Friday, 25 February 2011

എന്‍റെ കഥയും പത്രത്തില്‍ വന്നോ ..!
     ഒരു വിധം എന്‍റെ ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ എല്ലാവരും അറിഞ്ഞ കാര്യം ആണ് എങ്കിലും ഇവിടെയും കിടക്കട്ടെ ...സ്വന്തം ബ്ലോഗിലല്ലേ ഇതൊക്കെ ഇടാന്‍ പറ്റൂ ..


    ഇത് എന്‍റെ രണ്ടു സുഹൃത്തുക്കളുടെ കലാപരിപാടി ആണ്.സംഭവം എന്തെന്ന് വെച്ചാല്‍ എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു ഉസ്താദ്‌ ഉണ്ട് ..അഷ്‌റഫ്‌ എന്നാണു മൂപ്പരുടെ പേര്..ഞങ്ങള്‍ എല്ലാവരും ഉസ്താദ്‌ എന്ന് വിളിക്കും.നാട്ടില്‍ മദ്രസയില്‍ പഠിപ്പിക്കുകയും പള്ളിയില്‍ ഇമാമു നില്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.മറ്റൊരാള്‍ ഷാഹിര്‍.രണ്ടാളും കണ്ണൂര്‍,പാനൂരുകാരാണ്.{കാലു വെട്ടുക,തല വെട്ടുക എന്നതൊക്കെ പാനൂരുകാര്‍ക്ക് വെറും തമാശ ആണ് എന്നാണു അവര്‍ പറയുന്നത്.നമ്മള്‍ ഈ മലപ്പുറക്കാര്‍ക്ക് അതൊന്നും അറിയില്ല.ഞങ്ങള്‍ പാവങ്ങള്‍...!}.ഇതില്‍ ഉസ്താദ്‌ എല്ലാ ദിവസവും റൂമില്‍ പത്രം വാങ്ങിക്കും.അദ്ദേഹം ആകെ ഒരു പത്രം മാത്രമേ വായിക്കൂ ..സിറാജ് പത്രം മാത്രം .മറ്റുള്ളവരെല്ലാം അതെടുത്ത് സ്പോട്സ് പേജ് നോക്കും എങ്കിലും മറ്റു പത്രങ്ങള്‍ ഒന്നും ആരും വാങ്ങാറില്ല.എല്ലാവരും ഓണ്‍ലൈന്‍ വായന മാത്രം..

  ഇത് പോലെ ഒരു ദിവസം ആ പത്രത്തില്‍ അഞ്ചല്‍ക്കാരന്‍റെ ഒരു അനുഭവം,ഒരു അച്ചായനെ കുറിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ അച്ചടിച്ച്‌ വന്നിരുന്നു.അത് കണ്ടു ഞാന്‍ അവര്‍ക്ക് അഞ്ചല്‍ക്കാരന്റെ ബ്ലോഗ്‌ കാണിച്ചു കൊടുത്തിരുന്നു.അപ്പോള്‍ അവര്‍ക്കും ഒരു പൂതി.നിന്‍റെ ഏതെങ്കിലും പോസ്റ്റ്‌ നിനക്കും അയച്ചു കൂടെ എന്ന്..ഞാന്‍ എന്ത് പറയാന്‍.പത്രത്തിലേക്ക് അയക്കുന്നത് പോയിട്ട് മര്യാദക്ക് രണ്ടു പേര്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്നെ പറ്റില്ല എന്‍റെ മലയാളം എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ ..ഞാന്‍ പറഞ്ഞു അതൊന്നും പറ്റില്ല.അതൊക്കെ അത്യാവശ്യം എഴുതാന്‍ അറിയുന്നവര്‍ക്ക് പറ്റിയ പണിയാണ്,നമ്മുടെ പോസ്റ്റൊന്നും അതിനു പറ്റില്ലേ എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു ..

