Sunday, 16 January 2011

'ഷെയ്ഖ്‌' ഫൈസു-അഭിമുഖം -രണ്ടാം ഭാഗം

 ശബരിമലയില്‍ നടന്ന ദാരുണമായ അപകടത്തില്‍ മരിച്ച നമ്മുടെ സഹോദരങ്ങളായ അയ്യപ്പ ഭക്തര്‍ക്ക് ആദരാഞ്ജലികള്‍ ..ഇനിയും ഇത് പോലെയുള്ള അപകടങ്ങള്‍ എവിടെയും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


 അപ്പൊ തുടങ്ങാം ഷാനു ..ഷാനവാസ്‌ എളയോടന്‍..

2 . ഈ ഗ്രൂപ്പിന്റെ ഏറ്റവും നല്ല പ്ലസ് പൊയന്റും, മൈനസ് പോയിന്റും എന്താകുന്നു?

നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്‍റെ പ്ലസ്‌ പോയന്‍റ് എന്ന് എനിക്ക് തോന്നുന്നത് അതിന്‍റെ അഡ്മിന്‍ ഇംതിയാസ്‌{ആചാര്യന്‍} തന്നെയാണ്.കാരണം ഇത്ര വലിയ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയ ഒരാളുടെ തലക്കനമോ അഹങ്കാരമോ ഒന്നും ഇല്ലാതെ നമ്മുടെ കൂട്ടത്തില്‍ ഒരാളായി ഒരു പക്ഷെ നമ്മളെക്കാള്‍ പാവമായി എല്ലാ ചെറിയ വലിയ കാര്യങ്ങളിലും സഹകരിക്കുന്ന ഇംതി തന്നെയാണ് ഈ ഗ്രൂപ്പിന്റെ താരം..പിന്നെ എല്ലായിടത്തും കേറി വായില്‍ വരുന്നത് വിളിച്ചു കൂവി നടക്കുന്ന ഞാന്‍ തന്നെയാണ് നമ്മുടെ ഗ്രൂപ്പിന്‍റെ ആകെയുള്ള മൈനസ്‌ പോയന്‍റ് ..!!!

3 ) വിപുലമായ് താങ്കളുടെ സുഹൃത്ത്‌ ബന്ധത്തെ എങ്ങെനെ കാണുന്നു?

വിപുലമായ ഒരു സുഹൃത്ത് ബന്ധം എന്ന് പറയാന്‍ മാത്രം ഒന്നും ബ്ലോഗിന് പുറത്തു എനിക്കില്ല.ഒന്നാമത് ചെറുപ്പം മുതലേ നാട്ടില്‍ നിന്ന് പോയത് കൊണ്ട് നാട്ടില്‍ എനിക്ക് അധികം കൂട്ടുകാര്‍ ഒന്നും ഇല്ല.പിന്നെ ഉള്ളത് മദീനയില്‍ എന്‍റെ കൂടെ പഠിച്ചവരാണ്.അവരില്‍ തന്നെ വളരെ കുറച്ചു പേര് മാത്രമേ ഇപ്പോഴും ബന്ധപ്പെടാറുള്ളൂ..ചിലര്‍ വിളിക്കും,ചിലര്‍ മെയില്‍ അയക്കും,അത്ര തന്നെ.പിന്നെ ഉള്ളത് മദീനയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന ജാബുഎന്നാ ജാബിര്‍{കഴിഞ്ഞ രണ്ടു പോസ്റ്റില്‍ അവന്‍ വന്നു കമെന്റ്റ്‌ ഇട്ടിരുന്നു.അവനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിട്ടുണ്ട്}.പിന്നെ ഷാഹു എന്നാ ഷഹീര്‍{ഇവന്‍ ഇപ്പോള്‍ എന്‍റെ കൂടെ ദുഫാ'യില്‍ ഉണ്ട്.ഇവന്‍റെ മെയിന്‍ പണി എന്‍റെ ബ്ലോഗ്‌ അവന്‍റെ കൂട്ടുകാരെ കൊണ്ട് നിര്‍ബന്ധിച്ചു വായിപ്പിക്കുക എന്നതാണ്.'പാര' എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട് }പിന്നെ ശുഐബ്‌{പൈസക്കാരനാ,അതിന്‍റെ എല്ലാ "കൊണങ്ങളും' ഉണ്ട് ..}തുടങ്ങി വളരെ കുറച്ചു മലയാളി ഫ്രെണ്ട്സും ഉണ്ട്..ബ്ലോഗില്‍ പിന്നെ നിങ്ങള്‍ക്കറിയാമല്ലോ എല്ലാരും എന്‍റെ ഫ്രെണ്ട്സ് ആണ്....

പൈസക്കാരനും{'ജിംനാഷ്ട്യം'.ഇവന്‍ കുപ്പായമിട്ട ചിത്രം കിട്ടാനില്ല.സോറി } മാനേജരും .........


4 . ചില പോസ്റ്റിലെല്ലാം, കുളക്കടവില്‍ താങ്കള്‍ ചുറ്റി പറ്റി നടന്നതായി കണ്ടു. ആരെങ്കിലും അന്ന് എടുത്തു പെരുമാറിയിരുന്നുവോ?

