![]() |
മദീനയിലെ ഒരു സുബഹി നമ്സക്കര വേള |
'ഒന്നുകില്‍ ഞാനും ചെറിയ പെങ്ങളും കിടന്നുറങ്ങുന്ന റൂമിന്‍റെ വാതിലിനു ഒരു ചവിട്ട്,അല്ലെങ്കില്‍ ഉറക്കെയുള്ള ഒരു മുരടനക്കം,അതുമല്ലെങ്കില്‍ ഉമ്മാനോട് 'അന്‍റെ പൊന്നാര മോനും മോള്‍ക്കും എണീക്കാന്‍ സമയമായില്ലെടീ ' എന്നുള്ള ഒരു ചോദ്യം,ഇതൊക്കെയായിരുന്നു കുട്ടിക്കാലത്ത് മദീനയില്‍ എന്‍റെ അലാറം...! ഏതു കഠിനമായ ഉറക്കത്തിലാണെങ്കിലും ഇതിലേതെങ്കിലും ഒന്ന് കേട്ടാല്‍ അറിയാതെ ഞെട്ടി ഉണരുമായിരുന്നു അന്ന്.ഞെട്ടി ഉണര്‍ന്നത് കാരണം കുറച്ചു നേരം സ്ഥലകാല ബോധമില്ലാതെ നില്‍ക്കുന്ന സമയത്തായിരിക്കും അധികവും എന്‍റെ ഹബീബ്{സ} മിന്‍റെ പള്ളിയില്‍ നിന്ന് തഹജ്ജുദ് നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേള്‍ക്കുക.അന്നേരം ഉണ്ട് മനസ്സില്‍ ഒരു ദേഷ്യം വരാന്‍.നല്ല സുഖമുള്ള ഒരു ഉറക്കം കിട്ടുന്ന ഒരു സമയമാണല്ലോ അത്.ഉപ്പ കാണാതെ തലയെണയും പുതപ്പും ഒക്കെ എടുത്തു ചുമരിനു രണ്ടു ഏറൊക്കെ കൊടുത്തു തല്‍ക്കാലം അട്ജെസ്റ്റ് ചെയ്യും.അല്ലാതെ എന്ത് ചെയ്യാന്‍.കാരണം തഹജ്ജുദ് ബാങ്ക് കഴിഞ്ഞു കൃത്യം ഒരു മണിക്കൂര്‍ കഴിയണം സുബഹി ബാങ്ക് വിളിക്കാന്‍ ......!
പിന്നെ നേരെ പോയി പല്ല് തേച്ചു കുളിക്കണം.അത് എത്ര തണുപ്പത്ത് ആണെങ്കിലും.ഞങ്ങളുടെ അപ്പുറത്തും ഇപ്പുറത്തും ഉള്ള വീടുകളില്‍ ഒന്നും ആരും എണീറ്റിട്ട് പോലും ഉണ്ടാവില്ല ആ സമയത്ത്.ഞങ്ങളുടെ വീട്ടില്‍ മാത്രം സകല ലൈറ്റും ഇട്ടു ഉപ്പ ഒരു മുസല്ലയും ഇട്ടു മുന്നില്‍ ഒരു തലയണയും വെച്ച് അതിന്മേല്‍ ഖുര്‍ആനും വെച്ചിരിക്കുന്നുണ്ടാവും.അപ്പോഴേ ഒരു അടിയുടെ മണം കിട്ടും.പക്ഷെ എന്ത് ചെയ്യാന്‍ ഓടി പോകാന്‍ ഒന്നും പറ്റില്ലല്ലോ.പോയി തല വെച്ച് കൊടുക്കുക തന്നെ ......!
