Sunday, 13 February 2011

അങ്ങിനെ എനിക്കും 'ബ്ലോഗ്പൂര്‍ത്തി' ആയി ......!!!  ഞാന്‍ കുറച്ചു ദിവസമായി തിരക്കിലായിരുന്നു .എല്ലാവരുടെയും  ബ്ലോഗ്‌ വായിക്കുമായിരുന്നെന്കിലും  കമെന്റ്റ്‌ ഇടാന്‍ കഴിയില്ലായിരുന്നു..കാരണം ഇപ്പൊ ജോലി ചെയ്യുന്നത് കുറച്ചു ഓപണ്‍ ഏരിയയില്‍ ആണ്..പോരാത്തതിന് മേനേജരും...ഞാന്‍ ബ്ലോഗും വായിച്ചു കമെന്റും ഇട്ടിരുന്നാല്‍ ബാക്കി സ്റ്റാഫുകള്‍ ഉടന്‍ തന്നെ എനിക്ക് വായിക്കാനും കമെന്റ്റ്‌ ഇടാനും ബ്ലോഗ്‌ ഉണ്ടാക്കി തരാന്‍ മടിക്കില്ല എന്നത് കൊണ്ടും കിട്ടിയ മാനേജര്‍ സ്ഥാനം ആണ്‍കുട്ടികള്‍ അടിഛെടുക്കും എന്ന പേടി ഉള്ളതിനാലും ഡ്യൂട്ടി സമയത്ത് കമെന്റ്റ്‌ ഇടാന്‍ തുനിയാറില്ല ....!പക്ഷെ ഇന്ന് മുതല്‍ ബ്ലോഗ്‌ വായന,എഴുത്ത് തുടങ്ങിയ കാര്യങ്ങള്‍ രാത്രികളിലേക്ക് മാറ്റി വെച്ചിരിക്കുന്നു..അത് കൊണ്ട് ഇനി മുതല്‍ ഞാന്‍ വീണ്ടും .......................!

  പക്ഷെ വീണ്ടും ഒരു പ്രശ്നം എന്തെഴുതും.എഴുതാന്‍ ഒന്നും കിട്ടുന്നില്ല .ഓ കിട്ടി ....!  
   കുറച്ചു ദിവസം മുമ്പ്‌ ഞാനും ലക്ഷണമൊത്ത ഒരു ബ്ലോഗര്‍ ആയി.ഇനി എനിക്കും രണ്ടാളോട് ധൈര്യമായി പറയാം ഞാനും ഒരു ഒന്നൊന്നര ബ്ലോഗര്‍ ആണ് എന്ന്,ബ്ലോഗ് പുലിയാണെന്ന്.ഒരു ബ്ലോഗര്‍ക്ക് അല്ലെങ്കില്‍ ബ്ലോഗ്‌ പുലികള്‍ക്ക് വേണ്ട മിനിമം യോഗ്യതകള്‍ ഞാന്‍ അങ്ങിനെ വളരെ കഷ്ട്ടപ്പെട്ട് നേടിയെടുത്തു.ഇനി തിരിഞ്ഞു നോട്ടമില്ല .സംഭവം എന്തെന്ന് പറഞ്ഞാല്‍ സംഭവ 'ബഹളമായ' എന്‍റെ ജീവിതത്തില്‍ ബ്ലോഗ്‌ വരുത്തിയ ഒരുപാടു മാറ്റങ്ങള്‍ പലപ്പോഴായി ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നല്ലോ.{ആരെ ?}.ഇനി അറിയിച്ചില്ല എങ്കില്‍ പിന്നീട് അറിയിക്കുന്നതായിരിക്കും ....!

