Monday 15 November 2010

മതകാര്യ പോലീസും ഫൈസുവും.{കോമഡി}.....

    
          മദീനയിലെ ഓര്‍മകളില്‍ ചില രസകരമായ അനുഭവങ്ങളും ഉണ്ടായിരുന്നു..എപ്പോ ഓര്‍ത്താലും ചിരി പൊട്ടുന്ന ഓര്‍മ്മകള്‍..എത്ര രസകരമായിരുന്നു അന്നത്തെ കാലം ..ഹബീബി{സ}ന്റെ മുന്നില്‍ കളിച്ചു വളര്‍ന്നത്‌ കൊണ്ട് നിങ്ങള്‍ക്കൊക്കെ മദീന എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു അനുഭൂദി ഒന്നും എനിക്കുണ്ടാവാറില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്നാലും പ്രശ്നമില്ല.ഞാന്‍ സ്നേഹിക്കുന്ന അത്രക്ക് ഒരിക്കലും നിങ്ങള്ക്ക് റസൂലിനെ സ്നേഹിക്കാന്‍ കഴിയില്ല ..അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് എന്റെ ഹബീബിനെ............................{ഓരോരുത്തരും ഇങ്ങനെ തന്നെ കരുതുക}

    അന്നത്തെ വളരെ രസകരമായ ഒരു അനുഭവം ആണ് ഞാന്‍ പറയാന്‍ പോകുന്നത്..ഇത് നടന്നത് എന്നാണ് എന്ന് കൃത്യമായ ഓര്മ ഇല്ല.എന്നാലും എന്റെ ഹിഫ്സ്‌ കോഴ്സ്‌ കഴിഞ്ഞു ഹറമില്‍ തന്നെ എന്റെ ഉസ്താദിന്റെ കീഴില്‍ ഖുര്‍ആന്‍ ക്ലാസ് എടുക്കുന്ന സമയത്ത് ആണ്{എന്നെ പൊക്കിയത് അല്ല.സമയം ആകെ ഓര്മ ഉള്ളത് ഇത് മാത്രം ആണ്}..അന്നൊക്കെ അവിടെ മതകാര്യ പോലീസ്‌{മുതവ്വ} എന്ന ഒരു വിഭാഗം ഉണ്ടായിരുന്നു..ഇപ്പോഴും ഉണ്ട്.പണ്ടത്തെ പോലെ അത്ര ശക്തമല്ലങ്കിലും...അവര്‍ക് പോലീസിനെ പോലെ ഒരാളെ അറസ്റ്റ്‌ ചെയ്യാനൊന്നും അധികാരം ഇല്ലെങ്കിലും മതത്തിനു എതിരായി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അവര്‍ക്ക് ഇടപെടാം..ആ വകുപ്പിന്റെ ലക്‌ഷ്യം തിന്മയെ എതിര്‍ക്കുകയും നന്മയെ കല്പ്പിക്കലും ആണ് എന്നാണ് വെപ്പ്..

     അവരു ചെയ്യുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് നിസ്കാര സമയത്ത് മദീനയിലെ മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളില്‍ കൂടിയും റോന്ത് ചുറ്റുക എന്നുള്ളത്.മദീനയിലെ പൊതുവേ സൌദിയിലെ എല്ലായിടത്തും ഉള്ള ഒരു കാര്യം ആണ് ബാങ്ക് വിളിച്ചാല്‍ കടകളും മറ്റും അടക്കുക എന്നുള്ളത് .അങ്ങിനെ ആരെങ്കിലും അടക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരോടു അടക്കാന്‍ പറയുക.{ചിലപ്പോ ഒരു അഞ്ഞൂറ് റിയാല്‍ പിഴയും കൊടുക്കും}..ആരെങ്കിലും പള്ളിയില്‍ പോകാതെ റോഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ അവരോടു പള്ളിയിലേക്ക് പോകാന്‍ പറയുക.എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആണ് അവര്‍ പൊതുവേ ചെയ്യുന്നത്...

