Thursday 28 October 2010

കുപ്പിയിലാക്കി നരകത്തില്‍ ഇടല്‍ !!!!!!!!!!!..

      ഒരു നടന്ന സംഭവം ആണ് .ആര് എവിടെ എന്നൊന്നും പറയാന്‍ നിവിര്തിയില്ല ..കാരണം ഇതിലെ നായകന്‍ ചില സമയത്ത് ബ്ലോഗു വായിക്കാറുണ്ട് ..

     നമ്മുടെ കഥാ നായകന്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് {സത്യായിട്ടും ഞാനല്ല}..അവന്‍ ചെറുപ്പത്തിലെ ഒരു ശപഥം എടുത്തിരുന്നു .{ആരോ അവനെ കൊണ്ട് എടുപ്പിച്ചതാവാനും സാധ്യത ഉണ്ട്} ..ഒരിക്കലും നുണ പറയില്ല എന്ന് .കാരണം നുണ പറഞ്ഞാല്‍ ദൈവം പിടിച്ചു നരകത്തില്‍ ഇടും എന്ന് പേടിച്ചായിരുന്നു അത് ..ആദ്യം ഒക്കെ ലവന്‍ സത്യം മാത്രമേ പറയാറുള്ളൂ ..പിന്നെ പിന്നെ വലുതാകുംതോറും നുണയുടെ ആവശ്യം കൂടിക്കൂടി വന്നു .അവസാനം അവന്‍ ഒരു ഉപായം കണ്ടു പിടിച്ചു ..നുണ പറയില്ല .എന്നാ എല്ലായിടത്തും സത്യവും പറയില്ല ..ഉദാഹരണത്തിന് അവന്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പെല്ലാം നിര്‍ത്തി{വീണ്ടും ഞാനല്ല നായകന്‍}ഒരു ചെറിയ ജോലിക്ക് കയറി .അവന്റെ എളാപ്പയുടെ കടയില്‍ ...അയാള്‍ക്കാനെന്കില്‍  ഒരു ചാന്‍സ് കിട്ടിയാല്‍ ഇവനെ ഒഴിവാക്കണം എന്നുള്ള വിചാരം മാത്രവും ..{അയാള്‍ക്കുള്ളത്  തന്നെ ആ കടയില്‍ നിന്ന് കിട്ടുന്നില്ലായിരുന്നു.പിന്നെ നമ്മുടെ നായകന്റെ ഉമ്മയുടെ കരച്ചില്‍ കാണാന്‍ കഴിയാത്തത് കൊണ്ട് ആണ് അവനെ പണിക്ക് വെച്ചത് }.ഒരു ദിവസം അവന്‍ മടി കാരണം ജോലിക്ക് പോയില്ല ..അതറിഞ്ഞാല്‍ എളാപ്പ അവനെ ഒഴിവാക്കും എന്ന് അവനു ഉറപ്പാ.അവസാനം അവന്‍ ഒരു വഴി കണ്ടെത്തി . ..പിറ്റേന്ന് രാവിലെ അവന്‍ കുളിച്ചു മാറ്റി കടയില്‍ പോയി.

   ഇന്നത്തോടെ ഇവന്റെ ശല്യം ഒഴിവാകുമല്ലോ എന്നോര്‍ത്ത് എളാപ്പയും അതിരാവിലെ തന്നെ വന്നിരുന്നു.ഇവന്‍ സത്യം മാത്രെ പരയൂന്നാ എളാപ്പാന്റെ വിചാരം..അവന്‍ സത്യം പറഞ്ഞാല്‍ അത് വെച്ച് അവനെ ഒഴിവാക്കുകയും ചെയ്യാം .ഇനി കടയിലേക്ക്

അവന്‍ വന്ന ഉടനെ എളാപ്പ: അല്ല ശുക്കൂരെ{ഇപ്പൊ മനസ്സിലായില്ലേ ഞാനല്ല എന്ന്},ഇജ്ജി ഇന്നലെ എവിടേന്യഡാ..

സുക്കൂര് : ഇന്നലെ ഇന്റെ പെരന്റെ എട്തുള്ള അയമാക്ക മരിച്ചു

എളാപ്പ :ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി ............ഇന്നാ ഇജ്ജി ഒരു വാക്ക് പറയണ്ടേ

