Monday, 27 December 2010

എന്നാലും ന്‍റെ തോമാച്ചാ .......!!!!!

 

      അങ്ങിനെ  ഒരു ക്രിസ്മസ് കൂടി കടന്നു പോയി .ഇപ്രാവശ്യത്തെ ക്രിസ്മസിന് വേറെ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു എനിക്ക് ..വേറെ ഒന്നും അല്ല ആദ്യമായിട്ടാ എന്‍റെ ജീവിതത്തില്‍ ഞാന്‍ ക്രിസ്മസ് ആഘോഷിക്കുന്നത്  എന്നത് തന്നെ..മദീനയില്‍ ആയിരുന്ന സമയത്ത് എന്ത് ക്രിസ്മസ്,എന്ത് ഓണം,എന്ത് ദീപാവലി, ആകെ ഉണ്ടായിരുന്ന ആഘോഷം രണ്ടു പെരുന്നാള്‍ മാത്രമായിരുന്നു.അതിനു ഒന്നാമത്തെ കാരണം മദീനയും മക്കയും  മുസ്ലീങ്ങള്‍ മാത്രം ഉള്ള ഏരിയ ആണ്.മറ്റു മതക്കാര്‍ ആരും അവിടെ ഇല്ല..രണ്ടാമത് പൊതുവേ മദീനയില്‍ രണ്ടു പെരുന്നാള്‍ മാത്രമേ എല്ലാവരും ആഘോഷിക്കാറുള്ളൂ.അത് തന്നെ കാര്യമായിട്ട് ഒന്നും ഇല്ല.പിന്നെ അധികം ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വല്ല ജിദ്ദയിലോ മറ്റോ പോകും ..ഞാനൊക്കെ പെരുന്നാള്‍ ആഘോഷിക്കുക എന്ന് പറഞ്ഞാല്‍ പെരുന്നാളിന്‍റെ അന്ന് രാവിലെ എഴുന്നേല്‍ക്കും..കുളിച്ചു മാറ്റി സുബഹി നിസ്കാരത്തിനു മദീന ഹറമില്‍ പോകും.പിന്നെ പെരുന്നാള്‍ നിസ്ക്കാരം വരെ തക്ബീരും ചൊല്ലി അവിടെ ഇരിക്കും..എന്നിട്ട് പെരുന്നാള്‍ നിസ്ക്കാരവും കഴിഞ്ഞേ വീട്ടിലേക്കു വരൂ..വരുന്ന വരവില്‍ കാണുന്ന സകല എണ്ണത്തിനും സലാം പറഞ്ഞു കൈ പിടിച്ചു കുലുക്കി അറബികളുടെ ആചാരം അനുസരിച്ച്  ആദ്യത്തെ കവിളില്‍ ഒരു മുത്തവും രണ്ടാമത്തെ കവിളില്‍ രണ്ടു മുത്തവും അടക്കം ടോട്ടല്‍ മൂന്നു മുത്തങ്ങള്‍ ചിലപ്പോള്‍ സ്നേഹം കൂടുന്നതിനനുസരിച്ച്‌ നാലും അഞ്ചും വരെ കൊടുത്തു{കടപ്പാട്;സ്പയിന്‍ സലീമ്ക്ക...!!} നേരെ വീട്ടിലേക്കു പോകും..വീട്ടില്‍ ചെന്ന് കുറച്ചു നേരം കിടന്നുറങ്ങി ഉച്ചക്ക് എണീറ്റ്‌ ഉപ്പയുടെ പെരുന്നാള്‍ സ്പെഷല്‍ തേങ്ങാചോറും ഇറച്ചിക്കറിയും കുറച്ചു കഴിക്കും..മദീനയില്‍ ആയിരുന്ന കാലത്ത് എല്ലാ പെരുന്നാളിനും എന്‍റെ വീട്ടില്‍ തേങ്ങാ ചോറ് തന്നെയാണ് ഉണ്ടാക്കുക..അതും ഉപ്പ തന്നെ ഉണ്ടാക്കും..അത് കൊണ്ട് തന്നെ മദീനയിലെ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കള്‍ എല്ലാം ആദ്യം എന്‍റെ വീട്ടില്‍ വന്നു കുറച്ചു ഭക്ഷണം കഴിച്ചേ അവരവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കൂ ...അങ്ങിനെ ഒക്കെ ആയിരുന്നു നീണ്ട പതിനെട്ടു വര്‍ഷക്കാലം മദീനയിലെ ജീവിതം.അധികം പറയുന്നില്ല ..കാരണം അടുത്ത പെരുന്നാളിനും പോസ്റ്റ്‌ ഇടണ്ടേ .....!!!
       അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ആഘോഷങ്ങളെ കുറിച്ചാണ് ..ഞാന്‍ ആദ്യമായി ക്രിസ്മസ് ആഘോഷിക്കുന്നത് തന്നെ ഇപ്രാവശ്യം ആണ്.അങ്ങിനെ വലിയ സംഭവം ആയി ഒന്നും ഇല്ലെങ്കിലും എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാവരും അടുത്ത റൂമില്‍ താമസിക്കുന്ന തോമാച്ചന്റെയും കൂട്ടുകാരുടെയും റൂമില്‍ ഒരുമിച്ചു കൂടി രാത്രി കുറെ നേരം സംസാരിച്ചിരിക്കുകയും പിന്നെ നല്ല അടിപൊളി ചിക്കന്‍ ബിരിയാണി അടിക്കുകയും ചെയ്തു ..കൂട്ടത്തില്‍ ചിലര്‍ അറിയാവുന്ന പാട്ടുകള്‍ പാടുകയും എല്ലാവരും കൈ കൊട്ടി പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു .അതിനിടയില്‍ പ്രവാസികള്‍ എവിടെ കൂടിയാലും ചെയ്യുന്ന പോലെ കുറെ നാടന്‍ ഓര്‍മകളും പങ്കു വെച്ചു.അധികവും ക്രിസ്മസുമായി ബന്ടപ്പെട്ട കാര്യങ്ങള്‍ ..നാട്ടില്‍ ആയിരുന്നപ്പോള്‍ കുര്‍ബാനയ്ക്ക് പോകുന്നതും വ്രതം അനുഷ്ട്ടിക്കുന്നതും തുടങ്ങി എനിക്ക് അറിയാത്ത ഒരു പാട് കാര്യങ്ങള്‍ തോമാച്ചനും കൂട്ടുകാരും പറഞ്ഞു തന്നു ...ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ടായ്‌മയില്‍ പങ്കെടുക്കുന്നത് ..എന്തൊക്കെ പറഞ്ഞാലും കുറെ നേരം വളരെ രസകരമായിരുന്നു.

