ഇത് ഞാന്‍ ഹൈനക്കുട്ടിക്കു മെയില്‍ അയക്കാന്‍ വേണ്ടി എഴുതിയതായിരുന്നു ..പിന്നെ തോന്നി ഇത് എല്ലാവരും അറിയട്ടെ എന്ന് ..അത് കൊണ്ട് ഇതൊരു തുറന്ന കത്തായി ഇവിടെ പോസ്റ്റുന്നു ..
dear hainaas
നിന്‍റെ മെയില്‍ കിട്ടിയത് മുതല്‍ ഞാനിന്നു വളരെ ഹാപ്പി ആണ് ..എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ..എന്നാലും കുറച്ചു കാര്യങ്ങള്‍ പറയാം ..എന്റെ സന്തോഷത്തിനെങ്കിലും .....ഞാന്‍ മദീനയിലായിരുന്ന സമയത്ത് ഉപ്പ കാണാതെ വീടിനടുത്തുള്ള ഇന്റര്‍നെറ്റ് കഫേയില്‍ പോയിരിക്കാറുണ്ട് എന്നും അത്യാവശ്യം ചാറ്റിങ്ങും ബ്രൌസിങ്ങും ആയി കുറെ ടൈം അവിടെ ചിലവാക്കാറുണ്ട് എന്നും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.നീ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല ...ഏകദേശം 2007 തൊട്ടേ ഞാന്‍ ബ്ലോഗ് വായനയും തുടങ്ങിയിരുന്നു ..എന്റെ ഒരു ഫ്രെണ്ട് ആണ് ബെര്‍ളിത്തരങ്ങള്‍ എന്ന ഒരു ബ്ലോഗ് ഉണ്ട് എന്നും വായിക്കാന്‍ നല്ല രസമാണ് എന്നും പറഞ്ഞു എനിക്ക് ലിങ്ക് അയച്ചു തന്നത് ...ആദ്യം അത് മാത്രമായിരുന്നു വായന ..കാരണം മലയാളത്തില്‍ വേറെ ഏതെങ്കിലും ബ്ലോഗ് ഉണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു ...പിന്നെ പിന്നെ നമ്മുടെ കൊടകര പുരാണവും കുറുമാന്റെ യാത്രകളും വായിക്കാന്‍ തുടങ്ങി ....
പിന്നെ കുറെ കാലം കഴിഞ്ഞാണ് ആണ് ജാലകം കാണുന്നതും ഒരു പാട് പുതിയ ബ്ലോഗുകള്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത് കാണുന്നതും...പക്ഷെ അന്നൊന്നും ബ്ലോഗ് വായിക്കുക എന്നല്ലാതെ എനിക്കും ഒന്ന് ഉണ്ടാക്കണം എന്ന് യാതൊരു ചിന്തയും ഇല്ലായിരുന്നു ..കാരണം മലയാളം വായിക്കാറുണ്ട് എന്നല്ലാതെ എഴുതി തീരെ ശീലമില്ലായിരുന്നു ...പോരാത്തതിന് എല്ലാവരും കഥകള്‍ ,കവിതകള്‍,ഫോട്ടോസ്,ചിത്രം വരക്കല്‍,യാത്രാവിവരണം,തുടങ്ങിഎനിക്കൊരിക്കലും കഴിയില്ല എന്നുറപ്പുള്ള കാര്യങ്ങള്‍ ആണ് ബ്ലോഗില്‍ ചെയ്യുന്നത് ...ഇതൊന്നും അറിയാത്ത അല്ലെങ്കില്‍ ഇത്ര കാലവും ചെയ്യാത്ത ഞാന്‍ ബ്ലോഗ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്ന് കരുതി ബ്ലോഗ് ഉണ്ടാക്കാനൊന്നും വലിയ താല്പര്യം കാണിച്ചില്ല ...
