Friday, 14 January 2011

ശൈഖ് 'ഫൈസു' അല്‍ബ്ലോഗിയ്യ..അഭിമുഖം -1

   മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഫേസ് ബുക്ക്‌ മൈതാനത്ത് നടക്കുന്ന  കൂട്ട ചോദ്യം ചെയ്യല്‍ മല്‍സരം അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ .ആ മല്‍സരത്തിലേക്ക്  നിങ്ങളുടെ പൊന്നോമന ബ്ലോഗ് 'ഫൈസുവിന്‍റെ ബ്ലോഗും' അതിന്‍റെ എല്ലാമെല്ലാമായ ബഹുമാനപ്പെട്ട അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ   എന്ന ആ വലിയ മനുഷ്യനും  ആണ് കഴിഞ്ഞ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്  എന്ന വിവരം അടുത്ത ബോധം പോകുന്നതിനു മുമ്പ്‌ നിങ്ങളെ അറിയിച്ചു കൊള്ളുന്നു..ചില കണ്ണില്‍ ചോരയില്ലാത്ത ആള്‍ക്കാര്‍{എല്ലത്തിനും വെച്ചിട്ടുണ്ട്} ഉന്നയിച്ച ചില ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല എന്നാണു ഷെയ്ഖ് അല്‍ കമെന്റിയ്യ ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നെ ഉത്തരം കൊടുക്കാം എന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു .ഗ്രൂപ്പില്‍ നിന്ന് പുറത്താക്കും എന്ന ഭീഷണി ആണ് ഷെയ്ക്കിന്റെ മനം മാറ്റത്തിനു കാരണം എന്ന് വിശ്വസിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് ..യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല .

ആരോപണങ്ങളും ഷെയ്ഖ് ബ്ലോഗിയ്യയുടെ ഉത്തരങ്ങളും ........!!!!!

ആദ്യത്തെ ചോദ്യം ചോദിച്ചത് കണ്ണന്‍ അല്‍ നിക്കറൂരിയ്യ ബി എസ് എ{ബി എസ് എ അവന്‍റെ സൈക്കിളിന്‍റെ പേരാണ്.}

 1..പാവപ്പെട്ട മലയാളികളെ പിടിച്ചു ബ്ലോഗ്ഗര്‍ ആക്കുന്നതില്‍ തനിക്കുള്ള പങ്ക് വളരെ കൂടുതല്‍ ആണെന്ന് പറഞ്ഞാല്‍??

ഉത്തരം --ഇത് വരെ ഒരാള്‍ മാത്രമാണ് ഞാന്‍ കാരണം ബ്ലോഗ് തുടങ്ങിയത് .ഒരു പത്തു പേരോളം  പേര്‍ അടുത്ത് തന്നെ തുടങ്ങണം എന്ന് പറഞ്ഞു ലപ്ടോപിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌ ..അതൊരു തെറ്റാണോ ?

2..എന്താണ് എല്ലാവര്‍ക്കും താങ്കളെ ഇഷ്ടാവാന്‍ കാരണം,? ഒന്ന് ചുരുക്കി പറയാമോ?

ഉത്തരം.അറിയില്ല .ഇതിനു മറുപടി നിങ്ങള്‍ ആണ് പറയേണ്ടത്‌..പിന്നെ ഷെയ്ഖ്‌ ഇത്തിരി മന്ദബുദ്ധി ആണോ എന്ന് സംശയം ഉണ്ട് .അതായിരിക്കും ചിലപ്പോള്‍ കാരണം .....!!!

3..ആരെവിടെ തേങ്ങ ഉടക്കാന്‍ പോയാലും അങ്ങയുടെ തേങ്ങ അവിടെ പൊട്ടിക്കിടക്കുന്നത് കാണാം..ഇത് ശരി ആണോ?

ഉത്തരം..വായിക്കുക എന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള സംഗതി ആണ്.മദീനയില്‍ ആയിരുന്ന സമയത്ത് ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ എനിക്ക് വായിക്കാന്‍ ഇഷ്ട്ടം പോലെ പുസ്തകങ്ങള്‍ ലഭിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.പക്ഷെ ദുബായില്‍ വന്ന ശേഷം പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരു പാട് അന്വേഷിച്ചുവെങ്കിലും എവിടെയും ലഭിച്ചില്ല.നാട്ടില്‍ നിന്ന് വരുത്തി വായിക്കാന്‍ എനിക്ക് നാട്ടില്‍ അത്ര പരിചയം ഉള്ള ആരും ഇല്ല.പോരാത്തതിന് എനിക്ക് വായിക്കാന്‍ ഇഷ്ട്ടം പോലെ സമയം ഉണ്ട് എന്ന് വല്യ ശൈഖുന[ഉപ്പ }എങ്ങാന്‍ അറിഞ്ഞാല്‍ ലോകത്തുള്ള സകല 'കിതാബുകളും'{ഇപ്പൊ അയച്ചതിനു പുറമേ} വാങ്ങി അയച്ചു തരാന്‍ സാധ്യത ഉള്ളത് കൊണ്ട് നാട്ടില്‍ നിന്ന് വരുത്താനും കഴിയില്ല.ഇതൊക്കെ കൊണ്ട് തന്നെ സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകള്‍ വായിക്കും.വായിച്ചാല്‍ അതിനു നന്ദി എന്ന നിലക്ക് എന്തെങ്കിലും കമെന്റും ഇടും..ഇതായിരിക്കും നിങ്ങള്‍ പോകുന്ന ബ്ലോഗില്‍ ഒക്കെ എന്‍റെ കമെന്റ്റ്‌ കാണാന്‍ കാരണം .....

