Wednesday 19 January 2011

അഭിമുഖം അവസാന ഭാഗത്തിന്റെ ഒന്നാം ഭാഗം ....!!!

   കുറെ ദിവസമായി മനുഷ്യനെ വട്ടാക്കുന്ന ഈ പരിപാടി ഇന്നത്തോടെ അവസാനിക്കാന്‍ പോകുന്നു.അല്ലെങ്കില്‍ എന്നും ചോദ്യവും ഉത്തരവുമായി ചോദ്യോത്തര പംക്തി തുടങ്ങേണ്ടി വരും.ബ്ലോഗിന്‍റെ പേര് 'ചൈഖിനോട് ചോയ്ച്ചൂ' എന്നാക്കേണ്ടി വരും എന്നുള്ള പേടി കാരണവും ഇനിയും പുറത്തു വരാത്ത എന്‍റെ ജീവിതത്തിലെ വിമ്ബ്രജിപ്പിക്കുന്ന{അറബി വാക്കാണ്} സംഭവങ്ങള്‍ എഴുതാന്‍ വേറെ ബ്ലോഗ്‌ തുടങ്ങേണ്ടി വരും എന്നത് കൊണ്ടും ഈ പരിപാടി ഇന്നത്തോടെ നിര്‍ത്താന്‍ ആണ് കമ്മിറ്റി തീരുമാനം.

ഈ അവസാന ഭാഗത്തില്‍ ആദ്യം ചോദ്യങ്ങള്‍ ചോദിക്കുന്നത് നമ്മുടെ നൌഷാദ് അകമ്പാടം...

‎(1) ബ്ലോഗ്ഗ് തുടങ്ങി നാലു ദിവസം കഴിഞ്ഞ ഉടനെ "ഞാനിതാ ബ്ലോഗ്ഗ് നിറുത്തും.. നിറുത്തും" എന്ന് പറഞ്ഞ് താങ്കള്‍ പോസ്റ്റിട്ടു.പലതവണ എഴുതുകയും ചെയ്തു.
സത്യത്തില്‍ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
എന്തുകൊണ്ടാണു ഇതിങ്ങനെ ഇടക്കിടെ പറഞ്ഞ് മറ്റുള്ളവരെ... മോഹിപ്പിക്കുന്നത്?
കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാവരും ജോലി കഴിഞ്ഞു വന്നു കുറച്ചു നേരം ടീവിയും കണ്ടു കിടന്നുറങ്ങുമ്പോള്‍ ഞാന്‍ മാത്രം ലാപും പിടിച്ചു ബ്ലോഗ്‌ എഴുതുന്നു.പലപ്പോഴും ഉറങ്ങാന്‍ വളരെ ലൈറ്റ്‌ ആവുന്നു.ചിലപ്പോ രാത്രി എഴുതാനും മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കാനും ഇരുന്നാല്‍ പിന്നെ പുലര്‍ച്ചെ വരെ ആ ഇരുത്തം ഇരിക്കും.ഷോപ്പിലെ ജോലി ആയത് കൊണ്ട് രാത്രി മാത്രമേ ബ്ലോഗ് എഴുതാനും കഴിയൂ.പൊതുവേ ഉറക്കം എന്‍റെ ഒരു വീക്നെസ് ആയത് കൊണ്ട് പലപ്പോഴും തോന്നും ഇതൊക്കെ നിര്‍ത്തിയാലോ എന്ന്.പിന്നെ മലയാളം അറിയാത്തതിന്റെ വിഷമവും.പിന്നെ ആകെ ഒരു പോസ്റ്റ്‌ മാത്രമാണ് നിര്‍ത്തുകയാണ് എന്ന് പറഞ്ഞു ഇട്ടതു ....!!!


(2) മലയാളം എനിക്കറിയില്ല പദശേഖരം കുറവ് എന്നൊക്കെ വേവലാതി പറഞ്ഞിട്ട് ഇവിടെയുള്ള മലയാളമണ്ണിന്റെ മണം മാറാത്ത
ബ്ലോഗ്ഗേഴ്സിനേക്കാളും വാക്സാമര്‍ത്ഥ്യവും രചനാ കൗശലവും താങ്കള്‍ കാണിക്കുന്നുണ്‍ടല്ലോ..
അതൊരു ജന്മ സിദ്ധിയോ അതോ വായനയിലൂടെ നേടിയെടുത്തതോ?..


വാക്സാമര്‍ത്ഥ്യവും രചനാ കൗശലവും എനിക്കുണ്ട് എന്ന് തോന്നുന്നില്ല.കാരണം ഈ'വാക്സാമര്‍ത്ഥ്യവും'എന്നത് പോലും നിങ്ങളുടെ ചോദ്യത്തില്‍ നിന്ന് കട്ട് ചെയ്തു പേസ്റ്റ്‌ ചെയ്തതാണ്.ആ വാക്ക് പോലും എനിക്ക് മലയാളത്തില്‍ എഴുതാന്‍ അറിയില്ല.പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വായനയില്‍ കൂടി കിട്ടിയതായിരിക്കും..


(3)മദീനയില്‍ നിന്നൊരു മലയാളി ഹാഫീള് (ഖുര്‍‌ആന്‍ മന:പാഠമാക്കിയ ആള്‍) ബ്ലോഗ്ഗ് രംഗത്തേക്ക് എന്നൊരു തിരിച്ചറിവ് ഞങ്ങള്‍ മദീനക്കാരില്‍ വലിയ ആവേശമുയര്‍ത്തിയെങ്കിലും താങ്കള്‍ അവരുടെ പ്രതീക്ഷക്കൊത്തുയര്‍ന്ന് ആ വിശുദ്ധമണ്ണിന്റെ ശ്റേയസ്സിനു ചേര്‍ന്നതോ താങ്കളുടെ പദവിക്ക് (തീര്‍ച്ചയായും അതൊരു മഹത്തായ പദവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഞാനാദ്യമെഴുതിയ കമന്റില്‍ അതു പറഞ്ഞിട്ടുമുണ്ട്) യോജിച്ചതോ ആയ ഒരു പോസ്റ്റ് ഇനിയും താങ്കളില്‍ നിന്നും വന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ലേ?


