Thursday, 13 January 2011

ഞാന്‍ കണ്ട ലോക നേതാക്കള്‍ ..!!

 


    ഇന്നലെ കുറെ നേരം ആലോചിച്ചു എന്തെങ്കിലും എഴുതാന്‍ വേണ്ടി .പക്ഷെ ഒന്നും കിട്ടിയില്ല ..അല്ലെങ്കില്‍ കിട്ടിയ വിഷയം ഞാന്‍ എഴുതിയാല്‍ നിങ്ങള്‍ക്കോ എനിക്ക് തന്നെയോ മനസ്സിലാകുമോ എന്നുറപ്പില്ലാത്തത് കൊണ്ട് എഴുതിയില്ല  .ഇന്നും എഴുതാന്‍ ഇരിക്കുന്ന ഈ സമയം വരെ എന്തെഴുതണം എന്നെനിക്കറിയില്ല .എന്തെങ്കിലും കിട്ടുമായിരിക്കും .അല്ലെങ്കിലും ഞാന്‍ എഴുതിയ എല്ലാ പോസ്റ്റും പെട്ടെന്ന് മനസ്സിലേക്ക് വന്ന ചില മദീനിയന്‍ ഓര്‍മ്മകള്‍ ആണല്ലോ.ചിലപ്പോ ആലോചിക്കും എന്തിനാ ഞാന്‍ ഇത്ര കഷ്ട്ടപ്പെട്ട് എഴുതുന്നത്‌ എന്ന്.പക്ഷെ എഴുതുമ്പോള്‍ എനിക്കെന്തോ ഒരു തരം മാനസിക സംതൃപ്തി കിട്ടുന്നുണ്ട്‌.അതിനു വേണ്ടി ആയിരിക്കും.അല്ലെങ്കില്‍ ഞാന്‍ എഴുതി പോസ്റ്റ്‌ ചെയ്ത ശേഷം നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ആകാംഷ കൊണ്ടായിരിക്കാനും സാധ്യതയുണ്ട് .എന്ത് കുന്തം ആയാലും എനിക്കിപ്പോ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും എഴുതണം.ഇല്ലെങ്കില്‍ എന്തോ ഒരു സമാധാനക്കേട്‌ ആണ്.നിങ്ങള്ക്ക് ബോറടിക്കുന്നു എങ്കില്‍ രഹസ്യമായി എന്നെ അറിയിക്കുക ..

     മദീനയിലെ കുട്ടിക്കാലം.അതൊരു മനോഹരമായ കാലം തന്നെയായിരുന്നു .അന്നത്തെ ഒരു ചെറിയ സംഭവം പറയാം.മദീനയിലുള്ള അധികം പേരും ചെയ്യുന്ന പോലെ ഞങ്ങളും  എല്ലാ ദിവസവും വൈകുന്നേരം ആയാല്‍ ഹറമില്‍ പോകുമായിരുന്നു.ഞാനും ഉമ്മയും പെങ്ങളും കൂടി.കടയില്‍ ജോലിയില്‍ ആവുന്നത് കൊണ്ട് ഉപ്പ ഞങ്ങളുടെ കൂടെ ഉണ്ടാവാറില്ല.എന്നാലും നിസ്ക്കാര സമയം ആവുമ്പോള്‍ ഹറമില്‍ വരും.ഇപ്പോഴും ഹറമില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കോര്‍മ വരിക ഞാന്‍ ഒരു തോപ്പും{അറബികള്‍ ഇടുന്ന നീളന്‍കുപ്പായം} ഒരു തൊപ്പിയും ഇട്ടു മുന്നിലും ഉമ്മയും അനിയത്തിയും പിന്നിലും ആയി ഉപ്പയുടെ കടയുടെ മുന്നില്‍ കൂടി പോകുന്ന ഒരു ദൃശ്യം ആണ്.ഉപ്പയുടെ കടയുടെ മുന്നില്‍ എത്തുന്നത്‌ വരെ ഞാനും പെങ്ങളും വല്ല അടിയും പിടിയും ഒക്കെയായിരിക്കും.ചിലപ്പോ ഞാന്‍ അവളെ ഒന്ന് കൊടുത്തു ഓടും .അവള്‍ കരഞ്ഞു കൊണ്ട് എന്‍റെ പിന്നാലെയും ഓടും.അങ്ങിനെ ഒക്കെ ആണെങ്കില്‍ ഉപ്പയുടെ കടയുടെ മുന്നില്‍ എത്തിയാല്‍ രണ്ടാളും മഹാ ദീസന്റ്റ്‌ ആയിരിക്കും.ഇല്ലെങ്കില്‍ അന്ന് ചിലപ്പോ ഹറമില്‍ പോക്ക് ഉണ്ടാവില്ല.റൂമില്‍ തന്നെ പോയിരിക്കേണ്ടി വരും.റൂമില്‍ പോയാല്‍ ഒരു ടീവിയോ റേഡിയോ പോലും ഇല്ലാതെ വെറുതെ ഇരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല{ടീവി അന്നും ഇന്നും ഇല്ല} ....അതൊക്കെ പിന്നെ പറയാം .......!!

