങള്‍ ജിമെയിലിലെക്കണോ അയച്ചത് ..ഞാന്‍ ഹോട്മെയില്‍ മാത്രമേ എപ്പോഴും ചെക്ക്‌ ചെയ്യാറുള്ളൂ ...


    കഴിഞ്ഞ പോസ്റ്റില്‍ വന്ന എല്ലാവര്ക്കും നന്ദി ..

    ReplyDelete
  2. ഛേ...എന്തേ നീ സഡന്‍ ബ്രേക്കിട്ടതുപോലെ നിറുത്തിക്കളഞ്ഞത്? തലവെട്ടുകൂടി പറഞ്ഞിട്ടു പോ ഫൈസൂ..

    ReplyDelete
  3. ആകാംക്ഷയോടെ വന്നപ്പോള്‍ അതാ ഒരു "തുടരും". ബാക്കി ഇന്ന് തന്നെ എഴുതിക്കോണം അല്ലെങ്കില്‍... ഹാ പറഞ്ഞേക്കാം..
    സ്പീഡ് ഇത് മതി.. അല്ലെങ്കില്‍ എവിടെങ്കിലും കൊണ്ടേ താങ്ങിയാലോ

    ReplyDelete
  4. തീവണ്ടിയിലെ തലവെട്ടല്‍ കൂടി വായിച്ചിട്ട് കമന്റാം എന്നു കരുതി നോക്കുമ്പോള്‍ ആ പേജു കാണാനില്ല. എവ്ടെപ്പോയി?!

    ReplyDelete
  5. നന്നായിരിക്കുന്നു അവതരണം. നല്ല ഒഴുക്കുള്ള എഴുത്ത്

    ReplyDelete
  6. അതെ ആ ഒണക്ക നോവലിനെ പറ്റി എന്ത് പറഞ്ഞാലും ബോറടിക്കും..അല്ല ഇനി ഈ ബ്ലോഗിലെക്കില്ല എന്ന് പറഞ്ഞിട്ട് ..???..ഞാന്‍ കരുതി ഇനി ഈ ശല്യം ഉണ്ടാവില്ലല്ലോ എന്ന് !!!

    ReplyDelete
  7. അനുഭവാവതരണം തുടരട്ടെ... ബ്ലോഗു സന്ദര്‍ശകരുടെയും തല വെട്ടി നിരത്തുമോ ?

    ReplyDelete
  8. ആഹാ...നീ ജീവിച്ചിരുപ്പുണ്ടോ...?
    ഞാന്‍ വിചാരിച്ചു ബദവിക്കഥകളെഴുതിയതിനു നിന്നെ ബദവികളെല്ലാരും കൂടി വന്നു തലവെട്ടി എന്നു....ഞാന്‍ ജിമെയിലിലേക്കാണു അയച്ചിരിക്കുന്നത്...ഹോട്ട് മെയില്‍ അഡ്രസ്സ് എന്റെ കയ്യില്‍ നിന്നും മിസ്സായി...


    ആ പള്ളിയുടെ മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കല്‍ ..ശിക്ഷ നടപ്പാക്കുന്നതിനു തലേന്നാള്‍ മുതല്‍ അവിടെ വണ്ടികള്‍ പാര്‍ക്ക്‌ ചെയ്യുന്നത് നിരോധിച്ചു കൊണ്ട് പോലീസ്‌ കാവല്‍ ഉണ്ടാവും..അപ്പൊ തന്നെ മനസിലാക്കാം നാളെ ഒരാളെ തലവെട്ടുന്നുണ്ട് എന്ന്..എനിക്കന്നു പതിനഞ്ചു ,പതിനാറു വയസ്സ് കാണും ...തലേന്നേ ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞിരുന്നു സംഭവം ..പോരാത്തതിന് ക്ലാസ്സില്‍ ആരും ഇത് വരെ അത് കണ്ടിട്ടും ഇല്ല ...ഞങ്ങള്‍ കുറച്ചു പയ്യന്മാര്‍ അത് കാണാന്‍ വേണ്ടി പിറ്റേന്ന് ക്ലാസ്സില്‍ വരാതെ മുങ്ങാന്‍ പ്ലാനിട്ടു ... {തുടരും }

    ഇതിലും നല്ലത് ഞങ്ങളുടെ തലവെട്ടുന്നതായിരുന്നു....
    മനുഷ്യരെ ബോറഡിപ്പിക്കാന്‍ അല്ല ടെന്‍ഷടിപ്പിക്കാന്‍
    മുഴുവനും എഴുതായിരുന്നില്ലേ...നിനക്ക്...ദുഷ്ടാ...
    നല്ല രസായിട്ടു വായിച്ചു വരുവായിരുന്നു അപ്പോഴാ നിന്റെ ഒടുക്കത്തെ "തുടരും"

    ReplyDelete
  9. ഇതും തുടരും !!!!!!!!!!!!

    ReplyDelete
  10. തലവെട്ടു നേരില്‍ കണ്ടാല്‍ വട്ടു പിടിക്കില്ലേ?

    ReplyDelete
  11. ഫൈസുവിനു വട്ടാണെന്ന് പറഞ്ഞാല്‍ എനിക്ക് വട്ടാകും കേട്ടോ .

