Friday, 31 December 2010
2010 ലേക്ക് ഒരു തിരിഞ്ഞു നോട്ടം .....!!!!!!
അങ്ങിനെ ഒരു വര്ഷം കൂടി നമ്മോട് വിട പറയുകയാണ് ...നമ്മുടെ ജീവിതത്തില്‍ നമുക്ക് അനുവദിക്കപ്പെട്ട സമയത്തില്‍ നിന്ന് ഒരു വര്ഷം കൂടി കൊഴിഞ്ഞു വീഴുന്നു ..ഒരു ഭാഗത്ത് പുതു വര്‍ഷത്തെ വളരെ ആവേശത്തോടെ വരവേല്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കഴിഞ്ഞു പോയ ഒരു വര്‍ഷത്തെ വിലയിരുത്തുന്നു ..ചിലര്‍ക്ക് കഴിഞ്ഞ വര്ഷം വളരെ സന്തോഷത്തിന്റെതായിരുന്നെന്കില്‍ മറ്റു ചിലര്‍ക്ക് അവര്‍ മറക്കാനാഗ്രഹിക്കുന്ന വര്‍ഷമായിരിക്കും ... ഈ ഒരു സമയത്ത് ഞാനും എന്‍റെ കഴിഞ്ഞ വര്‍ഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ്..
കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങളില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത രണ്ടു കാര്യങ്ങള്‍ ആണ് പ്രധാനമായും എനിക്കോര്‍മ വരുന്നത് .അതില്‍ ഒന്ന് എന്‍റെ വലിയുപ്പയുടെ മരണം ആയിരുന്നു ..ജീവിതത്തില്‍ അധിക കാലവും മദീനയില്‍ ആയിരുന്നത് കൊണ്ട് വലിയുപ്പയെയോ വല്യുമ്മയെയോ എനിക്ക് അത്രക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല ..ഇടയ്ക്കിടയ്ക്ക് മദീനയില്‍ നിന്ന് അവരെ വിളിക്കും .ദുആ ചെയ്യാന്‍ പറയും എന്നല്ലാതെ കൂടുതല്‍ അടുത്ത് ഇടപഴുകിയിട്ടില്ലായിരുന്നു ...പിന്നെ അവര്‍ ഹജ്ജിനു വന്നപ്പോള്‍ ഒരു മാസക്കാലം ഞങ്ങളുടെ കൂടെ മദീനയിലും മക്കയിലും ആയി അവര്‍ ഉണ്ടായിരുന്നു ..ഞാന്‍ മദീനയില്‍ ഉള്ള സമയത്ത് ആണ് വലിയുമ്മ മരിച്ചത്..വലിയുപ്പ {ഉപ്പയുടെ ഉപ്പ}ഞാന്‍ ദുബായില്‍ വന്ന ശേഷം കഴിഞ്ഞ വര്‍ഷവും ...അല്ലാഹു അവര്‍ക്ക് രണ്ടു പേര്‍ക്കും മഗ്ഫിറത്തിനെ നല്‍കട്ടെ ..........
രണ്ടാമത്തെ കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതാണ് ..മറ്റൊന്നും അല്ല ഞാന്‍ ഈ ബ്ലോഗു തുടങ്ങി എന്നുള്ളതാണ് ..ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞ പോലെ കുറെ കാലം ബെര്‍ളിത്തരങ്ങള്‍ വായിച്ചു നടക്കുകയും പിന്നെ പിന്നെ മറ്റു ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങുകയും ചെയ്ത ഞാന്‍ ഒരു സുപ്രഭാതത്തില്‍ ആണ് യാതൊരു ലക്ഷ്യവുമില്ലാതെ ഒരു ബ്ലോഗു തുടങ്ങുന്നത് ..ഒക്ടോബര്‍ ഏഴിന് ആദ്യ പോസ്റ്റ് ഇട്ടു .""ആദ്യത്തെ പോസ്റ്റ് {ഒരു പക്ഷെ അവസാനെത്തെയും}"" എന്നായിരുന്നു ആ പോസ്റ്റിനു നല്‍കിയ പേര് ..അത് അങ്ങ് എഴുതി എന്നല്ലാതെ അത് മറ്റുള്ളവരെ കാണിക്കണം എന്നോ ആരെങ്കിലും വായിക്കണം എന്നോ ഒരു ആഗ്രഹവും ഇല്ലായിരുന്നു ..പിന്നെ കുറെ ദിവസത്തേക്ക് ബ്ലോഗു തുറന്നില്ല ..പിന്നെയാണ് ജാലകം കാണുന്നതും അതില്‍ എന്‍റെ ബ്ലോഗു രജിസ്റ്റര്‍ ചെയ്യുന്നതും ..അതും പത്തു ദിവസത്തിന് ശേഷം ..ആ പോസ്റ്റിനു ആദ്യ ദിവസം കിട്ടിയത് വെറും മൂന്നു കമെന്റ്റ് ആണ് ..ആകെ കിട്ടിയത് പത്തു കമെന്റും ..അത് കഴിഞ്ഞു അടുത്ത പോസ്റ്റ് ഇടുന്നത് ഒക്ടോബര്‍ പതിനെട്ടിനാണ്..അതിനു കിട്ടിയത് വെറും ഏഴു കമെന്റും ...അങ്ങിനെ ഒക്കെ വന്നു വന്നു ഇപ്പൊ 35 പോസ്റ്റും 1000 ത്തില്‍ കൂടുതല്‍ കമെന്റും ആയി ..!!!
അപ്പൊ ഞാന്‍ പറയാന്‍ വന്നത് കഴിഞ്ഞ വര്‍ഷം എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം എന്ന് പറഞ്ഞാല്‍ ഈ ബ്ലോഗു തന്നെ ആണ് ..കാരണം ഈ ബ്ലോഗു കൊണ്ട് എനിക്കൊരു സുഹൃത്തുക്കളെ കിട്ടി എന്നത് തന്നെ ...ഒരു പക്ഷെ ഈ ബ്ലോഗു തുടങ്ങുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതും അത് തന്നെ ആയിരുന്നു ..പല സ്ഥലങ്ങളില്‍ പല മേഖലകളില്‍ ഉള്ള ഒരു പാട് സുഹൃത്തുക്കളെ എനിക്ക് കിട്ടി ..നാട്ടില്‍ ജീവിക്കാത്തത് കൊണ്ട് എനിക്ക് കേരളത്തില്‍ അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നു ..പക്ഷെ ഈ ബ്ലോഗു തുടങ്ങിയ ശേഷം എന്‍റെ നാട്ടിലുള്ള മറ്റാരെക്കാളും കൂടുതല്‍ ഫ്രെണ്ട്സ് ഇപ്പൊ എനിക്ക് കേരളത്തില്‍ ഉണ്ട് എന്ന് തോന്നുന്നു ...
എല്ലാവരുടെയും പേര് എടുത്തു പറഞ്ഞു അവരെയെല്ലാം ഞാന്‍ എങ്ങിനെ കാണുന്നു അല്ലെങ്കില്‍ അവരെല്ലാം എന്നെ എങ്ങിനെ കാണുന്നു എന്നെഴുതിയാല്‍ മലയാളം ബൂലോകം കണ്ട ഏറ്റവും വലിയ ബ്ലോഗു പോസ്റ്റ് ആവാന്‍ സാധ്യത ഉള്ളത് കൊണ്ട് അതിനു ഞാന്‍ മുതിരുന്നില്ല ..എന്നാലും കുറച്ചു പേരെ എങ്കിലും പറയാതെ എന്‍റെ ബ്ലോഗു ജീവിതം പൂര്‍ണ്ണമാവില്ല എന്നത് കൊണ്ട് അവരെ ഞാന്‍ എടുത്തു പറയുന്നു.എന്നെ അത്രക്ക് സ്നേഹിക്കുന്ന അവര്‍ക്ക് ഇങ്ങനെ എങ്കിലും ഞാന്‍ നന്ദി പ്രകടിപ്പിക്കേണ്ടേ ...
ആദ്യം തന്നെ എനിക്ക് പറയാന്‍ ഉള്ളത് നമ്മള്‍ എല്ലാവരും അറിയുന്ന ചെരുവാടിയെ പറ്റി ആണ്.എന്നെ ഒരനിയനെ പോലെ അല്ലെങ്കില്‍ ഒരു നല്ല സുഹൃത്തായി കാണുന്ന ചെറുവാടി.എന്‍റെ ആദ്യ പോസ്റ്റിനു കമെന്റ്റ് ഇട്ടതു മുതല്‍ ഇന്ന് വരെ എന്നെ ഇത്രക്ക് സപ്പോര്‍ട്ട് ചെയ്ത വേറൊരാള്‍ ഈ ബൂലോകത്ത് വേറെ ഇല്ല..!!!
പിന്നെ ഞാന്‍ മുതിര്‍ന്ന സഹോദര സ്ഥാനത്തു കാണുന്ന ഒരു പാട് പേര്‍ ..പേരെടുത്തു പറഞ്ഞാല്‍ ഇന്ന് തീരില്ല .ഹംസാക്ക,ഇസ്മാഈല്‍{തണല്‍},അലി,ഷാജിഖത്തര്‍,രമേശേട്ടന്‍,റാംജി സര്‍,സിദ്ദിക്കാ,സലീംക്ക{സ്പയിന്‍},pushpamgad,ബഷീര്‍ക്ക{വള്ളിക്കുന്ന്},അക്ബര്‍ സാഹിബ്,സമീര്‍ബായി, അജിതേട്ടന്‍,മനോജേട്ടന്‍,മുരളിചേട്ടന്‍,തെച്ചിക്കോടന്‍,ജയന്‍ ഡോക്റെര്‍,മുസ്തഫ പുളിക്കല്‍ ,സലാം ബായി,ചിത്രകാരന്‍ ,കാദര്‍ ബായി കൊടുങ്ങല്ലൂര്‍,മൂന്നു നൌഷാദുമാര്‍ {നിങ്ങള്‍ തീരുമാനിച്ചോളൂ.}..തുടങ്ങി ഞാന്‍ ബഹുമാനിക്കുന്ന ഒരു പാട് പേര്‍ ..
പിന്നെ എനിക്ക് എന്തും പറയാവുന്ന എന്‍റെ അടുത്ത ഫ്രെണ്ട്സ് ..അതും പറഞ്ഞാല്‍ തീരില്ല ..അതില്‍ ഒന്നാമന്‍ വേറെ ആരുമല്ല ..നമ്മുടെ തളിക്കുളം റിയാസ്..ചെറുവാടി കഴിഞ്ഞാല്‍ എനിക്ക് ബ്ലോഗില്‍ ഏറ്റവും വേണ്ടപ്പെട്ട മറ്റൊരാള്‍ ..എന്തും തുറന്നു പറയാവുന്ന ഒരാള്‍ ..പിന്നെ നമ്മുടെ ഇംതി{ആചാര്യനാണത്രേ.!},അസീസ്ക്ക{പെട്ടെന്ന് വലിയ ആളായത് കൂട്ടൂല},റ്റോംസ്,ഹഫീസ്{ആള്‍ ദൈവ സംസ്ക്കാരം},കണ്ണന്‍{നിക്കരൂരി,കിണ്ടാട്ടം ഫെയിം},ശ്രീ ,,വിരല്തുമ്ബ്{ശത്രു പക്ഷം..!!},എളയോടന്‍,കിരണ്‍ {എന്‍ജിനീയര്‍ ആണ് പോലും !! ..},മിസ്‌രിയനിസാര്‍ ,നമ്മുടെ അഭി{കൂക്കല്‍},അദ്രതന്‍,നാമൂസ്,ബൈജു,
നൌഷു,യദു,mr.deen,അന്വേഷി ,കൊമ്പന്‍ മൂസ,ഇസ്മയില്‍ ചെമ്മാട്,കൊച്ചു കൊചീച്ചി ,പാവം കുഞ്ഞാക്ക ,തുടങ്ങി ഒരു പാട് നല്ല സുഹൃത്തുക്കള്‍..ആരെയെങ്കിലും വിട്ടു പോയി എങ്കില്‍ ഇനി ചേര്‍ക്കുന്നതല്ല .....!!!!
പിന്നെ ഈ ബ്ലോഗ് കൊണ്ട് നേരിട്ട് അറിയില്ലെങ്കിലും കുറേ ഇത്താത്തമാരെയും കിട്ടി ..അവരെ കൂടി പറഞ്ഞില്ലേല്‍ ഉറപ്പായ കുറേ കമെന്റ്റ് അടുത്ത പോസ്റ്റ് മുതല്‍ കിട്ടിയില്ലെങ്കിലോ ???...എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത് അല്ലേ.......!!
ആദ്യം തന്നെ പറയേണ്ടത് വേറെ ആരെയും അല്ല..ഉമ്മു ജാസ്മിനെ{ജസ്മിക്കുട്ടി} തന്നെയാണ്.ചെരുവാടിയെ പോലെ തന്നെ തുടക്കം തൊട്ടേ എന്നെ ഒരു പാട് സപ്പോര്‍ട്ട് ചെയ്തു.ഒരു അനിയനെന്ന പോലെ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു.പിന്നെ എനിക്കിട്ടു ഇടയ്ക്കു പാര വെക്കുന്ന നമ്മുടെ ഉമ്മു ഇര്‍ഫാന്‍{കുളം,അല്‍ ബൈക്ക്..!!},മുല്ല ,ഉമ്മു അമ്മാര്‍,സാബി,ജുവൈരിയ,മിനി ചേച്ചി തുടങ്ങിയ വലിയ എഴുത്തുകാരികള്‍..!!!
പിന്നെ അഞ്ജു,ഹരി പ്രിയ ,റാണി പ്രിയ,അനീസ,മായ{ഷൈനിയെ അറിയുമോ ?},zephyr zia,വായാടി,തുടങ്ങിയ കുറേ കവിയത്രികളും..!!
ഇനി ഉള്ളത് ബ്ലോഗ് കൊണ്ട് കിട്ടിയ കുറേ അനിയത്തിമാരും അനിയന്മാരെയും ആണ് ..അവരെ കൂടി പറഞ്ഞു നമുക്ക് നിര്‍ത്താം..ഇനി അവരെ പറഞ്ഞില്ലാ എന്നും പറഞ്ഞു നമ്മുടെ ഹൈനക്കുട്ടിയുടെ നേതൃത്വത്തില്‍ അവരെല്ലാവരും കൂടി എന്‍റെ ബ്ലോഗില്‍ വന്നു പ്രശ്നമുണ്ടാക്കും ..ഇതാ മക്കളെ നിങ്ങളെയും പറഞ്ഞിരിക്കുന്നു ....!!
ആദ്യം നമ്മുടെ ഹൈനക്കുട്ടി.ഇവളെ പറ്റി എന്ത് പറയാന്‍ ഇവളെ അറിയാത്തവര്‍ മലയാളം ബ്ലോഗിങ്ങില്‍ തന്നെ ആരുമുണ്ടാവില്ല..പിന്നെ നമ്മുടെ നൈന{ചിപ്പി},ഇര്‍ഫാന്‍ {ഓനൊരു സംഭവാ ..!!},ചിക്കൂസ്,തുടങ്ങി ബ്ലോഗ് ഉള്ളവരും ,ജസ്മിക്കുട്ടി ,നിച്ചു,തുടങ്ങിയ ഭാവി ബ്ലോഗേര്സിനെയും ഒക്കെ എനിക്ക് കിട്ടിയത് ഈ പോയ വര്ഷം ആണ് ..
അങ്ങനെ ഞാന്‍ മറ്റൊരു പോസ്റ്റില്‍ എഴുതിയ പോലെ ഒരു പ്രവാസിയുടെ രാവിലെ ജോലിക്ക് പോകുന്നു വരുന്നു കിടക്കുന്നു പിറ്റേന്നും അത് പോലെ പോകുന്നു വരുന്നു എന്നുള്ള അവസ്ഥയില്‍ നിന്നും മാറി വല്ലപ്പോഴും എന്തെങ്കിലും പൊട്ടത്തരങ്ങള്‍ എഴുതാനും ഒരു പാട് പേരെ പരിചയപ്പെടാനും ഒരു പാട് വായിക്കാനും കഴിഞ്ഞു ഈ ബ്ലോഗ് കൊണ്ട് ..അത് കൊണ്ട് തന്നെ എന്നെ സമ്പന്തിച്ചിടത്തോളം 2010 ലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത് ഈ ബ്ലോഗ് തന്നെയാണ് എന്നാണ് ....
സംഭവം ഇത്ര ഒന്നും എഴുതാന്‍ കരുതിയിരുന്നില്ല ...എഴുതി വന്നപ്പോ ഇത്ര വലുതായിപ്പോയി ...ഇനി അങ്ങ് പോസ്റ്റുന്നു ...കുറേ പേരെ വിട്ടു പോയിട്ടുണ്ട് എന്നറിയാം ..പക്ഷെ ഇനിയും എഴുതാന്‍ എന്നെ കൊണ്ട് കഴിയാത്തത് കൊണ്ട് എഴുതാതെ പോയവര്‍ക്കും എഴുതിയവര്‍ക്കും എന്‍റെ ബ്ലോഗില്‍ വരുന്ന എല്ലാവര്‍ക്കും എന്‍റെ പുതു വത്സര ആശംസകള്‍ ...
Monday, 27 December 2010
എന്നാലും ന്‍റെ തോമാച്ചാ .......!!!!!
അങ്ങിനെ ഒരു ക്രിസ്മസ് കൂടി കടന്നു പോയി .ഇപ്രാവശ്യത്തെ ക്രിസ്മസിന് വേറെ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു എനിക്ക് ..വേറെ ഒന്നും അല്ല ആദ്യമായിട്ടാ എന്‍റെ ജീവിതത്തില്‍ ഞാന്‍ ക്രിസ്മസ് ആഘോഷിക്കുന്നത് എന്നത് തന്നെ..മദീനയില്‍ ആയിരുന്ന സമയത്ത് എന്ത് ക്രിസ്മസ്,എന്ത് ഓണം,എന്ത് ദീപാവലി, ആകെ ഉണ്ടായിരുന്ന ആഘോഷം രണ്ടു പെരുന്നാള്‍ മാത്രമായിരുന്നു.അതിനു ഒന്നാമത്തെ കാരണം മദീനയും മക്കയും മുസ്ലീങ്ങള്‍ മാത്രം ഉള്ള ഏരിയ ആണ്.മറ്റു മതക്കാര്‍ ആരും അവിടെ ഇല്ല..രണ്ടാമത് പൊതുവേ മദീനയില്‍ രണ്ടു പെരുന്നാള്‍ മാത്രമേ എല്ലാവരും ആഘോഷിക്കാറുള്ളൂ.അത് തന്നെ കാര്യമായിട്ട് ഒന്നും ഇല്ല.പിന്നെ അധികം ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വല്ല ജിദ്ദയിലോ മറ്റോ പോകും ..ഞാനൊക്കെ പെരുന്നാള്‍ ആഘോഷിക്കുക എന്ന് പറഞ്ഞാല്‍ പെരുന്നാളിന്‍റെ അന്ന് രാവിലെ എഴുന്നേല്‍ക്കും..കുളിച്ചു മാറ്റി സുബഹി നിസ്കാരത്തിനു മദീന ഹറമില്‍ പോകും.പിന്നെ പെരുന്നാള്‍ നിസ്ക്കാരം വരെ തക്ബീരും ചൊല്ലി അവിടെ ഇരിക്കും..എന്നിട്ട് പെരുന്നാള്‍ നിസ്ക്കാരവും കഴിഞ്ഞേ വീട്ടിലേക്കു വരൂ..വരുന്ന വരവില്‍ കാണുന്ന സകല എണ്ണത്തിനും സലാം പറഞ്ഞു കൈ പിടിച്ചു കുലുക്കി അറബികളുടെ ആചാരം അനുസരിച്ച് ആദ്യത്തെ കവിളില്‍ ഒരു മുത്തവും രണ്ടാമത്തെ കവിളില്‍ രണ്ടു മുത്തവും അടക്കം ടോട്ടല്‍ മൂന്നു മുത്തങ്ങള്‍ ചിലപ്പോള്‍ സ്നേഹം കൂടുന്നതിനനുസരിച്ച് നാലും അഞ്ചും വരെ കൊടുത്തു{കടപ്പാട്;സ്പയിന്‍ സലീമ്ക്ക...!!} നേരെ വീട്ടിലേക്കു പോകും..വീട്ടില്‍ ചെന്ന് കുറച്ചു നേരം കിടന്നുറങ്ങി ഉച്ചക്ക് എണീറ്റ് ഉപ്പയുടെ പെരുന്നാള്‍ സ്പെഷല്‍ തേങ്ങാചോറും ഇറച്ചിക്കറിയും കുറച്ചു കഴിക്കും..മദീനയില്‍ ആയിരുന്ന കാലത്ത് എല്ലാ പെരുന്നാളിനും എന്‍റെ വീട്ടില്‍ തേങ്ങാ ചോറ് തന്നെയാണ് ഉണ്ടാക്കുക..അതും ഉപ്പ തന്നെ ഉണ്ടാക്കും..അത് കൊണ്ട് തന്നെ മദീനയിലെ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കള്‍ എല്ലാം ആദ്യം എന്‍റെ വീട്ടില്‍ വന്നു കുറച്ചു ഭക്ഷണം കഴിച്ചേ അവരവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കൂ ...അങ്ങിനെ ഒക്കെ ആയിരുന്നു നീണ്ട പതിനെട്ടു വര്‍ഷക്കാലം മദീനയിലെ ജീവിതം.അധികം പറയുന്നില്ല ..കാരണം അടുത്ത പെരുന്നാളിനും പോസ്റ്റ് ഇടണ്ടേ .....!!!
അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ആഘോഷങ്ങളെ കുറിച്ചാണ് ..ഞാന്‍ ആദ്യമായി ക്രിസ്മസ് ആഘോഷിക്കുന്നത് തന്നെ ഇപ്രാവശ്യം ആണ്.അങ്ങിനെ വലിയ സംഭവം ആയി ഒന്നും ഇല്ലെങ്കിലും എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരും അടുത്ത റൂമില്‍ താമസിക്കുന്ന തോമാച്ചന്റെയും കൂട്ടുകാരുടെയും റൂമില്‍ ഒരുമിച്ചു കൂടി രാത്രി കുറെ നേരം സംസാരിച്ചിരിക്കുകയും പിന്നെ നല്ല അടിപൊളി ചിക്കന്‍ ബിരിയാണി അടിക്കുകയും ചെയ്തു ..കൂട്ടത്തില്‍ ചിലര്‍ അറിയാവുന്ന പാട്ടുകള്‍ പാടുകയും എല്ലാവരും കൈ കൊട്ടി പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു .അതിനിടയില്‍ പ്രവാസികള്‍ എവിടെ കൂടിയാലും ചെയ്യുന്ന പോലെ കുറെ നാടന്‍ ഓര്‍മകളും പങ്കു വെച്ചു.അധികവും ക്രിസ്മസുമായി ബന്ടപ്പെട്ട കാര്യങ്ങള്‍ ..നാട്ടില്‍ ആയിരുന്നപ്പോള്‍ കുര്‍ബാനയ്ക്ക് പോകുന്നതും വ്രതം അനുഷ്ട്ടിക്കുന്നതും തുടങ്ങി എനിക്ക് അറിയാത്ത ഒരു പാട് കാര്യങ്ങള്‍ തോമാച്ചനും കൂട്ടുകാരും പറഞ്ഞു തന്നു ...ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ടായ്‌മയില്‍ പങ്കെടുക്കുന്നത് ..എന്തൊക്കെ പറഞ്ഞാലും കുറെ നേരം വളരെ രസകരമായിരുന്നു.
അതിലും രസകരമായത് പരിപാടി നീണ്ടു പോകുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ചിലര്‍ കേറി 'അല്ല ഫൈസൂ,നിനക്ക് സുബഹിക്ക് എണീല്ക്കണ്ടേ.പോവുന്നില്ലേ എന്നൊക്കെ ചോദിക്കും..ആദ്യം ഞാന്‍ കരുതി 'പാവങ്ങള്‍ എന്തൊരു സ്നേഹം..എനിക്ക് എന്നെ വലിയ നിലയും വിലയും ഒന്നും ഇല്ലെങ്കിലും ഇവര്‍ക്കൊക്കെ എന്നെ വലിയ കാര്യം ആണ് എന്നൊക്കെ കരുതി ഞാന്‍ പറയും 'അതൊന്നും സരമില്ലെടാ,എത്ര താമസിച്ചു കിടന്നാലും ഞാന്‍ എണീല്‍ക്കും' പിന്നെ ക്രിസ്മസ് ഇന്നല്ലേ ഉണ്ടാവൂ എന്നൊക്കെ..പിന്നെയും അവര്‍ ഇടയ്ക്കിടയ്ക്ക് അത് തന്നെ പറഞ്ഞു
കൊണ്ടിരുന്നു...കുറച്ചു കഴിഞ്ഞു തോമാച്ചന്‍ എഴുന്നേറ്റ് പുറത്തു പോയി .എന്നിട്ട് വാതിലിന്റെ അടുത്ത് നിന്ന് എന്നോട് 'ഒന്ന് പുറത്തേക്കു വന്നേ' എന്ന് പറഞ്ഞു വിളിച്ചു ..ഞാന്‍ എല്ലാരോടും 'ദേ,ഇപ്പൊ വരാം' എന്നും പറഞ്ഞു റൂമില്‍ നിന്ന് പുറത്തിറങ്ങി ..തോമാച്ചന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു 'ഡാ ഒരു കാര്യം പറഞ്ഞാല്‍ നീ ഒന്നും വിചാരിക്കരുത്'.ഞാന്‍ പറഞ്ഞു.'ഇല്ല ഞാന്‍ ഒന്നും വിചാരിക്കൂലാ തോമാച്ചന്‍ പറ'..അപ്പൊ തോമാച്ചന്‍ പറയുകയാ ..എടാ നീ ഇനി പൊയ്ക്കോ ഇത്ര മതി എന്ന് ...ഞാന്‍ ഞെട്ടി 'അല്ല തോമാച്ചാ ഞാന്‍ എന്ത് തെറ്റാ ചെയ്തത്,നിങ്ങള്‍ എല്ലാരും കുറെ നേരമായല്ലോ എന്നോട് പോകാന്‍ പറയുന്നു .എന്നെ ഇഷ്ട്ടമില്ലെങ്കില്‍ അത് പറ.നമ്മള്‍ ഇനി ഇങ്ങോട്ട് വരുന്നില്ലേ.അറിയാതെ വന്നു പോയതാണേ .....എന്നും പറഞ്ഞു എന്‍റെ റൂമിലേക്ക് നടക്കാന്‍ ഒരുങ്ങി..അപ്പൊ തോമാച്ചന്‍ പറയുകയാ ...'എടാ അതല്ല പ്രശ്നം.തെറ്റ് നിന്‍റെ ഭാഗത്ത് അല്ല,ഞങ്ങളുടെ ഭാഗത്ത് ആണ് ...എന്നിട്ട് കാര്യം പറഞ്ഞു ...
സംഭവം മറ്റൊന്നും അല്ല ..ക്രിസ്മസ് പ്രമാണിച്ചു എല്ലാവരുടെയും കട്ടിലിന്‍റെ അടിയില്‍ നമ്മുടെ പഞാബികളുടെ പക്കല്‍ നിന്നും വാങ്ങിയ 'കുപ്പികള്‍' ഉണ്ട് ..അതൊന്നു പൊട്ടിക്കാന്‍ മുട്ടി നിക്കുവാ എല്ലാരും..ഞാന്‍ അവിടെ ഉള്ളപ്പോ എന്‍റെ മുന്നില്‍ വെച്ചു എങ്ങിനാ അത് കുടിക്കുക എന്ന് വിചാരിച്ചാണ് എല്ലാരും എന്നെ സുബഹി നിസ്‍ക്കരിക്കാന്‍ പറഞ്ഞു വിടുന്നത് ..എങ്ങിനെ ഉണ്ട് ...നല്ല ബെസ്റ്റ് ഫ്രെണ്ട്സ് അല്ലേ .........!!!!!!!!!!!!!
Friday, 24 December 2010
എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും ......!!
എന്നെ സ്നേഹിക്കുന്ന ,എന്നെ അറിയുന്ന
എല്ലാ സുഹൃത്തുക്കള്‍ക്കും
എന്റെ നന്മ നിറഞ്ഞ
ക്രിസ്മസ് -പുതുവത്സര ആശംസകള്‍
Wednesday, 22 December 2010
ഡയറിക്ക് പോലും വേണ്ടാത്ത ജീവിതം ....!!!
അങ്ങിനെ ഞാനും ഡയറി എഴുതാന്‍ തുടങ്ങുകയാണ് .ചെറുപ്പം മുതലേ ശ്രമിക്കുന്നതാ ..പലപ്പോഴും തുടങ്ങിയിട്ടും ഉണ്ട് ..
പക്ഷെ രണ്ടോ മൂന്നോ ദിവസം അതിലപ്പുറം പോകില്ല ..കാരണം ഡയറിയില്‍ ആണെങ്കിലും ഓരോ ദിവസവും ചെയ്ത കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയാലേ അത് കൊണ്ട് ഉപകാരമൊള്ളുവല്ലോ ..നാട്ടില്‍ ആയിരുന്നു സമയത്ത്ഡയറി എഴുതുമ്പോള്‍ ഓരോ ദിവസവും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഒരു ഡയറിയില്‍ എഴുതുകയും അത്എങ്ങാന്‍ വീട്ടുകാരുടെ കയ്യില്‍ കിട്ടുകയും ചെയ്താലുള്ള അവസ്ഥ ഓര്‍ത്തു ഒന്നുകില്‍ അങ്ങിനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കി എഴുതും..അല്ലെങ്കില്‍ രാത്രി എഴുതി പിറ്റേന്ന് രാവിലെ തന്നെ ആ പേജു കീറിക്കളയുകയും ചെയ്യും.അതോട് കൂടി ആ പ്രാവശ്യത്തെ ഡയറി എഴുത്ത് അവിടെ നിര്‍ത്തും ..എന്തൊക്കെ ആയാലും നാട്ടില്‍ നില്‍ക്കുമ്പോള്‍ ഡയറി എഴുതുക എന്നത് വളരെ നല്ല ആള്‍ക്കാര്‍ക്കും പെണ്ണുങ്ങള്‍ക്കും മാത്രം പറ്റുന്ന ഒരു സംഭവം ആണ് എന്നാണ് എന്‍റെ അഭിപ്രായം ...........
ഇന്നലെ ഒരു സുഹൃത്ത് അവന്‍ നാട്ടില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ കാണിച്ചു തന്നു .അവന്റെ ഭാര്യയുടെ ഡയറിയിലെ ഒരു പേജു മൊബൈലില്‍ എടുത്തത്..ആ പേജ് അവന്‍ അവളെ പെണ്ണ് കാണാന്‍ പോയ അന്ന് എഴുതിയതായിരുന്നു ."ഇന്നെന്‍റെ ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ദിവസം ആയിരുന്നു .ഇന്ന് എന്നെ പെണ്ണ് കാണാന്‍ ഒരാള്‍ വന്നു.ആളെ ഒറ്റ നോട്ടത്തില്‍ തന്നെ എനിക്കിഷ്ട്ടമായി.വളരെ നല്ല പെരുമാറ്റം...................................നാളെ അറിയിക്കാം എന്ന് പറഞ്ഞു അവര്‍ പോയി ,,എന്നെ ഇഷ്ട്ടപ്പെട്ടിട്ടുണ്ടാവുമോ ആവൊ " എന്നൊക്കെ വളരെ നല്ല കൈയ്യക്ഷരത്തില്‍ എഴുതിയിക്കുന്നു ..അവന്‍ അത് ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കുന്നത് കാണാം ......
അത് കണ്ടപ്പോഴാണ് എനിക്ക് പണ്ട് നാട്ടില്‍ വെച്ച് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഡയറി എഴുത്ത് ഓര്മ വന്നത് ..ഇന്നലെ ജോലി കഴിഞ്ഞു വരുമ്പോള്‍ അടുത്തുള്ള 'ബഖാലയില്‍' നിന്ന് ഒരു ഡയറി വാങ്ങി ..ഇന്ന് മുതല്‍ ഞാന്‍ എഴുതി തുടങ്ങുന്നു......
01-01-20..
ഇന്ന് രാവിലെ നാല് മണിക്ക് എഴുന്നേറ്റു.ഡബിള്‍ കട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീഴാതെ പതുക്കെ ഇറങ്ങി..പോയി പല്ല് തേച്ചു കുളിച്ചു ..നല്ല 'തണുപ്പുണ്ടായിരുന്നു' വെള്ളം ..കുളിച്ചു വന്നപ്പോഴേക്കും ജോലി സ്ഥലത്തേക്ക് പോകാനുള്ള വണ്ടി വന്നു.പെട്ടെന്ന് തന്നെ ഷര്‍ട്ടും പേന്റും ഒരുമിച്ചുള്ള യൂണിഫോം വലിച്ചു കയറ്റി വണ്ടിയിലെക്കോടി ...എന്നിട്ട് ബസ്സില്‍ കയറാനുള്ള തന്‍റെ ഊഴവും കാത്തു മറ്റുള്ളവരുടെ പിന്നില്‍ നിന്നു.......ഇന്ന് ജോലി ബില്‍ഡിങ്ങിന്റെ ആറാം നിലയില്‍ ആയിരുന്നു ..ഉച്ചക്ക് റസ്റ്റ് സമയത്ത് വീട്ടിലേക്കു വിളിച്ചു ..എല്ലാവര്ക്കും സുഖം .ഉമ്മാക്ക് ചെറുതായി പനിക്കുന്നുണ്ട് എന്ന് പറഞ്ഞു .വൈകീട്ട് അഞ്ചു മണിക്ക് ജോലി കഴിഞ്ഞു നേരെ റൂമിലേക്ക് ..റൂമില്‍ വന്നു യൂണിഫോം അഴിച്ചു വെച്ച് കുളിക്കാന്‍ പോയി.കുളിച്ചു റൂമില്‍ വന്നു കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കണ്ടു..പിന്നെ റൂമിലെ എല്ലാവരും ഹിന്ദിക്കാര്‍ ആയത് കൊണ്ട് അവര്‍ കാണുന്ന ഹിന്ദി സിനിമയും കണ്ടു ..പിന്നെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നു ..ആരോഗ്യം തൃപ്തികരം ........
02-01-20..
ഇന്നും രാവിലെ നാല് മണിക്ക് എഴുന്നേറ്റു.കട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീഴാതെ പതുക്കെ ഇറങ്ങി..പോയി പല്ല് തേച്ചു കുളിച്ചു ..നല്ല 'തണുപ്പുണ്ടായിരുന്നു' വെള്ളം ..കുളിച്ചു വന്നപ്പോഴേക്കും ജോലി സ്ഥലത്തേക്ക് പോകാനുള്ള വണ്ടി വന്നു.പെട്ടെന്ന് തന്നെ യൂണിഫോം വലിച്ചു കയറ്റി വണ്ടിയിലെക്കോടി ...എന്നിട്ട് ബസ്സില്‍ കയറാനുള്ള തന്‍റെ ഊഴവും കാത്തു മറ്റുള്ളവരുടെ പിന്നില്‍ നിന്നു.......ഇന്നും ജോലി ബില്‍ഡിങ്ങിന്റെ ആറാം നിലയില്‍ തന്നെ ആയിരുന്നു ..ഉച്ചക്ക് റസ്റ്റ് സമയത്ത് വീട്ടിലേക്കു വിളിച്ചു ..എല്ലാവര്ക്കും സുഖം .ഉമ്മാക്ക് പനിക്ക് കുറവുണ്ട് എന്ന് പറഞ്ഞു .വൈകീട്ട് അഞ്ചു മണിക്ക് ജോലി കഴിഞ്ഞു നേരെ റൂമിലേക്ക് ..റൂമില്‍ വന്നു യൂണിഫോം അഴിച്ചു വെച്ച് കുളിക്കാന്‍ പോയി.വെള്ളത്തിന് 'നല്ല തണുപ്പ്'..കുളിച്ചു റൂമില്‍ വന്നു കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കണ്ടു..ഇന്നും ഒരു ഹിന്ദി സിനിമ കണ്ടു ..പിന്നെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നു ..ആരോഗ്യം തൃപ്തികരം ........
10-01-20..
ഇതെന്‍റെ ജീവിതത്തിലെ അവസാന ഡയറി എഴുത്താണ് .. അല്ലെങ്കിലും കുളിക്കുന്ന വെള്ളത്തിനും ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ക്കും കാണുന്ന സിനിമക്കും അല്ലാതെ വേറെ ഒന്നിനും ഒരു മാറ്റവും സംഭവിക്കാത്ത ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു ഡയറി എഴുതേണ്ട ആവശ്യം ഇല്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി ..!!!!!
.
Sunday, 19 December 2010
ഇന്നത്തെ സ്പെഷല്‍ .....ഞെണ്ട് കറി ...!!!!!!
ഞാന്‍ ആദ്യമായി നാട്ടില്‍ നിന്ന് കുളിക്കാന്‍ പോയപ്പോള്‍ സംഭവിച്ച ഒരു തമാശ ഒരു പോസ്റ്റ് ആയി ഈ ബ്ലോഗില്‍ ഇട്ടിരുന്നു ..അത് കണ്ട ചില 'ആള്‍ക്കാര്‍'മൊബൈലില്‍ കൂടിയും{അധികവും ബഹ്‌റൈന്‍ ,ഖത്തര്‍ ഭാഗത്ത് നിന്നായിരുന്നു } ഇമെയില്‍ വഴിയും എന്നെ കളിയാക്കുകയും 'സത്യം പറയെടാ ,നീ കുളിക്കാന്‍ പോയതാണോ അതോ ........' എന്ന് വരെ ചോദിക്കുകയും ചെയ്ത സംഭവം എന്നെ വളരെ 'വേദനിപ്പിക്കുകയും' വിഷമിപ്പിക്കുകയും ചെയ്തതിനാല്‍ ഇനി കുറച്ചു കാലം നാട്ടിലേക്കുള്ള പോക്ക് ഞാന്‍ അവസാനിപ്പിക്കുന്നു ...അല്ലെങ്കിലും ഇവിടെ പാവങ്ങളോട് എന്തും ആവാമല്ലോ ...
കണ്ടില്ലേ ഒരു ചിത്രകാരന്‍ എന്നെ വരച്ചു വെച്ചിരിക്കുന്നത് ...!!!!!
അപ്പൊ ഇനി കാര്യത്തിലേക്ക് കടക്കാം ..ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ ഭക്ഷണത്തെ പറ്റിയാണ്..എന്ത് കിട്ടിയാലും തിന്നും.. അങ്ങിനെ പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാ ..പക്ഷെ എനിക്ക് എന്നും ഇഷ്ട്ടം നല്ല നാടന്‍ ഭക്ഷണത്തോട് തന്നെയായിരുന്നു ..മറ്റൊന്നും കൊണ്ടല്ലാ ..അത് ചെറുപ്പം മുതലേ കിട്ടാത്തത് കൊണ്ട് തന്നെ ആണ് ...കാരണം ഞങ്ങള്‍ മദീനയില്‍ എത്തിയ കാലത്ത് മദീനയില്‍ വളരെ കുറച്ചു കടകളില്‍ മാത്രമേ നമ്മുടെ നാട്ടിലെ സാധനങ്ങള്‍ കിട്ടുമായിരുന്നുള്ളൂ ...ഒരു പക്ഷെ ഉണ്ടായിരുന്നോ എന്നും അറിയില്ല ..അത് കൊണ്ട് തന്നെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അറബി ഫുഡുകള്‍ ഉണ്ടാക്കാന്‍ പഠിക്കുകയും ഞങ്ങള്‍ അതിലും വേഗത്തില്‍ അത് തിന്നാന്‍ പഠിക്കുകയും ചെയ്തു ...പിന്നെ പിന്നെ അത് തന്നെ ശീലമാകുകയും ചെയ്തു ...അത് കൊണ്ട് തന്നെ അധികം നാട്ടു ഭക്ഷണങ്ങളുടെ പേരോ രുചിയോ എനിക്കറിയുകയും ഇല്ലായിരുന്നു ..പിന്നെ കുറെ കാലം കഴിഞ്ഞു പെങ്ങളും ഞാനും ഒക്കെ വലുതാകുകയും ഇടയ്ക്കു ഉമ്മാനോട് ആരോ പറഞ്ഞു പെങ്ങളെ പറ്റി 'ഓള് അന്യന്‍റെ പെരേല്‍ പോയി നിക്കനിള്ളതാ.ഓള്‍ക്കു മന്ശ്യമ്മാര്‍ക്ക് തിന്നാന്‍ പറ്റ്ണ വല്ലാത് ഇന്ടാക്കാന്‍ പട്പിച്ചാളാ'എന്ന് പറഞ്ഞത് കാരണം പിന്നെ കുറച്ചു കാലത്തേക്ക് വീട്ടില്‍ കേരളീയ ഭക്ഷണം കിട്ടി തുടങ്ങി .