ശരിയാണ്.അങ്ങിനെ ഒരു പോസ്റ്റ്‌ എഴുതാന്‍ മാത്രമുള്ള കഴിവ് മലയാള ഭാഷയില്‍ എനിക്കില്ല.ഖുര്‍ആന്‍,മദീന,എന്നൊക്കെയുള്ള വിഷയങ്ങള്‍ തൊടുമ്പോള്‍ പേടിക്കണം..അത് കളിയല്ല..തമാശ അല്ല..ഒരു ചിത്രം വരയ്ക്കുന്ന പോലെയോ കോമഡി പറയുന്ന പോലെയോ അല്ല അത്.വായില്‍ വരുന്നത് പറയാന്‍ പറ്റില്ല..പിന്നെ ആ പുണ്യ മണ്ണിനെ പറയിപ്പിക്കുന്നതോ അല്ലെങ്കില്‍ ഖുര്‍ആനിനെ പറയിപ്പിക്കുന്നതോ ആയ വല്ലതും എന്‍റെ ബ്ലോഗിലോ എന്‍റെ സംസാരത്തിലോ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?...{തമാശ അല്ലാത്ത}.....ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചു തരിക.പിന്നെ ഞാന്‍ ഒരു ഹാഫിള് ആണ് എന്നത് പൊതുവേ ഞാന്‍ ആരോടും പറയാന്‍ ആഗ്രഹിക്കാത്ത ഒന്നാണ്..എനിക്കെഴുതാന്‍ വേറെ ഒന്നും ഇല്ലാത്തതു കൊണ്ടാണ് മദീനയില്‍ വെച്ച് ഞാന്‍ ഹാഫിള് ആയത് എഴുതിയത്.അതും എന്‍റെ റബ്ബിനുള്ള ഒരു ശുക്ര്‍ എന്ന നിലക്ക്.പിന്നെ എന്‍റെ ഉസ്താദിനെ കുറിച്ച് എഴുതാനും.ഞാന്‍ ഒരിക്കലും ഈ  ബ്ലോഗില്‍ കൂടി ഖുര്‍ആന്‍ അറിവുകള്‍ പങ്കു വെക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല.ഈ ബ്ലോഗില്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് എന്‍റെ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങള്‍ മാത്രമാണ്.പിന്നെ എന്‍റെ ജീവിതം എഴുതുമ്പോള്‍ അതില്‍ നിന്ന് ഖുര്‍ആനും മദീനയും ഒഴിവാക്കിയാല്‍ വട്ടപൂജ്യം ആയിരിക്കും.കാരണം അത് രണ്ടുമായി എന്‍റെ ജീവിതം അത്രക്ക് കൂടിക്കുഴഞ്ഞിരിക്കുന്നു.അല്ലാതെ ഞാന്‍ ഒരു സംഭവം ആണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നതും എന്നില്‍ നിന്ന് ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതും എന്‍റെ തെറ്റാണോ ..?.ഒരു ഉദാഹരണം പറയാം.അകമ്പാടം,നിങ്ങള്‍ ഒരു മുസ്ലിം ആണ്,മദീനയില്‍ ജീവിക്കുന്ന ആളാണ്‌,വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്‌,വരക്കാന്‍ കഴിവുള്ള എഴുതാന്‍ കഴിവുള്ള മനുഷ്യന്‍ ആണ്..നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് ഇപ്പൊ നിങ്ങള്‍ എഴുതുന്ന അല്ലെങ്കില്‍ വരയ്ക്കുന്ന ഈ ടൈപ്പ് അല്ല എന്നും മറിച്ചു മദീനയെ കുറിച്ചും ഇസ്ലാമിക കാര്യങ്ങളെ കുറിച്ചും ആണ് എന്ന് പറഞ്ഞാല്‍?.നിങ്ങളുടെ പദവിക്കും നിങ്ങള്‍ ഇപ്പൊ താമസിക്കുന്ന സ്ഥലത്തിനും യോജിച്ച കാര്യങ്ങള്‍ ആണോ നിങ്ങള്‍ ഇപ്പൊ ബ്ലോഗില്‍ കൂടി ചെയ്യുന്നത് ?..ഇതാണോ മദീന എന്ന പുണ്യഭൂമിയില്‍ രാപ്പകല്‍ ജീവിക്കുന്ന ഒരു മുസ്ലിമില്‍{ തീര്‍ച്ചയായും അതൊരു മഹത്തായ പദവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.}നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?.എന്നൊക്കെ ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്ത് മറുപടി പറയും.അത് പോലെ തന്നെ എന്‍റെ കാര്യവും.ഞാന്‍ ബ്ലോഗില്‍ കൂടി നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നത് എന്‍റെ ഖുര്‍ആന്‍ അറിവുകള്‍ അല്ല..അതിനു പുറത്തുള്ള എന്നെ ആണ്.എന്‍റെ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങള്‍,നിങ്ങളുടെ എല്ലാവരുടെയും കൂടെ തമാശ ഒക്കെ പറഞ്ഞു,പാര ഒക്കെ വെച്ച് ജീവിതത്തില്‍ ഇത്ര കാലവും അനുഭവിക്കാന്‍ ഭാഗ്യം കിട്ടാത്ത ആ സുഹൃത്ത് വലയത്തിനുള്ളിലെ ജീവിതം{ഇതിന്‍റെ വില മനസ്സിലാകണം എങ്കില്‍ എന്‍റെ ജീവിതം നിങ്ങള്‍ ജീവിക്കണം},അതൊക്കെ ആണ് ഈ ബ്ലോഗില്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നത്.അത് എനിക്ക് ഇവിടെ നിന്ന് കിട്ടുന്നും ഉണ്ട്.