കുളിച്ചു വുളൂ ഉണ്ടാക്കി ഉപ്പയുടെ മുന്നില്‍ വെച്ച് രണ്ടു രകഅത്തു തഹജ്ജുദ് നിസ്കരിക്കണം.അത് കഴിയുമ്പോഴേക്കും നിസ്ക്കാര കുപ്പായം ഇട്ടു ഒരു കയ്യില്‍ തസ്ബീഹു മാലയും മറ്റേ കയ്യില്‍ ചായയും കടിയുമായി ഉമ്മയും അവിടെ ഹാജരാവും.പിന്നെ ഒന്നുകില്‍ ഏതെന്കിലും ഒരു ആയത്തിനെ കുറിച്ചോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മതപരമായ കാര്യങ്ങളെ കുറിച്ചോ ഉപ്പയുടെ ഒരു ക്ലാസ് ഉണ്ടാവും.അതാണെങ്കില്‍ രക്ഷപ്പെട്ടു.കാരണം വെറുതെ ഇരുന്നു കേട്ടാല്‍ മതി.ഇടയ്ക്കു മനസ്സിലാകുന്നുണ്ടോ എന്നറിയാന്‍ ഓരോ ചോദ്യങ്ങളൊക്കെ ചോദിക്കും എന്ന് മാത്രം.ഉത്തരം പറയാന്‍ കിട്ടിയില്ലെങ്കില്‍ വല്യ പ്രശ്നമൊന്നും ഇല്ല രണ്ടു ശൈത്താന്‍ വിളി കേട്ടാല്‍ മതി.വേറെ പ്രശ്നം ഒന്നുമില്ല.....!
പക്ഷെ രണ്ടാമത്തെ ഒപ്ഷന്‍ ആണ് ഉപ്പ സെലക്ട് ചെയ്യുന്നത് എങ്കില്‍ അന്ന് അടി,ഇടി,ചവിട്ട്,തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടാവും.അതായത് കാണാതെ പഠിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ ഓതിക്കല്‍ ആണെങ്കില്‍ കുടുങ്ങിയത് തന്നെ.ഒരാള്‍ ഉപ്പാക്കും ഒരാള്‍ ഉമ്മാക്കും ഖുര്‍ആന്‍ ഓതി കൊടുക്കണം.ഉമ്മയുടെ മുന്നില്‍ പെടുന്നവര്‍ രക്ഷപ്പെട്ടു എന്ന് പറയാം .കാരണം ഉമ്മ ചെറിയ തെറ്റൊക്കെ ആണെങ്കില്‍ അട്ജെസ്റ്റ് ചെയ്തു തരും.പക്ഷെ ഖുര്‍ആന്‍ അല്ലെ ഒരു പരിധി വിട്ടു അട്ജെസ്റ്റ് ചെയ്യാന്‍ പറ്റില്ലല്ലോ.തെറ്റിയ ഭാഗം ചിലപ്പോ ഉമ്മ ഒന്നും കൂടി ഓതാന്‍ പറയും .അതോടെ ഉപ്പാക്ക് കാര്യം മനസ്സിലാവും.പിന്നെ ഉപ്പയുടെ വക തെറ്റിയ ഭാഗം വീണ്ടും ഓതിപ്പിക്കല്‍,ചൂടാവല്‍,അടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍.ചിലപ്പോ അത് വരെ എല്ലാം ഒര്മയുണ്ടാവും,പക്ഷെ ഉപ്പ ഓതിപ്പിക്കുമ്പോള്‍ പേടിച്ചിട്ടു ഓര്‍മയുള്ളത് പോലും മറന്നു പോകും.അപ്പോഴൊക്കെ ആണ് മനസ്സില്‍ ഉപ്പാനെ കൊല്ലാനുള്ള ദേഷ്യം വരിക.അതിരാവിലെ വിളിച്ചുണര്‍ത്തിയതും പോരാ കൂടെ ഇമ്മാതിരി പീഡനങ്ങളും ......!
