Monday, 10 January 2011

എന്‍റെ ബ്ലോഗ് വില്‍പ്പനയ്ക്ക്.താല്പര്യ.....

   
   നല്ല രീതിയില്‍ വായനക്കാറുള്ള എന്‍റെ പേരിലുള്ള  'ഫൈസുവിന്‍റെ ബ്ലോഗ്‌'  എന്ന ബ്ലോഗും അതിലെ പത്തറുപതു{ഡ്രാഫ്റ്റിലുള്ളതും കൂട്ടി} പോസ്റ്റുകളും ഒരു ആയിരത്തി അഞ്ഞൂറ്{ഇനിയും വരുമല്ലോ} കമെന്റും നൂറോളം ഫോല്ലോവേര്സിനെയും  ഉടന്‍ വില്‍പ്പനയ്ക്ക് .താല്പര്യമുള്ളവര്‍ ഉടന്‍ എന്നെ ബന്ധപ്പെടുക..

ഫോണ്‍ -0097155880744- {ലേഡീസ്‌ വിളിക്കാന്‍ പാടില്ല..ഹറാം ...!!}

ഓഫീസ്‌-ഉവ്വ .നമ്മളും തുറക്കും ഒരു ഓഫീസ്‌

ഇമെയില്‍ -faisu.madeena@gmail.com , madeenakkaran@gmail.com   രാവിലെ ഒന്‍പതു മണി ..ഒരു ഫോണ്‍ കോള്‍ .....ഹോ ,ബ്ലോഗ്‌ വാങ്ങാനുള്ള ആരെങ്കിലും ആയിരിക്കും ......


 ഞാന്‍ - 'ഹലോ ,സലാം ..ആരാണ് ?

വ അലൈകുമുസ്സലാം , ഡാ ഞാനാടാ റിയാസ്‌

ഞാന്‍ - ഏതു റിയാസ്‌ ?

മിഴിനീര്തുള്ളി  റിയാസ്‌ ആണെടാ

ഞാന്‍ -ഈ 'മിഴിനീര്‍തുള്ളി  ' നിന്‍റെ വീട്ടു പേരാണോ ?

റിയാസ്‌ -പോടാ,ഡാ ഞാന്‍ വിളിച്ചതു അതിനല്ല ...!

ഞാന്‍ - മനസ്സിലായീ ഗൊച്ചു ഗള്ളാ ..പുതിയ പോസ്റ്റ്‌ ഇട്ടു അല്ലെ ..ഞാന്‍ വായിച്ചോളാം ....!!

റിയാസ്‌ -പോടാ ..നീ  വല്യ ആളാകുകയൊന്നും വേണ്ടാ.പണ്ട് എന്‍റെയും ചെറുവാടിന്റെയും ഒക്കെ ഓരോ കമെന്റ്റ്‌ കിട്ടാന്‍ നീയൊക്കെ കുറെ ഉറക്കം ഒഴിച്ചതാ..ഇപ്പൊ നിന്‍റെ ബ്ലോഗ് വായിക്കാന്‍ രണ്ടാളെ കിട്ടിയപ്പോ നിനക്ക് നമ്മളെ ഒന്നും കണ്ണില്‍ പിടിക്കില്ല അല്ലെടാ....സന്തോഷമായെടാ ..നീയൊക്കെ തന്നെ എന്നോടിതു പറയണം .{ശബ്ദം ഇടറുന്നു ..അതോ എന്‍റെ ചൈന മൊബൈല്‍ വീണ്ടും കംപ്ലൈന്റ്റ്‌ ആയോ ?}

ഞാന്‍ -റിയാസ്‌ രാവിലെ തന്നെ ഇമോഷന്‍ ആവല്ലേ ..ഞാന്‍ ഇടയ്ക്കിടയ്ക്ക് ഓണവും പെരുന്നാളും ഒക്കെ വരുമ്പോള്‍  നിങ്ങളെ രണ്ടിനെയും പൊക്കി പറയാറില്ലേ ..അത് പോരെ ......??

റിയാസ്‌ -അത് പോട്ടെ .നീ നിന്‍റെ ബ്ലോഗ് കൊടുക്കാന്‍ പോകുന്നു എന്ന് കേട്ടു ?

ഞാന്‍ - എന്തേ ,റിയാസിന് വേണോ ?

