Thursday, 16 December 2010
എന്‍റെ ഉപ്പയുടെ ഒരു കാര്യം ...........!!!
എന്‍റെ ഉപ്പയുടെ കാര്യം വളരെ രസകരമായിരുന്നു ..ഞാന്‍ ചെയ്യുന്ന ഒരു കാര്യവും ഞാന്‍ ഉള്ളപ്പോള്‍ സമ്മതിച്ചു തരില്ല ...പോരാത്തതിന് ഞാന്‍ എത്ര നല്ല കാര്യം ചെയ്താലും അതിനെന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തുകയും ചെയ്യും .
പക്ഷെ ഞാനില്ലാത്ത സമയത്ത് എന്നെ പറ്റി എല്ലാവരോടും നല്ലവണ്ണം പൊക്കി പറയുകയും ചെയ്യും ..വീട്ടില്‍ തന്നെ ഉപ്പാനോട് എനിക്ക് കിട്ടിയ അത്ര അടിയും ചവിട്ടും വേറെ ഒരു മക്കള്‍ക്കും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു ..എന്തൊക്കെ പറഞ്ഞാലും ഉപ്പാക്ക് എന്നെ ഒരു പാട് ഇഷ്ട്ടായിരുന്നു എന്ന് എനിക്കും അറിയാം അക്കാര്യം എനിക്കറിയാം എന്നുള്ള കാര്യം ഉപ്പാക്കും അറിയാമായിരുന്നു ..എന്നാലും നേരിട്ട് അക്കാര്യം രണ്ടാളും സമ്മതിക്കില്ല ..എപ്പോ നോക്കിയാലും അടിയും പിടിയും ..
ഉപ്പാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളില്‍ ഒരാളെ എങ്കിലും ഒരു ഹാഫിസ് ആക്കണം എന്നത് ..അതും മദീനയില്‍ വെച്ച് ...അതിനുള്ള ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു ..അത് കൊണ്ട് തന്നെ മക്കളുടെ കൂട്ടത്തില്‍ ഉപ്പാക്ക് ഏറ്റവും ഇഷ്ട്ടം എന്നെ തന്നെയായിരുന്നു ..പക്ഷെ ഉപ്പാനെ ഏറ്റവും കൂടുതല്‍ കഷ്ട്ടപ്പെടുത്തിയതും ഞാന്‍ തന്നെയായിരുന്നു ...എന്‍റെ ഓരോ കളികള്‍ കാരണം എന്നും വീട്ടില്‍ അടിയും പിടിയും നടത്തേണ്ടി വന്നു ഉപ്പാക്ക് ...!!!!
ഇന്ന് വെറുതെ മദീനയിലെ ഓരോ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഉപ്പ ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു കഥ ഓര്മ വന്നു ..അത് ആദ്യം പറഞ്ഞത് ഞാന്‍ ഹാഫിളായ അന്നായിരുന്നു..ഒരു ദിവസം വൈകീട്ടായിരുന്നു ഞാന്‍ അവസാന പേജും എന്‍റെ ഉസ്താദിന് ഒതിക്കൊടുത്തത് ..അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു ..ക്ലാസ്സിലെ എല്ലാവര്ക്കും അറിയാം ,ഉസ്താദിനും അറിയാം ഞാന്‍ അന്ന് അല്‍ ബഖറയിലെ അവസാന ആയത്തുകള്‍ ആണ് ഓതാന്‍ പോകുന്നത് എന്ന് ..അതും കൂടി ഓതിക്കൊടുത്താല്‍ അപ്പോള്‍ മുതല്‍ ഞാനും ഒരു ഫാഫിള് ആകും ..ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍ ..അവസാനം എന്‍റെ സമയം എത്തി .ഉസ്താദിന് മുന്നില്‍ എനിക്ക് ഓതാനുള്ള സമയം ..ഞാന്‍ മുസ്ഹഫും എടുത്തു ഉസ്താദിന്റെ മുന്നില്‍ പോയി ഇരുന്നു..ഉസ്താദ് ഒന്നും മിണ്ടാതെ കണ്ണുമടച്ച് ഇരിക്കുന്നു ..ക്ലാസ്സില്‍ എല്ലാവരും ഓതെല്ലാം നിര്‍ത്തി എന്നെയും ഉസ്താദിനെയും നോക്കുന്നു ...ഞാന്‍ പതുക്കെ അവസാന ആയത്തുകള്‍ ഓതിക്കൊടുത്തു ..ഒന്നും പറഞ്ഞില്ല ഉസ്താദ് ....കുറച്ചു നേരം അതേ ഇരുത്തം ഇരുന്നു..ഞങ്ങളും .....കുറച്ചു കഴിഞ്ഞു ഉസ്താദ് എണീറ്റ് നിന്നു..ഞാനും എണീറ്റു...എന്നിട്ട്'ഹാഫിളീങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം' എന്ന് പറഞ്ഞു ഉസ്താദ് എന്നെ കെട്ടിപ്പിടിച്ചു ....പിന്നെ ക്ലാസ്സിലെ ഓരോരുത്തരും വന്നു മബ്‌റൂക്ക് പറഞ്ഞു കെട്ടിപ്പിടിച്ചു ....................!!!!!
അന്ന് ക്ലാസ്സ് കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി നേരെ ഉമ്മാനോടും ഉപ്പാനോടും ഇക്കാര്യം പറഞ്ഞു ..ഉമ്മ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ തന്നു .. ഉപ്പ അപ്പോഴും 'ഓ ഇതൊന്നും വലിയ കാര്യമല്ല 'എന്ന രീതിയില്‍ ഇരുന്നു..അല്ലെങ്കിലും ഉപ്പാക്കറിയാമായിരുന്നു അന്ന് ഞാന്‍ ഹാഫിളാകും എന്നത് ....കുറച്ചു കഴിഞ്ഞു പെങ്ങള്‍ക്ക് ഉപ്പ ഒരു കഥ പറഞ്ഞു കൊടുത്തു ..സത്യത്തില്‍ അത് എന്നോട് പറയേണ്ടതായിരുന്നു ...കഥ ഇപ്പടി ....
