Friday 31 December 2010

2010 ലേക്ക് ഒരു തിരിഞ്ഞു നോട്ടം .....!!!!!!

 

    അങ്ങിനെ ഒരു വര്ഷം കൂടി നമ്മോട് വിട പറയുകയാണ്‌ ...നമ്മുടെ ജീവിതത്തില്‍ നമുക്ക് അനുവദിക്കപ്പെട്ട സമയത്തില്‍ നിന്ന് ഒരു വര്ഷം കൂടി കൊഴിഞ്ഞു വീഴുന്നു ..ഒരു ഭാഗത്ത്‌ പുതു വര്‍ഷത്തെ വളരെ ആവേശത്തോടെ വരവേല്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ കഴിഞ്ഞു  പോയ ഒരു  വര്‍ഷത്തെ വിലയിരുത്തുന്നു ..ചിലര്‍ക്ക് കഴിഞ്ഞ വര്ഷം വളരെ സന്തോഷത്തിന്റെതായിരുന്നെന്കില്‍ മറ്റു ചിലര്‍ക്ക് അവര്‍ മറക്കാനാഗ്രഹിക്കുന്ന വര്‍ഷമായിരിക്കും ... ഈ ഒരു സമയത്ത് ഞാനും എന്‍റെ കഴിഞ്ഞ വര്‍ഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ്..

   കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങളില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത  രണ്ടു കാര്യങ്ങള്‍ ആണ് പ്രധാനമായും എനിക്കോര്‍മ വരുന്നത് .അതില്‍ ഒന്ന് എന്‍റെ വലിയുപ്പയുടെ മരണം ആയിരുന്നു ..ജീവിതത്തില്‍ അധിക കാലവും മദീനയില്‍ ആയിരുന്നത് കൊണ്ട് വലിയുപ്പയെയോ വല്യുമ്മയെയോ എനിക്ക് അത്രക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല ..ഇടയ്ക്കിടയ്ക്ക് മദീനയില്‍ നിന്ന് അവരെ വിളിക്കും .ദുആ ചെയ്യാന്‍ പറയും എന്നല്ലാതെ കൂടുതല്‍ അടുത്ത് ഇടപഴുകിയിട്ടില്ലായിരുന്നു ...പിന്നെ അവര്‍ ഹജ്ജിനു വന്നപ്പോള്‍ ഒരു മാസക്കാലം ഞങ്ങളുടെ കൂടെ മദീനയിലും മക്കയിലും ആയി അവര്‍ ഉണ്ടായിരുന്നു ..ഞാന്‍ മദീനയില്‍ ഉള്ള സമയത്ത് ആണ് വലിയുമ്മ  മരിച്ചത്..വലിയുപ്പ {ഉപ്പയുടെ ഉപ്പ}ഞാന്‍ ദുബായില്‍ വന്ന ശേഷം കഴിഞ്ഞ വര്‍ഷവും ...അല്ലാഹു അവര്‍ക്ക് രണ്ടു പേര്‍ക്കും മഗ്ഫിറത്തിനെ നല്‍കട്ടെ ..........

  രണ്ടാമത്തെ കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതാണ് ..മറ്റൊന്നും  അല്ല ഞാന്‍ ഈ ബ്ലോഗു തുടങ്ങി എന്നുള്ളതാണ് ..ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞ പോലെ കുറെ കാലം ബെര്‍ളിത്തരങ്ങള്‍ വായിച്ചു നടക്കുകയും പിന്നെ പിന്നെ മറ്റു ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങുകയും ചെയ്ത ഞാന്‍ ഒരു സുപ്രഭാതത്തില്‍ ആണ് യാതൊരു ലക്ഷ്യവുമില്ലാതെ ഒരു ബ്ലോഗു തുടങ്ങുന്നത് ..ഒക്ടോബര്‍ ഏഴിന് ആദ്യ പോസ്റ്റ്‌ ഇട്ടു .""ആദ്യത്തെ പോസ്റ്റ്‌ {ഒരു പക്ഷെ അവസാനെത്തെയും}"" എന്നായിരുന്നു ആ പോസ്റ്റിനു നല്‍കിയ പേര് ..അത് അങ്ങ് എഴുതി എന്നല്ലാതെ അത് മറ്റുള്ളവരെ കാണിക്കണം എന്നോ ആരെങ്കിലും വായിക്കണം എന്നോ ഒരു ആഗ്രഹവും ഇല്ലായിരുന്നു ..പിന്നെ കുറെ ദിവസത്തേക്ക് ബ്ലോഗു തുറന്നില്ല ..പിന്നെയാണ് ജാലകം കാണുന്നതും അതില്‍ എന്‍റെ ബ്ലോഗു രജിസ്റ്റര്‍ ചെയ്യുന്നതും ..അതും പത്തു ദിവസത്തിന് ശേഷം ..ആ പോസ്റ്റിനു ആദ്യ ദിവസം കിട്ടിയത് വെറും മൂന്നു കമെന്റ്റ്‌ ആണ് ..ആകെ കിട്ടിയത് പത്തു കമെന്റും ..അത് കഴിഞ്ഞു അടുത്ത പോസ്റ്റ്‌ ഇടുന്നത് ഒക്ടോബര്‍ പതിനെട്ടിനാണ്..അതിനു കിട്ടിയത് വെറും ഏഴു കമെന്റും ...അങ്ങിനെ ഒക്കെ വന്നു വന്നു ഇപ്പൊ 35 പോസ്റ്റും 1000 ത്തില്‍ കൂടുതല്‍ കമെന്റും ആയി ..!!!

