Monday, 13 December 2010
ആദ്യമായി കുളിക്കാന്‍ പോയപ്പോള്‍ ...!!!!!!!
എന്തെഴുതും എന്ന് യാതൊരു നിശ്ചയവും ഇല്ല ..ചില സമയത്ത് അങ്ങിനെയാ ഒന്നും എഴുതാന്‍ ഉണ്ടാവില്ല ..പക്ഷെ എഴുതാന്‍ തുടങ്ങിയാല്‍ എവിടെ നിന്നാ എന്നറിയില്ല എന്തെങ്കിലും ഒരു വിഷയം കിട്ടും..അതിനെ പറ്റി അങ്ങ് എഴുതും..കഥയോ കവിതയോ എഴുതാന്‍ അറിയാത്തത് കൊണ്ടായിരിക്കും എന്തെഴുതണം എന്ന് ന്യൂ പോസ്റ്റ് എന്ന പേജ് എടുക്കും വരെ തീരുമാനിക്കില്ല ..അല്ലെങ്കില്‍ തന്നെ വലിയ സര്‍ഗവാസന ഒന്നും ഇല്ലാത്ത ഞാന്‍ എന്തെഴുതാന്‍ ...!!!!
ഇന്നലെ നമ്മുടെ എക്സ്പ്രവാസിനി{താത്ത} എഴുതിയ ഒരു പോസ്റ്റ് നിങ്ങളെല്ലാം വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു..വളരെ രസകരമായിരുന്നു ആ പോസ്റ്റ് .ഒന്നും എഴുതാന്‍ കിട്ടാതെ ഇരുന്നപ്പോള്‍ വെറുതെ തൊടിയിലെക്കിറങ്ങിയതും അവിടെ കണ്ട കാഴ്ചകളും കൂട്ടത്തില്‍ പോസ്റ്റ് തിരഞ്ഞു നടന്ന ഉമ്മയെ കുട്ടികള്‍ കളിയാക്കിയതും എല്ലാം വളരെ രസകരമായി എഴുതി .അത് വായിച്ചപ്പോ എനിക്ക് ഞാന്‍ നാട്ടില്‍ പോയപ്പോ സംഭവിച്ച ഒരബദ്ധം ഓര്മ വന്നു ..
സംഭവം ഞാന്‍ ആദ്യമായി നാട്ടില്‍ പോയപ്പോ ആണ് സംഭവിച്ചത്..ഞാന്‍ ആദ്യമായി നാട്ടില്‍ വരുന്നത് കൊണ്ട് നാട് കാണിച്ചു തരാനും എല്ലാവരെയും പരിചയപ്പെടുത്തി തരാനും ഞാന്‍ എന്‍റെ പെങ്ങളുടെ കുട്ടികളെ ആണ് ആശ്രയിച്ചിരുന്നത്..ഞാന്‍ എത്തിയത് മുതല്‍ പോരുന്നത് വരെ എപ്പോഴും അവര്‍ കൂടെയുണ്ടായിരുന്നു ഇടത്തും വലത്തുമായി.അവരുടെ വീട് വേറെ സ്ഥലത്ത് ആണെങ്കിലും അവര്‍ പഠിക്കുന്നത് എന്‍റെ വീട്ടിനടുത്തുള്ള സ്കൂളില്‍ ആണ്..അത് കൊണ്ട് എന്‍റെ നാട്ടിലുള്ള എല്ലാവരെയും അവര്‍ക്കറിയാം ഉമ്മയും ഞാനും വന്ന വിവരം അറിഞ്ഞു ഒരു പാട് ബന്ധുക്കള്‍ കാണാന്‍ വന്നിരുന്നു ..എന്‍റെ കുടുംബത്തിലെ വളരെ അടുത്ത
ആള്‍ക്കാരെ പോലും ഞാന്‍ അറിയില്ല..അവരെ ഒക്കെ പരിചയപ്പെടുത്തി തരാനും അവരുടെ വീട് ഏതാണ്,അവര്‍ നമ്മുടെ ആരാണ് എന്നെല്ലാം അറിയാന്‍ വേണ്ടി ആയിരുന്നു അവരെ കൊണ്ട് നടന്നിരുന്നത്.അധികം ആള്‍ക്കാരെയും അവര്‍ക്കര്‍ക്കറിയാമായിരുന്നെന്കിലും ചില വയസായ വല്ല്യുമ്മാര് വരുമ്പോള്‍ അവരും പതുക്കെ മുങ്ങും.കാരണം അവര്‍ക്കും വലിയുമ്മാരെ അത്ര അറിയില്ല..വല്ല്യുമ്മാര് വന്നു 'ന്‍റെ മോന് ഇന്നൊക്കെ ഓര്മണ്ടോ,ഇജ്ജ് ഞമ്മക്കും മാണ്ടി ദുആര്‍ക്കണട്ടോ,ന്‍റെ കുട്ടിക്ക് നാല്‍പ്പത് ആള്‍ക്കാരെ സൊര്‍ഗത്തിക്ക് കൊണ്ടോവാന്‍ പറ്റ്യോല്ലോ,അയില് ഇന്നിം കൂട്ടണട്ടോ" എന്നൊക്കെ പറഞ്ഞു കയ്യും മേലും ഒക്കെ തടവും..എനിക്കാണെങ്കി ഇവരെ എങ്ങിനെ ഒഴിവാക്കും എന്നു ഒരു ഐഡിയയും ഇല്ല..
