Sunday, 20 February 2011

ബ്ലോഗു മീറ്റും അറബി ഫുഡും-രണ്ടാം ഭാഗം     അങ്ങിനെ ഞാന്‍ കുറച്ചു നേരം വീണ്ടും വിളിക്കാന്‍ ശ്രമിച്ചു ..അവസാനം ആള്‍ ഫോണ്‍ എടുത്തു ..എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു 'മീറ്റിങ്ങില്‍ ആണ് ..കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന്.അങ്ങിനെ കുറച്ചും നേരം കഴിഞ്ഞപ്പോള്‍ അതാ വിളി വരുന്നു..ഞാന്‍ ജബല്‍ അലി ഫ്രീസോണി{പോര്‍ട്ട്‌}ല്‍ ഉണ്ട്.നീ എവിടെയാ ഉള്ളത് എന്നും ചോദിച്ച്.അങ്ങിനെ രണ്ടാളും ഒരു സ്ഥലം നിശ്ചയിച്ചു..ഗേറ്റ് നമ്പര്‍ ഫൈവ് ..{തുടരും ഇടാന്‍ പറ്റിയ സ്ഥലം.}അങ്ങിനെ ഞാന്‍ മഗരിബ് നിസ്ക്കാരം കഴിഞ്ഞു ജബല്‍ അലിയില്‍ നിന്നും ഒരു ടാക്സി പിടിച്ചു നേരെ അങ്ങോട്ട്‌.അവിടെ എത്തിയപ്പോള്‍ ആള്‍ എത്തിയിട്ടില്ല..കുറച്ചു നേരം കാത്തിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു കാള്‍ ..ഞാന്‍ ഗേറ്റില്‍ ഉണ്ട്,നീ എവിടെയാ ?..ഞാന്‍ പറഞ്ഞു.ഞാനും ഗേറ്റില്‍ തന്നെയുണ്ട്.ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരാള്‍ കയ്യുയര്‍ത്തി മൊബൈലും പിടിച്ചു നില്‍ക്കുന്നു..

   നേരെ നടന്നു ..അടുത്തെത്തിയപ്പോള്‍ കണ്ടു ഒരു ജെന്റില്‍മാന്‍,കറുത്ത പാന്റും കോട്ടും,വലത്തേ ചുമലില്‍ വിലപിടിപ്പുള്ള{ആയിരിക്കും} ലാപ്ടോപ്,ഇടതു കയ്യില്‍ ഏതോ വലിയ കമ്പനിയുടെ വെളുത്ത കവര്‍,കയ്യില്‍ നോകിയയുടെ ലേറ്റെസ്റ്റ് മോഡല്‍ മൊബൈല്‍ ഫോണ്‍......തിരിച്ചു ഓടിയാലോ എന്ന് ഒരു നിമിഷം ആലോചിച്ചു.എന്‍റെ കയ്യില്‍ ആണെങ്കില്‍ ഒരു പെപ്സി കുപ്പി പോലും ഇല്ല .പിന്നെ വരുന്നത് വരട്ടെ എന്ന് കരുതി അടുത്ത് ചെന്ന് സലാം പറഞ്ഞു കെട്ടിപ്പിടിച്ചു.ആ നിമിഷം മുതല്‍ എന്‍റെ ആദ്യ ബ്ലോഗ്‌ മീറ്റ്‌ ആരംഭിക്കുകയായിരുന്നു .പിന്നെ ഞങ്ങള്‍ പലതും സംസാരിച്ചു ..ഇടയ്ക്കിടയ്ക്ക് ലോകോത്തര കമ്പനികളില്‍{മൂപ്പര് തന്നെ പറഞ്ഞതാ }നിന്ന് അദ്ദേഹത്തിന് കോളുകള്‍ വരികയും അതെല്ലാം 'ബ്ലോഗ്‌ മീറ്റിനു' വേണ്ടി അദ്ദേഹം  ഒഴിവാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഇടയ്ക്കു എനിക്കും  എന്‍റെ ലോക്കല്‍ കമ്പനിയില്‍{നമ്മള്‍ പാവങ്ങള്‍} നിന്നും കോളുകള്‍ വരുന്നുണ്ടായിരുന്നു. 'മൂത്രം ഒഴിക്കാന്‍ എന്നും പറഞ്ഞു പോയ നീ ഏതു .......................പോയി കിടക്കുവാ' എന്നും ചോദിച്ചു എന്‍റെ ആത്മാര്‍ത്ഥ സുഹ്രുത്തും ഞങ്ങളുടെ പഴയ മാനേജറും{ഇപ്പൊ ആരാ ..?..ചോയ്ക്കി ,ചോയ്ക്കി } ആയിരുന്ന അനീസ്‌ എന്നെ വിളിച്ചു ഞെട്ടിക്കുന്നുണ്ടായിരുന്നു .ഒരു ലോകോത്തര കമ്പനിയിലെ ഏതോ വലിയ പോസ്റ്റില്‍ ഇരിക്കുന്ന ഒരാളുമായി ഞാന്‍ ബ്ലോഗ്‌ ചര്‍ച്ചയിലാണ് എന്നൊക്കെ പറഞ്ഞു അവനെ ഒതുക്കി...!.പാവം,ഞാന്‍ വന്നിട്ട് വേണം ചായ കുടിക്കാന്‍ പോകാന്‍ എന്നും കരുതി ഇരിക്കുകയായിരുന്നു....!

