Wednesday 22 December 2010

ഡയറിക്ക് പോലും വേണ്ടാത്ത ജീവിതം ....!!!

       


         അങ്ങിനെ ഞാനും ഡയറി എഴുതാന്‍ തുടങ്ങുകയാണ് .ചെറുപ്പം മുതലേ ശ്രമിക്കുന്നതാ ..പലപ്പോഴും തുടങ്ങിയിട്ടും ഉണ്ട് ..
പക്ഷെ രണ്ടോ മൂന്നോ ദിവസം അതിലപ്പുറം പോകില്ല ..കാരണം ഡയറിയില്‍ ആണെങ്കിലും ഓരോ ദിവസവും  ചെയ്ത കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയാലേ അത് കൊണ്ട് ഉപകാരമൊള്ളുവല്ലോ ..നാട്ടില്‍ ആയിരുന്നു സമയത്ത്ഡയറി എഴുതുമ്പോള്‍ ഓരോ ദിവസവും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഒരു ഡയറിയില്‍ എഴുതുകയും അത്എങ്ങാന്‍ വീട്ടുകാരുടെ കയ്യില്‍ കിട്ടുകയും ചെയ്താലുള്ള അവസ്ഥ ഓര്‍ത്തു ഒന്നുകില്‍ അങ്ങിനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കി എഴുതും..അല്ലെങ്കില്‍ രാത്രി എഴുതി പിറ്റേന്ന് രാവിലെ തന്നെ ആ പേജു കീറിക്കളയുകയും ചെയ്യും.അതോട് കൂടി ആ പ്രാവശ്യത്തെ ഡയറി എഴുത്ത് അവിടെ നിര്‍ത്തും  ..എന്തൊക്കെ ആയാലും നാട്ടില്‍ നില്‍ക്കുമ്പോള്‍ ഡയറി എഴുതുക എന്നത് വളരെ നല്ല ആള്‍ക്കാര്‍ക്കും പെണ്ണുങ്ങള്‍ക്കും മാത്രം പറ്റുന്ന ഒരു സംഭവം ആണ് എന്നാണ് എന്‍റെ അഭിപ്രായം ...........

      ഇന്നലെ ഒരു സുഹൃത്ത് അവന്‍ ‍ നാട്ടില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ കാണിച്ചു തന്നു .അവന്റെ ഭാര്യയുടെ ഡയറിയിലെ ഒരു പേജു മൊബൈലില്‍ എടുത്തത്‌..ആ പേജ് അവന്‍ അവളെ പെണ്ണ് കാണാന്‍ പോയ അന്ന് എഴുതിയതായിരുന്നു ."ഇന്നെന്‍റെ ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ദിവസം ആയിരുന്നു .ഇന്ന് എന്നെ പെണ്ണ് കാണാന്‍ ഒരാള്‍ വന്നു.ആളെ ഒറ്റ നോട്ടത്തില്‍ തന്നെ എനിക്കിഷ്ട്ടമായി.വളരെ  നല്ല പെരുമാറ്റം...................................നാളെ  അറിയിക്കാം എന്ന് പറഞ്ഞു അവര്‍ പോയി ,,എന്നെ ഇഷ്ട്ടപ്പെട്ടിട്ടുണ്ടാവുമോ ആവൊ " എന്നൊക്കെ വളരെ നല്ല കൈയ്യക്ഷരത്തില്‍ എഴുതിയിക്കുന്നു ..അവന്‍ അത് ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കുന്നത് കാണാം ......


    അത് കണ്ടപ്പോഴാണ് എനിക്ക് പണ്ട് നാട്ടില്‍ വെച്ച് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഡയറി എഴുത്ത് ഓര്മ വന്നത് ..ഇന്നലെ ജോലി കഴിഞ്ഞു വരുമ്പോള്‍ അടുത്തുള്ള 'ബഖാലയില്‍' നിന്ന് ഒരു ഡയറി വാങ്ങി ..ഇന്ന് മുതല്‍ ഞാന്‍ എഴുതി തുടങ്ങുന്നു......

01-01-20..