ഒരു ദിവസം കടയില്‍ പോകാതെ അസുഖമായി റൂമില്‍ ഇരിക്കേണ്ടി വന്ന സമയത്ത് ഒരു വിധം അറിയുന്ന ബ്ലോഗെല്ലാം വായിച്ചു കഴിഞ്ഞു ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് വെറുതെ ഒരു ബ്ലോഗ് ഉണ്ടാക്കിയാലോ എന്നലോചിക്കുന്നത് ..പിന്നെ നോക്കിയില്ല ..ഒരു ബ്ലോഗ് അങ്ങ് ഉണ്ടാക്കി ...അതാണ് ഈ കാണുന്ന ബ്ലോഗ്...ഈ ബ്ലോഗ് തുടങ്ങിയപ്പോ എനിക്ക് നിന്നെ പോലെ എന്തെങ്കിലും വരക്കാനോ മറ്റുള്ളവരെ പോലെ കഥകളോ നോവലോ യാത്രാവിവരണമോ ഒന്നും എഴുതാന്‍ ഇല്ലായിരുന്നു ..ആകെ ഉള്ളത് ഞാന്‍ ജീവിച്ച എന്റെ പുണ്യ മദീനയില്‍ വെച്ച് അനുഭവിച്ച കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ഞാന്‍ എന്ത് എഴുതിയാലും നിസ്ക്കാരത്തെ കുറിച്ചോ ഖുര്‍ആനിനെ കുറിച്ചോ മദീനയെ കുറിച്ചോ ആയിരിക്കും അവസാനം എത്തുക. എന്നും അത് മാത്രം എഴുതിയാല്‍ ഒരു പക്ഷെ എനിക്ക് തന്നെ അത് മടുക്കും എന്നെനിക്കറിയാമായിരുന്നു .അങ്ങിനെ ആണ് ആദ്യമായി നാട്ടില്‍ പോയപ്പോ കണ്ട കുറെ കാര്യങ്ങളെ കുറിച്ച് എഴുതാം എന്ന് കരുതിയത് ..അത് വായിച്ചു ഒരു പാട് പേര് നല്ല അഭിപ്രായം പറഞ്ഞു എന്ന് നിനക്കറിയാമല്ലോ ?.അങ്ങിനെ എന്തൊക്കെയോ എഴുതി കൂട്ടുന്നു.ഇപ്പോഴും എനിക്കറിയില്ല അടുത്തത് എന്തെഴുതും എന്ന് ..ഞാന്‍ പറയാന്‍ വന്നത് അതൊന്നും അല്ല ..ഈ ബ്ലോഗ് തുടങ്ങിയത് കൊണ്ട് എനിക്ക് കിട്ടിയ അല്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞാല്‍ 'ഞാനൊരു എഴുത്തുകാരന്‍ ആയി എന്നോ അല്ലെങ്കില്‍ മലയാളം എഴുതാന്‍ പഠിച്ചു എന്നോ അല്ല ..മറിച്ചു എനിക്ക് ഒരു പാട് നല്ല സുഹുര്ത്തുക്കളെ കിട്ടി കൊണ്ടിരിക്കുന്നു എന്നതാണ്..കാരണം ചെറുപ്പത്തിലെ നാട്ടില്‍ നിന്ന് പോയത് കൊണ്ട് നാട്ടില്‍ എനിക്ക് ഫ്രെണ്ട്സ് ആയി ആരും ഇല്ല എന്ന് തന്നെ പറയാം ..പിന്നെ ഉള്ളത് കുറെ സൗദി ചെക്കന്മാരും സുഡാനി,അഫ്ഗാനി,പാകിസ്ഥാനി,യെമനി,തുടങ്ങി
എന്റെ കൂടെ മദീനയില്‍ പഠിച്ച കുറെ ചെക്കന്മാരു ആണ് ..നേരിട്ട് കാണുമ്പോഴുള്ള ഫ്രെണ്ട്ഷിപ്പ് അല്ലാതെ അവരുമായി അത്രക്ക് വലിയ കമ്പനി ഒന്നും ഇല്ല ..രണ്ടു മൂന്ന് പേര് ഇടയ്ക്കു മെയില്‍ അയക്കും ഞാന്‍ തിരിച്ചും ..വിശേഷദിവസങ്ങളില്‍ ചിലര് ഇങ്ങോട്ട് വിളിക്കും ..അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വിളിക്കും അത്ര തന്നെ ...പക്ഷെ ഈ ബ്ലോഗ് തുടങ്ങിയ ശേഷം എനിക്കൊരുപാട് ഫ്രെണ്ട്സിനെ കിട്ടി ..നേരിട്ട് ആദ്യമായി പരിചയപ്പെട്ടത് നമ്മുടെ റിയാസിനെ ആണ്{മിഴിനീര്തുള്ളി}..അവന്‍ എനിക്ക് മെയില്‍ അയച്ചു മൊബൈല്‍ നമ്പര്‍ വേണം എന്നും പറഞ്ഞു..ഞാന്‍ നമ്പര്‍ മെയില്‍ അയച്ചു കൊടുത്തു ...അവന്‍ അപ്പോള്‍ തന്നെ എനിക്ക് ഖത്തറില്‍ നിന്ന് വിളിച്ചു ..കുറെ നേരം സംസാരിച്ചു ..ഇപ്പൊ ഇടയ്ക്കിടയ്ക്ക് വിളിക്കും..ഞാന്‍ അങ്ങോട്ട് വിളിക്കാറില്ല ..കാരണം ഞാന്‍ ഒരു കഞ്ഞി ആയത് കൊണ്ടല്ല ..മറിച്ചു ഉണ്ടായിരുന്ന പൈസ എല്ലാം പൊറുക്കിക്കൂട്ടി ഞാന്‍ ഒരു ഒണക്ക ലാപ്ടോപ് വാങ്ങിയത് നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ ..പിന്നെ റിയാസും ചെരുവാടിയും ഒക്കെ വലിയ പൈസക്കാരാ..അത് കൊണ്ട് പ്രശ്നം ഇല്ലാ ..പിന്നെ ഹൈനാസേ നീയും ഒരു പൈസക്കാരി ആണ് എന്ന് എനിക്കറിയാം..വേണമെങ്കില്‍ നമ്പര്‍ തരാം ഇങ്ങോട്ട് വിളിക്കണം എന്ന് മാത്രം..!!ഞാന്‍ പറയാന്‍ വന്നത് ഇപ്പോഴും പറഞ്ഞില്ല ..ഞാന്‍ ഇന്ന് വളരെ ഹാപ്പി ആണ്.കാരണം ഞാന്‍ കുറെ കാലം ആയി മനസ്സില്‍ കരുതുന്നു എന്റെ ബ്ലോഗിനും നിങ്ങളുടെ ബ്ലോഗിനോക്കെ ഉള്ള പോലെ ഒരു നല്ല ചിത്രം ഒക്കെ വെച്ച് നല്ല ഒരു പേരൊക്കെ ഇടണം എന്ന് ..പക്ഷെ ഞാന്‍ ഒരു പാട് നോക്കി..പല ഫോട്ടോസും ഇട്ടു നോക്കി ..അതെല്ലാം വലിയ ഫോട്ടോസ് ആയത് കാരണം എനിക്കിഷ്ട്ടപ്പെട്ടില്ല ...പിന്നെ ആരോടെങ്കിലും എനിക്കൊരു ചിത്രം ഉണ്ടാക്കി തരുമോ എന്ന് ചോദിക്കാനുള്ള മടി കാരണം അതങ്ങു വേണ്ടാ എന്ന് കരുതി..പക്ഷെ കഴിഞ്ഞ പോസ്റ്റില്‍ നീ കമെന്റ്റ് ആയി എനിക്ക് ഓമാനൂരില്‍ നിന്നുള്ള ബ്ലോഗറുടെ ബ്ലോഗിന്റെ അഡ്രെസ്സ് തന്ന ശേഷം എന്റെ മെയില്‍ ഐഡി വാങ്ങിയപ്പോ ഞാന്‍ കരുതി അത് പോലെ വേറെ ആരുടെയെങ്കിലും വെബ് അഡ്രസ് തരാനായിരിക്കും എന്ന്.അല്ലാതെ ഞാന്‍ ഒരിക്കല്‍ പോലും പറയാതെ ,ചോദിക്കാതെ എന്റെ ബ്ലോഗിന് നല്ല ഒരു ഹെഡര്‍ ഇല്ലാ എന്ന് മനസ്സിലാക്കി ഇല്ലാത്ത സമയം ഉണ്ടാക്കി,നീ പറഞ്ഞ പോലെ സ്കൂള്‍ വിട്ടു വന്നതിനു ശേഷം കിട്ടിയ സമയത്ത് ഇത്ര മനോഹരമായ കുറെ ചിത്രങ്ങള്‍ ഉണ്ടാക്കി അയച്ചു തരാനാണെന്നു ഞാന്‍ സൊപ്നത്തില്‍ പോലും കരുതിയില്ല ഹൈനാസേ..