   ചില ആള്‍ക്കാര്‍ അവര്‍ പറഞ്ഞാലും പള്ളിയില്‍ പോകില്ല..അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ പിടിച്ചു കൊണ്ട് പോയി അവരുടെ ഓഫീസില്‍ ഇരുത്തും..പിന്നെ വളരെ രസകരമായ ശിക്ഷ ആണ്..അങ്ങിനെ പിടിച്ചു കൊണ്ട് വന്ന കുറെ ആള്‍ക്കാരുണ്ടാവും..അവരോടു എല്ലാവരോടും വുളു ഉണ്ടാക്കാന്‍ പറയും.എന്നിട്ട് ഒരു ഹാള്‍ ഉണ്ട്.അവിടെ ഒരു മുസല്ല ഇട്ടു കൊടുത്തിട്ട് നിസ്ക്കാരം തുടങ്ങാന്‍ പറയും..പിന്നെ നിസ്ക്കാരം തന്നെ നിസ്ക്കാരം...രണ്ടു റകഅത്തു സുന്നത് നിസ്കരിക്കാന്‍ പറയും ..ഒരു മുതവ്വ പിന്നില്‍ ഉണ്ടാവും..അത്തഹിയ്യാത് കഴിഞ്ഞാല്‍ ഉടനെ തന്നെ എണീറ്റ്‌ വീണ്ടും രണ്ടു റകഅത്തു..ഇല്ലെങ്കില്‍ അടി കിട്ടും...അങ്ങിനെ ഓരോരുത്തരുടെ ആരോഗ്യം പോലെ ഇരുപതും മുപ്പതും നാപ്പതും വരെ നിസ്കരിപ്പിക്കും.എന്നിട്ട് അവരെ കൊണ്ട് ഇനി മേലാല്‍ നിസ്ക്കാര സമയത്ത് പുറത്തു കാണില്ല എന്നും പള്ളിയില്‍ കറക്റ്റ് ആയി പോകും എന്നും എഴുതി വാങ്ങും.പിന്നെ ജന്മത്തില്‍ ആ ആളെ നിസ്ക്കാര സമയത്ത് പുറത്തു കാണില്ല..