(4) എന്തുകൊണ്ടാണു ഖുര്‍-ആനില്‍ നിന്നും താങ്കള്‍ നേടിയ അറിവിന്റെ ഒരു ചെറിയ ശതമാനം പോലും
ബ്ലോഗ്ഗിലൂടെ വായനക്കാര്‍ക്ക് നല്‍കാനാവാതെ പോവുന്നത്?
അതിനായി ബോധപൂര്‍‌വ്വമുള്ള എന്തെങ്കിലും പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ അതോ ഉണ്ടാവുമോ?


പലരും എന്നോട് ചോദിച്ച,ചോദിയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ചോദ്യം ആണ് ഇതും.ആദ്യം ഞാന്‍ മലയാളം നന്നായി പഠിക്കട്ടെ..എന്നിട്ട് ഇന്ഷാ അല്ലാഹ് നമുക്ക് ഖുര്‍ആന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റും വേറെ ഒരു ബ്ലോഗ്‌ ഉണ്ടാക്കാം..അവിടെ നിങ്ങള്ക്ക് വേറെ ഒരു ഫൈസലിനെ ഞാന്‍ കാണിച്ചു തരാം..അള്ളാഹു തൗഫീഖ് ചെയ്യട്ടെ.അകമ്പാടം ദുആ ചെയ്യുക.


(5) ബ്ലോഗ്ഗറായ ഫൈസുവിനേക്കാള്‍ ആയിരം മടങ്ങ് ഹാഫിളായ ഫൈസുവിനെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന സത്യം താങ്കള്‍ക്കറിയുമോ?
അറിയുമെങ്കില്‍ അതിനുതകും വിധം താങ്കളില്‍ നിന്നും ബ്ലോഗ്ഗിലൂടെ ഞങ്ങള്‍ എന്താണു പ്രതീക്ഷിക്കേണ്ടത്?


ഒന്നാമത്  ബ്ലോഗര്‍ ഫൈസുവും ഹാഫിള് ഫൈസുവും രണ്ടല്ല ഒന്നാണ്.എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ കഴിയുമെങ്കില്‍ ഫൈസു എന്ന ഈ എന്നെ മാത്രം സ്നേഹിക്കുക.എന്‍റെ കഴിവുകളും കോട്ടങ്ങളും തല്ക്കാലം മറക്കുക.നിങ്ങളെ പോലെ ഒരാളായി എന്നെയും കാണുക.ചിരിക്കാനും തമാശ പറയാനും കളിയാക്കാനും കളിയാക്കപെടാനും ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍.ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല.


(6)ഖുര്‍‌ആന്‍ പഠനം താങ്കളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഞങ്ങള്‍ക്കായി ഒന്നു വിശദീകരിക്കാമോ?


അങ്ങിനെ ഒരു മാറ്റം എനിക്കൊരിക്കലും തോന്നിയിട്ടില്ല.കാരണം ചെറുപ്പം മുതലേ ജീവിക്കുന്നത് മദീനയില്‍ ആയത് കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ പഠിക്കാന്‍ കഴിഞ്ഞതും കൊണ്ട് ജീവിച്ചതൊക്കെ ഏകദേശം ഒരേ പോലെ തന്നെയായിരുന്നു.അല്ലാതെ മുമ്പ്‌ വേറെ ഒരു ജീവിതവും ഖുര്‍ആന്‍ പഠിച്ച ശേഷം മറ്റൊരു ജീവിതവും എനിക്കുണ്ടായിട്ടില്ല.പിന്നെ ഖുര്‍ആന്‍ ഹാഫിള് ആയത് കൊണ്ട് എനിക്ക് സ്വയം തെറ്റ് ചെയ്യനോ മറ്റുള്ളവര്‍ എന്നെ തെറ്റ് ചെയ്യിപ്പിക്കാനോ ശ്രമിക്കാറില്ല എന്നൊരു സുഖം ഉണ്ട്.ഏതു 'ദുബായില്‍' ആണെങ്കിലും ..


(7) ഇത്രയും നര്‍മ്മ മധുരമായി ചാറ്റ് ബോക്സില്‍ വിലസുന്ന താങ്കള്‍ സത്യത്തില്‍ എന്നേപോലെ ഒരു തികഞ്ഞ ഗൗരവക്കാരനല്ലേ?


ഒരിക്കലും അല്ല.എന്നെ അറിയുന്ന ആരോടും അന്വേഷിക്കാം..ഒറ്റ മുഖം മാത്രം.എല്ലായിടത്തും ...!!!


(8) നൗഷാദ് കൂടരഞ്ഞി,നൗഷാദ് അകമ്പാടം തുടങ്ങിയ ബ്ലോഗ്ഗ് ഫുലികള്‍ വിലസുന്ന മദീന കാട്ടിലേക്ക് താങ്കള്‍ അടുത്തെങ്ങാനും കെട്ടിയെടുത്ത് മദീന വായനക്കാര്‍ക്കിടയിലെ പേരും പെരുമയും താങ്കള്‍ തട്ടിയെടുക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു...
അവര്‍ക്കായി എന്തെങ്കിലും സന്ദേശം??.