   അപ്പൊ ഞാന്‍ പറയാന്‍ വന്നത് കഴിഞ്ഞ വര്‍ഷം എനിക്കുണ്ടായ  ഏറ്റവും വലിയ നേട്ടം എന്ന് പറഞ്ഞാല്‍ ഈ ബ്ലോഗു തന്നെ ആണ് ..കാരണം ഈ ബ്ലോഗു കൊണ്ട് എനിക്കൊരു സുഹൃത്തുക്കളെ കിട്ടി എന്നത് തന്നെ ...ഒരു പക്ഷെ ഈ ബ്ലോഗു തുടങ്ങുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതും അത് തന്നെ ആയിരുന്നു ..പല സ്ഥലങ്ങളില്‍  പല മേഖലകളില്‍ ഉള്ള ഒരു  പാട് സുഹൃത്തുക്കളെ എനിക്ക് കിട്ടി ..നാട്ടില്‍ ജീവിക്കാത്തത് കൊണ്ട് എനിക്ക് കേരളത്തില്‍ അധികം  സുഹൃത്തുക്കള്‍ ഇല്ലായിരുന്നു ..പക്ഷെ ഈ ബ്ലോഗു തുടങ്ങിയ ശേഷം എന്‍റെ നാട്ടിലുള്ള മറ്റാരെക്കാളും കൂടുതല്‍ ഫ്രെണ്ട്സ് ഇപ്പൊ എനിക്ക് കേരളത്തില്‍ ഉണ്ട് എന്ന് തോന്നുന്നു ...

  എല്ലാവരുടെയും പേര് എടുത്തു പറഞ്ഞു അവരെയെല്ലാം ഞാന്‍ എങ്ങിനെ കാണുന്നു അല്ലെങ്കില്‍ അവരെല്ലാം എന്നെ എങ്ങിനെ കാണുന്നു എന്നെഴുതിയാല്‍ മലയാളം ബൂലോകം കണ്ട ഏറ്റവും വലിയ ബ്ലോഗു പോസ്റ്റ്‌ ആവാന്‍ സാധ്യത ഉള്ളത് കൊണ്ട് അതിനു ഞാന്‍ മുതിരുന്നില്ല ..എന്നാലും കുറച്ചു പേരെ എങ്കിലും പറയാതെ എന്‍റെ ബ്ലോഗു ജീവിതം പൂര്‍ണ്ണമാവില്ല എന്നത് കൊണ്ട് അവരെ ഞാന്‍ എടുത്തു പറയുന്നു.എന്നെ അത്രക്ക് സ്നേഹിക്കുന്ന അവര്‍ക്ക് ഇങ്ങനെ എങ്കിലും ഞാന്‍ നന്ദി പ്രകടിപ്പിക്കേണ്ടേ ...

  ആദ്യം തന്നെ എനിക്ക് പറയാന്‍ ഉള്ളത് നമ്മള്‍ എല്ലാവരും അറിയുന്ന ചെരുവാടിയെ പറ്റി ആണ്.എന്നെ ഒരനിയനെ പോലെ അല്ലെങ്കില്‍ ഒരു നല്ല സുഹൃത്തായി കാണുന്ന ചെറുവാടി.എന്‍റെ ആദ്യ പോസ്റ്റിനു കമെന്റ്റ്‌ ഇട്ടതു മുതല്‍ ഇന്ന് വരെ എന്നെ ഇത്രക്ക് സപ്പോര്‍ട്ട് ചെയ്ത വേറൊരാള്‍ ഈ ബൂലോകത്ത് വേറെ ഇല്ല..!!!

   പിന്നെ ഞാന്‍ മുതിര്‍ന്ന സഹോദര സ്ഥാനത്തു കാണുന്ന ഒരു പാട് പേര്‍ ..പേരെടുത്തു പറഞ്ഞാല്‍ ഇന്ന് തീരില്ല .ഹംസാക്ക,ഇസ്മാഈല്‍{തണല്‍},അലി,ഷാജിഖത്തര്‍,രമേശേട്ടന്‍,റാംജി സര്‍,സിദ്ദിക്കാ,സലീംക്ക{സ്പയിന്‍},pushpamgad,ബഷീര്‍ക്ക{വള്ളിക്കുന്ന്},അക്ബര്‍ സാഹിബ്,സമീര്‍ബായി, അജിതേട്ടന്‍,മനോജേട്ടന്‍,മുരളിചേട്ടന്‍,തെച്ചിക്കോടന്‍,ജയന്‍ ഡോക്റെര്‍,മുസ്തഫ പുളിക്കല്‍ ,സലാം ബായി,ചിത്രകാരന്‍ ,കാദര്‍ ബായി കൊടുങ്ങല്ലൂര്‍,മൂന്നു നൌഷാദുമാര്‍ {നിങ്ങള്‍ തീരുമാനിച്ചോളൂ.}..തുടങ്ങി ഞാന്‍ ബഹുമാനിക്കുന്ന ഒരു പാട് പേര്‍ ..

   പിന്നെ എനിക്ക് എന്തും പറയാവുന്ന എന്‍റെ അടുത്ത ഫ്രെണ്ട്സ് ..അതും പറഞ്ഞാല്‍ തീരില്ല ..അതില്‍ ഒന്നാമന്‍ വേറെ ആരുമല്ല ..നമ്മുടെ തളിക്കുളം റിയാസ്‌..ചെറുവാടി കഴിഞ്ഞാല്‍ എനിക്ക് ബ്ലോഗില്‍ ഏറ്റവും വേണ്ടപ്പെട്ട മറ്റൊരാള്‍ ..എന്തും തുറന്നു പറയാവുന്ന ഒരാള്‍ ..പിന്നെ നമ്മുടെ ഇംതി{ആചാര്യനാണത്രേ.!},അസീസ്ക്ക{പെട്ടെന്ന് വലിയ ആളായത് കൂട്ടൂല},റ്റോംസ്,ഹഫീസ്{ആള്‍ ദൈവ സംസ്ക്കാരം}‌,കണ്ണന്‍{നിക്കരൂരി,കിണ്ടാട്ടം ഫെയിം},ശ്രീ ,,വിരല്തുമ്ബ്{ശത്രു പക്ഷം..!!},എളയോടന്‍,കിരണ്‍ {എന്‍ജിനീയര്‍ ആണ് പോലും !! ..}‍,മിസ്‌രിയനിസാര്‍ ,നമ്മുടെ അഭി{കൂക്കല്‍},അദ്രതന്‍,നാമൂസ്‌,ബൈജു,
നൌഷു,യദു,mr.deen,അന്വേഷി ,കൊമ്പന്‍ മൂസ,ഇസ്മയില്‍ ചെമ്മാട്,കൊച്ചു കൊചീച്ചി ,പാവം കുഞ്ഞാക്ക ,തുടങ്ങി ഒരു പാട് നല്ല സുഹൃത്തുക്കള്‍..ആരെയെങ്കിലും വിട്ടു പോയി എങ്കില്‍ ഇനി ചേര്‍ക്കുന്നതല്ല .....!!!!