ഈ കുളിക്കടവ് കുളിക്കടവ് എന്ന് പറയുമ്പോള്‍ എനിക്കോര്‍മ വരുന്നത്.... അല്ലെങ്കില്‍ വേണ്ടാ ..ഈ ചോദ്യത്തിന് നമ്മുടെ 'ഉവ്വ ' കൊടുക്കാം.അതാ നല്ലത്..!

5 താങ്കള്‍ക്ക് ഇഷ്ട്ടമായ താങ്കളുടെ ഏറ്റവും നല്ല ഒരു പോസ്റ്റ്‌ ഏതാണെന്ന് പറയാമോ?

ഒരു നല്ല പോസ്റ്റ്‌ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന ഒന്ന് ഞാന്‍ ഇത് വരെ എഴുതിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് ഇഷ്ട്ടപ്പെട്ടത്‌  എന്‍റെ ഉപ്പയുടെ ഒരു കാര്യം എന്ന പോസ്റ്റും  ഹൈനാസിനു ഞാന്‍ എഴുതിയ കത്തുംആണെന്ന് തോന്നുന്നു പിന്നെ പ്രവാസിയുടെ ഡയറി കുറിപ്പും.എനിക്ക് എല്ലാം ഇഷ്ട്ടമാണ്.

6 . താങ്കള്‍ എന്നെങ്കിലും വിവാഹിതാനാവുകയാണെങ്കില്‍ സങ്കല്‍പ്പത്തിലെ വധു എപ്രകാരമാകുന്നു?

'എന്താ ഇത്,ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലേ .ഇങ്ങനത്തെ
ചോദ്യം ആണെങ്കില്‍ ഞാന്‍ കളിയ്ക്കാന്‍ ഇല്ല്യ.ഞാന്‍ പോവ്വ്യാ.കൊച്ചു കുട്ട്യോളോട് ഇമ്മാതിരി ചോദ്യം ഒക്കെ ചോദിക്ക്യാ ..!!!..{അധികം സങ്കല്പം ഒന്നും ഇല്ല.ഉണ്ടായിട്ടും വലിയ കാര്യമില്ല .വല്യ ഷെയ്ഖ്‌ സമ്മതിക്കൂലാ.എന്‍റെ ഉപ്പയേയും ഉമ്മയേയും സ്നേഹിക്കാന്‍ കഴിയുന്ന ഒരു കുട്ടി ആവണെ എന്നുള്ള പ്രാര്‍ത്ഥന മാത്രം..{ഇനി ഇതിമ്മേല്‍ ആരും വണ്ടിയെടുത്തു കൂടണ്ടാ.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.}.

7 . പിന്നെ ഫയിസുവിന്റെ ഈ ഒടുക്കത്തെ ഗ്ലാമറിന്റെ രഹസ്യം എന്താണ്? ഞണ്ട് തീറ്റിയാണോ?

ഗൊച്ചു ഗള്ളാ ...കല്യാണം കഴിച്ചു നാലഞ്ചു{കിടക്കട്ടെ.ഒരു വഴിക്ക്‌ പോവല്ലേ}കുട്ടികള്‍ ഒക്കെ ആയിട്ടും ഇനിയും ഗ്ലാമര്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കി നടക്കുകയാണ് അല്ലെ..വീട്ടിലെ നമ്പര്‍ എത്രയാന്നാ പറഞ്ഞത് .....!!!!

അടുത്തതായി നമ്മോട് ചോദ്യം ചോദിക്കുന്നത് നമ്മുടെ പ്രിയങ്കരനായ നേതാവ് ഹഫീസ്‌{കണ്ടാല്‍ പറയില്ലെങ്കിലും ആളു സംഭവമാണ്..}

1.പെണ്ണ് കെട്ടി നാട്ടില്‍ കൂടാന്‍ ആഗ്രഹമില്ലേ ? ഇനിയും എത്ര കാലം മദീനയില്‍ തുടരാനാണ് പ്ലാന്‍ ?

പെണ്ണ് കെട്ടാന്‍ നല്ല ആഗ്രഹമുണ്ട്.!.പക്ഷെ നാട്ടില്‍ കൂടാന്‍ അത്ര ആഗ്രഹം ഇല്ല.{ഞാനൊരു പൈസക്കാരന്‍ ആവട്ടെ എന്നിട്ട് നാട്ടില്‍ വന്നു താമസിക്കും .ഇന്ഷാ അല്ലാഹ് }പിന്നെ മദീന എനിക്കൊരിക്കലും മടുക്കില്ല ജീവിതകാലം മുഴുവന്‍ മദീനയില്‍ താമസിക്കാന്‍ ആണ് ആഗ്രഹം.അവിടെ മരിക്കാനും.

2. താന്കള്‍ ഏതെന്കിലും പോസ്റ്റില്‍ എതിരഭിപ്രായം രേഖപ്പെടുത്താറൂണ്ടോ ? അതോ എപ്പോഴും ബ്ലോഗറെ ശരിവക്കുമോ ?