{ഒരു സംശയം.ആദ്യ ചോദ്യത്തില്‍ 'തനിക്ക്' എന്നും രണ്ടാമത്തെ ചോദ്യത്തില്‍ 'താങ്കള്‍ക്കു' എന്നും  അവസാന ചോദ്യത്തില്‍ 'അങ്ങ്' എന്നും പ്രയോഗിച്ചത് കണ്ടു.ഓരോ ചോദ്യം കഴിയുമ്പോഴും ബഹുമാനം കൂടി കൂടി വരികയായിരുന്നോ ?}

 അടുത്തതായി ശൈഖുനാ നമൂസ്‌ കവി മുസ്ലിയാര്‍ {കവി ആണ് }..

1..എനിക്കൊരു ചോദ്യമേ ഒള്ളൂ... എല്ലായ്പ്പോഴും പ്രസന്നവദനനായി ഇരിക്കുന്നതിന്‍റെ' ഗുട്ടന്‍സ്'...?

ഉത്തരം ..ചിന്തിക്കാന്‍ ഒരു പാട് വിഷയങ്ങളോ ചുമക്കാന്‍ ഒരു പാട് ഭാരങ്ങളോ ഇല്ലാത്തതു കൊണ്ടായിരിക്കും.ഖുര്‍ആന്‍ ചുമക്കുക എന്നതല്ലാതെ മറ്റൊന്നും ഇതു വരെ വല്യ ഷെയ്ഖ്‌ വിശ്വസിച്ചു ഏല്‍പ്പിച്ചിട്ടില്ല.അത് കൊണ്ട് കളിയും ചിരിയും ഒക്കെ ആയി അങ്ങ് പോകുന്നു .....!!

അടുത്തതായി ചെമ്മാട് എക്സ്പ്രസിന്‍റെ ഉടമയും ഏതോ പാവം പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അബുദാബിയിലേക്ക് കടന്നു കളഞ്ഞു എന്നാരോപണവിധേയനായ ഇസ്മായില്‍ ചെമ്മാട് ........‍

1..താങ്കളുടെ ബ്ലോഗ്‌ പ്രൊഫൈലില്‍ വിവരണത്തില്‍, കേരളത്തില്‍ കൂടുതല്‍
ചിലവഴിക്കാന്‍ കഴിയാത്തതിന്റെ നഷ്ട ബോധംനിഴലിക്കുന്നു .പക്ഷെ താങ്കളുടെ പോസ്റ്റില്‍
ഈ കുറവുകള്‍ കാണാനുമില്ല . ഇതൊന്നു വിശധ മാക്കാമോ?

ഉത്തരം ..ഏതു തരം കുറവുകള്‍ ആണ് താങ്കള്‍ ഉദ്ദേശിച്ചത് എന്നറിയില്ല.ഈ രണ്ടു പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ ...ഇതും  ഇതും 

2..താങ്കളിഷ്ടപ്പെടുന്ന ബ്ലോഗേഴ്സ് ആരൊക്കെ ?ബ്ലോഗ്‌ പോസ്റ്റ്‌ ഏതു ?ഇഷ്ട ബ്ലോഗുകള്‍?

ഉത്തരം.ഞാനിഷ്ട്ടപ്പെടുന്ന ബ്ലോഗേഴ്സിന്‍റെ പേരുകളും പോസ്റ്റുകളും ബ്ലോഗും ഒക്കെ എഴുതാന്‍ നിന്നാല്‍ എനിക്ക് അടുത്ത കുറെ ദിവസങ്ങളില്‍ വേറെ പണിയൊന്നും വേണ്ടി വരില്ല...

3..ഏതെങ്കിലും കമെന്റ് താങ്കളെ വേദനിപ്പിച്ചിട്ടുണ്ടോ ?
എതെകിലും കമെന്റ് ആസ്വദിച്ചിട്ടുണ്ടോ ?