എന്തൊക്കെ പറഞ്ഞാലും ആ ഒരു മണിക്കൂര്‍ ഒരു സംഭവമായിരുന്നു.വര്‍ഷങ്ങളോളം ഇത് തന്നെയായിരുന്നു എന്‍റെയും അനിയത്തിയുടെയും അവസ്ഥ.ഞങ്ങളുടെ ഈ അവസ്ഥ അറിയുന്ന ഞങ്ങളുടെ അയല്‍വാസികളും കുടുംബക്കാരും ഒക്കെ ഇടയ്ക്കിടയ്ക്ക് എന്നെ കളിയാക്കുന്ന ഒരു കാര്യമുണ്ട്{അവര്‍ക്കും ഉപ്പാനെ പേടിയാണ്.നേരിട്ട് ഒന്നും പറയില്ല .!}.അവര്‍ ഇടയ്ക്കിടയ്ക്ക് എനിക്ക് കേള്‍ക്കാന്‍ വേണ്ടി പറയും ...'അല്ല ഈ ഉസ്താദുമാരോടും ബാപ്പാരോടും അടി കിട്ടിയ സ്ഥലം അള്ളാഹു നരകത്തില്‍ ഇടൂല എന്നാണല്ലോ.അപ്പൊ ഞമ്മളെ ഫൈസൂനു ഒന്നും പേടിക്കാനില്ല..കാരണം ഓന്‍റെ മേത്ത് ഉപ്പനോട് അടി കിട്ടാത്ത ഒരു സ്ഥലവും ഇനി ബാക്കിണ്ടാവൂലാ'എന്ന് ......... !
ബാക്കി അടുത്ത പോസ്റ്റില്‍ ....!
സത്യത്തില്‍ വേറെ എന്തോ എഴുതാന്‍ ഇരുന്നതാ.എഴുതി വന്നപ്പോ ഇങ്ങനെ ഒക്കെ ആയി..എന്നാ കിടക്കട്ടെ എന്ന് കരുതി പോസ്റ്റുന്നു.കുറച്ചു ദിവസമായി വല്ലതും എഴുതിയിട്ട്.കുറെ ആള്‍ക്കാര്‍ ചോദിച്ചു അതെന്താ ഫൈസൂ നീ ബ്ലോഗ് എഴുത്ത് നിര്‍ത്തിയോ എന്ന്.മിനിയാന്നു രമേശേട്ടനും കുറെ കാര്യങ്ങള്‍ പറഞ്ഞു.ചെറുവാടിയും ഉമ്മു ജാസ്മിനും എന്നും പറയും.പിന്നെ നേരിട്ട് പരിചയമുള്ളവരും ഇല്ലാത്തവരുമായ പലരും ചോദിച്ചു .ഏതായാലും ഇനി വീണ്ടും എഴുതാന്‍ തുടങ്ങുകയാ.എത്ര പോവും എന്നറിയില്ല.കഴിഞ്ഞ പോസ്റ്റില്‍ ദേ,യാസ്മിന്‍ {മുല്ല} വന്നു ചോദിച്ച പോലെ ഇനി ആരും ചോദിക്കരുത് ...."ഡേയ് എവിടയാടെയ്..പിണ്ണാക്ക് ബിസിനെസ്സ് മൊത്തം തലയിലായാ"..!!!.ആള്‍ക്കാര്‍ക്കൊന്നും എന്നെ പണ്ടത്തെ പോലെ ഒരു ബഹുമാനമില്ല .ഏതായാലും ഞാനും ഹൈനക്കുട്ടിയും ഒക്കെ തിരിച്ചു വരാന്‍ തീരുമാനിച്ചിരിക്കുന്നു ....!
കഴിഞ്ഞ പോസ്റ്റ് വായിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ....!
ReplyDeleteആരും വന്നില്ലാ.
ReplyDeleteനീ വന്നല്ലോ അത് മതി ....നിന്‍റെ പരീക്ഷ ഒക്കെ കഴിഞ്ഞോ ?
ReplyDeleteനിന്‍റെ പ്രഭാതം കണ്ടപ്പോള്‍ എനിക്കു മദീനയിലെ പുലര്‍ക്കാലം ഓര്മ വന്നു..അപ്പൊ ഞാനും ഇട്ടു ഒരു പോസ്റ്റ് ....ഹിഹിഹി ..!
