Saturday, 22 January 2011

ഇതോടെ ഈ എടപാട് ഞമ്മള് നിര്‍ത്തി ....


പട്ടേപ്പാടം പോകരുത് പ്ലീസ് ...ഇതും കൂടിയേ ഉള്ളൂ .ഇതോടെ ഇക്കളി നിര്‍ത്താന്‍ പോകുവാ ...{സത്യായിട്ടും }


ആദ്യ ചോദ്യം മുഹമ്മദ്‌ റഫീക്ക്.vk .

ഫൈസു താങ്കളുടെ ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടാങ്കില്‍ എത്ര പ്രണയം ഉണ്ടായിട്ടുണ്ട് ? എത്ര പെണ്‍ക്കുട്ടികളെ താങ്കള്‍ പറ്റിച്ചു? എത്ര പെണ്‍കുട്ടികള്‍ താങ്കളെ പറ്റിച്ചു? താങ്കള്‍ ഹഫീസ് ആണെന്ന് കേട്ടിട്ടുണ്ട് ....മമ്മൂട്ടിയുടെ കൂടി ഒരു സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമോ...?

പ്രേമിക്കണം പ്രേമിക്കണം എന്ന് കരുതി കുറെ നടന്നതാ ..പക്ഷെ എന്ത് ചെയ്യാന്‍ ..നമ്മളെ അറിയുന്ന ഒരു കുട്ടിയും നമ്മളെ പ്രേമിക്കെണ്ടേ .എനിക്ക് അവരെ കണ്ടാല്‍ പ്രേമിചാലോ എന്ന് തോന്നുമെങ്കിലും അവര്‍ക്ക് എന്നെ കാണുമ്പോള്‍ മക്കയും മദീനയും ഖുറാനും ഒക്കെയാണ് ഓര്മ വരിക.ഞാന്‍ പ്രേമിക്കാം എന്ന് കരുതി ചെല്ലുമ്പോള്‍ അവര് തട്ടം ഒക്കെ ശരിയാക്കി ഖുറാനിലെ ഏതെങ്കിലും ആയതിനെ പറ്റിയോ മദീനയെ പറ്റിയോ ചോദിക്കും.അതോടെ കാമുകനായി പോയ ഞാന്‍ 'ഉസ്താദ്‌' ആയി മാറും.ഐ ലവ് യു പറയാന്‍ പോയ ഞാന്‍ വല്ല ആയത്തും ഓതി തിരിച്ചു പോരും ....!!!..
പിന്നെ ഹഫീസ്‌ ഞാനല്ല .അത് എന്‍റെ ഫ്രെണ്ട് ആണ്. പിന്നെ സിനിമ 'ങ്ഹും ഹറാം !!

രണ്ടാം ചാന്‍സ് നമ്മുടെ ഉസ്മാന്‍ മാഷിന് കൊടുക്കുന്നു...{ബല്യ സംഭവാത്രെ...}

1) ഫൈസു മദീന എന്ന പേര് കണ്ടപ്പോഴേ ഒരു കൌതുകം തോന്നി. സാധാരണ എല്ലാവരും (എന്നെപ്പോലെ) ഏത് തല്ലിപ്പൊളി നാട്ടില്‍ പിറന്നവനാ ണെങ്കിലും സ്വന്തം നാടിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് നടക്കാറ്. ഷംസു മക്ക, ഹംസു തായിഫ്, ഉസ്മാന്‍ ജിദ്ദ എന്നൊന്നും പറയാറില്ല ; ഫൈസു എന്തേ നാടിനെ നിഷ്കരുണം മൊഴി ചൊല്ലിയത്..?

'ഓന്‍ മദീനത്ത് വളര്‍ന്നോനാ' എന്ന് എല്ലാവരും പറയുന്നത് കേട്ട് മനസ്സില്‍ ഞാനും ഒരു മദീനക്കാരന്‍ ആണ്.പിന്നെ ഇരിങ്ങാട്ടിരി എന്ന നാടിനെ കുറിച്ച് നിങ്ങള്ക്ക് എല്ലാം അറിയാം.കാരണം നിങ്ങള്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണ്.പക്ഷെ ഫൈസു ഓമാനൂര്‍ എന്നിട്ടാല്‍ ആരെങ്കിലും ഒമാനൂരിനെ കുറിച്ച് എന്തെങ്കിലും  ചോദിച്ചാല്‍ എനിക്കൊന്നും പറയാന്‍ കഴിയില്ല.നേരെ മറിച്ചു മദീനയെ പറ്റി ചോദിച്ചാല്‍ ഇഷ്ട്ടം പോലെ പറയാനും കഴിയും....!!

2) എനിക്ക് ഒരു പാട് ഹാഫിള് കളെ അറിയാം. ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒരു ഹിഫ്ളുല്‍ ഖുറാന്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നു. അവിടുത്തെ അധ്യാപകരും കുട്ടികളും ഏത് നേരവും ഖുര്‍ആനില്‍ തന്നെ ആവും.. മന:പാഠമാക്കലും ഓത്തു നന്നാക്കലുമായി..ഇവിടെ ഒരു ഹാഫിള് ഇരുപത്തി നാല് മണിക്കൂറും ചാറ്റ് റൂമില്‍ കൊത്തി യും
കൊത്ത് വാങ്ങിയും സജീവമാണ്. ഈ വൈരുദ്ധ്യത്തെ എങ്ങിനെ കാണുന്നു.?