റിയാസ്‌ -ആര്‍ക്കു വേണമെടോ നിന്‍റെ ഒണക്ക 'ബില്യോഗ് '..ഉള്ള രണ്ടെണ്ണം തന്നെ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല ...!!,,

ഞാന്‍ - കുറെ വായനക്കാര്‍ ഉണ്ട് .......

റിയാസ്‌ -പോടാ ..അവന്‍റെ ഒരു 'ബായനക്കാര്‍ ' ,നീ എങ്ങിനാ ബ്ലോഗുന്നത് എന്ന് എല്ലാവര്ക്കും അറിയാമെടാ ...നിന്‍റെ പോസ്റ്റ്‌ എല്ലാം ഉഡായിപ്പ് {അടിച്ചു മാറ്റല്‍} അല്ലെടാ ....?

ഞാന്‍ -ഉവ്വ ഉവ്വ

റിയാസ്‌ -കാര്യം പറയെടാ ..എന്തിനാ നീ ബ്ലോഗ്‌ കൊടുക്കുന്നത് ?

ഞാന്‍ -അപ്പൊ കാര്യങ്ങള്‍ ഒന്നും നീ അറിഞ്ഞില്ലേ ?

റിയാസ്‌ -ഇല്ലെടാ .ഞാന്‍ ഒരു വിദേശ യാത്രയില്‍ ആയിരുന്നു ..ചിത്രങ്ങള്‍ കണ്ടില്ലേ ?

ഞാന്‍ - ങാ , പെണ്പിള്ളേര്‍ ചാടുന്നതല്ലേ ?

അതെ ...എങ്ങിനെയുണ്ട് ?

ഞാന്‍ - ഛെ , എന്നോട് ഇങ്ങനെ ഒക്കെ  ചോദിക്കാന്‍ നിനക്ക് നാണമില്ലേ ?.

റിയാസ്‌ -പോടാ..ആ ഷോട്ട് എങ്ങിനെ ഉണ്ട് എന്നാണു ഞാന്‍ ചോദിച്ചത് ?

ഞാന്‍ -ഓ അങ്ങനെ .ഷോട്ട് കലക്കന്‍ ...

റിയാസ്‌ -കാര്യം പറയെടാ ..എന്താ പ്രശ്നം ?

ഞാന്‍ - എടാ ഞാന്‍  കഴിഞ്ഞ പോസ്റ്റില്‍ ഇട്ട ആ  ലേഖനം ഇല്ലേ .അതിന്‍റെ ഉടമസ്ഥന്‍ അത് കണ്ടെടാ ......

റിയാസ്‌ -എന്നിട്ട് ...?

ഞാന്‍ - എന്നിട്ടെന്താ ,അതിനു കിട്ടിയ കമെന്റ്റ്‌ ഒക്കെ മൂപ്പര് വായിച്ചു .

റിയാസ്‌ -എന്നിട്ട് ?

ഞാന്‍ - എന്നിട്ടെന്താ ...ഇന്നലെ മുതല്‍ മൂപ്പരും സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി .ഇത്ര ആള്‍ക്കാരു വായിച്ചു അഭിപ്രായം പറയും എങ്കില്‍ ഇനി മുതല്‍ മദീനയെ പറ്റി മൂപ്പരും എഴുതുകയാനത്രേ .....!!!
ഇനി ഞാന്‍ എന്ത് ചെയ്യും ..ആകെ എഴുതാന്‍ ഉണ്ടായിരുന്നത് മദീനയെ കുറിച്ചാണ് .അത് എന്നെക്കാള്‍ നന്നായി മൂപ്പര് എഴുതും.ഇനി ഞാന്‍ ഈ ബ്ലോഗും പിടിച്ചിരുന്നിട്ടു എന്ത് കാര്യം ...അതാ കൊടുക്കാം എന്ന് കരുതിയത്‌ ...!!!

റിയാസ്‌ -ഹഹഹഹ ..നിനക്കിത് കിട്ടണമെടാ ..എനിക്ക് സന്തോഷമായി .....ഹിഹിഹിഹി

ഞാന്‍ -എടാ റിയാസേ ..ഖത്തറില്‍ യൂസ്ഡ് ലാപ്ടോപിനു നല്ല വില കിട്ടും എന്ന് കേട്ടു ഉള്ളതാണോ ?.ഒരു മൂന്നു മാസം ഉപയോഗിച്ച ഒന്ന് കൊടുക്കാന്‍ ഉണ്ടായിരുന്നു ....!!!