   അപ്പൊ കാര്യത്തിലേക്ക് കടക്കാം..ഒന്നാമത് ഒരു ബ്ലോഗ്‌ പുലി ആവണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു മോഷണം ആണ് ..അതായത് നമ്മുടെ ഏതെങ്കിലും ഒരു പോസ്റ്റോ അല്ലെങ്കില്‍ മൊത്തം ബ്ലോഗോ ആരെങ്കിലും അടിച്ചു മാറ്റണം ..എന്നിട്ട് അത് കണ്ടെത്തി അതിനെതിരെ നമ്മള്‍ അതി ശക്തമായി പ്രതികരിക്കണം .അപ്പോഴാണ് നമ്മെ രണ്ടു പേര്‍ ശ്രദ്ധിക്കൂ..എന്തോ ഭാഗ്യത്തിന് ഏതോ ഒരു 'തളിക്കുളത്തു'ക്കാരന്‍ എന്‍റെ ഒരു പോസ്റ്റ്‌ അടിച്ചു മാറ്റി.പ്രവാസിയുടെ ഡയറി കുറിപ്പ്‌ എന്നാ പോസ്റ്റ്‌.സംഭവം ഞാന്‍ എഴുതിയതില്‍ ആകെ കൊള്ളാവുന്നത് എന്ന് പറയാന്‍ അത് മാത്രമേ ഉണ്ടായിരുന്നൂ എന്നത് മറ്റൊരു കാര്യം .എന്തൊക്കെ ആയാലും അങ്ങിനെ എന്‍റെ ഒരു  പോസ്റ്റ്‌ ആദ്യമായി മോഷ്ട്ടിക്കപ്പെട്ടു.സത്യത്തില്‍ സ്വന്തം പോസ്റ്റ്‌ മോഷ്ട്ടിക്കപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ദേഷ്യം ആണ് ആദ്യം വരിക എങ്കിലും എനിക്ക് അന്ന് വളരെ സന്തോഷമാണ് തോന്നിയത് .കാരണം പത്തു നാപ്പത്താറു പോസ്റ്റ്‌ എഴുതിയിട്ട് അതില്‍ ഒന്നെങ്കിലും കള്ളനാണെങ്കിലും അവന്‍ അടിച്ചു മാറ്റാന്‍ കൊള്ളാം എന്ന് തെളിയിച്ചല്ലോ ...നന്ദി തളിക്കുളത്തുകാരാ.നിങ്ങളെ പോലുള്ള നല്ല കള്ളന്മാരെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് ..ഇനിയും ഇടയ്ക്കിടയ്ക്ക് എന്‍റെ പോസ്റ്റുകള്‍ ചെക്ക്‌ ചെയ്യണം എന്നും ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ആണെങ്കില്‍ അട്ജെസ്റ്റ്‌ ചെയ്തു ഇനിയും മോഷ്ട്ടിക്കണം എന്നും താങ്കളോട് ഞാന്‍ വളരെ വിനീതമായി അപേക്ഷിക്കുന്നു .....!

  രണ്ടാമത്തെ കാര്യം എന്തെന്ന് പറഞ്ഞാല്‍ എല്ലാ ബ്ലോഗ്പുലികളും ഇടയ്ക്കിടയ്ക്ക് മീറ്റ്‌ നടത്തുകയും അതിന്‍റെ ചിത്രങ്ങള്‍ എടുത്തു 'ദേ,കണ്ടില്ലേ ഞങ്ങള്‍ പുലികള്‍ ഒത്തുകൂടി' എന്നും പറഞ്ഞു ഇടയ്ക്കിടയ്ക്ക് പോസ്റ്റ്‌ ഇടുകയും വേണം.നാട്ടില്‍ വന്നാല്‍ വിളിക്കണം,ഒന്ന് കാണണം എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ദുബായില്‍ വെച്ച് ഒരു ബ്ലോഗറെ 'മീറ്റ്‌' ചെയ്യും എന്ന് ഞാന്‍ കരുതിയിരുന്നില്ല.എന്ത് ചെയ്യാന്‍ എന്നെ ബ്ലോഗ്‌ പുലിയാക്കിയേ അടങ്ങൂ എന്ന് നിയ്യത്തെടുത്തു നടക്കുന്ന ആള്‍ക്കാരോട് ഞാന്‍ എന്ത് പറയാന്‍,അതും ബഹ്‌റൈനില്‍ നിന്നും ഫ്ലൈറ്റില്‍ വന്നു എന്നെ മീറ്റ്‌ ചെയ്യുന്നവരോടു ...!!