നീണ്ട പതിനെട്ടു വര്ഷം മദീനയില്‍ നിങ്ങള്‍ പറഞ്ഞ പോലെ പഠിച്ചും പഠിപ്പിച്ചും നടന്ന ആളാണ്‌ ഞാനും..ഇപ്പൊ രണ്ടു വര്‍ഷമായി ദുബായില്‍ അതും ജബല്‍ അലിയില്‍ ആയത് കൊണ്ട് അതിനൊന്നും പറ്റിയ ഒരു കാലാവസ്ഥ അല്ല.ജോലിയും അത് പോലത്തെ ആണ്.പിന്നെ പഠിച്ചത് മറക്കാതിരിക്കാന്‍ ആഴ്ചയില്‍ 'ഖത്തം' തീര്‍ക്കും.അത് സുബഹിക്ക് തീരും...പിന്നെ മറ്റുള്ളവര്‍ ക്ലബ്ബുകളിലും ഡാന്‍സ്‌ ബാറുകളിലും സിനിമക്കും മറ്റും പോകുമ്പോള്‍ അതിനൊന്നും പോകാന്‍ കഴിയാതെ ബോറടിക്കുമ്പോള്‍ ബ്ലോഗിലും നമ്മുടെ ഗ്രൂപ്പിലും ഒക്കെ കറങ്ങി നടക്കും.അതും പാടില്ലേ ??പിന്നെ ഇരുപത്തിനാല് മണിക്കൂറും എന്നത് ശരിയല്ല.ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നതാ......

3) ഫൈസു ഒരു മരം കൊത്തിയാണെന്ന് പറഞ്ഞാല്‍ ചൂടാകുമോ?
കാരണം ഫൈസുവിന്റെ കൊത്തു കിട്ടാത്തവര്‍ കുറവാണ്. എനിക്കും കിട്ടിയിട്ടുണ്ട്. ‘വൈരം മറന്നാലും സ്വൈരം മറക്കില്ല .’

ഞാന്‍ ഒരു മരം കൊത്തി ആണെങ്കിലും എനിക്കിഷ്ട്ടപ്പെടുന്നവരെ മാത്രമേ ഞാന്‍ 'കൊത്താറുള്ളൂ'..!!!..

4) സരസ കുമാരന്‍ എന്ന് താങ്കള്‍ക്ക് ഒരു ഇരട്ടപ്പേര് ഇടാമെന്നു തോന്നുന്നു. ആ പേരിനോട് താങ്കള്‍ യോജിക്കുമോ? അതൊ ഞണ്ട് കുമാരന്‍ എന്നാണോ കൂടുതല്‍ ഇഷ്ടം ?

'തെണ്ടി' കുമാരന്‍ എന്ന് വിളിക്കാതിരുന്നാല്‍ മതി ....!!!

5) മദീനത്ത് ജനിച്ചു വളര്‍ന്ന താങ്കള്‍ എങ്ങിനെ ഒരു മലയാളി ബ്ലോഗര്‍ ആയി, സകലവിധ 'ഞെണ്ടുത്തരങ്ങളും ' എങ്ങിനെ ഇങ്ങിനെ നന്നായി എഴുതുന്നു?
ഈ രംഗത്ത് കുടുംബ പരമായി വല്ല 'വാസനയും' മണവും ഉള്ളവര്‍ ഉണ്ടായിരുന്നോ?

വായനയോടുള്ള ഇഷ്ട്ടം ആണ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയത്.വായനയില്‍ നിന്നായിരിക്കും എഴുത്ത് വരുന്നത്.....കുടുംബത്തില്‍ എഴുതുന്ന ആരെയും എനിക്ക് പരിചയമില്ല.

6) കവിത , കവി, എന്നൊക്കെ കേള്‍ക്കുമ്പോഴേ താങ്കള്‍ക്ക് ശുണ്ടി എടുക്കുന്നു അതെന്തു കൊണ്ടാണ്?

നിങ്ങളെ പരിചയപ്പെട്ട ശേഷമാണു എനിക്കാ അസുഖം തുടങ്ങിയത്..അതിനു മുമ്പ്‌ കവിത ,കവി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ആരാധനയും ഇഷ്ട്ടവുമായിരുന്നു മനസ്സില്‍...നിങ്ങള്‍ വന്ന ശേഷം എല്ലാവരും കവിതയോ കവിത..മിണ്ടിയാല്‍ പൊറാട്ട എന്ന പറഞ്ഞ പോലെ വായ് തൊറന്നാല്‍ എല്ലാവര്ക്കും കവിത..അവസാനം എനിക്ക് വരെ വല്ലതും മിണ്ടണമെങ്കില്‍ 'പ്രാസം' ഒപ്പിക്കേണ്ട ഗതി കെട് വന്നു..ഇനി ഇത് തുടര്‍ന്നാല്‍ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌' എന്നുള്ളത് മലയാളം 'ഗവിതേര്സ്‌ ഗ്രൂപ്പ്‌' എന്നാക്കേണ്ടി വരുമോ എന്ന് പേടിച്ചാണ് ഞാന്‍ എവിടെ കവിത കണ്ടാലും വാളെടുക്കാന്‍ തുടങ്ങിയത് ...!!