റിയാസ്‌ -ഉവ്വ ഉവ്വ ...പോടാ നീയും നിന്‍റെ ഒരു ലാപ്ടോപും ....ഞാന്‍ പോയി മൂപ്പരുടെ ബ്ലോഗ് വായിക്കട്ടെ ....ബൈ


ഞാന്‍ -റിയാസേ ...അങ്ങോട്ട്‌ പോകരുത് .....

റിയാസ്‌ -നീ പോടാ........ഛെ ,അവന്‍ പോയി ....!!!


  എന്‍റെ ബ്ലോഗില്‍ വരുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന ...

ദയവു ചെയ്തു ആരും അങ്ങോട്ട്‌ പോവുകയോ പോയാല്‍ തന്നെ ഫോളോ ചെയ്തു അവിടെ കൂടരുത് ...ഇനിയും നല്ല നല്ല 'സംഭവങ്ങളുമായി 'നമുക്ക് ഇവിടെ കൂടാം 
64 comments:

 1. പഹയാ ലിങ്ക് തെറ്റാണല്ലോ... നിന്റെ ബ്ലോഗ്‌ ഞാന്‍ വാങ്ങാം രണ്ടു ലക്ഷം രൂപയും കാറും തരണം. സ്ത്രീധനം പോലെ ..ബ്ലോധനം. എന്നാലെ ഈ ബ്ലോഗ്‌ വാങ്ങിയ മാനക്കേട് സഹിക്കാന്‍ പറ്റൂ.

  ReplyDelete
 2. ഒന്നു പോയി നോക്കാമെന്നുകരുതിയതാണു.പക്ഷേ തന്നിരിക്കുന്ന ലിങ്ക് ശരിയല്ലല്ലോ.

  ReplyDelete
 3. കുഞ്ഞു ചൂടായപ്പോഴേ ഞാന്‍ കരുതീതാ വലിയ അത്യാഹിതം സംഭവിക്കാന്‍ പോണൂന്ന്. ഏതായാലും അതിത് കൊണ്ട് അവസാനിച്ചല്ലോ...മലയാളം ന്യൂസിന് കോപി രൈട് ഉള്ള സാധനാ പൊക്കീതെന്നും അതിന്റെ പുകില് പുറകെ കാണാന്നും മദീനയില്‍ ഒരു സംസാരവും ഉണ്ട്. എന്തായാലും ലിങ്ക് ശരിയാക്കി കൊടുക്കൂ...ഹാസ്യം ഉഗ്രനായീന്നും കൂട്ടത്തില്‍ പറയണം കേട്ടോ...

  ReplyDelete
 4. ഹഫീസ്‌ പറഞ്ഞത് പോലെ ബ്ലോഗ്‌ എടുക്കുന്നവര്ക്ക് എന്ത് കൊടുക്കും എന്ന് കൂടി പറയൂ ......

  . ലിങ്ക വര്ക്ക് ചെയ്യുന്നില്ലല്ലോ ഫൈസൂ..

  ReplyDelete
 5. ഇപ്പൊ ശരിയായിക്കാണും .....നോക്കൂ

  ReplyDelete
 6. സംഭവമൊക്കെ കൊള്ളാം..
  പക്ഷേ ലിങ്കു വര്‍ക്കു ചെയ്യുന്നില്ലല്ലോ ഫൈസൂ..
  ആട്ടെ ഈ ബ്ലോഗ്ഗിനു ഷരീഫുമായോ
  പെരുവള്ളൂരുമായോ
  നാട്ടു പച്ചയുമായോ വല്ല ബന്ധവുമുണ്ടോ..?

  ReplyDelete
 7. ലിങ്ക് ശരിയായി ......ഞാനാരാ മോ......

  ReplyDelete
 8. ഈ പരിചയപ്പെടുത്തലിലും ഒരു ഫൈസു ടച്ച് ഉണ്ട്. റിയാസ് മിക്കവാറും കൊട്ടേഷന്‍ കൊടുക്കും. ഏതായാലും ഒരുങ്ങി ഇരുന്നോ.