   അന്നും പതിവ് പോലെ ഞാന്‍ ഉച്ച മയക്കത്തിലായിരുന്നു.ഏകദേശം വൈകുന്നേരം ഒരു നാല് മണിക്ക് മൊബൈല്‍ റിംഗ് ചെയ്യുന്നു..പരിചയമില്ലാത്ത നമ്പര്‍.എടുത്തു സംസാരിച്ചപ്പോള്‍ മറുവശത്ത് നല്ല പരിചയമുള്ള ശബ്ദം.'എടാ ഞാന്‍ നിന്‍റെ ജബല്‍ അലിയില്‍ ഉണ്ട് ഇപ്പോള്‍,നീ എവിടെയാണ് ?.പിന്നെ ഒന്നും കേള്‍ക്കുന്നില്ല..ഞാന്‍ കുറെ നേരം ഹല്ലോ ഹല്ലോ എന്ന് പറഞ്ഞു നോക്കി ..ഇല്ല ഒരു ശബ്ദവും കേള്‍ക്കുന്നില്ല.പെട്ടെന്നാണ് എനിക്കോര്‍മ വന്നത് എന്‍റെ കയ്യിലുള്ള മൊബൈല്‍ തലേന്ന് ഒരു ബംഗാളി റിപ്പയരിങ്ങിനു കൊണ്ട് വന്ന മൊബൈല്‍ ആണ് എന്ന്.സംസാരിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ആകുന്ന പ്രോബ്ലം ആണ് അതിനു..തല്ക്കാലം സ്വന്തമായി മൊബൈല്‍ ഇല്ലാത്തതിനാല്‍ അലാറം വെക്കാന്‍ എടുത്തതായിരുന്നു അത് ..ഇനിയെന്ത് ചെയ്യും.ഉടനെ തന്നെ എണീറ്റ്‌ പോയി കുളിച്ചു{ഉവ്വ ഉവ്വ } ഡ്രസ്സ്‌ മാറി നേരെ ഷോപ്പില്‍ പോയി പുതിയ ഒരു മൊബൈല്‍ എടുത്തു അതില്‍ സിം ഇട്ടു തിരിച്ചു വിളിച്ചു നോക്കി..നമ്പര്‍ ബിസി..

                                                                     

                                                                                                                   {തുടരും..}


  

46 comments:

 1. ഇനി പഴയ പോലെ എല്ലാവരുടെ ബ്ലോഗുകള്‍ വായിക്കാന്‍ ഞാനുണ്ടാവും ....!

  ReplyDelete
 2. പുതിയ ബ്ലോഗു പുലിക്കു എല്ലാ വിധ ആശംസകളും...
  അല്ലെങ്കിലും ഫൈസു താങ്കള്‍ ഒരു പുലി തന്നെയാണ് കേട്ടോ..
  എന്ന് ഒരു പാവം കുഞ്ഞു എലി ബ്ലോഗര്‍

  ReplyDelete
 3. ടോംസിന്റെ കമെന്റ്റ്‌ കിട്ടി ...ഇനി സമാധാനമായി ഒന്ന് ഉറങ്ങട്ടെ ...

  ReplyDelete
 4. എന്തിനു പുലി?
  "സിങ്ക"മായിക്കൂടെ?

  ReplyDelete
 5. ഒരു കള്ളനെകൊണ്ട് ബൂലോകത്തില്‍ ഉള്ളവരുടെ സമാധാനാം പോയോ? പോട്ടെ ഫൈസൂ പോസ്റ്റ്‌..ഫൈസൂന്റെ കമ്മട്ടത്തില്‍ ഇനിയും മഷി ബാക്കിയുണ്ടല്ലോ..പടച്ചു വിട്...എടുക്കേണ്ടവന്‍ ഒക്കെ എടുക്കട്ടെ..