കൂഫയില്‍ ഒരു വലിയ മഹാന്‍ ഉണ്ടായിരുന്നു ..അദ്ദേഹം ഖുര്‍ആനികമായ എല്ലാ വിഷയത്തിലും വലിയ അറിവുള്ള മനുഷ്യന്‍ ആയിരുന്നു ..അദ്ധേഹത്തിനു ഒരു പാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു ..ഒരിക്കല്‍ ഒരു സ്ത്രീ തന്റെ കുട്ടിയുമായി അദ്ധേഹത്തിന്റെ സദസ്സില്‍ വന്നു ..തന്‍റെ കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിക്കാമോ എന്നാരാഞ്ഞു ..ആ മഹാന്‍ സമ്മതിച്ചു..അന്ന് മുതല്‍ ആ കുട്ടിയും അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ പങ്കെടുത്തു തുടങ്ങി ...ഒരിക്കല്‍ ക്ലാസിലെത്തിയ ആ കുട്ടി ഇന്ന് മുതല്‍ ഞാന്‍ അങ്ങയുടെ അടുത്ത് ഖുര്‍ആന്‍ പഠിക്കുന്നില്ല എന്ന് പറഞ്ഞു.'കൂഫയിലെ എല്ലാ കുട്ടികളും തന്‍റെ അടുത്ത് നിന്നു ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ കുട്ടി മാത്രം എന്‍റെ അടുത്ത് ഇനി പടിക്കുന്നില്ലാ എന്ന് പറയുന്നു ..ഉസ്താദ് അത്ഭുതത്തോടെ ആ കുട്ടിയോട് കാരണം അന്വേഷിച്ചു...ആ കുട്ടി പറഞ്ഞു ..'ഉമ്മ പറയുന്നു,നിങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍,ഖുര്‍ആന്‍ അല്ലത്രേ...അത്ഭുതം കൂറിയ ഉസ്താദ് 'എന്നാല്‍ വാ നമുക്ക് ഉമ്മയോട് ചോദിക്കാം ഈ ഖുര്‍ആന്‍ എങ്ങിനെയാണ് എന്ന്.....ആ മഹാനും ശിഷ്യന്മാരും കൂടി ആ കുട്ടിയുടെ ഉമ്മയെ കാണാന്‍ പോയി ..വീട്ടില്‍ എത്തിയ ഉടനെ കുട്ടി കാര്യങ്ങള്‍ എല്ലാം ഉമ്മയോട് പറഞ്ഞു ..ഉസ്താദ് കൂടെ വന്നിട്ടുണ്ട് എന്നും പറഞ്ഞു ...ആ മഹതി കുറച്ചു നേരം ആലോചിച്ചു ..എന്നിട്ട് ഉസ്താദിനെയും ശിഷ്യന്മാരെയും കൂട്ടി അടുത്തുള്ള പുഴയുടെ അടുത്തേക്ക് വരാന്‍ കുട്ടിയോട് പറഞ്ഞു ...അങ്ങിനെ എല്ലാവരും ആ പുഴയുടെ അടുത്തെത്തി ....എന്നിട്ട് ആ ഉമ്മ ആദ്യം തന്‍റെ മോനോട് ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞു ....അവന്‍ ഓതി ....പിന്നെ അവന്റെ ഉസ്താദിനോട് ഓതാന്‍ പറഞ്ഞു ...ആ മഹാന്‍ നല്ല തജ് വീതോടെ ഒരു തെറ്റും കൂടാതെ തന്നെ ഓതി ...എന്നിട്ട് അവരെല്ലാവരും ആ മഹതിയെ നോക്കി ...അപ്പോള്‍ ആ മഹതി പറഞ്ഞു 'നിങ്ങള്‍ ഒതിയതൊക്കെ ഖുര്‍ആന്‍ തന്നെ പക്ഷെ യഥാര്‍ത്ഥ ഖുര്‍ആന്‍ ഇതൊന്നും അല്ല എന്ന് "..ഒന്നും മനസ്സിലാകാതെ ഇരുന്ന ഉസ്താദിനെയും കുട്ടികളെയും നോക്കി ആ മഹതി ഖുര്‍ആന്‍ ഓതാന്‍ ആരംഭിച്ചു ...അപ്പോഴതാ ഒഴുകി കൊണ്ടിരുന്ന പുഴ പെട്ടെന്ന് നിശ്ചലമായിരിക്കുന്നു ..പിന്നെ ദിശ മാറി തിരിച്ചു ഒഴുകുന്നു.......!!!!!!!
ആദ്യമായി ഈ ചരിത്രം കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത് ഇന്ന് തന്നെ പറയണമായിരുന്നോ എന്നായിരുന്നു ..പക്ഷെ ഇപ്പൊ തോന്നുന്നു അത് അന്ന്തന്നെ പറഞ്ഞത് കൊണ്ട് എപ്പോ ഖുര്‍ആന്‍ ഓതുമ്പോഴും മനസ്സില്‍ വരും ..ഇതൊന്നും അല്ല ഖുര്‍ആന്‍,മലകളെ പൊടിക്കാന്‍ ശക്തിയുള്ളതാണ് അത് എന്ന് ..........................................!!!!!!
{വാല്‍കഷ്ണം ::..സംഭവം അന്ന് എന്‍റെ മുന്നില്‍ നെവറായി അഭിനയിച്ചു എങ്കിലും പിന്നെ ഉമ്മ പറഞ്ഞറിഞ്ഞു ...അന്ന് രാത്രി പുള്ളി ഉറങ്ങിയില്ലത്രേ .....!!!!!}
ഒരു കാര്യം കൂടി ...എനിക്ക് ഇതൊക്കെ ഒള്ളൂ എഴുതാന്‍ ..അല്ലാതെ ഒരു കഥയോ കവിതയോ എഴുതാന്‍ മാത്രമുള്ള വിവരം ഒന്നും എനിക്കില്ല .
Subscribe to:
Post Comments (Atom)
കഴിഞ്ഞ പോസ്റ്റില്‍ കമെന്റ്റ് ഇട്ട എല്ലാവര്ക്കും നന്ദി .....ഇപ്പൊ ഫുള്‍ ടൈം ഫേസ്ബുക്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ആയത് കൊണ്ട് ഓരോരുത്തരെയും കമെന്റിനു മറുപടി എഴുതാന്‍ കഴിഞ്ഞില്ല .....ഞാനോരാള്‍ തന്നെ വേണ്ടേ എല്ലാം നോക്കാന്‍ ....!!!
ReplyDeleteNannaayittund. Uppayum ummayum nammude randu kannukal aanennu njaan vishwasikkunnu. Kochu kochu anubhavangal lalithamaayi parayaan kazhinjittund. Aashamsakal.
ReplyDeleteപുഴകള്‍ ദിശമാറും..പരവ്വതങ്ങള് പൊടിഞ്ഞില്ലാതാവും...സാഗരം കത്തിജ്ജ്വലിക്കും അല്ലേ ഫൈസൂ..!!
ReplyDeleteചില ശിലാഹൃദയങ്ങളുണ്ടല്ലോ,അവയെ പതം വരുത്താന് എന്താ പണി..വല്ല വഴിയും..?
താങ്കള്‍ حافظ ആണെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
مبروك...مبروك
Congragulatiön... iam very happy to knew about you become a hafiz... Good luck...
ReplyDeleteThen ur incident story is great..
ഫൈസുക്കാന്റെ ഉപ്പയല്ലേ. ഉപ്പയാരാ മോൻ...... ഇതും ഉപ്പക്കുണ്ടായ മോൻ തന്നെ
ReplyDeleteപിന്നൊരു സംശയം. ഹാഫിൾ എന്നു പറഞ്ഞാൽ എന്താണ്?
ReplyDeletepaavam uppa.......