ReplyDelete'ഒന്നുകില്‍ ഞാനും ചെറിയ പെങ്ങളും കിടന്നുറങ്ങുന്ന വാതിലിനു ഒരു ചവിട്ട്,... ഹല്ല, അറിയാഞിട്ട് ചോദിക്കുവാ, നിങ്ങൾ കിടന്നുറങ്ങാറുള്ളത് വാതിലിലാണോ?
ReplyDeleteഉപ്പയുടെ കയ്യിൽ നിന്നും നല്ലവണ്ണം മേടിച്ച തടിയെല്ലാം ഉശാറായിക്കാണുമല്ലോ? അല്ലെ? പക്ഷെ ഒരു കാര്യം ഉപ്പയുടെ കയ്യിൽ നിന്നും കിട്ടീയെന്നു വിചാരിച്ച്, സ്വന്തം മക്കളെ തല്ലികൊല്ലരുത് കെട്ടോ...
ഇന്നലെ ഞാനും ചെറുവാടിയും തമ്മിലുള്ള സംസാരത്തിനിടയില്‍
ReplyDeleteനിന്റെ ബ്ലോഗിനെ കുറിച്ചും സംസാരിച്ചു. നീ ബ്ലോഗ് കട പൂട്ടി
പിണ്ണാക്ക് കച്ചവടത്തിനു പോയെന്നു കരുതിയിരിക്കുകയായിരുന്നു
ഞാന്‍... എന്തായാലും തിരിച്ചു വന്നല്ലോ...? സന്തോഷം...
ചെറുതാണെങ്കിലും നിന്റെ പതിവു ശൈലിയിലുള്ള പോസ്റ്റ്.
നല്ല രസായിട്ട് വായിച്ചു...
faisu....nee bhagyam cheyda kuttiyaaneda...ithra nalla uppaaneyum ummaaneyum ninakku kittiyallo...!!! ithrayokke aayittum nee padichille..?? nee padachonodu eppolum nandi parayanam.
ReplyDeleteennittu faisu, Koran thettaathe othaan padicho?
ReplyDelete@അംജിത് ...ഡാ കോരാന്‍ അല്ല ഖുര്‍ആന്‍ {quran}...നീയൊക്കെ ഇനിയെന്നാ മലയാളം എഴുതാന്‍ പഠിക്കുക...നവോദയെ പറയിപ്പിക്കരുത്.......!
ReplyDeleteഅടിച്ചു പഠിച്ചതെ അരങ്ങത്തു വാഴൂ ..
ReplyDeleteവെറുതെ ഉപ്പാനേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ഹിഹിഹി ....
ഇതെവിടെയായിരുന്നു?
കണ്ടിട്ട് കുറെ കാലമായല്ലോ ..
ഇന്ന് ഇന്ത്യ ജയിക്കുമോ എന്നാ ടെന്‍ഷനില്‍ ഇരിക്കാണ് ഞാന്‍ .
ReplyDeleteകളിക്കുന്നവരെക്കാള്‍ ടെന്‍ഷന്‍ നമുക്കാ. ഇന്ന് സച്ചിന് തകര്‍ക്കും യുവരാജ് പൊളിക്കും എന്നൊക്കെ എത്ര പേരോടാ പറഞ്ഞത്.
ക്രിക്കറ്റ് എന്തെന്ന് അറിയാത്ത കെട്ട്യോള് പോലും എന്നെ പിരാകി കാണും.
അതിനിടയില്‍ നിന്റെ പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട് , മദീനയെ പറ്റി എഴുമ്പോള്‍ നിന്റെ എഴുത്തിനൊരു നൈര്‍മല്യം ഉണ്ടെന്നു.
ഉപ്പാന്റെ അടിയും പേടിയും എല്ലാമായി നീ പറയുന്ന മദീന കാലങ്ങള്‍ നന്നായി ഇഷ്ടപ്പെടാറും ഉണ്ട്. ഈ പോസ്റ്റും നന്നായി ട്ടോ.