  പിന്നെ..ഈ 'തുടരും' പരിപാടി തുടരാനാണോ പരിപാടി?

  ReplyDelete
 6. നീ എപ്പോഴും ക്ലൈമാക്സില്‍ നിര്‍ത്തുന്നത് എന്താ ..

  ReplyDelete
 7. തളിക്കുളം എന്നു വെച്ചാല്‍..? നമ്മുടെ...?ഹേയ്.
  എന്തായാലും തിരിച്ചെത്തിയല്ലോ...സന്തോഷം.

  ReplyDelete
 8. അപ്പോള്‍ പുലി പട്ടം കിട്ടി അല്ലെ. ആശംസകള്‍

  ബാക്കി സ്റ്റാഫുകള്‍ ഉടന്‍ തന്നെ എനിക്ക് വായിക്കാനും കമെന്റ്റ്‌ ഇടാനും ബ്ലോഗ്‌ ഉണ്ടാക്കി തരാന്‍ മടിക്കില്ല (കൊള്ളാം. നര്‍മ്മത്തിന്റെ ഒരു പൊട്ടു)

  ReplyDelete
 9. ഫൈസുജി ഇങ്ങനെ ഒരു പോസ്റ്റ്‌ മാത്രം മതിയോ ആ മഹാനായ കള്ളനു ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തി ഒന്ന് ആദരിചൂടെ ?അതും സ്വന്തം ചിലവിലാകുമ്പോള്‍!

  ReplyDelete
 10. ഇതൊരുമാതിരി മറ്റോട്ത്തെ “തുടരും” ആയി.....അള്ളാണെ ഞാൻ ജബെലലി വരേ വന്ന് തല്ലും ട്ടാ....!!!! അല്ല പിന്നേ.....
  ഒരുമാതിരി മനുഷ്യനെ “കൊഞാണനാക്കുന്ന” തുടരും......പെട്ടെന്നെഴുതടാ പുല്ലേ...!!!

  ReplyDelete
 11. പ്രിയ ഫൈസു .... നീ ബൂലോകത്ത് പ്രായ പൂര്‍ത്തി ആയെന്നറിഞ്ഞതില്‍ സന്തോഷം ....
  ഇപ്പോഴാ മനസ്സിലായത്‌. ഇത് വരെ ശമ്പളം വാങ്ങി ബ്ലോഗും എഴുതി കൂടുകായിരുന്നു ല്ലേ ?? എന്തായാലും സജീവത നില നില്‍ക്കട്ടെ ... ബോറടിക്കുമ്പോള്‍ തളിക്കുളത്തുകാരന്‍ ഒരു ആവേശം ആവട്ടെ അത്തരക്കാരെ എങ്കിലും ത്രുപ്തിപ്പെടുതാതിരിക്കുന്നതെങ്ങിനെ ... ഹ ഹ ഹ ...

  ReplyDelete
 12. എനിക്ക് പറയാനുള്ളത് ജാബു പറഞ്ഞതോണ്ട് ഞാന്‍ ആവര്‍ത്തിക്കിണില്ല. ആരാ ഫൈസൂ നിനക്കീ 'തുടരും' എന്ന വാക്ക് പഠിപ്പിച്ചു തന്നത്? നാല്‍പ്പത്താര് പോസ്റ്റില്‍ നാലപ്പതിലും ഈ വാക്കുണ്ട്. ഇത് വരെ മലയാളം അറിയില്ല എന്നായിരുന്നു നിന്റെ ന്യായം. ഇനിയിപ്പോ ജോലിത്തിരക്കിനെയും പഴി ചാരാമല്ലോ..
  ഒരു കാര്യം ചെയ്യ്. ചങ്ങമ്പുഴയുടെ രമണന്‍ ദുബായില്‍ കിട്ടുമെങ്കില്‍ ഒരു കോപ്പി മേടിച്ചു വായിക്ക്. പണ്ട് വൈക്കം മുഹമ്മദ്‌ ബഷീര്‍ മലയാളം പഠിച്ചത് ഇങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്. (ഇല്ലെങ്കില്‍ ഒരു വിസിറ്റിംഗ് വിസ എടുത്തു ഞാനും അങ്ങ് വരും.)
  നിനക്ക് പ്രൊമോഷന്‍ കിട്ടിയതിന്റെ ട്രീറ്റ്‌ കിട്ടിയില്ല..
  അത് കൊണ്ട് ബ്ലോഗ്‌പുലി ആയതിന്റെ ചെലവ് ചോദിക്കുന്നില്ല. വെറും ആശംസകള്‍ മാത്രം നേരുന്നു.