ഉത്തരം.ഒരു കമെന്റും എന്നെ വേദനിപ്പിച്ചിട്ടില്ല ...എല്ലാ കമെന്റ്സും ഞാന്‍ ആസ്വദിക്കാറുണ്ട്...

4..പലബ്ലോഗ്ഗെര്സും പ്രത്യേകിച്ചു സ്ത്രീ ബ്ലോഗേഴ്സ് , ഒരനിയന്റെ സ്ഥാനം നിങ്ങള്ക്ക് നല്‍കുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്
താങ്കളുടെ പ്രതികരണം?

ഉത്തരം ..നൂറു ശതമാനം സത്യമാണ് അത്.അത് സ്ത്രീകള്‍ മാത്രമല്ല ചെറുവാടി,സലീമ്ക്ക,സമീര്‍  തുടങ്ങി എല്ലാവരും എന്നെ ഒരു സുഹൃത്ത് എന്നതിലുപരി ഒരു അനിയനായി തന്നെയാണ് കാണുന്നത് എന്ന് എനിക്കറിയാം.അതിന്‍റെ കാരണം എനിക്കറിയില്ല .പക്ഷെ ഒന്നെനിക്കറിയാം.ഞാന്‍ അവരെ മനസ്സിലാക്കിയിട്ടുള്ളത് എന്‍റെ സഹോദരന്മ്മാരും സഹോദരിമാരും ആയിട്ടാണ്.എനിക്കവരെ കുറിച്ച് എന്തും പറയാം,അവരുടെ ബ്ലോഗില്‍ എന്ത് കമെന്റും ഇടാം,അവരെ എനിക്കിഷ്ട്ടമുള്ളത് പോലെ കളിയാക്കാം .ഒരു പക്ഷെ മറ്റൊരു ബ്ലോഗര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തന്നെയാണ് അത്.കുറച്ചു ദിവസം മുമ്പ്‌ എന്നോട് എന്‍റെ ഒരു ഫ്രെണ്ട് ചോദിച്ചു.'ആരാ ഈ എക്സ് പ്രവസിനി എന്ന്.നീ എന്താ അവരുടെ ബ്ലോഗില്‍ പോയി അമ്മാതിരി കമെന്റ്റ്‌ ഒക്കെ ഇടുന്നത്.അവര്‍ക്കതിഷ്ട്ടപ്പെടുമോ എന്നൊക്കെ.ഞാന്‍ പറഞ്ഞു അതെന്‍റെ എളാമ ആണ്.ഞങ്ങളുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു എന്ന്.അവന്‍ പോയി പ്രൊഫൈല്‍ ചെക്ക് ചെയ്തു.സംഭവം വിശ്വസിച്ചു ...!!!

5..മലയാളത്തില്‍ ബ്ലോഗിന് പുറത്തെ നിങ്ങളുടെ വായന , കൃതി , എഴുത്ത് കാരന്‍ ?

ഉത്തരം.മുകളില്‍ കണ്ണന് കൊടുത്ത ഉത്തരത്തില്‍ ഉണ്ട്  വായനയെ കുറിച്ച്..കയ്യില്‍ കിട്ടുന്ന എന്തും വായിക്കും.മതപരമായ ഗ്രന്ഥങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മലയാളത്തില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കൃതി 'ഒരു സങ്കീര്‍ത്തനം പോലെ'.ഇഷ്ട്ടപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍.

6..ബ്ലോഗില്‍ ഞണ്ട് എന്ന ഓമനപ്പേര്‍ താങ്കളുടെ ബ്ലോഗ്‌ ജീവിതത്തിനുള്ള ഒരന്ഗീകാരമായി തോന്നിയിട്ടുണ്ടോ?

ഉത്തരം ..ഉവ്വ ഉവ്വ .. {കയ്യടിക്കൂ.}

അടുത്തതായി ശൈഖിനെ ഉത്തരം മുട്ടിക്കാന്‍ ഇറങ്ങുന്നത് ഷാനവാസ്‌ എളയോടന്‍.{അതെ ,അയാള്‍ തന്നെ ആ കയ്യില്‍ കാമറ പിടിച്ച ...}

1.ഫയിസു: കുട്ടികളുടെ ബ്ലോഗിനെയും തുടക്കകാരായ പലരുടെയും ബ്ലോഗിനെയും താങ്കള്‍ എപ്പോഴും തിരഞ്ഞു പിടിച്ചു പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നു. ഇതിന്റെ പിന്നിലെ ചേതോ വികാരം?