പക്ഷെ ഇത്ര അടി കിട്ടിയിട്ടും നീ ഗുണം പിടിച്ചോ എന്നാണു എന്റെ സംശയം :)
ഫൈസു, ....... മദീന വിശേഷങ്ങള്‍ വായിച്ചു.
ReplyDeleteഎല്ലാം നല്ലതിന് വേണ്ടിയല്ലേ.
നന്നായിരിക്കുന്നു.
@കുറ്റൂരി ..തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി ...
ReplyDeleteപിന്നെ ഞങ്ങള്‍ പാവങ്ങള്‍ ആയത് കൊണ്ട് കട്ടില്‍ ഒന്നും ഇല്ലായിരുന്നു..പകരം ഒരു വാതില്‍ പലകയില്‍ ആയിരുന്നു കിടന്നുരങ്ങിയിരുന്നത് ....ഹിഹിഹി.
പിന്നെ രണ്ടു മൂന്നു കുട്ടികള്‍ ഉണ്ടായിട്ടു വേണം ഇതിനൊക്കെ ഒന്ന് പകരം വീട്ടാന്‍ .വേണ്ടേ ?....
@റിയാസ് ...അല്ലെങ്കിലും നിങ്ങള്ക്ക് രണ്ടിനും എനിക്കെതിരെ എങ്ങിനെ പാര വെക്കാം എന്നുള്ള ചിന്ത മാത്രമല്ലേ ഉള്ളൂ ..നടക്കില്ല മക്കളെ ...!
ഏറെ നാളുകളായി ദിനേന ഫൈസുവിന്റെ ബ്ലോഗില്‍ കയറി നോക്കും .. പുതിയത് ഒന്നും ഇല്ലെന്നറിഞ്ഞു തിരികെ പോരും .. ജോലി യുടെ ഉത്തരവാദിത്തങ്ങള്‍ കാരണം സംയക്കുരവാവും എന്ന് കരുതി ചോദിച്ചില്ല .. ഇന്നലെ വീണ്ടും സന്ദര്‍ശിച്ചു നിരാശയോടെ തിരികെ വന്നു ... അപ്പോള്‍ ഒന്ന് ഞാനും ചോദിച്ചു എന്തേ ബ്ലോഗിങ് നിര്‍ത്തിയോ എന്ന് ... ഒരു പാട് പേരുടെ കൂട്ടത്തില്‍ എന്റെ ചോദ്യവും ഈ പോസ്റ്റിനു കാരണം ആയെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു ... ഒപ്പം , മദീനാ വിശേഷങ്ങള്‍ അത് ഫൈസുവിന്റെ ജീവിതത്തിലെ സ്വന്തം വിവരണം ആണെങ്കിലും ആകാംക്ഷയോടെ ആദരവോടെ വായിക്കുന്നു ... സര്‍വ്വ ശക്തന്‍ നിന്റെ പിതാവിനും നിനക്കും നമുക്കെല്ലാവര്‍ക്കും ആയുരാരോഗ്യ സൌഖ്യം നല്‍കി അനുഗ്രഹിക്കട്ടെ ... (ആമീന്‍ )
ReplyDeleteമദീനയിലെ ഒരുപുലര്‍കാലം ,,,നന്നായിട്ടുണ്ട്.മലപ്പുറത്തുകാരായ,എന്നെപോലുള്ളല്ലാവര്‍ക്കും,,ചെറുപ്പത്തില്‍.ഇതുതന്നെയാണ്,...,അതുനല്ലതിനാരുന്നു അല്ലെ?....
ReplyDeleteതുടര്‍ബാഗം എന്നാണാവോ?
സ്വന്തം അനുഭവങ്ങള്‍ വെച്ചു പോസ്റ്റു കൊണ്ടു അമ്മാനമാടാന്‍(വായനക്കാരെ കയ്യിലെടുക്കാന്‍) ഫൈസുനേ കഴിയു..അപ്പോള്‍ ഇനിയും തുടരുക ഈ അടിഗാഥ..}}പിന്നെ നേരെ പോയി പല്ല് തേച്ചു കുളിക്കണം{{
ReplyDeleteപിന്നെ ഈ ഭാഗം വെറുതേ എഴുതിയതല്ലേ..സത്യം പറ ഈ ശീലം ഉണ്ടോ..?
