Friday, 10 December 2010
ഒരു ബ്ലോഗറും കുറച്ചു പിണ്ണാക്കും ...!!!!
അയാള്‍ കുറെ നേരമായി നടക്കുകയായിരുന്നു ..പൊടി പുരണ്ട ചെരിപ്പുകള്‍,അലക്കിയിട്ടു ദിവസങ്ങളായി എന്ന് തോന്നിപ്പിക്കുന്ന മുഷിഞ്ഞ ഡ്രസ്സുകള്‍.കാറ്റ് ഇടയ്ക്കിടെ ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന അലങ്കോലമായ മുടി,ചിലരെല്ലാം അയാളെ തുറിച്ചു നോക്കുന്നു..പക്ഷെ അയാള്‍ ആരെയും നോക്കുന്നില്ലായിരുന്നു ..തന്‍റെ രൂപവുമായി ഒരിക്കലും യോജിക്കാത്ത ഒരു പുതിയ ബാഗ് ഉണ്ടായിരുന്നു അയാളുടെ ചുമലില്‍ ..അതു ശരീരത്തോട് ചേര്‍ത്ത് പിടിച്ചു അയാള്‍ അതിവേഗം നടന്നു .......
അവസാനം അയാള്‍ തന്‍റെ റൂമിനു മുന്നിലെത്തി ..പാന്റിന്റെ കീശയില്‍ നിന്ന് ചാവി എടുത്തു റൂമു തുറന്നു ..ഷൂ ഊരി അകത്തു കിടന്നു തന്‍റെ ചുമലില്‍ ഇരുന്ന ബാഗ് കട്ടിലില്‍ വെച്ച് തന്‍റെ പാന്‍റും ഷര്‍ട്ടും ഊരി റൂമിന്‍റെ ഒരു മൂലയ്ക്ക് കിടന്നിരുന്ന ചെയരിലേക്കെറിഞ്ഞു.... അദ്ധേഹത്തിന്റെ ധൃതി കാരണമോ അതോ ചെയറില്‍ ഡ്രസ്സ് ഇടാന്‍ ഇനി സ്ഥലമില്ലാത്തത് കൊണ്ടോ എന്നറിയില്ല പാന്റു മാത്രം ചെയറില്‍ കുടുങ്ങുകയും ഷര്‍ട്ട് ഊര്‍ന്നു നിലത്ത് വീഴുകയും ചെയ്തു ..അതൊന്നും ശ്രദ്ധിക്കാതെ താന്‍ രാവിലെ പോകുമ്പോള്‍ അഴിച്ചിട്ട മുഷിഞ്ഞ ഒരു തുണി എടുത്തുടുത്തു..എന്നിട്ടു കട്ടിലില്‍ ഇരുന്നു തന്‍റെ ബാഗ് വളരെ ശ്രദ്ധയോടെ തുറക്കാന്‍ തുടങ്ങി ..പിന്നെ ഒരു നിമിഷം ആലോചിച്ചു എണീറ്റ് പുറത്തേക്കു നടന്നു..നേരെ ടോയ്ലറ്റില്‍ പോയി കയ്യും കാലും കഴുകി തിരിച്ചു വന്നു വീണ്ടും കട്ടിലില് ഇരുന്നു ..പിന്നെ കട്ടിലില്‍ കിടന്ന തന്‍റെ ബാഗെടുത്തു മടിയില്‍ വെച്ചു..അതില്‍ നിന്നും അയാള്‍ ഒരു വെളുത്ത തടിച്ച കവര്‍ പുറത്തെടുത്തു ബെഡില്‍ വെച്ചു .. പിന്നെ ബാഗിന്‍റെ മുകള്‍ ഭാഗത്തെ മറ്റൊരു അറയില്‍ നിന്ന് കറുത്ത വയറുകളുടെ ഒരു കെട്ടും എടുത്തു.എന്നിട്ട് ബാഗ് ഭദ്രമായി അടച്ചു കട്ടിലിന്റെ അടിയിലേക്ക് വെച്ചു ..
