![]() |
ചെറിക്കാ..ഞങ്ങള് ഉംറക്ക് പോവാ..ബാവയും {ഉപ്പ} ഉമ്മച്ചിയും ഞാനും .. |
![]() |
ഉംറക്ക് പോവുമ്പോ കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ ..... |
![]() |
കിട്ടിയ ചാന്‍സാ ..മുതലാക്കട്ടെ.. |
![]() |
"ഇങ്ങട്ട് നോക്കല്ലിട്ടോ ..ഞാന്‍ ഇത് ഉടുക്കട്ടെ ..." |
![]() |
ഇപ്പൊ എങ്ങിനെയുണ്ട് ?..ഉമ്മച്ചി പിന്നൊ'ക്കെ കുത്തി തന്നു ... |
![]() |
"സത്യായിട്ടും അത് പൊട്ടിച്ചത് ഞാനല്ല ചെറിക്കാ ...ഉമ്മച്ചി വെറുതെ പറയുവാ " |
![]() |
'ഞങ്ങള് ഇപ്പൊ കഅബയുടെ അടുത്താ..കഅബ കാണുന്നില്ലേ ? |
![]() |
ഇനി കൊര്‍ച്ചേരം ഇരിക്കട്ടെ ..ഞാന്‍ ഇപ്പൊ മരവ മലയില്‍ നിന്നും ഉമ്മച്ചിന്റെ കൂടി ഓടി വന്നതാ ..ഇനിയും അങ്ങോട്ട് തന്നെ ഓടണത്രേ.. |
![]() |
അള്ളോ..ഇമ്മച്ചിം ബാവിം അതാ പോണ്..ഞാനും ഓടട്ടെ..!!!ഇഞ്ഞി മറ്റേ മലമ്മേല്‍ റസ്റ്റ് എടുക്കാം |
![]() |
ഞാന്‍ മുടി ഒക്കെ മുറിച്ചു ..ഉംറ കഴിഞ്ഞു ...പിന്നേ ചെറിക്കാ ഞാന്‍ ഇപ്പോഴും ചെറിയ കുട്ടിയാ .. |
![]() |
ഞങ്ങള് പോവ്യാ ...ഇനി അടുത്ത മാസം വരും .. |
![]() |
'ഫോട്ടോസ് എല്ലാം ഞാന്‍ തന്നെ ആണ് ചെറിക്കാക്ക് അയച്ചത് ...കണ്ടില്ലേ ?? |
![]() |
ചെറിക്കാ ..അപ്പൊ ഞാന്‍ നല്ല കുട്ട്യല്ലേ ?? |
ഇവനാണ് ഇബ്രാഹീം ..എന്റെ ചെറിയ പെങ്ങളുടെ കുട്ടിയാ..ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടി ..പിന്നെ ഇവന്‍ ആളു കാണും പോലെ ഒന്നും അല്ല ..ആളു പുലിയാണ് ..കാരണം ഒരു കുട്ടികളെയും കൊഞ്ഞിക്കാത്ത എന്റെ ഉപ്പയെ പോലും കയ്യിലെടുക്കുന്നവന്‍ ....വേറെ എല്ലാവര്ക്കും എനിക്കടക്കം എന്റെ ഉപ്പാനെ പേടിയാ ..പക്ഷെ എന്റെ ഉപ്പാന്റെ ഒരടവും ഇവന്റെ അടുത്ത് നടക്കില്ല ..ഉപ്പ എന്തിനെങ്കിലും ഇവനോട് ചൂടായാല്‍ ഇവന്‍ തിരിച്ചു ഉപ്പനോടും ചൂടാവും ..പോരാത്തതിന് ഇവന്റെ ഉപ്പാനെക്കാള്‍ ഇവനിഷ്ട്ടം എന്റെ ഉപ്പാനെ ആണ്..പോരാത്തതിന് മദീനയില്‍ ഉള്ളപ്പോ വൈകുന്നേരം ആയാല്‍ ഇവന്‍ ഉപ്പയെ വിട്ടു മാറില്ല ..