ഡാ ഫയിസൂ ..സന്തോഷായി ..നീ തിരിച്ചു വന്നല്ലോ ..മദീനയിലെ പുലര്‍കാലം അതിന്റെ മുഴുവന്‍ നൈര്‍മല്യത്തോടുംകൂടി വായിക്കാന്‍ കഴിഞ്ഞു ..എനിക്ക് തോന്നുന്നു അറിവില്ലായ്മയുടെ ഉല്പന്നമാണ് നിഷ്കളങ്കത എന്ന് ..അത് തിരിച്ചരിയുന്ന ആള്‍ തന്റെ ജീവിതവും പെരുമാറ്റവും ലളിതമാക്കും . പാണ്ഡിത്യം അഹങ്കാരികളെ സൃഷ്ടിക്കും .നിന്റെ എഴുത്തില്‍ ഉള്ള നിഷ്കളങ്കതയാണ് നീ സൃഷ്ടിക്കുന്ന വാക്കുകളുടെ അനുഭവ പ്രപഞ്ചത്തിന്റെ സാക്ഷ്യം ..
ReplyDeletesorry 4 the spelling mistake... :(
ReplyDeleteഫൈസൂന്‍റെ ബ്ലോഗ് വാതില്‍ക്കല്‍ പലതവണ എത്തിനോക്കി മടങ്ങിയതാണ്.
ReplyDeleteഇര്‍ഫാനോട് ചാറ്റ് ചെയ്യാരുണ്ടോന്നു ചോദിച്ചപ്പോള്‍,
ഫൈസുക്ക എന്‍റെ പോസ്ട്ടുപോലും നോക്കാരില്ലെന്നു തോന്നുന്നു എന്ന് പറഞ്ഞു..
അപ്പോഴാണ് ഒരു വിളിയാളം കേള്‍ക്കുന്നത്..
"നെച്ച്വോ..ഓ..ോോോോ"
നെച്ചൂന്‍റെ ബ്ലോഗില്‍ നിന്നാണ് കേട്ടതെന്നറിഞ്ഞപ്പോള്‍ സമാധാനായി..ഇപ്പോള്‍ പുതിയ പോസ്റ്റും കണ്ടപ്പോ സന്തോഷായി.
മദീനാ വിശേഷം ഭംഗിയായി.
ആ നല്ല ബാപ്പാക്കും ഉമ്മാക്കും എന്‍റെ പ്രാര്‍ഥനകള്‍.
അവൻ വീണ്ടും ബ്ലോഗു എഴുതാൻ തുടങ്ങിയേ... ആരും പേടിക്കണ്ടാ..ഓടിക്കോ..
ReplyDeleteഅപ്പോ ഞാന്‍ വന്നതിനു ഗുണമുണ്ടായി അല്ലേ...? നന്നായി.
ReplyDeleteഎത്ര തിരക്കാണേലും ഇടക്ക് ഇങ്ങനെ വാ. മദീനയിലെ പുലര്‍ക്കാലം നന്നായി കേട്ടോ..
ഡാ..നിന്നോട് ബഹുമാനക്കുറവുണ്ടായിട്ടൊന്നുമല്ല.എപ്പളും ഈ പിണ്ണാക്കിന്റെ ബിസിനെസ്സുമായ് നടന്നാല്‍ നിനക്ക് പിത്തം പിടിക്കും .അതാ..
ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്... ആദ്യ വാചകം തന്നെ ഗംഭീരം... എനിയ്ക്ക് പള്ള നിറച്ചും കിട്ടികൊണ്ടിരുന്നത് ഉമ്മയോടായിരുന്നു...
ReplyDeleteആശംസകള്‍...
