Saturday, 30 October 2010
സുലൈമാനും 'മുലകുടി' ബന്ധവും .....
ഇതും ഒരു നടന്ന കഥ തന്നെ ആണ് ..പ്രത്യേകം പറയണ്ടല്ലോ ഇതിലും നായകന്‍ ഞാന്‍ അല്ലാ ..സത്യായിട്ടും ഞാന്‍ അല്ല ..ഇനി ആരും സംശയിക്കരുത് ..ഇനിയും സംശയിക്കുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത് 'എന്നാ ഞാന്‍ തന്നെ ,ഇങ്ങള്‍ എന്താ ചെയ്യാ' മനുഷ്യന്‍ സത്യം പറഞ്ഞാലും വിശ്യോസിക്കില്ല എന്ന് വെച്ചാല്‍ .......
ഇതിലെ കഥാനായകന്‍ സുലൈമാന്‍ ആളു എന്നെ പോലെ പച്ച പാവം ആണ് ..കല്യാണം ഒക്കെ കഴിച്ചു രണ്ടു മൂന്നു കുട്ടികളും ഉണ്ട് ..ആളു എന്നെ പോലെ പ്രാവാസിയും ആണ് ..എന്നാ വിവരവും വിദ്യാഭ്യാസവും എന്നെ പോലെ അല്ല തീരെ ഇല്ല ..സുലൈമാന്‍ ആള് പാവം ആയത് കൊണ്ട് സുലൈമാനെ കോഴി ആക്കാനും എപ്പോളും ആരെങ്കിലും ഉണ്ടാവും ..സുലൈമാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി ഒരു വലിയ കമ്പനി ആയിരുന്നു ..ഇഷ്ട്ടം പോലെ സ്ടാഫ്ഫ് ഉള്ള ഒരു കമ്പനി .അവരുടെ ക്യാമ്പില്‍ ഇടയ്ക്കിടയ്ക്ക് ചില സംഗടനകള്‍ മത പ്രഭാഷണം നടത്താറുണ്ട് ..സുലൈമാന്‍ ഒരു സംഘടനയിലും അംഗമല്ലാത്തത് കൊണ്ട് എല്ലാ പ്രഭാഷണത്തിനും പോകും ..
അങ്ങിനെ ഒരു ക്ലാസ്സില്‍ ഒരു ഉസ്താദ് മുലകുടി ബന്ധത്തെ കുറിച്ചായിരുന്നു അന്നത്തെ പ്രഭാഷണം ഇസ്ലാമില്‍ മുലകുടി ബന്തത്തിനു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത് ,രണ്ടു വയസ്സ് ആവുന്നതിനു മുമ്പ് ഒരു കുട്ടി സൊന്തം ഉമ്മയല്ലാത്ത ഒരു സ്ത്രീയുടെ പാല് മൂന്നു പ്രാവശ്യം വയര് നിറയെ കുടിച്ചാല്‍ ആ സ്ത്രീ ഇസ്ലാമിക വീക്ഷണത്തില്‍ ആ കുട്ടിക്ക് ഉമ്മയാണ് ,പിന്നെ ആ സ്ത്രീയെ വിവാഹം കഴിക്കല്‍ ഹറാമാണ് ..ആ സ്ത്രീയുടെ കുട്ടികള്‍ അവനു മുലകുടി ബന്തത്തില്‍ ഉള്ള സഹോദരങ്ങള്‍ ആണ്,അവരെയും കല്യാണം കഴിക്കലും മറ്റും ഹറാം ആണ് ,എന്നൊക്കെ പറഞ്ഞു ഗന്ഭീര പ്രസംഗം ആണ് ..നമ്മളുടെ സുലൈമാന്‍ എല്ലാം കേട്ടു ഏറ്റവും പിന്നില്‍ നില്ക്‌ുന്നുണ്ടായിരുന്നു ..ഉസ്താദിനും കൂട്ടര്‍ക്കും ഫുഡ് ഉണ്ടാക്കുന്ന്തിന്റെ ചാര്‍ജ് കൂടി ഉണ്ടായിരുന്നത് കൊണ്ട് ഇടയ്ക്കു അതും നോക്കാന്‍ ഉള്ളത് കൊണ്ട് സുലൈമാന്‍ ഡോറിന്റെ അടുത്തെ നില്‍ക്കൂ ..ഇടയ്ക്കു പോകുന്നത് കൊണ്ട് പ്രസംഗത്തിന്റെ അവിടെയും ഇവിടെയും മിസ്സ് ആകുകയും ചെയ്യും ..
