Saturday, 8 January 2011

അല്‍ ബൈദ ...കാന്തിക പര്‍വ്വത നിരകള്‍ ....     പതിനെട്ടു വര്‍ഷമായി മദീനയില്‍ ജീവിക്കുന്ന ഞാന്‍ ഗൂഗിള്‍ എര്‍ത്തില്‍ മദീന പട്ടണം സൂക്ഷമമായി നിരീക്ഷിക്കുന്നതിടയില്‍ മസ്ജിദുന്നബവിക്കു വലതു ഭാഗത്തായി മാഗ്നറ്റിക്‌ മൌണ്ടന്‍ എന്ന് എന്നെഴുതി അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടു.മദീനക്കു 150 കിലോമീറ്റര്‍ അടുത്ത് മഹദ്‌ എന്ന സ്ഥലത്ത് സ്വര്‍ണഖനികള്‍ നിറഞ്ഞ മലനിരകള്‍ സന്തര്‍ശിച്ച എനിക്ക് മസ്ജിദുന്നബവിക്കു സമീപമായുള്ള ഈ കാന്തിക പര്‍വ്വത നിരകള്‍ കാണാനുള്ള ആകാംഷ ഉടലെടുത്തു..ഗൂഗിളില്‍ കൂടി വഴി മനസ്സിലാക്കി മസ്ജിദുന്നബവിക്കു വടക്ക് ഭാഗത്തായി ഉഹുദ്‌ മലക്ക് സമാന്തരമായി വടക്കോട്ട് തന്നെ പോകുന്ന റോഡിലൂടെ മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഒരു ചത്വരത്തില്‍ ചെന്നവസാനിക്കുകയായിരുന്നു.

   വണ്ടിയില്‍ നിന്നിറങ്ങി ചുറ്റും കണ്ണോടിച്ചു.വിസ്മയകരമായ ഒരു കാഴ്ച ആയിരുന്നു അത്.വിശാലമായ മൈതാനത്തിനു ചുറ്റും കുത്തനെയുള്ള മലനിരകള്‍.ഏതു വഴിയില്‍ കൂടിയാണ് ഇങ്ങോട്ട് പ്രവേശിച്ചത് എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചുറ്റും പര്‍വ്വത പംക്തികളാല്‍ അടക്കപ്പെട്ട ഒരു സ്റ്റേഡിയം പോലെയായിരുന്നു അത്.അങ്ങിങ്ങായി മരുഭൂമിയില്‍ കാണപ്പെടുന്ന പച്ചപ്പ് കുറഞ്ഞ ചെറിയ മരങ്ങള്‍.തെക്ക് കിഴക്ക് ഭാഗത്തായി മൂന്നു മുറികളുള്ള ചെറിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടവും പ്രഥമികാവശ്യങ്ങള്‍ക്കുള്ള ഒരല്‍പം വലിയ ബാത്ത്‌റൂം സൌകര്യവും ഇവിടേയ്ക്ക് വന്ന ടാറിട്ട റോഡും ഒഴിച്ചാല്‍ ആധുനിക മനുഷ്യന്‍റെ യാതൊരു ഇടപെടലും നടക്കാത്ത ഒരു ഭൂമി ..


  തിങ്കളാഴ്ച ദിവസം ആയിരുന്നു അന്ന്.ഒരു മനുഷ്യ കുഞ്ഞിനേയും എവിടെയും കാണുന്നില്ല.ചെറിയ ഭയപ്പാടോടെ ആ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യമാക്കി നടന്നു.അടുക്കും ചിട്ടയുമില്ലാത്ത ചെറിയ ഒരു കച്ചവട സ്ഥാപനം ആയിരുന്നു അത്.കടയുടെ മുന്നില്‍ പലകക്ക് പകരം കയറു കൊണ്ട് മെടഞ്ഞ കട്ടിലില്‍ ഹുക്ക വലിച്ചു കൊണ്ട് ഒരു കറുത്ത കുറിയ മനുഷ്യന്‍ ഇരിക്കുന്നു.സലാം ചൊല്ലി ഞാനടുത്തെക്ക് ചെന്നു.പുഞ്ചിരിയോടെ അദ്ദേഹം സലാം മടക്കി.പതുക്കെ ഞങ്ങള്‍ പരിചയപ്പെട്ടു.ആദില്‍ അബ്ദുള്ള അന്‍സാരി എന്നായിരുന്നു അദ്ധേഹത്തിന്‍റെ പേര്.റസൂലുള്ള{സ }മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ മര്‍ഹബ പാടി സ്വീകരിച്ച അന്സാരികളുടെ കുലീനത എനിക്കദ്ധേഹത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു .

  ആ പ്രദേശത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ അദേഹത്തോടു ചോദിച്ചറിഞ്ഞു.'വെളുത്തത്',കോഴിമുട്ട എന്നൊക്കെ അര്‍ഥം വരുന്ന അല്‍ ബൈദ എന്നാണു ആ സ്ഥലത്തിന്‍റെ പേര്.നല്ല ചൂട് കാലത്തും ഇരുപത്തഞ്ചു ഡിഗ്രിക്ക് മുകളില്‍ ചൂട് വരാറില്ലത്രെ.മദീന നഗരത്തില്‍  24 ഡിഗ്രി ചൂടുള്ളപ്പോള്‍ ഇവിടെ പത്തു ഡിഗ്രി ചൂടെ അനുഭവപ്പെടൂ.അത് കൊണ്ട് തന്നെ മദീനയിലുള്ള സ്വദേശികളും സഞ്ചാരികളും ബുധന്‍ ,വ്യാഴം ദിവസങ്ങളിലും വേനലവധിക്കാലങ്ങളിലും
കുടുംബസമേതം ഇവിടെ വന്നു ടെന്റുകള്‍ കെട്ടി താമസിക്കാറുണ്ട്.അടച്ചിട്ട ഫ്ലാറ്റ് ജീവിതത്തില്‍ നിന്നും സ്വസ്ഥതക്കായി വന്നിരിക്കുന്നതിനു പുറമേ കാന്തിക പ്രതിഭാസം നിറഞ്ഞ മലനിരകള്‍ ചുറ്റുമുള്ളത് കൊണ്ട് ഇവിടെ വന്നിരിക്കുന്നത് രക്തസമ്മര്‍ദ രോഗികള്‍ക്കും മറ്റും ഗുണകരമായും കരുതുന്നു..