ഇപ്പൊ എന്തായി.സത്യത്തില്‍ അയമാക്ക എന്നയാള് മരിച്ചിട്ടുണ്ട് .പക്ഷെ അതും സുക്കൂര് വരാത്തതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല .. ..എളാപ്പാക്ക് ഒന്നും പറയാനും കഴിയില്ല ..എന്നാ സുക്കൂര് ഒട്ടു നുണ പറഞ്ഞിട്ടും ഇല്ല..ഇങ്ങനെ നുണ പറയേണ്ട സ്ഥലത്തെല്ലാം ഇമ്മാതിരി ഓരോ 'സത്യങ്ങള്‍' പറഞ്ഞു സുക്കൂര്‍ അട്ജെസ്റ്റ്‌ ചെയ്തു പോയി .ഒരു ദിവസം ആരോ പറഞ്ഞു സുക്കൂരെ ഇത് കൊണ്ടൊന്നും നീ ദൈവത്തിന്റെ മുന്നില്‍ രക്ഷപ്പെടില്ല എന്ന് .അവന്‍ എല്ലാം അറിയുന്നവനാനെന്നു ..സുക്കൂരിനു പേടിയായി ..അവസാനം ഒരു ഉസ്താദിനോട് ചോദിക്കാം എന്നായി ..അങ്ങിനെ സുക്കൂര് പള്ളിയിലെ ഉസ്താദിന്റെ അടുത്ത് പോയി സലാം ചൊല്ലി ഉസ്താദിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ..എന്നിട്ട് ചോദിച്ചു :അല്ല ഉസ്താദേ ഞാന്‍ നുണ ഒന്നും പറഞ്ഞില്ലല്ലോ .എന്നെയും നരകത്തില്‍ ഇടോ?.ഉസ്താദ്‌ :ഇല്ല മോനെ ,നിന്നെ നരകത്തില്‍ ഇടില്ല .നീ നുണ ഒന്നും പറഞ്ഞില്ലല്ലോ ..സുക്കൂറിനു സമാധാനം ആയി .ഇനി പേടിക്കനില്ലല്ലോ എന്ന് കരുതി സലാമും ചൊല്ലി തിരിച്ചു നടന്നു ..പള്ളിയുടെ വാതിക്കല്‍ എത്തിയപ്പോ ഉസ്താദ് അവനെ വിളിച്ചു .എന്നിട്ട് പറഞ്ഞു

       'മോനെ ഒരു കാര്യം പറയാന്‍ വിട്ടു,ദൈവം നിന്നെ നേരെ നരകത്തില്‍ ഇടില്ലാ' എന്നേ ഞാന്‍ പറഞൊള്ളു .കാരണം നിന്നെ നേരെ നരകത്തിലോട്ടു ഇട്ടാല്‍ നീ പറയും  .ഞാന്‍ നുണ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ..അത്  കൊണ്ട് ദൈവം നിന്നെ ഒരു  കുപ്പിയില്‍ ആക്കി എന്നിട്ട് ആ കുപ്പി നരകത്തിലേക്ക് ഇടും .എന്നിട്ട് പറയും നിന്നെ ഞാനും നരകത്തിലേക്ക് ഇട്ടിട്ടില്ല .ഞാന്‍ ഒരു കുപ്പി ആണ് നരകത്തിലേക്ക് ഇട്ടതു എന്ന് ..'



{രണ്ട് അര്‍ഥം വരുന്ന മലയാള വാക്കിന് എന്തോ ഒന്ന് പറയാറുണ്ടല്ലോ .അതെന്താണെന്ന് ആരെങ്കിലും പറഞ്ഞു തരോ}

9 comments:

  1. യെസ്..കുറെ ആലോചിച്ചു ..നാവില്‍ ഉണ്ട് ..പക്ഷെ എഴുതാന്‍ കഴിയുന്നില്ല ..എഴുതിയാല്‍ തെറ്റുമോ എന്ന് പേടിച്ചു എഴുതിയില്ല ..താങ്ക്സ് വല്യമ്മായി ....

    ReplyDelete
  2. ഹല്ലാ ഫൈസൂ ഇക്കാ... അപ്പോള്‍ ഇങ്ങള്‍ നരകത്തില്‍ പോകാന്‍ തന്നെ തീരുമാനിച്ചോ??? അതും കുപ്പിയില്‍??? ഇക്കാന്റെ ആ ചിരി കാണുമ്പോള്‍ തന്നെ മനസ്സിലായി അതൊരു നല്ല കുപ്പിയായിരിക്കില്ല എന്ന് :).... ഹി ഹി ഹി... വീണ്ടും കാണാം.....

    ReplyDelete
  3. എന്നാ കുപ്പികൊണ്ട്നരകത്തിൽ പോകുന്നത് ഇക്കാ‍ാ....

    ReplyDelete
  4. ആരാടാ എന്നെ ഇക്ക ആക്കുന്നത് ....വെറും ഇരുപത്തി നാല് വയസ്സ് ഉള്ളൂ ..ഫൈസൂ എന്നു വിളിച്ചാല്‍ മതി

    ReplyDelete
  5. പേടിക്കേണ്ട നമ്മളൊക്കെ കളവു പറയാത്ത ആളുകള്‍ക്കുള്ള നരകത്തിലാ.
    (ഞാന്‍ താങ്കളെയല്ല കേട്ടോ ഉദേശിച്ചത്)

    ReplyDelete
  6. ഫൈസൂ, നല്ല രസമുള്ള ശൈലിയാണു. എഴുത്ത് തുടരുക

    ReplyDelete
  7. ഹലാക്കിന്റെ അവിലുംകഞ്ഞി.
    നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  8. ഫൈസൂന്‌ ഹാസ്യം നന്നായി കൈകാര്യം ചെയ്യാനായി. അത്‌ ചില്ലറ കാര്യമല്ല.. തുടര്‍ന്നും എഴുതൂ...

    ReplyDelete