   പിന്നെ ഈ ബ്ലോഗ് കൊണ്ട് നേരിട്ട് അറിയില്ലെങ്കിലും കുറേ ഇത്താത്തമാരെയും കിട്ടി ..അവരെ കൂടി പറഞ്ഞില്ലേല്‍ ഉറപ്പായ കുറേ കമെന്റ്റ്‌ അടുത്ത പോസ്റ്റ്‌ മുതല്‍ കിട്ടിയില്ലെങ്കിലോ ???...എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നത് അല്ലേ.......!!

   ആദ്യം തന്നെ പറയേണ്ടത് വേറെ ആരെയും അല്ല..ഉമ്മു ജാസ്മിനെ{ജസ്മിക്കുട്ടി} തന്നെയാണ്.ചെരുവാടിയെ പോലെ തന്നെ തുടക്കം തൊട്ടേ എന്നെ ഒരു പാട് സപ്പോര്‍ട്ട് ചെയ്തു.ഒരു അനിയനെന്ന പോലെ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു.പിന്നെ എനിക്കിട്ടു ഇടയ്ക്കു പാര വെക്കുന്ന നമ്മുടെ ഉമ്മു ഇര്‍ഫാന്‍{കുളം,അല്‍ ബൈക്ക്‌..!!},മുല്ല ,ഉമ്മു അമ്മാര്‍,സാബി,ജുവൈരിയ,മിനി ചേച്ചി തുടങ്ങിയ വലിയ എഴുത്തുകാരികള്‍..!!!

   പിന്നെ അഞ്ജു,ഹരി പ്രിയ ,റാണി പ്രിയ,അനീസ,മായ{ഷൈനിയെ അറിയുമോ ?},zephyr zia,വായാടി,തുടങ്ങിയ കുറേ കവിയത്രികളും..!!

    ഇനി ഉള്ളത് ബ്ലോഗ് കൊണ്ട് കിട്ടിയ കുറേ അനിയത്തിമാരും അനിയന്മാരെയും ആണ് ..അവരെ കൂടി പറഞ്ഞു നമുക്ക് നിര്‍ത്താം..ഇനി അവരെ പറഞ്ഞില്ലാ എന്നും പറഞ്ഞു  നമ്മുടെ ഹൈനക്കുട്ടിയുടെ നേതൃത്വത്തില്‍ അവരെല്ലാവരും കൂടി എന്‍റെ ബ്ലോഗില്‍ വന്നു പ്രശ്നമുണ്ടാക്കും ..ഇതാ മക്കളെ നിങ്ങളെയും പറഞ്ഞിരിക്കുന്നു ....!!

   ആദ്യം നമ്മുടെ ഹൈനക്കുട്ടി.ഇവളെ പറ്റി എന്ത് പറയാന്‍ ഇവളെ അറിയാത്തവര്‍ മലയാളം ബ്ലോഗിങ്ങില്‍ തന്നെ ആരുമുണ്ടാവില്ല..പിന്നെ നമ്മുടെ നൈന{ചിപ്പി},ഇര്‍ഫാന്‍ {ഓനൊരു സംഭവാ ..!!},ചിക്കൂസ്,തുടങ്ങി ബ്ലോഗ്‌ ഉള്ളവരും ,ജസ്മിക്കുട്ടി ,നിച്ചു,തുടങ്ങിയ ഭാവി ബ്ലോഗേര്സിനെയും ഒക്കെ എനിക്ക് കിട്ടിയത് ഈ പോയ വര്ഷം ആണ് ..

   അങ്ങനെ ഞാന്‍ മറ്റൊരു പോസ്റ്റില്‍ എഴുതിയ പോലെ ഒരു പ്രവാസിയുടെ രാവിലെ ജോലിക്ക് പോകുന്നു വരുന്നു കിടക്കുന്നു പിറ്റേന്നും അത് പോലെ പോകുന്നു വരുന്നു എന്നുള്ള അവസ്ഥയില്‍ നിന്നും മാറി വല്ലപ്പോഴും എന്തെങ്കിലും പൊട്ടത്തരങ്ങള്‍  എഴുതാനും ഒരു പാട് പേരെ പരിചയപ്പെടാനും ഒരു പാട് വായിക്കാനും  കഴിഞ്ഞു ഈ ബ്ലോഗ് കൊണ്ട് ..അത് കൊണ്ട് തന്നെ എന്നെ സമ്പന്തിച്ചിടത്തോളം 2010 ലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത് ഈ ബ്ലോഗ് തന്നെയാണ് എന്നാണ് ....


  സംഭവം ഇത്ര ഒന്നും എഴുതാന്‍ കരുതിയിരുന്നില്ല ...എഴുതി വന്നപ്പോ ഇത്ര വലുതായിപ്പോയി ...ഇനി അങ്ങ് പോസ്റ്റുന്നു ...കുറേ പേരെ വിട്ടു പോയിട്ടുണ്ട് എന്നറിയാം ..പക്ഷെ ഇനിയും എഴുതാന്‍ എന്നെ കൊണ്ട് കഴിയാത്തത് കൊണ്ട് എഴുതാതെ പോയവര്‍ക്കും എഴുതിയവര്‍ക്കും എന്‍റെ ബ്ലോഗില്‍ വരുന്ന എല്ലാവര്‍ക്കും എന്‍റെ   പുതു വത്സര ആശംസകള്‍ ... 

69 comments:

  1. ഫ്യ്സൂ , ഇങ്ങിനെയൊക്കെയാണ് ഫയ്സു ഒരു സംഭാവമായതെന്നു ബൂലോഗം അറിയട്ടെ..