സത്യത്തില്‍ അത് കണ്ടപ്പോള്‍ എത്ര നേരം ഞാന്‍ അന്തം വിട്ടിരുന്നു എന്നറിയോ നിനക്ക് ..കാരണം നമ്മള്‍ കിട്ടിയിരുന്നെന്കില്‍ എന്നാഗ്രഹിക്കുന്ന ഒരു സാധനം പെട്ടെന്ന് അറിയാതെ കയ്യില്‍ വന്നാല്‍ ഉണ്ടാവുന്ന ഒരു അവസ്ഥ നിനക്കറിയാമല്ലോ..!!..നിന്റെ മെയില്‍ എനിക്ക് കിട്ടുമ്പോള്‍ ഞാന്‍ ഷോപ്പില്‍ ആയിരുന്നു ..ഞാന്‍ അത് തുറന്നു കുറച്ചു നേരം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ തലയ്ക്കു കയ്യും കൊടുത്തു സ്ക്രീനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു ...എന്റെ ഇരുത്തം കണ്ടു കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ എന്നോട് ചോദിച്ചു ..'എന്താടാ അണ്ടി പോയ അണ്ണാനെ സ്ക്രീനിലേക്ക് അന്തം വിട്ടു നോക്കുന്നത്' എന്ന്..ഞാന്‍ എല്ലാവരെയും വിളിച്ചു നീ അയച്ച ഫോട്ടോസ് കാണിച്ചു കൊടുത്തു ..പോരാത്തതിന് നിന്റെ ബ്ലോഗും കാണിച്ചു കൊടുത്തു ..അവര്‍ക്കെല്ലാവര്‍ക്കും നിന്റെ കുത്തിവരകള്‍ ഇഷ്ട്ടപ്പെട്ടു എന്ന് പറയാന്‍ പറഞ്ഞു..!!!!! ഇതിനു പകരം ഞാന്‍ എന്താ നിനക്ക് തരേണ്ടത് ??..എന്ത് തന്നാലും മതിയാവില്ല എന്നെനിക്കറിയാം ..ഇപ്പൊ നിനക്ക് തരാന്‍ എന്റെ കയ്യില്‍ മനസ്സ് നിറഞ്ഞ പ്രാര്‍ഥനകള്‍ മാത്രമേ ഉള്ളൂ.കൂടെ ഒരു പാട് താങ്ക്സും ...!!!!!!!!!!!!!!!!
എന്ന് ഫൈസുക്ക {ഫൈസു }..........
ഹൈനക്കുട്ടി എനിക്ക് അയച്ചു തന്ന ചിത്രങ്ങള്‍ ..ഇതില്‍ നിന്ന് നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട ചിത്രം ഏതാണെന്ന് പറയുക ..ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇഷ്ട്ടപ്പെടുന്ന ചിത്രം ഏതാണോ അതാവും ഈ ബ്ലോഗിന്റെ തലക്കെട്ട് ....
![]() |
നമ്പര്‍ ഒന്ന് |
![]() |
നമ്പര്‍ രണ്ടു |
![]() |
നമ്പര്‍ മൂന്നു |
![]() | ||||
നമ്പര്‍ നാല് |
എല്ലാം ഒന്നിനൊന്നു മെച്ചം ഏതു തെരഞ്ഞെടുക്കും എന്നതില്‍ ഞാനിപ്പം പെട്ടിരിക്കുകയാ.ഹൈനകുട്ടിയുടെ വര കേമം എന്ന് പറയാതിരിക്കാന്‍ വയ്യ. എല്ലാരും പറയട്ടെ..!! എന്നിട്ട് പറയാം.
ReplyDeleteഓരോ ആഴ്ചയും മാറി മാറി ഓരോന്ന് അതാവും നല്ലത്
ReplyDeleteഎല്ലാരും ഇങ്ങനെയൊക്കെയാ ഫൈസൂ ബ്ലോഗ് തുടങ്ങിയത്
എല്ലാരും സമന്‍മാര് തന്നേ...
ഫൈസു,ഈ തുറന്ന കത്ത് എനിക്ക് ഒത്തിരി ഇഷ്ട്ടമായി.നമ്മുടെ ഹൈനാസിനു ഇതില്പരം എന്ത് സമ്മാനമാ ഇനി ഫൈസുവിനു കൊടുക്കാനുള്ളത്...ഫൈസുവിന്റെ ബ്ലോഗിന് രണ്ടാമത്തേതാണ് അനുയോജ്യം..(മദീനക്കാരനാകാനല്ലേ ഇഷ്ട്ടം)
ReplyDeleteഎന്‍റെ ബ്ലോഗിന്റെ തലക്കെട്ടും ഇതുപോലെ പ്രതീക്ഷിക്കാതെ റിയാസ് മിഴിനീര്തുള്ളി അയച്ചു തന്നതാണ്..നമ്മള്‍ പറയാതെ നമ്മുടെ മനസ്സറിഞ്ഞത് പോലെ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മൂല്യം ഏറെയാണ്...അല്ലേ ഫൈസു?
ആദ്യത്തേയാ എനിക്കിഷ്ടമായത്... ഹൈനക്കുട്ടിക്ക് അഭിനന്ദനങ്ങൾ
ReplyDeleteടോംസ് പറഞ്ഞത് പോലെ ഓരോന്നും ഒന്നിനൊന്നു മെച്ചം
ReplyDeleteഎന്നാലും ആദ്യമേ കാണുന്നത് ഒനാമാത്തെത് ആയതു കൊണ്ട് എന്റെ വോട്ട് അതിനു.
