Wednesday, 27 October 2010

പ്രവാസികളെ ,വീട്ടില്‍ എങ്ങിനെ സെക്സ് വീഡിയോ ഷൂട്ട് ചെയ്യാം ..

          
           ഞാന്‍ ജബല്‍ അലിയില്‍ എത്തിയിട്ട് ഏകദേശം രണ്ടു വര്ഷം തികഞ്ഞു ..ദുബായില്‍ ജബല്‍ അലി എന്ന് പറഞ്ഞാല്‍ ഒരു സംഭവം തന്നെ ആണ് ..ഞാന്‍ സൌദിയില്‍ നിന്ന് ദുബായിലേക്ക് പോരുമ്പോള്‍ ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു ..ദുബായ് ക്രീക്ക് ,വലിയ വലിയ ബില്‍ഡിന്ഗുകള്‍ ,മനോഹരമായ പാര്‍ക്കുകള്‍,ബീച്ചുകള്‍,ഭയങ്കര ഷോപ്പിംഗ്‌ മാളുകള്‍ ,ദിഎസ്സഫ് ,ഇതൊക്കെ ആണല്ലോ ദുബായ് .ഇതൊക്കെ കണ്ടു ആസ്വദിക്കാം എന്നൊക്കെ കരുതി ആണ് ദുബായിലേക്ക് കെട്ടി എടുത്തത്‌ ...പക്ഷെ ഇതിനൊക്കെ ഒരു മറുവശം കൂടി ഉണ്ടാവും എന്ന് ആര് അറിയാന്‍ ..
            ഏതായാലും എനിക്ക് ജോലി കിട്ടിയത് ജബല്‍ അലി എന്ന സ്ഥലത്ത് ആണ് ..ജബല്‍ അലിയെ പറ്റി പറയുകയാണെങ്കില്‍ ഇവിടെ ജീവിക്കുന്ന ഒരാള്‍ക്ക് ഇതൊരു അറബ് രാജ്യമാണെന്ന് ഒരിക്കലും തോന്നില്ല ..കാരണം ഇവിടെ ഒരു അറബിയെ പോലും മഷിയിട്ടാല്‍ എന്നല്ല എന്തിട്ടാലും കാണാന്‍ പറ്റില്ല .നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ലേബര്‍ ക്യാമ്പുകള്‍,അതിനിടയില്‍ അവിടെ ഇവിടെ ആയിട്ട് കുറച്ചു സൂപ്പര്‍ മാര്കെറ്റുകളും പിന്നെ ഇഷ്ട്ടം പോലെ നിര്‍ത്തിയിട്ടിരിക്കുന്ന തീട്ടം വണ്ടികളും{സോറി,ഇതിനു മലയാളത്തില്‍ വേറെ എന്താ പറയുക എന്നറിയില്ല,എല്ലാ ക്യാമ്പിലും രാവിലെയും വൈകീട്ടും വന്നു ആ 'സാധനം'എടുക്കുന്ന വലിയ ടാങ്കര്‍ ലോറികള്‍},പല തരം ട്രന്കര ലോറികളും  പിന്നെ ജീവിതത്തില്‍ കുളി നന എന്ന് പറഞ്ഞാല്‍ എന്താ എന്നറിയാത്ത കുറെ കൂതറ പച്ചകളും പിന്നെ എല്ലാ അറബ രാജ്യത്തും ഇഷ്ട്ടം പോലെ കാണുന്ന ബന്ഗാളികളും സകല  സംസ്ഥാനത്തു നിന്നും ഉള്ള ഇന്ത്യക്കാരും സൊന്തം രാജ്യതെന്ന പോലെ ജീവിക്കുന്ന സ്ഥലം ആണ് ജബല്‍ അലി ..
 