  ഒരിക്കല്‍ ഞാന്‍ ഇത് പോലെ വൈകീട്ട് ഹറമില്‍ പോയി.ഉപ്പയെ പേടിച്ചു ഖുര്‍ആനും എടുത്തു ഒരു തൂണിന്റെ അടുത്ത് പോയിരുന്നു ഓതുകയായിരുന്നു.അധികവും ഉപ്പ വരുന്ന ഗൈറ്റിന്റെ അടുത്തായി ആണ് ഇരിക്കുക.ഉപ്പ വന്നു നോക്കുമ്പോള്‍ കണ്ടില്ലേല്‍ സംശയിക്കും.{എന്നെ ഒടുക്കത്തെ വിശ്വസം ആണ് ഉപ്പാക്ക്}ചിലപ്പോ ചോദ്യം ചെയ്യലും പ്രതീക്ഷിക്കാം.അങ്ങിനെ ഇരിക്കുമ്പോഴാണ് എന്റെ തൂണിന്റെ വലതു വശത്തുള്ള തൂണിനു മുന്നില്‍ കുറെ പാകിസ്ഥാനികള്‍ വരുന്നു പോകുന്നു.ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല.പിന്നെയും കുറെ ആള്‍ക്കാര്‍ വരുന്നു.വന്നവര്‍ തൂണിനു മുന്നില്‍ ഇരിക്കുന്ന ആളുടെ മുന്നില്‍ ഭവ്യതയോടെ വന്നു സലാം പറയുന്നു പോകുന്നു.കുറെ കഴിഞ്ഞപ്പോള്‍ സൌദികളും മറ്റും അങ്ങോട്ട്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.കൂട്ടത്തില്‍ ഞാനും.ഞാന്‍ ആ ആളെ സൂക്ഷിച്ചു നോക്കി. എവിടെയോ ചെറുതായി കണ്ടു പരിചയം ഉള്ള മുഖം.പക്ഷെ പെട്ടെന്ന് ഓര്മ വരുന്നില്ല.ക്ലീന്‍ ഷേവ് ചെയ്ത മുഖം ആയത് കൊണ്ട് ഒരു മത പണ്ഡിതന്‍ അല്ല എന്നുറപ്പായി.അദ്ധേഹത്തിനു സലാം പറഞ്ഞു എന്റെ അടുത്ത് വന്നിരുന്ന ഒരു പാകിസ്ഥാനിയോടു ഞാന്‍ ചോദിച്ചു..'ആരാ അത്' എന്ന്..പാകിസ്ഥാനി എന്‍റെ ഡ്രസ്സ്‌ കണ്ടിട്ടോ അതോ എന്‍റെ ശബ്ദസൌകുമാരികം{അര്‍ഥം ചോദിക്കരുത്.അറബി പദം ആണ്.നിങ്ങള്ക്ക് മനസ്സിലാവില്ല }കേട്ടിട്ടോ എന്നെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.'ഇത് ഞങ്ങളുടെ പ്രധാന മന്ത്രി ആണ്.പേര്...............