കാരണം വൈകുന്നേരം ആയാല്‍ ഉപ്പ ഹറമില്‍ പോകും എന്ന് ഇവനറിയാം ..ഇവനും കൂടെ പോകണം ...അത് കൊണ്ടൊക്കെ തന്നെ എന്റെ ഉപ്പാക്കും ഇവനെ ഭയങ്കര ഇഷ്ട്ടമാണ്..അതിനു വേറെയും ഒരു കാരണം ഉണ്ട് ..ഇവന്‍ എന്നെ പോലെ അല്ല ..ഒറിജിനല്‍ മദീനക്കാരനാ...മദീനയില്‍ ആണ് ജനിച്ചത് .....ഇവന്റെ ഉമ്മ അഥവാ എന്റെ പെങ്ങളും ഞാനും കൂടിയാ ചെറുപ്പത്തില്‍ മദീനയിലേക്ക് പോയത് ..അവളും എന്നെ പോലെ ഒരു ഹാഫിളത്തു ആണ് ....ഇവനെയും ഒരു ഹാഫിസ് ആക്കണം എന്നാണ് ഉപ്പയുടെ ആഗ്രഹം ......ഇവന്റെ ഉപ്പ,എന്റെ അളിയനു ജിദ്ദയില്‍ ബിസ്നെസ്സ് ആണ്..
ഇന്ന് വെറുതെ എന്റെ ഫാമിലി ഫോട്ടോസ് എല്ലാം എടുത്തു നോക്കിയപ്പോ കിട്ടിയതാ ..ഇക്കഴിഞ്ഞ ഹജ്ജിനു മുമ്പ് അവര്‍ ഉംറക്ക് പോയപ്പോ എനിക്ക് കാണാന്‍ വേണ്ടി മൊബൈലില്‍ എടുത്തതാ ...ക്ലിയര്‍ ഒന്നും ഉണ്ടാവില്ല ....കിടക്കട്ടെ ഒരു ഓര്‍മക്കായി ............
ഇത് പോലെ ഹജ്ജും ഉംറയും ചെയ്തിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു ..!!!!!!!!!!!!!!!!
എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചു കമെന്റ്റ് ഇട്ട എല്ലാവര്ക്കും എന്റെ നന്ദി .....എന്റെ ഗ്ലാമറിനെ അടിച്ചാക്ഷേപിച്ച സലീമ്ക്കാക്ക് ഞാന്‍ നല്ലൊരു പണി ഉടന്‍ തന്നെ തരുന്നതായിരിക്കും ...
ReplyDeleteശരിയാ . ഇവന്‍ പുലിയാണ്. ജഗജില്ലിയായ നീ പോലും പേടിക്കുന്ന നിന്റെ ഉപ്പയെ ഡീല്‍ ചെയ്യുന്നില്ലേ.
ReplyDeleteഈ കാര്യം നീ പതിവ് ഫൈസു സ്റ്റൈലില്‍ തന്നെ പറഞ്ഞു.
ഡാ ഫൈസു..ആണ്‍ കുട്ട്യോളായാല്‍ ഇങ്ങളെ ചക ചകാന്നു ഇരിക്കണം .അല്ലാതെ നിന്നെപോലെ ഒരു മാതിരി ,,,
ReplyDeleteനന്നായെടാ ..:))
ഞമ്മക്ക് പെര്ത്ത് ഇസ്റ്റായി, ഓന്‍ അന്ക്ക് പറ്റ്യ അന്ത്രോന്തന്നെ. ഓന്‍ ആള് പുല്യെന്നെട്ട.
ReplyDeleteഫൈസു എന്തെഴുതുമ്പോഴും അതു വായിക്കാന്‍ ഒരു പ്രത്യേക രസമുണ്ട് കേട്ടോ. അടുത്ത പോസ്റ്റ് വേഗം പോരട്ടെ.