ഉത്തരം.ഒന്നാമത് കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.അത് എന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല.പിന്നെ അവരുടെ ഓരോ കൊച്ചു കഴിവുകളും കാണുമ്പോള്‍ എനിക്ക് എന്‍റെ കുട്ടിക്കാലം ഓര്മ വരും.ഒരു പക്ഷെ എനിക്ക് എന്തെങ്കിലും കഴിവ് ഉണ്ടായിരുന്നോ എന്ന് നോക്കാനും ഉണ്ടായിരുന്നേല്‍ അതിനെ പ്രോത്സാഹിപ്പിക്കാനും ഒന്നും ആരും ഇല്ലായിരുന്നു.നമ്മുടെ വല്യ ശൈഖുനാക്ക്‌ ആകെ വേണ്ടിയിരുന്നത് ഇവന്‍ ഖുര്‍ആന്‍ കാണാതെ പഠിക്കണം എന്ന് മാത്രമായിരുന്നു...അത് കൊണ്ടൊക്കെ തന്നെ ഞാന്‍ കുട്ടികളുടെ ഓരോ ചെറിയ കഴിവിനെയും എന്നെ കൊണ്ട് കഴിയുന്ന പോലെ സപ്പോര്‍ട്ട് ചെയ്യും.,നന്നായിട്ടുണ്ട് എന്നൊരു വാക്ക് അവര്‍ക്ക് കൊടുത്താല്‍ നമുക്ക് എന്ത് നഷ്ട്ടം.

പിന്നെ പുതിയ ബ്ലോഗേഴ്സിനെ നമുക്ക് കഴിയുന്ന പോലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം.വലിയ ബ്ലോഗു പുലികളുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടുന്നതിനേക്കാള്‍ എനിക്ക് ഇഷ്ട്ടം പുതിയ ബ്ലോഗര്‍മാരുടെ ബ്ലോഗിലും ആരും ശ്രദ്ധിക്കാത്ത ബ്ലോഗിലും കമെന്റ്റ്‌ ഇടാനാണ്.ആ കമെന്റിനു ഒരു വില ഉണ്ടാവും.പുലികളുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടാന്‍ ഒരു പാട് പേരുണ്ടാവും.പക്ഷെ പുതിയ ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടാന്‍ ആരും അത്രക്ക് ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.


പിന്നെ കുട്ടികളുടെ കഴിവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിരുന്നു.അതിന്‍റെ പണിപ്പുരയില്‍ ആണ് ഞാന്‍.എനിക്കറിയാവുന്ന എല്ലാ കുട്ടിബ്ലോഗുകളും ഞാന്‍ അതില്‍ ആഡ് ചെയ്തു കൊണ്ടിരിക്കുകയാണ് .

നിങ്ങള്‍ക്കറിയാവുന്ന കുട്ടികളുടെ ബ്ലോഗുകള്‍ എന്നെ അറിയിക്കുക..പിന്നെ ഒരു കാര്യം ഷാനവാസ്‌ തന്ന പോലെ വല്ല മുഹമ്മദ്‌ 'കുട്ടി'യുടെയോ  ഇസ്മയില്‍ 'കുട്ടി'യുടെയോ ബ്ലോഗിന്‍റെ ലിങ്ക് അല്ല.ഒറിജിനല്‍ കുട്ടികളുടെ ബ്ലോഗ്‌ ലിങ്ക് മാത്രം .........!!!!!!

ശൈഖുനാ അല്‍ കിഡ്സ്‌ ബ്ലോഗിയ്യ ക്ഷീണിച്ചിരിക്കുന്നു ..ഒന്നാം ഭാഗം ഇവിടെ അവസാനിച്ചിരിക്കുന്നു .അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ വിപണിയില്‍ എത്തുന്നതായിരിക്കും ..എല്ലാവരും സഹകരിക്കുക .....!!!!!!

 ഇതാണ് ഞാന്‍ ഉണ്ടാക്കിയ കുട്ടി ബ്ലോഗ്‌ , ഇടയ്ക്കു വന്നു നോക്കൂന്നേ ...

 .

45 comments:

 1. എടാ നീ ഒരു ഫൈസു വല്ല , ഒരു ഒന്നന്നര ഫൈസുവാണ്
  കലക്കി മോനെ....
  അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
  (പടച്ചോനെ അതിന്റെ നുന്പ് ഇവന്റെ ബോധം കേടുത്തരുതേ..........)

  ReplyDelete
 2. ഞാന്‍ കാത്തിരിക്കുന്ന ഉത്തരം അടുത്ത ഭാഗത്തില്‍ ആവും അല്ലെ..... ഹിഹി.....

  ReplyDelete
 3. ഇവന്റെ ഒക്കെ ഒരു കാര്യമേ ..
  ഇതും വെച്ച് ഒരഞ്ചു പോസ്റ്റ്‌ ആക്കാനാ അവന്റെ പരിപാടി

  ReplyDelete
 4. ഉസ്താദ്‌. ഒന്നാം ഭാഗം കലക്കീട്ടോ.. പോന്നോട്ടെ അടുത്ത ഭാഗങ്ങള്‍..