   അതിലും രസകരമായത് പരിപാടി നീണ്ടു പോകുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ചിലര്‍ കേറി 'അല്ല ഫൈസൂ,നിനക്ക് സുബഹിക്ക് എണീല്ക്കണ്ടേ.പോവുന്നില്ലേ എന്നൊക്കെ ചോദിക്കും..ആദ്യം ഞാന്‍ കരുതി 'പാവങ്ങള്‍ എന്തൊരു സ്നേഹം..എനിക്ക് എന്നെ വലിയ നിലയും വിലയും ഒന്നും ഇല്ലെങ്കിലും ഇവര്‍ക്കൊക്കെ എന്നെ വലിയ കാര്യം ആണ് എന്നൊക്കെ കരുതി ഞാന്‍ പറയും 'അതൊന്നും സരമില്ലെടാ,എത്ര താമസിച്ചു കിടന്നാലും ഞാന്‍ എണീല്‍ക്കും' പിന്നെ ക്രിസ്മസ് ഇന്നല്ലേ ഉണ്ടാവൂ എന്നൊക്കെ..പിന്നെയും അവര്‍ ഇടയ്ക്കിടയ്ക്ക് അത് തന്നെ പറഞ്ഞു
കൊണ്ടിരുന്നു...കുറച്ചു കഴിഞ്ഞു തോമാച്ചന്‍ എഴുന്നേറ്റ് പുറത്തു പോയി .എന്നിട്ട് വാതിലിന്റെ അടുത്ത് നിന്ന് എന്നോട് 'ഒന്ന് പുറത്തേക്കു വന്നേ' എന്ന് പറഞ്ഞു വിളിച്ചു ..ഞാന്‍ എല്ലാരോടും 'ദേ,ഇപ്പൊ വരാം' എന്നും പറഞ്ഞു റൂമില്‍ നിന്ന് പുറത്തിറങ്ങി ..തോമാച്ചന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു 'ഡാ ഒരു കാര്യം പറഞ്ഞാല്‍ നീ ഒന്നും വിചാരിക്കരുത്'.ഞാന്‍ പറഞ്ഞു.'ഇല്ല ഞാന്‍ ഒന്നും വിചാരിക്കൂലാ തോമാച്ചന്‍ പറ'..അപ്പൊ തോമാച്ചന്‍ പറയുകയാ ..എടാ നീ ഇനി പൊയ്ക്കോ ഇത്ര മതി എന്ന് ...ഞാന്‍ ഞെട്ടി 'അല്ല തോമാച്ചാ ഞാന്‍ എന്ത് തെറ്റാ ചെയ്തത്,നിങ്ങള്‍ എല്ലാരും കുറെ നേരമായല്ലോ എന്നോട് പോകാന്‍ പറയുന്നു .എന്നെ ഇഷ്ട്ടമില്ലെങ്കില്‍ അത് പറ.നമ്മള്‍ ഇനി ഇങ്ങോട്ട് വരുന്നില്ലേ.അറിയാതെ വന്നു പോയതാണേ .....എന്നും പറഞ്ഞു എന്‍റെ റൂമിലേക്ക്‌ നടക്കാന്‍ ഒരുങ്ങി..അപ്പൊ തോമാച്ചന്‍ പറയുകയാ ...'എടാ അതല്ല പ്രശ്നം.തെറ്റ് നിന്‍റെ ഭാഗത്ത്‌ അല്ല,ഞങ്ങളുടെ ഭാഗത്ത് ആണ് ...എന്നിട്ട് കാര്യം പറഞ്ഞു ...