   അങ്ങിനെ അതിഗംഭീരമായ ചര്‍ച്ചകള്‍ക്ക്{പുറത്തു പറയില്ല}ശേഷം അദ്ദേഹം കാശ് കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം{നമ്മുടെ ഓട്ട കീശയില്‍ എന്തുണ്ട്} ഞങ്ങള്‍ ഒരു ടാക്സി പിടിച്ചു അവിടെ നിന്നും  നേരെ ദേരയിലേക്ക് പോവുകയും അവിടെ എത്തി എന്‍റെ മറ്റൊരു സുഹൃത്തിനെ കൂടി വിളിച്ചു വരുത്തി അടുത്ത് കണ്ട ഒരു അറബി ഹോട്ടലില്‍ കയറി.പിന്നെ എനിക്കൊന്നും ഓര്‍മയില്ലായിരുന്നു..!{ചില ആള്‍ക്കാര്‍ വെറും സമൂസയും കട്ടന്‍ ചായയും കൊണ്ട് 'കടിച്ചമര്‍ത്തിയ' ബ്ലോഗ്‌ മീറ്റ്‌ സങ്കടിപ്പിച്ചു പോലും .ഞങ്ങള്‍ ദുബയിക്കാരെ കണ്ടു പഠിച്ചു കൂടെ ?}

   എനിക്കോര്‍മ തിരിച്ചു കിട്ടുമ്പോള്‍ കറുത്ത കോട്ടിട്ട ആള്‍ ഒരു സിഗരറ്റും വലിച്ചു എന്‍റെ ഫ്രെണ്ടിനോട് എന്തോ സംസാരിച്ചു ഹോട്ടലിനു പുറത്തു നില്‍ക്കുവായിരുന്നു.{കാശൊക്കെ ആര് കൊടുത്തു ആവോ ?} ഞങ്ങള്‍ വീണ്ടും ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.അവസാനം പിരിയാന്‍ നേരമായപ്പോള്‍ എന്നാല്‍ ഇനി ഇഷാ നിസ്ക്കരിച്ചു പോവാം എന്ന തീരുമാനം വരികയും അടുത്തുള്ള പള്ളിയില്‍ കയറി നിസ്ക്കരിക്കുകയും ചെയ്തു.

   ഇതായിരുന്നു എന്‍റെ ആദ്യ ബ്ലോഗ്‌ മീറ്റ്‌.ജീവനുള്ള ഒരു ബ്ലോഗറെ{കടപ്പാട്,തെച്ചിക്കോടന്‍} ആദ്യമായാണ് ഞാന്‍ കാണുന്നത്.സംഭവം എന്തൊക്കെ തന്നെ ആയാലും എന്‍റെ ആദ്യ പോസ്റ്റിനു കമെന്റ്റ്‌ ഇടുകയും എന്നും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഒരാളെ തന്നെ ആദ്യം മീറ്റ്‌ ചയ്യാന്‍ കഴിഞ്ഞു എന്നത് തികച്ചും തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു .ആളെ നിങ്ങള്‍ക്കെല്ലാം മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.ചെറുവാടി എന്ന് നമ്മള്‍ എല്ലാവരും വിളിക്കുന്ന മന്‍സൂര്‍ ചെറുവാടി ആയിരുന്നു ആ ബ്ലോഗര്‍ .....!