  കാന്തിക ശക്തിയുടെ തെളിവിനായി അദ്ദേഹം കാണിച്ചു തന്ന സ്ഥലം പരിശോധിച്ചപ്പോള്‍ അത്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു.ഇവിടെ നിന്നും മദീനയിലേക്ക് തിരിച്ചു പോകുന്ന റോഡില്‍ നാലര കിലോമീറ്ററോളം ചെറിയ ഇറക്കമുള്ള ഇടമാണ്.ആ ഇറക്കം കഴിഞ്ഞാല്‍ ഒരു അമ്പതു മീറ്റര്‍ ദൂരം ചെറിയൊരു കയറ്റമാണ്.ആ കയറ്റത്തിന്‍റെ തുടക്കത്തില്‍ വണ്ടി നിര്‍ത്തി ന്യൂട്ടറാക്കി ഹാന്‍ഡ്‌ ബ്രേക്ക്‌ ഒഴിവാക്കിയാല്‍ വണ്ടി താനേ മുകളിലേക്ക് കയറുന്നത് കാണാം.


  സാധാരണയില്‍ നിന്ന് വ്യത്യസ്തമായി താഴേക്കു ഉരുളുന്നതിനു പകരം വണ്ടി മേലോട്ടുരുളുന്നത് കണ്ട എന്നിലെ അന്വേഷണത്വരക്ക് വേഗം കൂടി.വണ്ടിയില്‍ നിന്നും ഇരുമ്പിന്‍റെ ഒരു സ്പാനെര്‍ എടുത്തു
ആ പരിസരത്തെല്ലാം തൊടുവിച്ചു നോക്കിയെങ്കിലും പ്രത്യേക ആകര്ഷണമോ വികര്‍ഷണമോ അനുഭവപ്പെട്ടില്ല.എന്നാല്‍ ഒരു ഉരുണ്ട മാര്‍ബിള്‍ കഷ്ണവും വെള്ളത്തിന്‍റെ ബോട്ടിലും ആ കയറ്റത്തില്‍ വെച്ച് പതുക്കെ മുകളിലേക്ക് തട്ടിയപ്പോള്‍ മുകളിലേക്ക് ഉരുണ്ടു കയറുന്നുമുണ്ട്.ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് വെറും കാന്തിക ശക്തിയല്ല ഇത് എന്നും മറിച്ചു ഭൂമിശാസ്ത്രപരമായുള്ള മറ്റെന്തോ പ്രതിഭാസമാണ് ഇതെന്നുമാണ്.അത് പരിശോധനയില്‍ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.പിന്നീട് ചുറ്റുമുള്ള കാന്തിക പര്‍വ്വതങ്ങളില്‍ പല ഭാഗത്തും ഇരുമ്പ് കഷ്ണം കൊണ്ട് പരീക്ഷണം നടത്തി നോക്കി എങ്കിലും പ്രത്യേകത ഒന്നും കണ്ടെത്തിയില്ല.

   ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രീയമായി വല്ലതും കണ്ടെത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി ഇന്റര്‍നെറ്റ് അരിച്ചു പൊറുക്കിയെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല.എന്നാല്‍ മാഗ്നറ്റിക്‌ മൌണ്ടന്‍ എന്നറിയപ്പെടുകയും വസ്തുക്കള്‍ മേലോട്ടുരുളുകയും ചെയ്യുന്ന ഇത്തരം സ്ഥലങ്ങള്‍ സൗദി അറേബ്യയിലെ മറ്റു ചില പ്രദേശങ്ങളിലും ഫിലിപ്പെന്‍സ്,തായ്‌ലന്‍ഡ്,കാനഡ എന്നീ രാജ്യങ്ങളിലും ഉള്ളതായി ചില വീഡിയോ ക്ലിപ്പുകളും കുറിപ്പുകളും കാണുന്നുണ്ട്.ശാസ്ത്രത്തില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തെപ്പറ്റി ഗവേഷണം നടത്തിയ ഫിലിപ്പെന്‍സിലെ ലോസ് ബനോസ്‌ സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ ശക്തമായ കാന്തിക വലയങ്ങളാവാം വസ്തുക്കളെ താഴെ നിന്നും മേലോട്ടെത്തിക്കുന്നെതെന്നു അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ഇത്തരം വാദഗതികള്‍ക്ക് പൂര്‍ണ്ണ പിന്‍ബലം ലഭിച്ചില്ല.കാരണം, ഇരുമ്പിന്‍റെ അംശമില്ലാത്ത മറ്റു വസ്തുക്കളും ഇങ്ങനെ ആകര്ഷിക്കപ്പെടുന്നുണ്ട്.