ReplyDelete@Anju Aneesh
ReplyDeleteഖുര്‍ആന്‍ മനപാഠമാക്കിയവന്‍ ആണ് ഹാഫിസ്. എന്റെ പേര് ഹഫീസ് ആണെങ്കിലും ഞാന്‍ ഹാഫിസല്ല :(
എഴുത്ത് നന്നായി..
faisu u r great!
ReplyDeleteഫൈസൂ,,എല്ലാ ഉപ്പമാരും ഇങ്ങനെയായിരിക്കും.
ReplyDeleteസരസമായിത്തന്നെ എഴുതി.ഹാഫിളാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുക,,
അല്ഫ് മബുറൂക്.....
നന്നായ് ഫൈസു കഥ.തെറ്റുകളും കുറവുകളും ആരായാലും ചൂണ്ടിക്കാണിക്കണം.
ReplyDeleteആ സ്ത്രീയെ അന്നെല്ലാവരും കൂടെ പുഴയില്‍ മുക്കിക്കൊന്നോ,അതൂടെ പറ.
നീ അന്നു കുളത്തില്‍ മുങ്ങിയതല്ലെ,ഇപ്പൊ പുഴേല്‍ പൊന്തി അല്ലേ...ഉം
എന്ത് എഴുതുന്നു എന്നല്ല അത് എങ്ങിനെ എഴുതുന്നു എന്നതാണ് കാര്യ. എലാവരും ഇഷ്ടപ്പെടുന്ന എന്തോ ഒന്ന് ഫൈസു എഴുതുമ്പോള്‍ കിട്ടാറുണ്ട്. ആ എഴുത്തും ശൈലിയു ഇഷ്ടായത് കൊണ്ടാണ് ഞാനടക്കമുള്ള പലരും തമാശയിലൂടെ പ്രകോപിക്കുന്നതും. പോസ്റ്റില്‍ മാത്രമല്ല കമ്മന്റുകളിലും സജീവമായി പങ്കെടുക്കുന്ന ഈ ഫൈസുവിസം
ReplyDeleteഞാന്‍ ഇഷ്ടപ്പെടുന്നു.
ആശംസകള്‍
ആ വാല്‍ക്കഷണം വല്ലാതെ മനസ്സില്‍ കൊണ്ടു
ReplyDeleteഫൈസുവിന്‍റെ ഉപ്പ സ്നേഹമുള്ള ആളാണെന്ന് ഇതിനു മുന്‍പെ ഒരു പോസ്റ്റില്‍ ഞാന്‍ കമന്‍റെഴുതിയതായി ഓര്‍ക്കുന്നു. വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നു. നേരില്‍ കാണുമ്പോള്‍ അടിപിടിയാണെങ്കിലും ഫൈസുവിന്‍റെ നന്മയെ കരുതി മാത്രമായിരുന്നു അതെന്ന് മനസ്സിലാവുമ്പോള്‍ ബാപ്പയോടുള്ള സ്നേഹം കൂടി വരികയേ ഉള്ളൂ... മുഖത്തു നോക്കി പ്രശംസ വാരിച്ചൊരിയുന്നത് അയാളുടെ മുഖത്തടിക്കുന്നതിനു തുല്യമാണെന്ന തിരിച്ചറിവുള്ളയാള്‍ :)
ReplyDeleteചെറുവാടി പറഞ്ഞത് പോലെ ഈ ഫൈസുവിസം കാണാനാണു ഞാനും നിന്നെ കളിയാക്കി കമന്റിടാറ്.അല്ലാതെ നിന്നോട് സ്നേഹമോ ബഹുമാനക്കുറവോ ഉണ്ടായിട്ടല്ല.ഇനി തെറ്റിദ്ധരിക്കേണ്ടാന്നു വച്ചിട്ട് പറഞ്ഞതാണു.
ReplyDeleteആശംസകള്‍
ഇതോ എഴുത്ത് ? നിക്കത്ര പുടിചീലാ ...;)
ReplyDeleteവളരെ നന്നായിട്ടുണ്ട് ഫൈസു-മക്കളെ ഹാഫിസ് ആക്കുന്ന ഉപ്പമാര്‍ക്ക് അള്ളാഹു ഖിയമത് നാളില്‍ കിരീടം അണിയിക്കും എന്ന് കേട്ടിട്ടുണ്ട് -അങ്ങിനെ സംഭവിക്കട്ടെ -അമിന്‍
ReplyDeleteThis comment has been removed by the author.
ReplyDeleteGood writing Faisu..
ReplyDeleteKeep it up.
ഫൈസൂ, നീ ഹൃദയസ്പര്‍ക്കായി എഴുതി...മദീനയില്‍ പഠിച്ച ഒരു കുട്ടിയുടെ കഥയായി മക്കള്‍ക്ക് പറഞ്ഞു കൊടുക്കാലോ. ബൂലോകത്ത് ആണ്‍ പെണ്‍ വെത്യാസമില്ലാതെ സ്നേഹിക്കപ്പെടുന്ന സെലബ്രിട്ടിയായി നീ വളര്‍ന്നത് ആ ഗുരുത്വം കൊണ്ടാവും അല്ലേ..ഖുര്‍ആന്‍ ക്ലാസ്സുകളില്‍ വളരെ നാളായി പോവാറ് ഉണ്ടെങ്കിലും ഹാഫിദ് എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് ഊഹിക്കാന്‍ പറ്റാത്ത കാര്യം (പന്ത്രണ്ടു കാരി മകള്‍ മൂന്നു ജുസുഹു ഹിഫ്സു ആക്കി എന്നെ കളിയാക്കാറുണ്ട്..!)...
ReplyDeleteപിതാവിന്‍റെ കാര്യം, അദ്ദേഹത്തിന്റെ സ്നേഹത്തില്‍ ഒരു സംശയവും എനിക്കില്ല. അവരുടെ തലമുറ ജനിച്ചു വളര്‍ന്ന സാഹചര്യം അങ്ങിനെയാവും. എങ്കിലും പ്രവാചക വചനമുണ്ടല്ലോ, നിങ്ങള്‍ക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കില്‍ അതാ വ്യക്തിയോട് പറയണം എന്ന്...അങ്ങനെയല്ലേ ഫൈസൂ...?
ഫൈസു.. നന്നായി എഴുതി
ReplyDeleteആശംസകള്‍!
ഫൈസൂ ഇതിനൊക്കെ ത്തന്നെ ആണ് ബ്ലോഗ്..
ReplyDeleteഇതൊക്കെ തന്നെ ആണ് എഴുത്ത്തു...
ഇങ്ങനെ ഉള്ള എഴുത്തുകളില്‍ അനുഭവത്തിന്റെ ചൂടും ചൂരും ഉണ്ടാകും..നല്ല കാര്യങ്ങള്‍ ഓര്‍ക്കുന്നതും പടച്ചവന്‍ തന്ന നിഹ്മത്തിനെ പ്രകീര്‍ത്തി ക്കുന്നതുമൊക്കെ നല്ല കാര്യങ്ങളാണ്....