സംഭവം മറ്റൊന്നും അല്ല ..ക്രിസ്മസ് പ്രമാണിച്ചു എല്ലാവരുടെയും കട്ടിലിന്‍റെ അടിയില്‍ നമ്മുടെ പഞാബികളുടെ പക്കല്‍  നിന്നും വാങ്ങിയ 'കുപ്പികള്‍' ഉണ്ട് ..അതൊന്നു പൊട്ടിക്കാന്‍ മുട്ടി നിക്കുവാ  എല്ലാരും..ഞാന്‍ അവിടെ ഉള്ളപ്പോ എന്‍റെ മുന്നില്‍ വെച്ചു എങ്ങിനാ അത് കുടിക്കുക എന്ന് വിചാരിച്ചാണ് എല്ലാരും എന്നെ സുബഹി നിസ്‍ക്കരിക്കാന്‍ പറഞ്ഞു വിടുന്നത് ..എങ്ങിനെ ഉണ്ട് ...നല്ല ബെസ്റ്റ്‌ ഫ്രെണ്ട്സ് അല്ലേ .........!!!!!!!!!!!!!


50 comments:

 1. കുപ്പി...
  ഇതൊക്കെയല്ലേ ഭായ് ആഘോഷം...!

  ReplyDelete
 2. “ഞാന്‍ അവിടെ ഉള്ളപ്പോ എന്‍റെ മുന്നില്‍ വെച്ചു എങ്ങിനാ അത് കുടിക്കുക എന്ന് വിചാരിച്ചാണ് എല്ലാരും എന്നെ സുബഹി നിസ്‍ക്കരിക്കാന്‍ പറഞ്ഞു വിടുന്നത് ..”

  ഏയ് അതാകില്ല... ഫൈസു ഷെയറിട്ടില്ലല്ലോ അതായിരിക്കും ;)

  ക്രിസ്തുമസ്സിന് കുപ്പിയില്ലാതെ എന്ത് ആഘോഷം... അവര്‍ നല്ല കൂട്ടുകാരായത് കൊണ്ട് ഫൈസു രക്ഷപെട്ടു :)

  ഇനി ന്യൂയിര്‍ ആഘോഷത്തിന് ഈ അബദ്ധം പറ്റരുത് കേട്ടോ... നേരത്തെ സ്ഥലം കാലിയാക്കി അവരെ “സഹായിക്കുക”..... :)

  ReplyDelete
 3. ഹഹ. നല്ല ഫ്രണ്ട്‌സ്!