  "നിങ്ങളുടെ പൊന്നോമന ബ്ലോഗ് 'ഫൈസുവിന്‍റെ ബ്ലോഗും' അതിന്‍റെ എല്ലാമെല്ലാമായ ബഹുമാനപ്പെട്ട അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ

  നിങ്ങള്‍ക്കറിയാവുന്ന കുട്ടികളുടെ ബ്ലോഗുകള്‍ എന്നെ അറിയിക്കുക..പിന്നെ ഒരു കാര്യം ഷാനവാസ്‌ തന്ന പോലെ വല്ല മുഹമ്മദ്‌ 'കുട്ടി'യുടെയോ ഇസ്മയില്‍ 'കുട്ടി'യുടെയോ ബ്ലോഗിന്‍റെ ലിങ്ക് അല്ല.ഒറിജിനല്‍ കുട്ടികളുടെ ബ്ലോഗ്‌ ലിങ്ക് മാത്രം .........!!!!!!

  ReplyDelete
 5. അകംബാദത്തിന്റെ ചോദ്യങ്ങള്‍ മാത്രം ഒരഞ്ചു പോസ്റ്റ്‌ ആക്കാനാണ് കമ്മിറ്റി തീരുമാനം ......!!


  പിന്നെ ഇതൊരു സാമ്പിള്‍ വെടിക്കെട്ട്‌ ...ചോദ്യം ചോദിച്ച മാന്യമ്മര്‍ക്ക് ഇനിയും സമയമുണ്ട് ...നിങ്ങളുടെ ചോദ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക ...എന്നിട്ട് ശൈഖിനോട് മാപ്പ് പറഞ്ഞു തടി സലാമാതാക്കുക......!!

  ReplyDelete
 6. എനിക്കുള്ളതിനെ കിട്ടി ബോധിച്ചു. രസീതി കൈപ്പറ്റിയിരിക്കുന്നു.!!!

  താനും ആളൊരു പുലി തന്നെ..!!

  ReplyDelete
 7. എന്‍റെ ചോദ്യം ഇതാണ്: ഈ ഷെയ്ഖ്‌ ഏതു സില്‍സിലയില്‍ പെടും. പുതിയത് വല്ലതും ആണോ. അതോ പഴം തുടര്‍ച്ചയാണോ?

  ReplyDelete
 8. ഫൈസു.. സംഗതി കലക്കി.., ഞാന്‍ ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത് പത്ത് ശതമാനം ഭാഗ്യമായും തൊണ്ണൂറ് ശതമാനം നഷ്ടമായും കരുതുന്നു. ( ഇനിയൊരു അവസരം തരുമോ? ). നവാഗതരായ ബ്ലോഗ്ഗര്‍മാരെയും കുട്ടികളുടെ ബ്ലോഗിനെയും പ്രോത്സാഹിപ്പിക്കാന്‍ ഫൈസു തയ്യാറായത് പ്രശംസനീയം തന്നെയാണ്. എന്നെ പോലെയുള്ള തുടക്കക്കാര്‍ക്ക് ഫൈസു നല്‍കുന്ന കമന്റ്‌ വളരെ വിലപ്പെട്ടതാണ്‌. അതിനു ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കമന്റ്‌ മാത്രമല്ല ബ്ലോഗ്‌ എഴുതുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തുവാനും ബ്ലോഗിനെ മെച്ചപ്പെടുത്താനും ഉതകുന്ന നിര്‍ദേശങ്ങള്‍ തന്നു സഹകരിക്കണം എന്ന ഒരപേക്ഷ കൂടിയുണ്ട്.

  രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 9. ഒരു ചിന്ന ഡൌട്ട് ഉണ്ട് ഉസ്താതേ ...അല്ലാ എന്താണ് ഈ ഒരു സങ്കീര്‍ത്തനം പോലെ ?...ആരാണ് ഈ എം ടി വാസുദേവന്‍ നായര്‍...?എന്തായാലും അടുത്തത്‌ പോരട്ടെ...

  ReplyDelete
 10. നാട്ടിലായതിനാല്‍ അല്പം തിരക്കില്‍ പെട്ട് പോയി.. തിരിച്ചു വന്ന ശേഷം വിശദമായി കമന്റാം. അഭിമുഖം സീരിയലിന് എല്ലാ ഭാവുകങ്ങളും..

  ReplyDelete
 11. ഫൈസു ആരാ മോന്‍ എന്ന് ഇപ്പോള്‍ മനിസിലായി കാണുമല്ലോ..?

  ReplyDelete
 12. { അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ }പേര് പ്രശ്നമാണല്ലോ , underworld ണ് സംശയികക്ന്‍ ഇടയുണ്ട്, ജാഗ്രതെ...