      ഇന്ന് രാവിലെ നാല് മണിക്ക് എഴുന്നേറ്റു.ഡബിള്‍ കട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീഴാതെ പതുക്കെ ഇറങ്ങി..പോയി പല്ല് തേച്ചു കുളിച്ചു ..നല്ല 'തണുപ്പുണ്ടായിരുന്നു' വെള്ളം ..കുളിച്ചു വന്നപ്പോഴേക്കും ജോലി സ്ഥലത്തേക്ക് പോകാനുള്ള വണ്ടി വന്നു.പെട്ടെന്ന് തന്നെ ഷര്‍ട്ടും പേന്റും ഒരുമിച്ചുള്ള യൂണിഫോം വലിച്ചു കയറ്റി വണ്ടിയിലെക്കോടി ...എന്നിട്ട് ബസ്സില്‍ കയറാനുള്ള തന്‍റെ ഊഴവും കാത്തു മറ്റുള്ളവരുടെ പിന്നില്‍ നിന്നു.......ഇന്ന് ജോലി ബില്‍ഡിങ്ങിന്റെ ആറാം നിലയില്‍ ആയിരുന്നു ..ഉച്ചക്ക് റസ്റ്റ്‌ സമയത്ത് വീട്ടിലേക്കു വിളിച്ചു ..എല്ലാവര്ക്കും സുഖം .ഉമ്മാക്ക് ചെറുതായി പനിക്കുന്നുണ്ട് എന്ന് പറഞ്ഞു .വൈകീട്ട് അഞ്ചു മണിക്ക് ജോലി കഴിഞ്ഞു നേരെ റൂമിലേക്ക്‌ ..റൂമില്‍ വന്നു യൂണിഫോം അഴിച്ചു വെച്ച് കുളിക്കാന്‍ പോയി.കുളിച്ചു റൂമില്‍  വന്നു കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കണ്ടു..പിന്നെ റൂമിലെ എല്ലാവരും ഹിന്ദിക്കാര്‍ ആയത് കൊണ്ട് അവര്‍ കാണുന്ന ഹിന്ദി സിനിമയും കണ്ടു ..പിന്നെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നു ..ആരോഗ്യം തൃപ്തികരം ........

02-01-20..

   ഇന്നും  രാവിലെ നാല് മണിക്ക് എഴുന്നേറ്റു.കട്ടിലിന്റെ മുകളില്‍ നിന്ന് താഴെ വീഴാതെ പതുക്കെ ഇറങ്ങി..പോയി പല്ല് തേച്ചു കുളിച്ചു ..നല്ല 'തണുപ്പുണ്ടായിരുന്നു' വെള്ളം ..കുളിച്ചു വന്നപ്പോഴേക്കും ജോലി സ്ഥലത്തേക്ക് പോകാനുള്ള വണ്ടി വന്നു.പെട്ടെന്ന് തന്നെ  യൂണിഫോം വലിച്ചു കയറ്റി വണ്ടിയിലെക്കോടി ...എന്നിട്ട് ബസ്സില്‍ കയറാനുള്ള തന്‍റെ ഊഴവും കാത്തു മറ്റുള്ളവരുടെ പിന്നില്‍ നിന്നു.......ഇന്നും  ജോലി ബില്‍ഡിങ്ങിന്റെ ആറാം നിലയില്‍ തന്നെ  ആയിരുന്നു ..ഉച്ചക്ക് റസ്റ്റ്‌ സമയത്ത് വീട്ടിലേക്കു വിളിച്ചു ..എല്ലാവര്ക്കും സുഖം .ഉമ്മാക്ക് പനിക്ക് കുറവുണ്ട്  എന്ന് പറഞ്ഞു .വൈകീട്ട് അഞ്ചു മണിക്ക് ജോലി കഴിഞ്ഞു നേരെ റൂമിലേക്ക്‌ ..റൂമില്‍ വന്നു യൂണിഫോം അഴിച്ചു വെച്ച് കുളിക്കാന്‍ പോയി.വെള്ളത്തിന്‌ 'നല്ല തണുപ്പ്'..കുളിച്ചു റൂമില്‍  വന്നു കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കണ്ടു..ഇന്നും ഒരു ഹിന്ദി സിനിമ കണ്ടു ..പിന്നെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വന്നു കിടന്നു ..ആരോഗ്യം തൃപ്തികരം ........








10-01-20..

   
         ഇതെന്‍റെ ജീവിതത്തിലെ അവസാന ഡയറി  എഴുത്താണ് .. അല്ലെങ്കിലും  കുളിക്കുന്ന വെള്ളത്തിനും ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ക്കും  കാണുന്ന സിനിമക്കും അല്ലാതെ വേറെ ഒന്നിനും ഒരു മാറ്റവും സംഭവിക്കാത്ത ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു ഡയറി എഴുതേണ്ട ആവശ്യം ഇല്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി ..!!!!!


.


             

59 comments:

  1. ഒരു കഥ എഴുതാനുള്ള ശ്രമത്തില്‍ എഴുതിയത് ....ആരും തെറി പറയരുത് ...ഇനി എഴുതൂലാ ...!!!