എവിടെയൊക്കെ പോയാലും ഒരു നാള്‍ ഞാന്‍ എന്‍റെ ഹബീബിന്റെ കാല്‍ക്കലേക്ക് തിരിച്ചു വരും.പിന്നെ പേരും പെരുമയും തട്ടിയെടുക്കും എന്നാ പേടി വേണ്ടാ.കാരണം രണ്ടിനും അതുണ്ടായിട്ടു വേണ്ടേ{ഉവ്വ,ഉവ്വ}..........


ഇനി ഒരു സ്വകാര്യ ചോദ്യം:
പന്ത്രണ്ടു വര്‍ഷമായി മദീനയിലുള്ള പ്രസിദ്ധമായ സൂപ്പര്‍ തല്ലിപ്പൊളി ബ്ലോഗ്ഗ് 2010 അവാര്‍ഡ് നേടിയ "എന്റെ വര" എന്ന ബ്ലോഗ്ഗിന്റെ അഡ്മിനിസ്റ്റ്റേറ്ററെ (സോറി പേര് പറയാന്‍ നിര്‍‌വാഹമില്ല ) താങ്കള്‍ മുന്‍പ് അറിയില്ല എന്നു പറയുന്നു. മദീനയിലെ മലയാളികളുടെ കണ്ണിലുണ്ണി എന്നു വരേ ഞാന്‍ വിശേഷിപ്പിക്കുന്ന മഹാനായ ..
അത്രയും കുപ്രസിദ്ധനായ ഒരു വ്യക്തിയെ താങ്കള്‍ അറിയില്ല എന്നു പറയുന്നത്
" മമ്മൂട്ടിയോ അതാരാ ' എന്നു ചോദിക്കുന്നതിനു തുല്യമല്ലേ?
അതോ മമ്മൂട്ടിയേയും താങ്കള്‍ അറിയില്ലേ?.


അധികവും ഖുര്‍ആനും ഹറമും ആയും പിന്നെ ഉപ്പയുടെ കര്‍ശന നിയന്ത്രണങ്ങളും ഉള്ളത് കൊണ്ട് അധികം മലയാളികളുമായി എനിക്ക് മദീനയില്‍ ബന്ധമുണ്ടായിരുന്നില്ല.ആകെ ഉണ്ടായിരുന്നത് നമ്മുടെ പീട്ടിയുമായി മാത്രമാണ്.പിന്നെ ഞാന്‍ ഒരു കുട്ടിയും നിങ്ങള്‍ ഒക്കെ വലിയ സംഭവങ്ങളും ആയത് കൊണ്ടു നിങ്ങളും കൂടരഞ്ഞിയും ഒന്നും എന്നെ അറിഞ്ഞാലും മൈന്‍ഡ് ചെയ്യില്ലല്ലോ.നിങ്ങളൊക്കെ വലിയ ആള്‍ക്കാര്‍ അല്ലെ.കൂടരഞ്ഞി സാബ് ഡെയിലി മോളെ മദ്രസയില്‍ നിന്ന് കൂട്ടാന്‍ എന്‍റെ വീട്ടിന്‍റെ അടിയില്‍ വരെ വരും.പക്ഷെ വലിയ കാറും മറ്റും ഒക്കെ ഉള്ളത് കൊണ്ട് ഒരു കീറിയ തോപ്പും ഇട്ടു അവിടെ ബില്ടിങ്ങിന് മുന്നില്‍ നില്‍ക്കുന്ന എന്നെ മൈന്‍ഡ് ചെയ്യുക പോലും ഇല്ല.പക്ഷെ മോള് നല്ല കുട്ടിയാ.എന്നെ കണ്ടാല്‍ ഒന്ന് ചിരിക്കും.!!!!


അടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത്..കേച്ചേരി..{pushpamgadan kecheri}


1-ഫൈസുവിനെ പലരും പലപ്പോഴും ആക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .
ആ സമയം ബോധം പോകുന്നതുപോലെ തോന്നിയിട്ടില്ലല്ലോ ?


ഇല്ല.ഒരിക്കലുമില്ല ..കാരണം 'അതുണ്ടായിട്ടു' വേണ്ടേ പോകാന്‍ ...!!!!


അടുത്ത ചോദ്യ കര്‍ത്താവു.{കര്‍ത്താവി..!} സിയ.കവിയത്രി ആണ്..{zephyr ziya}..

1-
ഉരുളക്കുപ്പേരി കൊടുക്കുന്നതിൽ training എടുത്തതെവിടെനിന്നാ ഫൈസൂ?

'അല്‍ ഉരുളത്തുല്‍ഉപ്പേരിയ്യ' ട്രെയിനിംഗ് കോളേജ്...!!

ഇനി നമ്മുടെ കുക്കൂസിന്‍റെ ആക്രമണം ....!!!!

1.മലയാളം അറിയില്ലെന്ന് എപ്പോഴും പറയുമ്പോഴും മലയാളത്തില്‍ ഇങ്ങനെ എഴുതുന്നതെങ്ങനെ?

ഞാന്‍  ഈ എഴുതുന്നത്‌ ഒക്കെ ആണോ മലയാളം..നിങ്ങളോക്കെ എഴുതുന്ന കവിതകള്‍ ഒക്കെ അല്ലെ മലയാളം ?..മലയാളം അറിയാം.പദശേഖരം{കടപ്പാട്;അകമ്പാടം},എന്ന് പറയുന്ന സാധനം കുറവാണ്.സംസാരിക്കുന്ന പോലെ എഴുതുന്നു...

2.മദീനയാണോ നാടാണോ കൂടുതലിഷ്ടം?