  മതപരമായോ ചരിത്രപരമായോ വല്ല പ്രത്യേകതയും ഈ സ്ഥലത്തിനുണ്ടോ എന്നും ഞാന്‍ അന്വേഷിച്ചു.മതപണ്ഡിതന്മാരുമായും സ്വദേശികളായ പഴയകാല മദീനാ നിവാസികളുമായും ബന്തപ്പെട്ടു.വ്യക്തമായ ചരിത്ര രേഖകളിലൊന്നും അല്‍ ബൈദിനെ കുറിച്ച് പരാമര്‍ശമില്ല എന്ന മറുപടി ആണ് കിട്ടിയത്.എന്നാല്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത ചില 'ജിന്ന്' കഥകള്‍ ചില വെബ്സൈറ്റുകളില്‍ കണ്ടു. ഒരു അമ്യൂസ്മെന്റ്റ് പാര്‍ക്കിനു അനുയോജ്യമായ എല്ലാ ലക്ഷണങ്ങളുമുള്ള ഈ സ്ഥലം ടൂറിസം വകുപ്പ് മനസ്സ് വെച്ചാല്‍ രാജ്യത്തിനും വിശേഷിച്ച് മദീനാ നിവാസികള്‍ക്കും ഒരു മുതല്‍ക്കൂട്ടായിതീരും എന്നാണു മടക്ക യാത്രയില്‍ ചിന്തിച്ചത് ,,,,,,,,!


53 comments:

 1. കുറെ നാളായി ഫൈസുവിന്റെ ബ്ലോഗില്‍ തേങ്ങയടിക്കാന്‍ കൊതിച്ചു നടക്കുകയായിരുന്നു. അതെയാലും സാധിച്ചു.
  ഞാന്‍ ജിദ്ദയില്‍ ഉണ്ടായിരുന്നപ്പോള്‍ മക്ക- മദീന ഒക്കെ പോയി കാണണമെന്ന് അതിയായി ആഗെഹിചിരുനു. ഒരു ക്രിസ്ത്യാനി ആയതിനാല്‍ എനിക്ക് അതിനു സാധിക്കില്ല എന്ന് വന്നപ്പോള്‍ ചെറിയ സംങ്കടതോടെ ആ ശ്രമം ഉപേക്ഷിച്ചു. വായനയില്‍ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് നന്നായി ആ പ്രദേശത്തെ മനിസിലാക്കാന്‍ സാധിച്ചു. പെരുവല്ലൂരിനെ പറ്റി വിശദമായി വായിക്കാന്‍ കാത്തിരിക്കുന്നു

  ReplyDelete
 2. ഫൈസു അവിടെ പോയിട്ടുണ്ടോ ??
  അതേയ് "അടിച്ചു മാറ്റി" എന്ന് പറഞ്ഞാല്‍ ആ ചേട്ടന്‍ അറിഞ്ഞോ ?
  എന്തായാലും എഴുതിയ ശരീഫ്‌ ചേട്ടനും, ഇത് നമ്മളിലെക്കെത്തിച്ച ഫൈസുനും നന്ദി... :)

  ReplyDelete
 3. ഫൈസൂ ഇതൊരു പുതിയ അറിവാണ്. ഇതെഴുതിയ ശരീഫ്‌ പെരുവള്ളൂരിനും അത് ഇവിടെ പോസ്റ്റ്‌ ചെയ്ത ഫൈസുവിനും നന്ദി .
  ശരിക്കും ഞെട്ടിപ്പോയി ഫൈസൂ.. ഇനി ഞെട്ടാന്‍ ബാക്കിയില്ല. പിന്നെ അവസാന പാരഗ്രാഫ് കണ്ടപ്പോഴാണ് സമാധാനമായത്.

  ReplyDelete
 4. അസീസ് ഭായ് പറഞ്ഞ പോലെ
  തുടക്കം വായിച്ചപ്പോ ഞാനും ഒന്നു ഞെട്ടി...
  ഫൈസൂനു ഇത്ര പുരോഗതിയോ എന്ന്...
  അവസാനം വായിച്ചപ്പോ മനസിലായി
  ഇതി നിന്റെ സ്ഥിരം ഉടായിപ്പ്(അടിച്ചുമാറ്റല്‍)
  ആണെന്ന്...എന്തായാലും സംഗതി നന്നായി...
  ഇതൊക്കെ പുതിയ അറിവുകളാണ്...ഈ പോസ്റ്റിന്റെ
  യഥാര്‍ത്ഥ അവകാരിക്കും, ഡ്യൂപ്ലിക്കേറ്റ് അവകാശിക്കും
  നന്ദി.

  ReplyDelete
 5. സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോഴെ എവിടയോ വായിച്ച പോലെ തോന്നി.. പക്ഷെ അത് മദീനയിലെ സ്ഥലമായിരുന്നോ അതോ ജീസാനടുത്തുള്ള വേറെതോ സ്ഥലത്തെ കുറിച്ചായിരുന്നോ എന്നൊരു സംശയം ... ഇതുപോലെ കയറ്റത്തു നിന്നും മുകളിലേക്ക് ഉരുണ്ട് കയറുന്നതിനെ കുറിച്ച് തന്നെ ആയിരുന്നു ലേഖനം .. ഇതു തന്നെയാണൊ എന്ന് ഉറപ്പില്ല...

  എഴുത്തിന്‍റെ രീതി കണ്ടപ്പോള്‍ സത്യത്തില്‍ ഞാനും വല്ലാതെ അത്ഭുതപ്പെട്ടും...”ഫൈസൂ..... നീ..” എന്ന് വരെ തോന്നിപ്പോയി.. ( കൊച്ചാക്കിയതല്ല എഴുത്തില്‍ നിന്‍റെ കുട്ടിത്തം അൽപ്പം പോലും കണ്ടില്ല അതുകൊണ്ട് )


  ഏതായാലും നല്ല ലേഖനം പലര്‍ക്കും ഇതൊരു പുതിയ അറിവായിരിക്കും ഇവിടെ ( അടിച്ച് മാറ്റി എന്ന് പറയുന്നില്ല ) കൊടുന്ന് ഇട്ടതിനു നന്ദി...