    ReplyDelete
  2. അല്ലെങ്കിലും കുളിക്കുന്ന വെള്ളത്തിനും ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ക്കും കാണുന്ന സിനിമക്കും അല്ലാതെ വേറെ ഒന്നിനും ഒരു മാറ്റവും സംഭവിക്കാത്ത ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു ഡയറി എഴുതേണ്ട ആവശ്യം ഇല്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി...സത്യം .. ഗൊള്ളാം..ഇഷ്ടായി..

    ReplyDelete
  3. ഇന്ന് ആദ്യം ഞാന്‍ കമന്‍റ് ഇടുന്നു ......
    ഫൈസൂ ഞാനും ഇതുപോലെ പലപ്രാവശ്യം വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഡയറി എഴുതാന്‍ തുടങ്ങും എന്നിട്ട് പിന്നെ അതൊഴിവാക്കും കാരണം ദിവസവും എഴുതുന്നത് ഒന്നു തന്നെ... നീ പറഞ്ഞ പൊലെ കാണുന്ന സിനിമയുടെ പേര് മാത്രമേ മാറ്റമുണ്ടാവൂ

    ReplyDelete
  4. അയ്യോ.. ആദ്യ കമന്‍റ് എഴുതികഴിഞ്ഞപ്പോഴെക്കും അഭി അവിടെ കയറിയല്ലോ സാരമില്ല അടുത്ത തവണ നോക്കാം

    ReplyDelete
  5. ഇനിയും എഴുതണം ഫൈസുക്കാ... ഇതു വരെ എഴുതിയതിൽ വച്ച് എനിക്കേട്ടവും ഇഷ്ടമായത് ഇതാണ്.. ഡയറി എഴുത്തല്ല. അതിനെ കുറിച്ചുള്ള ഈ പോസ്റ്റ്.

    ReplyDelete
  6. ഫൈസുന്റെ പോസ്റ്റ് കാണാഞ്ഞു വിഷമിച്ചിരിക്കായിരുന്നു..ഡയറി എഴുത്ത് "ഉക്രനായി..."

    ReplyDelete
  7. ഇനി എഴുതൂലാ എന്ന് കാലുപിടിച്ചു പറഞ്ഞത് കൊണ്ട് മാത്രം ഒന്നും പറയുന്നില്ല....
    എന്നാലും ഒരു കാര്യം..."അല്ലെങ്കിലും കുളിക്കുന്ന വെള്ളത്തിനും ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ക്കും കാണുന്ന സിനിമക്കും അല്ലാതെ വേറെ ഒന്നിനും ഒരു മാറ്റവും സംഭവിക്കാത്ത ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു ഡയറി എഴുതേണ്ട ആവശ്യം ഇല്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി ..!!!" ഇപ്പറഞ്ഞത്‌ വാസ്തവം...
    അതുകൊണ്ട് ഇനിയും എഴുതുക ...

    ReplyDelete
  8. ഹ ഹ ഫൈസൂ...ഇത് കൊള്ളാം കെട്ടോ..

    നര്‍മ്മത്തില്‍ ചാലിച്ച് ആയിരക്കണക്കിനു (കമ്പനികളിലെ / ബാച്ചിലേഴ്സ് ) ഗള്‍ഫുകാരുടെ യാന്ത്രിക ജീവിതം രണ്ടേ രണ്ടു ഡയറിക്കുറിപ്പുകളില്‍ ബുദ്ധിപൂര്‍‌വ്വം ഒതുക്കി അത് ഓര്‍മ്മപ്പെടുത്തുന്ന വേദനിപ്പിക്കുന്ന,മടുപ്പിക്കുന്ന അവന്റെ ജീവിതവ്മും കുടുംബത്തെക്കുറിച്ചുള്ള
    ഓര്‍മ്മകളും മാസങ്ങള്‍ക്കൊടുവിലെ സാലറി ദിവസത്തേക്ക് മാത്രം കരുതി വെക്കുന്ന ബേജാറുകലര്‍ന്ന സന്തോഷവും ഒക്കെ ഞാനിവിടെ കാണുന്നു..

    ഫൈസുവിന്റെ എഴുത്ത് വളരെ നന്നാവുന്നുണ്ട്.
    സംസാര ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു.സാഹിത്യ ഭംഗിയുടെ ജാഡപരിവേഷങ്ങളില്ലതെ തന്നെ..