ഒരു തലയണ എടുത്തു ചുമരിനോട് ചേര്‍ത്തിട്ട് അതില്‍ ചാരിയിരുന്നു അയാള്‍ ആ വെള്ള തടിച്ച കവര്‍ കയ്യിലെടുത്തു ..എന്നിട്ട് പതുക്കെ അതില്‍ നിന്നും ഒരു സാധനം പുറത്തെടുത്തു..ഒരു പുതിയ ലാപ്ടോപ്..!!!!..അതിന്റെ പുറം ഭാഗം തന്‍റെ കൈ കൊണ്ട് ഒന്ന് തടവിയ ശേഷം അതിനു ചാര്‍ജര്‍ കണക്ട് ചെയ്തു ഓണ്‍ ചെയ്തു ...ഒരു ചെറിയ ശബ്ദത്തോട് കൂടി അത് ഓണായി..ഒന്ന് റിഫ്രെഷ് ചെയ്ത ശേഷം വെബ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്തു അതില്‍ എന്തോ ടൈപ്പ് ചെയ്തു ....www........................blogspot.com..സ്ഥിരമായി തുറക്കുന്നത് കൊണ്ടോ എന്തോ പെട്ടെന്ന് തന്നെ ആ പേജ് ഓപ്പണ്‍ ആയി..അയാളുടെ മുഖം ആകാംഷ കൊണ്ട് വലിഞ്ഞു മുറുകി ...അയാളുടെ കണ്ണുകള്‍ താന്‍ എഴുതിയ അവസാന പോസ്റ്റിന്റെ കമെന്റ്റ് ബോക്സിലേക്ക്നീണ്ടു ...ഒരു നിമിഷം അയാളുടെ വെളുത്ത സുന്ദരമായ മുഖത്ത് പലതരം ഭാവങ്ങള്‍ മാറി മാറി വന്നു ....അവസാനം അയാള്‍ ഒരു നെടുവീര്‍പ്പോടെ ലാപ്ടോപില്‍ നിന്നും മുഖമുയര്‍ത്തി ..ഇല്ലാ ആരും കമെന്റ്റ് ഇട്ടിട്ടില്ല .അടുത്ത് കിടന്ന പഴ്സ് എടുത്തു അതില്‍ നിന്നും ഒരു വെള്ള ബില്‍ എടുത്തു................ദിര്‍ഹം . പുതിയ ലാപ്ടോപ്പിന്റെ വില ..അടുത്ത് വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിലിന്റെ അടപ്പ് തുറന്നു അത് മുഴുവനായി വായിലേക്ക് കമിഴ്ത്തി ....!!!!!.....പിന്നെ ലാപ്ടോപ് അടച്ചു നിലത്തും ചെയരിലുമായി കിടന്നിരുന്ന പാന്‍റും ഷര്‍ട്ടും ഇട്ടു റൂം തുറന്നു പുറത്തു കടന്നു ...കോണിക്കൂട്ടില്‍ വെച്ചിരുന്ന പിണ്ണാക്ക് ചാക്ക് എടുത്തു തലയില്‍ വെച്ചു അല്‍ മറായി ഡയറി ഫാം ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു ....!!!!!
ഈ കഥ ഞാന്‍ എന്‍റെ അടുത്ത ഒരു സുഹൃത്തിനു സമര്‍പ്പിക്കുന്നു ...അത് ആരാണ് എന്ന് ഞാന്‍ പറയുന്നില്ല ...രണ്ടു ക്ലൂ തരാം ....ഒന്ന് അദ്ധേഹത്തിന്റെ ഫോട്ടോ കണ്ടാല്‍ ഏഷ്യാനെറ്റിലെ 'നമ്മള്‍ തമ്മില്‍'പരിപാടി അവതരിപ്പിച്ചിരുന്ന ശ്രീകണ്ടന്‍ നായരെ പോലെയും സ്വഭാവം ഇപ്പൊ അതെ പരിപാടി അവതരിപ്പിക്കുന്ന ആളുടെയും ആണ് ......രണ്ടാമത്തത് ദേ ഇവിടെ ക്ലിക്കൂ.....
