Sunday 31 October 2010

ഇങ്ങനെ ഒരു മഴ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ???...

 

        ഇന്നലെ ചെരുവാടി എഴുതിയ മഴയെ കുറിച്ചുള്ള ഒരു ലേഖനം വായിച്ചു ..അപ്പൊ മനസ്സില്‍ തോന്നിയതാ മഴയെ കുറിച്ച് എനിക്കും എഴുതണം എന്ന് ..മഴയെ കുറിച്ച് ഞാന്‍ എഴുതുക എന്ന് പറഞ്ഞാല്‍ അത് മഴ നനഞ്ഞതും മഴയത്തു കുളിച്ചതും കാലു വഴുതി വീണതും ഒന്നും അല്ല.മറിച്ചു അതൊന്നും അനുഭവിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അതിനു അനുവദിക്കാതിരുന്ന എന്നെ കുറിച്ചാണ് ..വളരെ ചെറുപ്പത്തില്‍ തന്നെ മദീനയി{സൗദി}ലേക്ക് കുടിയേറിയ ഒരു കുടുംബം ആണ് എന്റേതു ..ജീവിതത്തില്‍ മര്യാദക്ക് ഒരു മഴ പോലും അനുഭവിക്കാന്‍ കഴിയാത്ത ഒരു നിര്‍ഭാഗ്യവാന്‍ ..

    നാലാം വയസ്സില്‍ കുടുംബത്തോടെ മദീനയിലേക്ക് പോയ ഞാന്‍ പിന്നെ കേരളം ആകെ കണ്ടത് വെറും ഒരു മാസം ആണ് ..അതും രണ്ടു വര്ഷം മുമ്പ്‌ ആദ്യമായി ലീവിന് വന്നപ്പോ ..അത് ഒരു ചൂട് കാലത്ത് ആയിരുന്നു ..ഒരു മാസം മാത്രം ആണ് അന്ന് കേരളത്തില്‍ നിന്നത് ..ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്തൊന്‍പതു വര്ഷം ഞാന്‍ ചിലവഴിച്ചത് മദീന{സൗദി}യില്‍ ആയിരുന്നു..ആ കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും കേരളത്തില്‍ വരാന്‍ കഴിഞ്ഞിട്ടില്ല ...അതൊരു വലിയ കഥ ആണ് ..അത് പിന്നെ പറയാം ..
   
         മദീനയില്‍ വല്ലപ്പോഴും പെയ്യുന്ന ഒരു മഴ ആയിരുന്നു ആകെ എനിക്ക് മഴയും ആയി ഉള്ള ഒരേയൊരു ബന്ധം ..അത് തന്നെ കൊല്ലത്തില്‍ വല്ലപ്പോഴും മാത്രം ഉണ്ടാകാറുള്ളൂ ..പക്ഷെ അവിടത്തെ മഴ എന്ന് പറഞ്ഞാല്‍ വളരെ കുറച്ചു നേരം മാത്രമേ ഉണ്ടാകൂ ..നമ്മള്‍ മഴ  കാണണം എന്ന് കരുതി  പുറത്തു ഇറങ്ങുംപോഴേക്കും മഴ നിന്നിട്ടുണ്ടാവും ..ഒരിക്കല്‍ രണ്ടു മൂന്നു ദിവസം ഇടയ്ക്കിടക്ക് ആയി മഴ പെയ്തിരുന്നു...പിന്നെ അവിടെ മഴ പെയ്താല്‍ ആകെ പ്രശനം ആണ് ..മഴ ഒന്ന് ചാറ്റിയാല്‍ തന്നെ റോഡാകെ കൊളം പോലെ ആകും ..നാട്ടിലെ പോലെ  അല്ല മരുഭൂമി ആയത് കൊണ്ട് ഭൂമി വെള്ളം വലിചെടുക്കില്ല അത്രെ ....അതുണങ്ങാന്‍ തന്നെ കുറെ ദിവസം എടുക്കും.അല്ലെങ്കില്‍ മുനിസ്സിപ്പാലിട്ടിയുടെ ഒരു പ്രത്യേഗ വെള്ളം വലിച്ചെടുക്കുന്ന വണ്ടി വന്നു റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം എല്ലാം വലിച്ചെടുത്തു കൊണ്ട് പോകും ..മഴ പെയ്താല്‍ അവിടെയും ഇവിടെയും ഒക്കെ ചില്ലറ ആക്സിടന്റും ഉണ്ടാവും ..എന്നാലും അറബികളും വിദേശികളും ഒക്കെ വല്ലപ്പോഴും പെയ്യുന്ന മഴയെ വളരെ സന്തോഷത്തോടെ തന്നെ കാണുമായിരുന്നു കൂടെ ഞാനും ..