  ReplyDelete
 13. ചോദ്യമൊന്നും ചോദിക്കതെ ഉത്തരങ്ങള്‍ക്ക് കാത്തിരിക്കുന്നു.

  ReplyDelete
 14. ഫൈസു വളരെ നന്നായിരിക്കുന്നു.എന്നെ താങ്കല്‍ ഓര്‍മ്മിക്കുണ്ടോ എന്ന് എനിക്ക് ഓര്‍മ്മയില്ല.ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നു കമ്മന്റ്റ് ഇട്ടു പോയിരുന്നു.അതിനു ശേഷം ആ വഴിക്കൊന്നും കണ്ടെത്തേ ഇല്ലല്ലോ.....മതിയായി അല്ലെ.
  ente blog
  http://yachoos.blogspot.com/

  ReplyDelete
 15. അല്‍ഷൈഖ് അല്‍ഫൈസ് അല്‍സാഹിബ് അസ്സുമുവ്വല് മദീനിക്ക് ബുലൂഗ് ആയി എന്നാണ്‍ മനസ്സിലായത്..!! (അല്‍ ബ്ലൊഗിയ്യ എന്ന് അറബിയില്‍ വായിച്ച് പോയതാണേ..)

  ReplyDelete
 16. ഫൈസൂ..കീ..ജെയ്..
  പെണ്ണായ ഞാന്‍ ഇങ്ങനെ ഒച്ച വെച്ചതില്‍ ക്ഷമിക്കണം..
  എളാമ സ്ഥാനം കിട്ടിയ ഊറ്റത്തില്‍ അറിയാതെ പറഞ്ഞു പോയതാണ്..
  ഇപ്പളാ ഫൈസ്വോ..ഇജ്ജ്‌ ബുലൂഗ് ആയത്.
  ഇഞ്ഞി വേഗം ഒരു പെങ്കെട്ടൊക്കെ ഞമ്മക്ക്‌ നോക്കാം..
  "അല്‍ ബങ്ക് അല്‍ സഊദി അല്‍ ഫറന്‍സി"
  എന്ന മാതിരിണ്ടല്ലോ മാനേ അന്‍റെ പേര്.

  നന്നായിരിക്കുന്നു ഫയ്സൂ..
  എഴുതിചിരിപ്പിക്കാനുള്ള ഈ കഴിവ് അഭിനന്ദനാര്‍ഹം തന്നെ.
  നാല് മാസം തികയാത്ത എന്‍റെ ബ്ലോഗിന്‍റെ വളര്‍ച്ചക്ക് പിന്നില്‍ ഫയ്സുവിന്റെ കമന്റുകള്‍ കാരണമായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല.
  ഭാവുകങ്ങള്‍ ഫയ്സൂ..ഇനിയും ഒരു പാടുയരങ്ങള്‍ താണ്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 17. ഷേഖിന്‌
  ഇവന്റെ വക അല്‍കുല്‍ത്തുകള്‍

  ReplyDelete
 18. അല്‍ പോസ്റ്റിനും അല്‍ ശൈക്കിനും അല്‍ മബ്രൂക്ക്..
  അടിപൊളി ഫൈസൂ..
  പിന്നെ കുട്ടികളുടെ ബ്ലോഗില്‍ നമ്മുടെ ഹൈനക്കുട്ടിയുടെ കുത്തിവര കാണുന്നില്ല ..

  ReplyDelete
 19. സംഭവം നന്നായിരിക്കുന്നു.
  പക്ഷെ എപ്പോഴും കുറച്ച് എഴുതിക്കഴിയുംപോഴേക്കും ക്ഷീണിക്കുന്നതെന്താ.
  കഴിഞ്ഞ പോസ്റ്റും ക്ഷീണിച്ച് നിര്ത്തിയതാണല്ലോ

  ReplyDelete
 20. പട്ടേപ്പാടം ....ഇതാണ് ഞാന്‍ പലപ്പോഴും പറയുന്ന മലയാളം അറിയില്ല എന്നത്..ഈ എഴുതിയത് വായിക്കാന്‍ മിനുട്ടുകള്‍ മതി ..പക്ഷെ ഞാന്‍ എത്ര സമയം എടുത്തിട്ടാ ഇത് എഴുതി ഉണ്ടാക്കിയത് എന്ന് എനിക്കെ അറിയൂ ...അത് കൊണ്ടാണ് പെട്ടെന്ന് തീരുന്നത്..മണിക്കൂറുകള്‍ എടുക്കും എനിക്ക് ഇത് എഴുതാന്‍ ...കാരണം ഞാന്‍ ഉദ്ദേശിക്കുന്ന പദം കിട്ടാന്‍ കുറെ സമയം കഷ്ട്ടപ്പെടനം .....!!