                                                                                                                                    തുടരും ...

 
 

44 comments:

 1. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഈ ബ്ലോഗ്‌ വില്‍പ്പനയ്ക്ക് വെച്ചിരുന്നെന്കിലും മാന്യമായ റൈറ്റ്‌ തരാന്‍ ആരും താല്പര്യം കാണിക്കാത്തതിനാല്‍ തുടര്‍ന്നും ഈ ബ്ലോഗ്‌ ബഹുമാനപ്പെട്ട ഞാന്‍ തന്നെ കൊണ്ട് നടക്കാന്‍ തീരുമാനിച്ചു ...പലരും എന്‍റെ ബ്ലോഗില്‍ വന്നു കമെന്റ്റ്‌ ഇട്ടാല്‍ ഞാന്‍ ബ്ലോഗു വാങ്ങാം എന്നറിയിച്ചിരുന്നെങ്കിലും ഞാന്‍ പോയി കമെന്റ്റ്‌ ഇട്ട ശേഷം കമെന്റ്റ്‌ ശരിയായില്ല എന്ന് പറഞ്ഞു എന്നെ പറ്റിക്കുകയും ചെയ്തു ..


  പിന്നെ ഇത് ഞാന്‍ മദീനയിലും മക്കയിലും ആയിരുന്നപ്പോള്‍ കണ്ട ചില ലോക നേതാക്കളെ കുറിച്ചാണ് ...കുറച്ചു എഴുതിയപ്പോഴേക്കും ചടച്ചത് കൊണ്ട് തുടരും ഇട്ടതാണ് .....

  ReplyDelete
 2. ഹഹഹ് കൊള്ളാം പേര് ഭുട്ടോ കേട്ടോ...അങ്ങനേതാണ്ടല്ലേ..അല്ലെ..

  ReplyDelete
 3. ജുനൈത് ....പേര് പറയുന്നവര്‍ക്ക് സമ്മാനം ഇല്ല .....!!!

  ReplyDelete
 4. അത് നവാസ് ഷരീഫായിരുന്നു അല്ലേ ഫൈസൂ...
  പാക്കിസ്ഥാനില്‍ നിന്നും നാട് കടത്തിയപ്പോള്‍ സൗദിയില്‍ അഭയം പ്രാപിച്ച മുന്‍ പ്രധാനമന്ത്രി..

  ശരിയാണെങ്കില്‍ ആ സമയത്ത് ഞാനും കണ്ടിരുന്നു അദ്ദേഹത്തെ അവിടെ വെച്ച്.

  ReplyDelete
 5. ഫൈസു..ഇതേതാണ്ട് മറ്റേ പണിയായി പോയി. ഒരു മാതിരി നിര്‍ത്ത് നിര്‍ത്തിക്കളഞ്ഞു. ഇനി അടുത്തത് ഉടനെ പോസ്റ്റിയെക്കണം.

  ReplyDelete
 6. ഫൈസൂ, ഈ കുട്ടിക്കാലത്തിനും വര്‍ഷം, കൊല്ലം എന്നിങ്ങനെ കുറെ കണക്കൊക്കെ കാണില്ലേ? അത് വെച്ചിരുന്നേല്‍ ഈ പേരിന്റെ ഉടമയെ പെട്ടെന്ന് പിടികിട്ടിയേനെ..എങ്കിലും ഇത് ആ അഭയാര്‍ഥി നവാസ് ഷെരീഫ് തന്നെ............... അല്ലെ?

  ReplyDelete
 7. ഇത്ര പെട്ടെന്ന് നിര്‍ത്തിയത്‌ ശരിയായില്ല. തുടരട്ടെ..

  ReplyDelete
 8. ആകാംക്ഷയുടെ മുള്‍മുനയില്‍ വെച്ചു അങ്ങ് നിര്‍ത്തി കളഞ്ഞു..ആട്ടെ,ഫൈസൂന് എന്തും ആവാലോ...ഏതായാലും പഴയ തട്ടകത്തിലേക്ക്(മദീന) തിരിച്ചു വന്നതില്‍ സന്തോഷം...