    ReplyDelete
  12. ഒരിക്കല്‍ കമെന്റ്റ്‌ ഇട്ടവര്‍ ബ്ലോഗ്‌ വിട്ടു പോകണം എന്ന് വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു ..പുതിയ ആള്‍ക്കാര്‍ക്ക് കമെന്റ്റ്‌ എഴുതാനുള്ളതാണ്...താങ്ക്സ് ..

    ഇനിയും ഇവിടെ ഇരുന്നു പ്രശനം ഉണ്ടാകിയാല്‍ ഞാന്‍ റിയാസിനെ ഇറക്കുന്നതായിരിക്കും ..വെറുതെ റിയാസിന്റെ മുതലകള്‍ക്ക് പണി ഉണ്ടാക്കരുത് ..

    ReplyDelete
  13. എന്നാലും സൗദി അറേബിയയെ ആരെങ്കിലും ഇങ്ങനെ കരുതിയോ?
    പാവം ഇറാനെതിരെ അല്ലേ ഗൂഡാലോചന നടത്തിയത്.........................!!!!!!!

    ഈ യാഹൂ ചാറ്റ് റൂമില്‍ ഇന്നത്തെ ചര്‍ച്ചാ വിഷയം....
    ഓ.ടോ.ബ്ലോഗ്ഗര്‍ ഏപ്പോഴും കമെന്റിടാന്‍ തെണ്ടിനടന്നാല്‍ ആ ബ്ലോഗ്‌ മറ്റുള്ളവര്‍ ചാറ്റ് റൂം ആക്കും...

    ReplyDelete
  14. ഒന്നും രണ്ടും വായിച്ചു.നന്നായിരിക്കുന്നു.

    ReplyDelete
  15. ഞാന്‍ കമെന്റ്റ്‌ ഇടാന്‍ അല്ല പോകുന്നത്..ഓരോരുത്തരും എഴുതുന്നത്‌ എന്താ എന്നറിയാനാ..വായിച്ചു കഴിഞ്ഞു മനസ്സില്‍ വരുന്നത് എഴുതി വെച്ച് പോരും ..എഴുതുന്നതിനേക്കാള്‍ എനിക്ക്ഷ്ട്ടം വായിക്കുന്നതാ ...

    പിന്നെയും എനിക്ക് പറയാന്‍ ഉള്ളത് റിയാസിന്റെ മുതല കുട്ടികള്‍ക്ക് ചിലപ്പോ അറിഞ്ഞോളണമേന്നില്ല നിങ്ങള്‍ ഭയങ്കര യോഗയും അല്ലെങ്കില്‍ നോവലിസ്റ്റും ആണ് എന്നത് !!!!!!!!!!!!!!!!!....

    ReplyDelete
  16. തല വെട്ട് കാണാന്‍ ഇനിയും വരാം

    ReplyDelete
  17. ആരഡാ...അവിടെ...എന്റേയും എന്റെ മുതലകുഞ്ഞുങ്ങളുടേയും പേരില്‍ കിടന്നു വിലസ്സുന്നത്...?

    ReplyDelete
  18. തിരക്കൊന്നും കൂട്ടണ്ട. ഇതുപോലെ തുടര്‍ന്നാല്‍ മതി. അവതരണം വളരെ രസമാകുന്നുന്ദ്‌. യാതൊരു ബോറടിയും ഇല്ല.
    തുടര്‍ന്നോട്ടെ.

    ReplyDelete
  19. എടാ ചെക്കാ നീ സൗദി അറേബിയയിലെ സീക്രട്ട് കാര്യങ്ങള്‍ മുഴുവന്‍ ബ്ലോഗില്‍ ഇടുവാണോ? നിന്റെ ബ്ലോഗു സൗദി പോലിസ് കണ്ടാല്‍ ...പൊക്കുമേ.....എഴുത്ത് ഗംഭീരം ..

    ReplyDelete
  20. "തീവണ്ടിയിലെ തലവെട്ടല്‍" നോക്കുമ്പോള്‍ ആ പേജു കാണാനില്ല. എവ്ടെപ്പോയി?
    അവതരണം വളരെ രസമാകുന്നുണ്ട്. തുടരൂ...!!

    ReplyDelete
  21. അത് നാളെ കാണാം ...

    ReplyDelete
  22. വേണം എന്നില്യെ ...ബുദ്ധിമുട്ടവൂലേ...നിങ്ങളെ കമെന്റ്റ്‌ കിട്ടാഞ്ഞിട്ട് ഇന്നലെ ഞാന്‍ ഉറങ്ങിയില്ല ....

    ReplyDelete
  23. ആളെ അകാംക്ഷയില്‍ നിര്‍ത്താന്‍ മിടുക്കന്‍..മലയാളം അധികം അറിഞ്ഞാല്‍ ഇവന്‍ നമ്മളെ തലയും വെട്ടും (ബ്ലോഗ്‌ വധം)

    കലക്കുന്നുണ്ട്...ഞാന്‍ ട്രെയിനില്‍ കേറട്ടെ...മൂന്നാം ഭാഗത്തേക്ക് പോവാണ്..

    ReplyDelete
  24. ഇമ്മിണി സംഗതികൾ അറിയാം അല്ലേ ഇവിടെ വന്നാൽ...

    ReplyDelete