ബ്ലോഗറെ ശരി വെക്കും.കാരണം പൊതുവേ ബ്ലോഗ്‌ എഴുതുന്ന എല്ലാവരും എന്നെക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരും നല്ല എഴുത്തുകാരും ആണ്.{ആദ്യ ചോദ്യം മനസ്സിലായില്ല.അത് കൊണ്ട് ഉത്തരവും ഇല്ല}

അടുത്തതായി ചോദ്യം ചെയ്യാന്‍ വരുന്നത് നമ്മുടെ മലയാളം ബ്ലോഗിന്‍റെ അഭിമാന താരം,സൂപ്പര്‍ ബ്ലോഗര്‍,നമ്മുടെ ബഷീര്‍ക്ക.കടന്നു വരൂ ,കടന്നു വരൂ .ശ്രീ ബഷീര്‍ വള്ളിക്കുന്നിന് ഈ ബ്ലോഗിലേക്ക് ഹാര്‍ഥവമായ സ്വാഗതം ..

1.മുകളില്‍ വന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞിട്ടും ഫൈസു ബാക്കിയുണ്ടാവുമെങ്കില്‍ എന്റെ ചോദ്യങ്ങള്‍ അപ്പോള്‍ തരാം.

"ഇപ്പൊ ചോദ്യങ്ങള്‍ ഒന്നും ഇല്ല അല്ലേ ....രക്ഷപ്പെട്ടു .....!!"

അടുത്തതായി ഷെയ്ക്കിനെ കൊമ്പ് കുത്തിക്കാന്‍ ഇറങ്ങുന്നതു കൊമ്പന്‍ മൂസ ..

1. ഫൈസു വായിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട ബ്ലോഗ്‌ ആരുടെതാണ്

ഒരു പാടുണ്ട് കൊമ്പന്‍ നിങ്ങളുടെ ബ്ലോഗടക്കം ....ഒന്ന് മാത്രം സെലക്ട്‌ ചെയ്യാന്‍ കഴിയില്ല.

അടുത്തതായി റാണിപ്രിയ അല്ലെങ്കില്‍ വേണ്ടാ 'ദേവൂട്ടി പറയട്ടെ' .......!!!

ഫൈസൂ...ബ്ലോഗ്‌ തുടങ്ങാനുണ്ടായ "പ്രചോദനം" ആരായിരുന്നു?

ഞാന്‍ ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ്‌ തന്നെ മലയാളം ബ്ലോഗുകള്‍ വായിക്കുമായിരുന്നു .ഇടക്കെപ്പോഴോ തോന്നി എനിക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കണം എന്ന്.അങ്ങനെ അങ്ങ് തുടങ്ങി.ഇപ്പൊ ഇത് വരെ ആയി ..

അടുത്തതായി അഞ്ജു അനീഷ്‌..പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ.ഇവളെ അറിയാത്തവര്‍ കുറവായിരിക്കും.

ഫൈസുക്കാ.... 1.ഫൈസുക്ക സരസനായ ഒരു സുഹൃത്തായതു കൊണ്ട് ഞങ്ങൾ പലരും പലപ്പോഴായി പാര വെച്ചിട്ടുണ്ട്.. പാരകൾ നന്നായി ആസ്വദിക്കാറുണ്ടോ?എപ്പോഴെങ്കിലും വിഷമമായിട്ടുണ്ടോ?

എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് എല്ലാവരും എനിക്കെതിരെ  പാര വെക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയത്.ഞാന്‍ അത് എപ്പോഴും എന്ജോയ്‌ ചെയ്യുന്നു.ഇത്തരം ചെറിയ ചെറിയ തമാശകള്‍ അല്ലെ ബ്ലോഗിങ്ങിന്റെ ഒരു രസം.പക്ഷെ നീ എന്തിനാ ഇടയ്ക്കിടയ്ക്ക് എനിക്ക് പാര വെക്കുന്നത് എന്നാണു എനിക്ക് മനസ്സിലാകാത്തത് ....?

2. ഫൈസുക്കാന്റെ പോസ്റ്റുകൾ എല്ലാം പെട്ടന്നു ജനപ്രീതി നേടിയ്ർടുക്കാറുണ്ടല്ലോ? ഫൈസുക്കാന്റെ അഭിപ്രായത്തിൽ എന്താവാം കാരണം?

എന്നെ പോലെ ഒരു അനുഗ്രഹീത എഴുത്തുകാരന്‍ വേറെ ഉണ്ടോ ?ഉണ്ടോന്ന്..കുട്ടിക്കറിയോ എന്‍റെ ആരാധകര്‍ എന്‍റെ പോസ്റ്റ്‌ വായിക്കാന്‍ അല്ല വരുന്നത്.മറിച്ചു എന്നെ ഇടയ്ക്കിടെ കാണാന്‍ വേണ്ടി ആണ്.അവര്‍ക്ക് എപ്പോഴും എനിക്കെതിരെ എന്ത് പാര വെക്കാം എന്നുള്ള ചിന്ത മാത്രമാണ്.ഉദാഹരണം 'കുട്ടി' തന്നെ ഒരു ദിവസം എത്ര പ്രാവശ്യം എന്‍റെ ബ്ലോഗില്‍ വരും.പറയൂ തുറന്നു പറയൂ.{ഉവ്വ .ഉവ്വ }..