ഹൈനക്കുട്ടീ വരകള്‍ സൂപ്പര്‍ ആയീട്ടോ .
ഫൈസുവിന്റെ തുറന്ന കത്ത് വളരെ ഇഷ്ടപ്പെട്ടു.
സത്യം പറഞ്ഞാല്‍ അസൂയ തോന്നുന്നു...കാരണം എനിക്കൊന്നും ഇതുപോലൊരു വര ഇത് വരെ ആരും അയച്ചു തന്നില്ലല്ലോ...എന്‍റെ തലവര..!
ReplyDeleteഅമൂല്യമായ സമ്മാനങ്ങള്‍ ആയതിനാല്‍ സാബി പറഞ്ഞ പോലെ ഓരോ ആഴ്ചയും മാറി മാറി വാ...ഫൈസു കുപ്പായം മാറുന്നതു പോലെ (ഹ ഹ ഹ)
+ടോംസ്..എല്ലാരും പറഞ്ഞിട്ട് പറയാന്‍ ഇങ്ങു വാ ..ഇനി ഈ ഏരിയയില്‍ കാണ്ട് പോവരുത് ...ടോംസിന്റെ വോട്ട് അസാധു ആയി പ്രഖ്യാപിക്കുന്നു...!!!
ReplyDelete=സാബി...ഒന്ന് സെലക്ട് ചെയ്യാന്‍ പറഞ്ഞാല്‍ മൊത്തം സെലെക്റ്റ് ചെയ്തു ആളെ വട്ടാക്കുന്നോ >>ഹും നിങ്ങളെ വോട്ടും അസാധു ..{നമ്മളോടാ കളി }
ReplyDeleteഅയ്യേ പറ്റിച്ചേ ...!! ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ലതാണ് ഉഗ്രനെന്നു. ലാ തത് തന്നെ ...!!
ReplyDeleteഫൈസൂ നീ ഹൈനക്കയച്ച തുറന്ന കത്ത് വായിച്ചു. !
ReplyDeleteഒട്ടും ഭംഗിയില്ലാതിരുന്ന എന്‍റെ ബ്ലോഗ് കാണാന്‍ കുഴപ്പമില്ലാത്ത (?) വിധത്തിലാക്കി തന്നത് എന്‍റെ കൂതുമോനാണ്... (കൂതറ ഹാഷിം) (ഞാന്‍ അത് എന്‍റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് )
ഹൈനമോള്‍ അയച്ച എല്ലാ ഹെഡ്ഡറും നന്നായിട്ടുണ്ട്.. (എന്‍റെ വോട്ട് അസാധുവാക്കിയാലും കുഴപ്പമില്ല ഒന്ന് മാത്രമായി ഞാന്‍ സെലക്റ്റ് ചെയ്യുന്നില്ല. ) ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന അല്ലങ്കില്‍ നിനക്ക് ഇഷ്ടപ്പെടുന്ന ഹെഡ്ഡര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ ഇടക്കിടക്കുള്ള മാറ്റിക്കളി വേണ്ട.. അത് പരിചയമില്ലാത്ത മറ്റു ബ്ലോഗര്‍മാര്‍ക്ക് പിന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കും .. കുറെ കാലം കണ്ട് മടുക്കുമ്പോള്‍ മാറ്റിയാല്‍ മതി ..
ആശംസകളോടെ .
എല്ലാം നല്ലതു എന്ന് പറഞ്ഞാല്‍ നീ വിടില്ല. അല്ല എന്ന് പറഞ്ഞാല്‍ ഹൈനയും വിടില്ല.
ReplyDeleteഎന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ലത് ആദ്യത്തേത്. പക്ഷെ നിന്റെ ബ്ലോഗ്ഗിനും ഓര്‍മ്മകള്‍ക്കും പേരിനും ചേരുന്നത് രണ്ടാമത്തേത്.
@ജസ്മിക്കുട്ടി..'നമ്മള്‍ പറയാതെ നമ്മുടെ മനസ്സറിഞ്ഞത് പോലെ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മൂല്യം ഏറെയാണ്...അല്ലേ ഫൈസു?' അതെ ഫൈസൂ...ആദ്യ വോട്ട് ....താങ്ക്സ് ..