7) അകത്തു ഖുര്‍'ആനും പുറത്തു ഇത്തിരി കുറുമ്പും ഇതില്‍ ഒരു അസ്വാഭാവികതയില്ലേ  ?

അകത്തു മാത്രമല്ല പുറത്തും അതുണ്ട്..പിന്നെ കുറുമ്പ്..ചെറുപ്പത്തില്‍ കുറുമ്പ് കാട്ടാന്‍ ചാന്‍സ് കിട്ടിയില്ല{വല്യ ഷെയ്ഖ്‌ അടിക്കും} ..അത് കൊണ്ടാ ഇപ്പൊ കാട്ടുന്നത് ....!!!

8) കുറുമ്പന്‍ ആണെങ്കിലും ഫൈസു കറുമ്പന്‍ അല്ല. ഒരു ചോക്ലേറ്റ് പയ്യന്‍. ചോക്ലേറ്റ് ഇഷ്ടമാണോ?

ഉവ്വ ..

9) എനിക്ക് ഒരു മകളുണ്ട്. കെട്ടിച്ചു തരട്ടെ? പക്ഷെ ഒരു കുഴപ്പമുണ്ട്. കവയത്രിയാണ്. സ്വൈരം കൊടുക്കണം. ഏറ്റോ?

മഹറായിട്ട്ഒരു  പത്തു ‍പവന്‍  'കവിത' മതിയോ ?... പിന്നെ കവിയത്രിയുടെ കഴുത്തിലും കയ്യിലുമൊക്കെ നല്ലവണ്ണം 'വൈരം' ഉണ്ടാവുമെങ്കില്‍ നോക്കാം ....!!

10) കവിതയിലൂടെ അല്ലാതെ ഒരിക്കല്‍ ഞാനൊരു കമന്റ് എഴുതിയപ്പോള്‍, എന്നെ ആരാധിക്കുന്നു എന്ന് സോപ്പിട്ടു പറയുന്നത് കേട്ടു..കവിത താങ്കളുടെ ആജന്മ ശത്രുവാണോ?

അന്നാണ് ഞാന്‍ ആദ്യമായി നിങ്ങളിലെ കവിയെ കണ്ടത്..എല്ലാവരും അക്ബര്‍ ബായി പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ മാത്രം വ്യത്യസ്തമായി അഭിപ്രായം പറഞ്ഞു.കവിതയെ സ്നേഹിക്കുന്ന കവിത എന്താണ് എന്നറിയാവുന്ന ഒരാള്‍ക്ക്‌ മാത്രം പറയാന്‍ കഴിയുന്ന  വാക്കുകള്‍.നിങ്ങള്‍ എഴുതിയ കവിതകളേക്കാളും കഥകളേക്കാളും എനിക്കിന്നും ഇഷ്ട്ടം അന്ന് നിങ്ങള്‍ എഴുതിയ ആ കുറിപ്പാണ്..

11) ബ്ലോഗിണി മാര്‍ക്കൊക്കെ ഫൈസു വിനെ വലിയ കാര്യമാണ്.. എന്താണ് കാര്യം ?

എനിക്കറിയില്ല .വേണമെങ്കില്‍ നമ്പര്‍ തരാം നേരിട്ട് ചോദിച്ചോളൂ ...

12) എന്താണ് ഈ ഗ്ലാമറിന്റെ രഹസ്യം? മുസ്ലിപവറോ മുസ്ലിയാരുടെ പവറോ ?

ഫോട്ടോ ഷോപ്പിന്‍റെ പവറാ....!!!

ഇനി നമ്മുടെ സലീമ്ക്ക ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ....

ഫൈസൂ, ആദ്യമായി താങ്കളില്‍ നല്ലൊരു കൂട്ടുകാരനെയും അനുജനെയും ദര്‍ശിക്കാന്‍ സാധിച്ചത് ഇവിടെ സ്മരിക്കുകയാണ്. മറ്റെന്തൊക്കെയോ ഒരു നിഗൂഡത താങ്കളെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. അത് പൊളിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത് ......
1 -താങ്കള്‍ മദീന പള്ളിയില്‍ നിന്നും ആദ്യമായി ഹാഫിദ് ആയ മലയാളിയാണല്ലോ...ആ അനുഭവം പ്രേക്ഷകര്‍ക്കായി പങ്കു വെക്കുവാന്‍ ബുദ്ധിമുട്ടുണ്ടോ... ....?

കുറച്ചു ഞാന്‍ 'ഉപ്പയുടെ ഒരു കാര്യം'എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്..കൂടുതല്‍ ഞാന്‍ ഒരു പോസ്റ്റ്‌ ആയി ഇടാം ....