  പുതുവത്സരാശംസകള്‍!

  :)

  ReplyDelete
 4. എന്നാലും ആ തോമാച്ചന്‍ ഹ്ര്ദയമുള്ളവനാ.
  ഫൈസു വഴിതെറ്റരുതെന്നു വിചാരിച്ചിട്ടല്ലേ.
  എന്നാലും നമ്മുടെ ഫൈസുവിന് പ്രലോഭനങ്ങളൊന്നും സംഭവിച്ചില്ലല്ലോ.
  സമാധാനമായി...

  ReplyDelete
 5. ഞാനും അതെ... മദ്യം കൈകൊണ്ട് പോലും തൊടത്തില്ല.....

  എന്തായാലും കേരളത്തിലെ മുഴുക്കുടിയന്‍മ്മാര്‍ക്ക് ഫൈസുവിനെ മാതൃകയാക്കാവുന്നതാണ്.....

  ReplyDelete
 6. എന്നാലും എന്റെ ഫയിസുക്ക, ഈ തോമാച്ചന്റെ ഓരോ പെടാ പാടുകള്‍, ദുബായില്‍ എത്തിയില്ലേ, കുപ്പി പൊട്ടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ച് പിടിക്കേണ്ടി വരും ട്ടോ.. അറിയാതെ കണ്ണ് തുറക്കല്ലേ..

  'ഡാ ഒരു കാര്യം പറഞ്ഞാല്‍ നീ ഒന്നും വിചാരിക്കരുത്'.ഞാന്‍ പറഞ്ഞു.'ഇല്ല ഞാന്‍ ഒന്നും വിചാരിക്കൂലാ തോമാച്ചന്‍ പറ'..അപ്പൊ തോമാച്ചന്‍ പറയുകയാ ..എടാ നീ ഇനി പൊയ്ക്കോ ഇത്ര മതി എന്ന് ...ഞാന്‍ ഞെട്ടി 'അല്ല തോമാച്ചാ ഞാന്‍ എന്ത് തെറ്റാ ചെയ്തത്,നിങ്ങള്‍ എല്ലാരും കുറെ നേരമായല്ലോ എന്നോട് പോകാന്‍ പറയുന്നു .എന്നെ ഇഷ്ട്ടമില്ലെങ്കില്‍ അത് പറ.നമ്മള്‍ ഇനി ഇങ്ങോട്ട് വരുന്നില്ലേ.അറിയാതെ വന്നു പോയതാണേ .....

  പുതുകുപ്പി! പുതു വത്സരാശംസകള്‍ - p

  ReplyDelete
 7. പുറത്താക്കിയത് നന്നായി...........

  ReplyDelete
 8. @മുരളി ചേട്ടന്‍,മനോജേട്ടന്‍.സംഭവം ആദ്യമായത് കൊണ്ട് അങ്ങിനെ ഒരു ചടങ്ങ് ക്രിസ്മസിനുള്ളത് എനിക്കറിയില്ലായിരുന്നു ....!!!!! .ഇനി ശ്രദ്ധിച്ചോളാമേ ....

  @ശ്രീ ...താങ്ക്സ് ..

  @pushmgad ..എല്ലാരും നല്ല ചെക്കന്മാരാ ..പ്രശ്നമില്ല ...

  @ഫിറോസ്‌ ..താങ്ക്സ് മാന്‍

  @സുജിത് ..സെയിം ടു യു ....

  ReplyDelete
 9. എടാ നീ ഇനി പൊയ്ക്കോ ഇത്ര മതി എന്ന് ...ഞാന്‍ ഞെട്ടി-- ഞാൻ കരുതി ഫൈസു അടിചചത് ഓവർ ആയി എന്നാ.നല്ല കൂട്ടുകാർ...മോനു സുബഹിക്ക് എണീക്കണ്ടതല്ലേ..പോയി ഉറങ്ങിക്കോ.