3. പുതിയ ബ്ളോഗെഴ്സിനെ (എന്നെയടക്കം) ബൂലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതിൽ അതീവതല്പ്പരനാണല്ലോ ഫൈസുക്ക. ബ്ളൊഗേഴ്സ് തമ്മിലുള്ള അനാരോഗ്യകരമായ, അനാവശ്യമായ മത്സരപ്രവണതയെ എങ്ങനെ നോക്കി കാണുന്നു?

ബ്ലോഗേഴ്സ് തമ്മില്‍ അങ്ങിനെ ഒരു മത്സരമുള്ളതായി എനിക്കറിയില്ല ,നിനക്ക് അറിയുമെങ്കില്‍ എന്നെയും ആ മല്‍സരത്തിനു കൂട്ടണം .ഓക്കേ .!!.പിന്നെ എല്ലാവരും എഴുതുന്നത്‌ ഓരോരോ വിഷയങ്ങള്‍ ആണ്.അത് കൊണ്ട് തന്നെ അങ്ങിനെ ഒരു പ്രവണത ഉണ്ടാവാന്‍ സാധ്യത ഇല്ല.ഉദാഹരണം നീ എഴുതുന്ന പോലെ എഴുതാന്‍ ഞാന്‍ ഈ ജന്മം മുഴുവന്‍ ശ്രമിച്ചാലും കഴിയുമെന്ന് തോന്നുന്നില്ല.അതെ പോലെ എന്‍റെ വിഷയങ്ങള്‍ നിനക്കും .പിന്നെ ഞാന്‍ നിന്നോട് എങ്ങിനെ മത്സരിക്കും ..

പിന്നെ പരിചയപ്പെടുത്തല്‍ ..പാവമല്ലേ,ഈ കുട്ടിന്‍റെ കവിത വായിക്കാന്‍ ആരുമില്ലല്ലോ' എന്ന് കരുതി നിന്നെ മലയാളം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു എന്ന തെറ്റ് മാത്രമേ  ഞാന്‍ ചെയ്തുള്ളൂ.ഇപ്പൊ നിനക്കൊന്നും എന്നെ ഒരു മൈന്‍ഡ് ഇല്ലല്ലോ ...സ്മരണ വേണം കുട്ടീ സ്മരണ ......!!!!![ഹൊ,ഇവളില്‍ നിന്ന് രക്ഷപ്പെട്ടു }

അടുത്തയാള്‍ നമ്മുടെ എല്ലാമെല്ലാ 'മായ' നമ്മുടെ ഗ്രൂപ്പിന്റെ പൊന്നോമന പുത്രന്‍ എഞ്ചിനീയര്‍{അവന്‍ പറഞ്ഞതാ}കിരണ്‍ രാധാകൃഷ്ണന്‍.

1. ഗൂഗിള്‍ ബ്ലോഗ്‌ തുടങ്ങിയിരുന്നില്ലയിരുന്നനെങ്കില്‍ എന്താവുമായിരുന്നു താങ്കളുടെ നേരമ്പോക്ക് .?

'താങ്കള്‍' നന്നായി ഉറങ്ങുമായിരുന്നു.പിന്നെ അത്യാവശ്യം കളിക്കുമായിരുന്നു .പിന്നെ ഉപ്പ അയച്ച കിതാബുകള്‍ വായിച്ചു നോക്കുമായിരുന്നു ..

2. എങ്ങനെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു നല്ല ബ്ലോഗ്ഗരാകാന്‍ കഴിഞ്ഞു..

അതൊരു സീക്രട്ട് ആണ്.പുറത്തു പറയില്ല.ആ കണ്ണനൊക്കെ അറിഞ്ഞാല്‍ പിന്നെ നമ്മുടെ സ്ഥാനം പോവില്ലേ ??

3. ആരെങ്കിലും തങ്ങളുടെ ബ്ലോഗില്‍ നിന്നും നിന്‍റെ കമന്റ്സ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ. അങ്ങനെ കമന്റ്സ് ഡിലീറ്റ് ചെയ്താല്‍ എന്തായിരിക്കും നിന്‍റെ മാനസികാവസ്ഥ.?

ഞാന്‍ ഒരു ബ്ലോഗില്‍ കമെന്റ്റ്‌ ഇട്ടാല്‍ പിന്നെ ആ വഴിക്ക് പോകാറില്ല .അടുത്ത പോസ്റ്റ്‌ ഇട്ടാല്‍ മാത്രമേ പിന്നെ പോകൂ.അല്ലെങ്കില്‍ ആര്‍ക്കെങ്കിലും വല്ല പണിയും കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ തിരിച്ചു പണിഞ്ഞോ എന്നറിയാന്‍ പോയി നോക്കാറുണ്ട്.അത് കൊണ്ട് തന്നെ ആരെങ്കിലും ഡിലീറ്റ്‌ ചെയ്‌താല്‍ അറിയാറില്ല.പിന്നെ ഡിലീറ്റ്‌ ചെയ്താലുള്ള മാനസികാവസ്ഥ അത് ഡിലീറ്റ്‌ ചെയ്താലല്ലേ അറിയൂ....
{പിന്നെ ഒരാള്‍ എന്‍റെ കമെന്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.ആളെ പറയില്ല.ആ ആള്‍ക്കും എനിക്കും മാത്രമേ അറിയൂഅങ്ങിനെ ഒരു സംഭവം നടന്നത്.}

4. നിന്‍റെ ഇന്റര്‍നെറ്റ്‌ ബില്‍ എത്ര ആണ്?