                                                                                                   തുടരും ....

   

   

44 comments:

 1. കലക്കി. ബിരിയാണിയേക്കാള്‍ വലുതാണോ ബ്ലോഗ്

  ReplyDelete
 2. ഇതെന്തു കഥ ..പോസ്റിടുന്നതിനു മുമ്പ്‌ കമെന്റ്റ്‌ ഇട്ടോ ?..ശോ ഈ വായനക്കാരെ കൊണ്ട് തോറ്റു...!

  കൊച്ചു കൊച്ചീച്ചി.....താങ്ക്സ് ഫോര്‍ കമെന്റ്റ്‌ ..

  ഇനി ടോംസ് എപ്പോഴാണോ വരിക ..അതും കൂടി കിട്ടിയിട്ട് വേണം ഉറങ്ങാന്‍ ...!

  ReplyDelete
 3. വെറുതെ ഓരോ പടമിട്ട് മനുഷ്യനെ....

  “തുടരും...” തീര്‍ന്നില്ലായിരുന്നോ!! അപ്പോള്‍ ഇനിയെന്തായിരിക്കും.... ആകാംശ.. ആകാംശ...

  ReplyDelete
 4. മൊത്തത്തില്‍ പറഞ്ഞാല്‍ ചെറുവാടിയെ മുടിപ്പിച്ചു അല്ലെ?

  ReplyDelete
 5. മോനെ ഫൈസു കൊതിപ്പിക്കല്ലേ.....ബിരിയാണി കണ്ടിട്ട് നാവില്‍ വെള്ളമൂറുന്നു.

  ReplyDelete
 6. അറേബ്യൻ ഫുഡ് ബ്ലോഗ് മീറ്റ്!

  ReplyDelete
 7. മാനം കെടുത്തല്ലേ പഹയാ.
  ഒരു ഹാഫിളിന് ഇത്രേം കള്ളം പറയാമോ...?

  ReplyDelete
 8. പാവം ചെറുവാടി......

  ReplyDelete
 9. Paavam Cheruvaadi............Ninne aano kaanaan vanne........he heh he he...Faisu...baaki koodi porattedaaaaa

  ReplyDelete
 10. അവിടെയൊക്കെ മീറ്റെന്നാല്‍ ഈറ്റാണോ?!
  ഫൈസുവിന്റെ ഇഷ്ടവിനോദം തീറ്റയാണല്ലേ പല പോസ്റ്റിലും ഇത്തരം ചിത്രങ്ങള്‍ കണ്ട്!

  ലോകോത്തര ബ്ലോഗര്‍മാരായ ചെരുവാടിക്കും ഫൈസുവിനും ആശംസകള്‍.

  ReplyDelete
 11. ഞാന്‍ ചെറുവാടിയുടെ കമന്റിനു കാത്തിരിക്കുകയായിരുന്നു. ഇപ്പൊ സമാധാനമായി.

  ReplyDelete
 12. എടാ എനിക്ക് മനസ്സിലാകാത്തത് , നീ ബ്ലോഗ്ഗര്‍ ഫൈ സു വാണോ?
  അതോ .. തീറ്റക്കാരന്‍ ഫൈസുവോ?

  ReplyDelete
 13. ങേ... മന്‍സൂര്‍ ഫൈസുവിനെ കണ്ട കാര്യം ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ അതു പോസ്റ്റാക്കുമെന്നു കരുതിയില്ല. രണ്ടു ബ്ലോഗ്ഗര്‍മാര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ ഉടന്‍ ഒരു പോസ്റ്റ് പിറക്കുമെന്ന് ഈ അടുത്താണ് മനസ്സിലായത്‌. രണ്ടു ബ്ലോഗ്ഗര്മാരും നീണാള്‍ വാഴട്ടെ.

  ബൈ ത ബൈ വിവരണം രസകരമായി കേട്ടോ.

  .

  ReplyDelete
 14. ninne paranjittu oru kaaryomilla.. hmm thudaroo..

  ReplyDelete
 15. വായിക്കുന്നതൊക്കെ പിന്നീട്.ആദ്യം സാധനം എപ്പോ വിളമ്പുമെന്ന് പറ.ബാക്കിയൊക്കെ പിന്നീട്...