   വിഷയത്തിലേക്ക് വരാം .ഞാന്‍ ജബല്‍ അലിയി{വീണ്ടും ജബലലി}ല്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ആണ് കഴിഞ്ഞ രണ്ടു വര്‍ഷമായി വര്‍ക്ക്‌ ചെയ്യുന്നത് ..ഷോപ്പില്‍ റിപ്പയരിങ്ങിനായും ചിലപ്പോ വൈരെസ്‌ എടുക്കാനായും ചിലപ്പോ പാട്ട് കയറ്റാനായും ഇഷ്ട്ടം പോലെ മൊബൈലുകളും മെമ്മോറി കാര്‍ഡുകളും വരും ...പൊതുവേ അതില്‍ ഒക്കെ കാണപ്പെടുന്ന ഒന്നാണ് ഒരു ഫോള്‍ഡര്‍{അധികവും no entry,empty,family,ഇങ്ങനെ ഒക്കെ ആയിരിക്കും ആ ഫോല്ടരിന്റെ പേര്}..അതു കാണുമ്പോഴേ അറിയാം അത് നിറയെ എന്താണ് എന്ന് ..അത് പോട്ടെ അത് ഒരൂരുത്തരുടെ സൊന്തം കാര്യം .കാണുകയോ കാണാതിരിക്കുകയോ അവരുടെ ഇഷ്ട്ടം ..പക്ഷെ ആ വീഡിയോസുകളില്‍ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് ഫാമിലി വീഡിയോസ്..എന്ന് വെച്ചാല്‍ സൊന്തം ഭാര്യയുമായി നടത്തുന്ന രതിലീലകള്‍ സൊന്തം മൊബൈലില്‍ എടുക്കുന്ന രീതി  ..അതില്‍ തന്നെ അധികവും പ്രവാസികളായ മലയാളികള്‍ എടുക്കുന്നതും ..അത് കാണുമ്പോ ഭയങ്കര സങ്കടം തോന്നാറുണ്ട് ..അധികവും ഭാര്യമാരുടെ സമ്മതം കൂടാതെ അവരുടെ എതിര്‍പ്പിനെ വക വെക്കാതെ എടുക്കുന്നതായിരിക്കും ..എടുക്കുന്ന ആളുടെ ഉദ്ദേശം എന്തായിരുന്നാലും, ഒരു പക്ഷെ തിരിച്ചു ഗള്‍ഫില്‍ വന്നിട്ട് ഇടയ്ക്കിടയ്ക്ക് കാണാന്‍ ആയിരിക്കും.സൊന്തം ഭാര്യയും ഞാനും അല്ലെ അതില്‍ ഒരു തെറ്റും ഇല്ല എന്നുള്ള വിശ്യാസം കൊണ്ടായിരിക്കും
            പക്ഷെ അവര്‍ ആലോചിക്കുന്നില്ല  മൊബൈലില്‍ എടുക്കുന്ന വീഡിയോകള്‍ ഒരിക്കലും സേഫ് അല്ല എന്ന്  ..എന്തിനു ഡിലീറ്റ് ചെയ്‌താല്‍ വരെ തിരിച്ചു എടുക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഉള്ള ഇക്കാലത്ത് . ..പിന്നെ മൊബൈല്‍ ആയത് കൊണ്ട് അത് ബാഗില്‍ വെച്ച് പൂട്ടാനും കഴിയില്ല..പ്രത്യേകിച്ചും ഇവിടെ ഒക്കെ ഒരു റൂമില്‍ ആറും ഏഴും ആള്‍ക്കാര്‍ ഒരുമിച്ചു താമസിക്കുന്ന അവസ്ഥയില്‍ മൊബൈലില്‍ ഉള്ള ഒന്നും ഒരിക്കലും സേഫ് അല്ല ..പ്രത്യേകിച്ചും ഒരിമിച്ചു കിടന്നു ഒരുമിച്ചു ജോലിക്ക്  പോകുന്നഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ആള്‍ക്കാരില്‍ നിന്നും ഒരു മൊബൈല്‍ എത്ര ദിവസം മാറ്റി വെക്കാന്‍ കഴിയും .. ഇനി മൊബൈലിനു പാസ്സ്‌വേര്‍ഡ്‌ ഇട്ടാല്‍ തന്നെ എന്തെങ്കിലും കംപ്ലൈന്റ് വരുമ്പോ ,ഉദാഹരണത്തിന് മൊബൈല്‍ പെട്ടെന്ന് അങ്ങ് സോഫ്റ്റ്‌വെയര്‍ കംപ്ലൈന്റ് വന്നു ഓഫായാല്‍ ,അല്ലെങ്കില്‍ വൈരെസ്‌ കയറി ഹാങ്ങ്‌ ആയാല്‍ ഏതെന്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുക്കല്‍ നിര്‍ബന്തം ആകും ..അവിടെ നിന്നും അത് ചോരും..
                  