അങ്ങിനെ പ്രസംഗം ഒക്കെ കഴിഞ്ഞു ഉസ്താദ് പറഞ്ഞു ;ഇപ്പറഞ്ഞ വിഷയത്തില്‍ ആര്കെങ്കിലും വല്ല സംശയം ഉണ്ടെങ്കില്‍ ചോദിചോളൂ..കുറെ ആള്‍ക്കാര്‍ ഓരോ സംശയങ്ങള്‍ ഒക്കെ ചോദിച്ചു.ഉസ്താദ് ഉത്തരവും പറഞ്ഞു ..നമ്മുടെ സുലൈമാനും ഒരു സംശയം ..എന്തെന്ന് വെച്ചാല്‍ മൂന്നു പ്രാവശ്യം വയര് നിറയെ ഒരു സ്ത്രീയുടെ മുല കുടിച്ചാല്‍ ആ സ്ത്രീ ഉമ്മയെ പോലെ ആകും എന്നല്ലേ ഉസ്താദ് പറഞ്ഞത് .അവരെ വിവാഹം കഴിക്കല്‍ ഹറാമും ..സുലൈമാന് ആകെ ടെന്‍ഷന്‍ ആയി ..അടുത്തുള്ള ആത്മ സുഹുര്തും സുലൈമാനെ 'ആക്കുന്നതില്‍' ബിരുദവും പത്താം ക്ലാസ്സും പാസായ മോയിദീനോട് ചോദിച്ചു ..'അല്ല മോഇദീനെ അപ്പൊ നമ്മുടെ മറ്റേ കുടി ഒക്കെ ഇതില്‍ പെടില്ലേ{ഇത് ഏതു കുടി ആണെന്ന് എനിക്കും അറിയില്ല ,ഞാന്‍ കല്യാണം കഴിച്ചിട്ടില്ല !!.} ..അപ്പൊ അവര് നമുക്ക് ഉമ്മ ആവില്ലേ.അപ്പൊ അവരെ ഭാര്യ ആക്കി കൊണ്ട് നടക്കാന്‍ പറ്റുമോ'..മോഇദീന്‍ ആദ്യം ഒന്ന് ഞെട്ടി..പിന്നെ കിട്ടിയ ചാന്‍സ് നല്ല രീതിയില്‍ തന്നെ അങ്ങ് മുതലാക്കി ..മോഇദീന്‍ ഒന്നും അറിയാത്ത പോലെ പറഞ്ഞു ..'ശരിയാ സുലൈമാനെ,ഞാന്‍ അത്രക്ക് അങ്ങ് ആലോചിച്ചില്ല,നീ ഒരു കാര്യം ചെയ്യ് ,നമുക്ക് ഉസ്താദിനോട് ചോദിക്കാം..സുലൈമാന്‍ ;അത് പിന്നെ ഇതൊക്കെ എങ്ങിനാ ചോദിക്കുന്നത് ?..മോഇദീന്‍ ;'ഇത് ദീനിന്റെ കാര്യമാ,കളിയ്ക്കാന്‍ പാടില്ല,നീ ചോയിക്ക് സുലൈമാനെ ..അവസാനം സുലൈമാന്‍ ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു ..
സുലൈമാന്‍{ഡോറിന്റെ അടുത്ത് നിന്നും}; ഉസ്താദേ....ഇനിക്കും ഒരു സംശയം ?.{ഉറക്കെ ആയത് കൊണ്ട് റൂമില്‍ ഉള്ള എല്ലാവരും തിരിഞ്ഞു നോക്കുന്നു }
ഉസ്താദ് ;.എന്താ സുലൈമാനെ ,ധൈര്യം ആയിട്ട് ചോതിക്കൂ ..
സുല..അല്ല ഉസ്താദേ .ഞമ്മള്‍ ഒക്കെ ഉണ്ടല്ലോ ...{ഉരുണ്ടു കളിക്കുന്നു,തല ചൊരിയുന്നു}.
ഉസ്താദ് ; 'നമ്മള്‍' അല്ലാ നീ ..എന്നെ കൂട്ടണ്ടാ ..നിനക്കെന്ദെങ്കിലും ചോദിയ്ക്കാന്‍ ഉണ്ടെങ്കി ചോയിക്ക..