   ഒരു ദിവസം ഇതേ പോലെ എന്റെ ഒരു സുഹുര്‍ത്തു കുറെ ദൂര നിന്നും എന്റെ വീട്ടിലേക്കു വരുന്നുണ്ടായിരുന്നു..അവ്നാണെന്കില്‍ എന്റെ വീട് എവിടെയാ എന്നറിയുകയും ഇല്ല്ല ..അത് കൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങി റോഡില്‍ അവനെ കാത്തു നില്‍ക്കുകയായിരുന്നു.അപ്പൊ ആണ് മഗരിബ് ബാങ്ക് വിളിക്കുന്നത്..അവനാണെന്കില്‍ എത്താനായിട്ടും ഉണ്ട്..ഞാന്‍ മൊബൈലില്‍ അവനു വഴി പറഞ്ഞു കൊടുകുമ്പോഴാണ് മുതവ്വകള്‍ വരുന്നത്..അവര്‍ അവരുടെ കാറില്‍ ഇരുന്നു എന്നോട് പള്ളിയിലേക്ക് പോകാന്‍ ആന്ഗ്യം കാണിച്ചു.ഞാന്‍ 'ദാ ഒരു മിനുറ്റ്,ഇപ്പൊ പോകാം' എന്നും കാണിച്ചു.അവര്‍ പോയി..കുറച്ചു കഴിഞ്ഞു അവര്‍ ഒരു റൌണ്ട് അടിച്ചു തിരിച്ചു വന്നു.അപ്പോഴും ഞാന്‍ അവനെ വെയിറ്റ് ചെയ്യുകയായിരുന്നു.അവര് വേറെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല.നേരെ പിടിച്ചു വണ്ടിയില്‍ കയറ്റി..ഞാന്‍ പരമാവധി പറഞ്ഞു നോക്കി..നോ രക്ഷ ..
     എന്നെ കയറ്റിയ വണ്ടിയില്‍ വേറെ ഒരാളും കൂടി ഉണ്ടായിരുന്നു.അയാള്‍ എന്റെ ഉസ്താദിന്റെ ഒരു ഫ്രെണ്ട് കൂടി ആണ് . ഇതേ പോലെ വേറെ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയപ്പോ അവര് പിടിച്ചതാ ..അയാള്‍ ആണെങ്കില്‍ മുടിഞ്ഞ ഡയലോഗും പോലീസുകാരോട്..ഞാനും വിട്ടു കൊടുക്കോ..ഞാനും അടിച്ചു കുറെ ഡയലോഗ്..റസൂല്‍ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല,ഖുര്‍ആനില്‍ ഇങ്ങനെ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു..ആര് കേള്‍ക്കാന്‍..അവസാനം ഞങ്ങളെയും ഓഫീസില്‍ കൊണ്ട് പോയി.ഇശാ ബാങ്ക് വിളിക്കുന്നത്‌ വരെ നിസ്ക്കരിപ്പിച്ചു.{അപ്പൊ തന്നെ പതിമൂന്നു റകഅത്തു ആയിരുന്നു}.ഇനി ഇശാ നിസ്കാരത്തിനു ശേഷം തുടരും എന്നും പറഞ്ഞു..എന്റെ ഓത്തു കേട്ടിട്ടോ എന്തോ എന്റെ പിന്നില്‍ വടിയുമായി നില്‍ക്കുന്ന പോലീസുകാരന്‍ എന്നോട് നീ ഹാഫിസ്‌ ആണോ എന്ന് ചോദിച്ചിരുന്നു.ഞാന്‍ ആണ് എന്നും പറഞ്ഞിരുന്നു..അത് മനസ്സില്‍ ഉള്ളത് കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടി ജമാഅത്ത് ആയി ഇശാ നിസ്കരിക്കാന്‍ നിന്നപ്പോ അയാള്‍ എന്നോട് ഇമാം നില്‍ക്കാന്‍ പറഞ്ഞു..ഞാന്‍ അവരോടുള്ള ദേഷ്യം കൊണ്ട് നിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു..അവരുടെ മെയിന്‍ മുതവ്വയും ഉണ്ടായിരുന്നു അവിടെ..അയാള്‍ ചൂടായി.'നിന്നോട അല്ലേ നില്ക്കാന്‍ പറഞ്ഞത്,ഇനി നിന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജയിലിലേക്ക് അയക്കും' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി..