  സിദ്ദിക്ക്ക്കാ ...ഹൈനാസിന്‍റെ ബ്ലോഗു ആണ് ആദ്യം ചേര്‍ത്തത് ...അത് കൊണ്ട് അവളുടെ ബ്ലോഗ്‌ ഏറ്റവും അടിയില്‍ ആയിപ്പോയി ...അവിടെ ഉണ്ട് ...ഏറ്റവും അടിയില്‍ വലതു വശത്ത് .....

  ReplyDelete
 21. എനിക്കിട്ടു തന്ന ജ്യേഷ്ടന്‍ സ്ഥാനം എപ്പോഴും ഓര്‍മ വേണം....പറഞ്ഞില്ലെന്നു വേണ്ടാ...
  നല്ല രസത്തില്‍ വായിച്ചു വന്നതായിരുന്നു, പഹയന്‍, നിര്‍ത്തി കളഞ്ഞു.... സ്വല്പം മുസ്ലി പവാര്‍ അടിക്കരുതോ..?
  ഒന്നാം ഭാഗം കലക്കി, എന്‍റെ ചോദ്യ ഭാഗം അടുത്ത ഭാഗത്തായതിനാല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു...
  അല്‍ ഫൈസൂ അല്‍ ഗല്താനിക്ക് അല്ഫു ആശംസകള്‍ നേരുന്നു.

  ReplyDelete
 22. “അല് ഷെയ്ഖ് അല് ഉസ്താദ് അല് ഫൈസു അല് ബ്ലോഗിയ്യ അല് പോസ്റ്റിയ്യ വല് കമെന്റിയ്യ”
  ഒരുപാട് ചിരിച്ചു...എഴുത്ത് വളരെ വളരെ രസകരമാകുന്നുണ്ട്.....ഈ പോക്ക് പോയാൽ ഇപ്പോ അത്ര ആക്റ്റീവ് അല്ലാതെ ഒഴിഞ്ഞു കിടക്കുന്ന വിശാലമനസ്കന്റെയോ അല്ലെങ്കിൽ നമ്മുടെ മൊത്തം ചില്ലറ അരവിന്ദന്റെയോ തട്ടകം ഫൈസു സ്വന്തമാക്കും....
  അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.....

  ജാബു

  ReplyDelete
 23. ങ്ങളാണ് പുലി! ങ്ങള്‍ മാത്രമാണ് പുലി!

  ReplyDelete
 24. എന്തോ ശബ്ദം കേട്ടല്ലോ, എളാമ്മ ഒച്ച വെച്ചതാണോ......... ,ഞാന്‍ കരുതി വല്ല ബോംബ്‌ ഉം വീണെന്ന് , :(

  ReplyDelete
 25. ഹായീ..
  നമ്മുടെ ഷെയ്ഖ്‌ കലക്കീ ...
  ആ നിക്കറില്‍ പിടിച്ച പിടി കണ്ടില്ലേ !
  ഇനി ആരും ഫൈസൂനോട് കളിക്കണ്ട .
  പണി കിട്ടുവേ ..
  (നമ്മുടെ ഫൈസു ആരാ മോന്‍ !).

  ReplyDelete
 26. ഒരു കലക്ക് കലക്കാന്‍ മദീനക്കാര്‍ക്കുള്ള കഴിവ് കണ്ടില്ലേ..? ഇനിയുമുണ്ടോന്നു.....ആരെങ്കിലും...!

  ReplyDelete
 27. സഹോദരാ. സ്നേഹിതാ...തരികിടേ...
  നീ തകര്‍ത്തു എന്ന് മാത്രം പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു.
  അഭിനന്ദനങ്ങള്‍. ചോദ്യങ്ങളെ നീ സമര്‍ത്ഥമായി നേരിട്ട്. ബാക്കി വരട്ടെ ..കൂടുതല്‍ അപ്പോള്‍ പറയാം.

  ReplyDelete
 28. "അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അല്‍ ബ്ലോഗിയ്യ അല്‍ പോസ്റ്റിയ്യ‍ വല്‍ കമെന്റിയ്യ"
  ഇങ്ങനെയല്ല
  "അല്‍ ഷെയ്ഖ്‌ അല്‍ ഉസ്താദ്‌ അല്‍ ഫൈസു അലവലാതിയ അല്‍ കുല്‍ത്താനിയ വല്‍ ഗുലുമാലിയ്യ" എന്നാ പേരു വെക്കേണ്ടിയിരുന്നത്‍...
  ഫൈസൂ വേറെയൊന്നും പറയാനില്ല
  നിനക്കുള്ള സ്നേഹോപഹാരം ദേ ഇവിടെയുണ്ട്

  ReplyDelete
 29. അഭിനന്ദനങ്ങള്‍ ഫൈസു, അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  കുട്ടികളുടെ ബ്ലോഗ്‌ ഡയരക്ടരി ഉണ്ടാക്കിയതിനു നന്ദി, വളരെ നല്ല കാര്യം.