അവസാനം ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മാനോട് ഏതെന്കിലും വല്യുമ്മാര് വരുന്നുണ്ടെങ്കില്‍ ഒരു ചെറിയ സിഗ്നല്‍ തരാന്‍ ശട്ടം കെട്ടി ..അവര്‍ വരുന്നത് കണ്ടാല്‍ ഞാന്‍ മെല്ലെ റൂമില്‍ കയറി വാതിലടച്ചു ഉറങ്ങുന്ന മാതിരി കിടക്കും..അത് പോലെ തന്നെ അടുത്ത വീട്ടിലോക്കെയുള്ള താത്താരും വരും കാണാന്‍..ഞാന്‍ മെല്ലെ മുങ്ങും..കാരണം മദീനയില്‍ നിന്നും വന്ന ഉടനെ അല്ലെ .അവിടെ പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ ഉമ്മയും പെങ്ങളും പിന്നെ കുറെ കണ്ണുകളും{അവിടെ എല്ലാ പെണ്ണുങ്ങളും മുഖം മറക്കും,വെറും രണ്ടു കണ്ണുകള്‍ മാത്രമേ പുറത്തു കാണൂ} മാത്രമായിരുന്നു അത് കൊണ്ട് തന്നെ എനിക്കറിയില്ലായിരുന്നു ഇവരോടൊക്കെ എങ്ങിനെയാണ് പെരുമാറേണ്ടത് എന്ന്..!!..
അതിലും രസം നാട്ടില്‍ നിന്ന് ഹജ്ജിനു വന്ന കുറെ ആള്‍ക്കാര്‍ ഞാന്‍ അറബി ഡ്രസ്സ് ഒക്കെ ഇട്ടു ഹറമില്‍ ഖുര്‍ആന്‍ ക്ലാസ് എടുക്കുന്നത് കാണുകയും പോരാത്തതിന് അവരെ എല്ലാം മദീന കാണിക്കാന്‍ കൊണ്ട് പോവുകയും ചെയ്ത കഥകള്‍ എല്ലാം നാട്ടുകാരോട് പറഞ്ഞു നാട്ടില്‍ വളരെ നല്ലൊരു ഇമേജ് എനിക്ക് ഉണ്ടാക്കി തരികയും ചെയ്തതിനാല്‍ ആദ്യം നാട്ടിലെ ജീവിതം വളരെ ബോറായിരുന്നു..കാരണം ഞാന്‍ വരുന്നത് കണ്ടാല്‍ ഇരിക്കുന്ന എന്നെക്കാള്‍ വയസ്സായ ആള്‍ക്കാര്‍ എണീറ്റ് നില്‍ക്കുക,സലാം പറഞ്ഞു രണ്ടു കയ്യും കൂട്ടി പിടിക്കുക,എതിരെ വരുന്ന ആള്‍ക്കാര്‍ മടുക്കുത്തു അഴിച്ചിടുക,പള്ളിയില്‍ ചെന്നാല്‍ പിടിച്ചു ഇമാം നിര്‍ത്തുക,ഞാന്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ കല്ലുമ്മലോ ബസ്സ് സ്റ്റാന്റിലോ വെറുതെ ഇരിക്കുന്ന ചെക്കന്മാര്‍ എണീറ്റ് പള്ളിയിലേക്ക് നടക്കുക {അധികവും അവിടെ എത്താറില്ല..!!}തുടങ്ങി എന്നെ അങ്ങ് ബഹുമാനിച്ചു കൊല്ലുകയായിരുന്നു ..എനിക്കാണെങ്കില്‍ വ്യക്തമായ കാരണം ഇല്ലാതെ ആരെങ്കിലും എന്നെ ബഹുമാനിക്കുക,അല്ലെങ്കില്‍ ഞാന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ എന്നെ പൊക്കുക എന്നൊക്കെ പറഞ്ഞാല്‍ അത്ര വെറുപ്പുള്ള ഒരു കാര്യം വേറെ ഇല്ല താനും {സത്യായിട്ടും.കാരണം ഞാന്‍ ആളൊരു പിണ്ണാക്ക് ആണ്}..
