കണ്ടില്ലേ ഒരു ചിത്രകാരന്‍ എന്നെ വരച്ചു വെച്ചിരിക്കുന്നത് ...!!!!!
![]() | |||
പാവം ഞാന്‍ നടുക്ക് ഒരു കളിപ്പാട്ടവും പിടിച്ചു നില്‍ക്കുന്നു ...!!!! {വാര്‍ത്ത ഇവിടെ } ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം |
അപ്പൊ ഇനി കാര്യത്തിലേക്ക് കടക്കാം ..ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ ഭക്ഷണത്തെ പറ്റിയാണ്..എന്ത് കിട്ടിയാലും തിന്നും.. അങ്ങിനെ പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാ ..പക്ഷെ എനിക്ക് എന്നും ഇഷ്ട്ടം നല്ല നാടന്‍ ഭക്ഷണത്തോട് തന്നെയായിരുന്നു ..മറ്റൊന്നും കൊണ്ടല്ലാ ..അത് ചെറുപ്പം മുതലേ കിട്ടാത്തത് കൊണ്ട് തന്നെ ആണ് ...കാരണം ഞങ്ങള്‍ മദീനയില്‍ എത്തിയ കാലത്ത് മദീനയില്‍ വളരെ കുറച്ചു കടകളില്‍ മാത്രമേ നമ്മുടെ നാട്ടിലെ സാധനങ്ങള്‍ കിട്ടുമായിരുന്നുള്ളൂ ...ഒരു പക്ഷെ ഉണ്ടായിരുന്നോ എന്നും അറിയില്ല ..അത് കൊണ്ട് തന്നെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അറബി ഫുഡുകള്‍ ഉണ്ടാക്കാന്‍ പഠിക്കുകയും ഞങ്ങള്‍ അതിലും വേഗത്തില്‍ അത് തിന്നാന്‍ പഠിക്കുകയും ചെയ്തു ...പിന്നെ പിന്നെ അത് തന്നെ ശീലമാകുകയും ചെയ്തു ...അത് കൊണ്ട് തന്നെ അധികം നാട്ടു ഭക്ഷണങ്ങളുടെ പേരോ രുചിയോ എനിക്കറിയുകയും ഇല്ലായിരുന്നു ..പിന്നെ കുറെ കാലം കഴിഞ്ഞു പെങ്ങളും ഞാനും ഒക്കെ വലുതാകുകയും ഇടയ്ക്കു ഉമ്മാനോട് ആരോ പറഞ്ഞു പെങ്ങളെ പറ്റി 'ഓള് അന്യന്‍റെ പെരേല്‍ പോയി നിക്കനിള്ളതാ.ഓള്‍ക്കു മന്ശ്യമ്മാര്‍ക്ക് തിന്നാന്‍ പറ്റ്ണ വല്ലാത് ഇന്ടാക്കാന്‍ പട്പിച്ചാളാ'എന്ന് പറഞ്ഞത് കാരണം പിന്നെ കുറച്ചു കാലത്തേക്ക് വീട്ടില്‍ കേരളീയ ഭക്ഷണം കിട്ടി തുടങ്ങി .