2 - അറബി സംസാര ഭാഷ നന്നായി അറിയാവുന്ന താങ്കള്‍, ഗള്‍ഫ് പ്രവാസികള്‍ക്കായി മലയാള ലിപിയില്‍ അറബിയില്‍ സംവദിക്കുന്ന ഒരു പോസ്റ്റു ഇടുമോ..?


'മലയാള ലിപിയില്‍ അറബിയില്‍ സംവദിക്കുന്ന'..എന്ന് പറഞ്ഞാല്‍ എന്താ എന്ന് എനിക്കറിയില്ല..ഇത്ര കട്ടി ഭാഷ എനിക്ക് മനസ്സിലാവില്ല ...സോറി ..{ഇതൊന്നു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഉത്തരം പറയാം }

3 - മദീനയെ പറ്റി പറയുമ്പോള്‍ വാചാലനും രോമാഞ്ചനും ആയിട്ടും അവിടേക്ക് തിരിച്ചു പോവാതെ ദുബായിലേക്ക് വെച്ച് പിടിച്ചത്, അവിടെ ചെയ്തു വെച്ച പരാക്രമങ്ങള്‍ വല്ലതുമാണെന്ന് ഒരാള്‍ വിചാരിച്ചാല്‍ അയാളെ കുറ്റപ്പെടുത്താന്‍ തോന്നുമോ.....?

ഇല്ല കുറ്റപ്പെടുത്തില്ല .കാരണം എന്നെ പോലെ ഒരു വൃത്തികെട്ടവന്‍ അല്ലാഹുവിന്‍റെ ഹബീബ്‌{സ} നടന്ന ഭൂമിയില്‍ നടന്നു എന്നത് തന്നെ വലിയ തെറ്റാണ്.ഹബീബ്‌ നെറ്റി വെച്ച് നിസ്ക്കരിച്ച സ്ഥലത്ത് എന്‍റെ വൃത്തികെട്ട നെറ്റി വെച്ചവനാണ് ഞാന്‍.എന്‍റെ ഹബീബ്‌ ആറടി മണ്ണില്‍ കിടക്കുമ്പോള്‍ ഭൂമിയുടെ മുകളില്‍ കൂടി നടന്നവനാണ് ഞാന്‍.എല്ലാവരും മദീന ഒരു നോക്ക് കാണാന്‍ കൊതിക്കുമ്പോള്‍ അവിടെ വളര്‍ന്നിട്ടു പോലും മദീനയെ സ്നേഹിക്കേണ്ട പോലെ സ്നേഹിക്കാന്‍ കഴിയാത്തവനാണ് ഞാന്‍.മദീനയില്‍ വളര്‍ന്നിട്ടും 'എന്നെക്കാളും എന്‍റെ മറ്റെന്തിനെക്കാളും ഹബീബിനെ സ്നേഹിച്ചാല്‍ മാത്രമേ ഈമാന്‍ പൂര്‍ത്തിയാകൂ' എന്നറിഞ്ഞിട്ടും എന്നേക്കാള്‍ ഹബീബിനെ സ്നേഹിക്കാന്‍ കഴിയാത്തവനാണ് ഈ പൊട്ടന്‍.ഇതിലും വലിയ എന്ത് പോക്കിരിത്തരമാണ് സലീമ്ക്ക ഉള്ളത്.പിന്നെങ്ങനെ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തും....!

4 -ഒരാള്‍ ബ്ലോഗ്‌ തുടങ്ങിയാല്‍ അതയാളുടെ സ്വകാര്യ സ്വത്താണെന്ന് അറിയാവുന്ന സ്ഥിതിക്ക് "ഫൈസുവിന്റെ ബ്ലോഗ്‌" എന്ന പേരിടാന്‍ എന്താണ് കാരണം. സ്വന്തം ബ്ലോഗാണോന്നു സംശയം ഉള്ളത് കൊണ്ടാണോ...?

നല്ല പേരൊന്നും കിട്ടിയില്ല ..

5 - എന്നെ "സ്പെയിന്‍ സലീംക" എന്ന് വിളിക്കുന്ന താങ്കള്‍ക്ക് എന്നെ പറ്റിയുള്ള യഥാര്‍ത്ഥ അഭിപ്രായം എന്താണ്..?

ഒരു പാവം കോടീശ്വരന്‍....!!!

6-ഇഷ്ട്ടപെട്ട കറി ഞെണ്ട് കകറിയാണെന്നു കേട്ടിട്ടുണ്ട്. ഇഷ്ട്ടപെട്ട അറബി ഭക്ഷണം ഏതാണ്...?

ഭക്ഷണ പ്രിയനായ എനിക്ക് ഒന്ന് മാത്രം സെലക്ട്‌ ചെയ്യാന്‍ പറഞ്ഞാല്‍ കഴിയില്ല .എല്ലാ അറബി ഫുഡും ഇഷ്ട്ടമാണ്...