ഇതൊക്കെ ഇപ്പൊ പറയാന്‍ കാരണം ഇന്ന് എനിക്ക് കിട്ടിയ ഭക്ഷണങ്ങള്‍ വളരെ രസകരമായിരുന്നു ..എല്ലാം നാടന്‍ ...ഇന്ന് രാവിലെ കണ്ണൂരില്‍ ഉള്ള എന്‍റെ ഒരു ഫ്രെണ്ട് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു ഞങ്ങളുടെ റൂമില്‍ വന്നിരുന്നു ....അവന്‍ അവരുടെ നാട്ടിലെ കുറെ സാധനങ്ങള്‍ കൊണ്ട് വന്നിരുന്നു ..ഞാന്‍ ആദ്യമായി കാണുന്ന കുറെ സാധനങ്ങള്‍ ..പേരൊക്കെ അവനോടു ചോദിച്ചു പഠിച്ചു ...അതൊന്നും എന്‍റെ നാട്ടില്‍{മലപ്പുറം} ഉണ്ടോ എന്നെനിക്കറിയില്ല ..ഞാന്‍ ഇത് വരെ കണ്ടിട്ടും തിന്നിട്ടും ഒന്നും ഇല്ലാ ..ആദ്യം അവന്‍ തന്നത് ഓറൊട്ടിയും{ഇങ്ങനെ തന്നെ ആണോ ആവൊ .അവന്‍ ഉറങ്ങി .ഇല്ലേല്‍ ചോദിക്കാമായിരുന്നു}ബീഫും ആയിരുന്നു ..അത് കഴിച്ചു പിന്നെ 'കല്ലുമ്മക്കായ,ഉന്നക്കായി എന്നൊക്കെ പേരുള്ള കുറെ സാധനങ്ങള്‍ {കുറെ ഇറച്ചി നിറച്ചതും ,പിന്നെ തേങ്ങയും വേറെ എന്തൊക്കെയോ ചേര്‍ത്ത മധുരമുള്ള എന്തോ സാധനവും}..പിന്നെ നാടന്‍ ബേക്കറി ഐറ്റംസും..ഏതായാലും വയര് നിറഞ്ഞു രാവിലെ തന്നെ .....
പിന്നെ ഉച്ചക്ക് ചോറിന്റെ കൂടെ അവന്റെ ഉമ്മ ഉണ്ടാക്കിയ നല്ല അച്ചാറും {കട്ക്ക എന്ന എന്തോ സാധനം കൊണ്ട് ഉണ്ടാക്കിയതാത്രേ } ചെമ്മീന്‍ പൊടിച്ചതും{പേര് ഓര്‍മയില്ല }കൂട്ടി നല്ലവണ്ണം അടിച്ചു ..ഞാന്‍ അച്ചാര് വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് ..അത് ഉമ്മ പെട്ടെന്ന് ഉണ്ടാക്കിയതു കൊണ്ട് അത്ര ശരിയായില്ല അത്രേ ..ഞാനാണെങ്കില്‍ അത് പോലത്തെ ഒരു അച്ചാര്‍ ജീവിതത്തില്‍ ഇത് വരെ കൂട്ടിയിട്ടും ഇല്ല .....!!!
പിന്നെ വൈകുന്നേരം അവന്‍ കൊണ്ട് വന്ന ബേക്കറി ഐറ്റംസും കൂട്ടി ഗംഭീര ചായ ... അതൊക്കെ കഴിഞ്ഞു മെസ്സില്‍ ഫുഡ് ഉണ്ടാക്കുന ആളെ വിളിച്ചു 'ഇന്ന് രാത്രി എന്താ ഫുഡ് എന്ന് അന്വേഷിച്ചു....അദ്ദേഹം ഉണ്ടാക്കിയത് കടലകറിയും കുബ്ബൂസും ...രണ്ടും എനിക്കിഷ്ട്ടമില്ല ..അത് കൊണ്ട് തന്നെ രാത്രി ആയപ്പോള്‍ നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു .. ഞങ്ങളുടെ ഷോപിന്റെ അടുത്ത് പുതുതായി തുറന്ന ഒരു ഹോട്ടല്‍ ഉണ്ട്..അവിടെ ചെന്നപ്പോള്‍ ഇന്നത്തെ സ്പെഷല്‍ ഞണ്ട് കറി ആണത്രേ ...ജീവിതത്തില്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ ഞണ്ടിനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലായിരുന്നു ...ഒരു വെടിക്ക് രണ്ടു പക്ഷി ..ഞെണ്ടിനെ കാണുകയും ചെയ്യാം ..ഫുഡ് കഴിക്കുകയും ചെയ്യാം എന്ന് കരുതി ഓര്‍ഡര്‍ ചെയ്തു ...സാധനം വന്നു ..പടത്തില്‍ ഒക്കെ കാണുന്ന പോലെ തന്നെ ..കുറെ കയ്യും കാലും ..ഇറച്ചി ഒന്നും കിട്ടിയില്ല ..ഞാന്‍ വിചാരിച്ചത് നല്ല ഇറച്ചി ഒക്കെ ഉണ്ടാവും എന്നാ ....ഞാന്‍ ഒരു പീസ് എടുക്കും എന്നിട്ട് അതിന്മേല്‍ ഇറച്ചി വല്ലതും ഉണ്ടോ എന്ന് നോക്കും ,ഇറച്ചി കാണില്ല ..അത് വെസ്റ്റില്‍ കളയും ..അവസാനം ഞെണ്ട് മുഴുവന്‍ പുറത്തും മസാല മാത്രം പാത്രത്തിലും ആയി ....അങ്ങിനെ രാത്രി ഭക്ഷണവും കുശാലായി ....!!!!!
{ഇനി മേലാല്‍ ഞാന്‍ ഞെണ്ട് തിന്നില്ല എന്ന് അവിടെ വെച്ച് തന്നെ ശപഥം എടുത്തു ....!!!!}
അങ്ങിനെ ഇന്നത്തെ ദിവസം വളരെ രസകരമായി കഴിഞ്ഞു......നാളെ എങ്ങിനെ ..?
കണ്ടില്ലേ ഒരു ചിത്രകാരന്‍ എന്നെ വരച്ചു വെച്ചിരിക്കുന്നത് ...!!!!!
![]() | |||
പാവം ഞാന്‍ നടുക്ക് ഒരു കളിപ്പാട്ടവും പിടിച്ചു നില്‍ക്കുന്നു ...!!!! {വാര്‍ത്ത ഇവിടെ } ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം |
അപ്പൊ ഇനി കാര്യത്തിലേക്ക് കടക്കാം ..ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ ഭക്ഷണത്തെ പറ്റിയാണ്..എന്ത് കിട്ടിയാലും തിന്നും.. അങ്ങിനെ പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാ ..പക്ഷെ എനിക്ക് എന്നും ഇഷ്ട്ടം നല്ല നാടന്‍ ഭക്ഷണത്തോട് തന്നെയായിരുന്നു ..മറ്റൊന്നും കൊണ്ടല്ലാ ..അത് ചെറുപ്പം മുതലേ കിട്ടാത്തത് കൊണ്ട് തന്നെ ആണ് ...കാരണം ഞങ്ങള്‍ മദീനയില്‍ എത്തിയ കാലത്ത് മദീനയില്‍ വളരെ കുറച്ചു കടകളില്‍ മാത്രമേ നമ്മുടെ നാട്ടിലെ സാധനങ്ങള്‍ കിട്ടുമായിരുന്നുള്ളൂ ...ഒരു പക്ഷെ ഉണ്ടായിരുന്നോ എന്നും അറിയില്ല ..അത് കൊണ്ട് തന്നെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അറബി ഫുഡുകള്‍ ഉണ്ടാക്കാന്‍ പഠിക്കുകയും ഞങ്ങള്‍ അതിലും വേഗത്തില്‍ അത് തിന്നാന്‍ പഠിക്കുകയും ചെയ്തു ...പിന്നെ പിന്നെ അത് തന്നെ ശീലമാകുകയും ചെയ്തു ...അത് കൊണ്ട് തന്നെ അധികം നാട്ടു ഭക്ഷണങ്ങളുടെ പേരോ രുചിയോ എനിക്കറിയുകയും ഇല്ലായിരുന്നു ..പിന്നെ കുറെ കാലം കഴിഞ്ഞു പെങ്ങളും ഞാനും ഒക്കെ വലുതാകുകയും ഇടയ്ക്കു ഉമ്മാനോട് ആരോ പറഞ്ഞു പെങ്ങളെ പറ്റി 'ഓള് അന്യന്‍റെ പെരേല്‍ പോയി നിക്കനിള്ളതാ.ഓള്‍ക്കു മന്ശ്യമ്മാര്‍ക്ക് തിന്നാന്‍ പറ്റ്ണ വല്ലാത് ഇന്ടാക്കാന്‍ പട്പിച്ചാളാ'എന്ന് പറഞ്ഞത് കാരണം പിന്നെ കുറച്ചു കാലത്തേക്ക് വീട്ടില്‍ കേരളീയ ഭക്ഷണം കിട്ടി തുടങ്ങി .
ഇതൊക്കെ ഇപ്പൊ പറയാന്‍ കാരണം ഇന്ന് എനിക്ക് കിട്ടിയ ഭക്ഷണങ്ങള്‍ വളരെ രസകരമായിരുന്നു ..എല്ലാം നാടന്‍ ...ഇന്ന് രാവിലെ കണ്ണൂരില്‍ ഉള്ള എന്‍റെ ഒരു ഫ്രെണ്ട് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു ഞങ്ങളുടെ റൂമില്‍ വന്നിരുന്നു ....അവന്‍ അവരുടെ നാട്ടിലെ കുറെ സാധനങ്ങള്‍ കൊണ്ട് വന്നിരുന്നു ..ഞാന്‍ ആദ്യമായി കാണുന്ന കുറെ സാധനങ്ങള്‍ ..പേരൊക്കെ അവനോടു ചോദിച്ചു പഠിച്ചു ...അതൊന്നും എന്‍റെ നാട്ടില്‍{മലപ്പുറം} ഉണ്ടോ എന്നെനിക്കറിയില്ല ..ഞാന്‍ ഇത് വരെ കണ്ടിട്ടും തിന്നിട്ടും ഒന്നും ഇല്ലാ ..ആദ്യം അവന്‍ തന്നത് ഓറൊട്ടിയും{ഇങ്ങനെ തന്നെ ആണോ ആവൊ .അവന്‍ ഉറങ്ങി .ഇല്ലേല്‍ ചോദിക്കാമായിരുന്നു}ബീഫും ആയിരുന്നു ..അത് കഴിച്ചു പിന്നെ 'കല്ലുമ്മക്കായ,ഉന്നക്കായി എന്നൊക്കെ പേരുള്ള കുറെ സാധനങ്ങള്‍ {കുറെ ഇറച്ചി നിറച്ചതും ,പിന്നെ തേങ്ങയും വേറെ എന്തൊക്കെയോ ചേര്‍ത്ത മധുരമുള്ള എന്തോ സാധനവും}..പിന്നെ നാടന്‍ ബേക്കറി ഐറ്റംസും..ഏതായാലും വയര് നിറഞ്ഞു രാവിലെ തന്നെ .....
പിന്നെ ഉച്ചക്ക് ചോറിന്റെ കൂടെ അവന്റെ ഉമ്മ ഉണ്ടാക്കിയ നല്ല അച്ചാറും {കട്ക്ക എന്ന എന്തോ സാധനം കൊണ്ട് ഉണ്ടാക്കിയതാത്രേ } ചെമ്മീന്‍ പൊടിച്ചതും{പേര് ഓര്‍മയില്ല }കൂട്ടി നല്ലവണ്ണം അടിച്ചു ..ഞാന്‍ അച്ചാര് വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് ..അത് ഉമ്മ പെട്ടെന്ന് ഉണ്ടാക്കിയതു കൊണ്ട് അത്ര ശരിയായില്ല അത്രേ ..ഞാനാണെങ്കില്‍ അത് പോലത്തെ ഒരു അച്ചാര്‍ ജീവിതത്തില്‍ ഇത് വരെ കൂട്ടിയിട്ടും ഇല്ല .....!!!
പിന്നെ വൈകുന്നേരം അവന്‍ കൊണ്ട് വന്ന ബേക്കറി ഐറ്റംസും കൂട്ടി ഗംഭീര ചായ ... അതൊക്കെ കഴിഞ്ഞു മെസ്സില്‍ ഫുഡ് ഉണ്ടാക്കുന ആളെ വിളിച്ചു 'ഇന്ന് രാത്രി എന്താ ഫുഡ് എന്ന് അന്വേഷിച്ചു....അദ്ദേഹം ഉണ്ടാക്കിയത് കടലകറിയും കുബ്ബൂസും ...രണ്ടും എനിക്കിഷ്ട്ടമില്ല ..അത് കൊണ്ട് തന്നെ രാത്രി ആയപ്പോള്‍ നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു .. ഞങ്ങളുടെ ഷോപിന്റെ അടുത്ത് പുതുതായി തുറന്ന ഒരു ഹോട്ടല്‍ ഉണ്ട്..അവിടെ ചെന്നപ്പോള്‍ ഇന്നത്തെ സ്പെഷല്‍ ഞണ്ട് കറി ആണത്രേ ...ജീവിതത്തില്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ ഞണ്ടിനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലായിരുന്നു ...ഒരു വെടിക്ക് രണ്ടു പക്ഷി ..ഞെണ്ടിനെ കാണുകയും ചെയ്യാം ..ഫുഡ് കഴിക്കുകയും ചെയ്യാം എന്ന് കരുതി ഓര്‍ഡര്‍ ചെയ്തു ...സാധനം വന്നു ..പടത്തില്‍ ഒക്കെ കാണുന്ന പോലെ തന്നെ ..കുറെ കയ്യും കാലും ..ഇറച്ചി ഒന്നും കിട്ടിയില്ല ..ഞാന്‍ വിചാരിച്ചത് നല്ല ഇറച്ചി ഒക്കെ ഉണ്ടാവും എന്നാ ....ഞാന്‍ ഒരു പീസ് എടുക്കും എന്നിട്ട് അതിന്മേല്‍ ഇറച്ചി വല്ലതും ഉണ്ടോ എന്ന് നോക്കും ,ഇറച്ചി കാണില്ല ..അത് വെസ്റ്റില്‍ കളയും ..അവസാനം ഞെണ്ട് മുഴുവന്‍ പുറത്തും മസാല മാത്രം പാത്രത്തിലും ആയി ....അങ്ങിനെ രാത്രി ഭക്ഷണവും കുശാലായി ....!!!!!
{ഇനി മേലാല്‍ ഞാന്‍ ഞെണ്ട് തിന്നില്ല എന്ന് അവിടെ വെച്ച് തന്നെ ശപഥം എടുത്തു ....!!!!}
![]() | |||
ഞാനാകെ കുടുങ്ങി .എന്ത് ചെയ്യും .ഞെണ്ടുകള്‍ കൂട്ടത്തോടെ പുറത്തേക്ക്......!!!!! |
അങ്ങിനെ ഇന്നത്തെ ദിവസം വളരെ രസകരമായി കഴിഞ്ഞു......നാളെ എങ്ങിനെ ..?
Thursday, 16 December 2010
എന്‍റെ ഉപ്പയുടെ ഒരു കാര്യം ...........!!!
എന്‍റെ ഉപ്പയുടെ കാര്യം വളരെ രസകരമായിരുന്നു ..ഞാന്‍ ചെയ്യുന്ന ഒരു കാര്യവും ഞാന്‍ ഉള്ളപ്പോള്‍ സമ്മതിച്ചു തരില്ല ...പോരാത്തതിന് ഞാന്‍ എത്ര നല്ല കാര്യം ചെയ്താലും അതിനെന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തുകയും ചെയ്യും .
പക്ഷെ ഞാനില്ലാത്ത സമയത്ത് എന്നെ പറ്റി എല്ലാവരോടും നല്ലവണ്ണം പൊക്കി പറയുകയും ചെയ്യും ..വീട്ടില്‍ തന്നെ ഉപ്പാനോട് എനിക്ക് കിട്ടിയ അത്ര അടിയും ചവിട്ടും വേറെ ഒരു മക്കള്‍ക്കും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു ..എന്തൊക്കെ പറഞ്ഞാലും ഉപ്പാക്ക് എന്നെ ഒരു പാട് ഇഷ്ട്ടായിരുന്നു എന്ന് എനിക്കും അറിയാം അക്കാര്യം എനിക്കറിയാം എന്നുള്ള കാര്യം ഉപ്പാക്കും അറിയാമായിരുന്നു ..എന്നാലും നേരിട്ട് അക്കാര്യം രണ്ടാളും സമ്മതിക്കില്ല ..എപ്പോ നോക്കിയാലും അടിയും പിടിയും ..
ഉപ്പാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളില്‍ ഒരാളെ എങ്കിലും ഒരു ഹാഫിസ് ആക്കണം എന്നത് ..അതും മദീനയില്‍ വെച്ച് ...അതിനുള്ള ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു ..അത് കൊണ്ട് തന്നെ മക്കളുടെ കൂട്ടത്തില്‍ ഉപ്പാക്ക് ഏറ്റവും ഇഷ്ട്ടം എന്നെ തന്നെയായിരുന്നു ..പക്ഷെ ഉപ്പാനെ ഏറ്റവും കൂടുതല്‍ കഷ്ട്ടപ്പെടുത്തിയതും ഞാന്‍ തന്നെയായിരുന്നു ...എന്‍റെ ഓരോ കളികള്‍ കാരണം എന്നും വീട്ടില്‍ അടിയും പിടിയും നടത്തേണ്ടി വന്നു ഉപ്പാക്ക് ...!!!!
ഇന്ന് വെറുതെ മദീനയിലെ ഓരോ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഉപ്പ ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു കഥ ഓര്മ വന്നു ..അത് ആദ്യം പറഞ്ഞത് ഞാന്‍ ഹാഫിളായ അന്നായിരുന്നു..ഒരു ദിവസം വൈകീട്ടായിരുന്നു ഞാന്‍ അവസാന പേജും എന്‍റെ ഉസ്താദിന് ഒതിക്കൊടുത്തത് ..അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു ..ക്ലാസ്സിലെ എല്ലാവര്ക്കും അറിയാം ,ഉസ്താദിനും അറിയാം ഞാന്‍ അന്ന് അല്‍ ബഖറയിലെ അവസാന ആയത്തുകള്‍ ആണ് ഓതാന്‍ പോകുന്നത് എന്ന് ..അതും കൂടി ഓതിക്കൊടുത്താല്‍ അപ്പോള്‍ മുതല്‍ ഞാനും ഒരു ഫാഫിള് ആകും ..ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍ ..അവസാനം എന്‍റെ സമയം എത്തി .ഉസ്താദിന് മുന്നില്‍ എനിക്ക് ഓതാനുള്ള സമയം ..ഞാന്‍ മുസ്ഹഫും എടുത്തു ഉസ്താദിന്റെ മുന്നില്‍ പോയി ഇരുന്നു..ഉസ്താദ് ഒന്നും മിണ്ടാതെ കണ്ണുമടച്ച് ഇരിക്കുന്നു ..ക്ലാസ്സില്‍ എല്ലാവരും ഓതെല്ലാം നിര്‍ത്തി എന്നെയും ഉസ്താദിനെയും നോക്കുന്നു ...ഞാന്‍ പതുക്കെ അവസാന ആയത്തുകള്‍ ഓതിക്കൊടുത്തു ..ഒന്നും പറഞ്ഞില്ല ഉസ്താദ് ....കുറച്ചു നേരം അതേ ഇരുത്തം ഇരുന്നു..ഞങ്ങളും .....കുറച്ചു കഴിഞ്ഞു ഉസ്താദ് എണീറ്റ് നിന്നു..ഞാനും എണീറ്റു...എന്നിട്ട്'ഹാഫിളീങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം' എന്ന് പറഞ്ഞു ഉസ്താദ് എന്നെ കെട്ടിപ്പിടിച്ചു ....പിന്നെ ക്ലാസ്സിലെ ഓരോരുത്തരും വന്നു മബ്‌റൂക്ക് പറഞ്ഞു കെട്ടിപ്പിടിച്ചു ....................!!!!!
അന്ന് ക്ലാസ്സ് കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി നേരെ ഉമ്മാനോടും ഉപ്പാനോടും ഇക്കാര്യം പറഞ്ഞു ..ഉമ്മ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ തന്നു .. ഉപ്പ അപ്പോഴും 'ഓ ഇതൊന്നും വലിയ കാര്യമല്ല 'എന്ന രീതിയില്‍ ഇരുന്നു..അല്ലെങ്കിലും ഉപ്പാക്കറിയാമായിരുന്നു അന്ന് ഞാന്‍ ഹാഫിളാകും എന്നത് ....കുറച്ചു കഴിഞ്ഞു പെങ്ങള്‍ക്ക് ഉപ്പ ഒരു കഥ പറഞ്ഞു കൊടുത്തു ..സത്യത്തില്‍ അത് എന്നോട് പറയേണ്ടതായിരുന്നു ...കഥ ഇപ്പടി ....