ഈ  ചോദ്യോത്തര പംക്തിയില്‍ എനിക്ക് ഉത്തരം മുട്ടിയ ഏക ചോദ്യം..!!..ചോദ്യം സൌദിയാണോ നാടാണോ എന്നായിരുന്നെങ്കില്‍ ഒറ്റ വാക്കില്‍ ഉത്തരം.എന്‍റെ മനോഹരമായ ഞാന്‍ കാണാന്‍ എപ്പോഴും കൊതിക്കുന്ന എന്‍റെ ജന്മനാട്.എന്‍റെ കേരളം.എന്‍റെ ഭാരതം.പക്ഷെ ചോദ്യത്തില്‍ മദീന വന്നാല്‍ ഞാന്‍ കുടുങ്ങും..ഒന്നെന്‍റെ പെറ്റമ്മ ആണെങ്കില്‍ മറ്റത് എന്‍റെ പോറ്റമ്മ ആണല്ലോ.മദീനയോടുള്ള ഇഷ്ട്ടവും നാടിനോടുള്ള ഇഷ്ട്ടവും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല.രണ്ടും രണ്ടു ലോകം.

3.ഈ ഗ്ലാമര്‍ ഇങ്ങനെ നിലനിര്‍ത്തുന്നതെങ്ങനെ?

 ഏതു ഗ്ലാമര്‍ ..!!  പിന്നെ കുക്കൂസിന്‍റെ അത്ര ഗ്ലാമര്‍ ഉള്ള ആരാ ഇവിടെ ഉള്ളത്..നീ എങ്ങിനാ അത് നിലനിര്‍ത്തുന്നത് എന്ന് അങ്ങോട്ട്‌ ചോദിക്കാന്‍ നില്‍ക്കുവായിരുന്നു ഞാന്‍..!!! 

നെക്സ്റ്റ് ചോദിക്കുന്നത് ...നിലാമഴനില.....

1-ജീവിതം മനോഹരമാണോ ..?

അല്ല .ഒരു പെണ്ണ് കെട്ടി മനോഹരം ആക്കണം ....ന്തേയ്.......!!!..

നൌഷാദ് വടക്കല്‍--

1-'നിക്കത്ര പുടിചീലാ ;) ' എന്ന താങ്കളുടെ ബ്ലോഗിലെ എന്റെ കമന്റ്‌ ആണോ താങ്കളെ ഈ ഗ്രൂപ്പില്‍ ഏറവും കുറച്ചു ഇഷ്ടമുള്ള അംഗമായി എന്നെ മാറ്റുവാന്‍ കാരണം ...?

പേഴ്സണലായി നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.എന്നെക്കാളും വിവരമുള്ള മനുഷ്യന്‍ എന്നെ നിലക്ക് നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു ...
പക്ഷെ 'ഗ്രൂപ്പ്‌'ഇല്‍ നിങ്ങളെ ഞാന്‍ സ്നേഹിക്കണമെങ്കില്‍ ഇത് നിങ്ങള്‍ ചെയ്യണം...

{ وشاورهم في الأمر } ....... عن رسول الله صلى الله عليه وسلم أنه قال { : ما تشاور قوم إلا هداهم الله عز وجل لأرشد أمورهم } 


ഗ്രൂപ്പില്‍ മാത്രമല്ല.ജീവിതത്തിലും ഇതുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെടും.....!!!!

അടുത്ത ചോദ്യം നമ്മുടെ ഹംസക്ക ...

1. ബൂലോകത്ത് ചോക്ലേറ്റ് നായകനായി എത്തിയ താങ്കള്‍ക്ക് ബ്ലോഗിണിമാരില്‍ നിന്നും ധാരാളം പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടാവും എന്നറിയാം .. അതിനു താങ്കള്‍ കൊടുക്കുന്ന മറൂപടി ?


എനിക്ക് താല്പര്യമില്ല..ഞാന്‍ ഭയങ്കര ദീസന്റ്റ്‌ ആണ് എന്ന് പറയും.{ഉവ്വ.ഉവ്വ }


2. ബൂലോകത്ത് താങ്കള്‍ക്ക് തോന്നിയ പ്രണയം ?

ചില  മനോഹരമായ പോസ്റ്റുകളോട് ..അത് പോലെ മഴ ചിത്രങ്ങളോട്,മഞ്ഞ് ചിത്രങ്ങളോട്,
{തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടൂ..വിശദ വിവരങ്ങള്‍ക്ക് ഞാന്‍ മെയില്‍ അയക്കാം..!!!!}

                                                                      കഴിഞ്ഞിട്ടില്ല ...അവസാന പോസ്റ്റ്‌ നാളെ ....



.




50 comments:

  1. ചില ചെറിയ പ്രശ്നങ്ങള്‍ കാരണം എനിക്ക് നിങ്ങളുടെ ആരുടേയും പോസ്റ്റുകള്‍ വായിക്കാനോ അഭിപ്രായം പറയാനോ കഴിയില്ല.എല്ലാവരും ക്ഷമിക്കണം...താങ്ക്സ്......

    ReplyDelete
  2. തീരെ മൂഡ്‌ ഇല്ലാത്തപ്പോ എഴുതിയതാ..ആര്കെങ്കിലും ഉത്തരം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും വിചാരിക്കരുത്..ഞാന്‍ ഇപ്പോള്‍ ആകെ പ്രശ്നത്തിലാ...അതിനെ പറ്റി പിന്നെ പറയാം..ഉത്തരം എഴുതാതെ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്രയും എഴുതിയത്....!!!

    ReplyDelete
  3. uvva!
    1-ജീവിതം മനോഹരമാണോ ..?

    അല്ല .ഒരു പെണ്ണ് കെട്ടി മനോഹരം ആക്കണം ....ന്തേയ്.......!!!..

    ha ha ha ha

    ReplyDelete
  4. you are getting the flow of words like river my dear. we are really proud of you. wish you all the very best....