  ReplyDelete
 9. ഫൈസൂ, ദാ.. ഇപ്പോഴാ ഇജ്ജു നമ്മളെ ഫൈസു ആയത്.ഇങ്ങനെ എന്തെങ്കിലും സ്വന്തം നര്‍മ്മ ഭാവനയില്‍ വിരിഞ്ഞത് എഴുതണം എന്നെ മറ്റേ പോസ്റ്റിലെ എന്‍റെ കമെന്റ് കൊണ്ടു ഉദ്ദേശിച്ചുള്ളൂ...ഫൈസു പറഞ്ഞത് അനുസരിക്കുന്നത് കൊണ്ടു പുതിയ ലിങ്കില്‍ ക്ലിക്കി അങ്ങോട്ടേക്ക് പോകാന്‍ ഞാനില്ല.ഇനിയും ഫൈസുവിന്റെ ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.ബ്ലോഗ്‌ അന്നേ കൊന്നാലും ഇജ്ജു ബിക്കൂലാന്നും,ആ ചിരട്ട ലാപ്ടോപ്പ് ഉറങ്ങുമ്പോഴും ഇജ്ജു കെട്ടിപിടിച്ചിരിക്കുന്നത് കൊണ്ടും നടക്കാത്ത കാര്യങ്ങളായത് കൊണ്ടു അത് ഞാനെടുക്കുന്നില്ല..കുറെ പൈസ വരുന്നുണ്ട്..പോയി വാങ്ങട്ടെ, എന്ന് ഒരു പൈസക്കാരി.

  ReplyDelete
 10. അളിയാ കലക്കി.. നിന്റെ ഉവ്വ പറച്ചില്‍ ഞാന്‍ കടം എടുത്തുട്ടോ..ഹ ഹ !
  പിന്നെ ബ്ലോഗു കൊടുക്കാനുണ്ടെന്ന് പറഞ്ഞത് നേരാണോ.. ഞാന്‍ എടുത്തോളാം..പക്ഷെ അഞ്ചിന്റെ പൈസ തരുല്ല..

  ReplyDelete
 11. അബൂ ജാബിറിനെ പരിചയപ്പെടുത്തിയതിനു നന്ദി

  ReplyDelete
 12. ബ്ളോഗിനൊക്കെ ഇപ്പൊ എന്താ റേറ്റ്?

  ReplyDelete
 13. സിനിമാ നടീ നടന്മാര്‍ അവസാന കാലത്ത് കൈ നീട്ടുന്നത് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ബ്ലോഗ്ഗര്‍ "ബ്ലോഗ്‌ വേണോ, വേണോ" എന്ന് ചോദിച്ചു നടക്കുന്നത്. എന്റെ ഫോണിലും നിന്റെ മിസ്സ്‌ കോള്‍ കണ്ടു.
  ഒരു കാര്യം ചെയ്യ്, മദീനത്തെ കാരക്കക്ക് ഇവിടെ ജിദ്ദയില് നല്ല പേരാ...മദീനത്തെ ബ്ലോഗുണ്ട് വില്‍ക്കാന്‍ എന്ന് ഫ്ലക്സ് ബോര്‍ഡില്‍ പരസ്യം കൊടുക്കാം...ഒരു ആയിരം റിയാല്‍ വേഗം അയയ്ക്കു..ഒരു സൌഹൃദത്തിന്റെ പേരില്‍ മാത്രം ആ പണി ഞാന്‍ ഏറ്റെടുക്കാം....
  എടാ....എങ്ങനെ പോയാല്‍ നീ മറ്റുള്ളവരെ വിറ്റു കാശാക്കുമെന്നാ തോന്നുന്നത്...കലക്കന്‍ സംഭാഷണം...ഉവ്വ, ഉവ്വ..

  ReplyDelete
 14. ആല്ല ആരും ഒരു വില പറയുന്നില്ല ...ആര്‍ക്കും വേണ്ടേ ..നല്ല കന്നെതായ സ്ഥലത്ത് ഒരു ബ്ലോഗ്‌ ഉണ്ടായിട്ടു ആര്‍ക്കും വേണ്ടേ ...

  ReplyDelete
 15. ഫൈസൂ ഞാന്‍ ചെന്ന് വായിച്ചു. കമ്മന്റും ഇട്ടു
  നിന്നെ ഗുരു സ്ഥാനത് കണ്ടു തുടങ്ങിയാല്‍ നല്ല ഐശ്വര്യമാനെന്നും പറഞ്ഞിട്ടുണ്ട്...

  ReplyDelete
 16. പാവം അല്ലേ ..നിസാര്‍ ...

  ReplyDelete
 17. റിയാസിന് കൊട്ടേഷന്‍ ടീമിനെ കിട്ടിയില്ല എന്ന് തോന്നുന്നു .....