ഇരുപതു ദിര്‍ഹം ഒരു മാസത്തില്‍

5. കുട്ടി ബ്ലോഗ്ഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ. അവര്‍ക്ക് കൂടുതല്‍ കമന്റ്സ് കിട്ടുമ്പോള്‍ അവര്‍ ബ്ലോഗില്‍ സജീവമാകാന്‍ കൂടുതല്‍ താല്പര്യം കാണിക്കില്ലേ.. അപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കുറയില്ലേ...

ഞാന്‍ മനസ്സിലാക്കിയടത്തോളം  എല്ലാ കുട്ടി ബ്ലോഗര്‍മാരും ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ എന്ന നിലക്കാണ് പോസ്റ്റിടുന്നത്.അത് ഒരിക്കലും അവരുടെ പഠിത്തത്തെ ബാധിക്കില്ല.പിന്നെ ഞാന്‍ അവരുടെ കഴിവിനെ ആണ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത്.അല്ലാതെ അവരുടെ ബ്ലോഗിനെ അല്ല.അത് കൊണ്ട് തന്നെ അവര്‍ അവരുടെ കഴിവിനെ{വര ,പാട്ട് ,കവിത,}കൂടുതല്‍ നന്നാക്കാന്‍ അല്ലെ താല്പര്യം കാണിക്കുക.നമ്മള്‍ അവരോടു പറയുന്നത് 'കുട്ടിയുടെ വര,അല്ലെങ്കില്‍ പാട്ട്,അല്ലെങ്കില്‍ മറ്റെന്തെങ്കിലും വളരെ നന്നായിട്ടുണ്ട്.ഇനിയും നന്നായി ചെയ്യൂ എന്നല്ലേ.അല്ലാതെ ഇനിയും കൂടുതല്‍ എഴുതി ബ്ലോഗില്‍ സജീവമാകൂ എന്നല്ലല്ലോ.പിന്നെ ഒരു കുട്ടിയും അവരുടെ അച്ഛനും അമ്മയും അറിയാതെ അല്ല ബ്ലോഗുന്നത്.അവര്‍ക്കില്ലാത്ത ഒരു ആധി നമ്മള്‍ വെച്ച് പുലര്‍ത്തണോ.ഏതൊരു അച്ഛനും അമ്മയും തങ്ങളുടെ കുട്ടികളുടെ കഴിവിനെ പ്രോല്സാഹിപ്പിക്കുകയേ
ഉള്ളൂ.അവര്‍ അവരുടെ കുട്ടികളുടെ ഓരോ സൃഷ്ട്ടികള്‍ ബ്ലോഗില്‍ ഇട്ടു അത് നമുക്ക് കാണാന്‍ പാകത്തില്‍ ജാലകത്തിലും മറ്റും ആ ബ്ലോഗുകള്‍ ചേര്‍ക്കുന്നത് എന്തിന്നാ.നമ്മള്‍ എല്ലാവരും അവരുടെ കുട്ടികളുടെ കഴിവുകള്‍ കാണാന്‍.പ്രോല്‍സാഹിപ്പിക്കാന്‍.....
  പിന്നെ ഇതൊന്നും ശരിയല്ല എന്ന് നീ ഒരു വാക്ക് എന്നോട് പറഞ്ഞാല്‍ ഞാന്‍ ഇപ്പരിപാടി ഇന്നത്തോടെ നിര്‍ത്തും.കാരണം നീ പറഞ്ഞ ആ പഠിത്തം എന്ന സംഗതി എനിക്കില്ല.അത് കൊണ്ട് തന്നെ ഞാന്‍ കാരണം ഒരു കുട്ടിയും പഠിത്തത്തില്‍ നിന്ന് ശ്രദ്ധ പോവാന്‍ ഇട വരരുത് ...കിരണ്‍ ....

6.നിന്‍റെ രക്തത്തില്‍ 'ഹീമോഗ്ലോബിനേക്കാള്‍' കൂടുതല്‍, 'ഹീമോബ്ലോഗിന്‍' ആണോ എന്ന് ഒരു സംശയം. എന്താ ശരിയാണോ ?

അയ്യേ ..'ഹീമോകിലോബിന്‍' ഒന്നും എന്‍റെ രക്തത്തില്‍ ഇല്ല.വെറുതെ ഇല്ലാത്തതു പറഞ്ഞുണ്ടാക്കല്ലേ .പിന്നെ പെണ്ണ്‍ കിട്ടില്ല..ആകെ മനുഷ്യന്‍ അതിനാണ് ജീവിക്കുന്നത് ...ഒരു പെണ്ണ് കെട്ടാന്‍ ..നിന്‍റെ കാര്യം ഓക്കെയായത് കൊണ്ട് നിനക്കൊക്കെ എന്തും പറയാം..വേറെ ചോദിക്ക് ..........