    ReplyDelete
  5. നിന്റെ ഉത്തരങ്ങളെല്ലാം നന്നായി.നിന്നിലെ ഫൈസുവിനേയും ഫൈസലിനെയും ഞങ്ങള്‍ക്കിഷ്ട്ടമാണു.so keep going..
    പിന്നെ ആ പുഷ്പാംഗദന്‍ നിന്നെ കൊല്ലും.അയാള്‍ടെ പേര് മാറ്റിയതിനു.പുഷ്പംഗാടന്‍ ഹ ഹ..

    ReplyDelete
  6. faisoo avatharanam nannyittundu :)

    theere mood illanjittu ingane appo kurachu undayirunnenkilo ? :P

    ReplyDelete
  7. മദീനയെ കുറിച്ച് സമ്സാരിക്കുമ്പോൾ ശ്രദ്ധിക്കുമല്ലൊ ഫൈസൽ

    ReplyDelete
  8. മനസ്സിലായില്ല അനസ്‌ ..?

    ReplyDelete
  9. ഫൈസൂ..അഭിമുഖം കലക്കുന്നുണ്ട്..

    തിരക്കിന്‍റെ കാരണം അപ്പൊ അതാണല്ലേ...!!

    ReplyDelete
  10. ഫൈസൂ,എന്താ പറ്റിയത്???

    ReplyDelete
  11. എന്തോ പറ്റിയിട്ടുണ്ട്.

    ReplyDelete
  12. 1-ഫൈസുവിനെ പലരും പലപ്പോഴും ആക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .
    ആ സമയം ബോധം പോകുന്നതുപോലെ തോന്നിയിട്ടില്ലല്ലോ ?

    ഇല്ല.ഒരിക്കലുമില്ല ..കാരണം 'അതുണ്ടായിട്ടു' വേണ്ടേ പോകാന്‍ ...!!!!

    എന്റമ്മോ, ഫയിസു ഇവിടെയേത്തിയപ്പോള്‍ ഞാന്‍ ചിരിച്ചു വായന തന്നെ നിറുത്തി., രണ്ട്ടാമത് വന്നു മുഴുവനാക്കി..
    ഫയിസുവിനോട് ചോദിക്കാം എന്നാ പംക്തി തുടങ്ങിയാലോ..ബ്ലോഗെഴുത്ത് ഇനി നടക്കില്ല, ചോദ്യങ്ങള്‍ തീര്‍ന്നിട്ട് വേണ്ടയോ.. അതെഴുതാന്‍..

    ReplyDelete
  13. ഇല്ല. ഒന്നും പറ്റിയിട്ടില്ല. എനിക്കറിയാം ഒന്നും പറ്റിയിട്ടില്ല എന്ന്.

    ReplyDelete
  14. എനിക്കറിയാനുള്ളത്‌ കിട്ടി... ഞാനും ചേരുന്നു 'അല്‍ ഉരുളത്തുല്‍ഉപ്പേരിയ്യ' ട്രെയിനിംഗ് കോളേജില്‍ ...

    ReplyDelete
  15. അവസാനം എത്ര ഭാഗമാണ്?

    ReplyDelete
  16. സഹോദരാ, ഫൈസൂ, തനിക്കിഷ്ടമുള്ളത് താന്‍ എഴുതിക്കൊടോ. മൂഡോന്നും കാര്യമാക്കണ്ട. ഇപ്പൊ ബൂലോകത്തെ സൂപ്പര്‍ സ്റ്റാര്‍ അല്ലെ താന്‍ .. ആരാധക വൃന്ദങ്ങള്‍ വായനക്കാരായി ഇപ്പോഴും കൂടെയുണ്ടാകും. കൂട്ടത്തില്‍ ഈ ഞാനും.
    ഈ പോസ്റ്റില്‍ താങ്ങള്‍ ഒരല്പം ഗൌരവക്കാരനായോ എന്നൊരു സംശയം. എന്നാലും കുഴപ്പമില്ല. ആകെ മൊത്തം ടോട്ടലി എന്റര്‍ടൈന്‍മെന്റ്. അത് ധാരാളം

    ReplyDelete
  17. സെഫയര്‍ സിയായുടെ ചോദ്യവും അതിനുള്ള ഉത്തരവും
    എനിക്ക് ഒരുപാട് ഇഷ്ടായി.
    ഈ ട്രെയിനിങ്ങ് കോളേജ് എവിടെയാ...?
    എനിക്കും അവിടെ ചേരാനാണ്...
    പിന്നെ നിനക്കെന്തൂട്ടാ ഇത്ര വലിയ പ്രശ്നം...ഡാ ചെക്കാ ചുമ്മാ
    ആളുകളെ മക്കാറാക്കല്ലേ...?

    ReplyDelete
  18. എഴുത്ത് ഇഷ്ടമാവുന്നു. എഴുത്തിനെ മദീനയെന്നും അല്ലാത്തതെന്നും വേര്തിര്‍ക്കാതെ നൈസര്‍ഗികമായി എഴുതുക. ഇനിയും എഴുതുക.

    ReplyDelete
  19. ഖുര്‍ആന്‍,മദീന,എന്നൊക്കെയുള്ള വിഷയങ്ങള്‍ തൊടുമ്പോള്‍ പേടിക്കണം..അത് കളിയല്ല..തമാശ അല്ല..ഒരു ചിത്രം വരയ്ക്കുന്ന പോലെയോ കോമഡി പറയുന്ന പോലെയോ അല്ല അത്.വായില്‍ വരുന്നത് പറയാന്‍ പറ്റില്ല.. ഈ പറഞ്ഞത് വളരെ ശരിയാണു (ബാക്കിയെല്ലാം പുളുവാനെങ്കിൽ കൂടി അങ്ങിനെ ഞാൻ പറയുന്നില്ല) .. ഉരുളക്കുപ്പേരി ട്രൈനിംങ് കോളേജിന്റെ പേരും എനിക്കു റൊമ്പ പുടിച്ചിക്ക്ണ്.. അല്ല അവസാന ഭാഗം എന്നാൽ എത്രയാ.. അതെനിക്കും മനസ്സിലായില്ല ..ട്ടോ എനിക്കും ഒരു അഭിമുഖം നടത്തിയാൽ ക്കൊള്ളാമെന്നുണ്ടായിരുന്നു.. ഇനി താങ്കൾക്ക് വല്ല അവാർഡും കിട്ടട്ടെ അന്നു നോക്കാം അല്ലെ? ആശംസകൾ,...