  ReplyDelete
 10. സംഭവത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല.
  പക്ഷെ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. നിങ്ങളെ തേങ്ങ ചോറിന്റെയും ഇറച്ചി കറിയുടെയും സ്വാദ് അറിയാനും താല്പര്യമുണ്ട്.

  ReplyDelete
 11. പിന്നേയും പറ്റി അല്ലേ.

  അല്ല എന്താ ഈ 'പഞാബി' എന്നു പറഞ്ഞാല്‍?

  ReplyDelete
 12. @പ്രവാസി ..ഉവ്വ ഉവ്വ

  @അസീസ്ക്ക ...അത് ദുബായില്‍ മാത്രം കാണപെടുന്ന ഒരു പ്രത്യേക വര്‍ഗം ആണ് ...{ചില സ്ഥലങ്ങളില്‍ പഞ്ചാബികള്‍ എന്നും ഇവര്‍ അറിയപ്പെടും ...}

  ReplyDelete
 13. ഒരു വളിച്ച ചിരിയോടെ ആ റൂമില്‍ നിന്നും ഇറങ്ങി പോകുന്ന ഫൈസുനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
  സംഭവം കൊള്ളാം... ആദ്യ ക്രിസ്മസ് ആഘോഷം അങ്ങനെ മറക്കാനാവാത്ത അനുഭവമായി അല്ലെ ..

  ReplyDelete
 14. ഒരു പക്ഷെ നീ അവര്‍ക്ക് കൊടുക്കാതെ മുഴുവനും അണ്ണാക്കിലേക്ക് കമിയ്തും എന്ന് ബയന്നിട്ടാവാം www.iylaserikaran.blogspot.com

  ReplyDelete
 15. 'മദ്യമാണഖിലസാരമൂഴിയില്‍' എന്നാണല്ലോ പുതുമൊഴി!

  മദ്യപിച്ചു കിടന്നാല്‍ സുബഹിക്ക് എണീക്കാന്‍ കഴിയില്ല എന്നു കരുതിയാവണം അവര്‍ ഫൈസുവിനോട് പോകാന്‍ പറഞ്ഞത്.

  ReplyDelete
 16. @ചെറുവാടി ..നിങ്ങള്‍ എപ്പോഴാ ഇത്ര ദീസന്റ്റ്‌ ആയത് ...ഞാന്‍ അറിഞ്ഞില്ല .....!!!..ഇനി ഖത്തറില്‍ നിന്നുള്ള വിളി മാത്രം പേടിച്ചാല്‍ മതി അല്ലെ ?????????????

  ReplyDelete
 17. നല്ല സുഹൃത്തുക്കള്‍ .... പ്രിയവും അപ്രിയവും അറിഞ്ഞു പെരുമാറുന്ന നല്ല മനസ്സുള്ള പ്രവാസികള്‍ ...

  അവരുടെ ഇടയില്‍ കട്ടുരുമ്പാവാതെ പോന്നത് (ഓടിച്ചത് )നന്നായി ... ഇല്ലേ ചിലപ്പോള്‍ സഹികെട്ട് നിന്നെ എടുത്തിട്ട് പെരുമാറുന്ന ഒരു രംഗം ഓര്‍ത്തു പോയി .. ഹ .. ഹ .. ഹാ

  ReplyDelete
 18. എന്തു പറയാനാ...?
  പുതുവത്സരാശംസകള്‍.

  ReplyDelete
 19. 'വൈകിട്ടെന്താ പരിപാടി'....? ഇതൊക്കെ തന്നെ....പുതുവത്സരാശംസകള്

  ReplyDelete
 20. അങ്ങിനെ ഒരു തെറ്റിധാരണയും വേണ്ട ഫൈസൂ. അത്ര പെട്ടൊന്ന് നന്നാവാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.

  ReplyDelete
 21. കുപ്പിയില്ലെങ്കിൽ പിന്നെന്ത് ക്രിസ്തുസ്സ് , പിന്നെന്ത് ന്യൂഇയർ..?