   പിന്നെ ഒരു ദിവസം ഉച്ചക്ക് ഷോപ്പില്‍ ചെന്നപ്പോള്‍ എല്ലാവരും കൂടി 'എപ്പോഴാണ് പാര്‍ട്ടി,കെ എഫ് സിക്ക് വിളി ,എന്നൊക്കെ ചോദിച്ചു ഭയങ്കര ബഹളം.പെട്ടെന്ന് കാര്യം മനസ്സിലായില്ല.പിന്നെയാണ് അറിഞ്ഞത് മുകളില്‍ പറഞ്ഞ രണ്ടു പേരും എന്‍റെ ഒരു പോസ്റ്റ്‌ പത്രത്തിന് അയച്ചു എന്നും അത് പത്രത്തില്‍ അച്ചടിച്ചു വന്നു എന്നും..!

  അങ്ങിനെ എന്‍റെ എഴുത്തും മഷി പുരണ്ടു ....!

55 comments:

 1. ഫൈസു, അഭിനന്ദനങ്ങള്‍.....

  ReplyDelete
 2. Maashaa Allah...

  Iniyum oruaadu postukal pathramaadhyamangalil varatte..

  Jabu

  ReplyDelete
 3. ബലിയ എഴുത്തുകാരന്‍ ആകുമ്പോ ഇജ്ജ് ഞമ്മളെ മറക്കണ്ടിരുന്നാ മതിയേ...!!

  ReplyDelete
 4. ഓഹോ ഇത്രയും വളര്‍ന്നു പോയോ?
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. Congradulations faisukka.. Malayalam kollilla ennini mindi pokaruth. Onnumillenkilum pathu nooru followers ulla oru blog nte owner alle!

  ReplyDelete
 6. ചെറുതും വലുതുമായ എല്ലാ പത്ര മാസികത്താളുകളിലും ഈ എഴുത്തുകളിൽ മഷി പുരളട്ടെ...

  ReplyDelete
 7. അത് കലക്കി മോനെ. എല്ലാ വിധ ആശംസകളും.
  ഒരു KFC ബക്കറ്റ്‌ ഇങ്ങോട്ടും അയച്ചോളൂ.

  ReplyDelete
 8. പത്രത്തിന്റെ ഗതികേട് നോക്കണേ.. ഹി ഹി...
  എല്ലാ ഭാവുകങ്ങളും പ്രീയപ്പെട്ട ഫൈസു..

  ReplyDelete
 9. താങ്ക്സ് ...എല്ലാവര്ക്കും ....

  ReplyDelete
 10. ചെലവ് തരണം ഫൈസൂ...

  ReplyDelete
 11. അഭിനന്ദനങ്ങള്‍ ഫയ്സൂ.
  ഏതായാലും കെ എഫ് സി യുടെ ഒരു ഫാമിലി ബക്കറ്റ്‌ ഇങ്ങോട്ടും പോന്നോട്ടെ.

  ReplyDelete
 12. "അങ്ങനെ ഞമ്മട പൈസൂം എയ്ത്തുകാരനായി ...എബടാടാ കോയീം ബിരിയാനീം ...ബെക്കാടാ ബെടി "
  മലപ്പുറത്ത് ആളുകള്‍ ഇങ്ങനെയൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ മനസിലായില്ല...ഇപ്പോള്‍ പിടികിട്ടി ..ഫൈസൂ ഇത് ചെലവു ചെയ്യേണ്ട കേസ് തന്നെയാണ് കേട്ടോ ...എപ്പഴാന്നു പറഞ്ഞാല്‍ മതി ..അഭിനന്ദനങ്ങള്‍ ..ആ കൂട്ടുകാര്‍ക്കും ..

  ReplyDelete
 13. അമ്പടാ...ഫൈസൂ..നാളെമുതൽ ഞാനും ഡയറി എഴുത്ത് തുടങ്ങാൻ പോവ്വാ..ആശംസകൾ.

  ReplyDelete
 14. എനിക്ക് വയ്യ.....ഇതൊന്നും കാണാന്‍.

  ReplyDelete
 15. ആ ഡയറി എഴുത്തു വായിച്ചപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടാക്കുമെന്ന്..
  സംഗതി പറ്റിച്ചല്ലോ കോയാ ..!
  അനുമോദനങ്ങള്‍ ........