    ReplyDelete
  2. ആദ്യകമന്റ് എന്റെ വക തന്നെ കിടക്കട്ടെ!

    പുതുവല്‍സരാശംസകള്‍ ഫൈസൂ..
    ബൂലോകം പലതും പ്രതീഷിക്കുന്നുണ്ട് നിന്നില്‍ നിന്നും!

    ReplyDelete
  3. ങാഹ അപ്പഴേക്കും കൂടരഞ്ഞി കൂടുകൂട്ടിയോ!!

    ReplyDelete
  4. ഫയിസു: ചുരിങ്ങിയ സമയം കൊണ്ട് ഒരു സംഭാവമായല്ലോ. ഇനിയും എഴുത്തുകള്‍ തുടരുക, പുതുവത്സരാശംസകള്‍

    ReplyDelete
  5. പുതുവത്സരാശംസകൾ, ഫൈസൂ!
    ഫൈസൂന്റെ കന്നി ബ്ലോഗിൽ രണ്ടു കമന്റിട്ടയാൾ എന്ന നിലയിൽ എനിക്ക് പ്രത്യേക ചെലവു വേണം എന്ന് ഞാൻ ആവശ്യപ്പെടുന്നു!

    എറണാകുളത്തു വരുന്നോ?
    എനിക്കൊരു റെസല്യൂഷൻ ഉണ്ട്
    എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും സ്വാഗതം!

    http://jayanevoor1.blogspot.com/

    ReplyDelete
  6. ന്നാലും ന്റെ ഫൈസൂ...നീ ഈ ഇക്കാനെ മറന്നു അല്ലെ ....( ങേ , ഏതു ഇക്ക എന്നോ ...? ) അല്ലേലും നീ പണ്ട് മുതലേ ഇങ്ങനാ ....എന്നാലും മൂന്നു നൌഷാദ് എന്ന് പറഞ്ഞല്ലോ ...നിക്കത് മതി അതിലൊന്ന് ഞാനാണെന്ന് സമാധാനിചോളം ....

    ഫൈസൂ വീണ്ടും എഴുതുക ..വിഷയങ്ങള്‍ എമ്പാടുമുണ്ട് ..നമ്മുടെ കണ്ണുകള്‍ അങ്ങോട്ട്‌ നോക്കട്ടെ , ഹൃദയങ്ങള്‍ , ചിന്തിക്കട്ടെ , ...ആത്മാവ് മന്ത്രിക്കട്ടെ ...കീ ബോര്‍ഡുകള്‍ ഞെങ്ങട്ടെ .... നന്മകള്‍ ആശംസിക്കുന്നു

    ReplyDelete
  7. വരും വര്ഷം ഇതിലും കേമമാവട്ടെ.
    സൌഹൃദത്താലും നല്ല രചനകളാലും സംബന്നമാവട്ടെ ഈ ബ്ലോഗ്‌.

    ReplyDelete
  8. ഞാനിവിടെ കേവലം രണ്ടു മാസമേ ആകുന്നൊള്ളൂ...
    ഒരു പക്ഷെ, ഫൈസു പറയുന്നത് പോലെ ധാരാളം പേരെ വായിക്കാന്‍ എനിക്കായി എന്നതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണം. ഫൈസുവിന്‍റെ വായനയില്‍ തെളിയുന്ന പേരുകാരില്‍ ചിലരെ ഒക്കെ എനിക്കും പരിചയമുണ്ട്. അതും അവരുടെ വരികളിലൂടെ.. അവരുടെ എഴുത്തുകളിലൂടെ സംവദിക്കപ്പെടുന്ന ചിന്തകളോട് എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ പ്രതികരിക്കാന്‍ ശ്രമിക്കാറുണ്ട് എന്നതില്‍ കവിഞ്ഞ് എനിക്ക് അവകാശപ്പെടാന്‍ ഒരു കോപ്പുമില്ലാ..

    ഇവിടെ, പറഞ്ഞു വെച്ച അനേകരില്‍ ഒരുവനായി എന്നെയും പരിഗണിച്ച ഫൈസുവിന്‍റെ ഹൃദയ വിശാലതയ്ക്ക് നന്ദി..!! തുടര്‍ന്നും തന്‍റെ അക്ഷരക്കൂട്ടങ്ങളിലൂടെ തന്നെയും തന്‍റെ ചിന്തകളെയും വായിക്കപ്പെടാം എന്ന് കരുതുന്നു.. കൂടെ, വരും നാളുകളില്‍ നന്മകള്‍ അധികരിക്കട്ടെ.. എന്നും പ്രാര്‍ഥിക്കുന്നു.
    പുതുവല്‍സരാശംസകള്‍..!!!

    ReplyDelete
  9. ഫൈസുവിന്‍റെ ബ്ലോഗെഴുത്ത് ഇനിയും പുഷ്പലതാതികളാല്‍ പൂത്തുല്ലസിച്ചു തളിരിട്ടു പടര്‍ന്നു പന്തലിച്ചു ഒരു ഭൂലോക മലര്‍വാടി തീര്‍ത്ത് സുഗന്ധം പരത്തട്ടെ. happy new year

    ReplyDelete
  10. കവി നമൂസിന്റെ കവിത അടിച്ചു മാറ്റിയത് .....

    പുതു വര്ഷം വരവായി......
    കാലം കടന്നു പോകുന്നു.
    പ്രായവും അതിക്രമിക്കുന്നു
    ഓരോ വര്‍ഷത്തിലും.....
    മനസും പക്വത പെടുന്നു....
    ...പോയ്‌ പോയ കാലത്തിന്‍
    നഷ്ടദിനങ്ങള്‍ മനസിനെ
    നൊമ്പരപെടുത്തുന്നു ...
    നാളെയുടെ കാല്‍ വെപ്പില്‍
    നന്മയുടെ തിരിനാളം
    പാരില്‍ തെളിഞ്ഞും
    സ്നേഹത്തിന്‍ സുഗന്ധം
    മനസ്സില്‍ പൊതിഞ്ഞും

    വരവേല്‍ക്കാം കയ്കോര്‍ത്തു
    നവവര്‍ഷത്തെ നമുക്കൊന്നായി.