    ReplyDelete
  20. എനിക്കും തോന്നി, ഫൈസുവിനെ എന്തോ അലട്ടുന്നുണ്ടെന്ന്......(ഇന്ന് ചാറ്റ് റൂമിലും കണ്ടില്ല)...എന്നിട്ടും സീരിയസ് ആയും തമാശയായും ഒരുപോലെ മറുപടി എഴുതി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു...
    അള്ളാഹു താങ്കള്‍ക്ക് താങ്കളുടെ കാര്യങ്ങള്‍ എളുപ്പമാക്കി തരട്ടെ.. ആമീന്‍..!

    ReplyDelete
  21. :) അറബി വാക്ക് കിടിലന്‍.... SP കാരണം അടുക്കാന്‍ വയ്യാ.. SP ഒരു മലയാളം വാക്കാണ്‌ . എങ്കിലും പുതിയ ബ്ലോഗേഴ്സ് നെ കമന്റ്‌ ഇട്ടു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് അതെല്ലാം OK .

    ReplyDelete
  22. എല്ലാ പ്രശ്നങ്ങളും തീരട്ടെ...........

    ReplyDelete
  23. ദേ ഫൈസു പിന്നേം കലക്കുന്നു !
    ഉഷാര്‍ ഉഷാര്‍...
    കാര്യങ്ങളൊക്കെ മുല്ല മനസ്സിലാക്കി ഫൈസു.
    അവള്‍ക്കിപ്പോള്‍ എന്താ കൊടുക്കുക ...
    ഒരു ഉവ്വ കൊടുക്കാം അല്ലെ ?
    'ഉവ്വ ഉവ്വ ...'

    പിന്നെ മദീന വിശേഷങ്ങള്‍ എല്ലാം നന്നാവുന്നുണ്ട് .
    ദൈവത്തിന്റെ ഒരു നിശ്ചയം കൂടിയാണ് ഫൈസുവിനെ കൊണ്ട് മദീന വിശേഷങ്ങള്‍ ഇവിടെ എഴുതിക്കുക എന്നത് .
    ദൈവ നിശ്വാസമില്ലാതെ ഇവിടെ ഒരു ഇല പോലും ചലിക്കുന്നില്ല എന്നോര്‍ക്കണം !
    എല്ലാം അവന്റെ നിശ്ചയം!
    നാം നിസ്സഹായരായി (അറിഞ്ഞിട്ടും അറിയാതെയും ) അതനുസരിക്കുന്നു ...

    ReplyDelete
  24. faisoo ushaaraavunnund
    aashamsakal

    ReplyDelete
  25. പോസ്റ്റ്‌ വായിച്ചപ്പോള്‍ ആദ്യാവസാനം ഫീലു ചൈതത്‌ കേരളത്തില്‍ ചിലയിടങ്ങളിലൊക്കെ നടക്കുന്ന ഈ മുജാഹിദ്‌ സുന്നി മുഖാമുഖമാണ്‌. എന്തായാലും നന്നായിട്ടുണ്ട്‌. അന്യനാട്ടില്‍ വളര്‍ന്നിട്ടും മലയാളത്തെ മലയാലമാക്കാത്തെ പൊന്നു ഫൈസൂ, നമിച്ചിരിക്കുന്നു. എനിക്ക്‌ തെല്ലൊരസൂയയുണ്ട്‌ കേട്ടോ, അത്‌ മദീനക്കാരനായതില്‍ മാത്രം...

    ReplyDelete
  26. സലാം,
    ഫൈസുവിന്റെ ഇ അഭിമുഖത്തെക്കളും എനിക്ക് ഇഷ്ടം പച്ചയായ വിവരണം തന്നെയാണ് ഇത് മോശമായത് കൊണ്ടല്ല.

    സ്നേഹാശംസകള്‍

    ReplyDelete
  27. ഇതൊന്നും എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല...ഗ്രൂപ്പിന്റെ നിയമങ്ങള്‍ ആണ്...ഞങ്ങളുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ ..

    ReplyDelete
  28. 'ഉവ്വ ഉവ്വ ...'

    ReplyDelete
  29. ഫൈസുവിന്റെ ബ്ലോഗില്‍ ആദ്യായിട്ടാണോ ഞാന്‍ വരുന്നത്.
    ഇത്ര പ്രശസ്തനായ ഒരു ബ്ലോഗരുടെ പോസ്റ്റില്‍ നമ്മളെ പോലെയുള്ള പാവങ്ങള്‍ കമന്റ് ഇടുക എന്നത് തന്നെ ഒരു മഹാ ഭാഗ്യമായി കരുതുന്നു.

    അഭിമുഖം കൊള്ളാം ട്ടോ. വായിക്കട്ടെ. നല്ല രസമായിട്ടെഴുതുന്നു. നര്‍മം വിടണ്ട. ഭാവി ഉണ്ട്.

    ReplyDelete
  30. ഫൈസൂ...
    ഒരു കാര്യം കൂടി പറയാന്‍ മറന്നു
    ആ അറബി വാക്ക്...തകര്‍ത്തൂട്ടാ...