ReplyDelete+അഞ്ജു..ഹൈനക്കുട്ടിക്കു എന്‍റെയും അഭിനന്ദനങ്ങള്‍..താങ്ക്സ്
+അസീസ്..'ഹും വന്നിരിക്കുന്നു വോട്ട് ചെയ്യാന്‍ ...പോയെ പോയെ .കുട്ടികള്‍ക്കൊന്നും വോട്ടില്ല ...നിന്റെ മുഖം കണ്ടാലെ അറിയാം നിനക്കൊന്നും പ്രായമായിട്ടില്ല എന്ന് ....!!
+സലീമ്ക്ക ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കരുത് പ്ലീസ് .......
എല്ലാം നല്ലത് തന്നെ!
ReplyDeleteസ്വന്തം ഇഷ്ടം പോലെ ആവട്ടെ!
സുഹുര്ത്തുക്കളെ - സുഹൃത്തുക്കളെ ,
സൊപ്നത്തില്‍ - സ്വപ്നത്തിൽ
എന്നിവ തിരുത്തിയാൽ നന്നായിരുന്നു. ചില്ലുകളുടെ പ്രശ്നമാണെന്നറിയാം..വിമർശനമല്ല കേട്ടോ.. മലയാളം പഠിക്കാതെ തന്നെ , നന്നായി അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും താങ്കൾ അഭിനന്ദനമർഹിക്കുന്നു.
pls see
കത്തിന്‍റെ ശൈലി നന്നായിട്ടുണ്ട്.
ReplyDeleteചിത്രങ്ങള്‍ ഒന്നിനൊന്നു മികച്ചതും..!ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുക.
+ഉപയോക്താവ് ........താങ്ക്സ് ...ഇനി ആ തെറ്റ് വരില്ല .
ReplyDeleteനറുക്കിട്ട് എടുത്തോ....
ReplyDeleteചിത്രങ്ങള്‍ എല്ലാം നന്ന്,എന്നാലും ആദ്യത്തേത് ബെസ്റ്റ്.അതേയ് ഞാന്‍ കാശുകാരിയല്ലാത്തത് കൊണ്ട് നിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നില്ല.
ReplyDeleteഒന്നാമത്തേതാ എനിക്ക് കൂടുതല്‍ ഇഷ്ടായത്...
ReplyDelete:-)
ഇപ്പോൾ കാണാറേ ഇല്ലല്ലോ
ReplyDeleteഹൈനാ സൂപര്‍ വര്‍ക്ക്..എല്ലാം ഇഷ്ടായി..
ReplyDeleteഫൈസു രണ്ടാമത്തെയോ,മൂന്നാമത്തെയോ..ഉപയോഗിക്കാം..
ഫൈസൂ... മനസ്സ് തൊട്ടറിയാന്‍ കഴിയുന്നവര്‍ കൂടെയുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം... അങ്ങനെയുള്ള ഹൈനക്കുട്ടിക്കു കുഞ്ഞനിയത്തീ എന്ന വിളിയിലും വലിയ സമ്മാനം വേറെന്തു കൊടുക്കാനാ? എല്ലാം നന്നായിരിക്കുന്നു. ഹൈനക്കുട്ടിയുടെ കുത്തിവരകള്‍ ഒന്നും ഒഴിവാക്കേണ്ടാ. ഇടയ്ക്കിടയ്ക്ക് മാറ്റിമാറ്റി ഇടണം എന്നാണെന്‍റെ അഭിപ്രായം.
ReplyDeleteall are comparatively great.. congrats to Faisu more over to haina
ReplyDeleteനാലു ഫോട്ടോയും കൂടി ഒരുമിച്ച് ഇടാന്‍ പറ്റോന്ന് നോക്കൂ
ReplyDeleteഫൈസൂ...ഇപ്പോളിട്ടിരിക്കുന്നത് നന്നായിട്ടുണ്ട്... പിന്നെ..ടെക്സ്റ്റ് ബാക്ക് ഗ്രൌണ്ട് അല്‍പം കട്ടിയാണ്...എനിക്ക് തോന്നിയതാണ് കേട്ടോ............
ReplyDeleteഫൈസൂ ആദ്യത്തേതു മതി.. :)
ReplyDeleteകത്ത് publish ചെയ്തതു കൊണ്ട് ഫൈസുവിനെ ഇത്തിരി അറിയാനായി
അതുശരി എനിക്ക് വോട്ടില്ല അല്ലെ.കാണിച്ചു തരാം.
ReplyDeleteസുഹൃത്തുക്കളെ ആരും ഫൈസുവിന്റെ ബ്ലോഗില്‍ വോട്ടു ചെയ്യാന്‍ പോകണ്ട. അവിടെ ഭയങ്കര അടി നടക്കുകയാണ്.
പോലീസും പട്ടാളവും ഒക്കെ ഉണ്ട്................