    (ഇങ്ങനെ പോയാല്‍ നീ പേടിക്കേണ്ട താമസിയാതെ "മഹാന്‍ "
    ആയിക്കോളും!)

    ReplyDelete
  9. എല്ലാരും 'മുല്ലമൊട്ടുകളിലേക്ക് വന്നാളിന്‍..!!കാണാതായ പോസ്റ്റ് പൊന്തീട്ടുണ്ട്..'

    ReplyDelete
  10. പ്രവാസിയുടെ വേദന അറിയുന്നു... പക്ഷെ ഒഴിവു ദിവസങ്ങളിലെങ്കിലും ഫൈസുവിനു എഴുതുവാന്‍ ധാരാളം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു :)
    എനിക്കും ഉണ്ടായിരുന്നു ഈ ശീലം. ഒരു ദിവസം ചേച്ചി ഞാന്‍ എഴുതിവെച്ചതൊക്കെ വായിച്ച ശേഷം മുകളില്‍ എഴുതി വെച്ച് - എല്ലാം ഞാന്‍ വായിച്ചു എന്ന് :പ
    അതോടെ നിര്‍ത്തി ആ എഴുത്ത്

    ReplyDelete
  11. രാവിലെ എഴുനേറ്റു , പല്ലുതേച്ച് കുളിച്ചു എന്നൊന്നും പ്രത്യേകം എഴുതേണ്ട. അന്ന് തലയില്‍ വന്ന തലയില്ലാത്തതും ഉള്ളതുമായ ചിന്തകളും തോന്നലുകളും കുറിക്കുക. മോഹങ്ങളും മോഹഭംഗങ്ങളും. ആഗ്രഹങ്ങളും നിരാശയും. കണ്ണീരും കിനാവും ....അങ്ങനെ

    ReplyDelete
  12. ബ്ലോഗര്‍മാരായ പ്രവാസികള്‍ക്ക് ദിവസങ്ങള്‍ ഒരിക്കലും ഒരുപോലെ ആകില്ല എന്ന നല്ല സന്ദേശം ഇത്തരം ബ്ലോഗുകളിലൂടെ നല്‍കുന്ന ഫൈസുവിനു അഭിനന്ദനങ്ങള്‍ .

    . അതിനാല്‍ ഇന്ന് മുതല്‍ ഞാന്‍ ഡയറി എഴുതാന്‍ തീരുമാനിച്ചു. ചുരുങ്ങിയ പക്ഷം ദിനേന ഉള്ള ബ്ലോഗു വായനാനുഭവങ്ങള്‍ എങ്കിലും കുറിച്ച് വെക്കാമല്ലോ ...

    ReplyDelete
  13. മക്കളെ ഇത് എന്റെ ഡയറി അല്ല ...ഞാന്‍ ഇത് വരെ ജീവിതത്തില്‍ ഡയറി എഴുതിയിട്ടില്ല ..ഇത് ഞാന്‍ ഉണ്ടാക്കി എഴുതിയതാ .......

    ReplyDelete
  14. ഈ എഴുത്തിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഫൈസൂ. ഒരു ഡയറി കുറിപ്പിന്റെ രൂപത്തില്‍ നീ വരച്ചിട്ടത് ഒരു പ്രവാസിയുടെ പ്രശ്നങ്ങളെയാണ്. യാന്ത്രികമായ അവരുടെ ജീവിത രീതികളെയാണ്. എനിക്കിതില്‍ നര്‍മ്മം തോന്നുന്നില്ല. കാണുന്നത് ജീവിതം തന്നെയാണ്.
    എഴുത്തിന്റെ കാര്യത്തില്‍ നീ ഒരുപാട് മുന്നോട്ട് പോകുന്നു. ആശംസകള്‍.

    ഒരു കാര്യം ഞാന്‍ ഇതില്‍ പ്രത്യകം ശ്രദ്ധിച്ചു. കുളിച്ചു എന്ന് പലതവണ എടുത്തു പറയുന്നു. :)

    ReplyDelete
  15. ഫൈസു. നന്നായിട്ടുണ്ട്; പ്രവാസജീവിതത്തിലെ യാന്ത്രികതയെ കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടുള്ള ഈ അവതരണം.

    Congrats

    ReplyDelete
  16. തണുപ്പുള്ള വെള്ളം ആണേലും കുളിക്കുണ്ടല്ലോ അത് മതി.....സന്തോഷമായി.....