  ReplyDelete
 22. കുപ്പിയില്ലാതെ എന്തഖോഷം !
  ഇവിടെയിരുന്നു ഇങ്ങനെ പറയാനല്ലാതെ എനിക്കിപ്പോ എന്താ പറ്റുക!
  അടുത്ത ലീവ് വരെ ക്ഷമിക്കുക!അതാണ് എന്റെ തീരുമാനം :(

  ഫൈസുവിനു പുതുവത്സരാശംസകള്‍ !

  ReplyDelete
 23. ഇനിയെങ്കിലും മറ്റുള്ളവരുടെ റൂമില്‍ കയറി ഓസിനു ബിരിയാണിയും,പൊങ്കലും ഒക്കെ അടിക്കുന്നത് നിര്‍ത്തു ഫൈസു...

  ആ പിന്നെ ദുബായില്‍ മഴ ഉണ്ടോ...ഇവിടെ തകര്‍ത്തു പെയ്യുന്നു...

  ReplyDelete
 24. നീ കുടിക്കുക , അല്ലേല്‍ കുടിക്കുന്നവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ഇത് രണ്ടും ചെയ്യാതെ തേങ്ങാ ചോറ് കിട്ടുമെന്ന് കരുതിയാണോ നീ ക്രിസ്തുമസ് പാര്‍ട്ടിക്ക് പോയത്..?
  ഇതൊക്കെ ഇനി എന്ന് പഠിക്കാനാ. അതും നാട്ടില് നിനക്ക് കല്യാണം ആലോചിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍. ഇനി അവിടെയും നിനക്ക് ട്യൂഷന്‍ വേണ്ടി വരുമോ..?
  സംഭവം ഏതായാലും നീ പറയുമ്പോള്‍ വായിക്കാന്‍ രസമുണ്ട്.

  ReplyDelete
 25. ഫൈസു ഷെയറിട്ടില്ലല്ലോ അതായിരിക്കും
  ഏയ് ഇതൊക്കെ ഇനി എന്ന് പഠിക്കാനാ

  ReplyDelete
 26. ജലസേചനം മുടങ്ങാതെ നടക്കുന്നുണ്ടല്ലോ എല്ലാ ആഘോഷങ്ങള്‍ക്കും.
  നിന്റെ വ്യകതിത്വത്തെ അവര്‍ ബഹുമാനിക്കുന്നത് കൊണ്ടാണ് നിന്റെ മുന്നില്‍ വച്ച് അടിക്കാത്തത്.

  ReplyDelete
 27. അതല്ല, അന്ന് സുബഹിക്ക് എണീറ്റ്‌ നമസ്കരിച്ചോ... ?
  ഏതായാലും തോമാച്ഛനോട് അത് പറയിപ്പിച്ചേ അടങ്ങൂ എന്ന് വാശി കാട്ടിയാല്‍ പുള്ളിക്കാരന്‍ എന്നാ ചെയ്യാനാ..ഏതായാലും ഒന്നാമത്തെ ക്രിസ്മസ് ആഘോഷം തന്നെ ചീറ്റിപ്പോയതില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു..!
  പിന്നെ, റിയാസ് നല്ല കോട്ടാ കൊട്ടിയത്.....(ഞാനീ നാട്ടുകാരനെ അല്ല..)

  ReplyDelete
 28. ഫൈസു എല്ലാവര്‍ക്കും ഫൈസുവിനെ ഭയങ്കര ബഹുമാനം ആണെന്നു തോന്നുന്നല്ലോ??.. ഫൈസു ഉള്ളപ്പോള്‍ കുപ്പി പോലും പോട്ടിക്കാന്‍ അവര്‍ മടിച്ചില്ലേ... എന്നിട്ടു എന്തുണ്ടായി ഫൈസു അപ്പോള്‍ തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കിയോ??

  ReplyDelete
 29. അനുഭവം നന്നായി എഴുതി. എല്ലാ ഭവുകങ്ങളും

  ReplyDelete
 30. അച്ചായന്‍സ് കൂട്ടുകാരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ അവര്‍ maximum diplomacy apply ചെയ്തുകൊണ്ട് സംഗതി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുന്ടെന്നു കാണാം. മദീന കാലഘട്ടത്തിനപ്പുറം കണ്ണെത്തിയിട്ടില്ലാത്ത ഫൈസുവിനും കട്ടിലിനടിയിലിരിക്കുന്ന കുപ്പിക്കും ഇടയില്‍ ധര്‍മസങ്കടത്തിലായ അവരെപറ്റിയാണ് എനിക്ക് സഹതാപം.