7 . ഇനി വായിക്കില്ല എന്ന് തീരുമാനിച്ച ബ്ലോഗുകള്‍ ഉണ്ടോ ? പേര് പറയണമെന്നില്ല.

ഉണ്ട്..മതങ്ങളെയും ദൈവങ്ങളെയും കുറ്റം പറയുന്ന ഒരു ബ്ലോഗും വായിക്കില്ല എന്നാണു എന്‍റെ തീരുമാനം.എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു.അതിന്‍റെ ആള്‍ക്കാരെയും .......!!!

ഇനി നമ്മുടെ ദീപക്‌ വിജയ്‌ ആണ് ചോദ്യം ചോദിക്കുന്നത് .......

വളര കുപ്രസിദ്ധി ആര്‍ജിച്ച ബ്ലോഗറാണ് താങ്കള്‍ ....... എന്ന് പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം..?

എന്‍റെ ആരാധകര്‍ വരുന്നതിനു മുമ്പ്‌ സ്ഥലം വിട്ടോ.അതാ നിന്‍റെ ആരോഗ്യത്തിനു നല്ലത്.!!!!!!!!{പാവം ഓടി .ഇനി ചോദ്യം ഇല്ലത്രേ..}

ഈ ഭാഗം ഇവിടെ അവസാനിക്കുന്നു.അടുത്ത ഭാഗം ഉടന്‍ തന്നെ ഉണ്ടാവും.ജോലി കഴിഞ്ഞു കിട്ടുന്ന സമയത്ത് ആണ് ഇതൊക്കെ എഴുതി ഉണ്ടാക്കുന്നത്‌.അത് കൊണ്ടാണ് പെട്ടെന്ന് നിര്‍ത്തുന്നത്.പിന്നെ എഴുതിയത് വളരെ കുറച്ചു ആണെങ്കില്‍ ഇതെഴുതാന്‍ ഒരു പാട് സമയം എടുക്കുന്നു.മലയാളം അത്രക്കങ്ങു പിടി തരുന്നില്ല..പക്ഷെ പഴയതിനേക്കാള്‍ സ്പീഡ്‌ ഉണ്ട് ..ശരിയാവും ..{രാംജി സര്‍ }

പിന്നെ എനിക്കെതിരെ ചില 'ജാഹിലുകള്‍' അവരുടെ ബ്ലോഗില്‍ കൂടി പാര വെച്ച വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ ..അവരോടും,ഇനിയും  ഇവനൊരു പാര വെക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ ..എനിക്ക് നിങ്ങളെ തകര്‍ക്കാന്‍ ഒരു 3.75 രൂപയേ ചെലവുള്ളൂ{കടപ്പാട്;തോക്ക് സ്വാമി}ആ 3.75 കൊണ്ട് ഞാന്‍ നാരങ്ങാ മുട്ടായി 'മാങ്ങി'ത്തരാം..പാരകള്‍ ഇവിടെ വച്ച് അവസാനിപ്പിക്കുക.

റിയാസിന്‍റെ പാര സ്വീകരിച്ചു ശൈഖുനാ  തിരിച്ചു വന്നപ്പോഴേക്കും മറ്റു ചിലര്‍ വീഡിയോയില്‍ കൂടോത്രം ചെയ്തു 'ഒന്നുമറിഞ്ഞില്ല' എന്ന ഭാവത്തില്‍ നമുക്ക് സമര്‍പ്പിച്ചിരിക്കുന്നു.ആരും പ്രകോപിതരാവരുത് ..ഞാന്‍ അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു.....!!!!

.

41 comments:

 1. ഇവിടെ ആരും വന്നില്ല....

  ReplyDelete
 2. എഴുതുമ്പോഴുള്ള ഈ ശാന്തതയൊന്നും സംസാരിചാലില്ലാട്ടോ.. തികഞ്ഞ ശാന്തന്‍...എന്തായാലും ആരും വായിക്കാതെ പോകരുത്...ഇനിയുള്ള മറുപടികള്‍ നല്ലവണ്ണം ആലോചിച്ചു ഉത്തരമെഴുതെണ്ടാതാണ്...ഫൈനല്‍ എക്സാം..ഫൈനല്‍ എക്സാം..

  ReplyDelete
 3. ഉവ്വ് ഉവ്വ്
  ആ നാരങ്ങാ മിട്ടായി എനിക്കിട്ടാനെല്ലേ ..........
  ശരിയാക്കിത്തരാം

  ReplyDelete
 4. ന്റെ ഫൈസ്വോ, അന്നോടൊരു ചോദ്യം ചോയിക്കാനുണ്ട്.
  അന്റെ ബ്ലോഗ്‌ ബായിചിറ്റ് എത്തറ ആള്‍ക്കാര് അന്നേ ഇരുട്ടടി അടിച്ചിട്ടിന്ട്?
  അന്റെ ബ്ലോഗിന്റെ മേലെ പരുന്തും പറക്കൂലന്നു കേരളത്തില്‍ ഒരു പറച്ചില്ണ്ടേയ്‌. അത് ശരിയാണോ?