Ÿāđů
from വെള്ളരിക്കാപ്പട്ടണം
കൊള്ളാം........... ഫോട്ടോഗ്രാഫർ ആരാണെന്നു കൂടി അറിഞ്ഞാൽ കൊള്ളാം
ReplyDeleteപെങ്ങളോടു നിര്‍ബന്തിച്ചു എടുപ്പിച്ചതാ ....അവളുടെ പൊട്ടാ മൊബൈലില്‍ എടുത്തതാ .......
ReplyDeleteഈ പുലികുട്ടിക്കു കിരണ്‍ അങ്കിളിന്റെ വക ഒരു മുത്തം കൊടുത്തേക്കു.
ReplyDeleteകൊള്ളാം.
ReplyDeleteചുള്ളൻ മോന് ആശംസകൾ!
@ചെരുവടീ ....ഞങ്ങളോടും ഉപ്പ കാണിക്കാത്ത സ്നേഹം ആണ് ഇവനോട് ...എന്നെ ഒന്നും ഉപ്പ ഒരിക്കല്‍ പോലും അടുത്ത് കിടത്തുകയോ അല്ലെങ്കില്‍ തമാശയില്‍ അടി കൂടുകയോ ഒന്നും ചെയ്തത് എനിക്കൊര്‍മയില്ല..പക്ഷെ ഇവന്‍ ഉപ്പ കിടക്കുകയനെന്കില്‍ നേരെ മുകളില്‍ വലിഞ്ഞു കയറി അങ്ങ് കിടക്കും ..ഇറങ്ങാന്‍ പറഞ്ഞാലൊന്നും ഇവനിരങ്ങില്ല ...പോരാത്തതിന് ഇവനൊരു ചിരി ഉണ്ട് ..ആരും അതില്‍ വീണു പോകും ....
ReplyDelete@രമേശേട്ടന്‍ ...ഉവ്വ ഉവ്വ ...എന്റെ വടി എടുത്തു എന്നെ തല്ലുന്നോ ??
@ജുനൈത് ......താങ്ക്സ് മാന്‍ ..
കൊള്ളാം ഫൈസു, നിന്റെ മലയാളം ഇന്‍പ്രൂവ് ആകുന്നുണ്ട്.
ReplyDeleteസ്നേഹം മറച്ചു വെക്കാനുള്ളതല്ല. പഴയ ആൾക്കാർ, മക്കളെ ലാളിച്ചാൽ ബഹുമാനം നഷ്ടപ്പെട്ടാലോ എന്നു കരുതിയാവണം , ഉള്ളിൽ സ്നേഹമുണ്ടായിട്ടും അത് മറച്ചു വെക്കുന്നത്. പക്ഷെ, ചെറുമക്കൾ (grant children) , ആ സ്നേഹമെല്ലാം വലിച്ചു പുറത്തേക്കെടുപ്പിക്കും. എന്റെ മകനും എന്റെ പിതാവിനെ ആയിരുന്നു കൂടുതൽ സ്നേഹം. പടങ്ങളും , മോനും, എഴുത്തുമെല്ലാം നന്നായിരിക്കുന്നു. May Almighty bless him.!!
ReplyDeleteഎന്താ സംശയം...?
ReplyDeleteവളരെ നല്ല കുട്ടി...!!
ഹായ്..ഇതാര്..കുട്ടിക്കാന്റെ കുട്ടി കൊള്ളാലോ..
ReplyDeleteplease remove this background..
ടെമ്പ്ലേറ്റ് മാറലും .. വിഷയ വൈവിധ്യവും ഗംഭീരമാവുന്നു...
ReplyDeleteചെറീ ക്കാന്റെ "ടിന്റു" മോന് പുന്നാര മുത്തം ...