ഇതൊക്കെ ഇപ്പൊ പറയാന്‍ കാരണം ഇന്ന് എനിക്ക് കിട്ടിയ ഭക്ഷണങ്ങള്‍ വളരെ രസകരമായിരുന്നു ..എല്ലാം നാടന്‍ ...ഇന്ന് രാവിലെ കണ്ണൂരില്‍ ഉള്ള എന്‍റെ ഒരു ഫ്രെണ്ട് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു ഞങ്ങളുടെ റൂമില്‍ വന്നിരുന്നു ....അവന്‍ അവരുടെ നാട്ടിലെ കുറെ സാധനങ്ങള്‍ കൊണ്ട് വന്നിരുന്നു ..ഞാന്‍ ആദ്യമായി കാണുന്ന കുറെ സാധനങ്ങള്‍ ..പേരൊക്കെ അവനോടു ചോദിച്ചു പഠിച്ചു ...അതൊന്നും എന്‍റെ നാട്ടില്‍{മലപ്പുറം} ഉണ്ടോ എന്നെനിക്കറിയില്ല ..ഞാന്‍ ഇത് വരെ കണ്ടിട്ടും തിന്നിട്ടും ഒന്നും ഇല്ലാ ..ആദ്യം അവന്‍ തന്നത് ഓറൊട്ടിയും{ഇങ്ങനെ തന്നെ ആണോ ആവൊ .അവന്‍ ഉറങ്ങി .ഇല്ലേല്‍ ചോദിക്കാമായിരുന്നു}ബീഫും ആയിരുന്നു ..അത് കഴിച്ചു പിന്നെ 'കല്ലുമ്മക്കായ,ഉന്നക്കായി എന്നൊക്കെ പേരുള്ള കുറെ സാധനങ്ങള്‍ {കുറെ ഇറച്ചി നിറച്ചതും ,പിന്നെ തേങ്ങയും വേറെ എന്തൊക്കെയോ ചേര്‍ത്ത മധുരമുള്ള എന്തോ സാധനവും}..പിന്നെ നാടന്‍ ബേക്കറി ഐറ്റംസും..ഏതായാലും വയര് നിറഞ്ഞു രാവിലെ തന്നെ .....
പിന്നെ ഉച്ചക്ക് ചോറിന്റെ കൂടെ അവന്റെ ഉമ്മ ഉണ്ടാക്കിയ നല്ല അച്ചാറും {കട്ക്ക എന്ന എന്തോ സാധനം കൊണ്ട് ഉണ്ടാക്കിയതാത്രേ } ചെമ്മീന്‍ പൊടിച്ചതും{പേര് ഓര്‍മയില്ല }കൂട്ടി നല്ലവണ്ണം അടിച്ചു ..ഞാന്‍ അച്ചാര് വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് ..അത് ഉമ്മ പെട്ടെന്ന് ഉണ്ടാക്കിയതു കൊണ്ട് അത്ര ശരിയായില്ല അത്രേ ..ഞാനാണെങ്കില്‍ അത് പോലത്തെ ഒരു അച്ചാര്‍ ജീവിതത്തില്‍ ഇത് വരെ കൂട്ടിയിട്ടും ഇല്ല .....!!!
പിന്നെ വൈകുന്നേരം അവന്‍ കൊണ്ട് വന്ന ബേക്കറി ഐറ്റംസും കൂട്ടി ഗംഭീര ചായ ... അതൊക്കെ കഴിഞ്ഞു മെസ്സില്‍ ഫുഡ് ഉണ്ടാക്കുന ആളെ വിളിച്ചു 'ഇന്ന് രാത്രി എന്താ ഫുഡ് എന്ന് അന്വേഷിച്ചു....അദ്ദേഹം ഉണ്ടാക്കിയത് കടലകറിയും കുബ്ബൂസും ...രണ്ടും എനിക്കിഷ്ട്ടമില്ല ..അത് കൊണ്ട് തന്നെ രാത്രി ആയപ്പോള്‍ നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു .. ഞങ്ങളുടെ ഷോപിന്റെ അടുത്ത് പുതുതായി തുറന്ന ഒരു ഹോട്ടല്‍ ഉണ്ട്..അവിടെ ചെന്നപ്പോള്‍ ഇന്നത്തെ സ്പെഷല്‍ ഞണ്ട് കറി ആണത്രേ ...ജീവിതത്തില്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ ഞണ്ടിനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലായിരുന്നു ...ഒരു വെടിക്ക് രണ്ടു പക്ഷി ..ഞെണ്ടിനെ കാണുകയും ചെയ്യാം ..ഫുഡ് കഴിക്കുകയും ചെയ്യാം എന്ന് കരുതി ഓര്‍ഡര്‍ ചെയ്തു ...സാധനം വന്നു ..പടത്തില്‍ ഒക്കെ കാണുന്ന പോലെ തന്നെ ..കുറെ കയ്യും കാലും ..ഇറച്ചി ഒന്നും കിട്ടിയില്ല ..ഞാന്‍ വിചാരിച്ചത് നല്ല ഇറച്ചി ഒക്കെ ഉണ്ടാവും എന്നാ ....ഞാന്‍ ഒരു പീസ് എടുക്കും എന്നിട്ട് അതിന്മേല്‍ ഇറച്ചി വല്ലതും ഉണ്ടോ എന്ന് നോക്കും ,ഇറച്ചി കാണില്ല ..അത് വെസ്റ്റില്‍ കളയും ..അവസാനം ഞെണ്ട് മുഴുവന്‍ പുറത്തും മസാല മാത്രം പാത്രത്തിലും ആയി ....അങ്ങിനെ രാത്രി ഭക്ഷണവും കുശാലായി ....!!!!!