അപ്പൊ പറയാന്‍ വന്ന കാര്യം മറന്നു ....അങ്ങിനെ ഞാന്‍ എത്തിയ ആദ്യത്തെ ഒരാഴ്ച കുളി ഒക്കെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു..അവസാനം ഒരു ദിവസം ഉമ്മ ചൂടായി 'നീയെന്താ പെണ്ണാണോ അകത്തിരുന്നു കുളിക്കാന്‍..അല്ലെങ്കില്‍ തന്നെ കരെന്റ്റ് ബില്‍ കുത്തനെ കൂട്യാ ഇനി എങ്ങാന്‍ കുളിക്കാന്‍ വേണ്ടി മോട്ടര്‍ ഇട്ടാല്‍ അന്നെ ഞാന്‍ കാണിച്ചു തരാം,പോയി കൊളത്തില്‍ പോയി കുളിക്ക് എന്നും പറഞ്ഞു വീട്ടില്‍ നിന്നും ആട്ടിയ ശേഷം എവിടെയാണ് അടുത്ത് കുളമുള്ളത് എന്ന് എന്‍റെ ബോഡി ഗാര്‍ഡ്സിനോട് അന്വേഷിച്ചു..അവര് എനിക്ക് വീട്ടിനു പിന്നില്‍ ഉള്ള വലിയുപ്പയുടെ ഒരു വലിയ പാടം ചൂണ്ടി കാണിച്ചു തന്നു അതിന്‍റെ അറ്റത്തു ഒരു പഞ്ചായത്ത് കുളം ഉണ്ട് എന്ന് പറഞ്ഞു..മുണ്ടും ഒരു സോപ്പും എടുത്തു പോകാന്‍ നിന്ന എന്നോട് ഉമ്മ പറഞ്ഞു 'എടാ നീ പോകുമ്പോ ആ ബക്കറ്റില്‍ ഉള്ള കുറച്ചു തുണിയും കുപ്പായും അങ്ങ് എടുത്തോ..അത് അലക്കാന്‍ ഉള്ളതാ ..ഇവിടെ{നാട്ടില്‍} എല്ലാവരും കൊളത്തിലാ അലക്കലും കുളിക്കലും എല്ലാം" എന്നും പറഞ്ഞു .ഉമ്മ പറഞ്ഞതല്ലേ പോയി നോക്കാം എന്നും വിചാരിച്ച് ബക്കറ്റും എടുത്തു ബോഡി ഗാര്‍ഡ്സിനെയും കൂട്ടി കുളത്തിലേക്ക് നടന്നു..ഒരു ഉച്ച സമയം ആയിരുന്നു ..ഞാന്‍ അങ്ങോട്ട് ചെന്നപ്പോ അവിടെ കുറെ പെണ്ണുങ്ങള്‍ ഇരുന്നു കുളിക്കുന്നു,അലക്കുന്നു..പെട്ടെന്ന് ഞാന്‍ വരുന്നത് കണ്ടിട്ടോ എന്തോ എല്ലം കൂടി അള്ളാ ബില്ലാ എന്നും പറഞ്ഞു കുളത്തിലേക്ക് ചാടുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഞാന്‍ ബോഡി ഗാര്‍ഡസിനെ നോക്കി ..അവര്‍ എന്നെയും ....!!!...എനിക്കെന്തോ പന്തികേടു തോന്നി ..ഞാന്‍ എന്‍റെ തുണിയൊക്കെ ഒന്ന് നോക്കി ..ഉടുത്തതില്‍ വല്ല പ്രശ്നമോ മറ്റോ ഉണ്ടോ എന്ന് .ഏയ് പ്രശ്നം ഒന്നും കണ്ടില്ല ...ഞാന്‍ എന്‍റെ ബോഡി ഗാര്‍ഡ്‌സിനോട് ചോദിച്ചു ..അല്ല ഈ കുളം പെണ്ണുങ്ങള്‍ മാത്രം കുളിക്കുന്ന കുളം ആണോ എന്ന് ..അവര് പറഞ്ഞു അല്ല ആണുങ്ങളും ഇവിടെ തന്നെയാണ് കുളിക്കല്‍ എന്ന് ...വീട്ടീന്നു കുളിക്കാന്‍ ഉമ്മ സമ്മതിക്കില്ല ,ഇവടെ ആണെന്കി ഇങ്ങനെയും ...എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് എന്‍റെ വീട്ടില്‍ എപ്പോഴും വരുന്ന ഒരു താത്ത കയ്യില്‍ ഒരു വലിയ ബക്കറ്റുമായി വരുന്നത് കണ്ടത് ..ഞാന്‍ അവിടെ നിന്ന് പരുങ്ങുന്നത് കണ്ടിട്ടോ എന്തോ അവര് കാര്യങ്ങള്‍ എല്ലം ചോദിച്ചു ..എന്നിട്ട് ഒരു ചിരിയും ചിരിച്ചിട്ട് പറഞ്ഞു .."ഇവിടെ ഉച്ചക്ക് പെണ്ണുങ്ങള്‍ മാത്രം ആണ് കുളിക്കല്‍..രാവിലെയും വൈകുന്നേരവും ആണുങ്ങളും " എന്ന് ..എന്ത് പറയാന്‍ ...എനിക്കറിയില്ലായിരുന്നു എന്നും ഉമ്മാനെ ഒന്ന് കാണട്ടെ എന്നും പറഞ്ഞു ബോഡി ഗാര്‍ഡ്‌സിനു തലയ്ക്കു രണ്ടു വീക്കും വെച്ച് തിരിച്ചു നടന്നു ...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!..