                     അത് കൊണ്ട് സൊന്തം ഭാര്യയെ മറ്റൊരാള്‍ നോക്കുന്നത് പോലും താങ്ങാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങിനെയാണ് അവരുടെ നഗ്ന മേനി മറ്റുള്ളവര്‍ കണ്ടു രസിക്കുന്നതിനു ഇട്ടു കൊടുക്കാന്‍ കഴിയുന്നത് ..ഞാന്‍ നിങ്ങള്ക്ക് ഉറപ്പു തരാം നിങ്ങള്‍ എത്ര സേഫ് ആയി വെച്ച വീഡിയോസും വളരെ ഈസിയായി തന്നെ എടുക്കാന്‍ കഴിയും ..അതിനു വലിയ പഠിപ്പും വിദ്യാഭ്യാസവും ഒന്നും വേണ്ട എന്നെ പോലെ ഒരു ഏഴാം ക്ലാസ്സ്‌ വരെ പഠിച്ചാല്‍ മതി ..

        ഈ പരിപാടി ചെയ്തവരോടും ഇനി ചെയ്യണം എന്ന് ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാന്‍ ഉള്ളത് ഇത്രയും ആണ് ..

 ഒന്ന്}..നിങ്ങളുടെ ഭാര്യയുടെയും കാമുകിമാരുടെയും നഗ്നശരീരം മറ്റുള്ളവര്‍ കാണുന്നതില്‍ നിങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ലെങ്കില്‍ മാത്രം 'പരിപാടി' ഷൂട്ട്‌ ചെയ്യുക ..

രണ്ടു}..നിഷ്കളങ്കരായ 'നിങ്ങള്‍ ദേഷ്യപ്പെടും' എന്ന് ഭയന്നു മാത്രം നിങ്ങളുടെ ഈ ചെറ്റത്തരത്തിനു കൂട്ട് നില്കേണ്ടി വരുന്ന പാവം സ്ത്രീകളെ കുറിച്ച് ഒരു നിമിഷം ആലോചിക്കുക .നിങ്ങളെ സ്നേഹിച്ചു എന്ന തെറ്റിനാണോ അവര്‍ക് ഇത്ര കഠിനമായ ശിക്ഷ നിങ്ങള്‍ കൊടുക്കുന്നത് ..????!!!!!!!!!.

മൂന്നു}..നാളെ നിങ്ങള്‍ ഒരു അമ്മയും അച്ഛനും  ആകുമ്പോള്‍ നിങ്ങള്‍ എടുത്ത വീഡിയോകള്‍ ഒരു പക്ഷെ നിങ്ങളുടെ കുട്ടികളുടെ കയ്യില്‍ കിട്ടിയാല്‍ എന്തായിരിക്കും അവര്‍ നിങ്ങളെ കുറിച്ച് കരുതുക .!!!!

നാല്}..പിന്നെ ഭാര്യമാരുടെ  പൂര്‍ണ്ണ സമ്മദത്തോടെ ആണെന്കി വീഡിയോ എടുക്കുമ്പോ രണ്ടാളുടെയും മുഖം അതില്‍ വരുന്നുണ്ടോ എന്നുറപ്പ് വരുത്തുക {അധികം വീഡിയോസിലും സ്ത്രീകളുടെ മുഖം മാത്രമേ കാണാറുള്ളൂ.രണ്ടാളും ആണെന്കി മിനിമം അവരെ അറിയുന്നവര്കെന്കിലും ഭാര്യയും ഭര്‍ത്താവും ആണ് എന്ന്  മനസ്സിലാക്കിക്കോലും ..അല്ലെങ്കി ആ പെണ്ണിനെ ആരെങ്കിലും സംശയിക്കും }

ഇനിയും ഒരു പാട് പറയാന്‍ ഉണ്ട് ..പക്ഷെ അതൊക്കെ നിങ്ങള്‍ക്കും ആലോചിക്കാവുന്നതാണ് ..ഇത്രയും കൂടി ഞാന്‍ പറയാം ..എന്തെങ്കിലും രക്ഷ ഉണ്ടെങ്കി പരമാവധി ബെഡ് റൂമില്‍ കാമറ ഒഴിവാക്കുക ..മനസ്സില്‍ മാത്രം ഷൂട്ട്‌ ചെയ്യുക ..എന്നിട്ട് കിട്ടുന്ന സുഖം ഒക്കെ മതി ..ഇല്ലെങ്കില്‍ നിങ്ങള്ക്ക് കിട്ടുന്ന സുഖം വേറെ പലര്‍ക്കും കിട്ടും അത് കാണുമ്പോള്‍ .!!!!!!!!!!!..