കഥ കവിത അതിലൊക്കെ അധികവും ഭാവനകള്‍ അല്ലെ..? എന്റെ ഒരു കൂട്ടുകാരന്‍ പറയുന്നതുപോലെ "കൊറേ നൊണകള്‍ എഴുതിക്കൂട്ടുകയല്ലേ അത്."
മബ്‌റൂക്ക്....
ReplyDeleteനല്ല പിതാവിന്റെ ആഗ്രഹത്തെ സാധിപ്പിച്ചു കൊടുത്ത നല്ല പുത്രന്‍. വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠം ആക്കുക ഏറെ പ്രയാസമുള്ള കാര്യം. വളരെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം കഴിഞ്ഞിട്ടുള്ളത്. ഉപ്പക്കും മകനും അഭിമാനിക്കാം. സല്ക്കര്‍മ്മത്തിനു അള്ളാഹു പ്രതിഫലം നല്‍കട്ടെ.
ReplyDeleteഫൈസൂ....
ReplyDeleteഎന്റെ ഒരായിരം അഭിനന്ദങ്ങള്‍....
ഇനിയും ഇതു പറഞ്ഞില്ലങ്കില്‍ ഞാന്‍ നിന്റെ കൂട്ടുകാരന്‍ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല... ഞാന്‍ അഭിമാനിക്കുന്നു..നിന്നെ പോലൊരു കൂട്ടുകാരനെ കിട്ടിയതില്‍...സന്തോഷവും....
ചെറുവാടീ...നന്ദി, ഞാന്‍ പറയാനാഗ്രഹിച്ചത് നീ പറഞ്ഞിരിക്കുന്നു...
ഇവിടെ എല്ലാവരും പറഞ്ഞതാ എനിക്കും പറയാനുള്ളത് :)
ReplyDeleteബാപ്പ അന്ന് രാത്രി ഉറങ്ങാതിരുന്നതിന്റെ കാരണം തന്നെ തന്റെ മകനിലുള്ള അഭിമാനം തന്നെ. ഒപ്പം അദ്ദേഹത്തിന്റെ ആഗ്രഹം തന്റെ മകനിലൂടെ സാക്ഷത്കരിച്ചതിലുള്ള സന്തോഷവും ദൈവ സ്തുതിയും .ഒരാശങ്ക അതിലില്ലെന്നു തന്നെ ബ്ലോഗിലൂടെ പരിചയപ്പെട്ട ഫൈസുവിന്റെ കാര്യത്തില്‍ തോന്നുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ .. തഖ്‌വ നിലനിര്‍ത്താന്‍ നമുക്ക് ശക്തി നല്‍കട്ടെ ...
ReplyDelete.. സ്നേഹ നിധി യായ ബാപ്പയുടെ സ്നേഹം soul -to -soul ആയി അനുഭവിച്ചറിഞ്ഞ മകനാണ് താരം
ബാപ്പാക്ക് ആയുരാരോഗ്യ സൌഭാഗ്യം റബ്ബ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍ )
എനിക്ക് ഒന്നും പറയാന്‍ പറ്റണില്ല ഫൈസു.
ReplyDeleteനല്ല ഹൃദയ സ്പര്‍ശിയായ എഴുത്ത്.
ഹാഫിള് (حافظ) ആയ ആളോട് നല്ല ബഹുമാനത്തോടെ പെരുമാറണമല്ലോ..
ReplyDeleteഅല്പം മബ്രൂക് .അല്ല; അല്‍ഫ് മബ്‌റൂഖ് !!!
ഒരു കാര്യം കൂടി. ആ മുല്ലയുടെ കമന്റില്‍ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ട്. ഒന്ന് കൂടി സൂക്ഷിച്ചു വായിക്കൂ..
"അല്ലാതെ നിന്നോട് സ്നേഹമോ ബഹുമാനക്കുറവോ ഉണ്ടായിട്ടല്ല"
മനസ്സിലുള്ള സ്നേഹം പുറത്തു കാണിക്കാതെ താങ്കളെ ഉയര്‍ച്ചയില്‍ എത്തിക്കാന്‍ ശ്രമിച്ച പിതാവിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതില്‍ സന്തോഷം; പങ്ക് വെച്ചതിനു നന്ദി. ദുബായിലുള്ള താങ്കളുടെ പേരിനൊപ്പം എങ്ങിനെ മദീന കൂടി എത്തി എന്ന് പലപ്പോഴും ഓര്‍ത്തിരുന്നു. ഇപ്പോള്‍ മനസ്സിലായി. ഹാഫിസ് ആയതില്‍ അഭിനന്ദനം.
ReplyDeleteസത്യം പറഞ്ഞാല്‍ ...എന്റെ കണ്ണ് നിറഞ്ഞു പോയി ...ഞാന്‍ ഈ ബ്ലോഗുലകത്തില്‍ വന്നതിനു ശേഷം എന്നോട് ഇത്ര സ്നേഹത്തോടെയും ,ഇസ്റ്റ്തോടെയും പെരുമാരുന്നവരില്‍ മുന്‍പന്തിയില്‍ ഉള്ളവന്‍ ..ഞാന്‍ ഉണ്ടാകിയതാണ് എങ്കിലും നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ നേടും തൂണായ ഫൈസൂ ..നമ്മെ എപ്പോളും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന..എല്ലാവരുടെയും ഇഷ്ട്ട പാത്രമായവാന്‍..ഇങ്ങനെയുള്ള ഒരു കഴിവും നിനക്ക് കിട്ടിയിട്ടുണ്ട് അല്ലെ ..അല്ഹമ്ദുലില്ലാഹ്..നന്നാക്കട്ടെ ..ആ ഉപ്പാനെയും നമ്മളെയും എല്ലാവരെയും നന്നാക്കട്ടെ..വാപ്പയെ കുറിച്ച് പറഞ്ഞാല്‍ എന്റെ വാപ്പയെ പോലെ തന്നെ..ഈ ലോകത്ത് ഇങ്ങനെയൊരു വാപ്പയെ കിട്ടാനും വേണം ഭാഗ്യം എന്തെ .
ReplyDeletenannayi faisu.
ReplyDeletechunakkuttikal aayal ingane venam.
ഖുറാന്‍ മനപ്പാഠം ആക്കിയ സ്ഥിതിക്ക് അതിന്റെ അര്‍ത്ഥങ്ങളും,വിഷയങ്ങളും ഒക്കെ ഫൈസുവിന് അറിവ് കാണുമല്ലോ..ഖുറാനിലെ ഓരോ സൂരതുകളെ കുറിച്ചും ലഘുവിവരണങ്ങള്‍ നല്കിക്കൂടെ ഞങ്ങള്‍ക്ക്...
ReplyDeleteഉപ്പായ്ക്കു ഫൈസുവോടും,ഫൈസുവിന് ഉപ്പയോടുമുള്ള നിഗൂഡ സ്നേഹം എന്നെന്നും നിലനില്കട്ടെ എന്നാശംസിക്കുന്നു...