      കൂടെ ഉണ്ടായിരുന്ന ചില ആള്‍ക്കാരും കൂടി സ്നേഹത്തോടെ നിര്‍ബന്തിച്ചപ്പോള്‍ ഞാന്‍ കേറി ഇമാം നിന്നു..അവര്‍ക്കിട്ടു ഒരു പണി കൊടുക്കണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു..ഏതായാലും ഫാത്തിഹ ഓതി കഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു.ഏതു സൂറത്ത് ഓതും എന്ന്.അവസാനം എന്റെ ഫേവറൈറ്റ് സൂറത്തായ സൂറത്ത് അല്‍ അന്‍ഫാല് അങ്ങ് തുടങ്ങി{വലിയ സൂറത്ത് ആണ്}..ആദ്യ റകഅത്തില്‍ മൂന്നര പേജു അങ്ങ് ഓതി..അപ്പൊ തന്നെ ചില ആള്‍ക്കാര്‍ പിന്നില്‍ നിന്ന് 'ചുമക്കല്‍' തുടങ്ങിയിരുന്നു..രണ്ടാമത്തെ റകഅത്തില്‍ നാലു പേജും അങ്ങ് ഓതി..അതും നല്ല തജ്'വീദു പ്രകാരം..നീട്ടി മാനിച്ചു അങ്ങ് ക്ലിയര്‍ ആയി തന്നെ ഓതി..അങ്ങിനെ പത്തു മിനിട്ട് കൊണ്ട് കഴിയേണ്ട നിസ്ക്കാരം മുക്കാ മണിക്കൂര്‍ കഴിഞ്ഞാണ് തീരുമാനം ആയത്.!!!
   നിസ്ക്കാരം കഴിഞ്ഞു .എല്ലാവരും അന്തം വിട്ടു എന്നെ തന്നെ നോക്കി നില്‍ക്കുന്നു..പോലീസുകാരെ ഞാന്‍ നോക്കിയില്ല..അവര്‍ അല്ലെങ്കില്‍ തന്നെ നിന്ന് കുഴഞ്ഞിട്ടുണ്ടാകും എന്ന് എനിക്കറി യാമായിരുന്നു..ഏതായാലും കുറച്ചു കഴിഞ്ഞപ്പോ എന്നെ ആ മുദീര്‍{മെയിന്‍ മുതവ്വ} അയാളുടെ ഓഫീസിലേക്ക് വിളിപ്പിച്ചു..കാര്യങ്ങള്‍ എല്ലാം ചോദിച്ചു.ഞാന്‍ എല്ലാം അയാളോട് തുറന്നു പറഞ്ഞു..അവസാനം അയാള്‍ സോറി പറഞ്ഞു എന്നോട് പോകാന്‍ പറഞ്ഞു..പോകുമ്പോ ചിരിച്ചു കൊണ്ട് "ഇനി എവിടെയും പോയി ഇമാമു നില്‍ക്കല്ലേ' എന്നും കൂടി പറഞ്ഞു എന്ന് മാത്രം !!!!!!!!!!!!!!!...

    അതിലും രസകരമായത് ഇക്കാര്യം എന്റെ ഉസ്താദിന്റെ ഫ്രെണ്ട് വള്ളി പുള്ളി വിടാതെ ഉസ്താദിനോട് പറഞ്ഞിരുന്നു..പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ ചെന്നപ്പോ ഉസ്താദിന്റെ കയ്യില്‍ നിന്ന് വയര്  നിറച്ചും തെറി കേട്ടു..'നീയെന്താ നിസ്ക്കാരം വെച്ച് കളിക്കാ,ഇതിനാണോ ഞാന്‍ നിനക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു തന്നത് എന്നൊക്കെ പറഞ്ഞു"ഗംഭീര ഡയലോഗ്...ഞാന്‍ ഒന്നും പറഞ്ഞില്ല.. പിന്നെ ഞാന്‍ അറിഞ്ഞു ഉസ്താദ് തന്നെ ഞാന്‍ വരുന്നത് വരെ അതും പറഞ്ഞു ചിരിക്കുകയായിരുന്നു  എന്ന് .!!!!!!!!!!!!..

14 comments:

  1. ആര്‍ക്കും കമെന്റ്റ്‌ ഇടാവുന്നതാണ് ...

    ReplyDelete
  2. ഫൈസു നിന്റെ വികൃതികളൊക്കെ ഗംഭീരം ..പക്ഷെ ഈ ബൂലോകം മുഴുവന്‍ ചുറ്റി ത്തീര്‍ക്കാന്‍ നേരം പോരാത്ത വായനക്കാര്‍ക്ക് കുറച്ചു സമയവും സാവകാശവും കൊടുക്ക്‌ ..ഒരു പോസ്റ്റ് ഇട്ടു ആളുകള്‍ വായിക്കുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷം അടുത്തത്‌ ഇടാം ,,ഇനി വായിച്ചാലും ഇല്ലെങ്കിലും ഒരാഴ്ചയെങ്കിലും കഴിഞ്ഞു മതി അടുത്ത പോസ്റ്റ് ..ആ സമയം നിനക്ക് മറ്റുള്ള ബ്ലോഗുകളിലെ വിശേഷം അറിയാനും അവരോടു രണ്ടു നാട്ടു വര്‍ത്തമാനം പറയാനും സമയം കിട്ടും ,...::))