    ReplyDelete
  11. പുതുവല്‍സരാശംസകള്‍ ഫൈസൂ.

    ReplyDelete
  12. ആദ്യമായി പുതുവല്‍സരാശംസകള്‍..!

    ഫൈസൂ ആദ്യമായി എഴുതിയ പോസ്റ്റ്‌ തൊട്ടേ നീ ബുലോകത്ത് സജീവമാണ്.
    കമെന്റുകളിലൂടെയാണ് ഞാന്‍ നിന്റെ ബ്ലോഗിലെത്തിയത് ഇപ്പോള്‍ എഴുതിയെഴുതി എഴുത്തുകള്‍ മെച്ച പെട്ടല്ലോ അങ്ങിനെ തന്നെയാ എല്ലാവരും ഇവിടെ തുടര്‍ന്നും എഴുതി മുന്നേറുക ഭാവുകങ്ങളും, ആശംസകളും, പ്രാര്‍ഥനയും,

    ReplyDelete
  13. ഹും! എന്റെ നേട്ടങ്ങളും ഇതൊക്കെ തന്നെ ആണ് ഫൈസു.. നിന്നെ ഒന്ന് കാണണം ട്ടോ!.. :-D

    ReplyDelete
  14. കാര്യങ്ങളൊക്കെ ഞാന്‍ സവിസ്തരം വായിച്ചു ഫൈസു...
    അടുത്ത ന്യൂ ഇയറിനും ഫൈസു ഇങ്ങനെത്തന്നെ എഴുതും എന്നും അറിയാം.
    അതല്ലെങ്കിലും നമ്മുടെ ഫൈസൂന് ഇങ്ങനെത്തന്നെയല്ലെ ആകാന്‍ പറ്റൂ...
    നവ വത്സരാശംസകള്‍....

    ReplyDelete
  15. ബഹുമാനപ്പെട്ട ഫൈസു അവര്‍കളേ...പുതുവത്സരാശംസകള്‍.
    എന്ന് ഒരു വലിയ എഴുത്ത്കാരി.
    (ഡേയ്..നീ മെയിലൊന്നും നോക്കാറില്ലേ..?)

    ReplyDelete
  16. പുതുവത്സരാശംസകൾ

    ReplyDelete
  17. പുതുവല്‍സരാശംസകള്‍.............

    ReplyDelete
  18. പുതുവത്സരാശംസകൾ

    ReplyDelete
  19. ഈ സംഭവം പുതുവര്‍ഷം ഒരു ബഡാ സംഭവം ആയി മാറട്ടെ എന്ന് ഉള്ളു തുറന്നു ആശംസിക്കുന്നു ...കൂട്ടത്തില്‍ പുതുവത്സരാശംസകളും ..

    ReplyDelete
  20. Happy New year Dear Faizu...........Love ur talent..keep going

    ReplyDelete
  21. പുതുവത്സരാശംസകള്‍.... ഇപ്പോൾ എല്ലാ പോസ്റ്റുകളും 'കിടു' ആകുന്നുണ്ടല്ലോ.... സംഭവമാകാനുള്ള ശ്രമത്തിലാണല്ലേ........ വെറും ഒരു മാസം മുമ്പ് വന്ന എന്റെ പേരും നിങ്ങളെ പോലുള്ള പുലികളുടെ ബ്ളോഗിൽ കാണുമ്പോൾ അതിയായ സന്തോഷമുണ്ട്......... വായനയോടുള്ള സ്നേഹം മൂത്താണ് ബൂലോകത്തെത്തിയത്. ഇപ്പോൾ സമയപരിമിതികൾ അനുവദിക്കുന്നില്ലെങ്കിൽ പോലും ഇവിടെ നിന്നും വിട്ടു നില്ക്കാത്തതിനു കാരണം നിങ്ങളേ പോലുള്ള നല്ല കൂട്ടുകാരാണ്... ഏതായാലും ഈ വർഷം സംഭവബഹുലമാകട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  22. You
    10:44pm
    കുടുതല്‍ ശക്തിയോടെ ബ്ലോഗാന്‍ കഴിയട്ടെ. ഫിസുവിന്റെ ബ്ലോഗ്‌ എല്ലാ അഗ്രിഗേറ്റര്‍ കളുടെയും മുഖ്യ സ്ഥാനത്ത് നിറഞ്ഞുനില്‍ക്കട്ടെ.
    Faisu Madeena
    10:44pm
    ഇതാണ് ചോദിച്ചാല്‍ വാരിക്കോരി കൊടുക്കും
    അതാണ്‌ അജിതെട്ടന്‍
    You
    10:45pm
    കാരണം കുട്ടുകാരാ എന്നെ ലോകത്തിനുമുന്നിലെത്തിച്ച്ച്ചത് താങ്കലാണല്ലോ!
    Faisu Madeena
    10:46pm
    ആര് ?
    You
    10:47pm
    ഇന്ന് ഞാന്‍ ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ അതിന്റെ കാരണം താങ്കളാണ്.
    ഫിസൂ
    ....
    You
    10:49pm
    ഏതോ ഒരു കോണില്‍ കണ്ട എന്റെ കവിതയ്ക്ക് കമന്റെഴുതിയ സുഹൃത്തെ താങ്കളാണ് എന്നെ ഈ ഗൃപിലെയ്ക്ക് ക്ഷണിച്ചതെന്ന് ഓര്‍ക്കുന്നില്ലേ?ബ്ലോഗ്‌ വായിക്കാനും ഫോളോ ചെയ്യാനും പറയണേ എന്ന് ആവശ്യപ്പെട്ടു. അന്നെനിക്ക് ഫോല്ലോവേര്മാര്‍ രണ്ടു.ചോദിച്ച എനിയ്ക്ക് താങ്കള്‍ വാരിക്കോരി തന്നു. എന്നെ ഈ ഗൃപ്പില്‍ ഉള്‍പ്പെടുത്തി. ഇന്ന് ദിവസവും എനിക്ക് കുറഞ്ഞത്‌ പത്ത് വായനക്കാര്‍. അഞ്ചു കമന്റുകള്‍. തുടക്കക്കാരനായ ഒരു ബ്ലോഗര്‍ക്ക് ഇതില്‍ ക്കൂടുതല് എന്തു കിട്ടാന്‍.
    [Faisu Madeena]
    10:57pm
    വിട്ടു കള ..അത് കഴിഞ്ഞ കാലം
    [You]
    10:58pm
    എനിയ്ക്ക് അത് മറക്കാന്‍ കഴിയില്ലല്ലോ?