  ReplyDelete
 18. ഫയിസു, തറവാട് വിട്ടാലും ശരി ഫയിസുവിന്റെ ബ്ലോഗ്‌ വാങ്ങണം എന്ന് കരുതിയാ ഇത് വായിക്കാന്‍ തുടങ്ങിയത്.. വില്‍ക്കുന്നില്ലെങ്കിലും മദീനയില്‍ നിന്നും ഒരു പാരയെ കിട്ടിയല്ലോ.. അത് മതി...

  "ഫയിസു കുഴിച്ച കുഴിയില്‍ ഫയിസു തന്നെ വീണു" ഗുലുമാല്‍ ഗുലുമാല്‍

  ReplyDelete
 19. ബ്ലോഗുകളുടെ എണ്ണം കൂടുന്നു ...വിഷയ ദാരിദ്ര്യം നമ്മെ അലട്ടുന്നു...ശരിയല്ലേ?
  (+veആയി എടുത്താല്‍ മതി ഫൈസൂ)

  ReplyDelete
 20. hmm.. paavam faisoo.. ellam sheriyavum faisooo....:)

  ReplyDelete
 21. Good Bye Faisu,
  അപ്പോള്‍ ഇനി എപ്പോഴെങ്കിലും ചാറ്റില്‍ കൂടി ബന്ധപ്പെടാം എന്ന് കരുതുന്നു ...

  ബ്ലോഗു പൂട്ടി കെട്ടിക്കോളൂ

  ReplyDelete
 22. വല്ല ആക്രിക്കടയിലും കൊണ്ടുപോയി വില്‍ക്കാന്‍ നോക്ക്.
  ഇവിടാരു ഇത് മേടിക്കാനാ. ?
  പിന്നെ എന്റെ നല്ലൊരു പേരിനെ നിന്റെയീ ഒണക്ക ബ്ലോഗില്‍ എഴുതിയതിനു നിന്റെ പേരില്‍ ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും.
  ബാക്കിയുള്ളത് കൊട്ടേഷന്‍ ടീമിനോട് പറഞ്ഞിട്ടുണ്ട്...

  ReplyDelete
 23. വില്‍പ്പനക്കത്തൊക്കെ കൊള്ളാം,,(ഉക്രന്‍)
  പറഞ്ഞോട്ത്തൊക്കെ പോയീം നോക്കി,
  കാണെണ്ടതൊക്കെ കണ്ടൂം ചെയ്തു..
  പറയെണ്ടീതൊക്കെ പറീം ചെയ്തു.

  അത് കരുതി ബ്ലോഗ്‌ വാങ്ങുംന്നുള്ള പൂതിയൊന്നും വേണ്ട കെട്ടോ..മോനേ..ഫയ്സ്വോ..പിന്നെ,,ന്‍റെ പോസ്റ്റ്‌ വായിച്ചാനൊയിവില്ലാതോലെ ബ്ലോഗ്‌ വാങ്ങാന്‍ പിരാന്ത് ണ്ടോ,,നിക്ക്,,ഹല്ല പിന്നെ,,

  ReplyDelete
 24. ഉവ്വ ...നിന്‍റെ പേര് വെച്ചത് അങ്ങിനെയെങ്കിലും നിന്‍റെ ബ്ലോഗില്‍ രണ്ടു പേര് കയറട്ടെ എന്ന് കരുതിയാ ....പണ്ടത്തെ കടപ്പാട് കുറച്ചു ബാക്കിയുണ്ടല്ലോ .......!!

  ReplyDelete
 25. ഇങ്ങളെ കൊണ്ട് വല്ലാത്ത സല്യായല്ലോ താത്തെ ...ഞാന്‍ അങ്ങട്റ്റ്‌ വര്നിണ്ട് ...ഇഞ്ഞി മേലാല്‍ക്ക് ഇങ്ങള് ഇബടെ ബെരാത്ത പണി ഞാന്‍ തരാം ....ഇങ്ങളും ഇങ്ങളെ ആ കജ്ജും ഞാന്‍ ഇപ്പം സര്യക്കി തരാ ....