@ ഉമ്മു ജാസ്മിന്‍ ..ഇവിടെ ഇങ്ങനെ കമെന്റ്റ് ഇട്ടു ഇരുന്നോളീ ....മനുഷ്യന്‍ ഈ ബ്ലോഗ് തുടങ്ങിയിട്ട് മാസം രണ്ടായി ..ഇത് വരെ ഒരു ബിരിയാണിയോ പായസമോ കിട്ടിയിട്ടില്ല ....ആ ഹംസാക്കക്കൊക്കെ ബ്ലോഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്നെ ജിദ്ദയില്‍ ഉള്ള സാബിയും ഉമ്മു അമ്മാറും എന്തൊക്കെയാ കൊടുത്തത് എന്നറിയോ ??..അല്ലെങ്കിലും ബ്ലോഗ് തുടങ്ങുകയാണെങ്കില്‍ വല്ല ജിദ്ദയിലും തുടങ്ങണം ..!!!!!!!
ReplyDeleteഫോട്ടോയോടു കൂടിയ കുടുംബവിശേഷങ്ങള്‍
ReplyDeleteപങ്കു വെച്ചതിന് നന്ദി
എല്ലാവരും ജസ്മിക്കുട്ടിയുടെ ബ്ലോഗില്‍ പോവുക ..അവിടെ ബിരിയാണി കൊടുക്കുന്നുണ്ട് ...ഞാന്‍ അവിടെ കാണും ....!!!!!!!!!!!!
ReplyDeleteജസ്മിക്കുട്ടിയുടെ ബിരിയാണി കഴിച്ചാ ഇവിടെ വന്നത്. ഇവിടെ വന്നപ്പോള്‍ എല്ലാവരു കുടി ഉംറക്ക്
ReplyDeleteനിന്റെ മെയില്‍ ചെക്ക് ചെയ്യ്
ReplyDeleteകൊള്ളാം.
ReplyDeleteമോന് ആശംസകൾ!തനിക്കും ആശംസകൾ!
ഫൈസു..ഫോട്ടോസും,പോസ്റ്റും ഉഗ്രന്‍!
ReplyDeleteമലയാളമറിയില്ല എന്ന് കണ്ടാല്‍ പറയില്ല,കെട്ടോ..
ഹാഫിള് ആണെന്ന് വര്‍ത്താനം കേട്ടാല്‍ തോന്നുന്നെയില്ല..എന്താ ഇങ്ങനെ.
(തമാശിച്ചതാണെ..
തമാശയില്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ആണ് അത് ...എന്താ നീ ഇങ്ങനെ എന്ന് ??..എനിക്കറിയില്ല ..ഞാന്‍ എന്താ ഇങ്ങനെ എന്ന് ...അതിനെ കുറിച്ച് പിന്നെ വിഷതമായി എഴുതാം .........
ReplyDeleteചിത്രം വെച്ച് ഒരു കഥ പോലെ..
ReplyDeleteനന്നായി.
നമ്മുടെ പയ്യന് അഭിനന്ദനങ്ങള്‍.
ഫൈസു, ഇന്നലെയായിരുന്നു ഉമ്മുജാസ്മിന്റെ ജന്മദിനം....ഡിസംബര്‍ അഞ്ചു...
ReplyDeleteആള്‍ക്കാരൊക്കെ വന്നു വെച്ച ബിരിയാണി തീര്‍ന്നു,ഇനിയിപ്പം എന്താ ചെയ്യാ? ...
അപ്പൊ എനിക്കോ ?
ReplyDeleteആഹാ കൊള്ളാലോ ഏതായാലും പെങ്ങളുടെ മോൻ ഫൈസുവിനെ പോലെയല്ല ആളു ഉഷാറാ.. എഴുത്ത് നന്നായി ഫോട്ടൊ പിന്നെ പറയേണ്ടല്ലൊ അടിപൊളി...
ReplyDeleteനല്ല ഫോട്ടോസും ഓരോന്നിനും യോജിച്ച അടിക്കുറിപ്പുകളും .
ReplyDeleteനല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍
ചെറുക്കാ നീയിത്ര മിടുക്കനാ..
ReplyDeleteഎന്നു ചോദിക്കണമായിരുന്നു എനിക്ക്.
പിന്നെ ആ ചോദ്യം ചെറിക്കാ ചോദിച്ചതുകൊണ്ട് പിന്നെന്തിന് വെറുതെ ഞാനിങ്ങനെ.....