    ReplyDelete
  23. ക്ഷേമവും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു ഫൈസൂ.
    കൂടുതല്‍ മികച്ച രചനകളുമായി പുതുവര്‍ഷം അനുഗ്രഹീതമാവട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  24. ങ്ഹാ,,എനിക്കിതുതന്നെ കിട്ടണം..
    എന്നെ ഒരു പാരവെപ്പുകാരിയായി ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി,,
    പിന്നെ എന്‍റെ മോനെ അനിയനെ പോലെ സ്നേഹിക്കുന്നതിനും,,അവന്‍റെ ബ്ലോഗില്‍ കുറച്ചു പേരെയെങ്കിലും എത്തിച്ചതിനും ഒരു പാട് നന്ദിയുണ്ട്,

    എന്‍റെ തമാശകള്‍ ഫൈസുവിന് വിഷമമുണ്ടാക്കിയിരുന്നോ എന്നറിയില്ല.
    ഉണ്ടായിരുന്നെങ്കില്‍ അതിനും ക്ഷമ!

    ReplyDelete
  25. എന്താ പോരെ..!!??

    ReplyDelete
  26. ചെറിയ ചെറിയ കളിയാക്കലിലൂടെയാണ് നമ്മള്‍ പരിചയപ്പെടുന്നത്. പിന്നെ ഇപ്പൊ ഓണ്‍ലൈന്‍ കാണുമ്പോഴൊക്കെ ചാറ്റ് ചെയ്യല്‍ വരെ എത്തി.
    ഞാന്‍ ഇതുവരെ നേരില്‍ കാണാത്ത, സംസാരിക്കാത്ത ബെസ്റ്റ് ഫ്രണ്ട് ആണ് ഇപ്പൊ ഫൈസു. ഇനിയും ഇതുപോലെ നൂറായിരം സുഹൃത്തുക്കളെ കിട്ടട്ടെ.
    ഈ പാവം എഞ്ചിനീയര്‍ ന്‍റെ പുതുവത്സര ആശംസകള്‍.

    ReplyDelete
  27. faisu,malayalam font illa.sorry.commentsinu vendi anelum ithamaare orthathinu nandi.pinne eeyide faisunte blog slow ayaanu open aavunnath..
    ee thalakkettum maatti aacyathethu idumallo..ee kollam ini upadeshikkaan kazhiyillallo...appol pinne പുതുവത്സരാശംസകള്‍....

    ReplyDelete
  28. വെരി ഉക്രന്‍ പുതുവത്സരാശംസകള്‍

    ReplyDelete
  29. അപ്പ പോയ വര്‍ഷം തകര്‍ത്തു. ഇനി ഈ വര്‍ഷം ഗംഭീരമാക്കണം :))

    പുതുവത്സരാശംസകള്‍ :))

    ReplyDelete
  30. ഹൃദയത്തില്‍ നിഷ്കളങ്കത സൂക്ഷിക്കുന്നവരില്‍ നിന്നും പുറത്തുവരുന്ന വാക്കുകളുടെ സൌരഭ്യം കസ്തൂരിയെ തോല്‍പ്പിക്കും, ആത്മാര്‍ഥത നിറഞ്ഞ ആ അക്ഷരങ്ങളുടെ സൌന്ദര്യം അരുണോദയത്തിന്റെ കനകഭംഗിയെ കടത്തി വെട്ടും.

    'ബൂലോക' വാസികളുടെ വാത്സല്യം നേടുവാന്‍ ഫൈസുവിനെ സഹായിച്ചത് ആ ഹൃദയ നൈര്‍മല്യമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടോ? കൂടെ, സ്വര്‍ണ്ണത്തിനു സുഗന്ധം പോലെ കൂടെയുള്ള നര്‍മബോധവും!

    "....അസീസ്ക്ക{പെട്ടെന്ന് വലിയ ആളായത് കൂട്ടൂല}.." ഈ കൊട്ട് വല്ലാതെ ചിരിപ്പിച്ചു ഫൈസു.

    നല്ല രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നല്ലത് വരട്ടെ!

    ReplyDelete
  31. പോസ്റ്റ് വായിച്ചു..
    എന്തു പറയണമെന്നറിയില്ല...
    കണ്ണു നിറഞ്ഞു, ഒപ്പം മനസ്സും...
    ഒരുപാടൊരുപാട് നന്ദി...
    ഇനിയുമൊരുപാടൊരുപാട് നാള്‍
    നമ്മളെന്നും നല്ല കൂട്ടുകാരായിരിക്കും....

    പ്രിയ കൂട്ടുകാരനെന്റെ
    ഒരായിരം പുതുവത്സരാശംകള്‍

    ReplyDelete
  32. ഉമ്മു ഇര്‍ഫാന്‍ ...നിങ്ങള്‍ എന്നെ കളിയാക്കുമ്പോഴും തമാശ പറയുമ്പോഴും എല്ലാം ഞാന്‍ വളരെ സന്തോഷിക്കും ...കാരണം നിങ്ങള്‍ ഇത്ര അധികാരത്തോടെ ഒരനിയനോടെന്ന പോലെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്...നിങ്ങളെ കൊണ്ടൊക്കെ അങ്ങിനെ പരയിപ്പിക്ക്കാന്‍ വേണ്ടി അല്ലെ ഞാന്‍ ഈ വിഡ്ഢി വേഷം കെട്ടുന്നത്{ഇല്ലെങ്കില്‍ നിങ്ങളൊക്കെ എന്നെ ഫൈസല്‍ക്കാ എന്ന് വിളിക്കേണ്ടി വരും}...അത് കൊണ്ട് ധൈര്യമായി കളിയാക്കിക്കോളൂ ...!!!!