  -----------------------------------------------------
  ഇത് വായിച്ച് ഏതെങ്കിലും മണ്ടന്മാര്‍ ഇറക്കത്തില്‍ കൊണ്ട് പോയി വണ്ടി ന്യൂട്ടറില്‍ വണ്ടി ഉരുണ്ട് താഴെ പോയി വല്ലതും പറ്റിയാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം നീ ഏറ്റെടുക്കുക.. :)

  ReplyDelete
 6. ये तो badaa badaa बात हे.

  ReplyDelete
 7. ഫയിസു: ആദ്യമായിട്ടാണ് ഇത്തരം ഒരു അറിവ്, ഇത് എത്തിച്ചു തന്ന ഫയിസുവിനു അഭിനന്ദനം. പിന്നെ എഴുത്ത് കണ്ടപ്പോള്‍ ശരിക്കും ഒന്ന് ഞെട്ടി. അവസാനമായപ്പോഴാ വിവരം അറിഞ്ഞത്.

  "കാന്തിക ശക്തിയുടെ തെളിവിനായി അദ്ദേഹം കാണിച്ചു തന്ന സ്ഥലം പരിശോധിച്ചപ്പോള്‍ അത്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു.ഇവിടെ നിന്നും മദീനയിലേക്ക് തിരിച്ചു പോകുന്ന റോഡില്‍ നാലര കിലോമീറ്ററോളം ചെറിയ ഇറക്കമുള്ള ഇടമാണ്.ആ ഇറക്കം കഴിഞ്ഞാല്‍ ഒരു അമ്പതു മീറ്റര്‍ ദൂരം ചെറിയൊരു കയറ്റമാണ്.ആ കയറ്റത്തിന്‍റെ തുടക്കത്തില്‍ വണ്ടി നിര്‍ത്തി ന്യൂട്ടറാക്കി ഹാന്‍ഡ്‌ ബ്രേക്ക്‌ ഒഴിവാക്കിയാല്‍ വണ്ടി താനേ മുകളിലേക്ക് കയറുന്നത് കാണാം."

  ReplyDelete
 8. ..... തെക്ക് കിഴക്ക് ഭാഗത്തായി മൂന്നു മുറികളുള്ള ചെറിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടവും പ്രഥമികാവശ്യങ്ങള്‍ക്കുള്ള ഒരല്‍പം വലിയ ബാത്ത്‌റൂം സൌകര്യവും ഇവിടേയ്ക്ക് വന്ന ടാറിട്ട റോഡും ഒഴിച്ചാല്‍ ആധുനിക മനുഷ്യന്‍റെ യാതൊരു ഇടപെടലും നടക്കാത്ത ഒരു ഭൂമി .........
  എന്ന് വായിച്ചു തുടങ്ങിയപ്പോഴേ കസേരയില്‍ നിന്ന് എഴുന്നേറ്റു ഒരു സല്യൂട്ട് അടിക്കാന്‍ തുടങ്ങിയതാ ...

  നന്നായി ഫൈസുവിലൂടെയുള്ള ശരീഫ് സാഹിബിന്റെ ലേഖനം ... പുതിയ അറിവാണ് ... സൌദിയിലുള്ള ഒരു പാട് സുഹൃത്തുക്കളില്‍ ആരും ഇതിനെ കുറിച്ച് ഒന്നും അറിയാവുന്നതായി പറഞ്ഞിട്ടില്ല. ഫൈസുവിനു മുന്‍പേ അറിയാമായിരുന്നെന്നു കരുതുന്നു. പോയിട്ടുണ്ടെങ്കില്‍ ഒരു അനുഭവ വിവരണം പ്രതീക്ഷിക്കുന്നു

  നന്ദി ഫൈസു

  ReplyDelete
 9. അറിവ് പകരുന്ന പോസ്റ്റ്‌ തന്നെ. ഇതുപോലെ ഇനിയു അറിയപ്പെടെണ്ട സ്ഥലങ്ങള്‍ അവിടെ ഒരുപ്പാട് ഉണ്ടാവുമല്ലോ. ശ്രമിക്കുക .
  ഭാവുകങ്ങള്‍ നേരുന്നു...

  ReplyDelete
 10. @ റ്റോംസ് ..മക്കയും മദീനയും കാണേണ്ട സ്ഥലങ്ങള്‍ തന്നെ..പക്ഷെ ഒരു ക്രിസ്ത്യന്‍ എന്ന നിലക്ക് താങ്കള്‍ക്കു കാണാന്‍ ഒന്നുമില്ല അവിടെ..അത് കൊണ്ട് തന്നെ നോ സങ്കടം.പിന്നെ പെരുവള്ളൂരിനെ കുറിച്ച് ഞാന്‍ എഴുതും.അടുത്ത് തന്നെ ...വായിച്ചതിനും അഭിപ്രായം പങ്കു വെച്ചതിനും നന്ദി..

  @ സുധീര്‍ ബായ്..നോക്കാം ..അദ്ദേഹം തന്നെ കുറെ അന്വേഷിച്ചു.കിട്ടിയാല്‍ അറിയിക്കാം ...

  @ ഹരി ..അടിച്ചു മാറ്റിയത് അദ്ദേഹം അറിഞ്ഞാലും പ്രശ്നമില്ല ..എന്നെ സ്വന്തം മകനായി കരുതുന്ന ഒരാളാണ് അദ്ദേഹം....

  ReplyDelete
 11. ശരീഫ് ഭായിയുടെ ലേഖനവും ഫിസുവിന്റെ അടിച്ചു മാറ്റലും അസ്സലായിട്ടുണ്ട്...