  ReplyDelete
 5. താങ്കള്‍ എന്നെങ്കിലും വിവാഹിതാനാവുകയാണെങ്കില്‍ സങ്കല്‍പ്പത്തിലെ വധു എപ്രകാരമാകുന്നു?

  'എന്താ ഇത്,ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലേ .ഇങ്ങനത്തെ
  ചോദ്യം ആണെങ്കില്‍ ഞാന്‍ കളിയ്ക്കാന്‍ ഇല്ല്യ.ഞാന്‍ പോവ്വ്യാ.കൊച്ചു കുട്ട്യോളോട് ഇമ്മാതിരി ചോദ്യം ഒക്കെ ചോദിക്ക്യാ ..!!!..{അധികം സങ്കല്പം ഒന്നും ഇല്ല.ഉണ്ടായിട്ടും വലിയ കാര്യമില്ല .വല്യ ഷെയ്ഖ്‌ സമ്മതിക്കൂലാ.എന്‍റെ ഉപ്പയേയും ഉമ്മയേയും സ്നേഹിക്കാന്‍ കഴിയുന്ന ഒരു കുട്ടി ആവണെ എന്നുള്ള പ്രാര്‍ത്ഥന മാത്രം..{ഇനി ഇതിമ്മേല്‍ ആരും വണ്ടിയെടുത്തു കൂടണ്ടാ.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.}.

  നിന്റെ കല്യാണം എങ്ങിനെയെങ്കിലും മുടക്കാന്‍ (അല്ല, നടത്താന്‍) പറ്റുമോ എന്ന് നോക്കിയതാ...

  ഉസ്താതിന്റെ ഉത്തരങ്ങള്‍ എല്ലാം കലക്കി,,, തുടരുക..
  ..

  ReplyDelete
 6. ഫൈസൂ...രസിച്ചു വായിച്ചു വരികയായിരുന്നു.
  വഴിക്ക് ഒരു "ബഹുവചനം" എന്നെ ഞെട്ടിച്ചു കളഞ്ഞു.
  പോസ്റ്റിട്ടു കമന്റ് വന്നപ്പോഴാണ് ഇവിടെയോരാള്‍ അന്തം വിട്ടത്‌.അവിടെ ഒരു മാപ്പൊക്കെ പറഞ്ഞിട്ടുണ്ട്.
  സ്വീകരിക്കുന്നെങ്കില്‍ ഒന്നങ്ങോട്ടു ചെല്ല്.
  എന്നാലും ഈ ജാഹിലുകള്‍...

  ReplyDelete
 7. da superb!!! edey entua parayandey... u r great!!!

  pinne uvva uvva!!!!!!

  ReplyDelete
 8. ഇത് എന്താ ഇപ്പൊ ഇങ്ങനെ?
  എല്ലാ ബ്ലോഗിലും ചോദ്യവും ഉത്തരവും ആണല്ലോ.
  വരുന്ന വഴിക്കും ചിലത് കണ്ടിരുന്നു.
  സംഗതി നടക്കട്ടെ.

  ReplyDelete
 9. അയ്യോ .എന്തായാലും നന്നായി....ആ എന്നെക്കുരിച്ചുള്ളത് ഒഴിച്ചാല്‍ ..എന്റെ സ്വഭാവം അറിയില്ല ഹ്മ്മ..

  ReplyDelete
 10. ചോദ്യോത്തരം കൊള്ളാം.

  ReplyDelete
 11. hihihi...
  faisu pinnem kalakki.
  pinne naranga mittayi ellavarkkum kodukkanam tto.
  (nalla snehamulla mona nammute faisu.
  hihihi...)

  ReplyDelete
 12. ബാക്കിയുള്ളവരുടെ ചോദ്യം കൊണ്ട് വെള്ളം കുടിച്ചു എന്ന് കരുതിയാണ് തുടര്‍ന്ന് ചോദിക്കാതിരുന്നത് . നന്നായിട്ടുണ്ട്

  ReplyDelete
 13. ഇത് കലക്കുന്നുണ്ട്. നടക്കട്ടെ. വായിക്കാന്‍ രസമുണ്ട്.

  ReplyDelete
 14. ബഷീര്‍ വള്ളിക്കുന്നിനു ശേഷവും , കൊമ്പന്‍ മൂസക്കും മുന്‍പുമായി ചോദിച്ച ആളുടെ ചോദ്യത്തിന് ഉത്തരം കാണുന്നില്ലല്ലോ ആ ചോദ്യം കണ്ടില്ലെ ?