നന്നായിരിക്കുന്നു.
ReplyDeleteഈ ബ്ലോഗ് ഞാന്‍ നോക്കി നടക്കുകയായിരുന്നു ..ഒന്ന് ഫോളോ ചെയ്യാന്‍.ഇതിന്റെ ബാക്കി ആയി ഒരു കിടിലന്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നു......
ReplyDeleteഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റ് തന്നെ.
ReplyDeleteഎനിക്ക് ബാപ്പയെ അല്ല പേടി, ഫൈസുവും ഇതുപോലെ തന്റെ മക്കളെ മൂന്നു മണിക്ക് എണീപ്പിച്ചു പീഡിപ്പിക്കില്ലെന്നാ ന്റെ പേടി....ഞാന്‍ എന്റെ പെങ്ങളെ അനക്ക് കെട്ടിച്ചു തരൂല...!
അങ്ങോട്ടും വരുമല്ലോ...
ഇവിടെ ഞെക്കിയാല്‍ പുതിയ സാധനം കിട്ടും....
ഇക്കാ ഞാന്‍ കൂടയൂണ്ട് ധൈര്യായി എഴുതിക്കോ..
ReplyDeleteഎവിടെ ആയിരുന്നു ഇത്രേം നാള്‍?
ReplyDeleteമദീനയിലെ പുലര്ക്കാലം നന്നായിരിക്കുന്നു.
ഹഹ...പീഡനമേറ്റാണ് വളര്‍ന്നതല്ലേ
ReplyDeleteഹിഹി കൊള്ളാം, പക്ഷെ ഇങ്ങനയൊക്കെ വളര്‍ത്തിയിട്ടും നീ നന്നായില്ലല്ലോ
ReplyDeleteഒരിടവേളക്ക് ശേഷം നിന്റെ പോസ്റ്റ് കണ്ടതില്‍ സന്തോഷം .. നിന്റെ ഓരോ പോസ്റ്റും മദീന എന്ന സ്ഥലത്ത് എത്താന്‍ മനസ്സിനെ പ്രേരിപ്പിക്കുന്നു...
ReplyDeleteമദീന വിശേഷങ്ങള്‍ വായിച്ചു. വീണ്ടും സജീവമായോ..?
ReplyDeleteകൊള്ളാം ഫിസു. ഒരു സംശയം. നിങ്ങള്‍ രാവിലെ എഴുന്നേറ്റു ഒതിയൊക്കെ ഇരുന്നാല്‍ സ്കൂളില്‍ പോയാല്‍ ഉറക്കം വരില്ലായിരുന്നോ? ചുമ്മാ ചോദിച്ചതാണേ. എന്തായാലും രസായിരുന്നു
ReplyDeleteഹോ.. ഫൈസു തിരിച്ചെത്തിയല്ലോ..
ReplyDeleteകടയിൽ നിന്നും മുതലാളി പിടിച്ചു പുറത്താക്കിയോ ?
ഹ്രിദയത്തില്‍ ഓര്‍മ്മയുടെ തുണ്ടുകള്‍ ചേര്‍ത്തുവെക്കാന്‍ കൊതിച്ചുപോകുന്ന ചെറുപ്പക്കാലം. ശാസനകളും ശിക്ഷകളും എന്നും നമ്മളെ നന്മയിലേക്കേ കൊണ്ടെത്തിച്ചിട്ടുള്ളൂ..! ആ നന്മകള്‍ ഇനിയുമെന്നും നമ്മുടെ കൂട്ടിനുണ്ടാവട്ടേ.
ReplyDeleteഫൈസു,
നന്നായിരിക്കുന്നു, നല്ല ഓര്‍മ്മകള്‍...!
ഉപ്പയുടെ അടികള്‍ എനിക്കെന്നും വളമാണെന്നു ഉമ്മ പറയാറുണ്ടായിരുന്നു.അത്രയേറെ ഞാന്‍ വാങ്ങിച്ചുകൂട്ടിയിട്ടുണ്ട്.