{ഇനി മേലാല്‍ ഞാന്‍ ഞെണ്ട് തിന്നില്ല എന്ന് അവിടെ വെച്ച് തന്നെ ശപഥം എടുത്തു ....!!!!}
![]() | |||
ഞാനാകെ കുടുങ്ങി .എന്ത് ചെയ്യും .ഞെണ്ടുകള്‍ കൂട്ടത്തോടെ പുറത്തേക്ക്......!!!!! |
അങ്ങിനെ ഇന്നത്തെ ദിവസം വളരെ രസകരമായി കഴിഞ്ഞു......നാളെ എങ്ങിനെ ..?
കഴിഞ്ഞ പോസ്റ്റില്‍ വന്നു കമെന്റ്റ് ഇടുകയും എനിക്ക് വേണ്ടിയും ഉപ്പാക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ നന്ദി ......................
ReplyDeleteഫൈസു ഞണ്ട് ഒക്കെ തിന്നാന്‍ പടിക്കാനെങ്കിലും നാട്ടില്‍ പോയി വാ ..
ReplyDeleteഅല്ലാതെ ഇവിടെ ഇങ്ങനേ ......
പോസ്റ്റ് രസിപ്പിച്ചു
സാബി ...ഇന്ഷാ അല്ലാഹ് അടുത്ത മഴക്കാലത്ത് നാട്ടില്‍ പോകണം ..ഇപ്പൊ പോയാല്‍ ഉപ്പ പിടിച്ചു കല്യാണം കഴിപ്പിക്കും ..അതാ പ്രശനം ...!!!!
ReplyDeleteഞണ്ടിന്റെ ഇറച്ചി അകത്താണ് മോനേ... അത് പൊളിച്ച് നോക്കണം !
ReplyDelete:)
ബ്ലോഗേഴ്സ് ഗ്രൂപ്പിന് ആദ്യം ഒരു ക്ലാപ്പ് ........
ReplyDeleteഞണ്ട് പുരാണം സൂപ്പര്‍ !!!
ഹഹ്ഹഹഹ്! ഇത്തിരി കുഞ്ഞന്‍ ഫൈസു! നൗഷാദിന്റെ ചിത്രം കലക്കി!
ReplyDeleteആകെ ഒരു സമാധാനം ചിത്രത്തില്‍ ഫ്യ്സൂനെക്കാട്ടിലും ഒരിത്തിരി വലുതാ ഞാന്‍..അകംബാടതിനെ നന്നായി ട്രീറ്റ് ചെയ്തിരുന്നെങ്കില്‍ എന്നോര്‍ത്ത് പോയി..ആ ഇനിയൊരു അവസരം വരട്ടെ..നല്ല ഞണ്ട് കറിയൊക്കെ ഉണ്ടാക്കി..മദീനത്തെ ഫ്യ്സൂനേം കൂട്ടി....ഒന്ന് ചുമ്മാ പോ ആശാനെ...