അങ്ങിനെ ആയിരുന്നു എന്‍റെ ആദ്യത്തെ കുളത്തിലെ കുളി ...ഇക്കാര്യം ആ താത്താരു ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല ..ആരും പറഞ്ഞു കേട്ടില്ല ..പോരാത്തതിന് ആ വന്ന താത്ത എന്‍റെ കയ്യിലുള്ള ബക്കറ്റ് കണ്ടിട്ട് ഇതെന്താ ഫൈസൂ എന്ന് ചോദിച്ചു ..ഞാന്‍ പറഞ്ഞു 'ഉമ്മ അലക്കാന്‍ തന്നു വിട്ടതാ എന്ന് ..അപ്പൊ ആ താത്ത ചോദിച്ചു .അതിനു അനക്ക് അലക്കാന്‍ അറിയോ എന്ന് ..എന്നിട്ട് എന്‍റെ കയ്യില്‍ നിന്നും ആ ബക്കറ്റ് പിടിച്ചു വാങ്ങി എന്നോട് പോകാന്‍ പറഞ്ഞു ..വീട്ടില്‍ പോയി ഉമ്മാനോട് രണ്ടു ചൂടാവലും ചൂടായി വീട്ടില്‍ നിന്ന് തന്നെ കുളിച്ചു ..കുറച്ചു കഴിഞ്ഞപ്പോ ആ താത്ത ഉണ്ട് ആ തുണിയെല്ലാം അലക്കി എന്‍റെ വീട്ടിന്റെ മുറ്റത്തുള്ള അയലിമേല്‍ ഇടുന്നു ................................!!!!!!!!
{ഈ പോസ്റ്റ് ഞാന്‍ എന്‍റെ അനിയന്‍ ഇര്‍ഫാന്{ബ്ലോഗിമോന്‍}സമര്‍പ്പിക്കുന്നു.ഒരു നല്ല പാട്ടുകാരന്‍ എന്നതിലുപരി ഒടുക്കത്തെ കോമഡിയും കൂടി ആണ് അവന്‍ ..ഇര്‍ഫാനെ അറിയാത്തവര്‍ ഇവിടെ പോയാല്‍ അവന്റെ ഓരോ പൊട്ടത്തരങ്ങള്‍ കാണാം ..ഇവിടെ പോയാല്‍ അവന്റെ കച്ചേരി കേള്‍ക്കാം .}
///////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
Subscribe to:
Post Comments (Atom)
ഇനി ഇവിടെ വന്നു ആരും കരയരുത് 'ന്‍റെ കുട്ടിനെ ആരും മൈന്‍ഡ് ചെയ്യുന്നില്ലാ എന്നും പറഞ്ഞു ............!!!!
ReplyDeleteഓമാനൂരിലെ നിഷ്‌കളങ്കരായ ഗ്രാമീണരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ രസകരമായിരിക്കുന്നു ഫൈസു.
ReplyDelete:)
ആളൊരു സംഭവമാണെന്ന് തോന്നുന്നു..നാല്‍പ്പത് ആള്‍ക്കാരെ കൂട്ടത്തില്‍ ഞമ്മളെയും .... :)
ReplyDeleteനല്ല രൂപത്തില്‍ എഴുതി. ഇഷ്ടപ്പെട്ടു.
ഫൈസു ..നീ ഒരു സംഭവം തന്നെയാടാ...
ReplyDeleteമദീനീല്‍ തുണി അലക്കലോക്കെ ഇജ്ജായിരുന്നു ല്ലേ ഫൈസു...:)
ReplyDelete''ഞാന്‍ വരുന്നത് കണ്ടാല്‍ ഇരിക്കുന്ന എന്നെക്കാള്‍ വയസ്സായ ആള്‍ക്കാര്‍ എണീറ്റ് നില്‍ക്കുക,എതിരെ വരുന്ന ആള്‍ക്കാര്‍ മടുക്കുത്തു അഴിച്ചിടുക,ഞാന്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ കല്ലുമ്മലോ ബസ്സ് സ്റ്റാന്റിലോ വെറുതെ ഇരിക്കുന്ന ചെക്കന്മാര്‍ എണീറ്റ് പള്ളിയിലേക്ക് നടക്കുക''
ReplyDeleteനിയ്യാരടാ കീരിക്കാടന്‍ ജോസോ???..... ങേ??....
ഫയിസു, നന്നായിരിക്കുന്നു. പിന്നെ ഉമ്മ ഫൈസുവിന്റെ പെണ്ണുങ്ങളെ പോലെയുള്ള സ്വഭാവം മാറ്റാനാവും ഉച്ച സമയത്ത് കുളകടവിലേക്ക് അയച്ചത്.. ഫയിസു ഉച്ചകുളി സ്ഥിരം ഏര്‍പ്പടക്കാഞ്ഞത് നന്നായി. ഇടി വണ്ടി പിന്നാലെ വരും..
ReplyDeleteമൌലവിമാരെയും പൂജാരികളെയും അച്ഛന്മാരെയുമോക്കെ എന്റെ നാട്ടിലും ബഹുമാനമാണ്
ഇടക്കൊക്കെ നാട്ടില്‍ പോകണം ഫൈസു. ഇല്ലെങ്കില്‍ നാട്ടുകാര്‍ ഇങ്ങിനെ ബഹുമാനിച്ചു കൊല്ലും.
ReplyDeletejust a smiley..
ReplyDeleteകുളിച്ചു കയറി, ഇനി?