    ReplyDelete
  17. എനിക്കുമുണ്ടായിരുന്നു കല്യാണം വരെ ഡയറി എഴുത്ത്. കല്യാണത്തിനു മുമ്പ് ഞാന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ വീട്ടുകാര്‍ കണ്ടു വെച്ച പെണ്ണിനെ കുറിച്ച് എഴുതിയ റൊമാന്റിക്‌ കുറിപ്പുകള്‍ ഭാര്യ വായിച്ചു ഇത്തിരി അസൂയയോടെ ചിരിച്ചു. കല്യാണം കഴിഞ്ഞ ശേഷം ഹീറോ ഹോണ്ട പരിചയമില്ലാത്ത വളവില്‍ കൂടി തിരിക്കുമ്പോള്‍ ഞാന്‍ വീണില്ലേലും പുതുനാരിയെ വീഴ്ത്തിയത് എഴുതിയത് പെങ്ങള്‍ അവിചാരിതമായി വായിച്ചു (വീട്ടുകാര്‍ അറിഞ്ഞാല്‍ സവാരി ഗിരിഗിരി മുടക്കില്ലേ...) ..അങ്ങിനെ ഒത്തിരി അബന്ധങ്ങള്‍ സംഭവിച്ചതിനാല്‍ അക്കൌന്റ് ബുക്ക്‌ മാത്രമേ ഇപ്പോള്‍ സൂക്ഷിക്കാറുള്ളൂ...ഫൈസു പറഞ്ഞ പോലെ ഡയറി എഴുത്ത് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞ പണിയല്ല, എന്റെത്ര വരില്ലെങ്കിലും നിനക്ക് പുത്തിയുണ്ടെടാ..
    പ്രവാസികളുടെ യാന്ത്രിക ജീവിതത്തെ മനോഹരമായ ഒരു ഡയറി കുറിപ്പിലൂടെ അനാവരണം ചെയ്തിരിക്കുന്നു....ഇപ്പൊ ബെര്‍ളിയെ പോലെ ദിവസം പോസ്റ്റാണല്ലോ....ഹമ്പടാ..

    ReplyDelete
  18. ഫൈസു നീ ഉണ്ടാക്കി എഴുതിയതാണെങ്കിലും അത് സത്യം തന്നെ അല്ലെ. ഒരു മാറ്റവുമില്ലാതെ, ഒരു യാന്ത്രികമായ ഒരു ജീവിതം.
    ചിലപ്പോള്‍ ഇന്ന് ഏത് ദിവസമാണെന്ന് അറിയാന്‍ പോലും കുറെ ആലോചിക്കേണ്ടി വരും. നാമറിയാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നു.

    ReplyDelete
  19. ഫൈസു തുടർന്നും ഡയറി എഴുതിക്കോളൂ.എന്തിനു ഇത് അവസാനത്തതാക്കണം.

    ReplyDelete
  20. പണ്ടെപ്പോഴോ ഇതുപോലൊന്ന് എഴുതി കൂട്ടുകാരെ കാണിച്ചത് ഓര്മ വന്നു..
    ഫയ്സൂ..പ്രത്യേകിച്ചും ഇവിടെ മദീനയില്‍ അങ്ങിനെയൊക്കെ തന്നെ ആണ് ജീവിതം..പ്രവാസിയുടെ സങ്കടങ്ങള്‍...

    ReplyDelete
  21. ഗള്‍ഫിലെ യാന്ത്രിക ജീവിതത്തെക്കുറിച്ച്
    ഫൈസുവിന്റെ മാന്ത്രിക സ്പര്‍ശം..

    ReplyDelete
  22. പ്രവാസിയുടെ ഡയറിക്ക് ഒറ്റ പേജു മതി. ഓരോ ദിവസവും തലേ ദിവസത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് ഫൈസു ഈ കൊച്ചു ഡയറിക്കുറിപ്പില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. ഒരു അഭിപ്രായം പറയട്ടെ. ഇതൊരു നല്ല ത്രെഡ് ആയിരുന്നു. അല്‍പം കൂടി സമയം എടുത്തു എഴുതിയിരുന്നെങ്കില്‍ ഇനിയും ഒരു പാട് നന്നാക്കാമായിരുന്നു.

    അപ്പൊ പറഞ്ഞ പോലെ ഫൈസു ഒരു സംഭവം ആയിക്കൊണ്ടിരിക്കുകയാണ് കേട്ടോ. ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.

    ReplyDelete
  23. ഫൈസൂ,,ഡയറിയില്‍ എഴുതാനെങ്കിലും പല്ലു തേപ്പും കുളിയും നടത്തിയല്ലോ..ഭാഗ്യം!?