Danish K. Daniel

താങ്കളുടെ പോസ്റ്റുകള്‍ കൂടുതലും ഹാസ്യാത്മാകമാണ്. താങ്കള്‍ ജീവിതത്തിലും അങ്ങനെ തന്നെയോ? താങ്കളുടെ തന്നെ പോസ്റ്റുകളില്‍ ഏതാണ് താങ്കള്‍ക്കു ഏറ്റവും പ്രിയപ്പെട്ടത്?

ജീവിതത്തിലും അങ്ങിനെ തന്നെയാണ് ..എല്ലാ പോസ്റ്റും ഇഷ്ട്ടം തന്നെ ..

Noushad Koodaranhi{നൌഷാദ കൂടരഞ്ഞി }
ഒന്നു൦) താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം.?

കിട്ടിയ അറിവ് കൊണ്ടും വളര്‍ന്ന സാഹചര്യവും സ്ഥലങ്ങളും കൊണ്ടും അസാധാരനക്കാരന്‍ ആയ ഞാന്‍ ഒരു സാധാരണക്കാരനെ പോലെ നടക്കുന്നത് ...!!{വല്ലതും മനസ്സിലായോ ആവൊ ?}

രണ്ടു) ജീവിതത്തിലെ ഏറ്റവും വലിയ പാഠം നല്‍കിയ ആള്‍..? സംഭവം..?

ഉപ്പയുടെയും ഉസ്താദിന്റെയും ജീവിതങ്ങള്‍ തന്നെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠങ്ങള്‍.രണ്ടാളും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കരാഹത് പോലും ചെയ്യുന്നത് ഞാന്‍ കണ്ടില്ല.അത്രക്ക് സൂക്ഷ്മമായി ജീവിക്കുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.{ഉപ്പ എന്നെ കുറെ മേടുമായിരുന്നെങ്കിലും..!!}.

നാല്) ജീവിതത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം..?

മരിക്കുന്നത് വരെ ഖുര്‍ആന്‍ മറക്കാതിരിക്കുക ...

അഞ്ചു) താങ്കളില്‍ നിന്ന് മഹാനിലേക്കുള്ള ദൂരമെത്ര..? (തര്‍ക്കുത്തരം പറഞ്ഞാല്‍ നല്ല കിഴുക്കു കിട്ടും.)

അതാരാ ?

ആറു) എപ്പോഴെങ്കിലും ലോകത്തെ ഒന്ന് നന്നാക്കി കളയാം എന്ന് തോന്നിയിട്ടുണ്ടോ..? എങ്കില്‍ താങ്കള്‍ എന്ത് കൊണ്ടാണ് എന്റെ സഹായം തേടാതിരുന്നത്..?

ഇങ്ങളാനല്ലേ അയിന്റെ ആള് ....ഞമ്മക്ക് അരീലേനീ ..ഇഞ്ഞി അങ്ങനെ തോന്നുമ്പം ഇങ്ങളെ ബുള്ച്ചട്ടോ......!!

ഏഴു) വായന മരിക്കുന്നതോ, വായിക്കുന്നവര്‍ മരിക്കുന്നതോ കൂടുതല്‍ വേദനാജനകം.?

വായിക്കുന്നവര്‍ മരിക്കുന്നത്...!!

എട്ടു) എട്ടു നിലയില്‍ പൊട്ടിയ ജീവിതത്തിലെ ആ മഹാ സംഭവം എന്തായിരുന്നു..? (അങ്ങിനെ ഒന്നില്ലാന്നു പറഞ്ഞാല്‍, ഒരു മദീനക്കാരന്‍ എന്നാ നിലക്ക് ചിലതെല്ലാം തുറന്നു പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകും എന്ന് ഓര്‍ക്കുന്നത് കൊള്ളാം...അകംബാടം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.ചില്ലറ ഫോട്ടോസ് ഒക്കെ ഞങ്ങള്‍ പൊക്കി എടുത്തിട്ടും ഉണ്ട്...)

ഇങ്ങള് രണ്ടു മദീനക്കാര് കാരണം ബാക്കിയുള്ളവര്‍ക്ക് ഇവിടെ സ്വസ്സ്ഥായിട്ടു ഒന്ന് ബ്ലോഗാനും പറ്റില്ല എന്ന് വെച്ചാല്‍ ...{ഷെയ്ഖ്‌ ചൂടാവുന്നു ,,,}

ഒമ്പത്) മദീന നിങ്ങളെ വിളിക്കുന്നതെപ്പോഴെല്ലാമാണ്..?

ഖുര്‍ആന്‍ ഓതുമ്പോള്‍,ബ്ലോഗുമ്പോള്‍,ഉപ്പയേയും ഉമ്മയെയും ഓര്‍ക്കുമ്പോള്‍,തുടങ്ങി
എല്ലാ അനക്കത്തിലും അടക്കത്തിലും മദീന എന്നെ വിളിക്കുന്നു ...!!

പത്തു) ഭാവിയില്‍ ആരോളം വലിയ എഴുത്തുകാരനായിട്ടാവും താങ്കളെ ഞങ്ങള്‍ കാണുക..

ബഹുമാനപ്പെട്ട ഷെയ്ഖ്‌ ഫൈസു അവര്‍കളുടെ ....