  ReplyDelete
 16. എന്റെ ഫിസൂ നിന്റെ ബ്ലോഗുകളില്‍ ഉള്ളവയെക്കാള്‍ എനിക്കിഷ്ടപെട്ടു ഈ ഡയറി. എല്ലാരേം ഒരു പോലെ ചിന്തിപ്പിക്കുന്ന.. അല്പം സങ്കടം മനസ്സില്‍ ഉളവാക്കുന്ന ഒരു കുഞ്ഞു വലിയ തീം. പിന്നെ ഒരു സംശയം. ഈ ഡയറിയില്‍ ബ്ലോഗ്‌ എഴുതുന്ന സമയം പറയുന്നില്ലലോ..എന്തേ ആ രണ്ട് ദിവസം ബ്ലോഗ്‌ എഴുതിയില്ലേ ???എന്തായാലും ഒരു തുടരും പോസ്റ്റ്‌ ആദ്യമായി കണ്ടതില്‍ നന്ദി.. ഹി ഹി..എന്റെ എഴുത്തില്‍ പണ്ട് അനിയന്‍ മഷികുപ്പി തട്ടി വീഴിച്ചപ്പോള്‍ മഷി പുരണ്ടതാ.. ഞാന്‍ തന്നെ സീനിയര്‍.. ആശംസകള്‍

  ReplyDelete
 17. തുടരും എന്ന് കാണാത്തതില്‍ സന്തോഷം എന്നാ ഉദേശിച്ചത്‌

  ReplyDelete
 18. അഭിനന്ദനങ്ങള്‍..... ഏതാണ് പത്രം

  ReplyDelete
 19. ഫൈസു,ഫേസ് ബുക്കില്‍ ഒതുക്കാതെ ബൂലോഗത്തേക്കും കാര്യങ്ങള്‍ എത്തിക്കുന്നതിന് നന്ദി..
  പിന്നെ പത്രക്കാര്‍ക്ക് വേറെ ഒന്നും പ്രസിദ്ധീകരിക്കാന്‍ കിട്ടിയില്ലേ..?? ഇതില്‍ ഞാന്‍ വളരെ അധികം പ്രതിഷേധിക്കുന്നു...(ഹും!ഹും!ഹും)

  ReplyDelete
 20. നേരത്തെ ഒന്ന് തന്നതാണ്. എന്നാലും കിടക്കട്ടെ ഒന്നും കൂടി.

  അഭിനന്ദനങ്ങള്‍.

  ReplyDelete
 21. അഭിനന്ദനങ്ങള്‍.
  ഇനിയും വരട്ടെ ഒരുപാടൊരുപാട് ലേഖനങ്ങള്‍.
  മുമ്പേ പറഞ്ഞതാ. നീ എഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടായ ഒന്നാണ് ഇത്.

  ReplyDelete
 22. അഭിനന്ദനങ്ങള്‍ ....

  ReplyDelete
 23. ഫൈസുജി, അങ്ങനെ അവരെ പറഞ്ഞു രക്ഷപെടാന്‍ നോക്കണ്ട, അവര്‍ അയച്ചു തന്ന ചെകിനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല ???

  ReplyDelete
 24. ഫൈസു അഭിനന്ദനങ്ങള്‍,

  ഇവിടെ എല്ലാവര്ക്കും കെ എഫ് സി കൊടുക്കുന്നുണ്ടെന്ന് കേട്ടു!

  ReplyDelete
 25. അഭിനന്ദനങ്ങള്‍....

  ReplyDelete
 26. ആശംസകള്‍ ഫൈസു,ഇനിയും ഉയരങ്ങളില്‍ എത്തട്ടെ .

  ReplyDelete
 27. dubai@sirajnews.com

  sundaysiraj@gmail.com

  ellavarudeyum post ee addressil ayakkuka...velichamkandekkaam...

  ReplyDelete
 28. അഭിനന്ദനങ്ങള്‍...