ഇനി കാര്യത്തിലേക്ക് വരാം .....ഇന്ന് ഞാന്‍ വളരെ അവിചാരിതമായി ഒരു ബ്ലോഗ് കണ്ടു ...അത് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു ...നിങ്ങള്‍ എല്ലാവരും ആ ബ്ലോഗ് വായിക്കണം ...അതൊരു പത്തു വയസ്സുകാരിയുടെ ബ്ലോഗ് ആണ് ..നമ്മുടെ ഹൈനക്കുട്ടിയെയും നൈനയേയും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്ന പോലെ ഈ കുട്ടിയേയും നമുക്ക് പ്രോത്സാഹിപ്പിക്കാം.....ഇതാണ് ലിങ്ക്...താങ്ക്സ്
A PAGE FROM MY DIARY
...
Subscribe to:
Post Comments (Atom)
എഴുത്തിഷ്ടായി. എന്തിനു ഒരു കമന്റ് പോലും കിട്ടാത്തതിനാല്‍ അയാള്‍ നേരെ കയറുമെടുത്ത്.... ഓ ! ഓരോ വേണ്ടാത്ത ചിന്തകളെ...സുഹൃത്ത് ആരാണന്നു ഞാന്‍ പറയട്ടെ..!! എന്നിട്ട് വേണം എനിക്കിട്ടു പണി കിട്ടാന്‍ ..വേണ്ടാ മോനെ...കുക്കുവിന്റെ ബ്ലോഗ് കണ്ടു. നന്ദി.
ReplyDeleteഅങ്ങനെയൊക്കെയാണല്ലേ... കുക്കുവിന്റെ ബ്ലൊഗ് കണ്ടു. ഞാനും ഒരു സാഹിത്യകാരനെ പരിചയപ്പെടുത്താം. എന്നെ പോലും ഞെട്ടിച്ച ആൾ.. എന്റെ ബ്ളോഗിലേക്ക് വന്നു നോക്കൂ
ReplyDeleteടോംസ് ആന്‍ഡ് അഞ്ജു ...കുക്കുവിന്റെ ബ്ലോഗ് കണ്ടു ഇവിടെ വന്നു കമെന്റ്റ് ഇടാനല്ല നിങ്ങളെ അങ്ങോട്ട് പറഞ്ഞു വിട്ടത്..അവളുടെ ബ്ലോഗ് ഇഷ്ട്ടപെട്ടെങ്കില്‍ അവിടെ കമെന്റുക ...അല്ലാതെ എന്റെ ബ്ലോഗില്‍ വന്നു അവളുടെ ബ്ലോഗ് കൊള്ളാം എന്ന് പറഞ്ഞിട്ട് എനിക്കെന്തു കാര്യം ...................!
ReplyDeleteഈയിടെ ലാപ് ടോപ്പ് വാങ്ങിയ ആളുടെ ആത്മ കഥയാണ് എന്ന് തോന്നുന്നു ആദ്യ ഭാഗം ..അദ്ദേഹത്തിനു ഇത്ര പെട്ടെന്ന് അല്‍ മാറായി ഫാമില്‍ പണി കിട്ടിയോ ..!!! എന്തായാലും ഫൈസൂ നിന്റെ തമാശ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..ചെറിയ തൊണ്ട് കൊടുത്ത് വലിയ അടി വാങ്ങിയ ആ ആള്‍ ആരാണ് ? ഹ ഹ ഹ
ReplyDeleteതൊണ്ട് അല്ല തോണ്ട് ..തോണ്ടേ
ReplyDeleteThis comment has been removed by the author.
ReplyDeleteഫൈസു ഹ ഹ കൊള്ളാമേ...
ReplyDeleteഫേസ് ബുക്കിലെ പോലെ ലൈക് ഉണ്ടാരുന്നേല്‍ ഞാന്‍ മുകളിലെ കമന്റ്സ് ഒക്കെ ലൈകിയേനെ..
ഡാ നീ പറഞ്ഞ ബ്ലോഗ് ഞാന്‍ വായിച്ചു കേട്ടോ.. അതിന്റെ ആ ലാസ്റ്റ് പോസ്റ്റ് superb ആണ്..
ഏതെല്ലാം തരത്തിലുള്ള ബ്ലോഗേഴ്സാ അല്ലെ..
ReplyDeleteഉം ഇനിയെന്തൊക്കെ സഹിക്കണം.