  ReplyDelete
 12. ellam oratbutham pole vayichu.
  nannayirikkunnu.
  abinandanangal...

  ReplyDelete
 13. വായന തുന്ടങ്ങി ഒരല്പം മുന്നോട്ടു പോയി മനസ്സിലെ കാന്തിക വലയത്തില്‍ പെട്ട് മേലേക്ക് തന്നെ കയറി ഫിസുവിന്റെ ബ്ലോഗ്‌ തന്നെയല്ലേ എന്ന് ഉറപ്പ് വര്‍ത്തി.അവസാനം വായിച്ചപ്പോഴാണ് സമാധാനമായത്. ഫൈസുവിന്റെ മനസ്സിന്റെ ഭാഷയില്‍ എഴുതിയാല്‍ തന്നെ വായിക്കാന്‍ ഞങ്ങള്‍ ജന ലക്ഷങ്ങളുണ്ട്...
  (ആ പഴയ സ്വഭാവം (അടിച്ചു മാറ്റല്‍) ഇനിയും നിര്‍ത്താറായില്ലേ)

  എന്‍റെ സുഹൃത്തുക്കള്‍ ഇവിടെ പോയിട്ടുണ്ട്. അവരും ഇതേ അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. അടുത്ത മദീന പോക്കില്‍ ഒന്ന് പോവണം. ഇന്ഷാ അല്ല.അതിനു ഒര്മിപ്പിച്ചതിനും വിവരങ്ങള്‍ക്കും നന്ദി.....

  ReplyDelete
 14. അത്ഭുതകരമായ കാര്യംതന്നെ.
  മുന്‍പ്‌ വായിച്ചു മറന്ന ഒരുകാര്യം എന്ന് തോന്നുന്നു ഇപ്പോള്‍.
  ഇത് പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 15. എഴുത്തിന്റെ തുടക്കം വായിച്ച് ഞെട്ടി എന്ന് പറയാതിരിക്കുന്നില്ല (ഞാന്‍ ശെരിക്കും കമന്റെഴുതാന്‍ വിചാരിച്ചത് മറ്റൊരു നല്ല യാത്രാ ബ്ലോഗിന് നല്ല സ്കോപ്പ് ഉണ്ടെന്നാണ് , അവസാന പേരഗ്രാഫ് വായിക്കുന്നത് വരെ).

  അല്‍ ബൈദ ഇത്ര മനോഹരമാക്കി എഴുതിയ ഷെരീഫിനും,അതിവിടെ പകര്‍ത്തിയ ഫൈസുവിനും അഭിനന്ദനങ്ങള്‍

  ReplyDelete
 16. എല്ലാവരും പറഞ്ഞ പോലെ വായന തുടങ്ങിയപ്പോള്‍ ഞെട്ടി ...നാലഞ്ച് ടാബുകള്‍ ഓപ്പണ്‍ ചെയ്തിരുന്നത് കൊണ്ട് മറ്റേതെങ്കിലും ബ്ലോഗ്‌ മാറി വായിച്ചതാണെന്ന് വിചാരിച്ചു ...എന്നാല്‍ ബ്ലോഗിന്റെ തലക്കെട്ടും ഫൈസുവിന്റെ ചിത്രവും കണ്ടപ്പോള്‍ മനസ്സില്‍ വിചാരിച്ചു ...ഇത് ഫൈസു കാര്യമായിട്ട് കുട്ടിത്തം വിട്ടു എഴുതിയ പോസ്റ്റ്‌ ആയിരിക്കും ...എങ്കില്‍ കൊള്ളാം ...ചര്ത്ര ബോധവും , ശസ്ത്രീയ ബോധവും ,നിരീക്ഷണ പാടവവും ഒതിനങ്ങുന്ന ഒരു പോസ്റ്റ്‌ എന്ന് . അവസാനം 'മോഷണമാണെന്ന് ' തുറന്നു എഴുതിയില്ലെങ്കില്‍ ഫൈസുവിന്റെ കുട്ടിത്ത സ്വഭാവം ഞങ്ങള്‍ക്ക് നഷ്ടമായാലും ഇനിയുള്ള പോസ്റ്റുകള്‍ ഇത്തരത്തില്‍ ആകും എന്ന് പ്രതീക്ഷിചെനെ ...

  ReplyDelete
 17. da uvve neeyenne pedippichu kalanju ketto! hoo!
  aliya othiri serious akkiyonnum ezhuthalle.. heh enikku neeye ullu koottu!

  ReplyDelete
 18. അമ്പടാ കൊച്ചുഗള്ളാ.... പക്ഷെ ഉപകാരപ്രദം, ഞാനും മുമ്പ് ഇതെവിടോ വായിച്ചതായി ഓര്‍ക്കുന്നു, വായിച്ച് പകുതിയൊക്കെ എത്തിയപ്പം ഞാന്‍ കരുതി പടച്ചോനേ ഈ ഫൈസുവിനു ഇത്രക്ക് ഫുദ്ധിയുണ്ടോന്ന്, പിന്നല്ലേ മനസിലായേ.... ഗള്ളാ..

  ReplyDelete
 19. വായിക്കുമ്പോള്‍ തന്നെ തോന്നി ഒരു പുതിയ ശൈലി...ഫൈസു ഇവിടെ ഒമാനിലും ഉണ്ട് ഇത് പോലൊരെണ്ണം..സലാലയില്‍.."ആന്റി ഗ്രാവിറ്റി പോയിന്റ്‌"..