  ഈ Faisu-leaks നവവത്സരത്തിന്റെ അവിസ്മരണീയ പോസ്റ്റായി.

  ReplyDelete
 31. എങ്കിലും എന്റെ ഫൈസൂ..നിനക്ക് ഇതൊന്നും അറിയമയിരുന്നില്ലേ..അച്ചായന്മാര്‍ക്ക്‌ ഇത് ഇല്ലാതെ എന്ത് ആഘോഷം..പിന്നെ ഇപ്പോള്‍ അച്ചായന്മാര്‍ക്ക്‌ മാത്രം അല്ലടാ..എല്ലാവര്ക്കും..ഈ നിന്റെ ദുഫായില്‍ അടക്കം പെരുന്നാളിന് പോലും എന്തെല്ലാം നടക്കുന്നു..പടച്ചോന്‍ കാക്കണം എന്നല്ലാതെ എന്ത് പറയാന്‍..നമ്മളെ കാക്കട്ടെ അല്ലെ

  ReplyDelete
 32. +എളയോടന്‍...കുപ്പി വേണ്ടാ ..ആശംസ മാത്രം മതി ....!!

  +ഹൈന .നീയും എത്തിയോ ?....

  +കിരണ്‍ ...എങ്ങിനാ ആഘോഷം ഒക്കെ കഴിഞ്ഞോ ??..

  +iylaserikaran....താങ്ക്സ് ഫോര്‍ കമിംഗ്

  +ഇസ്മാഈല്‍ക്ക .....അങ്ങിനെ ആണോ ??

  +നൌഷു .....-----

  +തിക്കോടി ....എല്ലാവരും നല്ല പയ്യന്മാരാ ....പരസ്പരം ബഹുമാനിക്കുന്നവര്‍ ....

  +മുല്ല ....ഫോണ്‍ നമ്പര്‍ ഈ ജന്മത്തില്‍ കിട്ടുമോ ??

  +ഹാഷിക്....തിരിച്ചും ഉണ്ടേ ....

  +മൊയ്ദീന്‍ ബായ്...ഉവ്വ ഉവ്വ ......!!!!!

  +വില്ലേജ് മാന്‍ ...പന്ജാബികളെ അങ്ങോട്ട്‌ പറഞ്ഞു വിടണോ ?

  ReplyDelete
 33. +Anonymous .....ആരാ ?

  +ഹഫീസ്‌ ...പൊതുവേ അനാവശ്യ പരിപാടികല്‍ക്കൊന്നും{സിനിമക്ക് പോകല്‍,ഡാന്‍സ് ബാറില്‍ പോകല്‍,}ഞാന്‍ പോകാറില്ല എന്ന് അവര്‍ക്കും അറിയാം..അത് കൊണ്ട് തന്നെ അവരുടെ വിചാരം ഞാന്‍ ഒരു മോല്യാര് ആണ് എന്നാണു ....!!!!!

  +പ്രമോദ്‌ ...നമ്മള്‍ മറ്റുള്ളവരെ ബഹുമാനിച്ചാല്‍ അവര്‍ നമ്മെയും ബഹുമാനിക്കും ....പിന്നെ അവര്‍ കുടിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു.എന്നെ അറിയിക്കെണ്ടാ എന്ന് കരുതി ആവും ..പാവം ചെക്കന്മാര്‍ ....!!

  +മുഹമ്മദ്‌ കുഞ്ഞി....താങ്ക്സ്

  ReplyDelete
 34. ഉമ്മു ജാസ്മിന്‍,കളിയാക്കുകയോന്നും ചെയ്യണ്ടാ ...സൌദിയില്‍ ഒക്കെ ഓരോ ബ്ലോഗര്‍മാര്‍ക്ക് പെരുന്നാളിനും മറ്റും ആ ഉമ്മു അമ്മാരും സാബിയും ഒക്കെ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നു എന്നാണ് കേട്ടത്..'ങ്ഹും ഞമ്മക്ക് അതിനുള്ള യോഗം ഒന്നും ഇല്ലേ !!!!...നമ്മള്‍ പാവങ്ങള്‍ പിന്നെ കണ്ടവന്റെ റൂമിലൊക്കേ പോയി വല്ല ബിരിയാണിയും അടിക്കുക അല്ലാതെ എന്ത് ചെയ്യും .!!......!!!!!