ReplyDeleteകൊള്ളാം..... നന്നായിട്ടുണ്ട്....
ReplyDeleteഫൈസു... ഇപ്പൊ സന്തോഷം കൊണ്ടാ ഞാന്‍ കരഞ്ഞത്.
ReplyDeleteഒന്ന്, എന്നെപോലെ ത്തന്നെ ഒരാളെ കണ്ട സന്തോഷം.
രണ്ട്,സ്വന്തം മക്കളെ പൊക്കി പറയുന്നത് ഏതു മാതാവിന്‍റെ കണ്ണാ നിറക്കാതിരിക്കാ..
മദീനക്കാര്‍ സ്നേഹമുള്ളവരാ..റസൂലിനെ വരവേറ്റ ആ നല്ല മനുഷ്യര്‍ക്കിടയില്‍ ജീവിച്ച ഫയ്സുവിനും കുറച്ചെങ്കിലും അതു പകര്‍ന്നു കിട്ടാതിരിക്കില്ല,,തീര്‍ച്ച,
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരുകാര്യം കൂടി പറയാം.ബ്ലോഗിമോന്‍ ഒരു 'കാല്‍' ഹാഫിള് കൂടിയാണ്.(ഒരു വര്‍ഷം ഉപ്പാന്റെ കൂടെ ജിദ്ദയില്‍ നിന്നിട്ടാണ് പഠിച്ചത്.)ഫയ്സു അനിയനായി സ്വീകരിച്ച സ്ഥിതിക്ക് രണ്ടായത്ത് ഓതിച്ചു ഫയ്സുവിനു വേണ്ടി പോസ്റ്റുന്നതായിരിക്കും. (മകനെയൊന്നു പൊക്കി പ്പറഞ്ഞപ്പോള്‍ എന്തെല്ലാം പൊല്ലാപ്പുകളാ അല്ലെ,,!!?)
ആ അതു മറന്നു,പോസ്റ്റ് കലക്കി.കെട്ടോ..
"ഉമ്മയും പെങ്ങളും കുറെ കണ്ണുകളും ...
ചിരിപ്പിച്ചു കെട്ടോ,,
പോസ്റ്റില്‍ എന്നെയും മോനെയും പരിചയപ്പെടുത്തിയതിനും നന്ദി..
പെണ്ണുങ്ങള്‍ക്കുള്ള കുളക്കടവില്‍ ഉച്ചക്ക് കുളിക്കാന്‍ പോകുന്നത് ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ച് ജാമ്യമില്ല വകുപ്പാണ് ഫൈസൂ.... നാട്ടിലായത് നന്നായി. മദീന ആയിരുന്നേല്‍ 'വെവരം' അറിഞ്ഞേനെ....
ReplyDeleteനന്നായിട്ടുണ്ട് ഈ പ്രഥമ നാടനുഭവം...കേട്ടൊ ഫൈസു...
ReplyDeleteഅപ്പോൾ അലക്കാനൊക്കെ അറിയാം ..അല്ലേ
അങ്ങനെ നാട്ടിലെ വിശേഷങ്ങള്‍ തുടങ്ങി അല്ലെ.
ReplyDeleteനന്നായിട്ടുണ്ട് .
ബ്ലോഗിന്റെ ഹെഡര്‍ ഇത് തന്നെ ഉറപ്പിച്ചോ?
തലക്ക് ലെവലില്ലാത്ത ചിലര്‍ക്ക് നല്ലൊരു അലക്ക് കിട്ടിയാല്‍ കലക്കും.
ReplyDeleteനാട്ടില്‍ നിന്നുള്ള ആദ്യ അലക്ക് പെണ്‍പിള്ളാരില്‍ നിന്ന് തന്നെയാവട്ടെ എന്ന് ഉമ്മ കരുതിയിട്ടു തന്നെയാകുമോ അലക്കാന്‍വിട്ടത്?
അലക്കല്‍ കലക്കി
:)
ReplyDelete"മദീനയിലെ കണ്ണുകളും,, നാട്ടിലെ പെണ്ണുങ്ങളും.."
ReplyDeleteതലക്കെട്ട് മാറ്റുന്നെങ്കില്‍ ഇന്നാ,,പിടിച്ചോ..
ഹ ഹ നീയാരെടാ കീരിക്കാടന്‍ ജോസോ അതോ സ്പടികം ജോര്‍ജോ ?.. ആ കമന്റ് തന്നെയാ എനിക്കും ചോദിക്കാനുള്ളത്
ReplyDeleteഡാ തലക്കെട്ട് ~ex-pravasini* പറഞ്ഞത് ഇട്ടുകൂടെ?
@നന്ദു ..താങ്ക്സ്
ReplyDelete@ഹഫീസ് ..ഇപ്പൊ തന്നെ ഒരു നാലായിരം ആള്‍ക്കാര്‍ ആയിട്ടുണ്ട്..നിനക്ക് വേണമെങ്കില്‍ നാലായിരത്തി ഒന്ന് ആയിക്കോ ..എടാ എന്റെ കാര്യം തന്നെ കഷ്ട്ടത്തിലാ......!!