     അന്നൊക്കെ {ഇപ്പോഴും}എന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞാല്‍ നാട്ടില്‍ ഒരു മഴക്കാലത്തു പോയി നില്‍ക്കണം എന്നാണു..നല്ല ഒരു മഴ കാണണം ..നല്ല ഒരു മഴ കൊള്ളണം ..മഴ പെയ്യുന്ന സമയത്ത് കുട ഒന്നും എടുക്കാതെ വെറുതെ പാടത്തു കൂടെ ഒന്ന് നടക്കണം ..അങിനെ ഒരു പാട് ആഗ്രഹങ്ങള്‍ ഉണ്ട് ..ഇനി എന്നാണ്  ഞാന്‍ നാട്ടില്‍ പോകുക എന്നറിയില്ല ..ഏതായാലും അതൊരു മഴക്കാലത്ത് ആയിരിക്കും ..എന്നിട്ട് വേണം മഴ ഒക്കെ അനുഭവിച്ചു അതിന്റെ കുറെ ഫോട്ടോ ഒക്കെ എടുത്തു നല്ല ഒരു പോസ്റ്റ്‌ ഇടാന്‍{ഇപ്പൊ എന്ത് കണ്ടാലും അതൊരു പോസ്റ്റ്‌ ആക്കാന്‍ പറ്റുമോ എന്ന് ആണ് നോക്കുന്നത്}...


     ഇപ്പോഴും ആരെങ്കിലും മഴയെ കുറിച്ച് പറയുകയോ അല്ലെങ്കില്‍ നല്ല ഒരു മഴ ചിത്രം കാണുകയോ ചെയ്‌താല്‍ എനിക്ക് ആകെ ടെന്‍ഷന്‍ ആകും ..അന്ന് പിന്നെ ആകെ ഞാന്‍ മൂഡ്‌ ഒഫായിരിക്കും ..കാരണം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോ ഒന്ന് നഷ്ട്ടപ്പെട്ട പോലെ ആണ്‌ അത് ..ഒരിക്കലും എന്റെ ജീവിതത്തില്‍  മഴ നനഞുള്ള ഒരു സ്കൂളില്‍ പോക്കോ അല്ലെങ്കില്‍ ചെറുവാടി പറഞ്ഞ പോലെ മഴയതുള്ള ഒരു കളിയോ ഒന്നും വെറുതെ ഒന്ന് അയവിറക്കാന്‍ അല്ലെങ്കില്‍ എല്ലാവരും പറയുന്ന പോലെ മധുരമാര്‍ന്ന അങ്ങിനെയുള്ള ഒരു കുട്ടിക്കാലമോ ഒന്നും എനിക്കില്ല ..എന്ത് ചെയ്യാന്‍ അങ്ങിനെ ഒക്കെ ആയിപ്പോയി ..ഇനി വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ അല്ലെ ???...


      ആരും ചിരിക്കില്ലെന്കില്‍ ഒരു കാര്യം ഞാന്‍ പറയാം ..മദീനയില്‍ കമ്പ്യൂട്ടറും നെറ്റും ഒക്കെ ആയതിനു ശേഷം എനിക്ക് ഇടക്കുള്ള ഒരു ഹോബി എന്തായിരുന്നു എന്നരിയോ ..എന്റെ വീട്ടിനടുത്തുള്ള ഒരു നെറ്റു കഫേയില്‍ പോയി മണിക്കൂറിനു മൂന്നു റിയാല്‍ കൊടുത്തു വെറുതെ ഈ സൈറ്റ് നോക്കിയിരിക്കുമായിരുന്നു .മഴതുള്ളി ഡോട്ട് കോമില്‍ ..എനിക്ക് മഴ എന്ന് കേട്ടാല്‍ തന്നെ വട്ടാണ് എന്ന് മനസ്സിലായില്ലേ ..

  ഇനിയുംഒരു സംഭവവും കൂടി ഞാന്‍ ജീവിതത്തില്‍ മിസ്സ്‌ ചെയ്യുന്നുണ്ട് ..അല്ലെങ്കില്‍ എനിക്ക് കിട്ടിയിട്ടില്ല ..അത് അടുത്ത പോസ്റ്റില്‍ ..എന്റെ സംഭവ ബഹുലമായ ജീവിതം ഇത്ര കാലവും ഞാന്‍ ആരോടും പറയാതെ അടക്കി പിടിച്ചു കൊണ്ട് നടന്ന ആ കഥകള്‍ ഞാന്‍ ഇവിടെ എഴുതും ..ഒന്നിനും അല്ല ..എനിക്ക് ഇതൊന്നും പറയാന്‍ അല്ലെങ്കില്‍ എന്നോട് ഇതൊന്നും ചോദിക്കാന്‍ ആരും ഇല്ല ..അത് കൊണ്ടാണ് ....എന്നെങ്കിലും എനിക്ക് തന്നെ വായിക്കാമല്ലോ ...