ReplyDeleteഡാ ഞണ്ടിന്റെ തോടിനു അകത്താ കഴിക്കാനുള്ള സാധനം ഇരിക്കുന്നത്... ശ്ഹെ നീ അത് മുഴുവനും വേസ്റ്റ് ആക്കിയല്ലോ... കണ്ടിട്ട് സഹിക്കുന്നില്ലാ..
ReplyDeleteഅയ്യോ ആരാ മോനെ ഞാന്ടിറച്ചി തന്നു പറ്റിച്ചേ ....ഇനി മുതല് ഹോട്ടലില്‍ കയറുമ്പോള്‍ 'ഉറുമ്പ് ഫ്രൈ' ഓര്‍ഡര്‍ ചെയ്യണം കേട്ടോ .....അതാകുംപം ഇഷ്ടം പോലെ ഇറച്ചി ഉണ്ടാകും ....;)
ReplyDeleteശരിയാ, കണ്ണന്‍ പറഞ്ഞപോലെ ഞണ്ടിന്റെ തോടിന്നുള്ളില ഇറച്ചി, അല്ലാതെ കൊഴിടെ പോലെ പുറത്തു അല്ല.
ReplyDeleteമണ്ടന്‍
ഓക്കേ, ആദ്യമായി കുളിച്ചു, ആദ്യമായി ഞണ്ട് കഴിച്ചു...ഇനിയോ
@ഹഫീസ് ...ഇനി പറഞ്ഞിട്ട് കാര്യമില്ല ...അതൊക്കെ ആദ്യം പറഞ്ഞു തരണ്ടേ ......??
ReplyDelete@റാണി ....താങ്ക്സ് ..
@ഉമ്മു ജാസ്മിന്‍ ....സന്തോഷായില്ലേ.....!!!!!!
@നൌഷാദ് ബായ്....ഞണ്ട് കരി വേണ്ടാ .....ഇനി ആ സാധനം ഞാന്‍ കഴിക്കില്ല ...
@കണ്ണന്‍ ....ആ ഹോട്ടലിലുള്ള ആള്‍ക്കാരും ഇത് തന്നെയാ പറഞ്ഞത് ...എന്ത് ചെയ്യാന്‍ 'നല്ല ഞെണ്ട് കറിയും കൂട്ടി നാലഞ്ചു കുപ്പി കള്ള് അകത്താക്കി'എന്ന് നോവലുകളില്‍ വായിച്ചിട്ടുണ്ട് എന്നല്ലാതെ ആ സാധനം എന്താ എങ്ങിനെയാ എന്നറിയില്ലായിരുന്നു ....!!!!.
പോട്ടെ ഫൈസു.
ReplyDeleteഅല്ലെങ്കിലുമീ ഞണ്ടുകറി മിടുക്കന്‍ കുറുക്കന്മാര്‍ക്കുള്ളതാണ്.
(ഭാവീയില്‍ അതുതന്നെ സംഭവിച്ചേക്കും!)
നീ ഭക്ഷണം കളഞ്ഞു എന്ന് പറയുന്നത് എന്തോ അങ്ങട് വിശ്വസിക്കാന്‍ പറ്റുന്നില്ല.
ReplyDeleteഒവ്വുവ്വ്. നിങ്ങളുടെ നാട്ടില്‍ വയറിനു വേസ്റ്റ് ബാസ്കറ്റ് എന്നാണോ പറയാറ്.. ഫോട്ടോ കണ്ടപ്പോള്‍ വന്ന സംശയം ആണേ..
ReplyDeleteബഹറിനില്‍ നിന്നും വിളിച്ച് ആരേലും നിന്നെ കളിയാക്കുന്നുണ്ടെങ്കില്‍ നീ എന്നോട് ഒരുവാക്ക് പറയേണ്ടേ ഫൈസൂ.. അവന്റെ ഫ്യൂസ് ഞാനൂരും. ഖത്തര്‍ എന്റെ പരിധിയില്‍ പെടില്ല. അവിടേക്ക് കൊട്ടേഷന്‍ കൊടുക്കാം.