Sundar Raj Sundar {മാഷാണ് }

ഫൈസുവിനു ഖുര്‍ -ആനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആയത്ത് ഏതാണ്? ഏതു സൂറ ? കാരണം..?

ഇതിനു ഉത്തരം ഞാന്‍ കുറെ ആലോചിച്ചു .പക്ഷെ ശരിയായ ഒരുത്തരം കിട്ടിയില്ല .എല്ലാ ആയതും എനിക്കിഷ്ട്ടമാണ്..!

ഇതോടെ ഈ പരിപാടി കഴിഞ്ഞിരിക്കുകയാണ് ........ഇത് വരെ സഹിച്ച എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിച്ച എല്ലാവര്ക്കും താങ്ക്സ് ....

.

29 comments:

 1. പലരും ഈ ബ്ലോഗിന്റെയും എന്‍റെയും പേരില്‍ ഇവിടെ വരുന്നവരുടെ അടുത്ത് നിന്നും വ്യാപകമായി കാഷ്‌ പിരിപ്പിക്കുനതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.അത് കൊണ്ട് തന്നെ അതില്‍ ആരും വന്ജിതരാകരുത്..പലരും അറിയാതെ കൊടുത്തിട്ടും ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് ...ഞാന്‍ കേട്ടിട്ട് പോലും ഇല്ലാത്ത ഏതോ സ്ഥലത്ത് എനിക്ക് ബാങ്ക് അക്കൌന്റ്റ്‌ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം പിരിക്കുന്നത്....പിരിപ്പിച്ചവരോട് ഒരു കാര്യം കൂടി .ഇത് വരെ കിട്ടിയ ലക്ഷങ്ങള്‍ ഉടനടി എന്നെ ഏല്‍പ്പിച്ചു മാപ്പ് പറഞ്ഞാല് നിങ്ങള്ക്ക് രക്ഷപ്പെടാം ...!!‍

  ReplyDelete
 2. വായിച്ചു .... ഇനിയും താങ്കള്‍ വായിച്ചു , എഴുതി ... വളരട്ടെ ....

  ReplyDelete
 3. ഫൈസൂ...പുതിയ ഗ്രൂപ്പ് വന്നതോടെ അവര്‍ക്കുമാത്രമായ ഒരു ലോകത്തിലേക്ക് നീയടക്കമുള്ള കുറച്ചു പേര്‍ ചുരുങ്ങിയതായി കാണുന്നു ...എവിടെയായാലും നിന്റെ എഴുത്ത് നര്‍മം വിതറി നീങ്ങുന്നുണ്ട് ..ബാക്കി ഒന്നും പറയുന്നില്ല

  ReplyDelete
 4. പ്രിയപ്പെട്ട ഫൈസൂ....
  ഇന്റർവ്യൂ വളരെ നന്നായിരുന്നു. ഇനി കുറച്ച് മദീനാ വിശേശങ്ങൾ പോരട്ടേ....
  അടുത്ത പൊസ്റ്റിനായി കാത്തിരിക്കുന്നു........
  മദീന നിന്നേ വിളിക്കുന്നുണ്ട്, അതിന്റെ ലക്ഷണമാണ് ഈ ബ്ലോഗ് ഒക്കെ...ഇൻഷാ അള്ളാഹ്, എത്രയും പെട്ടെന്ന് അതിന് സാധിക്കട്ടെ എന്ന് നമുക്ക് എല്ലാവർക്കും ദുആ ചെയ്യാം.
  സസ്നേഹം,
  ജാബു

  ReplyDelete
 5. എന്റെ പ്രിയപ്പെട്ട ഫൈസൂ....

  ReplyDelete
 6. ബഹുമാനപ്പെട്ട ഷെയ്ഖ്‌ ഫൈസു അവര്‍കളെ, ഉത്തരങ്ങള്‍ പതിവ് പോലെ കലക്കീട്ടോ....

  ReplyDelete
 7. ഫൈസൂ അഭിമുഖം നന്നായിട്ടുണ്ട് .
  _______________________
  ഗ്രൂപ്പില്‍ ഇത് ഞാന്‍ ഇടുന്നുണ്ട് . അടുത്ത പോസ്റ്റ്‌ ഫിസ് തന്നെ ഗ്രൂപ്പില്‍ പോസ്റ്റും ,ഇന്ഷാ അല്ലാഹ്

  ReplyDelete
 8. നന്നായി ഫൈസൂ....@ രമേശ്‌ ഭായി
  പുതിയ ഗ്രൂപ്പ് വന്നതോടെ അവര്‍ക്ക് മാത്രമായ ലോകത്തിലേക്ക് അതിലെ മെമ്പര്‍മാര്‍ മാറിയിട്ടില്ല ചുരുങ്ങിയിട്ടില്ല എന്നതിന് ..അവരുടെ ബ്ലോകുകള്‍ വായിച്ചാല്‍ മതിയാകും ..കൂടുതല്‍ ആള്‍ക്കാരുമായി സംവദിക്കാനും ..അത് മൂലം എഴുത്തുകള്‍ നല്ല നിലവാരത്തിലേക്ക് എത്തിക്കുവാന് സാദിക്കും എന്നുള്ളതിന് ..അവരുടെയെല്ലാം എഴുത്തുകള്‍ സാക്ഷിയാണ് ഭായീ..