പ്രിയപ്പെട്ട ഫൈസു,
ReplyDeleteഎല്ലാവരുടെയും കുഞ്ഞനുജത്തിക്ക് എല്ലാവരും കാണുന്ന രീതിയില്‍ കത്ത് എഴുതിയത് നന്നായി.ഈ കത്തിലൂടെ ഫൈസുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
എന്റെ അഭിപ്രായത്തില്‍ രണ്ടാമത്തെ ചിത്രമാണ് നിന്റെ ബ്ലോഗിന് ചേര്‍ന്നത്. നിന്നെ നീയാക്കിയ ആ പുണ്യഭൂമിയും നിന്റെ പേരും യോഗിക്കുന്നത് അതിലല്ലേ.അതില്‍ ഉപയോഗിച്ചിട്ടുള്ള ഫോണ്ട് നിന്റെ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ടല്ലോ (ഹി ഹി ). എന്തായാലും നീ ഒരു ദേശാടന പക്ഷി അല്ലല്ലോ. നീണ്ട 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടല്ലേ നീ ഒരു നീണ്ട യാത്ര പോയത് തന്നെ. ഇത് എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ. നിനക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഇതൊന്നുമില്ലെങ്കിലും നീ എഴുതുന്നതൊക്കെ ഹിറ്റ് അല്ലേ.
ശേഷം അടുത്ത പോസ്റ്റില്‍,
സ്നേഹത്തോടെ നിന്റെ സഹോദരന്‍
കിരണ്‍
തട്ടിതിരിഞ്ഞ് ഇവിടെ എത്തി
ReplyDeleteവന്ന സ്ഥിതിക്ക് മിണ്ടിയിട്ടു പോകാം എന്നായി
പ്രൊഫൈലിലെ വ്യത്യസ്തത ഞാന്‍ ശ്രദ്ധിച്ചു
സൌഹൃദങ്ങള്‍ ഏതു വഴിയും വരാം... അല്ലെ?
എന്‍റെ പേരില്‍ ആരെങ്കിലും കള്ളവോട്ടു ചെയ്തോന്നാവോ,,
ReplyDeleteഞാനിപ്പഴല്ലേ..അറിഞ്ഞത്.ഇപ്പൊ ക്യുവില്‍ ബാക്കിലുമായി.
ഞാന്‍ രണ്ടെണ്ണത്തിനങ്ങു കുത്തി.
എനിക്കിഷ്ട്ടപ്പെട്ടത് നാലാമത്തെ സ്റ്റൈലന്‍ ചിത്രം.
ഫൈസുവിന് ഒന്നുകൂടി ചേരുന്നത് പരിശുദ്ധ ഹറം തന്നെ.
മറ്റേതു രണ്ടും പെണ്ണുങ്ങള്‍ക്കാ ചേരുക.അതിലൊന്ന്
എനിക്ക് അയച്ചു തരിക.ഒന്ന് ജാസ്മിക്കുട്ടിക്കു വേണോന്ന് ചോദിക്ക്,
ഹൈന സമ്മതിക്കും,,ഞങ്ങള്‍ രണ്ടീസായി കൂട്ടുകൂടിയിട്ട്,
ഹൈനക്കുട്ടിക്കു എന്‍റെ ആശംസകള്‍..
ഞാന്‍ നാല് വോട്ടു ചെയ്യുന്നു ,,എന്ത് കൊണ്ടും കൂടുതല്‍ ഭംഗിയുള്ളത് ഇപ്പോള്‍ ഇട്ടിരിക്കുന്ന ഈ നാലാമത്തേത് തന്നെ .ഏതു തിരഞ്ഞെടുത്താലും .ഹൈനക്കുട്ടിക്ക് വിഷമം വരില്ല .എല്ലാം അവള്‍ തന്നെ ഉണ്ടാക്കിയതല്ലേ ..പിന്നെന്താ ?
ReplyDeleteഫൈസു നിന്റെ കത്തും മനസിന്റെ വിശുദ്ധിയും എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ..പലരും മാതൃകയാക്കേണ്ട മഹിമ തന്നെയാണ് ഇത് .:)
ഫൈസു,
ReplyDeleteജാലകത്തില്‍ കറങ്ങി നടന്നു ബോറടിക്കുമ്പോള്‍ ഞാന്‍ ഇവിടെ വരാറുണ്ട്.
ഒരിക്കലും നിരാശപ്പെട്ടിട്ടില്ല.
ഇപ്പോള്‍ ....... something special ........
ആശംസകള്‍!!!!!!!!!!!
