Monday 18 October 2010

വിശാല മനസ്കന്റെ ജബല്‍ അലി {എന്റെയും}

 
       ഇതാണ് ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന നമ്മുടെ വിശാലേട്ടന്‍ ഡെയിലി പോയി വരുന്ന ജബല്‍ അലി ...മലയാളം ബൂലോകത്തിനു   ഒരിക്കലും ഒഴിവാക്കാനാകാത്ത അല്ലെങ്കില്‍ ഒരു കാലത്ത് പലര്‍ക്കും മലയാളം ബ്ലോഗു എന്ന് പറഞ്ഞാല്‍ കൊടകര പുരാണം ആയിരുന്നു അത്രെ ..ആ കൊടകര പുരാണം ഈ പരിസരത്ത് എവിടെയോ വെച്ചാണത്രെ എഴുതിയിരുന്നത് ..ഒരു തണുപ്പ് കാലത്ത് സാധാരണ എട്ടരക്ക് ട്യൂട്ടി തുടങ്ങുന്ന ഞാന്‍ എണീല്‍ക്കുമ്പോ തന്നെ ഒന്‍പതു മണി ആവുമെന്കില്‍ ഈ ഫോട്ടോ എടുക്കുന്നതിനു തലേന്നാള്‍ ഞാന്‍ എടുത്ത ഒരു കനത്ത ശപഥം കാരണം{എന്നും അതിരാവിലെ എണീല്ക്കുമെന്നും എക്സര്സൈസു ചെയ്യുമെന്നും}അന്ന് എട്ടു മണിക്ക് ഡ്യൂട്ടിക്ക് പോകുമ്പോ കണ്ട മഞ്ഞു വെറുതെ എന്റെ മൊബൈലില്‍ എടുത്തത്‌ ...പിറ്റേന്ന് പോയി നല്ല ക്ലിയര്‍ ആയി എടുക്കണം എന്ന് വിചാരിച്ചു ചെന്നപ്പോ മഞ്ഞു പോയിട്ട് ഒരു കുഞ്ഞു പോലും ഇല്ല {അല്ലെങ്കിലും ഒന്‍പതു മണി ആകുമ്പോഴേക്കും മഞ്ഞു എല്ലാം പോയിട്ടുണ്ടാകും }!!!!!!!!!!!!!!.
ജബല്‍ അലിയിലെ മറ്റൊരു അപൂര്‍വ്വ കാഴ്ച ഇതും എടുക്കാന്‍ എന്റെ പാവം മൊബൈല്‍ തന്നെ വേണ്ടി വന്നു ..ഇത് ജബല്‍ അലിയില്‍ ഞാന്‍ കണ്ട ആദ്യത്തെയും അവസാനത്തെയും മഴയ്ക്ക് ശേഷമുള്ള ഒരു വൈകുന്നേരം ...!!!!!!!!!!!.

8 comments:

  1. നന്നായിട്ടുണ്ട്,ആശംസകള്‍....

    ReplyDelete
  2. ആത്മാർത്ഥമായ ആശംസകൾ, ഫൈസൂ!

    ഈ ജബൽ അലി ജബൽ അലി എന്നു കേൾക്കാൻ തുടങ്ങീട്ട് കാലം കുറെയായി.

    ഇപ്പോ ഒന്നു കാണാൻ കാരണമായത് നീയാ.

    കൊള്ളാം, അനിയാ.

    ആശംസകൾ!

    ReplyDelete
  3. ജയന്‍ ചേട്ടന്‍,കൃഷ്ണകുമാര്‍ ,,ഇവിടെ ഒന്നും കറങ്ങി നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ടാ ....വേറെ വല്ല നല്ല ബ്ലോഗിലും കേരിക്കോളൂ ...താങ്ക്സ് വന്നതിനു ..

    ReplyDelete
  4. ഡിയര്‍ ഫൈസു,
    ചിത്രങ്ങളൊക്കെ ഞാനെടുത്തത് തന്നെ..

    http://www.flickr.com/photos/noushadali/

    www.madinahvision.com

    എത്ര വര്‍ഷം മുന്‍പായിരുന്നു മദീനയില്‍ ഉണ്ടായിരുന്നത്..?
    ഒരു മദീനാ ബ്ലോഗ്ഗറേ കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍ ..

    ഞാനൊരു മാസം മാത്രമാണു മലയാലം ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ആയത്..
    ജോലിത്തിരക്ക് മൂലം ഒഴിവായി എന്നു മറ്റുള്ളവരോട് പറയും..
    ........!!

    ബ്ലോഗ്ഗില്‍ പൊസ്റ്റ് അവസാനത്തേതാക്കണ്ട..
    ഇനിയും എഴുതൂ..

    ആശംസകളോടെ..
    നൗഷാദ് അകമ്പാടം.

    ReplyDelete
  5. dear Faisu plz contact me in my email

    noushadart@yahoo.com

    I can't find out your email ID.!

    ReplyDelete
  6. ങ് ഹാ... ഇപ്പോ കണ്ടു. ബ്ലോഗും ജബല്‍ അലീം :)

    ReplyDelete
  7. കഴിഞ്ഞ കൊല്ലത്തെ മഴയില്‍ ഇതിലും വെള്ളം കയറിയിരുന്നു പലയിടത്തും.അസ്ത്മയ സമയത്തെ ആകാശവും നല്ല ഭംഗിയുണ്ടാകാറുണ്ട്.കൂടുതല്‍ ജബല്‍ അലി ഫോട്ടോസുമായി ഇനിയും പോസ്റ്റിടൂ :)

    ReplyDelete
  8. ഉം..... ജബല്‍ അലി കൊള്ളാം. അപ്പോള്‍ 'തുഫായില്‍' എവിടെയാ ?

    ReplyDelete