കൂഫയില്‍ ഒരു വലിയ മഹാന്‍ ഉണ്ടായിരുന്നു ..അദ്ദേഹം ഖുര്‍ആനികമായ എല്ലാ വിഷയത്തിലും വലിയ അറിവുള്ള മനുഷ്യന്‍ ആയിരുന്നു ..അദ്ധേഹത്തിനു ഒരു പാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു ..ഒരിക്കല്‍ ഒരു സ്ത്രീ തന്റെ കുട്ടിയുമായി അദ്ധേഹത്തിന്റെ സദസ്സില്‍ വന്നു ..തന്‍റെ കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിക്കാമോ എന്നാരാഞ്ഞു ..ആ മഹാന്‍ സമ്മതിച്ചു..അന്ന് മുതല്‍ ആ കുട്ടിയും അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ പങ്കെടുത്തു തുടങ്ങി ...ഒരിക്കല്‍ ക്ലാസിലെത്തിയ ആ കുട്ടി ഇന്ന് മുതല്‍ ഞാന്‍ അങ്ങയുടെ അടുത്ത് ഖുര്‍ആന്‍ പഠിക്കുന്നില്ല എന്ന് പറഞ്ഞു.'കൂഫയിലെ എല്ലാ കുട്ടികളും തന്‍റെ അടുത്ത് നിന്നു ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ കുട്ടി മാത്രം എന്‍റെ അടുത്ത് ഇനി പടിക്കുന്നില്ലാ എന്ന് പറയുന്നു ..ഉസ്താദ് അത്ഭുതത്തോടെ ആ കുട്ടിയോട് കാരണം അന്വേഷിച്ചു...ആ കുട്ടി പറഞ്ഞു ..'ഉമ്മ പറയുന്നു,നിങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍,ഖുര്‍ആന്‍ അല്ലത്രേ...അത്ഭുതം കൂറിയ ഉസ്താദ് 'എന്നാല്‍ വാ നമുക്ക് ഉമ്മയോട് ചോദിക്കാം ഈ ഖുര്‍ആന്‍ എങ്ങിനെയാണ് എന്ന്.....ആ മഹാനും ശിഷ്യന്മാരും കൂടി ആ കുട്ടിയുടെ ഉമ്മയെ കാണാന്‍ പോയി ..വീട്ടില്‍ എത്തിയ ഉടനെ കുട്ടി കാര്യങ്ങള്‍ എല്ലാം ഉമ്മയോട് പറഞ്ഞു ..ഉസ്താദ് കൂടെ വന്നിട്ടുണ്ട് എന്നും പറഞ്ഞു ...ആ മഹതി കുറച്ചു നേരം ആലോചിച്ചു ..എന്നിട്ട് ഉസ്താദിനെയും ശിഷ്യന്മാരെയും കൂട്ടി അടുത്തുള്ള പുഴയുടെ അടുത്തേക്ക് വരാന്‍ കുട്ടിയോട് പറഞ്ഞു ...അങ്ങിനെ എല്ലാവരും ആ പുഴയുടെ അടുത്തെത്തി ....എന്നിട്ട് ആ ഉമ്മ ആദ്യം തന്‍റെ മോനോട് ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞു ....അവന്‍ ഓതി ....പിന്നെ അവന്റെ ഉസ്താദിനോട് ഓതാന്‍ പറഞ്ഞു ...ആ മഹാന്‍ നല്ല തജ് വീതോടെ ഒരു തെറ്റും കൂടാതെ തന്നെ ഓതി ...എന്നിട്ട് അവരെല്ലാവരും ആ മഹതിയെ നോക്കി ...അപ്പോള്‍ ആ മഹതി പറഞ്ഞു 'നിങ്ങള്‍ ഒതിയതൊക്കെ ഖുര്‍ആന്‍ തന്നെ പക്ഷെ യഥാര്‍ത്ഥ ഖുര്‍ആന്‍ ഇതൊന്നും അല്ല എന്ന് "..ഒന്നും മനസ്സിലാകാതെ ഇരുന്ന ഉസ്താദിനെയും കുട്ടികളെയും നോക്കി ആ മഹതി ഖുര്‍ആന്‍ ഓതാന്‍ ആരംഭിച്ചു ...അപ്പോഴതാ ഒഴുകി കൊണ്ടിരുന്ന പുഴ പെട്ടെന്ന് നിശ്ചലമായിരിക്കുന്നു ..പിന്നെ ദിശ മാറി തിരിച്ചു ഒഴുകുന്നു.......!!!!!!!
ആദ്യമായി ഈ ചരിത്രം കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത് ഇന്ന് തന്നെ പറയണമായിരുന്നോ എന്നായിരുന്നു ..പക്ഷെ ഇപ്പൊ തോന്നുന്നു അത് അന്ന്തന്നെ പറഞ്ഞത് കൊണ്ട് എപ്പോ ഖുര്‍ആന്‍ ഓതുമ്പോഴും മനസ്സില്‍ വരും ..ഇതൊന്നും അല്ല ഖുര്‍ആന്‍,മലകളെ പൊടിക്കാന്‍ ശക്തിയുള്ളതാണ് അത് എന്ന് ..........................................!!!!!!
{വാല്‍കഷ്ണം ::..സംഭവം അന്ന് എന്‍റെ മുന്നില്‍ നെവറായി അഭിനയിച്ചു എങ്കിലും പിന്നെ ഉമ്മ പറഞ്ഞറിഞ്ഞു ...അന്ന് രാത്രി പുള്ളി ഉറങ്ങിയില്ലത്രേ .....!!!!!}
ഒരു കാര്യം കൂടി ...എനിക്ക് ഇതൊക്കെ ഒള്ളൂ എഴുതാന്‍ ..അല്ലാതെ ഒരു കഥയോ കവിതയോ എഴുതാന്‍ മാത്രമുള്ള വിവരം ഒന്നും എനിക്കില്ല .
Monday, 13 December 2010
ആദ്യമായി കുളിക്കാന്‍ പോയപ്പോള്‍ ...!!!!!!!
എന്തെഴുതും എന്ന് യാതൊരു നിശ്ചയവും ഇല്ല ..ചില സമയത്ത് അങ്ങിനെയാ ഒന്നും എഴുതാന്‍ ഉണ്ടാവില്ല ..പക്ഷെ എഴുതാന്‍ തുടങ്ങിയാല്‍ എവിടെ നിന്നാ എന്നറിയില്ല എന്തെങ്കിലും ഒരു വിഷയം കിട്ടും..അതിനെ പറ്റി അങ്ങ് എഴുതും..കഥയോ കവിതയോ എഴുതാന്‍ അറിയാത്തത് കൊണ്ടായിരിക്കും എന്തെഴുതണം എന്ന് ന്യൂ പോസ്റ്റ് എന്ന പേജ് എടുക്കും വരെ തീരുമാനിക്കില്ല ..അല്ലെങ്കില്‍ തന്നെ വലിയ സര്‍ഗവാസന ഒന്നും ഇല്ലാത്ത ഞാന്‍ എന്തെഴുതാന്‍ ...!!!!
ഇന്നലെ നമ്മുടെ എക്സ്പ്രവാസിനി{താത്ത} എഴുതിയ ഒരു പോസ്റ്റ് നിങ്ങളെല്ലാം വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു..വളരെ രസകരമായിരുന്നു ആ പോസ്റ്റ് .ഒന്നും എഴുതാന്‍ കിട്ടാതെ ഇരുന്നപ്പോള്‍ വെറുതെ തൊടിയിലെക്കിറങ്ങിയതും അവിടെ കണ്ട കാഴ്ചകളും കൂട്ടത്തില്‍ പോസ്റ്റ് തിരഞ്ഞു നടന്ന ഉമ്മയെ കുട്ടികള്‍ കളിയാക്കിയതും എല്ലാം വളരെ രസകരമായി എഴുതി .അത് വായിച്ചപ്പോ എനിക്ക് ഞാന്‍ നാട്ടില്‍ പോയപ്പോ സംഭവിച്ച ഒരബദ്ധം ഓര്മ വന്നു ..
സംഭവം ഞാന്‍ ആദ്യമായി നാട്ടില്‍ പോയപ്പോ ആണ് സംഭവിച്ചത്..ഞാന്‍ ആദ്യമായി നാട്ടില്‍ വരുന്നത് കൊണ്ട് നാട് കാണിച്ചു തരാനും എല്ലാവരെയും പരിചയപ്പെടുത്തി തരാനും ഞാന്‍ എന്‍റെ പെങ്ങളുടെ കുട്ടികളെ ആണ് ആശ്രയിച്ചിരുന്നത്..ഞാന്‍ എത്തിയത് മുതല്‍ പോരുന്നത് വരെ എപ്പോഴും അവര്‍ കൂടെയുണ്ടായിരുന്നു ഇടത്തും വലത്തുമായി.അവരുടെ വീട് വേറെ സ്ഥലത്ത് ആണെങ്കിലും അവര്‍ പഠിക്കുന്നത് എന്‍റെ വീട്ടിനടുത്തുള്ള സ്കൂളില്‍ ആണ്..അത് കൊണ്ട് എന്‍റെ നാട്ടിലുള്ള എല്ലാവരെയും അവര്‍ക്കറിയാം ഉമ്മയും ഞാനും വന്ന വിവരം അറിഞ്ഞു ഒരു പാട് ബന്ധുക്കള്‍ കാണാന്‍ വന്നിരുന്നു ..എന്‍റെ കുടുംബത്തിലെ വളരെ അടുത്ത
ആള്‍ക്കാരെ പോലും ഞാന്‍ അറിയില്ല..അവരെ ഒക്കെ പരിചയപ്പെടുത്തി തരാനും അവരുടെ വീട് ഏതാണ്,അവര്‍ നമ്മുടെ ആരാണ് എന്നെല്ലാം അറിയാന്‍ വേണ്ടി ആയിരുന്നു അവരെ കൊണ്ട് നടന്നിരുന്നത്.അധികം ആള്‍ക്കാരെയും അവര്‍ക്കര്‍ക്കറിയാമായിരുന്നെന്കിലും ചില വയസായ വല്ല്യുമ്മാര് വരുമ്പോള്‍ അവരും പതുക്കെ മുങ്ങും.കാരണം അവര്‍ക്കും വലിയുമ്മാരെ അത്ര അറിയില്ല..വല്ല്യുമ്മാര് വന്നു 'ന്‍റെ മോന് ഇന്നൊക്കെ ഓര്മണ്ടോ,ഇജ്ജ് ഞമ്മക്കും മാണ്ടി ദുആര്‍ക്കണട്ടോ,ന്‍റെ കുട്ടിക്ക് നാല്‍പ്പത് ആള്‍ക്കാരെ സൊര്‍ഗത്തിക്ക് കൊണ്ടോവാന്‍ പറ്റ്യോല്ലോ,അയില് ഇന്നിം കൂട്ടണട്ടോ" എന്നൊക്കെ പറഞ്ഞു കയ്യും മേലും ഒക്കെ തടവും..എനിക്കാണെങ്കി ഇവരെ എങ്ങിനെ ഒഴിവാക്കും എന്നു ഒരു ഐഡിയയും ഇല്ല..
അവസാനം ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മാനോട് ഏതെന്കിലും വല്യുമ്മാര് വരുന്നുണ്ടെങ്കില്‍ ഒരു ചെറിയ സിഗ്നല്‍ തരാന്‍ ശട്ടം കെട്ടി ..അവര്‍ വരുന്നത് കണ്ടാല്‍ ഞാന്‍ മെല്ലെ റൂമില്‍ കയറി വാതിലടച്ചു ഉറങ്ങുന്ന മാതിരി കിടക്കും..അത് പോലെ തന്നെ അടുത്ത വീട്ടിലോക്കെയുള്ള താത്താരും വരും കാണാന്‍..ഞാന്‍ മെല്ലെ മുങ്ങും..കാരണം മദീനയില്‍ നിന്നും വന്ന ഉടനെ അല്ലെ .അവിടെ പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ ഉമ്മയും പെങ്ങളും പിന്നെ കുറെ കണ്ണുകളും{അവിടെ എല്ലാ പെണ്ണുങ്ങളും മുഖം മറക്കും,വെറും രണ്ടു കണ്ണുകള്‍ മാത്രമേ പുറത്തു കാണൂ} മാത്രമായിരുന്നു അത് കൊണ്ട് തന്നെ എനിക്കറിയില്ലായിരുന്നു ഇവരോടൊക്കെ എങ്ങിനെയാണ് പെരുമാറേണ്ടത് എന്ന്..!!..
അതിലും രസം നാട്ടില്‍ നിന്ന് ഹജ്ജിനു വന്ന കുറെ ആള്‍ക്കാര്‍ ഞാന്‍ അറബി ഡ്രസ്സ് ഒക്കെ ഇട്ടു ഹറമില്‍ ഖുര്‍ആന്‍ ക്ലാസ് എടുക്കുന്നത് കാണുകയും പോരാത്തതിന് അവരെ എല്ലാം മദീന കാണിക്കാന്‍ കൊണ്ട് പോവുകയും ചെയ്ത കഥകള്‍ എല്ലാം നാട്ടുകാരോട് പറഞ്ഞു നാട്ടില്‍ വളരെ നല്ലൊരു ഇമേജ് എനിക്ക് ഉണ്ടാക്കി തരികയും ചെയ്തതിനാല്‍ ആദ്യം നാട്ടിലെ ജീവിതം വളരെ ബോറായിരുന്നു..കാരണം ഞാന്‍ വരുന്നത് കണ്ടാല്‍ ഇരിക്കുന്ന എന്നെക്കാള്‍ വയസ്സായ ആള്‍ക്കാര്‍ എണീറ്റ് നില്‍ക്കുക,സലാം പറഞ്ഞു രണ്ടു കയ്യും കൂട്ടി പിടിക്കുക,എതിരെ വരുന്ന ആള്‍ക്കാര്‍ മടുക്കുത്തു അഴിച്ചിടുക,പള്ളിയില്‍ ചെന്നാല്‍ പിടിച്ചു ഇമാം നിര്‍ത്തുക,ഞാന്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ കല്ലുമ്മലോ ബസ്സ് സ്റ്റാന്റിലോ വെറുതെ ഇരിക്കുന്ന ചെക്കന്മാര്‍ എണീറ്റ് പള്ളിയിലേക്ക് നടക്കുക {അധികവും അവിടെ എത്താറില്ല..!!}തുടങ്ങി എന്നെ അങ്ങ് ബഹുമാനിച്ചു കൊല്ലുകയായിരുന്നു ..എനിക്കാണെങ്കില്‍ വ്യക്തമായ കാരണം ഇല്ലാതെ ആരെങ്കിലും എന്നെ ബഹുമാനിക്കുക,അല്ലെങ്കില്‍ ഞാന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ എന്നെ പൊക്കുക എന്നൊക്കെ പറഞ്ഞാല്‍ അത്ര വെറുപ്പുള്ള ഒരു കാര്യം വേറെ ഇല്ല താനും {സത്യായിട്ടും.കാരണം ഞാന്‍ ആളൊരു പിണ്ണാക്ക് ആണ്}..
അപ്പൊ പറയാന്‍ വന്ന കാര്യം മറന്നു ....അങ്ങിനെ ഞാന്‍ എത്തിയ ആദ്യത്തെ ഒരാഴ്ച കുളി ഒക്കെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു..അവസാനം ഒരു ദിവസം ഉമ്മ ചൂടായി 'നീയെന്താ പെണ്ണാണോ അകത്തിരുന്നു കുളിക്കാന്‍..അല്ലെങ്കില്‍ തന്നെ കരെന്റ്റ് ബില്‍ കുത്തനെ കൂട്യാ ഇനി എങ്ങാന്‍ കുളിക്കാന്‍ വേണ്ടി മോട്ടര്‍ ഇട്ടാല്‍ അന്നെ ഞാന്‍ കാണിച്ചു തരാം,പോയി കൊളത്തില്‍ പോയി കുളിക്ക് എന്നും പറഞ്ഞു വീട്ടില്‍ നിന്നും ആട്ടിയ ശേഷം എവിടെയാണ് അടുത്ത് കുളമുള്ളത് എന്ന് എന്‍റെ ബോഡി ഗാര്‍ഡ്സിനോട് അന്വേഷിച്ചു..അവര് എനിക്ക് വീട്ടിനു പിന്നില്‍ ഉള്ള വലിയുപ്പയുടെ ഒരു വലിയ പാടം ചൂണ്ടി കാണിച്ചു തന്നു അതിന്‍റെ അറ്റത്തു ഒരു പഞ്ചായത്ത് കുളം ഉണ്ട് എന്ന് പറഞ്ഞു..മുണ്ടും ഒരു സോപ്പും എടുത്തു പോകാന്‍ നിന്ന എന്നോട് ഉമ്മ പറഞ്ഞു 'എടാ നീ പോകുമ്പോ ആ ബക്കറ്റില്‍ ഉള്ള കുറച്ചു തുണിയും കുപ്പായും അങ്ങ് എടുത്തോ..അത് അലക്കാന്‍ ഉള്ളതാ ..ഇവിടെ{നാട്ടില്‍} എല്ലാവരും കൊളത്തിലാ അലക്കലും കുളിക്കലും എല്ലാം" എന്നും പറഞ്ഞു .ഉമ്മ പറഞ്ഞതല്ലേ പോയി നോക്കാം എന്നും വിചാരിച്ച് ബക്കറ്റും എടുത്തു ബോഡി ഗാര്‍ഡ്സിനെയും കൂട്ടി കുളത്തിലേക്ക് നടന്നു..ഒരു ഉച്ച സമയം ആയിരുന്നു ..ഞാന്‍ അങ്ങോട്ട് ചെന്നപ്പോ അവിടെ കുറെ പെണ്ണുങ്ങള്‍ ഇരുന്നു കുളിക്കുന്നു,അലക്കുന്നു..പെട്ടെന്ന് ഞാന്‍ വരുന്നത് കണ്ടിട്ടോ എന്തോ എല്ലം കൂടി അള്ളാ ബില്ലാ എന്നും പറഞ്ഞു കുളത്തിലേക്ക് ചാടുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഞാന്‍ ബോഡി ഗാര്‍ഡസിനെ നോക്കി ..അവര്‍ എന്നെയും ....!!!...എനിക്കെന്തോ പന്തികേടു തോന്നി ..ഞാന്‍ എന്‍റെ തുണിയൊക്കെ ഒന്ന് നോക്കി ..ഉടുത്തതില്‍ വല്ല പ്രശ്നമോ മറ്റോ ഉണ്ടോ എന്ന് .ഏയ് പ്രശ്നം ഒന്നും കണ്ടില്ല ...ഞാന്‍ എന്‍റെ ബോഡി ഗാര്‍ഡ്‌സിനോട് ചോദിച്ചു ..അല്ല ഈ കുളം പെണ്ണുങ്ങള്‍ മാത്രം കുളിക്കുന്ന കുളം ആണോ എന്ന് ..അവര് പറഞ്ഞു അല്ല ആണുങ്ങളും ഇവിടെ തന്നെയാണ് കുളിക്കല്‍ എന്ന് ...വീട്ടീന്നു കുളിക്കാന്‍ ഉമ്മ സമ്മതിക്കില്ല ,ഇവടെ ആണെന്കി ഇങ്ങനെയും ...എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് എന്‍റെ വീട്ടില്‍ എപ്പോഴും വരുന്ന ഒരു താത്ത കയ്യില്‍ ഒരു വലിയ ബക്കറ്റുമായി വരുന്നത് കണ്ടത് ..ഞാന്‍ അവിടെ നിന്ന് പരുങ്ങുന്നത് കണ്ടിട്ടോ എന്തോ അവര് കാര്യങ്ങള്‍ എല്ലം ചോദിച്ചു ..എന്നിട്ട് ഒരു ചിരിയും ചിരിച്ചിട്ട് പറഞ്ഞു .."ഇവിടെ ഉച്ചക്ക് പെണ്ണുങ്ങള്‍ മാത്രം ആണ് കുളിക്കല്‍..രാവിലെയും വൈകുന്നേരവും ആണുങ്ങളും " എന്ന് ..എന്ത് പറയാന്‍ ...എനിക്കറിയില്ലായിരുന്നു എന്നും ഉമ്മാനെ ഒന്ന് കാണട്ടെ എന്നും പറഞ്ഞു ബോഡി ഗാര്‍ഡ്‌സിനു തലയ്ക്കു രണ്ടു വീക്കും വെച്ച് തിരിച്ചു നടന്നു ...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!..
അങ്ങിനെ ആയിരുന്നു എന്‍റെ ആദ്യത്തെ കുളത്തിലെ കുളി ...ഇക്കാര്യം ആ താത്താരു ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല ..ആരും പറഞ്ഞു കേട്ടില്ല ..പോരാത്തതിന് ആ വന്ന താത്ത എന്‍റെ കയ്യിലുള്ള ബക്കറ്റ് കണ്ടിട്ട് ഇതെന്താ ഫൈസൂ എന്ന് ചോദിച്ചു ..ഞാന്‍ പറഞ്ഞു 'ഉമ്മ അലക്കാന്‍ തന്നു വിട്ടതാ എന്ന് ..അപ്പൊ ആ താത്ത ചോദിച്ചു .അതിനു അനക്ക് അലക്കാന്‍ അറിയോ എന്ന് ..എന്നിട്ട് എന്‍റെ കയ്യില്‍ നിന്നും ആ ബക്കറ്റ് പിടിച്ചു വാങ്ങി എന്നോട് പോകാന്‍ പറഞ്ഞു ..വീട്ടില്‍ പോയി ഉമ്മാനോട് രണ്ടു ചൂടാവലും ചൂടായി വീട്ടില്‍ നിന്ന് തന്നെ കുളിച്ചു ..കുറച്ചു കഴിഞ്ഞപ്പോ ആ താത്ത ഉണ്ട് ആ തുണിയെല്ലാം അലക്കി എന്‍റെ വീട്ടിന്റെ മുറ്റത്തുള്ള അയലിമേല്‍ ഇടുന്നു ................................!!!!!!!!