  ReplyDelete
 16. കടിച്ചമര്‍ത്തിയവരും ആരാന്റ പൈസക്ക് തിന്നവരും തമ്മിലുള്ള വെത്യാസവും കൂടെ പറയണം ഫൈസൂ ,
  ജിദ്ദയിലെ എല്ലാ ബ്ലോഗര്‍മാരെയും അറിയാത്തത് നന്നായി .അല്ലെങ്കില്‍ ബ്ലോഗര്‍മാരെ മുട്ടിയിട്ട് നടക്കാന്‍ കഴിയില്ല .
  സ്നേഹാശംസകള്‍.

  ReplyDelete
 17. ഞങ്ങൾക്കും വേണം ഒരു ബ്ളോഗ് മീറ്റ്! :)

  ReplyDelete
 18. gambheeran meet thanne....... aashamsakal.....

  ReplyDelete
 19. അപ്പോള്‍ ഇത്തരം ബിരിയാണി മീറ്റുകളും ധാരാളം നടക്കുന്നുണ്ട് അല്ലെ..

  ReplyDelete
 20. ബ്ലോഗു മീറ്റും അറബി ഫുഡും-രണ്ടാം ഭാഗം.

  ഈ പേരുള്ള ഒരു ഒന്നാം ഭാഗം തപ്പി
  നടക്കുകയായിരുന്നു,ഞാന്‍,
  ഭാഗം മാറുമ്പോള്‍ പേരുമാറ്റിക്കുടുക്കല്ലേ ഫയിസൂ..
  അപ്പൊ ഫയിസുവിനു രണ്ടുവട്ടം ബ്ലോഗ്‌ പൂര്‍ത്തിയായി അല്ലെ..
  ഇപ്പോള്‍ ജീവനോടെ ഒരു ബ്ലോഗരെകൂടി കണ്ടപ്പോള്‍.
  രസകരമായി എഴുതിയിരിക്കുന്നു.ബാക്കികൂടി കേള്‍ക്കട്ടെ.

  ReplyDelete
 21. അതിനിടക്ക് നമ്മള്‍ ഖത്തര്‍ ബ്ലോഗര്‍മാരെ ഒന്ന് 'വാരി' അല്ലേ?
  ആ പാവം ചെറുവാടി ഇനി ദുഫായില്‍ വരുമോ എന്ന് കണ്ടറിയണം.
  അടുത്ത ദിവസം ഞാനും വരും ദുഫായില്‍. ഒന്ന് മീറ്റണം..(ഞണ്ട്കറി വേണ്ട)

  ReplyDelete
 22. നന്നായിട്ടുണ്ട്...

  ReplyDelete
 23. മീറ്റിന് ഞ്ഞണ്ടുണ്ടായിരുന്നോ ഫൈസൂ... ഞങ്ങളും ഈ ദുഫായിലൊക്കെത്തന്നെയുണ്ട്... മീറ്റുമ്പോ വിളിച്ചില്ലെങ്കിലും ഈറ്റുമ്പോ വിളിക്കാമായിരുന്നു... ഫൈസു അങ്കിളിനു വേണ്ടി ജീവന്‍ കളയുന്ന പാവം എന്‍റെ മോളെയെങ്കിലും വിളിക്കാമായിരുന്നില്ലേ?
  :-( :-( :-(

  ReplyDelete
 24. ഇത്തരം ബ്ലോഗ്ഗ് "മീറ്റുകള്‍" ഇനിയുമുണ്ടാവട്ടെ...
  ആശംസകള്‍...

  ReplyDelete
 25. ചെറുവാടി ഒരു വലിയ വാടിയാണല്ലേ...അതെന്തേ ചെരുവടിക്ക് ഞെണ്ട് കറി ഇഷ്ട്ടമല്ലേ...ഹി ഹി ഹി..
  (ഒരാളെ കണ്ടപ്പോള്‍ തുടര്ക്ക കഥയാക്കുന്നു പോലും, ഇവിടെ ജിദ്ദയില്‍ ബ്ലോഗര്മാ രെ കൊണ്ട് നില്ക്കാ നും നടക്കാനും വയ്യ...)

  ReplyDelete
 26. ഈ ചോയ്ക്കി ..ചോയ്ക്കി എന്ന് പറഞ്ഞാല്‍ എന്താ ? ബ്ലോഗു മീറ്റിങ്ങില്‍ വിളമ്പിയ പലഹാരം വല്ലതുമാണോ ഫൈസൂ...:)

  ReplyDelete
 27. അല്ല ഫൈസൂ,ഇത് ചെറുവാടീടെ വക ഒരു "paid news "ആണോന്ന് ചെറിയൊരു സംശയം..
  :)

  ReplyDelete
 28. ഫുഡ്മീറ്റ്

  ReplyDelete
 29. അപ്പോള്‍ ഇനീം ബാക്കി ഉണ്ടല്ലേ ..
  ചെറുവാടി മുടിയും !