18 comments:

  1. എല്ലാം എഴുതൂ ഞാൻ വരാം വായിക്കാൻ. പിന്നെ ഇപ്പോൾ പോഴാൽ നാട്ടിൽ മഴകാണാം. ടിക്കറ്റ് എടൂത്ത് തരണോ?ഈ നമ്പറിൽ വിളിക്കുക--050---------

    ReplyDelete
  2. പൊന്നൂസ് ..താങ്ക്സ് .ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത ഒരവസ്ഥയില്‍ ആണ് ..പിന്നെ നമ്പര്‍ ഫുള്‍ ഇല്ലല്ലോ ..

    റിയാസ്‌ ..എന്നെ വെറുതെ മോഹിപ്പിക്കരുത് ..ഞാന്‍ എഴുതും ..

    ReplyDelete
  3. ഉം...
    മഴ ഇഷ്ടാണെങ്കിൽ ദാ ഇതൂടെ വായിച്ചോ...!


    ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....

    http://jayandamodaran.blogspot.com/2010/07/blog-post.html

    ReplyDelete
  4. ജയെട്ടന്‍ ..വായിച്ചു കെട്ടോ ..അവിടെ കമെന്റ്റ്‌ ഇടാന്‍ സ്ഥലം ഇല്ല {അസൂയ}.ഇവിടെ ആണെങ്കില്‍ ഇഷ്ട്ടം പോലെ സ്ഥലവും ..നന്നായി എന്ന് ഞാന്‍ പറഞ്ഞാലും ഇലെന്കിലും സംഭവം കലക്കിയിട്ടുണ്ട് ..

    ReplyDelete
  5. ആദ്യം തന്നെ എന്നെ ഓര്‍ത്തതില്‍ ഒരു നന്ദി ഫൈസൂ.
    പിന്നെ, ബാല്യത്തില്‍ തന്നെ വിദേശത്ത് വന്നുപെട്ടവര്‍ക്ക് ഇങ്ങിനെ ഒരുപാട് നഷ്ടങ്ങള്‍ കാണും.
    ഓര്‍മ്മിപ്പിച്ചത് വിഷമിപ്പിക്കാനല്ല. അതൊക്കെ വരികളാക്കി മാറ്റിയാല്‍ നല്ല ലേഖനങ്ങള്‍ വരും. ഒപ്പം ആശ്വാസവും.
    അതുകൊണ്ട് എല്ലാം ഒന്ന് എഴുതി ഒരു കുളിര്‍മഴ പെയ്യിക്ക്.
    ആശംസകള്‍.

    ReplyDelete
  6. ചെറുവാടി ....thanks man .

    ReplyDelete
  7. മഴ അനുഭവിക്കാനും , ആസ്വദിക്കുവാനും കഴിഞ്ഞില്ലെങ്കിലും താങ്കളുടെ എഴുത്തില്‍ മഴയുണ്ട് . പലവിധ മഴകള്‍ . നഷ്ട നൊമ്പരത്തിന്റെ മഴ . കേരളത്തില്‍ അധികം ജീവിക്കാതിരുന്നിട്ടും ഭാഷയെ സ്നേഹിക്കുന്ന കുളിര്‍ മഴ . എഴുത്തിന്റെ തളിര്‍ മഴ . ഈ മഴ പതുക്കെ തുടങ്ങി വലിയൊരു പേമാരിയകട്ടെ. ഉരുണ്ടു കൂടിയ കാര്‍മേഘങ്ങളെല്ലാം പെയ്തു തീരട്ടെ .ഭാവുകങ്ങള്‍

    ReplyDelete
  8. അബ്ദുല്‍ കാദര്‍ കൊടുങ്ങല്ലൂര്‍..എങ്ങിനെ താങ്ക്സ് പറയണം എന്നറിയില്ല ..എനിക്ക് കിട്ടിയ കമെന്റുകളില്‍ ഒരിക്കലും മറക്കാത്ത ഒന്ന് ഇതായിര്‍ക്കും ...ഇത്ര മനോഹരമായി എഴുതുന്ന നിങ്ങള്‍ എന്റെ ബ്ലോഗില്‍ വന്നു എന്നത് തന്നെ ഒരു വലിയ കാര്യം ..താങ്ക്സ് ..