  ReplyDelete
 20. എടാ..ഞാന്‍ ഒരു കാന്തിക ശക്തിയില്‍ വായിച്ചു വന്നു അവസാനം എന്നെ കാന്തം പിടിച്ചോ എന്നായിപ്പോയി..എന്തായാലും പരിചയപ്പെടുത്തിയതിനു നന്ദി...

  ReplyDelete
 21. മിസ്റ്റര്‍ ടോംസ്... സങ്കടം വേണ്ട, പറ്റുമെങ്കില്‍ ഒരു റെന്റ് എ കാര്‍ എടുത്ത് മദീന ലക്ഷ്യം വെച്ച് പോവുക. മദീനയില്‍ നിന്ന് 15 കിലോമീറ്റെര്‍ ഇപ്പുറം ചെക്ക് പോയിന്റ്‌ കഴിന്ഹാല്‍ ഒരു ട്രാഫിക്ക് കാണും. അവിടെ നിന്നും ഇടത്തോട്ടു പോയാല്‍ ജറൂഫ് വഴി അവിടെയെത്താം(അല്‍ ബൈദ) . ഈ വഴി നോണ്‍ മുസ്ലിമിന് അവിടം സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്

  ഫൈസുവിന്റെ എളാപ്പ

  ReplyDelete
 22. സൌദിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ലേഖനം.
  ഞാന്‍ ഇതൊക്കെ അറിയുന്നത് ബ്ലോഗുകളില്‍ കൂടിയാണ്.

  ReplyDelete
 23. ഏതായാലും ഫൈസുവിന്‍റെ ബ്ലോഗില്‍ ആരും വായിക്കാതെ കമന്ടിടില്ല. അത്ര നല്ല എഴുത്ത്, അത്ര നല്ല വിഷയങ്ങള്‍. അടിച്ചു മാറ്റിയാലും ഏറ്റു പറഞ്ഞാണല്ലോ പങ്കു വെച്ചത്. ഇത് തികച്ചും പങ്കു വെയ്ക്കപ്പെടെണ്ട വിഷയം തന്നെയായിരുന്നു.
  ഞാന്‍ ഒരു വേള ഫൈസുവിന് സ്റ്റിഫന്‍ ഹോക്കിങ്ങിന്റെ ജിന്ന് കൂടിയോ എന്നാലോചിച്ചു പോയി. എങ്കില്‍ കുഴങ്ങിപ്പോയേനെ.

  ReplyDelete
 24. ഫൈസു,ഇങ്ങനത്തെ അല്കുല്‍ത് പരിപാടി വേണ്ടാട്ടോ...വിഷയ ദാരിദ്രമാണേല്‍ അതിനെ പറ്റി ഒരു പോസ്റ്റ് എഴുതൂ...പിന്നെ ഇത് വായിച്ചോ...http://www.sijoyraphael.blogspot.com/

  ReplyDelete
 25. കാള വാല് പൊക്കുമ്പോള്‍ തന്നെ അറിയാല്ലോ..അത് എന്തിനാണെന്ന്...
  അതുപോലെ വായിച്ചു തുടങ്ങിയപ്പോഴേ ഞാന്‍ കരുതി ഫൈസു പിടുത്തം വിട്ടൂന്നു . പിന്ന അല്ലെ മനസ്സിലായത്...മോഷണം ആണെന്ന്...ഹാഫിലുമാര് മോഷ്ടിച്ചാല്‍ ശിക്ഷ കൂടുതലാ

  ReplyDelete
 26. കൌതുകം ഉണര്‍ത്തുന്ന വാര്‍ത്ത . എങ്ങനെയാണെങ്കിലും പോസ്റിയത് നന്നായി.

  ആ പരിസരത്തെല്ലാം തൊടുവിച്ചു നോക്കിയെങ്കിലും പ്രത്യേക ആകര്ഷണമോ വികര്‍ഷണമോ അനുഭവപ്പെട്ടില്ല.എന്നാല്‍ ഒരു ഉരുണ്ട മാര്‍ബിള്‍ കഷ്ണവും വെള്ളത്തിന്‍റെ ബോട്ടിലും ആ കയറ്റത്തില്‍ വെച്ച് പതുക്കെ മുകളിലേക്ക് തട്ടിയപ്പോള്‍ മുകളിലേക്ക് ഉരുണ്ടു കയറുന്നുമുണ്ട്.ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് വെറും കാന്തിക ശക്തിയല്ല ഇത് എന്നും മറിച്ചു ഭൂമിശാസ്ത്രപരമായുള്ള മറ്റെന്തോ പ്രതിഭാസമാണ് ഇതെന്നുമാണ്.

  ഇത് വായിച്ചപ്പോഴേ തോന്നി പടച്ചോനെ ഫൈസൂ ഇത്രക്കോ ..

  :)

  ReplyDelete
 27. ഫൈസുവോ, ശരീഫോ ആരെഴുതിയതായാലും ശരി പോസ്റ്റ് നന്നായിരുന്നു.പുതിയ അറിവ്,വിജ്ഞാനപ്രദം.

  ReplyDelete
 28. പുതിയ അറിവുകള്‍ നല്കിയതിനു നന്ദി
  ആശംസകള്‍!

  ReplyDelete
 29. ഇത് പുത്തനറിവാണല്ലോ ഫൈസു
  എന്തായാലും മോഷണവും ഒരു കലയാണല്ലോ.. ല്ലേ..