  ReplyDelete
 30. മീറ്റിങ്ങിനു ചേര്‍ന്ന ഈറ്റിങ്ങും ആയി എന്ന് മനസ്സിലായി. സരസമായി തന്നെ അവതരിപ്പിച്ചു.

  ReplyDelete
 31. പാവം ചെറുവാടി ആ തല ഇതിനെല്ലാം വെച്ചു തന്നല്ലോ...

  ReplyDelete
 32. ഞാനിന്നെ വരെ ഒരു ബ്ലോഗ്ഗരെയും നേരില്‍ കണ്ടിട്ടില്ല എങ്ങിനെ ഇരിക്കുമോ എന്തോ ഇതേ മാതിരി ഭക്ഷണം ഒക്കെ വാങ്ങി തരും അല്ലെ :-)

  ReplyDelete
 33. ഇനിയുമുണ്ടാവട്ടെ..
  മീറ്റുകള്‍

  ReplyDelete
 34. എന്‍റെ പോന്നു ഫൈസു ഇങ്ങനത്തെ പടമോക്കെയിട്ടു നമ്മളെ കൊതിപ്പിച്ചു കൊല്ലുമല്ലോ. എന്‍റെ അമ്മോ, മരിക്കനതിനു മുമ്പ് ഒരു തവണയെങ്കിലും ഗള്‍ഫില്‍ വന്നു ഇതൊക്കെ കഴിക്കാന്‍ ഭാഗ്യം കിട്ടണേ. മനോഹരമായ അവതരണം.

  ReplyDelete
 35. കാശൊക്കെ ആര് കൊടുത്തു ആവോ? കൊള്ളാമല്ലോ ? ഒരു ഹാഫിളിന് ഇങ്ങനെ ചെയ്യാമോ ?

  ReplyDelete
 36. അപ്പൊ ഇങ്ങനെയും ബ്ലോഗു മീറ്റ് സംഘടിപ്പിക്കാം അല്ലെ ??

  ചെറുവാടി പറയുന്നു ഫൈസു കളവു പറയുന്നു എന്ന് .... പോര എന്ന് തോന്നിയിട്ടാണോ എന്തോ ??

  ബാക്കി നിങ്ങള്‍ തീരുമാനിക്ക് ...

  ReplyDelete
 37. നിങ്ങളോടുന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ...ഹിഹിഹി ...

  ഉവ്വ ..ഉവ്വ ..

  ReplyDelete
 38. ഇനി മീറ്റു കാണണമെങ്കുൽ ജിദ്ദയിൽ വന്നാൽ മതി.........
  മീറ്റ് ഒരു ഒന്നൊന്നര മീറ്റായിരിക്കും


  നല്ല ആവതരണത്തിന്‌ അഭിനന്ദനങ്ങൾ!

  ReplyDelete
 39. ഇത്തരം മീറ്റുകള്‍ ഇനിയും ഉണ്ടാവുമോ ആവോ?... ഉണ്ടെങ്കില്‍ മാസാവസാനം ആക്കരുതേ... :D

  നല്ല അ'പാര' എഴുത്ത്...

  ReplyDelete
 40. അപ്പൊ ചെറുവാടിയെ കുത്തുപാള എടുപ്പിച്ചു അല്ലെ ഫൈസൂ... ഇനി അദ്ദേഹം ദുഫായി എന്നു കേൾക്കുമ്പോൾ ഞെട്ടും ..താങ്കളുടെ പേരിൽ ചെറിയ മാറ്റം വരുത്തിയാലോ എന്നാലോചിക്കുകയാ.. ബ്ലോഗർ റപ്പായി.. ഇതൊക്കെ വെട്ടി വിഴുങ്ങിയ ക്ഷീണം കൊണ്ടായിരിക്കും അങ്ങോട്ടൊന്നും കാണാത്തത് അല്ലെ.. മീറ്റ് ആന്റെ ഈറ്റ് വിവരണം ബഹു ജോറായി..ആശംസകൾ..

  ReplyDelete