ReplyDeleteഈ ഞണ്ട് എനിക്കും കാണുന്നതും ഇഷ്ടല്ല്യ കഴിക്കുന്നത് തീരെ ഇഷ്ടല്ല്യ. (പറ്റാത്ത ഒരു ഐറ്റം എങ്കിലും വേണമല്ലോ)
രസായിട്ടുണ്ട് നിന്റെ ഞണ്ട് ശാപാട്.
ഞണ്ട് തിന്നാന്‍ കൊതിച്ചിരിക്കുംപോള ഈ പോസ്റ്റ് കണ്ടത് എന്തിനാടോ അറിയാത്ത പണിക്കു പോയത് അത് വാരി നിലത്തിട്ടത് കണ്ടപ്പോള്‍ സഹിച്ചില്ല ...പോകുന്നതിനു മുന്പ് എന്നെ വിളിച്ചിരുന്നെങ്കില്‍ എങ്ങിനെ തിന്നണം എന്നു ഞാന്‍ പഠിപ്പിച്ചു തന്നേനെ .. പക്ഷെ ആ ഞണ്ട് കറി കണ്ടപ്പോള്‍ നന്നായില്ല എന്നു തോന്നി തേങ്ങ വറത്ത് അരച്ച് വെച്ചിരുന്നെങ്കില്‍ എന്താ രുചി .. ഫൈസുവിന് എങ്ങിനെ ആയാലും കുഴപ്പമില്ലല്ലോ !!!!!!!!!! തിന്നാന്‍ അറിയാത്തവന് എന്തു രുചി അറിയാനാ .... ഏതായാലും പോസ്റ്റു വായിച്ചു ചിരിച്ചു വളരെ നന്നായി എഴുതി... അഭിനന്ദനങ്ങള്‍ ...
ReplyDeleteപോസ്റ്റ് രസിപ്പിച്ചു ...
ReplyDeleteഫയിസു: ഞണ്ട് തീറ്റി പഠിച്ചോ.. ഇത് പണ്ടാരോ പഴത്തിനു പകരം പഴത്തൊലി തിന്ന പോലെ ആയോ...ഇനി നാട്ടില്‍ ചക്ക കാണുബോള്‍ ചക്ക കുരു തിന്നരുതെ.
ReplyDeleteഞണ്ട് തീറ്റി ഫയിസുവിനു രസിചില്ലെങ്കിലും എനിക്കിത് വായിച്ചു രസിക്കാനായി
@കിരണ്‍ ....മണ്ടന്‍ എന്ന് വിളികരുത് ...ഒരബദ്ധം ഏതു പോലീസുകാരനും പറ്റും .......!!!!!
ReplyDelete@pushpangadu ...നിങ്ങളുടെ പേര് എന്താ ??
@നൌഷു...താങ്ക്സ്
@എളയോടന്‍...ഇപ്പോഴാണ് ഓര്‍ത്തത് ഞാന്‍ ചക്ക തിന്നിട്ടില്ല ..നാട്ടിലെ ...
ഭാവിയില്‍ ശ്രദ്ധിക്കുവാനാണ്.
ReplyDeleteചക്കയുടെ ചുള അകത്താണ്. അതിനുമകത്ത് കുരുവാണ്. അത് തിന്നണ്ട, പഴം കഴിക്കുന്നത് പോലെ.
ബംഗാളി ചക്ക തിന്ന കഥ ആരോടെങ്കിലും ചോദിച്ചു നോക്ക്.
നാട്ടില്‍ ഫൈസു കാണാത്ത ഒരു വക കൂടി ഉണ്ടെന്ന് തോന്നുന്നു. കശുമാങ്ങ. കുരു പഴത്തിന് വെളിയില്‍ തൂക്കിയിടുന്ന ഒരേയൊരു കക്ഷി പുള്ളിയാണെന്ന് തോന്നുന്നു.