    ReplyDelete
  9. ബ്ലോഗില്‍ ഇന്നാ വന്നത്. വൈകിയതില്‍ ക്ഷമിക്കൂ.. നല്ല സ്മൃതിവരികള്‍. ഭാവുകങ്ങള്‍.

    ReplyDelete
  10. ഏറനാടന്‍ .. ഇപ്രവശ്യതെക്ക് വെറുതെ വിട്ടിര്‍ക്കുന്നു ..ഇനി വൈകരുത് കേട്ടോ !!!!..

    ReplyDelete
  11. നാട്ടിലെ കാഴ്ചകള്‍ കാണാന്‍ ഇവിടെ അമര്‍ത്തുക .
    എന്നിട്ട് എഴുതാന്‍ ഉള്ളതൊക്കെ അങ്ങട്‌ എഴുതി പോസ്റ്റുക.
    ആശംസകള്‍

    ReplyDelete
  12. അനിയാ ഫൈസു...ഇത് വരെയുള്ള ജീവിതത്തിന്റെ പൂര്‍ണ മായ ഭാഗവും അറബി നാട്ടില്‍ ജീവിച്ചിട്ടും നമ്മുടെ പൊന്നും കുടത്ത അമ്മ മലയാളം പഠിക്കുകയും ആ മനോഹരമായ ഭാഷയില്‍ എഴുതുകയും ചെയ്യുന്നതിന് ആദ്യമേ ഒരു ചക്കര ഉമ്മ ..
    മനസ്സില്‍ തോന്നുന്നതൊക്കെ എഴുതൂ ...ആരും പേടിപ്പിക്കാന്‍ വരില്ല ...ആരെങ്കിലും ഒക്കെ വന്നു വായിക്കും ..ഇല്ലേല്‍ നമുക്ക് തന്നെ വായിക്കാം ..ആരെങ്കിലും കമന്റും ..ഇല്ലേലും വിഷമിക്കണ്ട ....മഴകാണാത്ത
    ഒരു കുട്ടിയുടെ വിഷമം എത്ര മാത്രമുണ്ടെന്നു ഫയ്സുവിന്റെ വാക്കുകളില്‍ ഞാന്‍ കണ്ടു ..കഴിഞ്ഞ ദിവസം ഖാലിദ് ഉമര്‍ എന്ന് പേരുള്ള ഒരു സൗദി ബിസിനസ് കാരന് മായി സംസാരിക്കാന്‍ ഇടവന്നു ..
    മഴയെപ്പറ്റി അയാള്‍ ഉത്കടമായ ആഗ്രഹത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍
    കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അയാള്‍ നനഞ്ഞ മഴയെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍ എത്ര ഭാഗ്യവാന്‍ മാരാണ് നാട്ടില്‍ ജീവിക്കുന്നവര്‍ എന്നോര്‍ത്തു പോയി ...

    ReplyDelete
  13. ഇനി ഞാന്‍ എന്തെഴുതാന്‍

    ReplyDelete
  14. മഴ ...മഴ ...മഴ ....ഇനി ഫൈസുവിനു ഒരു പേര് മഴ കാലത്ത് നാട്ടില്‍ എത്താന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

    ReplyDelete
  15. ഫൈസൂ..ഞാനിതിലെയോക്കെയോന്നു ചുറ്റിക്കറങ്ങുന്നുണ്ട്/

    ReplyDelete
  16. എടോ ചങ്ങായി, താന്‍ ഈ ഞണ്ടിനെയും പാറ്റയേയും മഴയേയും കുറിച്ച് എഴുതാന്‍ നില്‍ക്കാതെ... സമൂഹം ഇന്ന് ഉറ്റുനോക്കുന്ന മറ്റുവല്ല ഏക്സ്ലൂസീവ് ആയ വല്ല സബ്ജെക്റ്റ് ഇട്...

    ഉദാഹരണത്തിന് ഇന്നലെ വീക്കിലീസ്‌ റിപ്പോര്‍ട്ട് ചെയ്ത കാര്യം തന്നെ.... ''ഇന്ത്യയിലെ മുസ്ലീംകള്‍ തീവ്രവാദത്തെ ഇഷ്ടപ്പെടുന്നില്ല... അങ്ങിനെയാണേല്‍ ഗള്‍ഫിലെയും(മദീനയിലെ) ഇന്ത്യയിലേയും മുസ്ലീങ്ങളെക്കുറിച്ച് ഒരു താരതമ്യം.. അങ്ങിനെ അങ്ങിനെ വല്ലതും''

    തനിക്ക്‌ അതിനുള്ള കഴിവ് ഉണ്ട് എന്ന് മറ്റാരേക്കാളും കൂടുതല്‍എനിക്കറിയാം.....

    ReplyDelete