  ReplyDelete
 13. ബ്ലോഗ്‌പുലിക്ക് ആശംസകൾ

  ReplyDelete
 14. ബ്ലോഗ് മോഷണം ഇപ്പോൾ പതിവാണ്. എന്നാലും ഫൈസുവിന്റെ ബ്ലോഗ് മോഷ്ടിച്ചത് ആ തളിക്കുളത്തുകാരന്റെ വിവരക്കേടാ...

  ഏതായാലും ഒരിടവേളക്കു ശേഷം തിരിച്ചെത്തിയല്ലോ..

  ReplyDelete
 15. അപ്പോള്‍ ഇപ്പോള്‍ പുലി പട്ടവുമായിട്ടാണ് ഹൈസുവിന്റെ ഇത്തവണത്തെ ഉദയം അല്ലെ? പിന്നേ, ആ തളിക്കുളത്ത്‌ കാരനെ വെറുതെ വിട്ടേക്ക്. പുള്ളിക്കാരന്‍ വെറും പുലിയല്ല കേട്ടോ...

  ReplyDelete
 16. ഫൈസൂ..ആ കള്ളനോട് എന്‍റെ ഒരു പോസ്റ്റും കൂടി...?

  മൂപ്പരാണോ ജബല്‍ അലിയില്‍ കാത്തു നില്‍ക്കുന്നത്‌...

  ബാക്കി വേഗമാകട്ടെ..

  ReplyDelete
 17. ന്‍റെ ഫൈസൂനും പ്രായ പൂര്‍ത്തി ആയി റബ്ബില്‍ ആലമീനായ തമ്പുരാനേ ഇന്‍ജി ഞമ്മക്ക് ഓന് ഒരു പെണ്ണും കൂടി അങ്ങട്റ്റ് കെട്ടിച്ചു കൊടുത്താലോ

  ReplyDelete
 18. nanni alakkulathukaraa..
  ningal nammute faisuvine emandan puli.. thetty..singam aakkiyallo.
  (thank god.)

  ReplyDelete
 19. സത്യം ..പറ..ഫൈസു
  ആ തളിക്കുളംകാരന് ഇത് മോഷ്ട്ടിച്ച് പോസ്റ്റാക്കുവാൻ എന്ത് കൊടുത്തു...?

  ReplyDelete
 20. നീ പുലിയല്ലടാ............
  പുപ്പുലിയാ ..........
  ആശംസകള്‍

  ReplyDelete
 21. ഹലോ പുലികുട്ടാ, തിരിച്ചെത്തിയതില്‍ സന്തോഷം..പിന്നെ എന്റെ ബ്ലോഗ്‌ അഡ്രസ്‌ കൂടി ഒന്ന് കൊടുക്കണേ, ആ കള്ളനു.. ആരും വന്നു അടിച്ചു പോവാത്തതില്‍ സങ്കടപെട്ടിരിക്കുകയാ..