ഇത് ഇടയ്ക്കു കാണുമ്പോ ഉള്ള ഒരു വിഷമം കൊണ്ട് ആണ് ഇത് എഴുതുന്നത്‌ ..ഈ വിഷയത്തിലും മറ്റു ഏതു വിഷയത്തിലും എന്നാ പോലെ സ്ത്രീകള്‍ തന്നെ ആണ് അധികവും ബാലിയാടാകുന്നത് ..

22 comments:

 1. വളരെ നല്ല ടൊപ്പിക്ക് ഫൈസു. കാലികപ്രസക്തമായ പോസ്റ്റ്.
  കുറേ കൂടി എഴുതാമായിരുന്ന വിഷയം.

  ReplyDelete
 2. അബ്കാരി ..ആക്കിയതല്ലല്ലോ ..

  ReplyDelete
 3. തികച്ചും ഗൌരവപരമായ പ്രശ്നം തന്നെ. അജ്ഞതയുടെ അല്ലെങ്കില്‍ കാര്യഗൌരവമില്ലായുടെ അറ്റം. തുറന്നെഴുതിയതില്‍ അഭിനന്ദിക്കുന്നു.

  പിന്നെ ഫൈസു എഴുതിയതില്‍ ഒരു വിയൊജനകുറിപ്പ്:

  "ഒന്ന്}..നിങ്ങളുടെ ഭാര്യയുടെയും കാമുകിമാരുടെയും നഗ്നശരീരം മറ്റുള്ളവര്‍ കാണുന്നതില്‍ നിങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ലെങ്കില്‍ മാത്രം 'പരിപാടി' ഷൂട്ട്‌ ചെയ്യുക "

  “നിങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ലെങ്കില്‍ മാത്രം“ - അതെന്ത് ന്യായം. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വവും സ്വകാര്യതയുമൊന്നുമില്ലേ. ‘നിങ്ങളുടെ‘ പ്രശ്നം മാത്രമാണോ പ്രശ്നം. ആ സ്തീകളുടെ പ്രശ്നമോ?

  ReplyDelete
 4. “നിങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ലെങ്കില്‍ മാത്രം“ - അതെന്ത് ന്യായം. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വവും സ്വകാര്യതയുമൊന്നുമില്ലേ. ‘നിങ്ങളുടെ‘ പ്രശ്നം മാത്രമാണോ പ്രശ്നം. ആ സ്തീകളുടെ പ്രശ്നമോ?
  ഇതിനോട് യോജിക്കുന്നു..

  ReplyDelete
 5. ഫൈസൂ,
  നല്ല വിഷയം, ഭംഗിയായി അവതരിപ്പിച്ചു, മുസ്തഫ പറഞ്ഞതും ശരിയാണു

  ReplyDelete
 6. ഇങ്ങനെ ഒരു സംഗതി ഉണ്ടാകാനുള്ള സാധ്യത പോയന്റ് സീറോ സീറോ സീറോ വൺ ആണെന്നിരിക്കെയും അങ്ങനെ ചെയ്യുന്നവര്‍ മാനസീകരോഗികള്‍ ആണെന്നിരിക്കെയും ജനറലൈസു ചെയ്യുന്നതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
  ബഹുവിഭാഗം പ്രവാസികളെ നിന്ദിക്കലാവുമത്.
  ഭാര്യമാരെ ഹൃദത്തിന്റെ ഉള്ളില്‍ കൊണ്ടു നടക്കുന്നവരെ അപമാനിച്ചു നഗ്നരാക്കി മൊബൈലില്‍ കൊണ്ടു നടക്കുന്നവരെ സ്മരിക്കാന്‍ ഞാനില്ല.

  ReplyDelete
 7. നല്ല പോസ്റ്റ്‌.

  ReplyDelete
 8. @.അബ്കാരി താങ്ക്സ്

  @.മുസ്തഫ..വന്നതിനും കമെന്റ്റിയതിനും നന്ദി..നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം ക്ലിയര്‍ ആണ് .ഒരു തെറ്റൊക്കെ ഏതു പോലീസുകാരനും പറ്റും ..

  @.ജുവൈരിയ.അപ്പൊ എന്നോട് യോജിക്കുന്നില്ലേ .??..