  ReplyDelete
 15. ഫൈസുവിന്റെ ഉത്തരങ്ങള്‍ മികവു പുലര്‍ത്തി എന്ന് പറയാതെ വയ്യ...പ്രത്യേകിച്ചും കുട്ടി ബ്ലോഗര്മാര്‍ക്കിട്ടു പണിത പാര....
  ഈ ഉത്തരങ്ങളിലൂടെ മറ്റ് പലതും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്നത് നേര്...എനിക്കിട്ടു പാര ഒന്നുമില്ലാത്തത് കൊണ്ട് നന്നായി ആസ്വദിച്ച് വായിക്കാന്‍ പറ്റി....അടുത്തതിനായി കാത്തിരിക്കാം..
  ചോദ്യോത്തരം തുടങ്ങിയതോടെ അനുയായികള്‍ ഇരച്ചു കയറുന്നുണ്ടല്ലോ...ഷെയ്ഖ്‌ വിലസുകയാണ് കെട്ടോ..

  ReplyDelete
 16. പുത്തൻ ബൂലോഗരെയെല്ലാം അവർ എവിടേയും തലപൊക്കി വന്നില്ലെങ്കിലും ,ഇങ്ങനേയാണേങ്കിലും(മസിൽ പവ്വർ) പരിചയപ്പേറ്റാൻ പറ്റിയല്ലോ...

  ReplyDelete
 17. ഫൈസു കീ ജയ് .....
  ഫൈസു മദീന സിന്ദാബാദ് ....
  ("ഉവ്വ ഉവ്വ" എന്നല്ലേ നീ ഇപ്പൊ മനസ്സിലോര്‍ത്തത് ഹിഹി ... )

  ReplyDelete
 18. കേമായിട്ടുണ്ട് ട്ടോ. ചോദ്യം രസകരം ഉത്തരം അതി രസകരം

  ReplyDelete
 19. ഉത്തരങ്ങള്‍ കലക്കുന്നുണ്ട്. ഇതിപ്പോ എത്ര പോസ്റ്റ്‌ ആക്കാനാണ് പരിപാടി .

  ReplyDelete
 20. പ്രിയപ്പെട്ട ഫൈസൂ...

  ഒന്നും പറയാനില്ല....നമിച്ചു......പോസ്റ്റ് ഒരുപാടിഷ്ടമായി.....
  എന്റെ ഫോട്ടോ.....അത് വേണ്ടിയിരുന്നോ...അതിൽ ഞാൻ അത്ര ഗ്ലാമർ ഇല്ല....തലയുടെ പോസും ശരി അല്ല.....നല്ല ഫോട്ടോ വേണമെങ്കിൽ അയച്ചു തരാം... :)
  ഞാൻ എന്തായാലും ഒരു ബ്ലോഗ് എഴുതും......ഇനി അതെനിക്ക് ഒരു വാശിയാണ്...

  ജാബു

  ReplyDelete
 21. കൊള്ളാമല്ലോ രസിപ്പിക്കുന്ന ചോദ്യവും ഉത്തരവും.. ആശംസകൾ..

  ReplyDelete
 22. ചോദ്യോത്തരങ്ങള്‍ രസകരം...
  :)

  ReplyDelete
 23. ചോദ്യോത്തരങ്ങള്‍ നന്നാവുന്നുണ്ട്.
  കുട്ടിബ്ലോഗേര്സിനെ കുറിച്ച് പറഞ്ഞത്, വളരെ ശരിയാണ്,
  ആശംസകള്‍.

  ReplyDelete
 24. രസകരമായ ഇന്റര്‍വ്യൂ.. ഇനിയുമുണ്ടാകുമോ?

  ReplyDelete
 25. ഫിസൂ....നീ ആളൊരു രസികന്‍ തന്നെ....

  ReplyDelete
 26. rasakaramayi..... aashamsakal.........

  ReplyDelete
 27. Paavam njan enth thettu cheythu!

  ReplyDelete
 28. ഫൈസു, അല്പം താമസിച്ചാണ് ഇവിടം എത്തിയത്.
  നിന്‍റെ മറുപടിയിലെ ഓരോ വരിയിലും ചിരി ഒളിഞ്ഞിരിപ്പുണ്ട്.
  ശരിക്കും ആസ്വദിച്ചു വായിക്കാനാകുന്നുണ്ട്.

  പിന്നെ, നീ കൊടുത്ത ഫോട്ടോയില്‍ നമ്മുടെ ശരീഫ്ക്കാടെ മകന്‍ ജാബുവിനെ { ഡാള്‍ഡാസ് } കാണുന്നു.
  ...സന്തോഷമുണ്ട്. നാളുകള്‍ക്ക് ശേഷമാണു അവന്‍റെ മുഖത്തെ ഞാന്‍ കാണുന്നത്. അവന്‍റെ എല്ലിലല്പം ഇറച്ചി ഒക്കെ വെച്ചിട്ടുണ്ടല്ലോ..?

  ReplyDelete
 29. പടച്ച റബ്ബേ....ജാഹിലുകള്‍ എന്ന് വിളിച്ചു എനിക്കാണല്ലോ പാര!!!!!!!!!!!

  ReplyDelete
 30. പടച്ച റബ്ബേ....ജാഹിലുകള്‍ എന്ന് വിളിച്ചു എനിക്കാണല്ലോ പാര!!!!!!!!!!!

  ReplyDelete