  ReplyDelete
 26. സമീര്‍ തിക്കോടി .....ഞാന്‍ മദീന കാലകട്ടതിലേക്ക് തിരിച്ചു വരും ...പോകരുത് ...നിങ്ങളുടെതൊക്കെ എന്‍റെ ഉറച്ച വോട്ടുകള്‍ {കമെന്റ്റ്‌ }ആണ് ....അത് മുടക്കല്ലേ ....എല്ലാം നമുക്ക് ശരിയാക്കാം ......!!

  ReplyDelete
 27. @ഹരിപ്രിയ ....എല്ലാം ശരിയാക്കണം ...ന്തേയ്...!!

  @മനാഫ്‌ ബായ് ,..വിഷയ ദാരിദ്ര്യം നമ്മെ അലട്ടുന്നുണ്ടോ ..എനിക്കറിയില്ല ..എനിക്കിത് വരെ അങ്ങനെ തോന്നിയിട്ടില്ല ...പിന്നെ ബ്ലോഗുകള്‍ വരട്ടെ .നല്ലത് നിലനില്‍ക്കും.ന്തേയ്...

  @എളയോടന്‍...തറവാട് എന്‍റെ പേരില്‍ എഴുതി തന്നാലും മതി ..

  ReplyDelete
 28. @സലീമ്ക്കാ ..ഞാന്‍ മിസ്സ്‌ അടിച്ചത് അതിനല്ല ....സ്പയിനിക്ക്‌ ഇങ്ങള് 'ഫ്രീ'ബിസ കൊട്ക്കീണ്ട് എന്നൊരു സ്രുതി കേട്ട് ....അയിന് എന്തൊക്കെ പേപരാ മാണ്ട്യത്.....ഞമ്മളും ഒന്ന് സ്പയിനില്‍ പോയാലോ എന്നാലോചിക്കുന്നു .....

  ReplyDelete
 29. വില്പനയ്ക്കോ? ഫൈസുവിനേം കൂടി വാങ്ങേണ്ടി വരും കൂടെ :)

  ReplyDelete
 30. അതെന്തിനാ എന്നെ ?

  ReplyDelete
 31. ഹത് ശരി
  ഇപ്പൊ ബ്രോക്കര്‍ പണിക്കും ബ്ലോഗ്‌ ഉപയോഗിക്കാം
  അല്ലെ ?
  ഹൈ ടെക് ബ്രോകര്‍
  അപ്പൊ പിന്നെ ബ്ലോഗ്‌ വില്‍ക്കേനി വരും
  :)

  ReplyDelete
 32. ബ്ലോഗ്‌ വില്ക്കു ക എന്നു പറയുന്നത് ഭൂമി ഒന്നാകെ വില്ക്കു ക എന്നല്ലേ?. നീ ആരാമോനെ റിയല്‍ എസ്റ്റേറ്റ്‌ രാജാവോ?

  ReplyDelete
 33. ഇത് വാങ്ങാനും ആളില്ലാ എങ്കില്‍... എന്‍റെ കാര്യം വലിയ കഷ്ടമാകുമല്ലോ..?

  ReplyDelete
 34. ബ്ലോഗും വില്‍പനക്ക്‌ വെച്ച് തുടങ്ങിയോ ഫൈസു. വില്‍ക്കുമ്പോള്‍ കമന്റ്‌ ഒഴിവാക്കിയേക്കണം. എന്നെങ്കിലും പുതിയത് ഒന്ന് തുടങ്ങുമ്പോള്‍ ഈ കമന്റ്സ് അതില്‍ ഇടാമല്ലോ. ഈ പുതിയ പരീക്ഷണത്തിന് പാട്ടെന്റ്റ്‌ ഫൈസുവിനു മാത്രം അവകാശപ്പെട്ടത്.

  ReplyDelete
 35. നിന്നെയൊക്കെ കെട്ടിച്ചു വിടാന്‍ സമയായി അല്ലെങ്കില്‍ ഇനീം ഇമ്മാതിരി വില്പനകളൊക്കെ നടക്കും

  ReplyDelete
 36. എന്തായാലും വില്പന നടക്കട്ടെ. കച്ചവടം ശരിയായില്ലെങ്കില്‍ അറിയിക്കണം. നമുക്ക് വല്ല പൊളി മര്കെട്ടിലുംകൊണ്ട് പോയി കൊടുക്കാം. ഫോല്ലോവേര്സിനെ ഞാന്‍ എടുത്തോളാം

  ReplyDelete
 37. ഏതായാലും ഈ ഫൈസു മദീനയെ പറ്റി ബ്ലോഗെഴുതിയും പ്രമോട്ട് ചെയ്തും മാത്രം സ്വര്‍ഗത്തില്‍ പോവും കേട്ടോ. നമ്മുടെ കാര്യം അവിടെ നിന്ന് മറക്കരുത്. ഫൈസുവിന്റെ ബ്ലോഗില്‍ ഒരു കമന്റിട്ടാല്‍ എഴുപതിനായിരം കമന്റ് എന്നാണ്.