  ReplyDelete
 9. നന്നായ് ബ്ലോഗ് വിക്കാഞ്ഞത്.അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലേല്‍ അവിടെ -----കേറിയിരിക്കും എന്നാണു.
  എന്നിട്ട് നവാസ് ഷെരീഫ് നിന്നോടെന്താ പറഞ്ഞെ?പിന്നെ ശബ്ദസൌകുമാരികം അല്ല ശബ്ദസൌകുമാര്യം.നീ എഴുതിക്കോ ഇങ്ങനെയൊക്കെ തന്നെയാ മലയാളം പഠിക്കുക.
  ഡാ..ഒരുകാര്യം കൂടി.മദീനേലും മക്കത്തുമൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ക്ക് സെന്‍സറിംഗ് ഉണ്ടോ?

  ReplyDelete
 10. ഇതെന്താ പെട്ടന്ന് നിര്‍ത്തിയെ .. ..
  ആ പ്രധാനമന്ത്രി ഫൈസുവിന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.. അല്ലേ...?
  ഫൈസുവിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നും പറഞ്ഞു കാണും അല്ലേ..
  ഹിഹി

  ReplyDelete
 11. വല്ലാത്തൊരു നിര്തലായിപ്പോയി....

  ReplyDelete
 12. ഇതെന്ത് ഏര്‍പ്പാടാ...? മടി പിടിച്ചിട്ടാണേല്‍ എന്നെ പോലെ മിണ്ടാതിരിക്കുക. അല്ലേല്‍ അതില്ലാതപ്പോള്‍ എഴുതുക.
  പക്ഷെ നീ കുറച്ചു എഴുതിയാലും അതിലൊരു കുസൃതി കാണും . അത് രസകരമാണ്.

  ReplyDelete
 13. ഫൈസൂ , അത് നമ്മുടെ നാട് കടത്തിയ നവാസ് ശരീഫ് ആണെന്ന് മനസ്സിലായി
  വേഗം തുടര്‍ന്നോളൂ

  ReplyDelete
 14. ഇത് ചതിയായി പ്പോയി .. സ്ഥിരമായി "മ" വാരികകള്‍ ആളുകളെ ആകര്ഷിപ്പിക്കുവാന്‍ ചെയ്യുന്ന ഏര്‍പ്പാട് .. നടക്കട്ടെ ... ഇനി ബാക്കി വരുന്നത് വരെ ദിവസവും രാവിലെ മുതല്‍ ബ്ലോഗില്‍ കയറി refresh അടിച്ചു കാത്തിരിക്കേണ്ടി വരൂല്ലേ ... ഗൊള്ളാം ...

  ഡാ പെട്ടെന്ന് തന്നെ ബാക്കി കൂടി എഴുതി പോസ്ടിയില്ലെങ്കില്‍ .... ...................... സംഭവിക്കും .. ജാഗ്രതൈ

  ReplyDelete
 15. ഫയിസു, ഇതെന്ത്തു പെട്ടെന്ന് നിര്‍ത്തിയത്? ഇപ്പോഴും പ്രധാനമന്ത്രിയുടെ കൂടെയാണോ.. അയാളെ വിട്ടു ഒന്ന് തുടരൂ എന്റെ ഫയിസു....സീരിയല്‍ കാണുന്ന പോലെ അടുത്ത എപ്പിസോടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..

  ReplyDelete
 16. Ipol suspense thriller nano market? Ennalum ithoru chathiyayi poyi. Rasam pidich vannapol nirthi kalanju. Writing style excellent aanu ketto

  ReplyDelete
 17. ന്നാലുന്റെ ഫൈസു, ഇജ്ജ് ബല്ലാത്തൊരു പഹയന്‍ തന്നെ , ആളെ പറയാതെ ആളെക്കൂട്ടാനുള്ള പരിപാടിയാ അല്ലെ.....