{ഈ പോസ്റ്റ് ഞാന്‍ എന്‍റെ അനിയന്‍ ഇര്‍ഫാന്{ബ്ലോഗിമോന്‍}സമര്‍പ്പിക്കുന്നു.ഒരു നല്ല പാട്ടുകാരന്‍ എന്നതിലുപരി ഒടുക്കത്തെ കോമഡിയും കൂടി ആണ് അവന്‍ ..ഇര്‍ഫാനെ അറിയാത്തവര്‍ ഇവിടെ പോയാല്‍ അവന്റെ ഓരോ പൊട്ടത്തരങ്ങള്‍ കാണാം ..ഇവിടെ പോയാല്‍ അവന്റെ കച്ചേരി കേള്‍ക്കാം .}
///////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
Friday, 10 December 2010
ഒരു ബ്ലോഗറും കുറച്ചു പിണ്ണാക്കും ...!!!!
അയാള്‍ കുറെ നേരമായി നടക്കുകയായിരുന്നു ..പൊടി പുരണ്ട ചെരിപ്പുകള്‍,അലക്കിയിട്ടു ദിവസങ്ങളായി എന്ന് തോന്നിപ്പിക്കുന്ന മുഷിഞ്ഞ ഡ്രസ്സുകള്‍.കാറ്റ് ഇടയ്ക്കിടെ ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന അലങ്കോലമായ മുടി,ചിലരെല്ലാം അയാളെ തുറിച്ചു നോക്കുന്നു..പക്ഷെ അയാള്‍ ആരെയും നോക്കുന്നില്ലായിരുന്നു ..തന്‍റെ രൂപവുമായി ഒരിക്കലും യോജിക്കാത്ത ഒരു പുതിയ ബാഗ് ഉണ്ടായിരുന്നു അയാളുടെ ചുമലില്‍ ..അതു ശരീരത്തോട് ചേര്‍ത്ത് പിടിച്ചു അയാള്‍ അതിവേഗം നടന്നു .......
അവസാനം അയാള്‍ തന്‍റെ റൂമിനു മുന്നിലെത്തി ..പാന്റിന്റെ കീശയില്‍ നിന്ന് ചാവി എടുത്തു റൂമു തുറന്നു ..ഷൂ ഊരി അകത്തു കിടന്നു തന്‍റെ ചുമലില്‍ ഇരുന്ന ബാഗ് കട്ടിലില്‍ വെച്ച് തന്‍റെ പാന്‍റും ഷര്‍ട്ടും ഊരി റൂമിന്‍റെ ഒരു മൂലയ്ക്ക് കിടന്നിരുന്ന ചെയരിലേക്കെറിഞ്ഞു.... അദ്ധേഹത്തിന്റെ ധൃതി കാരണമോ അതോ ചെയറില്‍ ഡ്രസ്സ് ഇടാന്‍ ഇനി സ്ഥലമില്ലാത്തത് കൊണ്ടോ എന്നറിയില്ല പാന്റു മാത്രം ചെയറില്‍ കുടുങ്ങുകയും ഷര്‍ട്ട് ഊര്‍ന്നു നിലത്ത് വീഴുകയും ചെയ്തു ..അതൊന്നും ശ്രദ്ധിക്കാതെ താന്‍ രാവിലെ പോകുമ്പോള്‍ അഴിച്ചിട്ട മുഷിഞ്ഞ ഒരു തുണി എടുത്തുടുത്തു..എന്നിട്ടു കട്ടിലില്‍ ഇരുന്നു തന്‍റെ ബാഗ് വളരെ ശ്രദ്ധയോടെ തുറക്കാന്‍ തുടങ്ങി ..പിന്നെ ഒരു നിമിഷം ആലോചിച്ചു എണീറ്റ് പുറത്തേക്കു നടന്നു..നേരെ ടോയ്ലറ്റില്‍ പോയി കയ്യും കാലും കഴുകി തിരിച്ചു വന്നു വീണ്ടും കട്ടിലില് ഇരുന്നു ..പിന്നെ കട്ടിലില്‍ കിടന്ന തന്‍റെ ബാഗെടുത്തു മടിയില്‍ വെച്ചു..അതില്‍ നിന്നും അയാള്‍ ഒരു വെളുത്ത തടിച്ച കവര്‍ പുറത്തെടുത്തു ബെഡില്‍ വെച്ചു .. പിന്നെ ബാഗിന്‍റെ മുകള്‍ ഭാഗത്തെ മറ്റൊരു അറയില്‍ നിന്ന് കറുത്ത വയറുകളുടെ ഒരു കെട്ടും എടുത്തു.എന്നിട്ട് ബാഗ് ഭദ്രമായി അടച്ചു കട്ടിലിന്റെ അടിയിലേക്ക് വെച്ചു ..
ഒരു തലയണ എടുത്തു ചുമരിനോട് ചേര്‍ത്തിട്ട് അതില്‍ ചാരിയിരുന്നു അയാള്‍ ആ വെള്ള തടിച്ച കവര്‍ കയ്യിലെടുത്തു ..എന്നിട്ട് പതുക്കെ അതില്‍ നിന്നും ഒരു സാധനം പുറത്തെടുത്തു..ഒരു പുതിയ ലാപ്ടോപ്..!!!!..അതിന്റെ പുറം ഭാഗം തന്‍റെ കൈ കൊണ്ട് ഒന്ന് തടവിയ ശേഷം അതിനു ചാര്‍ജര്‍ കണക്ട് ചെയ്തു ഓണ്‍ ചെയ്തു ...ഒരു ചെറിയ ശബ്ദത്തോട് കൂടി അത് ഓണായി..ഒന്ന് റിഫ്രെഷ് ചെയ്ത ശേഷം വെബ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്തു അതില്‍ എന്തോ ടൈപ്പ് ചെയ്തു ....www........................blogspot.com..സ്ഥിരമായി തുറക്കുന്നത് കൊണ്ടോ എന്തോ പെട്ടെന്ന് തന്നെ ആ പേജ് ഓപ്പണ്‍ ആയി..അയാളുടെ മുഖം ആകാംഷ കൊണ്ട് വലിഞ്ഞു മുറുകി ...അയാളുടെ കണ്ണുകള്‍ താന്‍ എഴുതിയ അവസാന പോസ്റ്റിന്റെ കമെന്റ്റ് ബോക്സിലേക്ക്നീണ്ടു ...ഒരു നിമിഷം അയാളുടെ വെളുത്ത സുന്ദരമായ മുഖത്ത് പലതരം ഭാവങ്ങള്‍ മാറി മാറി വന്നു ....അവസാനം അയാള്‍ ഒരു നെടുവീര്‍പ്പോടെ ലാപ്ടോപില്‍ നിന്നും മുഖമുയര്‍ത്തി ..ഇല്ലാ ആരും കമെന്റ്റ് ഇട്ടിട്ടില്ല .അടുത്ത് കിടന്ന പഴ്സ് എടുത്തു അതില്‍ നിന്നും ഒരു വെള്ള ബില്‍ എടുത്തു................ദിര്‍ഹം . പുതിയ ലാപ്ടോപ്പിന്റെ വില ..അടുത്ത് വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിലിന്റെ അടപ്പ് തുറന്നു അത് മുഴുവനായി വായിലേക്ക് കമിഴ്ത്തി ....!!!!!.....പിന്നെ ലാപ്ടോപ് അടച്ചു നിലത്തും ചെയരിലുമായി കിടന്നിരുന്ന പാന്‍റും ഷര്‍ട്ടും ഇട്ടു റൂം തുറന്നു പുറത്തു കടന്നു ...കോണിക്കൂട്ടില്‍ വെച്ചിരുന്ന പിണ്ണാക്ക് ചാക്ക് എടുത്തു തലയില്‍ വെച്ചു അല്‍ മറായി ഡയറി ഫാം ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു ....!!!!!
ഈ കഥ ഞാന്‍ എന്‍റെ അടുത്ത ഒരു സുഹൃത്തിനു സമര്‍പ്പിക്കുന്നു ...അത് ആരാണ് എന്ന് ഞാന്‍ പറയുന്നില്ല ...രണ്ടു ക്ലൂ തരാം ....ഒന്ന് അദ്ധേഹത്തിന്റെ ഫോട്ടോ കണ്ടാല്‍ ഏഷ്യാനെറ്റിലെ 'നമ്മള്‍ തമ്മില്‍'പരിപാടി അവതരിപ്പിച്ചിരുന്ന ശ്രീകണ്ടന്‍ നായരെ പോലെയും സ്വഭാവം ഇപ്പൊ അതെ പരിപാടി അവതരിപ്പിക്കുന്ന ആളുടെയും ആണ് ......രണ്ടാമത്തത് ദേ ഇവിടെ ക്ലിക്കൂ.....
ഇനി കാര്യത്തിലേക്ക് വരാം .....ഇന്ന് ഞാന്‍ വളരെ അവിചാരിതമായി ഒരു ബ്ലോഗ് കണ്ടു ...അത് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു ...നിങ്ങള്‍ എല്ലാവരും ആ ബ്ലോഗ് വായിക്കണം ...അതൊരു പത്തു വയസ്സുകാരിയുടെ ബ്ലോഗ് ആണ് ..നമ്മുടെ ഹൈനക്കുട്ടിയെയും നൈനയേയും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്ന പോലെ ഈ കുട്ടിയേയും നമുക്ക് പ്രോത്സാഹിപ്പിക്കാം.....ഇതാണ് ലിങ്ക്...താങ്ക്സ്
A PAGE FROM MY DIARY
...
Wednesday, 8 December 2010
'എന്‍റെ കുഞ്ഞനിയത്തി ഹൈനക്ക്'............
ഇത് ഞാന്‍ ഹൈനക്കുട്ടിക്കു മെയില്‍ അയക്കാന്‍ വേണ്ടി എഴുതിയതായിരുന്നു ..പിന്നെ തോന്നി ഇത് എല്ലാവരും അറിയട്ടെ എന്ന് ..അത് കൊണ്ട് ഇതൊരു തുറന്ന കത്തായി ഇവിടെ പോസ്റ്റുന്നു ..
dear hainaas
നിന്‍റെ മെയില്‍ കിട്ടിയത് മുതല്‍ ഞാനിന്നു വളരെ ഹാപ്പി ആണ് ..എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ..എന്നാലും കുറച്ചു കാര്യങ്ങള്‍ പറയാം ..എന്റെ സന്തോഷത്തിനെങ്കിലും .....ഞാന്‍ മദീനയിലായിരുന്ന സമയത്ത് ഉപ്പ കാണാതെ വീടിനടുത്തുള്ള ഇന്റര്‍നെറ്റ് കഫേയില്‍ പോയിരിക്കാറുണ്ട് എന്നും അത്യാവശ്യം ചാറ്റിങ്ങും ബ്രൌസിങ്ങും ആയി കുറെ ടൈം അവിടെ ചിലവാക്കാറുണ്ട് എന്നും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.നീ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല ...ഏകദേശം 2007 തൊട്ടേ ഞാന്‍ ബ്ലോഗ് വായനയും തുടങ്ങിയിരുന്നു ..എന്റെ ഒരു ഫ്രെണ്ട് ആണ് ബെര്‍ളിത്തരങ്ങള്‍ എന്ന ഒരു ബ്ലോഗ് ഉണ്ട് എന്നും വായിക്കാന്‍ നല്ല രസമാണ് എന്നും പറഞ്ഞു എനിക്ക് ലിങ്ക് അയച്ചു തന്നത് ...ആദ്യം അത് മാത്രമായിരുന്നു വായന ..കാരണം മലയാളത്തില്‍ വേറെ ഏതെങ്കിലും ബ്ലോഗ് ഉണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു ...പിന്നെ പിന്നെ നമ്മുടെ കൊടകര പുരാണവും കുറുമാന്റെ യാത്രകളും വായിക്കാന്‍ തുടങ്ങി ....
പിന്നെ കുറെ കാലം കഴിഞ്ഞാണ് ആണ് ജാലകം കാണുന്നതും ഒരു പാട് പുതിയ ബ്ലോഗുകള്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത് കാണുന്നതും...പക്ഷെ അന്നൊന്നും ബ്ലോഗ് വായിക്കുക എന്നല്ലാതെ എനിക്കും ഒന്ന് ഉണ്ടാക്കണം എന്ന് യാതൊരു ചിന്തയും ഇല്ലായിരുന്നു ..കാരണം മലയാളം വായിക്കാറുണ്ട് എന്നല്ലാതെ എഴുതി തീരെ ശീലമില്ലായിരുന്നു ...പോരാത്തതിന് എല്ലാവരും കഥകള്‍ ,കവിതകള്‍,ഫോട്ടോസ്,ചിത്രം വരക്കല്‍,യാത്രാവിവരണം,തുടങ്ങിഎനിക്കൊരിക്കലും കഴിയില്ല എന്നുറപ്പുള്ള കാര്യങ്ങള്‍ ആണ് ബ്ലോഗില്‍ ചെയ്യുന്നത് ...ഇതൊന്നും അറിയാത്ത അല്ലെങ്കില്‍ ഇത്ര കാലവും ചെയ്യാത്ത ഞാന്‍ ബ്ലോഗ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്ന് കരുതി ബ്ലോഗ് ഉണ്ടാക്കാനൊന്നും വലിയ താല്പര്യം കാണിച്ചില്ല ...
ഒരു ദിവസം കടയില്‍ പോകാതെ അസുഖമായി റൂമില്‍ ഇരിക്കേണ്ടി വന്ന സമയത്ത് ഒരു വിധം അറിയുന്ന ബ്ലോഗെല്ലാം വായിച്ചു കഴിഞ്ഞു ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് വെറുതെ ഒരു ബ്ലോഗ് ഉണ്ടാക്കിയാലോ എന്നലോചിക്കുന്നത് ..പിന്നെ നോക്കിയില്ല ..ഒരു ബ്ലോഗ് അങ്ങ് ഉണ്ടാക്കി ...അതാണ് ഈ കാണുന്ന ബ്ലോഗ്...ഈ ബ്ലോഗ് തുടങ്ങിയപ്പോ എനിക്ക് നിന്നെ പോലെ എന്തെങ്കിലും വരക്കാനോ മറ്റുള്ളവരെ പോലെ കഥകളോ നോവലോ യാത്രാവിവരണമോ ഒന്നും എഴുതാന്‍ ഇല്ലായിരുന്നു ..ആകെ ഉള്ളത് ഞാന്‍ ജീവിച്ച എന്റെ പുണ്യ മദീനയില്‍ വെച്ച് അനുഭവിച്ച കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ഞാന്‍ എന്ത് എഴുതിയാലും നിസ്ക്കാരത്തെ കുറിച്ചോ ഖുര്‍ആനിനെ കുറിച്ചോ മദീനയെ കുറിച്ചോ ആയിരിക്കും അവസാനം എത്തുക. എന്നും അത് മാത്രം എഴുതിയാല്‍ ഒരു പക്ഷെ എനിക്ക് തന്നെ അത് മടുക്കും എന്നെനിക്കറിയാമായിരുന്നു .അങ്ങിനെ ആണ് ആദ്യമായി നാട്ടില്‍ പോയപ്പോ കണ്ട കുറെ കാര്യങ്ങളെ കുറിച്ച് എഴുതാം എന്ന് കരുതിയത് ..അത് വായിച്ചു ഒരു പാട് പേര് നല്ല അഭിപ്രായം പറഞ്ഞു എന്ന് നിനക്കറിയാമല്ലോ ?.അങ്ങിനെ എന്തൊക്കെയോ എഴുതി കൂട്ടുന്നു.ഇപ്പോഴും എനിക്കറിയില്ല അടുത്തത് എന്തെഴുതും എന്ന് ..ഞാന്‍ പറയാന്‍ വന്നത് അതൊന്നും അല്ല ..ഈ ബ്ലോഗ് തുടങ്ങിയത് കൊണ്ട് എനിക്ക് കിട്ടിയ അല്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞാല്‍ 'ഞാനൊരു എഴുത്തുകാരന്‍ ആയി എന്നോ അല്ലെങ്കില്‍ മലയാളം എഴുതാന്‍ പഠിച്ചു എന്നോ അല്ല ..മറിച്ചു എനിക്ക് ഒരു പാട് നല്ല സുഹുര്ത്തുക്കളെ കിട്ടി കൊണ്ടിരിക്കുന്നു എന്നതാണ്..കാരണം ചെറുപ്പത്തിലെ നാട്ടില്‍ നിന്ന് പോയത് കൊണ്ട് നാട്ടില്‍ എനിക്ക് ഫ്രെണ്ട്സ് ആയി ആരും ഇല്ല എന്ന് തന്നെ പറയാം ..പിന്നെ ഉള്ളത് കുറെ സൗദി ചെക്കന്മാരും സുഡാനി,അഫ്ഗാനി,പാകിസ്ഥാനി,യെമനി,തുടങ്ങി
എന്റെ കൂടെ മദീനയില്‍ പഠിച്ച കുറെ ചെക്കന്മാരു ആണ് ..നേരിട്ട് കാണുമ്പോഴുള്ള ഫ്രെണ്ട്ഷിപ്പ് അല്ലാതെ അവരുമായി അത്രക്ക് വലിയ കമ്പനി ഒന്നും ഇല്ല ..രണ്ടു മൂന്ന് പേര് ഇടയ്ക്കു മെയില്‍ അയക്കും ഞാന്‍ തിരിച്ചും ..വിശേഷദിവസങ്ങളില്‍ ചിലര് ഇങ്ങോട്ട് വിളിക്കും ..അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വിളിക്കും അത്ര തന്നെ ...പക്ഷെ ഈ ബ്ലോഗ് തുടങ്ങിയ ശേഷം എനിക്കൊരുപാട് ഫ്രെണ്ട്സിനെ കിട്ടി ..നേരിട്ട് ആദ്യമായി പരിചയപ്പെട്ടത് നമ്മുടെ റിയാസിനെ ആണ്{മിഴിനീര്തുള്ളി}..അവന്‍ എനിക്ക് മെയില്‍ അയച്ചു മൊബൈല്‍ നമ്പര്‍ വേണം എന്നും പറഞ്ഞു..ഞാന്‍ നമ്പര്‍ മെയില്‍ അയച്ചു കൊടുത്തു ...അവന്‍ അപ്പോള്‍ തന്നെ എനിക്ക് ഖത്തറില്‍ നിന്ന് വിളിച്ചു ..കുറെ നേരം സംസാരിച്ചു ..ഇപ്പൊ ഇടയ്ക്കിടയ്ക്ക് വിളിക്കും..ഞാന്‍ അങ്ങോട്ട് വിളിക്കാറില്ല ..കാരണം ഞാന്‍ ഒരു കഞ്ഞി ആയത് കൊണ്ടല്ല ..മറിച്ചു ഉണ്ടായിരുന്ന പൈസ എല്ലാം പൊറുക്കിക്കൂട്ടി ഞാന്‍ ഒരു ഒണക്ക ലാപ്ടോപ് വാങ്ങിയത് നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ ..പിന്നെ റിയാസും ചെരുവാടിയും ഒക്കെ വലിയ പൈസക്കാരാ..അത് കൊണ്ട് പ്രശ്നം ഇല്ലാ ..പിന്നെ ഹൈനാസേ നീയും ഒരു പൈസക്കാരി ആണ് എന്ന് എനിക്കറിയാം..വേണമെങ്കില്‍ നമ്പര്‍ തരാം ഇങ്ങോട്ട് വിളിക്കണം എന്ന് മാത്രം..!!ഞാന്‍ പറയാന്‍ വന്നത് ഇപ്പോഴും പറഞ്ഞില്ല ..ഞാന്‍ ഇന്ന് വളരെ ഹാപ്പി ആണ്.കാരണം ഞാന്‍ കുറെ കാലം ആയി മനസ്സില്‍ കരുതുന്നു എന്റെ ബ്ലോഗിനും നിങ്ങളുടെ ബ്ലോഗിനോക്കെ ഉള്ള പോലെ ഒരു നല്ല ചിത്രം ഒക്കെ വെച്ച് നല്ല ഒരു പേരൊക്കെ ഇടണം എന്ന് ..പക്ഷെ ഞാന്‍ ഒരു പാട് നോക്കി..പല ഫോട്ടോസും ഇട്ടു നോക്കി ..അതെല്ലാം വലിയ ഫോട്ടോസ് ആയത് കാരണം എനിക്കിഷ്ട്ടപ്പെട്ടില്ല ...പിന്നെ ആരോടെങ്കിലും എനിക്കൊരു ചിത്രം ഉണ്ടാക്കി തരുമോ എന്ന് ചോദിക്കാനുള്ള മടി കാരണം അതങ്ങു വേണ്ടാ എന്ന് കരുതി..പക്ഷെ കഴിഞ്ഞ പോസ്റ്റില്‍ നീ കമെന്റ്റ് ആയി എനിക്ക് ഓമാനൂരില്‍ നിന്നുള്ള ബ്ലോഗറുടെ ബ്ലോഗിന്റെ അഡ്രെസ്സ് തന്ന ശേഷം എന്റെ മെയില്‍ ഐഡി വാങ്ങിയപ്പോ ഞാന്‍ കരുതി അത് പോലെ വേറെ ആരുടെയെങ്കിലും വെബ് അഡ്രസ് തരാനായിരിക്കും എന്ന്.അല്ലാതെ ഞാന്‍ ഒരിക്കല്‍ പോലും പറയാതെ ,ചോദിക്കാതെ എന്റെ ബ്ലോഗിന് നല്ല ഒരു ഹെഡര്‍ ഇല്ലാ എന്ന് മനസ്സിലാക്കി ഇല്ലാത്ത സമയം ഉണ്ടാക്കി,നീ പറഞ്ഞ പോലെ സ്കൂള്‍ വിട്ടു വന്നതിനു ശേഷം കിട്ടിയ സമയത്ത് ഇത്ര മനോഹരമായ കുറെ ചിത്രങ്ങള്‍ ഉണ്ടാക്കി അയച്ചു തരാനാണെന്നു ഞാന്‍ സൊപ്നത്തില്‍ പോലും കരുതിയില്ല ഹൈനാസേ..