  ഡാ പിന്നെ നിന്‍റെ പേരെഴുതാന്‍ ഗൂഗിള്‍ ഇത് വരെ പഠിച്ചില്ലല്ലോ.
  ഫിസ് എന്നാ ആദ്യം വരണെ പിന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചാല്‍ ഫൈസു എന്നാക്കിക്കോളും

  ReplyDelete
 30. കൌതുകമുണർത്തുന്ന സൌദിയിലെ ‘ഒപ്ട്ടിയ്ക്കൽ ഇല്ല്യൂഷനുകളുള്ള’ മലനിരകളീലേക്കുള്ള സന്ദർശനവും,പരീക്ഷണാർത്ഥങ്ങളൂമെല്ലാം ചിത്രീകരിച്ച നല്ല ലേഖനം..!
  പിന്നെ
  ഫൈസുവിനും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 31. ഫൈസു പ്രകൃതിയുടെ ഈ പ്രതിഭാസം ഒമാനിലെ സലാലയിലും ഉണ്ട്..

  ReplyDelete
 32. ഫൈസൂ..ഈ പ്രതിഭാസം സൌദിയിലെ മറ്റു ചില ഭാഗങ്ങളിലും ഉണ്ട് എന്ന് പറഞ്ഞത് വളരെ ശരിയാണ്..മലയോര പ്രദേശമായ അബഹയില്‍ നിന്നും മക്ക പോകുന്ന വഴിക്കും (മൊഹയില്‍വഴി ) ഇത് കാണാന്‍ കഴിയും ..രണ്ടു കൊല്ലം മുമ്പ് സുഹൃത്തുക്കളുമായി ദമ്മാമില്‍ നിന്നും 1600 കിലോമീറ്റെറോളം അകലെയുള്ള ഇവിടേയ്ക്ക് യാത്ര പോവുകയുണ്ടായി..വണ്ടി ന്യൂട്രലില്‍ ഇട്ടു പരീക്ഷണം നടത്തുന്നതിനിടക്ക് എന്റെ കാര്‍ കൊക്കയില്‍ പോകാതെ കിട്ടിയത് ഭാഗ്യം കൊണ്ടാണ് അന്ന്...

  ReplyDelete
 33. ഫൈസൂ...ഞാനും ആദ്യം ഒന്നു അമ്പരന്നൂട്ടോ....എന്തായാലും നന്നായി.ഇങ്ങനത്തെ പങ്കുവെക്കലുകള്‍ മതി നമൂക്ക്,അല്ല്ല്ല്ലാതെ വെറുതെ തല്ലുകൂടീട്ടെന്താ അല്ലേ.ഒരാഴ്ച്ച മുന്‍പ് ബസ്സില്‍ കേറിയ ക്ഷീണമാഡേയ് ,അതിതു വരെ തീര്‍ന്നില്ല.പരസ്പരം ആളുകള്‍ പറയുന്ന തെറി കേട്ട് ചെവീം മനസ്സും കൊട്ടിയടച്ചു.
  പിന്നെ ലോകത്തെവിടെയും ഇങ്ങനത്തെ അത്ഭുത പ്രതിഭാസങ്ങള്‍ ഉണ്ട്.മണാലിയില്‍ മണികര്‍ണ്ണിക എന്ന സ്ഥലത്ത് ഹോട്ട് സ്പ്രിംഗ്സ് ഉണ്ട്.നല്ല ഐസ് വെള്ളമുള്ള പുഴയുടെ ചില പോയിന്റുകളില്‍ നിന്നും തിളക്കുന്ന വെള്ളം!!! അതില്‍ നമുക്ക് കടല,മുട്ട എന്നിവ പുഴുങ്ങിയെടുക്കാം.അത്രക്കും ചൂട്!!

  ReplyDelete
 34. കിടിലന്‍ കമന്റ്‌ ഒക്കെ മനസ്സില്‍ വന്നതായിരുന്നു, പറ്റിച്ചു കളഞ്ഞല്ലോ


  എന്നാലും കിടകട്ടെ, ഇങ്ങനൊരു അറിവ് പങ്കു വെച്ചതിനു നന്ദി

  ReplyDelete
 35. ഇതേ പോലൊരു സ്ഥലം ഒമാനിലും ഉള്ളതായി എവിടെയോ വായിച്ചിരുന്നു....യൂട്യൂബില്‍ വീഡിയോയും കണ്ടിരുന്നു....

  ReplyDelete
 36. ജോര്‍.
  അടിച്ചുമാറ്റിയതും ഇവിടിട്ടതും
  അതു പറഞ്ഞതും...

  ReplyDelete
 37. വിജ്ഞാനപ്രദമായ കാര്യങ്ങൾ അറിയിച്ചതിനു നന്ദി... ഇനിയും ഇങ്ങനെയുള്ള അറിവുകൾ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുക അഭിനന്ദനങ്ങൾ..

  ReplyDelete
 38. ഇതു പുതിയ അറിവു തന്നെ. അപ്പോ നമ്മല്‍ വെറുതെ അങ്ങനെ നിന്നാല്‍ തന്നെ ആ mountain കേറി പോവുമോ...?

  ReplyDelete
 39. അല്ലെങ്കിലും എനിക്കൊക്കെ എന്തും ആവാമല്ലോ .....!!!!!!!!
  (അത് കൊള്ളാം!!)

  വിജ്ഞാനപ്രദമായ പോസ്റ്റിന് നന്ദി!

  ReplyDelete
 40. സൂപ്പര്‍ ഫ്ളൂയിഡിറ്റി ന്നൊക്കെ പറേണ പോലെ. ന്താ ത്‌? നിക്യങ്ങ്ട്ട്‌ വിശ്വാസാവ്ണില്യാ ട്ടോ. ഭൂമ്യതിണ്റ്റെ കേന്ദ്രത്തിലിക്ക്‌ പ്രയോഗിക്കണേനേക്കാള്‍ ബലം പര്‍വ്വതം മോളിലിക്ക്യങ്ങട്ട്‌ പ്രയോഗിക്കണ്ടേ!! ഇതിണ്റ്റെ കാരണൊക്കെ ആരെങ്കില്വങ്ങട്ട്‌ കണ്ടെത്തും ന്ന് വിചാരിക്കാല്ലേ

  ReplyDelete
 41. ikkaa
  thanks very much.
  Paranjath pole matam varuthiyitund.
  Kruthymayi paranj thannath nannayi.
  itharam kaaryangalil kurach sheelakuravund.
  orikkaloode thanks

  ReplyDelete
 42. Onnu koodi
  kanthikasthalam kaanam aagrahamund.
  thalkkalam vaayich aasvasikkunnu.