  ReplyDelete
 18. മിയാന്‍ നവാസ്‌ ശരീഫ്‌. അതില്‍ സസ്പെന്‍സ് ഒന്നും ഇല്ലെങ്കിലും ഫൈസുവിന്റെ ഈ ബ്ലോഗ്‌ വില്‍ക്കരുതെന്ന ഭീമഹരജിയില്‍ ഞാനും ഒപ്പ് വെയ്ക്കുന്നു. കാരണം മദീനയുടെ സ്നേഹവും നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മകളും തുടര്‍ന്നും വായിക്കേണ്ടതുണ്ട്.

  ReplyDelete
 19. പാകിസ്താന്‍ പ്രധാനമന്ത്രി കുറെ കാലം ഇവിടെ ജിദ്ദയിലും ഉണ്ട ആയിരുന്നു. അത് പോട്ടെ, നീ ഇതുപോലെ അങ്ങട്ടു എഴുത്തു തുടരൂ, മദീന പള്ളിയും കുടുംബവും, ഗല്ലികളും തുടരെ തുടരെ കടന്നു വരട്ടെ..

  ഈ പോസ്റ്റില്‍ എനിക്കിഷ്ട്ടപെട്ടത്‌, ഫൈസുവെന്ന കണ്ടാല്‍ ഓമനത്തം തോന്നുന്ന മുഖവും, മഹാ മോശം കയ്യിലിരിപ്പുകാരനും ആയ വിളഞ്ഞ വിത്ത്‌ ആ പാവം പെണ്‍കൊടിയെ പിച്ചി ഓടിയതാണ്....ദുഷ്ട്ടന്‍..
  തുടരാന്‍ ആശംസകള്‍..!

  ReplyDelete
 20. അങ്കമാലിയിലെ പ്രധാന മന്ത്രി ആയിരുന്നെങ്കില്‍ എനിക്ക് പേരറിയാമായിരുന്നു... ഇതിപ്പോള്‍ പാക്കിസ്ഥാനിലെ പ്രധാന മന്ത്രി എന്ന് പറയുമ്പോ എനിക്കൊരു സംശയം ഇനി ചിലപ്പോ ഒബാമ എങ്ങാനും ആവുമോ എന്ന് ....

  ReplyDelete
 21. അങ്ങനെ മദീനയില്‍ തിരിച്ചെത്തി ഫൈസു വീണ്ടും നന്നായല്ലോ,,അതുമതി,,
  പിന്നെ അതു നവാസ്‌ ശേരീഫാണെങ്കില്‍ ഞാനും കണ്ടിട്ടുണ്ട്,കാണുക മാത്രമല്ല,ഒപ്പം ത്വവാഫും ചെയ്തിട്ടുണ്ട്,അല്ല പിന്നെ,പറീണത് കേട്ടാ തോന്നും മൂപ്പരെക്കണ്ടാ,സ്വര്‍ഗം കിട്ടുംന്ന്..
  കുട്ട്യാളെ തല്ലണത് ഇഷ്ട്ടല്ലാന്ന് ജാസ്മിക്കുട്ടിന്റെ ബ്ലോഗില്‍ പോയി പറഞ്ഞു നാവെടുത്തില്ല,,
  ഇപ്പൊ താ,,ഇവിടെ പെങ്ങളെ പിച്ചുന്നു,,
  നല്ല പശ്ട്ട് മോന്‍ തന്നെ..

  ReplyDelete
 22. ഫൈസൂ....
  എനിക്കറിയാം....ആ സീസണിൽ ഞാനും ഉണ്ടായിരുന്നു അവിടെ...എന്നാലും നിന്റെ സസ്പെൻസ് ഞാനായിട്ട് പൊളിക്കുന്നില്ല.....
  എഴുത്ത് വളരെ നന്നാവുന്നുണ്ട്...ഇപ്പോ എന്നും രാവിലെ വന്ന് നിന്റെ ബ്ലോഗ് ഒന്ന് ചെക്ക് ചെയ്തില്ലെങ്കിൽ എന്തോ ഒരു അസ്കിത.....
  തുടർന്നും എഴുതുക....എന്റെ എപിസോഡിനായി ഞാൻ കാത്തിരിക്കുന്നു....
  ജാബു (എക്സ് മദീന....നിന്റെ അത്രയും ഇല്ലെങ്കിലും കുറച്ച് കുട്ടിക്കാലം എനിക്കും ഉണ്ട് അവിടെ)