സത്യത്തില്‍ അത് കണ്ടപ്പോള്‍ എത്ര നേരം ഞാന്‍ അന്തം വിട്ടിരുന്നു എന്നറിയോ നിനക്ക് ..കാരണം നമ്മള്‍ കിട്ടിയിരുന്നെന്കില്‍ എന്നാഗ്രഹിക്കുന്ന ഒരു സാധനം പെട്ടെന്ന് അറിയാതെ കയ്യില്‍ വന്നാല്‍ ഉണ്ടാവുന്ന ഒരു അവസ്ഥ നിനക്കറിയാമല്ലോ..!!..നിന്റെ മെയില്‍ എനിക്ക് കിട്ടുമ്പോള്‍ ഞാന്‍ ഷോപ്പില്‍ ആയിരുന്നു ..ഞാന്‍ അത് തുറന്നു കുറച്ചു നേരം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ തലയ്ക്കു കയ്യും കൊടുത്തു സ്ക്രീനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു ...എന്റെ ഇരുത്തം കണ്ടു കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ എന്നോട് ചോദിച്ചു ..'എന്താടാ അണ്ടി പോയ അണ്ണാനെ സ്ക്രീനിലേക്ക് അന്തം വിട്ടു നോക്കുന്നത്' എന്ന്..ഞാന്‍ എല്ലാവരെയും വിളിച്ചു നീ അയച്ച ഫോട്ടോസ് കാണിച്ചു കൊടുത്തു ..പോരാത്തതിന് നിന്റെ ബ്ലോഗും കാണിച്ചു കൊടുത്തു ..അവര്‍ക്കെല്ലാവര്‍ക്കും നിന്റെ കുത്തിവരകള്‍ ഇഷ്ട്ടപ്പെട്ടു എന്ന് പറയാന്‍ പറഞ്ഞു..!!!!! ഇതിനു പകരം ഞാന്‍ എന്താ നിനക്ക് തരേണ്ടത് ??..എന്ത് തന്നാലും മതിയാവില്ല എന്നെനിക്കറിയാം ..ഇപ്പൊ നിനക്ക് തരാന്‍ എന്റെ കയ്യില്‍ മനസ്സ് നിറഞ്ഞ പ്രാര്‍ഥനകള്‍ മാത്രമേ ഉള്ളൂ.കൂടെ ഒരു പാട് താങ്ക്സും ...!!!!!!!!!!!!!!!!
എന്ന് ഫൈസുക്ക {ഫൈസു }..........
ഹൈനക്കുട്ടി എനിക്ക് അയച്ചു തന്ന ചിത്രങ്ങള്‍ ..ഇതില്‍ നിന്ന് നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട ചിത്രം ഏതാണെന്ന് പറയുക ..ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇഷ്ട്ടപ്പെടുന്ന ചിത്രം ഏതാണോ അതാവും ഈ ബ്ലോഗിന്റെ തലക്കെട്ട് ....
![]() |
നമ്പര്‍ ഒന്ന് |
![]() |
നമ്പര്‍ രണ്ടു |
![]() |
നമ്പര്‍ മൂന്നു |
![]() | ||||
നമ്പര്‍ നാല് |
Monday, 6 December 2010
ചെറിക്കാ ഞാന്‍ നല്ല കുട്ട്യല്ലേ ????..
![]() |
ചെറിക്കാ..ഞങ്ങള് ഉംറക്ക് പോവാ..ബാവയും {ഉപ്പ} ഉമ്മച്ചിയും ഞാനും .. |
![]() |
ഉംറക്ക് പോവുമ്പോ കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ ..... |
![]() |
കിട്ടിയ ചാന്‍സാ ..മുതലാക്കട്ടെ.. |
![]() |
"ഇങ്ങട്ട് നോക്കല്ലിട്ടോ ..ഞാന്‍ ഇത് ഉടുക്കട്ടെ ..." |
![]() |
ഇപ്പൊ എങ്ങിനെയുണ്ട് ?..ഉമ്മച്ചി പിന്നൊ'ക്കെ കുത്തി തന്നു ... |
![]() |
"സത്യായിട്ടും അത് പൊട്ടിച്ചത് ഞാനല്ല ചെറിക്കാ ...ഉമ്മച്ചി വെറുതെ പറയുവാ " |
![]() |
'ഞങ്ങള് ഇപ്പൊ കഅബയുടെ അടുത്താ..കഅബ കാണുന്നില്ലേ ? |
![]() |
ഇനി കൊര്‍ച്ചേരം ഇരിക്കട്ടെ ..ഞാന്‍ ഇപ്പൊ മരവ മലയില്‍ നിന്നും ഉമ്മച്ചിന്റെ കൂടി ഓടി വന്നതാ ..ഇനിയും അങ്ങോട്ട് തന്നെ ഓടണത്രേ.. |
![]() |
അള്ളോ..ഇമ്മച്ചിം ബാവിം അതാ പോണ്..ഞാനും ഓടട്ടെ..!!!ഇഞ്ഞി മറ്റേ മലമ്മേല്‍ റസ്റ്റ് എടുക്കാം |
![]() |
ഞാന്‍ മുടി ഒക്കെ മുറിച്ചു ..ഉംറ കഴിഞ്ഞു ...പിന്നേ ചെറിക്കാ ഞാന്‍ ഇപ്പോഴും ചെറിയ കുട്ടിയാ .. |
![]() |
ഞങ്ങള് പോവ്യാ ...ഇനി അടുത്ത മാസം വരും .. |
![]() |
'ഫോട്ടോസ് എല്ലാം ഞാന്‍ തന്നെ ആണ് ചെറിക്കാക്ക് അയച്ചത് ...കണ്ടില്ലേ ?? |
![]() |
ചെറിക്കാ ..അപ്പൊ ഞാന്‍ നല്ല കുട്ട്യല്ലേ ?? |
ഇവനാണ് ഇബ്രാഹീം ..എന്റെ ചെറിയ പെങ്ങളുടെ കുട്ടിയാ..ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടി ..പിന്നെ ഇവന്‍ ആളു കാണും പോലെ ഒന്നും അല്ല ..ആളു പുലിയാണ് ..കാരണം ഒരു കുട്ടികളെയും കൊഞ്ഞിക്കാത്ത എന്റെ ഉപ്പയെ പോലും കയ്യിലെടുക്കുന്നവന്‍ ....വേറെ എല്ലാവര്ക്കും എനിക്കടക്കം എന്റെ ഉപ്പാനെ പേടിയാ ..പക്ഷെ എന്റെ ഉപ്പാന്റെ ഒരടവും ഇവന്റെ അടുത്ത് നടക്കില്ല ..ഉപ്പ എന്തിനെങ്കിലും ഇവനോട് ചൂടായാല്‍ ഇവന്‍ തിരിച്ചു ഉപ്പനോടും ചൂടാവും ..പോരാത്തതിന് ഇവന്റെ ഉപ്പാനെക്കാള്‍ ഇവനിഷ്ട്ടം എന്റെ ഉപ്പാനെ ആണ്..പോരാത്തതിന് മദീനയില്‍ ഉള്ളപ്പോ വൈകുന്നേരം ആയാല്‍ ഇവന്‍ ഉപ്പയെ വിട്ടു മാറില്ല ..കാരണം വൈകുന്നേരം ആയാല്‍ ഉപ്പ ഹറമില്‍ പോകും എന്ന് ഇവനറിയാം ..ഇവനും കൂടെ പോകണം ...അത് കൊണ്ടൊക്കെ തന്നെ എന്റെ ഉപ്പാക്കും ഇവനെ ഭയങ്കര ഇഷ്ട്ടമാണ്..അതിനു വേറെയും ഒരു കാരണം ഉണ്ട് ..ഇവന്‍ എന്നെ പോലെ അല്ല ..ഒറിജിനല്‍ മദീനക്കാരനാ...മദീനയില്‍ ആണ് ജനിച്ചത് .....ഇവന്റെ ഉമ്മ അഥവാ എന്റെ പെങ്ങളും ഞാനും കൂടിയാ ചെറുപ്പത്തില്‍ മദീനയിലേക്ക് പോയത് ..അവളും എന്നെ പോലെ ഒരു ഹാഫിളത്തു ആണ് ....ഇവനെയും ഒരു ഹാഫിസ് ആക്കണം എന്നാണ് ഉപ്പയുടെ ആഗ്രഹം ......ഇവന്റെ ഉപ്പ,എന്റെ അളിയനു ജിദ്ദയില്‍ ബിസ്നെസ്സ് ആണ്..
ഇന്ന് വെറുതെ എന്റെ ഫാമിലി ഫോട്ടോസ് എല്ലാം എടുത്തു നോക്കിയപ്പോ കിട്ടിയതാ ..ഇക്കഴിഞ്ഞ ഹജ്ജിനു മുമ്പ് അവര്‍ ഉംറക്ക് പോയപ്പോ എനിക്ക് കാണാന്‍ വേണ്ടി മൊബൈലില്‍ എടുത്തതാ ...ക്ലിയര്‍ ഒന്നും ഉണ്ടാവില്ല ....കിടക്കട്ടെ ഒരു ഓര്‍മക്കായി ............
ഇത് പോലെ ഹജ്ജും ഉംറയും ചെയ്തിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു ..!!!!!!!!!!!!!!!!
Friday, 3 December 2010
പിറന്ന നാട്ടിലേക്ക് ആദ്യമായി ..
![]() |
പാവപ്പെട്ട ഒരാളുടെ വീടിന്റെ മുന്‍വശം.മൊബൈലില്‍ എടുത്തത് .. |
ആദ്യത്തെ നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മുംബയില്‍ ഇറങ്ങി പിന്നെ തീവണ്ടിയില്‍ കേരളത്തിലേക്കുള്ള യാത്രയില്‍ കണ്ട അല്ലെങ്കില്‍ അനുഭവിച്ച കാര്യങ്ങള്‍ ആണല്ലോ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് ..എഴുതുകയാണെങ്കില്‍ ഇനിയും തീവണ്ടിയില്‍ വെച്ച് നടന്ന ഒരു പാട് കാര്യങ്ങള്‍ എഴുതാനുണ്ട് ..പക്ഷെ അതൊരു പോസ്റ്റ് ആക്കാന്‍ മാത്രം ഇല്ലാത്തതു കൊണ്ട് അത് ഇനി എഴുതുന്നില്ല ..അല്ലെങ്കിലും ഞാന്‍ പുളുവടിക്കുകയാണ് എന്നാണല്ലോ ചില അസൂയക്കാര് പറഞ്ഞു നടക്കുന്നത് ..!!!!!.
തീവണ്ടിയില്‍ വച്ച് തന്നെ നിസ്കരിക്കാന്‍ നിന്നപ്പോള്‍ മറിഞ്ഞു വീണതും മറ്റും എഴുതണം എന്ന് കരുതിയിരുന്നു ..പക്ഷെ ചില ആള്‍ക്കാരുടെ ആക്കി കൊണ്ടുള്ള ചിരി മനസ്സില്‍ ഓര്‍ത്തപ്പോള്‍ അതു കാന്‍സല്‍ ചെയ്തു ..അല്ലെങ്കിലും ഇവിടെ പാവങ്ങളോട് ആര്‍ക്കും എന്തും ആവാമല്ലോ !!!!!!...ഞാന്‍ പറയുന്നത് എല്ലാം പുളു..നിങ്ങള്‍ പറയുന്നതെല്ലാം സത്യവും ..ആയിക്കോട്ടെ ..ഇനിയും കുറച്ചും കൂടി പുളു എഴുതാന്‍ പോകുന്നു ..
എന്തൊക്കെ പറഞ്ഞാലും ഭയങ്കര രസമായിരുന്നു ആ യാത്ര...ഉപ്പ എവിടെപ്പോയാലും നിസ്ക്കാരം വിട്ടുള്ള യാതൊരു കളിയും ഇല്ല...സത്യത്തില്‍ മദ്രസയില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഉപകാരപ്പെടും എന്ന് കരുതാത്ത യാത്രയിലെ നിസ്ക്കാരത്തിന്റെ നിയമങ്ങള്‍ ആദ്യമായി ചെയ്യേണ്ടി വന്നതും ആ യാത്രയിലായിരുന്നു ...ഉദാഹരണത്തിന് ഭയന്നോടുന്നവന്റെയും യാത്രക്കാരന്റെയും നിസ്ക്കാരത്തില് കഅബക്ക് മുന്നിടല്‍ നിര്‍ബന്തമില്ല ..സൌദിയില്‍ ആണെങ്കില്‍ എവിടെ പോയാലും പള്ളികള് ഉള്ളത് കൊണ്ട് എത്ര ദൂര യാത്ര ആണെങ്കിലും ഈ നിയമം ഉപയോഗിക്കേണ്ടി വന്നിട്ടില്ല ...പക്ഷെ ആദ്യമായി ഈ ട്രെയിന്‍ യാത്രയില്‍ അതും ഉപയോഗിച്ചു...ഞങ്ങള്‍ ഒരു ഉച്ചക്കാണ് മുംബയില്‍ നിന്ന് യാത്ര തുടങ്ങിയത് ...അത് കൊണ്ട് തന്നെ എല്ലാ നിസ്ക്കരങ്ങളും ട്രെയിനില്‍ വെച്ച് തന്നെ നിസ്ക്കരിക്കേണ്ടി വന്നു ...ആദ്യം ഉപ്പ നിസ്ക്കരിക്കും ..അതെ മുസല്ലയില്‍ ഞാനും നിസ്ക്കരിക്കും ... ആദ്യത്തെ പ്രാവശ്യം ഞങ്ങള്‍ ഇരുക്കുന്നിടത്തു തന്നെ മുസല്ല വിന്‍ഡോയുടെ ഭാഗത്തേക്ക് തിരിച്ചു ഇട്ടു നിസ്കരിച്ചു ..ഞാന്‍ കരുതി ഉപ്പാക്ക് ആ സ്ഥലം അറിയുമായിരിക്കും ..ചെറുപ്പം മുതലേ മുംബയില്‍ വരുന്നതും പോകുന്നതും അല്ലെ എന്ന് .....പിന്നെ നോക്കുമ്പോ അടുത്ത നിസ്ക്കരത്തിനും അങ്ങോട്ട് തന്നെ ....ഞാന്‍ ചോദിച്ചു ..'അല്ലാ അങ്ങോട്ട് തന്നെ ആണോ ഇവിടെയും ഖിബ്‌ല '??...രൂക്ഷമായ ഒരു നോട്ടം കിട്ടിയപ്പോ പെട്ടെന്ന് ആ നിയമം ഓര്മ വന്നു ..യാത്രക്കാര്‍ക്ക് എങ്ങോട്ട് തിരിഞ്ഞും നിസ്ക്കരിക്കാമല്ലോ എന്ന് ..പോരാത്തതിന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ..!!!!!..
അതിലും രസകരമായിരുന്നു ഞങ്ങള്‍ നിസ്ക്കരിക്കാന്‍ നിന്നാല്‍ ട്രെയിനില്‍ ഉള്ളവരെല്ലാം ഞങ്ങളെ നോക്കും ...ഞങ്ങള്‍ അല്ലാതെ വേറെ ആരും ആ ട്രെയിനില്‍ നിസ്കരിക്കുന്നത് കണ്ടില്ല ..ഒരു പക്ഷെ ഉപ്പ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാനും നിസ്കരിക്കില്ലയിരുന്നു എന്ന് തോന്നുന്നു ..!!!!!..പോരാത്തതിന് ഉപ്പ വുളൂ എടുത്തു വരുന്നത് കണ്ടാല്‍ ആ ടീച്ചറും കുട്ടികളും അവരുടെയും ഞങ്ങളുടെയും സാധനങ്ങള്‍ എല്ലാം എടുത്തു നിസ്ക്കാരം കഴിയുന്നത് വരെ എണീറ്റ് പുറത്തു നില്‍ക്കും ...ഞാനും ഉമ്മയും കുറെ പറയും 'അവിടെ ഇരുന്നോളൂ ,അതൊന്നും
പ്രശ്നമില്ലാ' എന്ന്..ഞങ്ങള്‍ക്ക് അതൊരു വിഷമം ആയിരുന്നു ....പക്ഷെ അവര് അതൊന്നും കേള്‍ക്കില്ല ..ഞങ്ങള്‍ നിസ്ക്കാരം കഴിയുന്നത് വരെ അവര് ഒന്നും മിണ്ടാതെ കാത്തു നില്‍ക്കും..ഇടയ്ക്കു ഉപ്പ വേറെ എന്തിനെങ്കിലും എണീക്കുകയോ മറ്റോ ചെയ്‌താല്‍ അവര് ചോദിക്കും ..'പ്രാര്‍ത്ഥിക്കാന്‍ സമയമായോ എന്ന് ??........
അങ്ങിനെ ഓര്മിച്ചിരിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ തന്നു കൊണ്ട് ആ യാത്ര കോഴിക്കോട് റെയില്‍വേ സ്റ്റെഷനില്‍ അവസാനിക്കുമ്പോള്‍ ആ ടീച്ചറും കുട്ടികളും അവരുടെ ഭര്‍ത്താവും എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ആള്‍ക്കാരായി മാറിയിരുന്നു..അവസാനം വിട പറഞ്ഞപ്പോള്‍ അവര് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു ..ഞാന്‍ അവരുടെയും.. ...ഒരു ദിവസം ഉറപ്പായിട്ടും അവരുടെ വീട്ടിലേക്കു വരാം എന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടെ അവര്‍ എന്നെ വിട്ടൊള്ളൂ ..എനിക്ക്നാട്ടിലെ സ്ഥലങ്ങള്‍ ഒന്നും അറിയില്ലാ എന്ന് പറഞ്ഞപ്പോള്‍ അവര്‍ അവരുടെ സ്ഥലപ്പേരും അവിടേക്കുള്ള വഴിയും ഒക്കെ എനിക്ക് ഒരു പേപ്പറില്‍ എഴുതി തന്നു ..!!!!!!!!!!!!..