ഫൈസു പറഞ്ഞത് ശരിയാണ്.പണ്ടൊക്കെ സുബഹിക്ക് ഉണരുക എന്ന് പറഞ്ഞാല്‍ കൊല്ലാന്‍ കൊണ്ട് പോകുന്നത് പോലെ ആയിരുന്നു.പക്ഷെ,ആ ശീലം പില്‍ക്കാലത്ത് എന്റെ പ്രഭാതങ്ങളെ ഉന്മേഷഭരിതമാകി.അതിന്റെ ക്രെഡിറ്റ് ഉമ്മാക്കാണ്.
ReplyDeleteപള്ളിയില്‍ പോയതിനു ശേഷമുള്ള വിശേഷങ്ങളും എഴുതൂ..
മോനെ ഫൈസൂ ഇങ്ങിനെ തല്ലുകൊണ്ടതു കൊണ്ട് ഞങ്ങള്‍ക്ക് നല്ല നല്ല പോസ്റ്റു വായിക്കാന്‍ കഴിന്നു.....ആശംസകള്‍
ReplyDeleteഗൃഹാതുരത്വം മദീനയിൽ കൂടി അവതരിപ്പിക്കുന്ന മിടുക്കാ..
ReplyDeleteഏകദേശം ഇത് പോലെ തന്നെ ആയിരുന്നു എന്റ്റേയും അവസ്ഥ, പേടി ഉപ്പയെ ആയിരുന്നില്ല വല്യുമ്മയെ ആയിരുന്നു.
ReplyDeleteഅന്ന് ദേഷ്യം തോന്നി എങ്കിലും ഇന്ന് ഏറെ സന്തോഷം തോന്നാറുണ്ട്.
സ്നേഹാശംസകള്‍
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഫൈസുവിന്റെ ഒരു പോസ്റ്റ് കണ്ടതില്‍ സന്തോഷം.
ReplyDeleteമദീന വിശേഷങ്ങള്‍ ഇനിയും തുടരട്ടെ.
ഫൈസു. പുണ്ണ്യ നഗരിയിലെ ഓര്‍മ്മചെപ്പില്‍ നിന്നും നീ തുറന്നു കാണിച്ച നിഷ്കളങ്ക ബാല്യത്തിന്റെ നേര്‍ ചിത്രം. മറവിയുടെ മാറാലെ പറ്റാതെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടന്ന കുട്ടിക്കാലത്തെ ഞങ്ങളോട് പങ്കു വെക്കുമ്പോള്‍ നീ അനുഭവിക്കുന്ന ആത്മ സുഖം വായനക്കാര്‍ക്ക് മനസ്സിലാകും. നന്നായി എഴുതി. ഈ ലാളിത്യം സൂക്ഷിക്കുക.
ReplyDeleteപോസ്റ്റിടുമ്പോള്‍ ദയവായി മെയില്‍ അയക്കുക.
sundaramaya ee pularkalathil faisu madangi vannallo..... bhavukangal........
ReplyDeleteഎഴുതു മാഷെ...പോരട്ടെ...മദീന വിശേഷങ്ങള്‍ !
ReplyDeleteപോസ്റ്റ് നന്നായി.. ആശംസകൾ
ReplyDeleteവീണ്ടും മറ്റൊരു നല്ല പോസ്റ്റ്. ഇനിയും എഴുതുക
ReplyDeleteഫൈസൂ എത്ര ഭാഗ്യവാനാണ്.ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ശീലിപ്പിച്ച ശീലങ്ങള്‍ എല്ലാം ജീവിതക്കാലം മുഴുവന്‍ പിന്തുടരാന്‍ ശ്രമിക്കുക.നന്മകള്‍ ഉണ്ടാവട്ടെ...
ReplyDeleteThis comment has been removed by the author.
ReplyDeleteഇനിയും എഴുതുക നന്നായിരിക്കുന്നു ഇതും മദീനെയെ
ReplyDeleteക്കുറിചാ വാഴിക്കുക http://punnyarasool.blogspot.com/