    ചെറുപ്പം മുതലേയുള്ള ഡയറി അനുഭവം വെച്ചു പറയുകയാണ്‌.ഫയ്സൂ..ഡയറിയെഴുത്ത് തുടരുക,,അത് നമ്മെ എന്തെങ്കിലുമൊക്കെ ആക്കും തീര്‍ച്ച.
    നല്ലൊരു പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ ,,

    ReplyDelete
  24. മനസ്സ് തുറന്നു പറയട്ടെ ആദ്യം...

    എനിക്ക് പെരുത്ത് പിടിച്ചു എന്റെ ഫൈസുവിന്‍റെ ഇന്നത്തെ പോസ്റ്റ്‌.....

    ReplyDelete
  25. ഹ ഹ ........നന്നായിട്ടുണ്ട്......എല്ലാ വര്‍ഷവും ഞാനും ഒരു ഡയറി വാങ്ങാറുണ്ട്....ആദ്യ ദിവസമൊക്കെ വള്ളി പുള്ളി വിടാതെ എഴുതും..എല്ലാ ദിവസവും ഒരു പോലെ അല്ല എങ്കിലും...പിന്നെ എഴുത്ത് സ്വാഹാ .......

    ReplyDelete
  26. നല്ല ഫ്ലോയുണ്ട്, തുടര്‍ന്നും എഴുതുക

    ReplyDelete
  27. അപ്പൊ ഇങ്ങിനാ ഡയറി എഴുത്തു അല്ലേ പഠിപ്പിച്ചു തന്നതിന് നന്ദി.:)

    ReplyDelete
  28. നന്നായിട്ടുണ്ട് ഫൈസൂ... പ്രവാസിയുടെ മാത്രമാണോ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ പലരുടെയും ജീവിതം ഇത് പോലെ യാന്ത്രികമായി തുടങ്ങിയിട്ടുണ്ട്.... നല്ല എഴുത്ത് ... ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍ ...
    പിന്നെ ഞാനും ഇത് പോലെ ഡയറി എഴുത്ത് ട്രൈ ചെയ്തു ഉപേക്ഷിച്ചതാണ് .... :)

    ReplyDelete
  29. എഴുതിയത് വളരെ സത്യം.. ഓരോ പ്രവാസിയുടേയും ജീവിതം ഇങ്ങനെത്തന്നെ...

    ReplyDelete
  30. ഫൈസൂ..
    ഞാന്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇങ്ങോട്ട്... ( അതിനുള്ള നന്ദി, കടപാട് പ്രവസിനിക്കും, ജസ്മിക്കും തുല്യമായി പങ്കു വക്കുന്നു )
    ഓരോ ദിവസവും ജീവിച്ചു എന്നറിയിക്കാന്‍ ആ diary എഴുത്ത് തുടര്‍ന്നോളൂന്നേ...

    ആശംസകള്‍!!!

    ReplyDelete
  31. ഫൈസൂ...കൊടു കൈ....

    നീ എഴുതിയതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്...
    എഴുത്തില്‍ നീ ബഹുദൂരം മുന്നിലായിരിക്കുന്നു...കീപ്പിറ്റ് അപ്
    ആശംസകള്‍...

    ReplyDelete
  32. ഫയിസു, നന്നായി. ഇതെന്താ ഇമ്പോസിഷന്‍ എഴുതിയ പോലെ ആവര്‍ത്തിച്ചത് എന്ന് കരുതി, മുഴുവന്‍ വായിച്ചപ്പോഴ ഗുട്ടന്‍സ് മനസ്സിലായത്‌. കലക്കി..

    "എന്നാലും ഒരു കാര്യം..."അല്ലെങ്കിലും കുളിക്കുന്ന വെള്ളത്തിനും ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ക്കും കാണുന്ന സിനിമക്കും അല്ലാതെ വേറെ ഒന്നിനും ഒരു മാറ്റവും സംഭവിക്കാത്ത ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു ഡയറി എഴുതേണ്ട ആവശ്യം ഇല്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി ..!!!" ഇപ്പറഞ്ഞത്‌ വാസ്തവം..".

    ReplyDelete
  33. ഫൈസുവേ... സംഗതി ക്ലാസ്സായിട്ടിണ്ടിട്ട!

    ReplyDelete
  34. ഗല്ഫ് ജീവിതം രണ്ടു വരികളില്‍ നിരത്തി.
    നന്നായി.