  ReplyDelete
 35. + സലാം ബായ് ....മദീന കാലഘട്ടത്തിനപ്പുറം കണ്ണെത്തിയിട്ടില്ലാത്ത ഫൈസുവിനും കട്ടിലിനടിയിലിരിക്കുന്ന കുപ്പിക്കും ഇടയില്‍ ധര്‍മസങ്കടത്തിലായ അവരെപറ്റിയാണ് എനിക്ക് സഹതാപം.....!!!

  ReplyDelete
 36. പച്ചയായ ഒരു ആഘോഷത്തിന്റെ സത്യസന്ധമായ വിവരണം. മനുഷ്യനെ ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ പ്പെടുത്തരുത് ഫൈസൂ. അവര്‍ പാവങ്ങളല്ലേ. നമ്മള്‍ ബ്ലോഗര്‍മാരും.

  ReplyDelete
 37. ഫൈസു...
  തോമാച്ചനെ പോലെയല്ല ഞാന്‍ . നമ്മള്‍ പരിച്ചയപെട്ടതിനു ശേഷമുള്ള ആദ്യ ക്രിസ്തുമസ്. എന്താ പൊട്ടിക്കെട്ടെ ഒരു കുപ്പി.ഇതാ ബ്രാണ്ട്..?

  ReplyDelete
 38. ഇതൊക്കെ അറിഞ്ഞു ചെയ്യണ്ടേ ഫൈസുമോനേ

  ReplyDelete
 39. കുപ്പി കുപ്പീ കുപ്പി .....ആളെ മയക്കണ കുപ്പീ ...
  പാട്ട് കേട്ടിട്ടില്ലേ?
  ഫൈസു കുപ്പീലായാലുള്ള അവസ്ഥ ഒന്നലോജിച്ചു നോക്ക്....

  ReplyDelete
 40. ഇനി ന്യൂ ഇയറിനെങ്കിലും അവര് പറയാന്‍ നില്‍ക്കണ്ട അതിനു മുന്‍പേ ഇറങ്ങിക്കോളണം! :)

  ReplyDelete
 41. ഫൈസ്വോ....അന്നെ പടച്ചോന്‍ കാത്തതാണ്ന്നു കൂട്ടിക്കോ..
  ഏതായാലും ഇജ്ജ്‌ ഇബ്ലീസ്‌ന്‍റെ വലേല് പെട്ട്ലല്ലോ,,
  അത് മതി.

  ഞാനും തേങ്ങാചോറിന്‍റെ ആളാണ്‌ ട്ടോ..
  പോസ്റ്റ്‌ നന്നായിട്ടുണ്ട്,ഒരുപാട്..

  ReplyDelete
 42. ഹഹ..
  എന്നാലും തോമാച്ചനൊരു ക്ലൂ കൊടുക്കാമായിരുന്നു,ഈ സുബഹി നമസ്കാരത്തിന്റെ കാര്യം പറഞ്ഞ കൂട്ടത്തില്‍...
  പോസ്റ്റ് രസകരമായി ഫൈസു

  ReplyDelete
 43. കൊള്ളാം, സ്നേഹിതർ കൊള്ളാം... വെള്ളമടിക്കാനുള്ള ബുദ്ധിമുട്ടുകളേ!

  ReplyDelete
 44. വെറുതെ ആ പാവങ്ങളെ എന്തിനാ ശല്യപ്പെടുത്തിയത് :) .. word verification ഞാന്‍ മാറ്റിയിട്ടുണ്ട്

  ReplyDelete
 45. കൊള്ളാം... ചിരിക്കാനുണ്ട്...

  ReplyDelete
 46. കൊള്ളാം... പോസ്റ്റ്‌ നന്നായിട്ടുണ്ട്,

  ReplyDelete