@അഭീ ..കൊല്ലെടാ കൊല്ല്
@വിരല്തുമ്പ്....കീരിക്കാടന്‍ ഫൈസൂ....
@എളെയോടന്‍.......ഇല്ലാ അതിനു ശേഷം ഞാന്‍ ഉച്ചക്കുളി നിര്‍ത്തി
@വള്ളിക്കുന്ന് ,അക്ബര്‍ ,മിനി ചേച്ചി ....താങ്ക്സ്
ReplyDelete{ഈ പുലികളെ എല്ലാവരെയും ആരാ ഇങ്ങോട്ട് കയറ്റി വിട്ടത് ??}
@നൌഷു ,അഞ്ജു ...താങ്ക്സ് വന്നതിനു ..
ReplyDelete@സിയ ...താങ്ക്സ് ..
ഒരു തങ്ങളുട്ടി ലുക്കില്‍ ഫൈസു എന്ന മദീനക്കാരന്‍ നടക്കുന്നതും ആളുകള്‍ ബഹുമാനിച്ചു കൊല്ലുന്നതും ഇഷ്ട്ടമായി... കുളത്തില്‍ നോക്കിയ ശേഷം ഒരാഴ്ച ഹോസ്പിറ്റലിലും കിടന്നു കിട്ടിയ വണ്ടിക്കു ഗള്‍ഫിലേക്ക് രക്ഷപ്പെട്ടുവെന്നു വാല്‍കഷണം വെക്കാമായിരുന്നു..:)
ReplyDeleteജ്ജ് ബല്ലാതെ ചിര്പ്പിച്ചെടാ ..
faisu...kalakki
ReplyDeleteഎനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല. കുറെ ഭാഗം ഇവന്‍ സെന്‍സര്‍ ചെയ്തെന്നാ തോന്നുന്നത്.
ReplyDeleteഏതായാലും മദീന ടു ഓമാനൂര്‍ വിശേഷങ്ങള്‍ രസിപ്പിച്ചു.
"ആദ്യമായി കുളിക്കാന്‍ പോയപ്പോള്‍ " എന്ന ഈ തലക്കെട്ടു കണ്ടു ഞാന്‍ ഞെട്ടി ...നാട്ടില്‍ പോകുന്നത് വരെ നീ കുളിച്ചിട്ടില്ലായിരുന്നോ എന്നോര്‍ത്തു !!:) കഴിഞ്ഞ പിണ്ണാക്ക് കഥയിലും നായകന്‍ കുളിക്കാതെയും പല്ലുതേക്കാതെയും തുണി നനക്കതെയും നടക്കുന്ന ഒരാള്‍ ആയിരുന്നല്ലോ !!
ReplyDeleteഉമ്മാന്റെ ആ ചോദ്യം എനിക്ക് പെരുത്തു "ഷ്ട പ്പെട്ടു " ജ്ജ് എന്താ പെണ്ണാണോ മുറീക്കേറി കതകും അടച്ചിരിക്കാന്‍ ...."
നീ ഒന്നും അറിയാതെയാണ് നട്ടുച്ചയ്ക്ക് കുളത്തില്‍ കുളിക്കാന്‍
പോയത് അല്ലെ !!!ഉം ഉം ..എന്നിട്ട് മിണ്ടാ പ്രാണി കളായ
ആ ബോഡി ഗാര്‍ഡ് സി നു കുറ്റവും ...ഗൊച്ചു ഗള്ളന്‍ ..:)
അലക്ക് കലക്കി. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഫൈസു.
ReplyDeleteആദ്യമായി അനുഭവപ്പെടുന്നതെന്കിലും ഇപ്പോള്‍ നാട്ടില്‍ കുളത്തിലെ കുളി പറച്ചിലില്‍ മാത്രേ ഉള്ളു. കുളങ്ങളും ഇല്ലാതായി.
"പെട്ടെന്ന് ഞാന്‍ വരുന്നത് കണ്ടിട്ടോ എന്തോ എല്ലം കൂടി അള്ളാ ബില്ലാ എന്നും പറഞ്ഞു കുളത്തിലേക്ക് ചാടുന്നു"
ReplyDeleteസത്യത്തില്‍ ആ ചാട്ടം കണ്ട് വീണ്ടും വീണ്ടും അവിടെ ചുറ്റി പ്പറ്റി നിന്ന ഫൈസുവിനെ ആ താത്ത ഓടിച്ചു വിടുകയായിരുന്നു yannanallo njan കേട്ടത്
ഫൈസൂ, വളരെ നന്നായി ഈ പോസ്റ്റ്. കുളത്തിലെ കുളി ഒരു ഗൃഹാതുരത്വം തന്നെ.
ReplyDelete@ അത് വായിച്ചപ്പോ എനിക്ക് ഞാന്‍ നാട്ടില്‍ പോയപ്പോ സംഭവിച്ച ഒരബദ്ധം ഓര്മ വന്നു ..
ReplyDelete= സംഭവിച്ചു എന്നു പറഞ്ഞാ മതി..ബാക്കി ഞങ്ങള്‍ക്കു ഊഹിച്ചെടുക്കാവുന്നതേയുള്ളൂ...