ReplyDeleteകൊള്ളാം കൊള്ളാം.
ReplyDeleteകുട്ടികളെ ഭയങ്കര ഇഷ്ടമാണല്ലേ
ReplyDeleteനീ കഥയിലും കൈവെച്ചു തുടങ്ങിയോ. .? ഇനി തിരിഞ്ഞു നോക്കരുത്. കഥയോ കവിതയോ എന്താച്ചാ വെച്ച് കീറ്.
ReplyDeleteചെറുവാടി ...മിണ്ടരുത്..ഇന്നലെത്തെ ചാറ്റിംഗ് ഇപ്പോഴും എന്റെ മനസ്സിലുണ്ട് .അടുത്ത കഥ നിങ്ങളെ കുറിച്ചായിരിക്കും ...!!!
ReplyDeleteഅഞ്ജു..അതെ നിങ്ങളെ പോലെയുള്ള ചെറിയ കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ..!!!!..{സത്യം..കുട്ടികളെ എനിക്കൊരുപാട് ഇഷ്ട്ടമാണ് }
@പട്ടേപ്പാടം @മുല്ല @കലാവല്ലഭന്‍...എല്ലാവര്ക്കും ഒരുതരം ...ഉവ്വുവ്വ് ...
@മുല്ല ...ഫോണ്‍ നമ്പര്‍ മെയില്‍ അയക്കട്ടെ ????
ചാറ്റ് ഓര്‍മ്മയുണ്ടല്ലോ. നല്ലത്. എന്‍റെ കയ്യില്‍ ചാറ്റ് ഹിസ്റ്ററി തന്നെയുണ്ട്.
ReplyDeleteആഹാ,,ഇത് കലക്കി..
ReplyDeleteപറഞ്ഞു നാവെടുക്കുന്നതിനു മുമ്പ് ഫൈസുവിന് 'പണി' കിട്ടിയല്ലോ..,
ഫൈസു ഫാഗ്യം ചെയ്തോനാ..
ആദ്യ കഥയില്‍ തന്നെ നീ പിണ്ണാക്കിനെ കഥാപാത്രമാക്കിയത് ശരിയായില്ല ഫൈസൂ.
ReplyDeleteരമേശ് പറഞ്ഞ പോലെ ആത്മകഥയാണേല്‍ പ്രശ്നമില്ല. സംഭവം ഉഗ്രന്‍.
രമേഷ് ഭായ് ഒരു തമാശ പറഞ്ഞത് നീ അപ്പോഴേക്കും സീരിയസ് ആയി എടുത്തോ...?
റിയാസ് ..ഇപ്പൊ എല്ലാവര്ക്കും എല്ലാം മനസിലായി ..ഇനി ലിങ്ക് ഒന്നും കൂടാതെ എല്ലാവര്ക്കും ഫൈസുവിനറെ പുതിയ കഥ വായിക്കാം :)
ReplyDeleteഎഴുത്ത് പുരോഗമിക്കുമ്പോള്‍ അഭിമാനം തോന്നുന്നു
ReplyDeleteഎഴുത്ത് ഉക്രനായി
ReplyDeleteഫൈസൂ നന്നായിട്ടുണ്ട്.
ReplyDeleteപിണ്ണാക്കും കൊണ്ട് അങ്ങ് ചെന്നാല്‍ മതി...ഫൈസു,അവിടെ പശുക്കള്‍ കോണ്‍ഫ്ലെക്ക്സാ തിന്നുന്നത്....പിന്നെ ഒരു കാര്യം ചെയ്യു..ഇയ്യിടെ കണ്ണുരാന്‍ എന്തോ പിണ്ണാക്ക് ബിസിനെസ്സ് ചര്‍ച്ച ചെയ്യുന്നത് കണ്ടു..അവിടെ മുട്ടി നോക്ക്...പിന്നെ ഒറിജിനല്‍ ശ്രീകണ്ഠന്‍ നായര്‍ കേള്‍ക്കണ്ട..നീ പറഞ്ഞത് അയാള്‍ മാനനഷ്ട്ടത്തിന് കേസ് കൊടുക്കും..