ഫാസില്‍ ടച്ച്, സത്യന്‍ അന്തിക്കാട് ടച്ച് എന്നൊക്കെ പറയും പോലെ
ReplyDeleteദേ ഇതാണു ഫൈസൂ ടച്ച്...നന്നായിട്ടുണ്ട്...
കൊന്നാളെടാ..
ReplyDeleteഫൈസൂ ബ്ലോഗിലേക്ക് കയറിയതും ഒന്ന് അമാന്തിച്ചു.
ReplyDeleteബ്ലോഗ് മാറിയോ എന്നൊരു സന്ദേഹം,പിന്നല്ലേ ബ്ലോഗ് ലങ്കി മരിയുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്....കുഞ്ഞു ഇബ്രാഹീം..!
ഓന്‍ ആരാ മോന്‍?
കഥകള്‍ പറയുന്ന ഫോട്ടോസും അതിനൊത്ത വിവരണങ്ങളും കലക്കീട്ടോ..
ReplyDeleteബ്ലോഗെല്ലാം അടി പൊളി ആക്കിയല്ലേ...
ജിദ്ദയില്‍ വരുബോള്‍ പ്രയാണം ട്ടോ... ബിരിയാണിയുടെ ഒരു പങ്കു കിട്ടാനാ...
ഈ അടികുറിപ്പുകൾക്കാ കാശ് കേട്ടൊ ഫൈസൂ...
ReplyDeleteഇതു പുലിയല്ല. പുപ്പുലി (പുഞ്ചിരിപ്പുലി).
ReplyDeleteപുലി ഇതെഴുതിയുണ്ടാക്കിയവന്‍ .
ഈ പോസ്റ്റിലെ കമന്റുകളെല്ലാം കൂട്ടിവായിക്കാന്‍ നല്ല രസം. എന്റെ മൂഡോഫ് മാറി.
ഫൈസൂ മച്ചൂ ..ഞാന്‍ ഇവിടേയ്ക്ക് വരാന്‍ പലതവണ ആലോചിച്ചതാ സമയം കിട്ടിയല്ല
ReplyDeleteഇപ്പൊ വന്നു ഫൈസൂന് സുഖമല്ലേ മക്കളെ കണ്ടുട്ടോ ...കുട്ടി സ്രാങ്ക്.............
എന്‍റെ പുതിയ കഥ വായിക്കുന്നതിനു നന്ദി
മുരളീ മുകുന്ദന്‍ ചേട്ടാ ...നിങ്ങളെ പോലുള്ളവര്‍ ഈ ബ്ലോഗ് വായിക്കാന്‍ സന്മനസ്സ് കാണികുന്നതിനു നന്ദി ........
ReplyDeleteഅവന്‍ ആള് സ്മാര്‍ട്ടാ, കണ്ടാലറിയാം
ReplyDeleteNice Photos and description..!
ReplyDeleteഫൈസൂ ആദ്യം ഒരു കാര്യം .... പോസ്റ്റിടുമ്പോള്‍ ലിങ്ക് എന്‍റെ ഐ.ഡിയില്‍ അയക്കണം .. ഞാന്‍ ഇവിടെ എത്തുമ്പോഴേക്കും പോസ്റ്റുകള്‍ തലമറിഞ്ഞു പോവുന്നു.
ReplyDeleteഎന്‍റെ ഐ.ഡി: ct.hamza@gmail.com
----------------------------------------------------
പോസ്റ്റ് നന്നായി.. ഇബ്രാഹീമിന്‍റെ ഉംറ യാത്രയുടെ പടങ്ങള്‍ നല്ല രസമായിട്ടുണ്ട്. മിടുക്കന്‍ ... :)
ഹഹ അതുകലക്കി
ReplyDeletekollaam tou....
ReplyDeleteഫോട്ടോസ് നന്നായിട്ടുണ്ട്.......എഴുത്തും .............
ReplyDelete