    ReplyDelete
  35. ഫൈസു ഇല്ലാത്തതു ഉള്ള്തുപോലെയാക്കി എഴുതിതാണ് എങ്കിലും ഇതൊക്കെ ഉള്ളത് തന്നെയാണല്ലോ എല്ലാവരും ഇല്ലാത്തതു തന്നെയാണ് അധികവും ഉള്ളത് പോലെ എഴുതാറുള്ളത്.ആയതിനാല്‍ ഇനിയും എഴുതുക

    ReplyDelete
  36. ആവർത്തനങ്ങളിൽ പുതുമ കണ്ടെത്തുവാൻ ശ്രമിക്കുക...
    അപ്പോൾ ഒരിക്കലും വിരസതയും,അവസനിപ്പിക്കലും ഉണ്ടാകുകയില്ല കേട്ടൊ ഫൈസു...അതേത് പ്രവാസജീവിതമാണെങ്കിലും..!

    ReplyDelete
  37. ഹഹ..പ്രവാ‍സി ഡയറി എഴുതാതിരിക്കുന്നതാണ് നല്ലത്..എന്നും കുബൂസ് പോലെ ഒരേപോലെയിരിക്കും:)

    ReplyDelete
  38. ഫൈസു എഴുത്ത് നന്നാവാന്‍ തുടങ്ങി ഇതുപോലെ എഴുതി
    എഴുത്ത് ലോകത്തെ കീഴടക്കൂ

    ReplyDelete
  39. ഈ ഡയറിക്കുറിപ്പില്‍ എത്രയെത്ര സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു . പ്രവാസിക്ക് ചിന്തകളും സ്വപ്നങ്ങളും പകര്‍ത്താന്‍ ഡയറി ഉപകരിക്കും

    ReplyDelete
  40. ഒരു ക്ലീന്‍ ഡയറി .

    ഫൈസുവിന്റെ മനസ്സ് പോലെ എല്ലാം ഭദ്രം !

    അല്ലെങ്കിലും ഫൈസുവിനു ഇങ്ങിനോക്കെയെ എഴുതാന്‍ പറ്റു.

    ReplyDelete
  41. പ്രവാസിയുടെ യാന്ത്രിക ജീവിതം നന്നായി അവതരിപ്പിച്ചു....

    പക്ഷെ ഒന്ന് വിട്ടുപോയി... സാലറി വാങ്ങുന്നതും, നാട്ടിലേക്ക് അയക്കുന്നതും.

    ReplyDelete
  42. ഇതു കൊള്ളാമല്ലോ ഒരു പ്രവാസിയുടെ മാറ്റമില്ലത്ത ഒരു അവസ്ഥ ജോലി റൂം ... ടിവി ഇതൊക്കെ തന്നെയല്ലെ... നല്ലൊരുഎഴുത്ത് ... അധികമാർക്കും തോന്നാത്ത ഒരു ആശയം ...ആശംസകൾ...

    ReplyDelete
  43. രണ്ടു പാരഗ്രാഫുകൊണ്ട് ഒരു പ്രവാസിയുടെ ജീവിതം വളരെ രസകരമായി അവതരിപ്പിച്ചു.
    ഫൈസ് ഇങ്ങനെയാണെങ്കില്‍ എഴുത്ത് തുടങ്ങുക, ഡയറിയില്‍ എഴുതി ബ്ലോഗിലേക്ക്.

    ReplyDelete
  44. ഒരു ഇമ്പോസിഷന്‍ വായിച്ചു....അതിലും വലിയ പ്രവാസി ജീവിതവുംകണ്ടു..അല്ല ഫൈസു കാട്ടി തന്നു.

    ReplyDelete
  45. ഫൈസൂ ദിവസവും ഒരുപാട് ബ്ലോഗുകള്‍ വായിച്ചു കൂട്ടും എങ്കിലും അഭിപ്രായം എഴുതാന്‍ എനിക്ക് മടിയാണ്. വേറൊന്നുമല്ല. എന്തെഴുതണം എങ്ങനെയെഴുതണം എന്നറിയില്ല. ആസ്വദിച്ചത് പറഞ്ഞുമനസ്സിലാക്കാന്‍ കഴിയാത്തതിന്‍റെ ബുദ്ധിമുട്ട്. പക്ഷെ ഇതിനൊരു comment ഇടാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഇതുവരെ വായിച്ചിട്ടുള്ള ഫൈസുവിന്‍റെ പോസ്റ്റുകളില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായത്. ഭാവിയില്‍ ഒരു വി. കെ. എന്നിനെയൊ ബഷീറിനെയോ കൂടി മലയാളത്തിനു പ്രതീക്ഷിക്കാമല്ലേ? ആശംസകള്‍.