ReplyDelete"വ്യത്യസ്തനാം ഒരു ബ്ലോഗറാ ഫയിസു"
ReplyDeleteആദ്യം ഞാന്‍ കരുതി ഇത് എന്നെ പറ്റിയാന്നു. പിന്നെ ലാപ്ടോപ് ബില്ലെടുത്തു എന്ന് കണ്ടപ്പോള്‍ മനസ്സിലായി, ബ്ലോഗിനായി ഇതുവരെ ലാപ്ടോപ് വാങ്ങിയിട്ടില്ല..തികച്ചും വത്യസ്തമായ ഒരു ബ്ലോഗര്‍ തന്നെയാ ഫയിസു.... കുഞ്ഞന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു...
@റിയാസ് ..നീയും മിണ്ടരുത് ...നീയൊക്കെ എന്നെ ഖത്തറില്‍ നിന്ന് പെണ്ണ് കെട്ടിക്കും അല്ലെ ...
ReplyDelete@പ്രവസിനീ ...എനിക്കൊരു പണി കിട്ടിയപ്പോ ഓരോരുത്തരുടെയും സന്തോഷം കണ്ടില്ലേ.ബെസ്റ്റ് ഫ്രെണ്ട്സ് .....!!!!!
@രമേശേട്ടന്‍ ....നിങ്ങലെന്തോക്കെയാണ് ഈ പറയുന്നത് ..എനിക്കൊന്നും മനസ്സിലാവുന്നില്ല ...{ഹഹഹഹ}
@ഡാ അസീസേ ...നിന്നോട് ഈ ബ്ലോഗില്‍ കണ്ടു പോകരുത് എന്ന് പറഞ്ഞില്ലെടാ ........ഇവിടെയെന്താ പിണ്ണാക്ക് വാരിക്കൊടുക്കുന്നുണ്ടോ ???
ReplyDelete@കണ്ണാ ...നീയൊക്കെ ലൈക്കും എന്നറിയാവുന്നത് കൊണ്ടാ ബ്ലോഗില്‍ അത് കൊടുക്കാഞ്ഞത്........!
@കാദര്‍ക്കാ ...ഇടയ്ക്കിടയ്ക്ക് വന്നു ചെക്ക് ചെയ്യണം..തെറ്റുകള്‍ കാണിച്ചു തരണം ..നിങ്ങളൊക്കെ മലയാളം എഴുതുന്നത് കാണുമ്പോ സത്യത്തില്‍ ഞാന്‍ അന്തം വിട്ടു നില്‍ക്കാറുണ്ട് ....!!!!
ReplyDelete@ഹൈനാസേ ..നിന്നെ ഞാന്‍ കൊല്ലും ..നീ കുറെ ദിവസമായി "ഉക്രനായി" എന്നും പറഞ്ഞു ആളെ കളിയാക്കുന്നു ....!!
@ജുവൈരിയാ ...താങ്ക്സ് ..
@എളയോടന്‍....ഞാന്‍ മാത്രം പ്രോല്സാഹിപ്പിച്ചിട്ടു കാര്യമില്ല ...ആകെ അഞ്ചു പേര് മാത്രമാ അവിടെ കമെന്റ്റ് ഇട്ടതു ...ബാക്കി എല്ലാവരും പോയത് പോലെ തിരിച്ചു പോന്നു ..ജസ്റ്റ് അതൊന്നു വായിച്ചു ഒരു നല്ല അഭിപ്രായം പറയാന്‍ ആര്‍ക്കും സമയം ഇല്ല .......!!!!!
@ഉമ്മു ജാസ്മിന്‍ ....നോവലിസ്റ്റിന്റെ അലാറാം ഇപ്പോഴാണോ അടിച്ചത്..?..ഇത് പോസ്റ്റിയിട്ട് നേരം കുറെ ആയല്ലോ ??..
ReplyDeleteപിന്നെ ഇന്ന് കറങ്ങാന്‍ ഒന്നും പോകുന്നില്ലേ ...ഓരോരുത്തരു കറങ്ങാന്‍ പോയതാ ഈ കാണുന്നത്..നിങ്ങള്ക്ക് ഒരു കാമറയും പിടിച്ചു പോയി കുറച്ചും പടം പിടിച്ചു അത് ബ്ലോഗില്‍ ഇട്ടാ മതി ..ബാക്കിയുള്ളവര്‍ അതിന്റെ പിന്നില്‍ കഷ്ട്ടപ്പെടുവാ .....