ഖുറാന്‍ മനപ്പാഠം ആക്കിയ സ്ഥിതിക്ക് അതിന്റെ അര്‍ത്ഥങ്ങളും,വിഷയങ്ങളും ഒക്കെ ഫൈസുവിന് അറിവ് കാണുമല്ലോ..ഖുറാനിലെ ഓരോ സൂറത്തുകളെ കുറിച്ചും ലഘുവിവരണങ്ങള്‍ നല്കിക്കൂടെ ഞങ്ങള്‍ക്ക്...(ഇത് ഞാൻ മുമ്പ് മനസ്സിൽ കരുതിയതാ ഇങ്ങിനെ പറയണം എന്നു് . ഒരു മടി കാരണം പറയായിരുന്നാതാ.ഇപ്പോയിതാ ഈ കുട്ടി അത് പറഞ്ഞിരിക്കുന്നു.)
ReplyDeletekalankamillatha bhaasha...hrudayasparsiyaayi ezhuthiyirikkanu.....
ReplyDeleteഉപ്പാനെ തിലകനായും, ഫൈസൂനെ മോഹന്‍ലാലുമായും സ്ഫടികത്തിലെ പോലെ സങ്കല്പിച്ചു നോക്കി. പിന്നെ തോന്നി വീണ്ടും ചില വീട്ടുകാര്യങ്ങളിലെ തിലകനും ജയറാമും ആക്കിക്കളയാം എന്ന്.. :)
ReplyDeleteപോസ്റ്റ് നന്നേ രസിച്ചു, പക്ഷേ കൊറേ technical terms ഉള്ളതു കൊണ്ട് ചെലതൊക്കെ എന്താണ് സംഭവം എന്ന് ശരിക്കും മനസ്സിലായില്ല :( But ഹിന്ദി സിനിമ മനസ്സിലാക്കാന്‍ ഭാഷ പഠിയ്ക്കണമെന്നില്ലല്ലോ.. :)
ഇജ്ജ് ധൈര്യായിട്ട് എഴുത് ഹമുക്കേ...
ഫൈസുക്ക നിങ്ങളുടെ എഴുതുശൈലി എനിക്കിഷ്ടപെട്ടു.....പിന്നെ നിങ്ങളുടെ പോലെ തന്നെ ഉപ്പാനേ കുറെ കഷ്ടപെടുത്തി ഞാനും ഒരു പ്രാവശ്യം ഹഫിള്‍ ആകാന്‍ ശ്രമിച്ചതാ പക്ഷെ മുന്നു ജൂസ് ആയപോഴേക്കും നിര്‍ത്തി.........എനിക്കിപ്പോഴും ഉപ്പാനേ കുറെ കഷ്ടപെടുതിയത്തില്‍ സങ്കടമുണ്ട് പക്ഷെ പുറത്ത് കാണിക്കാറില്ല എന്ന് മാത്രം........
ReplyDelete@ സുജിത് ....താങ്ക്സ് ..ആദ്യ കമന്റിനും നല്ല വാക്കുകള്‍ക്കും
ReplyDelete@ഒരു നുറുങ്ങ്....താങ്ക്സ് ..നല്ല കമെന്റ്റ് ..
@സൈഫു ..താങ്ക്സ് ..
@അഞ്ജു.....ഞാനെന്താ മോശം .....???...താങ്ക്സ് ..
@റാണി പ്രിയ ....??????..പാവം ഉപ്പ ????????
@ഹഫീസ് ...താങ്ക്സ് ..അഞ്ജുവിന്റെ സംശയം മാറിയില്ലേ ??
@കണ്ണാ ...പോടെയ് ....
മബ്‌റൂക്ക്...ഫയിസു അലിഫു മബ്‌റൂക്ക്... ബ്ലോഗര്‍മാര്‍ക്കിടയിലെ ഒരേയൊരു ഹാഫിളാകും ഫയിസു എന്നാ തോന്നുന്നത്.
ReplyDeleteവ്യത്യസ്തനായ ഒരു ബ്ലോഗറാം ഫൈസു എന്ന് എപ്പോഴോ ഞാന്‍ പറഞ്ഞിരുന്നല്ലോ.. ഫയിസു തികച്ചും വ്യത്യസ്തന്‍ തന്നെ..
എഴുത്തും ശൈലിയും എനിക്ക് ഒരുപാടിഷ്ട്ടാ..സത്യം പറയാലോ ഇന്നത്തെതും ഒരു ഫയിസു ടച്ചോടെ ഉഗ്രനാക്കി..എനിക്ക് പെരുത്തിഷ്ടായത് ബാപ്പാന്റെ ആഗ്രഹം സാധിപ്പിച്ചു ഫയിസു ഹാഫിള് ആയതാട്ടോ...മബ്‌റൂക്ക്...ഫയിസു അലിഫു മബ്‌റൂക്ക്...
പിതാവ് നേരിട്ട് പുകഴത്താതെ വിമര്‍ശിക്കുന്നത് അതിനിയും കൂടുതല്‍ നന്നാക്കാന്‍ വേണ്ടി തന്നെയാണ്.
ReplyDeleteഎഴുതി കുറച്ചങ്ങോട്ട് നീങ്ങുമ്പോള്‍ നമ്മള്‍ കാണുന്നതെല്ലാം നമുക്ക് എഴുത്തില്‍ വരും. ഫൈസു എന്തെഴുതിയാലും അത് വായിക്കാന്‍ ഒരു ഇമ്പമുണ്ട്,നിഷ്ക്കളങ്കതയുടെ ഒരു മണമുണ്ട്.
ഫിസൂ .... ങ്ങളെ കഥ നന്നായിട്ടുണ്ട്.... :)
ReplyDeleteപടച്ചോനേ .. ഇങ്ങനെ എഴുതാന്‍ കഴിവുള്ള ഇങ്ങളാ അറിവില്ലാന്ന്‍ പറയുന്നേ ....
കിരണ്‍ പറഞ്ഞ പോലെ ചില technical terms എനിക്കും മനസ്സിലായില്ല....
..ന്നാലും എഴുത്ത് പെരുത്തിഷ്ടായി...
ഒരു സംശയം ...
ശെരിക്കും ഹാഫിസ് - ന്നു വച്ചാല്‍ എന്താ ?
താങ്ക്യു..കുറുമ്പടീ,തെറ്റ് ചൂണ്ടിക്കാട്ടിയതിനു.
ReplyDeleteഅല്ലാതെ നിന്നോട് സ്നേഹക്കുറവോ ബഹുമാനക്കുറവോ ഉണ്ടായിട്ടല്ല എന്നു തിരുത്തി വായിക്കാനാപേക്ഷ.
എഴുതി വന്നപ്പൊ തെറ്റിപ്പോയതാടെയ്...ഹോ എന്നാലും അവന്റെയൊരു കണ്ണേ...
എന്റെ കണ്ണിനെകുറിച്ചാണോ? അല്പം കോങ്കണ്ണ് വേണമെന്ന് പറയുന്നത് ഇതിനാ...