    ReplyDelete
  33. പുതുവത്സരാശംസകള്‍

    ReplyDelete
  34. പുതുവത്സരാശംസകള്‍!!!!

    ബൂലോകത്ത് എന്നും ഇതുപോലെ സജീവമാകാന്‍ പറ്റട്ടെ...

    ReplyDelete
  35. എന്റെ പ്രിയ ചങ്ങായിക്ക് ഒരായിരം ആശംസകള്‍...

    ReplyDelete
  36. പുതുവത്സരാശംസകള്‍ .....

    ReplyDelete
  37. സത്യം പറയാലോ ഫൈസൂ..
    എനിക്ക് നേരിയൊരു വൈക്ലബ്യം തോന്നിയിരുന്നു ,,ഇപ്പൊ അത് മാറി..

    എന്‍റെ പുതിയ പോസ്റ്റ്‌ വന്നു നോക്കിയ അടയാളമൊന്നും കണ്ടതുമില്ല,,
    വായിച്ചിട്ട് മിണ്ടാതെ പോയാല്‍ ഞാന്‍ അറിയൂല്ല,,

    ഏതായാലും ഇനി ലാവിശായിട്ടു കളിയാക്കാലോ..
    സന്തോഷായി ഫൈസൂ..

    ReplyDelete
  38. ഞാന്‍ എവിടെ കമന്റാന്‍ പോയാലും അവിടെ ഫൈസു കാണും..
    ഫൈസു അതുകൊണ്ടാണ് ഇത്ര പെട്ടന്ന് സ്റ്റാര്‍ ആയതും....
    നല്ല വര്ഷം നേരുന്നു........വല്ല്യുപ്പക്കും വല്ല്യുംമാക്കും മഗ്ഫിരത്തിനായി പ്രാര്‍ഥിക്കാം .... എന്റെ വല്ല്യുംമയും ഈ വര്‍ഷമാണ്‌ മരിച്ചത്....
    അസ്സലാമുഅലിക്കുമ്.

    ReplyDelete
  39. ആദ്യമായി ഇന്നു തന്നെ വന്നുകളയാം എന്നു കരുതി..ആശംസകൾ

    ReplyDelete
  40. ഫൈസൂ...
    പുതുവത്സരാശംസകള്‍

    ReplyDelete
  41. ഫൈസൂ..മൂന്നു നൌഷാദ്മാരില്‍ ഒരാളെ ഇപ്പോള്‍ കാണാനില്ലല്ലോ..
    പിന്നെ നമ്മുടെ സുല്ഫിയും എവിടെയുമില്ല..

    ReplyDelete
  42. റസൂലിന്റെ സ്വന്തം ആള്‍ക്ക് എന്താശംസിക്കാന്‍! എന്നാലും എന്റെ ഒരു സന്തോഷത്തിന് ഈ പുതുവത്സരാശംസകള്‍ സ്വീകരിച്ചാലും!

    ReplyDelete
  43. ഈ വര്ഷം പഴയതിനെക്കാളും കേമമാകട്ടെ.
    പുതിയ നല്ല സൌഹൃദങ്ങളും പുതിയ എഴുത്തുകളുമായി ഉയരട്ടെ.

    ReplyDelete
  44. അങ്ങനെ 2010 ല്‍ ഫൈസു ഒരു സംഭവമായി :)... പുതുവര്‍ഷത്തില്‍ കുറേ പൊളപ്പന്‍ പോസ്റ്റുകള്‍ എഴുതുവാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു...

    ReplyDelete
  45. പേര് കണ്ടു, കമന്റ്‌ ഇട്ടു,
    ഈ വര്‍ഷം ഇനിയും സുഹൃത്തുക്കള്‍ ഉണ്ടാവട്ടെ ,
    best wishes

    ReplyDelete
  46. ഇനി ബ്ളോഗ് പൂട്ടി താക്കോൽ എടുത്ത് ദൂരെക്കെറിഞ്ഞാലെന്താ ഞാൻ വലിയ എഴുത്തുകാരിയെന്ന് ഒരാളെങ്കിലും പറഞ്ഞല്ലോ !!! ഈ ബൂലോഗത്ത് ഇങ്ങനെയും സംഭവിക്കുന്നുണ്ടല്ലെ ആത്മാർഥമായ ധാരാളം സൌഹൃദങ്ങൾ അതല്ലെ എല്ലാത്തിലും വലുത്... ഈ പോസ്റ്റ് വായിച്ചപ്പോൾ പലരുമായുള്ള ബന്ധത്തെ ആഴം വായിച്ചെടുത്തപ്പോൽ കണ്ണു നിറഞ്ഞു പോയി... ഇനിയും ധാരാളം സുഹൃത്തിനെ താങ്കൾക്കു ലഭിക്കട്ടെ ധാരാളം എഴുതാനും കഴിയട്ടെ.. പ്രാർഥനയോടെ... ആശംസകളോടെ.വലിയ എഴുത്തുകാരി..

    ReplyDelete
  47. ബൂലോഗം മൂലം നല്ലൊരു മിത്രവലയം ഭൂലോകം മുഴുവൻ ഉണ്ടാക്കാൻ സാധിച്ചത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം കേട്ടൊ ഗെഡീ
    ഒപ്പം
    ഫൈസുവിനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  48. എന്നെ കൂട്ടത്തില്‍ ബഹുമാനിക്കുന്നവരുടെ കൂടെ ഇട്ടു ഒതുക്കാമെന്ന് കരുതണ്ട. ഞാന്‍ കണ്ട ഏറ്റവും നല്ല പോസ്റ്റു സലീമ്കയുടെതായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ അതൊരു ബഹുമാനമായി എന്ണാമായിരുന്നു. സാരമില്ല, ഇങ്ങനെ പൊക്കി എഴുതുമെന്നു ഒരു സൂചന കിട്ടിയിരുന്നെകില്‍ ആദ്യമേ നന്നായി കമ്മന്റ്റാമായിരുന്നു. ഇനിയിപ്പം പുതുവത്സര ആശംസകളും രണ്ടു കവിളിലും ഓരോ മുത്തവും തന്നെ നിര്‍ത്തുന്നു...
    ഫൈസുവിന്റെ മദീന ബന്ധവും നാട്ടിലെ പ്രവസാനുഭവങ്ങളും ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നു.
    ഇനിയും ഇനിയും ബ്ലോഗ്‌ പടികള്‍ കയറി ഇമ്മിണി ബാല്യ ഒരു ബ്ലോഗര്‍ ആവാന്‍ ആശംസിക്കുന്നു..!