    ReplyDelete
  3. അതെ രമേശ്‌ അരൂര്‍ പറഞ്ഞ പോലെ നിര്‍ത്തി നിര്‍ത്തി പോസ്റ്റിടൂ സഖാവേ.
    അപ്പോഴേ വായിക്കാന്‍ പറ്റൂ.
    നമ്മടെ നാട്ടീന്ന് പോലീസ് പിടിച്ചാല്‍ എന്ത് പഠിച്ചാലാവും രക്ഷപ്പെടുക..?

    ReplyDelete
  4. ഫൈസൂ...ഞാനും ചിരിച്ചൂട്ടാ...
    എന്നാലും നിസ്കാരം വെച്ച് പണി കൊടുക്കണായിരുന്നോന്ന് ഒരു സംശയം
    പണി കൊടുക്കുമ്പോ നമുക്കിട്ടും പണി തിരിച്ചു കിട്ടുമെന്നു കരുതി വേണം കൊടുക്കാന്‍
    ഇല്ലേല്‍ ദേ ഇതെ പോലെയാകും
    അല്ലാ..നിസ്കാരത്തിന്റെ സമയത്ത് മറ്റുള്ളവര്‍ നിസ്കരിക്കാന്‍ പോണുണ്ടോ എന്നു നോക്കുന്ന ഈ മുതവ്വമാര്‍ നിസ്കരിക്കുന്നത് എപ്പോഴാ...?

    ReplyDelete
  5. അവര്‍ക്ക് ബാങ്ക് കൊടുത്തു ഇഖാമത് കൊടുക്കുന്നത് വരെ ആണ് ആ ജോലി ..ഇഖ്‌ാമത് കൊടുത്താല്‍ അവര്‍ അടുത്തുള്ള പള്ളിയില്‍ കയറി നിസ്കരിക്കും

    ReplyDelete
  6. ഇതിപ്പെ ഇവിടന്ന് പോകാൻ നോരമില്ല.

    ReplyDelete
  7. നിസ്ക്കാരം നന്നായി, ഇനി ഒറ്റക്ക് നിസ്ക്കരിക്കുംബോൾ ഇങ്ങിനെ നിസ്ക്കരിച്ചാൽ മതി.

    ReplyDelete
  8. കളിച്ചു കളിച്ചു നിസ്കാരം കൊണ്ടായോ കളി? ഹൈന പറഞ്ഞത് പോലെ ഒറ്റയ്ക്ക് നില്ക്കുമ്പോ പോരെ ഇത്ര നീളം!

    ReplyDelete
  9. ചിരി ... ഓര്‍മയില്‍ വീണ്ടും ചിരി ... ഹിഫ്സിനു ഒപ്പം ഖുര്‍ആന്‍ അര്‍ഥം കൂടി ഉണ്ടാകുക..

    അപ്പോള്‍ മറ്റു കമെന്റ്സ് കളില്‍ സൂചിപ്പിച്ച അബദ്ധം ഒഴിവാക്കാം.. നര്‍മം നനച്ചുള്ള എഴുത്ത് നന്നായി ......

    ReplyDelete
  10. ആദ്യ പോസ്റ്റ് മുതൽ വായിക്കാൻ തുടങ്ങിയതാ. ച്ചിരി വിഷമവും സഹതാപവുമൊക്കെ തോന്നി. പക്ഷേ ഈ പോസ്റ്റ് വായിച്ചിട്ട് ചിരിയടക്കാൻ ഇത്തിരിയധികം പാടുപെട്ടു!!ചീരാമുളക്

    ReplyDelete
  11. മുതവ്വകള്‍ക്ക് പണികൊടുക്കാന്‍ ഫിസുവിനെ പറ്റൂ.

    ReplyDelete