ReplyDelete(എനിക്ക് പിന്നേം സംശയം. ഇത് കാര്യത്തില്‍ തന്നെയായിരുന്നോ ഫൈസൂ?)
മുല്ല ...നിങ്ങള്‍ ഇനി ഫോണ്‍ നമ്പര്‍ തന്നിട്ട് പോയാല്‍ മതി ....!!!
ReplyDelete@പ്രവസിനിതാത്ത...കമെന്റ്റ് പോര കേട്ടോ ..ഒരു ഒന്നര പേജു എങ്കിലും പ്രതീക്ഷിച്ചു ....!!!
ReplyDelete@ചെറുവാടി ..എന്നിട്ട് വിളിച്ചപ്പോള്‍ അങ്ങിനെ അല്ലല്ലോ പറഞ്ഞത് ??
@ഹംസക്ക .....നിങ്ങള് എന്റെ ഉപ്പാന്റെ ടൈപ്പ് ആണ് എന്ന് തോന്നുന്നു ...!!!
@നൌഷാദ് വടക്കല്‍{ഒടക്കല്‍}..നമ്മളെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ...!!
@അജി....ആമീന്‍ ...നന്ദി
@അസീസ് ...സത്യം ??? നീ ആക്കിയതല്ലേ ??
@സലീമ്ക്ക ..അപ്പൊ മോള് ഞങ്ങളുടെ ആളാ അല്ലെ ..അവളോട് എന്റെ ഒരു സലാം പറയണം ...
പിന്നെ ഉപ്പയുടെ കാര്യം ..എനിക്ക് തോന്നുന്നത് ഉപ്പയുടെ ഈ സമീപനം തന്നെയായിരുന്നു നല്ലത് എന്നാണു ....ഒരു തരം ഒളിച്ചു കളി .......
പിന്നെ ഒരു സംശയം ..ഞാന്‍ ഒരു സെലെബ്രിട്ടി ആയോ ?
@അലി ...ഒച്ചപ്പാടും ബഹളമൊന്നും ഇല്ലാതെ വന്നു കാര്യം പറഞ്ഞു അല്ലെ .....താങ്ക്സ് ...
@നിസാര്‍ ...താങ്ക്സ് ...എന്നാലും ഒരു കഥ എഴുതും ഞാന്‍ ...!!
@അക്ബര്‍ ബായ്....ബഷീര്‍ക്ക ...നിങ്ങളോട് രണ്ടാലോടും ഞാന്‍ എന്ത് പറയാന്‍ ........
ReplyDeleteഫൈസു എന്തെഴുതിയാലും ഫൈസുവിന്റെ മനസ്സിന്റെ നന്മ അതില്‍ പ്രകാശിക്കുന്നുണ്ടാകും. അതുകൊണ്ട് ശൈലിയും ഭാവനയും കൊണ്ട് മോടിപിടിപ്പിച്ചില്ലെങ്കിലും ആളുകള്‍ വന്നു വായിക്കും. ഒരു പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഇതേ ബ്ലോഗുകള്‍ ഫൈസു ഒന്നുകൂടി വായിക്കുമ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ഫൈസുവിനു മനസ്സിലാകും.
ReplyDeleteഫൈസൂന്റെ എഴുത്ത് വായിക്കാന്‍ ഒരു സുഖമുണ്ട്, കുറേക്കാലം ഫാസ്റ്റ് ഫുഡ് കഴിച്ചുനടന്നവനു കഞ്ഞീം പയറും കിട്ടിയ സുഖം! ജാസ്മി, ഹൈന എന്നീ കുട്ടികളുടെ അഭിപ്രായം ഞാനും പിന്താങ്ങുന്നു: ഫൈസുവിന്റെ ശൈലിയില്‍ ഖുറാന്‍ വ്യാഖാനം വായിക്കാന്‍ ഒരു രസമുണ്ടാകും എന്നുറപ്പ്!
ReplyDeleteഉപ്പാക്ക് ബുദ്ധിയുണ്ട്
ReplyDeleteഇതൊക്കെ തന്നെയാ ഫൈസൂ എഴുത്ത്
ഡാ ബട്കൂസേ,,,നീയാടാ പുലി.(ബഷീര്‍ക്ക ക്ഷമിക്കണം)..കുറച്ചു ദിവസം കൊണ്ട് തന്നെ നിന്നെ ഒരുപാട് ഇഷ്ടായി..നിന്റെ എഴുത്ത് വായിക്കാന്‍ എന്താ രസം..കമന്റു എഴുതിയാല്‍ നിനക്ക് അഹങ്കാരം കൂടും എന്നറിയാം..എഴുതിയില്ലെങ്കില്‍ അത് വലിയൊരു തെറ്റാകും..വീണ്ടും വീണ്ടും എഴുതുക..കാത്തിരിക്കുന്നു..
ReplyDeleteഫൈസൂ..ഞാന്‍ നമ്മുടെ ഹൈനക്കുട്ടിയുടെ സ്റ്റൈല്‍ ഒന്ന് പരീക്ഷിച്ചതാ..എന്നിട്ടും രണ്ടുമൂന്നു വരി വന്നു പോയി.
ReplyDeleteഞമ്മക്ക് ഈ ആറ്റിക്കുറുക്കലൊന്നും കഴിയില്ലെന്നേ..
ഇനിയിപ്പോ ശ്രമിച്ചാല്‍ തന്നെ പഴയ ഓടിട്ട തറവാടിനു ടെറസ്സിന്‍റെ പൂമുഖമുണ്ടാക്കിയ പോലിരിക്കും!!
ചേരില്ല..
ഫൈസൂ..ഹാഫിളി ന്‍റെ അര്‍ത്ഥമൊന്നു പറഞ്ഞു കൊടുത്ത് കൂടെ,എത്തര പേരായി ചോദിക്കുന്നു.
ReplyDeleteഇനി ഞാന്‍ തന്നെ പറഞ്ഞു കൊടുക്കുന്നു.
ഹാഫിള് = വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയവന്‍.
ഫയ്സൂ, നിന്റെ അയത്ന ലളിതമായ ആ ഇടപെടലില്‍ ഒരു ദൈവീക സ്പര്‍ശം കൂടി ഉണ്ടായിരുന്നു അല്ലെ? ഞാന്‍ ജിദ്ദയില്‍ വരും മുന്പ് ഒരു ഹൈസ്കൂള്‍ അധ്യാപകനായിരുന്നു.. സ്കൂള്‍ കോമ്പൌണ്ടില്‍ ഒരു പാട് സ്ഥാപനങ്ങള്‍, ഹിഫ്സു കോളേജ് മുതല്‍ ബി എഡ് കോളേജ് വരെ.. അവിടെ നിന്ന് പന്ത്രണ്ടു വയസ്സായ ഒരു കുട്ടി ഖുര്‍ ആന്‍ ഹിഫ്സാക്കി. അന്ന് ഒരു വലിയ ആദരിക്കല്‍ ചടങ്ങ് നടന്നു. ആ ചടങ്ങിലേക്ക് ഒരു ഗാനം എഴുതേണ്ടി വന്നു.അതിലെ ഏതാനും വരികള്‍ ഇങ്ങിനെ ഓര്‍ത്തെടുക്കാം
ReplyDelete'ഹാഫിസുകള്‍ ഉരുവിടുന്ന തേന്‍ കണങ്ങള്‍ - അവ
കോകിലത്തെ പോലും വെല്ലും മധുര ഗീതികള്‍
ഖുര്‍ ആനിന്‍ സ്വരരാഗ താളമിവിടെ
ഒഴുകിയെത്തും തെന്നലിനെ മുത്തമിടുന്നു..'
ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം നിന്നില്‍ ഞാന്‍ കാണുന്നു..
ഹൃദയപൂര്‍വം നന്മ നേരുന്നു..
പഴയ ഫൈസു വായി എന്നെ പ്രകോപിപ്പിക്കാന്‍ ഇനിയും വരണം ..
അമ്മ സ്നേഹവും അച്ഛന്‍ ഒരു സത്യവുമാണ് ഫൈസു.....
ReplyDeleteഉപ്പക്കറിയാം ..കാര്യം !
ReplyDeleteഎന്റെ റബ്ബേ ..ഹാഫിള്‍ ആയ ഒരു പ്രതിഭയെയാണല്ലോ ഞാന്‍
ReplyDeleteഎന്തെങ്കിലും ഒക്കെ തമാശ(?) പറഞ്ഞു കളിയാക്കിയത് !!!
ഫൈസൂ സത്യത്തില്‍ നിന്റെ മുന്നില്‍ ഞാന്‍ ഒക്കെആണ് വിവര ദോഷി..ഒന്നും തോന്നരുതേ അനിയാ നേരത്തെ പറഞ്ഞ തമാശാ വാക്കുകള്‍ നിന്നെ വേദനിപ്പിച്ചു എങ്കില്‍ ഏട്ടനോട് ക്ഷമിക്കണം..പുഴകളെ ഗതി മാറ്റി ഒഴുക്കാനോ മലകളെ ദ്രവീകരിക്കണോ കഴിയില്ലെങ്കിലും വിശുദ്ധ ഖുര്‍ ആന്‍ മനസ്സില്‍ ഏറ്റെടുത്ത ഫൈസുവും ദൈവഹിതം അറിഞ്ഞ പണ്ഡിത ശ്രേണിയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. മബ്രൂക് ..മബ്രൂക് ..അലിഫു മബ്രൂക് !!ഈ മകനെ ഓര്‍ത്ത് പിതാവ് അനുഭവിച്ച സന്തോഷത്തിന്റെ വില,അര്‍ഥം, ഞാന്‍ മനസിലാക്കുന്നു ..ഫൈസുവിനും സ്നേഹനിധികളായ ഉപ്പയ്ക്കും ഉമ്മയ്ക്കും വാത്സല്യ നിധിയായ അനിയത്തി കുട്ടിക്കും ദീര്‍ഘായുസ്സും ഐശ്വര്യവും നേരുന്നു....ആമീന്‍
അപ്പൊ എന്റെ പിണ്ണാക്ക് ബിസ്നെസ്സ് ....!!!!!!!!!!!
ReplyDeleteആശംസകള്‍!
ReplyDelete:)
തല്‍ക്കാലം ആവെസനസു ഞാന്‍ ചെയ്തോളാം
ReplyDeleteഈയിടെയായ് ഞാനെന്തു പറഞാലും അതെനിക്ക് തന്നെ പാരയായിട്ട് വരികയാണു.ആ ഉസ്താദുമാരെങ്ങാനും സിഹര്‍ ചെയ്തോ..?നിനക്കൊക്കെ സമാധാനമായില്ലേ കുറുമ്പടീ...ആലുവാ മണപ്പുറത്ത് വെച്ച കണ്ട പരിചയം പോലും ഉണ്ടായില്ലല്ലോ...ഉം.
ReplyDeleteപിന്നെ സത്യായിട്ടും ഞാനൊന്നും അറിഞ്ഞിട്ടല്ല കേട്ടോ..?
ഫൈസൂ നീ കണ്ടോ നമ്മുടെ ചെറുവാടീം കുറുമ്പടീം നാട്ടുപച്ചേല്‍..
പോയി നോക്ക്.
www.nattupacha.com
ഹൈന ഖുറാന്റെ അർഥവും മറ്റും അറിയണമെങ്കിൽ http://www.thafheem.net/ ഇവിടെ പോയാൽ മനസ്സിലാക്കാം..
ReplyDeleteആഹാ ഇങ്ങനെയും ഒന്നിവിടുണ്ടോ... ഉപ്പ ശരിക്കും മകനെ മനസ്സിലാക്കിയിട്ടുണ്ട്.. അതു കൊണ്ടല്ലെ ഉപ്പ ഇത്രനന്നായി മകനെ (ഖുറാൻ പഠിക്കാൻ) പ്രോത്സാഹിപ്പിച്ചത്... ചെറുവാടി പറഞ്ഞ പോലെ എന്തെഴുതുന്നു എന്നതിലല്ല വായനക്കാരിൽ അതെങ്ങിനെ ഫലിപ്പിക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം ആ കാര്യത്തിൽ ഫൈസുവിനു ദൈവം എന്തൊക്കെയോ അനുഗ്രമഹായി നൽകിയിട്ടുണ്ട്.. ഹാഫിസ് ആയതു കൊണ്ടാകാം അല്ലെ ദൈവത്തിന്റെ വചനം കാണാപാഠം ആക്കുന്നതിനും വലിയ അനുഗ്രഹം എന്തുണ്ട് അവനെ പോലെ ഭാഗ്യമുള്ളവൻ ആരുണ്ട് അല്ലെ എന്റെ ഭർത്താവിന്റെ അനുജനും (പ്ലസ് വണ്ണിനു പഠിക്കുന്ന) ഹാഫിള് ആണു .. എന്റെ മോളും അതു പിന്തുടരാൻ ശ്രമിക്കുന്നുണ്ട്.. ഈ ബ്ലോഗിൽ വന്നു പോയാൽ ഞാനും പഠിച്ചത് ഓർക്കാൻ ശ്രമിക്കറുണ്ട് ( എനിക്കു മുഴുവൻ ഒന്നുമറിയില്ല) നല്ലൊരു പോസ്റ്റ് ആശംസകൾ... ഇനിയും എഴുതുക ധാരാളം അള്ളാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാം എന്നും ഉണ്ടാകട്ടെ... പ്രാർഥനയോടെ..
ReplyDeleteഎനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല ... ഹാഫil aayathe
ReplyDeleteഈമാന്‍ കാര്യം ഒന്നും അല്ല ..വിശ്വസിക്കാന്‍ ....!!!