  ReplyDelete
 43. അന്തം വിട്ടങ്ങനെ വായിക്കുകയാണ്,
  ന്നാലും ഇത്ര എളുപ്പത്തില്‍ ഫയ്സുവിനു ഇത്രക്കങ്ങട്ടു,,?
  ങ്ഹാ..വെറുതെയല്ല നമ്മുടെ കുളക്കരയിലോന്നും
  വന്നു നോക്കാത്തത്,,എഴുത്തിലുള്ള കഴിവ് പെട്ടെന്നങ്ങട്ടു കൂട്യെപ്പോ ,എന്ത് കുളം!?എന്ത് കഥ!!
  എന്‍റെ പോസ്റ്റിലേക്ക് ആളെ കൂട്ടി തരാനുള്ള ഒരേ ഒരാളായിരുന്നു,,
  എഴുത്തിലോക്കെ ഇപ്പൊ എന്താ ഒരു പത്ത്രാസ്‌,,
  വായിക്കും തോറും അത്ഭുതപ്പെട്ടു കൊണ്ടേയിരുന്നു,,
  പെട്ടെന്നാണ് എന്നെ കാന്തികശക്തി താഴോട്ട് തള്ളിയിട്ടത്,

  സംഗതി ആളെ പറ്റിച്ചതാണെങ്കിലും ഒരു പുതിയ അറിവിലെക്കാണ് കൂട്ടിക്കൊണ്ടുപോയത്‌,,
  മദീനത്ത് പോയാല്‍ തീര്‍ച്ചയായും ഈ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്,ഇന്ഷാ അല്ലാഹ്,,

  ReplyDelete
 44. ഹോ ..ഒരു കാര്യം മനസ്സിലായി ...ഞാന്‍ ഇനി സത്യസന്തമായി നന്നാക്കി എഴുതിയാലും ആരും വിശ്വസിക്കില്ല ....!!!

  ReplyDelete
 45. എല്ലാവരെയും പേരെടുത്തു പറഞ്ഞു മറുപടി തരാനൊന്നും ഒക്കില്ല ....അത് കൊണ്ട് ഞാന്‍ എന്തായിരിക്കും ഉത്തരം പറയുക എന്ന് ഊഹിച്ചു മനസ്സിലാക്കുക ....


  വന്ന എല്ലാവര്ക്കും നന്ദി ........താങ്ക്സ്

  ReplyDelete
 46. ഫൈസൂ ഞാന്‍ ത്രില്ലടിച്ചു വായിച്ചു ഫൈസുവൊക്കെ എഴുത്തിനെ കീഴടക്കി എന്ന് കരുതി
  പിന്നെയാണ് ചിരിപ്പിച്ചത് ഇതെഴുതിയ ആള്‍ക്കോ അതോ കട്ടെടുത്ത നിനക്കോ എഴുത്തിനു ക്രഡിറ്റ് തരേണ്ടത്‌.
  കട്ടെടുത്തു ടൈപാന്‍ ഒത്തിരി കഷ്ട്ടപെട്ടാലും നല്ല ലേഖനത്തിന് അയാള്‍ക്കും അല്‍പം കൊടുക്കാം
  എന്തായാലും നല്ലത് ഇനി സ്വന്തമായി ഇങ്ങനേ ഒന്ന് പരീക്ശിക്കൂ നമ്മുടെ ബദറിനെയോ ഉഹ്ദിനെയോ ഒക്കെ വിഷയം ആക്കാലോ നീ മദീന ക്കാരനല്ലേ ഫൈസൂ

  ReplyDelete
 47. ഇതു പോസ്റ്റിയത് നന്നായി. ലേഖകൻ അറിഞ്ഞിട്ടുതന്നെയോ? കാര്യത്തിനു ശാത്രീയമായ വിശദീകരണം കാണുമായിരിക്കും. ഇല്ലാതെ പറ്റില്ലല്ലൊ. ഇതുപൊലെ പല അദ്ഭുത സ്ഥലങ്ങളും ഉണ്ടെന്നു കേട്ടിട്ടൂണ്ട്. നമ്മൾ മനുഷ്യർ ഇതുവരെ അറിഞ്ഞതിനേക്കാൾ എത്രയോ കൂടുതൽ അനി അറിയാൻ കിടക്കുന്നു. ഇതുവരെയുയുള്ള നമ്മുറ്റെ ജ്ഞാനമെല്ലാം അല്പ ജ്ഞാനമാണെന്ന് ഒരു പക്ഷെ കാ‍ലം തെളിയിച്ചുകൂടെന്നുമില്ല!

  ReplyDelete
 48. ചാണ്ടിക്കുഞ്ഞ് പറഞ്ഞത് ശരിയാണ്.ഒമാനിലെ സലാലയില്‍ ആണ്‌ ഇതുപോലുള്ള ഒരു സ്ഥലമുള്ളത്.അവിടെപോയി ഡ്രൈവ് ചെയ്തപ്പോള്‍ ഇതനുഭവിച്ച സുഹൃത്തുക്കള്‍ അതിശയോക്തിയോടെ ഇക്കാര്യം പറഞ്ഞ്‌കേട്ടിരുന്നു.

  ReplyDelete