    ReplyDelete
  49. കുളം ഉണര്‍ന്നു,,കഥ പറയുന്നു,,
    എല്ലാരും അങ്ങോട്ട്‌ വരീന്‍..
    ആരേം കണ്ടില്ലേല്‍ ഇപ്പൊ ഉറങ്ങും.,

    ഇവിടെ വന്നു വിളിച്ചു കൂവിയാല്‍ എല്ലാരും കേള്‍ക്കും..
    നല്ല ബര്‍ക്കത്ത്ള്ള ബ്ലോഗാ..
    അതോണ്ടാ ഇവിടെത്തന്നെ വന്നത്..

    ReplyDelete
  50. ഈ ഒരു സൗഹൃദം തന്നെയാണ് ഫൈസൂ ബ്ലോഗ്‌ കൊണ്ട് എനിക്കും ഉണ്ടായ നേട്ടം. ഒരു പാട് പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു. കൂട്ടുകാരെയൊക്കെ ഓര്ത്തു കൂട്ടത്തില്‍ എന്നെയും ഓര്ത്തതതിനു നന്ദി.
    കുറച്ചു വൈകിയെങ്കിലും ഒരു പുതുവല്സെരാശംസ എന്റെ വകയും.

    ReplyDelete
  51. ഇപ്പോഴാ കണ്ണിന് തകരാരില്ലാതെ ഇത് വായിക്കാന്‍ പറ്റുന്നത്.

    ReplyDelete
  52. ഒരു മൂവ്വായിരം പോസ്റ്റും മൂന്നു ലക്ഷം കമന്റും എന്നുള്ള ഫൈസുവിന്റെ 2011 ലെ ടാര്‍ഗറ്റ് സഫലമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.

    എല്ലാ നന്മയും നേരുന്നു. ജീവിതം സുഖ സമ്പൂര്‍ണ്ണം ആവട്ടെ .. ഈ വര്‍ഷം നടകാനിരിക്കുന്ന മറ്റൊരു മഹാ സംഭവം താങ്കളുടെ വിവാഹം ആയിരിക്കും ല്ലേ ? best wishes in advance

    നാഥന്‍ അനുഗ്രഹിക്കട്ടെ ..

    സസ്നേഹം സമീര്‍ തിക്കോടി

    ReplyDelete
  53. നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    ReplyDelete
  54. കഴിഞ്ഞ വര്‍ഷത്തേക്കൊരു തിരിഞ്ഞുനോട്ടം നന്നായി. നന്മനിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  55. എന്നെ വിളിച്ചോ?
    (കല്യാണരാമന്‍ ഇന്നസെന്റ്!!) ഹി ഹി ഹി..

    ആശംസകള്‍ &
    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരവും നേരുന്നു.
    ഇനിയുമുയരങ്ങളിലേക്ക്..

    ReplyDelete
  56. പുതുവത്സരാശംസകൾ..:)

    ReplyDelete
  57. എല്ലാരും തന്നിട്ട് പോയതിന്റെ 'അടിയും പൊടിയും'ഉള്ളതെടുത്ത് ഞാനും തരുന്നു. പുതുവത്സരാശംസകള്‍.
    ഒരു പാട് നല്ല നല്ല പോസ്റ്റുകളും നിര്‍ലോഭം കമന്‍റുകളും ഉണ്ടായി ബൂലോകരാജാവായി വാഴാന്‍ പ്രാര്‍ഥിക്കുന്നു.
    shaisma.co.cc

    ReplyDelete
  58. പുതുവത്സരാശംസകള്‍!!

    ReplyDelete
  59. ഒരുപാട് നഷ്ടം ഉണ്ടാക്കിയ വര്‍ഷം. എല്ലാം നല്ലതിന്.

    ReplyDelete
  60. ഫൈസുവിന്റെ പോസ്റ്റുകള്‍ എനിക്ക് കിട്ടുന്നില്ല.
    ഏതായാലും ഇപ്പോള്‍ നോക്കിയത് ഭാഗ്യമായി.
    ബൂലോകത്തെ അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.
    പ്രവാചകന്റെ പള്ളിയില്‍ പോകുമ്പോള്‍ ഈ ഇത്തയേയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക.

    ReplyDelete
  61. ഫൈസു അങ്കിള്‍നോട് ഞാന്‍ പിണക്കമാ... ഞാന്‍ ചിക്കൂസല്ല കുക്കു ആണ്..... ഇനി എന്നെ ചിക്കു എന്നു വിളിച്ചാല്‍ ഞാന്‍ ഹൈനത്താത്തയുടെ നേതൃത്വത്തില്‍ സമരം ചെയ്യും..... ഹൈനത്താത്താ റെഡി അല്ലെ?

    ReplyDelete
  62. ഈ പുതുവര്‍ഷത്തില്‍ ഫൈസുവിന്റെ എല്ലാ പോസ്റ്റുകളും കിക്കിടിലന്‍ ആകട്ടെയെന്ന് ആശംസിക്കുന്നു
    വീണ്ടും പുതുവത്സരാശംസകള്‍

    ReplyDelete
  63. ഏയ്..പൂയ്‌..ഇവിടാരൂല്ലേ..

    ReplyDelete
  64. angane athum oru post ayi alle faisu !!!
    2010 enikku thanna oru nalla frnd anu faisu.
    oru pakshe ettavum kooduthal comments ulla oru post ayi ithu marum hihi


    ALL THE BEST KEEP GOING !!!

    ReplyDelete