ഞണ്ടാണോ ഫൈസുവാണോ സത്യത്തില്‍ മണ്ടനായത്?
ReplyDelete- അരക്കവി
ഡാ ഫൈസൂ...എവിടെ നിന്നെ ആരെങ്കിലും ശല്യം ചെയുന്നെങ്കില്‍ പറഞ്ഞാല്‍ മതി...നമ്മുടെ അങ്കിള്‍ സാമിന്റെ പൊട്ടിക്കാത്ത കുറെ സാധനങ്ങള്‍ ഇവിടെ ഇരിപ്പുണ്ട് കേട്ടാ..അതിലൊന്ന് വേണെങ്കില്‍ നമുക്ക് പോട്ടിക്കാടാ...പിന്നെ നീ വെറുതെ എന്തിനാടാ പുളുവടിച്ചത്..ഞണ്ടിനെ കണ്ടിട്ടില്ലാന്നു...ആ jumeirha കടപ്പുറത്ത് നിന്നും..അന്ന് നീ അല്ലെ അതിനെ ഓടിച്ചിട്ട് പിടിച്ചത്...പോട്ടെ അത് ഞാന്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂലോ അല്ലെ? പിന്നെ ഗ്രൂപ്പില്‍ വന്നെന് ശേഷം ആരും പോസ്റ്റില്‍ ശ്രദ്ടിക്കുന്നില്ലാ എന്ന് പറയുന്നവര്‍ക് നീ നന്നായി മറുപടി കൊടുത്തു ഈ പോസ്റ്റിലൂടെ നന്ദിയുണ്ടിട്ടാ..
ReplyDelete--
ഞണ്ട് കറി ഉണ്ടെങ്കില്‍ രണ്ടു കറി വേണ്ട എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍ ... ഇനി ഫൈസുവിനു തന്നത് ചൈനീസ് ഞണ്ട് വല്ലതും ആണോ? ഒന്നും പറയാന്‍ പറ്റില്ല ... മുട്ട വരെ ചൈനീസ് ഉണ്ടെന്നു കേട്ടു...
ReplyDeleteഞണ്ട് പുരാണം രസിച്ചു. പക്ഷെ കറി കൊള്ളില്ല ട്ടോ
ഞണ്ട് കറി ഉണ്ടെങ്കില്‍ രണ്ടു കറി വേണ്ട എന്നാണു ഞങ്ങളുടെ നാട്ടിലെ ശാപ്പാട്ട് രാമന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ....
ReplyDeleteപിന്നെ കടുക്ക വെള്ളം ..കടുക്ക കഷായം എന്നൊക്കെ കേട്ടിട്ടുണ്ട് ..
ഇതിപ്പോ കടുക്ക അച്ചാര്‍ ????
കൂട്ടുകാരന്‍ ആള്‍ എങ്ങനെ ? പിശകാണോ ?അതോ ആ പേര് പറഞ്ഞു കൂട്ടുകാരന്‍ നിന്നെ വീണ്ടും ഒന്നാക്കിയതോ ??? വേഗം അവന്റെ കൊരുന്നാ വള്ളിക്ക് കേറി പ്പിടിച്ചു സത്യം പറയിക്കെടാ .....
പൊട്ടന്‍ ഫൈസൂ..
ReplyDeletenanayirikkunu
ReplyDeleteഞണ്ട് കറി മക് റൂഹാണെന്ന്..... ഉംദത്തുസ്സാലികിയിലും...ഫതഹുൽ മുഈനിലും പറയുന്നത്...
ReplyDelete.
അപ്പൊ മദീനത്ത് പഠിച്ച് വലർന്ന ഫൈസു..... അതെ പറ്റിയുള്ള മസ് അല അറിഞ്ഞിട്ട് തന്നെയോ കറി മൂക്ക് മുട്ടെ തട്ടിയത്.....