  ReplyDelete
 23. അധികാരത്തിന്റെ അപ്പം നഷ്ടപ്പെടുമ്പോള്‍ പല ശുംഭന്മാര്‍ക്കും (ശുംഭന്‍ എന്നത് ചീത്ത പദമല്ല എന്ന് ..പറഞ്ഞിട്ടുണ്ട്)അഭയം ഇത്തരം പുണ്യഗേഹങ്ങള്‍ ആണല്ലോ. കരിമ്പൂച്ചകളുടെ നടുവില്‍ നടക്കുന്ന അവര്‍ക്ക് ഇവിടം പൂര്‍ണ്ണ സുരക്ഷിതത്വം ലഭിക്കുന്നു.
  ഇനി ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അവരുടെ മുഖത്ത്നോക്കി (മനസ്സില്‍) ഒന്ന് ചോദിക്കുന്നത് നല്ലതാണ്.

  ReplyDelete
 24. എനിക്കും അറിയാം, അടുത്ത പോസ്റ്റില്‍ പറയാം!

  ReplyDelete
 25. ഇത്രവേഗം ക്ഷീണിച്ചോ? കുറച്ചുകൂടി എഴുതാമായിരുന്നു.
  അടുത്ത തവണ കാണാം.

  ReplyDelete
 26. നല്ല രസത്തോടെ വായിച്ചു വന്നതാ...
  അപ്പോഴാ അവന്റെ ഒരു ഒടുക്കത്തെ "തുടരും"

  @ ഹംസക്കാ...ഫൈസൂനാളെ തെറ്റിയതാ...അതു അങ്കമാലിയിലെ(ഓമനല്ലൂര്‍)പ്രധാന മന്ത്രി തന്നെയാ....

  ബാക്കി കൂടി എഴുതെടാ...

  ReplyDelete
 27. ഫൈസു, ഡാ..... നീ കളിക്കാതെ കാര്യം പറയെടാ ചെക്കാ..!!

  ReplyDelete
 28. @kiran chetta.. super like!!!!!!!!!!!!
  faisue kuarchude ezhuthaarunnu!
  pinne nee pareekshakku prepare aayo?
  avide question paperum kond vilikan thudangeettu neram kure aayi...

  ReplyDelete
 29. ഫൈസൂ ഈ സസ്പെന്‍സില്‍ എന്തോ ഒരു കുനുഷ്ട് ഒളിച്ചിരിക്കുന്ന മണം വരുന്നുണ്ടല്ലോ? ചിലപ്പോ ഫൈസുവിന്റെ കൈയിലിരിപ്പ് മനസ്സിലാക്കിയതുകൊണ്ട് എനിക്കു തോന്നിയതാവാം അല്ലെ?

  ReplyDelete
 30. അയല്‍ രാജ്യത്തിന്റെ പൂര്‍വ്വ ചരിത്രം ഒന്നുകൂടി ഓര്‍ക്കാന്‍ ഇ കുറിപ്പ് ഇടയാക്കി. ഫൈസുവിന്റെ മദീനിയന്‍ അനുഭവങ്ങള്‍ തുടരട്ടെ.

  ReplyDelete
 31. എന്തുകാര്യമായാ‍ലും ഫൈസു പറയുമ്പോള്‍ അതു നന്നാക്കി പറയും.
  കാത്തിരിക്കാം...