@ 'ന്‍റെ മോന് ഇന്നൊക്കെ ഓര്മണ്ടോ,ഇജ്ജ് ഞമ്മക്കും മാണ്ടി ദുആര്‍ക്കണട്ടോ,ന്‍റെ കുട്ടിക്ക് നാല്‍പ്പത് ആള്‍ക്കാരെ സൊര്‍ഗത്തിക്ക് കൊണ്ടോവാന്‍ പറ്റ്യോല്ലോ,അയില് ഇന്നിം കൂട്ടണട്ടോ"
= ഡാ..എന്നേം കൂട്ടണേ...
@ഞാന്‍ വരുന്നത് കണ്ടാല്‍ ഇരിക്കുന്ന എന്നെക്കാള്‍ വയസ്സായ ആള്‍ക്കാര്‍ എണീറ്റ് നില്‍ക്കുക,സലാം പറഞ്ഞു രണ്ടു കയ്യും കൂട്ടി പിടിക്കുക,എതിരെ വരുന്ന ആള്‍ക്കാര്‍ മടുക്കുത്തു അഴിച്ചിടുക,പള്ളിയില്‍ ചെന്നാല്‍ പിടിച്ചു ഇമാം നിര്‍ത്തുക,ഞാന്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ കല്ലുമ്മലോ ബസ്സ് സ്റ്റാന്റിലോ വെറുതെ ഇരിക്കുന്ന ചെക്കന്മാര്‍ എണീറ്റ് പള്ളിയിലേക്ക് നടക്കുക {അധികവും അവിടെ എത്താറില്ല..!!}തുടങ്ങി എന്നെ അങ്ങ് ബഹുമാനിച്ചു
= വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്...
@സത്യായിട്ടും.കാരണം ഞാന്‍ ആളൊരു പിണ്ണാക്ക് ആണ്}..
= അതു നീ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം...
@പെട്ടെന്ന് ഞാന്‍ വരുന്നത് കണ്ടിട്ടോ എന്തോ എല്ലം കൂടി അള്ളാ ബില്ലാ എന്നും പറഞ്ഞു കുളത്തിലേക്ക് ചാടുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..
= അതോ മനസ്സിലാവാത്ത പോലെ അഭിനയിച്ചതോ...?
ഫൈസൂ...എന്തോ എവിടെയോ ഒരു കത്രിക വീണിട്ടുണ്ടല്ലോ...?
@ ജാസ്മിക്കുട്ടി,ഇസ്മായില്‍ക്ക & ചെറുവാടീ..
എന്തിനാ ആ പാവത്തിനെ ഇട്ട് ഇങ്ങനെ വാരുന്നേ....?
രമേശേട്ടന്‍ പറഞ്ഞപോലെ ഞാനും ആദ്യം ഒന്ന് ഞെട്ടി. ഇത്രനാളും നീ കുളിക്കാരില്ലയിരുന്നോ എന്നോര്‍ത്ത് പോയി.
ReplyDeleteപിന്നെ ഇത് വായിച്ചു കഴിഞ്ഞപ്പോ എനിക്കും നിന്നെ ബഹുമാനിക്കാന്‍ തോന്നുന്നു. ഞാന്‍ ഒന്ന് ബെഹുമാനിചോട്ടെ.
വേറൊരു കാര്യം,അനിയെന്‍മാരെയും അനുജത്തി മാരെയും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിനു നീ കാണിക്കുന്ന ഈ താല്പര്യം വളരെ നല്ല കാര്യമാണ് കേട്ടോ.
എടാ ഫൈസു നാല്പതു പേരില്‍ ഒരാളായി എന്നെയും കൂടി ചേര്‍ക്കണം ട്ടോ .. തന്നെ എല്ലാവരും ബഹുമാനിക്കുന്നത് തന്റെ ഹൃദയത്തില്‍ ഖുര്‍ ആന്‍ മനപ്പാഠം ഉള്ളത് കൊണ്ടല്ലേ
ReplyDeleteഅതില്ലങ്കില്‍ ആരും ബഹുമാനിക്കില്ല . പിന്നെ താന്‍ ഹാഫിള്‍ ആണെന്നുള്ള
ചിന്ത എപ്പോഴും വേണം. പഠിച്ചത് മറന്നാല്‍ ഉള്ള അവസ്ഥ അറിയുമല്ലോ
ഹാഫിള്‍ ആകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം ഉമ്മക്കും വാപ്പക്കും കിരീടം ധരിച്ചവരായി അര്ഷില്‍ പ്രത്യേക സ്ഥാനത്ത് ഇരിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായല്ലോ
ഒരു ഡൌട്ട് , എന്താ ഈ ഹാഫിള്‍?
ReplyDeleteകിരണ്‍ ..ഇപ്പൊ മനസ്സിലായില്ലേ ....!!
ReplyDeletefaisu,
ReplyDeletenjaan aadyamaayaanu ivide.ezhiththinte reethi
ishtamayi .iniyum varaam...