ഇനി പോകുമ്പോ വല്ല പാര്‍ക്കിലോ മാളിലോ പോയാ മതി ..അല്ലെങ്കില്‍ എനിക്ക് ബ്ലോഗ് നിര്‍ത്തി വല്ല പിണ്ണാക്ക് കച്ചവടത്തിനും പോകേണ്ടി വരും ....!!!!!
മലയാലം അരിയില്ല അല്ലെ? കുറച്ചു സ്പെല്ലിംഗ് തെറ്റുണ്ട് ... ഓക്കേ
ReplyDeleteഒരു പ്രത്യേകത ഉള്ള ബ്ലോഗ് ....ഇഷ്ടപ്പെട്ടു.......
കുട്ട്യാളെ ഇഷ്ട്ടാണ് പോലും!..
ReplyDeleteഎന്താ എന്‍റെ കുട്ടി എട്ടിലാണെങ്കിലും
ഓനും ഒരു കുട്ട്യെന്നല്ലേ..
ബ്ലോഗിമോനെക്കുറിച്ചാ പറഞ്ഞത്..എന്‍റെ കുട്ടി അവിടെയിരുന്നു തൊണ്ടകീറിപ്പാടിയിട്ടും
ഒന്ന് തിരിഞ്ഞ് നോക്കീലല്ലോ..
പാവം അതിപ്പോ ബ്ലോഗിന്‍റെ തൊട്ടയലത്തുപോലും വന്നു നോക്കാറില്ല..എങ്ങനെ വരും,
http://blogimon.blogspot.com/2010/10/blog-post_04.html
(കുറെ പഠിക്കാനുണ്ടേയ്,,)
എന്തിനാഡേയ്...ബ്ലോഗിലെ കൊല പോരാഞ്ഞിട്ടാ.....പിന്നെ പ്രൊഫൈലില്‍ സെയിത്സ് എന്നു കണ്ടപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ല.പിണ്ണാക്കാല്ലേ...
ReplyDeleteബാഗ് തുറന്ന...
ReplyDeleteച്ഛെ, തെറ്റി.
ബ്ലോഗ് തുറന്നപ്പഴെ വിചാരിച്ചിരുന്നു കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന്!
എന്തായാലും കച്ചവടം നടക്കട്ടെ.
ഫൈസു ഫൈസു ..അവിടെ പ്രവാസിനി അന്വേഷിക്കുന്നുണ്ട്.വേഗം ചെല്ല്..ഫൈസു കുളിക്കാതെ നടക്കുന്നത് അറിഞ്ഞെന്നാ തോന്നുന്നത്...കുളവും മറ്റും എടുത്തു വെച്ചിട്ടുണ്ട്..:)
ReplyDeleteപാരയും മറുപാരയുമായ് അനുസ്യൂതം മുന്നേറട്ടെ പ്രിയ ഫൈസുവിന്റെ ബ്ലോഗ് എഴുത്തുകള്‍
ReplyDeleteപാര വെച്ചിട്ടാനെങ്കിലും ഫൈസു ഒരു കഥാകാരന്‍ ആയല്ലോ .................
ReplyDeleteനന്നായി.
തന്ന ലിങ്കില്‍ പോയപ്പോള്‍ എന്‍റെ കണ്ണ് തള്ളി!!!
ReplyDeleteഎന്തായാലും ഇത് കുറച്ച് കടന്നകയ്യായിപ്പോയി ഫൈസൂ.. എന്‍റെ ജാസ്മിക്കുട്ടിക്ക് വേണ്ടി ഞാനിത്രയെങ്കിലും പ്രതിഷേധം അറിയിക്കുന്നു,,,,
തൊഴിത്തിക്കുത്ത്ന്‍റെ കാര്യത്തില്‍ ബ്ലോഗേര്‍സും ഭിന്നരല്ല അല്ലെ???മ് മ്..........