ആടിന് പൊതിതെങ്ങ കിട്ടിയപോലെ എന്ന് കേട്ടിട്ടുണ്ട്. അതാ ഓര്‍മ്മ വന്നത്. പിശുക്ക് കാണിക്കാതെ ആദ്യം തന്നെ വല്ല മല്ലുവിനേം ഒപ്പം കൂട്ടാര്‍ന്നില്ലേ?
ReplyDeleteഹ ഹ.... കൊള്ളാം.. മീശക്കാരൻ ഫൈസുവിനു ഞെണ്ടു തിന്നാനാശ......... ആശ മൂത്ത് ഞെണ്ടിനായി തപ്പിടുന്നു പ്ളേറ്റിൽ.......... ഹയീ...........
ReplyDeleteഎന്തിനാ ഫൈസൂ ഇങ്ങനെ ആക്രാന്തം കാട്ടണെ.അതാരോ തട്ടിപ്പറിക്കാന്‍ വരുന്ന പോലെ.ബദര്‍ യുദ്ധം കഴിഞ്ഞ പോലുണ്ട്.
ReplyDeleteആരെന്തൊക്കെ പറഞ്ഞാലും സത്യം മാത്രം പറഞ്ഞാ മതി ഫൈസു.
ReplyDeleteടെയ്സ്റ്റ് മനസ്സിലായാല്‍ ഒന്നും കളയില്ല.
:)
ReplyDeleteഹായ് ഫൈസുക്ക. എന്താ ഇത് !.ഇങ്ങനെ വേണോ ഒരാക്രാന്തം ..?
ReplyDeleteflash news: മഹാ നിമിഷ കവി ഇരിങ്ങട്ടിരിയുടെ പുതിയ കഥ പ്രസിദ്ധീകരിച്ചു സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയും
ReplyDeleteഫൈസൂ, അതു വിട്.. കളി ഞമ്മളോട് ബേണ്ട! പോട്ടത്തിന്റെ ഇങ്ങേതലക്കെ കടിച്ചീമ്പിയ ഒരു കാലു കാണാന്‍ണ്ടല്ലോ?!!
ReplyDeleteന്തായാലും വായില്‍ വെള്ളം വന്നു... കടുക്ക അച്ചാറും ഞണ്ട് കറിയും ...ഹായ്! രമേശ്ജീ, കല്ലുമ്മക്കായക്ക് കോയ്ക്കോട്ടുകാര്‍ 'കടുക്കാ'ന്നാ പറയ്വാ.. അല്ലാതെ 'മറ്റേ' കടുക്ക അല്ല!
"എന്നെ വളരെ 'വേദനിപ്പിക്കുകയും' വിഷമിപ്പിക്കുകയും ചെയ്തതിനാല്‍ ഇനി കുറച്ചു കാലം നാട്ടിലേക്കുള്ള പോക്ക് ഞാന്‍ അവസാനിപ്പിക്കുന്നു ..."
ReplyDeleteഫൈസൂ അങ്ങിനെ പറയരുത്...
ഓമാനൂരിലുള്ള കുളങ്ങളെല്ലാം നിന്റെ കാലൊച്ചകള്‍ക്കായി കാത്തിരിക്കുന്നു...
കുളിക്കാനല്ലങ്കിലും അവിടെയൊക്കെ നീ പോകണം...
പിന്നെ ആ ഫോട്ടോ കണ്ടു...
എന്തോന്നാഡേയ് ഇത്..
ഞെണ്ട് തിന്നുകയാണ് ....!!!
ReplyDeleteഫൈസു...
ReplyDeleteചുരുക്കം പറഞ്ഞാല്‍ തീറ്റിയും കുടിയും ഉറക്കവും മാത്രമേ ഉള്ളു. ഇങ്ങനെ പോയാല്‍ കൊറേ കഴിയുമ്പം ആള് വെടക്കാവും...