    ReplyDelete
  46. പുതുമയുള്ള പോസ്റ്റ്‌. ഇനിയും എഴുതുക, ഇത് പോലെ.

    ReplyDelete
  47. ഹ ഹ, കൊള്ളാം മാഷേ :)

    ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

    ReplyDelete
  48. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

    ReplyDelete
  49. ഭാവനയുടെ കെട്ടഴിച്ചു വിട്ടേക്ക് ഫൈസൂ...(ഏത് ഭാവനാന്നു ചോദിക്കുമോ ഇനി)അതങ്ങ് ആകാശത്തോളം ഉയരട്ടെ.
    പുത്വത്സരാശംസകള്‍.

    ReplyDelete
  50. നാട്ടിലെ ദുരിതങ്ങള്‍ക്കിടയിലിരുന്നു വായിച്ചപ്പൊഴും ഉള്ളിലെവിടെയോ ഒരു കുത്തു കൊണ്ട വേദന. ക്രിസ്മസ്‌ ആശംസകളോടെ

    ReplyDelete
  51. ഡയറി എഴുത്തെന്നാല്‍ ജീവിതസ്പ്ന്ദനം ആണ്. എഴുത്ത് തുടരൂ.നല്ല പോസ്റ്റുകള്‍ വീണ്ടും വിരിയട്ടെ.

    ReplyDelete
  52. പ്രവാസിയുടെ തീ പിടിച്ച മനസ്സാണ് ഫൈസുവിന്റെ ഡയറിയില്‍ തെളിയുന്നത്. എഴുത്തിലെ പരീക്ഷണങ്ങള്‍ തുടരുക.

    ReplyDelete
  53. super..............

    ReplyDelete
  54. നന്നായി.. എഴുത്തില്‍ മാത്രം വിരസത വേണ്ട

    ReplyDelete
  55. ഒരിക്കലെഴുതിയതിന്റെ ഫോട്ടോ കോപ്പി മാത്രം മതി ഗൾഫന്.
    എന്നാൽ മനസ്സിൽ വിരിയാൻ തുടങ്ങുന്ന മൊട്ടുകളെ സൌന്ദര്യവും വാസനയുമുള്ള പൂക്കളാക്കി മാറ്റാൻ താങ്കൾക്ക് കഴിവുണ്ട്.

    ചെറു അനുഭവങ്ങൾ പോലും ഒരു കഥയാ‍ക്കുക. നന്മകൾ നേർന്ന് കൊണ്ട്...

    ReplyDelete
  56. പരമമായ സത്യം..ഞാനും പലപ്പോഴും ഡയറി എഴുതി തുടങ്ങിയതാ..എല്ലാ പേജിലും ഒരേ കാര്യം എഴുതേണ്ടി വരുന്നത് കൊണ്ട് ഒരു പേജ് എഴുതി Do ---Do ---എന്ന് ബാക്കിയുള്ള പേജില്‍ എഴുതി വച്ചു!

    ReplyDelete
  57. Dear Faisu,

    Orupaadorupaadishtamaayi......

    Onnum parayaan kazhiyunnilla.....Insha allah, Njaanum oru post ezhuthum.......

    Love,
    Jabu (oormayundo?)

    ReplyDelete
  58. പ്രിയപ്പെട്ട ഫൈസൂ....
    ഇന്ന് രാവിലെ എന്തോ ഒരാവിശ്യത്തിന് എന്റെ പഴയ ഡയറി ഒന്നെടുത്ത് നോക്കി......ഇപ്പോ ഡയറി എന്ന് മനസ്സിൽ വരുമ്പോൾ നിന്റെ പോസ്റ്റ് ഓർമ്മ വരും....
    ഞാനും പണ്ട് ഇങ്ങനെ എടക്ക് ഒരു ഡയറി എഴുത്ത് ഉണ്ടായിരുന്നു....ഒന്ന് രണ്ട് ദിവസം ഒക്കേ മുടിഞ്ഞ ഉത്സാഹം കാണും ...പിന്നെ പിന്നെ അതും അങ്ങട്ട് നിലക്കും.....
    എന്നും കാണുന്ന വഴികളും, എന്നും ഒരു മാറ്റവുമില്ലാത്ത ജോലിയും, മെസ്സിലേ മെനു വച്ചിട്ടുള്ള ഭക്ഷണവും ഒക്കെ ഉള്ള ഒരു “പ്രയാസി” എന്തെഴുതാൻ....

    ReplyDelete
  59. വായിച്ചു. ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്ന് തന്നെ പറയും ഞാന്‍

    ReplyDelete