    ReplyDelete
  31. എനിക്ക് മലയാളം അറിഞ്ഞുകൂടെന്ന് കൂടെക്കൂടെ ആണയിടുന്ന ഫെയിസുവിന്റെ എഴുത്തിൽ പക്ഷെ വലിയ കുഴപ്പമൊന്നും കാണുന്നില്ലല്ലോ!

    ReplyDelete
  32. ചിരിയും കാര്യവുമായി അഭിമുഖം കലക്കുന്നുണ്ട്, ആശംസകള്‍.

    ReplyDelete
  33. വായിക്കുന്നുണ്ട് ഫൈസൂ

    ReplyDelete
  34. ഹ ഹ ഹാ ..(ദുബായ് ആണെങ്കില്‍ പോലും).. അത് ഇച്ചിരി രസിച്ചു.പിന്നെ മഴ ചിത്രങ്ങളോടുള്ള താങ്കളുടെ ഇഷ്ടം ..വാസ്തവം തന്നെ.. വാക്കും പ്രവര്‍ത്തിയും ഒരുമിച്ചു കൊണ്ട് പോവാന്‍ കഴിയുന്ന്നത് മഹാ ഭാഗ്യം !എന്റെ ബ്ലോഗില്‍ താങ്കളെ കണ്ടപ്പോള്‍
    പെരുത്ത് സന്തോഷായി..

    ReplyDelete
  35. "വാക്സാമര്‍ത്ഥ്യവും രചനാ കൗശലവും എനിക്കുണ്ട് എന്ന് തോന്നുന്നില്ല"
    ഉണ്ടല്ലോ.ആശംസകള്‍

    ReplyDelete
  36. ഫൈസൂ..ബ്ലോഗ്ഗര്‍ ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കി നീയങ്ങു സ്റ്റാര്‍ ആയി വിലസുകയാണല്ലോ....എല്ലാ നന്മകളും ഉണ്ടാകട്ടെ ..:)

    ReplyDelete
  37. ഫൈസൂ..... ചോദ്യോത്തരങ്ങള്‍ നിര്‍ത്തിയേക്കരുത്...
    വിവേകമുള്ള രചനാ ശൈലി. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  38. പിന്നെ ആ പുഷ്പാംഗദന്‍ നിന്നെ കൊല്ലും.അയാള്‍ടെ പേര് മാറ്റിയതിനു.പുഷ്പംഗാടന്‍ ഹ ഹ..
    19 Jan 2011 19:41:00

    മുല്ലയുടെ ഈ മുന്നറിയിപ്പ് വളരെ വളരെ ഇഷ്ട്ടായി.

    ReplyDelete
  39. നല്ല ഫ്ലോയുണ്ട് രണ്ടു മൂന്ന് അവസാന ഭാഗങ്ങള്‍ മിനിമം പ്രതീക്ഷിക്കുന്നു .

    ReplyDelete
  40. നന്നായിരിക്കുന്നു....ആശംസകള്‍

    ReplyDelete
  41. അല്ല, എന്താ പറ്റിയേ?

    ReplyDelete
  42. ആരും അറിയാത്തൊരു കാര്യം! ഫൈസുവിന്റെ ലാപ്പ് ടോപ്പ് ഏതോ കള്ളന്‍ കട്ട് കൊണ്ടു പോയി..(ഫൈസു ബ്ലോഗില്‍ ഫൈമസ് ആകുന്നതിനു കണ്ണ് കടിയുള്ള കള്ളന്‍..)ഫൈസുവിനു ആകെയുള്ള സമ്പാദ്യം പോയാ പിന്നെ എന്ത് ചെയ്യും..ഫൈസു ആകെ വിഷമത്തിലാണ്...അത് കൊണ്ടു എല്ലാരും ഫൈസുവിനു പണം പിരിച്ചു ഒരു ലാപ്പ് വാങ്ങി കൊടുക്കേണ്ടതാകുന്നു..പൈസ ഐക്കരപ്പടിയിലേക്ക് അയച്ചാല്‍ മതി..

    ReplyDelete
  43. "തീരെ മൂഡ്‌ ഇല്ലാത്തപ്പോ എഴുതിയതാ.."

    അവസാന ഭാഗത്തിന്റെ രണ്ടാമത്തെ ഭാഗത്തിനായ് കാത്തിരിക്കുന്നു...മൂഡ് ഉള്ളപ്പോള്‍ എഴുതിയാല്‍ മതി കെട്ടോ...

    ReplyDelete
  44. എൈക്കരപ്പടിയിലാണോ ഫയ്സൂന്റെ ബാങ്ക് അക്കൌണ്ട്‌.
    എന്‍റെ വക ഒരു നൂറ് റിയാല്‍..ആയിരം ഉര്‍പ്യ,,ഇതോടോന്നിച്ച് അയക്കുന്നു.
    പോരാത്തീന് എന്‍റെ പോസ്റ്റ്‌ കുളമാകാതെ എന്നെ രക്ഷിച്ച ഷേഖ് ഫയ്സുവിന് ഒരു വലിയ നന്ദി 'അവിടെ' പറഞ്ഞിട്ടുണ്ട്.

    പിന്നെ മുകളില്‍ ഒരു ചോദ്യത്തിന് പറഞ്ഞ മറുപടി ഹദീസിന്‍റെ അര്‍ത്ഥം ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    ReplyDelete
  45. [im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]

    ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!

    ReplyDelete
  46. അടുത്ത അവസാനഭാഗം വേഗമാവട്ടെ!
    :)

    ReplyDelete
  47. എന്താണ് സംഭവം ...?

    ReplyDelete
  48. 'അല്‍ ഉരുളത്തുല്‍ഉപ്പേരിയ്യ'യുടെ ഒരു ബ്രാഞ്ച് ഇവിടെ ഖത്തറില്‍ തുടങ്ങാന്‍ ആഗ്രഹമുണ്ട്. സഹായിക്കാമോ?

    ReplyDelete