പിന്നേ.. അടുത്ത്തവ്ധിക്ക് നാട്ടില്‍ വരുമ്പോള്‍ ആലപ്പുഴയ്ക്ക് പ്രത്യേകിച്ചു കുട്ടനാട് ഭാഗത്തേക്ക് ഒരു ട്രിപ്പ് തരാക്കിക്കോള്. ഒത്താല്‍ നല്ല കരിമീനും താറാവ് കറിയും കഴിക്കാം.കള്ളിന്റെ കാര്യമാണെങ്കില്‍ പറയാതിരിക്കുന്നതാവും ഭംഗി..
എന്താ ഫൈസൂ..ഈ കാണുന്നത്?...
ReplyDeleteഇങ്ങനീണ്ടോ ഒരാക്രാന്തം..തിന്ന സ്ഥലം കണ്ടാല്‍ പട്ടി കഞ്ഞികുടിക്കൂല..
അറബ്യാള് മന്തിച്ചോറ് തിന്ന്‍ണ മാതിരി ഞെണ്ട് കറി കൂട്ട്യാ ഇങ്ങനിരിക്കും..
ഞെണ്ടും കൂട്ടം പാത്രത്തിന്‍റെ പോറത്തേക്ക് എറങ്ങി മണ്ടാ..
ഏതായാലും ഞെണ്ട് വിശേഷം കലക്കീട്ടോ..
ഇനിയും പൊട്ടത്തരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
ബേ...............................
ReplyDeleteഞണ്ട് കറിയും ഫൈസുവിന്റെ ആക്രാന്തവും..
ReplyDelete@ Haina
ReplyDeleteഈ പോസ്റ്റിനു പറ്റിയ ഹെഡിംഗ്.
പ്രവാസിനി പറഞ്ഞേന്റെ അടീല് ന്റെ ഒരു ഒപ്പ്.
ReplyDeleteമദീനേല് ആരും "മേശ മര്യാദ" പഠിപ്പിച്ചില്ലേ?
ഒരു യുദ്ധം കഴിഞ്ഞ പോലുണ്ടല്ലോ മേശപ്പുറം...
ReplyDeleteഞണ്ട് തിന്നാന്‍ അറിയാത്ത മണ്ടന്‍.... ( പൊട്ടാ അത് എന്‍റെ മുന്നില്‍ ആയിനോക്കണം കാണാമായിരുന്നു കളി )
ReplyDeleteഹൊ..എന്താ ഫൈസു കാണിച്ചു വെച്ചിരിക്കുന്നത്....കണ്ടിട്ട് നാവില്‍ വെള്ളമൂറുന്നു...നാളെ വീട്ടിലേക്ക് വാ ..ഞാന്‍ ഉണ്ടാക്കുന്നുണ്ട്..ഞെണ്ട് കറി.
ReplyDeleteഞാനിതുവരെ തിന്നിട്ടില്ല, അപ്പൊ ഇനി ട്രൈ ചെയ്താലും തിന്നാനൊന്നും അതില്‍ നിന്നും കിട്ടില്ല അല്ലെ :)
ReplyDeleteഞണ്ട് ഫൈസൂ
ReplyDeleteഫൈസൂ,
ReplyDeleteനല്ലൊരു ഞണ്ടുകറി വെറുതെ നശിപ്പിച്ചു കളഞ്ഞില്ലേ? കഷ്ടമായിപ്പോയി. 'ഞണ്ട് കറി ടച്ചിങ്ങ്സിനു ബെസ്റ്റ്'എന്നാ പറയുന്നേ! അത് തന്നോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ! സംഭവം രസിപ്പിച്ചു. അഭിനന്ദനങ്ങള്‍!
'ഞണ്ട് കറി കൂട്ടണമെങ്കില്‍ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ഓഫീസ് ലീവാക്കണം' എന്ന് ഞങ്ങള്‍ പൊതുവേ പറയാറുണ്ട്. കുറച്ച് മെനക്കേടുള്ള പണിതന്നെയാണ്.
ReplyDelete