  പിന്നെ മീറ്റ്‌ ഇല്ലെങ്കിലും മാനേജര്‍ ആയ ചെലവു വേണംട്ടോ. ബ്ലോഗ്‌ എഴുതി ബ്ലോഗ്‌ എഴുതി 'മാനേജര്‍' ആയ ലോകത്തിലെ ഏക മാനേജര്‍ അത് ഫൈസുവാണ്. ഈ ബ്ലോഗര്‍മാരുടെ ഓരോ യോഗം. ബ്ലോഗ്‌ മരിക്കുന്നതിനു മുന്പ് ഒരു മാനേജര്‍ ആയാല്‍ മതിയായിരുന്നു

  ReplyDelete
 22. പുലിപ്പട്ടം കിട്ടിയ ഫൈസുവിന് ...............................................

  (തുടരും)

  ReplyDelete
 23. അപ്പോ അതും സംഭവിച്ചു…!!

  ReplyDelete
 24. പുലിയായി ല്ലേ? :)

  ReplyDelete
 25. മെനി മെനി ഹാപ്പി റിട്ടെണ്‍സ് ഓഫ് ദി ബ്ലോഗ്‌ പൂര്‍ത്തി ഡേ. നല്ല പോസ്റ്റുകള്‍ വരട്ടെ

  ReplyDelete
 26. ഞങ്ങള്‍ ഇവിടെ ബ്ലോഗ്‌ മീറ്റ് നടത്തിയതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല ഫൈസൂ ....ദുഫായ്കാരെയൊക്കെ എന്തിനു കൊള്ളാം..
  (വാശികേറ്റിയതാ കേട്ടോ)
  പിന്നെ ആ തളിക്കുളത്ത്കാരനെ ഞാന്‍ കയ്യോടെ പിടികൂടിയിട്ടുണ്ട് (എന്റെ പോസ്റ്റും മോഷ്ടിച്ചോളൂ എന്ന് പറയാന്‍)
  തുടരും.....

  ReplyDelete
 27. @മൈ ഫ്ലാവേര്സ് ....എന്നാ അടുത്ത പോസ്റ്റു മുതല്‍ സിങ്കമായെക്കാം ...!

  @ഹാഷിക് .....കമ്മട്ടം എന്താ എന്നരിഞ്ഞാലല്ലേ മഷി ഉണ്ടോ എന്ന് നോക്കാന്‍ പറ്റൂ .....!

  @മുല്ല ...ഹേയ് ,,,അതല്ലാ അതല്ലാ ....!

  @അക്ബര്‍ ബായി ...താങ്കളുടെ കമെന്റ്റ്‌ കാണുമ്പോള്‍ വളരെ സന്തോഷമാണ് ....!

  @കുന്നെക്കാടന്‍ ...അവനെ ഒന്ന് നേരില്‍ 'മീറ്റ്‌' ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ ........താങ്ക്സ് ഫോര്‍ കമിംഗ്

  @ജാബൂ ...നീ ഇനി ജബല്‍ അലിയില്‍ കാലു കുത്തിയാല്‍ നിന്നെ ഞാന്‍ നീ പണ്ട് പറ്റിച്ച പച്ചകള്‍ക്കും പഞ്ഞബികള്‍ക്കും കാണിച്ചു കൊടുക്കും .....ബാക്കി അവര്‍ നോക്കിക്കോളും ....ഇല്ലെങ്കില്‍ 'എന്‍റെ 'സ്റ്റാഫിനെ വിട്ടു ഞാന്‍ തല്ലിക്കും .....!

  @മൊയ്തീന്‍ ബായി ....ഇനി ഇവിടെ ഒക്കെ കാണും ...!

  ReplyDelete
 28. @പട്ടേപ്പാടം ...ഫോട്ടോ ഒക്കെ മാറ്റി അല്ലെ ...ഗ്ലാമര്‍ ആയിട്ടുണ്ട്‌ ...!

  @അതെ ബാക്കിയുല്ലവര്‍ക്കൊന്നും ഉത്തരം ഇല്ലാ ...എല്ലാവരും എന്നെ കളിയാക്കുന്നു ....!