ReplyDeleteഞാൻ വെറുതെ വീണ്ടും വന്നതാ അനീസയുടെ കമനിറ്റിനു ഫൈസുവിന്റെ മറുപടി കണ്ടിട്ട് ചിരി അടക്കാനായില്ല സത്യം ഏതായാലും അതു കലക്കി!!!!!!!!. ഇനി എനിക്കിട്ടും താങ്ങുമോ ആവോ????? പേടിയുണ്ട് എന്നാലും സാരമില്ല.
ReplyDeleteഇന്നാ പിടിച്ചോ കമന്റില്‍ എണ്ണം തികക്കാന്‍ ഒരാളുകൂടി.....
ReplyDeleteമതി ഫൈസൂ, ഇതില്‍ കഥയുണ്ട്, കവിതയുണ്ട്, ലോകമുണ്ട്. പിന്നെ എന്താ വേണ്ടത്?
ReplyDelete:)
ReplyDeleteഉപ്പ യെന്ന...
ReplyDeleteഉമ്മ യെന്ന...
ആ രണ്ടക്ഷരം തരുന്ന സ്നേഹത്തിന്റെ വിലകൾ മരിക്കുവോളം നമുക്ക് മറക്കാനാകില്ല ഫൈസൂ...
.
അതോണ്ട് തന്നെയല്ലേ അവരോട് വാർദ്ധക്യത്തിലും എങ്ങിനെ വർത്തിക്കണമെന്ന് പുണ്യപ്രവാഛകൻ നമ്മെ പഠിപ്പിച്ചത്, പരിശുദ്ദ ഖുർ ആൻ നമ്മെ ഉണർത്തിയത്... ഇത് ഫൈസൂനെ ഞാൻ ഓർമ്മിപ്പിക്കേണ്ടതുണ്ടോ?
കൊള്ളാം ..ഹാഫ് ഹാഫിസ് ആണോ ഫൈസു ?? കീപ് ഇറ്റ് അപ്പ് ..അടിപൊളി ആയിട്ടുണ്ട്
ReplyDeletefaisu said
ReplyDelete>>>>ഒന്ന്.-താങ്കള്‍ ഒരികല്‍ എന്‍റെ ബ്ലോഗില്‍ വന്നു ഒരു കമെന്റ്റ് ഇട്ടു "ഇതോ എഴുത്ത് ? നിക്കത്ര പുടിചീലാ ...;) "എന്ന് .ഇത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് ?<<<<
ഞാന്‍ അങ്ങനെ എഴുതിയത് എന്റെ വീക്ഷണത്തിന് യോജിക്കാത്ത ഒന്ന് അതില്‍ കണ്ടത് കൊണ്ടാണ് . ഒരാള്‍ ഹാഫിദ് ആയതിന്റെ മുഹൂര്‍ത്തത്തില്‍ സമുദായം സന്തോഷിക്കുന്നത് പരിശുദ്ധ ഖുറാന്‍
ഒരാളുടെ മനസ്സില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു . അന്ത്യ നാള്‍ വരെയും ഈ ഗ്രന്ഥത്തെ നാം സൂക്ഷിക്കും എന്ന് അല്ലാഹു പറഞ്ഞതിന്റെ സാക്ഷാല്‍ക്കാരം. എന്നാല്‍ പരിശുദ്ധ ഖുറാന്‍ മനപാഠം ആയാല്‍ ഒരാള്‍ക്ക് സാധാരണ മുസ്ലിമിനെക്കാള്‍ ഉത്തരവാദിത്വം ഏറുകയാണ് .പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്ന ആശയ ആദര്‍ശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ താന്‍ മനപാഠം ആക്കിയവ ഉരുവിട്ട് കൊണ്ട് ഒരാള്‍ നടക്കുന്നതില്‍ പ്രയോജനം എന്താണുള്ളത് . അതിന്റെ പേരില്‍ മേനി പറഞ്ഞിട്ട് കാര്യമുണ്ടോ ?
ഇവിടെ പുഴ തിരിച്ചു ഒഴുകി എന്നൊക്കെ പറഞ്ഞാല്‍ അതിനു തെളിവ് ഇല്ലാത്തിടത്തോളം വിശ്വസിക്കുക പ്രയാസമാണ് (എന്റെ അഭിപ്രായത്തില്‍ അങ്ങനെ സംഭവിക്കുവാന്‍ വഴിയില്ല ..കാരണം പ്രവാചക തിരുമേനിയുടെ ജീവിത കാലഘട്ടത്തില്‍ അപ്രകാരം ഒന്ന് സംഭവിച്ചതായി കാണുന്നില്ല . ) അക്കാര്യത്തില്‍ വിശദമായ ഒരു പ്രതികരണം നടത്തുവാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ അപ്രകാരം എഴുതിയത് ....
വളരെ വൈകിയാണ് ഞാന്‍ ഇവിടെയെത്തുന്നത്...ഒരു പോസ്റ്റ് വായിക്കാനേ ഇപ്പൊ നേരം കിട്ടിയുള്ളൂ...അത് തന്നെ ഹൃദയസ്പര്‍ശിയായത്. ബാപ്പമാരെല്ലാം, മിക്കവാറും പഴയ ആളുകള്‍ , ഇങ്ങനെ ഒക്കെ തന്നെ ആവും.സ്നേഹം പ്രകടിപ്പിക്കാനറിയാത്ത,അതിന്നു കപട ഗൌരവം അനുവദിക്കാത്ത പച്ചമനുഷ്യര്‍ ....എന്റെ ബാപ്പയും ഏകദേശം അങ്ങനെ തന്നെ ആയിരുന്നു.. എന്തോ കാര്യത്തിനു വേണ്ടി പൊതിരെ തല്ലുകിട്ടി കരഞ്ഞു തളര്ന്നുറങ്ങിയ രാത്രിയില്‍ എപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ തല്ലുകൊണ്ട പാടില്‍ തൈലം പുരട്ടിതരുന്ന ഉപ്പ എന്റെ ബാല്യകാലത്തെ ഓര്‍മ്മയില്‍ ഒന്നാണ്.തല്ലുകൊണ്ടപ്പോള്‍ കരഞ്ഞതിനേക്കാള്‍ കൂടുതല്‍ കരച്ചില്‍ വന്നത് പിന്നെയായിരുന്നു.
ReplyDeleteഹാഫിള് ആകുക എന്നൊക്കെ പറഞ്ഞാല്‍ വല്യ അനുഗ്രഹമാണ്.ലഭിച്ച മഹാനുഗ്രഹം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അതിലും വല്യ ഉത്തരവാദിത്വവും....
സ്നേഹപൂര്‍വ്വം...
www.kuttikkattoor.blogspot.com
barakallahu feekum :)
ReplyDeleteനീയരാ മോന്‍
ReplyDeleteഫൈസൂ .. വലിയ ഉപ്പയുടെ വലിയ മകന്‍.. പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണേ..
ReplyDeletelove
ReplyDeleteHai faisu kake.
ReplyDeleteEnikku vendi prarthikkuka.
Eyuth valareeeeee nannhayiii......
എനിക്കിഷ്ടായി...
ReplyDelete