  ReplyDelete
 9. ഞാന്‍ ഒരു രണ്ടു ലക്ഷം ഇട്ടിട്ടുണ്ടോ എന്നൊരു സംശയം :)

  ReplyDelete
 10. ഇതോടെ ഈ എടപാട് ഞമ്മള് നിര്‍ത്തി, എന്നാല്‍ ഇനി എഴുതിക്കോ.. അവസാന ഭാഗത്ത് ഏറ്റവും ഇഷ്ടമായ ചോദ്യവും ഉത്തരവും കൊടുക്കട്ടെ..

  ഇരിങ്ങാട്ടിരി: കവിത , കവി, എന്നൊക്കെ കേള്‍ക്കുമ്പോഴേ താങ്കള്‍ക്ക് ശുണ്ടി എടുക്കുന്നു അതെന്തു കൊണ്ടാണ്?

  നിങ്ങളെ പരിചയപ്പെട്ട ശേഷമാണു എനിക്കാ അസുഖം തുടങ്ങിയത്..അതിനു മുമ്പ്‌ കവിത ,കവി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ആരാധനയും ഇഷ്ട്ടവുമായിരുന്നു മനസ്സില്‍...നിങ്ങള്‍ വന്ന ശേഷം എല്ലാവരും കവിതയോ കവിത..മിണ്ടിയാല്‍ പൊറാട്ട എന്ന പറഞ്ഞ പോലെ വായ് തൊറന്നാല്‍ എല്ലാവര്ക്കും കവിത..അവസാനം എനിക്ക് വരെ വല്ലതും മിണ്ടണമെങ്കില്‍ 'പ്രാസം' ഒപ്പിക്കേണ്ട ഗതി കെട് വന്നു..ഇനി ഇത് തുടര്‍ന്നാല്‍ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌' എന്നുള്ളത് മലയാളം 'ഗവിതേര്സ്‌ ഗ്രൂപ്പ്‌' എന്നാക്കേണ്ടി വരുമോ എന്ന് പേടിച്ചാണ് ഞാന്‍ എവിടെ കവിത കണ്ടാലും വാളെടുക്കാന്‍ തുടങ്ങിയത് ...!!

  ReplyDelete
 11. ആദ്യ ചോദ്യത്തിനുള്ള ഉത്തരം വെറും തമാശ മാത്രമാണ് ...അങ്ങിനെ ഒരു സംഭവം ഇല്ല ....അങ്ങിനെയുള്ള ഒരു മനസ്സ് ആയതു കൊണ്ട് പ്രേമിക്കാന്‍ ഒന്നും പോയിട്ടില്ല ....

  ReplyDelete
 12. തലക്കെട്ട്‌ കണ്ടു ഞാന്‍ കരുതി നീ വീണ്ടും ബ്ലോഗ്‌ പൂട്ടി കിതാബ് ഓതാന്‍ പോവാന് എന്ന്.
  നാല് പറയണം എന്ന് കരുതിയാ അകത്തു കയറിയത്. രക്ഷപ്പെട്ടു.
  എല്ലാ ഭാഗങ്ങളും നല്ല രസകരമായി വായിച്ചു.
  ഇനിയും കൂടുതല്‍ നല്ല വിഷയങ്ങളുമായി വരാന്‍ ആശംസകള്‍

  ReplyDelete
 13. ഉവ്വ!!! ha ha..
  enikka dialogue kekumpam chiri varum!

  ReplyDelete
 14. അല്‍ഹംദുലില്ലാഹ്...കഴിഞ്ഞൊ.സാമാന്യം ബോറായിരുന്നു കേട്ടൊ..ഇപ്പോ എല്ലാ ബ്ലോഗിലും ഇതു തന്നെ പരിപാടി.

  ReplyDelete
 15. മുല്ല വല്ല കാശും കൊടുതായിരുന്നോ ?

  ReplyDelete
 16. രമേശ്‌ സാര്‍ പറഞ്ഞതോടെ ഞാനും യോജിക്കുന്നു...ഓ\കുറെ ഇന്റെര്‍വ്യുക്കാര്‍!!(അസൂയ)
  ഫൈസു പിരിച്ചുകിട്ടിയ പതിനേഴു ലച്ചം ഐക്കരപ്പടിയില്‍ നിക്ഷേപിച്ചിട്ടുണ്ട്...കിട്ടിയാല്‍ നന്ദി പറയാന്‍ മറക്കരുതേ...

  ReplyDelete
 17. ഫൈസൂ..അഭിമുഖം നന്നായിരിക്കുന്നു...
  ചോദ്യങ്ങളും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും...

  ReplyDelete
 18. ഫൈസു എന്നെ കൊത്തിയിട്ടില്ല!

  എനിക്കെല്ലാം മനസ്സിലായി!