സുലു;. അല്ല ഉസ്താദേ..ഈ...ഞമ്മല്‍....ഒക്കെ 'അല്ല'... ഞാന്‍ ഒക്കെ കല്യാണം കയിച്ചോലാണല്ലോ ..കുട്ട്യോളും ഉണ്ടല്ലോ ..അപ്പൊ നമ്മള്‍ ....ഒക്കെ ....അതൊക്കെ ....കുടിക്കൂലെ ..അല്ല അപ്പൊ ..ഉസ്താദ് പറഞ്ഞത് വെച്ച് നോക്കുമ്പോ ഞമ്മള്‍ ഓലെ കല്യാണം കഴിക്കല്‍ ഹറാമും അല്ലെ ..ഇഞ്ഞി എന്താ ചെയ്യാ ..
ആത്മാര്‍ഥമായി മനസ്സില്‍ തട്ടി ഉള്ള ആ നിഷ്കളന്കമായ ചോദ്യം കേട്ട് ഉസ്താദ് ഞെട്ടി ..സദസ്സ് ഞെട്ടി മോഇദീന്‍ ഞെട്ടി.കല്യാണം കഴിക്കാത്ത ഞാന്‍ വരെ ഞെട്ടി {കിടക്കട്ടെ}.എന്തിനു എന്ത് കേട്ടാലും ഞെട്ടാത്ത സുലൈമാന്‍ പോലും എല്ലാവരും ഞെട്ടുന്നത് കണ്ടു ഒരു ഫോര്മാലിറ്റിക്ക് ചെറുതായിട്ട് ഒന്ന് ഞെട്ടുന്ന മാതിരി അഭിനയിച്ചു ....
കുറച്ചു സമയം കഴിഞ്ഞു ഉസ്താദു സംഭവം കുറച്ചു ആയത്തൊക്കെ ഓതി' അങ്ങിനെയല്ല്ല സുലൈമാനെ അത് രണ്ടു വയസ്സിനു മുന്ബ് കുടിക്കുന്നതിനെ കുറിച്ചാണെന്നും മറ്റും പറഞ്ഞു സദസ്സ് ക്ലിയര്‍ ആക്കി ..എന്നിട്ട് അവസാനം സുലൈമാനോട് പറഞ്ഞു ..
"സുലൈമാനെ.അതൊക്കെ ഇജ്ജന്നെ കുടിച്ചു തീര്‍ത്താല്‍ അന്റെ കുട്ട്യേക്ക് എന്താ കിട്ടാ ..അത് അയിറ്റ കുടിച്ചോട്ടെ സുലൈമാനെ,അനക്ക് വേറെ എന്തൊക്കെയുണ്ട് സുലൈമാനെ കുടിക്കാന്‍ .ഇജ്ജി അതന്നെ കുടിക്കണോ ....?. ..........."..
Subscribe to:
Post Comments (Atom)
ഇക്കാ ആദ്യത്തെ തേങ്ങ എന്‍റെ വക... ഇന്നാ പിടി ഇക്കാന്റെ തല മണ്ടയ്ക്ക്... റ്റോ... റ്റോ... റ്റോ
ReplyDeleteവേറെ എന്തൊക്കെയാ സുലൈമാനിക്കാ കുടികാനുള്ളത്??? അതും കൂടി ഒന്ന് പറഞ്ഞു പോ എന്‍റെ സുലൈമാനിക്കാ...
ReplyDeleteനന്നായിട്ടുണ്ട്...
നിന്നെ ഞാന്‍ കൊല്ലും മോനെ ...നീ എന്നെ മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാക്കും അല്ലെ .....പോയെ പോയെ ..ഇന്ന നിന്റെ തേങ്ങയുടെ കാഷ് ..
ReplyDeleteഅതൊരു ബല്ലാത്ത പ്രശ്നം തന്നെ പഹയാ...
ReplyDeleteന്റെ ഫൈസോ ജ്ജ് എത്രയും പെട്ടന്ന് ഒരു കല്യാണം കയിക്കണം ട്ടോ
ReplyDeleteഞാനും മദീനയില്‍ നിന്നാണ്.
ReplyDeleteനാട്ടില്‍ കോഴിക്കോട്. ഒമാനുനൂരുള്ള ഒരു ഫ്രണ്ട്
എനിക്കും ഉണ്ട് ഇവിടെ.
my email id
arshadhkk@gmail.com