അങ്ങിനെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ജനിച്ച നാട്ടിലേക്ക് ...കരിപ്പൂരില്‍ നിന്നും കാറില്‍ നേരെ ഓമാനൂരിലേക്ക് ..ഒരു മണിക്കൂര്‍ എടുത്തില്ല എന്ന് തോന്നുന്നു വീട്ടിലേക്കു ...ആദ്യമായി മുംബയില്‍ ഇറങ്ങിയപ്പോഴുള്ള അതെ ഫീലിംഗ് തന്നെ ആയിരുന്നു കേരളത്തില്‍ ഇറങ്ങിയപ്പോഴും ..ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കോ എന്നറിയില്ലെങ്കിലും ഞാന്‍ ട്രെയിനില്‍ നിന്നു ഇറങ്ങിയത് മുതല്‍ ഓരോന്ന് കാണിച്ചു തന്നു ഉമ്മയും നാട്ടിലുള്ള മൂത്ത പെങ്ങളും അത് ഇതാണ്,അല്ലെങ്കില്‍ ഇത് കൊണ്ടോട്ടി ആണ്,എന്നൊക്കെ പറയുമ്പോ ഞാന്‍ എന്റെ കയ്യില്‍ നുള്ളി നോക്കുകയായിരുന്നു ..ഞാന്‍ സ്വപ്നം കാണുകയല്ലല്ലോ എന്നുറപ്പിക്കാന്‍ ...!!!!!!!!!!!!!!!!!!!!!..അത് പോലെ തന്നെ ഞങ്ങളെ സ്വീകരിക്കാന്‍ വന്നവരില്‍ പെങ്ങളെയും വല്യുപ്പയെയും{ഹജ്ജിനു വന്നിരുന്നു} ഒഴിച്ച് വേറെ ആരെയും ഞാന്‍ അറിയില്ല ..അവര്‍ക്കാര്‍ക്കും എന്നെയും കണ്ടു പരിചയമില്ല ..പെങ്ങള് ഓരോരുത്തരെ ആയി പരിചയപ്പെടുത്തി തന്നു ..അവസാനം ഞങ്ങളുടെ വണ്ടിയുടെ
ഡ്രൈവര്‍ ഒരു വയസ്സായ ആളു വന്നു എനിക്ക് കൈ തന്നു ചോദിച്ചു 'അന്‍ക്ക് ഇന്നേ പരിചയം ഇന്‍ടോ ??..ഞാന്‍ ഒരു പൊട്ടന്‍ ചിരി ചിരിച്ചു .അല്ലെങ്കിലും അങ്ങിനെയുള്ള അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈക്കിളില്‍ നിന്ന് വീണ ചിരി എന്ന പേരില്‍ അറിയപ്പെടുന്ന സാധനം മുഖത്ത് ഒട്ടിക്കുകയല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ലല്ലോ.ഒരു മാസം കഴിഞ്ഞു തിരിച്ചു പോരുന്നത് വരെ ആ ചിരി അവിടെ തന്നെ ഉണ്ടായിരുന്നു !!!!!! ...അപ്പൊ അയാള് പറയുകയാ ..'ഇജും ഇമ്മിം പെങ്ങളും ആദ്യായിട്ട് ഗള്‍ഫ്ക്ക് പോയത് ഇന്റെ ബന്‍ടീലാ,ഓര്മണ്ടോ അന്‍ക്ക് ??...ഓര്മാണ്ടവൂല കാരണം ജ്ജ് അന്ന് ചെറിയ കുട്യല്ലേ .' ...ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞത് കൊണ്ട് എനിക്കൊന്നും പറയേണ്ടി വന്നില്ല ...
അവസാനം ഞാന്‍ നാട്ടില്‍ എന്റെ വീട്ടില്‍ വന്നിറങ്ങി ..ഞാന്‍ വന്നു എന്ന വാര്‍ത്ത കേട്ട് നാട് ഞെട്ടി{വെറുതെ കിടക്കട്ടെ} ..അടുത്ത വീട്ടിലുള്ള പെണ്ണുങ്ങള്‍ മുടി വാരിക്കെട്ടി കുഞ്ഞുങ്ങളെയും എടുത്തു എന്റെ വീട്ടിലേക്കു ഓടി വരുന്നു.'ഛെ ഈ പെണ്ണുങ്ങള്‍ക്കൊന്നും ഒരു നാണവും ഇല്ലേ ,സംഭവം ഞാന്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണെങ്കിലും വന്നു കാലു കുത്തുന്നതിനു മുമ്പ് ഇവര്‍ക്കെല്ലാം എന്നെ കാണണം എന്ന് വിചാരിച്ചാല്‍ എങ്ങിന്നാ ,,ഒന്നുമില്ലെന്കില്‍ ഞാന്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വരുകയല്ലേ ,സാരമില്ല പാവങ്ങള്‍,അവര് കാണുന്നെങ്കില്‍ കണ്ടോട്ടെ" എന്ന് കരുതി ഡ്രസ്സ് ഒന്നും മാറാന്‍ നില്കാതെ ഞാന്‍ വീടിന്റെ മുന്നില്‍ തന്നെ മുറ്റം ഒക്കെ ആദ്യമായി കാണുന്ന പോലെ നിന്നു...പക്ഷെ കുറച്ചു കഴിഞ്ഞപ്പോ വന്ന പെണ്ണുങ്ങളൊന്നും പൂമുഖതേക്ക് നോക്കുക പോലും ചെയ്യാതെ നേരെ വീടിനു പിന്നിലേക്ക് പോക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഇടയ്ക്കു പോകുന്ന ആരോ പറയുന്നത് കേട്ടു,,,'എടീ താത്താക്ക് ഞമ്മളെ ഒക്കെ ഓര്മണ്ടാവോ..എത്ര കാലായി പോയിട്ട് .....എന്ന്
ഓ അപ്പൊ എല്ലാരും ഉമ്മാനെ കാണാന്‍ ആണ് അല്ലെ ,ഞാന്‍ കരുതി ......................!!!!!!!!!!!!!!!!!!!!!!....
തുടരും ...
Tuesday, 30 November 2010
മറക്കാനാവാത്ത തീവണ്ടി യാത്ര ..മൂന്നാം ഭാഗം ..
ഞങ്ങളെല്ലാവരും പിറ്റേന്ന് രാവിലെ തന്നെ ആ പള്ളിയുടെ അടുത്ത് ഒത്തു ചേര്‍ന്നിരുന്നു...കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും ബന്ധുക്കളും പിന്നെ സംഭവമറിഞ്ഞ് എത്തിയ ഒരു പാട് ആള്‍ക്കാരും അവിടെ തടിച്ചു കൂടിയിരുന്നു ..ഏകദേശം ഒരു ഒന്‍പതു മണിയായപ്പോള്‍ അവിടെ കാവല്‍ നിന്ന പോലീസുകാരെ കൂടാതെ ഒരു കൂട്ടം പോലീസുകാര്‍ പിന്നെയും എത്തി..ആള്‍ക്കാര്‍ എല്ലാം നിശബ്ദരായിരുന്നു..മുതിര്‍ന്ന ഉദ്വോഗസ്തരും സംഭവ സ്ഥലത്തെത്തി..പിന്നെ കാഴ്ചക്കാരെ കുറെ പിന്നിലേക്ക് തള്ളി നീക്കി പോലീസുകാര്‍ അവിടെ ഒരു കയറു കെട്ടി അതിനു മുന്നില്‍ നിലയുറപ്പിച്ചു..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തില്‍ കുറച്ചു കോടതി ഉദ്വാഗസ്തരും എത്തി..അതിനു ശേഷം ഒരു പോലീസുകാരന്‍ പള്ളിയുടെ മുന്നിലുള്ള ഒരു ചെറിയ തറയില്‍ ഒരു മുസല്ല വിരിച്ചു..അപ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ മുങ്ങിയിരുന്നു..കുറച്ചും കൂടി ധൈര്യമുള്ളവര്‍ പിന്നെയും അവിടെ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ കറുത്ത വരയുള്ള ഒരു ജയില്‍ വാഹനം അവിടെ വന്നു നിന്നു ..അതില്‍ നിന്നും പ്രതിയെ പുറത്തേക്കു കൊണ്ട് വന്നു മുസല്ലയില്‍ ഇരുത്തി..പിന്നെ പ്രതി ചെയ്ത ശിക്ഷകള്‍ ഒരു കോടതി ഉദ്വോഗസ്തന്‍ ഉറക്കെ വായിച്ചു ..അയാള്‍ മൂന്നു സ്ത്രീകളെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തി അവരുടെ ആഭരണങ്ങള്‍ മോഷ്ട്ടിച്ചു അവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ആണ്...ഇത് കഴിഞ്ഞ ഉടനെ തന്നെ ജയില്‍ വാഹനത്തില്‍ നിന്നും ഒരു അറബി ഡ്രസ്സ് ഇട്ട മുഖം ഷാള് കൊണ്ട് മറച്ച ഒരാള്‍ പുറത്തേക്കു വന്നു .അയാളുടെ അരയില്‍ വാള്‍ ഉണ്ടായിരുന്നു..അയാള്‍ നേരെ വന്നു പ്രതിയുടെ അടുത്ത് വന്നു എന്തോ പറഞ്ഞു..{ശഹാദത്ത് ചെല്ലാന്‍ ആണ് എന്ന് പിന്നെ അറിഞ്ഞു}.പിന്നെ പതുക്കെ വാള്‍ അരയില്‍ നിന്നെടുത്തു പ്രതിയുടെ പിന്‍ കഴുത്തില്‍ ചെറുതായി ഒന്ന് കുത്തി.പ്രതി ഒന്ന് തല ഉയര്‍ത്തുന്നത് കണ്ടിരുന്നു..പിന്നെ കാണുന്നത് തല ഒരു ഭാഗത്തും വിറച്ചു കൊണ്ട് ഉടല്‍ ഇരിക്കുന്നതും ആണ്..അപ്പോഴേക്കും ഞങ്ങള്‍ ഓടി കുറെ ദൂരം പിന്നിരുന്നു ..!!!!!!!!!!!!!!!!!!!
ഇത്രയും പറഞ്ഞു ഞാന്‍ എണീറ്റ് മൂത്രം ഒഴിക്കാന്‍ പോയി...മൂത്രം ഒഴിച്ച് തിരിച്ചു വരുമ്പോ കുറെ ആള്‍ക്കാര്‍ ട്രെയിനിന്റെ ഡോറില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നു ..ഞാനും അവിടെ നിന്നു..നല്ല കാറ്റും കൊണ്ട് പുറത്തേക്കു നോക്കി അവിടെ നില്ക്കാന്‍ നല്ല രസമാണ് .. ഞാന്‍ വരാത്തത് കൊണ്ട് ആ ടീച്ചറുടെ ഭര്‍ത്താവ് എന്നെ വിളിക്കാന്‍ വന്നു....ഞാന്‍ ഇവിടെ നിന്നോളാം എന്ന് പറഞ്ഞു എങ്കിലും എന്നോട് കൂടെ വരാന്‍ പറഞ്ഞു..ഞാന്‍ ചെന്നപ്പോ എനിക്ക് വേണ്ടി വിന്‍ഡോയുടെ അടുത്തുള്ള സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു എല്ലാവരും കൂടി ..വേണ്ടാ എന്നൊക്കെ പറഞ്ഞു നോക്കി..പക്ഷെ അവരെല്ലാവരും എന്നെ നിര്‍ബന്തിച്ചു അവിടെ ഇരുത്തി ....
പിന്നെ അവിടന്നങ്ങോട്ട് വളരെ രസകരമായിരുന്നു യാത്ര....പോകുന്ന സ്ഥലമെല്ലാം കുട്ടികള്‍ എനിക്ക് പറഞ്ഞു തരും ..അവര്‍ക്കു ഇടയ്ക്കിടയ്ക്ക് പോയി പരിചയമായിരുന്നു എല്ലാ സ്ഥലവും...എനിക്കും കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ട്ടമാണ്...ഇടയ്ക്കു ടീച്ചര്‍ ഞങ്ങള്‍ക്ക് തിന്നാന്‍ കടലയും തന്നു ..അവര്‍ വീട്ടില്‍ ഉണ്ടാകിയതാണ് എന്ന് തോന്നുന്നു..കടലയും കൊറിച്ചു പുറത്തേക്കു നോക്കിയുള്ള ആ ട്രെയിന യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ..
{നിര്‍ത്തി}....
സത്യം പറഞ്ഞാല്‍ ഇന്ന് എഴുതാന്‍ ഒരു മൂഡും ഇല്ലായിരുന്നു ..പിന്നെ കഴിഞ്ഞ പോസ്റ്റ് നിര്‍ത്തിയ സ്ഥലം അമ്മാതിരി ആയത് കൊണ്ട് അങ്ങ് പൂര്‍ത്തിയാക്കി എന്ന് മാത്രം ...
Monday, 29 November 2010
മറക്കാനാവാത്ത തീവണ്ടി യാത്ര ..രണ്ടാം ഭാഗം
കഴിഞ്ഞ പോസ്റ്റ് എഴുതി തുടങ്ങുമ്പോള്‍ മൊത്തം യാത്ര ഒറ്റ പോസ്റ്റ് ആക്കണം എന്നായിരുന്നു വിചാരിച്ചത്..പക്ഷെ മലയാളം ശരിയായി എഴുതാന്‍ അറിയാത്തതും എന്നും അതി രാവിലെ എണീക്കണം എങ്കില്‍ നേരത്തെ ഉറങ്ങണം എന്നുള്ളത് കൊണ്ടും എഴുതി കുറച്ചു കഴിഞ്ഞപ്പോ കുറെ ആയ പോലെ തോന്നി..അവിടെ വച്ച് നിര്‍ത്തി 'തുടരും'ഇട്ടതാണ്...അപ്പൊ തുടങ്ങാം ...
'കുറച്ചു നേരത്തേക്ക് ആരും ഒന്ന് മിണ്ടിയില്ല ..തീവണ്ടിയുടെ കടകട ശബ്ദം മാത്രം ...ടീച്ചറും ഭര്‍ത്താവും കുട്ടികളും താടിക്ക് കയ്യും കൊടുത്തു എന്നെ തന്നെ നോക്കി ഇരിക്കുന്നു..ഞാന്‍ കൈ രണ്ടും പിന്നിലേക്ക് ഉയര്‍ത്തി തലയ്ക്കു പിന്നില്‍ വെച്ച് വെറുതെ പുറത്തേക്കു നോക്കിയിരിക്കുന്നു..മറ്റു രണ്ടെണ്ണം{ശത്രു രാജ്യക്കാര്‍} ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്നു...ഉപ്പ മാത്രം 'ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ' എന്ന നിലക്ക് തന്റെ സ്വലാത്തില്‍ മാത്രം ശ്രദ്ധിച്ചു ഇരിക്കുന്നു..ഉമ്മ വിഷയം മാറ്റാന്‍ വേണ്ടി 'മദീനയില്‍ ഇതൊക്കെ വല്ലപ്പോഴും മാത്രമേ നടക്കാറുള്ളൂ എന്നൊക്കെ പറഞ്ഞെങ്കിലും കുറച്ചു നേരം എല്ലാവരും ആ നിലയില്‍ തന്നെ ആയിരുന്നു ..
സംഭവം എന്തെന്ന് വെച്ചാല്‍ ടീച്ചര്‍ മദീനയെ കുറിച്ച് എന്തൊക്കെയോ ചോദിച്ച കൂട്ടത്തില്‍ 'അവിടെ ഒക്കെ ഇപ്പോഴും ആള്‍ക്കാരെ തെറ്റ് ചെയ്‌താല്‍ തല വെട്ടലല്ലേ' എന്നും ചോദിച്ചിരുന്നു..അവരുടെ ധാരണ അവിടെ എന്ത് ചെയ്താലും ഉടനെ കൊണ്ട് പോയി തലവെട്ടും എന്നൊന്നും അല്ലെങ്കിലും ഒരു വിധം വലിയ തെറ്റിനൊക്കെ തല വെട്ടും എന്നായിരുന്നു എന്ന് തോന്നുന്നു...അതിനെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ എനിക്കറിയാവുന്ന പോലെ അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ..
ഒരാളെ മനപ്പൂര്‍വ്വം കൊല്ലുകയോ, മയക്കു മരുന്ന് കടത്തു ,രാജ്യദ്രോഹം എന്നിങ്ങനെയുള്ള കടുത്ത തെറ്റുകള്‍ ചെയ്യുകയും അത് തന്നെ നൂറു ശതമാനം തെളിയുകയും പ്രതി കുറ്റം സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ഒരാളെ വധ ശിക്ഷക്ക് വിധിക്കുകയുള്ളൂ ..പോരാത്തതിന് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാം..അവിടെയും വിധി എതിരായാല്‍ രാജാവിന് ദയാ ഹരജി കൊടുക്കാം ..അതും തള്ളിയാല്‍ മാത്രമേ വധ ശിക്ഷ നടപ്പാക്കൂ ..പോരാത്തതിന് ഒരാളെ കൊന്ന കേസാണെന്കില്‍ കൊല്ലപ്പെട്ട ആളുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രതിക്ക് മാപ്പ് കൊടുക്കാന്‍ വരെ അധികാരം ഉണ്ടാവും എന്നെല്ലാം പറഞ്ഞു ..
മാപ്പ് കൊടുക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നും 'പെരുമഴക്കാലം'എന്ന പടത്തിന്റെ പ്രമേയം തന്നെ അതാണ് എന്നും ഇടയ്ക്കു അവരുടെ ഭര്‍ത്താവ് പറഞ്ഞു..ഉപ്പ അടുത്തിരിക്കുന്നത് കൊണ്ട് അത് സമ്മതിക്കാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ട് 'ആണോ,അങ്ങിനെ ഒരു പടവും ഉണ്ടോ,മലയാളം ആണോ ' എന്നൊക്കെയുള്ള പൊട്ടന്‍ ചോദ്യം ചോദിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു..ഞാനാണെങ്കില്‍ ആ പടം രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്..ആദ്യ പ്രാവശ്യം മുഴുവന്‍ കണ്ടിട്ടില്ല എങ്കിലും അതിലെ മഴ സീനുകള്‍{എന്റെ മഴ ഭ്രാന്ത് നിങ്ങള്ക്ക് അറിയാമല്ലോ,ഇല്ലെങ്കില്‍ ഇവിടെ ഉണ്ട്} കാണാന്‍ വേണ്ടി രണ്ടാമത് വീണ്ടും കണ്ടു..
പക്ഷെ ഇതൊക്കെ അവിടെ പറഞ്ഞാല്‍ അടിച്ചു തകര്‍ക്കാന്‍ രണ്ടു കോട്ടിലും പല്ലില്ലാത്തത് കൊണ്ട്{അക്കഥ ഇവിടെ} ഉപ്പ ചവിട്ടി നട്ടെല്ല് തകര്‍ക്കാന്‍ ആയിരിക്കും ആദ്യമേ ശ്രമിക്കുക എന്ന് അറിയാവുന്നത് കൊണ്ട് 'ഏയ് ഞാന്‍ സിനിമ ഒന്നും കാണാറില്ല,സിനിമ ഞങ്ങള്‍ക്ക് ഹറാം ആണ്'എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ് ചെയ്തു ..അത് കേട്ട് ആ ടീച്ചറുടെ കുട്ടികള്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെന്കിലും മൂത്തവള്‍ 'അപ്പൊ നിങ്ങള്‍ ഇത്ര കാലായിട്ടും ഒരു സിനിമയും കണ്ടില്ലേ എന്ന് ചോദിച്ചു..കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് കയ്യും കണ്ണും ഉപയോഗിച്ച് ഉപ്പ തല്ലും എന്ന് ആന്ഗ്യം കാണിച്ചു .അവള്‍ കൈ കൊണ്ട് വായ പൊത്തി ഓക്കെ എന്ന് തലയാട്ടി .. ...!!!!!!.
എന്റെ സംസാരം കേള്‍ക്കാനുള്ള രസം {??} കൊണ്ടോ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ടോ എന്തോ അവര്‍ പിന്നേയും എന്നെ വിടാനുള്ള ഭാവം ഇല്ലായിരുന്നു..'തല വെട്ടുന്നത് എപ്പോഴെന്കിലും നേരിട്ട് കണ്ടിട്ടുണ്ടോ' എന്നായി അടുത്ത ചോദ്യം ??..തെറ്റ് അവരുടെ ഭാഗത്തായിരുന്നു .എനിക്കറിയാത്ത ഞാന്‍ കാണാത്ത ഒന്നും ഈ ലോകത്തില്ലാ എന്നുള്ള കാര്യം അവര്‍ ആദ്യമേ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണമായിരുന്നു ..!!!!!..അങ്ങിനെ ഞാന്‍ ചെറുപ്പത്തില്‍ മദീനയില്‍ വെച്ച് കണ്ട ഒരു തലവെട്ടു എനിക്കറിയാവുന്ന മലയാളത്തില്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു ..
മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ വലതു ഭാഗത്ത് ഒരു പള്ളിയുണ്ട് ..മസ്ജിദ് അല്‍ ഗമാമ{ഇവടെ }..അതിനടുത് ഒരു വലിയ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരുന്നു {ഞാന്‍ പോരുമ്പോള്‍ അവിടെ എന്തോ നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ടി അടച്ചിട്ടിരിക്കുന്നു..ഇപ്പൊ വേറെ സ്ഥലത്ത് വെച്ചാണ് ശിക്ഷ കൊടുക്കല്‍ }..ആ പള്ളിയുടെ മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കല്‍ ..ശിക്ഷ നടപ്പാക്കുന്നതിനു തലേന്നാള്‍ മുതല്‍ അവിടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് പോലീസ് കാവല്‍ ഉണ്ടാവും..അപ്പൊ തന്നെ മനസിലാക്കാം നാളെ ഒരാളെ തലവെട്ടുന്നുണ്ട് എന്ന്..എനിക്കന്നു പതിനഞ്ചു ,പതിനാറു വയസ്സ് കാണും ...തലേന്നേ ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞിരുന്നു സംഭവം ..പോരാത്തതിന് ക്ലാസ്സില്‍ ആരും ഇത് വരെ അത് കണ്ടിട്ടും ഇല്ല ...ഞങ്ങള്‍ കുറച്ചു പയ്യന്മാര്‍ അത് കാണാന്‍ വേണ്ടി പിറ്റേന്ന് ക്ലാസ്സില്‍ വരാതെ മുങ്ങാന്‍ പ്ലാനിട്ടു ... {തുടരും }
ഇപ്പൊ ഒരു" തുടരും' വളരെ ബോറായിരിക്കും എന്ന് എനിക്കറിയാം പക്ഷെ വേറെ മാര്‍ഗമില്ല മക്കളെ ...ഞാന്‍ എനിക്ക് അനുവദിച്ച സമയം ഇപ്പൊ കഴിയും ..അതിനു മുമ്പ് ഇത് എഡിറ്റു ചെയ്തു പോസ്റ്റ് ചെയ്യണം ....നിങ്ങളെ പോലെ അല്ല ..സുബഹിക്ക് മുമ്പ് എണീക്കാന്‍ ഉള്ളതാ ...........അപ്പൊ ബാക്കി അടുത്ത പോസ്റ്റില്‍ ..ബോറടിക്കുന്നെന്കില്‍ പറയണം ..ട്രെയിന്‍ ചിലരുടെ നോവല്‍ പോലെ സ്പീഡ് കൂട്ടാം ...നാട്ടില്‍ ചെന്നിട്ട് ഇനിയും ഉണ്ട് ഒരു പാട് മണ്ടത്തരങ്ങള്‍ ..
Sunday, 28 November 2010
ആദ്യ തീവണ്ടി യാത്രയിലെ അനുഭവങ്ങള്‍ ...
മുമ്പ് ഒരു പോസ്റ്റ് എഴുതി പിന്നെ മൂഡ് പോയി പൂര്‍ത്തിയാക്കാതെ ഇരുന്ന എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള യാത്ര ഇപ്പൊ ഒരു മൂഡ് വന്നപ്പോ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു ..ഇനിയും ഏതു നിമിഷവും നിന്നേക്കാം ..!!!!
ആദ്യമായി നാട്ടില്‍ പോയപ്പോ കണ്ട എല്ലാ കാര്യങ്ങളും വളരെ രസകരം ആയിരുന്നു.ഒരു രാത്രി മുംബയില്‍ താമസിച്ചു.പിറ്റേന്ന് തീവണ്ടിയില്‍ ആയിരുന്നു നാട്ടിലേക്കുള്ള യാത്ര ...ജീവിതത്തിലെ ആദ്യ തീവണ്ടി യാത്ര ..എത്ര വര്ണിച്ചാലും മതി വരില്ല ..അത്രക്കും രസകരമായിരുന്നു...എപ്പോഴാണ് മുംബയില്‍ നീന്ന് കയറിയത് എന്നൊന്നും ഓര്‍മയില്ല..അല്ലെങ്കിലും ഒരിക്കല്‍ അതൊക്കെ ബ്ലോഗില്‍ എഴുതേണ്ടി വരും എന്ന് ആര് കണ്ടു ...ഏതായാലും ഞങ്ങള്‍ തീവണ്ടിയില്‍ കയറി ഞങ്ങളുടെ സീറ്റ് തിരഞ്ഞു പിടിച്ചു..ബാഗുകളും മറ്റും അടുക്കി വെച്ചതിനു ശേഷം കിട്ടിയ സീറ്റില്‍ ഇരുന്നു .ആ റൂമില്‍ {അതിനെന്താ പറയുക ?}ഞങ്ങളുടെ എതിരെയുള്ള സീറ്റില്‍ ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ മൂന്നു കുട്ടികളും പിന്നെ വേറെ രണ്ടു വലിയ പെണ്‍കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്....
ഞങ്ങള്‍ അവസാനം വന്നത് കൊണ്ട് പുറത്തേക്കു കാണാന്‍ വേണ്ടി വിന്‍ഡോയുടെ അടുത്ത് ഇരിക്കണം എന്നുള്ള എന്റെ ആഗ്രഹം നടന്നില്ല ..ആകെ ടെന്‍ഷന്‍ ആയി..നാട്ടില്‍ ആദ്യമായി പോകുന്നതിനാല്‍ നാട്ടിലെ രീതികള്‍ ഒന്നും അറിയാത്തത് കൊണ്ടും പിന്നെ എല്ലാം ലേഡീസ് ആയത് കൊണ്ടും ഞാന്‍ ഒന്നും പറയാതെ കിട്ടിയ സീറ്റില്‍ ഇരുന്നു...കേറി കുറച്ചു നേരം എല്ലാവരും അവരവരുടെ ലോകത്ത് മാത്രം ഒതുങ്ങി കൂടാന്‍ ശ്രമിച്ചു..വല്ലപ്പോഴും അറിയാതെ കണ്ണുകള്‍ തമ്മില്‍ ഒന്ന് മുട്ടിയാല്‍ ഒന്ന് ചിരിക്കും അത്ര മാത്രം....എനിക്കാണെങ്കില്‍ പുറം ലോകം കാണാന്‍ മുട്ടി നില്‍ക്കുന്നത് കൊണ്ട് ഇരുത്തം ഒന്നും ശരിയാവുന്നില്ല..പോരാത്തതിന് ഉപ്പയും ഉമ്മയും അടുത്ത് തന്നെ ഉണ്ട് താനും ..ഈ യാത്ര ഏതായാലും വേസ്റ്റ് ആയി എന്ന് ഉറപ്പിച്ചു ..ഉപ്പ പറഞ്ഞത് അനുസരിച്ച് ഒരു ദിവസത്തെ യാത്ര ആണ് കേരളത്തിലേക്ക്..എങ്ങിനെ അട്ജെസ്റ്റ് ചെയ്യും എന്ന് യാതൊരു ഐഡിയയും ഇല്ല..തല്ക്കാലം ഒന്നും മിണ്ടാതെ ഇരുന്നു..ഇടയ്ക്കിടയ്ക്ക് വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കി.നാട് കാണാന്‍ ഉള്ള ആകാംഷ ആയിരുന്നു ..
കുറച്ചു കഴിഞ്ഞപ്പോ എന്റെ നോട്ടം കണ്ടു തെറ്റിദ്ധരിച്ചു വിന്‍ഡോയുടെ അടുത്തിരുന്ന നേരത്തെ പറഞ്ഞ യുവതികളില്‍ നിന്ന് ഒരുത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി.{സത്യായിട്ടും ഞാന്‍ അവളെ നോക്കിയിട്ടില്ലായിരുന്നു..ഞാന്‍ ആ ടൈപ്പല്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ.!!}അവളെ മൈന്‍ഡ് ചെയ്യാതെ വീണ്ടും വിന്‍ഡോയില്‍ കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരിന്നു..കുറച്ചു കഴിഞ്ഞപ്പോ എന്നെ സഹിക്കാന്‍ കഴിയാഞ്ഞിട്ടോ എന്തോ അവള്‍ അടുത്തിരിക്കുന്ന തന്റെ കൂട്ടുകാരിയുടെ കാതില്‍ എന്തോ പറഞ്ഞു.അവളും എന്നെ നോക്കുന്നു..എനിക്കെന്തോ പന്തിക്കേട് തോന്നി.ആദ്യമായി നാട് കാണുന്നത് കൊണ്ട് മനസ്സ് കൊണ്ട് ഒരു കൊച്ചു കുട്ടി ആണെങ്കിലും ശരീരം ഒരു പുരുഷന്റെതാണ് എന്ന് അപ്പോഴാണ് ഓര്‍ത്തത്...ഒരു പ്രശ്നം ഉണ്ടായാല്‍ ആദ്യ ചവിട്ടു ഉപ്പയുടേത് തന്നെ ആവും എന്നുള്ളത് കൊണ്ടും ആദ്യത്തെ വരവില്‍ തന്നെ നാറണ്ടാ എന്ന് കരുതിയും ആ വിന്‍ഡോയില്‍ കൂടി പുറം ലോകം കാണാനുള്ള ആഗ്രഹത്തിന് തല്‍ക്കാലം ഞാന്‍ കടിഞ്ഞാണിട്ടു.അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തിയും ശരിയല്ല.നമ്മള്‍ ഒന്ന് നോക്കിയാല്‍ എന്താ പ്രശ്നം.അവര്‍ക്ക് എത്ര നേരം വേണമെങ്കിലും നമ്മളെ നോക്കാം നമ്മള്‍ തിരിച്ചു ഒന്ന് നോക്കിപ്പോയാല്‍ പ്രശ്നം !!!!!..{എന്റെ ബ്ലോഗു വായിക്കുന്ന ആരും ഇതില്‍ പെടില്ല.നിങ്ങളൊന്നും ആ ടൈപ് അല്ലാ എന്ന് എനിക്കറിയാം !!!..}..
കുറെ നേരം അങ്ങിനെ കടന്നു പോയി..പുറത്തൊക്കെ കുറെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഇടയ്ക്കു കാണുന്നുണ്ട്.ആ അറ്റത്തിരുന്ന രണ്ടു മാരണങ്ങള്‍ കാരണം അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ ഉമ്മ മുന്നിലിരുന്ന ആ ഫാമിലിയെ പരിചയപ്പെട്ടിരുന്നു അവര്‍ ഒരു ഹിന്ദു ഫാമിലി ആയിരുന്നു..അച്ഛനും അമ്മയും പിന്നെ പതിനഞ്ചും പത്തും ഏഴും വയസ്സുള്ള മൂന്നു പെണ്‍കുട്ടികളും.. അച്ഛന്‍ ബോംബെയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു .അമ്മ ടീച്ചര്‍ ആണ്..ലീവിന് നാട്ടിലേക്ക് പോകുന്നു..മൂന്നു കുട്ടികളും മുംബയില്‍ പഠിക്കുന്നു .ചെറിയ കുട്ടിയുടെ പേര് മാത്രം ഓര്‍മയുണ്ട് ..ശ്രീക്കുട്ടി .. പിന്നെ ഉണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍{ശത്രു പക്ഷം!!} അവര്‍ ബോംബയില്‍ ഏതോ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ ആണ്..അവര്‍ മലയാളികള്‍ അല്ല .മലയാളം അറിയില്ല ഹിന്ദി മാത്രമേ അറിയൂ.വഴിയില്‍ എവിടെയോ ഇറങ്ങി ..സ്ഥലം ഓര്മയില്ല ..
സംസാരത്തിനിടയില്‍ ഞങ്ങള്‍ സൌദിയില്‍ നിന്ന് വരികയാണ് എന്നും മറ്റും ഉമ്മ ആ ടീച്ചറോട് പറഞ്ഞിരുന്നു ..കൂട്ടത്തില്‍ എന്തോ പറഞ്ഞപ്പോ ഞാന്‍ ആദ്യമായി ആണ് നാട്ടില്‍ വരുന്നത് എന്നും പറഞ്ഞു .. .ഞാന്‍ ആദ്യമായി ആണ് ഇന്ത്യയില്‍ വരുന്നത് എന്ന് കേട്ടപ്പോ എല്ലാവര്ക്കും കൌതുകം ..ഇത്ര വലുതായിട്ട് ആദ്യമായി നാട്ടില്‍ വരുന്ന എന്നെ അവര്‍ അത്ഭുതത്തോടെ നോക്കി ...എന്നിട്ട് ആ ചേച്ചി പറഞ്ഞു ..ഞാനും കുറെ നേരമായി ഇവനെ ശ്രദ്ധിക്കുന്നു ..വന്നപ്പോ മുതല്‍ ഇവന്‍ കിട്ടുന്ന ഗ്യാപ്പില്‍ കൂടി ഒക്കെ പുറത്തേക്കു നോക്കുന്നു ..ഞാന്‍ കരുതി ഇവന്‍ ആദ്യമായിട്ടാ മുംബയില്‍ വരുന്നത് എന്ന് ..കൂടെ ഉപ്പയുടെ ഇരുത്തി കൊണ്ടുള്ള ഒരു നോട്ടവും കൂടി ആയപ്പോ ചമ്മി പണ്ടാരമടങ്ങാന്‍ വേറെ എവിടെയെങ്കിലും പോണോ ??..
അതിനിടയില്‍ എന്റെ ശത്രു പക്ഷവും എന്റെ ഹിസ്റ്ററി എല്ലാം ആ ടീച്ചറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു ..അതിനു ശേഷം ഞാന്‍ അറിയാതെ അവരെ എങ്ങാന്‍ നോക്കിയാല്‍ അവര്‍ മനോഹരമായി പുഞ്ചിരിക്കും ..എനിക്കാണെങ്കില്‍ നേരെത്തെ നടന്ന സംഭവം മനസ്സില്‍ ഉള്ളത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ആണ് തോന്നുക ..കുറച്ചു കഴിഞ്ഞപ്പോ ആ ടീച്ചര്‍ എന്നോട് എന്താ ഫൈസൂ{ഉമ്മ വിളിക്കുന്നത് കേട്ടതാ}ഇത്ര കാലവും നാട്ടില്‍ വരാതിരുന്നത് ..നാട് കാണാന്‍ പൂതിയില്ലയിരുന്നോ എന്നൊക്കെ ചോദിച്ചു ..ഇതിനൊക്കെ കാരണം ഈ പുള്ളി ആണ് എന്ന രീതിയില്‍ ഞാന്‍ അര്‍ത്ഥവത്തായി ഉപ്പയെ നോക്കി ..ഇതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും നമ്മള്‍ ഈ നാട്ടുകാരനേ അല്ല എന്നെ നിലയില്‍ പുള്ളി ഭയങ്കര ഗൌരവത്തില്‍ ഇരുന്നു സ്വലാത്ത് ചെല്ലുന്നു ....
പിന്നെ ഇടക്കിടക്കുള്ള ഉപ്പയുടെ മുരടനക്കലുകളും ചുമക്കലുകളും{അന്യ സ്ത്രീകളോട് സംസാരിക്കുന്നത് ശരിയല്ല എന്നുള്ള സൂചന} അവഗണിച്ചു ഞാനും അവരുമായി സംസാരം തുടങ്ങി.ഞങ്ങളുടെ സംസാരത്തില്‍ അവരുടെ ഭര്‍ത്താവും കൂടി..അവര്‍ സൌദിയെ കുറിച്ചും മദീനയെ കുറിച്ചും ഒക്കെ ചോദിച്ചു ..എനിക്കാണെങ്കില്‍ ആരെങ്കിലും മദീനയെ പറ്റി ചോദിച്ചാല്‍ പിന്നെ ലക്കും ലഗാനും ഉണ്ടാവില്ല ..ആ ടീച്ചര്‍ ഒരു പാട് കാര്യങ്ങള്‍ സൌദിയെ കുറിച്ചും മറ്റും ചോദിച്ചു മനസ്സിലാക്കി..അവര്‍ക്ക് സൌദിയെ കുറിച്ച് ഒരു പാട് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ..ഞാന്‍ എനിക്കറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തു ..ഇടയ്ക്കു സൌദിയില്‍ നടപ്പാക്കുന്ന തലവെട്ടു ശിക്ഷയുടെ കാര്യം വന്നപ്പോ ആ ടീച്ചറുടെ കുട്ടികളും ആകാംഷയോടെ എന്റെ വാചകമടി ശ്രദ്ധിക്കാന്‍ തുടങ്ങി ....
തുടരും ...
Friday, 26 November 2010
വീണ്ടും ചില ബദവി തമാശകള്‍ ..
![]() |
ഒരു ബദവി |
കഴിഞ്ഞ പോസ്റ്റില്‍ എന്റെ ചില ആരാധകര{??}പറഞ്ഞത് പോലെ ഇത്തിരി കുറഞ്ഞു പോയോ എന്ന് എനിക്കും സംശയം ഉള്ളത് കൊണ്ട് കുറച്ചും കൂടി എഴുതാം ...ആരെങ്കിലും വായിച്ചു ചിരിച്ചാലോ ???...ചിരി വരുന്നുണ്ടോ എന്ന് നോക്കൂ ...
ഒരിക്കല്‍ ഒരു ഇന്ത്യക്കാരനും ഒരു കഴുതയും കൂടി നടന്നു പോകുമ്പോ ജവാസാത്ത് വന്നു ഇഖാമ ചോദിച്ചു .ഇന്ത്യക്കാരന്‍ ഇഖാമ എടുത്തു കാണിച്ചു ..ജവാസാത്തുകാരന്‍ ;കഴുതയുടെ ഇഖാമ എവിടെ ?..ഇന്ത്യക്കാരന്‍ ; കഴുത സൗദി ആണ് സര്‍ !!!!!..{ഇത് ഇറക്കിയതിനു എന്റെ ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍ ചെലവായി }..
രണ്ടു ബദവികളെ വധ ശിക്ഷക്ക് വിധിച്ചു ..ഒരുത്തന്‍ അസൂയക്കാരന്‍ ആയിരുന്നു ..കൊല്ലുന്നതിനു മുന്‍പ് ഒരാളോട് ;എന്താ അവസാന ആഗ്രഹം ?.ഉമ്മയെ കാണണം ..മറ്റവനോട് എന്താ നിന്റെ അവസാന ആഗ്രഹം ; അവനു ഉമ്മയെ കാണിച്ചു കൊടുക്കരുത് !!!!!!!..
ഒരു ബദവി സൂപ്പര്‍ മാര്‍ക്കറ്റില് കയറി ..എന്നിട്ട് കടക്കാരനോട് ;ഇവിടെ അമ്പത് പൈസയുടെ ജൂസ് ഉണ്ടോ ?..കടക്കാരന്‍ ;ഉണ്ട് ..ബദവി ;എത്രയാ ??...!!!
ബദവികളുടെ ഗല്ലിയില്‍ ഒരു വലിയ കുഴി ഉണ്ടായിരുന്നു ..എന്നും ആരെങ്കിലും അതില് വീണു പരിക്ക് പറ്റും ..അവസാനം ബദുക്കള് എല്ലാവരും കൂടി ഒരു യോഗം കൂടി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ..അവസാനം മൂന്നു തീരുമാനങ്ങളില്‍ എത്തി ..അതില്‍ നിന്ന് ഏതെന്കിലും ഒന്ന് സ്വീകരിക്കാനും തീരുമാനംആയി ..ഒന്ന്, ഒരു ആംബുലന്‍സ് ഇപ്പോഴും കുഴിയുടെ അടുത്ത് നിര്‍ത്തിയിടുക..അല്ലെങ്കില്‍ കുഴിയുടെ അടുത്ത് ഒരു ഹോസ്പിറ്റല്‍ പണിയുക ,അല്ലെങ്കില്‍ ആ കുഴി തൂര്‍ത്തു അടുത്തുള്ള ഹോസ്പിറ്റലിന്റെ അടുത്ത് വേറെ ഒന്ന് കുഴിക്കുക ..!!!!!!!
രണ്ടു ബദുക്കള്‍ രാത്രി ഒരു ടെന്റു കെട്ടി അതില്‍ കിടന്നുറങ്ങി..കുറച്ചു കഴിഞ്ഞു
ഒരുത്തന്‍ എണീറ്റ് ആകാശത്തേക്ക് നോക്കി കിടന്നു ..അപ്പൊ രണ്ടാമന്‍ ;എന്താടാ നോക്കുന്നത് ?..ഒന്നാമന്‍;ഞാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുകയാണ് ,ഇതൊക്കെ എന്താണ് തെളിയിക്കുന്നത് എന്നറിയുമോ ?..രണ്ടാമന്‍ ;;അതെ ,നമ്മളല്ലാതെ ഒരു പാട് ഗോളങ്ങളും നക്ഷത്രങ്ങളും എല്ലാം ഉണ്ട് ഈ പ്രപഞ്ചത്തില്‍ എന്ന് ..അപ്പൊ ഒന്നാമന്‍ ;;എടൊ മരങ്ങോടാ,ഇത് തെളിയിക്കുന്നത് ഇന്നലെ രാത്രി നമ്മുടെ ടെന്റു ആരോ അടിച്ചു മാറ്റി എന്നാ ..!!!!!!!!!!
ബദവി ചെക്കന്‍ കരഞ്ഞു കൊണ്ട് വീട്ടില്‍ ചെന്ന് ഉമ്മയോട് ;സൂയസ് കനാല്‍ ആരാ കുഴിച്ചത് എന്നു പറയാത്തതിന് എന്നെ ഉസ്താദ് തല്ലി..ഉമ്മ ; നീയെന്തിനാ അതു കുഴിക്കാന്‍ പോയത് ???
കഴിഞ്ഞു ..അങ്ങിനെ ഇതും മടുത്തു ....ഇനി അടുത്ത പരിപാടി എന്താ എന്നറിയില്ല ....എന്തെങ്കിലും കണ്ടെത്തിയിട്ടു വേണം ....
Subscribe to:
Posts (Atom)