  ReplyDelete
 29. പത്രത്തില് രചന അടിച്ചുവരുന്നത് പുതുമഴയത്ത് പുതു കുട ചൂടി നടക്കുന്ന പോലെ ഒരനുഭവാണ്.. ഞമ്മ അനുഭവിച്ചിട്ടില്ലാട്ടോ...

  ReplyDelete
 30. അപ്പൊ ജ്ജ് ഒരു "പുലി " ആയീന്നു!

  ഫൈസു..ഈ ചങ്ങാതിയുടെ ഒരായിരം ആശംസകള്‍ ...

  ReplyDelete
 31. നന്നായി എഴുതിയാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ ശ്രദ്ധിക്കും,,,,തുടരുകയീ യജ്ഞം...ഫൈസുവിനു അഭിനന്ദനങ്ങള്‍ !

  ReplyDelete
 32. ഫൈസുവിന്റെ വലിപ്പം ഫൈസുവിനു അറിയില്ലെങ്കിലും പത്രക്കാര്‍ക്കതു മനസ്സിലാവും ഫൈസു. അഭിനന്ദനങള്‍

  ReplyDelete
 33. edaaa faisu
  entey original mail address aaro oru nammal enna groupil cherthittund.
  entey bissines karyangalellam varunna mail addressanath.
  nan akey kudunghiyirikkunnu. athyavashyathinu oru mail nokkan thurannal oru 200 mailenghilum undavum. dayavu cheyth adilninnum ozhivakkitharumo............pls

  ReplyDelete
 34. എന്റെ ഫൈസൂ,
  നിന്റെ ബ്ലോഗുകളെല്ലാം ശരീഫിന്റെയ്‌ വീട്ടില്വെ്ച്ചു വായിച്ചു. അതില്‍ എന്നെക്കുരിച്ചുള്ളതും വായിക്കാന്‍ ഇടയായി. നീ എന്നേ ഓര്ത്താ ല്ലോ, നന്ദിയായി നിനക്ക് ഒരുമ്മ തരാനാണ് തോന്നുന്നത്. അത് ഞാനിവിടെയ്‌ പഴകാതെ സൂക്ഷിക്കാം. നീ നാട്ടില്‍ വരുമ്പോള്‍ നല്കാാന്‍ വേണ്ടി.
  കൂടുതല്‍ എഴുതണം. നന്നാവുന്നുണ്ട്. ഉയരത്തിലെതും.
  ആശംഷകളോടെ....പി.ടി.മൂസക്കോയ.

  ReplyDelete
 35. വൈകിയാണേലും എന്റെയും വക ഒരായിരം ആശംസകള്‍, അഭിനന്ദനങ്ങള്‍

  ReplyDelete
 36. ഡേയ് എവിടയാടെയ്..പിണ്ണാക്ക് ബിസിനെസ്സ് മൊത്തം തലയിലായാ...

  ReplyDelete
 37. പ്രിയ സുഹൃത്തെ ഈ വരുന്ന ഏപ്രില്‍ 17 ഞായറഴ്ച എന്റെ പുതിയ താമസ ആരംഭിക്കുകയാണ്.അന്നേ ദിവസം താങ്കളേയും കുടംബത്തെയും എന്റെ പുതിയ വീട്ടിലേക്ക് സാദരം ക്ഷണിക്കുന്നു.

  (എന്ന്) മുസ്തഫ പുളിക്കല്‍
  സുലൈഖമുസ്തഫ
  സഹദ്സല്‍മി
  NB:വഴി..പുളിക്കല്‍ നിന്നും പറവൂര്‍ ഗവ:എല്‍ പി സ്ക്കൂളിനടുത്ത്(കാരളിസ്ക്കൂള്‍)

  ReplyDelete
 38. നന്നായി.അതും ഒരു ഭാഗ്യമാണേ..

  ReplyDelete
 39. അഭിനന്ദനങ്ങള്‍ ഫൈസു. നീ അങ്ങിനെ എഴുതി എഴുതി തെളിയട്ടെ. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 40. ഫൈസുവിനെ അറിഞ്ഞതിൽ സന്തോഷം..!

  ReplyDelete