''ഞാന്‍ ഒരു പാവപ്പെട്ടവനാണേ.....ഇതുപോലെ എന്‍റെ ലിങ്കിട്ട് നാറ്റിക്കരുത് പ്ലീസ്''
:)
ReplyDeleteഫൈസു. കുക്കുവിനെ നേരത്തെ പരിചയമുണ്ട്. ജാസ്മികുട്ടിയെയും. ലാപ്ടോപ്പൊക്കെ വാങ്ങിയല്ലേ ഫീകരന്‍
ReplyDeleteഎടാ ഫൈസു, നീ രാവിലെ തന്നെ നുണപ്പിച്ചല്ലോ , ഒരു ഡിട്ടക്ട്ടീവ് കഥയെന്നെ ആവേശത്തില്‍ തുടങ്ങി ഒരു __ ല്‍ അവസാനിപ്പിച്ചു കളഞ്ഞല്ലോ.. അതിനാല്‍ pinnaaക്ക് തിന്നു പൂതി തീരാതെ ജാസ്മി ഫാം കാണാന്‍ പോയപ്പോള്‍ അടിച്ചു മാറ്റിയ അല്മരായി ഇത്തിരി കട്ട് കുടിച്ചപ്പോഴാ വിശപ്പ് മാറിയത്.
ReplyDeleteഅളിയാ, അവിടെ വല്ല ജോലിയും കിട്ടിയാല്‍ സുഖായിരുന്നു, പാലെങ്കിലും ഫ്രീ കിട്ടുമായിരുന്നു...പാറകള്‍ നേര്ച്ചയാക്കി ഇറങ്ങിയതാണല്ലേ രാവിലെ തന്നെ
..ഷൂ ഊരി അകത്തു കിടന്നു ... i think it needs correction...
ReplyDeleteyou are rocking my dear...
sameer ...thanks ..
ReplyDeleteഇഷ്ടമായി
ReplyDeleteഫൈസു,
ReplyDeleteബ്ലോഗ് വായിക്കണോ അതോ കമന്റ്സ് വായിക്കണോ.
കണ്‍ഫ്യൂഷന്‍ ആയല്ലോ ...............
ആരായാലും പിണ്ണാക്ക് പോലും കളയണ്ട
ReplyDeleteഫൈസൂ അതുമൊരു പോസ്ടായല്ലോ
എനിക്കൊരു ഡൌട്ട് സ്വന്തം അനുഭവം ആണോ..?
അല്ല ചൊദിചൂന്നു മാത്രം മദീന ക്കാര്‍ പണ്ടേ നല്ലവരാ
??????????
ReplyDeleteഫൈസു...ഒരു ഗ്യാപ് ഇടാതെ പോസ്റ്റുകള്‍ വന്നു കൊണ്ടേ ഇരിക്കുകയാണല്ലോ ..... കഥയില്‍ തുടങ്ങി പാരയില്‍ അവസാനിപ്പിച്ചു...നടക്കട്ടെ......കൊള്ളാം.
ReplyDeleteസ്വന്തം അനുഭവം???
ReplyDeleteകൊള്ളാം!!!
പാരയായാലും എഴുത്ത് നന്നായി.
ReplyDeleteവീണ്ടും എഴുതുക.
ഫൈസു കോയി ബിരിയാണി മേടിച്ചു തരാം..
ReplyDeleteആ കൊച്ചു കുട്ടിയെ പ്രോത്സാഹിപ്പിച്ചതിന്.
ഫൈസു,കഥയുടെ രണ്ടാം ഭാഗം വരട്ടെ...
ReplyDeleteഉം ..പറയുന്നത് പോലെ എഴുതിവയ് രണ്ടാം ഭാഗം !!അതിന്റെ ..പ്രശസ്തി ബുദ്ധിയുള്ളവര്‍ അടിച്ചു മാറ്റുകയും ചെയ്യും ..നിന്നെ ചാട്ടേല്‍ കേറ്റാന്‍ നോക്കുകയാ ..വെറുതെയാണോ ഈ ഒന്നാം ഭാഗം ഉണ്ടായതു തന്നെ ..പിണ്ണാക്കല്ലേ ഫുള്‍ പിണ്ണാക്ക് ..:)
ReplyDelete