  @.നല്ലി.താങ്ക്സ്

  @.ക്യാപ്റ്റന്‍..നിങ്ങളെ പോലെ ഒരാള്‍ നന്നായി എന്ന് പറയുമ്പോ ഒരു ചമ്മല്‍ ഉണ്ടെങ്കിലും താങ്ക്സ് ..വന്നതിനു

  എന്റെ കരീം മാഷേ ..ഡെയിലി കാണുന്നതാ ..ഇത് നാള്‍ക്കു നാള്‍ കൂടി വരുന്നു.നിങ്ങളെ പോലെ ഉള്ള നല്ല ആള്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ല ..പക്ഷെ എന്നെ പോലെ ഉള്ള കൂതരകള്‍ ഇത് ഡെയിലി കാണുന്നതാ ..പ്രത്യേകിച്ചും എന്റെ ജോലി തന്നെ അങ്ങിനെ ഉള്ള ഒന്നാണ് ..താങ്ക്സ് ഫോര്‍ കമെന്റ്റ്‌

  ReplyDelete
 9. വായിച്ചു. വേണ്ടതു തന്നെ. തുറന്നെഴുത്തിനു അഭിനന്ദനങ്ങള്‍....

  ReplyDelete
 10. @..പഥികന്‍. താങ്ക്സ് മാന്‍

  ReplyDelete
 11. നല്ല വിഷയം..
  തുറന്നു പറഞ്ഞതിനു അഭിനന്ദനങ്ങള്‍

  ReplyDelete
 12. എന്തെങ്കിലും രക്ഷ ഉണ്ടെങ്കില്‍ പരമാവധി ബെഡ് റൂമില്‍ ക്യാമറ ഒഴിവാക്കുക ..മനസ്സില്‍ മാത്രം ഷൂട്ട്‌ ചെയ്യുക ..എന്നിട്ട് കിട്ടുന്ന സുഖം ഒക്കെ മതി

  എനിക്കും അതേ പറയാനുള്ളൂ.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. എന്നെ അങ്ങ് കൊല്ല് ..ഇതാരാ ദൈവേ എന്റെ ബ്ലോഗില്‍ കമെന്റ്റ്‌ ഇട്ടിരിക്കുന്നത് ..സത്യം പറഞ്ഞാല്‍ നിങ്ങള്‍ വരും എന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു കേട്ടോ ..മനോജേട്ടാ ഇനി എന്റെ ബ്ലോഗില്‍ വരണം എന്ന് ഞാന്‍ പറയില്ല.എനിക്ക് കിട്ടിയ ഏറ്റവും നല്ല കമെന്റ്റ്‌ എന്നും ഇതായിരിക്കും ..താങ്ക്സ് ..താങ്ക്സ് ..താങ്ക്സ് ..

  ReplyDelete
 15. @റിയാസ്‌ മഴതുള്ളി..നിങ്ങളുടെ ബ്ലോഗില്‍ പോയി നോക്കിയപ്പോ ആദ്യത്തെ പോസ്റ്റ്‌ ഒന്നും മനസ്സിലായില്ല .പിന്നെ അങ്ങിരുന്നു മൊത്തത്തില്‍ അങ്ങ് വായിച്ചു തീര്‍ത്തു ..എന്നെയും ഒരു ഫ്രെണ്ട് ആയി കൂട്ടാമോ ?..

  ReplyDelete
 16. പൊട്ടത്തരങ്ങളില്‍ നമ്മള്‍ എപ്പോഴും മുന്നില്‍ തന്നെ. നല്ല പോസ്റ്റ്‌.

  ReplyDelete
 17. kaalika prasakthamaaya post.
  നല്ല vishayam. pakshe onnu koodi gouravaparamaayi കൈകാര്യം cheyyaamaayirunnu ennu തോന്നി.

  ReplyDelete
 18. ഒഹ് വളരെ നല്ല വിഷയം ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ആണ് ഇത് ഏതായാലും നന്നായി

  ReplyDelete
 19. ഒഹ് വളരെ നല്ല വിഷയം ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ആണ് ഇത് ഏതായാലും നന്നായി

  ReplyDelete
 20. ഇനിയും ഇങ്ങനെയുള്ള കാരൃങ്ങള്‍ എഴുതാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്തിക്കുന്നു

  ReplyDelete
 21. നല്ല ഒരു പോസ്റ്റ്‌

  ReplyDelete
 22. വളരെ ശരിയാണ് നിങ്ങള്‍ പറഞ്ഞ കാര്യം

  ReplyDelete