  ReplyDelete
 29. ബ്ലോഗ് പുലി ആകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് "ബ്ലോഗ് നിറുത്തുന്നു" എന്നൊരു പോസ്റ്റ് ഇടുകയാണ് - അല്ലേ ഫൈസു? പിന്നെ ചെയ്യേണ്ടത് ഒരു "ഫേസ്‌ബുക്ക്" പുലിയാകുക എന്നതാണ് ("ഫേസ്‌ബുക്ക്" പുലി തന്നത്താന്‍ ബ്ലോഗ് പുലി ആയിക്കോളും). അല്ലേ?

  ReplyDelete
 30. ഞമ്മളും ഒരു ബ്ലോഗ് പുലിയാണ് കേട്ടോ...ജിദ്ദയിലെ പുലി..!

  ReplyDelete
 31. പുലികള്‍ക്കെന്താ(അങ്ങനെ ഒന്നുണ്ടോ?, ഉണ്ടെങ്കില്‍ ആളാവാന്‍ വേണ്ടി ചിലര്‍ സ്വയം ഉണ്ടാക്കി തീര്‍ത്ത ജാഡകള്‍) കൊമ്പുണ്ടൊ??

  എല്ലാവരും ഫ്രീ ആയി കിട്ടിയ ഗൂഗിളിന്റെ സേവനം വെച്ചാ തകര്‍ക്കുന്നെ.
  അതൊണ്ട് തന്നെ പുലി എലി കളി നല്ലതല്ലാ
  ഒന്നുങ്കില്‍ എല്ലാവരും പുലികള്‍ എല്ലെങ്കില്‍ എല്ലാവരും എലികള്‍
  അയ്യേ.... വെണ്ട എല്ലാവരും ബ്ലോഗര്‍മാര്‍.. അത് മതി.

  ഉടക്കാണെന്ന് കരുതരുത്(ആരോടും ഈ മുഖവുര പറയാറില്ലാ. താങ്കളോട് വേണമെന്ന് തോന്നി)..
  ഈ തുടരും ഒട്ടും ഇഷ്ട്ടായില്ലാ.

  (ഇഷ്ട്ടായാലും ഇല്ലെങ്കിലും) എന്റെ ശൈലിയില്‍ പറഞ്ഞാ 'തുടരാന്‍ മനസ്സിലാ..!'

  ReplyDelete
 32. ഫൈസുമോനെ ! എന്‍റെ ബ്ലോഗ്‌ മോഷ്ടിച്ചതിനെതിരെ ഞാന്‍ എഴുതിയ പോസ്ടിനിട്ടൊരു കൊട്ടല്ലേ ഇത് ?

  ReplyDelete
 33. എന്നെ തല്ലാൻ അളാക്കുന്നതൊക്കെ കൊള്ളാം....പക്ഷെ ഞാനാണ് അവരുടെ ആദ്യത്തെ “മാനേജർ തെണ്ടി”..!!! അപ്പോ ഞാൻ പറഞ്ഞാലും അവർ കേൾകാതിരിക്കില്ല...
  ആ തളിക്കുളത്തുകാരന്റെ ലിങ്ക് ഇതിൽ പോസ്റ്റുക... ഞങ്ങളും ഒന്ന് പ്രതികരിക്കട്ടെ....

  ReplyDelete
 34. അയ്യോ ഫൈസൂ.. ഇതെന്താ കൊച്ചുകുട്ടികളെ പോലെ..ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കൊക്കെ പിണങ്ങി വാശി പിടിച്ചാലോ.?
  മോന്‍ നല്ല കുട്ടിയായി വന്നു ഈ കംമെന്റിയവര്‍ക്കൊക്കെ നല്ല ചൂടുള്ള മറുപടി കൊടുക്കണം,ട്ടോ .!! ഇല്ലെങ്കില്‍ ഈ കമ്മെന്ടടിയന്മാരോക്കെ പിണങ്ങിയാലോ? ഫൈസൂനു ബ്ലോഗ്പൂര്ത്തി ആയെങ്കിലും കംമെന്റുപൂര്‍ത്തി ആയില്ല എന്ന് എന്നോട് ഒരാള് പറഞ്ഞെതെ ഉള്ളൂ..
  NB : ബ്ലോഗ്പുലികള്‍ ആക്ഷേപങ്ങളിലും പരിഹാസങ്ങളിലും തളരാതെ തകരാതെ, 'ഇനിയും മുന്നോട്ടു മുന്നോട്ടു ' എന്ന് പാടിക്കൊണ്ട് അക്ഷീണം മുന്നോട്ടു പോകേണ്ടാതാകുന്നു.