ബഹുമാനപ്പെട്ട ഫൈസു അവര്‍കളെ,,ഞാന്‍ നേരത്തെ ഇവിടെ വന്നിരുന്നു.അപ്പൊ നീ കുളിക്കാന്‍ പോകുന്നേയുള്ളു.അപ്പോ ഞാന്‍ കരുതി ഇനിയിപ്പോ ഒന്നും രണ്ടുമൊക്കെ പിറകെ വരും,അതും കൂടേ കഴിഞ്ഞിട്ട് ഒരുമിച്ച് കമന്റാമെന്നു.ഹോ...
ReplyDeleteആദ്യകുളിയായത് കൊണ്ടായിരക്കാം ആ പെണ്ണുങ്ങള്‍ കല്ലെരിയാതിരുന്നത് :)
ReplyDeleteശ്ശോ ഞാനല്‍പ്പം വൈകി. കുളി കഴിഞ്ഞോ?ഇല്ലേ? കുളത്തിലും നിയമങ്ങളോ?
ReplyDeleteഫിസുക്ക നന്ദി....എന്നെ എല്ലാവര്‍ക്കും പരിചയ പെടുത്തിയതിനു.............പിന്നെ ഞാന്‍ എന്‍റെ ഒരു കവിത പോസ്ടിയിട്ടുണ്ട് കേട്ടോ....ഒന്ന് വന്നു കാണുകയും.....കമന്റുകയും വേണം......പ്ലീസ്.............
ReplyDeleteആ കുളോം കുളിം ഇപ്പോഴും ഉണ്ടോ ആവോ?
ReplyDeleteഅങ്ങിനെ അലക്കി വെളുപ്പിക്കാനുള്ള ആദ്യത്തെ അവസരം കളഞ്ഞു .... കുളിക്കാനും പറ്റീല്ല ല്ലേ ?
ReplyDeleteനന്നായി.
ReplyDeleteഫൈസു സ്നേഹമുള്ളവനാണ്.
സന്മനസ്സുള്ളവനും.
സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ എന്നെ ഓര്‍ക്കുമോ?
ellaa vidha nanmakalum aashamsikkunnu.....
ReplyDeleteഒരു ചെറിയ കുട്ടിയുടെ മനസ്സില്‍ നിന്ന് വരുന്നത് പോലെ നിഷ്കളങ്കമായ വാക്കുകള്‍ . മടുപ്പില്ലാതെ വായിച്ചു. നന്നായി.
ReplyDeleteരമേശ് അരൂര്‍ : "ആദ്യമായി കുളിക്കാന്‍ പോയപ്പോള്‍ " എന്ന ഈ തലക്കെട്ടു കണ്ടു ഞാന്‍ ഞെട്ടി ...നാട്ടില്‍ പോകുന്നത് വരെ നീ കുളിച്ചിട്ടില്ലായിരുന്നോ എന്നോര്‍ത്തു !!:)
ReplyDeleteഹ ഹ ഹ!!
കുറിപ്പ് നന്നായിട്ടുണ്ട്, ആശംസകള്‍
ഏറ്റവും നന്മ ന്നിറഞ്ഞവരാന് മദീന വാസികള്‍ എന്ന് കേട്ടിട്ടുണ്ട്.അവിടെ ജനിച്ചു ആ സമൂഹത്തിനിടയില്‍ ജീവിച്ചു വളരുകയും ചെയ്ത ഫൈസൂ.
ReplyDeleteഫൈസുവിന്റെ സ്വഭാവങ്ങളിലും അത് സ്വാധീനിചെങ്കില്‍ അത്ഭുതപ്പെടാനില്ല.
എഴുതാനറിയില്ല എന്ന് മുന്‍കൂര്‍ പറഞ്ഞുകൊണ്ട്, എഴുതി തുടങ്ങിയ " കുളിക്കാന്‍ പോയ" പോസ്റ്റ് സരസമായി,ലളിതമായി,ഇടമുറിയാത്ത ഒഴുക്കോടെ പറഞ്ഞിരിക്കുന്നു.
പിന്നെ നാട്ടില്‍പോയപ്പോള്‍ വഴിനടക്കുന്നിടത്തൊക്കെ ആദരവോടെ പരിസര വാസികള്‍ കണ്ടു എന്ന് പറഞ്ഞതില്‍, എന്തോ ഒരസ്വാഭാവികത.
എന്താണതിനു കാരണമെന്ന് പറഞ്ഞില്ല. വേഷ വിധാനമോ, സംസാരമോ,
ശൈലിയോ?
നന്നായെഴുതി, ഒരുപാടെഴുതു.
ആശംസകളോടെ
--- ഫാരിസ്
ഫൈസു,ഇത് വായിച്ചില്ലേ?
ReplyDeletehttp://vaalattam.blogspot.com/2010/12/%E0%B4%A6%E0%B4%B0-%E0%B4%92%E0%B4%B0-%E0%B4%B5%E0%B4%9F.html
പിണ്ണാക്ക് ഫൈസൂ........... :D
ReplyDeleteനല്ല പേരാ... :)
I always like to share my experiences and knowledge about traveling destinations
ReplyDeleteand tourism trends in world. I am thinking it is very helpful to improve human
approach and love to Mother Nature.
Kerala tours
Kerala Tours – Experience the Beauty of Heaven on Earth