  ReplyDelete
 32. പര്‍വേഷ് മുഷാറഫ്, ആസിഫലി സര്‍ദാരി ഇവര്‍ക്കിപോ സുഖല്ലേ ....
  ഓര്‍മകളില്‍ കുട്ടിത്വമുണ്ട്

  ReplyDelete
 33. എന്തായാലും ഫൈസു നീ പരിജയപ്പെട്ടു കാണും....
  അതില്‍ പിന്നെയയിരിക്കും അവരുടെ ഒക്കെ ആപ്പീസ് കീറിയത്....
  നവാസ് ഔട്ട്‌,
  പര്‍വേസ് ഔട്ട്‌,
  ഭൂട്ടോ........ഔട്ട്‌ ഔട്ട്‌ ....!
  ഇനി ഇപ്പൊ നിന്നെ പരിജയപ്പെട്ട എന്റെ അവസ്ഥ കേക്കണോ ഞാനും ഔട്ട്‌ ആവുകയ....
  ഏറിയാല്‍ ഒരാഴ്ച നാട്ടിലോട്ടു പോകുകയ ഞാന്‍...........

  ReplyDelete
 34. @ അകമ്പാടം .....ഉത്തരം ഇപ്പൊ പറയില്ല ...

  @ടോംസ് ....സോറിടാ ..അവിടെ എത്തിയപ്പോഴേക്കും മടുത്തു ...

  @ഹാഷിക്....അത് വെച്ചാല്‍ പിന്നെ .......

  @ഹഫീസ്‌ ...നമുക്ക് ശരിയാക്കാം

  @ഉമ്മു ജാസ്മിന്‍...ഉവ്വ ഉവ്വാ ...മനസ്സിലായി ...

  @മുല്ല ...മദീനേലും മക്കത്തുമൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ക്ക് സെന്‍സറിംഗ് ഉണ്ടോ?.....ചില സൈറ്റുകള്‍ക്ക് ..എല്ലാം ഇല്ല ..മൊത്തത്തില്‍ സൌദിയില്‍ ഉള്ള നിയമങ്ങള്‍ തന്നെയാണ് മക്കക്കും മദീനക്കും ..ഓര്‍ക്കുട്ട് ഒന്നും ഞാനുള്ളപ്പോള്‍ തന്നെയില്ല ..ഇപ്പോഴും ഇല്ല ..ദുബായില്‍ പോലും അതില്ല..പിന്നെ അധികവും അശ്ശീല സൈറ്റുകളും തീവ്രവാദ സൈറ്റുകളും ആണ് ബ്ലോക്ക്‌ ഉള്ളത് ..

  ReplyDelete
 35. അന്റെ എയ്ത്തിന്റെ രീതി ഞമ്മള്‍ക്ക്‌ പുടിച്ചു.

  ReplyDelete
 36. @ കിരണ്‍ ആന്‍ഡ്‌ കണ്ണന്‍..രണ്ടും വണ്ടി വിടിന്‍ .....ഇവിടെ ലോക കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.വല്ല 'നിക്കര്‍' വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടിനെയും വിളിക്കാം ....!!!

  @നൌഷു ...പടങ്ങള്‍ കിടിലന്‍ ആവുന്നുണ്ട് ...

  @ഇസ്മയില്‍ ബായ്,സമീര്‍ തിക്കോടി,എളയോടന്‍ ....കാത്തിരിക്കൂ ..നാളെയാണ് നാളെയാണ് ...!!

  @അഞ്ജു...താങ്ക്സ് ..പോക്കിയത് ഇഷ്ട്ടപ്പെട്ടു ....

  @കുഞാക്കാ ...ആളെ കൂട്ടാന്‍ അല്ല ...സത്യായിട്ടും ....!!!

  @ഹൈനാസേ....എന്തുവാ ചിരിക്കുന്നത് ?

  സലാം ബായ്....താങ്ക്സ് ...അല്ലെങ്കില്‍ ഞാന്‍ വില്‍ക്കും ...ഇത്തിരി പുളിക്കും ....!!!

  @സലീമ്ക്കാ ...നമുക്ക് നോക്കാം ...

  @ഹംസക്കാ ..ഇങ്ങള്
  എന്തും പറഞ്ജോളീ ...പക്ഷെ നിങ്ങള്‍ക്കറിയാം അല്ലെ ..