ഫയിസ് : നാലും ഒന്നിനൊന്നു മെച്ചം. പിന്നെ എനിക്കും ചെരുവാടിയുടെ അഭിപ്രായം. ഒന്നാമതെത് മികച്ചത്. മദീനയുടെ ആളാണല്ലോ.. അതുകൊണ്ട് അത് ഫൈസുവിനു യോജിക്കും.
ReplyDeleteഈ എഴുത്തിന്റെ ഭംഗിയെ പറ്റി പറയാതെ പോയാല്‍ അതൊരു അഭംഗി ആവും, എന്‍റെ വോട്ട് ഫൈസുവിനും ഹെനകുട്ടിക്കും
++ആറങ്ങോട്ടുകര .....താങ്ക്സ്
ReplyDelete+ഇസ്മായില്‍ക്കാ ...നിങ്ങള്‍ക്കും താങ്ക്സ്
+മുല്ല..നിങ്ങളെ ഫോണ്‍ നമ്പര്‍ എനിക്ക് തന്നാലും മതി ..
+കണ്ണന്‍ ..ഒരിക്കലും അതിടില്ല ....താങ്ക്സ്
+ജുനൈത് ....താങ്ക്സ് ..
+zephyr zia .......thanks .അഭിപ്രായം പരിഗണിക്കാം.
+സമീര്‍ ..നിങ്ങളോട് എന്ത് പറയാന്‍ ..
+റിയാസ് ....പോടാ ..നിന്നോട് ചോദിച്ചില്ല ......
+
നമ്പര്‍ നാലിലേ ഫൈസൂന്റെ പിടി വീഴൂ എന്നറിയാമായിരുന്നു.
ReplyDeleteഅപ്പോള്‍ പിന്നെ ഞാന്‍...
+ഹാഷിക്ക്..താങ്ക്സ്..ഇടയ്ക്കു ഇതിലെ ഒക്കെ ഇങ്ങു വരണം ..
ReplyDelete+കിരണ്‍..താങ്ക്സ് ഫോര്‍ കമെന്റ്റ് ആന്‍ഡ് മെയില്‍ .
+ഡാ അസീസേ..നീ ഇവിടെ കിടന്നു എന്ത് ചെയ്തിട്ടും കാര്യമില്ല ..നിനക്ക് വോട്ടില്ല ..
+ഡാ കിരണേ ..പൊക്കല്ലേ..
+മനാഫ് ബായ്...വന്നതില്‍ സന്തോഷം ............
+എക്സ് പ്രവാസിനി ..അറുപതു കഴിഞ്ഞവര്‍ക്ക് വോട്ടില്ല ..!!!!
ReplyDelete+രമേശേട്ടന്‍ .....എനിക്കൊന്നും പറയാനില്ല ..താങ്ക്സ്
+ദി പീപ്പിള്‍...താങ്ക്സ് ..ഇനി വരുമ്പോള്‍ കമെന്റ്റ് മറക്കരുത് ..
+എലയോടന്‍......താങ്ക്സ് മുത്തെ ..
+ജുവരിയാ ..........നിങ്ങളോട് ഞാന്‍ എന്ത് പറയാന്‍ ..എന്നാലും ഇതാ ഇഷ്ട്ടപ്പെട്ടത് എന്ന് പറയാമായിരുന്നു .......
:D
ReplyDeleteഎന്ത് പറ്റി ??
ReplyDeleteഎനിക്കിഷ്ടപ്പെട്ടത് ഏറ്റവും അവസാനത്തേത്.
ReplyDeleteഫൈസുവിന്റെ ഇംഗിതം അനുസരിച്ച് ഹൈന ഡിസൈന്‍ ചെയതിരിക്കുന്നു.
പല്ലില്ലാതെ ചിരിക്കാന്‍ നോക്കിയതാ..
ReplyDeleteഈ എക്സ് ഒന്ന് ഒഴിവാക്കിക്കൂടെ ??...
ReplyDeleteആശംസകള്‍
ReplyDeletegood faisu ...appo athaanu madeena alle good
ReplyDeleteഫൈസൂ മദീനയുടെ അടുത്തായിരുന്നു എന്നു അറിഞ്ഞു ഫൈസുവിന്‍റെ മനസ്സറിഞ്ഞു ഹൈനക്കുട്ടി വരച്ചതാണു രണ്ടാമത്തേതു എന്നുള്ളതു ഉറപ്പാണു.. അതു കൊണ്ടു എന്‍റെ വോട്ടു രണ്ടാമത്തേതിനു... ഹൈനക്കുട്ടീക്കു അഭിനന്ദനങ്ങള്‍
ReplyDelete