  ReplyDelete
 35. നമ്മളുടെ പോസ്റ്റ് ആരും മോഷ്ട്ടിക്കുന്നില്ലല്ലോ എന്നു വിചാരിച്ചു സങ്കടപ്പെട്ടിരിക്കുകയാ.. ഏതായാലും ഈ പുലി(?) കുട്ടിക്ക് ആശംസകൾ.. ധാരാളം പോസ്റ്റെഴുതാനും അതു വേറെ ആരെങ്കിലും എടുത്ത് കോപി പേസ്റ്റ് ചെയ്യാനും ഇടവരട്ടെ എന്നു പ്രാർഥിക്കുന്നു...

  ReplyDelete
 36. ഭാഗ്യം സമ്മതിച്ചല്ലോ.. ..................പൂര്‍ത്തിയായെന്നു.

  ReplyDelete
 37. ഭയങ്കര സസ്പെന്‍സും വെച്ചു എഴുതാനിരിക്കുവാ..ആറേഴു പേര്‍ക്ക് കഴിക്കാനുള്ള മന്തി ചോറ് 'രണ്ടു പുലികള്‍'ചേര്‍ന്നു തട്ടിയ കാര്യം ഇവിടെ കുറെ പേര്‍ക്കൊക്കെ അറിയാം ട്ടോ...(വെറുതേ അല്ല ഇപ്പോള്‍ മൊബൈല്‍ ഓഫാക്കി വെച്ചു ഇരിക്കുന്നത്) ഉവ്വ് ഉവ്വേ

  ReplyDelete
 38. ഞാന്‍ ഏതായാലും പുലി ആയിട്ടില്ല. എന്റേത് ആരും അടിച്ചു മാറ്റിയിട്ടില്ലെന്നു തോന്നുന്നു. രസകരമായ അവതരണം. അടുത്ത ലക്കം ഉടന്‍ റിലീസ് ചെയ്യുക. കാത്തിരിക്കും.

  ReplyDelete
 39. ഈ തളിക്കുളത്തുകാരനെ ഒന്ന് പറഞ്ഞുതരോ...?
  നേരിട്ട് കാണാനാ...

  ReplyDelete
 40. Good !

  GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
  Here

  ReplyDelete
 41. ആശംസകൾ.. പുലികൾ നീണാൽ വാഴട്ടെ :)

  ReplyDelete
 42. @ ഫൈസൂ
  :)

  ------------------------

  @ ഷമീര്‍
  ഇതാണവന്റെ ബ്ലോഗ് അഡ്രസ്സ്
  ആരിഫ് ബ്ലോഗ് സ്പോട്ട്

  ഇപ്പൊ അവന്റെ ബ്ലോഗില്‍ ഈ പറഞ്ഞ പോസ്റ്റുകളൊന്നും കാണില്ല
  അടിച്ചു മാറ്റിയ എല്ലാ പോസ്റ്റുകളും
  അവന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു.

  ReplyDelete
 43. എല്ലാവരും കൂടി നമ്മുടെ ഫൈസുവിനെ കഴുതപ്പുലിയാക്കാതിരുന്നാല്‍ മതി.

  ReplyDelete
 44. പുപ്പുലിക്ക് ബ്ലോഗ്‌പൂര്‍ത്തിയായതിന്‍റെ ആശംസകള്‍...

  ReplyDelete