  ReplyDelete
 38. ഫൈസു തെളിഞ്ഞല്ലോ.
  ഓരോന്നായി വന്ന് തുടങ്ങുന്നു ഫൈസുവില്‍ നിന്ന്.
  ആശംസകള്‍.

  ReplyDelete
 39. അക്ബര്‍ ബായി ....ഇതൊക്കെ അല്ലെ ഒരു രസം ..


  @സാബി ....നിങ്ങള്‍ക്കെങ്കിലും അത് തോന്നിയല്ലോ ..താങ്ക്സ് ..

  @ഇസ്മയില്‍ക്കാ ....ചങ്കില്‍ കുത്തുന്ന വര്‍ത്താനം പറയരുത് ..!!

  @സലാം ബായ് ...hmmmmmmm

  ReplyDelete
 40. ആദായ വിൽ‌പ്പനയുണ്ടെങ്കിൽ ചുളുവിനടിക്കാമെന്ന് വെച്ച് വന്നത്താ..
  പിന്നെ റിയാസ് പോലും തല്ലിപ്പറഞ്ഞ നിലക്ക് എനിക്കീ കുന്തം വേണ്ടാട്ടാ...

  ReplyDelete
 41. ഹഹ്ഹ കൊള്ളാലോ ഫൈസൂ ,ഞാന്‍ കരുതി ഐ.പി.എല്‍ ലേലം പോലെ ബ്ലോഗ്‌ ലേലം ആയിരിക്കുമെന്ന്..നന്നായിരിക്കുന്നു ഈ അവതരണം.

  ReplyDelete
 42. വരാനല്‍പ്പം വൈകി. കച്ചോടം നടന്നിട്ടില്ലല്ലോ..
  ഇത് ഞാന്‍ വിറ്റു തരാം 2 % കമ്മീഷന്‍ തന്നാല്‍ മതി . അല്ലെങ്കില്‍ വേണ്ട. ഞാന്‍ തന്നെ എടുത്തോളാം.
  ഐശ്വരമായിട്ടു ഒരു രണ്ടര രൂപ തരാം എന്ത്യേ? .. അപ്പൊ എന്ന് കച്ചോടം ഉറപ്പിക്കാം..

  ReplyDelete
 43. ഒറപ്പിക്കുമ്പോ പറയണേ ..കാലണ ഞാന്‍ കൂട്ടി എടുത്തോളാം ..

  ReplyDelete
 44. അപ്പൊ ബ്ലോഗ് കൊടുക്കാന്‍ തീരുമാനിച്ചോ?

  കിലോയ്ക്കെന്താ വില? :)

  ReplyDelete
 45. ബ്ലോഗ്‌ വിറ്റോളൂ,
  പക്ഷെ അതിനുമുന്‍പ്‌ ബ്ലോഗ്‌ വരിക്കാരായ ഞങ്ങളെ ഒന്നോര്‍ക്കമായിരുന്നു.

  ഈ കമന്റ്സ് ഒക്കെ ഇനി എവിടെ കൊണ്ടു പോയി ഇടും എന്റെ ദൈവമേ ...

  ഇതിനെതിരെ സമരം ചെയ്യാന്‍ ഇവിടാരുമില്ലേ ?
  പോയോ ?
  ഛെ ,അവന്‍ പോയി ....!!!
  ഇനി വല്യ നിര്‍ബന്ധം ആണ് എങ്കില്‍ അവന്‍ പോയിനോക്കി വരട്ടെ !
  അല്ല പിന്നെ ...

  ReplyDelete
 46. ഇപ്പൊ വില്‍ക്കണ്ട ഫൈസൂ...രണ്ടു വര്‍ഷം കൂടി കഴിയട്ടെ...ഇതിലും വില കിട്ടും. പഴയ പോലെയാണോ? കേറിക്കേറി പോകുകയല്ലേ വില.

  ReplyDelete
 47. haaha.. ningla aloru rasikananallo mashe..