  ReplyDelete
 30. കൊള്ളാം കൊല്ലം അല്ലെ ഫിസ്

  ReplyDelete
 31. അമ്പട മോനെ, ഞാന്‍ കരുതി എന്റെ എഴുത്ത് കണ്ടിഷ്ടപ്പെട്ടാണ് ഫിസ് വന്നു കമെന്റിയത്‌ എന്ന്. ഇപ്പഴല്ലേ മനസ്സിലായത് അത് വെറും പ്രൈസ് ഫോര്‍ പര്ട്ടിസിപ്പെഷന്‍ ആയിരുന്നു എന്ന്.
  എന്തായാലും പോസ്റ്റ്‌ എന്നെ രസിപ്പിച്ചു.
  പ്രവാസിനി മാഡം ഫൈസൂനു പെണ്ണ് അന്വേഷിക്കാന്‍ വരെ ഒരുക്കമാണല്ലോ.
  മിഴിനീര്തുല്ലി ഫൈസൂനു തന്ന ഗിഫ്ടും കലക്കി.
  ആകെ മൊത്തം എന്റര്‍ടൈന്‍മെന്റ്

  ReplyDelete
 32. ഫൈസുവേ കുറച്ചു താമസിച്ചു പോയി കാണാന്‍ :).... ഇതെന്തിനുള്ള പരുവാടിയാ... താങ്കള്‍ ഇടക്കു കല്യാണ ആലോചന നടത്തിയ കാര്യം കൂടി അതില്‍ ഉള്‍പ്പെടുത്തണേ

  ReplyDelete
 33. വെറുതെ വായേ നോക്കാന്‍ വന്നതാ..അപ്പോഴല്ലേ കഥ അറിയുന്നത്..ഇവിടെ ഷെയ്ഖ്‌ അല്‍ ഗല്താനി നൂറിന്റെ നിറവില്‍ നില്‍ക്കുന്നു. ഫോളോവേഴ്സ് 100 ആയിരിക്കുന്നു. ഒരു ഞെണ്ട് കരി വെച്ച് എല്ലാവരെയും സല്കരിക്കൂ..ഞാനിന്നലെ പറഞ്ഞില്ലേ, പുതിയ ഫോട്ടോ കണ്ടു ഓരോന്ന് പറന്നു വരുമെന്ന്...ഉവ്വ ഉവ്വ ...
  എന്റെ എല്ലാ ആശംസകളും..

  ReplyDelete
 34. അല്‍ ഫയ്സു,

  ഞാന്‍ ഞണ്ട് കറി തിന്നാന്‍ വന്നതാ അപ്പൊ അതാ കിടക്കുന്നു ഞണ്ട് പുരാണം :)

  ReplyDelete
 35. ..ഉവ്വ ഉവ്വ .. {കയ്യടിക്കൂ.}

  ReplyDelete
 36. ഒന്നില്‍ ഒതുക്കാതെ ഒരു പുതിയ പോസ്റ്റ്‌ കൂടെ ഒപ്പിച്ചുലെ ?

  ReplyDelete
 37. അല്ഫ്‌ മബ്രൂക് ...
  സസ്നേഹം.

  ഷെയ്ഖ് ഖലീഫ ഇസ്മായില്‍ അല്‍ കുറുമ്പടി

  ReplyDelete
 38. എനിക്കു ഇഷ്ട്ടപ്പെട്ട മറുപടി..... ആ....ഹാ
  ബ്ലോഗേഴ്സ് തമ്മില്‍ അങ്ങിനെ ഒരു മത്സരമുള്ളതായി എനിക്കറിയില്ല ,നിനക്ക് അറിയുമെങ്കില്‍ എന്നെയും ആ മല്‍സരത്തിനു കൂട്ടണം .ഓക്കേ .!!.പിന്നെ എല്ലാവരും എഴുതുന്നത്‌ ഓരോരോ വിഷയങ്ങള്‍ ആണ്.അത് കൊണ്ട് തന്നെ അങ്ങിനെ ഒരു പ്രവണത ഉണ്ടാവാന്‍ സാധ്യത ഇല്ല.ഉദാഹരണം നീ എഴുതുന്ന പോലെ എഴുതാന്‍ ഞാന്‍ ഈ ജന്മം മുഴുവന്‍ ശ്രമിച്ചാലും കഴിയുമെന്ന് തോന്നുന്നില്ല.അതെ പോലെ എന്‍റെ വിഷയങ്ങള്‍ നിനക്കും .പിന്നെ ഞാന്‍ നിന്നോട് എങ്ങിനെ മത്സരിക്കും ..

  ReplyDelete