  (രണ്ടാഴ്ച ബൂലോകത്തു കറങ്ങാൻ കഴിഞ്ഞില്ല...!)

  ReplyDelete
 19. അപ്പോ അതു തീർന്നു!

  ReplyDelete
 20. ഈ ഇന്റര്‍വ്യൂ എനിക്ക് ഇപ്പോഴാ കൂടുതല്‍ രസം പിടിച്ചു വരുന്നത് അപ്പോഴേക്ക് നിര്‍ത്താറായോ?എന്നാലും സാരമില്ല.
  സരസകേസരീ നല്ല പോസ്റ്റുകള്‍ വരട്ടെ.

  ReplyDelete
 21. ഫൈസൂ സത്യത്തില്‍ എനിക്കൊന്നും മനസിലായില്ല..കാരണം ഈ ബ്ലോഗുകളില്‍ പ്രതിപാദിച്ച ആളുകളുടെ മാനരിസങ്ങളുംസ്വഭാവങ്ങളും അറിയുന്നവര്‍ക്കെ ഇത് ആസ്വദിക്കാന്‍ കഴിയൂ എന്നാണു എന്‍റെ സ്വന്തം അഭിപ്രായം..ബ്ലോഗുകള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്കരിയാത്ത ചെറു സംഭവങ്ങളില്‍ കുടുക്കിയിടാതെ..ഞങ്ങള്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ ആക്കിയാല്‍ കൊള്ളാം..പിന്നെ പൊതുവായ ഒരു ആസ്വാദനം കിട്ടി..ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

  ReplyDelete
 22. അഭിമുഖത്തിൽ നല്ല ആഭിമുഖ്യമുണ്ട്...

  ReplyDelete
 23. faisukkuttaa...
  assalayeetto..
  enthaa aa baavam!
  enthaa aa vinayam!
  pakshe prasam nokkumpol samgathi poraa!
  okke sariyakum tto...

  ReplyDelete
 24. @ Faisu, ചോദ്യങ്ങള്‍ വായിച്ചു ഫൈസുവില്‍ സമ്മിശ്ര വികാര വിസ്ഫോടനം തന്നെയുണ്ടായി എന്ന് പറയാം. ഞാന്‍ ഇന്നലെ തന്നെ വായിച്ചതാണ്, എന്തോ കരണ്ടാന്‍ മറന്നു പോയി. മദീനയെ കുറിച്ചുള്ള എന്റെ ചോദ്യം കുറിക്കു കൊണ്ട് എന്ന് തോന്നുന്നു. മദീനയില്‍ പോയവര്‍ പോലും അറിഞ്ഞനുഭവിച്ച അവാച്യമായ ഒരു സമാധാനം അവിടെ ജനിച്ചു വളര്‍ന്ന ഫൈസുവില്‍ കൂടുതല്‍ അളവില്‍ ഉണ്ടാവുമല്ലോ..
  എന്റെ രണ്ടാമത്തെ ചോദ്യം, ഗള്‍ഫിലെ സുഹൃത്തുകള്‍ക്കായി കൊളോക്കിയല്‍ അറബിയിലുള്ള ഒരു പോസ്റ്റ്‌, മലയാളത്തില്‍ എഴുതാന്‍ ഉള്ള അപേക്ഷ ആണ്...അത് ഫൈസുവിനു കഴിയും എന്ന് വിചാരിക്കുന്നു. ഒരു ചേഞ്ച്‌ ആവട്ടെ..
  @ജസ്മി എന്റെ അക്കൌണ്ടിലേക്ക് അയച്ചു എന്ന് പറഞ്ഞ പണം എമിറേറ്റില്‍ തന്നെയുള്ള അസി എന്നാ ആളുടെ അക്കൌന്റിലെക്കാന് പോയത്. ഞാന്‍ ഐക്കരപ്പടി സ്റ്റേറ്റ് ബാങ്കില്‍ വിളിച്ചു പ്രതീക്ഷയോടെ അന്വേഷിച്ചപ്പോഴാനു ഈ വെട്ടിപ്പ് അറിഞ്ഞത്. മുല്ലമൊട്ട് ബ്ലോഗു വികസനത്തിന് ഈയിടെ ഇറക്കിയ ലക്ഷങ്ങളും ഫൈസുവിന്റെ പേരില്‍ നടത്തിയ പിരിവില്‍ നിന്നാണെന്ന് സംശയിക്കെണ്ടിയിരിക്കുന്നു..

  ReplyDelete
 25. Congrats Faisu...pakshe
  continue the writing instead
  interviews...

  ReplyDelete
 26. പടച്ചോനേ..ഇന്‍റെ നൂറു റിയാല്...!!??

  ReplyDelete
 27. എന്താണി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്‌ അതിന്റെ ലിന്കൊന്നു പോസ്റ്റുമോ ഫൈസുക്ക????

  ReplyDelete
 28. നന്നായി. എനിക്കിഷ്ടമായി.

  ഈ ബൂലോകത്തുള്ളവരില്‍ ആരെയെങ്കിലും ഒന്ന് നേരിട്ട് കാണണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് നിന്നെ മാത്രമാണ്.

  ReplyDelete