  ReplyDelete
 48. ഒരിക്കല്‍ കൈവിട്ടു കഴിഞ്ഞാല്‍ പിന്നെ തിരിച്ച് പിടിക്കാന്‍ പറ്റില്ല ഫൈസൂ..ബി കെയര്‍ഫുള്‍.

  ReplyDelete
 49. എല്ലാവര്ക്കും നന്ദി ....താങ്ക്സ്

  ReplyDelete
 50. നമുക്ക് ഒരുപാട് ബ്ലോഗുകളുണ്ട്. കൂട്ടത്തിൽ ഒന്നും കൂടി ആയാലും അങ്ങു നടന്നോളും. അതുകൊണ്ട് നമ്മ കയറിഅങ്ങ് വില പറയും. പിന്നെ താരാൻ പറ്റില്ലാന്നൊന്നും പറഞ്ഞേക്കരുത്. ഒന്നു കൂടി ആലോചിക്കാൻ സമയം തന്നിരിക്കണൂ!

  ReplyDelete
 51. ഇതു് വരെ വിറ്റില്ലേ?

  ReplyDelete
 52. ന്‍റെ ഫൈസൂ ഈ വിവരം അറിയാന്‍ വൈകിപ്പോയല്ലോ..ഇത്ര നല്ലൊരു ബ്ലോഗ്‌ വാങ്ങാന്‍ കിട്ടുമെങ്കില്‍ നഹാന്‍ കഷ്ടപ്പെട്ട് ..ബുദ്ധിമുട്ടി ..പാടു മുഴുവന്‍ പെട്ട് ഒരു ബ്ലോഗ്‌ തുടങ്ങണമായിരുന്നോ..?
  ഇടയ്ക്കിടെ വന്നു വില പറഞ്ഞോളാം ..ട്ടോ...

  ReplyDelete
 53. അല്പം താമസിച്ചാ എന്റെ വരവ്.
  വന്നു… ചേർന്നു.
  ഇനി :“എന്താ ഇതിന്റെ വില?“

  ReplyDelete
 54. ബ്ലോഗ്‌ വാങ്ങാന്‍ കൈയ്യില്‍ കാശ് ആയി വന്നപ്പോഴാ ഒരു കാര്യം ഓര്‍ത്തത് എന്തിനാ നാലാള് കയരണ ബ്ലോഗ്‌ ഞാന്‍ വാങ്ങിച്ചു ആള് കയറാതെ ആക്കണോ..? അതുകൊണ്ട് തത്കാലം വാങ്ങുന്നില്ല

  ReplyDelete
 55. വില്‍ക്കുന്നുണ്ടോ....?
  ഞാന്‍ ..ഓടി....

  ReplyDelete
 56. ആഴ്ച്ചതോറും ഓരോ പോസ്റ്റും ഫൈസു എഴുതിത്തരാന്‍ തയ്യാറാണെങ്കില്‍ വാങ്ങിക്കോളാം എന്ന് റിയാസ്‌ എന്നോട് സമ്മതിച്ചിട്ടുണ്ട്.
  അങ്ങ് കൊടുത്തുകളയാം...

  ReplyDelete
 57. ayyo njan varan late ayi !!!
  vallathum urappicho ????

  ReplyDelete
 58. ഫൈസുവിന്റെ ബ്ലോഗില്‍ ആദ്യായിട്ടാ....
  നല്ല രസമായിട്ട് എഴുതുന്നല്ലോ.
  കുറച്ചായി ഇത്തിരി വിട്ടു നില്‍ക്കുകയായിരുന്നു.
  ഇത്തരം നല്ല പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ വായന (എഴുത്ത് അല്ല ട്ടോ) തുടരാം അല്ലെ.

  ഈയിടെ ആയി ഒരു ബ്ലോഗര്‍ എന്റെ മോള്‍ക്ക്‌ കല്യാനാലോച്ചനയും ആയി വന്നു.
  സ്ത്രീ ധനമായി ചോതിച്ചതെന്തെന്നോ? ഒരു ബ്ലോഗ്‌.
  ഇനി ഇത് വില്‍ക്കേണ്ട, ആര്‍ക്കെങ്കിലും സ്ത്രീ ധനമായി കൊടുക്കാന്‍ എങ്കിലും ഉപകരിച്ചാലോ?

  ReplyDelete
 59. good, pls post your blogs in www.ourkasaragod.com

  ReplyDelete