  ReplyDelete
 37. എഴുത്ത് തുടരൂ ..ആശംസകള്‍ ...

  ReplyDelete
 38. "ശബ്ദസൌകുമാരികം"... നടന്‍ ജഗദീഷ് കാണണ്ട അടുത്ത സിനിമയില്‍ പുള്ളി ഇതെടുത്തിട്ടലക്കും... :)

  ReplyDelete
 39. നിര്‍ത്തിയൊ..ങ്ങേ

  തുടരട്ടെ..

  ആശംസകള്‍..!!

  ReplyDelete
 40. ആരായിരിക്കും അത്....................
  ആകാംക്ഷയോടെ കാത്തിരിക്കുന്നു!!!!!!!

  ReplyDelete
 41. ഫൈസുക്ക..അല്ല ഏതു വകയിലാ എന്‍റെ ഉമ്മാനെ എളെമയാക്കിയത്.............ഹ്മ് നടക്കട്ടെ നടക്കട്ടെ........ പിന്നെ എന്‍റെ ബ്ലോഗ് പരിചയപെടുത്തിയതിനു ഒരുപാട് ഒരുപാട് നന്ദി.....

  ReplyDelete
 42. പ്രിയ സുഹൃത്തുക്കളെ..നിങ്ങളുടെ ഭൂലോകം ഇപ്പോള്‍ എന്റെയും കൂടിയാണ്..നിങ്ങളുടെയൊന്നും മേല്‍വിലാസമോ..ഫോണ്‍ നമ്പരോ ഇല്ലാത്തത് കൊണ്ട് ഓടിച്ചിട്ട്‌ പിടിച്ച..ആക്രമിച്ചോ..കിട്നാപ് ചെയ്തോ..എന്‍റെ ബ്ലോഗുകളുടെ ലോകത്തേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുകയാണ്..മര്യാദയ്ക്ക് വായിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അഭിപ്രായങ്ങള്‍ തരാനും മറക്കരുത്..ഈ പുതു വര്‍ഷത്തില്‍ എന്‍റെ ബ്ലോഗിലൂടെ നിങ്ങള്‍ കടന്നു പോവുകയാണെങ്കില്‍..എഴുത്ത് എന്ന ലോകത്തെ നിങ്ങളുടെ കോണ്ഫിടെന്‍സ് ഉയരും..നിങ്ങള്‍ക്ക് സ്വയം തോന്നും..നിങ്ങളുടെ രചനകള്‍ മോശമില്ല എന്ന്..പിന്നെ ചുമ്മാ വായിക്കെന്നെ..ഈ വര്‍ഷം എന്‍റെ ബ്ലോഗിലേക്കുള്ള എന്‍ട്രി സൌജന്യമാണ്..ഈ ഓഫര്‍ ഈ വര്‍ഷത്തേക്ക് മാത്രം..അംഗങ്ങള്‍ ആവാനും ഈ വര്‍ഷമേ സാധിക്കു..അടുത്ത വര്‍ഷം എം.ടിയും, എം. മുകുന്ദനും, ബാലചന്ദ്രന്‍ ചുള്ളികാടും ഡേറ്റ് ചോദിച്ചിട്ടുണ്ട്.അന്ന് പാസ് വെച്ചേ ഞാന്‍ അകത്തു കയറ്റൂ..മനസിലായല്ലോ..അപ്പോള്‍ എത്രയും വേഗം വന്നു നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുക..പിന്നീടു..ഞാന്‍ പറയാഞ്ഞതെന്തേ എന്ന് ചോദിച്ചിട്ട് ഒരു കാര്യോമില്ല..
  വിരുന്നുകാര്‍ക്കായി കുഞ്ഞ് കഥകളുമായി കാത്തിരിക്കുന്നു..നിങ്ങളുടെ ഈ ചങ്ങാതി കൂട്ടത്തില്‍ എന്നെയും ചേര്‍ക്കുമല്ലോ..
  സ്നേഹത്തോടെ സ്വ.ലേ

  ReplyDelete